സ്പീക്കര്‍ സ്ഥാനം ഒഴിയണമെന്ന് ആഗ്രഹിക്കുന്നു - കാര്‍ത്തികേയന്‍ Posted: 17 Jul 2014 11:44 PM PDT തിരുവനന്തപുരം: നിയമസഭ സ്പീക്കര്‍ സ്ഥാനത്തു നിന്ന് ഒഴിയാന്‍ ആഗ്രഹിക്കുന്നതായി ജി.കാര്‍ത്തികേയന്‍. സ്ഥാനമൊഴിയാനുള്ള ആഗ്രഹം പാര്‍ട്ടി പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഇനി തീരുമാനമെടുക്കേണ്ടത് പാര്‍ട്ടിയാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് എ.കെ ആന്‍്റണി, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ.പി.സി.സി പ്രസിഡന്‍്റ് വി.എം സുധീരന്‍ എന്നിവരെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. പതിനാലു വയസുമുതല്‍ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ തനിക്ക് പദവികളെല്ലാം നല്‍കിയത് പാര്‍ട്ടിയാണ്. ഏതെങ്കിലും പദവിക്കുവേണ്ടിയല്ല സ്ഥാനമൊഴിയുന്നത്. സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങി വരാന്‍ വേണ്ടിയാണ് സ്പീക്കര്‍ സ്ഥാനം രാജിവെക്കാന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയാണ് സ്പീക്കറാകാന്‍ ആവശ്യപ്പെട്ടത്. മൂന്നു വര്‍ഷത്തിനു ശേഷം പാര്‍ട്ടി ഏല്‍പിച്ച പദവിയില്‍ മാറാന്‍ ആഗ്രഹിക്കുന്നു. തന്‍്റെ തീരുമാനം പാര്‍ട്ടി നിലപാടുകള്‍ക്കു വിധേയമായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. |
പാര്‍ക്കിങ് വിവാദം: ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിനെതിരെ മനുഷ്യാവകാശ കമീഷന് പരാതി Posted: 17 Jul 2014 11:33 PM PDT കോട്ടയം: ജില്ലാ പഞ്ചായത്തിലെ പാര്‍ക്കിങ് വിവാദത്തില്‍ ഉള്‍പ്പെട്ട കലക്ടറേറ്റിലെ റവന്യൂ വകുപ്പ് ജീവനക്കാരി ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിനെതിരെ മനുഷ്യാവകാശ കമീഷന് പരാതി നല്‍കി. സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വനിതാ റവന്യൂ ഇന്‍സ്പെക്ടര്‍ ഡാര്‍ലി സന്തോഷാണ് പരാതി നല്‍കിയത്. സിവില്‍ സ്റ്റേഷനില്‍ ജോലിചെയ്യുന്നവര്‍ക്കും വിവിധ ആവശ്യങ്ങള്‍ക്കും എത്തുന്നവര്‍ക്കും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യേണ്ട 40 സെന്‍റ് പൊതുസ്ഥലം ജില്ലാപഞ്ചായത്ത് അനധികൃതമായി കൈയേറി ചങ്ങലയിട്ട് തിരിച്ച് സെക്യൂരിറ്റിയെ നിയോഗിച്ച് കൈവശപ്പെടുത്തിയെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ജൂലൈ നാലിന് രാവിലെ ഓഫിസിലേക്ക് എത്തിയപ്പോള്‍ ജില്ലാ പഞ്ചായത്തിന് സമീപത്തെ പാര്‍ക്കിങ് സ്ഥലത്ത് കാര്‍ ഇടാന്‍ ശ്രമിച്ചപ്പോള്‍ സെക്യൂരിറ്റി ജീവനക്കാരന്‍ തടഞ്ഞു. കാര്യമന്വേഷിച്ചപ്പോള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റും വൈസ് പ്രസിഡന്‍റും ഇവിടെ വാഹനമിടേണ്ടെന്ന് പറഞ്ഞിട്ടുണ്ടെന്നായിരുന്നു ജീവനക്കാരന്‍െറ മറുപടി. ഇതേതുടര്‍ന്ന് ഓഫിസിലെ സഹപ്രവര്‍ത്തകരും വിഷയത്തില്‍ ഇടപെട്ടതോടെ ഈസ്റ്റ് സ്റ്റേഷനില്‍നിന്ന് പൊലീസും എത്തി. അല്‍പസമയത്തിനുശേഷം ജില്ലാ പഞ്ചായത്ത് അംഗം ജോസ്മോന്‍ മുണ്ടക്കല്‍ അതുവഴി വരികയും വാഹനം തടഞ്ഞ സെക്യൂരിറ്റി ജീവനക്കാരനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. ഇതോടെ, ജില്ലാ പഞ്ചായത്ത് അംഗം ചങ്ങല അഴിച്ചുമാറ്റി വാഹനം പാര്‍ക്ക് ചെയ്യാന്‍ നിര്‍ദേശിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് നിര്‍മല ജിമ്മി, വൈസ് പ്രസിഡന്‍റ് ഫില്‍സണ്‍ മാത്യൂസ് എന്നിവര്‍ ഇറങ്ങിവന്ന് വാഹനം തടയുകയും വാഹനത്തില്‍നിന്ന് പുറത്തേക്ക് ഇറങ്ങാന്‍ അനുവദിക്കാതെ മോശമായി പെരുമാറുകയും ചെയ്തു. സംരക്ഷണം നല്‍കേണ്ട പൊലീസ് നോക്കിനില്‍ക്കെയാണ് സംഭവങ്ങള്‍ ഉണ്ടായത്. പിന്നീട് കലക്ടര്‍ പ്രശ്നത്തില്‍ ഇടപെട്ട് സ്ഥലത്ത ്വാഹനം പാര്‍ക്ക് ചെയ്യാന്‍ അനുമതി നല്‍കുകയായിരുന്നു. കഴിഞ്ഞമാസം 25നും വാഹനം പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് പ്രശ്നങ്ങള്‍ ഉണ്ടാവുകയും ജില്ലാ പഞ്ചായത്ത് അധികൃതര്‍ മോശമായി പെരുമാറുകയും സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ പരിഹസിക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് മേലധികാരിയായ കലക്ടര്‍, ജില്ലാ പൊലീസ് മേധാവി, വനിത കമീഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കി. 2007ല്‍ കൊച്ചി അമൃത ആശുപത്രിയില്‍ കരള്‍രോഗബാധിതനായി ചികിത്സയില്‍ കഴിഞ്ഞ സഹോദരന് കരളിന്‍െറ ഭാഗം പകുത്തുനല്‍കിയതിനാല്‍ ആരോഗ്യപരമായ പ്രശ്നങ്ങള്‍ ഉണ്ട്. മരുന്നും കഴിക്കുന്നുണ്ട്. ആയതിനാല്‍ സ്ഥിരമായി വാഹനത്തിലാണ് ഓഫിസില്‍ ജോലിക്ക് എത്തുന്നത്. ജോലിക്കായി വന്ന തന്നെ തടയുകയും ഓഫിസിലേക്ക് കയറ്റാതെയും പൊതുജനങ്ങളുടെയും ജീവനക്കാരുടെയും മാധ്യമപ്രവര്‍ത്തകരുടെയും മുന്നില്‍വെച്ച് മോശമായി പെരുമാറുകയും പരിഹസിക്കുകയും ചെയ്ത ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് നിര്‍മല ജിമ്മി, വൈസ് പ്രസിഡന്‍റ് ഫില്‍സണ്‍ മാത്യൂസ്, സെക്യൂരിറ്റി ജീവനക്കാരന്‍ എന്നിവര്‍ക്കെതിരെ ശിക്ഷാനടപടി സീകരിക്കണമെന്നും ഡാര്‍ലി സന്തോഷ് നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു. |
നടുവൊടിഞ്ഞ് ജനം Posted: 17 Jul 2014 11:26 PM PDT തൊടുപുഴ: കാലവര്‍ഷം കനത്തതോടെ ജില്ലയിലെ റോഡുകള്‍ മിക്കതും കുളമായി. ഉടനീളം ഗര്‍ത്തങ്ങള്‍ രൂപപ്പെട്ട റോഡുകളിലൂടെ ജീവന്‍ പണയംവെച്ചാണ് യാത്ര. ഇരുചക്ര വാഹന യാത്രക്കാരാണ് ഏറെ ഭീഷണിനേരിടുന്നത്. റോഡുകളുടെ ശോച്യാവസ്ഥ മൂലം അപകടങ്ങളും പെരുകി. മഴ പെയ്താല്‍ വെള്ളം നിറയുന്നതുമൂലം രാത്രി കുഴികള്‍ തിരിച്ചറിയാനും കഴിയില്ല. കഴിഞ്ഞ വേനലില്‍ കോടികള്‍ മുടക്കി അടച്ച കുഴികളെല്ലാം നാലുദിവസം മഴ പെയ്തപ്പോള്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു. ആവശ്യത്തിന് ടാര്‍ ചേര്‍ക്കാതെ നടത്തിയ കുഴിയടക്കല്‍കൊണ്ട് ലാഭമുണ്ടായത് ഉദ്യോഗസ്ഥ-കരാര്‍-രാഷ്ട്രീയ ലോബിക്കാണ്. നിലവാരം പുലര്‍ത്തിയിരുന്ന തൊടുപുഴ പട്ടണത്തിലെ റോഡുകളുടെ അവസ്ഥയും വ്യത്യസ്തമല്ല. നഗരത്തില്‍ സ്വകാര്യ ബസ്സ്റ്റാന്‍ഡ്, നെല്‍കോസ് ജങ്ഷന്‍, കോലാനി ജങ്ഷന്‍, തൊടുപുഴ മിനി സിവില്‍ സ്റ്റേഷന് മുന്‍വശം, കാഞ്ഞിരമറ്റം ബൈപാസ്, ഇടുക്കി, പാലാ, വെള്ളിയാമറ്റം റോഡുകള്‍ എന്നിവിടങ്ങളിലെല്ലാം റോഡ് തകര്‍ന്ന് വന്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടു. നെല്‍കോസ് ജങ്ഷനില്‍ രൂപപ്പെട്ട ഗര്‍ത്തം വന്‍ ഭീഷണിയായി മാറി. കോതായിക്കുന്നില്‍നിന്ന് ഇറക്കം ഇറങ്ങിവരുന്ന വാഹനങ്ങളും പ്രധാന റോഡിലൂടെ പാലാ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളും ഈ ഗര്‍ത്തത്തില്‍ വീഴുന്നത് പതിവാണ്. കഴിഞ്ഞദിവസം ഇതില്‍ വീണ ഇരുചക്ര യാത്രക്കാരന്‍ ഭാഗ്യംകൊണ്ടാണ് രക്ഷപ്പെട്ടത്. തൊടുപുഴ മിനി സിവില്‍ സ്റ്റേഷന് മുന്നില്‍ വന്‍ കുഴി രൂപപ്പെട്ടത് പ്രതിഷേധത്തെത്തുടര്‍ന്ന് കല്ലിട്ട് താല്‍ക്കാലികമായി മൂടിയെങ്കിലും ഇപ്പോള്‍ വലിയ ഗര്‍ത്തമായി. കോടികള്‍ ചെലവിട്ട് ഒരുവര്‍ഷം മുമ്പ് നിര്‍മാണം പൂര്‍ത്തിയാക്കിയ വെങ്ങല്ലൂര്‍-കോലാനി ബൈപാസില്‍ ഭൂരിഭാഗവും ടാറിങ് തകര്‍ന്ന് മെറ്റല്‍ ഇളകി ഗതാഗതം ദുഷ്കരമായി. റോഡില്‍ ഗര്‍ത്തങ്ങളും രൂപപ്പെട്ടു. നിര്‍മാണം പൂര്‍ത്തിയായി പുതുമണം മാറുംമുമ്പേ തകര്‍ന്ന ബൈപാസ് കഴിഞ്ഞ വേനലിലാണ് അറ്റകുറ്റപ്പണി നടത്തിയത്. നഗരത്തിലെ വാഹനത്തിരക്ക് ഗണ്യമായി കുറക്കാന്‍ സഹായിക്കുന്ന ബൈപാസ് തകര്‍ന്നതോടെ വാഹനയാത്രക്കാര്‍ റോഡ് ഉപേക്ഷിച്ചു. ഇതുമൂലം നഗരത്തില്‍ ഗതാഗതത്തിരക്ക് ഏറി. നഗരത്തില്‍ മുനിസിപ്പല്‍ ബസ്സ്റ്റാന്‍ഡിന് മുന്നിലെ കുഴി ഗതാഗതതടസ്സത്തിന് വഴിയൊരുക്കുന്നു. തൊടുപുഴ-പാലാ റോഡില്‍ കോലാനി ജങ്ഷന്‍ പാടെ തകര്‍ന്ന് വന്‍ കുഴികളാണ് രൂപപ്പെട്ടത്. ഇവിടെ വാഹനങ്ങള്‍ക്ക് മുന്നോട്ടുനീങ്ങാന്‍ കഴിയുന്നില്ല. ഇതുമൂലം മൂവാറ്റുപുഴ-പുനലൂര്‍ റോഡിന്‍െറ ഭാഗമായ കോലാനിയില്‍ ഗതാഗതക്കുരുക്കും പതിവായി. സ്ഥിരം അപകട മേഖലയായ നെല്ലാപ്പാറ വളവില്‍ കോണ്‍ക്രീറ്റ് തകര്‍ന്ന് വെള്ളം കുത്തിയൊലിച്ച് ഗര്‍ത്തം വളരുകയാണ്. ഈ റോഡില്‍ കരിങ്കുന്നം ഗവ. എല്‍.പി സ്കൂളിന് മുന്നില്‍ രൂപപ്പെട്ട വന്‍ ഗര്‍ത്തം വിദ്യാര്‍ഥികള്‍ക്കും ഭീഷണിയായി. വെള്ളിയാമറ്റം റോഡില്‍ വലിയജാറം ഭാഗത്തും ഇടവെട്ടി പോസ്റ്റ് ഓഫിസ് ജങ്ഷനിലും വന്‍ ഗര്‍ത്തങ്ങളാണ് പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞവര്‍ഷത്തെ കാലവര്‍ഷത്തില്‍ തകര്‍ന്ന വെള്ളിയാമറ്റം റോഡ് നിരവധി സമരങ്ങള്‍ക്ക് ശേഷം വേനലിലാണ് അറ്റകുറ്റപ്പണി നടത്തിയത്. ഇക്കുറി കാലവര്‍ഷാരംഭത്തില്‍ റോഡ് തകര്‍ന്നുതുടങ്ങി. ഗ്രാമീണ റോഡുകളുടെ അവസ്ഥയാണ് ഏറെ ശോച്യം. കുന്നം-കൊതകുത്തി റോഡ് തകരാന്‍ ഇനി ഒരിഞ്ചും ബാക്കിയില്ല. മണക്കാട്, അരിക്കുഴ, കല്ലാനിക്കല്‍, വണ്ണപ്പുറം, കുളമാവ് എന്നിവിടങ്ങളിലെല്ലാം ഗ്രാമീണറോഡുകള്‍ നീര്‍ച്ചാലുകളായി മാറി. കാഞ്ഞിരമറ്റം-കീരിക്കോട് റോഡ് മഴയില്‍ ചളിക്കുണ്ടായി. കുണ്ടും കുഴിയുമായ റോഡില്‍ ജല അതോറിറ്റി മഴക്കാലത്ത് പൈപ് മാറ്റിസ്ഥാപിക്കുകകൂടി ചെയ്തത് കൂനിന്മേല്‍ കുരു എന്നപോലെ കാഞ്ഞിരമറ്റം ലക്ഷംവീട്, കീരിക്കോട് നിവാസികളെ ദുരിതത്തിലാക്കി. ആനക്കയം, തെക്കുംഭാഗം, അഞ്ചിരി, ഇഞ്ചിയാനി ഭാഗങ്ങളില്‍നിന്നെത്തുന്ന യാത്രക്കാര്‍ക്ക് എളുപ്പം തൊടുപുഴക്ക് എത്താന്‍ കഴിയുന്ന റോഡാണ് ചളിക്കുളമായത്. മഴ പെയ്താല്‍ മുട്ടൊപ്പം ചളിയാണ് ഇവിടെ. എക്സ്കവേറ്റര്‍ ഉപയോഗിച്ച് റോഡ് കീറിയാണ് പുതിയ പൈപ് സ്ഥാപിക്കുന്നത്. പൈപ് സ്ഥാപിച്ച് മണ്ണ് എക്സ്കവേറ്റര്‍ ഉപയോഗിച്ച് കൂട്ടിവെക്കുകയാണ്. ഇത് കനത്ത മഴയില്‍ റോഡിലേക്ക് ഒലിച്ചിറങ്ങുന്നു. സ്കൂള്‍ കുട്ടികളടക്കം ദിനേന സഞ്ചരിക്കുന്ന റോഡാണിത്. മഴയത്ത് വാഹനങ്ങള്‍ വരുമ്പോള്‍ മാറിനില്‍ക്കാന്‍ പോലുമാകില്ല. വാഹനങ്ങളില്‍നിന്ന് യാത്രക്കാരുടെ ദേഹത്തേക്ക് ചളിവെള്ളം തെറിക്കുന്നത് സ്ഥിരം കാഴ്ചയാണ്. റോഡ് നന്നാക്കാന്‍ ജനം മുറവിളികൂട്ടുന്ന സമയത്താണ് ജല അതോറിറ്റി പുതിയ പൈപ് സ്ഥാപിക്കാന്‍ കുഴിയെടുത്തത്. ഇതോടെ റോഡ് മുഴുവന്‍ കുളമായി. കാഞ്ഞിരമറ്റം പഴമ്പിള്ളില്‍ ജങ്ഷനിലെ വെള്ളക്കെട്ട് മാറ്റാന്‍ ഒരുമാസം മുമ്പ് ഹമ്പ് സ്ഥാപിച്ചിരുന്നു. പൈപ്പിടാന്‍ കുഴിയെടുത്തതോടെ ഇതും താറുമാറായി. ഇവിടെ ഇപ്പോള്‍ വെള്ളം കെട്ടിക്കിടക്കുകയാണ്. കരാറുകാരനോട് ചോദിച്ചപ്പോള്‍ മണ്‍കൂനക്ക് മുകളില്‍ പാറപ്പൊടി വിതറി ഇടിച്ചുറപ്പിക്കുമെന്ന് പറയുന്നുണ്ടെങ്കിലും മഴക്കാലം കഴിഞ്ഞ് പാറപ്പൊടി ഇട്ടാല്‍ പ്രയോജനം ചെയ്യില്ല. ഇവിടെ വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതും പതിവാണ്. രണ്ട് വാഹനങ്ങള്‍ക്ക് മാത്രം കടന്നുപോകാവുന്ന റോഡാണ് കാഞ്ഞിരമറ്റം-കീരിക്കോട്. മണ്ണെടുത്തത് ശ്രദ്ധിക്കാതെ വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കുമ്പോള്‍ കുഴിയില്‍പ്പെടുന്നു. പിന്നീട് മറ്റ് വാഹനങ്ങള്‍ കൊണ്ടുവന്നാണ് കയറ്റിക്കൊണ്ടുപോകുന്നത്. ഇത് നിത്യസംഭവമായി മാറി. വേഗം റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കാലവര്‍ഷം ശക്തിപ്രപിച്ചതോടെ മാങ്കുളത്തെ ഭൂരിഭാഗം റോഡുകളും സഞ്ചാരയോഗ്യമല്ലാതായി. യാത്രക്കാര്‍ക്ക് ഭീഷണിയുയര്‍ത്തി വന്‍ കുഴികളാണ് പല റോഡുകളിലും രൂപംകൊണ്ടത്. മാങ്കുളത്തേക്കുള്ള കല്ലാര്‍-മാങ്കുളം റോഡില്‍ പലയിടത്തും അഗാധഗര്‍ത്തങ്ങള്‍ രൂപപ്പെട്ട് ബസ് ഗതാഗതം നിലക്കുന്ന അവസ്ഥയാണ്. ഈ റോഡിലെ വര്‍ഷങ്ങള്‍ പഴക്കമുളള കലുങ്കുകള്‍ പലതും തകര്‍ന്ന് അപകടാവസ്ഥയിലായ കാര്യം മാധ്യമം നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പീച്ചാടിനടുത്ത് ഗതാഗതതടസ്സം സൃഷ്ടിച്ച ഒരു കലുങ്കിന്‍െറ മാത്രം നിര്‍മാണമാണ് ആരംഭിച്ചത്. മാങ്കുളം മുതല്‍ പെരുമ്പന്‍കുത്തു വരെ ഏറ്റവും ദുര്‍ഘടമായ ഭാഗങ്ങള്‍ നാട്ടുകാര്‍ തന്നെ ശ്രമദാനമായി അറ്റകുറ്റപ്പണി നടത്തിയാണ് ഗതാഗതം സുഗമമാക്കിയത്. ഉള്‍പ്രദേശങ്ങളിലെ റോഡുകള്‍ പൂര്‍ണമായി തകര്‍ന്ന് ജീപ്പുഗതാഗതം പോലും അസാധ്യമായി. പാമ്പുംകയം- താളുംകണ്ടം റോഡ്, വേലിയാപാറ വിരിഞ്ഞപാറ റോഡ്, പെരുമ്പന്‍കുത്ത്-ആനക്കുളം റേഡ്, ആറാംമൈല്‍-അമ്പതാംമൈല്‍ റോഡ് എന്നിവിടങ്ങളിലാണ് കുണ്ടും കുഴിയും നിറഞ്ഞ് കാല്‍നടപോലും ദുഷ്കരമായത്. |
കുട്ടികളെ കൊണ്ടുവന്ന സംഭവം: അന്വേഷണം ഊര്‍ജിതമെന്ന് സര്‍ക്കാര്‍ Posted: 17 Jul 2014 11:26 PM PDT കൊച്ചി: കേരളത്തിലെ അനാഥാലയങ്ങളിലേക്ക് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് കുട്ടികളെ കൊണ്ടു വന്ന സംഭവത്തില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഹൈകോടതിയില്‍ സമര്‍പ്പിച്ചു. സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജിതമായി നടക്കുന്നുണ്ട്. അതിനാല്‍ സി.ബി.ഐ അന്വേഷണത്തിന് പ്രസക്തിയില്ളെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അനാഥാലയങ്ങളില്‍ കുട്ടികളെ ദേഹോപദ്രവം ഏല്‍പിക്കുന്നതായി റിപ്പോര്‍ട്ട് കിട്ടിയിട്ടില്ല. കുട്ടികളെ കൊണ്ടു വന്ന സംഭവം ജുവനൈല്‍ ജസ്റ്റിസ് ആക്ടിനു കീഴില്‍ വരില്ളെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. |
മുംബൈയില്‍ മലയാളി പെണ്‍കുട്ടിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ രണ്ടു പേര്‍ അറസ്റ്റില്‍ Posted: 17 Jul 2014 11:26 PM PDT മുംബൈ: ഡോമ്പിവിലിയില്‍ മലയാളി പ്ളസ്ടു വിദ്യാര്‍ഥിനി കൂട്ടമാനഭംഗത്തിന് ഇരയായ കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. മഹാരാഷ്ട്ര സ്വദേശി റോഷന്‍, ഉത്തര്‍പ്രദേശുകാരനായ അബു എന്നിവരെയാണ് ഡോംമ്പിവിലി ഈസ്റ്റ് മാന്‍പാഡ പൊലീസ് അറസ്റ്റ് ചെയ്തത്. ജൂണ്‍ 24 നാണ് ഡോമ്പിവിലി മോഡല്‍ കോളേജിലെ വിദ്യാര്‍ഥിയായ പെണ്‍കുട്ടി മാനഭംഗത്തിന് ഇരയായാത്. വൈകീട്ട് പാല്‍ വാങ്ങാന്‍ പോയ പെണ്‍കുട്ടിയെ വഴിയില്‍വെച്ചു കണ്ട് സുഹൃത്ത് മയക്കുമരുന്ന് കലര്‍ത്തിയ ജൂസ് നല്‍കുകയും മാനഭംഗപെടുത്തുകയും ചെയ്തെന്നാണ് കേസ്. കേസില്‍ ഇനിയും ദുരൂഹത നിലനില്‍ക്കുന്നതായി പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. പ്രതികളെ പെട്ടെന്ന് പിടികൂടാനാവശ്യപ്പെട്ട് കേരള സര്‍ക്കാരും ഇടപെട്ടിരുന്നു. |
20 കോടിയുടെ നിര്‍മാണത്തില്‍ ക്രമക്കേട്; വിജിലന്‍സ് പരിശോധന നടത്തി Posted: 17 Jul 2014 11:20 PM PDT കാസര്‍കോട്/കുമ്പള: കുമ്പള-മുള്ളേരിയ റോഡ് നവീകരണം, ഉക്കിനടുക്കയിലെ നിര്‍ദിഷ്ട മെഡിക്കല്‍ കോളജ് റോഡ് നിര്‍മാണം എന്നിവയിലെ ക്രമക്കേട് സംബന്ധിച്ച് വിജിലന്‍സ് സംഘം പരിശോധന നടത്തി. കാസര്‍കോട് വിജിലന്‍സ് ഇന്‍സ്പെക്ടര്‍ പി. ബാലകൃഷ്ണന്‍െറ നേതൃത്വത്തിലുള്ള സംഘം ചീഫ് എന്‍ജിനീയര്‍ പ്രതാപ്രാജ്, ജലസേചന വകുപ്പ് എക്സി. എന്‍ജിനീയര്‍ രാധാകൃഷ്ണന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് പരിശോധന നടത്തിയത്. രാവിലെ 10മണിയോടെ ആരംഭിച്ച പരിശോധന വൈകീട്ട് വരെ നീണ്ടു. 20 കോടി രൂപ ചെലവില്‍ രണ്ട് മാസം മുമ്പാണ് കുമ്പള-മുള്ളേരിയ റോഡിന്‍െറ ഒന്നാംഘട്ടം വീതികൂട്ടി ടാറിങ് നടത്തിയത്. ഇതില്‍ വെട്ടിപ്പ് നടന്നതായി പരാതി ലഭിച്ചിരുന്നു. കുമ്പള-മുള്ളേരിയ റോഡില്‍ ഭാസ്കര കുമ്പള നഗറില്‍ ടാറിങ് നടത്തിയ ഭാഗം രണ്ട് അടി ചതുരത്തില്‍ പിക്കാസ് ഉപയോഗിച്ച് ഇളക്കി പരിശോധിച്ചു. കരിങ്കല്ല് ജെല്ലികളും ടാറും നിശ്ചിത അനുപാതത്തില്‍ ഉപയോഗിച്ചിട്ടില്ലെന്നും പലയിടത്തും ജെല്ലി ഉറപ്പിക്കാതെ ടാറിങ് നടത്തിയതായും ആരോപണമുണ്ടായിരുന്നു. ചില സ്ഥലങ്ങളില്‍ പണി പൂര്‍ണമാക്കിയിട്ടില്ലെന്ന് കണ്ടെത്തി. മെഡിക്കല്‍ കോളജിനുള്ള അടിസ്ഥാന സൗകര്യ വികസനത്തിന് അനുവദിച്ച ഒരുകോടിയുടെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഉക്കിനടുക്കയില്‍നിന്ന് മെഡിക്കല്‍ കോളജിന് നീക്കിവെച്ച സ്ഥലത്തേക്ക് 500 മീറ്റര്‍ റോഡ് നിര്‍മിച്ചത്. ഇതില്‍ അഴിമതി നടന്നതിന്‍െറ സൂചനകളും ലഭിച്ചിട്ടുണ്ട്. റോഡ് പരിശോധനക്ക് മുമ്പെ പൊതുമരാമത്ത് ഓഫിസില്‍ റെയ്ഡ് നടത്തി റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട രേഖകള്‍ കസ്റ്റഡിയിലെടുത്തിരുന്നു. ക്രമക്കേടില്‍ ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്നാണ് സൂചന. |
സ്കൂളുകളില്‍നിന്ന് 537 കിലോ പഴകിയ അരി പിടികൂടി Posted: 17 Jul 2014 11:11 PM PDT കണ്ണൂര്‍: ആരോഗ്യ വകുപ്പിന്‍െറ ക്ളീന്‍ കണ്ണൂര്‍ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ സ്കൂളികളില്‍ നടത്തിയ പരിശോധനയില്‍ 537 കിലോഗ്രാം പഴകിയ അരി പിടിച്ചെടുത്തു. ഉച്ചക്കഞ്ഞി പദ്ധതിയുടെ ഭാഗമായി ഉപയോഗിക്കാനുള്ള അരിയാണിവ. വൃത്തിഹീനമായ പാചകപ്പുരകളും മൂത്രപ്പുരകളുമുള്ള 385 സ്കൂളുകള്‍ക്ക് നോട്ടീസ് നല്‍കി. കൊതുക്, ജലജന്യ രോഗങ്ങള്‍, എലിപ്പനി തുടങ്ങിയവക്കെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ രണ്ടു ദിവസമായാണ് ജില്ലയിലെ സ്കൂളുകളിലും ഹോസ്റ്റലുകളിലും പരിശോധന നടന്നത്. 414 സര്‍ക്കാര്‍ സ്കൂളുകള്‍, 720 സ്വകാര്യ സ്കൂളുകള്‍, 32 ഹോസ്റ്റലുകള്‍ എന്നിങ്ങനെ 1166 സ്ഥാപനങ്ങളില്‍ ആരോഗ്യ വകുപ്പിന്‍െറ 190 ടീമുകളാണ് പരിശോധന നടത്തിയത്. 153 സ്കൂളുകളില്‍ മൂത്രപ്പുരകളില്ല. ഇവയില്‍ 70 സര്‍ക്കാര്‍ സ്കൂളുകളും 83 അണ്‍ എയ്ഡഡ് സ്കൂളുകളുമാണ്. കൊതുകുകള്‍ വളരാന്‍ സാഹചര്യമുള്ള സ്കൂളുകളുടെ എണ്ണം 84 ആണ്. ഇവയില്‍ 51 സര്‍ക്കാര്‍ സ്കൂളുകളും 33 അണ്‍ എയ്ഡഡ് സ്കൂളുകളും ഉള്‍പ്പെടും. 33 ഹോസ്റ്റലുകളില്‍ അഞ്ചെണ്ണത്തിന് മൂത്രമൊഴിക്കാന്‍ വൃത്തിഹീനമായ സാഹചര്യമാണുള്ളത്. പരിസര ശുചിത്വമില്ലാത്ത മൂന്ന് ഹോസ്റ്റലുകള്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. 349 സ്കൂളുകളില്‍ പുകവലി നിരോധിത മേഖല എന്ന ബോര്‍ഡും 367 സ്കൂളുകളുടെ ചുറ്റളവില്‍ പുകയില ഉല്‍പന്നങ്ങളുടെ വില്‍പന പാടില്ലെന്ന ബോര്‍ഡും വെച്ചില്ലെന്നും സംഘം കണ്ടെത്തിയിട്ടുണ്ട്. |
കെട്ടിട നിര്‍മാണ അനുമതിയില്‍ ഗുരുതര ക്രമക്കേട് കണ്ടെത്തി Posted: 17 Jul 2014 11:05 PM PDT കൊച്ചി: ചട്ടം ലംഘിച്ച് പണിതുയര്‍ത്തിയ കെട്ടിട സമുച്ചയങ്ങള്‍ക്ക് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട് എറണാകുളത്ത് വിജിലന്‍സ് നടത്തിയ പരിശോധനയില്‍ ഗുരുതര ക്രമക്കേട് കണ്ടെത്തി. തൃക്കാക്കര, കളമശേരി, കോതമംഗലം, മരട് നഗരസഭകളിലാണ് ക്രമക്കേട് ഏറെ. ഇവയുള്‍പ്പെടെ 10 നഗരസഭകളിലാണ് ബുധനാഴ്ച വിജിലന്‍സ് പരിശോധന നടത്തിയത്. കാര്യമായ ക്രമക്കേട് കണ്ടെത്തിയ നഗരസഭകളുടെ കാര്യത്തില്‍ വിശദാന്വേഷണത്തിന് ശിപാര്‍ശ വിജിലന്‍സ് നല്‍കും. അങ്കമാലി, ആലുവ, തൃപ്പൂണിത്തുറ, പെരുമ്പാവൂര്‍, മൂവാറ്റുപുഴ, പറവൂര്‍ നഗരസഭകളിലും വിജിലന്‍സ് പരിശോധന നടന്നു. ഇവിടങ്ങളിലും ക്രമക്കേടുകള്‍ വ്യക്തമാണെങ്കിലും ഗുരുതര വീഴ്ചയില്ലെന്നാണ് റിപ്പോര്‍ട്ട്. നിര്‍മാണാനുമതിയുടെ കാര്യത്തില്‍ പിഴവുകള്‍ തിരുത്തണമെന്ന നിര്‍ദേശവും വിജിലന്‍സ് ഇവര്‍ക്ക് നല്‍കിയിട്ടുണ്ട്. തൃക്കാക്കര നഗരസഭയില്‍ ആറിടത്തും കോതമംഗലം നഗരസഭയില്‍ നാലിടത്തുമാണ് വിജിലന്‍സ് ക്രമക്കേട് കണ്ടെത്തിയത്. തൃക്കാക്കരയിലും കളമശേരിയിലും കോതമംഗലത്തും ചട്ടങ്ങളെല്ലാം ലംഘിച്ച് കെട്ടിടങ്ങള്‍ക്ക് നിര്‍മാണാനുമതി നല്‍കിയത് വിജിലന്‍സ് സംഘത്തെ ഞെട്ടിച്ചു. മരട് നഗരസഭയിലെ കുണ്ടന്നൂരില്‍ 19 നില ഫ്ളാറ്റ് നിര്‍മാണവും ഗുരുതര ചട്ടലംഘനമാണെന്നാണ് നിഗമനം. തീര സംരക്ഷണനിയമം ലംഘിച്ച് ചിലവന്നൂര്‍ കായലില്‍നിന്ന് 10 മീറ്റര്‍ മാത്രം അകലത്തിലാണ് ഈ ഫ്ളാറ്റ് നിര്‍മിച്ചത്. ഇവിടെ പാര്‍ക്കിങ് ഏരിയ സംബന്ധിച്ച വ്യവസ്ഥകളും ലംഘിക്കപ്പെട്ടു. കോതമംഗലത്ത് മൂന്നുനില കെട്ടിടം നിര്‍മിക്കുന്നതിന് നഗരസഭയില്‍നിന്ന് അനുമതി വാങ്ങിയ ശേഷം ഒമ്പത് നില ഫ്ളാറ്റ് നിര്‍മിച്ചതായി കണ്ടെത്തി. കോതമംഗലത്ത് തന്നെ രണ്ടുനില വ്യാപാര സമുച്ചയത്തിന് അനുമതി നേടിയ ശേഷം മൂന്നുനില പണിതതായും കണ്ടെത്തി. തൃക്കാക്കരയില്‍ ഒരു ഫ്ളാറ്റ് സമുച്ചയത്തിന് കംപ്ളീഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുംമുമ്പേ വൈദ്യുതി കണക്ഷന്‍ ലഭിച്ചു. കളമശേരിയില്‍ ഗോഡൗണ്‍ നിര്‍മിക്കുന്നതിന് അനുമതി വാങ്ങിയ ശേഷം 2800 സ്ക്വയര്‍ഫീറ്റ് കൂടുതലായി നിര്‍മാണം നടന്നതായും വിജിലന്‍സ് കണ്ടെത്തി. |
വൃദ്ധരെ തള്ളിപ്പറയല്‍ പൊങ്ങച്ച സംസ്കാരത്തിന്‍െറ ഭാഗം –പ്രതിഭാഹരി Posted: 17 Jul 2014 10:51 PM PDT ആലപ്പുഴ: പൊങ്ങച്ച സംസ്കാരത്തിന്‍െറ ഇരകളായി മാറിയ പുതുതലമുറയിലെ ആളുകളാണ് വൃദ്ധരായ മാതാപിതാക്കളെ തള്ളിപ്പറയുകയും അവരുടെ സ്വത്തുവകകള്‍ കൈവശപ്പെടുത്തിയതിനുശേഷം വൃദ്ധസദനങ്ങളിലേക്ക് തള്ളിവിടുന്നതെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് യു. പ്രതിഭാഹരി. ജില്ലാ സാമൂഹികനീതി വകുപ്പും ആലപ്പുഴ മെഡിക്കല്‍ കോളജിലെ കമ്യൂണിറ്റി മെഡിസിന്‍ വിഭാഗവും സംയുക്തമായി ടി.വി സ്മാരക മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. നിയമങ്ങളിലെ ഇരട്ടത്താപ്പ് ഇത്രയധികം വ്യാപകമായ രാജ്യം വേറെ കാണില്ല. പലപ്പോഴും നിയമം നടപ്പാക്കുമ്പോള്‍ ചിലര്‍ അതില്‍ മന$പൂര്‍വം വെള്ളം ചേര്‍ക്കുന്നു. ഇപ്പോ പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്ക് അതത് മാസംതന്നെ പെന്‍ഷന്‍ ലഭ്യമാക്കാന്‍ സര്‍ക്കാറും അതത് വകുപ്പുകളും ശ്രദ്ധിക്കണമെന്നും പ്രതിഭാഹരി പറഞ്ഞു. നഗരസഭാ ചെയര്‍പേഴ്സണ്‍ മേഴ്സി ഡയാന മാസിഡോ അധ്യക്ഷത വഹിച്ചു. കലക്ടര്‍ എന്‍. പത്മകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സാമൂഹികനീതി ഓഫിസര്‍ എം. രാധാമണി, ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി.കെ. കുഞ്ഞുമോള്‍, നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി. അരവിന്ദാക്ഷന്‍, വാര്‍ഡ് കൗണ്‍സിലര്‍ വി.പി. പ്രഭാത്, ഓര്‍ഫനേജ് അസോസിയേഷന്‍ ജില്ലാപ്രസിഡന്‍റ് എ. സുലൈമാന്‍കുഞ്ഞ്, സാമൂഹികനീതി വകുപ്പ് സൂപ്രണ്ട് എസ്. സാദിഖ് തുടങ്ങിയവര്‍ സംസാരിച്ചു. ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് മെംബര്‍ സെക്രട്ടറി കെ.കെ. മണി 'വയോജന നയം' വിഷയം അവതരിപ്പിച്ചു. ക്വിക് സ്റ്റഡി വിഷയാവതരണത്തില്‍ ഡോ. തോമസ് മാത്യു, ഡോ. ജോസ് ജോസഫ് എന്നിവര്‍ മോഡറേറ്ററായിരുന്നു. 'മുതിര്‍ന്ന പൗരന്മാരുടെ സാമൂഹിക ആവശ്യങ്ങളും സേവനങ്ങളും' വിഷയത്തില്‍ ഡോ. രമാദേവി, 'വയോജനങ്ങളുടെ ആരോഗ്യപ്രശ്നങ്ങളും സേവനങ്ങളും' വിഷയത്തില്‍ ഡോ. സൈറു ഫിലിപ്, 'വയോജനങ്ങളുടെ മാനസികാരോഗ്യ ആവശ്യങ്ങള്‍' എന്നതില്‍ ഡോ. വര്‍ഗീസ് പി. പുന്നൂസ് എന്നിവര്‍ ക്ളാസ് നയിച്ചു. സെമിനാറിനുശേഷം ആനുകാലിക വയോജന പ്രശ്നങ്ങളെ കോര്‍ത്തിണക്കി ഡോ. തോമസ് മാത്യു രചനയും സംവിധാനവും നിര്‍വഹിച്ച് നര്‍മ കൈരളി തിരുവനന്തപുരം അവതരിപ്പിച്ച 'സ്വീറ്റ് 70' നാടകവും അരങ്ങേറി. |
സുനന്ദ പുഷ്കറിന്‍്റെ മരണം ആത്മഹത്യയെന്ന് ഡല്‍ഹി പൊലീസ് Posted: 17 Jul 2014 10:49 PM PDT ന്യൂഡല്‍ഹി : മുന്‍ കേന്ദ്രമന്ത്രി ശശി തരൂര്‍ എം.പിയുടെ ഭാര്യ സുനന്ദ പുഷ്കറിന്‍്റെ മരണം ആത്മഹത്യയാണെന്ന് ഡല്‍ഹി പൊലീസ്. അമിത മരുന്നുപയോഗമാണ് മരണകാരണമെന്നും ഡല്‍ഹി പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ഡല്‍ഹി സാകേത് കോടതിയില്‍ സമര്‍പ്പിക്കും. മാനസിക സമ്മര്‍ദം കുറക്കുന്നതിനുള്ള മരുന്ന് അമിതമായ തോതില്‍ സുനന്ദയുടെ ശരീരത്തില്‍ ഉണ്ടായിരുന്നു. അതാണ് മരണകാരണമായത്. സുനന്ദയുടെ ശരീരത്തില്‍ ഉണ്ടായിരുന്ന മുറിവുകള്‍ മരണത്തിന് കാരണമല്ല. സുനന്ദയുടെ മരണം കൊലപാതകമാണെന്നതിന് തെളിവുകള്‍ ലഭിച്ചിട്ടില്ലന്നെും റിപ്പോര്‍ട്ടില്‍ പറയുന്നു. 2014 ജനുവരി 17നാണ് ഡല്‍ഹിയിലെ ലീലാ ഹോട്ടലില്‍ സുനന്ദയെ മരിച്ച നിലയില്‍ കണ്ടത്തെിയത്. സുനന്ദയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് തിരുത്താന്‍ ശശി തരൂര്‍ സമ്മര്‍ദം ചെലുത്തിയെന്ന് ആരോപിച്ച് എയിംസിലെ ഫോറന്‍സിക് മെഡിസിന്‍ മേധാവി ഡോ. സുധീര്‍ ഗുപ്ത നേരത്തെ രംഗത്തത്തെിയിരുന്നു. അസ്വാഭാവിക മരണമാണെന്ന സുധീര്‍ ഗുപ്തയുടെ വെളിപ്പെടുത്തല്‍ വിവാദമായിരുന്നു. എന്നാല്‍ എയിംസ് അധികൃതര്‍ ഗുപ്തയുടെ ആരോപണം തള്ളുകയായിരുന്നു. |
No comments:
Post a Comment