പ്ളസ്ടു അധികബാച്ച്: സര്‍ക്കാര്‍ ഉത്തരവ് ഹാജരാക്കണം -ഹൈകോടതി Madhyamam News Feeds |
- പ്ളസ്ടു അധികബാച്ച്: സര്‍ക്കാര്‍ ഉത്തരവ് ഹാജരാക്കണം -ഹൈകോടതി
- ഐ ഗ്രൂപ്പില്‍ ഭിന്നത രൂക്ഷം
- നട് വര്‍സിങ്ങിന്‍െറ ആരോപണം ബി.ജെ.പി എം.എല്‍.എയായ മകന് വേണ്ടി -ദിഗ് വിജയ് സിങ്
- ജില്ലാ പഞ്ചായത്തിലെ മരാമത്ത് ജോലികള്‍ക്ക് ഇനി ഇ-ടെന്‍ഡര്‍
- ദല്‍ബീര്‍ സിങ് സുഹാഗ് കരസേനാ മേധാവിയായി ചുമതലയേറ്റു
- ഇസ്രായേല്‍ പിന്‍മാറിയില്ളെങ്കില്‍ സ്ഥിതി പ്രവചനാതീതമാവും- അല്‍ അത്വിയ്യ
- ആഘോഷാരവം...
- എം.പിമാരെ അപ്ഡേറ്റ് ചെയ്യാന്‍ ബി.ജെ.പിയുടെ വാട്ട്സ് ഗ്രൂപ്പ്
- രേഖകള്‍ ശരിയായില്ല; ഇന്ത്യന്‍ പൗരന്‍െറ മൃതദേഹം 10 ദിവസമായി മോര്‍ച്ചറിയില്‍
- കാതോട് കാതോരം; പാട്ടിലെ ഭരതന്‍ സ്പര്‍ശം
പ്ളസ്ടു അധികബാച്ച്: സര്‍ക്കാര്‍ ഉത്തരവ് ഹാജരാക്കണം -ഹൈകോടതി Posted: 31 Jul 2014 12:34 AM PDT Image: കൊച്ചി: സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ പ്ളസ്ടുവിന് അധികബാച്ച് അനുവദിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഹാജരാക്കണമെന്ന് ഹൈക്കോടതി. ഉത്തരവ് വെള്ളിയാഴ്ച ഹാജരാക്കണമെന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്. മാനദണ്ഡങ്ങള്‍ മറികടന്നാണ് ബാച്ചുകള്‍ അനുവദിച്ചതെന്ന ഹരജിയിലാണ് ഉത്തരവ്. പുതിയ പ്ളസ്ടു ബാച്ചുകളും സ്്കൂളുകളും അനുവദിച്ചത് അശാസ്ത്രീയമെന്നാണ് ആരോപണം. പുതുതായി 34,000 സീറ്റുകള്‍ കൂടി വരുന്നതോടെ പലസ്ഥലത്തും സീറ്റുകള്‍ അധികമാകും. എസ്.എസ്.എല്‍.സി പാസായ എല്ലാവരും ഉപരിപഠനത്തിന് ചേര്‍ന്നാലും ഇരുപത്തി ഒന്നായിരം സീറ്റുകള്‍ അധികം വരും.
|
Posted: 31 Jul 2014 12:17 AM PDT മാനന്തവാടി: ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ആഗസ്റ്റ് ഒന്നിന് നടക്കും. രാവിലെ 11ന് റവന്യൂ റിക്കവറി ഡെ. കലക്ടറുടെ അധ്യക്ഷതയിലാണ് തെരഞ്ഞെടുപ്പ്. |
നട് വര്‍സിങ്ങിന്‍െറ ആരോപണം ബി.ജെ.പി എം.എല്‍.എയായ മകന് വേണ്ടി -ദിഗ് വിജയ് സിങ് Posted: 31 Jul 2014 12:13 AM PDT Image: ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും മുന്‍ വിദേശകാര്യമന്ത്രിയുമായിരുന്ന നട് വര്‍ സിങ്ങ് സോണിയ ഗാന്ധിക്കെതിരെ നടത്തിയ ആരോപണങ്ങള്‍ ബി.ജെ.പി എം.എല്‍.എയായ മകന് വേണ്ടിയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ്. മകന് ബി.ജെ.പിയില്‍ സഥാനം ഉറപ്പിക്കുന്നതിന്‍െറ ഭാഗമായാണ് ആരോപണങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണോ അദ്ദേഹത്തിന് ഇക്കാര്യം ഓര്‍മവന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മയും പ്രതികരിച്ചു. യു.പി.എക്ക് അധികാരം കിട്ടിയ 2004ല്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ പ്രധാനമന്ത്രിയാവുന്നതില്‍നിന്ന് വിലക്കിയത് മകന്‍ രാഹുല്‍ ഗാന്ധിയാണെന്നായിരുന്നു മുന്‍വിദേശകാര്യമന്ത്രി നട് വര്‍സിങ്ങിന്‍െറ ആരോപണം. പിതാവ് രാഹുല്‍ഗാന്ധി, മുത്തശ്ശി ഇന്ദിര ഗാന്ധി എന്നിവരെപ്പോലെ, പ്രധാനമന്ത്രിയായാല്‍ സോണിയയും കൊല്ലപ്പെട്ടേക്കാമെന്ന് രാഹുല്‍ ഭയന്നു. രാഹുലിന്‍െറ ശക്തമായ എതിര്‍പ്പുകാരണമാണ് പ്രധാനമന്ത്രിപദം സോണിയ നിരസിച്ചതെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. ‘ഒരു ജീവിതം മതിയാവില്ല-ഒരു ആത്മകഥ’ എന്ന പേരില്‍ നട്വര്‍ സിങ്ങിന്‍െറ പുതിയ പുസ്തകം വൈകാതെ പുറത്തിറക്കുന്നുണ്ട്. അതിലാണ് പുതിയ വെളിപ്പെടുത്തല്‍. മനസ്സാക്ഷി പറയുന്നുവെന്ന വിശദീകരണത്തോടെയാണ് പ്രധാനമന്ത്രിപദത്തിലേക്കില്ളെന്ന് സോണിയ 2004ല്‍ പ്രഖ്യാപിച്ചത്. അതു വെറുതെയാണെന്ന് നട്വര്‍ സിങ് വിശദീകരിക്കുന്നു. ഇറാഖ് എണ്ണയിടപാടില്‍ കോണ്‍ഗ്രസിന് പണം കിട്ടിയിട്ടുണ്ടെന്ന വോള്‍ക്കര്‍ റിപ്പോര്‍ട്ട് വിവാദത്തിന് പിന്നാലെ 2005ല്‍ വിദേശകാര്യ മന്ത്രിസ്ഥാനം നഷ്ടപ്പെട്ടയാളാണ് നട്വര്‍ സിങ്. 2008ല്‍ കോണ്‍ഗ്രസ് വിട്ട അദ്ദഹേം പിന്നീട് ബി.ജെ.പി പാളയത്തിലത്തെി. ഇപ്പോള്‍ പക്ഷേ, സജീവമല്ല. |
ജില്ലാ പഞ്ചായത്തിലെ മരാമത്ത് ജോലികള്‍ക്ക് ഇനി ഇ-ടെന്‍ഡര്‍ Posted: 31 Jul 2014 12:09 AM PDT കോഴിക്കോട്: ജില്ലാ പഞ്ചായത്തിന്‍െറ മരാമത്ത് ജോലികള്‍ ഇനി ഇ-ടെന്‍ഡര്‍ വഴി. അഞ്ചുലക്ഷം രൂപയിലധികം വരുന്ന മരാമത്ത് ജോലികള്‍ പത്രപ്പരസ്യം നല്‍കി ടെന്‍ഡര്‍ വിളിക്കുന്നത് നിര്‍ത്തി ഇ-ടെന്‍ഡര്‍ മുഖാന്തരമാണ് നടപ്പാക്കുകയെന്ന് ഇ-ടെന്‍ഡറിന്‍െറ സ്വിച്ച് ഓണ്‍ നിര്‍വഹിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കാനത്തില്‍ ജമീല പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗത്തിലാണ് സ്വിച്ച് ഓണ്‍ നടന്നത്. |
ദല്‍ബീര്‍ സിങ് സുഹാഗ് കരസേനാ മേധാവിയായി ചുമതലയേറ്റു Posted: 31 Jul 2014 12:04 AM PDT Image: ന്യുഡല്‍ഹി: കരസേനയുടെ പുതിയ മേധാവിയായി ലഫ്. ജനറല്‍ ദല്‍ബീര്‍ സിങ് സുഹാഗ് ചുമതലയേറ്റു. ബിക്രംസിങിന്‍്റെ ഒഴിവിലേക്കാണ് സുഹാഗ് നിയമിതനാകുന്നത്. വിരമിക്കാന്‍ 30 മാസം കൂടി അവശേഷിക്കെയാണ് കരസേന മേധാവി സ്ഥാനത്ത് സുഹാഗ് എത്തുന്നത്. രാജ്യത്തെ 26ാംമത് കരസേനാ മേധാവിയായാണ് ലഫ്. ജനറല്‍ ദല്‍ബീര്‍ സിങ് സുഹാഗ്. കരസേനാമോധാവി ബിക്രംസിങ് വിരമിക്കുന്നത് കണക്കിലെടുത്ത് കഴിഞ്ഞ മേയില്‍ തന്നെ സുഹാഗിനെ പുതിയ കരസേനാ മേധാവിയായി നിയമിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നു. എന്നാല്‍ സുഹാഗിന്‍്റെ നിയമനത്തെ ചോദ്യം ചെയ്ത് ലഫ്. ജനറല്‍ രവി ദസ്താനയും മുന്‍ കരസേനാ മേധാവി ജനറല്‍ വി.കെ സിങും തിടുക്കത്തിലുളള നിയമനത്തെ എതിര്‍ത്ത് ബി.ജെ.പിയും രംഗത്ത് വന്നത് വിവാദത്തിന് വഴി തെളിയിച്ചിരുന്നു. 1970 ല്‍ ദേശീയ ഡിഫന്‍സ് അക്കാദമിയില്‍ പ്രവേശനം നേടിയ സുഹാഗ് 1987 ല്‍ ശ്രീലങ്കയില്‍ നടത്തിയ ഓപ്പറേഷന്‍ പവനില്‍ കമ്പനി കമാന്‍ഡറായും സേവനം അനുഷ്ഠിച്ചിരുന്നു. |
ഇസ്രായേല്‍ പിന്‍മാറിയില്ളെങ്കില്‍ സ്ഥിതി പ്രവചനാതീതമാവും- അല്‍ അത്വിയ്യ Posted: 30 Jul 2014 11:16 PM PDT Image: ദോഹ: ഗസ്സ ആക്രമണത്തില്‍ നിന്ന് ഇസ്രായേല്‍ പിന്മാറിയില്ളെങ്കില്‍ എന്ത് സംഭവിക്കുമെന്ന് പറയാനാകില്ളെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അത്വിയ്യ മുന്നറിയിപ്പ് നല്‍കി. കുട്ടികളെയും സ്ത്രീകളെയുമടക്കം ആയിരക്കണക്കിന് ആളുകളെയാണ് അവര്‍ കൊന്നാടുക്കുന്നത്. ഇസ്രായേലിന്‍െറ പരാക്രമം ലോകം കണ്ടുകൊണ്ടിരിക്കുകയാണ്. ലോകം ഇസ്രായേലിന് മേല്‍ ചുവപ്പ് വര വരച്ചില്ളെങ്കില്‍ സംഭവിക്കുന്നത് എന്തായിരിക്കുമെന്ന് പറയാനാകില്ളെന്ന് കഴിഞ്ഞ ദിവസം സി.എന്‍.എന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം മുന്നറിയിപ്പ് നല്‍കി. |
Posted: 30 Jul 2014 11:01 PM PDT Image: Subtitle: വര്‍ണങ്ങള്‍ വാരിവിതറി കരിമരുന്ന് പ്രയോഗം ദുബൈ: ഈദുല്‍ ഫിത്വര്‍ ആഘോഷത്തോടനുബന്ധിച്ച് ദുബൈ ക്രീക്കില്‍ നടന്ന കരിമരുന്ന് പ്രയോഗം ആകര്‍ഷകമായി. വാനില്‍ വര്‍ണങ്ങള്‍ വാരിവിതറി നടന്ന കരിമരുന്ന് പ്രയോഗം കാണാന്‍ ആയിരങ്ങളാണ് അല്‍ സീഫ് സ്ട്രീറ്റിലത്തെിയത്. തിങ്കളാഴ്ച മുതല്‍ മൂന്ന് ദിവസങ്ങളിലായി രാത്രി ഒമ്പതിനായിരുന്നു വെടിക്കെട്ട്. ടൂറിസം വകുപ്പിന് കീഴിലെ ദുബൈ ഫെസ്റ്റിവല്‍സ് ആന്‍ഡ് റീടെയില്‍ എസ്റ്റാബ്ളിഷ്മെന്‍റാണ് ‘ഈദ് ഇന്‍ ദുബൈ’ ആഘോഷത്തിന്‍െറ ഭാഗമായി വര്‍ണ വിസ്മയം ഒരുക്കിയത്. ദുബൈ മാളില്‍ നടന്ന ‘ഹലോ കിറ്റി’ ലൈവ് ഷോ കാണാനും നിരവധി പേരത്തെി. |
എം.പിമാരെ അപ്ഡേറ്റ് ചെയ്യാന്‍ ബി.ജെ.പിയുടെ വാട്ട്സ് ഗ്രൂപ്പ് Posted: 30 Jul 2014 10:57 PM PDT Image: ന്യൂഡല്‍ഹി: പാര്‍ട്ടിക്കാര്യങ്ങള്‍ അറിയിക്കുന്നതിനും ചര്‍ച്ച ചെയ്യുന്നതിനുമായി 323 എം.പിമാര്‍ക്ക് ബി.ജെ.പിയുടെ വാട്ട്സ്അപ്പ് ഗ്രൂപ്പ്. എം.പിമാരെ അപ്ഡേറ്റ് ചെയ്യുന്നതിന്‍റ ഭാഗമായാണ് പാര്‍ട്ടിയുടെ പുതിയ പരീക്ഷണം. ഗ്രൂപ്പ് ഇന്നു മുതല്‍ നിലവില്‍ വരും. പാര്‍ട്ടിക്കാര്യങ്ങളുമായി ബന്ധപ്പെട്ട പ്രധാന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മാത്രമാണ് ഗ്രൂപ്പ് ഉപയോഗപ്പെടുത്തുക. തമാശ പ്രചരിപ്പിക്കുന്നതിനെ ഗ്രൂപ്പില്‍ പ്രോത്സാഹിപ്പിക്കില്ല. ബി.ജെ.പി പാര്‍ലമെന്‍ററി പാര്‍ട്ടി ഓഫീസിലെ വാട്ട്സ് അപ്പ് ആക്ടിവിസ്റ്റുകളാണ് ഈ പദ്ധതിക്കു പിന്നില്‍ ബി.ജെ.പി എം.പിമാരുടെ പാര്‍ലമെന്‍റിലെ പ്രകടനത്തെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ രാജസ്ഥാനിലെ പാര്‍ട്ടി ഉപദേശ്ടാക്കളോട് പ്രധാനമന്ത്രി നരേന്ദമോദി ബുധനാഴ്ച ആവശ്യപ്പെട്ടിരുന്നു. |
രേഖകള്‍ ശരിയായില്ല; ഇന്ത്യന്‍ പൗരന്‍െറ മൃതദേഹം 10 ദിവസമായി മോര്‍ച്ചറിയില്‍ Posted: 30 Jul 2014 10:53 PM PDT Image: Subtitle: ഹാഷിം എളമരം മനാമ: ഇന്ത്യന്‍ പൗരന്‍െറ മൃതദേഹം മതിയായ രേഖകളുടെ അഭാവം മൂലം കഴിഞ്ഞ 10 ദിവസമായി സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയില്‍. തമിഴ്നാട് കടലൂര്‍ സ്വദേശി രാമാറിന്‍െറ മകന്‍ അരിവഴകന്‍െറ (26) മൃതദേഹമാണ് മോര്‍ച്ചറിയിലുള്ളത്. കഴിഞ്ഞ 21ന് വൈകീട്ടാണ് യുവാവ് താമസ സ്ഥലത്ത് ഹൃദയാഘാതം മൂലം മരിക്കുന്നത്. മൃതദേഹം നാട്ടിലേക്ക് അയക്കുന്നതുമായി ബന്ധപ്പെട്ട് ഇയാളുടെ സുഹൃത്തുക്കളും നാട്ടുകാരും എംബസിയെ സമീപിച്ചെങ്കിലും രേഖകള്‍ ശരിയാക്കിയാല്‍ മൃതദേഹം അയക്കാമെന്ന മറുപടിയാണത്രെ എംബസി ഉദ്യോഗസ്ഥര്‍ നല്‍കിയത്. രേഖകള്‍ തങ്ങള്‍ ശരിയാക്കുകയാണെങ്കില്‍ എംബസിയുടെ സഹായം എന്തിനാണെന്നാണ് സഹപ്രവര്‍ത്തകര്‍ ചോദിക്കുന്നത്. അരിവഴകന്‍ മരിച്ച ദിവസം തന്നെ ഹൃദയാഘാതം മൂലം നിര്യാതനായ മലയാളിയായ പ്രദീപ്കുമാറിന്‍െറ മൃതദേഹം തൊട്ടടുത്ത ദിവസം നാട്ടിലേക്ക് അയച്ചിരുന്നു. ആറ് വര്‍ഷമായി നാട്ടില്‍ പോകാത്ത ഇയാള്‍ക്കും സാധുതയുള്ള വിസ ഉണ്ടായിരുന്നില്ളെങ്കിലും സ്പോണ്‍സറെ കണ്ടത്തെുകയും അദ്ദേഹം സഹകരിക്കുകയും ചെയ്തതിനാല്‍ എംബസി ഒൗട്ട്പാസ് നല്‍കിയാണ് മൃതദേഹം നാട്ടിലേക്ക് അയച്ചത്. |
കാതോട് കാതോരം; പാട്ടിലെ ഭരതന്‍ സ്പര്‍ശം Posted: 30 Jul 2014 10:41 PM PDT Image: ‘പാട്ടെടുത്തുവെച്ചത് കണ്ടാല്‍ പിന്നെയൊന്നും പറയാന്‍ തോന്നില്ല’ -ദേവരാജന്‍ മാഷ് ഇത്രയും പറഞ്ഞത് സംവിധായകന്‍ ഭരതനെക്കുറിച്ചായിരുന്നുവെന്ന് കേള്‍ക്കുമ്പോള്‍ ആര്‍ക്കും കൗതുകം തോന്നും. കണിശക്കാരനായ ഒരു സംഗീത സംവിധായകന്‍, ദൃശ്യസംഗീതത്തിന്‍െറ ഉള്ളറിഞ്ഞ ഒരാളെക്കുറിച്ചിത് പറയുമ്പോള്‍ ഭരതനിലെ സംഗീതസാന്നിധ്യത്തെക്കുറിച്ചുകൂടി നാമോര്‍ക്കുന്നു. ആര്‍ക്കും മനസ്സില്‍ മൂളാന്‍ കഴിയുന്ന പാട്ടുകള്‍ മാത്രമായിരുന്നു അദ്ദേഹം സിനിമയില്‍ ചിത്രീകരിച്ചത്. റെക്കോഡിങ് സമയമാകുമ്പോഴേക്കും പാട്ട് പാടിപ്പാടി അതിലൂയലാടിയായിരിക്കും ദൃശ്യങ്ങളിലേക്കുള്ള ചില്ലാട്ടം. സാമ്പ്രദായിക രീതിയിലുള്ള ഗാനചിത്രീകരണത്തിനപ്പുറം ഭരതന്‍, സിനിമയില്‍ കൊണ്ടുവന്ന ദൃശ്യപ്പകര്‍ച്ചകള്‍ക്ക് തുടര്‍ച്ചയുണ്ടായതുമില്ല. അടിമുടി കലാകാരനായിരുന്നു അദ്ദേഹം എന്ന കാരണം മാത്രം മതിയിതിന്. ചിത്രവും ശില്‍പവും സംഗീതവും ദൃശ്യവും എല്ലാം ഭരതഹൃദയത്തില്‍ ഒരുപോലെ മേളിച്ചു. ഇതില്‍ സംഗീതത്തോട് കടുത്ത ആരാധനയായിരുന്നു അദ്ദേഹത്തിന്. മുത്തശ്ശിയുടെ പാട്ടിന്‍െറ വിരല്‍പിടിച്ചു നടന്നൊരു കുട്ടിക്കാലം ഭരതനുണ്ടായിരുന്നു. കലാമണ്ഡലം വീശിവരുന്ന കാറ്റിലെ ചേങ്ങിലക്കൊട്ടിന്‍െറ തുടിമുഴക്കവും അദ്ദേഹത്തിലെ സംഗീതകാരനെ ഉണര്‍ത്തിയിട്ടുണ്ടാകും. ആത്മാവിന്‍െറ വൈകാരികമായ പങ്കാളിത്തമായിരുന്നു ഭരതന്‍ തന്‍െറ പാട്ടുകളില്‍ ഉയര്‍ത്തിക്കാണിച്ചത്. സുഹൃദ്വലയത്തിനകത്ത് അമര്‍ത്തിയൊതുക്കി ഭരതന്‍ വിസ്തരിക്കുന്ന ‘മാരിവില്ലിന്‍ തേന്‍മലരും’ ‘തുഞ്ചന്‍പറമ്പിലെ തത്തയും’ എല്ലാം ഏവരും കൗതുകത്തോടെ കാതോര്‍ത്തു. വൈശാലിയുടെ ജൂബിലിയാഘോഷ വേളയില്‍ ‘മഴവില്ല്’ പാടി ഭരതന്‍ ഏവരിലും വിസ്മയം ജനിപ്പിച്ചു. സംഗീതത്തിന്‍െറ ലാവണ്യനിയമങ്ങള്‍ക്കപ്പുറം അതിലൊരു ഗൃഹാതുര കാലത്തിന്‍െറ കാന്തി കലരുകയായിരുന്നു. രതിയുടെ ആത്മീയതയെ തിരശ്ശീലയില്‍ പകര്‍ത്തിയെഴുതിയ അദ്ദേഹത്തിന്‍െറ ഗാനചിത്രീകരണങ്ങളിലെല്ലാം വിശുദ്ധിയുടെ വിലോഭനീയത എക്കാലത്തുമുണ്ടായിരുന്നു. സംഗീതം നിറങ്ങളെ പരിണയിക്കുകയായിരുന്നു ഭരതന്‍െറ പാട്ടുകളില്‍. പാട്ടിന് നിറവും നിറത്തിന് പാട്ടും കൂട്ടുപോകുന്ന ഒരാന്തരികഭാഷ്യം സിനിമയില്‍ ചമയ്ക്കുകയായിരുന്നു അദ്ദേഹം. രാഗങ്ങളെയൊന്നും ആധികാരികമായി വ്യാഖ്യാനിക്കാന്‍ അറിയില്ലാത്ത ഭരതന്‍െറ ആത്മാവ് വന്നൊരുപാട്ട് പാടിയാല്‍ അതിന് ഹിന്ദോളത്തിന്‍െറ ഛായയുണ്ടാകുമെന്ന് പറയാറുണ്ട്. അഞ്ച് സ്വരങ്ങളുള്ള എല്ലാ രാഗങ്ങളെയും അദ്ദേഹം അത്രക്കിഷ്ടപ്പെട്ടു. മനസ്സിന്‍െറ മൂശയിലിട്ട് തെളിയിച്ചെടുത്ത പാട്ടുദൃശ്യങ്ങള്‍ക്ക് ആരെഴുതിയാല്‍ നന്നായിരിക്കുമെന്നതിന് വ്യക്തമായ ധാരണകള്‍ അദ്ദേഹം സ്വരൂപിച്ചിരുന്നു. കവിമനസ്സിന്‍െറ സാന്നിധ്യമായിരുന്നു ഇതിന് ഭരതനെ പ്രാപ്തനാക്കിയത്. വയലാറിനോടും ഭാസ്കരനോടും ഒ.എന്‍.വിയോടുമെല്ലാം ഭരതന്‍ വരികള്‍ ചോദിച്ചു. ഭരതന്‍െറ ആദ്യ ‘പ്രയാണ’ത്തില്‍തന്നെ ‘മൗനങ്ങള്‍ പാടുകയായിരുന്നു’. വെങ്കലത്തില്‍ ഭാസ്കരന്‍ മാഷിനോട് ‘രാത്രിയില്‍ മാനത്തൊരു പുള്ളിപ്പുലിക്കളി’ വരച്ചിടാന്‍ പറഞ്ഞതും ഭരതനായിരുന്നു. ‘പൂവേണം പൂപ്പടവേണം’ എന്ന കളംപാട്ടിന്‍െറ നിറപ്പകിട്ട് മുഴുവന്‍ വരികളിലെഴുതി തരാന്‍ ഒ.എന്‍.വിയെ പ്രേരിപ്പിച്ചതും മറ്റാരുമല്ല. മൗനമുദ്രിതമായ ഒരു പാട്ടിന്‍െറ അണിയറയിലേക്ക് പൂവച്ചലിനെയും അദ്ദേഹം ക്ഷണിച്ചുവരുത്തി. ബിച്ചുവും എം.ഡി. രാജേന്ദ്രനും പഴവിള രമേശനും കൈതപ്രവും എല്ലാം ഭരതന്‍െറ പാട്ടുലോകങ്ങളിലേക്ക് അനുയാത്ര ചെയ്തവരാണ്. ദേവരാജനും രവീന്ദ്രനും ജോണ്‍സനും ബോംബെ രവിയും കീരവാണിയുമെല്ലാം ഭരതനുവേണ്ടി പാട്ടുണ്ടാക്കാന്‍ ക്ഷമയോടെ കാത്തിരുന്നു. 1983ല്‍ ഈണമെന്ന സ്വന്തം സിനിമക്ക് സംഗീതം ചിട്ടപ്പെടുത്തി ഭരതന്‍ പുതിയൊരു ലോകവുമായി ചങ്ങാത്തം തുടങ്ങി. ഈണത്തില്‍ രണ്ട് പാട്ടുകള്‍. ഒരെണ്ണമെഴുതിയത് ഭരതന്‍ തന്നെയായിരുന്നു (അമ്പാടിക്കുട്ടാ...). കമ്പോസിങ് നടത്തി മിനുക്കുപണിക്കായി വിളിച്ചത് ഒൗസേപ്പച്ചനെയായിരുന്നു. ഈണത്തില്‍ വയലിനിസ്റ്റിന്‍െറ വേഷത്തിന് ഒൗസേപ്പച്ചന് നറുക്ക് വീഴുകയും ചെയ്തു. 1985ല്‍ ‘കാതോട് കാതോര’ത്തിലെ പ്രധാന കഥാപാത്രം വയലിനിസ്റ്റായിരുന്നു. അയാളുടെ വയലിനിന്‍െറ സ്നേഹശ്രുതികളെ കൂട്ടിയിണക്കാന്‍ ഒൗസേപ്പച്ചനെ സഹായിച്ചതും ഭരതന്‍െറ സംഗീതബോധമായിരുന്നു. ‘ചിലമ്പി’ന്‍െറ തീം മ്യൂസിക്കിന് വായിച്ച ബിറ്റുകളെടുത്തായിരുന്നു ‘താളം മറന്ന താരാട്ട്’ എന്ന പാട്ടിലേക്ക് പ്രവേശിക്കാനുള്ള വഴിമെനഞ്ഞത്. ഒൗസേപ്പച്ചന്‍െറ വാക്കുകള്‍: ‘അഗാധമായ സംഗീതബോധമുണ്ടായിരുന്നു ഭരതേട്ടന്. നന്നായി പാടും. ചിലമ്പിന്‍െറ കമ്പോസിങ് വേളയില്‍ അദ്ദേഹം ആരഭി മൂളാന്‍ പറഞ്ഞു. ഞാന്‍ സ്വരം പാടിയപ്പോള്‍ കണ്ണടച്ച് കേട്ടു. സ്വരമില്ലാത്ത ഒന്നു മൂളാനായി പറഞ്ഞ് പാടിയപ്പോള്‍ ഭരതേട്ടന്‍ ഇടപെട്ടു. ‘ഇത് മതി. ഇതാണ് നമ്മുടെ ട്യൂണ്‍.’ അതേ ഈണത്തിന് വേണ്ടി ആദ്യവരിയും അദ്ദേഹമെഴുതി -‘പുടമുറി കല്യാണം’. പാട്ടിന്‍െറ ദൃശ്യവിന്യാസത്തില്‍ ആരെയും മോഹിപ്പിക്കുന്ന ഒരനന്യത ഭരതന്‍െറ പ്രതിഭയിലുണ്ടായിരുന്നു. എത്രയോ പാട്ടുകള്‍ അതിന്‍െറ ഫ്രെയിമുകളില്‍ നിറപ്പകര്‍ച്ചയുടെ ഉത്സവമായി, കഥയുടെ അകമുണര്‍ത്തുന്ന അഴകുകളായി, പ്രമേയത്തിന്‍െറ അമേയമായൊരനുഭൂതി പകരും വികാരഭൂമികയായി. ‘അമര’ത്തിലെ വികാര നൗകയും (മണല്‍കൂന മാറോടുചേര്‍ക്കുന്ന ദൃശ്യം), വൈശാലിയിലെ ഇന്ദുപുഷ്പവും (വൈശാലിയെ ഒരുക്കുന്ന ഛായാച്ചിത്ര ദൃശ്യം) ചമയത്തിലെ ‘രാജഹംസമേ’യും (നാടക രംഗാവതരണം), വെങ്കലത്തിലെ ‘പത്തുവെളുപ്പിന്’ (മിത്തിന്‍െറ പുന$സൃഷ്ടികള്‍)... ഇങ്ങനെ ഭരതന്‍െറ പ്രതിഭയെ അതുല്യമായൊരു സര്‍ഗതലത്തിലേക്കുയര്‍ത്തുന്നത് നിറവും സ്വരവും ചേര്‍ന്നുനില്‍ക്കുന്നൊരു മായികലോകം തന്നെയാണ്. ഇതിന് അഭൗമവും അലൗകികവുമായൊരു ശില്‍പതലവും അമൂര്‍ത്തവും അനവദ്യവുമായൊരു ശരീരഭാഷയുമുണ്ട്. സ്വരങ്ങള്‍ക്ക് നിറങ്ങളും നിറങ്ങള്‍ക്ക് സ്വരങ്ങളും കൂട്ടുചേരുന്ന സര്‍ഗസൗന്ദര്യമായിരുന്നു അത്. ആത്മാവിനോട് അടുത്തുനില്‍ക്കുന്ന അനര്‍ഘമായൊരു വൈകാരിക മേഖല ഭരതന്‍െറ സംഗീത സംരംഭങ്ങളോട് എക്കാലവും നീതികാണിച്ചുവെന്നത് ശ്രദ്ധേയമാണ്.
|
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment