വിനോദയാത്രക്കായി കൊണ്ടുവന്ന നഴ്സിങ് വിദ്യാര്‍ഥിനികളെ സമരപന്തലിലത്തെിച്ചു Posted: 12 Jul 2014 12:27 AM PDT തിരുവനന്തപുരം: മൃഗശാല കാണിക്കാമെന്നു പറഞ്ഞ് നഴ്സിങ് വിദ്യാര്‍ഥിനികളെ കൊണ്ടുവന്ന് പാരാമെഡിക്കല്‍ സമരത്തില്‍ പങ്കാളികളാക്കാന്‍ ശ്രമിച്ച നഴ്സിങ് കോളജ് ഉടമ വെട്ടിലായി. അനാകോണ്ടയെ കാണാന്‍ നെയ്യാറ്റിന്‍കരയിലെ ഒരു പാരാമെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് വന്ന രണ്ട് അധ്യാപികമാരും 24 പെണ്‍കുട്ടികളുമാണ് അപ്രതീക്ഷിതമായി സമരം നടത്താന്‍ നിര്‍ബന്ധിതരായത്. സെക്രട്ടേറിയറ്റിന് മുന്നിലെ തിരക്കേറിയ റോഡരികില്‍ ഉടമയുടെ നിര്‍ബന്ധവും കുട്ടികളുടെ കരച്ചിലും ഒത്തുപോകാതായതോടെ കന്‍േറാണ്‍മെന്‍റ് പൊലീസ് ഇടപെട്ടു. സ്ഥാപന ഉടമയെയും കുട്ടികളെയും ചോദ്യം ചെയ്തപ്പോഴാണ് 'സമര വിനോദസഞ്ചാരത്തിന്‍െറ' ചുരുളഴിഞ്ഞത്. ഉടമയുടെയും സുഹൃത്തിന്‍െറയും നേതൃത്വത്തിലാണ് രാവിലെ 'വിനോദയാത്ര' തുടങ്ങിയത്. രാവിലെ പത്തരയോടെ സെക്രട്ടേറിയറ്റിനു മുന്നിലത്തെിയപ്പോള്‍ ഇനി കുറച്ചു സമയം നമുക്കിവിടെ വിശ്രമിച്ചിട്ടു പോകാം എന്ന് ഇവര്‍ കുട്ടികളോട് പറഞ്ഞു. ഇവരുടെ കൈയിലേക്ക് ഉടമ ഒരു ബാനര്‍ എടുത്തുകൊടുത്തു. 'ചെറുകിട ക്ളിനിക് ലാബുകളെ ഇല്ലായ്മ ചെയ്യുന്ന ആരോഗ്യവകുപ്പിന്‍െറ പ്രതികാരനടപടിക്കെതിരെ പ്രൈവറ്റ് പാരാമെഡിക്കല്‍ അസോസിയേഷന്‍െറ ആഭിമുഖ്യത്തില്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തുന്ന കൂട്ടധര്‍ണ' എന്നായിരുന്നു ബാനറില്‍. ഇതോടെ കളി കാര്യമായി. നാട്ടിന്‍പുറത്തുകാരായ വിദ്യാര്‍ഥിനികളും അധ്യാപികമാരും പരിഭ്രാന്തരായി. ചിലര്‍ കരയാന്‍ തുടങ്ങി. ഇതുകണ്ട് മാധ്യമപ്രവര്‍ത്തകര്‍ എത്തിയതോടെ എല്ലാവരും പൊട്ടിക്കരഞ്ഞു. 'ഞങ്ങളെ മൃഗശാല കാണിക്കാനാണ് സാറ് കൊണ്ടുവന്നത്. ഇവിടെയത്തെിയപ്പോള്‍ സമരം ചെയ്യാന്‍ പറയുന്നു. വീട്ടിലറിയിക്കേണ്ട, വൈകുന്നേരമാവുമ്പോഴേക്കും വീട്ടിലത്തെിക്കാം എന്നാണ് പറഞ്ഞത്. ഞങ്ങള്‍ സമരത്തിനു വന്നതല്ല'. കുട്ടികള്‍ പറഞ്ഞു. അധ്യാപികമാര്‍ക്കും ഇത്തരമൊരു സമരത്തെക്കുറിച്ചോ പാരാമെഡിക്കല്‍ അസോസിയേഷനുള്ളതായിട്ടോ അറിയില്ല. കുട്ടികളേക്കാളുറക്കെ അധ്യാപികമാരും കരച്ചിലാരംഭിച്ചു. ഇതിനിടെ ഉടമയും സുഹൃത്തും ധര്‍ണ നടത്താനും മുദ്രാവാക്യം വിളിക്കാനും തുടങ്ങി. അടുത്തു നടക്കുന്ന മദ്യവിരുദ്ധസമിതിയുടെ സമരപ്പന്തലില്‍നിന്ന് നോട്ടീസെടുത്ത് കുട്ടികളുടെ കൈയില്‍ പിടിപ്പിച്ചു. ഒപ്പം കുട്ടികളെ ഭയപ്പെടുത്താനും തുടങ്ങി. കരച്ചിലും ഭീഷണിയും ബഹളവുമായപ്പോള്‍ ആളു കൂടി. കുട്ടികളെ സംശയത്തിന്‍െറ പേരില്‍ കസ്റ്റഡിയിലെടുത്തതെന്നാണ് കന്‍േറാണ്‍മെന്‍റ് പൊലീസിന്‍െറ നിലപാട്. ഉടമയുടെ ഭാര്യയുടെ കൂടെ മ്യൂസിയം കാണാന്‍ വന്ന കുട്ടികളാണ് ഇവരെന്നാണ് പൊലീസ് കണ്ടത്തെിയത്. ഉടമ സമരത്തിനു വന്നതു തന്നെയാണ്. പക്ഷേ കുട്ടികളുടെ സുരക്ഷിതത്വം ഏല്‍ക്കേണ്ട ഭാര്യ വൈകിപ്പോയി. ഇതറിയാതെ നേരത്തെ നഗരത്തിലത്തെിയ കുട്ടികള്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ അവരെ കാത്തുനില്‍ക്കുകയായിരുന്നു. |
'ഹാരി പോട്ടര്‍' നടന്‍ ഡേവ് ലെജീനോയെ മരിച്ച നിലയില്‍ കണ്ടത്തെി Posted: 12 Jul 2014 12:24 AM PDT കാലിഫോര്‍ണിയ: ഹാരി പോട്ടര്‍ ചലചിത്ര പരമ്പരയിലെ നടന്‍ ഡേവ് ലെജീനോ(50) യെ മരിച്ച നിലയില്‍ കണ്ടത്തെി. സിനിമയില്‍ 'വെര്‍വോള്‍ഫ്'എന്ന കഥാപാത്രത്തെയാണ് ബ്രിട്ടീഷുകാരനായ ലെജീനോ അവതരിപ്പിച്ചത്. കാലിഫോര്‍ണിയയുടെ ഉള്‍പ്രദേശമായ ഡെത്ത് വാലി മലയിടുക്കിലാണ് പര്‍വതാരോഹകര്‍ ലെജീനോയുടെ മൃതദേഹം കണ്ടത്തെിയത്. പര്‍വതാരോഹണം നടത്തുന്നതിനിടയില്‍ താപ സംബന്ധമായ പ്രശ്നങ്ങളുണ്ടായതാണ് മരണകാരണമെന്ന് സുരക്ഷാവകുപ്പ് അറിയിച്ചു. എന്നാല്‍ ഇത് സ്ഥിരീകരിച്ചിട്ടില്ല. ഹാരി പോട്ടര്‍ കൂടാതെ സ്നോവൈറ്റ് ആന്‍ഡ് ദി ഹണ്ട്സ്മാന്‍, ദി ലാസ്റ്റ് നൈറ്റ്സ്, സ്നാച്ച്, ബാറ്റ്മാന്‍ ബിഗിന്‍സ്, സെഞ്ചൂറിയന്‍ തുടങ്ങിയ നിരവധി സിനിമകളില്‍ ലെജീനോ അഭിനയിച്ചു. സിനിമയില്‍ വരുന്നതിന് മുമ്പ് ബോക്സറായിരുന്നു അദ്ദേഹം. |
ജീവന് ഭീഷണിയായി ആറളത്ത് കാട്ടാനകളുടെ വിഹാരം Posted: 12 Jul 2014 12:23 AM PDT കേളകം: ആറളം ആദിവാസി പുനരധിവാസ മേഖലയിലെ 13ാം ബ്ളോക്കില്‍ കാട്ടാനക്കൂട്ടം വിഹരിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിലായി ഫാമിന്‍െറ വിവിധ ബ്ളോക്കുകളില്‍ കാട്ടാനകള്‍ വിഹരിക്കുന്നത് പതിവായി. വനാതിര്‍ത്തിയില്‍ സ്ഥാപിച്ച കരിങ്കല്‍ മതില്‍ തകര്‍ത്താണ് കാട്ടാനകള്‍ ഫാമിലേക്ക് കടക്കുന്നത്. പകല്‍ സമയത്ത് പോലും ഫാമില്‍ കാട്ടാനകള്‍ എത്തുന്നത് പതിവായിട്ടും ഇവയെ തുരത്താന്‍ വനം വകുപ്പ് ഫലപ്രദമായ നടപടികള്‍ സ്വീകരിച്ചില്ളെന്ന് പരാതിയുണ്ട്. മുമ്പ് കാട്ടാനയുടെ അക്രമത്തില്‍ 11ാം ബ്ളോക്കില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പുനരധിവാസ മേഖലയിലെ കാര്‍ഷിക വിളകള്‍ നശിപ്പിക്കുകയും വീടുകള്‍ക്ക് നാശം വരുത്തുകയും ചെയ്യുന്നത് പതിവായിരിക്കുകയാണ്. കാട്ടാനകള്‍ ഉള്‍പ്പെടെ വന്യജീവികളുടെ അക്രമം പതിവായതോടെ നിരവധി കുടുംബങ്ങള്‍ ആറളത്തുനിന്ന് സുരക്ഷിത താവളം തേടി മടങ്ങി. കാട്ടാന ശല്യം രൂക്ഷമായ പ്രദേശങ്ങളില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് സ്ഥിരമായി വനപാലകരെ നിയോഗിക്കുമെന്ന് ആറളം വന്യജീവി സങ്കേതം അധികൃതര്‍ ഉറപ്പ് നല്‍കിയെങ്കിലും പാലിച്ചില്ളെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. വന്യജീവി ശല്യം തടയാന്‍ അടിയന്തര നടപടി സ്വീകരിച്ചില്ളെങ്കില്‍ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് പ്രദേശവാസികള്‍ പറഞ്ഞു. |
ഗസ്സയില്‍ കനത്ത വ്യോമാക്രമണം തുടരുന്നു; മരണം 121 കവിഞ്ഞു Posted: 11 Jul 2014 11:41 PM PDT ഗസ്സാസിറ്റി: ഇസ്രായേല്‍ ഗസ്സയില്‍ നടത്തുന്ന കനത്ത വ്യോമാക്രമണം തുടരുന്നു. അഞ്ചുദിവസമായി തുടരുന്ന ആക്രമണത്തില്‍ ഇതുവരെ 121 പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ 30 പേര്‍ കുട്ടികളാണ്. ആക്രമണം രൂക്ഷമായതോടെ ഇസ്രായേലിനെതിരെ ഹമാസ് ശക്തമായി തിരിച്ചടിക്കുന്നുണ്ട്. അതിനിടെ പ്രശ്നപരിഹാരത്തിന് മാധ്യസ്ഥ്യം വഹിക്കാന്‍ തയാറാണെന്ന് യു.എസ് അറിയിച്ചു. ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു. ഗസ്സ ചീന്തിലാണ് ആക്രമണമുണ്ടായത്. വിഗലാംഗരെ പുനരധിവസിപ്പിച്ച കേന്ദ്രത്തിനുനേരെയുണ്ടായ ആക്രമണത്തില്‍ വിഗലാംഗരായ മൂന്ന് കുട്ടികളടക്കം അഞ്ച് പേര്‍ കൊല്ലപ്പെട്ടു. തെക്കന്‍ ഗസ്സയിലെ റഫയില്‍ വീടിനുനേരെ നടന്ന വ്യോമാക്രമണത്തില്‍ കുടുംബത്തിലെ അഞ്ചുപേരാണ് മരിച്ചത്. നാശനഷ്ടങ്ങളും നിരവധിയാണ്. ഇതുവരെ 300ലധികം വീടുകള്‍ പൂര്‍ണമായും നിരവധി വീടുകള്‍ ഭാഗികമായും തകര്‍ന്നതായി ജീവകാരുണ്യ സംഘടനകള്‍ പറഞ്ഞു. രണ്ടായിരത്തിലധികം പേര്‍ ഭവനരഹിതരായി. ഇതുവരെ ഗസ്സയില്‍ 1090ലേറെ ഇടങ്ങളില്‍ ഇസ്രായേല്‍ സൈന്യം വ്യോമാക്രമണം നടത്തി. കരയാക്രമണം നടത്തുന്നതിന്‍െറ ഭാഗമായി 40,000 കരുതല്‍ ഭടന്മാരെ വിളിച്ചിട്ടുണ്ട്. ആക്രമണം ഭയന്ന് ഗസ്സയിലും സമീപപ്രദേശങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റും അടച്ചിട്ടിരിക്കുകയാണ്. അതേസമയം, അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങള്‍ക്ക് ആക്രമണത്തിന് തടയിടാന്‍ സാധിക്കില്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്‍യാമിന്‍ നെതന്യാഹു ആവര്‍ത്തിച്ചു. തങ്ങളുടെ ലക്ഷ്യം നേടുന്നതുവരെ ആക്രമണം തുടരും. ബറാക് ഒബാമയുമായും, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, കാനഡ എന്നീ രാഷ്ട്രത്തലവന്‍മാരുമയും നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും നെതന്യാഹു പറഞ്ഞു. |
പ്ളസ്വണ്‍ പ്രവേശം: രണ്ടാംഘട്ട അലോട്ട്മെന്‍റില്‍ പകുതി പേരും പുറത്ത് Posted: 11 Jul 2014 11:28 PM PDT കല്‍പറ്റ: കൂടുതല്‍ പ്ളസ്ടു സ്കൂളുകളോ ബാച്ചുകളോ അനുവദിക്കുന്നതില്‍ സര്‍ക്കാര്‍ കാട്ടുന്ന അനാസ്ഥയില്‍ വയനാട് ജില്ലയിലെ നിരവധി വിദ്യാര്‍ഥികള്‍ക്ക് പ്ളസ്വണ്‍ പ്രവേശം നിഷേധിക്കപ്പെടുന്നു. മലബാര്‍ ജില്ലകളിലുള്ള പ്രതിസന്ധിയാണ് പിന്നാക്ക ജില്ലയായ വയനാടും നേരിടുന്നത്. പുതിയ ബാച്ചുകള്‍ക്ക് അപേക്ഷിക്കുന്നതില്‍ സ്കൂള്‍ അധികൃതര്‍ കാണിക്കുന്ന വീഴ്ചയും ഇത്തവണ പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്. പ്ളസ്വണ്‍ പ്രവേശത്തിന്‍െറ രണ്ടാം ഘട്ട അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചതോടെ ഇതുവരെ 6,300 ഓളം പേരാണ് പുറത്തുനില്‍ക്കുന്നത്. ഇത്തവണ 12,099 പേരാണ് പ്ളസ്വണ്‍ പ്രവേശത്തിന് അപേക്ഷ നല്‍കിയത്. ഇതില്‍ 5,736 പേര്‍ക്കാണ് രണ്ടാം ഘട്ട അലോട്ട്മെന്‍റിലൂടെ പ്രവേശം ഉറപ്പായത്. ആകെ 11,361 വിദ്യാര്‍ഥികളാണ് ഇപ്രാവശ്യം എസ്.എസ്.എല്‍.സി ജയിച്ച് ഉപരിപഠനത്തിന് യോഗ്യത നേടിയത്. എന്നാല്‍, വിവിധ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലായി വയനാട്ടില്‍ ആകെയുള്ളത് 8,220 സീറ്റുകളാണ്. എങ്ങനെ നോക്കിയാലും 3,141 വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠനത്തിന് പ്ളസ്ടു സീറ്റുകള്‍ കിട്ടില്ല. ഇത്രയും വിദ്യാര്‍ഥികള്‍ക്ക് റെഗുലര്‍ പ്ളസ്ടു പഠനം നിഷേധിക്കപ്പെടും. ഇവര്‍ക്ക് പ്രൈവറ്റ് രജിസ്ട്രേഷന്‍ മാത്രമാണ് പോംവഴി. വയനാട്ടില്‍ ആകെ അഞ്ച് വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളാണുള്ളത്. ഇതില്‍ 250 സീറ്റുകളുമുണ്ട്. മേപ്പാടി, മീനങ്ങാടി എന്നിവിടങ്ങളിലെ പോളിടെക്നിക്കുകളില്‍ ആകെ 417 സീറ്റുമുണ്ട്. ഇവ കഴിച്ചാലും എസ്.എസ്.എല്‍.സി വിജയിച്ച 2,474 വിദ്യാര്‍ഥികള്‍ പുറത്തുനില്‍ക്കേണ്ടിവരും. രണ്ടു സര്‍ക്കാര്‍ ഐ.ടി.ഐകളിലായുള്ള കുറച്ചു സീറ്റുകള്‍ കഴിഞ്ഞാലും ഈ സ്ഥിതി തുടരും. ബാക്കിയുള്ള കുട്ടികള്‍ പ്ളസ്ടു പഠനത്തിന് വന്‍തുക ഫീസ് നല്‍കി പ്രൈവറ്റ് രജിസ്ട്രേഷന്‍ നടത്തി പഠനത്തിന് പാരലല്‍ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടിവരും. പലരും അംഗീകാരമില്ലാത്ത സ്വകാര്യ ഐ.ടി.ഐകളിലും കമ്പ്യൂട്ടര്‍ സ്ഥാപനങ്ങളിലും ചേരുകയും ചെയ്യുന്നു. എല്ലാ മലബാര്‍ ജില്ലകളിലും പ്ളസ്ടു സീറ്റിന്‍െറ എണ്ണത്തില്‍ വന്‍കുറവുണ്ട്. എസ്.എസ്.എല്‍.സി ജയിക്കുന്നവര്‍ക്ക് ആനുപാതികമായ സീറ്റ് മലബാര്‍ ജില്ലകളിലില്ല. ഇതിനാല്‍ നൂറുകണക്കിന് കുട്ടികള്‍ പ്ളസ്വണ്‍ പ്രവേശത്തില്‍നിന്ന് ഒഴിവാക്കപ്പെടുന്നു. എന്നാല്‍, തെക്കന്‍ ജില്ലകളിലാവട്ടെ കുട്ടികള്‍ ഇല്ലാത്തതിനാല്‍ പ്ളസ്വണ്‍ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ് പതിവ്. കഴിഞ്ഞവര്‍ഷം രണ്ടു തവണയായി സംസ്ഥാനതലത്തില്‍ 10 ശതമാനം വീതം ആനുപാതിക പ്ളസ്വണ്‍ സീറ്റ് വര്‍ധനവ് വരുത്തിയിരുന്നു. ഓരോ പ്ളസ്ടു ബാച്ചിലും 60 മുതല്‍ 65വരെ വിദ്യാര്‍ഥികള്‍ക്ക് പ്രവേശം നല്‍കിയാണ് കഴിഞ്ഞ തവണ സീറ്റിന്‍െറ കുറവ് പരിമിതമായെങ്കിലും പരിഹരിക്കപ്പെട്ടത്. എന്നാല്‍, ബാച്ചിലെ വിദ്യാര്‍ഥികളുടെ എണ്ണം 50ല്‍ കൂടാന്‍ പാടില്ളെന്ന് ലബ്ബ കമീഷന്‍ ശിപാര്‍ശ ചെയ്തിരുന്നു. ഇതിനാല്‍ ആ പ്രതീക്ഷയും ഇത്തവണ ഇല്ലാതായി. സംസ്ഥാനത്ത് പുതിയ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളും അധിക ബാച്ചുകളും അനുവദിക്കാനുള്ള 2013 ജൂണിലെ വിജ്ഞാപനം സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. ഇതിനുശേഷം പുതിയ ബാച്ചുകള്‍ മാത്രം അനുവദിക്കുമെന്ന് സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. എന്നാല്‍, നടപടികളുടെ അനാസ്ഥ കാരണം ബാച്ചുകള്‍ അനുവദിക്കപ്പെട്ടില്ല. ഇതോടെ പല സ്കൂളുകളും അധിക ബാച്ചിന് അപേക്ഷിച്ചതുമില്ല. ജില്ലയില്‍ 42 ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ അഞ്ചിടങ്ങളില്‍ മാത്രമാണ് നാലു ബാച്ചുകള്‍ പ്രവര്‍ത്തിക്കുന്നത്. രണ്ടാം ഘട്ട അലോട്ട്മെന്‍റില്‍ ഉള്‍പ്പെടെ വിദ്യാര്‍ഥികള്‍ക്ക് പോലും ഇഷ്ട വിഷയം ലഭിച്ചിട്ടില്ല. വീട്ടില്‍നിന്ന് ഏറെ അകലത്തിലുള്ള സ്കൂളുകളിലാണ് പലര്‍ക്കും പ്രവേശം നേടാനായത്. സ്കൂളുകളില്‍ അധിക പ്ളസ്ടു ബാച്ചുകള്‍ അനുവദിച്ചാല്‍ മാത്രമേ ഇപ്പോഴത്തെ പ്രതിസന്ധിക്ക് പരിഹാരമാകൂ. വിദ്യാഭ്യാസ ആവശ്യം പരിഗണിച്ച് 148 പഞ്ചായത്തുകളിലടക്കം പുതിയ പ്ളസ്ടു സ്കൂളുകള്‍ അനുവദിക്കാനുള്ള സര്‍ക്കാറിന്‍െറ മുന്‍ തീരുമാനം നടപ്പാക്കണമെന്ന് കഴിഞ്ഞ ദിവസം ഹൈകോടതി ഉത്തരവിട്ടിട്ടുണ്ട്. പ്രതിസന്ധികള്‍ക്കിടയില്‍ പുതിയ ഉത്തരവില്‍ പ്രതീക്ഷ അര്‍പ്പിച്ച് കഴിയുകയാണ് വിദ്യാര്‍ഥികള്‍. |
മാനാഞ്ചിറ–വെള്ളിമാട്കുന്ന് റോഡ് വികസനം; ആഗസ്റ്റ് 31ന് മുമ്പ് സ്ഥലമേറ്റെടുക്കും Posted: 11 Jul 2014 11:25 PM PDT കോഴിക്കോട്: മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് നാലുവരിപ്പാതയായി വികസിപ്പിക്കുന്നതിന് ആവശ്യമായ സര്‍ക്കാര്‍ ഭൂമി 2014 ആഗസ്റ്റ് 31ന് മുമ്പ് ഏറ്റെടുക്കാന്‍ തീരുമാനിച്ചു. കോര്‍പറേഷന്‍ ഭൂമി ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ ഏറ്റെടുക്കുന്നതിന് ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി. ഭൂമിയുടെ വില രണ്ടാഴ്ചക്കകം ജില്ലാതല പര്‍ച്ചേസിങ് കമ്മിറ്റി (ഡി.എല്‍.പി.സി) നിര്‍ണയിക്കും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. നടപടികള്‍ ത്വരിതപ്പെടുത്താന്‍ പൊതുമരാമത്ത് എക്സി. എന്‍ജിനീയര്‍ സാബു കെ. ഫിലിപ്പിനെ സ്പെഷല്‍ ഓഫിസറായി നിയമിക്കും. ആഗസ്റ്റ് 20നകം വില നിശ്ചയിക്കും. ഭൂമി ഏറ്റെടുക്കലിന് ആദ്യഘട്ടത്തിലാവശ്യമായ 100 കോടി രൂപ ഉപധനാഭ്യര്‍ഥനയില്‍ ഉള്‍പ്പെടുത്തി ലഭ്യമാക്കും. ബാക്കി തുക ബജറ്റില്‍ വകയിരുത്തും. ടെന്‍ഡര്‍ നടപടികള്‍ 2015 ജനുവരിയില്‍ പൂര്‍ത്തിയാകത്തക്കവിധം ത്വരിതപ്പെടുത്താനും തീരുമാനമായി. ഫാസ്റ്റ് ട്രാക്കില്‍ നിര്‍മാണം നടക്കേണ്ട ആറു സിറ്റി റോഡുകള്‍ക്കൊപ്പം ഈ റോഡിന്‍െറയും പണി ആരംഭിക്കും. ലാന്‍ഡ് അക്വിസിഷനും ഇതര നടപടിക്രമങ്ങളും തടസ്സമില്ലാതെ പൂര്‍ത്തിയാക്കുന്നതിനായി സ്പെഷല്‍ ഓഫിസറെ നിയമിക്കും. എല്ലാ മാസവും പ്രവര്‍ത്തനപുരോഗതി മന്ത്രിതലത്തില്‍ അവലോകനം ചെയ്യുമെന്ന് ഡോ. മുനീര്‍ അറിയിച്ചു. മന്ത്രി എം.കെ. മുനീര്‍, മേയര്‍ എ.കെ. പ്രേമജം, എം.കെ. രാഘവന്‍ എം.പി, എ. പ്രദീപ്കുമാര്‍ എം.എല്‍.എ, ജില്ലാ കലക്ടര്‍ സി.എ. ലത, റോഡ്ഫണ്ട് ബോര്‍ഡ് എം.ഡി. ഹരികേഷ് തുടങ്ങിയവര്‍ പങ്കെടുത്തു. റോഡ് വികസനവുമായി ബന്ധപ്പെട്ട് ഡോ. എം.ജി.എസ്. നാരായണന്‍െറ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം പ്രക്ഷോഭം നടന്നിരുന്നു. റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട സമിതികളില്‍ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായ ഡോ. എം.ജി.എസ്. നാരായണന്‍, അഡ്വ. മാത്യു കട്ടിക്കാന, എം.പി. വാസുദേവന്‍ എന്നിവരെ ഉള്‍പ്പെടുത്താനും തീരുമാനമായി. |
ഖുര്‍ആന്‍ ശാശ്വത വിജയത്തിന് വെളിച്ചം നല്‍കി- കാന്തപുരം Posted: 11 Jul 2014 11:17 PM PDT ദുബൈ: മാനവ സമൂഹത്തിന് ശാശ്വത വിജയത്തിനുള്ള വെളിച്ചം നല്‍കിയ വേദ ഗ്രന്ഥമാണ് ഖുര്‍ആനെന്ന് അഖിലേന്ത്യാസുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ പ്രസ്താവിച്ചു. ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റിയുടെ അതിഥിയായത്തെിയ കാന്തപുരം ദുബൈ ഖിസൈസ് ജംഇയ്യത്തുല്‍ ഇസ്ലാഹ് ഓഡിറ്റോറിയത്തില്‍ ‘വിശുദ്ധ ഖുര്‍ആന്‍ പ്രകാശം’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു. പ്രഭാഷണം ശ്രവിക്കാന്‍ ദുബൈയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരങ്ങള്‍ എത്തിയിരുന്നു. മനുഷ്യമനസ്സില്‍ സത്യവിശ്വാസത്തിന്‍െറയും കര്‍മങ്ങളില്‍ നന്‍മയുടെയും വെളിച്ചമാണ് ഖുര്‍ആന്‍ വിഭാവനം ചെയ്യുന്നത്. സത്യവിശ്വാസവും സല്‍കര്‍മങ്ങളും സമ്മേളിക്കുന്നതാണ് ഇസ്ലാം. ഇസ്ലാം മനുഷ്യനു മുമ്പില്‍ വിഭാവനം ചെയ്യുന്നത് മധ്യമ നിലപാടാണ്. നഗ്നത മറക്കാന്‍ കല്‍പിച്ച ഇസ്ലാം ഞെരിയാണിക്ക് താഴെ വസ്ത്രം ഇറക്കിധരിക്കുന്നത് കര്‍ശനമായിവിലക്കിയിട്ടുണ്ട്. ഭക്ഷണം കഴിക്കാന്‍ കല്‍പിച്ച ഖുര്‍ആന്‍ ഒരു പിടി പോലും അമിതമായി ഉപയോഗിക്കരുതെന്ന് പഠിപ്പിക്കുന്നുണ്ട്. പ്രകൃതിവിഭവങ്ങളെ വിനിയോഗിക്കുന്നതിലും ഈ മിതത്വം കാത്തു സൂക്ഷിക്കേണ്ടതുണ്ട്. ആധുനിക സമൂഹത്തിന്‍െറ മുമ്പില്‍ കുടിവെള്ളത്തിന്‍െറ ദൗര്‍ലഭ്യത പുതിയ ഭീഷണിയായി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഖുര്‍ആന്‍വെളിച്ചം വീശിയ ഏറ്റവും വലിയ പുണ്യകര്‍മമായ കുടിവെള്ളമത്തെിക്കുന്ന പദ്ധതിയുമായി യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ലോക രാജ്യങ്ങള്‍ക്കിടയിലേക്ക് കടന്നുചെല്ലുന്നത്. ഉമ്മ മരണപ്പെട്ട ദുഖവാര്‍ത്തയുമായത്തെിയ അനുയായി മാതാവിന് ഗുണം ലഭിച്ചുകൊണ്ടിരിക്കാന്‍ എനിക്കെന്താണ് ചെയ്യാന്‍ സാധിക്കുകയെന്ന് ചോദിച്ചപ്പോള്‍ പൊതുകിണര്‍കുഴിക്കാനാണ് പ്രവാചകന്‍ ഉപദേശിച്ചത്-കാന്തപുരം ചൂണ്ടിക്കാട്ടി. ദുബൈ മര്‍കസ് പ്രസിഡന്‍റ് എ.കെ അബൂബക്കര്‍ മൗലവി കട്ടിപ്പാറ അധ്യക്ഷത വഹിച്ചു. ഹോളി ഖുര്‍ആന്‍ അവാര്‍ഡ് പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ഡോ. ആരിഫ് അബ്ദുല്‍ കരീം ജുല്‍ഫാര്‍ ഉദ്ഘാടനം ചെയ്തു. ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം സംസാരിച്ചു. മമ്പാട് അബ്ദുല്‍ അസീസ് സഖാഫി സ്വാഗതവും ശരീഫ് കാരശ്ശേരി നന്ദിയും പറഞ്ഞു. |
പുടിന്‍ ഫിഡല്‍ കാസ്ട്രോയുമായി കൂടിക്കാഴ്ച നടത്തി Posted: 11 Jul 2014 11:08 PM PDT ഹവാന: രണ്ടുദിവസത്തെ ഒൗദ്യോഗിക സന്ദര്‍ശനത്തിന് ക്യൂബയിലത്തെിയ റഷ്യന്‍ പ്രസിഡന്‍്റ് വ്ളാദിമിര്‍ പുടിന്‍ ഫിഡല്‍ കാസ്ട്രോയുമായി കൂടിക്കാഴ്ച നടത്തി. വെള്ളിയാഴ്ച നടന്ന കൂടിക്കാഴ്ച ഒരുമണിക്കൂര്‍ നീണ്ടുനിന്നു. കാസ്ട്രോ ആരോഗ്യവാനായിരിക്കുന്നുവെന്നും കൂടിക്കാഴ്ച ഊഷ്മളമായിരുന്നുവെന്നും പുടിന്‍ പറഞ്ഞു. റഷ്യക്ക് ക്യൂബ നല്‍കാനുള്ള കടത്തിന്‍്റെ 90 ശതമാനവും എഴുതിത്തള്ളാനുള്ള സുപ്രധാന തീരുമാനം പുടിന്‍ ഇന്നലെയാണ് പ്രഖ്യാപിച്ചത്. ലോകകപ്പ് ഫൈനല്‍ മത്സരം കാണാന്‍ പുടിന്‍ ഇന്ന് അര്‍ജന്‍്റീന വഴി ബ്രസീലിലത്തെും. ജൂലായ് 15-നും 16-നും ബ്രസീലില്‍ അരങ്ങേറുന്ന ആറാമത് ബ്രിക്സ് സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം റഷ്യയിലേക്ക് മടങ്ങും. |
രാജ്യത്ത് 22 ബില്യന്‍ ഡോളറിന്‍െറ വികസന പദ്ധതികള്‍ -കിരീടാവകാശി Posted: 11 Jul 2014 10:53 PM PDT മനാമ: വികസന മേഖലയില്‍ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്ന 22 ബില്യന്‍ ഡോളറിന്‍െറ പദ്ധതികള്‍ക്ക് തുടക്കം കുറിക്കുമെന്ന് കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ഖലീഫ പ്രഖ്യാപിച്ചു. ഹിദ്ദില്‍ മഹ്മൂദ് അല്‍ബുഐനൈന്‍, അല്‍ മുസല്ലം എന്നിവരുടെ മജ്ലിസ് സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ അതിവേഗം പുരോഗതിയിലേക്ക് നയിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതികള്‍ ആവിഷ്കരിക്കുന്നത്. ജി.സി.സി ഡവലപ്മെന്‍റ് പ്രോഗ്രാമിന്‍െറ ഭാഗമായി യാഥാര്‍ഥ്യമാകുന്ന പദ്ധതിയില്‍ നിരവധി തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇസ്രായേല്‍ ഗസ്സയില്‍ നടത്തുന്ന ക്രൂരമായ ആക്രമണങ്ങളില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ മരിക്കാനിടയായതില്‍ അതീവ ദു:ഖം രേഖപ്പെടുത്തിയ കിരീടാവകാശി ഇതിനെതിരെ അന്താരാഷ്ട്ര സമൂഹം ശബ്ദമുയര്‍ത്തണമെന്ന് ആവശ്യപ്പെട്ടു. ഫലസ്തീന്‍ പ്രശ്നത്തിന് സമാധാനപരമായ പരിഹാരമാണുണ്ടാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സുദീര്‍ഘവും സുസ്ഥിരവുമായ സാമ്പത്തിക വികസനമാണ് ഭരണകൂടം ലക്ഷ്യമാക്കുന്നത്. ജി.സി.സി ഡവലപ്മെന്‍റ് പരിപാടിയില്‍ ഗള്‍ഫ് മേഖലയില്‍ വൈവിധ്യമാര്‍ന്ന പദ്ധതികളാണ് ആസൂത്രണം ചെയ്തുകൊണ്ടിരിക്കുന്നത്. രാജ്യത്തിന്‍െറ മുന്നോട്ടുള്ള പ്രയാണത്തില്‍ ഹിദ്ദ്, മുഹറഖ് നിവാസികള്‍ അര്‍പ്പിക്കുന്ന പിന്തുണ അഭിമാനകരമാണ്. ഇത് ഭരണകൂടത്തിന്‍െറ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ സഹായകമാണ്. രാജ്യത്തിന്‍െറ സര്‍വതോന്മുഖമായ വികസനത്തിന് പൗരന്മാരുടെ പിന്തുണയും സഹായവും സുപ്രധാനമാണ്. മതപരമായ ചടങ്ങുകളില്‍ മൂല്യങ്ങളുടെയും ധര്‍മത്തിന്‍െറയും ഐക്യത്തിന്‍െറയും സാഹോദര്യത്തിന്‍െറയും പ്രാധാന്യത്തെക്കുറിച്ച ഉദ്ബോധനങ്ങള്‍ നല്‍കാന്‍ പണ്ഡിതന്മാര്‍ തയ്യാറാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് നടപ്പാക്കുന്ന ഇ-കംപ്ളയിന്‍റ് സംവിധാനം ഭരണ നടപടികള്‍ കൂടുതല്‍ സുതാര്യമാകാന്‍ പര്യാപ്തമാണ്. സര്‍ക്കാര്‍ വകുപ്പുകളുടെ പ്രകടനങ്ങള്‍ മെച്ചപ്പെടുത്താനും മികച്ച നിലവാരം പുലര്‍ത്താനും ഇത് കാരണമാകുന്നു. എല്ലാവര്‍ക്കും റമദാന്‍ ആശംസകള്‍ നേര്‍ന്ന കിരീടാവകാശി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ ആഹ്വാനം ചെയ്തു. |
ബംഗാളില്‍ വിമാനങ്ങള്‍ കൂട്ടിയിടിയില്‍ നിന്ന് രക്ഷപ്പെട്ടു Posted: 11 Jul 2014 10:23 PM PDT കൊല്‍ക്കത്ത: പൈലറ്റുമാരുടെ സമയോചിതമായ ഇടപെടല്‍മൂലം ഒഴിവായത് വന്‍ദുരന്തം. ബംഗാളിലെ ബാഗ്ഡോഗ്ര വിമാനത്താവളത്തിലാണ് സംഭവം. ഡല്‍ഹിയിലേക്ക് പറന്നുയര്‍ന്ന ഇന്‍ഡിഗോ വിമാനം വിമാനത്താവളത്തിലേക്കിറങ്ങിയ മറ്റൊരുവിമാനവുമായി കൂട്ടിയിടിക്കേണ്ടതായിരുന്നു. രണ്ടുവിമാനത്തിലുമായി 250-ലധികം യാത്രക്കാരുണ്ടായിരുന്നു. ഇന്‍ഡിഗോയുടെ ഡല്‍ഹിയിലേക്കുള്ള വിമാനമാണ് പറന്നുപൊന്തിയത്. അതേസമയത്താണ് എയര്‍ഇന്ത്യയുടെ വിമാനത്തിന് താഴ്ന്നിറങ്ങാന്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സിഗ്നല്‍ കൊടുത്തത്. വിമാനത്താവള അധികൃതര്‍ സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. |
No comments:
Post a Comment