സ്വാഗതം
WELCOME

News Update..

Tuesday, July 15, 2014

സഈദ്-വൈദിക് കൂടിക്കാഴ്ച: ബഹളത്തെ തുടര്‍ന്ന് പാര്‍ലമെന്‍റ് നിര്‍ത്തിവെച്ചു Madhyamam News Feeds

സഈദ്-വൈദിക് കൂടിക്കാഴ്ച: ബഹളത്തെ തുടര്‍ന്ന് പാര്‍ലമെന്‍റ് നിര്‍ത്തിവെച്ചു Madhyamam News Feeds

Link to

സഈദ്-വൈദിക് കൂടിക്കാഴ്ച: ബഹളത്തെ തുടര്‍ന്ന് പാര്‍ലമെന്‍റ് നിര്‍ത്തിവെച്ചു

Posted: 15 Jul 2014 12:26 AM PDT

Image: 
Subtitle: 
കൂടിക്കാഴ്ചക്ക് സര്‍ക്കാറുമായി ബന്ധമില്ല -സുഷമ

ന്യൂഡല്‍ഹി: ഹാഫിസ് സഈദുമായുളള കൂടിക്കാഴ്ചക്കിടെ ബാബാ രാംദേവിന്റെ അനുയായിയും മാധ്യമപ്രവര്‍ത്തകനുമായ വേദ് പ്രതാപ് വൈദിക് നടത്തിയ കശ്മീര്‍ പരാമര്‍ശത്തെ ചൊല്ലി പാര്‍ലമെന്‍റിന്റെ ഇരു സഭകളും തടസ്സപ്പെട്ടു.

ഇന്ത്യയിലെയും പാകിസ്താനിലെയും കശ്മീരികള്‍ തയാറാവുകയാണെങ്കില്‍ കശ്മീരിനെ ഒരു സ്വതന്ത്ര്യ രാജ്യമാക്കണമെന്നാണ് വേദ് പ്രതാപ് കൂടിക്കാഴ്ചയില്‍ പറഞ്ഞത്. എന്നാല്‍, മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരകനെന്ന് കരുതുന്ന സഈദുമായുള്ള കൂടിക്കാഴ്ച വിവാദമായതിനെ തുടര്‍ന്ന് അദ്ദേഹം തന്റെ പ്രസ്താവന പിന്നീട് തിരുത്തി.

ഈ വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ലോക്സഭയില്‍ ബഹളമുയര്‍ത്തുകയും വാക്ക് ഔ് നടത്തുകയും ചെയ്തു. ഇതെ തുടര്‍ന്ന്12.45 വരെ സഭ നിര്‍ത്തിവെക്കുകയായിരുന്നു.

സഈദുമായുള്ള വേദ് പ്രതാപിന്റെ കൂടിക്കാഴ്ചക്ക് സര്‍ക്കാര്‍ അവസരമൊരുക്കി എന്ന ആരോപണം വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് സഭയില്‍ നിഷേധിച്ചു. ആരോപണം അടിസ്ഥാന രഹിതവും വാസ്തവ വിരുദ്ധവുമാണെന്ന് സുഷമ പറഞ്ഞു.

തുടര്‍ന്ന് രാജ്യസഭയിലും ഇത് വിഷയമായേതോടെ രണ്ടു മണി വരെ രാജ്യസഭയും നിര്‍ത്തിവെച്ചു.

ഈജിപ്തിന്‍െറ വെടിനിര്‍ത്തല്‍ നിര്‍ദേശം ഇസ്രായേല്‍ അംഗീകരിച്ചു

Posted: 15 Jul 2014 12:20 AM PDT

Image: 

ജറൂസലം: ഗസ്സയില്‍ ഒരാഴ്ചയായി തുടരുന്ന വ്യോമാക്രമണത്തിന് തീവ്രത കുറക്കുന്നതിന് ഈജിപ്ത് മുന്നോട്ട് വെച്ച വെടിനിര്‍ത്തല്‍ നിര്‍ദേശം ഇസ്രായേല്‍ മന്ത്രിസഭ അംഗീകരിച്ചതായി റിപ്പോര്‍ട്ട്. ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്‍യാമിന്‍ നെതന്യാഹുവാണ് ഇക്കാര്യം അറിയിച്ചത്. വെടിനിര്‍ത്തല്‍ ചൊവ്വാഴ്ച പ്രാദേശിക സമയം ഒമ്പത് മണിക്ക് നിലവില്‍ വരും. എന്നാല്‍ നിര്‍ദേശം ഫലസ്തീന്‍ പോരാളി സംഘമായ ഹമാസ് അംഗീകരിച്ചി െല്ലന്നും അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. പ്രശ്നം ശാശ്വതമായി തീര്‍ക്കാനുള്ള തയതന്ത്ര നീക്കമില്ലാതെ വെടിനിര്‍ത്തല്‍ അംഗീകരിക്കാന്‍ കഴിയി െല്ലന്ന് ഹമാസ് അറിയിച്ചു. ഇസ്രായേലിന് മുമ്പില്‍ കീഴടങ്ങാനുള്ള നിര്‍ദേശമാണ് ഈജിപ്ത് മുന്നോട്ട് വെച്ചതെന്നും ഹമാസ് ആരോപിച്ചു. ഇസ്രായേല്‍ തടവിലാക്കിയ ഫലസ്തീനികളെ മോചിപ്പിക്കണമെന്നും ഗസ്സക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കണമെന്നും ഹമാസ് ആവശ്യപ്പെട്ടു.

ഹമാസിന്‍െറ സായുധ വിഭാഗമായ ഖസാം ബ്രിഗേഡ്സും ഈജിപ്തിന്‍െറ വെടിനിര്‍ത്തല്‍ നിര്‍ദേശം തള്ളി. വെടിനിര്‍ത്തലിന്‍െറ വിശദാംശങ്ങള്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. ഉപാധികളില്ലാതെ വെടിനിര്‍ത്തല്‍ അംഗീകരിക്കി െല്ലന്നും സംഘടന അറിയിച്ചു.

ഒരാഴ്ചയായി ഇസ്രായേല്‍ കനത്ത വ്യോമാക്രമണമാണ് ഫലസ്തീനുമേല്‍ നടത്തുന്നത്. 200ഓളം പേര്‍ ഇതുവരെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 1500 പേര്‍ക്ക് പരിക്കേല്‍ക്കുകയും 10,000ലേറെ പേര്‍ ഭവനരഹിതരാകുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇസ്രായേലിന്‍െറ ഭാഗത്ത് ആള്‍നാശം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

കലിതുള്ളി കടല്‍; വീടുകള്‍ തകര്‍ച്ചാ ഭീഷണിയില്‍

Posted: 14 Jul 2014 11:53 PM PDT

വാടാനപ്പള്ളി: ഏങ്ങണ്ടിയൂര്‍, വാടാനപ്പള്ളി, തളിക്കുളം മേഖലയില്‍ കടല്‍ക്ഷോഭം രൂക്ഷമായി. മൂന്നിടങ്ങളിലായി 12 വീടുകളാണ് വെള്ളത്തിലായത്. വേലിയേറ്റത്തില്‍ തിരയടിച്ച് കരയിലേക്ക് കയറുകയാണ്. വാടാനപ്പള്ളി പഞ്ചായത്തിലെ പൊക്കാഞ്ചേരി ബീച്ചില്‍ കടല്‍ കലിതുള്ളിയപോലെയാണ്. ഇവിടെ 200 മീറ്ററോളം കരയിലേക്കാണ് തിരയടിച്ചുകയറുന്നത്. ഇവിടെ 100 മീറ്ററോളം സീവാള്‍ റോഡ് തകര്‍ന്ന് ഒലിച്ചുപോയി. കടല്‍ഭിത്തികള്‍ തകര്‍ന്ന് താഴ്ന്നു. വാര്‍ഡംഗം സുഗന്ധിനി ഗിരിയുടെ വീടും അപകട ഭീഷണിയിലാണ്. സൈനുദ്ദീന്‍ നഗറിലും കരയിലേക്ക് വെള്ളം അടിച്ചുകയറുന്നുണ്ട്. ഏങ്ങണ്ടിയൂര്‍ ഏത്തായ് ബീച്ചിലും അഴിമുഖത്തിന് തെക്കും കടല്‍ ഇരമ്പുകയാണ്.
അഞ്ച് വീട്ടുകാരെ കോട്ട കടപ്പുറം ഗവ. ഫിഷറീസ് സ്കൂളിലേക്ക് മാറ്റിയിരുന്നു. ഇവിടെ തിങ്കളാഴ്ച ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ.എം. ലളിത സന്ദര്‍ശിച്ചു. കുടുംബാംഗങ്ങളോട് തളിക്കുളം -ചാവക്കാട് സൂനാമി പുനരധിവാസ വീടുകളിലേക്ക് മാറിത്താമസിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും വീട്ടുകാര്‍ തയാറായില്ല.
ചാവക്കാട്: കടപ്പുറം, അണ്ടത്തോട് തീരങ്ങളില്‍ ശക്തമായ കടല്‍ക്ഷോഭം തുടരുന്നു. കടപ്പുറം പഞ്ചായത്തില്‍ തൊട്ടാപ്പ് ബദര്‍ പള്ളി മുതല്‍ മുനക്കക്കടവ് അഴിമുഖം വരെയാണ് തിരമാലകള്‍ ആഞ്ഞടിക്കുന്നത്. കടലില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നുപൊങ്ങിയതും ഭീതി പടര്‍ത്തുന്നുണ്ട്. മേഖലയില്‍ 150ലധികം വീടുകള്‍ തകര്‍ച്ചാ ഭീഷണിയിലാണ്. കരിങ്കല്‍ ഭിത്തിക്ക് മുകളിലൂടെ അടിച്ചുകയറുന്ന തിരമാലയില്‍നിന്നുള്ള വെള്ളം തീരത്തെ അഹമ്മദ്കുരിക്കള്‍ റോഡും കടന്ന് കിഴക്കോട്ടൊഴുകി. കടല്‍ ക്ഷോഭ മേഖല പഞ്ചായത്ത് പ്രസിഡന്‍റ് റംല അഷ്റഫ്, ജനപ്രതിനിധികളായ എ.കെ. അബ്ദുല്‍കരീം, പൂക്കോയ തങ്ങള്‍, കുമാരി, ഇറിഗേഷന്‍ എ.ഇ രമേഷന്‍, ഓവര്‍സിയര്‍ പുഷ്കരന്‍ എന്നിവര്‍ സന്ദര്‍ശിച്ചു. അടിയന്തര നടപടികള്‍ക്കായി ഉന്നതാധികാരികള്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതായി എ.ഇ പറഞ്ഞു. കടല്‍ക്ഷോഭ പ്രദേശത്ത് താല്‍ക്കാലിക ഭിത്തി നിര്‍മാണത്തിനാണ് സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തിയിട്ടുള്ളത്. അതേസമയം, മൂന്ന് പ്രവൃത്തികള്‍ ടെന്‍ഡര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചതായി എ.ഇ പറഞ്ഞു. കഴിഞ്ഞ ദിവസം കലക്ടറുടെ നിര്‍ദേശ പ്രകാരം ഡെപ്യൂട്ടി കലകട്ര്‍ നളിനി കടല്‍ക്ഷോഭ പ്രദേശം സന്ദര്‍ശിച്ചിരുന്നു.
ജില്ലാ അതിര്‍ത്തിയായ കാപ്പിരിക്കാട്ട് മീറ്ററുകളോളം കര കടലെടുത്തു. പെരിയമ്പലം, അണ്ടത്തോട് അറപ്പ ബീച്ചുകളില്‍ നൂറിലേറെ കാറ്റാടി മരങ്ങള്‍ കടപുഴകി വീണു. 15ഉം 20ഉം വര്‍ഷം പഴക്കമുള്ള വലിയ കാറ്റാടികളും തെങ്ങുകളുമാണ് കടപുഴകിയത്. രണ്ടാം ശനിയും ഞായറാഴ്ചയും മഴയായിട്ടും പെരിയമ്പലം ബീച്ചില്‍ സന്ദര്‍ശകരുടെ തിരക്കില്‍ കുറവുണ്ടായില്ല. കടലിന്‍െറ സ്വഭാവമാറ്റം മനസ്സിലാക്കാതെ കുട്ടികളും സ്ത്രീകളുമടക്കമുള്ളവര്‍ കുളിക്കാനിറങ്ങുന്നത് അപകടമുണ്ടാക്കുമെന്ന് പരിസരവാസികള്‍ അറിയിച്ചിട്ടും പിന്മാറാന്‍ സന്ദര്‍ശകര്‍ തയാറാകുന്നില്ളെന്ന് പരാതിയുണ്ട്.

റവന്യൂ വകുപ്പിന് ആക്ഷേപമെങ്കില്‍ ഭൂമി അളക്കാം -ജില്ലാ പഞ്ചായത്ത്

Posted: 14 Jul 2014 11:48 PM PDT

കോട്ടയം: വിവാദ പാര്‍ക്കിങ് ഭൂമിയെക്കുറിച്ച് റവന്യൂ വകുപ്പിന് ആക്ഷേപമുണ്ടെങ്കില്‍ അളക്കാന്‍ തയാറാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് നിര്‍മല ജിമ്മി, വൈസ് പ്രസിഡന്‍റ് ഫില്‍സണ്‍ മാത്യൂസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. റവന്യൂ വകുപ്പിലെ ചില ജീവനക്കാരുടെ വ്യക്തിപരമായ പ്രശ്നങ്ങളാണ് പാര്‍ക്കിങ്വിവാദം കൂടുതല്‍ വഷളാക്കിയത്. ജില്ലാ പഞ്ചായത്തിന് മുന്നിലെ ഭൂമി സംബന്ധിച്ച് ഇതുവരെ ആരും ആക്ഷേപം ഉന്നയിച്ചിട്ടില്ല. ഭൂമിയില്‍ തര്‍ക്കമുണ്ടെങ്കില്‍ അഭിപ്രായം പറയേണ്ടത് കലക്ടറാണ്.
തര്‍ക്കസ്ഥലം അളക്കുമെന്ന് പറഞ്ഞിട്ടില്ളെന്ന് എഴുതിനല്‍കാന്‍ തയാറാണെന്ന് കലക്ടര്‍ അറിയിച്ചിട്ടുണ്ട്. സിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ടില്‍ ജില്ലാ പഞ്ചായത്തിന്‍െറ ആസ്ഥാനം വേണമെന്ന സര്‍ക്കാര്‍ ഉത്തരവിന്‍െറ അടിസ്ഥാനത്തില്‍ 18 വര്‍ഷം മുമ്പാണ് സ്ഥലം വിട്ടുകിട്ടിയത്. മുന്‍ കലക്ടര്‍ മിനി ആന്‍റണിയുടെ നിര്‍ദേശപ്രകാരം, കാടുപിടിച്ചും മാലിന്യം നിറഞ്ഞും വാഹനങ്ങള്‍ കൂടിക്കിടന്ന സ്ഥലം ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് വൃത്തിയാക്കി നിര്‍മിതികേന്ദ്രം ടൈലും ചങ്ങലയും ഇട്ട് ക്രമീകരിച്ചു.
വിവിധ യോഗങ്ങള്‍ക്ക് എത്തുന്ന 73 പഞ്ചായത്തുകളിലെ പ്രസിഡന്‍റുമാര്‍, 11 ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റുമാര്‍, നാല് നഗരസഭാ ചെയര്‍മാന്മാര്‍ എന്നിവരുടെ വാഹനങ്ങളും ജില്ലാ പഞ്ചായത്ത് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പി.എ.യു, കുടുംബശ്രീ ജില്ലാമിഷന്‍ ഓഫിസ്, മണ്ണുസംരക്ഷണ ഓഫിസ് ജീവനക്കാര്‍ എന്നിവരുടെ വാഹനങ്ങളും പാര്‍ക്ക് ചെയ്യുന്നത് ഇവിടെയാണ്. ഒപ്പം റെയില്‍ വേസ്റ്റേഷന്‍ അടക്കമുള്ള സ്ഥലങ്ങളിലേക്ക് പോകുന്ന വാഹനങ്ങള്‍ ഇവിടെ പാര്‍ക്ക് ചെയ്യുന്നു. ഇത് ഒഴിവാക്കാന്‍ പാര്‍ക്കിങ് ക്രമീകരിക്കുകയെന്ന ലക്ഷ്യത്തില്‍ സര്‍ക്കാര്‍ അനുമതിയോടെ സെക്യൂരിറ്റിയെയും നിയമിച്ചു.
ചങ്ങലയിട്ടിട്ട് ഒരു വര്‍ഷത്തിലേറെയായെങ്കിലും വിവാദമുണ്ടാകുന്നത് ഇപ്പോള്‍ മാത്രമാണ്. വിവാദമുണ്ടാക്കിയ റവന്യൂ വനിതാ റവന്യൂ ഇന്‍സ്പെക്ടര്‍ ഡാര്‍ലി സന്തോഷ് കാര്‍ ക്രമംതെറ്റി പാര്‍ക്ക് ചെയ്യുന്നതിനെ പലതവണ ചോദ്യം ചെയ്തിരുന്നു. എന്നാല്‍, ഇതിന്‍െറ പേരില്‍ വാഹനം പാര്‍ക് ചെയ്യരുതെന്ന് നിര്‍ദേശിച്ചിട്ടില്ല. പാര്‍ക്കിങ്ങിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ല.
ജൂലൈ നാലിന് ജില്ലാ പഞ്ചായത്തിലേക്ക് പ്രവേശിക്കാന്‍ കഴിയാതെവന്നതോടെ കലക്ടറുടെ ചേംബറിന് താഴെ വാഹനം പാര്‍ക് ചെയ്തശേഷം ഓഫിസിലേക്ക് നടന്നുവന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിനെയും വൈസ് പ്രസിഡന്‍റിനെയും കൂക്കിവിളിച്ച് അപമാനിച്ച റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, റവന്യൂ മന്ത്രി, ധനമന്ത്രി, എം.പി, എം.എല്‍.എ എന്നിവര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്.
വാര്‍ത്താസമ്മേളനത്തില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെര്‍മാന്മാരായ സുധ കുര്യന്‍, കെ.എ. അപ്പച്ചന്‍, ഉഷ വിജയന്‍, ജോസ് പുത്തന്‍കാല, സാലി ജോര്‍ജ്, അംഗങ്ങളായ സജി മഞ്ഞക്കടമ്പില്‍, എന്‍.ജെ. പ്രസാദ്, സെക്രട്ടറി വില്‍സണ്‍ മാത്യു എന്നിവര്‍ പങ്കെടുത്തു.

തെരുവുനായ്ക്കള്‍ 20 മുട്ടക്കോഴികളെ കൂട്ടില്‍കയറി കൊന്നു

Posted: 14 Jul 2014 11:39 PM PDT

പന്തളം: പന്തളത്തും പരിസരങ്ങളിലും തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായി. തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ 20ഓളം മുട്ടക്കോഴികളെ വീട്ടുകാര്‍ക്ക് നഷ്ടമായി. പത്തനംതിട്ട നഗരസഭയിലെ ജീവനക്കാരന്‍, കടക്കാട് തെക്ക് മുകടിയില്‍ പടിഞ്ഞാറ്റേതില്‍ അഹമ്മദ് ഹുസൈന്‍െറ വീട്ടില്‍ വളര്‍ത്തിരുന്ന രണ്ട് മാസം പ്രായമായ മുട്ടക്കോഴികളെയാണ് കഴിഞ്ഞ ദിവസം കൂട് തകര്‍ത്ത് രാത്രിയില്‍ തെരുവുനായ്കള്‍ കൊന്നു തിന്നത്. കഴിഞ്ഞ ദിവസം രാത്രിയില്‍ നായ്ക്കളുടെ വലിയ കുരയും ശബ്ദവും കേട്ടിരുന്നെങ്കിലും മഴയായതിനാല്‍ വീട്ടുകാര്‍ കാര്യമാക്കിയില്ല.
പുലര്‍ച്ചെയാണ് കോഴികളെ കടിച്ചുകീറിതിന്ന നിലയില്‍ കണ്ടത്.രാത്രിയിലും പുലര്‍ച്ചെയും തെരുവുനായ്ക്കളുടെ ആക്രമണം ഭയന്നാണ് കാല്‍നടയാത്രക്കാരും, ഇരുചക്രവാഹനയാത്രക്കാരും സഞ്ചരിക്കുന്നത്. രാത്രിയില്‍ ഇതുവഴി തനിച്ചു പോകുന്നവരെ സംഘം ചേര്‍ന്ന് തെരുവുനായ്ക്കള്‍ ആക്രമിച്ച സംഭവങ്ങളുണ്ട്.
ഇവിടങ്ങളിലെ കന്നുകാലികളെയും നായ്ക്കള്‍ ആക്രമിക്കാന്‍ ശ്രമിച്ചതോടെ ക്ഷീരകര്‍ഷകരുംആശങ്കയിലാണ്. കെ.എസ്.ആര്‍.ടി.സി ജങ്ഷന്‍,മുട്ടാര്‍, പൂഴിക്കാട് ചിറമുടി, കടക്കാട് ഫാം എന്നിവിടങ്ങളിലും തെരുവുനായ്ക്കളുടെ ശല്യംകാരണം നാട്ടുകാര്‍ പൊറുതിമുട്ടിയിരിക്കയാണ്.

കശ്മീര്‍: പ്രസ്താവന തിരുത്തി രാംദേവിന്‍െറ അനുയായി

Posted: 14 Jul 2014 11:35 PM PDT

Image: 

ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണക്കേസിന്‍െറ മുഖ്യസൂത്രധാരനെന്ന് കരുതുന്ന ഹാഫിസ് സഈദിനെ സന്ദര്‍ശിച്ച് വിവാദത്തിലായ രാംദേവിന്‍െറ അനുയായിയും പത്രപ്രവര്‍ത്തകനുമായ വേദ് പ്രതാപ് വൈദിക് വീണ്ടും വിവാദത്തില്‍. കശ്മീരിന്‍െറ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്‍െറ പ്രസ്താവനയാണ് വിവാദമായത്.

ഇന്ത്യയിലെയും പാകിസ്താനിലെയും കശ്മീരികള്‍ തയ്യാറാകുകയാണെങ്കില്‍ കശ്മീരിനെ ഒരു സ്വതന്ത്ര്യ രാജ്യമാക്കണമെന്നാണ് വേദ് പ്രതാപ് ആവശ്യപ്പെട്ടത്. ഡോണ്‍ ന്യൂസിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.  

എന്നാല്‍ അഭിമുഖത്തിലെ പ്രസ്താവന തിരുത്തിക്കൊണ്ട്  പിന്നീട് വേദ് പ്രതാപ് വൈദിക് രംഗത്തത്തെി. കശ്്മീരി ജനതക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കണമെന്നാണ് താന്‍ ആവശ്യപ്പെട്ടതെന്നും കശ്മീര്‍ സ്വതന്ത്രമാകണമെന്ന് ഉദ്ദേശിച്ചിട്ടില്ളെന്നും വേദ് പ്രതാപ്  വ്യക്തമാക്കി. ഡല്‍ഹിയിലെ ജനത അനുഭവിക്കുന്ന അതേ സ്വാതന്ത്ര്യം കശ്മീരികള്‍ക്കും ലഭിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

 

മഴ ശക്തിപ്പെട്ടു; ഹൈറേഞ്ച് ഭീതിയില്‍

Posted: 14 Jul 2014 11:31 PM PDT

ചെറുതോണി: നാല് ദിവസമായി തോരാതെ മഴപെയ്തതോടെ ഹൈറേഞ്ചില്‍ ഭീതിയുടെ നിഴലാട്ടം. രൗദ്രഭാവം പൂണ്ടത്തെുന്ന കാലവര്‍ഷത്തില്‍ ബാഹ്യലോകവുമായി ബന്ധം നഷ്ടപ്പെടുന്ന ഗ്രാമങ്ങളും ആദിവാസി മേഖലകളും ഭീതിയിലാണ്.
ജൂലൈയില്‍ അപകടങ്ങളുടെ ആരവമുയര്‍ത്തി എത്തുന്ന കാലവര്‍ഷം മലയോര ജനതക്ക് എന്നും ഭീതിയുണര്‍ത്തുന്ന അനുഭവമാണ്. പേമാരിയും കൊടുങ്കാറ്റും ഉരുള്‍പൊട്ടലും കാലവര്‍ഷത്തിനൊപ്പം ഹൈറേഞ്ചിനെ തുടച്ചുമാറ്റിയിട്ടുണ്ട്.
മുന്‍ വര്‍ഷങ്ങളിലുണ്ടായ പ്രകൃതിയുടെ താണ്ഡവം തീര്‍ത്ത വേദന ഇനിയും ശമിക്കാത്ത പ്രദേശങ്ങള്‍ നിരവധിയാണ്.
1924 ജൂലൈ 16നാണ് ഹൈറേഞ്ചില്‍ ഏറ്റവും ക്രൂരമായി പ്രകൃതി താണ്ഡവമാടിയത്. 10 ദിവസം തുടര്‍ച്ചയായി പെയ്ത മഴയില്‍ ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും ദുരിതം വിതച്ചു. അതിനുശേഷം ഏറ്റവും വലിയ ഉരുള്‍പൊട്ടലും മലയിടിച്ചിലുമുണ്ടായത് 1974 ജൂലൈ 26 നാണ്. അന്ന് അടിമാലി, വെള്ളത്തൂവല്‍, മുരിക്കാശേരി പ്രദേശങ്ങളില്‍ പ്രകൃതിക്ഷോഭത്തില്‍ തൂത്തെറിഞ്ഞു.
പതിനാറാംകണ്ടത്ത് ഒരു കുടുംബത്തിലെ മാത്രം നാലുപേര്‍ മരിച്ചു. ഇരുമ്പുപാലം മുതല്‍ കല്ലാര്‍വരെ പല സ്ഥലങ്ങളില്‍ ചെറുതും വലുതുമായ ഉരുള്‍പൊട്ടി. അന്ന് ആലുവ- മൂന്നാര്‍ റോഡ് തകര്‍ന്നു.
ഇതിനുശേഷം ഏറ്റവും വലിയ പ്രകൃതിക്ഷോഭമുണ്ടായത് 1994 ജൂലൈയിലാണ്. ബൈസണ്‍വാലി നാല്‍പതേക്കറില്‍ ഒരു കുടുംബത്തില്‍ വിരുന്നുവന്നവര്‍ ഉള്‍പ്പെടെ ആറുപേര്‍ മരിച്ചു.
1997 ജൂലൈ 21ന് പഴമ്പിള്ളിച്ചാലില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ മൂന്ന് കുടുംബങ്ങളില്‍നിന്നായി ഒമ്പതുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കുപറ്റി. മണ്ണില്‍ കാണാതായ ഒരാളുടെ മൃതദേഹം രണ്ടുദിവസം കഴിഞ്ഞാണ് കണ്ടെടുത്തത്.
1985ല്‍ കൂമ്പന്‍പാറയില്‍ വന്‍ മല ഇടിഞ്ഞുണ്ടായ ദുരന്തത്തില്‍ ഒരു കുടുംബത്തിലെ എട്ടുപേരാണ് മരിച്ചത്. മണ്ണും കല്ലും ചളിയും ഒഴുകിയത്തെി വീടിന്‍െറ പിന്നിലെ മരങ്ങളോടൊപ്പം വീട് ഒലിച്ചുപോയി. 2005 ജൂലൈ 22ന് മൂന്നാര്‍ അന്തോണിയാര്‍ കോളനിയിലും ദേവികുളത്തും ഉരുള്‍പൊട്ടി ആറുപേര്‍ മരിച്ചു. കൂടാതെ, ഓരോ കാലവര്‍ഷമത്തെുമ്പോഴും ചെറുതും വലുതുമായ ഉരുള്‍പൊട്ടലുകളും മരണങ്ങളും സംഭവിച്ചിട്ടുണ്ട്.
ഓരോ വര്‍ഷവും ക്രമം തെറ്റിയത്തെുന്ന കാലവര്‍ഷം ഹൈറേഞ്ചിന്‍െറ സമ്പദ് വ്യവസ്ഥയെ തെല്ളൊന്നുമല്ല ഉലച്ചത്. പ്രകൃതിക്ഷോഭങ്ങള്‍ വിളനാശത്തിനും കാര്‍ഷിക മേഖലയുടെ തകര്‍ച്ചക്കും കാരണമായി. കാലവര്‍ഷമത്തെുന്നതോടെ തൊഴിലില്ലാതെ വീട്ടിലൊതുങ്ങാനാണ് ഹൈറേഞ്ചുകാര്‍ക്ക് വിധി.
ഓരോ സ്ഥലത്തുനിന്ന് അടുത്ത സ്ഥലത്തേക്കും പിന്നെ പട്ടണത്തിലേക്കുമുള്ള യാത്ര ദുരിതപൂര്‍ണമാകും. ശക്തമായ മഴയില്‍ ടാര്‍ റോഡുകള്‍ ഒലിച്ചുപോകുമ്പോള്‍ മണ്‍റോഡുകള്‍ ചളിനിറഞ്ഞ് യാത്ര ദുഷ്കരമാകുന്നു.
മിക്കസ്ഥലത്തും പാലങ്ങള്‍ ഒലിച്ചുപോകുന്നതും വെള്ളം കയറി മൂടുന്നതും നിത്യസംഭവമാണ്. രണ്ടുദിവസം ശക്തമായി മഴ പെയ്താല്‍ ഹൈറേഞ്ചിന് മറ്റ് ജില്ലകളുമായുള്ള ബന്ധം പൂര്‍ണമായും നിലക്കും. മഴക്കാലമാകുന്നതോടെ ഇടുക്കി-നേര്യമംഗലം, തൊടുപുഴ-ഇടുക്കി, അടിമാലി-കട്ടപ്പന റോഡുകളില്‍ മണ്ണിടിഞ്ഞും മരം വീണും ഗതാഗതം സ്തംഭിക്കുന്നതും നിത്യസംഭവമാണ്. വാര്‍ത്താവിനിമയ ബന്ധങ്ങളും തകരാറിലാകും. മഴക്കാലമായാല്‍ ജില്ലാ ആസ്ഥാനത്തോട് ചേര്‍ന്നുകിടക്കുന്ന മണിയാറംകുടി, മക്കുവള്ളി, മനയത്തടം, മൈലപ്പുഴ തുടങ്ങിയ ആദിവാസിക്കുടികള്‍ ഒറ്റപ്പെടും. പ്രദേശങ്ങളില്‍ ഇനിയും അടിസ്ഥാന സൗകര്യങ്ങള്‍ എത്തിയിട്ടില്ല. കാലവര്‍ഷമത്തെുന്നതോടെ വൈദ്യുതി വല്ലപ്പോഴുമാകും.
ആശുപത്രിമുതല്‍ കച്ചവടസ്ഥാപനങ്ങള്‍ വരെ പിന്നെ മെഴുകുതിരി വെട്ടത്തിലാണ് പ്രവര്‍ത്തനം. വര്‍ഷകാലത്ത് പാലം വേണമെന്ന മുറവിളി, വേനല്‍ക്കാലത്ത് കുടിവെള്ളമില്ളെന്ന പരാതി. വേനല്‍ച്ചൂടില്‍ മഴക്കാല ചിന്തകള്‍ക്ക് അവധി നല്‍കുന്ന ഹൈറേഞ്ചില്‍ എന്നും ദുരിതം.

ഫണ്ട് ലാപ്സാവുമെന്നിരിക്കെ അനുമതി നല്‍കാതെ നഗരസഭ

Posted: 14 Jul 2014 11:22 PM PDT

പാലക്കാട്: ഫണ്ട് നീക്കിവെച്ചിട്ടും നഗരസഭയുടെ അനുമതിയില്ലാത്തതിനാല്‍ വെണ്ണക്കരയിലേക്ക് കുടിവെള്ളമത്തെിക്കുന്ന പദ്ധതി നടപ്പാക്കാനായില്ല. ഇതുമൂലം പ്രദേശത്തെ നിരവധി കുടുംബങ്ങളാണ് ദുരിതം പേറുന്നത്.
വെണ്ണക്കരയിലേക്ക് കുടിവെള്ളമത്തെിക്കാന്‍ 2013 മേയില്‍ ജില്ലാ കലക്ടറുടെ വരള്‍ച്ചാ ദുരിതാശ്വാസ ഫണ്ടില്‍നിന്ന് 15 ലക്ഷം രൂപയും റോഡ് അറ്റകുറ്റപ്പണിക്ക് എം.എല്‍.എ ഫണ്ടില്‍ നിന്നും അഞ്ച് ലക്ഷം രൂപയും നീക്കിവെച്ചിട്ടും പദ്ധതി നടപ്പാക്കാന്‍ നഗരസഭ അനുമതി നല്‍കുന്നില്ളെന്നാണ് ആരോപണം. പൈപ്പിടാന്‍ പരിസര വാര്‍ഡുകളിലെ റോഡ് വെട്ടിപ്പൊളിക്കേണ്ടി വരുമെന്നും റോഡ് അറ്റകുറ്റപ്പണിക്കുകൂടി പണം വകയിരുത്തിയാലേ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കൂവെന്ന് ഒരു വിഭാഗം കൗണ്‍സിലര്‍മാര്‍ വാദിച്ചതോടെയാണ് പദ്ധതി അവതാളത്തിലായത്. മൂത്താംതറയിലെ വാട്ടര്‍ ടാങ്കിന് സമീപത്ത് നിന്ന് മോത്തിമഹല്‍ വരേയുള്ള 870 മീറ്റര്‍ റോഡാണ് വെട്ടിപ്പൊളിക്കേണ്ടി വരിക. ഈ റോഡ് നേരേയാക്കാനാണ് എം.എല്‍.എ ഫണ്ടില്‍ നിന്നും തുക വകയിരുത്തിയത്.
അതേസമയം വെട്ടിപ്പൊളിക്കുന്ന ഭാഗത്തേ റോഡ് മാത്രം നേരേയാക്കിയാല്‍ പോരെന്നും റോഡ് മുഴുവനായും കുടിവെള്ളപദ്ധതിയുടെ പേരില്‍ നാന്നാക്കാന്‍ പണം നീക്കിവെക്കണമെന്നുമുള്ള ആവശ്യമാണ് പരിസരത്തെ വാര്‍ഡ് കൗണ്‍സിലര്‍മാര്‍ ഉന്നയിക്കുന്നതെന്നും ആക്ഷേപമുണ്ട്. ഇവരുടെ വാദം മുഖവിലക്കെടുത്താണ് നഗരസഭ പദ്ധതിക്ക് എതിരുനില്‍ക്കുന്നതെന്ന് വെണ്ണക്കര നിവാസികള്‍ ആരോപിക്കുന്നു. അനുമതി ലഭിച്ചാല്‍ ജല അതോറിറ്റി പദ്ധതി നടപ്പാക്കാന്‍ തയാറാണെന്ന് അറിയിച്ചിട്ടുണ്ട്.
നഗരസഭയുടെ അനുമതി ലഭിച്ചില്ളെങ്കില്‍ പദ്ധതിക്കായി നീക്കിവെച്ച 20 ലക്ഷം രൂപ ലാപ്സാകുന്ന സ്ഥിതിയാണ്.

പുഴയോരത്തെ 40ഓളം കുടുംബങ്ങള്‍ ഒറ്റപ്പെട്ടു

Posted: 14 Jul 2014 11:05 PM PDT

കുമ്പള: ഷിറിയ പുഴ കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് ബംബ്രാണ വയല്‍ പ്രദേശത്ത് വെള്ളപ്പൊക്കം. ദിഡുമ, നായിക്കാപ്പ്, മുസ്ലിയാര്‍ വളപ്പ്, മൊഗര്‍, ചട്ടത്തൂര്‍ വരെയുള്ള പുഴയോരവാസികളായ 40ഓളം കുടുംബങ്ങള്‍ പുറത്തിറങ്ങാനാവാതെ ഒറ്റപ്പെട്ടു.
പ്രദേശത്തെ കുട്ടികള്‍ തിങ്കളാഴ്ച സ്കൂളില്‍ പോയില്ല. കക്കളംകുന്ന്-ബംബ്രാണ ജുമാമസ്ജിദ് റോഡും ഈ റോഡില്‍നിന്ന് പുഴയോരത്തേക്കുള്ള റോഡും വെള്ളം കയറി മുങ്ങിയ അവസ്ഥയിലാണ്.
ഉളുവാര്‍, ഇച്ചിലങ്കോട്, കളായി, കോരത്തില, കൊടുവ ഭാഗങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. രണ്ടുദിവസമായി തുടരുന്ന മഴയും വെള്ളപ്പൊക്കവും കാരണം പ്രദേശത്തെ അടക്കാ കര്‍ഷകര്‍ ആശങ്കയിലാണ്.
കാസര്‍കോട്: നെല്ലിക്കുന്ന്-ബങ്കരക്കുന്ന് ഭാഗങ്ങളില്‍ 15 വീടുകളില്‍ വെള്ളം കയറി. കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി. നെല്ലിക്കുന്ന് പുതിയ പാലത്തിന് സമീപത്തെ ഏഴ് വീടുകളിലും ബങ്കരക്കുന്ന് കുദൂറിലെ എട്ട് വീടുകളിലുമാണ് വെള്ളം കയറിയത്. വീടുകളിലെ ഇലക്¤്രടാണിക് സാധനങ്ങളും മറ്റും നശിച്ചു.
കാഞ്ഞങ്ങാട്: കനത്ത മഴയിലും കാറ്റിലും മടിക്കൈ പഞ്ചായത്തില്‍ വ്യാപക കൃഷി നാശം. ചെര്‍ണത്തല, കുരുടില്‍, മൂലായിപ്പള്ളി, പുതിയകണ്ടം, പള്ളത്ത്വയല്‍, കക്കാട്ട്വയല്‍ എന്നിവിടങ്ങളിലാണ് നാശമുണ്ടായത്. കുരുടില്‍ കുഞ്ഞിക്കോരന്‍െറ 10 കവുങ്ങുകളും അപ്പുണ്ണിയുടെ 40ഓളം വാഴകളും കുമാരന്‍െറ 12 കവുങ്ങുകളും 20ഓളം വാഴകളും കക്കാട് വാസുവിന്‍െറ 30 വാഴകളും കുരുടിയിലെ അബ്ദുല്ലയുടെ എട്ട് കവുങ്ങുകളും നശിച്ചവയില്‍പെടും.

പേ ചികിത്സ: വീഴ്ച വരുത്തിയ ഡോക്ടര്‍ക്കും ഡെപ്യൂട്ടി ആര്‍.എം.ഒക്കുമെതിരെ നടപടിക്ക് ശിപാര്‍ശ

Posted: 14 Jul 2014 11:01 PM PDT

കണ്ണൂര്‍: പേപ്പട്ടിയുടെ കടിയേറ്റ് ജില്ലാ ആശുപത്രിയിലത്തെിയവരെ ചികിത്സിക്കുന്നതില്‍ വീഴ്ച വരുത്തിയ സംഭവത്തില്‍ കൂട്ടുമുഖത്തേക്ക് സ്ഥലം മാറ്റിയിട്ടും ജില്ലാ ആശുപത്രിയില്‍ തന്നെ ജോലിതുടരുന്ന ഡോക്ടര്‍ക്കെതിരെയും അവര്‍ക്ക് ഒപ്പിടാന്‍ അവസരം നല്‍കിയ ഡെപ്യൂട്ടി റസിഡന്‍റ് മെഡിക്കല്‍ ഓഫിസര്‍ക്കെതിരെയും നടപടിയെടുക്കാന്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.ജെ റീന ശിപാര്‍ശ ചെയ്തു. ജില്ലാ ആശുപത്രിയില്‍ നിന്നും ഡോക്ടര്‍ രമ്യയെ ജൂലൈ ഏഴിന് കൂട്ടുമുഖത്തേക്ക് സ്ഥലം മാറ്റിയിട്ടുണ്ട്. ഇവര്‍ ജില്ലാ ആശുപത്രിയില്‍ ജോലി ചെയ്യുന്നത് അനധികൃതവും കുറ്റകരവുമാണ്. ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് ശിപാര്‍ശ ചെയ്തിട്ടുണ്ട്. ഇക്കാര്യത്തില്‍ ഇനി ഡി.എം.ഒക്ക് അഭിപ്രായമില്ല -ഡോ. കെ.ജെ. റീന പറഞ്ഞു.
കലക്ടര്‍ പറഞ്ഞത് രണ്ടു കാര്യങ്ങളാണ്. വകുപ്പുതല ശിക്ഷാനടപടി സ്വീകരിക്കുമ്പോള്‍ ഡോ. രമ്യക്ക് പറയാനുള്ളത് കേള്‍ക്കണം. സ്ഥലംമാറ്റം നടപടിയില്‍ മാനുഷികപരിഗണ നല്‍കി കൂട്ടുമുഖത്തിനേക്കാളും അടുത്ത സ്ഥലം പരിഗണിക്കുന്നതിന് ആരോഗ്യവകുപ്പ് ഡയറക്ടറോട് ശിപാര്‍ശ ചെയ്യണം എന്നിവയാണവ. ഇതെല്ലാം ആരോഗ്യവകുപ്പ് ഡയറക്ടര്‍ തീരുമാനമെടുക്കേണ്ട കാര്യങ്ങളാണ്. ഫയലുകള്‍ ഡി.എച്ച്.എസിന്‍െറ വശമാണ് -ഡി.എം.ഒ പറഞ്ഞു.
എന്നാല്‍, സ്ഥലം മാറ്റിയ തനിക്ക് റിലീവിങ് ഓര്‍ഡര്‍ നല്‍കേണ്ടത് ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. പ്രീതയാണെന്ന് ഡോ. രമ്യ പറഞ്ഞു. അത് തനിക്ക് ലഭിച്ചിട്ടില്ല. അതുകൊണ്ടാണ് ജില്ലാ ആശുപത്രിയില്‍ തുടരുന്നത് -അവര്‍ പറഞ്ഞു. ജില്ലാ ആശുപത്രിയില്‍ റസിഡന്‍റ് മെഡിക്കല്‍ ഓഫിസറുടെ ചുമതല ഡെപ്യൂട്ടി മെഡിക്കല്‍ ഓഫിസര്‍ ഡോ. രാജേഷിനാണ്. രമ്യക്കെതിരെയുള്ള നടപടിയില്‍ പ്രതിഷേധിച്ച് കെ.ജി.എം.ഒ.എ നടത്തിയ സമരത്തില്‍ പങ്കെടുത്തയാളാണ് രാജേഷ്. തനിക്ക് ഡെപ്യൂട്ടി ഡി.എം.ഒയുടെ താല്‍കാലിക ചുമതല മാത്രമാണുള്ളത് എന്ന് അദ്ദേഹം പറയുന്നു.
കലക്ടറുടെ സാന്നിധ്യത്തില്‍ നടന്ന ഒത്തുതീര്‍പ്പ് വ്യവസ്ഥ ഡി.എം.ഒ അട്ടിമറിക്കുകയാണെന്നാണ് മെഡിക്കല്‍ ഓഫിസേഴ്സ് അസോസിയേഷന്‍െറ ആക്ഷേപം. പ്രാഥമികാന്വേഷണത്തിന് ശേഷം മാത്രമേ നടപടിയുണ്ടാകൂവെന്നാണ് കലക്ടറുടെ സാന്നിധ്യത്തിലുണ്ടായ തീരുമാനം. പേപ്പട്ടിയുടെ കടിയേറ്റ് കൂടുതല്‍ രോഗികള്‍ എത്തിക്കൊണ്ടിരുന്നപ്പോള്‍ വാര്‍ഡ് ഡ്യൂട്ടിയിലുണ്ടായ മറ്റു ഡോക്ടര്‍മാരെ കൂടി സഹായത്തിനത്തെിക്കുകയായിരുന്നു ഡോക്ടര്‍ രമ്യ ചെയ്തത്. ഡ്യൂട്ടി കഴിഞ്ഞ ശേഷം മുന്‍കൂട്ടി അവധിക്ക് അപേക്ഷിച്ചതനുസരിച്ച് രമ്യ ചെന്നൈയിലേക്ക് പുറപ്പെട്ടു. യാത്രയിലായിരിക്കെ രമ്യയെ ആശുപത്രി സൂപ്രണ്ട് ഡോ. പ്രീത വിളിച്ച് രാവിലെ ഡി.എം.ഒ ഓഫിസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് രമ്യ ഡി.എം.ഒയെ വിളിച്ച് ചെന്നൈയിലേക്കുള്ള യാത്രയെകുറിച്ചും അവധിയെ കുറിച്ചും ബോധ്യപ്പെടുത്തി. എന്നാല്‍, രാവിലെ പത്തുമണിക്ക് ഓഫിസില്‍ ഹാജരാകണമെന്ന് ഡി.എം.ഒ നിര്‍ബന്ധിച്ചു. തിരിച്ചത്തൊനുള്ള ചുരുങ്ങിയ സമയം അനുവദിക്കണമെന്ന് മെസേജ് അയച്ചിട്ടും അനുവദിച്ചില്ല. അതിനിടയിലാണ് കൂട്ടുമുഖം പി.എച്ച്.സിയിലേക്ക് സ്ഥലം മാറ്റിയത്. അടുത്ത ദിവസം ഡി.എം.ഒ ഓഫിസില്‍ ഹാജരായപ്പോള്‍ താങ്കള്‍ക്കെതിരെ നടപടിയെടുക്കുകയാണെന്നാണ് അറിയിച്ചത്. തുടര്‍ന്നാണ് സമരത്തിലേക്ക് നീങ്ങിയതെന്നും പ്രശ്നം പരിഹരിച്ചില്ളെങ്കില്‍ തുടര്‍നടപടികള്‍ ആലോചിക്കുമെന്നും കെ.ജി.എം.ഒ.എ നേതാക്കള്‍ പറഞ്ഞു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP