സുഷമയുടെയും രാജ്നാഥിന്‍െറയും വീട്ടില്‍ രഹസ്യം ചോര്‍ത്താന്‍ ശ്രമമെന്ന് Madhyamam News Feeds |
- സുഷമയുടെയും രാജ്നാഥിന്‍െറയും വീട്ടില്‍ രഹസ്യം ചോര്‍ത്താന്‍ ശ്രമമെന്ന്
- ന്യൂഡല്‍ഹിയില്‍ 14കാരി കൂട്ടബലാത്സംഗത്തിനിടയായി
- ആസിഫ് അലിയുടെ സിനിമ മോശമെന്ന് ഫേസ്ബുക്കില്‍ കമന്‍റിട്ട പെണ്‍കുട്ടികള്‍ക്ക് മര്‍ദനം
- മഅ്ദനിക്ക് ഈദ് നമസ്കാരത്തിന് അനുമതി നിഷേധിച്ചു
- ഹമാസിനെ തകര്‍ക്കുന്നത് വരെ യുദ്ധം തുടരുമെന്ന് നെതന്യാഹു
- ഇത് പുനര്‍ജന്മമെന്ന് ഫെയ്സ് ബുക്കില്‍ മഞ്ജുവാര്യര്‍
- ഇന്ന് പെരുന്നാള്‍
- ആണവനിലയ പരിശോധന: കരാര്‍ പ്രാബല്യത്തില്‍
- ഈദ് ദിനത്തിലും ഇസ്രായേല്‍ നരമേധം: ഏഴു കുഞ്ഞുങ്ങള്‍ മരിച്ചു
- ഗഡ്കരിയുടെ വീട്ടിലെ ചാരവൃത്തി അന്വേഷണമില്ളെന്ന് കേന്ദ്രസര്‍ക്കാര്‍
സുഷമയുടെയും രാജ്നാഥിന്‍െറയും വീട്ടില്‍ രഹസ്യം ചോര്‍ത്താന്‍ ശ്രമമെന്ന് Posted: 29 Jul 2014 12:04 AM PDT Image: ന്യൂഡല്‍ഹി: രഹസ്യം ചോര്‍ത്തല്‍ വിവാദത്തില്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുടെ പേരിന് പിറകെ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്‍െറയും അഭ്യന്തര മന്ത്രി രാജ്നാഥ് സിങിന്‍െറയും പേരുകള്‍. ഇവരുടെ വീടുകളിലും ചാരവൃത്തിക്കുള്ളതെന്ന് സംശയിക്കുന്ന ശ്രവണ ഉപകരണങ്ങള്‍ കണ്ടെടുത്തുവെന്ന് എന്‍.ഡി ടിവി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ സംഭവം ബി.ജെ.പി നേതൃത്വം നിഷേധിച്ചിട്ടുണ്ട്. അധികാരത്തിലിരിക്കുന്ന പാര്‍ട്ടിയുടെ മന്ത്രിമാരില്‍ നിന്നും നേതാക്കളില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിക്കുന്നുവെന്ന വാര്‍ത്തകളില്‍ അത്ഭുതമില്ളെന്നും എന്നാല്‍ മന്ത്രിമാരുടെ വസതികളില്‍നിന്ന് ചാരവൃത്തിക്കുള്ള ഉപകരണങ്ങള്‍ കണ്ടെടുത്തുവെന്ന വാര്‍ത്ത തെറ്റാണെന്നും ബി.ജെ.പി വക്താവ് നളിന്‍ കോഹ്ലി പറഞ്ഞു. ബി.ജെ.പി വക്താവായ എം.ജെ. അക്ബറിന്‍െറ ‘സണ്‍ഡേ ഗാര്‍ഡിയന്‍’ പത്രമാണ് കഴിഞ്ഞ ദിവസം ബി.ജെ.പി മുന്‍ അഖിലേന്ത്യാ പ്രസിഡന്‍റും കേന്ദ്ര മന്ത്രിയുമായ ഗഡ്കരിയുടെ വീട്ടില്‍നിന്ന് ചാരവൃത്തിക്കുപയോഗിക്കുന്ന ഉപകരണങ്ങള്‍ കണ്ടെടുത്തുവെന്ന് ഉന്നത ബി.ജെ.പി വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് വാര്‍ത്ത പുറത്തുവിട്ടത്. |
ന്യൂഡല്‍ഹിയില്‍ 14കാരി കൂട്ടബലാത്സംഗത്തിനിടയായി Posted: 28 Jul 2014 11:56 PM PDT Image: ന്യൂഡല്‍ഹി: തലസ്ഥാന നഗരിയില്‍ 14കാരി കൂട്ടബലാത്സംഗത്തിനിടയായി. പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേരുള്‍പ്പെടെ അഞ്ചുപേരാണ് പത്താം ക്ളാസുകാരിയെ തോക്കിന്‍മുനയില്‍ നിര്‍ത്തി ബലാത്സംഗം ചെയ്തത്. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഉത്തംനഗര്‍ പ്രദേശത്ത് കഴിഞ്ഞയാഴ്ചയാണ് സംഭവമുണ്ടായത്. സംഭവത്തിന്‍െറ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഘം വിവരം പുറത്തായാല്‍ ദൃശ്യങ്ങള്‍ ഇന്‍റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. പെണ്‍കുട്ടി സ്കൂളിലേക്ക് പോകുന്നവഴി പരിചയക്കാരായ യുവാക്കള്‍ ഒരു വീട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞദിവസമാണ് പെണ്‍കുട്ടി സംഭവം രക്ഷിതാക്കളെ അറിയിക്കുന്നത്. രക്ഷിതാക്കളുടെ പരാതിയത്തെുടര്‍ന്ന് പൊലീസ് പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേരുള്‍പെടെ മൂന്നുപേരെ അറസ്റ്റ് ചെയ്തു. |
ആസിഫ് അലിയുടെ സിനിമ മോശമെന്ന് ഫേസ്ബുക്കില്‍ കമന്‍റിട്ട പെണ്‍കുട്ടികള്‍ക്ക് മര്‍ദനം Posted: 28 Jul 2014 11:09 PM PDT Image: തിരുവനന്തപുരം: സിനിമക്കെതിരെ ഫേസ്ബുക്കില്‍ കമന്‍റിട്ട പെണ്‍കുട്ടികള്‍ക്ക് ഫാന്‍സ് അസോസിയേഷന്‍കാരുടെ മര്‍ദനം. പുതുതായി റിലീസ് ചെയ്ത ‘ഹായ് ഐ ആം ടോണി’ എന്ന സിനിമക്കെതിരെ കമന്‍റിട്ട വെമ്പായം സ്വദേശികളായ സീന, സജിന എന്നിവരെയാണ് സംഘംചേര്‍ന്ന് മര്‍ദിച്ചത്. കനകക്കുന്നില്‍ വെച്ച് തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഞായറാഴ്ചയാണ് ആസിഫ് അലി നായകനായ സിനിമ കണ്ടശേഷം ഫേസ്ബുക്കില്‍ കമന്‍റിട്ടത്. ഇത് ശ്രദ്ധയില്‍പെട്ട ചിലര്‍ മോശമായി പ്രതികരിച്ചിരുന്നു. തിങ്കളാഴ്ച പെണ്‍കുട്ടികള്‍ കനകക്കുന്നില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനത്തെിയപ്പോഴായിരുന്നു മര്‍ദനം. ആസിഫ് അലി ഫാന്‍സ് അസോസിയേഷന്‍ ജില്ലാ ഭാരവാഹി അനീഷ് അലിയുടെ നേതൃത്വത്തിലത്തെിയ സംഘമാണ് മര്‍ദിച്ചതെന്ന് പെണ്‍കുട്ടികള്‍ ല്‍കിയ പരാതിയില്‍ പറയുന്നു. ഇരുവരെയും മര്‍ദിച്ച സംഘം കൂടെയുണ്ടായിരുന്ന ആണ്‍കുട്ടികളുടെ കഴുത്തില്‍ കത്തിവെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. അസോസിയേഷന്‍ ജില്ലാ ഭാരവാഹി ഉള്‍പ്പെടെ ഇരുപത് പേര്‍ക്കെതിരെ കേസെടുത്തതായി മ്യൂസിയം പൊലീസ് അറിയിച്ചു. |
മഅ്ദനിക്ക് ഈദ് നമസ്കാരത്തിന് അനുമതി നിഷേധിച്ചു Posted: 28 Jul 2014 10:38 PM PDT Image: ബംഗളൂരു: മഅ്ദനിയെ ഈദ് നമസ്കാരത്തിന് പോകാന്‍ പൊലീസ് അനുവദിച്ചില്ല. ചൊവ്വാഴ്ച രാവിലെ നമസ്കാരത്തിന് അടുത്ത പള്ളിയില്‍ പോകാന്‍ അനുവദിക്കണമെന്ന് മഅ്ദനി സിറ്റി പൊലീസ് കമീഷണര്‍ക്ക് മൂന്ന് ദിവസം മുമ്പുതന്നെ കത്ത് നല്‍കിയിരുന്നു. സംസ്ഥാന സര്‍ക്കാറുമായി ഇക്കാര്യത്തില്‍ ആശയവിനിമയം നടത്തിയെന്നും എന്നാല്‍ മഅ്ദനിയെ സുരക്ഷാ കാരണങ്ങളാല്‍ പുറത്തു വിടേണ്ടതില്ളെന്നും നിയമ സെക്രട്ടറി അറിയിച്ചുവെന്നാണ് പൊലീസ് പറയുന്നത്. ഒടുവില്‍ മഅ്ദനി കുടുംബാംഗങ്ങളോടൊപ്പം ആശുപത്രിക്കുള്ളില്‍ നമസ്കാരം നിര്‍വഹിച്ചു. ചികിത്സക്ക് മാത്രമാണ് ജാമ്യമെന്നാണ് കര്‍ണാടക സര്‍ക്കാറിന്‍െറ നിലപാട്. അതേ സമയം ജാമ്യവ്യവസ്ഥയില്‍ ഇതേ കുറിച്ച് പ്രത്യേകം ഒന്നും പറയുന്നില്ളെന്ന് മഅ്ദനിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറഞ്ഞു. ബംഗളുരു സ്ഫോടനക്കേസില്‍ വിചാരണത്തടവുകാരനായിക്കഴിയുന്ന മഅ്ദനിക്ക് സുപ്രീം കോടതി ഉപാധികളോടെ ചികിത്സയ്ക്കായി ഒരു മാസത്തെ ജാമ്യം അനുവദിച്ചിരുന്നു. പരപ്പന അഗ്രഹാര ജയിലില്‍ നിന്ന് ജൂലൈ പതിനാലിന് പുറത്തിറങ്ങിയ അദ്ദേഹം ബംഗളൂരുവില്‍ സൗഖ്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
|
ഹമാസിനെ തകര്‍ക്കുന്നത് വരെ യുദ്ധം തുടരുമെന്ന് നെതന്യാഹു Posted: 28 Jul 2014 09:28 PM PDT Image: ജറുസലം: ഗസ്സയില്‍ നിരുപാധിക വെടിനിര്‍ത്തല്‍ വേണമെന്ന അമേരിക്കയടക്കമുള്ള ലോക രാഷ്ട്രങ്ങളുടെ ആവശ്യത്തെ കാറ്റില്‍പറത്തി യുദ്ധവെറിയുമായി വീണ്ടും ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു. തുടര്‍ച്ചയായ ആക്രമണത്തിന് തങ്ങള്‍ സജ്ജമാണെന്നും ഹമാസിനെ പൂര്‍ണമായി തകര്‍ക്കുന്നത് വരെ യുദ്ധം തുടരുമെന്നും ഇന്ന് ഇസ്രായേല്‍ ടെലിവിഷനിലൂടെ നടത്തിയ പ്രസ്താവനയില്‍ നെതന്യാഹു പറഞ്ഞു. മൂന്നാഴ്ചയായി തുടരുന്ന സൈനികാക്രമണത്തിനിടെ ലോകത്തിന്‍െറ മുഴുവന്‍ സമാധാനശ്രമങ്ങളും തള്ളിക്കൊണ്ടാണ് ഇസ്രായേല്‍ അവരുടെ നിലപാട് വീണ്ടും വ്യക്തമാക്കിയിരിക്കുന്നത്. |
ഇത് പുനര്‍ജന്മമെന്ന് ഫെയ്സ് ബുക്കില്‍ മഞ്ജുവാര്യര്‍ Posted: 28 Jul 2014 08:43 PM PDT Image: കൊച്ചി: നടന്‍ ദിലീപുമായി വേര്‍പിരിയാനുള്ള തീരുമാനത്തിന് ശേഷം ആദ്യമായി മഞ്ജു വാര്യരുടെ പരസ്യ പ്രതികരണം. ഇന്ന് രാവിലെ ഏഴുമണിയോടെയാണ് മഞ്ജു തന്‍െറ ഫേസ്ബുക്കിലൂടെ ലോകത്തിനുമുന്നില്‍ മനസ്സ് തുറന്നത്. വിവാഹമോചന തീരുമാനത്തിന് പിന്നിലെ കാരണങ്ങള്‍ സ്വകാര്യതയില്‍ ഒതുക്കി നിര്‍ത്താനാണ് തനിക്ക് താല്‍പര്യമെന്ന് പറയുന്ന മഞ്ജു ആ സ്വകാര്യതയെ ദയവായി മാനിക്കണമെന്ന് സ്വന്തം കൈപ്പടയില്‍ എഴുതിയ കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. ഇത് തന്‍െറ പുനര്‍ജന്മമാണെന്നും എല്ലാം ഇനി ഒന്നില്‍ നിന്ന് തുടങ്ങുകയാണെന്നും അവര്‍ പറയുന്നു. തന്‍െറ ജീവിതത്തിലെ സ്വകാര്യ സംഭവങ്ങള്‍ മറ്റു ചിലരെ ബാധിക്കുമെന്നതിനാലാണ് ഇപ്പോള്‍ ഈ വെളിപ്പെടുത്തലുകളെന്നും കൂടെ നിന്നവരെ കുറിച്ച് ചിലര്‍ ഉണ്ടാക്കിയ തെറ്റിധാരണകള്‍ മാറ്റാനാണ് ഈ കുറിപ്പെന്നും കത്തില്‍ പറയുന്നു. കത്ത് തുടരുന്നു.....എന്‍െറ സന്തോഷങ്ങളിലും സങ്കടങ്ങളിലും കൂടെ നിന്ന സിനിമാനടിമാരായ ഗീതു, സംയുക്ത, ഭാവന, പൂര്‍ണിമ, ശ്വേതമേനോന്‍ എന്നിവര്‍ക്കാണ് ഇപ്പോള്‍ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ക്ക് ഉത്തരവാദിത്വം എന്ന രീതിയില്‍ പ്രചാരണം നടക്കുന്നുണ്ട്. അത് അവരെയും എന്നെയും വേദനിപ്പിക്കുന്നു. എന്നാല്‍ എന്‍്റെ തീരുമാനങ്ങള്‍ എന്‍്റേതും അതിന്‍െറ പ്രത്യാഘാതങ്ങള്‍ക്ക് ഉത്തരവാദി ഞാന്‍ മാത്രവുമാണ്. ഇതിന് പിന്നില്‍ ആരുടെയും പ്രേരണയോ നിര്‍ബന്ധമോ ഇല്ല. ദിലീപിന്‍െറ വ്യക്തിജീവിതത്തിന് വിജയാശംസകള്‍ നേരുന്ന മഞ്ജു മകള്‍ മീനൂട്ടി ദിലീപിന്‍െറ സംരക്ഷണയില്‍ സന്തുഷ്ടയാണെന്നും അതുകൊണ്ട് അവളുടെ മേലുള്ള അവകാശ വാദംകൊണ്ട് അവളെ ദുഖിപ്പിക്കുന്നില്ളെന്നും അവള്‍ എപ്പോഴും അമ്മയുടെ അകത്തുതന്നെയാണെന്നും കത്തില്‍ പറയുന്നു. മഞ്ജുവിന്‍്റെ ഫേസ്ബുക്ക് പോസ്റ്റിന് മണിക്കുറുകള്‍ക്കകം നിരവധി ലൈക്കുകളും ഷെയറുകളുമാണ് ലഭിച്ചത്. ഇവര്‍ തമ്മില്‍ പിരിയരുതെന്നും ആരാധകര്‍ കമന്‍്റുകളിലൂടെ ആവശ്യപ്പെടുന്നുണ്ട്. features: Facebook |
Posted: 28 Jul 2014 12:44 PM PDT Image: കോഴിക്കോട്: പുണ്യങ്ങളുടെ പെരുമഴക്കാലം തീര്‍ത്ത ആത്മവിശുദ്ധിയില്‍ ഇന്ന് ആഹ്ളാദത്തിന്‍െറ ചെറിയ പെരുന്നാള്‍. വാക്കുകളും കര്‍മങ്ങളും ഒരുപോലെ വിശുദ്ധിയുടെ വഴികള്‍ തേടിയ റമദാനിലെ പകലിരവുകള്‍ക്ക് വിരഹവും ആത്മഹര്‍ഷവും നിറഞ്ഞ മനസ്സോടെയാണ് വിശ്വാസികള്‍ വിട ചൊല്ലിയത്. സല്‍കര്‍മങ്ങളില്‍ മതിമറന്നാഹ്ളാദിച്ച ഒരു മാസത്തെ വിട്ടുപിരിയുന്നതിന്‍െറ വിരഹവും ആഹ്ളാദത്തിന്‍െറ പൂനിലാവുമായത്തെിയ ചെറിയ പെരുന്നാളിനെ നെഞ്ചേറ്റുന്നതിന്‍െറ നിര്‍വൃതിയും വിശ്വാസികളെ വീര്‍പ്പുമുട്ടിച്ചു. അതേസമയം, ഗസ്സയുടെ തെരുവീഥികളില്‍ ഒഴുകിയ ചോരപ്പുഴയില്‍ രക്തസാക്ഷ്യം വരിച്ച പിഞ്ചുപൈതങ്ങളുടെ മുഖം മനുഷ്യസ്നേഹികളെ ഈ പെരുന്നാള്‍ദിനത്തിലും കരയിപ്പിക്കുന്നു. റമദാന്‍ 30 പൂര്‍ത്തിയാക്കിയാണ് കേരളത്തിലെ മുസ്ലിംകള്‍ ഇന്ന് പെരുന്നാള്‍ ആഘോഷിക്കുന്നത്. ഒമാന്‍ ഒഴികെ ഗള്‍ഫ് നാടുകളില്‍ ഇന്നലെയായിരുന്നു പെരുന്നാള്‍. കാലവര്‍ഷം കണക്കിലെടുത്ത് ഇന്ന് മിക്കയിടങ്ങളിലും ഈദ്ഗാഹുകളില്ല. പള്ളികളില്‍ പെരുന്നാള്‍ നമസ്കാരത്തിന് വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. |
ആണവനിലയ പരിശോധന: കരാര്‍ പ്രാബല്യത്തില്‍ Posted: 28 Jul 2014 12:41 PM PDT Image: Subtitle: സൈനികേതര ആണവനിലയങ്ങള്‍ പരിശോധനക്ക് തുറന്നുകൊടുക്കും ന്യൂഡല്‍ഹി: അമേരിക്കയുമായി ഒപ്പുവെച്ച ആണവകരാറിന്‍െറ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ സൈനികേതര ആണവനിലയങ്ങള്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയായ ഐ.എ.ഇ.എയുടെ പരിശോധനകള്‍ക്ക് തുറന്നുകൊടുക്കുന്നതിനുള്ള കരാര്‍ പ്രാബല്യത്തില്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്റ്റംബറില്‍ വാഷിങ്ടണിലത്തെി അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമയുമായി കൂടിക്കാഴ്ച നടത്താനിരിക്കുന്ന പശ്ചാത്തലത്തിലാണ് ആണവകരാറിന്‍െറ തുടര്‍നടപടികള്‍ മുന്നോട്ടുനീക്കിയത്. മന്‍മോഹന്‍സിങ്ങിനെപ്പോലെ തന്നെ ആണവകരാറിന്‍െറ കാര്യത്തില്‍ മോദി സര്‍ക്കാറിനുള്ള പ്രതിബദ്ധതയും താല്‍പര്യവും ലോകസമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനുള്ള ചുവടുവെപ്പുകൂടിയാണിത്. ഐ.എ.ഇ.എ പരിശോധനകള്‍ക്കും സുരക്ഷിതത്വ നടപടികള്‍ക്കും അനുവദിക്കുന്ന അഡീഷനല്‍ പ്രോട്ടോകോള്‍ ഇക്കഴിഞ്ഞ 25നാണ് പ്രാബല്യത്തില്‍ വരുത്തിയത്. ഇന്ത്യയുടെ നിയമപരമായ പ്രതിബദ്ധത പൂര്‍ത്തീകരിച്ചുകൊണ്ടുള്ള വിജ്ഞാപനം വിയനയിലെ ഇന്ത്യയുടെ പ്രതിനിധി രാജീവ് മിശ്ര ഐ.എ.ഇ.എ ഡയറക്ടര്‍ ജനറല്‍ യുകിയ അമാനോവിന് കൈമാറി. അഡീഷനല്‍ പ്രോട്ടോകോള്‍ അംഗീകരിച്ച സുപ്രധാന തീരുമാനം അദ്ദേഹം സ്വാഗതം ചെയ്തു. 2009ലാണ് ഈ കരാര്‍ ഒപ്പുവെച്ചത്. അതനുസരിച്ച് സൈനികേതര ആണവ നിലയങ്ങള്‍, ഇന്ധന സൂക്ഷിപ്പുകേന്ദ്രങ്ങള്‍ എന്നിവ അടക്കമുള്ള ആണവസന്നാഹങ്ങളില്‍ ആണവോര്‍ജ ഏജന്‍സിയുടെ പരിശോധകര്‍ക്ക് കടന്നുചെല്ലാം. തീവ്രപരിശോധന നടത്താം. ഹൈദരാബാദിലെ ആണവകേന്ദ്രത്തിലുള്ള ആറു സംവിധാനങ്ങള്‍, താരാപ്പൂരിലെ ഒന്നും രണ്ടും നിലയങ്ങള്‍, രാജസ്ഥാന്‍ ആണവോര്‍ജ കേന്ദ്രത്തിലെ യൂനിറ്റുകള്‍, കൂടങ്കുളം, കക്രപാര്‍ ആണവോര്‍ജ കേന്ദ്രത്തിലെ യൂനിറ്റുകള്‍ എന്നിവ ഇങ്ങനെ തീവ്രപരിശോധനക്ക് വിധേയമാക്കപ്പെടുന്ന നിലയങ്ങളായി മാറി. പരിശോധനക്കിടയില്‍ വിവരങ്ങള്‍ ഒത്തുനോക്കാന്‍ പാകത്തിലുള്ള ഡാറ്റ ട്രാന്‍സ്മിഷനും അനുവദിച്ചിട്ടുണ്ട്. |
ഈദ് ദിനത്തിലും ഇസ്രായേല്‍ നരമേധം: ഏഴു കുഞ്ഞുങ്ങള്‍ മരിച്ചു Posted: 28 Jul 2014 12:37 PM PDT Image: ഗസ്സ സിറ്റി: ഈദ് ദിനത്തില്‍ വെടിനിര്‍ത്താനുള്ള ലോകരാഷ്ട്രങ്ങളുടെ നിര്‍ദേശം തള്ളിയ ഇസ്രായേല്‍ സൈന്യം ഗസ്സയില്‍ വീണ്ടും ആക്രമണം നടത്തി. ഗസ്സയില്‍ യു.എന്‍ നടത്തുന്ന ഒരു അഭയാര്‍ഥി ക്യാമ്പിനും ആശുപത്രി സമുച്ചയത്തിനും നേരെയുണ്ടായ സൈനികാക്രമണത്തില്‍ ചുരുങ്ങിയത് ഏഴ് കുട്ടികള്‍ മരിച്ചു. വെടിനിര്‍ത്തല്‍ പ്രഖ്യാപി ക്കണമെന്ന യു.എന്‍ രക്ഷാസമിതി പ്രമേയം പുറത്തുവന്നതിന് തൊട്ടുടനെയാണ് നരമേധത്തിന്‍െറ പുതിയ റിപ്പോര്‍ട്ടുകള്‍. 21ദിവസം പിന്നിട്ട ഇസ്രായേല്‍ ആക്രമണത്തില്‍ ഇതിനോടകം 230 കുട്ടികള്‍ ഉള്‍പ്പെടെ 1100ഓളം ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. രണ്ടു ലക്ഷത്തോളം പേര്‍ അഭയാര്‍ഥികളാണ്. 24 മണിക്കൂര്‍ സമയത്തേക്ക് പ്രത്യാക്രമണം നടത്തില്ളെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇസ്രായേലിന്‍െറ വെടിനിര്‍ത്തല്‍ സമയം കഴിഞ്ഞയുടനെയായിരുന്നു ഹമാസിന്‍െറ പ്രഖ്യാപനം. തുടര്‍ന്നും ഇസ്രായേല്‍ ഗസ്സയില്‍ വ്യോമാക്രമണം നടത്തിയിരുന്നു. ഗസ്സയില്‍ ഈദ് ദിനമായ തിങ്കളാഴ്ച ഉച്ചവരെ ആക്രമണം റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. ഉച്ചക്കുശേഷമാണ് ഇസ്രായേല്‍, ഏതാനും മണിക്കൂറുകളുടെ മാത്രം ഇടവേളക്കു ശേഷം ആക്രമണം പുനരാരംഭിച്ചത്. |
ഗഡ്കരിയുടെ വീട്ടിലെ ചാരവൃത്തി അന്വേഷണമില്ളെന്ന് കേന്ദ്രസര്‍ക്കാര്‍ Posted: 28 Jul 2014 12:34 PM PDT Image: Subtitle: റിപ്പോര്‍ട്ട് ഊഹാപോഹമാണെന്ന് ഗഡ്കരി തന്നെ പറഞ്ഞതിനാല്‍ ഇടപെടാനാവില്ളെന്ന് കേന്ദ്രം ന്യൂഡല്‍ഹി: ബി.ജെ.പി മുന്‍ അഖിലേന്ത്യാ പ്രസിഡന്‍റും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിയുമായ നിതിന്‍ ഗഡ്കരിയുടെ വസതിയില്‍ ചാരവൃത്തിക്കുള്ളതെന്ന് സംശയിക്കുന്ന ശ്രവണ ഉപകരണങ്ങള്‍ കണ്ടെടുത്ത സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന ആവശ്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയം തള്ളി. സംഭവത്തെക്കുറിച്ച് വിശദ അന്വേഷണം നടത്തണമെന്ന ആവശ്യവുമായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ രംഗത്തത്തെിയ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. ബി.ജെ.പി വക്താവായ എം.ജെ. അക്ബറിന്‍െറ ‘സണ്‍ഡേ ഗാര്‍ഡിയന്‍’ പത്രമാണ് ഗഡ്കരിയുടെ വീട്ടില്‍നിന്ന് ചാരവൃത്തിക്കുപയോഗിക്കുന്ന ഉപകരണങ്ങള്‍ കണ്ടെടുത്ത വാര്‍ത്ത പുറത്തുവിട്ടത്. ഉന്നത ബി.ജെ.പി വൃത്തങ്ങളെ ഉദ്ധരിച്ചായിരുന്നു പത്രത്തിന്‍െറ റിപ്പോര്‍ട്ട്. ശക്തിയുള്ള ശ്രവണ ഉപകരണങ്ങളാണ് 13 തീന്‍മൂര്‍ത്തി മാര്‍ഗിലെ ഗഡ്കരിയുടെ വസതിയില്‍നിന്ന് കിട്ടിയതെന്നും പത്രം റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തെക്കുറിച്ച് ഗഡ്കരി പ്രധാനമന്ത്രി നരേന്ദ്ര മോദി, ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭഗവത് എന്നിവരോട് പരാതിപ്പെട്ടതായും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. വാര്‍ത്ത ഊഹാപോഹമാണെന്ന് ഗഡ്കരി പറഞ്ഞ ശേഷമാണ് അന്വേഷണം വേണമെന്ന് മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് ആവശ്യപ്പെട്ടത്. ഇതെങ്ങനെ സംഭവിച്ചെന്ന് സര്‍ക്കാര്‍ പാര്‍ലമെന്‍റില്‍ വിശദീകരിക്കണമെന്നും സിങ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍, റിപ്പോര്‍ട്ട് ഊഹാപോഹമാണെന്ന് ഗഡ്കരി തന്നെ വിശേഷിപ്പിച്ച സാഹചര്യത്തില്‍ വിഷയത്തില്‍ തങ്ങള്‍ക്ക് എങ്ങനെ ഇടപെടാനാകുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു ചോദിച്ചു. രാജ്യത്തെ ഏതു പൗരനെതിരെയും സര്‍ക്കാര്‍ ഏജന്‍സികളോ സ്വകാര്യ ഏജന്‍സികളോ നിയമവിരുദ്ധമായി ചാരവൃത്തി നടത്താമെന്ന സംശയമുയര്‍ത്തുന്നതാണ് സംഭവമെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി അഭിപ്രായപ്പെട്ടു. ഇത്തരം സംശയങ്ങള്‍ ദൂരീകരിക്കാന്‍ അന്വേഷണം അനിവാര്യമാണെന്നും അദ്ദേഹം തുടര്‍ന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് എന്‍.സി.പി നേതാവ് താരിഖ് അന്‍വറും ബിജു ജനതാദള്‍ നേതാവ് ജയ പാണ്ഡ്യയും ആവശ്യപ്പെട്ടു. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment