ജമ്മു കശ്മീരില്‍ യു.എന്‍ നിരീക്ഷക സംഘം ആവശ്യമാണെന്ന് സമാധാന സേന മേധാവി Posted: 26 Jul 2014 12:57 AM PDT ന്യൂഡല്‍ഹി: ജമ്മുകശ്മീരില്‍ യു.എന്‍ നീരീക്ഷക സംഘത്തിന്‍്റെ സാന്നിധ്യം അത്യന്താപേക്ഷിതമാണെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ അണ്ടര്‍ സെക്രട്ടറിയും സമാധാന സേന മേധാവിയുമായ ഹെര്‍വ ലാഡ്സൂസ്. ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്നതിനിടെയാണ് സമാധാന സേന മേധാവിയുടെ പ്രതികരണം. ദൗത്യ സംഘത്തിന്‍്റെ പ്രയോജനകാലം കഴിഞ്ഞെന്ന കേന്ദ്ര സര്‍ക്കാറിന്‍്റെ നിലപാടിന് വിരുദ്ധമായാണ് സമാധാന സേന മേധാവിയുടെ മറുപടി. കഴിഞ്ഞ 65 വര്‍ഷമായി ജമ്മു കശ്മീരില്‍ പ്രവര്‍ത്തിക്കുന്ന യു.എന്‍ നിരീക്ഷക സംഘത്തിന്‍്റെ സേന പ്രധാന പ്രവര്‍ത്തനമാണ് നിര്‍വഹിക്കുന്നത്. ദൗത്യ സംഘത്തിന്‍്റെ സാന്നിധ്യം നിയന്ത്രണരേഖയില്‍ സേനയുടെ വിശ്വാസത്തെ വര്‍ധിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. യു.എന്‍ മിലിട്ടറി ഒബ്സര്‍വര്‍ ഗ്രൂപ്പ് ഇന്‍ ഇന്ത്യ ആന്‍ഡ് പാകിസ്താന്‍ എന്ന പേരിലാണ് യു.എന്‍ ദൗത്യ സംഘം പ്രവര്‍ത്തിക്കുന്നത്. ദൗത്യ സംഘത്തിന്‍്റെ ഡല്‍ഹിയിലെ ഓഫിസ് ഒഴിയണമെന്നും മെയ് മാസത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. |
ഭക്ഷ്യ സബ്സിഡി: നിലപാടിലുറച്ച് ഇന്ത്യ; വ്യാപാര കരാര്‍ ആശങ്കയില്‍ Posted: 26 Jul 2014 12:06 AM PDT ജനീവ: ഭക്ഷ്യ സബ്്സിഡിയെ കുറിച്ചുള്ള ആശങ്ക പരിഹരിക്കാതെ വ്യാപാര പ്രോത്സാഹന കരാര്‍(ഫ്രീ ട്രേഡ് എഗ്രീമെന്‍്റ്) ഒപ്പിടില്ളെന്ന് ഇന്ത്യ. ജനീവയില്‍ നടക്കുന്ന ലോക വ്യാപാര സംഘടനയുടെ യോഗത്തിലാണ് ഇന്ത്യ നിലപാട് കടുപ്പിച്ചത്. അതേസമയം ഉടമ്പടിയില്‍ ഒപ്പിടാന്‍ വികസിത രാജ്യങ്ങള്‍ ഇന്ത്യയുടെ മേല്‍ സമ്മര്‍ദം ശക്തമാക്കി. ഉടമ്പടി അംഗീകരിക്കാതിരിക്കുന്നത് ആഗോള വ്യാപാര പരിഷ്കരണത്തെ തടസ്സപ്പെടുത്തുമെന്നും വികസിത രാജ്യങ്ങള്‍ കുറ്റപ്പെടുത്തി. ലോക വ്യാപാര സംഘടനയില്‍(ഡബ്ള്യൂ.ടി.ഒ) അംഗങ്ങളായ 160 രാജ്യങ്ങള്‍ കസ്റ്റംസ് നിയമങ്ങള്‍ പൂര്‍ണമായി ലഘൂകരിച്ച് അന്താരാഷ്ട്ര വ്യാപാരത്തിന് തുറന്നുകൊടുക്കണമെന്നതാണ് വ്യാപാര പ്രോത്സാഹന ഉടമ്പടിയുടെ കാതല്‍. അതേസമയം, ഭക്ഷ്യ വസ്തുക്കള്‍ സംഭരിക്കുന്നതിലും ഭക്ഷ്യ സബ്സിഡി നല്‍കുന്നത് സംബന്ധിച്ചും ഇന്ത്യയുടെ ആശങ്കകള്‍ പരിഹരിച്ചില്ളെങ്കില്‍ വ്യാപാര പ്രോത്സാഹന ഉടമ്പടിയെ വീറ്റോ ചെയ്യുമെന്ന് ഡബ്ള്യൂ.ടി.ഒ യിലെ ഇന്ത്യന്‍ പ്രതിനിധി അഞ്ജലി പ്രസാദ് പറഞ്ഞു. ഭക്ഷ്യ സബ്സിഡി നല്‍കുന്നത് മൂലം ഇന്ത്യയില്‍ 50 കോടി ജനങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ ഭക്ഷ്യ വസ്തുക്കള്‍ ലഭിക്കാന്‍ സഹായകരമാവുന്നുണ്ട്. വിഷയത്തില്‍ ശാശ്വത പരിഹാരമുണ്ടാവാതെ വ്യാപാര പ്രോത്സാഹന കരാറില്‍ ഒപ്പുവെക്കില്ളെന്നാണ് ഇന്ത്യയുടെ നിലപാട്. അതേസമയം കരാറില്‍ ഇന്ത്യ ഒപ്പുവെക്കാത്തതിനെതിരെ അമേരിക്കയും യൂറോപ്യന്‍ യൂനിയനും ശക്തമായി രംഗത്തുവന്നു. |
എം.എല്‍.എ ഹോസ്റ്റലിലെ അനധികൃത താമസക്കാരെ ഒഴിപ്പിച്ചു Posted: 25 Jul 2014 11:50 PM PDT തിരുവനന്തപുരം: എം.എല്‍.എ ഹോസ്റ്റലിലെ അനധികൃത താമസക്കാരെ നിയമസഭാ സെക്രട്ടറിയേറ്റ് ഒഴിപ്പിച്ചു. ബ്ളാക് മെയില്‍ കേസിലെ പ്രതി എം.എല്‍.എ ഹോസ്റ്റലില്‍ ഒളിവില്‍ താമസിച്ച സാഹചര്യത്തില്‍ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍െറ നിര്‍ദേശത്തെ തുടര്‍ന്നാണ് ഒഴിപ്പിക്കല്‍ നടപടി. മുന്‍ എം.എല്‍.എമാരായ പന്തളം സുധാകരന്‍, ശരത് ചന്ദ്ര പ്രസാദ്, കെ.കെ ഷാജു, എ.എ ഷുക്കൂര്‍, പുനലൂര്‍ മധു എന്നിവര്‍ കൈവശംവെച്ചിരുന്ന മുറികളാണ് ഒഴിപ്പിച്ചത്. പന്തളത്തിന്‍െറ പേരിലുണ്ടായിരുന്ന മുറി നെയ്യാറ്റിന്‍കര സനലും ഷുക്കൂറിന്‍െറ മുറിയില്‍ ആഭ്യന്തര സെക്രട്ടറിയുടെ പേഴ്സണല്‍ സ്റ്റാഫുമാണ് താമസിച്ചിരുന്നത്. രാവിലെ നിയമസഭാ സെക്രട്ടറി ശാര്‍ദ്ഗധരന്‍ വിവാദമായ ഹോസ്റ്റലില്‍ പരിശോധന നടത്തി. സംഭവത്തില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ട് സ്പീക്കര്‍ക്ക് സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിഷയം സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ സ്പീക്കര്‍ നല്‍കുമെന്നും സെക്രട്ടറി അറിയിച്ചു. പമ്പ, നിള എന്നീ ഹോസ്റ്റലുകളിലായി 23 മുറികളാണ് മുന്‍ എം.എല്‍.എമാര്‍ക്ക് വാടകയ്ക്ക് നല്‍കിയിരുന്നത്. 10 രൂപ നിരക്കില്‍ അഞ്ച് ദിവസത്തേക്കാണ് മുറി വാടകയ്ക്ക് നല്‍കുന്നത്. എന്നാല്‍, മുറിയെടുത്തവര്‍ മാസങ്ങളോളം താമസിക്കാറാണ് പതിവ്. |
ഗുജറാത്ത് സര്‍ക്കാര്‍ റിലയന്‍സിനെയും അദാനിയെയും അവിഹിതമായി സഹായിച്ചെന്ന് സി.എ.ജി Posted: 25 Jul 2014 11:47 PM PDT ഗാന്ധിഗനര്‍: ദുര്‍ഭരണം കാരണം ഗുജറാത്തില്‍ 25,000 കോടി രൂപ സര്‍ക്കാറിന് നഷ്ടം സംഭവിച്ചതായി സി.എ.ജി റിപ്പോര്‍ട്ട്. ക്രമക്കേട് മൂലമുണ്ടായ നഷ്ടം കൂടുതല്‍ ഗുണം ചെയ്തത് കുത്തക കമ്പനികളായ റിലയന്‍സ്, അദാനി ഗ്രൂപ്പ്, എസ്സാര്‍ ഗ്രൂപ്പ് എന്നിവക്കാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് ബജറ്റ് സമ്മേളനത്തിന്‍െറ അവസാന ദിനമായ ഇന്നലെ ഗുജറാത്ത് നിയമസഭയുടെ മേശപ്പുറത്ത് വെച്ചു. ഗുജറാത്ത് സമുദ്ര വാണിഭ വകുപ്പ് തെറ്റായ തുറമുഖച്ചുങ്കം ചുമത്തിയതില്‍ 649.29 കോടി രൂപ സര്‍ക്കാറിന് നഷ്ടമായിട്ടുണ്ട്. ഇതില്‍ ലാഭം ലഭിച്ചത് റിലയന്‍സ് പെട്രോളിയത്തിനാണ്. ഗുജറാത്ത് വൈദ്യതി വകുപ്പായ ഊര്‍ജ വികാസ് നിഗം ലിമിറ്റഡ് വൈദ്യുതി വാങ്ങിയതുമായി ബന്ധപ്പെട്ട് എസ്സാര്‍ ഗ്രൂപ്പിന് 587.50 കോടി രൂപയാണ് ലാഭമുണ്ടായതെന്നും സി.എ.ജി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മുന്ദ്ര പോര്‍ട്ട് പണിയുന്നതുമായി ബന്ധപ്പെട്ട് 118 കോടിയും സര്‍ക്കാറിന് നഷ്ടപ്പെട്ടെന്നും സി.എ.ജി പറയുന്നു. അദാനി ഗ്രൂപ്പിന്‍െറ ഉടമസ്ഥതയിലുള്ളതാണ് മുന്ദ്ര പോര്‍ട്ട്. സോളാര്‍ പാനല്‍ വാങ്ങിയതില്‍ സ്വകാര്യ കമ്പനികള്‍ക്ക് കൂടുതല്‍ തുക നല്‍കി ഉപഭോക്താക്കള്‍ക്ക് 473.20 കോടി രൂപയുടെ അധിക ഭാരം കെട്ടിയേല്‍പ്പിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. ഗുജറാത്ത് സര്‍ക്കാറിന്‍െറ മോശം സാമ്പത്തിക കൈകാര്യത്തിനെയും സി.എ.ജി രൂക്ഷമായി വിമര്‍ശിക്കുന്നു. ബജറ്റില്‍ അനുവദിച്ച 13,049.67 കോടി രൂപയുടെ ഗ്രാന്‍റ് ഇതുവരെ തൊട്ടിട്ടി െല്ലന്ന് ഒരു ഉദാഹരണമായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ജയില്‍ സുരക്ഷ, സ്മാരകസൗധങ്ങള്‍ സംരക്ഷിക്കുന്നത്, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ സ്കീം, നികുതിയുടെ കാര്യക്ഷമമായ വീണ്ടെടുപ്പ് എന്നിവയിലും ഗുരുതരമായ വീഴ്ചയാണുണ്ടായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. |
ഗസ്സയെ ലോകത്തിലെ ഏറ്റവും വലിയ ജയിലാക്കി മാറ്റി - ഖാലിദ് മിശ്അല്‍ Posted: 25 Jul 2014 11:12 PM PDT ദോഹ: എട്ട് വര്‍ഷത്തെ ഇസ്രായേലിന്‍െറ ഉപരോധം ഗസ്സയെ ലോകത്തിലെ ഏറ്റവും ജയിലാക്കി മാറ്റിയതായി ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ മേധാവി ഖാലിദ് മിശ്അല്‍. ബി.ബി.സിയുടെ ഹാര്‍ഡ് ടോക്ക് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗസ്സയില്‍ എത്രയും വേഗത്തില്‍ വെടിനിര്‍ത്തല്‍ സാധ്യമാവണമെന്നാണ് ആഗ്രഹം. എന്നാല്‍, ഇസ്രായേലിന്‍െറ ഉപരോധം തുടര്‍ന്നുകൊണ്ടുള്ള വെടിനിര്‍ത്തല്‍ തങ്ങള്‍ക്ക് സ്വീകാര്യമല്ല. ഗസ്സ ഫലസ്തീന്‍െറ അവിഭാജ്യ ഘടകമാണ്. 1.8 മില്യന്‍ ജനങ്ങള്‍ അവിടെ വസിക്കുന്നുണ്ട്. അവര്‍ക്ക് മതില്‍ക്കെട്ടുകളില്ലാതെ അവിടെ ജീവിക്കണം. ജനങ്ങള്‍ക്ക് തൊഴിലെടുക്കാനോ ചികില്‍സ തേടാനോ പോലും കഴിയുന്നില്ല. എന്ത് കുറ്റം ചെയ്തിട്ടാണ് ഗസ്സയിലെ ജനങ്ങളെ ഇങ്ങനെ ശിക്ഷിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ ജയിലില്‍ പതുക്കെ മരണശിക്ഷക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ് ഗസ്സയിലെ ജനത. ഗസ്സയും വെസ്റ്റ ബാങ്കും ഞങ്ങളുടെ രാജ്യമാണ്. ഞങ്ങള്‍ക്ക് വിമാനത്താവളവും തുറമുഖവും വേണം. ഞങ്ങള്‍ക്ക് മുമ്പില്‍ ലോകം തുറക്കപ്പെടണം. ഇസ്രായേല്‍ ആവട്ടെ ഈജിപ്ത് ആവട്ടെ ഞങ്ങളുടെ ജനതക്ക് മുമ്പില്‍ അനാവശ്യ തടസ്സങ്ങള്‍ സൃഷ്ടിക്കരുത്. ഇത് ഗസ്സയിലെ ജനങ്ങളുടെ ആവശ്യമാണ്. ഇക്കാര്യം യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍കി മൂണിനേയും അമേരിക്കയേയും ഇംഗ്ളണ്ടിനേയുമെല്ലാം അറിയിച്ചിട്ടുണ്ട്. വ്യക്തമായ ഉറപ്പ് ഇക്കാര്യത്തില്‍ ലഭിക്കേണ്ടതുണ്ട്. നേരത്തെ ലഭിച്ച നിരവധി വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടിട്ടില്ല. ഓസ്ലോ കരാര്‍ നടപ്പാക്കാന്‍ യാസര്‍ അറഫാത്ത് നിരന്തരം ശ്രമിച്ചു. അഞ്ച് വര്‍ഷത്തിന് ശേഷം സ്വതന്ത്ര ഫസ്തീന്‍ എന്നതായിരുന്നു അദ്ദേഹത്തിന് ലഭിച്ച വാഗ്ദാനം. എന്നാല്‍, 20 വര്‍ഷത്തോളം തങ്ങള്‍ വഞ്ചിക്കപ്പെടുകയായിരുന്നു. ഇസ്രായേല്‍ ആക്രമണം നിര്‍ത്താനും ഉപരോധം അവസാനിപ്പിക്കാനുമുള്ള തീരുമാനമാണ് എടുക്കേണ്ടത്. മൗലികമായ ഒരു കരാര്‍ ഇതിന് വേണ്ടി തയാറാക്കണം. ഘട്ടം ഘട്ടമായി എന്തെങ്കിലും നടക്കുമെന്ന പ്രതീക്ഷ തങ്ങള്‍ക്കില്ല. ഹമാസ് വിഷമമേറിയ കാലഘട്ടത്തിലൂടെയാണ് പോകുന്നതെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍, ഹമാസ് ഒരിക്കലും കീഴടങ്ങില്ല. അത് ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവിന്‍െറ തെറ്റായ കണക്കുകൂട്ടലാണെന്നും അദ്ദേഹം പറഞ്ഞു. |
ഗസ്സക്ക് യു.എ.ഇയുടെ സഹായഹസ്തം Posted: 25 Jul 2014 10:41 PM PDT അബൂദബി: ഇസ്രായേല്‍ ആക്രമണത്തില്‍ ദുരിതം അനുഭവിക്കുന്ന ഫലസ്തീന്‍ ജനതക്ക് യു.എ.ഇയില്‍ നിന്ന് സഹായ പ്രവാഹം. ആക്രമണത്തില്‍ വീടുകള്‍ തകര്‍ക്കപ്പെടുകയും ഉറ്റവര്‍ നഷ്ടപ്പെടുകയും ചെയ്ത ഗസ്സയിലെ ജനങ്ങള്‍ക്കാണ് യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് സഹായം എത്തുന്നത്. യു.എ.ഇ സര്‍ക്കാറിനൊപ്പം വിവിധ ഫൗണ്ടേഷനുകളും സംഘടനകളും സഹായം എത്തിക്കാന്‍ മുന്നിട്ടിറങ്ങിയിട്ടുണ്ട്. താമസ സൗകര്യവും ചികില്‍സയും ഒരുക്കുന്നതിനൊപ്പം ഭക്ഷണവും വസ്ത്രങ്ങളും നല്‍കുന്നതിന് യു.എ.ഇയിലെ എമിറേറ്റ്സ് റെഡ്ക്രസന്‍റും ഖലീഫ ഫൗണ്ടേഷനും എമിറേറ്റ്സ് ഫൗണ്ടേഷനും സായിദ് ഫൗണ്ടേഷനുമെല്ലാം രംഗത്തുണ്ട്. ഫലസ്തീന്‍ ജനതക്ക് സഹായം നല്‍കുന്നതിന് അബൂദബിയിലും ദുബൈയിലും എമിറേറ്റ്സ് ഫൗണ്ടേഷന്‍െറ നേതൃത്വത്തില്‍ പ്രചാരണ കാമ്പയിന്‍ നടത്തുകയും ചെയ്തു. തക്തൂഫ് പദ്ധതിയിലൂടെയാണ് ഗാസയിലെ ഇരകളെ സഹായിക്കാനുള്ള ഫണ്ട് ശേഖരണത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നത്. നൂറുകണക്കിന് വളണ്ടിയര്‍മാരും കുടുംബാംഗങ്ങളും പരിപാടിയില്‍ പങ്കെടുത്തു. സമാഹരിച്ച തുകയും മറ്റ് സാധനങ്ങളും എമിറേറ്റ്സ് റെഡ്ക്രസന്‍റ് അതോറിറ്റിക്ക് കൈമാറി. ഫലസ്തീനിലെ 1500 കുട്ടികള്‍ക്ക് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ ഫൗണ്ടേഷന്‍ നേതൃത്വത്തില്‍ വസ്ത്രങ്ങള്‍ വിതരണം ചെയ്തു. റമദാന്‍ തുടങ്ങിയപ്പോള്‍ ആയിരക്കണക്കിന് പേര്‍ക്ക് ഇഫ്താര്‍ വിഭവങ്ങള്‍ കൈമാറിയിരുന്നു. വെസ്റ്റ്ബാങ്കിലെ ഹെബ്രോണിലുള്ള ഫലസ്തീനികളെ സഹായിക്കുന്നതിന് ഹ്യൂമന്‍ അപ്പീല്‍സ് ഇന്‍റര്‍നാഷനല്‍ 15 ലക്ഷം ദിര്‍ഹത്തിന്‍െറ പ്രവര്‍ത്തനങ്ങള്‍ നടത്തി. 4000 കുടുംബങ്ങള്‍ക്കും 3000ത്തിലധികം കുട്ടികള്‍ക്കും പ്രയോജനം ലഭിക്കുന്ന രീതിയിലാണ് സഹായ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. നേരത്തേ ഗസ്സയിലുള്ളവര്‍ക്ക് സഹായം നല്‍കുന്നതിനുള്ള പദ്ധതിക്ക് ഐക്യരാഷ്ട്രസഭാ ഏജന്‍സിയുമായി റെഡ്ക്രസന്‍റ് കരാറില്‍ ഒപ്പുവെച്ചിരുന്നു. ലക്ഷക്കണക്കിന് ദിര്‍ഹത്തിന്‍െറ സഹായ പ്രവര്‍ത്തനങ്ങളാണ് റെഡ്ക്രസന്‍റ് നേതൃത്വത്തില്‍ നടക്കുന്നത്. ഇസ്രായേല്‍ ആക്രമണത്തില്‍ തകര്‍ക്കപ്പെട്ട വീടുകളും ആശുപത്രികളും വിദ്യാലയങ്ങളും സേവന കേന്ദ്രങ്ങളും പുനര്‍നിര്‍മിക്കുന്നതിലാണ് റെഡ്ക്രസന്‍റ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. യു.എ.ഇ ഭരണാധികാരികളും ഗസ്സക്ക് സഹായം എത്തിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. |
യു.എ.ഇയെ ലോകത്തിലെ ഏറ്റവും വികസിത രാജ്യമാക്കണം- ശൈഖ് മുഹമ്മദ് ബിന്‍ സായിദ് Posted: 25 Jul 2014 10:37 PM PDT അബൂദബി: ലോകത്തിലെ ഏറ്റവും വികസിത രാജ്യമായി മാറുകയാണ് യു.എ.ഇയുടെ ലക്ഷ്യമെന്ന് അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍. നമ്മുടെ മക്കള്‍ക്കും ചെറുമക്കള്‍ക്കും വികസനത്തിന്‍െറ ഫലം അനുഭവിക്കുന്ന വിധത്തിലാണ് പ്രവര്‍ത്തനമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്‍െറ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സര്‍ക്കാര്‍ വകുപ്പുകളും വ്യക്തികളും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണം. പൂര്‍വ പിതാക്കന്‍മാരുടെ പാത പിന്തുടര്‍ന്ന് രാജ്യത്തെ മുന്നോട്ടുനയിക്കുന്ന പ്രസിഡന്‍റ് ശൈഖ് ഖലീഫയെ അദ്ദേഹം അഭിനന്ദിച്ചു. അബൂദബിയിലെ അല്‍ ബത്തീന്‍ പാലസില്‍ ചേര്‍ന്ന മജ്ലിസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തോടുള്ള കടമ ഓരോരുത്തരും ഓര്‍ക്കണം. വലിയ അനുഗ്രഹത്തോടൊപ്പം വലിയ ഉത്തരവാദിത്തവും നമ്മുടെ ചുമലുകളിലുണ്ട്. വ്യക്തിപരവും സ്ഥാപനപരവുമായ താല്‍പര്യത്തേക്കാള്‍ രാജ്യത്തിന് മുന്‍ഗണന നല്‍കണം. മതത്തിന്‍െറ പേരില്‍ ഭീകര സംഘടനകള്‍ ഉയര്‍ത്തുന്ന ഭീഷണികള്‍ അടക്കം ഗള്‍ഫ് മേഖലയിലെ പുതിയ സംഭവവികാസങ്ങളും മജ് ലിസില്‍ ചര്‍ച്ച ചെയ്തു. രാജ്യത്ത് നടപ്പാക്കുന്ന നിര്‍ബന്ധിത സൈനിക സേവനത്തിന് ഹാജരാകാനായി അപേക്ഷ നല്‍കിയ സ്വദേശി യുവ സമൂഹത്തെ അദ്ദേഹം അഭിനന്ദിച്ചു. ജനങ്ങളുടെ ദേശസ്നേഹത്തില്‍ ആത്മവിശ്വാസമുണ്ട്. സൈനിക പരിശീലനത്തില്‍ ചേരുന്നതിന് യുവാക്കളുടെ ഭാഗത്ത് നിന്നുണ്ടായ വര്‍ധിത പ്രതികരണം ഇതിന്‍െറ തെളിവാണെന്നും ശൈഖ് മുഹമ്മദ് ബിന്‍ സായിദ് പറഞ്ഞു. ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്.ജനറല്‍ ശൈഖ് സെയ്ഫ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍, ഉപ പ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് ആല്‍ നഹ്യാന്‍, വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല്‍ നഹ്യാന്‍, പശ്ചിമ മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധി ശൈഖ് ഹംദാന്‍ ബിന്‍ സായിദ് തുടങ്ങിയവര്‍ അടക്കം പ്രമുഖര്‍ മജ് ലിസില്‍ പങ്കെടുത്തു. |
മൂന്നാര്‍: സംസ്ഥാനത്തിന്‍െറ താല്‍പര്യം സംരക്ഷിച്ച് തുടര്‍നടപടി -മുഖ്യമന്ത്രി Posted: 25 Jul 2014 10:29 PM PDT കോഴിക്കോട്: മൂന്നാറില്‍ റിസോര്‍ട്ടുകള്‍ പൊളിച്ച് ഏറ്റെടുത്ത ഭൂമി തിരിച്ചു നല്‍കണമെന്ന ഹൈകോടതി ഉത്തരവ് പരിശോധിച്ചതിനു ശേഷം പ്രതികരിക്കാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കയ്യേറ്റം ഒഴിപ്പിക്കുന്നത് സംബന്ധിച്ച് സംസ്ഥാനത്തിന്‍്റെ താലപര്യം സംരക്ഷിക്കുന്ന നടപടി മാത്രമേ സര്‍ക്കാര്‍ കൈക്കൊള്ളുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. മൂന്നാര്‍ ഓപറേഷനെ കുറിച്ച് നേരത്തെ ആക്ഷേപമുയര്‍ന്നിരുന്നു. കോടതി വിധി പഠിച്ച ശേഷം അപ്പീല്‍ നല്‍കണമെങ്കില്‍ അപ്പീല്‍ നല്‍കും. തെറ്റ് തിരുത്തുകയാണ് വേണ്ടതെങ്കില്‍ അത് ചെയ്യും. സംസ്ഥാനത്തിന്‍്റെ താല്‍പര്യം സംരക്ഷിച്ചു മാത്രമായിരിക്കും നടപടി കൈക്കൊള്ളുകയെന്നും അദ്ദേഹം പറഞ്ഞു. അനുകൂല വിധി ഉണ്ടാവുമ്പോള്‍ കോടതിക്ക് സിന്ദാബാദ് വിളിക്കുകയും എതിരാകുമ്പോള്‍ ജഡ്ജിമാരെ ചീത്തവിളിക്കുകയും നാടുകടത്തല്‍ സമരങ്ങളും നടത്തുന്നതിനോട് യോജിപ്പില്ല- ഹൈകോടതി വിധിയില്‍ ദുരൂഹതയുണ്ടെന്ന പ്രതിപക്ഷ നേതാവ് വി.എസ് അച്യൂതാനന്ദന്‍്റെ പ്രസ്താവനയോട് മുഖ്യമന്ത്രി ഇങ്ങനെ പ്രതികരിച്ചു. കോടതിയോട് എന്നും സര്‍ക്കാറിന് ബഹുമാനമേയുള്ളൂ. പബ്ളിസിറ്റിയല്ല റിസല്‍ട്ട് ഉണ്ടാക്കുകയാണ് സര്‍ക്കാറിന്‍്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. |
27ാം രാവും അവസാന വെള്ളിയാഴ്ചയും: ആരാധനാലയങ്ങളിലേക്ക് വിശ്വാസി പ്രവാഹം Posted: 25 Jul 2014 10:26 PM PDT കുവൈത്ത് സിറ്റി: വിശുദ്ധ റമദാന്‍ അവസാന ഘട്ടത്തിലേക്ക് കടന്നതോടെ പുണ്യം തേടിയുള്ള വിശ്വാസികളുടെ പ്രാര്‍ഥന മൂര്‍ധന്യത്തിലത്തെി. ലൈലത്തുല്‍ ഖദ്റിന്‍െറ പ്രതീക്ഷയില്‍ 27ാം രാവായ വ്യാഴാഴ്ച രാത്രി വിശ്വാസികള്‍ ഒഴുകിയതോടെ രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളിലെ പള്ളികള്‍ ജനസാഗരമായി. ഇന്നലെ റമദാനിലെ അവസാന വെള്ളിയാഴ്ച കൂടിയത്തെിയതോടെ വിശ്വാസികളുടെ തിരക്കായിരുന്നു ആരാധനാലയങ്ങളിലെങ്ങും. ആയിരം മാസത്തേക്കാള്‍ ശ്രേഷ്ഠകരമെന്ന് ഖുര്‍ആന്‍ വിശേഷിപ്പിക്കുന്ന ലൈലത്തുല്‍ ഖദ്റിന് (ഖുര്‍ആന്‍ അവതീര്‍ണമായ രാവ്) കൂടുതല്‍ സാധ്യതയുള്ളതായി കണക്കാക്കപ്പെടുന്ന 27ാം രാവില്‍ ഖിയാമുലൈ്ളലിന് (രാത്രി നമസ്കാരം) വിശ്വാസികളുടെ പ്രവാഹമായിരുന്നു. ഏറ്റവും കൂടുതല്‍ പേര്‍ രാത്രി നമസ്കാരത്തിനത്തെിയത് രാജ്യത്തെ ഏറ്റവും വലിയ പള്ളിയായ മസ്ജിദുല്‍ കബീറിലാണ്. ആദ്യ നാലു റക്അത്തുകള്‍ക്ക് ശൈഖ് ഖാലിദ് അല്‍ജഹയ്യിം നേതൃത്വം നല്‍കിയപ്പോള്‍ അവസാന നാലു റക്അത്തുകള്‍ക്കും വിത്റിനും ഇമാമായത് ലോകപ്രശസ്ത ഖാരിഅ് ശൈഖ് മിഷാരി റാഷിദ് അല്‍അഫാസിയായിരുന്നു. അവസാന പത്ത് തുടങ്ങിയത് മുതല്‍ തന്നെ മസ്ജിദുല്‍ കബീറില്‍ രാത്രി നമസ്കാരത്തിന് ആയിരങ്ങള്‍ എത്തിത്തുടങ്ങിയിരുന്നുവെങ്കിലും 27ാം രാവില്‍ അഭൂതപൂര്‍വമായ തിരക്കാണ് അനുഭവപ്പെട്ടത്. ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ട്രാഫിക് വകുപ്പും നമസ്കാര സ്ഥലത്ത് ഒഖാഫ് മന്ത്രാലയവും ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. രാത്രിനമസ്കാരത്തിന് പള്ളിക്കകത്ത് ഇടംലഭിക്കുന്നതിനായി ഇശാഅ് നമസ്കാരത്തോടെ തന്നെ ആളുകളത്തെിത്തുടങ്ങി. മഗ്രിബിന് നോമ്പുതുറക്കത്തെി മടങ്ങാതെ സ്ഥലം പിടിച്ചവരും നിരവധിയായിരുന്നു. മികച്ച ഖാരിഅുകള്‍ നേതൃത്വം നല്‍കുന്നതിനാല്‍ അദലിയ, ജനൂബ് സുര്‍റ തുടങ്ങിയവിടങ്ങളിലെ പള്ളികളിലും വന്‍തിരക്കാണ് 27ാം രാവില്‍ അനുഭവപ്പെട്ടത്. ഖിയാമുലൈ്ളല്‍ അവസാനിപ്പിക്കുന്ന വിത്ര്‍ നമസ്കാരത്തിലെ ഖുനൂത്ത് ഭക്തിസാന്ദ്രമായിരുന്നു. ചെയ്തുപോയ പാപങ്ങളില്‍നിന്ന് മോചനം തേടിയുള്ള മനമരുകും പ്രാര്‍ഥനക്കൊപ്പം ഗസ്സയില്‍ പിടഞ്ഞുവീഴുന്നവര്‍ക്കും പോരാടുന്നവര്‍ക്കും വേണ്ടിയുള്ള പ്രത്യേക പ്രാര്‍ഥനകളും അരങ്ങേറി. റമദാനിലെ അവസാനത്തെ വെള്ളിയാഴ്ചയായ ഇന്നലെ ജുമുഅ നമസ്കാരത്തിന് വിവിധ പള്ളികളില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. റമദാനില്‍ ആര്‍ജിച്ചെടുത്ത വിശ്വാസം കാത്തുസൂക്ഷിക്കേണ്ടതിനെ കുറിച്ചും പുണ്യമാസം വിടപറയുമ്പോര്‍ ഓര്‍ക്കേണ്ട കാര്യങ്ങളെ സംബന്ധിച്ചും ഖത്തീബുമാര്‍ ഓര്‍മപ്പെടുത്തി. പെരുന്നാളിനോടനുബന്ധിച്ച് നല്‍കേണ്ട ഫിത്ര്‍ സകാത്തിലേക്കും ഇമാമുമാര്‍ വിശ്വാസികളുടെ ശ്രദ്ധ ക്ഷണിച്ചു. റമദാന്‍ അവസാനിക്കാറായതോടെ പെരുന്നാളിനെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് വിശ്വാസികള്‍. ഒരുമാസത്തെ വ്രതാനുഷ്ഠാനത്തിലൂടെയും ആത്മസംസ്കരണത്തിലുടെയും സ്ഫുടം ചെയ്തെടുത്ത മനസ്സുമായി പെരുന്നാളിന്‍െറ സന്തോഷത്തിലേക്ക് നടന്നടുക്കുകയാണ് ആബാലവൃദ്ധം ജനങ്ങള്‍. പെരുന്നാളിനെ സ്വീകരിക്കാനായുള്ള തിരക്കിലായിരിക്കും ഇന്നും നാളെയും എല്ലാവരും. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ആയിരിക്കും പെരുന്നാള്‍ സുദിനം. പുതുവസ്ത്രങ്ങളെടുക്കാനും മറ്റുമായി വ്യാപാര സ്ഥാപനങ്ങളില്‍ അനുഭവപ്പെടുന്ന തിരക്ക് ഇനിയുള്ള ദിവസങ്ങളില്‍ മൂര്‍ധന്യത്തിലത്തെും. രാജ്യത്ത് പെരുന്നാള്‍ അവധി വെള്ളിയാഴ്ചയോടെയാണ് തുടങ്ങിയത്. വാരാന്ത്യ അവധി ദിനങ്ങളടക്കം ഇത്തവണ ഒമ്പത് ദിവസങ്ങളാണ് സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധി. ഇത് ഉപയോഗപ്പെടുത്തി നിരവധി പ്രവാസികളാണ് പെരുന്നാള്‍ ആഘോഷിക്കാന്‍ വ്യാഴം, വെള്ളി ദിവസങ്ങളിലായി നാട്ടിലേക്ക് തിരിച്ചത്. അടുത്തമാസം മൂന്നിനാണ് സര്‍ക്കാര്‍ ഓഫീസുകള്‍ തുറക്കുക. അതേസമയം, മിക്ക സ്വകാര്യ സ്ഥാപനങ്ങള്‍ക്കും മുന്ന് ദിവസമാണ് അവധി. |
സ്വര്‍ണവില കൂടി; പവന് 21,000 രൂപ Posted: 25 Jul 2014 10:00 PM PDT കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില പവന് 200 രൂപ കൂടി 21,000 രൂപയിലെത്തി. ഗ്രാമിന് 25 രൂപ കൂടി 2,625 രൂപയിലാണ് വ്യാപാരം. കഴിഞ്ഞ രണ്ട് ദിവസമായി പവന്‍ വില 20,800 രൂപ ആയിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഉയര്‍ന്നു. ഒൗണ്‍സ് സ്വര്‍ണത്തിന് 4.55 ഡോളര്‍ കൂടി 1,307.65 ഡോളറിലെത്തി. |
No comments:
Post a Comment