ചാരപ്പണി അംഗീകരിക്കാനാവില്ളെന്ന് ബി.ജെ.പി Posted: 02 Jul 2014 12:25 AM PDT Subtitle: യു.എസ് നയതന്ത്രജ്ഞനെ വിളിപ്പിച്ചു ന്യൂഡല്‍ഹി: അമേരിക്കയുടെ ചാരവലയത്തില്‍ ഉള്‍പ്പെടുത്തിയതിനെതിരെ കടുത്ത എതിര്‍പ്പുമായി ബി.ജെ.പി. ഇന്ത്യയിലെ യു.എസ് നയതന്ത്രജ്ഞനെ വിളിച്ചു വരുത്തിയ വിദേശകാര്യ മന്ത്രാലയം ഇക്കാര്യത്തില്‍ തങ്ങളുടെ അതൃപ്തി അറിയിച്ചു. ചാരപ്പണി അസ്വീകാര്യമാണെന്നും ഇതു ആവര്‍ത്തിക്കില്ളെന്ന കാര്യത്തില്‍ യു.എസ് ഉറപ്പു നല്‍കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു. എന്നാല്‍, ഇക്കാര്യത്തില്‍ വിദേശ കാര്യമന്ത്രാലയം വളിച്ചു വരുത്തിയ യു.എസ് നയതന്ത്രജ്ഞന്‍ ആരാണെന്ന് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിട്ടില്ല. ചാരവൃത്തി നടത്താന്‍ അമേരിക്കയുടെ ദേശീയ സുരക്ഷാ ഏജന്‍സിക്ക് (എന്‍.എസ്.എ) അനുമതി ലഭിച്ച, ആറ് യു.എസ് ഇതര രാഷ്ട്രീയ പാര്‍ട്ടികളില്‍ ഭാരതീയ ജനതാ പാര്‍ട്ടിയും ഉണ്ടെന്ന് അമേരിക്കന്‍ ഭരണകൂട രഹസ്യങ്ങള്‍ പുറത്തുവിട്ട് ചരിത്രം സൃഷ്ടിച്ച എഡ്വേഡ് സ്നോഡന്‍്റെ പുതിയ രേഖകളിലുടെ കഴിഞ്ഞ ദിവസം വെളിപ്പെടുകയായിരുന്നു. 2010ല്‍ ആറു രാഷ്ട്രീയ പാര്‍ട്ടികളുടെ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ആണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. ബി.ജെ.പിക്കുപുറമെ ലബനാനിലെ ഹിസ്ബുല്ലയുമായി ബന്ധമുള്ള ‘അമല്‍’, കൊളംബിയയിലെ ഫാര്‍കുമായി ബന്ധമുള്ള ബൊളിവേറിയന്‍ കോണ്ടിനന്‍റല്‍ കോഓഡിനേറ്റര്‍ ഓഫ് വെനിസ്വേല, ഈജിപ്തിലെ മുസ്ലിം ബ്രദര്‍ഹുഡ്, പാകിസ്താന്‍ പീപ്ള്‍സ് പാര്‍ട്ടി എന്നിവയുടെയും രഹസ്യങ്ങള്‍ ചോര്‍ത്താനാണ് എന്‍.എസ്.എക്ക് അനുമതി ലഭിച്ചതെന്നും സ്നോഡന്‍െറ വെളിപ്പെടുത്തല്‍ ഉദ്ധരിച്ച് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. വര്‍ഷങ്ങളോളം അമേരിക്കന്‍ വിസ നിഷേധിക്കപ്പെട്ട നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ ഇന്ത്യയില്‍ അധികാരത്തിലേറിയതിന്‍െറ പിന്നാലെ, മോദിക്ക് യു.എസ് സന്ദര്‍ശന ക്ഷണം ലഭിച്ച സാഹചര്യത്തില്‍ പുതിയ വെളിപ്പെടുത്തലുകള്‍ ശ്രദ്ധേയമായിരിക്കുകയാണ്. അമേരിക്കയിലെ ഫോറിന്‍ ഇന്‍റലിജന്‍സ് സര്‍വൈലന്‍സ് ആക്ട് (ഫിസ) കോടതിയാണ്, സമ്പൂര്‍ണ നിരീക്ഷണത്തിനുള്ള അനുമതി നല്‍കിയിരുന്നത്. ആറു രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുപുറമെ, ഇന്ത്യയടക്കം 193 വിദേശ സര്‍ക്കാറുകളെ നിരീക്ഷിക്കാനും ഫിസ കോടതി അനുമതി നല്‍കിയിരുന്നതായും സ്നോഡന്‍െറ വെളിപ്പെടുത്തലിലുണ്ട്. കാനഡ, ബ്രിട്ടന്‍, ആസ്ട്രേലിയ, ന്യൂസിലന്‍ഡ് എന്നീ രാഷ്ട്രങ്ങള്‍ ഒഴികെയുള്ളവയെല്ലാം അമേരിക്കന്‍ ചാരവലയത്തിലുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇതിനുപുറമെ ലോക ബാങ്ക്, അന്താരാഷ്ട്ര നാണയനിധി, യൂറോപ്യന്‍ യൂനിയന്‍, അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി എന്നി കൂട്ടായ്മകളെ നിരീക്ഷിക്കാനും അനുമതിയുണ്ടായിരുന്നു. ദേശീയ രഹസ്യാന്വേഷണ സമിതിയുടെ തലവനായ അമേരിക്കന്‍ പ്രസിഡന്‍റ് നിഷ്കര്‍ഷിക്കുന്ന വിവരങ്ങളാണ് ഇത്തരം ചാരവൃത്തിയിലൂടെ ശേഖരിക്കുക. |
ഫയര്‍ സ്റ്റേഷനുകള്‍ നനഞ്ഞൊലിക്കുന്നു Posted: 02 Jul 2014 12:23 AM PDT തൊടുപുഴ: അടിയന്തര സാഹചര്യങ്ങളില്‍ ദുരന്ത രംഗത്ത് പാഞ്ഞെത്തേണ്ട ഫയര്‍ഫോഴ്സ് യൂനിറ്റുകള്‍ അടിസ്ഥാന സൗകര്യങ്ങളില്ലാതെ വലയുന്നു. മൂലമറ്റം, തൊടുപുഴ എന്നീ യുനിറ്റുകളില്‍ മഴ എത്തിയാല്‍ കുട ചൂടിയിരിക്കേണ്ട അവസ്ഥയിലാണ് ജീവനക്കാര്‍. ജീവനക്കാര്‍ തന്നെ പിരിവ് എടുത്താണ് യൂനിറ്റുകളിലെ കെട്ടിടത്തിന്‍െറ അറ്റകുറ്റപ്പണികള്‍ നടത്തുന്നത്. ജീവനക്കാരുടെ അഭാവവും ആധുനിക ഉപകരണങ്ങളുടെ ലഭ്യതക്കുറവും ഫയര്‍ഫോഴ്സ് യൂനിറ്റുകളുടെ പ്രവര്‍ത്തനത്തെ താളം തെറ്റിക്കുന്നു. തൊടുപുഴ ഫയര്‍ഫോഴ്സ് യൂനിറ്റിന്‍െറയും അടുത്തിടെ ഉദ്ഘാടനം ചെയ്ത മൂലമറ്റം ഫയര്‍ഫോഴ്സ് യൂനിറ്റിന്‍െറയും സ്ഥിതിയാണ് ഏറെ ദയനീയം. മഴ കനക്കുന്നതോടെ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമടക്കമുള്ള ഒട്ടേറെ ദുരന്തങ്ങള്‍ പതിവായി ഉണ്ടാകുന്ന സ്ഥലങ്ങളിലെ പ്രധാന യൂനിറ്റുകളാണ് ഇവ. എന്നാല്‍ നൂറ് വര്‍ഷം പഴക്കമുള്ള കെട്ടിടത്തിലാണ് തൊടുപുഴയിലെ ഫയര്‍ഫോഴ്സ് യൂനിറ്റ് പ്രവര്‍ത്തിക്കുന്നത്. ഒരു വര്‍ഷമായി മഴ പെയ്യുമ്പോള്‍ ഓഫിസ് മുറിക്കുള്ളില്‍ കുട ചൂടിയിരിക്കേണ്ട അവസ്ഥയിലാണ് ജീവനക്കാര്‍. കനത്ത മഴ പെയ്താല്‍ ഓഫിസ് മുറിക്കുള്ളില്‍ വെള്ളം കെട്ടിക്കിടക്കും. ഫയലുകളും മറ്റും മഴ നനഞ്ഞ് നശിച്ചുകൊണ്ടിരിക്കുകയാണ്. ജീവനക്കാര്‍ ഭക്ഷണം പാകം ചെയ്യാന്‍ ഉപയോഗിക്കുന്ന ഷെഡും നനഞ്ഞൊലിക്കുകയാണ്. നഗരത്തിലെ വ്യാപാര ശാലകളിലെ ഫ്ളക്സ് ബോര്‍ഡുകളാണ് മഴയില്‍ നിന്ന് സംരക്ഷിക്കുന്നത്. സ്വന്തം കെട്ടിടത്തിലേക്ക് ഉടന്‍ മാറ്റുമെന്ന് പറയുന്നതല്ലാതെ ഇതിനുള്ള നടപടികള്‍ ഫയലില്‍ ഉറങ്ങുകയാണ്. തൊടുപുഴ ഫയര്‍ഫോഴ്സ് യൂനിറ്റില്‍ 38 ജീവനക്കാരുടെ ഒഴിവുകളാണ് ഉള്ളതെങ്കിലും 21 പേരുടെ സേവനമേ ലഭ്യമാകുന്നുള്ളൂ. വാട്ടര്‍ ലോറി, ഫയര്‍ എന്‍ജിന്‍, ജീപ്പ് എന്നിവയാണ് സ്റ്റേഷനിലെ വാഹനങ്ങള്‍. ഇവ ഇടാന്‍ സ്ഥലമില്ലാത്തതിനാല്‍ താല്‍കാലിക ഷെഡിലാണ് സ്ഥാനം. ഹൈറേഞ്ചിന്‍െറ കവാടമായ മൂലമറ്റത്ത് കഴിഞ്ഞ ഫെബ്രുവരി 21നാണ് ആഭ്യന്തര മന്ത്രി ഉദ്ഘാടനം ചെയ്തത്. നാട്ടുകാരുടെ നിരന്തര പരാതിയെ തുടര്‍ന്ന് മൂലമറ്റത്ത് ഫയര്‍സ്റ്റേഷന്‍ സ്ഥാപിക്കുകയായിരുന്നു. കെ.എസ്.ഇ.ബിയുടെ ഗോഡൗണ്‍ താല്‍കാലികമായി ഫയര്‍ഫോഴ്സ് യൂനിറ്റിന് കൈമാറുകയും ചെയ്തു. കനത്ത മഴയിലായിരുന്നു ഉദ്ഘാടനം. അന്നുതന്നെ ടിന്‍ ഷീറ്റ് വിരിച്ച കെട്ടിടത്തിന്‍െറ പല ഭാഗങ്ങളും ചോരുന്നുണ്ടായിരുന്നു. ഹോളോബ്രിക്സ് കട്ടകളാല്‍ ഉയര്‍ത്തിക്കെട്ടിയ കെട്ട് ഏത് നിമിഷവും ഇടിഞ്ഞ് വീഴാറായ അവസ്ഥയിലാണ്. യൂനിറ്റിലെ ഉപകരണങ്ങളുടെ അപര്യാപ്തതയാണ് ജീവനക്കാരെ കുഴക്കുന്ന മറ്റൊരു പ്രധാന പ്രശ്നം. വെള്ളവും മറ്റും പമ്പ് ചെയ്യുന്നതിനായി ആറു കിലോമീറ്റര്‍ ചെന്ന് പുഴയില്‍ നിന്ന് വെള്ളം ശേഖരിച്ച് കൊണ്ടുവരേണ്ട അവസ്ഥയാണുള്ളത്. ദുരിതം കണ്ട പഞ്ചായത്ത് ഫയര്‍ഫോഴ്സിന് വാട്ടര്‍ ടാങ്ക് നല്‍കിയെങ്കിലും ഇതിനുള്ള വൈദ്യുതി കണക്ഷന്‍ ഇതുവരെ ലഭിച്ചിട്ടില്ല. കീഴ്ക്കാംതൂക്കായ മലഞ്ചെരിവുകളും മറ്റും നിറഞ്ഞ പ്രദേശത്ത് വലിയ വടമില്ലാത്തതും വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ഇപ്പോള്‍ ചെറിയ വടം മാത്രം ഉപയോഗിച്ച് സ്വന്തം ജീവന്‍ പണയം വെച്ചാണ് ഇവരുടെ രക്ഷാപ്രവര്‍ത്തനം. പഴയ വാഹനങ്ങളായതിനാല്‍ ഹൈറേഞ്ച് പ്രദേശങ്ങളിലൂടെ ഓടി എത്തുന്നതിനും തടസ്സം സൃഷ്ടിക്കുന്നുണ്ട്. 14 ജീവനക്കാര്‍ വേണ്ടിടത്ത് പത്ത് ജീവനക്കാര്‍ മാത്രമാണ് ഉള്ളത്. കോണ്‍ക്രീറ്റ് മാത്രം ചെയ്തിട്ട തറയില്‍ വന്‍ കുഴികളും രുപപ്പെട്ടിട്ടുണ്ട്. ജീവനക്കാര്‍ സ്വന്തമായി പിരിച്ചെടുത്ത 15000 രൂപ ഉപയോഗിച്ച് മഴ നനയാതിരിക്കാനുള്ള അറ്റകുറ്റപ്പണികള്‍ ചെയ്യുകയാണ് ഇപ്പോള്‍. ഫയര്‍ സ്റ്റേഷനുകളുടെ അപര്യാപ്തതകള്‍ അടിയന്തരമായി പരിഹരിക്കാന്‍ ജനപ്രതിനിധികളും സര്‍ക്കാറും മുന്‍കൈയെടുക്കണമെന്ന് നാട്ടുകാരും വ്യാപാരികളും ആവശ്യപ്പെട്ടു. |
അധികാര ദുര്‍വിനിയോഗം; സാര്‍ക്കോസിക്കെതിരെ അന്വേഷണം Posted: 02 Jul 2014 12:18 AM PDT പാരിസ് : അഴിമതിക്കേസിലും അധികാര ദുര്‍വിനിയോഗം നടത്തിയതിനും ഫ്രഞ്ച് മുന്‍ പ്രസിഡന്‍്റ് നികോളസ് സeര്‍ക്കോസിക്കെതിരെ അന്വേഷണം. 15 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ സര്‍ക്കോസിയെ കോടതിയില്‍ ഹാജരാക്കി. 2007 ലെ തെരഞ്ഞെടുപ്പില്‍ നടന്ന ക്രമക്കേടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ചോര്‍ത്തുന്നതിന് സ്വാധീനം ചെലുത്തിയെന്നാണ് കേസ്. ആദ്യമായാണ് ഫ്രാന്‍സില്‍ ഒരു മുന്‍ പ്രസിഡന്‍്റിനെ അറസ്റ്റുചെയ്യുന്നത്. സാര്‍ക്കോസിയെ കൂടാതെ അഭിഭാഷകനെയും ഒരു മജിസ്ട്രേറ്റിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 2007 ല്‍ ഫ്രഞ്ച് പ്രസിഡന്‍്റ് തെരഞ്ഞെടുപ്പില്‍ ലിബിയന്‍ പ്രസിഡന്‍്റായിരുന്ന മുഅമ്മര്‍ ഗദ്ദാഫിയില്‍ നിന്ന് സാമ്പത്തിക സഹായം സ്വീകരിച്ചു എന്ന ആരോപണത്തെ തുടര്‍ന്ന് സാര്‍ക്കോസിക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്. |
പൊലീസുകാര്‍ക്കെതിരായ നടപടി: രേഖകള്‍ നല്‍കാന്‍ വിവരാവകാശ കമീഷന്‍ ഉത്തരവ് Posted: 02 Jul 2014 12:17 AM PDT തൃശൂര്‍: എസ്.ഐയുടെ നീക്കങ്ങള്‍ മണല്‍ മാഫിയക്ക് ചോര്‍ത്തി നല്‍കിയതുമായി ബന്ധപ്പെട്ട് അഞ്ച് പൊലീസുകാര്‍ക്കെതിരെ സ്വീകരിച്ച ശിക്ഷാ നടപടി സംബന്ധിച്ച രേഖകള്‍ നല്‍കാന്‍ വിവരാവകാശ കമീഷന്‍ ഉത്തരവിട്ടു. ഈ മാസം 14നകം രേഖകള്‍ കമീഷന് ലഭ്യമാക്കി റിപ്പോര്‍ട്ടിന്‍െറ പകര്‍പ്പ് പരാതിക്കാരന് നല്‍കാനാണ് ഉത്തരവ്. 2012 ഫെബ്രുവരി 18ന് അനധികൃത മണലൂറ്റുകാരെ പിടികൂടാന്‍ ഇറങ്ങിയ വാടാനപ്പള്ളി എസ്.ഐ സന്ദീപ്കുമാറിന്‍െറ നീക്കങ്ങളാണ് സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ ദിനേശന്‍, എന്‍.കെ. ഉണ്ണികൃഷ്ണന്‍, പി.വി. ഗംഗാധരന്‍, ജോസഫ്, വി.ജി. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ചോര്‍ത്തിയത്. ഇവരില്‍ ഉണ്ണികൃഷ്ണന്‍ ഒഴികെയുള്ള നാലുപേരെ തൃശൂര്‍ ജില്ലാ പൊലീസ് മേധാവി സര്‍വീസില്‍നിന്ന് പരിച്ചുവിട്ടിരുന്നു. ഉണ്ണികൃഷ്ണന്‍ സിറ്റി പൊലീസിലേക്ക് മാറിയതിനാല്‍ പിരിച്ചുവിടാനുള്ള അധികാരം സിറ്റി പൊലീസ് കമീഷണര്‍ക്കാണ്. പിരിച്ചുവിടപ്പെട്ടവര്‍ പിന്നീട് ഐ.ജിക്ക് അപ്പീല്‍ നല്‍കി സര്‍വീസില്‍ തിരിച്ചു കയറി. ഇവരെ സര്‍വീസില്‍ നിന്ന് നീക്കിയതുമായി ബന്ധപ്പെട്ട രേഖകള്‍ ആവശ്യപ്പെട്ട് തൃശൂര്‍ 'നേര്‍വഴി' പ്രവര്‍ത്തകന്‍ പി.ബി. സതീഷ് ജില്ലാ ഭരണവിഭാഗം ഡിവൈ.എസ്.പിക്ക് വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷക്ക് മറുപടി ലഭിച്ചിരുന്നില്ല. ഈ വിവരങ്ങള്‍ വെളിപ്പെടുത്തുന്നത് പൊതുജന താല്‍പര്യത്തില്‍ വരുന്നതല്ലെന്ന മറുപടിയോടെയാണ് അപേക്ഷ നിരസിച്ചത്. പൊലീസുകാര്‍ക്കെതിരെ ലോകായുക്തയെ സമീപിച്ച് തുടര്‍ നടപടി സ്വീകരിക്കാനാണ് സതീഷ് വിവരാവകാശ നിയമപ്രകാരം രേഖകള്‍ തേടിയത്. 73 ദിവസം വൈകിയാണ് വിവരം നല്‍കാനാവില്ലെന്ന മറുപടി ലഭിച്ചത്. ഇത് ചോദ്യം ചെയ്ത് വിവരാവാകശ കമീഷനില്‍ പരാതിപ്പെട്ടതിന്‍െറ അടിസ്ഥാനത്തിലാണ് ഡിവൈ.എസ്.പിയോട് റിപ്പോര്‍ട്ട് നല്‍കാന്‍ കമീഷന്‍ ഉത്തരവിട്ടത്. വാടാനപ്പള്ളി മേഖലയില്‍ അനധികൃതമായി മണലെടുക്കുന്നതറിഞ്ഞ് എസ്.ഐ പരിശോധനക്കിറങ്ങിയപ്പോള്‍ 'പുലിയിറങ്ങിയിട്ടുണ്ട് സൂക്ഷിച്ചോ' എന്ന സന്ദേശമാണ് മൊബൈല്‍ ഫോണിലൂടെ പൊലീസുകാര്‍ മണല്‍ മാഫിയക്ക് അയച്ചത്. 2012 ഫെബ്രുവരി 18ന് രാത്രി എസ്.ഐ സന്ദീപ്കുമാര്‍ പിടികൂടിയ മണല്‍ ലോറിയുടെ ഡ്രൈവറുടെ ഫോണിലേക്ക് വന്ന കോള്‍ എസ്.ഐ എടുത്തപ്പോഴാണ് ഇത് ശ്രദ്ധയില്‍പെട്ടത്. ഡ്രൈവറുടെ മൊബൈല്‍ ഫോണിന്‍െറ ഡിസംബര്‍ 18 മുതല്‍ ഫെബ്രുവരി 18 വരെയുള്ള കോള്‍ ലിസ്റ്റ് പരിശോധിച്ചപ്പോള്‍ ഈ അഞ്ച് പൊലീസുകാര്‍ 328 തവണ ഡ്രൈവറെ വിളിച്ചതായി തെളിഞ്ഞു. തുടര്‍ന്ന് ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ബിജു ഭാസ്കര്‍ നടത്തിയ അന്വേഷണത്തില്‍ മണല്‍ വാഹനം പുറപ്പെടും മുമ്പ് സ്റ്റേഷനില്‍ നിന്ന് മുന്നറിയിപ്പ് ലഭിച്ചിരുന്നതായി മണല്‍ കടത്തുകാര്‍ മൊഴി നല്‍കിയിരുന്നു. |
പുന$പരിശോധനക്ക് സാധ്യത തെളിയുന്നു Posted: 02 Jul 2014 12:15 AM PDT തൃശൂര്‍: പാട്ടുരായ്ക്കലില്‍ പൊലീസ് നടപ്പാക്കിയ ട്രാഫിക് പരിഷ്കാരം പിന്‍വലിക്കാനുള്ള സാധ്യത തെളിയുന്നു. നാട്ടുകാരുടെയും ഡിവിഷന്‍ കൗണ്‍സിലറുടെയും ശക്തമായ എതിര്‍പ്പ് കൂടാതെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് ഒ. അബ്ദുറഹ്മാന്‍കുട്ടിയുടെ നിലപാടുകൂടി പുറത്ത് വന്നതോടെ ട്രാഫിക് പരിഷ്കാരം പിന്‍വലിക്കാനുള്ള സാധ്യത തെളിയുകയാണ്. ഇക്കാര്യത്തില്‍ എം.എല്‍.എ തേറമ്പില്‍ രാമകൃഷ്ണന്‍െറ നേതൃത്വത്തില്‍ സമവായ ചര്‍ച്ചകള്‍ നടക്കും. ഏകപക്ഷീയമായ പരിഷ്കാരത്തിനെതിരെ നാട്ടുകാരുടെ നേതൃത്വത്തില്‍ പ്രതിഷേധം ശക്തമാണ്. രാഷ്ട്രീയഭേദമന്യേ വിവിധ പാര്‍ട്ടിനേതാക്കളും രംഗത്തുണ്ട്. റോഡ് മുറിച്ചു കടക്കാനുള്ള പ്രയാസം, ഏറെദൂരം ചുറ്റിസഞ്ചരിക്കേണ്ടി വരുന്നു എന്നിവയാണ് പ്രധാനമായും പ്രദേശവാസികള്‍ ഉന്നയിക്കുന്ന തടസ്സങ്ങള്‍. ഇതിനുള്ള ബദല്‍ നിര്‍ദേശങ്ങള്‍ പരിഗണനയിലുണ്ട്. പ്രദേശവാസികള്‍ പ്രതിഷേധമുയര്‍ത്തിയതോടെയാണ് തേറമ്പില്‍ രാമകൃഷ്ണന്‍ എം.എല്‍.എ പ്രശ്നത്തില്‍ ഇടപെട്ടത്. വരും ദിവസങ്ങളില്‍ പരിഷ്കാരം സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തും. പുതിയ പരിഷ്കാരത്തിനു ബദലായി പാട്ടുരായ്ക്കലില്‍ തിരക്കു കുറക്കാനുള്ള നിര്‍ദേശങ്ങള്‍ പ്രദേശവാസികള്‍ മുന്നോട്ടു വെക്കുന്നുണ്ട്. ബസുകളുടെ ഗതാഗതം തിരിച്ചു വിടാനുള്ള നിര്‍ദേശങ്ങളാണ് ഇതിലൊന്ന്. അശ്വിനി, പാട്ടുരായ്ക്കല്‍ ട്രാഫിക് സര്‍ക്കിള്‍ ചെറുതാക്കുക, സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിക്കുക, ഇവിടെ നടപ്പാക്കാവുന്ന പരിഷ്കരണം സംബന്ധിച്ച് പഠനം നടത്തുക എന്നിവയാണ് മറ്റു നിര്‍ദേശങ്ങള്‍. കഴിഞ്ഞ ദിവസം ചേര്‍ന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ പരിഷ്കാരം തുടരാനായിരുന്നു തീരുമാനം. പാട്ടുരായ്ക്കല്‍ കൗണ്‍സിലര്‍ സ്മിനി ഷിജോ, കെ.പി.സി.സി അംഗം ജോണ്‍ ഡാനിയേല്‍, ടി.ഡി.എ ചെയര്‍മാന്‍ കെ. രാധാകൃഷ്ണന്‍ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കള്‍ പ്രദേശവാസികള്‍ക്കൊപ്പം സമരത്തിനുണ്ട്. മേയറെ ഉപരോധിക്കുന്നതുള്‍പ്പെടെയുള്ള നിലപാടുമായി മുന്നോട്ടുവരുമെന്നാണ് ഇവര്‍ പറയുന്നത്. സി.പി.എം, ബി.ജെ.പി പാര്‍ട്ടികളുടെ പിന്തുണയും സമരത്തിനുണ്ട്. ചൊവ്വാഴ്ച പ്രദേശവാസികളുടെയും വിവിധ പാര്‍ട്ടികളുടെയും സംയുക്ത നേതൃത്വത്തില്‍ പാട്ടുരായ്ക്കല്‍ ജങ്ഷനില്‍ അനിശ്ചിതകാല സായാഹ്നധര്‍ണ ആരംഭിച്ചു. ഡിവിഷന്‍ കൗണ്‍സിലറും വിവിധ പാര്‍ട്ടികളിലെ പ്രവര്‍ത്തകരും ധര്‍ണയില്‍ പങ്കെടുത്തു. പരിഷ്കാരം പിന്‍വലിക്കുന്നതുവരെ സമരം തുടരാനാണ് തീരുമാനം. |
മങ്കര റെയില്‍വേ സ്റ്റേഷന്‍ നിലനിര്‍ത്തണമെന്ന ആവശ്യം ശക്തം Posted: 02 Jul 2014 12:09 AM PDT മങ്കര: അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന മങ്കര റെയില്‍വേ സ്റ്റേഷനെ രക്ഷിക്കാന്‍ ജനപ്രതിനിധികള്‍ കേന്ദ്ര സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തണമെന്ന ആവശ്യം ശക്തമാകുന്നു. വരുമാനം കുറവെന്ന കാരണത്താലാണ് സ്റ്റേഷന്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലായത്. നാമമാത്രമായ വരുമാനം കൊണ്ട് ഇവിടെയുള്ള ജീവനക്കാര്‍ക്കുപോലും ശമ്പളം നല്‍കാനാവില്ലെന്നാണ് റെയില്‍വേ പറയുന്നതത്രെ. രണ്ടുതവണ അടച്ചുപൂട്ടല്‍ ഭീഷണി ഉയര്‍ന്നപ്പോഴും എം.ബി. രാജേഷ് എം.പിയുടെ ഇടപെടല്‍ മൂലം താല്‍ക്കാലികമായി റെയില്‍വേ പിന്മാറി. മങ്കരയില്‍നിന്ന് രണ്ട് കിലോമീറ്ററോളം അകലെയാണ് സ്റ്റേഷന്‍. ഇവിടെ എത്തിപ്പെടണമെങ്കില്‍ ട്രെയിന്‍ യാത്രാക്കൂലിയേക്കാള്‍ മൂന്നിരട്ടി ഓട്ടോക്കൂലി നല്‍കണം. യാത്രക്കാര്‍ക്ക് ഇത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇവിടേക്ക് നാമമാത്രമായി രണ്ട് ബസുകള്‍ മാത്രമാണുള്ളത്. ബസുകള്‍ ആവശ്യാനുസരണം അനുവദിച്ചാല്‍ യാത്രക്കാരുടെ എണ്ണം വര്‍ധിക്കാന്‍ സാധ്യതയേറെയാണ്. താവളം വഴി പാലക്കാട്ടേക്ക് പോകുന്ന സ്വകാര്യ ബസുകള്‍ റെയില്‍വേ സ്റ്റേഷനില്‍ വന്ന് തിരിച്ച് പോയാല്‍ കൂടി യാത്രക്കാര്‍ക്ക് ഉപകാരമാകും. ഇവക്ക് പുറമെ സൂപ്പര്‍ എക്സ്പ്രസ് പോലുള്ള ചില ട്രെയിനുകള്‍ക്ക് സ്റ്റോപ് അനുവദിച്ചാല്‍ കൂടുതല്‍ യാത്രക്കാരുണ്ടാകും. ജനപ്രതിനിധികള്‍ ഇക്കാര്യം വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി സ്റ്റേഷന്‍ നിലനിര്‍ത്താന്‍ നടപടിയുണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കോണ്‍ഗ്രസിന്‍െറ ആദ്യ മലയാളി പ്രസിഡന്‍റ് സി. ചേറ്റൂര്‍ ശങ്കരന്‍ നായരുടെ അഭ്യര്‍ഥനപ്രകാരമാണ് മങ്കരയില്‍ റെയില്‍വേ സ്റ്റേഷന്‍ സ്ഥാപിച്ചത്. രാവിലെയും വൈകീട്ടുമായി അഞ്ച് പാസഞ്ചര്‍ ട്രെയിനുകള്‍ മാത്രമാണ് ഇവിടെ നിര്‍ത്തുന്നത്. |
ആദ്യ അലോട്ട്മെന്‍റിലുള്ളവര്‍ക്ക് ഇന്നുകൂടി പ്രവേശം നേടാം Posted: 02 Jul 2014 12:00 AM PDT മലപ്പുറം: പ്ളസ്വണ്‍ ഏക ജാലക പ്രവേശത്തില്‍ ആദ്യ അലോട്ട്മെന്‍റില്‍ കയറിയ വിദ്യാര്‍ഥികള്‍ക്ക് ഇന്നുകൂടി സ്കൂളുകളില്‍ പ്രവേശം നേടാം. അലോട്ട്മെന്‍റ് ലഭിച്ചിട്ടും താല്‍കാലിക പ്രവേശമെങ്കിലും നേടിയില്ലെങ്കില്‍ തുടര്‍ന്നുള്ള അലോട്ട്മെന്‍റില്‍ പരിഗണിക്കാനിടയില്ല. ഒന്നാം ഓപ്ഷന്‍ ലഭിച്ചവര്‍ ഫീസ് അടവാക്കി സ്ഥിര പ്രവേശമാണ് നേടേണ്ടത്. മറ്റ് ഓപ്ഷനുകള്‍ ലഭിച്ചവര്‍ക്ക് സ്ഥിരപ്രവേശമോ താല്‍കാലിക പ്രവേശമോ നേടാവുന്നതാണ്. താല്‍കാലിക പ്രവേശം നേടുന്നവര്‍ ഫീസ് അടക്കേണ്ടതില്ല. രണ്ടാംഘട്ട അലോട്ട്മെന്‍റ് ജൂലൈ ഒമ്പതിന് ആരംഭിക്കും. ഇതിനകം ജില്ലയില്‍ 25,010 പേര്‍ക്കാണ് ഒന്നാം അലോട്ട്മെന്‍റില്‍ അവസരം ലഭിച്ചത്. അപേക്ഷ സമര്‍പ്പിച്ച 49,982 പേര്‍ അലോട്ട്മെന്‍റിനായി ഇനിയും കാത്തിരിപ്പാണ്. സര്‍ക്കാര്‍ എയ്ഡഡ് ഹയര്‍സെക്കന്‍ഡറികളിലെ 29,292 മെറിറ്റ് സീറ്റുകളിലേക്കാണ് ആദ്യ അലോട്ട്മെന്‍റില്‍ പ്രവേശം നല്‍കുന്നത്. സംവരണ വിഭാഗത്തില്‍പെട്ട സീറ്റുകള്‍ ആദ്യ അലോട്ട്മെന്‍റില്‍ ഒഴിച്ചിട്ടിരിക്കുകയാണ്. സ്പോര്‍ട്സ് ക്വോട്ടയിലേക്കുള്ള ഒന്നാം അലോട്ട്മെന്‍റ് ലഭിച്ചവര്‍ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ പ്രവേശം നേടണം. പ്രവേശം ലഭിച്ചവര്‍ക്ക് ജൂലൈ 11 വരെ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കാന്‍ സമയമുണ്ട്. ഒറിജിനല്‍ സമര്‍പ്പിക്കുംവരെ സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിച്ചാല്‍ മതി. സി.ബി.എസ്.ഇക്കാര്‍ക്കാണ് സര്‍ട്ടിഫിക്കറ്റുകള്‍ വൈകുന്നത്. ഇവര്‍ മാര്‍ക്ക്ലിസ്റ്റിന്‍െറ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പി തല്‍കാലം നല്‍കിയാല്‍ മതിയാകും. അതിനിടെ ട്രയല്‍ അലോട്ട്മെന്‍റില്‍ കയറിയ പലര്‍ക്കും ഒന്നാം അലോട്ട്മെന്‍റില്‍ സീറ്റ് ലഭിച്ചില്ലെന്ന പരാതിയുണ്ട്. അടുത്ത അലോട്ട്മെന്‍റ് വരുന്നതോടെ ഇവര്‍ക്കും സീറ്റ് ലഭിക്കുമെന്നാണ് പ്രതീക്ഷ. |
വാഡിയക്കെതിരെ കേസ് നല്‍കുകയല്ലാതെ മറ്റുമാര്‍ഗമില്ലായിരുന്നു -പ്രീതി സിന്‍റ Posted: 01 Jul 2014 11:59 PM PDT മുംബൈ: മുന്‍ കാമുകന്‍ നെസ് വാഡിയക്കെതിരെ കേസ് നല്‍കിയതിനെ കുറിച്ച് വിശദീകരണവുമായി ബോളിവുഡ് നടി പ്രീതി സിന്‍റ. ഫെയ്സ്ബുക്കിലാണ് കേസ് നല്‍കിയതിനെ വിശദികരിച്ച് നടി രംഗത്തത്തെിയത്. മറ്റൊരുമാര്‍ഗവുമില്ലാത്തതിനാലാണ് കേസ് നല്‍കിയതെന്ന് പ്രീതി സിന്‍റ പറയുന്നു. സെലിബ്രിറ്റിയാണെങ്കിലും അല്ളെങ്കിലും ക്രൂരമായ ശാരീരികമായ അതിക്രമങ്ങള്‍ ഒരിക്കലും ആരും സഹിക്കില്ല, പുരുഷനായാലും സ്ത്രീയായലും. ഒരു സ്ത്രീയായിപ്പോയീ എന്നതാണ് തനിക്ക് പറ്റിയ തെറ്റ്. ഒരിക്കല്‍ തനിക്കേറ്റവും പ്രിയപ്പെട്ടയാളായിരുന്ന ഒരാള്‍ തന്നെ നിരന്തരം അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്തതിനാലാണ് അയാളുമായുള്ള ബന്ധം വിച്ഛേദിച്ചത്. ആരെയും ഉപദ്രവിക്കുകയെന്നത് തന്‍െറ ലക്ഷ്യമല്ല. തന്നെ സംരക്ഷിക്കാനാണ് പരാതി നല്‍കിയതെന്നും ഫെയ്സ്ബുക്കിലൂടെ പ്രീതി സിന്‍റ ചൂണ്ടിക്കാട്ടുന്നു. പ്രമുഖ വ്യവസായിയും തന്‍െറ മുന്‍ കാമുകനുമായ നെസ് വാഡിയ അപമാനിച്ചെന്ന ആരോപിച്ചാണ് പ്രീതി സിന്‍റ കഴിഞ്ഞമാസം മുംബൈ മറൈന്‍ ഡ്രൈവ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. മേയ് 30ന് വാംഖഡെ സ്റ്റേഡിയത്തില്‍ കിങ്സ് ഇലവന്‍ പഞ്ചാബും ചെന്നൈ സൂപ്പര്‍ കിങ്സും തമ്മില്‍ നടന്ന മാച്ചിനിടെ, വാഡിയ പ്രീതിയുടെ കൈ പിടിച്ചുവലിക്കുകയും അപമാനിക്കുകയും ചെയ്തെന്നായിരുന്നു പരാതി. |
38 കോടിയുടെ പദ്ധതിയുമായി ശുചിത്വ മിഷന്‍ Posted: 01 Jul 2014 11:46 PM PDT കണ്ണൂര്‍: നിര്‍മല്‍ ഭാരത് അഭിയാന്‍ പദ്ധതിക്കു കീഴില്‍ ജില്ലയില്‍ മാലിന്യ സംസ്കരണത്തിന് 38 കോടിയുടെ പ്രവര്‍ത്തന പരിപാടിയുമായി ശുചിത്വ മിഷന്‍. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. മാലിന്യ സംസ്കരണം, ശുചിത്വ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തല്‍, പ്ളാസ്റ്റിക് ശേഖരിച്ച് സംസ്കരിക്കല്‍ തുടങ്ങിയ വിവിധ പ്രവര്‍ത്തനങ്ങള്‍ പദ്ധതിക്കു കീഴില്‍ നടപ്പാക്കും. വ്യക്തി ശുചിത്വം, ഗൃഹശുചിത്വം, സുരക്ഷിത കുടിവെള്ളം, മാലിന്യ പരിപാലനം, മലിനജല നിര്‍മാര്‍ജനം തുടങ്ങിയവ ലക്ഷ്യമിട്ട് വിപുലമായ പ്രവര്‍ത്തനത്തിനുള്ള സമഗ്ര രൂപരേഖയാണ് നിര്‍മല്‍ ഭാരത് അഭിയാന്‍ പദ്ധതി മുന്നോട്ടുവെക്കുന്നത്. 2017 വരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായാണ് ജില്ലക്ക് പദ്ധതിയില്‍ 38 കോടി അനുവദിച്ചിരിക്കുന്നത്. പദ്ധതി നടത്തിപ്പിന്‍െറ മുന്നൊരുക്കത്തിന്‍െറ ഭാഗമായി ജില്ലയിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാര്‍ക്കായി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ശില്‍പശാല സംഘടിപ്പിച്ചു. എ.ഡി.എം എച്ച്. ദിനേശന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ശുചിത്വ മിഷന്‍ ജില്ലാ കോഓഡിനേറ്റര്‍ വി. സുദേശന്‍, അസി. കോഓഡിനേറ്റര്‍ വി. മോഹനന്‍ എന്നിവര്‍ ക്ളാസെടുത്തു. ജില്ലാ വനിതാ ക്ഷേമ ഓഫിസര്‍ വി.എം. സൂര്യ സംസാരിച്ചു. കക്കൂസില്ലാത്ത വീടുകള്‍ക്ക് കക്കൂസ്, കോളനികളിലും പൊതുസ്ഥലങ്ങളിലും പൊതു ശൗചാലയങ്ങള്‍, സ്കൂള്‍, അങ്കണവാടി എന്നിവിടങ്ങളില്‍ കക്കൂസുകള്‍, ഗാര്‍ഹിക മാലിന്യ സംസ്കരണ പ്ളാന്‍റുകള്‍ തുടങ്ങിയ പ്രവൃത്തികള്‍ക്ക് സാമ്പത്തിക സഹായം നല്‍കും. ഖര-ദ്രവ മാലിന്യ സംസ്കരണത്തിന് ഒരു ഗ്രാമപഞ്ചായത്തിന് 20 ലക്ഷം രൂപയാണ് പദ്ധതി വഴി ലഭിക്കുക. ഗാര്‍ഹിക മാലിന്യ സംസ്കരണത്തിന് പൈപ്പ് കമ്പോസ്റ്റ്, ബയോഗ്യാസ് പ്ളാന്‍റ്, ബയോബിന്‍ കമ്പോസ്റ്റ് തുടങ്ങിയവക്കും പദ്ധതിയില്‍ തുക അനുവദിക്കും. കമ്യൂണിറ്റി സാനിറ്ററി കോംപ്ളക്സ് എന്ന പേരില്‍ പൊതു ശൗചാലയങ്ങള്‍ നിര്‍മിക്കാന്‍ രണ്ട് ലക്ഷം വരെ ധനസഹായം ലഭിക്കും. റൂറല്‍ സാനിറ്ററി മാര്‍ട്ട് എന്ന പേരില്‍ ഉല്‍പാദന യൂനിറ്റ് തുടങ്ങാന്‍ 3.5 ലക്ഷം രൂപ വരെ വായ്പ നല്‍കാനും പദ്ധതിയില്‍ വ്യവസ്ഥയുണ്ട്. വനിതാ സ്വയംസഹായ സംഘങ്ങള്‍, സന്നദ്ധ സംഘടനകള്‍ എന്നിവക്കാണ് ഈ ആനുകൂല്യം. 35 ലക്ഷം രൂപയാണ് ജില്ലക്ക് ഈയിനത്തില്‍ മൊത്തം ലഭിക്കുക. പ്ളാസ്റ്റിക് കത്തിക്കുകയോ വലിച്ചെറിയുകയോ ചെയ്യാതെ ശേഖരിച്ച് സംസ്കരിക്കുന്നതിനുള്ള സമഗ്ര പദ്ധതിയും വിഭാവനം ചെയ്തിട്ടുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഗ്രാമപഞ്ചായത്തുകള്‍ക്ക് ശുചിത്വ മിഷന്‍ പണം അനുവദിക്കും. എല്ലാ വീടുകളിലും കക്കൂസ് സ്ഥാപിക്കാന്‍ പദ്ധതി സഹായിക്കും. സമൂഹത്തിലാകെ ശുചിത്വ സന്ദേശമെത്തിക്കാനും അതുവഴി ശാസ്ത്രീയ മാര്‍ഗങ്ങളിലൂടെ സമഗ്രമായ മാലിന്യ പരിപാലന സംവിധാനം ഉണ്ടാക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് ശുചിത്വ മിഷന്‍ ജില്ലാ കോഓഡിനേറ്റര്‍ വി. സുദേശന്‍ പറഞ്ഞു. |
പാറഖനന നിരോധം ഉപാധികളോടെ പിന്‍വലിച്ചു Posted: 01 Jul 2014 11:44 PM PDT കൊച്ചി: മെട്രോ നിര്‍മാണമടക്കം താളംതെറ്റിയ സാഹചര്യത്തില്‍ ജില്ലയില്‍ പുറപ്പെടുവിച്ച പാറഖനന നിരോധം ഉപാധികളോടെ കലക്ടര്‍ പിന്‍വലിച്ചു. കാലവര്‍ഷവും പ്രകൃതിക്ഷോഭവും കണക്കിലെടുത്ത് പുറപ്പെടുവിച്ച പാറഖനന നിരോധ ഉത്തരവാണ് ഉപാധികളോടെ പിന്‍വലിച്ചതായി കലക്ടര്‍ എം.ജി. രാജമാണിക്യം അറിയിച്ചത്. എന്നാല്‍, ജില്ലയില്‍ മണ്ണ് ഖനനത്തിനുള്ള നിരോധം തുടരും. പാറഖനനനിരോധം കൊച്ചി മെട്രോയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളെ ബാധിച്ചതിനാല്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി കൊച്ചി മെട്രോ പ്രോജക്ട് ഡയറക്ടര്‍ കലക്ടര്‍ക്ക് കത്ത് നല്‍കിയിരുന്നു. തുടര്‍ന്ന് ജീവന് ഭീഷണിയുണ്ടാകാത്ത വിധത്തില്‍ നിരോധ ഉത്തരവ് പുന$പരിശോധിക്കാന്‍ എ.ഡി.എം ചെയര്‍മാനും ഫോര്‍ട്ട് കൊച്ചി ആര്‍.ഡി.ഒ, മൂവാറ്റുപുഴ ആര്‍.ഡി.ഒ, ജില്ലാ ജിയോളജിസ്റ്റ് എന്നിവര്‍ അംഗങ്ങളുമായ ഉപസമിതിയെ കലക്ടര്‍ നിയോഗിച്ചിരുന്നു. ഇവര്‍ നല്‍കിയ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണ് നടപടി. അതനുസരി ച്ച് തുടര്‍ച്ചയായി മഴയില്ലാത്ത ദിവസങ്ങളില്‍ ഉപാധികളോടെ പാറഖനനം നടത്താനുള്ള അനുമതി നല്‍കിയത്. മേല്‍മണ്ണ് പൂര്‍ണമായും നീക്കം ചെയ്ത് സുരക്ഷിതമായി നിക്ഷേപിച്ചതിന് ശേഷമേ പാറ പൊട്ടിക്കാവൂ. മണ്ണ് നീക്കം ചെയ്യുന്നതിന് ബന്ധപ്പെട്ട അധികാരികളില്‍നിന്ന് ഉത്തരവ് വാങ്ങണം, നേരിയ മഴയുള്ള സമയങ്ങളിലും ഇടിമിന്നലുള്ള സമയങ്ങളിലും ഇലക്ട്രിക് ബ്ളാസ്റ്റ് പാടില്ല, നാലു മണിക്കൂറിലധികം നീണ്ട മഴക്കുശേഷം ചുരുങ്ങിയത് ഒരു ദിവസത്തെ ഇടവേളക്കു ശേഷമേ ഖനനം പുനരാരംഭിക്കാവൂ, ആവശ്യമായ ചരിവ് രൂപപ്പെട്ടിട്ടില്ലാത്ത ക്വാറി കട്ടിങ്ങില്‍ പണിയെടുക്കാന്‍ പാടില്ല, ഇത്തരം ഭാഗങ്ങളില്‍നിന്ന് ചുരുങ്ങിയത് 10 മീറ്റര്‍ അകലം പാലിക്കേണ്ടതാണ്. മടയില്‍ മഴവെള്ളം കെട്ടിക്കിടക്കാത്ത രീതിയിലും സമീപ ഉപരിതല ഭൂമിയില്‍നിന്ന് മഴവെള്ളം തടസ്സമില്ലാതെ ഒലിച്ചു പോവുന്ന രീതിയിലും ക്വാറിയില്‍ ക്രമീകരണങ്ങള്‍ ഉണ്ടായിരിക്കണം. പ്രദേശത്തെ സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടാതിരിക്കാന്‍ ശ്രമിക്കണം. പാറഖനനം നടത്തുന്ന സമയത്തുള്ള സ്ഫോടനങ്ങള്‍ മൂലം ശക്തമായ പ്രകമ്പനങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സ്ഫോടനത്തിന്‍െറ ശക്തിയും കുഴികളുടെ എണ്ണവും കുറക്കണം. എന്നീ വ്യവസ്ഥകള്‍ പാലിക്കാത്തവരുടെ ലൈസന്‍സ് റദ്ദാക്കുന്നതും അവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്. ജില്ലയിലെ കരിങ്കല്‍ ക്വാറികളുടെ പ്രവര്‍ത്തനം നിരോധിച്ചതിനെ തുടര്‍ന്ന് കൊച്ചി മെട്രോ റെയിലിന്‍െറ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചിരുന്നു. മെറ്റല്‍, എം.സാന്‍ഡ് എന്നിവയുടെ സംഭരണം തീര്‍ന്നതോടെ മൂന്നാം റീച്ചിലെ കരാറുകാരായ സോമ കണ്‍സ്ട്രക്ഷന്‍സ് ചൊവ്വാഴ്ച നിര്‍മാണ ജോലികള്‍ പൂര്‍ണമായും നിര്‍ത്തിവെച്ചിരുന്നു. രണ്ടാം റീച്ചിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന എല്‍ ആന്‍ഡ് ടിയുടെ പക്കല്‍ ഒരു ദിവസത്തെ സംഭരണം മാത്രമാണ് ശേഷിച്ചിരുന്നത്. പ്രശ്നത്തിന്‍െറ ഗൗരവം ഡി.എം.ആര്‍.സി കെ.എം.ആര്‍.എല്ലിനെയും കലക്ടറെയും ധരിപ്പിച്ചിരുന്നു. കൊച്ചി മെട്രോയുടെ കാര്യത്തില്‍ നിരോധത്തില്‍ ഇളവ് അനുവദിക്കണമെന്ന ാണ് ഇവര്‍ ആവശ്യപ്പെട്ടത്. ഇതത്തേുടര്‍ന്നാണ് കലക്ടര്‍ നടപടി സ്വീകരിച്ചത്. |
No comments:
Post a Comment