സ്വാഗതം
WELCOME

News Update..

Friday, July 11, 2014

മഅ്ദനിക്ക് ജാമ്യം നല്‍കിയാല്‍ എന്ത് സംഭവിക്കുമെന്ന് സുപ്രീംകോടതി Madhyamam News Feeds

മഅ്ദനിക്ക് ജാമ്യം നല്‍കിയാല്‍ എന്ത് സംഭവിക്കുമെന്ന് സുപ്രീംകോടതി Madhyamam News Feeds

Link to

മഅ്ദനിക്ക് ജാമ്യം നല്‍കിയാല്‍ എന്ത് സംഭവിക്കുമെന്ന് സുപ്രീംകോടതി

Posted: 11 Jul 2014 12:46 AM PDT

Image: 

ന്യൂഡല്‍ഹി: ബംഗളൂരു സ്ഫോടനകേസില്‍ പരപ്പന അഗ്രഹാര ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന അബ്ദുനാസര്‍ മഅ്ദനിക്ക് ജാമ്യം നല്‍കിയാല്‍ എന്ത് സംഭവിക്കുമെന്ന് സുപ്രീംകോടതി. ആരോഗ്യ പ്രശ്നങ്ങളാല്‍ ജാമ്യം അനുവദിക്കണമെന്ന മഅ്ദനിയുടെ ഹരജി പരിഗണിക്കവെയാണ് കര്‍ണാടക സര്‍ക്കാരിനോട് സുപ്രീംകോടതി ചോദ്യം ഉന്നയിച്ചത്.

മഅ്ദനിയുടെ ജാമ്യഹരജിയെ കര്‍ണാടക സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തു. രാജ്യത്ത് പലയിടത്തും നടന്ന സ്ഫോടനങ്ങളില്‍ മഅ്ദനിക്ക് പങ്കുണ്ടെന്ന് കര്‍ണാടകയുടെ അഭിഭാഷകന്‍ വാദിച്ചു. മഅ്ദനിക്കെതിരെ സുപ്രധാന തെളിവുകളുണ്ട്. ബംഗളൂരുവില്‍ നടന്ന എട്ട് സ്ഫോടങ്ങളുടെ സൂത്രധാരന്‍ മഅ്ദനിയാണ്. ജാമ്യം നല്‍കിയാല്‍ മഅ്ദനി സാക്ഷികളെ സ്വാധീനിക്കുമെന്നും അഭിഭാഷകന്‍ പറഞ്ഞു.

കേസ് അല്‍പസമയത്തിനകം ജസ്റ്റിസ് ജെ. ചലമേശ്വറിന്‍െറ അധ്യക്ഷതയിലുള്ള ബെഞ്ച് വീണ്ടും പരിഗണിക്കും.

ഗസ്സയിലെ ആശുപത്രികള്‍ ഗുരുതര മരുന്നു ക്ഷാമത്തിലേക്ക്

Posted: 11 Jul 2014 12:04 AM PDT

Image: 

ഗസ്സ സിറ്റി: രണ്ട് കുഞ്ഞുങ്ങള്‍ അടക്കം സാരമായി മുറിവേറ്റ എട്ടുപേര്‍ക്ക് അടിയന്തിര ചികില്‍സ നല്‍കാന്‍ ഓടിനടക്കുകയാണ് ഡോക്ടര്‍ അയ്മന്‍ സഹ്ബാനി. ഗസ്സയിലെ അല്‍ ശിഫ ആശുപത്രിയിലെ എമര്‍ജന്‍സി വാര്‍ഡില്‍ നിന്നുള്ളതാണ് ഈ ദൃശ്യം.

മൂര്‍ച്ചയേറിയ ഷെല്‍ ചീളുകള്‍ തറച്ച ആഴമുള്ള മുറിവുകള്‍ ആണ് ഇവിടെ കിടത്തിയിട്ടുള്ളവരില്‍ മിക്കവര്‍ക്കും. ഗസ്സ നഗരത്തിലേക്ക് ഇസ്രായേല്‍ സൈന്യം തൊടുത്തു വിട്ട മിസൈലുകള്‍ ആണ് ഇവരെ മരണമുനമ്പില്‍ എത്തിച്ചത്.  ദൈവമേ നിനക്കു സ്തുതി, ഇവരുടെ മുറിവുകള്‍ ചെറുതാണ്. ഒരാളെ പരിശോധിക്കുന്നതിനിടെ സഹ്ബാനിയുടെ വാക്കുകള്‍.

പ്രദേശത്തെ ഏറ്റവും വലിയ ആശുപത്രിക്കുപോലും താങ്ങാന്‍ ആവുന്നതിലും അപ്പുറമാണ് മുറിവേറ്റ് ഒഴുകുന്നവരുടെ എണ്ണം. ആശുപത്രി ഐ.സി.യുവിലെ 12 ബെഡുകള്‍ ചൊവ്വാഴ്ച തന്നെ നിറഞ്ഞിരുന്നു.

ജീവന്‍ രക്ഷാ മരുന്നുകള്‍ അടക്കം മെഡിക്കല്‍ സാമഗ്രികള്‍  കടത്തിയിരുന്ന ഗസ്സ-ഈജിപ്ത് തുരങ്കം അടച്ചത് വലിയ തിരിച്ചടിയായെന്ന് ഡോക്ടര്‍ പറയുന്നു. 2012ലെ കനത്ത ആക്രമണത്തിനിടെയാണ് ഇസ്രായേല്‍ ഈ തുരങ്കം അടച്ചു കളഞ്ഞത്. ഗുരുതര അവസ്ഥയില്‍ ഉള്ള  രോഗികളെ ഇതു വഴിയായിരുന്നു ദിവസേന ഈജിപ്തിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. അറബ് രാജ്യങ്ങളില്‍ നിന്നുള്ളതടക്കം ഗസ്സക്കുള്ള സഹായം ഈ തുരങ്കം വഴിയായിരുന്നു വന്നു കൊണ്ടിരുന്നത്.

മരുന്നുകളുടെയും വൈദ്യ ഉപകരണങ്ങളുടെയും ഗുരുതരമായ ക്ഷാമം തങ്ങള്‍ അനുഭവിക്കുന്നതായി ഗസ്സ ആരോഗ്യ മന്ത്രാലയ വക്താവ് അശ്റഫ് അല്‍ ഖ്വദ്റ പറഞ്ഞു. 15 ശതമാനം മരുന്നുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്കകം ഇവയും ഉപയോഗിച്ചു തീരും.

ഇന്ധന ക്ഷാമവും രൂക്ഷമാവുകയാണ്. വൈദ്യുതി അപൂര്‍വമായിക്കഴിഞ്ഞു. ഇതെല്ലാം ചേര്‍ന്ന് ആശുപത്രികളുടെ പ്രവര്‍ത്തനം  കടുത്ത ദുരിതത്തിലേക്കാണ് നീങ്ങുന്നത്. ഇന്‍ക്യുബേറ്ററുകള്‍, ഡയാലിലസ് മെഷീനുകള്‍, ഗ്ളൗ പോലും ഗസ്സയിലെ ആശുപത്രികളില്‍ തീര്‍ന്നുകൊണ്ടിരിക്കുന്നു.

അതിനിടെ,ഗസ്സക്കെതിരെ ആക്രമണം രുക്ഷമാക്കിയ ഇസ്രായേല്‍ ഇതുവരെയായി 900 ലക്ഷ്യ കേന്ദ്രങ്ങള്‍ ആക്രമിച്ചു. ഇസ്രായേലിന്‍്റെ വടക്കന്‍ അതിര്‍ത്തിക്കടുത്ത് ലബനാനില്‍ നിന്നും മിസൈല്‍ തൊടുത്തു വിടാന്‍ തുടങ്ങി.  കരയാക്രമണത്തിനുള്ള നീക്കവുമായി മുന്നോട്ടുപോവുകയാണ് ഇസ്രായേല്‍. ഇതോടെ സിവിലിയന്‍ കൂട്ടക്കുരുതിക്ക് ഗസ്സ സാക്ഷ്യം വഹിച്ചേക്കുമെന്നാണ് റിപോര്‍ട്ടുകള്‍.
 

വിഭാഗീയ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുക- ഹുസൈന്‍ സലഫി

Posted: 10 Jul 2014 11:56 PM PDT

Image: 

ദുബൈ: ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ശൈഖ് അഹ്മദ് ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്‍െറ മേല്‍നോട്ടത്തില്‍ ദുബൈ ടൂറിസം ആന്‍ഡ് കൊമേഴ്സ് മാര്‍ക്കറ്റിങ് സംഘടിപ്പിച്ച 13ാമത് റമദാന്‍ ഫോറത്തിലെ മലയാള പ്രഭാഷണ പരിപാടിക്ക് ആയിരങ്ങള്‍.
വിഭാഗീയ ചിന്തകളില്‍ നിന്നും വര്‍ഗീയ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിശ്വാസികള്‍ പൂര്‍ണമായി വിട്ടുനില്‍ക്കണമെന്നും ഇസ്ലാം സഹനത്തിന്‍െറയും സമാധാനത്തിന്‍െറയും ആദര്‍ശമാണെന്നന്ന് സ്വന്തം ജീവിതത്തിലൂടെ മറ്റുള്ളവരെ വിശ്വാസികള്‍ ബോധ്യപ്പെടുത്തണമെന്നും പ്രഭാഷണം നിര്‍വഹിച്ച ഹുസൈന്‍ സലഫി ആഹ്വാനം ചെയ്തു.
റമദാന്‍ സഹനത്തിന്‍െറ മാസമാണെന്ന് പ്രവാചകന്‍  പരിചയപ്പെടുത്തിയിട്ടുണ്ട്. നോമ്പ് വിശ്വാസികളെ തിന്മകളില്‍ നിന്ന് തടയുകയും, നരകത്തില്‍ നിന്ന് രക്ഷിക്കുകയും ചെയ്യുന്ന പരിചയാണെന്നും, ആ പരിച ഓരോരുത്തരും സ്വായത്തമാക്കണമെന്നും ‘സഹനത്തിലൂടെ സ്വര്‍ഗത്തിലേക്ക് എന്ന വിഷയം അവതരിപ്പിച്ച് ഹുസൈന്‍ സലഫി പറഞ്ഞു. തിന്മകള്‍ വര്‍ജിക്കാനും നന്മകള്‍ പ്രവര്‍ത്തിക്കാനും സഹനം അനിവാര്യമാണ്. സഹനശീലര്‍ക്ക്  അല്ലാഹു കണക്ക് നോക്കാതെയാണ് പ്രതിഫലം നല്‍കുന്നത്.
ജീവിതത്തിന്‍െറ വിവിധ ഘട്ടങ്ങളില്‍ അഭിമുഖീകരിക്കേണ്ടി വന്ന എല്ലാ പ്രതിസന്ധികളെയും സഹനത്തോടെ തരണം ചെയ്തതാണ് പ്രവാചകന്മാരുടെയും പൂര്‍വികന്മാരുടെയും ചരിത്രം. ആ മാതൃക ഉള്‍കൊണ്ട് സത്യപ്രബോധന രംഗത്തുള്ള എല്ലാ പ്രതിസന്ധികളെയും ക്ഷമയോടെ തരണം ചെയ്യാന്‍ ഈ റമദാന്‍ വിശ്വാസികള്‍ക്ക് പ്രചോദനമാകണം.സഹനത്തിലൂടെ മാത്രമേ സ്വര്‍ഗത്തിലത്തൊന്‍ സാധിക്കൂ എന്നും പ്രമാണങ്ങളും ചരിത്രവും ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു. ദുബൈ വേള്‍ഡ് ട്രേഡ് സെന്‍ററില്‍ ബുധനാഴ്ച രാത്രി തറാവീഹ് നമസ്കാരത്തിന് ശേഷം നടന്ന പ്രഭാഷണം കേള്‍ക്കാന്‍ യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ ധാരാളം പേര്‍ കുടുംബസമേതം എത്തിയിരുന്നു.
പ്രഭാഷണ വേദിയില്‍ വിസ്ഡം ഗ്ളോബല്‍ ഇസ്ളാമിക്ക് മിഷന്‍ കോഓര്‍ഡിനേറ്റര്‍ സാബിര്‍ നവാസ് മദനി മോഡറേറ്ററായിരുന്നു.
അല്‍ മുല്‍തഖ ചീഫ് ഓര്‍ഗനൈസര്‍ ശൈഖ് മുഹമ്മദ് അല്‍ ഹാശിമി, ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ ശൈഖ് അഹമ്മദ് ഖലീഫ അല്‍ ഫലാസി, അര്‍ഷദ് ഖാന്‍, ഇസ്മായില്‍ ബുള്ളോക്ക്, കുവൈറ്റ് കേരള ഇസ്ലാഹി സെന്‍റര്‍ പ്രസിഡന്‍റ് പി. എന്‍ അബ്ദുല്‍ ലത്ത്വീഫ് മദനി, ഖത്തര്‍ ഇസ്ലാഹി സെന്‍റര്‍ പ്രതിനിധി ബഷീര്‍ എളേറ്റില്‍, ഷാഹുല്‍ ഹമീദ്, ഡോ.അലി അജ്മാന്‍, അഷ്റഫ് അബൂബക്കര്‍ , ഷംസുദ്ദീന്‍ ഹൈദര്‍, മായിന്‍ കുട്ടി അജ്മാന്‍, അബ്ദുല്‍ സലാം ആലപ്പുഴ, മുഹമ്മദ് കുട്ടി സലഫി തുടങ്ങിയവര്‍ സംബന്ധിച്ചു.
ദുബൈയിലെ പ്രശസ്ത ആശുപത്രികളിലെ ഡോക്ടര്‍മാരുടെ കീഴില്‍ നടന്ന ആരോഗ്യ ബോധവല്‍ക്കരണവും സൗജന്യ മെഡിക്കല്‍ പരിശോധനയും പ്രഭാഷണം ശ്രവിക്കാന്‍ എത്തിയവര്‍ക്ക്  ഏറെ പ്രയോജനമായി.

കേരളത്തിന് എയിംസ്: നടപടി തുടങ്ങിയതായി മന്ത്രി ഹര്‍ഷവര്‍ധന്‍

Posted: 10 Jul 2014 11:46 PM PDT

Image: 

ന്യൂഡല്‍ഹി: കേരളത്തില്‍ എയിംസ് സ്ഥാപിക്കുന്നതിനുള്ള നടപടി തുടങ്ങിയതായി കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍. ലോക്സഭയിലാണ് മന്ത്രി ഇക്കാര്യമറിയിച്ചത്. പദ്ധതിക്ക് സ്ഥലം അനുവദിക്കണമെന്ന് ചൂണ്ടിക്കാട്ടി കേരളാ മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. അഞ്ച് വര്‍ഷത്തിനകം എയിംസ് യാഥാര്‍ഥ്യമാകും. 1500 കോടി രൂപ പദ്ധതിക്ക് ചെലവാകുമെന്നും ഹര്‍ഷവര്‍ധന്‍ പറഞ്ഞു.

തൊഴിലാളികളുടെ ശമ്പളം ബാങ്ക് അകൗണ്ട് വഴി

Posted: 10 Jul 2014 11:23 PM PDT

Image: 

ദോഹ: തൊഴിലാളികള്‍ക്ക് ശമ്പളം കൃത്യസമയത്ത് ലഭിക്കുന്നുവെന്നുറപ്പ് വരുത്താന്‍ ശമ്പളം അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ നിഷ്കര്‍ഷിക്കുന്ന നിയമത്തിന്‍െറ കരട് ഉപപ്രധാനമന്ത്രി അഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ മഹ്മൂദിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന കാബിനറ്റ് അംഗീകരിച്ചു. ഇതിന്‍െറ ഭാഗമായി തൊഴില്‍ നിയമം 14/2004 ല്‍ നിരവധി ഭേദഗതികള്‍ കൊണ്ടുവന്നു. വേതന സംരക്ഷണ പദ്ധതിയാണ് ഇതില്‍ പ്രധാനപ്പെട്ടത്.
വാര്‍ഷിക-മാസ ശമ്പളത്തിന് തൊഴിലെടുക്കുന്നവര്‍ക്ക് അവരുടെ ശമ്പളം തൊഴില്‍ ദാതാവ് എല്ലാ മാസവും കൃത്യമായി ബാങ്ക് അകൗണ്ടില്‍ നിക്ഷേപിക്കണം. മറ്റു തൊഴിലാളികളുടെ വേതനം രണ്ടാഴചയില്‍ ഒരിക്കല്‍ അകൗണ്ടില്‍ നിക്ഷേപിച്ചിരിക്കണം. നിയമലംഘനത്തിനുളള ശിക്ഷ ഇതുവരെ തീരുമാനമായിട്ടില്ല.  പുതിയ നിയമത്തിന് നിയമ പ്രാബല്യം ലഭിക്കാന്‍ ഉപദേശക സമിതിയുടെയും ശേഷം അമീറിന്‍െറയും അംഗീകാരം ലഭിക്കണം. ആഭ്യന്തര മന്ത്രാലയത്തിന്‍െറയും തൊഴില്‍ സാമൂഹിക ക്ഷേമ മന്ത്രാലയത്തിന്‍െറയും സഹകരണത്തോടെ ഖത്തര്‍ സെന്‍ട്രല്‍ ബാങ്കാണ് പുതിയ സംവിധാനം നടപ്പില്‍ വരുത്തുക.
പുതിയ സംവിധാനം എപ്പോള്‍ തുടങ്ങുമെന്ന് വ്യക്തമല്ളെങ്കിലും മൂന്നു ഘട്ടങ്ങളിലായി നടപ്പില്‍ വരുത്താനാണ് സാധ്യത. ആദ്യ ഘട്ടത്തില്‍ 500 തൊഴിലാളികളില്‍ കൂടുതലുളള കമ്പനികളിലും രണ്ടാം ഘട്ടത്തില്‍ 100നും 500നും ഇടയില്‍  തൊഴിലാളികളുളള കമ്പനികളിലും മൂന്നാം ഘട്ടത്തില്‍ 100 ല്‍ താഴെ തൊഴിലാളികളുളള കമ്പനികളിലുമാണ് നിയമം നടപ്പാക്കുക.

 

എയര്‍ ഇന്ത്യയുടെ സ്റ്റാര്‍ അലയന്‍സ് അംഗത്വം ഇന്ന് മുതല്‍ പ്രാബല്യത്തില്‍

Posted: 10 Jul 2014 11:09 PM PDT

Image: 

റിയാദ്: ദേശീയ വിമാന കമ്പിയായ എയര്‍ ഇന്ത്യയുടെ സ്റ്റാര്‍ അലയന്‍സ് അംഗത്വം ഇന്ന് മുതല്‍ പ്രാബല്യത്തിലാകുമെന്ന് എയര്‍ ഇന്ത്യ റിയാദ് റീജനല്‍ മാനേജര്‍ കമല്‍ജിത് സിങ് അറിയിച്ചു. 27 വിമാന കമ്പനികളുടെ രാജ്യാന്തര ക്ളബ്ബായ സ്റ്റാര്‍ അലയന്‍സില്‍ അംഗമാകുന്നതോടെയുള്ള നേട്ടങ്ങള്‍ ഇന്നു മുതല്‍ എയര്‍ ഇന്ത്യയുടെ പ്രവാസി യാത്രക്കാര്‍ക്കും ലഭിച്ചു തുടങ്ങും. എയര്‍ ഇന്ത്യയില്‍ സീറ്റ് ബുക്ക് ചെയ്ത് രാജ്യാന്തര വിമാനത്താവളങ്ങളില്‍ എത്തുന്നവര്‍ക്ക് ആവശ്യാനുസരണം സ്റ്റാര്‍ അലയന്‍സില്‍ അംഗമായ ഇതര വിമാന കമ്പനികളുടെ സേവനം ഉപയോഗപ്പെടുത്താന്‍ കഴിയുമെന്നതാണ് പുതിയ അംഗത്വത്തിലൂടെ ലഭിക്കുന്ന വലിയ നേട്ടം. ഏറെ നാളായുള്ള ശ്രമഫലമായാണ് എയര്‍ ഇന്ത്യക്ക് സ്റ്റാര്‍ അലയന്‍സില്‍ അംഗമാകാന്‍ കഴിയുന്നത്.
ലുഫ്താന്‍സ, എയര്‍ കാനഡ, എയര്‍ ചൈന, തായ് എയര്‍വേയ്സ്, എയര്‍ ന്യൂസിലന്‍ഡ് തുടങ്ങിയ വിമാന കമ്പനികള്‍ നിലവില്‍ ഈ രാജ്യാന്തര സഖ്യത്തില്‍ അംഗങ്ങളാണ്. സ്റ്റാര്‍ അലയന്‍സില്‍ അംഗമാകുന്നതിലൂടെ ദേശീയ വിമാനകമ്പനിയുടെ ആഭ്യന്തര, രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തില്‍ അഞ്ചു ശതമാനം വര്‍ധനയാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. ഈ സഖ്യത്തില്‍ അംഗത്വം നേടുന്ന ഇന്ത്യയിലെ ആദ്യ വിമാനകമ്പനിയാണ് എയര്‍ ഇന്ത്യ. അംഗത്വം നേടാനുള്ള 2007 മുതലുള്ള എയര്‍ ഇന്ത്യയുടെ ശ്രമം ഏഴ് വര്‍ഷം പിന്നിട്ടാണ് യാഥാര്‍ഥ്യമാകുന്നത്. സ്റ്റാര്‍ അലയന്‍സിന്‍െറ ശൃംഖലയില്‍ പ്രതിദിനം 195 രാജ്യങ്ങളിലെ 1,328 നഗരങ്ങളിലേക്ക് 21,900 ഫൈ്ളറ്റുകളാണുള്ളത്. 4,700 ഓളം വിമാനങ്ങള്‍ ഈ ശൃംഖലയില്‍ ഉപയോഗിക്കുന്നുണ്ട്. പുതിയ തീരുമാനം പ്രവാസികളായ വലിയൊരു വിഭാഗം യാത്രക്കാര്‍ക്ക് അനുഗ്രഹമാകും.

ഫലസ്തീന് നേരെയുള്ള ഇസ്രായേല്‍ ആക്രമണത്തെ ബഹ്റൈന്‍ അപലപിച്ചു

Posted: 10 Jul 2014 11:05 PM PDT

Image: 

മനാമ: ഫലസ്തീന് നേരെ ഇസ്രായേല്‍ തുടരുന്ന ആക്രമണത്തെ ബഹ്റൈന്‍ ശക്തമായി അപലപിച്ചു.
ഗസ്സ മുനമ്പില്‍ ഇടതടവില്ലാതെ നടത്തുന്ന മിസൈലാക്രമണത്തില്‍ പിഞ്ചു കുഞ്ഞുങ്ങളും സ്ത്രീകളുമടക്കം നിരവധി പേര്‍ കൊല്ലപ്പെടുകയും 100 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയതിട്ടുണ്ട്. ഇസ്രായേലിന്‍െറ നിഷ്ഠൂരമായ ആക്രമണങ്ങള്‍ എത്രയും പെട്ടെന്ന് നിര്‍ത്തിവെക്കാന്‍ ബഹ്ഹൈന്‍ ആവശ്യപ്പെട്ടു.
ഇസ്രായേലിന്‍െറ മേല്‍ അന്താരാഷ്ട്ര തലത്തില്‍ സമ്മര്‍ദം ശക്തിപ്പെടുത്തണമെന്നും കാടത്തവും ധാര്‍ഷ്ട്യവും നിറഞ്ഞ ആക്രമണങ്ങളില്‍ നിന്ന് അവരെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കണമെന്നും അഭ്യര്‍ഥിച്ചു. ഫലസ്തീനികളുടെ അവകാശം വകവെച്ച് കൊടുക്കാനും അന്താരാഷ്ട്ര നിയമങ്ങള്‍ മാനിക്കാനും ഇസ്രയേല്‍ തയാറാകേണ്ടതുണ്ട്.
ഫലസ്തീന്‍ ജനതക്കൊപ്പം നിലകൊള്ളുന്നതില്‍ ബഹ്റൈന് അഭിമാനമാണുള്ളതെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.

അമിത് ഷായുടെ അഭിഭാഷകന്‍ സുപ്രീംകോടതി ജഡ്ജിയാകും

Posted: 10 Jul 2014 10:57 PM PDT

Image: 

ന്യൂഡല്‍ഹി: വ്യാജ ഏറ്റുമുട്ടല്‍ കേസുകളില്‍ അമിത് ഷായെ പ്രതിനിധീകരിച്ച അഭിഭാഷകന്‍ സുപ്രീംകോടതി ജഡ്ജിയാകുന്നു. മുതിര്‍ന്ന അഭിഭാഷകനായ ഉദയ് യു. ലളിതാണ് ഗോപാല്‍ സുബ്രമഹ്ണ്യത്തെ ഒഴിവാക്കിയ സ്ഥാനത്തേക്ക് നിയമിതനാകുന്നത്. സുപ്രീംകോടതി ജഡ്ജി നിയമനത്തിനായി കൊളീജിയം നല്‍കിയ നാലു പേരുടെ പട്ടികയില്‍ നിന്ന് ഗോപാല്‍ സുബ്രഹ്മണ്യത്തെ കഴിഞ്ഞമാസം ഒഴിവാക്കിയിരുന്നു.

മറ്റ് മൂന്നുപേര്‍ക്കൊപ്പം യു.യു. ലളിതിനെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ശുപാര്‍ശ ചെയ്തു. ഇത് അംഗീകാരത്തിനായി നിയമമന്ത്രാലയം, പ്രധാനമന്ത്രി, രാഷ്ട്രപതി എന്നിവര്‍ പരിശോധിക്കും. സൊഹ്റാബുദ്ദീന്‍ ശൈഖ്, തുളസീറാം പ്രജാപതി വ്യാജ ഏറ്റുമുട്ടല്‍ കേസുകളിലടക്കമാണ് അമിത് ഷാക്ക് വേണ്ടി ഉദയ് ലളിത് ഹാജരായത്.  രണ്ട് കേസുകളിലും കൊലപാതം, ഗൂഢാലോചന എന്നീ ആരോപണങ്ങള്‍ നേരിടുകയാണ് അമിത് ഷാ.

ഗോപാല്‍ സുബ്രഹ്മണ്യത്തെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയ സര്‍ക്കാര്‍ നടപടിക്കെതിരെ ചീഫ് ജസ്റ്റിസ് ആര്‍.എം. ലോധ രംഗത്തുവന്നിരുന്നു. തന്‍െറ അറിവോ സമ്മതമോ കൂടാതെയാണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനമെടുത്തതെന്നും ലോധ പരസ്യ പരമാര്‍ശം നടത്തിയിരുന്നു.

പാറ്റൂര്‍ ഭൂമി: നിര്‍മാണം നിര്‍ത്തിവെക്കണമെന്ന് വി.എസ്

Posted: 10 Jul 2014 10:57 PM PDT

Image: 

തിരുവനന്തപുരം: പാറ്റൂര്‍ ഭൂമിയിടപാട് സംബന്ധിച്ച് നിയമസഭയില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍െറ സബ്മിഷന്‍. ചട്ടം ലംഘിച്ച് തുടരുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്ന് വി.എസ് ആവശ്യപ്പെട്ടു. സംഭവത്തെകുറിച്ച് അന്വേഷണം നടത്തണം. ഭൂമി വിവാദം സംബന്ധിച്ച വിജിലന്‍സ് റിപ്പോര്‍ട്ട് വനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പൂഴ്ത്തിയെന്ന് വി.എസ് ആരോപിച്ചു.

പാറ്റൂരിലെ പുറമ്പോക്ക് ഭൂമി തിരിച്ചുപിടിക്കുമെന്ന് റവന്യു മന്ത്രി അടൂര്‍ പ്രകാശ് സബ്മിഷന് മറുപടിയായി സഭയെ അറിയിച്ചു. സ്ഥലപരിശോധന നടത്തിയ നഗരസഭയ്ക്ക് വീഴ്ച പറ്റി. 9.66 സെന്‍റ് ഭൂമിയും ഉടന്‍ തിരിച്ചുപിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഫ്ളാറ്റിന് അനുമതി നല്‍കിയതില്‍ തിരുവനന്തപുരം നഗരസഭക്ക് ഗുരുതര വീഴ്ചപറ്റിയെന്ന് മന്ത്രി മഞ്ഞളാംകുഴി അലി പറഞ്ഞു.

മാര്‍ഗരറ്റ് ആല്‍വ ഗോവ ഗവര്‍ണറായി ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Posted: 10 Jul 2014 10:43 PM PDT

Image: 

പനാജി: ഗോവ ഗവര്‍ണറായി മാര്‍ഗററ്റ് ആല്‍വ ശനിയാഴ്ച വൈകിട്ട് സത്യപ്രതിജ്ഞ ചെയ്യും. നിലവില്‍ രാജസ്ഥാന്‍, ഗുജറാത്ത് ഗവര്‍ണര്‍ ആണ് ആല്‍വ.

രാജ്ഭവനിലെ ദര്‍ബാര്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ബോംബെ ഹൈകോടതി ചീഫ് ജസ്ററിസ് മോഹിത് ശാന്തിലാല്‍ ഷാ സത്യവാചകം ചൊല്ലിക്കൊടുക്കും.

അഗ്സറ്റ വെസ്റ്റ്ലാന്‍റ് കോപ്റ്റര്‍ ഇടപാടില്‍ ആരോപണ വിധേയനായി ഗോവ ഗവര്‍ണര്‍ സ്ഥാനത്തു നിന്ന് ബി.വി വാഞ്ചൂ രാജി വെച്ചതോടെയാണ് ആല്‍വക്ക് ഇവിടേക്ക് വഴി തുറന്നത്.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP