മലയാളി നഴ്‌സുമാര്‍ വിമാനത്താവളത്തിലേക്ക് പുറപ്പെട്ടതായി റിപ്പോര്‍ട്ട് Madhyamam News Feeds |
- മലയാളി നഴ്‌സുമാര്‍ വിമാനത്താവളത്തിലേക്ക് പുറപ്പെട്ടതായി റിപ്പോര്‍ട്ട്
- താലിബാന്‍ റോക്കറ്റ് ആക്രമണം: ഇന്ത്യന്‍ വിമാനം അത്ഭുതകരമായി രക്ഷപ്പെട്ടു
- വിജനതയുടെ ചുവന്ന ദ്വീപിന് ആധുനികതയുടെ സുവര്‍ണ പ്രഭ
- ബ്രസീലില്‍ ഫ്ലൈഓവര്‍ തകര്‍ന്ന് രണ്ടു മരണം
- ട്രാഫിക് നിയമലംഘനം രേഖപ്പെടുത്താന്‍ പുതിയ സംവിധാനം ‘ബാഷിര്‍’ പ്രാബല്യത്തില്‍
- മയക്കുമരുന്ന് ശേഖരം പിടിച്ചു: ഒമ്പതുപേര്‍ അറസ്റ്റില്‍
- മലയാളി നഴ്സുമാരെ മോചിപ്പിക്കാമെന്ന് വിമതര്‍ വാഗ്ദാനം ചെയ്തതായി റിപ്പോര്‍ട്ട്
- പ്രധാനമന്ത്രിയുടെ ജമ്മു-കശ്മീര്‍ സന്ദര്‍ശനം ആരംഭിച്ചു
- ജഡ്ജിമാരുടെ നിയമനം: അതൃപ്തി അറിയിച്ച് ചീഫ് ജസ്റ്റിസിന്റെ കത്ത്
- മഴ കിട്ടിയില്ലെങ്കില്‍ വീണ്ടും ലോഡ് ഷെഡ്ഡിങ് -ആര്യാടന്‍
മലയാളി നഴ്‌സുമാര്‍ വിമാനത്താവളത്തിലേക്ക് പുറപ്പെട്ടതായി റിപ്പോര്‍ട്ട് Posted: 03 Jul 2014 11:40 PM PDT Image: ന്യൂഡല്‍ഹി: ഇറാഖിലെ മൂസിലിലുള്ള മലയാളി നഴ്സുമാരെയും കൊണ്ടുള്ള സുന്നി സായുധ വിമതരുടെ വാഹനം വിമാനത്താവളത്തിലേക്ക് പുറപ്പെട്ടതായി റിപ്പോര്‍ട്ട്. മൂസിലിന് സമീപമുള്ള ഇര്‍ബില്‍ വിമാനത്താവളത്തിലേക്കാണ് സംഘം പുറപ്പെട്ടത്. രാവിലെ 12 മണിയോടെ നഴ്സുമാരെ പാര്‍പ്പിച്ചിട്ടുള്ള കെട്ടിടത്തില്‍ എത്തിയ വിമതര്‍ യാത്രക്ക് തയാറെടുക്കാന്‍ നിര്‍ദേശിക്കുകയായിരുനെന്ന് നഴ്സ് സയോണയുടെ പിതാവ് തോമസ് പറഞ്ഞു. മൂസിലില്‍ നിന്ന് ഇര്‍ബില്‍ വിമാനത്താവളത്തിലേക്ക് 82 കിലോമീറ്റര്‍ ദൂരമുണ്ട്. അതേസമയം, ഇര്‍ബില്‍ വിമാനത്താവളത്തില്‍ എത്തുന്ന നഴ്സുമാരെ മടക്കിക്കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേക വിമാനം അയക്കുമെന്ന് സൂചന. ഇതിനായി എയര്‍ ഇന്ത്യയുടെ മൂന്ന് വിമാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കൂടാതെ, വിമാനത്താവളത്തിലെ ത്തുന്ന നഴ്സുമാരുടെ സഹായത്തിനായി ഇറാഖിലെ ഇന്ത്യന്‍ എംബസിയിലെ ഉദ്യോഗസ്ഥരെ വിദേശകാര്യ മന്ത്രാലയം നിയോഗിച്ചതായും വിവരമുണ്ട്. അതിനിടെ, നഴ്സുമാരുടെ മോചനം സബംന്ധിച്ച് രണ്ടാം ദിവസവും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായി കൂടിക്കാഴ്ച നടത്തി. ഇറാഖില്‍ നിന്ന് ശുഭവാര്‍ത്തകളാണുള്ളതെന്ന് കൂടിക്കാഴ്ചക്ക് ശേഷം മുഖ്യമന്ത്രി വാര്‍ത്താലേഖകരെ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പറയാനാവില്ളെന്നൂം അദ്ദേഹം കൂട്ടിച്ചേര്‍ത്തു. |
താലിബാന്‍ റോക്കറ്റ് ആക്രമണം: ഇന്ത്യന്‍ വിമാനം അത്ഭുതകരമായി രക്ഷപ്പെട്ടു Posted: 03 Jul 2014 11:32 PM PDT Image: കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ വിമാനത്താവളത്തിന് നേരെ താലിബാന്‍ നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ നിന്ന് ഇന്ത്യന്‍ വിമാനം അത്ഭുതകരമായി രക്ഷപ്പെട്ടു. 100ലേറെ യാത്രക്കാരുമായി കാബൂള്‍ വിമാനത്താവളത്തില്‍ നിന്നും ഡല്‍ഹിയിലേക്കു വരികയായിരുന്ന സ്പൈസ് ജെറ്റ് വിമാനമാണ് ആക്രമണത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടത്. വിമാനം പറന്നുയരാന്‍ തയ്യാറെടുക്കുന്നതിനിടെയായിരുന്നു ആക്രമണം. ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ല. വിമാനത്താവളത്തില്‍ പ്രവര്‍ത്തിക്കുന്ന സൈനിക ക്യാമ്പിനെ ലക്ഷ്യമാക്കിയാണ് തീവ്രവാദികള്‍ ആക്രമണം നടത്തിയത്. നാറ്റോയുടേത് അടക്കമുള്ള സൈനിക ക്യാമ്പുകള്‍ കാബൂള്‍ വിമാനത്താവളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആക്രമണത്തിന്‍െറ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുക്കുകയായിരുന്നു. വിമാനം ഇപ്പോള്‍ സുരക്ഷിതമായി ഡല്‍ഹിയിലത്തെിയിട്ടുണ്ട്. തീവ്രവാദി ആക്രമണത്തിന്‍െറ പശ്ചാത്തലത്തില്‍ അഫ്ഗാനിസ്ഥാനിലേക്കുള്ള വിമാന സര്‍വീസുകള്‍ തുടരുന്നത് സംബന്ധിച്ച് കേന്ദ്ര വ്യോമയാന മന്ത്രാലയം ചര്‍ച്ച ചെയ്യും. സ്പൈസ് ജെറ്റിനു പുറമേ എയര്‍ ഇന്ത്യയും അഫ്ഗാനിസ്ഥാനിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്.
|
വിജനതയുടെ ചുവന്ന ദ്വീപിന് ആധുനികതയുടെ സുവര്‍ണ പ്രഭ Posted: 03 Jul 2014 11:26 PM PDT Image: റാസല്‍ഖൈമ: ‘രാത്രികാലങ്ങളില്‍ മാത്രമല്ല പകല്‍ സമയങ്ങളിലും ആ ഭാഗത്തേക്ക് ആരും അടുക്കില്ല. അടുക്കുന്നവര്‍ക്ക് പണി കിട്ടും. ‘ജിന്നുക’ളുടെ വാസ സ്ഥലം, ‘പ്രേത’ങ്ങളുടെ താഴ്വര’ -ഇത് ശ്മശാനമൂകവും പുരാതനകാലത്ത് പ്രൗഢിയുടെ തലപ്പാവേന്തിയിരുന്നതുമായ റാസല്‍ഖൈമയിലെ ഒരു പ്രദേശത്തെക്കുറിച്ച ‘അന്ധവിശ്വാസ’ വര്‍ത്തമാനങ്ങള്‍. |
ബ്രസീലില്‍ ഫ്ലൈഓവര്‍ തകര്‍ന്ന് രണ്ടു മരണം Posted: 03 Jul 2014 11:06 PM PDT Image: ബെലോ ഹൊറിസോണ്ടെ: ബ്രസീലില്‍ ലോകകപ്പ് ഫുട്ബാളിന്‍െറ സെമിഫൈനല്‍ മത്സരം നടക്കുന്ന നഗരമായ ബെലോ ഹൊറിസോണ്ടയില്‍ ഫ്ലൈ ഓവര്‍ തകര്‍ന്നു വീണ് രണ്ടുപേര്‍ മരിച്ചു. 22 പേര്‍ക്ക് പരിക്കേറ്റു. നിര്‍മാണം നടന്നുകൊണ്ടിരിക്കെയാണ് പാലം തകര്‍ന്നു വീണത്. ഒരു കാര്‍ പൂര്‍ണമായും ഒരു ബസിന്‍െറ മുന്‍ഭാഗവും പാലത്തിനടിയില്‍പ്പെട്ടു. മരിച്ചവരില്‍ ഒരാള്‍ ബസിന്‍െറ ൈഡ്രവറാണ്. തകര്‍ന്ന കാറില്‍ യാത്രക്കാരാരും ഇല്ലായിരുന്നു എന്ന് സുരക്ഷാ ഉ േദ്യാഗസ്ഥര്‍ അറിയിച്ചു. വിമാനത്താവളത്തില്‍ നിന്ന് സ്റ്റേഡിയത്തിലേക്കുള്ള പ്രധാന റോഡിലാണ് അപകടം നടന്നത്. മരിച്ചവരുടെ കുടംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായി ബ്രസീല്‍ പ്രസിഡന്‍റ് ദില്‍മ റൂസേഫ് ട്വീറ്റ് ചെയ്തു. |
ട്രാഫിക് നിയമലംഘനം രേഖപ്പെടുത്താന്‍ പുതിയ സംവിധാനം ‘ബാഷിര്‍’ പ്രാബല്യത്തില്‍ Posted: 03 Jul 2014 10:57 PM PDT Image: റിയാദ്: സൗദി നിരത്തുകളില്‍ ട്രാഫിക് നിയമലംഘനം രേഖപ്പെടുത്താനും ഇലക്ട്രോണിക് രീതിയില്‍ നാഷനല്‍ ഡാറ്റാ സെന്‍റര്‍ കേന്ദ്രത്തിലേക്ക് അയക്കാനും ഉപകരിക്കുന്ന യന്ത്രം പ്രവര്‍ത്തനമാരംഭിച്ചു. കൈപത്തിയുടെ വലുപ്പത്തിലുള്ള യന്ത്രം പ്രവര്‍ത്തനമാരംഭിക്കുന്നതോടെ നിയമലംഘനം രേഖപ്പെടുത്തുന്നതിലെ കാലതാമസം ഇല്ലാതാവുമെന്ന് പദ്ധതി ഉദ്ഘാടനം ചെയ്ത ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ പെതാുസുരക്ഷ മേധാവി മേജര്‍ ജനറല്‍ ഉസ്മാന്‍ അല്‍മുഹ്രിജ് പറഞ്ഞു. നിയമലംഘനം രേഖപ്പെടുത്തുന്ന സമയത്ത് തന്നെ വാഹന ഉടമക്ക് മൊബൈല്‍ സന്ദേശവും ലഭിക്കും. ട്രാഫിക് പോലീസ് നിരത്തുകളില്‍ നിന്ന് മഞ്ഞക്കടലാസില്‍ എഴുതി നല്‍കിയിരുന്ന നിയമലംഘന രീതി ഇതോടെ അപ്രത്യക്ഷമാകുമെന്നും പൊതുസുരക്ഷ മേധാവി പറഞ്ഞു. |
മയക്കുമരുന്ന് ശേഖരം പിടിച്ചു: ഒമ്പതുപേര്‍ അറസ്റ്റില്‍ Posted: 03 Jul 2014 10:47 PM PDT Image: മസ്കത്ത്: രണ്ട് മയക്കുമരുന്ന് കേസുകളിലായി ഒമ്പതുപേര്‍ രാജ്യത്ത് അറസ്റ്റിലായി. ആദ്യ സംഭവത്തില്‍ വന്‍ തോതില്‍ മയക്കുമരുന്ന് ശേഖരവുമായി ഏഴുപേര്‍ ബര്‍ക്കയില്‍ അറസ്റ്റിലായി. നാര്‍ക്കോട്ടിക് വിഭാഗമാണ് ഏഷ്യക്കാരായ ഇവരെ പിടികൂടിയത്. 2,210 കാപ്സ്യൂള്‍ ഹെറോയിനും പിടിച്ചെടുത്തു. ബര്‍ക്ക വിലായത്തിലെ അല്‍ ജറാദി തീരത്ത് ബോട്ടില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് റോയല്‍ ഒമാന്‍ പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. |
മലയാളി നഴ്സുമാരെ മോചിപ്പിക്കാമെന്ന് വിമതര്‍ വാഗ്ദാനം ചെയ്തതായി റിപ്പോര്‍ട്ട് Posted: 03 Jul 2014 10:32 PM PDT Image: പാലക്കാട്: ഇറാഖില്‍ പിടിയിലായ മലയാളി നഴ്സുമാരെ മോചിപ്പിക്കാമെന്ന് സുന്നി സായുധ വിമതര്‍ അറിയിച്ചതായി റിപ്പോര്‍ട്ട്. കുര്‍ദിസ്ഥാനിലെ മലയാളി നഴ്സ് അജീഷാണ് ഇക്കാര്യമറിയിച്ചത്. പാലക്കാട് സ്വദേശിനിയും വിമതരുടെ പിടിയില്‍ കഴിയുന്നവരുമായ നഴ്സ് സയോണയാണ് ഇക്കാര്യം അജീഷിനെ അറിയിച്ചതെന്ന് റിപ്പോര്‍ട്ട്. വിമതരുടെ നേതാവ് വന്നു കണ്ടതായും മോചിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്തതായും നഴ്സുമാര്‍ പറഞ്ഞതായി അജീഷ് അറിയിച്ചു. ഇര്‍ബില്‍ വിമാനത്താവളത്തില്‍ എത്തിക്കാമെന്നാണ് വിമതര്‍ പറഞ്ഞത്. നഴ്സുമാര്‍ സുരക്ഷിതരാണ്. പറയത്തക്ക പ്രയാസങ്ങള്‍ നേരിടുന്നില്ളെന്നും നഴ്സുമാര്‍ പറഞ്ഞതായി അജീഷ് അറിയിച്ചു. അതിനിടെ, മോചന വാഗ്ദാനം സയോണയുടെ പാലക്കാടുള്ള മാതാപിതാക്കളും സ്ഥിരീകരിച്ചിട്ടുണ്ട്. രാവിലെ വീട്ടിലേക്ക് ഫോണില്‍ വിളിച്ചപ്പോഴാണ് സയോണ ഇക്കാര്യമറിയിച്ചതെന്ന് മാതാപിതാക്കള്‍ അറിയിച്ചു. പിടിയിലായ 46 മലയാളി നഴ്സുമാരെ തിക് രീതില്‍ നിന്ന് മൂസിലിലേക്ക് സുന്നി സായുധ വിമതര്‍ വ്യാഴാഴ്ചയാണ് മാറ്റിയത്. ഇവരെ നഗരത്തിന്‍െറ പ്രാന്തത്തിലുള്ള ഒരു ആശുപത്രിയോട് ചേര്‍ന്ന പഴയ കെട്ടിടത്തില്‍ പാര്‍പ്പിച്ചിട്ടുള്ളതെന്നാണ് വിവരം. |
പ്രധാനമന്ത്രിയുടെ ജമ്മു-കശ്മീര്‍ സന്ദര്‍ശനം ആരംഭിച്ചു Posted: 03 Jul 2014 10:20 PM PDT Image: ശ്രീനഗര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജമ്മു-കശ്മീര്‍ സന്ദര്‍ശനം ആരംഭിച്ചു. കത്രയില്‍ നിന്ന് ഉദ്ദംപൂര്‍ വഴി ഡല്‍ഹിയിലേക്കുള്ള ട്രെയിന്‍ സര്‍വീസ് മോദി ഫ്ലാഗ് ഓഫ് ചെയ്തു. മാതാ വൈഷ് േണാ ദേവി തീര്‍ത്ഥാടകരെ ഉദ്ദേശിച്ചാണ് ഈ െട്രയിന്‍ സര്‍വീസ് ആരംഭിച്ചത്. കത്ര സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ ജമ്മു-കശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല, റെയില്‍വേ മന്ത്രി സദാനന്ദ ഗൗഡ, മുതിര്‍ന്ന റെയില്‍വേ ഉ േദ്യാഗസ്ഥര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. താഴ്വരയിലെ അതിര്‍ത്തി പട്ടണമായ ഉറിയില്‍ ജലവൈദ്യുതി പദ്ധതിയും മോദി ഇന്ന് ഉദ്ഘാടനം ചെയ്യും. സന്ദര്‍ശനവേളയില്‍ പ്രദേശത്തെ സുരക്ഷാക്രമീകരണങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ശ്രീനഗറില്‍നിന്ന് ബാരാമുല്ല ജില്ലയിലെ ഉറി വരെയുള്ള 87 കിലോമീറ്റര്‍ ഹൈവേയില്‍ സുരക്ഷ കര്‍ശനമാക്കി. ബദാമി ബാഗിലെ ഹെഡ്ക്വാര്‍ട്ടേഴ്സില്‍ വെള്ളിയാഴ്ച നടക്കുന്ന ഉന്നത സുരക്ഷാ അവലോകന യോഗത്തില്‍ മോദി അധ്യക്ഷത വഹിക്കും. മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല, ജി.ഒ.സി. എന്‍ സി ആര്‍മിയുടെ വടക്കന്‍ മേഖല കമാന്‍ഡര്‍ ഡി.എസ് ഹൂഡ, ഡി.ജി.പി കെ. രാജേന്ദ്രകുമാര്‍, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും. അതേസമയം, മോദിയുടെ സന്ദര്‍ശനത്തിന്‍െറ പശ്ചാത്തലത്തില്‍ ഹുര്‍റിയത്ത് കോണ്‍ഫറന്‍സ് കശ്മീരില്‍ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. കശ്മീരി പണ്ഡിറ്റുകളെ പുനരധിവസിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങളില്‍ പ്രതിഷേധിച്ചാണ് ബന്ദ്. |
ജഡ്ജിമാരുടെ നിയമനം: അതൃപ്തി അറിയിച്ച് ചീഫ് ജസ്റ്റിസിന്റെ കത്ത് Posted: 03 Jul 2014 10:00 PM PDT Image: ന്യൂഡല്‍ഹി: ജഡ്ജിമാരുടെ നിയമനപട്ടികയില്‍ നിന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ സുബ്രഹ്മണ്യത്തെ ഒഴിവാക്കിയതിലുള്ള അതൃപ്തി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കേന്ദ്രസര്‍ക്കാരിനെ രേഖാമൂലം അറിയിച്ചു. കേന്ദ്ര നിയമ മന്ത്രാലയത്തിന് അയച്ച കത്തിലാണ് ചീഫ് ജസ്റ്റിസ് ആര്‍.എം. ലോധ എതിര്‍പ്പ് അറിയിച്ചത്. ജഡ്ജിമാരുടെ നിയമന പട്ടികയില്‍ നിന്ന് ഒരാളെ ഒഴിവാക്കുമ്പോള്‍ സുപ്രീംകോടതിയെ അറിയിക്കേണ്ടതാണ്. എന്നാല്‍ ഇത്തരം നടപടി കേന്ദ്രസര്‍ക്കാരിന്‍െറ ഭാഗത്ത് നിന്ന് ഉണ്ടായില്ല. സര്‍ക്കാരിന്‍െറ നടപടി ഏകപക്ഷിയവും ജൂഡീഷ്യറിക്കുമേലുള്ള കടന്നുക്കയറ്റുമാണ്. സര്‍ക്കാര്‍ തീരുമാനം തന്‍െറ അറിവോ സമ്മതമോ കൂടാതെയാണ്. ഇത്തരം നടപടി അംഗീകരിക്കാനാവില്ളെന്നും ഇനി ആവര്‍ത്തിക്കരുതെന്നും ആര്‍.എം ലോധ കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഗോപാല്‍ സുബ്രഹ്മണ്യത്തെ ഒഴിവാക്കിയതിലുള്ള അതൃപ്തി ജസ്റ്റിസ് ലോധ പൊതുപരിപാടിയില്‍ നേരത്തെ പരസ്യമായി പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കത്തിലൂടെയും അതൃപ്തി അറിയിച്ചത്. |
മഴ കിട്ടിയില്ലെങ്കില്‍ വീണ്ടും ലോഡ് ഷെഡ്ഡിങ് -ആര്യാടന്‍ Posted: 03 Jul 2014 09:35 PM PDT Image: കൊച്ചി: വേണ്ടത്ര മഴ കിട്ടിയില്ളെങ്കില്‍ സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് വേണ്ടിവരുമെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്. വിവിധ വകുപ്പുകളില്‍ നിന്ന് കെ.എസ്.ഇ.ബിക്ക് കിട്ടാനുളളത് 800 കോടി രൂപയാണ്. മദ്യനയത്തില്‍ കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന് പാര്‍ട്ടിയുടെ മുഴുവന്‍ പിന്തുണയുണ്ടെന്നും ആര്യാടന്‍ പറഞ്ഞു. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment