മലയാളി നഴ്സുമാരെ രക്ഷിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് കേന്ദ്രം Madhyamam News Feeds |
- മലയാളി നഴ്സുമാരെ രക്ഷിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് കേന്ദ്രം
- മാംസാഹാരിയായ ശിര്‍ദി സായിബാബ ദൈവമല്ളെന്ന് സ്വാമി ശങ്കരാചാര്യ സ്വരൂപാനന്ദ
- പഞ്ചായത്തുകളില്‍ അദാലത്ത് നടത്തും
- പനി ക്ളിനിക്കുകള്‍ തുടങ്ങി; ആശാ വര്‍ക്കര്‍ മുഖേന സര്‍വേ
- കുമ്പളയിലെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമില്ല
- കെ.എസ്.ആര്‍.ടി.സി എറണാകുളം ഡിപ്പോയില്‍ ലക്ഷങ്ങളുടെ നഷ്ടം
- തിക്രീതിലെ മലയാളി നഴ്സുമാരെ മൂസിലിലേക്ക് മാറ്റാന്‍ അജ്ഞാതരുടെ ശ്രമം
- കുത്തിയതോട് തഴുപ്പില്‍ ഹൗസ്ബോട്ട് നിര്‍മാണം തടസ്സപ്പെട്ടു
- തെരഞ്ഞെടുപ്പ് തോല്‍വി: ആന്‍റണി സമിതി തെളിവെടുപ്പ് തുടങ്ങി
- നാട്ടുകാര്‍ ബസ് തടഞ്ഞു; കല്‍പറ്റ– പടിഞ്ഞാറത്തറ റൂട്ടില്‍ മിന്നല്‍ പണിമുടക്ക്
മലയാളി നഴ്സുമാരെ രക്ഷിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് കേന്ദ്രം Posted: 03 Jul 2014 12:57 AM PDT Image: ന്യൂഡല്‍ഹി : ഇറാഖിലെ തിക്രിതില്‍ ആശുപത്രിയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളി നഴ്സുമാരെ രക്ഷിക്കാന്‍ അടിയന്തര മാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. സ്ഥിതിഗതികള്‍ വഷളാകുന്നതിനു മുമ്പ് നഴ്സുമാരെ രക്ഷിക്കാന്‍ ശ്രമിക്കുമെന്നും സുഷമ സ്വരാജ് പറഞ്ഞു. |
മാംസാഹാരിയായ ശിര്‍ദി സായിബാബ ദൈവമല്ളെന്ന് സ്വാമി ശങ്കരാചാര്യ സ്വരൂപാനന്ദ Posted: 03 Jul 2014 12:56 AM PDT Image: ന്യൂ ഡല്‍ഹി: നിരവധി വിശ്വാസികള്‍ ദിവ്യ പുരുഷനായി ശിര്‍ദി സായിബാബയെ എങ്ങനെയാണ് ദൈവമെന്ന് വിളിക്കുന്നതെന്ന് ഉത്തരാഖണ്ഡിലെ ചാമോലി ജില്ലയില്‍ പെട്ട ജ്യോതിമഠം ശങ്കരാചാര്യ സ്വാമി സ്വരൂപാനന്ദ സരസ്വതി. സായിബാബ ഇറച്ചി കഴിക്കാറുണ്ടായിരുന്നുവെന്നും അല്ലാഹുവിനെ ആരാധിക്കാറുമുണ്ടായിരുവെന്നും ശങ്കരാചാര്യ ആരോപിച്ചു. അങ്ങിനെയുള്ള ഒരാള്‍ എങ്ങനെയാണ് ഹിന്ദു ദൈവമാകുക? സായി ഭക്തന്മാര്‍ സനാതാന ധര്‍മ്മവുമായി ബന്ധപ്പെട്ട ഫോട്ടോകള്‍ വിറ്റഴിച്ച് സാമ്പത്തിക നേട്ടമുണ്ടാക്കുകയാണ്. ജനങ്ങള്‍ക്ക് ആരാധനക്കുള്ള സ്വാതന്ത്യം ഉണ്ട്. അഞ്ച് ദൈവങ്ങളെയാണ് തങ്ങള്‍ സ്വീകരിച്ചിട്ടുള്ളത്. ഇതിലേക്ക് പുതിയ കൂട്ടിച്ചേര്‍ക്കലുകള്‍ സാധ്യമല്ല. എന്നാല്‍ സായിബാബ സ്വയം ദൈവമാകാനായി ശ്രമിക്കുകയായിരുന്നു. കോണ്‍ഗ്രസ്സ് നിര്‍ദേശത്തിന്‍റ അടിസ്ഥാനത്തിലല്ല താന്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുന്നതെന്നും താനൊരു രാഷ്ട്രീയക്കാരനല്ലന്നും അദ്ദേഹം പറഞ്ഞു. സ്വാമി സ്വരൂപാനന്ദ സരസ്വതിയും സായി ഭക്തരും തമ്മില്‍ നിരവധി കേസുകള്‍ നില നില്‍ക്കുന്നുണ്ട്. ലക്നൗവിലെ സായി ക്ഷേത്രം അലഹാബാദ് ഹൈക്കോടതിയില്‍ ഇദ്ദേഹത്തിനെതിരെ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ഈ കേസ് വെള്ളിയാഴ്ച കോടതി പരിഗണിക്കും. ജയ്പൂരിലും ശങ്കരാചര്യക്കെതിരെ കേസുണ്ട്. മഹാരാഷ്ട്രയിലെ ഷിര്‍ദിയില്‍ ജനിച്ച സായിബാബക്ക് രാജ്യത്തുടനീളം ലക്ഷക്കണക്കിന് ഭക്തരുണ്ട്. |
പഞ്ചായത്തുകളില്‍ അദാലത്ത് നടത്തും Posted: 03 Jul 2014 12:04 AM PDT പാലക്കാട്: പാചകവാതക വിതരണവുമായി ബന്ധപ്പെട്ട് ഉപഭോക്താക്കള്‍ക്കുള്ള പരാതികള്‍ പരിഹരിക്കാന്‍ രണ്ട് മാസത്തിലൊരിക്കല്‍ പഞ്ചായത്ത്തല അദാലത്ത് നടത്താന്‍ പാചകവാതക വിതരണ പരാതിയുമായി ബന്ധപ്പെട്ട ജില്ലാതല ഫോറം തീരുമാനിച്ചു. ഇതിനായി പഞ്ചായത്ത്തല മോണിറ്ററിങ് സമിതികള്‍ ശക്തിപ്പെടുത്തും. പഞ്ചായത്ത് പ്രസിഡന്‍റ് ചെയര്‍മാനും റേഷനിങ് ഇന്‍സ്പെക്ടര്‍ കണ്‍വീനറുമായ സമിതിയില്‍ കൂടുതല്‍ ഉപഭോക്തൃ സംഘടനാ പ്രതിനിധികളെയും ഉള്‍പ്പെടുത്തും. |
പനി ക്ളിനിക്കുകള്‍ തുടങ്ങി; ആശാ വര്‍ക്കര്‍ മുഖേന സര്‍വേ Posted: 02 Jul 2014 11:55 PM PDT മലപ്പുറം: പനി ബാധിച്ചവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതോടെ ആരോഗ്യ വകുപ്പിന്‍െറ നേതൃത്വത്തില്‍ പനി ക്ളിനിക്കുകള്‍ തുടങ്ങി. നിലമ്പൂര്‍, തിരൂര്‍, പെരിന്തല്‍മണ്ണ ആശുപത്രികളിലാണ് ക്ളിനിക് തുടങ്ങിയത്. |
കുമ്പളയിലെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമില്ല Posted: 02 Jul 2014 11:35 PM PDT കുമ്പള: ചെറുതായി ഒരു കാറ്റടിച്ചാല്‍ കുമ്പളയില്‍ മണിക്കൂറുകളോളം വൈദ്യുതി മുടങ്ങും. പഴക്കംചെന്ന വൈദ്യുതി കമ്പികളും മറ്റും മാറ്റി സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കാത്തതാണ് പ്രധാന കാരണം. |
കെ.എസ്.ആര്‍.ടി.സി എറണാകുളം ഡിപ്പോയില്‍ ലക്ഷങ്ങളുടെ നഷ്ടം Posted: 02 Jul 2014 11:19 PM PDT കൊച്ചി: കെ.എസ്.ആര്‍.ടി.സി എറണാകുളം ഡിപ്പോയിലെ ടിക്കറ്റ് മെഷീനുകളെ നിയന്ത്രിക്കുന്ന സെര്‍വര്‍ തകരാറിലായതിനെ തുടര്‍ന്ന് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം. തിരുകൊച്ചി, ദീര്‍ഘദൂര സര്‍വീസുകളടക്കം 20 ട്രിപ്പുകള്‍ റദ്ദാക്കേണ്ടി വന്നതോടെ പ്രതിദിനം രണ്ടുലക്ഷത്തോളം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. മൂന്നുദിവസമായി ടിക്കറ്റ് മെഷീനുകള്‍ തകരാറിലാണ്. ജി.പി.ആര്‍.എസ് വഴി സെര്‍വറുമായി ബന്ധിപ്പിച്ചാണ് ഈ മെഷീനുകള്‍ പ്രവര്‍ത്തിക്കുന്നത്. ചീഫ് ഓഫിസിലെ പ്രധാനസെര്‍വറിലേക്ക് ഡിപ്പോയില്‍നിന്നുള്ള വിവരങ്ങള്‍ എത്തുന്നതും ഈ സെര്‍വര്‍ വഴിയാണ്.പണി മുടക്കിയ മെഷീനുകള്‍ക്കുപകരം ടിക്കറ്റ് റാക്ക് ഉപയോഗിച്ച് ജോലി ചെയ്യാന്‍ കണ്ടക്ടര്‍മാര്‍ മടി കാണിച്ചതു മൂലമാണ് ട്രിപ്പുകള്‍ റദ്ദാക്കേണ്ടി വന്നിരിക്കുന്നത്. ഇതുവരെ വരുമാനത്തില്‍ ആറുലക്ഷത്തോളം രൂപയുടെ കുറവ് വന്നിട്ടുണ്ടെന്ന് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ പറഞ്ഞു. കണ്ടക്ടര്‍മാര്‍ ടിക്കറ്റ് റാക്ക് ഉപയോഗിച്ച് ജോലി ചെയ്യാന്‍ തയാറാകാതിരുന്നതു കാരണം തിരുകൊച്ചി സര്‍വീസിന്‍െറ 39 ഷെഡ്യൂളുകളില്‍ 21 എണ്ണം മാത്രമാണ് ബുധനാഴ്ച സര്‍വീസ് നടത്തിയത്. എറണാകുളത്തുനിന്ന് ചെല്ലാനം ഭാഗങ്ങളിലേക്ക് പോകുന്ന ലോക്കല്‍ സര്‍വീസുകളിലാണ് കാര്യമായ വരുമാനക്കുറവ് കണ്ടെത്തിയിട്ടുള്ളത്. അതേസമയം, തകരാര്‍ പരിഹരിക്കാനായി സെര്‍വര്‍ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയിരിക്കുകയാണ്. എം പാനല്‍ വിഭാഗത്തിലെ കണ്ടക്ടര്‍മാര്‍ക്ക് ടിക്കറ്റ് റാക്ക് ഉപയോഗിച്ച് ജോലി ചെയ്ത് ശീലമില്ലാത്തതും വിനയായിട്ടുണ്ട്. മാത്രമല്ല,തിരക്കുള്ള പല റൂട്ടുകളിലും വേഗത്തില്‍ ടിക്കറ്റ് നല്‍കാന്‍ കഴിയാത്തതിനാല്‍ ചില യാത്രക്കാര്‍ പണം നല്‍കാതെ ഇറങ്ങിപ്പോകുന്നതും പതിവാണ്. തകരാര്‍ പരിഹരിക്കാന്‍ അതാത് ഡിപ്പോയില്‍തന്നെ സംവിധാനമൊരുക്കുകയാണെങ്കില്‍ ഇങ്ങനെ വരുന്ന നഷ്ടം ഒഴിവാക്കാമെന്നാണ് ജീവനക്കാര്‍ പറയുന്നത്. ജീവനക്കാരുടെ കൂട്ട അവധി കാരണം മാസങ്ങളായി പല പ്രധാന സര്‍വീസുകളും റദ്ദാക്കേണ്ടിവന്നതിനെ തുടര്‍ന്നുണ്ടായ നഷ്ടത്തിനു പുറമെയാണ് ഇപ്പോഴുണ്ടായിരിക്കുന്ന നഷ്ടം. |
തിക്രീതിലെ മലയാളി നഴ്സുമാരെ മൂസിലിലേക്ക് മാറ്റാന്‍ അജ്ഞാതരുടെ ശ്രമം Posted: 02 Jul 2014 11:19 PM PDT Image: ന്യൂഡല്‍ഹി: ഇറാഖിലെ തിക്രീതില്‍ വിമതര്‍ പിടിച്ചെടുത്ത ആശുപത്രിയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളി നഴ്സുമാരെ മൂസിലിലേക്ക് കൊണ്ടു പോകാന്‍ അജ്ഞാത സംഘത്തിന്‍്റെ ശ്രമം. 46 മലയാളി നഴ്സുമാരാണ് ഇപ്പോഴും തിക്രീതിലെ ആശുപത്രിയില്‍ കുടുങ്ങിക്കിടക്കുന്നത്. അതിനിടെ ആശുപത്രിയുടെ പൂര്‍ണ നിയന്ത്രണം സുന്നി വിമതരായ ഐ.എസ്.ഐ.എസ് പിടിച്ചെടുത്തെന്നും റിപ്പോര്‍ട്ടുണ്ട്. 48 മണിക്കൂറിനകം ആശുപത്രിയില്‍ നിന്ന് വിട്ടു പോകണമെന്നും ഐ.എസ്.ഐ.എസ് അറിയിച്ചിട്ടുണ്ട്. |
കുത്തിയതോട് തഴുപ്പില്‍ ഹൗസ്ബോട്ട് നിര്‍മാണം തടസ്സപ്പെട്ടു Posted: 02 Jul 2014 11:13 PM PDT അരൂര്‍: കുത്തിയതോട് തഴുപ്പില്‍ ഹൗസ്ബോട്ട് നിര്‍മാണം തടസ്സപ്പെട്ടു. മത്സ്യസമ്പത്തിന് ഭീഷണിയാകുമെന്ന് ചൂണ്ടിക്കാട്ടി മത്സ്യത്തൊഴിലാളികളാണ് നിര്‍മാണം തടസ്സപ്പെടുത്തിയത്. കേന്ദ്ര സഹായത്തോടെ കേരളത്തില്‍ നടപ്പാക്കുന്ന മെഗാടൂറിസം പദ്ധതിയുടെ ഭാഗമായി അരൂര്‍ മണ്ഡലത്തിന് ആകെ ലഭിച്ചത് രണ്ട് ബോട്ട് ടെര്‍മിനല്‍ മാത്രമാണ്. ഒന്ന് അരൂക്കുറ്റിയിലും മറ്റൊന്ന് കുത്തിയതോട്ടിലും. അരൂക്കുറ്റി ടെര്‍മിനല്‍ നിര്‍മാണം തടസ്സങ്ങളില്ലാതെ നടക്കുന്നുണ്ട്. എന്നാല്‍, കുത്തിയതോട്ടിലെ നിര്‍മാണം തടയപ്പെട്ടിട്ട് ദിവസങ്ങള്‍ പിന്നിടുമ്പോഴും പുനര്‍നിര്‍മാണത്തിന് വഴിയൊരുങ്ങിയില്ല. രണ്ടര കോടിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കുത്തിയതോട്ടില്‍ തോടിന്‍െറ കരയിലാണ് നടക്കുന്നത്. വിനോദ സഞ്ചാരികളുമായി എത്തുന്നവര്‍ക്ക് വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് സൗകര്യം, വിശ്രമകേന്ദ്രം, ടോയ്ലറ്റ്, ലഘുഭക്ഷണശാല, വാച്ചിങ് ടവര്‍ എന്നിവയാണ് ഹൗസ്ബോട്ട് ലാന്‍ഡിങ് സെന്‍ററിന്‍െറ അനുബന്ധ നിര്‍മാണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പത്ത് ഹൗസ്ബോട്ടുകള്‍ക്ക് ഒരേസമയം ഇവിടെ പാര്‍ക്ക് ചെയ്യാം. ഇനി നിര്‍മാണം മുന്നോട്ട്പോകാന്‍ കഴിയുമോ എന്ന ആശങ്കയിലാണ് ടൂറിസം വകുപ്പും മൈനര്‍ ഇറിഗേഷന്‍ വകുപ്പും. തടസ്സങ്ങളുമായി ആദ്യം സി.പി.എം, സി.പി.ഐ പ്രവര്‍ത്തകരാണെത്തിയത്. പിന്നീട് ധീവരസഭ രംഗത്തുവന്നു. കായലിലെ നിര്‍മാണം ബോട്ടുജെട്ടി നിര്‍മാണമാണ് കോണ്‍ക്രീറ്റ് കുറ്റികള്‍ കായലില്‍ താഴ്ത്തിയ ശേഷം മുകളില്‍ കോണ്‍ക്രീറ്റ് പ്ളാറ്റ്ഫോം നിര്‍മിക്കും. കായല്‍ നികത്തുന്നില്ലെന്നും കായല്‍ സംരക്ഷണത്തിന് കല്‍കെട്ട് പദ്ധതിയിലുണ്ടെന്നും വിനോദ സഞ്ചാര വകുപ്പ് ചൂണ്ടിക്കാട്ടുന്നു. തഴുപ്പിലെ ചെറിയ കായലുകളും തോടുകളും ഉള്‍നാടന്‍ ജലയാത്രകള്‍ക്ക് കീര്‍ത്തികേട്ട ഇടമാണ്. വിനോദ സഞ്ചാര ലോകഭൂപടത്തില്‍ തഴുപ്പിന് പണ്ടേ സ്ഥാനമുണ്ട്. ഇതു കണക്കിലെടുത്താണ് വിനോദസഞ്ചാര വകുപ്പ് മെഗാ ടൂറിസത്തില്‍ ഈ പദ്ധതി ഉള്‍പ്പെടുത്തിയത്. |
തെരഞ്ഞെടുപ്പ് തോല്‍വി: ആന്‍റണി സമിതി തെളിവെടുപ്പ് തുടങ്ങി Posted: 02 Jul 2014 11:04 PM PDT Image: ന്യൂഡല്‍ഹി: ലോക് സഭ തെരഞ്ഞെടുപ്പിലെ തോല്‍വിയെ കുറിച്ച് എ.കെ ആന്‍റണിയുടെ നേതൃത്വത്തിലുള്ള സമിതി കേരളത്തിലെ നേതാക്കളില്‍ നിന്ന് തെളിവെടുപ്പ് തുടങ്ങി. കെ.പി.സി.സി പ്രസിഡന്‍റ് റ്വി.എം സുധീരന്‍, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവര്‍ രാവിലെ തന്നെ ആന്‍റണിയുമായി കൂടിക്കാഴിച നടത്തി. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, മഹിളാ കോണ്‍ഗ്രസ്സ് അധ്യക്ഷ ബിന്ദു കൃഷ്ണ, കെ.എസ്.യു നേതാക്കാള്‍ എന്നിവരുമായുള്ള കൂടിക്കാഴ്ച നടക്കാനിരിക്കുകയാണ്. ദേശീയ തലത്തില്‍ കോണ്‍ഗ്രസിന് തിരിച്ചടിയുണ്ടായ സാഹചര്യത്തെക്കുറിച്ചും കേരളത്തില്‍ സിറ്റിങ് സീറ്റുകള്‍ നഷ്ടപ്പെട്ടതിനെ കുറിച്ചും ഇവരില്‍ നിന്ന് വിവരങ്ങള്‍ തേടും. കേരളത്തില്‍ കോണ്‍ഗ്രസ് വിജയിച്ച മണ്ഡലങ്ങളില്‍ വോട്ടു കുറഞ്ഞതിനെക്കുറിച്ചും തെളിവെടുപ്പ് നടത്തും. കേരളത്തില്‍ നിന്നുള്ള നേതാക്കളുടെ അഭിപ്രായം ആരാഞ്ഞ ശേഷം ഇത് ക്രോഡീകരിച്ച് കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കും. ശേഷം സംഘടനാ തലത്തില്‍ അഴിച്ചു പണികള്‍ നടത്താനാണ് പാര്‍ട്ടി നീക്കം.
|
നാട്ടുകാര്‍ ബസ് തടഞ്ഞു; കല്‍പറ്റ– പടിഞ്ഞാറത്തറ റൂട്ടില്‍ മിന്നല്‍ പണിമുടക്ക് Posted: 02 Jul 2014 11:03 PM PDT കല്‍പറ്റ: വിദ്യാര്‍ഥികളെ കയറ്റാത്ത ബസ് നാട്ടുകാര്‍ തടഞ്ഞതിനെ തുടര്‍ന്ന് കല്‍പറ്റ-പടിഞ്ഞാറത്തറ റൂട്ടില്‍ ബുധനാഴ്ച സ്വകാര്യ ബസുകള്‍ മിന്നല്‍ പണിമുടക്ക് നടത്തി. പണിമുടക്കില്‍ വിദ്യാര്‍ഥികളും നാട്ടുകാരും വലഞ്ഞു. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment