ഷഫീഖ് പുതിയ സ്നേഹക്കൂട്ടിലേക്ക് Posted: 21 Jul 2014 04:18 AM PDT തൊടുപുഴ: കട്ടപ്പനയില്‍ പിതാവിന്‍െറയും രണ്ടാനമ്മയുടെയും പീഡനത്തിനിരയായ അഞ്ചര വയസ്സുകാരന്‍ ഷഫീഖ് തൊടുപുഴയിലെ പുതിയ സ്നേഹക്കൂട്ടിലെത്തി. സംരക്ഷണ ചുമതല ഏറ്റെടുത്ത അല്‍-അസ്ഹര്‍ സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിയിലാണ് ഷഫീഖിനെ എത്തിച്ചത്. പ്രത്യേകം തയാറാക്കിയ ഗാനത്തിന്‍െറ അകമ്പടിയോടെ അല്‍-അസ്ഹര്‍ കാമ്പസുകളിലെ വിദ്യാര്‍ഥികള്‍ ഷഫീഖിനെ വരവേറ്റു. തുടര്‍ന്ന് ആശുപത്രി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ഷഫീഖിന്‍െറ സംരക്ഷണ ചുമതല സാമൂഹ്യക്ഷേമ മന്ത്രി എം.കെ മുനീര്‍ ഒൗദ്യോഗികമായി കൈമാറി. രണ്ടാംഘട്ട ചികിത്സ കഴിഞ്ഞ് വെല്ലൂരില്‍ നിന്ന് ഇന്നലെ കട്ടപ്പനയിലെത്തിയ ഷഫീഖ് ഇന്ന് രാവിലെയാണ് തൊടുപുഴയില്‍ എത്തിയത്. കുട്ടിയുടെ ആരോഗ്യനില 70 ശതമാനവും മെച്ചപ്പെട്ടു. അത്യാവശ്യം സംസാരിക്കും. കാഴ്ചശക്തി 80 ശതമാനത്തോളം തിരിച്ചുകിട്ടി. നിറങ്ങളും ആളുകളെയും തിരിച്ചറിയാന്‍ ഷഫീഖിന് കഴിയുന്നുണ്ട്. ഷഫീഖിനായി ആശുപത്രിയില്‍ 500 ചതുരശ്ര അടി വിസ്തീര്‍ണമുള്ള പ്രത്യേക മുറിയാണ് സജ്ജമാക്കിയിട്ടുള്ളത്. ടോം ആന്‍റ് ജെറി, മിക്കി മൗസ് അടക്കമുള്ള കോമിക് കഥാപാത്രങ്ങളുടെ ചിത്രങ്ങള്‍ ഭിത്തിയില്‍ വരച്ചിട്ടുണ്ട്. കൂടാതെ കളിപ്പാട്ടങ്ങളും റിമോട്ട് കാറുകളും ഉണ്ട്. ടെലിവിഷന്‍, സൗണ്ട് സിസ്റ്റം, വാഷിങ് മെഷീന്‍, ഫ്രിഡ്ജ് അടക്കമുള്ള സൗകര്യങ്ങളും എ.സി മുറിയിലുണ്ട്. ആയ രാഗിണിയുടെ താമസവും ഈ മുറിയിലായിരിക്കും. ഷഫീഖിന്‍െറ സംരക്ഷണ ചുമതല ഏല്‍പിക്കുന്ന ഉത്തരവ് ശനിയാഴ്ച ജില്ലാ ശിശുക്ഷേമ സമിതി ചെയര്‍മാന്‍ പി.ജി. ഗോപാലകൃഷ്ണന്‍ അല്‍-അസ്ഹര്‍ ചെയര്‍മാന്‍ കെ.എം. മൂസ ഹാജിക്ക് കൈമാറിയിരുന്നു. |
ഖത്തറിന്‍െറ പിന്തുണ എക്കാലത്തും ഫലസ്തീനുണ്ടാവും- അമീര്‍ Posted: 21 Jul 2014 12:22 AM PDT ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി ഫലസ്തീന്‍ പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസുമായി ചര്‍ച്ച നടത്തി. കോര്‍ണിഷ് പാലസില്‍ നടന്ന ചര്‍ച്ചയില്‍ ഗസ്സയിലെ നിലവിലെ സംഭവ വികാസങ്ങള്‍ മഹ്മൂദ് അബ്ബാസ് അമീറിനെ ധരിപ്പിച്ചു. ഇസ്രായേലിന്‍െറ ഗസ്സ ആക്രമണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് വേണ്ടിയാണ് മഹ്മൂദ് അബ്ബാസ് ദോഹയിലത്തെിയത്. ഫലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന കാര്യത്തില്‍ ഖത്തറിന്‍െറ പിന്തുണ എക്കാലത്തുമുണ്ടാകുമെന്ന് അമീര്‍ മഹ്മൂദ് അബ്ബാസിന് ഉറപ്പ് നല്‍കി. രാജ്യന്തര തലത്തില്‍ ശക്തമായ നീക്കം അനിവാര്യമാണെന്നും തങ്ങളുടെ ഭാഗത്ത് നിന്ന് സാധ്യമാകുന്ന ശ്രമങ്ങള്‍ നടത്തുമെന്നും ശൈഖ് തമീം വ്യക്തമാക്കി. പത്ത് ദിവസത്തോളമായി ഇസ്രായേല്‍ ഗസ്സയില്‍ നടത്തുന്ന ആക്രമണത്തില്‍ 450-ല്‍ അധികം പേരാണ് കൊല്ലപ്പെട്ടത്. ഇന്നലെ മാത്രം കൊല്ലപ്പെട്ടത് 90 പേരാണ്. അറബ്-ഇസ്ലാമിക രാഷ്ട്രങ്ങളുടെ കുറ്റകരമായ നിസംഗതയെ അതി രൂക്ഷമായാണ് കഴിഞ്ഞ ദിവസം തുര്‍ക്കി പ്രധാനമന്ത്രി റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ അപലപിച്ചത്. തുര്‍ക്കിക്കൊപ്പം ഖത്തര്‍ മാത്രമാണ് ഇ¤്രസയലിനെതിരെ ശക്തമായ നിലപാട് എടുത്തതെന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രി ദാവൂദ് ഒഗ്ലോ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തില്‍ മഹ്മൂദ് അബ്ബാസിന്‍െറ ദോഹ സന്ദര്‍ശനം അതീവ പ്രാധാന്യത്തോടെയാണ് അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ കാണുന്നത്. ഹമാസ് രാഷ്ട്രീയ കാര്യ തലവന്‍ ഖാലിദ് മിശ്അലിന്‍െറ ദോഹയിലെ സാന്നിധ്യവും സന്ദര്‍ശനത്തിന് പ്രാധാന്യം നല്‍കുന്ന ഘടകമാണ്. ഫലസ്തീന്‍ പ്രസിഡന്‍റിന്‍െറ ബഹുമാനാര്‍ഥം അമീര്‍ മഹ്മൂദ് അബ്ബാസിന് ഇഫ്താര്‍ വിരുന്ന് നില്‍കി. നേരത്തെ ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ വിദേശകാര്യ മന്ത്രി ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് അല്‍അത്വിയ്യ ഖത്തറിലെ ഫലസ്തീന്‍ സ്ഥാനപതി മുനീര്‍ ഗാനം എന്നിവര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. |
പച്ചക്കറിയില്‍ തൊടല്ളേ... പോക്കറ്റ് കത്തും Posted: 21 Jul 2014 12:20 AM PDT തൊടുപുഴ: പച്ചക്കറിക്കും അവശ്യ വസ്തുക്കള്‍ക്കും വില ഉയരുന്നത് ജന ജീവിതത്തെ ദുസ്സഹമാക്കുന്നു. പച്ചക്കറി പഴവര്‍ഗങ്ങളുടെ വില പിടിച്ചാല്‍ കിട്ടാത്ത ഉയരത്തിലേക്കാണ് കുതിച്ചുകൊണ്ടിരിക്കുന്നത്.ഒരാഴ്ചക്കുള്ളില്‍ ഇരട്ടിയിലധികമായാണ് പച്ചക്കറി വില വര്‍ധിച്ചിരിക്കുന്നത്. തക്കാളി, പയര്‍, പച്ചമുളക് എന്നിവക്കാണ് വന്‍തോതില്‍ വില വര്‍ധിച്ചിരിക്കുന്നത്. ഒരാഴ്ച മുമ്പ് കിലോക്ക് 30 നും 35 നും ലഭിച്ചിരുന്ന ഇവക്ക് ഇപ്പോള്‍ യഥാക്രമം 45 ഉം 50 നും മുകളിലാണ് വില. ബീറ്റ്റൂട്ട്, കാരറ്റ്, ബീന്‍സ്, സവാള, വെണ്ടക്ക എന്നിവക്കും വന്‍തോതില്‍ വില കൂടിയിട്ടുണ്ട്. ഒരുമാസം മുമ്പ് 20, 28, 20, 18, 15 എന്നിങ്ങനെയായിരുന്ന ബീന്‍സ്, കാരറ്റ്, ബീറ്റ്റൂട്ട് , സവാള, വെണ്ടക്ക എന്നിവയുടെ വില 45, 48, 40, 32, 35 രൂപയാണ്. ഇഞ്ചിയുടെ വിലയാണ് ഒരുമാസത്തിനിടെ ഏറ്റവും ഉയര്‍ന്നത്. 60 രൂപയുണ്ടായിരുന്ന ഒരു കിലോ ഇഞ്ചിയുടെ ഇപ്പോഴത്തെ വില 150 രൂപയാണ്. പച്ചക്കറി വിലയോടൊപ്പം മഴക്കാലമായതോടെ പഴവര്‍ഗങ്ങളുടെ വിലയിലും വന്‍ വര്‍ധന ഉണ്ടായിട്ടുണ്ട്. ഞാലിപ്പൂവന്‍ പഴത്തിന് 60 മുതല്‍ 65 വരെയാണ് തൊടുപുഴ മാര്‍ക്കറ്റിലെ വില. ആപ്പിളിനും റമ്പുട്ടാനും 150, 180 വരെവിലയായി. ഓറഞ്ചിന് 80 ഉം കൈതച്ചക്കക്ക് 60 രൂപയായും വില ഉയര്‍ന്ന് കഴിഞ്ഞു. നേന്ത്രപ്പഴത്തിനും പൊള്ളുന്ന വിലയാണ്. നോമ്പുകാലം എത്തിയതോടെയാണ് പഴ വിപണി വിലക്കയറ്റത്തിന്‍െറ പിടിയിലായത്. അന്യസംസ്ഥാനങ്ങളില്‍നിന്നുള്ള പച്ചക്കറിയുടെ വരവ് കുറഞ്ഞതും തമിഴ്നാട്ടിലെ കാലാവസ്ഥയിലെ വ്യതിയാനവുമാണ് പച്ചക്കറി വില വര്‍ധനക്ക് കാരണമായി വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നത്. ഒരു മാസത്തിനിടെ ഉണ്ടായ വില വര്‍ധന കുടുംബ ബജറ്റിനെതന്നെ താളം തെറ്റിച്ചതായി വീട്ടമ്മമാരും പറയുന്നു. പെരുന്നാള്‍, ഓണം സീസണുകളില്‍ വീണ്ടും വില വര്‍ധിക്കാനാണ് സാധ്യത. പച്ചക്കറിയുടെ ആഭ്യന്തര ഉല്‍പാദനത്തിലുണ്ടായ ഇടിവും വില പിടിച്ച് നിര്‍ത്താനുള്ള സര്‍ക്കാര്‍ സംവിധാനം തകരാറിലായതും വിലക്കയറ്റത്തിന്‍െറ ആക്കം കൂട്ടി. വില കുതിച്ചുയര്‍ന്നിട്ടും മാര്‍ക്കറ്റില്‍ ഇടപെടാന്‍ സര്‍ക്കാര്‍ ഏജന്‍സിയായ ഹോര്‍ട്ടികള്‍ച്ചറല്‍ കോര്‍പറേഷന്‍ തയാറാകുന്നില്ളെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. തിങ്കളാഴ്ച മുതല്‍ പാലിനും അരിക്കും വില വര്‍ധിക്കുമെന്ന് വ്യാപാരികള്‍ പറഞ്ഞു. ഇത് സാധാരണക്കാരന്‍െറ പോക്കറ്റിനെ കൂടുതല്‍ കാലിയാക്കും. |
തുറന്ന ജയിലില്‍ ലക്ഷങ്ങള്‍ തുരുമ്പെടുക്കുന്നു Posted: 20 Jul 2014 11:30 PM PDT ചെറുവത്തൂര്‍: തുറന്ന ജയിലിലെ പദ്ധതികള്‍ പലതും പാതിവഴിയിലും പ്രഖ്യാപനങ്ങളിലും ഒതുങ്ങുന്നു. ലക്ഷങ്ങള്‍ ചെലവു വരുന്ന ഗ്രീന്‍ ഹൗസുകളും കൈത്തറി ഉപകരണങ്ങളും രണ്ട് വര്‍ഷമായിട്ടും ഉപയോഗ ശൂന്യമായി കിടക്കുന്നു. കേരള ഹോര്‍ട്ടി കള്‍ച്ചര്‍ മിഷന്‍െറ ഒൗഷധത്തോട്ട ഗ്രീന്‍ ഹൗസ് നിര്‍മാണത്തിന് 20 ലക്ഷമാണ് വകയിരുത്തിയത്. ലക്ഷങ്ങള്‍ ചെലവഴിച്ച് മൂന്ന് കൂറ്റന്‍ ഗ്രീന്‍ഹൗസുകളാണ് ജയിലില്‍ പണിതത്. ഒൗഷധ ചെടികള്‍ വളര്‍ത്താതെ ഉപേക്ഷിച്ച ഇതില്‍ ഒരെണ്ണം ഭാഗികമായി നശിച്ചു. ഗ്രീന്‍ ഹൗസുകളില്‍ ഒൗഷധ ചെടികള്‍ വളര്‍ത്തിയെടുത്ത് ജയിലിനകത്ത് വച്ചു പിടിപ്പിക്കുകയായിരുന്നു ലക്ഷ്യം. ജയിലില്‍ മുപ്പത് ലക്ഷത്തിലേറെ ചെലവു വരുന്ന കൈത്തറി യൂനിറ്റിന് അംഗീകാരം ലഭിച്ചിരുന്നു. യൂനിറ്റിനാവശ്യമായ യന്ത്ര സാമഗ്രികള്‍ കെട്ടിടമില്ലാത്തതിനാല്‍ രണ്ടു വര്‍ഷമായി തുരുമ്പെടുക്കുകയാണ്. പത്ത് മുതല്‍ ഇരുപത് പേര്‍ക്കു വരെ തൊഴില്‍ നല്‍കുന്നതാണ് ഈ സംരഭം. രണ്ട് കോടി ചെലവു വരുന്ന മിനി ഡാം പദ്ധതിയുടെ തറക്കല്ല് രണ്ട് വര്‍ഷമായി കാടുപിടിച്ചു കിടക്കുന്നു. ലക്ഷങ്ങള്‍ ചെലവഴിച്ച പരേഡ് ഗ്രൗണ്ടും പാതിവഴിയിലാണ്. 100 ഏക്കര്‍ സ്ഥലത്ത് സോളാര്‍ പാനല്‍ വിന്യസിച്ച് 20 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന പദ്ധതിയും പ്രഖ്യാപനങ്ങളില്‍ ഒതുങ്ങുന്നു. ആട്, കോഴി, പശു ഫാമുകള്‍ വിപുലീകരിക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും അവയും ആരംഭദിശയില്‍ തന്നെയാണ്. |
അഴീക്കല്‍ കപ്പല്‍പൊളി: ലൈസന്‍സ് നല്‍കുന്നതില്‍ തീരുമാനം ഇന്ന് Posted: 20 Jul 2014 11:25 PM PDT അഴീക്കോട്: അഴീക്കല്‍ സില്‍ക്കിലെ കപ്പല്‍പൊളി കേന്ദ്രത്തിന് ലൈസന്‍സ് നല്‍കുന്ന കാര്യത്തില്‍ അഴീക്കോട് പഞ്ചായത്ത് ഇന്ന് തീരുമാനമെടുക്കും. കപ്പല്‍പൊളിക്ക് പഞ്ചായത്ത് ലൈസന്‍സില്ളെന്ന് കണ്ടത്തെിയതിനെ തുടര്‍ന്ന് പ്രശ്നത്തില്‍ കലക്ടര്‍ ഇടപെട്ടിരുന്നു. ഇതേതുടര്‍ന്ന് ലൈസന്‍സ് നേടിയെടുക്കുന്നതിന് സില്‍ക്കിന് മൂന്നുമാസം സമയം നല്‍കുകയും ചെയ്തു. മൂന്നുമാസത്തെ സമയപരിധി ഇന്ന് അവസാനിക്കുകയാണ്. ശനിയാഴ്ച വരെ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍െറയും മറ്റ് ഏജന്‍സികളുടെയും അനുമതി പത്രം സില്‍ക്ക് അധികൃതര്‍ പഞ്ചായത്തില്‍ ഹാജരാക്കിയിട്ടില്ല. മാസങ്ങള്‍ക്ക് മുമ്പേ ലൈസന്‍സിനുള്ള അപേക്ഷ ലഭിച്ചിരുന്നെന്നും മേല്‍രേഖകള്‍ ഹാജരാക്കുകയാണെങ്കില്‍ അനുമതിപത്രം നല്‍കുമെന്നും അഴീക്കോട് പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു. ഹാജരാക്കിയില്ളെങ്കില്‍ നിയമപരമായി മുന്നോട്ട് പോകുമെന്നും പഞ്ചായത്ത് സെക്രട്ടറി വ്യക്തമാക്കി. കപ്പല്‍പൊളിയുമായി ബന്ധപ്പെട്ട നിയമങ്ങളും കോടതിവിധികളും സംബന്ധിച്ച് പഠനം നടത്തിയതിന് ശേഷമേ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍െറ അനുമതിപത്രം നല്‍ക്കൂവെന്ന് ബോര്‍ഡ് ചെയര്‍മാന്‍ അറിയിച്ചിരുന്നു. പ്രദേശത്ത് ആരോഗ്യ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് കപ്പല്‍പൊളി കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാരും പരിസ്ഥിതി പ്രവര്‍ത്തകരും അഴീക്കല്‍ കപ്പല്‍പൊളി വിരുദ്ധ സമിതി രൂപവത്കരിച്ച് കപ്പല്‍പൊളിക്കെതിരെ സമര രംഗത്താണ്. സില്‍ക്കിന് ലൈസന്‍സ് നല്‍കുകയാണെങ്കില്‍ സമരവുമായി മുന്നോട്ട് പോകുമെന്നും അനുമതി നല്‍കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും സില്‍ക്കിനെതിരെയും നിയമനടപടി സ്വീകരിക്കുമെന്നും അഴീക്കല്‍ കപ്പല്‍പൊളി വിരുദ്ധ സമിതി ചെയര്‍മാന്‍ എം.കെ. മനോഹരന്‍ പറഞ്ഞു. സില്‍ക്ക് എം.ഡിയെയും മാനേജരെയും മാറ്റിനിര്‍ത്തി അഴിമതി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. |
കൊച്ചിയെ കീഴടക്കി ലഹരി; എയ്ഡ്സ് ബാധിതരായത് 102 പേര്‍ Posted: 20 Jul 2014 11:22 PM PDT കൊച്ചി: നഗരത്തില്‍ ലഹരി ഉപയോഗം വ്യാപകമാകുന്നു; കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ലഹരിമരുന്ന് ഉപയോഗത്തിലൂടെ കൊച്ചിയില്‍ എയ്ഡ്സ് രോഗികളായത് 102 പേര്‍. ഇവരില്‍ 64 പേര്‍ മരിച്ചു. 38 പേര്‍ മരണത്തിന്‍െറ വരവും കാത്ത് കിടപ്പാണ്. അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന കേരളത്തിന്‍െറ വ്യവസായ തലസ്ഥാനം മയക്കുമരുന്നിന്‍െറയും തലസ്ഥാനമായി മാറിയെന്നാണ് കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. മുന്തിയ ഹോട്ടലുകളിലുള്‍പ്പെടെ മയക്കുമരുന്ന് വ്യാപാരം സജീവമാകുകയാണ്. കഴിഞ്ഞ ഒരുമാസത്തിനുള്ളില്‍ മാത്രം കൊച്ചി നഗരത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്തത് എഴുപതോളം കേസുകളാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ കേസുകളുമായി ബന്ധപ്പെട്ട് 51പേര്‍ പിടിയിലായി. ഇതിലധികവും കോളജ്, സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി മയക്കുമരുന്ന് എത്തിക്കാന്‍ എത്തിയവരാണെന്നത് മറ്റൊരു വസ്തുത. മയക്കുമരുന്നിന്‍െറ ഉപയോഗം നിരവധി പേരെ എയ്ഡ്സ് രോഗികളാക്കുന്നു. മയക്കുമരുന്നിനടിപ്പെട്ടവരെ ചികിത്സിക്കുന്ന കൊച്ചിയിലെ കേരള എയ്ഡ്സ് കണ്‍¤്രടാള്‍ സൊസൈറ്റിയുടെ കീഴിലുള്ള കേന്ദ്രത്തില്‍ നിരവധി പേരാണെന്ന് ചികിത്സ തേടിയത്തെുന്നത്. ഇവിടെയുള്ള കണക്കുകളാണ് 102 പേര്‍ക്ക് എച്ച്.ഐ.വി ബാധ സ്ഥിരീകരിക്കുന്നത്. 64 പേര്‍ ഇതിനകം മരിച്ചതായാണ് ഒൗദ്യോഗിക കണക്ക്. ബാക്കി 38 പേര്‍ ഇപ്പോഴും എയ്ഡ്സ് ബാധിതരായി കൊച്ചിയില്‍ കഴിയുന്നുണ്ട്. ഇവരെല്ലാംതന്നെ 40 വയസ്സിന് താഴെയുള്ളവരാണ്. മുമ്പ് ഒളിച്ചും ഇരുട്ടിന്‍െറ മറവിലുമായിരുന്ന മയക്കുമരുന്ന് കച്ചവടവും ഉപഭോഗവും ഇപ്പോള്‍ പരസ്യമായിരിക്കുകയാണ്. അന്യസംസ്ഥാനക്കാരുടെ സാന്നിധ്യവും ഇതിന് സഹായകമായിട്ടുണ്ട്. ഫലത്തില്‍ ലഹരിമരുന്നിന്‍െറ പിടിയിലാണ് മെട്രോനഗരമായ കൊച്ചിയെന്ന് വ്യക്തം. നിത്യേന രണ്ട് മയക്കുമരുന്ന് കേസുകളെങ്കിലും നഗരത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പരസ്യമായാണ് നഗരത്തില്‍ യുവാക്കള്‍ കഞ്ചാവും മറ്റ് ലഹരിവസ്തുക്കളും ഉപയോഗിക്കുന്നത്. ഇതിനെതിരെ പരാതിപ്പെടാനോ പ്രതികരിക്കാനോ നാട്ടുകാരും മെനക്കെടാറുമില്ല.ആള്‍ത്തിരക്കുള്ള സ്ഥലങ്ങളിലും ഒഴിഞ്ഞ ഇടങ്ങളിലും ഒരുപോലെ ഇപ്പോള്‍ മയക്കുമരുന്ന് കച്ചവടവും ഉപയോഗവും നടക്കുന്നുണ്ട്. മയക്കുമരുന്ന് കുത്തിവെക്കാന്‍ ഒരേ സിറിഞ്ച് തന്നെ ഉപയോഗിക്കുന്നതാണ് എയ്ഡ്സിലേക്ക് വഴിവക്കാന്‍ കാരണമാകുന്നതും. നഗരത്തിലെ മിക്ക കോളജുകളിലെയും സ്കൂളുകളിലെയും വിദ്യാര്‍ഥികള്‍ ഈ മയക്കുമരുന്ന് സംഘത്തിന്‍െറ വലയില്‍ വീണിട്ടുണ്ട്. മുന്തിയ ഹോട്ടലുകളില്‍പോലും രാത്രിയില്‍ ഡാന്‍സ് പാര്‍ട്ടിയും മയക്കുമരുന്ന് കച്ചവടവുമാണ് നടക്കുന്നത്. എന്നാല്‍ രാഷ്ട്രീയ-പൊലീസ് ഉന്നതരുമായി ഈ സംഘത്തിനുള്ള ബന്ധമാണ് നടപടിയെടുക്കുന്നതിന് തടസ്സമായി നിലകൊള്ളുന്നതെന്ന് ആക്ഷേപമുണ്ട്. |
പുലിമുട്ട് കടലെടുക്കുന്നു; നിര്‍മാണത്തില്‍ അഴിമതിയെന്ന് ആരോപണം Posted: 20 Jul 2014 11:12 PM PDT ആറാട്ടുപുഴ: കടല്‍ഭിത്തിയേക്കാള്‍ ഫലപ്രദമെന്ന കണ്ടത്തെലിനെ തുടര്‍ന്ന് സ്ഥാപിച്ച പുലിമുട്ടും ആറാട്ടുപുഴയില്‍ കടലെടുക്കുന്നു. കടലാക്രമണത്തെ പ്രതിരോധിക്കാനുള്ള നടപടികള്‍ ഇവിടെ ഒന്നൊന്നായി പരാജയപ്പെടുന്നത് ഇറിഗേഷന്‍ വകുപ്പിനും തലവേദനയാവുകയാണ്. കടലാക്രമണത്തെ പ്രതിരോധിക്കാന്‍ കടലിന് സമാന്തരമായി കരിങ്കല്‍ഭിത്തി നിര്‍മിക്കുന്ന രീതിയാണ് ഇറിഗേഷന്‍ വകുപ്പ് വര്‍ഷങ്ങളായി അവലംബിച്ചുവരുന്നത്. എന്നാല്‍, കടലാക്രമണത്തെ പ്രതിരോധിക്കാന്‍ കടല്‍ഭിത്തി ഫലപ്രദമാകാത്ത അവസ്ഥയാണ് ആറാട്ടുപുഴയിലേത്. മുമ്പത്തേക്കാള്‍ തിരമാലകളുടെ ഉയരവും ശക്തിയും വര്‍ധിച്ചതാണ് കാരണം. കടല്‍ഭിത്തിക്കുള്ളില്‍ കരവെക്കുന്ന സാഹചര്യം ഇവിടെ വര്‍ഷങ്ങളായി ഉണ്ടാകുന്നില്ല. ഇതുമൂലം തിരമാലകള്‍ കടല്‍ഭിത്തിയില്‍ നേരിട്ടടിക്കുന്ന സ്ഥിതിയാണുള്ളത്. ഇത് കടല്‍ഭിത്തിയുടെ പെട്ടെന്നുള്ള നാശത്തിന് കാരണമാകുന്നു. ആറാട്ടുപുഴ പഞ്ചായത്തില്‍ അങ്ങോളമിങ്ങോളം കടല്‍ഭിത്തി നിര്‍മിച്ചിട്ടുണ്ടെങ്കിലും ഭൂരിഭാഗം സ്ഥലത്തും ഭിത്തി ദുര്‍ബലമാണ്. കലിതുള്ളിയത്തെുന്ന തിരമാലകളെ പ്രതിരോധിക്കാന്‍ കടല്‍ഭിത്തി ഉള്ളിടങ്ങളിലും സാധിക്കുന്നില്ല. ഓരോ കടലാക്രമണം കഴിയുന്തോറും കടല്‍ഭിത്തി കൂടുതല്‍ ദുര്‍ബലമായിക്കൊണ്ടിരിക്കുകയാണ്. പതിറ്റാണ്ടുമുമ്പ് നിര്‍മിച്ച ഭിത്തികളാണ് കുറെയെങ്കിലും കടലാക്രമണത്തെ പ്രതിരോധിക്കുന്നത്. ശക്തമായ അടിത്തറയും സുശക്തമായി നിര്‍മിച്ചതിനാലുമാണ് തീരസംരക്ഷണത്തിന് ഈ ഭിത്തികള്‍ ഇപ്പോഴും പ്രയോജനം ചെയ്യുന്നത്. എന്നാല്‍, പുതുതായി നിര്‍മിച്ച ഭിത്തികള്‍ക്ക് ആയുസ്സ് തീരെ കുറവാണ്. നിര്‍മാണത്തിലെ അഴിമതിയാണ് കാരണം. മാനദണ്ഡങ്ങളെല്ലാം കാറ്റില്‍പറത്തിയുള്ള ഭിത്തി നിര്‍മാണം പലപ്പോഴും പ്രഹസനമാകാറാണ് പതിവ്. ഉദ്യോഗസ്ഥരും യൂനിയന്‍ നേതാക്കളും ജനപ്രതിനിധികളും ഈ അഴിമതിക്ക് കൂട്ടുനില്‍ക്കുന്നു. ദുര്‍ബലമായ അടിത്തറയിലും നിര്‍ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പാലിക്കാതെയും നിര്‍മിക്കുന്ന കടല്‍ഭിത്തികള്‍ കൂറ്റന്‍ തിരമാലകളെ പ്രതിരോധിക്കാന്‍ കഴിയാതെ തകര്‍ന്നുപോകുന്നതിനാല്‍ ഉദ്ദേശിച്ച പ്രയോജനം ലഭിക്കുന്നില്ല. കടല്‍ഭിത്തി നിലനില്‍ക്കുമ്പോഴും കടലാക്രമണ ദുരിതങ്ങള്‍ക്ക് കുറവുണ്ടാകാത്ത സാഹചര്യത്തിലാണ് കടലാക്രമണത്തെ പ്രതിരോധിക്കാന്‍ ഇറിഗേഷന്‍ വകുപ്പ് പുതിയ വഴികള്‍ തേടിയത്. ചെന്നൈയിലെ ഐ.ഐ.ടിയിലെ വിദഗ്ധര്‍ ഇറിഗേഷന്‍ വകുപ്പിനുവേണ്ടി പഠനം നടത്തുകയും അതിന്‍െറ അടിസ്ഥാനത്തില്‍ ആറാട്ടുപുഴയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേക കണക്കിലെടുത്ത് കടല്‍ഭിത്തിയേക്കാള്‍ കടലാക്രമണത്തെ പ്രതിരോധിക്കാന്‍ പുലിമുട്ടാണ് കൂടുതല്‍ ഫലപ്രദമെന്ന റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. നിര്‍മാണ രീതിയെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് ഐ.ഐ.ടി ഇറിഗേഷന്‍ വകുപ്പിന് കൈമാറി. ഇതേതുടര്‍ന്നാണ് ഇറിഗേഷന്‍ വകുപ്പ് വലിയഴീക്കലും പെരുമ്പള്ളിയിലുമായി 16 പുലിമുട്ടുകള്‍ നിര്‍മിച്ചത്. നിശ്ചിത അകലത്തിലും നീളത്തിലുമാണ് പുലിമുട്ടുകളുടെ നിര്‍മാണം നടന്നത്. പുലിമുട്ട് നിര്‍മിച്ചതിനുശേഷം പുലിമുട്ടുകള്‍ക്കിടയിലായി പുതിയ മണല്‍തിട്ടകളും രൂപപ്പെട്ടിരുന്നു. എന്നാല്‍, കുറേദിവസങ്ങളായി തുടരുന്ന കടല്‍ക്ഷോഭത്തില്‍ പുതുതായി രൂപംകൊണ്ട മണല്‍തിട്ടയടക്കം 60 മീറ്ററോളം തീരം കടലെടുത്തിരിക്കുകയാണ്. കൂടാതെ ആറുമാസം മുമ്പ് നിര്‍മിച്ച പെരുമ്പള്ളി ഭാഗത്തെ പുലിമുട്ടുകള്‍ തകര്‍ന്നും തുടങ്ങി. പുലിമുട്ടിന്‍െറ അടിയിലെ മണ്ണ് കടലെടുത്ത് പോകുന്നതിനാല്‍ പുലിമുട്ട് ഇടിഞ്ഞ് താഴേക്ക് വീഴുകയാണ്. പുലിമുട്ടുകള്‍ക്കിടയിലെ കടല്‍ഭിത്തി തീരെ ദുര്‍ബലമായതാണ് നാശത്തിന് കാരണം. പുലിമുട്ട് ഫലപ്രദമാകണമെങ്കില്‍ ഇവക്കിടയില്‍ ശക്തമായ കടല്‍ഭിത്തിയും നിര്‍മിക്കേണ്ടതുണ്ട്. എന്നാല്‍, ഫണ്ടിന്‍െറ അപര്യാപ്തത മൂലം ഇറിഗേഷന്‍ വകുപ്പ് പുലിമുട്ട് മാത്രമാണ് നിര്‍മിച്ചിട്ടുള്ളത്. ഇത് പുലിമുട്ടിന്‍െറ നാശത്തിന് കാരണമാവുകയാണ്.പുലിമുട്ട് ആശ്വാസമാകുമെന്ന് കരുതിയ തീരവാസികള്‍ ഇപ്പോള്‍ ഭീതിയിലാണ്. പുലിമുട്ട് നിര്‍മാണത്തില്‍ വ്യാപക അഴിമതി നടന്നിട്ടുണ്ടെന്നും അതാണ് പെട്ടെന്ന് തകരാന്‍ കാരണമെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. |
സരിതയുടെ അഭിഭാഷകനെതിരെ ബാര്‍ കൗണ്‍സിലിന്റെ അച്ചടക്ക നടപടി Posted: 20 Jul 2014 11:10 PM PDT കൊച്ചി: സോളാര്‍ കേസ് പ്രതി സരിത നായരുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണനെതിരെ ബാര്‍ കൗണ്‍സിലിന്‍െറ അച്ചടക്ക നടപടി. സോളാര്‍ കേസ് സംബന്ധിച്ച് മാധ്യമങ്ങളിലൂടെ ഫെനി നടത്തിയ പ്രസ്താവനയുടെ പേരിലാണ് നടപടി സ്വീകരിക്കുന്നത്. ഫെനി ബാലകൃഷ്ണന്‍ പെരുമാറ്റദൂഷ്യം നടത്തിയെന്ന് ചൂണ്ടിക്കാട്ടി കേരള ബാര്‍ കൗണ്‍സിലിന് ചില അഭിഭാഷകര്‍ നല്‍കിയ പരാതിയിലാണ് നടപടി. അഭിഭാഷകന്‍െറ പ്രസ്താവനകള്‍ തൊഴില്‍പരമായ പെരുമാറ്റദൂഷ്യമാണെന്ന് ബാര്‍ കൗണ്‍സില്‍ വിലയിരുത്തി. ഒരാഴ്ചയ്ക്കകം വിശദീകരണം സമര്‍പ്പിക്കണമെന്ന് ചൂണ്ടിക്കാട്ടി ഫെനിക്ക് കുറ്റാരോപണപത്രിക നല്‍കിയിട്ടുണ്ട്. ഫെനിയുടെ വിശദീകരണം ലഭിച്ച ശേഷം തെളിവെടുപ്പ് നടക്കും. തുടര്‍ന്ന് അച്ചടക്ക നടപടി സംബന്ധിച്ച് ബാര്‍ കൗണ്‍സില്‍ അന്തിമ തീരുമാനമെടുക്കും. സോളാര്‍ വിവാദം കത്തി നിന്ന സമയത്ത് ഫെനി ബാലകൃഷ്ണന്‍ നടത്തിയ പ്രസ്താവനകളാണ് അച്ചടക്ക നടപടിക്ക് വഴിവെച്ചത്. സോളാര്‍ കേസില്‍ പ്രമുഖ നേതാക്കള്‍ക്ക് ബന്ധമുള്ളതിന്‍െറ തെളിവുകള്‍ തന്‍െറ പക്കലുണ്ടെന്നും തെളിവുകള്‍ പുറത്തുവിടുമെന്നും ഫെനി പറഞ്ഞിരുന്നു. കക്ഷിക്ക് വേണ്ടി ഇത്തരം പ്രസ്താവനകള്‍ നടത്തിയ ഫെനി തൊഴില്‍പരമായ പെരുമാറ്റദൂഷ്യം നടത്തിയെന്ന് അന്നുതന്നെ ആരോപണം ഉയര്‍ന്നിരുന്നു. |
കുറിച്യര്‍മലയിലും കറുവന്‍തോടും കാട്ടാന ശല്യം Posted: 20 Jul 2014 11:07 PM PDT പൊഴുതന: പഞ്ചായത്തിലെ 10, 13 വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന കറുവന്‍ത്തോട്, കുറിച്യര്‍മല പ്രദേശങ്ങളില്‍ കാട്ടാന ശല്യം വീണ്ടും രൂക്ഷമാകുന്നു. കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നതിന് പുറമെ പ്രദേശവാസികളുടെ ജീവനും ഭീഷണിയിലാണ്. നൂറിലധികം കുടുംബങ്ങളാണ് കറുവന്‍തോട് പ്രദേശത്ത് താമസിക്കുന്നത്. ഇതില്‍ പണിയ, കാട്ടുനായ്ക്ക വിഭാഗങ്ങളിലെ ആദിവാസി കോളനികളും ഉള്‍പ്പെടും. മഴക്കാലം തുടങ്ങിയതോടെ ഇടക്കിടെ വൈദ്യുതി മുടക്കവും പതിവാണ്. ഒരാഴ്ചയോളമായി ഈ പ്രദേശങ്ങളില്‍ കാട്ടാനകള്‍ ഇറങ്ങുന്നുണ്ട്. കാപ്പി, കമുക്, വാഴ തുടങ്ങിയ കാര്‍ഷിക വിളകള്‍ക്ക് വന്‍ നാശനഷ്ടമാണുണ്ടാക്കുന്നത്. മലയോര പ്രദേശമായതിനാല്‍ നേരം ഇരുട്ടിയാല്‍ തൊട്ടടുത്ത കാടുകളില്‍നിന്ന് ആനകള്‍ കൂട്ടമായി സമീപത്തെ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങിവരുകയാണ്. ഇതുമൂലം വീടുകളില്‍നിന്ന് പുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതിയാണ്. ഇടക്കിടക്ക് വൈദ്യുതി മുടങ്ങുന്നത് ദുരിതം ഇരട്ടിപ്പിക്കുന്നു. പടക്കവും മറ്റും കത്തിച്ച് ശബ്ദമുണ്ടാക്കിയാലും ആനകള്‍ പിന്‍മാറുന്നില്ല. ചക്കയും മാങ്ങയും തേടിയും ആനകള്‍ വരുന്നുണ്ട്. തെട്ടടുത്ത എസ്റ്റേറ്റ് പരിസരങ്ങളിലും കാട്ടാന ശല്യം രൂക്ഷമാണ്. എതാനും വര്‍ഷം മുമ്പാണ് ഇവിടെ കാട്ടാനയുടെ ആക്രമണത്തില്‍ രണ്ട് ആദിവാസികള്‍ മരിച്ചത്. വനൃമൃഗശല്യം തടയുന്നതിന് വനംവകുപ്പ് വൈദ്യുതിവേലികള്‍ തീര്‍ത്തിട്ടുണ്ടെങ്കിലും കാര്യക്ഷമമല്ല. വനംവകുപ്പിന്‍െറ അനാസ്ഥയില്‍ നാട്ടുകാര്‍ക്ക് പ്രതിഷേധമുണ്ട്്. |
യു.എ.ഇയുടെ ചൊവ്വാ ദൗത്യം സ്വദേശി വിദഗ്ധര്‍ നയിക്കും- ശൈഖ് മുഹമ്മദ് Posted: 20 Jul 2014 11:05 PM PDT ദുബൈ: 2021ല്‍ ചൊവ്വാ ഗ്രഹത്തിലേക്ക് ആളില്ലാ പേടകം അയക്കാന്‍ ലക്ഷ്യമിട്ട് വിദഗ്ധരായ സ്വദേശികളെ പരിശീലിപ്പിച്ചെടുക്കാന്‍ യു.എ.ഇ കര്‍മപദ്ധതി ആവിഷ്കരിച്ചു. രാജ്യത്തിന്‍െറ ബഹിരാകാശ ഏജന്‍സിയുടെയും ചൊവ്വാ ദൗത്യത്തിന്‍െറയും ചുക്കാന്‍ പിടിക്കുന്നത് സ്വദേശി വിദഗ്ധരായിരിക്കുമെന്ന് യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം പ്രഖ്യാപിച്ചു. രണ്ട് പദ്ധതികളുടെയും നിര്‍വഹണത്തിനായി രൂപം നല്‍കിയ പ്രത്യേക ദൗത്യസംഘത്തിന്‍െറ ആദ്യയോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ ദൗത്യസംഘത്തിന് പൂര്‍ണ പിന്തുണ നല്‍കാന്‍ അദ്ദേഹം രാജ്യത്തെ സര്‍ക്കാര്‍ വകുപ്പുകളോടും സ്ഥാപനങ്ങളോടും ആവശ്യപ്പെട്ടു. ബഹിരാകാശ ശാസ്ത്രത്തില്‍ വിദഗ്ധരായ സ്വദേശി സംഘത്തെ വാര്‍ത്തെടുക്കുന്നതിനാണ് പ്രഥമ പരിഗണന നല്‍കുന്നത്. രണ്ട് പദ്ധതികളുടെയും പൂര്‍ണ ചുമതല സ്വദേശികള്‍ക്കായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ വിവിധ ഘട്ടങ്ങള്‍ യോഗത്തില്‍ വിശകലനം ചെയ്തു. തുടര്‍ന്ന് കര്‍മപദ്ധതി ആവിഷ്കരിച്ചു. ലോകത്ത് മുമ്പ് നടന്ന വിജയിച്ചതും പരാജയപ്പെട്ടതുമായ ബഹിരാകാശ ദൗത്യങ്ങള്‍ പരിശോധിച്ച് വിലയിരുത്താന്‍ അദ്ദേഹം ദൗത്യസംഘത്തോട് നിര്‍ദേശിച്ചു. ഇതിനായി അന്താരാഷ്ട്ര ഗവേഷണ സ്ഥാപനങ്ങളുടെ സഹായവും തേടണം. അടുത്ത ഏഴുവര്‍ഷം അന്താരാഷ്ട്ര ബഹിരാകാശ രംഗത്ത് യു.എ.ഇയുടെ കുതിപ്പിനാണ് ലോകം സാക്ഷ്യംവഹിക്കാനൊരുങ്ങുന്നത്. പ്രമുഖ രാജ്യങ്ങളുമായി ഈ രംഗത്ത് മത്സരിച്ച് മുന്നേറാനാകുമെന്നുറപ്പുണ്ട്. മനുഷ്യകുലത്തിന് ശാസ്ത്രീയ സംഭാവനകളര്‍പ്പിക്കാന്‍ രാജ്യം പ്രാപ്തമാണെന്ന് തെളിയിക്കാനുള്ള അവസരമാണിതെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു. ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് ആല്‍ നഹ്യാനും മറ്റു മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും യോഗത്തില്‍ സന്നിഹിതരായിരുന്നു. യു.എ.ഇ രൂപവത്കരണത്തിന്‍െറ 50ാം വാര്‍ഷികത്തിന്‍െറ ഭാഗമായാണ് അറബ് ലോകത്ത് നിന്ന് മറ്റൊരു ഗ്രഹത്തിലേക്കുള്ള ആദ്യ ബഹിരാകാശ ദൗത്യം പ്രഖ്യാപിച്ചത്. ഇതോടെ ചൊവ്വാദൗത്യം പ്രഖ്യാപിച്ച ഒമ്പത് രാജ്യങ്ങളില്‍ ഒന്നായി യു.എ.ഇ മാറിയിരിക്കുകയാണ്. പട്ടികയിലെ ആദ്യ ഇസ്ലാമിക രാജ്യവും. |
No comments:
Post a Comment