സ്വാഗതം
WELCOME

News Update..

Wednesday, July 30, 2014

കാര്‍ലോസ് ടെവസിന്‍െറ അച്ഛനെ തട്ടിക്കൊണ്ടുപോയെന്ന് റിപ്പോര്‍ട്ട് Madhyamam News Feeds

കാര്‍ലോസ് ടെവസിന്‍െറ അച്ഛനെ തട്ടിക്കൊണ്ടുപോയെന്ന് റിപ്പോര്‍ട്ട് Madhyamam News Feeds

Link to

കാര്‍ലോസ് ടെവസിന്‍െറ അച്ഛനെ തട്ടിക്കൊണ്ടുപോയെന്ന് റിപ്പോര്‍ട്ട്

Posted: 30 Jul 2014 12:58 AM PDT

Image: 

ലണ്ടന്‍: യുവന്‍റസിന്‍െറ അര്‍ജന്‍റീന ഫുട്ബാള്‍ താരം കാര്‍ലോസ് ടെവസിന്‍െറ അച്ഛനെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപൊയതായി റിപ്പോര്‍ട്ട്. യുവാന്‍ ആല്‍ബര്‍ട്ടോ കാബ്രലിനെയാണ് തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ടത്.

ബ്വേനസ് എയ്റിസിലെ മോറോണ്‍ എന്ന സ്ഥലത്താണ് സംഭവം നടന്നതെന്ന് ദി നേഷന്‍ ദിനപത്രത്തിന്‍െറ വെബ്സൈറ്റ് റിപ്പോര്‍ട്ടുചെയ്തു. വന്‍തുകയാണ് മോചനദ്രവ്യമായി തട്ടിക്കൊണ്ടുപോയവര്‍ ആവശ്യപ്പെട്ടത്. സംഭവം അറിഞ്ഞയുടന്‍ കാര്‍ലോസ് ടെവസ് അര്‍ജന്‍റിനയിലേക്ക് തിരിച്ചിട്ടുണ്ട്.

എം.എല്‍.എ ഹോസ്റ്റലില്‍ പ്രതി താമസിച്ചത് സഭാ സെക്രട്ടറി അന്വേഷിക്കും -ജി.കാര്‍ത്തികേയന്‍

Posted: 30 Jul 2014 12:38 AM PDT

Image: 
Subtitle: 
നിയമസഭാ ഹോസ്റ്റല്‍ ഇനി കര്‍ശന നിയന്ത്രണത്തില്‍

തിരുവനന്തപുരം: കൊച്ചി ബ്ളാക്ക് മെയിലിങ് കേസിലെ പ്രതി എം.എല്‍.എ ഹോസ്റ്റലില്‍ താമസിക്കാനിടയായ സംഭവം നിയമസഭാ സെക്രട്ടറി അന്വേഷിക്കുമെന്ന് സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍.

ഈ സാഹചര്യത്തില്‍ എം.എല്‍.എ ഹോസ്റ്റലുമായി ബന്ധപ്പെട്ട നിയമങ്ങള്‍ കര്‍ശനമാക്കാന്‍ സര്‍വ കക്ഷിയോഗം തീരുമാനിച്ചതായും കാര്‍ത്തികേയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

മുന്‍ എം.എല്‍.എമാര്‍ കത്ത് മുഖാന്തിരമോ നേരിട്ടോ മുറി ആവശ്യപ്പെടണം. നേരിട്ട് വന്ന് രജിസ്റ്ററില്‍ ഒപ്പു വെക്കണം.  ഒരാള്‍ക്ക് ഒരേ സമയം ഒന്നിലധികം മുറികള്‍ അനുവദിക്കുന്നതല്ല. ഒരു മാസം പത്ത് ദിവസത്തില്‍ കൂടുതല്‍ മുറി അനുവദിക്കില്ല. ഒരു സമയം അഞ്ചു ദിവസത്തേക്കു മാത്രമേ മുറി നല്‍കു. അഞ്ചു ദിവസങ്ങള്‍ക്കുശേഷം നിര്‍ബന്ധമായും മുറി ഒഴിയണം.

മുറിയില്‍ മുന്‍ സാമാജികനും കുടുംബാംഗങ്ങള്‍ക്കും മാത്രമെ താമസിക്കാന്‍ അനുവാദമുള്ളു. അല്ലാത്തവര്‍ക്ക് മുറി അനുവദിക്കണമെങ്കില്‍ അവരുടെ തിരിച്ചറിയല്‍ കാര്‍ഡും മറ്റു വിശദാംശങ്ങളും റിസപ്ഷനിസ്റ്റിനെ കാണിക്കണം.

രാവിലെ അഞ്ചു മണിക്ക് മുമ്പും രാത്രി പത്തു മണിക്കുശേഷവും സന്ദര്‍ശകരെ അനുവദിക്കില്ല. ഹോസ്റ്റലും അവിടേക്കുള്ള രണ്ടു ഗേറ്റുകളും സി.സി.ടി.വിയുടെ നിരീക്ഷണത്തില്‍ ആയിരിക്കും.

എം.എല്‍.എയുടെയും പി.എമാരുടെയും മറ്റു ജീവനക്കാരുടേതുമൊഴികെയുള്ള വാഹനങ്ങള്‍ അകത്തേക്കു കടത്തിവിടില്ല, എം.എല്‍.എമാരും പി.എമാരും ഇല്ലാത്ത സമയത്ത് സന്ദര്‍ശകരെ അനുവദിക്കില്ല.

നിയമസഭാ ഹോസ്റ്റല്‍ നിയന്ത്രണ വിധേയമായ ഹോസ്റ്റല്‍ ആയി മാറണമെന്നും ഇതു കര്‍ശനമായി പാലിക്കാന്‍ സര്‍വ കക്ഷിയോഗം തീരുമാനിച്ചതായും കാര്‍ത്തികേയന്‍ അറിയിച്ചു.

ബംഗളൂരുവില്‍ സ്കൂളില്‍ വീണ്ടും പീഡനം; ഒരാള്‍ അറസ്റ്റില്‍

Posted: 30 Jul 2014 12:20 AM PDT

Image: 

ബംഗളൂരു: ബംഗളൂരുവിലെ സ്കൂളില്‍ വീണ്ടും വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു. പടിഞ്ഞാറന്‍ ബംഗളൂരുവിലെ ശാന്തി ധര്‍മ സ്കൂളിലാണ് ഏഴ് വയസ്സുകാരി പീഡനത്തിനിരയായത്. സംഭവവുമായി ബന്ധപ്പെട്ട് സ്കൂള്‍ ജീവനക്കാരിയുടെ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. ശ്രീനിവാസന്‍ എന്നയാളാണ് അറസ്റ്റിലായത്.  പീഡനത്തിനിരയായ കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് അറസ്റ്റ്.

ദിവസങ്ങള്‍ക്കുമുമ്പ് ബംഗളൂരുവിലെ പ്രശസ്തമായ വിബ്ജിയോര്‍ സ്കൂളില്‍ വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിനിരയായിരുന്നു. ഇത് ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. സംഭവത്തത്തെുടര്‍ന്ന് അടച്ചിട്ട സ്കൂള്‍ കഴിഞ്ഞ ദിവസമാണ് തുറന്നത്.

പാറ്റൂര്‍ വിവാദഭൂമിയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സ്റ്റേ

Posted: 29 Jul 2014 11:59 PM PDT

Image: 

തിരുവനന്തപുരം: പാറ്റൂരിലെ വിവാദഭൂമിയിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ സ്റ്റേ ചെയ്ത് ലോകായുക്ത ഉത്തരവിട്ടു. വിവാദ ഭൂമിയിടപാട് അന്വേഷിക്കാന്‍ ലോകായുക്ത അമികസ്ക്യൂറിയെ നിയോഗിക്കുകയും ചെയ്തു. ഹൈകോടതി അഭിഭാഷകനായ കെ.ബി. പ്രദീപിനാണ് അന്വേഷണചുമതല.

വിജിലന്‍സ് എ.ഡി.ജി.പി ജേക്കബ് തോമസിന്‍റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തെയും നിയോഗിച്ചിട്ടുണ്ട്. വിവാദമായ പാറ്റൂര്‍ ഭൂമിയിടപാട് കേസില്‍ ഫയലുകള്‍ ഹാജരാക്കാന്‍ സര്‍ക്കാരിന് ലോകായുക്ത നല്‍കിയ സമയപരിധി ഇന്ന് അവസാനിച്ചിരുന്നു.

പാറ്റൂര്‍ ഭൂമിയിടപാടില്‍ ദുരൂഹത നിലനില്‍കുന്നുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും നേരത്തെ ആരോപിച്ചിരുന്നു. ഇടപാടിനെകുറിച്ച് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും അറിയാമെന്നും വി.എസ് പറഞ്ഞിരുന്നു.

കുംഭകോണം സ്കൂള്‍ തീപിടിത്തം: പത്ത് പേര്‍ കുറ്റക്കാര്‍

Posted: 29 Jul 2014 11:45 PM PDT

Image: 

തഞ്ചാവൂര്‍: ജില്ലയിലെ കുംഭകോണത്ത് സ്കൂളിന് തീപിടിച്ച് 94 കുട്ടികള്‍ മരിച്ച സംഭവത്തില്‍ കെട്ടിട ഉടമയും ഹെഡ്മിസ്ട്രസും ഉള്‍പ്പടെ പത്ത് പേര്‍ കുറ്റക്കാരാണെന്ന് തഞ്ചാവൂര്‍ സെഷന്‍സ് കോടതി വിധിച്ചു. 11 പേരെ വെറുതെ വിട്ടു. പ്രതികള്‍ക്കുള്ള ശിക്ഷ ഇന്ന് ഉച്ചക്കുശേഷം വിധിക്കും.

2004 ജൂലൈയിലാണ് ദാരുണ ദുരന്തം സംഭവിച്ചത്. ദാരാപുരത്ത് സ്കൂളിലുണ്ടായ തീപിടിത്തത്തില്‍ പൊള്ളലേറ്റും ശ്വാസം മുട്ടിയും 94 കുട്ടികള്‍ മരിക്കുകയായിരുന്നു. മരിച്ചവരില്‍ 46 ആണ്‍കുട്ടികളും 40 പെണ്‍കുട്ടികളും ഉള്‍പ്പെടും.

ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സമുച്ചയത്തില്‍പ്പെട്ട സരസ്വതി  ൈപ്രമറി സ്കൂളിലാണ് ദുരന്തമുണ്ടായത്. ഉച്ചഭക്ഷണം പാകം ചെയ്യുന്നതിനിടെ തീ ഓല ഷെഡില്‍ പടര്‍ന്നുപിടിക്കുകയായിരുന്നു.

സുധീരന്‍ എത്തി ; കെ പി സി സി യോഗം വ്യാഴാഴ്ച

Posted: 29 Jul 2014 11:13 PM PDT

Image: 

തിരുവനന്തപുരം: അമേരിക്കന്‍ സന്ദര്‍ശനത്തിനു ശേഷം കെ പി സി സി പ്രസിഡന്‍റ് വി എം സുധീരന്‍ തിരിച്ചത്തെി . സംഘടനാ പുനസംഘടനയാണ് പാര്‍ട്ടിക്ക് മുന്നിലുള്ള പ്രധാന അജണ്ടയെന്ന് സുധീരന്‍ മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രിസഭാ പുനസംഘടന സംബന്ധി ച്ച്  ഉയര്‍ന്ന തലത്തില്‍ ചര്‍ച്ച നടക്കേണ്ടതുണ്ടെന്നും അദ്ദഹേം പറഞ്ഞു .

നാളെ ചേരുന്ന കെ പി സി സി ഭാരവാഹികളുടെ യോഗത്തിന്‍റെ പരിഗണനാ വിഷയം ഡി സി സി വരെയുള്ള പുനസംഘടനയാണ് . 2010 ല്‍ നടക്കേണ്ടതാണ് ഇത് . ഏറ്റവും താഴെ തട്ടിലുള്ള ബൂത്ത് കമ്മിറ്റി ഭാരവാഹികളെ ആഗസ്റ്റ് 10 നു ജനാധിപത്യ മാര്‍ഗത്തില്‍ യോഗം ചേര്‍ന്ന് തെരഞ്ഞെടുക്കും. തുടര്‍ന്നുള്ള മണ്ഡലം, ബ്ലോക്ക് തുടങ്ങി ഡി സി സി പ്രസിഡന്‍റ് ഒഴികെ ഭാരവാഹികളെ നോമിനേറ്റ് ചെയ്യം . എല്ലാ ജില്ലകളിലും വിവിധ ഗ്രൂപുകള്‍ക്ക് പ്രാതിനിധ്യം നല്‍കി സമവായ കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട് . അവരുടെ ശിപാര്‍ശ പ്രകാരം ബ്ലോക്ക് പ്രസിഡന്‍റ്മാരെയും ഡി സി സി ഭാരവാഹികളെയും കെ പി സി സി പ്രസിഡന്‍റ് ആണ് നോമിനേറ്റ് ചെയ്യക . ഡി സി സി പ്രസിഡന്‍റ് മുതല്‍ കെ പി സി സി പ്രസിഡന്‍്റ് വരെ ഉള്ളവരെ നോമിനേറ്റ് ചെയ്യാന്‍ അധികാരം കോണ്‍ഗ്രസ് പ്രസിഡന്‍റിനാണ് .

എ ഐ സി സി പ്രഖ്യാപിച്ച ഷെഡ്യൂള്‍ പ്രകാരം സെപ്റ്റംബര്‍ 30 മുതല്‍ ഡിസംബര്‍ 31 വരെ അംഗത്വ കാലമാണ്. ജൂലൈ 31 നു പുതിയ കോണ്‍ഗ്രസ് പ്രസിഡന്‍റിനെ തെരഞ്ഞെടുക്കണം. ജൂണില്‍ പുതിയ കെ പി സി സി പ്രസിഡന്‍റും ഭാരവാഹികളും വരണം. ബൂത്ത് കഴിഞ്ഞാല്‍ മുകള്‍ തട്ടില്‍ സമവായ ഭാരവാഹികള്‍  വരാനാണ് സാധ്യത. എന്നാല്‍ കെ പി സി സി തലത്തില്‍ തെരഞ്ഞെടുപ്പിന് ആരെങ്കിലും ഇറങ്ങി പുറപ്പെട്ടാല്‍ മത്സരം നടക്കും.

കോണ്‍ഗ്രസിന് പ്രതിപക്ഷനേതൃസ്ഥാനം നല്‍കുന്ന കാര്യം ഉടന്‍ തീരുമാനിക്കും: സ്പീക്കര്‍

Posted: 29 Jul 2014 10:51 PM PDT

Image: 

ന്യൂഡല്‍ഹി: ലോക്സഭയില്‍ കോണ്‍ഗ്രസിന് പ്രതിപക്ഷ നേതൃസ്ഥാനം നല്‍കുന്ന കാര്യം രണ്ടു മുതല്‍ നാലു ദിവസത്തിനുള്ളില്‍ തീരുമാനിക്കുമെന്ന് ലോക്സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍ അറിയിച്ചു. താന്‍ അറ്റോര്‍ണി ജനറലിനോട് ആവശ്യപ്പെട്ട നിയമോപദേശം പരിശോധിച്ചായിരിക്കും തീരുമാനമെന്നും സുമിത്ര മഹാജന്‍ കൂട്ടിച്ചേര്‍ത്തു.

തീരുമാനത്തിലത്തൊന്‍ ഇതുസംബന്ധമായ എല്ലാ നിയമവശങ്ങളും പരിശോധിക്കും. ഒരു പാര്‍ട്ടിക്കും ആവശ്യമായ അംഗങ്ങളില്ലാത്ത സമയത്ത് പ്രതിപക്ഷ നേതാവ് ഇല്ലാത്ത ലോക്സഭയും ഉണ്ടായിട്ടുണ്ട്. 1980ഉം 1984ഉം ഇതിനുദാഹരണമാണെന്നും സുമിത്രാ മഹാജന്‍ വ്യക്തമാക്കി.

ആലപ്പുഴയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു

Posted: 29 Jul 2014 10:11 PM PDT

Image: 

ആലപ്പുഴ: ജില്ലയിലെ ഹരിപ്പാട് ഡാണാപ്പടിക്ക് അടുത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. ഹരിപ്പാട് ഏരികാവ് സ്വദേശികളായ രാജേഷ് (29), സുകേശന്‍ (30) എന്നിവരാണ് മരിച്ചത്.

ഇന്ത്യ ഫോളോ ഓണ്‍ ഭീഷണിയില്‍

Posted: 29 Jul 2014 10:02 PM PDT

Image: 

സതാംപ്ടണ്‍: ഇംഗ്ളണ്ടിനെതിരായ മൂന്നാം ടെസ്റ്റിന്‍െറ ആദ്യ ഇന്നിങ്സില്‍ ഇന്ത്യ ഫോളോ ഓണ്‍ ഭീഷണിയില്‍. ഇന്നലെ കളി നിര്‍ത്തുമ്പോള്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 323 റണ്‍സാണ് ഇന്ത്യ നേടിയത്. ഫോളോ ഓണ്‍ ഒഴിവാക്കാന്‍ ഇന്ത്യക്ക് 47 റണ്‍സ് കൂടി വേണം. രണ്ട് വിക്കറ്റ് കൈയിലിരിക്കെ ഇംഗ്ളണ്ടിനേക്കാള്‍ 246 റണ്‍സ് പിന്നിലാണ് ഇന്ത്യ. 50 റണ്‍സുമായി ക്രീസിലുള്ള ക്യാപ്റ്റന്‍ ധോണിയിലാണ് ഇന്ത്യയുടെ പ്രതീക്ഷ. ഇന്ത്യക്കുവേണ്ടി അജിന്‍ക്യ രഹാനെ അര്‍ധസെഞ്ച്വറി (54)നേടി.

മുരളി വിജയും (35) പൂജാരയും മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും പിന്നീട് ഇന്ത്യ തകരുകയായിരുന്നു. കോഹ് ലി(39), രോഹിത് (28), ജദേജ (31) എന്നിവര്‍ മോശമല്ലാതെ ബാറ്റു വീശിയെങ്കിലും കൃത്യമായ ഇടവേളകളില്‍ ഇംഗ്ളണ്ട് വിക്കറ്റ് വീഴ്ത്തി.

ഇംഗ്ളണ്ടിനുവേണ്ടി ജെയിംസ് ആന്‍ഡേഴ്സണ്‍, സ്റ്റുവര്‍ട്ട് ബ്രോഡ് എന്നിവര്‍ മൂന്നു വിക്കറ്റും മുഈന്‍ അലി രണ്ട് വിക്കറ്റും നേടി.

ഗസ്സയില്‍ ഒറ്റ ദിവസം കൊല്ലപ്പെട്ടത് 104 ഫലസ്തീനികള്‍

Posted: 29 Jul 2014 08:48 PM PDT

Image: 

ഗസ്സ സിറ്റി: ഗസ്സയില്‍ ഇസ്രായേല്‍ തുടരുന്ന കനത്ത ബോംബാക്രമണത്തില്‍ ഇന്നലെ മാത്രം 104 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ബുറൈജിലെ അഭയാര്‍ത്ഥി ക്യാമ്പിലടക്കം നടത്തിയ ആക്രമണത്തിലാണ് ഇത്രയും പേര്‍ കൊല്ലപ്പെട്ടത്. ഇതോടെ ഇതുവരെ 1200ലധികം പേര്‍ക്ക് ഇസ്രായേലിന്‍െറ ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടു.  6,800ലധികം പേര്‍ക്ക് പരിക്കേറ്റു. ഹമാസ് നടത്തിയ തിരിച്ചടിയില്‍ 53 ഇസ്രായേലികള്‍ കൊല്ലപ്പെട്ടു. ഇന്നലത്തെ ആക്രമണത്തില്‍ ഗസ്സയിലെ ഏക വൈദ്യുതി നിലയവും തുറമുഖവും ഇസ്രായേല്‍ തകര്‍ത്തു.

വൈദ്യുതി നിലയം തകര്‍ത്തതോടെ മേഖല കനത്ത പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നതെന്നും ഊര്‍ജ വിതരണം പുനഃസ്ഥാപിക്കാന്‍ എത്രയും പെട്ടെന്ന് നടപടിയെടുക്കണമെന്നും അധികൃതര്‍ അറിയിച്ചു. വൈദ്യുതി നിലയം തകര്‍ത്തത് ആശുപത്രികളെയും ജലവിതരണത്തെയും സാരമായി ബാധിക്കും. 80 മെഗാവാട്ട് ശേഷിയുള്ള നിലയമാണ് തകര്‍ക്കപ്പെട്ടത്. ഹമാസിന്‍െറ മുതിര്‍ന്ന നേതാവ് ഇസ്മായില്‍ ഹനിയ്യയുടെ വീട് ആക്രമണത്തില്‍ തകര്‍ന്നു.

അതിനിടെ ഇസ്രായേല്‍ തുടരുന്ന ഉപരോധം പിന്‍വലിക്കാതെ വെടിനിര്‍ത്തലിനില്ലെന്ന് ഹമാസിന്‍െറ സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡ്സ് കമാന്‍ഡര്‍ മുഹമ്മദ് ദീഫ് പറഞ്ഞു. അതിര്‍ത്തികള്‍ തുറന്നിടണമെന്നും ദീഫ് ആവശ്യപ്പെട്ടു.

അതേസമയം ഹമാസിനെ തുരത്താനാണ് ആക്രമണം നടത്തുന്നതെന്നും ഇത് വരുംദിവസങ്ങളില്‍ തുടരുമെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആവര്‍ത്തിച്ചു. ഹമാസിന്‍െറ ആക്രമണങ്ങളെ ഇസ്രായേല്‍ പ്രതിരോധിക്കുകയാണ് ചെയ്യുന്നതെന്നും നെതന്യാഹു പറഞ്ഞു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP