ബജറ്റില്‍ കാര്‍ഷിക വായ്പ പദ്ധതിക്ക് എട്ടുലക്ഷം കോടി Posted: 10 Jul 2014 12:58 AM PDT ന്യൂഡല്‍ഹി: ഈ സാമ്പത്തിക വര്‍ഷം എട്ട് ലക്ഷം കോടി രൂപ കാര്‍ഷികവായ്പയായി നല്‍കുമെന്ന് ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലി. കര്‍ഷകര്‍ക്കായി പ്രത്യേക ടിവി ചാനല്‍ നിലവില്‍ വരും. അതിനായി 100 കോടി രൂപ വകയിരുത്തി. കാര്‍ഷിക ഉള്‍നാടന്‍ മത്സ്യകൃഷിക്ക് 50 കോടി ബജറ്റില്‍ അനുവദിച്ചിട്ടുണ്ട്. ഭൂരഹിതരായ അഞ്ചു ലക്ഷം കര്‍ഷകര്‍ക്കു നബാര്‍ഡ് വഴി സഹായം നല്‍കും. സമയബന്ധിതമായി കാര്‍ഷികവായ്പ തിരിച്ചടച്ചാല്‍ 3% ഇന്‍്റന്‍സീവ് നല്‍കും. ഹരിയാനയിലും തെലങ്കാനയിലും ഹോര്‍ട്ടികള്‍ച്ചറല്‍ യൂണിവേഴ്സിറ്റികള്‍സ്ഥാപിക്കും. ആന്ധ്രപ്രദേശിലും രാജസ്ഥാനിലും കാര്‍ഷിക സര്‍വ്വകലാശാലകളും സ്ഥാപിക്കും.നാടന്‍കന്നുകാലി വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കാന്‍ 50 കോടിയും കാര്‍ഷിക കടം പുതുക്കല്‍ പദ്ധതിക്ക് 5000 കോടിയും ബജറ്റില്‍ നീക്കിവെച്ചിട്ടുണ്ട്. അഞ്ച് ലക്ഷം സംഘകൃഷി പദ്ധതികള്‍ക്ക് പ്രോത്സാഹനം നല്‍കും. കാര്‍ഷിക മേഖലയില്‍ നാല് ശതമാനം വര്‍ധനവ് നിലനിര്‍ത്തുന്ന പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കുമെന്നും ബജറ്റ് നിര്‍ദേശത്തലുണ്ട് |
ആദായ നികുതി പരിധി 2.5 ലക്ഷമാക്കി Posted: 10 Jul 2014 12:40 AM PDT ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റില്‍ ആദായ നികുതി പരിധി രണ്ട് ലക്ഷത്തില്‍ നിന്ന് രണ്ടര ലക്ഷമായി ഉയര്‍ത്തി. മൂതിര്‍ന്ന പൗരന്മാരുടെ ആദായ നികുതി പരിധി മൂന്ന് ലക്ഷത്തില്‍ നിന്നും മൂന്നര ലക്ഷമായി ഉയര്‍ത്തി. ഭവന വായ്പാ പലിശയിലെ നികുതിയിളവ് ഒന്നര ലക്ഷത്തില്‍ നിന്നും രണ്ടു ലക്ഷമാക്കി ഉയര്‍ത്തി. സെക്ഷന്‍ 80 സി പ്രകാരമുള്ള ഇളവ് ഒരു ലക്ഷത്തില്‍ നിന്ന് ഒന്നര ലക്ഷമാക്കി ഉയര്‍ത്തി. ആദായ നികുതിയുടെ ഘടനയിലും മാറ്റമില്ല. 60 പുതിയ ആദായ നികുതി സേവാ കേന്ദ്രങ്ങള്‍ കൂടി തുടങ്ങുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രത്യക്ഷ നികുതി നിരക്കില്‍ മാറ്റമില്ല. ഇടക്കാല ബജറ്റില്‍ ലക്ഷ്യമിട്ട പ്രത്യക്ഷ, പരോക്ഷ നികുതി വരുമാനംതന്നെയാണു പുതിയ ബജറ്റും മുന്നോട്ടുവയ്ക്കുന്നതെന്ന് അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. |
യൂനിവേഴ്സിറ്റി കാമ്പസില്‍ ലക്ഷങ്ങളുടെ സാധനങ്ങള്‍ തുറസ്സായ സ്ഥലത്ത് നശിക്കുന്നു Posted: 10 Jul 2014 12:25 AM PDT കഴക്കൂട്ടം: കാര്യവട്ടം യൂനിവേഴ്സിറ്റി കാമ്പസിനുള്ളില്‍ ലക്ഷങ്ങള്‍ വിലപിടിപ്പുള്ള സാധനങ്ങള്‍ തുറസ്സായ സ്ഥലത്തുകിടന്ന് നശിക്കുന്നു. കാമ്പസിലെ യൂനിവേഴ്സിറ്റി എന്‍ജിനീയറിങ് യൂനിറ്റിന് സമീപത്തെ കാടിനോട് ചേര്‍ന്നാണ് മാസങ്ങളായി സാധനങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നത്. ഇവയില്‍ ലക്ഷങ്ങള്‍ വിലപിടിപ്പുള്ള തേക്കിന്‍തടികള്‍, ചെമ്പുസാമഗ്രികള്‍ എന്നിവയുള്‍പ്പെടുന്നു. മരാമത്തുപണികള്‍ പൂര്‍ത്തിയാക്കിയശേഷം ബാക്കിയായവയാണ് ഇവ. കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി നടത്തിയപ്പോള്‍ ഇളക്കിമാറ്റിയവയും ഇക്കൂട്ടത്തിലുണ്ട്. ഓഫിസുകളിലെ തടിയില്‍ തീര്‍ത്ത ഫര്‍ണിച്ചറുകളുടെ ഭാഗങ്ങളും കൂട്ടിയിട്ടവയിലുണ്ട്. ഫര്‍ണിച്ചറുകള്‍ പലതും തേക്കിന്‍തടിയില്‍ നിര്‍മിച്ചവയാണ്. ഇവ അറ്റകുറ്റപ്പണി നടത്തിയാല്‍ പുനരുപയോഗത്തിന് സാധ്യമാണെന്ന് എന്‍ജിനീയറിങ് വിഭാഗത്തിലെ ജീവനക്കാര്‍ പറയുന്നു. സാധാരണ സിവില്‍ പണികള്‍ നടക്കുമ്പോഴുണ്ടാകുന്ന പഴയ സാധനങ്ങള്‍ സ്റ്റോറില്‍ സൂക്ഷിക്കുകയും ഇവ കാലാകാലങ്ങളില്‍ ലേലംചെയ്യുകയുമാണ് പതിവ്. എന്നാല്‍, ഇതിന് വിപരീതമായി സ്റ്റോറിനുള്ളില്‍ സൂക്ഷിച്ചിരുന്ന സാധനങ്ങളും പുറത്ത് നിക്ഷേപിച്ചിരിക്കുകയാണ്.. രണ്ടുവര്‍ഷത്തിലേറെയായി ലേലനടപടികള്‍ ഉണ്ടായിട്ടില്ലത്രെ. എന്‍ജിനീയറിങ് വിഭാഗമാണ് ലേലത്തിന് നടപടി എടുക്കേണ്ടത്. കൂട്ടിയിട്ടവയില്‍ ഉണ്ടായിരുന്ന തേക്കിന്‍തടികളില്‍ ഭൂരിഭാഗവും കടത്തിക്കൊണ്ടുപോയതായി സൂചനയുണ്ട്. തേക്കിന്‍തടികള്‍ ഫര്‍ണിച്ചറുകള്‍ക്ക് ഉപയോഗിച്ചയാണെങ്കിലും വീണ്ടും ഉപയോഗിക്കാന്‍ അനുയോജ്യമാണ്. എന്നാല്‍, ഇവ സംബന്ധിച്ച് വ്യക്തമായ കണക്ക് അധികൃതര്‍ സൂക്ഷിച്ചിട്ടില്ളെന്നറിയുന്നു. കാര്യവട്ടം, പാളയം കാമ്പസുകള്‍, മറ്റ് യൂനിവേഴ്സിറ്റി ഓഫിസുകള്‍ എന്നിവിടങ്ങളില്‍ നിര്‍മാണ-പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ എസ്റ്റിമേറ്റുകള്‍ തയാറാക്കുന്നതും ലേലനടപടി നടത്തുന്നതും കാര്യവട്ടത്ത് പ്രവര്‍ത്തിക്കുന്ന എന്‍ജിനീയറിങ് വിഭാഗമാണ്. എന്‍ജിനീയറിങ് വിഭാഗത്തിന്‍െറ അനാസ്ഥമൂലം ഒരു വര്‍ഷം മുമ്പും ലക്ഷങ്ങളുടെ യൂനിവേഴ്സിറ്റിവക തേക്കിന്‍തടികള്‍ കടത്തിയ സംഭവം ഉണ്ടായിട്ടുണ്ട്. സാധനങ്ങള്‍ കടത്തിക്കൊണ്ടുപോകുന്നതിനെക്കുറിച്ച് വ്യക്തമായ അറിവുണ്ടായിട്ടും നടപടിയെടുക്കാനോ പൊലീസില്‍ പരാതിപ്പെടാനോ അധികൃതര്‍ തയാറായിട്ടില്ളെന്നും ജീവനക്കാര്‍ പറയുന്നു. കാമ്പസിലെ സെക്യൂരിറ്റി സംവിധാനം കാര്യക്ഷമമല്ളെന്ന ആക്ഷേപവും നിലനില്‍ക്കുന്നു. |
റെയില്‍വേ വികസനം: എം.പിയുടേത് പാഴ്ശ്രമം -സി.പി.എം Posted: 09 Jul 2014 11:50 PM PDT പത്തനംതിട്ട: റെയില്‍വേ വികസനത്തില്‍ കേന്ദ്രസര്‍ക്കാര്‍ കേരളത്തോടും പ്രത്യേകിച്ച് പത്തനംതിട്ട ജില്ലയോടും അവഗണന കാട്ടുകയാണെന്ന് സി.പി.എം ജില്ലാസെക്രട്ടറി അഡ്വ. കെ അനന്തഗോപന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലെ കഴിഞ്ഞ യു.പി.എ സര്‍ക്കാറും ഇപ്പോഴത്തെ ബി.ജെ.പിയുടെ എന്‍.ഡി.എ സര്‍ക്കാറും ഒരേ തൂവല്‍ പക്ഷികളാണ്. കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച റെയില്‍വേ ബജറ്റില്‍ ജില്ലയെ പ്രതിനിധീകരിക്കുന്ന പാര്‍ലമെന്‍റ് അംഗത്തിന്‍െറ കഴിവുകേട് വ്യക്തമാകുന്നുണ്ട്. അദ്ദേഹം എന്‍.ഡി.എ സര്‍ക്കാറിന്‍െറ അവഗണനക്കെതിരെ പ്രതിഷേധിച്ചതായി കണ്ടു. തന്‍െറ കഴിവുകേടും നിസ്സംഗതയും മറച്ചുവെക്കാനാണ് ഇത്തരം പാഴ്ശ്രമം നടത്തിയത്. കഴിഞ്ഞ അഞ്ചു വര്‍ഷം ഭരിച്ച യു.പി.എ സര്‍ക്കാറില്‍ ഏറെ സ്വാധീനം ഉണ്ടായിരുന്നെന്ന് അവകാശപ്പെട്ടിരുന്ന എം.പിക്ക് മണ്ഡലത്തിലെ റെയില്‍വേ വികസനത്തില്‍ ഒന്നും ചെയ്യാനായില്ല. മണ്ഡലത്തില്‍ ആകെയുള്ളത് ഏഴു കി.മീറ്റര്‍ റെയില്‍പാതയും ഏക സ്റ്റേഷനായ തിരുവല്ലയുമാണ്. തിരുവല്ലയെ അന്താരാഷ്ട്ര നിലവാരത്തില്‍ റെയില്‍വേ സ്റ്റേഷനായി ഉയര്‍ത്തുമെന്ന് എം.പി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, വികസനം പ്രഖ്യാപനത്തില്‍ ഒതുങ്ങിയത് നമ്മള്‍ കണ്ടതാണ്. പ്ളാറ്റ്ഫോമിന് പൂര്‍ണമായി മേല്‍ക്കൂര നിര്‍മിക്കാന്‍ കഴിഞ്ഞിട്ടില്ല. തിരുവല്ലയിലൂടെ കടന്നുപോകുന്ന പ്രധാനപ്പെട്ട ഏഴു ട്രെയിനുകള്‍ക്ക് സ്റ്റോപ് അനുവദിക്കണമെന്ന ആവശ്യവും അംഗീകരിക്കപ്പെട്ടില്ല. ശബരിമലയിലത്തെുന്ന ലക്ഷക്കണക്കായ തീര്‍ഥാടര്‍ക്ക് യാത്രസൗകര്യം ഒരുക്കാന്‍ സഹായകരമായ ശബരിപാതയുടെ നിര്‍മാണപ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകാന്‍ എം.പിക്ക് കഴിഞ്ഞിട്ടില്ല. മലയോരകര്‍ഷകര്‍ക്കും മറ്റും ഗുണകരമായി തീരുന്ന മലയോര റെയില്‍പാതയുടെ സര്‍വേ നടത്തുമെന്ന് എം.പി നടത്തിയ പ്രസ്താവന ജലരേഖയായി. അതു വെറും കബളിപ്പിക്കലായിരുന്നെന്ന് ജനം തിരിച്ചറിഞ്ഞു. റെയില്‍വെ വികസനകാര്യത്തില്‍ ഏറെ അവഗണന നേരിട്ട ജില്ലയാണ് പത്തനംതിട്ട. കഴിഞ്ഞ യു.പി.എ സര്‍ക്കാറില്‍ വലിയ സ്വാധീനമുള്ള ലോക്സഭ, രാജ്യസഭ എം.പിമാര്‍ ഉണ്ടായിരുന്ന ജില്ലക്ക് ഈ ഗതികേട് വന്നതിന്‍െറ ഉത്തരവാദിത്തം ഈ ജനപ്രതിനിധികള്‍ക്കുതന്നെയാണ്. യു.പി.എ സര്‍ക്കാര്‍ തുടര്‍ന്നുവന്ന നിലപാടു തന്നെയാണ് എന്‍.ഡി.എയും തുടരുന്നത്. ജില്ലയിലെ റെയില്‍വേ വികസനകാര്യത്തില്‍ കേന്ദ്രസര്‍ക്കാരും എം.പിമാരും എടുക്കുന്ന നിലപാടുകള്‍ അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു. |
പള്ളത്ത് ബസും ടോറസ് ലോറിയും കൂട്ടിയിടിച്ചു Posted: 09 Jul 2014 11:43 PM PDT കോട്ടയം: എം.സി റോഡില്‍ പള്ളത്ത് കെ.എസ്.ആര്‍.ടി.സി ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് സ്ത്രീകളടക്കം 24 പേര്‍ക്ക് പരിക്ക്. അപകടത്തെതുടര്‍ന്ന് ഉള്ളില്‍ കുടുങ്ങിയ ലോറി ഡ്രൈവറെ ഏറെ പണിപ്പെട്ട് മുന്‍വശം വെട്ടിപ്പൊളിച്ചാണ് ഫയര്‍ഫോഴ്സും പൊലീസും ചേര്‍ന്ന് പുറത്തെടുത്തത്. പരിക്കേറ്റവരെ കോട്ടയം ജില്ലാ ആശുപത്രിയിലും മെഡിക്കല്‍ കോളജിലുമായി പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ 11.30 പള്ളം ചാസ് ഫര്‍ണിച്ചറിനു മുന്നിലായിരുന്നു അപകടം. ആലപ്പുഴയില്‍ നിന്ന് കോട്ടയത്തേക്ക് വരികയായിരുന്ന ലിമിറ്റഡ് സ്റ്റോപ് ഫാസ്റ്റ് പാസഞ്ചര്‍ എതിരെ വന്ന ലോറിയില്‍ ഇടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. അപകടത്തെതുടര്‍ന്ന് ഒരുമണിക്കൂറിലധികം വാഹന ഗതാഗതം തടസ്സപ്പെട്ടു. ജെ.സി.ബി ഉപയോഗിച്ച് വാഹനങ്ങള്‍ വലിച്ചുമാറ്റി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ശേഷമാണ് ഗതാഗതം പുന$സ്ഥാപിച്ചത്. മെറ്റല്‍ ചിപ്സുമായി പോകുകയായിരുന്നു ടോറസ്. പരിക്കേറ്റവരില്‍ 12 പേര്‍ സ്ത്രീകളാണ്. നിസ്സാരമായി പരിക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികില്‍സ നല്‍കി വിട്ടയച്ചു. സാരമായി പരിക്കേറ്റ കുറിച്ചി പത്തിച്ചിറ എബ്രഹാം (55), ആലപ്പുഴ തെക്കേപ്ളാക്കല്‍ സ്റ്റാന്‍ലി (23), പൂഞ്ഞാര്‍ സ്വദേശി തുളസീധരന്‍ (53), ആലപ്പുഴ ആറാട്ടുവഴി പള്ളിപ്പറമ്പില്‍ സജി (63), കൈനകരി തോമസ് (63), ആലപ്പുഴ പുരക്കല്‍ചിറ സെബാസ്റ്റ്യന്‍ (17), തമ്പി പുന്നപ്ര, ആറാട്ടുവഴി രാജാമണി (64), ആലപ്പുഴ വെള്ളക്കനാല്‍ തൗഫിക് മന്‍സിലില്‍ നൗഷാദ്, തുമ്പുചിറ ജയന്‍ (39), തൃക്കൊടിത്താനം വിജയന്‍ (69), ജെയിംസ്, അനുമോള്‍ (39) എന്നിവരെയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. |
അനധികൃത മദ്യവില്‍പന വ്യാപകം Posted: 09 Jul 2014 11:35 PM PDT തൊടുപുഴ: നിലവാരമില്ലാത്ത ബാറുകള്‍ അടച്ചുപൂട്ടിയ ശേഷം ജില്ലയില്‍ അനധികൃത മദ്യവില്‍പന വ്യാപകമായി. രണ്ടു മാസത്തിനിടെ 245 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മേയ്, ജൂണ്‍ മാസങ്ങളിലെ കണക്ക് പരിശോധിച്ചാല്‍ ഞെട്ടിക്കുന്ന രീതിയിലാണ് കുറ്റകൃത്യങ്ങളുടെ നിരക്ക്. അനധികൃത മദ്യവില്‍പനയുമായി ബന്ധപ്പെട്ട് മേയ് മാസത്തില്‍ 161ഉം ജൂണില്‍ 184ഉം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ടു മാസങ്ങളിലായി 245 പേരെ അറസ്റ്റ് ചെയ്തു. ജൂണില്‍ രണ്ടു കൊലപാതക കേസുകളിലായി രണ്ട് പ്രതികള്‍ പിടിയിലായി. മോഷണക്കേസില്‍ മേയില്‍ 18 കേസുകളിലായി 13 പേരും ജൂണില്‍ 12 കേസുകളിലായി രണ്ട് പേരും പിടിയിലായി. വാഹന മോഷണവുമായി ബന്ധപ്പെട്ടും രണ്ടു മാസത്തിനിടെ ആറു കേസുകളിലായി അഞ്ച് പ്രതികള്‍ പിടിയിലായി. ജൂണില്‍ എട്ട് സ്ത്രീപീഡന കേസുകളില്‍ ഒമ്പത് പ്രതികളെ പിടികൂടിയപ്പോള്‍ മേയില്‍ 11 കേസുകളിലായി എട്ട് പ്രതികളെ പിടികൂടി. പിടിയിലായവരില്‍ പലരും മദ്യത്തിന്‍െറ ഉപയോഗം മൂലമാണ് കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്ന് പൊലീസ് പറയുന്നു. കുട്ടികള്‍, സ്ത്രീകള്‍ എന്നിവരോടുള്ള അതിക്രമവും രണ്ടു മാസത്തിനിടെ വര്‍ധിച്ചിട്ടുണ്ട്. കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട് മേയില്‍ നാല് കേസുകളില്‍ നിന്നായി നാല് പേര്‍ പിടിയിലായപ്പോള്‍ ജൂണില്‍ നാല് കേസുകളില്‍ നിന്നായി പിടിയിലായത് 11 പേരാണ്. ആയുധം കൈവശംവെച്ച കേസ് മേയില്‍ നാലെണ്ണം രജിസ്റ്റര്‍ ചെയ്തു. മണല്‍ കടത്തുമായി ബന്ധപ്പെട്ട് മേയില്‍ ആറ് കേസുകളില്‍ നിന്നായി ആറ് പേര്‍ അറസ്റ്റിലായി. പട്ടികജാതിക്കാര്‍ക്കെതിരായ പീഡനത്തിന് രണ്ടുമാസത്തിനിടെ രണ്ട് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ മാസങ്ങളില്‍ കള്ളനോട്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. പൊതുസ്ഥലത്ത് മദ്യപിക്കുന്നതുമായി ബന്ധപ്പെട്ട് ജൂണില്‍ 184 പേരെയാണ് പൊലീസ് പിടികൂടിയത്. ഇതിനിടെ ബാറുകള്‍ അടച്ചത് മറയാക്കി വാറ്റ് സംഘങ്ങള്‍ ഹൈറേഞ്ചില്‍ വീണ്ടും സജീവമായിട്ടുണ്ട്. കൊന്നത്തടി, മറയൂര്‍, കാന്തലൂര്‍, വട്ടവട, മാങ്കുളം, ശാന്തന്‍പാറ, രാജകുമാരി, വാത്തിക്കുടി, രാജാക്കാട് പഞ്ചായത്തുകളിലും അടിമാലി പഞ്ചായത്തിലെ പടിക്കപ്പ്, ചൂരക്കട്ടന്‍കുടി, കുരങ്ങാട്ടി, പഴമ്പിള്ളിച്ചാല്‍, മാമലക്കണ്ടം, വെള്ളത്തൂവല്‍ പഞ്ചായത്തിലെ ആനച്ചാല്‍, മുതുവാന്‍കുടി, കുഞ്ചിത്തണ്ണി എന്നിവിടങ്ങളിലുമാണ് വാറ്റുചാരായം വീണ്ടും രംഗപ്രവേശം ചെയ്തിരിക്കുന്നത്. ജില്ലയില്‍ 26 ബാറുകളാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇതില്‍ 20 എണ്ണവും നിലവാരമില്ലാത്തതിനാല്‍ അടച്ചുപൂട്ടി. ചായക്കടകള്‍, പെട്ടിക്കടകള്‍, ആയുര്‍വേദ ഫാര്‍മസികള്‍ തുടങ്ങി വിവിധ കേന്ദ്രങ്ങള്‍ വഴി അനധികൃത മദ്യം വില്‍പനക്കത്തെുന്നതായും പരാതിയുണ്ട്. മൊബൈല്‍ മദ്യ കച്ചവടക്കാരും ഇടവേളക്കുശേഷം രംഗപ്രവേശം ചെയ്തിട്ടുണ്ട്. ഹൈറേഞ്ചിലെ പ്രധാന ടൗണുകളായ അടിമാലി, കട്ടപ്പന, നെടുങ്കണ്ടം, മൂന്നാര്‍, രാജാക്കാട്, രാജകുമാരി, ചെറുതോണി എന്നിവിടങ്ങളിലും മദ്യവില്‍പന തകൃതിയാണ്. എക്സൈസ് വിഭാഗം പരിശോധന വഴിപാടാക്കിതയ് മാഫിയകള്‍ക്ക് സഹായകമായി മാറിയതായും ആക്ഷേപമുണ്ട്. |
മുസ്രിസിന്‍െറ അവശിഷ്ടം: നഗരസഭയും മര്‍ച്ചന്‍റ്സ് അസോസിയേഷനും നിയമയുദ്ധത്തിന് Posted: 09 Jul 2014 11:29 PM PDT മത്തേല: മുസ്രിസിന്‍െറ അവശിഷ്ടത്തെ ചൊല്ലി കൊടുങ്ങല്ലൂര്‍ നഗരസഭയും കോട്ടപ്പുറം മര്‍ച്ചന്‍റ്സ് അസോസിയേഷനും നിയമയുദ്ധത്തിനൊരുങ്ങുന്നു. കേന്ദ്ര -സംസ്ഥാന സര്‍ക്കാറുകളുടെ സംയുക്ത സംരംഭമായ മുസ്രിസ് പൈതൃക പദ്ധതിയുടെ ഭാഗമായി കോട്ടപ്പുറം മാര്‍ക്കറ്റില്‍ പൊളിച്ചുനീക്കിയ കെട്ടിടാവശിഷ്ടങ്ങളാണ് നഗരസഭയും വ്യാപാരികളും തമ്മിലുള്ള പോരിന് വഴിവെച്ചത്. മുസ്രിസ് പൈതൃക പദ്ധതിയുടെ ഭാഗമായി നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ അവശിഷ്ടങ്ങളും മാലിന്യങ്ങളും അസോസിയേഷന്‍െറ സമ്മതമില്ലാതെ കോട്ടപ്പുറം ചന്തയില്‍ മര്‍ച്ചന്‍റ്സ് അസോസിയേഷന്‍െറ ഉടമസ്ഥതയിലുള്ള 15 സെന്‍റ് സ്ഥലത്ത് കഴിഞ്ഞ മൂന്നു വര്‍ഷത്തിലധികമായി സൂക്ഷിച്ചുവരുകയാണ്. തങ്ങളുടെ സ്ഥലത്തുനിന്നും കെട്ടിടാവശിഷ്ടങ്ങള്‍ മാറ്റണമെന്നാവശ്യപ്പെട്ട് മര്‍ച്ചന്‍റ്സ് അസോസിയേഷന്‍ മുസ്രിസ് പൈതൃകപദ്ധതിയുടെ സ്പെഷല്‍ ഓഫിസര്‍ക്ക് കത്ത് നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. തുടര്‍ന്ന് അസോസിയേഷനോട് തന്നെ തല്‍ക്കാലം അവശിഷ്ടങ്ങള്‍ മാറ്റാന്‍ സ്പെഷല്‍ ഓഫിസര്‍ പറഞ്ഞതായി അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നു. തുടര്‍ന്നാണ് കെട്ടിടാവശിഷ്ടങ്ങള്‍ നീക്കാന്‍ തുടങ്ങിയത്. സംഭവമറിഞ്ഞത്തെിയ നഗരസഭ കൗണ്‍സിലര്‍ ഇവ കൊണ്ടുപോകുന്നത് തടയുകയായിരുന്നു. അവശിഷ്ടങ്ങള്‍ക്ക് അവകാശവാദവുമായി കൊടുങ്ങല്ലൂര്‍ നഗരസഭ രംഗത്തുവരുകയും അധികൃതര്‍ സ്ഥലത്തത്തെി അസോസിയേഷന്‍ ഭാരവാഹികളുമായി ചര്‍ച്ച നടത്തുകയും ചെയ്തു. ഒടുവില്‍ നഗരസഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടാവശിഷ്ടങ്ങള്‍ അനുമതിയില്ലാതെ നീക്കം ചെയ്തതിനെതിരെ നടപടി സ്വീകരിക്കുമെന്നായിരുന്നു നഗരസഭയുടെ നിലപാട്. തൊട്ടടുത്തുള്ള മുനിസിപ്പാലിറ്റിയുടെ സ്ഥലത്ത് കെട്ടിടാവശിഷ്ടങ്ങള്‍ നിക്ഷേപിക്കുന്നതിന് പകരം അസോസിയേഷന്‍െറ വക സ്ഥലം കൈയേറുകയും ഭീഷണിപ്പെടുത്തുകയും കേസ് കൊടുക്കുകയും ചെയ്തതായി അസോസിയേഷന്‍ ഭാരവാഹികള്‍ ആരോപിക്കുന്നു. അസോസിയേഷന്‍െറ അനുമതിയില്ലാതെ മാലിന്യം നിക്ഷേപിച്ചത് നീക്കിത്തരണമെന്നും കേസ് പിന്‍വലിക്കണമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. തങ്ങളുടെ അനുമതിയില്ലാതെ സ്ഥലം കൈയേറി കെട്ടിടാവശിഷ്ടങ്ങള്‍ തള്ളിയ നഗരസഭക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന തീരുമാനത്തില്‍ മര്‍ച്ചന്‍റ്സ് അസോസിയേഷനും എത്തി. ഇരുവിഭാഗവും നിയമനടപടിക്ക് ഒരുങ്ങിയതോടെ മുസ്രിസിന്‍െറ കെട്ടിടാവശിഷ്ടങ്ങള്‍ ചൊല്ലി പുതിയ വിവാദം ഉടലെടുത്തിരിക്കുകയാണ്. |
കേരളത്തിന് ഐ.ഐ.ടി: എയിംസ് ഇല്ല Posted: 09 Jul 2014 11:25 PM PDT ന്യൂഡല്‍ഹി: പുതുതായി വരുന്ന ഐ.ഐ.ടികളില്‍ ഒന്ന് കേരളത്തിലായിരിക്കുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ് ലി പ്രഖ്യാപിച്ചു. തന്‍െറ കന്നി ബജറ്റിലാണ് ജെയ്റ്റ് ലി കേരളത്തിന്‍െറ ഏറെക്കാലമായുള്ള ആവശ്യത്തിന് പച്ചക്കൊടി കാട്ടിയത്. രാജ്യത്ത് മൊത്തം അഞ്ച് ഐ.ഐ.ടികളാണ് പ്രഖ്യാപിച്ചത്. കേരളത്തെക്കൂടാതെ ജമ്മു, ഛത്തീസ്ഗഡ്, ഗോവ, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലും ഐ.ഐ.ടി അനുവദിച്ചു. എന്നാല്‍ ഇത്തവണ പ്രഖ്യാപിക്കപ്പെട്ട എയിംസ് ആശുപത്രികളില്‍ ഒന്നുപോലും കേരളത്തിന് ലഭിച്ചില്ല. ഇതില്‍ പ്രതിഷേധിച്ച് കേരള എം.പിമാര്‍ ബജറ്റവതരണത്തിനിടയില്‍ ബഹളം വെച്ചു. ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, പൂര്‍വാഞ്ചല്‍ എന്നിവിടങ്ങളിലാണ് പുതിയ എയിംസ് പ്രഖ്യാപിച്ചത്. അതേസമയം, 16 പുതിയ തുറമുഖപദ്ധതികള്‍ പ്രഖ്യാപിച്ചപ്പോള്‍ വിഴിഞ്ഞം തുറമുഖത്തിനെപ്പറ്റി ബജറ്റില്‍ പരാമര്‍ശം പോലുമില്ല. തൂത്തുക്കുടി തുറമുഖ വികസനത്തിന് പ്രത്യേക സഹായം നല്‍കും. |
ട്രൈബല്‍ ഹോസ്റ്റലുകള്‍ നവീകരിക്കാന്‍ 5.5 കോടി Posted: 09 Jul 2014 11:22 PM PDT പാലക്കാട്: അട്ടപ്പാടി ഐ.ടി.ഡി.പിയുടെ കീഴില്‍ വിവിധ പദ്ധതികള്‍ക്കായി പട്ടികവര്‍ഗ വികസന വകുപ്പ് 5.5 കോടി രൂപ അനുവദിച്ചു. പ്രീമെട്രിക് ഹോസ്റ്റലുകളുടെയും മുക്കാലി മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിന്‍െറയും നവീകരണത്തിനായി 4.6 കോടി രൂപ അനുവദിച്ചിട്ടുണ്ട്. പുതുതായി ആരംഭിക്കുന്ന പോസ്റ്റ്മെട്രിക് ഹോസ്റ്റലില്‍ കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനും 2006-07ല്‍ ആരംഭിച്ച് ഇനിയും പൂര്‍ത്തിയാകാതെ കിടക്കുന്ന ഷോളയൂര്‍, അഗളി (ബോയ്സ്), അഗളി (ഗേള്‍സ്) ഹോസ്റ്റല്‍ കെട്ടിടങ്ങളുടെ പൂര്‍ത്തീകരണത്തിനുമായി ഒരു കോടി 44 ലക്ഷം രൂപയും അനുവദിച്ചു. ചിണ്ടക്കി, മുക്കാലി, കോട്ടത്തറ (ബോയ്സ്) ഹോസ്റ്റലുകളുടെ പ്രവര്‍ത്തനം പുതിയ കെട്ടിടങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. കൂടാതെ മുഴുവന്‍ ഹോസ്റ്റലുകളിലേക്കും രണ്ട് വീതം കമ്പ്യൂട്ടറുകളും 280 കട്ടിലുകള്‍, 110 മേശകള്‍, 40 അലമാരകള്‍ എന്നിവയും വിതരണം ചെയ്തു. ഷോളയൂര്‍ ഹോസ്റ്റലിലും മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലും ബയോഗ്യാസ് പ്ളാന്‍റിന്‍െറ നിര്‍മാണം പൂര്‍ത്തീകരണ ഘട്ടത്തിലാണ്. ഷോളയൂരില്‍ ആണ്‍കുട്ടികള്‍ക്കുള്ള പുതിയ ഹോസ്റ്റലുകളുടെ നിര്‍മാണവും പുരോഗതിയിലാണ്. അട്ടപ്പാടിയില്‍ പുതിയ ഏഴ് ഹോസ്റ്റലുകള്‍ കൂടി തുടങ്ങാന്‍ സര്‍ക്കാറിന് പ്രപ്പോസല്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഹോസ്റ്റലുകളുടെ നവീകരണത്തിനുള്ള ഒന്നര കോടി രൂപയുടെ മറ്റൊരു പ്രപ്പോസല്‍ സര്‍ക്കാറിന്‍െറ പരിഗണനയിലാണ്. |
മത്സ്യത്തൊഴിലാളികളെ കരുവാക്കി വള്ളിക്കുന്നില്‍ കടല്‍മണല്‍ കടത്ത് Posted: 09 Jul 2014 11:15 PM PDT വള്ളിക്കുന്ന്: മത്സ്യത്തൊഴിലാളികളെ കരുവാക്കി തീരദേശങ്ങളില്‍ വ്യാപക കടല്‍മണല്‍ കടത്ത്. രാത്രിയിലും പകലും അധികൃതരുടെ കണ്ണുവെട്ടിച്ചാണ് മണല്‍ മാഫിയ സംഘങ്ങള്‍ മണല്‍ കടത്തുന്നത്. കടലുണ്ടികടവ് പാലത്തിന് സമീപം അഴിമുഖപ്രദേശം, ആനങ്ങാടി ബീച്ച് എന്നിവിടങ്ങളില്‍നിന്നാണ് മത്സ്യത്തൊഴിലാളി കുടുംബത്തിലെ സ്ത്രീകളെയും കുട്ടികളെയും ഉപയോഗിച്ച് മണല്‍ ശേഖരിക്കുന്നത്. ഇവ ചാക്കുകളിലാക്കി പാതയോരത്തും വീടുകള്‍ക്ക് മുന്‍വശത്തും സൂക്ഷിക്കും. വൈകുന്നേരമാണ് മണല്‍ മാഫിയ സംഘങ്ങള്‍ ഗുഡ്സ് ഓട്ടോകളുമായത്തെി മണല്‍ കയറ്റി ആവശ്യക്കാര്‍ക്ക് എത്തിച്ചുനല്‍കുന്നത്. ഓരോ ലോഡിനും വന്‍ തുകയാണ് ഈടാക്കുന്നത്. പുഴമണല്‍ ലഭിക്കാതായതോടെ വീടിന്‍െറ അറ്റകുറ്റ ജോലികള്‍, പുതിയ വീട് നിര്‍മിക്കുന്നവര്‍ വരെ കടല്‍ മണലാണ് ഉപയോഗിക്കുന്നത്. കടലുണ്ടി കടവ് പാലത്തിനു ചുവട്ടില്‍പോലും നിരവധി ലോഡ് മണലാണ് കൂട്ടിവെച്ചത്. പരപ്പനങ്ങാടി എസ്.ഐ അനില്‍കുമാറിന്‍െറ നേതൃത്വത്തില്‍ നിരവധി മണല്‍ വാഹനങ്ങള്‍ പ്രദേശത്തുനിന്ന് പിടിച്ചെടുത്തിട്ടുണ്ട്. മണല്‍ വാരി ശേഖരിക്കുന്ന കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും തുച്ഛമായ തുകയാണ് മണല്‍മാഫിയ നല്‍കുന്നത്. സംഭവം റവന്യു വകുപ്പിന് അറിയാമെങ്കിലും നടപടിയില്ളെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. |
No comments:
Post a Comment