പാറമടകള്‍ പൂട്ടുന്നതിന് കേരളം ഒരു വര്‍ഷം സാവകാശം തേടി Madhyamam News Feeds |
- പാറമടകള്‍ പൂട്ടുന്നതിന് കേരളം ഒരു വര്‍ഷം സാവകാശം തേടി
- 1500 പേരെ മാറ്റിപ്പാര്‍പ്പിച്ചു; രണ്ടരക്കോടിയുടെ നഷ്ടം
- ബ്ളാക് മെയിലിങ് കേസിലെ പ്രതി എം.എല്‍.എ ഹോസ്റ്റലില്‍ പിടിയില്‍
- വെസ്റ്റ് ബാങ്കില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ഇസ്രായേല്‍ വെടിവെപ്പ്
- ബിക്കാനീറിലെ ജയിലില്‍ തടവുകാര്‍ ഏറ്റുമുട്ടി; മൂന്നു മരണം
- ഹറമില്‍ ഭക്തസാഗരം തീര്‍ത്ത് ഇരുപത്തേഴാം രാവ്
- പൊന്നില്‍ കുളിച്ച് വഴിയോരം; മനസ്സുകള്‍ പ്രാര്‍ഥനാനിര്‍ഭരം
- ഖത്തറിന്‍െറ സഹായം ദുര്‍ബലര്‍ക്കും ഇരകള്‍ക്കും- ഉര്‍ദുഗാന്‍
- വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ലൈസന്‍സുകള്‍ കച്ചവടം ചെയ്യരുത്
- കാണാതായ അല്‍ജീരിയന്‍ വിമാന അവശിഷ്ടങ്ങള്‍ മാലിയില്‍ കണ്ടെത്തി
പാറമടകള്‍ പൂട്ടുന്നതിന് കേരളം ഒരു വര്‍ഷം സാവകാശം തേടി Posted: 24 Jul 2014 11:54 PM PDT Image: ന്യൂഡല്‍ഹി: പാരിസ്ഥിതികാനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന പാറമടകള്‍ അടച്ചു പൂട്ടാന്‍ ഒരു വര്‍ഷത്തെ സാവകാശം വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍. ദേശീയ ഹരിത ട്രൈബ്യൂണലില്‍ നല്‍കിയ പുന:പരിശോധനാ ഹരജിയിലാണ് കേരളം ആവശ്യം ഉന്നയിച്ചത്. |
1500 പേരെ മാറ്റിപ്പാര്‍പ്പിച്ചു; രണ്ടരക്കോടിയുടെ നഷ്ടം Posted: 24 Jul 2014 11:42 PM PDT സുല്‍ത്താന്‍ ബത്തേരി\കല്‍പറ്റ: കോരിച്ചൊരിഞ്ഞ മഴയിലും വെള്ളപ്പൊക്കത്തിലും ജില്ലയില്‍ രണ്ടരക്കോടിയോളം രൂപയുടെ നഷ്ടം. 117 ഹെക്ടര്‍ ഭൂമിയില്‍ കൃഷി വെള്ളത്തിനടിയിലായതായി ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് ഓഫിസ് അറിയിച്ചു. 2,39,88,150 രൂപയുടെ നഷ്ടം കണക്കാക്കുന്നു. 14 വീടുകള്‍ തകര്‍ന്ന് 2,48,500 രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്. 21 ക്യാമ്പുകളിലായി 370 കുടുംബങ്ങളില്‍ നിന്നുള്ള 1500 ഓളം പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. |
ബ്ളാക് മെയിലിങ് കേസിലെ പ്രതി എം.എല്‍.എ ഹോസ്റ്റലില്‍ പിടിയില്‍ Posted: 24 Jul 2014 11:30 PM PDT Image: തിരുവനന്തപുരം: കൊച്ചി ബ്ളാക് മെയിലിങ് കേസിലെ പ്രതി തിരുവനന്തപുരത്ത് എം.എല്‍.എ ഹോസ്റ്റലില്‍ പിടിയിലായി. ഒളികാമറ ദൃശ്യങ്ങള്‍ ഉപയോഗിച്ച് ബ്ളാക് മെയിലിങ് നടത്തി പണം തട്ടിയ കേസിലെ പ്രതി ജയചന്ദ്രന്‍ ആണ് മുന്‍ എം.എല്‍.എ ശരത്ചന്ദ്ര പ്രസാദിന്‍റെ പേരില്‍ എടുത്ത മുറിയില്‍ അറസ്റ്റിലായത്. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി പടിയില്‍ ആയത്. ഇയാള്‍ ഇവിടെ ഒളിവില്‍ താമസിക്കുകയായിരുന്നുന്നെന്ന് ആരോപണമുണ്ട്. എറണാകുളത്ത് പരസ്യ ഏജന്‍സി നടത്തുകയാണ് ജയചന്ദ്രന്‍. |
വെസ്റ്റ് ബാങ്കില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ഇസ്രായേല്‍ വെടിവെപ്പ് Posted: 24 Jul 2014 11:29 PM PDT Image: റാമല്ല: ഗസ്സയിലെ ഇസ്രായേല്‍ അതിക്രമത്തില്‍ പ്രതിഷേധിച്ച് വെസ്റ്റ് ബാങ്കില്‍ പ്രകടനം നടത്തിയവര്‍ക്ക് നേരെ ഇസ്രായേല്‍ വെടിവെപ്പ്. ഇസ്രായേല്‍ പൊലീസ് നടത്തിയ വെടിവെപ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. റാമല്ലയില്‍ നിന്നു കിഴക്കന്‍ ജറുസലേമിലേക്ക് പ്രകടനം നടത്തിയ പതിനായിരത്തോളം വരുന്ന പ്രതിഷേധക്കാര്‍ സൈന്യവുമായും ഇസ്രായേല്‍ പൊലീസുമായും ഏറ്റുമുട്ടി. |
ബിക്കാനീറിലെ ജയിലില്‍ തടവുകാര്‍ ഏറ്റുമുട്ടി; മൂന്നു മരണം Posted: 24 Jul 2014 11:12 PM PDT Image: ജെയ്പൂര്‍: രാജസ്ഥാനിലെ ബീക്കാനീറില്‍ ജയിലില്‍ തടവുകാര്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടി. സംഘട്ടനത്തില്‍ മൂന്നു തടവുകാര്‍ കൊല്ലപ്പെട്ടു. നാലു പേര്‍ക്ക് പരിക്കേറ്റു. സംഭവത്തെ തുടര്‍ന്ന് ജയിലില്‍ ആയുധ പരിശോധന പൊലീസ് ശക്തമാക്കി. പ്രാദേശികമായി നിര്‍മിച്ച റിവോള്‍വര്‍ ഉപയോഗിച്ച് ജയിലിലെ ബാരക്കിനകത്ത് വെച്ച് ബല്‍ബീര്‍ ബനുദ എന്ന തടവു പുള്ളി ജയ്പ്രകാശ് എന്ന മറ്റൊരു തടവുകാരനുനേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പിന്നീട് പരസ്പരം നടന്ന വെടിവെപ്പില്‍ കുപ്രസിദ്ധ കുറ്റവാളിയായ അനന്ത്പാല്‍ സിങ്ങിന് ഗുരുതരമായ പരിക്കേറ്റു. അനന്ത്പാലിന്‍റെ ഗാങ്ങിലെ ഒരാള്‍ ജെയ്പ്രകാശ് ഗാങ്ങിലെ മറ്റു മൂന്നുപേരെ ആക്രമിക്കുകയും ഇതെ തുടര്‍ന്ന് ഇവരില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും ചെയ്തു. വെടിയുതിര്‍ത്ത ബനുദ അനന്ത്പാല്‍ സിങ്ങിന്‍റെ ഗാങ്ങില്‍ പെട്ടയാളാണ്. അനധികൃത മദ്യക്കടത്തിലും കൊലയിലും പ്രതിയായാണ് ബനുദ ജയിലില്‍ എത്തിയത്. 2006ല്‍ ജാട്ട് മഹാസഭ നേതാവ് ഗോപാല്‍ ഫൊഗാവതിനെ കൊലപ്പെടുത്തിയത് 2012ല്‍ ജെയ്പുര്‍ പൊലീസിന്‍റെ പിടിയില്‍ ആവുകയായിരുന്നു ഇയാള്‍. |
ഹറമില്‍ ഭക്തസാഗരം തീര്‍ത്ത് ഇരുപത്തേഴാം രാവ് Posted: 24 Jul 2014 10:52 PM PDT Image: മക്ക: ലൈലത്തുല്‍ ഖദ്റിന്‍െറ പുണ്യംതേടി തീര്‍ഥാടകലക്ഷങ്ങള്‍ മക്കയിലെ മസ്ജിദുല്‍ ഹറാമില്‍ സംഗമിച്ചു. റമദാനിലെ 27ാംരാവിന് ഹറമില്‍ സാക്ഷികളാവാന്‍ വിവിധ സ്ഥലങ്ങളില്‍ നിന്ന് ആയിരക്കണക്കിനാളുകളാണ് മക്കയിലെത്തിയത്. വിദേശികളും സ്വദേശികളുമായ തീര്‍ഥാടകരും സന്ദര്‍ശകരും സംഗമിച്ചതോടെ ഹറമും പരിസരവും പ്രാര്‍ഥനാമുഖരിതമായി. നമസ്കാരവേളകളില്‍ മസ്ജിദുല്‍ഹറാം നിറഞ്ഞൊഴുകി. നേരം പുലരുവോളം ഖുര്‍ആന്‍ പാരായണത്തിലും പ്രാര്‍ഥനകളിലും മുഴുകിയാണ് വിശ്വാസികള്‍ പുണ്യരാവിന് വിട ചൊല്ലിയത്. വ്യാഴാഴ്ച വൈകുന്നേരമാവുമ്പോള്‍ തന്നെ മസ്ജിദും ചുറ്റുഭാഗത്തെ അങ്കണവും നിറഞ്ഞു നമസ്കാരത്തിന്‍െറ അണികള്‍ പുറത്തേക്കു പരന്നൊഴുകി. ഇതോടെ ആളുകള്‍ നമസ്കാരത്തിന് മസ്ജിദുല്‍ഹറാമിലേക്ക് തിരക്കിയെത്തുന്നത് അവസാനിപ്പിക്കാനും സമീപത്തെ മറ്റു പള്ളികളില്‍ നമസ്കാരം നിര്‍വഹിക്കാനും ആവശ്യപ്പെട്ട് സിവില്‍ ഡിഫന്‍സ് എസ്.എം.എസ് അലര്‍ട്ട് നല്‍കി. |
പൊന്നില്‍ കുളിച്ച് വഴിയോരം; മനസ്സുകള്‍ പ്രാര്‍ഥനാനിര്‍ഭരം Posted: 24 Jul 2014 10:34 PM PDT Image: ഷാര്‍ജ: റമദാന്‍െറ അനുഗ്രഹീത രാപ്പകലുകള്‍ വിടപറയുമ്പോള്‍ വിശ്വാസിയുടെ കണ്ണുകള്‍ നനയുകയാണ്. പ്രാര്‍ഥന നിറഞ്ഞ മനസ്സുമായാണ് വിശ്വാസികള്‍ രാവും പകലും പിന്നിടുന്നത്. ഒരു വെള്ളിയാഴ്ച കൂടി ബാക്കിയുണ്ട് എന്ന് പറയുമ്പോള്‍, ഭക്തി നിര്‍ഭരമായ മനസ്സുകളില്‍ ഒരു പിടച്ചിലാണ്. ലോകം ഇന്ന് അനുഭവിക്കുന്ന പട്ടിണിയുടെ ദുരിതമാണ് വ്രതത്തിലൂടെ വിശ്വാസികള്‍ അറിയുന്നത്. അത് കൊണ്ടുതന്നെ തന്നിലെ ധനവും സമ്പത്തും ദാനം ചെയ്ത് മൂലധനത്തെ ശുദ്ധീകരിക്കാന്‍ അവന്‍ തിടുക്കം കൂട്ടുന്നു. |
ഖത്തറിന്‍െറ സഹായം ദുര്‍ബലര്‍ക്കും ഇരകള്‍ക്കും- ഉര്‍ദുഗാന്‍ Posted: 24 Jul 2014 10:19 PM PDT Image: ദോഹ: ഖത്തര്‍ ഭീകരതയെ പിന്തുണക്കുന്ന രാജ്യമല്ലെന്ന് തുര്‍ക്കി. മാനുഷിക സഹായങ്ങള്‍ നല്‍കിക്കൊണ്ട് ദുര്‍ബലര്‍ക്കും ഇരകള്‍ക്കുമൊപ്പം നില്‍ക്കുകയാണ് ഖത്തര്‍ ചെയ്യുന്നതെന്ന് തുര്‍ക്കി പ്രധാനമന്ത്രി റജബ് തയ്യിബ് ഉര്‍ദുഗാന്‍ വ്യക്തമാക്കി. മറിച്ച്, ഇസ്രായേല്‍ ആണ് നരമേധത്തിലൂടെ ഭീകരരാഷ്ട്രമായി നിലകൊള്ളുന്നത്. |
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ലൈസന്‍സുകള്‍ കച്ചവടം ചെയ്യരുത് Posted: 24 Jul 2014 10:07 PM PDT Image: മനാമ: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിന് കരസ്ഥമാക്കിയ ലൈസന്‍സ് ഉടമകള്‍ അത് മറ്റുള്ളവര്‍ക്ക് കച്ചവടം ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് വിദ്യാഭ്യാസ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോ. അബ്ദുല്ല യൂസുഫ് അല്‍മുതവ്വ വ്യക്തമാക്കി. സ്വകാര്യ സ്കൂളുകള്‍, കിന്‍റര്‍ ഗാര്‍ട്ടനുകള്‍, ഇന്‍സ്റ്റിറ്റ്യുട്ടുകള്‍ എന്നിവ തുടങ്ങുന്നതിന് ലൈസന്‍സുകള്‍ കരസ്ഥമാക്കിയവര്‍ അവ മറ്റുള്ളവര്‍ക്ക് വാടകക്ക് നല്‍കുന്നതായി ബോധ്യപ്പെട്ടിട്ടുണ്ട്. ലൈസന്‍സുടമയോ അദ്ദേഹത്തിന്‍െറ പ്രതിനിധിയോ സ്ഥാപനത്തിന്‍െറ അടിസ്ഥാന അംഗമായിരിക്കണമെന്നാണ് നിയമം. മന്ത്രാലയത്തിന്‍െറ നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്ന് ഉറപ്പുവരുത്താന്‍ ഇത് അനിവാര്യമാണ്. സ്ഥാപനത്തിന്‍െറ ഗുണനിലവാരം, സുരക്ഷ, സിലബസ് തുടങ്ങി വിവിധ വിഷയങ്ങളില്‍ തീരുമാനമെടുക്കേണ്ടതിന്‍െറ ഉത്തരവാദിത്തം അംഗീകാരം കൈവശമുള്ളവരായിരിക്കണം. സ്ഥാപനത്തെ സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും റിപ്പോര്‍ട്ടുകള്‍ മന്ത്രാലയത്തിന് കൈമാറുകയൂം ചെയ്യേണ്ട ഉത്തരവാദിത്തവും ലൈസന്‍സുടമക്കുണ്ട്. ഏതെങ്കിലും തരത്തിലുള്ള വീഴ്ച്ച സംഭവിച്ചാല്‍ അതുസംബന്ധിച്ച് മറുപടി പറയേണ്ടതും യഥാര്‍ഥ ഉടമ തന്നെയാണ്. പുതിയ അധ്യയന വര്‍ഷം തുടങ്ങുന്നതിന് മുമ്പായി മന്ത്രാലയം മുന്നോട്ട് വെച്ചിട്ടുള്ള നിര്‍ദേശങ്ങള്‍ നടപ്പിലാക്കിയെന്ന് സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ ചിലയിടങ്ങളില്‍ നിയമ ലംഘനം ബോധ്യപ്പെടുകയും അവരുടെ അവസ്ഥകള്‍ ശരിയാക്കുന്നതിന് സമയം അനുവദിക്കുകയും ചെയ്തിരുന്നു. നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ നിന്ന് പിറകോട്ടടിക്കുന്ന സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയതിന് ശേഷം ലൈസന്‍സ് പിന്‍വലിക്കുന്നതടക്കമുള്ള നടപടി ക്രമങ്ങളാണ് മന്ത്രാലയം സ്വീകരിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. |
കാണാതായ അല്‍ജീരിയന്‍ വിമാന അവശിഷ്ടങ്ങള്‍ മാലിയില്‍ കണ്ടെത്തി Posted: 24 Jul 2014 10:01 PM PDT Image: അല്‍ജിയേഴ്സ്: ബുര്‍കിന ഫാസോയില്‍ നിന്ന് 116 യാത്രക്കാരുമായി അല്‍ജിയേഴ്സിലേക്ക് പോകുന്നതിനിടെ കാണാതായ വിമാനത്തിന്‍്റെ അവശിഷ്ടങ്ങള്‍ കണ്ടത്തെി. മാലിയിലെ ബൗലിക്കെസി ഗ്രാമത്തില്‍ ബുര്‍കിന ഫാസോ അതിര്‍ത്തിയില്‍ നിന്ന് 50 കിലോമിറ്റര്‍ മാറിയാണ് വിമാന അവശിഷ്ടങ്ങള്‍ കണ്ടത്തെിയത്. ഇക്കാര്യം ബുര്‍കിന ഫാസോ സൈനിക വൃത്തങ്ങള്‍ ഒൗദ്യോഗികമായി സ്ഥിരീകരിച്ചു.
അല്‍ജീരിയയില്‍ വൈകീട്ട് 5.10 (ജി.എം.ടി സമയം) ഇറങ്ങണ്ടേിയിരുന്ന വിമാനവുമായി യാത്രക്കിടെ ബന്ധം നഷ്ടമാവുകയായിരുന്നു. പറന്നുയര്‍ന്ന് 50 മിനിറ്റിനുശേഷമാണ് ബന്ധം നഷ്ടപ്പെട്ടത്. 51 ഫ്രഞ്ചുകാരും 27 ബുര്‍കിനഫാസോക്കാരും ലബനാന്‍(8) അല്‍ജീരിയ(6) കാനഡ(5) ജര്‍മനി(4) ലക്സംബര്‍ഗ്(2) ഉള്‍പ്പെടെ 110 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനജീവനക്കാര്‍ ആറുപേരും സ്പെയിന്‍കാരാണ്. ബെല്‍ജിയം, സ്വിറ്റ്സര്‍ലന്‍ഡ്, കാമറൂണ്‍, യുക്രെയ്ന്‍, റുമേനിയ, നൈജീരിയ എന്നീ രാജ്യങ്ങളിലെ ഓരോ ആള്‍ വീതവും വിമാനത്തിലുണ്ടായിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. സ്വകാര്യ സ്പാനിഷ് കമ്പനിയായ സ്ഫിറ്റ് എയറിന്‍െറ ഉടമസ്ഥതയിലുള്ള വിമാനത്തിന് പതിനെട്ട് വര്‍ഷം പഴക്കമുണ്ട്. യൂറോപ്പിലേക്കും പശ്ചിമ ഏഷ്യയിലേക്കും പോകുന്നവരായിരുന്നു മിക്ക യാത്രക്കാരും. വിമാനം പറന്നിരുന്ന മേഖലയില്‍ അപകടത്തിന്‍്റെ തലേ ദിവസം രാത്രി കടുത്ത മഴയും കാറ്റും ഉണ്ടായിരുന്നതായി മാലി സര്‍ക്കാര്‍ വ്യക്തമാക്കി. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment