കലാപങ്ങള്‍ അവസാനിപ്പിക്കാനുള്ള ഏകവഴി ഗുജറാത്ത് മോഡല്‍ വംശഹത്യയെന്ന് ബി.ജെ.പി നേതാവ് Madhyamam News Feeds |
- കലാപങ്ങള്‍ അവസാനിപ്പിക്കാനുള്ള ഏകവഴി ഗുജറാത്ത് മോഡല്‍ വംശഹത്യയെന്ന് ബി.ജെ.പി നേതാവ്
- 24 വര്‍ഷത്തെ ഇടവേളക്ക് ശേഷം ലാലുവും നിതീഷും തെരഞ്ഞെടുപ്പ് ഗോദയില്‍ ഒരുമിക്കുന്നു
- ആഘോഷ രാവില്‍ യു.എ.ഇ
- ഗസ്സയെ ശാശ്വത സമാധാനത്തിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്ന് ഖത്തറും തുര്‍ക്കിയും
- പുണ്യദിനങ്ങള്‍ക്ക് വിട; ഇന്ന് പെരുന്നാള്‍
- ഗസ്സയില്‍ വെടിനിര്‍ത്തല്‍ ഉടന്‍ പ്രഖ്യാപിക്കണമെന്ന് യു.എന്‍
- കൊച്ചി ബ്ളാക്ക് മെയില്‍ സംഘത്തിനെതിരെ ആത്മഹത്യാ പ്രേരണ കേസ്
- സഹാറാന്‍പൂര്‍ കലാപം: കര്‍ഫ്യൂവിന് നാല് മണിക്കൂര്‍ ഇളവ്
- ആക്രമണം നിര്‍ത്താതെ ഇസ്രായേല്‍
- കോടതിയലക്ഷ്യം പരിഷ്കരിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു-മാര്‍കണ്ഡേയ കട്ജു
കലാപങ്ങള്‍ അവസാനിപ്പിക്കാനുള്ള ഏകവഴി ഗുജറാത്ത് മോഡല്‍ വംശഹത്യയെന്ന് ബി.ജെ.പി നേതാവ് Posted: 28 Jul 2014 12:36 AM PDT Image: ബംഗളൂരു: 2002ലെ ഗുജറാത്ത് മോഡല്‍ വംശഹത്യ മാത്രമാണ് ഇന്ത്യയില്‍ കലാപങ്ങള്‍ അവസാനിപ്പിക്കാനുള്ള ഏക മാര്‍ഗമെന്ന് ബി.ജെ.പി നേതാവ്. ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിയംഗവും കര്‍ണാടക സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ സി.ടി രവിയാണ് വിവാദ പരാമര്‍ശം നടത്തിയത്. ഉത്തര്‍ പ്രദേശിലെ സൊഹാറന്‍പൂരില്‍ സാമുദായിക സംഘര്‍ഷം വ്യാപിക്കുന്നതിനിടെയാണ് കലാപത്തെക്കുറിച്ച് ബി.ജെ.പി നേതാവിന്‍െറ വിവാദ ട്വീറ്റ്. വര്‍ഗ്ഗിയ ധ്രുവീകരണത്തിന് ശ്രമിക്കുന്ന ട്വീറ്റുകള്‍ ശ്രദ്ധിക്കണമെന്നാവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന് ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഭിഭാഷകന്‍ ഷെഹ്നാസ് പൂനവാല പരാതി നല്‍കിയിരിക്കുകയാണ്. മുസഫര്‍ നഗര്‍ കലാപം ആളിക്കത്താന്‍ പ്രധാന കാരണം സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ച ഇത്തരം വ്യാജ വാര്‍ത്തകളായിരുന്നു. |
24 വര്‍ഷത്തെ ഇടവേളക്ക് ശേഷം ലാലുവും നിതീഷും തെരഞ്ഞെടുപ്പ് ഗോദയില്‍ ഒരുമിക്കുന്നു Posted: 28 Jul 2014 12:01 AM PDT Image: പട്ന: 24 വര്‍ഷത്തെ ഇടവേളക്ക് ശേഷം മുന്‍ ബിഹാര്‍ മുഖ്യമന്ത്രിമാരായ ജെ.ഡി.യു നേതാവ് നിതീഷ് കുമാറും ആര്‍.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവും തെരഞ്ഞെടുപ്പ് ഗോദയില്‍ ഒരുമിക്കുന്നു. ആഗസ്റ്റ് 21ന് ബീഹാറിലെ 10 നിയമസഭാമണ്ഡലങ്ങളിലേക്ക് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിലാണ് ഇരുവരും കൈകോര്‍ക്കുന്നത്. ജെ.ഡി.യു പ്രസിഡന്‍റ് ബശിശ്ത നാരായണന്‍ സിങ്ങാണ് ഇക്കാര്യം വ്യക്തമാക്കിയത്. 4 വീതം നിയമസഭാ സീറ്റുകളില്‍ ജെ.ഡി.യുവും ആര്‍.ജെ.ഡിയും രണ്ട് നിയമസഭാ സീറ്റുകളില്‍ കോണ്‍ഗ്രസും മുന്നണിയായി മത്സരിക്കാനാണ് ധാരണയായത്. വര്‍ഗീയ രാഷ്ട്രീയത്തെ പരാജയപ്പെടുത്തുന്നതിനുള്ള പുതിയ തുടക്കമായിരിക്കും ഇതെന്ന് ജെ.ഡി.യു അറിയിച്ചു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞടുപ്പില്‍ ഇരുപാര്‍ട്ടികളും ഒറ്റക്കാണ് മത്സരിച്ചിരുന്നത്.
|
Posted: 27 Jul 2014 11:48 PM PDT Image: ദുബൈ/അബൂദബി: വ്രത വിശുദ്ധിയുടെ നാളുകള്‍ക്കൊടുവില്‍ മാനത്ത് ശവ്വാലമ്പിളി തെളിഞ്ഞതോടെ നാടും നഗരവും പെരുന്നാള്‍ ആഘോഷലഹരിയില്‍. തിങ്കളാഴ്ച ശവ്വാല്‍ ഒന്നായി പ്രഖ്യാപനം വന്നയുടന്‍ അവസാനവട്ട ഷോപ്പിങിനായി പ്രവാസികളടക്കമുള്ളവര്‍ ഷോപ്പുകളിലേക്കും മാളുകളിലേക്കും ഒഴുകി. മിക്ക വ്യാപാര സ്ഥാപനങ്ങളിലും ഉപഭോക്താക്കള്‍ക്ക് പ്രത്യേക ഇളവുകള്‍ പ്രഖ്യാപിച്ചതിനാല്‍ കച്ചവടം പൊടിപൊടിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അഞ്ച് ദിവസവും സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് രണ്ട് ദിവസവും രാജ്യത്ത് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ബര്‍ ദുബൈയിലെ മീന ബസാറിലും, ദേരയിലെ നായ്ഫിലും വന്‍ കച്ചവട തിരക്കാണ് അനുഭവപെട്ടത്. അബറയിലു ബസിലും മെട്രോയിലും തിരക്ക് തന്നെയായിരുന്നു. |
ഗസ്സയെ ശാശ്വത സമാധാനത്തിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്ന് ഖത്തറും തുര്‍ക്കിയും Posted: 27 Jul 2014 11:43 PM PDT Image: ദോഹ: ഗസ്സയില്‍ ശാശ്വത പരിഹാരം കൊണ്ട് വരികയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഖത്തര്‍ തുര്‍ക്കി വിദേശകാര്യ മന്ത്രിമാര്‍ വ്യക്തമാക്കി. |
പുണ്യദിനങ്ങള്‍ക്ക് വിട; ഇന്ന് പെരുന്നാള്‍ Posted: 27 Jul 2014 11:29 PM PDT Image: കുവൈത്ത് സിറ്റി: വ്രത വിശുദ്ധിയുടെ പകലിരവുകള്‍ക്ക് വിട നല്‍കി വിശ്വാസികള്‍ ഈദുല്‍ ഫിത്റിന്‍െറ സന്തോഷത്തിലേക്ക്. പകല്‍ മുഴുവന്‍ നീളുന്ന വ്രതാനുഷ്ഠാനവും രാവ് പകലാക്കുന്ന രാത്രി നമസ്കാരവും ഖുര്‍ആന്‍ പാരായണവും നല്‍കിയ ആത്മീയ ബലത്തിന്‍െറ കരുത്തില്‍ രാജ്യത്തെ ആബാലവൃന്ദം വിശ്വാസികള്‍ വ്യാഴാഴ്ച പെരുന്നാള്‍ ആഘോഷിക്കുന്നു.
|
ഗസ്സയില്‍ വെടിനിര്‍ത്തല്‍ ഉടന്‍ പ്രഖ്യാപിക്കണമെന്ന് യു.എന്‍ Posted: 27 Jul 2014 11:27 PM PDT Image: ഗസ്സ സിറ്റി: ഗസ്സയില്‍ വെടിനിര്‍ത്തല്‍ ഉടന്‍ പ്രഖ്യാപിക്കണമെന്ന് യു.എന്‍ രക്ഷാസമിതി. മാനുഷിക പരിഗണന വെച്ച് നിരുപാധികം വെടി നിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും യു.എന്‍ ആവശ്യപ്പെട്ടു. രക്ഷാസമിതി അടിയന്തിര യോഗം ചേര്‍ന്നാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടത്. ഐക്യരാഷ്ട്ര സഭയുടെ ഇടപെടലിനെ തുടര്‍ന്ന്, ഗസ്സയില്‍ 24 മണിക്കൂര്‍ വെടിനിര്‍ത്തലിന് ഹമാസ് തീരുമാനിച്ചിരുന്നു. ഞായറാഴ്ച ഉച്ചക്ക് രണ്ട് മണി മുതല്‍, 24 മണിക്കൂറാണ് താല്‍ക്കാലികമായി പ്രത്യാക്രമണം അവസാനിപ്പിക്കാന്‍ ഹമാസ് തീരുമാനിച്ചത്. ശനിയാഴ്ച ഇസ്രായേല്‍ പ്രഖ്യാപിച്ച, വെടിനിര്‍ത്തല്‍ അവസാനിപ്പിച്ച് സൈനിക നടപടി പുനരാരംഭിച്ച ഉടനെയാണ് ഹമാസിന്‍െറ പ്രഖ്യാപനം. എന്നാല്‍, ഇതിനോട് ഇസ്രായേല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഐക്യരാഷ്ട്ര സഭയുടെ നിര്‍ദേശം മാനിച്ചും ഈദ് ആഘോഷത്തിന്‍െറ സാഹചര്യം കണക്കിലെടുത്തും തങ്ങള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി അവസാനിപ്പിക്കുന്നുവെന്നായിരുന്നു ഹമാസ് വക്താവ് സാമി അബു സുഹ്രിയുടെ പ്രസ്താവന. ഒരാഴ്ചത്തെ സമാധാന ശ്രമങ്ങള്‍ പരാജയപ്പെട്ട് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ അമേരിക്കയിലേക്കുതന്നെ മടങ്ങിയതിന് തൊട്ടുടനെയാണ് പുതിയ സംഭവവികാസങ്ങള്‍. നേരത്തേ, കെറി മുന്നോട്ടുവെച്ച ഏകപക്ഷീയമായ വെടിനിര്‍ത്തല്‍ നിര്‍ദേശങ്ങള്‍ ഹമാസ് തള്ളിയിരുന്നു. ശനിയാഴ്ച രാത്രി ഇസ്രായേല്‍ 12 മണിക്കൂര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. പിന്നീട് നാല് മണിക്കൂര്‍ കൂടി നീട്ടി. തുടര്‍ന്ന്, 24 മണിക്കൂര്‍ കൂടി നീട്ടാന്‍ ഇസ്രായേല്‍ സൈന്യം തത്ത്വത്തില്‍ തീരുമാനിച്ചിരുന്നെങ്കിലും, ഹമാസ് തങ്ങള്‍ക്കു നേരെ റോക്കറ്റുകള്‍ വിക്ഷേപിച്ചന്നൊരോപിച്ച്, ആക്രമണം തുടരുകയായിരുന്നു. ഞായറാഴ്ച ഉച്ചക്കുശേഷം മാത്രം മേഖലയില്‍ ആറ് ഫലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഗസ്സ സിറ്റിയില്‍ വിവിധ മാധ്യമ സ്ഥാപനങ്ങളുടെ ഓഫിസുകള്‍ സ്ഥിതിചെയ്യന്ന അല്‍ ശുറൂഖ് കെട്ടിടത്തിന് നേരെയും ഞായറാഴ്ച വ്യോമാക്രമണമുണ്ടായി. സംഭവത്തില്‍ ഹമാസിന്‍െറ കീഴിലുള്ള അല്‍ അഖ്സ ടീവിയുടെ ഓഫിസ് പൂര്‍ണമായും തകര്‍ന്നു. ഇതിനകംതന്നെ, മരണസംഖ്യ 1050 കവിഞ്ഞിട്ടുണ്ട്. 6000ത്തിലധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും രണ്ടു ലക്ഷത്തോളം പേര്‍ അഭയാര്‍ഥികളാവുകയും ചെയ്തു. ഹമാസിന്‍െറ പ്രത്യാക്രമണത്തില്‍ 43 സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
|
കൊച്ചി ബ്ളാക്ക് മെയില്‍ സംഘത്തിനെതിരെ ആത്മഹത്യാ പ്രേരണ കേസ് Posted: 27 Jul 2014 11:25 PM PDT Image: തിരുവനന്തപുരം: കൊച്ചി ബ്ളാക്ക് മെയില്‍ സംഘത്തിനെതിരെ ആത്മഹത്യാ പ്രേരണക്ക് കേസെടുത്തു. വെഞ്ഞാറമ്മൂട് സ്വദേശി രവീന്ദ്രന്‍ ആത്മഹത്യ ചെയ്ത സംഭവത്തിലാണ് കേസ്.ആത്മഹത്യയെക്കുറിച്ച് പ്രത്യേകസംഘം അന്വേഷിക്കും. ബ്ളാക്ക് മെയിലിങ് സംഘത്തിന്‍െറ ഭീഷണിയെ സംബന്ധിച്ച് രവീന്ദ്രന്‍ ആത്മഹത്യാകുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. ജൂലൈ 17നാണ് രവീന്ദ്രന്‍ ആത്മഹത്യ ചെയ്തത്. വെഞ്ഞാറമൂട് സിഐയുടെ നേതൃത്വത്തിലാണ് കേസന്വേഷണം നടക്കുന്നത്. രവീന്ദ്രന്‍െറ സുഹൃത്താണ് ഇതു സംബന്ധിച്ച് പൊലീസില്‍ ആദ്യം പരാതി നല്‍കിയത്. രവീന്ദ്രന്‍െറ കിടപ്പറ രംഗങ്ങള്‍ കാണിച്ച് 1.25 ലക്ഷം രൂപ പ്രതികള്‍ തട്ടിയെടുത്തതായി പരാതിയില്‍ പറയുന്നു. |
സഹാറാന്‍പൂര്‍ കലാപം: കര്‍ഫ്യൂവിന് നാല് മണിക്കൂര്‍ ഇളവ് Posted: 27 Jul 2014 10:45 PM PDT Image: സഹാറന്‍പുര്‍: മൂന്നു പേരുടെ മരണത്തിനിടയാക്കിയ കലാപവുമായി ബന്ധപ്പെട്ട് പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ സഹാറന്‍പുരില്‍ പ്രഖ്യാപിച്ച കര്‍വ്യൂവിന് നാല് മണിക്കൂര്‍ ഇളവ്. കലാപവുമായി ബന്ധപ്പെട്ട് 38 പേരെ അറസ്റ്റ് ചെയ്തു. രണ്ടാം ദിവസവും നിശാ നിയമവും അക്രമികളെ കണ്ടാലുടന്‍ വെടിവെക്കാനുള്ള ഉത്തരവും പ്രദേശത്തു നിലനിന്നു. 22 കച്ചവടസ്ഥാപനങ്ങള്‍ അക്രമത്തിനിരയായി. 15 വാഹനങ്ങളും തകര്‍ക്കപ്പെട്ടു. സഹാറന്‍പൂര്‍ റെയില്‍വേ സ്റ്റേഷനടുത്ത് മസ്ജിദിനും ഗുരുദ്വാരക്കുമിടയിലുള്ള ഭൂമിയെച്ചൊല്ലിയുണ്ടായ അവകാശത്തര്‍ക്കമാണ് കലാപത്തിന് കാരണമായത്. ഞായറാഴ്ച പുതുതായി അക്രമസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ളെന്ന് അഡീഷനല്‍ ഡി.ജി.പി മുകുള്‍ ഗോയല്‍ പറഞ്ഞു. സമാധാനയോഗത്തിനു ശേഷം മാത്രമേ കര്‍ഫ്യൂവില്‍ ഇളവുവരുത്തുന്ന കാര്യം ആലോചിക്കൂവെന്ന് സഹാറന്‍പൂര്‍ ജില്ലാ മജിസ്ട്രേറ്റ് സന്ധ്യ തിവാരി പറഞ്ഞു. ഗുരുദ്വാരയുടെ നിര്‍മാണപ്രവൃത്തി നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇരുകൂട്ടരും കല്ളേറും കൊള്ളിവെപ്പും നടത്തിയിട്ടുണ്ടെന്നും തിവാരി കൂട്ടിച്ചേര്‍ത്തു. അതിനിടെ, ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് സംസ്ഥാനത്തെ സ്ഥിതിഗതികള്‍ ധരിപ്പിച്ചു. അക്രമം നിയന്ത്രിക്കാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിന് നിര്‍ദേശം നല്‍കിയതായും അദ്ദഹേം പ്രധാനമന്ത്രിയെ അറിയിച്ചു. കുറച്ചുനാളായി ഉത്തര്‍പ്രദേശിലെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ടെന്നും അതിന്‍െറ തുടര്‍ച്ചയാണ് സഹാറന്‍പൂര്‍ കലാപമെന്നും സമാജ്വാദി പാര്‍ട്ടി നേതാവ് രാജേന്ദ്ര ചൗധരി അഭിപ്രായപ്പെട്ടു. മുലായംസിങ് യാദവ് സര്‍ക്കാറിന്‍െറ ഭരണപരമായ പരാജയമാണ് കലാപത്തിനു വഴിവെച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് റീത ബഹുഗുണ ജോഷി കുറ്റപ്പെടുത്തി. ഒരുവിഭാഗത്തിന് അനുകൂലമായി കോടതി ഉത്തരവ് വന്നതാണ്. അവര്‍ നിര്‍മാണപ്രവൃത്തിക്ക് പൊലീസ് സംരക്ഷണം തേടുകയും ചെയ്തിരുന്നു. മറുവിഭാഗത്തെ വിഷയം ധരിപ്പിച്ച് കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ പൊലീസിന് കഴിയേണ്ടതായിരുന്നെന്നും അവര്‍ പറഞ്ഞു. അതേസമയം, സമാജ്വാദി പാര്‍ട്ടി വോട്ടുബാങ്ക് രാഷ്ട്രീയം കളിച്ചതാണ് കലാപത്തിന് കാരണമായതെന്ന് ബി.ജെ.പി വക്താവ് സയ്യദ് ഷാനവാസ് ഹുസൈന്‍ കുറ്റപ്പെടുത്തി. സഹാറന്‍പൂരിലെ കുതുബ്ഷേര്‍ പ്രദേശത്തെ തര്‍ക്കസ്ഥലത്ത് വെള്ളിയാഴ്ച സിഖുകാര്‍ നിര്‍മാണപ്രവര്‍ത്തനത്തിന് തുടക്കമിട്ടത് മുസ്ലിം സമുദായം ചോദ്യം ചെയ്തതോടെയാണ് സംഘര്‍ഷം തുടങ്ങിയത്. ഇരുവിഭാഗവും കല്ളേറും അക്രമവും തുടങ്ങുകയായിരുന്നു. നാലുവര്‍ഷം മുമ്പ് തങ്ങളുടെ ഗുരുദ്വാര വലുതാക്കാന്‍ സിഖ് സമുദായം തീരുമാനിച്ചതു മുതല്‍ പ്രശ്നം നിലനില്‍ക്കുകയാണ്.
|
ആക്രമണം നിര്‍ത്താതെ ഇസ്രായേല്‍ Posted: 27 Jul 2014 10:30 PM PDT Image: ഗസ്സ സിറ്റി: ഐക്യരാഷ്ട്ര സഭയുടെ ഇടപെടലിനെ തുടര്‍ന്ന്, ഗസ്സയില്‍ 24 മണിക്കൂര്‍ വെടിനിര്‍ത്തലിന് ഹമാസ് തീരുമാനിച്ചു. ഞായറാഴ്ച ഉച്ചക്കു രണ്ട് മണി മുതല്‍, 24 മണിക്കൂറാണ് താല്‍ക്കാലികമായി പ്രത്യാക്രമണം അവസാനിപ്പിക്കാന്‍ ഹമാസ് തീരുമാനിച്ചത്. ശനിയാഴ്ച ഇസ്രായേല്‍ പ്രഖ്യാപിച്ച, വെടിനിര്‍ത്തല്‍ അവസാനിപ്പിച്ച് സൈനിക നടപടി പുനരാരംഭിച്ച ഉടനെയാണ് ഹമാസിന്‍െറ പ്രഖ്യാപനം. എന്നാല്‍, ഇതിനോട് ഇസ്രായേല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഐക്യരാഷ്ട്ര സഭയുടെ നിര്‍ദേശം മാനിച്ചും ഈദ് ആഘോഷത്തിന്‍െറ സാഹചര്യം കണക്കിലെടുത്തും തങ്ങള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി അവസാനിപ്പിക്കുന്നുവെന്നായിരുന്നു ഹമാസ് വക്താവ് സാമി അബു സുഹ്രിയുടെ പ്രസ്താവന. |
കോടതിയലക്ഷ്യം പരിഷ്കരിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു-മാര്‍കണ്ഡേയ കട്ജു Posted: 27 Jul 2014 10:14 PM PDT Image: ന്യൂഡല്‍ഹി: രാജ്യത്തെ കോടതിയലക്ഷ്യ സംവിധാനത്തില്‍ ഭേദഗതി വരുത്താനുള്ള സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് മുന്‍ സുപ്രീംകോടതി ജഡ്ജിയും പ്രസ് കൗണ്‍സില്‍ ചെയര്‍മാനുമായ ജസ്റ്റിസ് മാര്‍കണ്ഡേയ കട്ജു. ടൈംസ് ഓഫ് ഇന്ത്യ ദിനപത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് അദ്ദേഹം നിലവിലെ ജുഡീഷ്യറി സംവിധാനത്തിനെതിരെ രംഗത്തത്തെിയത്. ഇന്ത്യ പോലൊരു ജനാധിപത്യ രാഷ്ട്രത്തില്‍ ജനങ്ങള്‍ക്കാണ് പരമാധികാരം. ജുഡീഷ്യറിയും മറ്റ് അധികാര കേന്ദ്രങ്ങളും ജനസേവകരാണ്. ജഡ്ജിമാര്‍ക്ക് അവരുടെ പദവി നീതീകരിക്കേണ്ടതില്ലന്നെും അനര്‍ഹമായ മഹത്വം കല്‍പ്പിക്കേണ്ടതില്ളെന്നും കട്ജു പറയുന്നു. ന്യായാധിപന്‍മാര്‍ക്കുള്ള എല്ലാ അധികാരങ്ങളും പൊതുജനവിശ്വാസങ്ങളിലാണ് അധിഷ്ഠിതമായിരിക്കുന്നത്. പൊതുജനവിശ്വാസം ആര്‍ജിക്കേണ്ടത് സുതാര്യവും സത്യസന്ധവും നിഷ്പക്ഷവുമായ പ്രവര്‍ത്തനങ്ങളിലൂടെയുമാണ്. അടിസ്ഥാനമില്ലാത്ത വിമര്‍ശങ്ങളില്‍ പരിഭ്രാന്തരാകാതെ ആര്‍ജവത്താടെ മുന്നോട്ട് പോകുകയാണ് ന്യായാധിപന്‍മാര്‍ ചെയ്യേണ്ടത്. കോടതീയലക്ഷ്യവുമായി ബന്ധപ്പെട്ട് നിലവിലുള്ള സംവിധാനമെന്നു പറയുന്നത് ഇംഗ്ളണ്ടില്‍ നിന്നുണ്ടായതാണ്. ജഡ്ജിമാരുടെ അന്തസ്സും പ്രതാപവും സംരക്ഷിക്കുന്നതിനായാണ് ഇത്തരത്തിലൊരു നിയമം കൊണ്ടു വന്നത്. ഇന്ത്യയിലെ കോടതിയലക്ഷ്യ നിയമം അസ്ഥിരമാണ്. നിയമം അഭിപ്രായ സ്വാതന്ത്ര്യത്തിന് വലിയ ഭീഷണിയുമാണ്. കോടതിയലക്ഷ്യ നിയമം ഭരണഘടനയിലെ 129, 215 എന്നീ വകുപ്പുകളിലാണ് പരാമര്‍ശിച്ചിരിക്കുന്നത്. അഭിപ്രായ സ്വാതന്ത്രം ഉറപ്പ് നല്‍കുന്ന 19 ാം വകുപ്പിനേക്കാള്‍ ഈ വകുപ്പുകള്‍ക്ക് പ്രാധാന്യം നല്‍കേണ്ടതില്ലന്നെും കട്ജു അഭിപ്രായപ്പെടുന്നു. സുപ്രീംകോടതി ചീഫ് ജസ്റ്റിസുമാര്‍ അഴിമതിക്കാരനായ ജഡ്ജിയെ രാഷ്ട്രീയ സമ്മര്‍ദത്തിനു വഴങ്ങി സംരക്ഷിച്ചെന്ന കട്ജുവിന്‍െറ വെളിപ്പെടുത്തല്‍ വിവാദമായിരുന്നു.
|
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment