പ്രിന്‍സിപ്പല്‍ സെക്രട്ടറി നിയമനം: ട്രായ് നിയമഭേദഗതി ബില്‍ പാസായി Posted: 14 Jul 2014 12:31 AM PDT ന്യൂഡല്‍ഹി: ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) നിയമഭേദഗതി ബില്‍ ലോക്സഭ പാസാക്കി. കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികള്‍ എന്നിവരുടെ ശക്തമായ എതിര്‍പ്പിനിടെ ശബ്ദവോട്ടോടെയാണ് ബില്‍ പാസാക്കിയത്. ബില്ലിനെ തൃണമൂല്‍ കോണ്‍ഗ്രസ് എം.പിമാര്‍ പിന്തുണച്ചു. വ്യക്തികളെ സംരക്ഷിക്കാന്‍ വേണ്ടി നിയമഭേദഗതി ബില്‍ കൊണ്ടുവന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്, ഇടത് അംഗങ്ങള്‍ ലോക്സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ട്രായ് മുന്‍ ചെയര്‍മാനായ നൃപേന്ദ്ര മിശ്രയെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചതുമായി ബന്ധപ്പെട്ട നിയമക്കുരുക്ക് പരിഹരിക്കാനാണ് ഭേദഗതി ബില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നത്. ബന്ധപ്പെട്ട വകുപ്പുകള്‍ ഭേദഗതി ചെയ്ത് ഓര്‍ഡിനന്‍സ് കൊണ്ടുവന്നാണ് മിശ്രയെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിയമിച്ചത്. പ്രസ്തുത ഓര്‍ഡിനന്‍സിന് നിയമപ്രാബല്യം നല്‍കുന്നതിനു വേണ്ടിയാണ് ദേദഗതി ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചത്. ട്രായ് ചെയര്‍മാന്‍ സ്ഥാനം വഹിച്ച ആള്‍ക്ക് പിന്നീട് സര്‍ക്കാറുമായി ബന്ധപ്പെട്ട ഉന്നത പദവികള്‍ വഹിക്കുന്നതിന് ടെലികോം റെഗുലേറ്ററി അതോറിറ്റി നിയമപ്രകാരം വിലക്കുണ്ട്. 69 കാരനായ നൃപേന്ദ്ര മിശ്ര യു.പി കേഡര്‍ ഐ.എ.എസുകാരനാണ്. നേരത്തേ ബി.ജെ.പി ഭരണകാലത്ത് കല്യാണ്‍ സിങ് മുഖ്യമന്ത്രിയായിരിക്കെ യു.പിയില്‍ ചീഫ് സെക്രട്ടറിയായിരുന്നു. പ്രധാനമന്ത്രിയുടെ ഓഫിസും മറ്റു വകുപ്പുകളുമായുള്ള ഇടപാടുകളില്‍ നിര്‍ണായകമായ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മോദി പ്രത്യേക താല്‍പര്യമെടുത്താണ് മിശ്രയെ കൊണ്ടുവന്നത്. |
രണ്ടാം മാറാട് കലാപ കേസിലെ 22 പ്രതികള്‍ക്ക് ജാമ്യം Posted: 14 Jul 2014 12:16 AM PDT ന്യൂഡല്‍ഹി: രണ്ടാം മാറാട് കലാപ കേസില്‍ ജീവപര്യന്തം തടവ് അനുഭവിക്കുന്ന 22 പ്രതികള്‍ക്ക് ജാമ്യം. ഉപാധികളില്ലാതെയാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തില്ല. അതേസമയം, ജാമ്യം നല്‍കിയാല്‍ സംഘര്‍ഷ സാധ്യതക്ക് ഇടയുണ്ടെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ നേരത്തെ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ജാമ്യത്തിന് ഉപാധികള്‍ വെക്കണമെന്ന സര്‍ക്കാര്‍ ആവശ്യം സുപ്രീംകോടതി തള്ളി. ഉപാധികള്‍ ആവശ്യമെങ്കില്‍ വിചാരണ കോടതിക്ക് പരിഗണിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. 2003ല്‍ നടന്ന രണ്ടാം മാറാട് കലാപത്തില്‍ ഒമ്പത് പേരാണ് കൊല്ലപ്പെട്ടത്. പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ച കോഴിക്കോട് പ്രത്യേക കോടതി വിധി പിന്നീട് ഹൈകോടതി ശരിവെക്കുകയായിരുന്നു. |
മഅ്ദനിക്കെതിരായ വാറന്റ് കോഴിക്കോട് കോടതി പിന്‍വലിച്ചു Posted: 13 Jul 2014 11:50 PM PDT കോഴിക്കോട്: പി.ഡി.പി ചെയര്‍മാന്‍ അബ്ദുനാസര്‍ മഅ്ദനിക്കെതിരായ പ്രൊഡക്ഷന്‍ വാറന്‍റ് കോഴിക്കോട് കോടതി പിന്‍വലിച്ചു. കോഴിക്കോട് ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയാണ് വാറന്‍റ് പുറപ്പെടുവിച്ചത്. വിദഗ്ധ ചികിത്സക്കായി സുപ്രീംകോടതി ഒരു മാസത്തെ ജാമ്യം അനുവദിച്ച സാഹചര്യത്തിലാണ് കോടതി നടപടി. ഇക്കാര്യം ചൂണ്ടിക്കാട്ടി മഅ്ദനിയുടെ അഭിഭാഷകന്‍ കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു. സ്ഫോടകവസ്തു നിരോധന നിയമപ്രകാരം എട്ട് വര്‍ഷം മുമ്പാണ് കോഴിക്കോട് കോടതി വാറന്‍റ് പുറപ്പെടുവിച്ചത്. സുബൈര്‍ എന്നയാളുടെ കൈയില്‍ നിന്ന് സ്ഫോടകവസ്തു കണ്ടെടുത്ത കേസിലാണിത്. ഈ കേസില്‍ നാലാംപ്രതിയാണ് മഅ്ദനി. കോഴിക്കോട് കോടതിയുടെ ഉത്തരവ് നാളെ ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലെ പ്രത്യേക കോടതിയില്‍ ഹാജരാക്കും. ബംഗളൂരു സ്ഫോടന കേസിന് പുറമെ എറണാകുളം, കോഴിക്കോട് സെഷന്‍സ് കോടതികളിലും, കോയമ്പത്തൂര്‍ മൂന്നാം നമ്പര്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിലും ബംഗളൂരുവില്‍ തന്നെയുള്ള മറ്റൊരു കേസിലും മഅ്ദനി ഉള്‍പ്പെട്ടതിനാല്‍ ഇവിടങ്ങളില്‍ നിന്ന് കൂടിയുള്ള ജാമ്യനടപടികള്‍ പൂര്‍ത്തിയാകേണ്ടതുണ്ട്. ഇവ പൂര്‍ത്തിയാക്കിയാലെ ബംഗളൂരുവിലെ ജയിലില്‍ നിന്ന് മഅ്ദനിക്ക് പുറത്തുവരാന്‍ സാധിക്കൂ. അതേസമയം, ബംഗളൂരുവിലേക്ക് പോകാന്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി സൂഫിയ മഅ്ദനി സമര്‍പ്പിച്ച അപേക്ഷ കൊച്ചിയിലെ എന്‍.ഐ.എ കോടതി നാളെ പരിഗണിക്കും. അപേക്ഷയില്‍ മറുപടി സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം എന്‍.ഐ.എ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് അപേക്ഷ നാളത്തേക്ക് മാറ്റിയത്. കളമശേരി ബസ് കത്തിക്കല്‍ കേസില്‍ പ്രതിയായ സൂഫിയക്ക് കേരളത്തിന് പുറത്ത് പോകാന്‍ കോടതിയുടെ വിലക്കുണ്ട്. വെള്ളിയാഴ്ചയാണ് സൂഫിയ എന്‍.ഐ.എ കോടതിയില്‍ അപേക്ഷ നല്‍കിയത്. |
സംസ്ഥാനത്ത് പുതിയ പ്ളസ്ടു സ്കൂളുകള്‍ അനുവദിച്ചേക്കില്ലെന്ന് സൂചന Posted: 13 Jul 2014 11:20 PM PDT തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ പ്ളസ്ടു സ്കൂളുകള്‍ അനുവദിച്ചേക്കി െല്ലന്ന് സൂചന. പകരം നിലവിലുള്ള ഹയര്‍സെക്കന്‍ഡറി സ്കൂളുകളില്‍ 20 ശതമാനം അധികസീറ്റ് അനുവദിക്കാനാണ് സാധ്യത. ഇക്കാര്യത്തില്‍ ഇന്ന് വൈകീട്ട് ചേരുന്ന പ്ര േത്യക മന്ത്രിസഭായോഗം തീരുമാനമെടുക്കും. സംസ്ഥാനത്ത് 148 പഞ്ചായത്തുകളില്‍ പ്ളസ്ടു സ്കൂളുകള്‍ ഇല്ല. ഇവിടങ്ങളില്‍ പുതിയ ഹയര്‍സെക്കന്‍ഡറികള്‍ അനുവദിക്കുന്ന കാര്യം പരിഗണിക്കണമെന്ന് കഴിഞ്ഞദിവസം ഹൈകോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കൂടുതല്‍ സ്കൂളുകള്‍ അനുവദിക്കുന്ന കാര്യത്തില്‍ ഭരണമുന്നണിയില്‍ ഭിന്നത നിലനില്‍ക്കുകയാണ്. വിഷയത്തില്‍ നേരത്തെ വിദ്യാഭ്യാസ വകുപ്പ് തയാറാക്കിയ പട്ടിക അംഗീകരിക്കണമെന്നാണ് മുസ് ലിം ലീഗിന്‍െറ നിലപാട്. എന്നാല്‍ ഇതിനോട് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന് യോജിപ്പില്ല. നേരത്തെയുള്ള പട്ടിക അംഗീകരിച്ചാല്‍ വിഭാഗീയതയും ആരോപണവും ഉയരുമെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. ഈ സാഹചര്യത്തിലാണ് പ്ളസ്ടു വിഷയത്തില്‍ തീരുമാനമെടുക്കാന്‍ ഇന്ന് പ്ര േത്യക മന്ത്രിസഭാ യോഗം ചേരുന്നത്. പുതിയ പട്ടിക തയാറാക്കി ക്ളാസ് തുടങ്ങാന്‍ സമയം ഇല്ലാത്തതിനാല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളുകള്‍ ഇല്ലാത്ത പഞ്ചായത്തുകളില്‍ പുതിയ സ്കൂളുകള്‍ അനുവദിക്കുന്നതിന് പകരം നിലവിലുള്ള സ്കൂളുകളില്‍ അധിക സീറ്റ് അനുവദിച്ച് പ്രശ്നത്തില്‍ നിന്ന് തടയൂരാനാണ് സര്‍ക്കാറിന്‍െറ നീക്കം. |
പ്ളസ്വണ്‍ ക്ളാസ് ഇന്ന് മുതല്‍; ജില്ലയില്‍ പകുതിയോളം കുട്ടികള്‍ പുറത്ത് Posted: 13 Jul 2014 11:01 PM PDT കൊല്ലം: ജില്ലയില്‍ അപേക്ഷിച്ചവരില്‍ പകുതിയിലേറെ കുട്ടികള്‍ക്കും മെറിറ്റ് സീറ്റ് കിട്ടാതെ അനിശ്ചിതാവസ്ഥ തുടരുന്നതിനിടെ പ്ളസ് വണ്‍ ക്ളാസുകള്‍ തിങ്കളാഴ്ച തുടങ്ങും. ഏകജാലക പ്രവേശത്തിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങിയത് മുതലുള്ള അനിശ്ചിതാവസ്ഥയും ആശങ്കയും ക്ളാസ് ആരംഭിക്കുന്ന ഘട്ടത്തില്‍പോലും മാറിയിട്ടില്ലെന്നത് വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ഒരുപോലെ പ്രതിസന്ധിയിലാക്കുന്നു. വെബ്സൈറ്റിന്‍െറ പോരായ്മമൂലം ഓണ്‍ ലൈന്‍ രജിസ്ട്രേഷന്‍ നടത്താനാകാത്തതായിരുന്നു ആദ്യഘട്ടത്തില്‍ വിദ്യാര്‍ഥികളെ കുഴക്കിയത്. രണ്ട് അലോട്ട്മെന്‍റും പൂര്‍ത്തിയായതോടെ ഭൂരിഭാഗം അപേക്ഷകര്‍ക്കും മെറിറ്റില്‍ സീറ്റില്ലെന്നതാണ് രക്ഷിതാക്കളുടെ നെഞ്ചിടിപ്പേറ്റുന്നത്. അപേക്ഷിച്ച 37,579 പേരില്‍ 17,297 പേര്‍ക്ക് മാത്രമാണ് മെറിറ്റില്‍ പ്രവേശം ലഭിച്ചത്. ലഭിച്ചവരുടെ കാര്യമെടുത്താല്‍ തന്നെ പലരും തൃപ്തരല്ല. മുഴവന്‍ എ പ്ളസ് കിട്ടിയവര്‍ക്കുപോലും ഇഷ്ടപ്പെട്ട സ്കൂളില്‍ പ്രവേശം കിട്ടിയില്ല. എല്ലാം വിഷയത്തിനും എ പ്ളസ് വാങ്ങിയ വിദ്യാര്‍ഥി മെറിറ്റില്‍ ഇഷ്ടപ്പെട്ട സീറ്റ് കിട്ടാത്തതിനെ തുടര്‍ന്ന് 20,000 രൂപ നല്‍കി മാനേജ്മെന്‍റ് സീറ്റില്‍ പ്രവേശം നേടിയതും ജില്ലയില്‍ തന്നെയാണ്. 99.87 ശതമാനം മെറിറ്റ് സീറ്റുകളിലും അലോട്ട്മെന്‍റ് പ്രക്രിയ പൂര്‍ത്തിയായിട്ടുണ്ട്. ആകെയുള്ള 17,299 സീറ്റുകളില്‍ രണ്ടെണ്ണം മാത്രമേ ഇനി മെറിറ്റില്‍ ബാക്കിയുള്ളൂ. ജനറല്‍ വിഭാഗത്തില്‍ 11,496 പേര്‍ക്കും ഇ.ടി.ബിയില്‍ 990 പേര്‍ക്കും മുസ്ലിം വിഭാഗത്തില്‍ 759 പേര്‍ക്കും മറ്റുള്ള ഒ.ബി.സിയില്‍ 187 പേര്‍ക്കും ഹിന്ദു ഒ.ബി.സിയില്‍ 436 പേര്‍ക്കും എസ്.സിയില്‍ 3653 പേര്‍ക്കും എസ്.ടിയില്‍ 49 പേര്‍ക്കും വ്യത്യസ്ത ശേഷി വിഭാഗത്തില്‍ 337 പേര്‍ക്കും അന്ധവിഭാഗത്തില്‍ 19 പേര്‍ക്കും ഒ.ഇ.സിയില്‍ 281 പേര്‍ക്കുമാണ് ജില്ലയില്‍ ഇതുവരെ പ്രവേശം ലഭ്യമാക്കിയിട്ടുള്ളത്. സീറ്റ് കിട്ടാത്തവര്‍ക്ക് ഇനിയുള്ള ആശ്രയം മാനേജ്മെന്‍റ് സീറ്റുകളാണ്. അല്ലെങ്കില്‍ അധിക ബാച്ച് പ്രഖ്യാപനങ്ങളുണ്ടാകണം. മാനേജ്മെന്‍റ് സീറ്റിനായി അക്ഷരാര്‍ഥത്തില്‍ ലേലം വിളിയാണ് നടക്കുന്നത്. രണ്ട് അലോട്ട്മെന്‍റും പൂര്‍ത്തിയായതോടെ സപ്ളിമെന്‍ററിക്കായി സമര്‍പ്പിച്ച അപേക്ഷയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താമെന്ന നിര്‍ദേശമുള്ളതിനാല്‍ അപേക്ഷ പുതുക്കിയും കുട്ടികള്‍ കാത്തിരിക്കുന്നുണ്ട്. കമ്യൂണിറ്റി ക്വോട്ടയിലേക്കുള്ള ഇന്‍റവ്യൂവില്‍ കുറച്ച് കുട്ടികള്‍ക്ക് പ്രവേശം കിട്ടിയിട്ടുണ്ട്. എന്നാല്‍, ലിസ്റ്റ് തയാറാക്കലും ഇന്‍റര്‍വ്യൂവും ധിറുതിപ്പെട്ട് നടത്തിയെന്നും ഇതുമൂലം അര്‍ഹരായ പലരും വിവരമറിഞ്ഞിട്ടില്ലെന്നും പരാതിയുണ്ട്. ലിസ്റ്റ് തയാറാക്കി കാര്‍ഡ് അയച്ച് ഇന്‍റര്‍വ്യൂ വിവരം അറിയിക്കുകയാണ് പതിവ്. എന്നാല്‍, ഇത്തവണ ഇതിനൊന്നും സാധിക്കാത്തവണ്ണമാണ് സമയക്രമീകരണമത്രേ. ഈമാസം ഒമ്പതിന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് 10ന് അഡ്മിഷന്‍ ആരംഭിക്കാനായിരുന്നു ഹയര്‍സെക്കന്‍ഡറി ഡയറക്ടറുടെ നിര്‍ദേശം. രണ്ടാംഘട്ട അലോട്ട്മെന്‍റും നിരാശരാക്കിയതോടെ പലരും വി.എച്ച്.എസ്.സിയില്‍ സീറ്റുറപ്പിക്കാനുള്ള പാച്ചിലിലാണ്. |
ബസ് ടെര്‍മിനല്‍ തുറന്നിട്ടും പല ബസുകളും ഇപ്പോഴും പുറത്തുതന്നെ Posted: 13 Jul 2014 10:54 PM PDT തിരുവനന്തപുരം: കോടികള്‍ ചെലവഴിച്ച ബസ് ടെര്‍മിനല്‍ നിര്‍മാണം ഏറക്കുറെ പൂര്‍ത്തിയായിട്ടും തമ്പാനൂരിലെത്തുന്ന യാത്രക്കാരുടെ ദുരിതത്തിന് ബ്രേക്കില്ല. പല ബസുകളും സ്റ്റാന്‍ഡില്‍ കയറാതെ റോഡില്‍ നിര്‍ത്തുന്നതും ടെര്‍മിനലിന് സമീപത്തെ അവസാനിക്കാത്ത നിര്‍മാണവുമാണ് നാട്ടുകാര്‍ക്ക് ദുരിതമാകുന്നത്. കളിയിക്കാവിള, കാട്ടാക്കട ഭാഗങ്ങളിലേക്ക് പോകുന്ന ബസുകള്‍ സ്റ്റാന്‍ഡിലോ ബസ് ബേകളിലോ കയറാതെ റോഡില്‍ തന്നെ നിര്‍ത്തുന്നത് രൂക്ഷമായ ഗതാഗതക്കുരുക്കിനും ഇടയാക്കുന്നു. നേരത്തേ ടെര്‍മിനല്‍ നിര്‍മാണം നടക്കുന്ന സമയത്ത് ഈ ബസുകള്‍ പുറത്തുനിര്‍ത്താന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, മറ്റ് ബസുകളെല്ലാം ടെര്‍മിനലില്‍ കയറി തുടങ്ങിയിട്ടും തമ്പാനൂര്‍ പൊലീസ് സ്റ്റേഷനും കൈരളി തിയറ്ററിനും മുന്നിലായി പാര്‍ക്ക് ചെയ്യുന്ന ബസുകള്‍ അകത്തേക്ക് കയറാന്‍ വിസമ്മതിക്കുകയാണ്. ടെര്‍മിനലിന്‍െറ പണി തുടങ്ങിയ 2010 മുതല്‍ നഗരവാസികളും തലസ്ഥാനത്തെത്തുന്നവരും യാത്രാക്ളേശം അനുഭവിക്കുകയാണ്. സംസ്ഥാനത്ത് നടുറോഡ് ബസ്സ്റ്റാന്‍ഡാക്കിയ ഏകസ്ഥലം തമ്പാനൂരാണ്. ആര്‍.എം.എസിന് സമീപവും ബസ് ടെര്‍മിനലിന് സമീപവും അരിസറ്റോ ജങ്ഷന് സമീപവും പ്രവര്‍ത്തിക്കുന്ന താല്‍ക്കാലിക ബസ്സ്റ്റാന്‍ഡുകള്‍ ഇപ്പോഴും വന്‍ഗതാഗതക്കുരുക്കാണ് ഉണ്ടാക്കുന്നത്. തമ്പാനൂരിലെ റോഡ് വീതികൂട്ടിയിട്ടും ഗതാഗതക്കുരുക്കഴിയാത്തതിന്‍െറ പ്രധാനകാരണം റോഡില്‍ പ്രവര്‍ത്തിക്കുന്ന ബസ്സ്റ്റാന്‍ഡ് തന്നെയാണ്. ബസ് ടെര്‍മിനല്‍ തുറക്കുന്നതോടെ ഈ പ്രശ്നമെല്ലാം അവസാനിക്കുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും ഫലമുണ്ടായില്ല. അഴുക്കുചാല്‍ നിര്‍മാണത്തിനായി ടെര്‍മിനലിന്‍െറ പരിസരമാകെ മാന്തി 'കുള'മാക്കിയതിനെതിരെ അധികൃതര്‍ക്ക് നിരവധി പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. മണ്ണെടുത്തിട്ടതിനാല്‍ മഴപെയ്താല്‍ ടെര്‍മിനലിന് സമീപമാകെ ചളി നിറഞ്ഞ് യാത്ര അസാധ്യമാകും. വെയിലത്ത് ഇതുമൂലമുള്ള പൊടിശല്യവും രൂക്ഷമാണ്. ടെര്‍മിനലിലേക്ക് ബസുകള്‍ കയറുന്നിടത്ത് ശരാശരിയില്‍ കൂടുതല്‍ വീതിയിലുള്ള പൈപ്പുകളാണ് പാകിയിരിക്കുന്നത്. ഇവിടെ കാല്‍നട നിരോധിച്ചിട്ടുണ്ടെങ്കിലും യാത്രികരില്‍ ഭൂരിപക്ഷവും ഇതുവഴിയാണ് ടെര്‍മിനലിലേക്ക് കടക്കുന്നത്. ഒരാള്‍ക്ക് കാലുവെക്കാവുന്നതിനെക്കാളും വീതിയിലാണ് ഇവിടെ ഇരുമ്പ് പൈപ്പുകള്‍ പാകിയിരിക്കുന്നത്. ഇത് ഏറെ അപകടം ക്ഷണിച്ചുവരുത്തുന്നു. കാല്‍നട നിരോധിച്ചിട്ടുണ്ടെങ്കിലും ഇരുവശത്തും പലകകളിട്ട് അധികൃതര്‍തന്നെ യാത്രക്കാരെ അപകടത്തിലേക്ക് ക്ഷണിച്ചുവരുത്തുകയാണ്. പലകകളില്‍ പലതും ദ്രവിച്ചുതുടങ്ങിയതും അപകടസാധ്യത വര്‍ധിപ്പിക്കുന്നതുമാണ്. കൂടാതെ പുതിയ ടെര്‍മിനലില്‍ എത്തുന്നവര്‍ക്ക് മൂത്രമൊഴിക്കണമെന്ന് തോന്നിയാല്‍ ബസ് കയറി പോകേണ്ട അവസ്ഥയാണ്. പഴയ സ്റ്റാന്‍ഡിന്‍െറ അങ്ങത്തേലക്കലുള്ള മൂത്രപ്പുരയാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. സ്ത്രീകളെയും കുട്ടികളെയുമാണ് ഇത് കൂടുതല്‍ ബാധിക്കുന്നത്. ബസ് കാത്തുനില്‍ക്കുന്നവര്‍ക്ക് ഇരിക്കാന്‍ ആവശ്യത്തിനുവേണ്ട കസേരകളും ടെര്‍മിനലില്‍ ഒരുക്കിയിട്ടില്ല. കുറച്ച് പ്ളാസ്റ്റിക് കസേരകള്‍ മാത്രമാണ് ആകെയുള്ളത്. കെ.എസ്.ആര്‍.ടി.സിയുടെ ഉടമസ്ഥതയിലുള്ള ഏഴ് ഏക്കര്‍ സ്ഥലത്താണ് ബസ് സ്റ്റേഷനും വാണിജ്യ സമുച്ചയവും ഉള്‍പ്പെടെയുള്ള ടെര്‍മിനല്‍. 12 നിലയില്‍ നിര്‍മിക്കുന്ന മെയ്ന്‍ ബില്‍ഡിങ്ങും പിന്‍ഭാഗത്തായുള്ള കെ.എസ്.ആര്‍.ടി.സി ഓഫിസ് കെട്ടിടവും അടങ്ങുന്നതാണ് ടെര്‍മിനല്‍. 25 ബസുകള്‍ക്ക് ഒരേ സമയം കയറാവുന്ന ബസ് ബേകള്‍, 300 കാറുകള്‍ക്കും ആയിരത്തോളം ഇരുചക്രവാഹനങ്ങള്‍ക്കുമുള്ള പാര്‍ക്കിങ് ഏരിയ എന്നിവയുണ്ട്. |
ജില്ലയില്‍ 150ലേറെ ക്വാറികള്‍ പൂട്ടണം Posted: 13 Jul 2014 10:51 PM PDT പത്തനംതിട്ട: പാരിസ്ഥിതിക അനുമതിയില്ലാത്ത മുഴുവന്‍ പാറമടകളുടെയും ലൈസന്‍സ് റദ്ദാക്കണമെന്ന ദേശീയ ഹരിത ട്രൈബ്യൂണലിന്‍െറ ഉത്തരവ് നടപ്പാക്കിയാല്‍ ജില്ലയില്‍ പൂട്ടേണ്ടിവരിക 150ലേറെ ക്വാറികള്‍. ജില്ലയില്‍ അനുമതികള്‍ നേടി പ്രവര്‍ത്തിക്കുന്നത് 86 ക്വാറികള്‍ മാത്രമാണ്. ഇവ അനുമതി നേടിയത് ജിയോളജി, റവന്യൂ വകുപ്പുകളില്‍ നിന്നും. ഈ രണ്ട് വകുപ്പുകളും അനുമതി നല്‍കുന്നത് അപേക്ഷകന്‍ പരിസ്ഥിതി വകുപ്പിന്‍െറ അനുമതി നേടിയെന്ന് ഉറപ്പാക്കാതെയാണ്. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് സംസ്ഥാനത്ത് ഓഫിസുകളില്ല. പകരം സ്വകാര്യ ഏജന്‍സികളെക്കൊണ്ട് പഠനം നടത്തി അവരുടെ റിപ്പോര്‍ട്ട് വനം-പരിസ്ഥിതി മന്ത്രാലയത്തിന് സമര്‍പ്പിച്ച് അംഗീകാരം വാങ്ങുകയാണ് ചെയ്യേണ്ടത്. അഞ്ചുലക്ഷം രൂപ നല്‍കിയാല്‍ ഏജന്‍സികള്‍ പഠിച്ച് അനുകൂല റിപ്പോര്‍ട്ട് തയാറാക്കി നല്‍കുമെന്ന് പറയുന്നു. ആറന്മുള വിമാനത്താവളത്തിന് പരിസ്ഥിതി ആഘാതപഠനം നടത്തി റിപ്പോര്‍ട്ട് തയാറാക്കിയത് ഇത്തരം സ്വകാര്യ ഏജന്‍സിയാണ്. അത് പരിഗണിച്ചാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പദ്ധതിക്ക് അനുമതി നല്‍കിയത്. ഇങ്ങനെ ലഭിച്ച അനുമതിയാണ് ദേശീയ ഹരിത ട്രൈബ്യൂണല്‍ ഈയിടെ റദ്ദാക്കിയത്. നിലവില്‍ പാറമട തുടങ്ങുന്നതിന് ആരോഗ്യവകുപ്പ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ജിയോളജി, ഫയര്‍ ആന്‍ഡ് റസ്ക്യൂ അനുമതികളും പഞ്ചായത്തിന്‍െറ ഡി ആന്‍ഡ് ഒ ലൈസന്‍സ്, എക്സ്പ്ളോസീവ് ലൈസന്‍സ്, ബ്ളാസ്റ്റ്മാന്‍ ലൈസന്‍സ്, കലക്ടറുടെ എന്‍.ഒ.സി തുടങ്ങിയവയുമാണ് വേണ്ടത്. ഇതില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് പ്രവര്‍ത്തിക്കുന്നത് വ്യവസായ വകുപ്പിന് കീഴിലാണ്. കാര്യമായ പരിശോധന നടത്താതെയാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് അനുമതിപത്രം നല്‍കുന്നത്. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് സമാനമായി സംസ്ഥാനത്തുള്ളത് എന്‍വയണ്‍മെന്‍റ് ആന്‍ഡ് കൈ്ളമറ്റ് ചേഞ്ച് വകുപ്പാണ്. ഇവര്‍ പാറമടകളുടെ കാര്യത്തില്‍ ഇടപെടാറില്ല. ജില്ലയില്‍ എത്ര ക്വാറികള്‍ പ്രവര്‍ത്തിക്കുന്നു എന്നതിന് ഒരുവകുപ്പിലും കണക്കില്ല. അനുമതി നല്‍കിയവയുടെ എണ്ണം മാത്രമെ ജിയോളജി, റവന്യൂ, പരിസ്ഥിതി വകുപ്പുകള്‍ക്കുള്ളൂ. ഓരോരുത്തരായി അനുമതി നല്‍കിയവയുടെ എണ്ണം കൂട്ടിയാല്‍ മൊത്തം 86 എണ്ണമെ വരൂ. ഇതില്‍ എല്ലാ വകുപ്പുകളുടെയും അനുമതി നേടി പ്രവര്‍ത്തിക്കുന്നവ നാമമാത്രമാണ്. ഏതെങ്കിലും ഒന്നോ രണ്ടോ വകുപ്പുകളുടെ അനുമതി നേടിയാണ് പാറമടകള്‍ പ്രവര്‍ത്തനം തുടങ്ങുന്നത്. അനുമതികള്‍ ഇല്ലാതിരുന്നിട്ടും ഇവ പ്രവര്‍ത്തിക്കുന്നത് ഉന്നത രാഷ്ട്രീയ ഇടപെടലുകളുടെ ഫലമായാണ്. പാറമടകള്‍ക്കുവേണ്ടി നടത്തുന്ന രാഷ്ട്രീയ ഇടപെടലുകളുടെ പേരില്‍ റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് വരെ ആരോപണ വിധേയനാണ്. ക്വാറി മാഫിയകള്‍ക്ക് അഴിഞ്ഞാടാന്‍ അവസരമൊരുക്കുന്നത് റവന്യൂ മന്ത്രിയുടെ നിലപാടാണെന്നാണ് ആരോപണം. പാറമടകള്‍ക്കെതിരെ സമരം നടത്തുന്നതില്‍ ദുരൂഹതയുണ്ടെന്നും സമരക്കാരുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണമെന്നും മന്ത്രി അടൂര്‍ പ്രകാശ് വാര്‍ത്താസമ്മേളനങ്ങളില്‍ ആവശ്യപ്പെട്ടിരുന്നു. പാറമടകള്‍ക്ക് അനകൂലമായി മന്ത്രി പരസ്യനിലപാട് എടുത്തതോടെ അവയ്ക്കെതിരായ ശക്തമായ നടപടികളില്‍നിന്ന് റവന്യൂ അധികൃതര്‍ പിന്തിരിഞ്ഞിരുന്നു. മന്ത്രിയുടെ പിന്തുണ പരസ്യമായതോടെ പാമടക്കാര്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തി വിഹരിക്കുന്ന നിലയായി. മന്ത്രിയുടെ മണ്ഡലമായ കോന്നിയില്‍ മാത്രം 60ലേറെ മടകള്‍ പ്രവര്‍ത്തിക്കുന്നു. പാറമടകള്‍ക്കെതിരെ നടപടികള്‍ക്ക് മുതിര്‍ന്ന രണ്ട് കലക്ടര്‍മാരെ സ്ഥലം മാറ്റിയിരുന്നു. ഇതോടെ പാറമടക്കാര്‍ ശക്തിയാര്‍ജിച്ചു. പലിശ സംഘത്തെക്കാള്‍ മാരകമായ ആക്രമണ രീതികളാണ് ജില്ലയില്‍ പാറമാഫിയകളില്‍നിന്നുണ്ടാകുന്നത്. റവന്യൂ വകുപ്പ് നിസ്സംഗതയിലായപ്പോള്‍ പാറമടകള്‍ക്കെതിരെ കര്‍ശന നടപടിക്ക് മുതിര്‍ന്നത് പൊലീസായിരുന്നു. അന്ന് എസ്.പിയായിരുന്ന രാഹുല്‍ ആര്‍. നായരാണ് നടപടികള്‍ക്ക് തയാറായത്. അദ്ദേഹത്തിനെതിരായി ഉയര്‍ന്ന കൈക്കൂലി ആരോപണവും സ്ഥലം മാറ്റവും പാറമട മാഫിയയും ചില ഉന്നത രാഷ്ട്രീയ നേതാക്കളും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയാണെന്ന് വിശ്വസിക്കുന്നവരുണ്ട്. കൈക്കൂലി നല്‍കിയെന്ന് വ്യക്തമായിട്ടും ക്വാറിക്കെതിരെ ഇതുവരെ നടപടിയില്ല. കൈക്കൂലി നല്‍കിയെങ്കില്‍ നിയമലംഘനം അവിടെ നടക്കുന്നുവെന്ന് വ്യക്തമാണെന്ന് പശ്ചിമഘട്ട സംരക്ഷണ സമിതി കണ്‍വീനര്‍ എം.ജി. സന്തോഷ് കുമാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. സംസ്ഥാന പരിസ്ഥിതി വകുപ്പ് പാറമടകള്‍ക്ക് അനുമതി നല്‍കുന്നത് കാര്യമായ പരിശോധന നടത്താതെയാണ്. അനുമതി നല്‍കിയാല്‍ വ്യവസ്ഥകള്‍ പാറമടയില്‍ പാലിക്കുന്നുണ്ടോ എന്ന് പിന്നീട് പരിശോധിക്കാറുമില്ല. അതിനാല്‍ അവയുടെ പിന്നീടുള്ള പ്രവര്‍ത്തനം തോന്നിയപടിയാണ്. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം നിഷ്കര്‍ഷിച്ച മാനദണ്ഡങ്ങള്‍ പാലിച്ച് അനുമതി നേടി പ്രവര്‍ത്തിക്കുന്ന പാറമട ജില്ലയില്‍ ഒന്നുപോലുമില്ല. നിരവധി പാറമടകള്‍ വനാതിര്‍ത്തിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ശബ്ദവും പൊടിപടലവുമാണ് പാറമടകള്‍ക്കെതിരായ പ്രധാന പരാതി. ഇവ രണ്ടും അളക്കാന്‍ പരിസ്ഥിതി വകുപ്പിന് ഉപകരണങ്ങളില്ല. ഇവ അളന്ന് തിട്ടപ്പെടുത്താതെ നല്‍കുന്ന അനുമതിപത്രത്തിന്‍െറ സാധുത ചോദ്യംചെയ്യപ്പെടാന്‍ ഇടയുണ്ട്. |
കോടിമതയിലെ മാലിന്യനിക്ഷേപം തുടരുന്നു; രോഗഭീഷണിയെന്ന് നാട്ടുകാര്‍ Posted: 13 Jul 2014 10:46 PM PDT കോട്ടയം: കോടിമതയിലെ മാലിന്യനിക്ഷേപം മൂലം രോഗഭീഷണിയെന്ന് നാട്ടുകാര്‍. കോടിമത ചന്തക്ക് സമീപത്തെ ചതുപ്പുപ്രദേശമാണ് ഇപ്പോള്‍ മാലിന്യനിക്ഷേപ കേന്ദ്രമായി മാറിയത്. നഗരസഭയുടെ ചുമതലയില്‍ നഗരത്തിന്‍െ റ വിവിധ ഭാഗങ്ങളില്‍നിന്ന് ശേഖരിക്കുന്ന മാലിന്യമാണ് ഇവിടെ നിക്ഷേപിക്കുന്നതെന്നാണ് നാട്ടുകാരുടെ പരാതി. കഴിഞ്ഞ ദിവസം പ്രതിപക്ഷത്തിന്‍െറ നേതൃത്വത്തില്‍ ഇക്കാര്യത്തില്‍ നഗരസഭയിലേക്ക് മാര്‍ച്ച് നടത്തിയെങ്കിലും മാലിന്യനിക്ഷേപം നിര്‍ബാധം നടക്കുന്നതായി പ്രദേശത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. അടുത്തിടെ നവീകരിച്ച് മനോഹരമാക്കിയ എം.ജി റോഡിന്‍െ റ വശങ്ങളിലാണ് മാലിന്യക്കൂന വ്യാപകമായത്. ഇറച്ചി മാലിന്യങ്ങളടക്കം ഉള്ളതിനാല്‍ മേഖലയില്‍ ദുര്‍ഗന്ധം വമിക്കുകയാണ്. മഴ തുടര്‍ച്ചയായതോടെ ചീഞ്ഞളിഞ്ഞ നിലയിലായി. ഇതോടെ പകര്‍ച്ചവ്യാധി ഭീഷണിയുമുണ്ട്. കോടിമതയിലെ ആധുനിക ഹൈജീനിക് മത്സ്യ-മാംസ ചന്തയില്‍ സാധനങ്ങള്‍ വാങ്ങാനെത്തുന്നവര്‍ മൂക്കുപൊത്തേണ്ട അവസ്ഥയാണ്. രാത്രികാലത്താണ് വാഹനങ്ങളില്‍ മാലിന്യം തള്ളുന്നത്. അഞ്ചുമാസമായി നഗരസഭയുടെ മാലിന്യനിക്ഷേപം അവതാളത്തിലാണ്. നഗരസഭയുടെ സ്ഥിരം നിക്ഷപകേന്ദ്രമായിരുന്ന വടവാതൂരിലെ യാര്‍ഡ് നാട്ടുകാര്‍ ബലമായി അടച്ചുപൂട്ടിയതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. മാലിന്യനിക്ഷേപം തടസ്സപ്പെട്ടതോടെ കലക്ടറുടെ നേതൃത്വത്തില്‍ വിജയപുരം പഞ്ചായത്തും വടവാതൂര്‍ ആക്ഷന്‍ കൗണ്‍സിലുമായി നിരവധി തവണ ചര്‍ച്ച നടത്തിയെങ്കിലും വടവാതൂര്‍ ഡമ്പിങ് യാര്‍ഡ് തുറക്കാനായില്ല. നഗരത്തില്‍ കൂന്നുകൂടിയ മാലിന്യം നിക്ഷേപിക്കാന്‍ ഇടമില്ലാതെവന്നതോടെ ഉറവിടമാലിന്യ സംസ്കരണം ഉള്‍പ്പെടെ യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തനങ്ങളുമായി നഗരസഭ മുന്നോട്ടുപോവുകയായിരുന്നു. വടവാതൂര്‍ ഡമ്പിങ് യാര്‍ഡ് അടച്ചതോടെ നഗരസഭ സംഭരിക്കുന്ന മാലിന്യം എവിടെയാണ് നിക്ഷേപിക്കുന്നതെന്ന് പരസ്യപ്പെടുത്താന്‍ അധികൃതര്‍ തയാറായിട്ടില്ല. നഗരപരിസരത്തെ ജലാശയങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നു എന്ന ഗുരുതര ആരോപണം ഉയര്‍ന്നിട്ടും നഗരസഭാ ഭരണാധികാരികള്‍ മൗനംപാലിച്ചു. ഇതിനിടെ, കേന്ദ്രസര്‍ക്കാറില്‍നിന്ന് മാലിന്യസംസ്കരണ പദ്ധതിക്കായി 18.36 കോടി രൂപ അനുവദിച്ചെങ്കിലും പണം ഇതുവരെ ലഭിച്ചില്ല. കേന്ദ്രത്തിലെ ഭരണമാറ്റം ഫണ്ട് ലഭിക്കുന്നതിന് കാലതാമസം വരുത്തുമെന്ന ആശങ്കയും ഭരണസമിതിക്കുണ്ട്. മന്ത്രി മഞ്ഞളാംകുഴി അലിയുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് ലഭിച്ച മൊബൈല്‍ ഇന്‍സിനറേറ്റര്‍ സ്ഥാപിക്കുമെന്ന ഉറപ്പാണ് ഇനിയുള്ള പ്രതീക്ഷ. ദിനേന ശേഖരിക്കുന്ന ടണ്‍ കണക്കിന് മാലിന്യം നിയമാനുസൃതം നിക്ഷേപം നടത്താന്‍ കഴിയാത്ത നഗരസഭക്ക് സര്‍ക്കാറിന്‍െറ അടിയന്തിരസഹായം ഉണ്ടാകണമെന്ന ആവശ്യം ശക്തമായി. |
പക്ഷി ഇടിക്കല്‍: എയര്‍ ഇന്ത്യ വിമാനം യു.എസില്‍ തിരിച്ചിറക്കി Posted: 13 Jul 2014 10:45 PM PDT നെവാര്‍ക്ക് : പക്ഷി ഇടിച്ച് തകരാറിലായതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യവിമാനം യു.എസില്‍ തിരിച്ചിറക്കി. മുംബൈയിലേക്ക് യാത്രതിരിച്ച ബോയിങ്-144 വിമാനമാണ് നെവാര്‍ക്ക് ലിബര്‍ട്ടി വിമാനത്താവളത്തില്‍ തിരിച്ചിറക്കിയത്. ഞായറാഴ്ച പ്രാദേശിക സമയം വൈകിട്ട് 4:35ന് 313 യാത്രക്കാരുമായാണ് എയര്‍ ഇന്ത്യ വിമാനം മുംബൈയിലേക്ക് യാത്രതിരിച്ചത്. എന്നാല്‍, പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് വിമാനത്തിന്‍െറ ഇടത് ചിറകിനും എന്‍ജിനും തകരാറുണ്ടായി. എന്‍ജിനില്‍ നിന്ന് തീ ഉയരുന്നത് കണ്ട പൈലറ്റ് അടിയന്തര ലാന്‍ഡിങ്ങിന് അനുമതി തേടുകയായിരുന്നു. |
ബാങ്കുകളുടെ നിഷ്ക്രിയാസ്തി വര്‍ധിക്കുമെന്ന് ഛന്ദ കൊച്ചാര്‍ Posted: 13 Jul 2014 10:44 PM PDT മുംബൈ: ബാങ്കുകളുടെ നിഷ്ക്രിയാസ്തി (എന്‍.പി.എ) നടപ്പുവര്‍ഷം ഇനിയും വര്‍ധിക്കുമെന്ന് ഐ.സി.ഐ.സി.ഐ ബാങ്ക് മേധാവി ഛന്ദ കൊച്ചാര്‍. അതേസമയം, ഏറ്റവും മോശം കാലം കഴിഞ്ഞതായും അവര്‍ പറഞ്ഞു. നിഷ്ക്രിയാസ്തികളിലും പുന$സംഘടിപ്പിച്ച ആസ്തികളിലും വര്‍ധനയുണ്ടെങ്കിലും മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് നടപ്പു സാമ്പത്തിക വര്‍ഷം വര്‍ധന കുറവാണ്. ചെറുകിട ലോണ്‍ വിപണിയില്‍ തിരിച്ചടവ് വളരെ തൃപ്തികരമാണ്; പക്ഷേ, പദ്ധതികള്‍ക്കുള്ള വായ്പയുടെ കാര്യത്തില്‍ മെച്ചപ്പെടേണ്ടതുണ്ട്. കോര്‍പറേറ്റ് മേഖലയിലെ സമ്മര്‍ദങ്ങള്‍ ഇനിയും പണമൊഴുക്കിനെ ബാധിക്കുമെന്നും നിഷ്ക്രിയാസ്തികളുടെ വര്‍ധനക്ക് ഇടയാക്കുമെന്നും അവര്‍ പറഞ്ഞു. |
No comments:
Post a Comment