സ്വാഗതം
WELCOME

News Update..

Thursday, July 24, 2014

മഅ്ദനി ഫെയ്സ്ബുക്ക് പേജ് തുടങ്ങി Madhyamam News Feeds

മഅ്ദനി ഫെയ്സ്ബുക്ക് പേജ് തുടങ്ങി Madhyamam News Feeds

Link to

മഅ്ദനി ഫെയ്സ്ബുക്ക് പേജ് തുടങ്ങി

Posted: 24 Jul 2014 12:56 AM PDT

Image: 

ബംഗ്ളൂരു: പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി ഒൗദ്യോഗിക ഫെയ്സ്ബുക്ക് പേജ് തുടങ്ങി. ജൂലൈ 20നാണ് അദ്ദേഹം ഫെയ്സ്ബുക്ക് പേജ് തുടങ്ങിയത്. നീതി നിഷേധത്തിന്‍്റെ നീണ്ട ദിനരാത്രങ്ങള്‍ക് ശേഷം ആശ്വാസത്തിന്‍്റെയും നീതിയുടെയും നേരിയ കിരണം ഉദിച്ചതിന്‍്റെ സ്വാതന്ത്ര്യത്തിലാണ് ഇപ്പോഴുള്ളത്. ഈ ഘട്ടത്തില്‍ താനും സോഷ്യല്‍ മീഡിയയില്‍ പങ്കാളി ആവുകയാണ് എന്ന് തുടങ്ങുന്നതാണ് ഫെയ്സ്ബുക്കിലെ ആദ്യപോസ്റ്റ്. ഫലസ്തീന്‍്റെ തെരുവോരങ്ങളില്‍ പിടഞ്ഞുവീഴുന്ന നിരപരാധികള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പോസ്റ്റില്‍ പറയുന്നു.

താല്‍ക്കാലികമായെങ്കിലും കിട്ടിയ ഈ ആശ്വാസത്തിന് തന്‍െറ പ്രിയ സഹോദരങ്ങളുടെ പ്രാര്‍ത്ഥനയും സഹായവും വളരെ വിലപ്പെട്ടതാണ്. പകരം അവര്‍ക്ക്  വേണ്ടി താന്‍ പ്രാര്‍ത്ഥിക്കുമെന്നും മറ്റൊരു പോസ്റ്റില്‍ പറയുന്നു. കുറച്ചു ദിവസങ്ങളിലെങ്കിലും ഭാര്യക്കും മക്കള്‍ക്കും ഒപ്പം നോമ്പുതുറക്കാന്‍ ലഭിച്ച സന്തോഷവും മഅ്ദനി പങ്കുവെക്കുന്നുണ്ട്.

ബംഗളൂരു സ്ഫോടനകേസില്‍ വിചാരണ തടവുകാരനായ അബ്ദുനാസര്‍ മഅ്ദനിക്ക്  ഉപാധികളോടെ ഒരു മാസത്തെ ജാമ്യമാണ് സുപ്രീംകോടതി അനുവദിച്ചത്. ജാമ്യം നല്‍കാതിരിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ ഉന്നയിച്ച എല്ലാ വാദങ്ങളും തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ജെ. ചലമേശ്വര്‍, ശിവകീര്‍ത്തി സിങ് എന്നിവരടങ്ങുന്ന ബെഞ്ച് ജാമ്യം അനുവദിച്ചത്. ജൂലൈ 14നാണ് അദ്ദേഹം പരപ്പന അഗ്രഹാര ജയിലില്‍നിന്ന് പുറത്തിറങ്ങിയത്. ചികിത്സക്കായി മഅ്ദനിയെ വൈറ്റ് ഫീല്‍ഡിലെ സൗഖ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഫെയ്സ്ബുക്ക് അഡ്രസ് https://www.facebook.com/pages/Abdul-Nasir-Maudany/713242402081006

നോമ്പുകാരനെ ഭക്ഷണം കഴിപ്പിച്ച സംഭവം: ന്യായീകരിച്ച് ശിവസേന മുഖപത്രം

Posted: 24 Jul 2014 12:14 AM PDT

Image: 

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മഹാരാഷ്ട്ര സദനില്‍ നോമ്പുകാരനായ മുസ്ലിം കാന്‍റീന്‍ ജീവനക്കാരനെ ചപ്പാത്തി തീറ്റിച്ച സംഭവത്തെ ന്യായീകരിച്ച് ശിവസേന. ശിവസേനയുടെ മുഖപത്രമായ സാംനയിലാണ് സംഭവത്തെ ന്യായീകരിച്ച് എഡിറ്റോറിയല്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ചപ്പാത്തിയെ കുറിച്ച് അനാവശ്യ വിവാദമാണ് ഉണ്ടാക്കുന്നത്. എന്ത് കൊണ്ടാണ് റമദാന്‍ മാസത്തില്‍ നടക്കുന്ന മുസ്ളിം ബലാത്സംഗങ്ങള്‍ ചര്‍ച്ച ചെയ്യാത്തതെന്ന് എഡിറ്റോറിയല്‍ ചോദിക്കുന്നു. ചില രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ക്കും ചപ്പാത്തിക്ക് മാത്രമാണ് പ്രശ്നം, ബലാത്സംഗങ്ങള്‍ അവര്‍ക്ക് പ്രശ്നമല്ളെന്നും എഡിറ്റോറിയലില്‍ പറയുന്നു.

ചില രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ സംഭവത്തെ വര്‍ഗീയവത്കരിക്കുകയാണ്. കാന്‍റന്‍ ജീവനക്കാരന്‍ മുസ്ലിമാണോ എന്നറിയാന്‍ അയാളുടെ നെറ്റിയില്‍ പേരൊന്നും എഴുതുവെച്ചിട്ടില്ല. അദ്ദേഹം ഒരു മുസ് ലിം ആയതുകൊണ്ട് മാധ്യമങ്ങള്‍ ശിവസേനക്കെതിരെ തിരിയുകയായിരുന്നുവെന്നും എഡിറ്റോറിയലിലുണ്ട്.

 

മന്ത്രിസഭ പുന:സംഘടന: മുഖ്യമന്ത്രി മനസ്സ് തുറക്കട്ടെ -മന്ത്രി കുഞ്ഞാലിക്കുട്ടി

Posted: 24 Jul 2014 12:06 AM PDT

Image: 

തൃശൂര്‍: മന്ത്രിസഭാ പുന:സംഘടന സംബന്ധിച്ച് ആദ്യം മുഖ്യമന്ത്രി മനസ്സ് തുറക്കട്ടെയെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. അതിനു ശേഷം മറ്റുള്ളവരുടെ മനസ്സറിയാമെന്നും അദ്ദേഹം തൃശൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. യു.ഡി.എഫില്‍ മുസ്ലിംലീഗ് രണ്ടാമത്തെ വലിയ കക്ഷി തന്നെയാണ്. സംശയമുള്ളവര്‍ക്ക് എണ്ണി നോക്കാം. ഹയര്‍ സെക്കന്‍ഡറി സ്കൂളും ബാച്ചും അനുവദിച്ചതില്‍ ആര്‍ക്കും ആക്ഷേപത്തിന് വകയില്ല. ജില്ലാതലത്തിലും സാമുദായിക പരിഗണനയിലും സന്തുലനം പാലിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ക്ക് ഫീസ് കൂട്ടാന്‍ അനുമതിയില്ല

Posted: 23 Jul 2014 11:51 PM PDT

Image: 

ന്യൂഡല്‍ഹി: സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ ഫീസ് വര്‍ധിപ്പിക്കരുതെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. മാനേജ്മെന്‍്റ് സീറ്റില്‍ ഫീസ് വര്‍ധിപ്പിക്കാന്‍ അനുമതി തേടി സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്‍്റുകള്‍ സമര്‍പ്പിച്ച ഹരജിയില്‍ വാദം കേള്‍ക്കുകയായിരുന്നു സുപ്രീം കോടതി. സര്‍ക്കാറുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരമേ ഫീസ് ഈടാക്കാന്‍ പാടുള്ളൂവെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലം പരിഗണിച്ചാണ് സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ മാനേജ്മെന്‍്റ് സീറ്റുകളിലെ ഫീസ് വര്‍ധിപ്പിക്കാനുള്ള അനുമതി നിഷേധിച്ചത്.

ഫീസ് വര്‍ധന സംബന്ധിച്ച് നിലപാടറിയിക്കണമെന്ന് സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് ഫീസ് വര്‍ധിപ്പിക്കാനാവില്ളെന്നു സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. മാനേജ്മെന്‍്റുകളുമായുള്ള ധാരണപ്രകാരം നിശ്ചയിച്ച എട്ട് ലക്ഷം രൂപ മാത്രമേ ഫീസായി ഈടാക്കാന്‍ കഴിയൂവെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. ഇതിന്‍്റെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്.
സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍  ഇത്തവണ പ്രത്യേക പ്രവേശന നടത്തുന്നത് സുപ്രീം കോടതി വിലക്കിയിരുന്നു. സര്‍ക്കാര്‍ പ്രവേശ പരീക്ഷ നടത്തി തയാറാക്കിയ ലിസ്റ്റില്‍ നിന്നും മാനേജ്മെന്‍്റ് സീറ്റിലേക്കും പ്രവേശം നടത്തണമെന്നായിരുന്നു കോടതി നിര്‍ദേശം.

ഉപരോധം പിന്‍വലിക്കാതെ ഒത്തുതീര്‍പ്പില്ല- ഖാലിദ് മിശ്അല്‍

Posted: 23 Jul 2014 11:34 PM PDT

Image: 

ദോഹ: ഗസ്സക്ക് നേരെയുള്ള ഉപരോധം പൂര്‍ണമായി പിന്‍വലിക്കാതെയുള്ള വെടിനിര്‍ത്തല്‍ കരാര്‍ സ്വീകാര്യമല്ളെന്ന് ഹമാസ്. ഉപരോധം പിന്‍വലിക്കുന്നത് അജണ്ടയില്‍ ഉള്‍പ്പെടുത്താത്ത ഒരു സമാധാന നീക്കത്തിനും ഹമാസ് ഒരുക്കമല്ളെന്ന് ഇന്നലെ രാത്രി ദോഹയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ മേധാവി ഖാലിദ് മിശ്അല്‍ വ്യക്തമാക്കി. ജനങ്ങളെ ഉപരോധത്തിനിരയാക്കി പട്ടിണിക്കിട്ട് കൊല്ലുന്നത് വെടിവെച്ചുകൊല്ലുന്നതിന് തുല്യമാണ്. ഉപരോധം അവസാനിപ്പിക്കുകയാണ് ഗസ്സക്കാരുടെ പ്രധാന ആവശ്യം.
സമാധാനത്തിനായി ഈജിപ്ത് അടക്കം ഒരു രാജ്യവും നടത്തുന്ന ശ്രമങ്ങളോട് എതിര്‍പ്പില്ല. എന്നാല്‍ അജണ്ടയിലെ ഉള്ളടക്കത്തോട് വിയോജിപ്പുണ്ടാകാമെന്ന് ഈജിപ്തിന്‍െറ സമാധാന നിര്‍ദേശങ്ങള്‍ തള്ളിയതിനെ സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു. പോരാട്ട സംഘടനകളുടെ തീരുമാനത്തില്‍ കൈകടത്താനും അജണ്ടകള്‍ അടിച്ചേല്‍പിക്കാനും ആരെയും അനുവദിക്കില്ല. ഞങ്ങളുടെ ആവശ്യങ്ങളും ഉപാധികളും സമാധാന ശ്രമം നടത്തുന്ന ഖത്തറിനും തുര്‍ക്കിക്കും സമര്‍പ്പിച്ചിട്ടുണ്ട്. ഫലസ്തീനികളുടെ ദുരിതം വെച്ച് കച്ചവടം ചെയ്യാത്തവരാണ് ഇരു രാജ്യങ്ങളും. വസ്തുതകള്‍ നേരിട്ട് മനസിലാക്കാന്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി ഗസ്സ സന്ദര്‍ശിക്കണം. ഗസ്സ നിവാസികള്‍ക്കായി അതിര്‍ത്തി തുറക്കാന്‍ ഈജിപ്ത് തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.   
സമാധാനശ്രമങ്ങളുടെ മറപിടിച്ച് ഹമാസിനെ നിരായുധീകരിക്കാനും ശാശ്വത വെടിനിര്‍ത്തലിനും ചിലര്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍  അധിനിവേശം അവസാനിപ്പിക്കാതെ ഹമാസിനെ നിരായുധീകരിക്കാന്‍ ആര്‍ക്കും സാധ്യമല്ല. തങ്ങളുടെ സായുധ വിഭാഗമായ ഇസ്സുദ്ദീന്‍ ഖസ്സാം ബ്രിഗേഡ് ഇസ്രായേലി സൈന്യത്തിനെതിരെ ശക്തമായ തിരിച്ചടി തുടരും.
സയണിസ്റ്റ് സൈന്യം ഗസ്സയിലെ സാധാരണക്കാരെയും സ്ത്രീകളെയും കുട്ടികളെയും കൂട്ടക്കൊല ചെയ്യുകയാണ്. അതേസമയം, ഇസ്രായേലിലെ സിവിലിയന്മാരെ ഹമാസ് ലക്ഷ്യമിടുന്നില്ല. തിരിച്ചടിയില്‍ പതറിയതിനാലാണ് ഇസ്രായേല്‍ ഇപ്പോള്‍ വെടിനിര്‍ത്തലിന് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദുബൈയില്‍ ഖുര്‍ആന്‍ അച്ചടി കേന്ദ്രം തുടങ്ങി

Posted: 23 Jul 2014 11:15 PM PDT

Image: 

ദുബൈ: ദുബൈയിലെ മുഹമ്മദ് ബിന്‍ റാശിദ് ഖുര്‍ആന്‍ അച്ചടി കേന്ദ്രം യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ഉദ്ഘാടനം ചെയ്തു. വ്യത്യസ്ത ലിപികളില്‍ ഖുര്‍ആന്‍ അച്ചടിക്കുന്ന ലോകത്തെ ആദ്യ കേന്ദ്രമാണിത്. ആദ്യഘട്ടത്തില്‍ പ്രതിവര്‍ഷം 60 ലക്ഷം മുസ്ഹഫുകള്‍ ഇവിടെ അച്ചടിക്കാന്‍ കഴിയും. അടുത്ത ഘട്ടത്തില്‍ 150 ലക്ഷം ഖുര്‍ആന്‍ പ്രതികളാണ് അച്ചടിക്കാന്‍ ലക്ഷ്യമിടുന്നത്.
ഖുര്‍ആന്‍െറ സംരക്ഷണവും അച്ചടിയും വിതരണവും നിര്‍വഹിക്കുന്നതിലൂടെ ഇസ്ലാമിനെയും മുസ്ലിംകളെയും സേവിക്കാന്‍ അവസരം ലഭിച്ചതിന് ദൈവത്തിന് നന്ദി പറയുന്നതായി ശൈഖ് മുഹമ്മദ് പറഞ്ഞു. ഹോളി ഖുര്‍ആന്‍ അവാര്‍ഡും പണ്ഡിതന്മാരുടെ പ്രഭാഷണങ്ങളും സംഘടിപ്പിക്കുക, ഖുര്‍ആന്‍ മനഃപാഠ കേന്ദ്രങ്ങള്‍ തുടങ്ങുക എന്നിവ വഴി ഖുര്‍ആന്‍െറ പ്രചാരണത്തിന് മഹത്തായ സംഭാവനകളാണ് യു.എ.ഇ നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഖലീഫ ബിന്‍ സായിദ് മുസ്ഹഫ്, ശൈഖ് മക്തൂം ബിന്‍ റാശിദ് മുസ്ഹഫ് എന്നിവയാണ് ദുബൈയിലെ കേന്ദ്രത്തില്‍ അച്ചടിക്കുക. ഖുര്‍ആനും നബിചര്യയും പ്രചരിപ്പിക്കാന്‍ പ്രത്യേക കേന്ദ്രവും ഇതോടനുബന്ധിച്ചുണ്ട്. ഉദ്ഘാടന ചടങ്ങില്‍ ദുബൈ ഉപഭരണാധികാരിയും ദുബൈ മീഡിയ ഇന്‍കോര്‍പറേറ്റഡ് ചെയര്‍മാനുമായ ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം, കാബിനറ്റ് കാര്യ മന്ത്രി മുഹമ്മദ് അബ്ദുല്ല അല്‍ ഗര്‍ഗാവി തുടങ്ങിയവര്‍ പങ്കെടുത്തു.
 

ഖുര്‍ആന്‍ പാരായണ മല്‍സരം: മുസ്തഫ, അബ്ദുറഹ്മാന്‍, ഇബ്രാഹിം, ഹമീദ് ജേതാക്കള്‍

Posted: 23 Jul 2014 11:12 PM PDT

Image: 

അബൂദബി: തലസ്ഥാന നഗരിയില്‍ ആദ്യമായി നടന്ന ഖുര്‍ആന്‍ പാരായണ മല്‍സരത്തിന് പ്രൗഢ ഗംഭീര സമാപന ചടങ്ങോടെ തിരശ്ശീല വീണു. ഏഴ് മുതല്‍ പത്ത് വയസ്സ് വരെ, പത്ത്- 12 വയസ്സ്, 12-18 വയസ്സ്, പ്രായപരിധിയില്ലാതെ എന്നിങ്ങനെ നാല് വിഭാഗങ്ങളിലായി നാല് ദിവസങ്ങളിലായി നടന്ന മല്‍സരത്തില്‍ ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നത്തെി അബൂദബിയില്‍ താമസിക്കുന്നവരാണ് മാറ്റുരച്ചത്. ഇന്ത്യാ സോഷ്യല്‍ സെന്‍ററിന്‍െറ പ്രധാന ഓഡിറ്റോറിയത്തില്‍ നടന്ന മല്‍സരം വീക്ഷിക്കാന്‍ നിരവധി പേരത്തെിയിരുന്നു. ഐ.എസ്.സിയും ഒൗക്കാഫും സംയുക്തമായാണ് മല്‍സരം സംഘടിപ്പിച്ചത്. ഏഴ് മുതല്‍ പത്ത് വയസ്സ് വരെയുളളവരുടെ വിഭാഗത്തില്‍ മുസ്തഫ വാഇല്‍ ഇല്‍ഷഹാത്ത് ഒന്നാം സ്ഥാനം സ്വന്തമാക്കി. അബ്ദുല്ല മഹെര്‍ അഹ്മദ് അല്‍ ഹവാരി രണ്ടും ഖൊത്തൈബ ദാസ് മൂന്നും സ്ഥാനങ്ങള്‍ നേടി. 10-12 പ്രായപരിധി ഗ്രൂപ്പില്‍ അബ്ദുല്‍ റഹ്മാന്‍ മഹ്മൂദ് അവാദല്ല, ഉസാമാ അബ്ദുല്‍ മൂയിന്‍ ദാസ്, അബ്ദുല്‍ റഹ്മാന്‍ അല്‍ സഈദി എന്നിവര്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടി. 12-18 പ്രായപരിധിയിലുള്ളവര്‍ക്കായി നടന്ന മല്‍സരത്തില്‍ മലയാളിയായ ഇബ്രാഹിം അബ്ദുല്ലക്കാണ് ഒന്നാം സമ്മാനം. ഉമര്‍ മുഹമ്മദ് ഇബ്രാഹിം ഷെരീഫ്, ഹിഷാം ഉബൈദുര്‍റഹ്മാന്‍ എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. പ്രായപരിധിയില്ലാതെ നടന്ന മല്‍സരത്തില്‍ ഹമീദ് ലബ്ബ ഇസ്സത്ത് മക്കി, നൂറുദ്ദീന്‍ അബ്ദുല്ല അല്‍ മുഹമ്മദ്, അഹ്മദ് എച്ച്. ഗസല്‍ എന്നിവര്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ആദ്യ സ്ഥാനങ്ങള്‍ നേടിയവര്‍ക്ക് സമാപന ചടങ്ങില്‍ കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു. ഐ.എസ്.സി പ്രസിഡന്‍റ് നടരാജന്‍ അധ്യക്ഷത വഹിച്ചു. അല്‍ മശ്റഫ് ബാങ്ക് സി.ഇ.ഒ ഫൈസല്‍ എച്ച്. ഗലദാരി മുഖ്യാതിഥിയായിരുന്നു. ക്യാപ്റ്റന്‍ മുഹമ്മദ് യൂസുഫ് അല്‍ക്കൂറി സംസാരിച്ചു. സംഘാടക സമിതി കോര്‍ഡിനേറ്റര്‍ റഫീക്ക് കയനയില്‍, ഇന്ത്യന്‍ ഇസ്ലാമിക് സെന്‍റര്‍ പ്രസിഡന്‍റ് പി. ബാവ ഹാജി, അല്‍ മശ്റഫ് ബാങ്ക് സി.എഫ്.ഒ എ.എസ്. പിള്ള, ഡോ. ഫൈസല്‍ ഫെബിന്‍ താഹ, സജീവന്‍, മുഹമ്മദ് മുഹ്സിന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി വിനോദ് സ്വാഗതവും ജോജോ അംബൂക്കന്‍ നന്ദിയും പറഞ്ഞു.

ഗസ്സ: ഖത്തര്‍ അമീര്‍ അബ്ദുല്ല രാജാവിനെ സന്ദര്‍ശിച്ചു

Posted: 23 Jul 2014 10:39 PM PDT

Image: 

ജിദ്ദ: ഗസ്സയിലെ ഇസ്രായേലി അധിനിവേശം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കിടെ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി സൗദിയിലത്തെി ഭരണാധികാരി അബ്ദുല്ല രാജാവുമായി കൂടിക്കാഴ്ച നടത്തി. ഗസ്സ പ്രശ്നത്തിനു പരിഹാരം തേടി യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍, ഫലസ്തീന്‍ പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസ് എന്നിവര്‍ ദോഹ സന്ദര്‍ശിച്ചതിന്‍െറ പിറകെയാണ് ഖത്തര്‍ അമീറിന്‍െറ അപ്രതീക്ഷിത സൗദിയാത്ര. ചൊവ്വാഴ്ച രാത്രി ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളത്തിലത്തെിയ അദ്ദേഹത്തെ സൗദി ആഭ്യന്തരമന്ത്രി അമീര്‍ മുഹമ്മദ് ബിന്‍ നായിഫ് സ്വീകരിച്ചു. ജിദ്ദ ചെങ്കടല്‍ തീരത്തെ അസ്സലാം കൊട്ടാരത്തില്‍ സൗദി ഭരണാധികാരി അബ്ദുല്ല രാജാവ് ഖത്തര്‍ അമീറിനെ വരവേറ്റു. ഗസ്സയിലെ ഇസ്രായേല്‍ അധിനിവേശം ചര്‍ച്ചയില്‍ മുഖ്യവിഷയമായിരുന്നുവെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
കൂടിക്കാഴ്ചയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ വിവിധ മേഖലകളിലുള്ള സഹകരണവും അറബ്- ഇസ്ലാമിക ലോകം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും ചര്‍ച്ചയായി. സൗദി ആഭ്യന്തരമന്ത്രി അമീര്‍ മുഹമ്മദ് ബിന്‍ നായിഫ് ബിന്‍ അബ്ദുല്‍അസീസ് സന്നിഹിതനായിരുന്നു.
ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസിര്‍ ബിന്‍ ഖലീഫ ആല്‍ഥാനി, ശൈഖ് ജൗആന്‍ ബിന്‍ ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനി, ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനി, ഖത്തല്‍ അമീര്‍ ഓഫിസ് മേധാവി ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍അസീസ് ആല്‍ഥാനി, സൗദിയിലെ ഖത്തര്‍ അംബാസഡര്‍ ശൈഖ് അബ്ദുല്ല ബിന്‍ സാമിര്‍ ബിന്‍ മുഹമ്മദ് ആല്‍ഥാനി എന്നിവരും സന്നിഹിതരായിരുന്നു.
ഗസ്സ പ്രശ്നപരിഹാരത്തിന് സൗദി പിന്തുണയോടെ ഈജിപ്ത് വെടിനിര്‍ത്തല്‍ കരാര്‍ മുന്നോട്ടുവെച്ചെങ്കിലും ഇത് ഏകപക്ഷീയമാണെന്നു ആക്ഷേപിച്ച് ഫലസ്തീന്‍ ഭരണത്തിലെ ഘടകകക്ഷിയായ ഹമാസ് തള്ളിക്കളഞ്ഞിരുന്നു. ഏഴു വര്‍ഷം നീണ്ട ഈജിപ്ത്-ഇസ്രായേല്‍ ഉപരോധം അവസാനിപ്പിക്കുന്നതടക്കമുള്ള ഉപാധികളുമായി ഖത്തര്‍ മറ്റൊരു പരിഹാര ഫോര്‍മുലയും മുന്നോട്ടു വെച്ചിട്ടുണ്ട്. എന്നാല്‍ ഗസ്സയിലെ വെടിനിര്‍ത്തല്‍ സംബന്ധിച്ച ഏതു ധാരണയും ഈജിപ്തിന്‍െറ കൂടി പങ്കാളിത്തത്തോടെ വേണമെന്ന് അബ്ദുല്ല രാജാവ് ഖത്തര്‍ അമീറുമായുള്ള സംഭാഷണത്തില്‍ നിര്‍ദേശിച്ചതായി ‘റോയിട്ടേഴ്സ്’ റിപ്പോര്‍ട്ട് ചെയ്തു.
ഖത്തറിലെ സ്ഥാനപതികളെ സൗദിയും ബഹ്റൈനും യു.എ.ഇയും തിരിച്ചുവിളിച്ചതിനെ തുടര്‍ന്ന് ഉഭയകക്ഷി ബന്ധത്തില്‍ ഉലച്ചില്‍ നിലനില്‍ക്കുന്നതിനിടെ ഖത്തര്‍ അമീര്‍ നടത്തിയ സന്ദര്‍ശനത്തെ സൗദി അറബ് മാധ്യമങ്ങളും പാശ്ചാത്യനിരീക്ഷകരും പ്രാധാന്യപൂര്‍വമാണ് കാണുന്നത്.

തെലങ്കാനയില്‍ ബസ് ട്രെയിനിലിടിച്ച് 20 മരണം

Posted: 23 Jul 2014 10:34 PM PDT

Image: 

ഹൈദരാബാദ്: തെലങ്കാനയില്‍ സ്കൂള്‍ ബസ് ട്രെയിനില്‍ ഇടിച്ച് 20 മരണം. 10 പേര്‍ക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. 40 കുട്ടികളാണ് ബസിലുണ്ടായിരുന്നത്.തെലങ്കാനയിലെ മേദക് ജില്ലയില്‍ ഇന്ന് രാവിലെയാണ് അപകടം. ബസ്സില്‍ നാല്‍പതോളം വിദ്യാര്‍ത്ഥികളുണ്ടായിരുന്നു. ആളില്ലാ ലെവല്‍ക്രോസില്‍ പാളം മുറിച്ചുകടക്കുന്നതിനിടെയാണ് സ്കൂള്‍ബസ്സ് അപകടത്തില്‍പെട്ടത്. മേദക് ജില്ലയിലെ കക്കാടിയ ടെക്നോ സ്കൂളിലെ വിദ്യാര്‍ത്ഥികളാണ് മരിച്ചത്. മസായിപേട്ടിലെ ആളില്ലാ ലെവല്‍ക്രോസ് മുറിച്ചുകടക്കുന്നതിനിടെ പാഞ്ഞത്തെിയ നന്ദഡേ്-സെക്കന്തരാബാദ് ട്രെയിന്‍ സ്കൂള്‍ബസ്സിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

 

സിയോണിസ്റ്റ് അക്രമങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി ആയിരങ്ങള്‍ തെരുവില്‍

Posted: 23 Jul 2014 10:25 PM PDT

Image: 

മനാമ: സിയോണിസ്റ്റ് ആക്രമണങ്ങള്‍ക്കും അറബ് ലീഗിന്‍െറ മൗനത്തിനുമെതിരെ ആയിരങ്ങള്‍ പ്രതിഷേധവുമായി കഴിഞ്ഞ ദിവസം ഒത്തുകൂടി.
‘ബഹ്റൈന്‍ അസോസിയേഷന്‍ ഫോര്‍ റസിസ്റ്റന്‍സ് എഗയിന്‍സ്റ്റ് സിയോണിസ്റ്റ് എനിമി’യുടെ നേതൃത്വത്തിലായിരുന്നു ധര്‍ണ. ഫലസ്തീന്‍ പ്രശ്നത്തില്‍ കൂടുതല്‍ സജീവമായ ശ്രദ്ധയും ഇസ്രായേലിനെതിരെ കടുത്ത പ്രതിഷേധങ്ങളും ഉയരേണ്ട സന്ദര്‍ഭമാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത സൊസൈറ്റി പ്രസിഡന്‍റ് ബദ്രിയ അലി വ്യക്തമാക്കി. ഇസ്രായേല്‍-അമേരിക്കന്‍ ഉല്‍പന്ന ബഹിഷ്കരണം വീണ്ടും ഊര്‍ജിതപ്പെടുത്തേണ്ട ഘട്ടമാണിത്. അന്താരാഷ്ട്ര സമൂഹത്തിന്‍െറ മൗനവും അമേരിക്കയുടെ ഇസ്രായേല്‍ അനുകൂല നിലപാടും അറബ് ലീഗിന്‍െറ ആര്‍ജവമില്ലാത്ത നിലപാടുകളെയും അവര്‍ ശക്തമായി വിമര്‍ശിച്ചു.
എല്ലാവിധ അന്താരാഷ്ട്ര മര്യാദകളും ലംഘിച്ചു കൊണ്ടാണ് സിവിലിയന്മാര്‍ക്കും നിരപരാധികളായ കുട്ടികള്‍ക്കും മുകളില്‍ ദാക്ഷിണ്യമില്ലാതെ സിയോണിസ്റ്റ് ശക്തികള്‍ ബോംബ് വര്‍ഷിച്ചു കൊണ്ടിരിക്കുന്നത്. തങ്ങളുടെ ജനതയുടെ വികാരം മനസ്സിലാക്കാന്‍ അറബ് ലീഗിന് കഴിയാതെ പോകുന്നത് ദു:ഖകരമാണ്. ലോകം നിസ്സംഗമായി നോക്കിനില്‍ക്കെ സിയോണിസം അതിന്‍െറ എല്ലാ ക്രൗര്യതയും നിസ്സഹായരായ ഗസ്സക്കാര്‍ക്ക് നേരെ പ്രയോഗിച്ചു കൊണ്ടിരിക്കുകയാണ്. അവരെ അതില്‍ നിന്ന് തടയുന്നതിന് ഉല്‍പന്ന ബഹിഷ്കരണം കൂടുതല്‍ സജീവമാക്കേണ്ടതുണ്ടെന്നും അവര്‍ ഓര്‍മിപ്പിച്ചു. കാടത്തവും മനുഷ്യത്വ രഹിതവുമായ ആക്രമണത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന ഫലസ്തീനികള്‍ക്കൊപ്പമാണ് ബഹ്റൈനെന്ന് അവര്‍ പറഞ്ഞു. സിയോണിസ്റ്റ് ശക്തിക്ക് ഓശാന പാടിക്കൊണ്ടിരിക്കുന്നവര്‍ക്ക് മുന്നില്‍ ചങ്കൂറ്റത്തോടെ തങ്ങളുടെ നിലപാട് പ്രഖ്യാപിക്കാന്‍ അറബ് രാഷ്ട്രങ്ങള്‍ സന്നദ്ധമാവണമെന്നും അവര്‍ ആവശ്യപ്പെട്ടു.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP