എല്ലാവര്‍ക്കും നന്ദി; വിമതര്‍ മാന്യമായി പെരുമാറിയെന്ന് നഴ്‌സുമാര്‍ Posted: 05 Jul 2014 12:33 AM PDT നെടുമ്പാശേരി: കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ശ്രമഫലവും ദൈവാനുഗ്രഹവും കൊണ്ടാണ് തങ്ങള്‍ നാട്ടില്‍ തിരിച്ചെത്തിയതെന്ന് ഇറാഖില്‍ നിന്നുള്ള മലയാളി നഴ്സുമാര്‍. ജീവന്‍ തിരിച്ചു കിട്ടുമെന്ന് കരുതിയിരുന്നില്ല. പ്രാര്‍ഥനയോടെയാണ് ഇത്രയും ദിവസം സംഘര്‍ഷമേഖലയില്‍ കഴിഞ്ഞിരുന്നതെന്നും അവര്‍ പറഞ്ഞു. ഇറാഖില്‍ നിന്ന് തിരിച്ചെത്തിയ നഴ്സുമാര്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു. മൂസിലില്‍ സുന്നി സായുധ വിമതരില്‍ നിന്നും മോശം പെരുമാറ്റം ഉണ്ടായിട്ടില്ല. ഭക്ഷണവും വെള്ളവും അവര്‍ തന്നു. വിമതരുടെ പിടിയിലായപ്പോള്‍ ആദ്യം പേടിച്ചിരുന്നു. കെട്ടിടത്തില്‍ നിന്ന് മാറാന്‍ നിരവധി തവണ വിമതര്‍ ആവശ്യപ്പെട്ടു. നഴ്സുമാരെ ഒഴിപ്പിച്ച ശേഷം കെട്ടിടം ബോംബുവെച്ച് തകര്‍ക്കാനായിരുന്നു വിമതര്‍ തീരുമാനിച്ചിരുന്നത്. തങ്ങളെ രക്ഷപ്പെടുത്താമെന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് വിമര്‍തര്‍ക്കൊപ്പം പോയത്. സംഘര്‍ഷമേഖലയില്‍ നിന്ന് വിമതര്‍ തങ്ങളെ രക്ഷിക്കുകയായിരുന്നെന്നും പുത്തന്‍കുരിശ് സ്വദേശി സിനി മോള്‍ പറഞ്ഞു. വെടിവെപ്പിനെ തുടര്‍ന്ന് കെട്ടിടത്തിന്‍െറ ഗ്ളാസ് തകര്‍ന്നാണ് നഴ്സുമാര്‍ക്ക് നിസാര പരിക്കേറ്റതെന്ന് നഴ്സ് സുമി മോള്‍ പറഞ്ഞു. സ്ഫോടനത്തില്‍ ആശുപത്രി കെട്ടിടം പൂര്‍ണമായി തകര്‍ന്നിരുന്നു. നാട്ടില്‍ മടങ്ങിയത്തെുമെന്ന് കരുതിയില്ല. കേന്ദ്രമന്ത്രി സുഷമ സ്വരാജ്, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ഇന്ത്യന്‍ അംബാസഡര്‍ അജയ് കുമാര്‍ അടക്കം എല്ലാവര്‍ക്കും നന്ദി പ്രകാശിപ്പിക്കുന്നതായും സുമി പറഞ്ഞു. |
സര്‍ക്കാര്‍ ഇടപെടല്‍ വൈകുന്നു; ആറളം ഫാം വന്‍ നഷ്ടത്തിലേക്ക് Posted: 05 Jul 2014 12:26 AM PDT കേളകം: സംസ്ഥാനത്തെ മികച്ച കാര്‍ഷിക കേന്ദ്രമായ ആറളം ഫാം കോര്‍പറേഷന്‍െറ മാനേജിങ് ഡയറക്ടര്‍ നിയമനം അനിശ്ചിതമായി നീളുന്നത് ഫാമില്‍ പ്രതിസന്ധിയുടെ ആക്കം കൂട്ടുന്നു. സര്‍ക്കാര്‍ അവഗണനയില്‍ മനം മടുത്ത് ആറളം ഫാമിങ് കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടര്‍ ഡോ. കെ.പി. മമ്മൂട്ടി സ്ഥാനം രാജിവെച്ചതോടെയുണ്ടായ ഒഴിവിലേക്ക് നിയമനം നടത്തുന്നതില്‍ സര്‍ക്കാര്‍ തുടരുന്ന അലംഭാവമാണ് പ്രതിസന്ധിക്ക് കാരണം. നാഥനില്ലാതായതോടെ ആറളത്തെ കാര്‍ഷിക ജോലികള്‍, പുതിയ പദ്ധതികളുടെ ആവിഷ്കരണം, വിളവെടുപ്പ് തുടങ്ങിയവ മുടങ്ങി. മേയ് ആദ്യവാരമാണ് എം.ഡി സ്ഥാനം രാജിവെച്ച് ഡോ. കെ.പി. മമ്മൂട്ടി വിദേശത്തേക്ക് പോയത്. പുതിയ എം.ഡിയെ നിയമിക്കുന്നതില്‍ സര്‍ക്കാര്‍ തുടരുന്ന അലംഭാവത്തില്‍ തൊഴിലാളികള്‍ക്കൊപ്പം ജീവനക്കാരും പ്രതിഷേധത്തിലാണ്. 2010 ജൂണ്‍ പത്തിന് നിലവില്‍ വന്ന ആറളം ഫാമിങ് കോര്‍പറേഷന്‍െറ മൂന്നാമത്തെ എം.ഡിയായി 2012 സെപ്റ്റംബറിലാണ് കൃഷി ശാസ്ത്രജ്ഞന്‍ കൂടിയായ ഡോ. കെ.പി. മമ്മൂട്ടി ചുമതലയേറ്റത്. വയനാട് സബ് കലക്ടറായിരുന്ന എന്‍. പ്രശാന്ത്, തലശ്ശേരി സബ് കലക്ടറായിരുന്ന കേശവേന്ദ്ര കുമാര്‍ എന്നിവരായിരുന്നു മുന്‍ എം.ഡിമാര്‍. ഫാമിന്‍െറ സുഗമമായ നടത്തിപ്പിന് സ്ഥിര സേവനം ലഭിക്കുന്ന തരത്തില്‍ എം.ഡിയെ നിയമിക്കണമെന്നാണ് ആവശ്യമെങ്കിലും താല്‍ക്കാലിക സംവിധാനമൊരുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ഫാമില്‍നിന്നും പരാതിയുണ്ട്്. ആറളം ഫാമിങ് കോര്‍പറേഷന്‍ രൂപവത്കരണ വേളയില്‍ എം.എല്‍.എ, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ എന്നിവരെ ഉള്‍പ്പെടുത്തി ഭരണ സംവിധാനമൊരുക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍, കമ്പനി രൂപവത്കരിച്ചപ്പോള്‍ ജനപ്രതിനിധികള്‍ തഴയപ്പെട്ടു. നിലവില്‍ ഫാമിന്‍െറ ചെയര്‍മാന്‍ ജില്ലാ കലക്ടറാണ്. ചെയര്‍മാന്‍ സ്ഥാനത്ത് സ്ഥലം എം.എല്‍.എ ആയിരുന്നെങ്കില്‍ പ്രവര്‍ത്തനത്തില്‍ കൂടുതല്‍ ഇടപെടാനും വിഷയങ്ങള്‍ സര്‍ക്കാറിന്‍െറ ശ്രദ്ധയില്‍പെടുത്തി പരിഹരിക്കാനും എളുപ്പമായിരുന്നു. |
ഡി.വൈ.എഫ്.ഐ അക്രമം: സി.പി.എം സെക്രട്ടേറിയറ്റില്‍ രൂക്ഷ വിമര്‍ശം Posted: 05 Jul 2014 12:26 AM PDT Subtitle: സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കെ.പി. കുഞ്ഞമ്മദ്കുട്ടി മാസ്റ്ററെ കമീഷനായി നിയോഗിച്ചു കോഴിക്കോട്: അഴിമതി വിരുദ്ധ ജനകീയ മുന്നണി പ്രവര്‍ത്തകരുടെ സമരപ്പന്തലില്‍ കയറി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ട സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.പി. കുഞ്ഞമ്മദ്കുട്ടി മാസ്റ്ററെ കമീഷനായി നിയോഗിച്ചു. ചൂടുപിടിച്ച വാഗ്വാദങ്ങള്‍ക്ക് വേദിയായ ജില്ലാ സെക്രട്ടേറിയറ്റിലാണ് ഏകാംഗ കമീഷനെ നിയോഗിക്കാന്‍ തീരുമാനമായത്. പാര്‍ട്ടിക്കും ഡി.വൈ.എഫ്.ഐക്കും ഏറെ ചീത്തപ്പേര് കേള്‍ക്കേണ്ടിവന്ന സംഭവം നടന്നത് കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു. സെന്‍ട്രല്‍ ലൈബ്രറിക്ക് സമീപം വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളടക്കം പങ്കെടുത്ത അഴിമതി വിരുദ്ധ ജനകീയ മുന്നണിയുടെ സമരപ്പന്തലിലേക്ക് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അപ്രതീക്ഷിതമായി ഇരച്ചുകയറി അക്രമം നടത്തുകയായിരുന്നു. ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് പി. രഘുനാഥ് അടക്കമുള്ളവര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റിരുന്നു. ഡി.വൈ.എഫ്.ഐ നടത്തിയ അക്രമത്തെക്കുറിച്ച് ജില്ലാ സെക്രട്ടേറിയറ്റില്‍ രൂക്ഷമായ വാഗ്വാദമാണ് നടന്നത്. ജില്ലാ സെക്രട്ടറി ടി.പി. രാമകൃഷ്ണന്‍ ചികിത്സക്കായി അവധിയില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന മുന്‍ മേയര്‍ എം. ഭാസ്കരനെതിരെയാണ് സെക്രട്ടേറിയറ്റംഗങ്ങള്‍ ആഞ്ഞടിച്ചത്. കൗണ്‍സിലര്‍ കെ. സിനി രാജിവെക്കണമെന്നാവശ്യപ്പെട്ട് നടന്ന സമ്മേളനവേദിയില്‍ എം. ഭാസ്കരന്‍െറ മകനും ഡി.വൈ.എഫ്.ഐ ജില്ലാ ജോ. സെക്രട്ടറിയുമായ വരുണ്‍ ഭാസ്കറിന്‍െറ നേതൃത്വത്തിലാണ് അക്രമം അഴിച്ചുവിട്ടത്. ഇക്കഴിഞ്ഞ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന് വന്‍ പരാജയം നേരിടേണ്ടിവന്ന മണ്ഡലങ്ങളില്‍ ഒന്നായ കോഴിക്കോട്ട്, പാര്‍ട്ടി തെറ്റുതിരുത്തല്‍ നടപടികള്‍ സ്വീകരിച്ചുവരുന്ന ഘട്ടത്തില്‍ നടത്തിയ അതിക്രമം സി.പി.എമ്മിനെയും ഡി.വൈ.എഫ്.ഐയെയും ജനമധ്യത്തില്‍ ഒറ്റപ്പെടുത്തിയെന്നും ഇതിന് കാരണക്കാരായവര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും സെക്രട്ടേറിയറ്റില്‍ ആവശ്യമുയര്‍ന്നു. എന്നാല്‍, കൗണ്‍സിലര്‍ കെ. സിനിക്കെതിരെ വ്യക്തിഹത്യക്കൊരുങ്ങുകയായിരുന്നു സമരക്കാരെന്ന മറുവാദമുയര്‍ത്തി സംഭവത്തെ ലഘൂകരിക്കാന്‍ ശ്രമിച്ച എം. ഭാസ്കരനെതിരെ അംഗങ്ങള്‍ ശക്തമായ വിമര്‍ശമാണ് ഉയര്‍ത്തിയത്. യോഗത്തില്‍ ഭാസ്കരന്‍ തികച്ചും ഒറ്റപ്പെട്ടു. മറ്റു പാര്‍ട്ടികളുടെ നേതാക്കള്‍ പങ്കെടുത്ത സമ്മേളന പന്തലില്‍ അതിക്രമിച്ചുകടന്നത് സി.പി.എമ്മിന്‍െറ സംസ്കാരത്തിന് ചേര്‍ന്നതല്ളെന്നും ഇത് പാര്‍ട്ടിയെക്കുറിച്ച് ജനങ്ങളില്‍ അവമതി ഉളവാക്കിയെന്നും പാര്‍ട്ടിയെ നശിപ്പിക്കാനുള്ള ചിലരുടെ നീക്കമാണ് സംഭവത്തിന് പിന്നിലെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ശക്തമായ വാഗ്വാദങ്ങള്‍ക്കൊടുവിലാണ് സെക്രട്ടേറിയറ്റ് അംഗവും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റുമായ കെ.പി. കുഞ്ഞമ്മദ്കുട്ടി മാസ്റ്ററെ ഏകാംഗ കമീഷനായി നിയോഗിക്കാന്‍ യോഗം തീരുമാനിച്ചത്. കുറ്റക്കാരെ കണ്ടത്തെിയാല്‍ കടുത്ത നടപടി സ്വീകരിക്കണമെന്നാണ് സെക്രട്ടേറിയറ്റില്‍ ഉയര്‍ന്ന ഏകകണ്ഠമായ അഭിപ്രായം. തുടര്‍ന്ന്, അംഗങ്ങളുടെ ശക്തമായ ആവശ്യത്തെ മാനിച്ച് ഡി.വൈ.എഫ്.ഐ അക്രമത്തെ അപലപിച്ച് ജില്ലാ കമ്മിറ്റി വാര്‍ത്താക്കുറിപ്പ് ഇറക്കി. ഡി.വൈ.എഫ്.ഐ നടത്തിയ അക്രമം തെറ്റായ നടപടിയാണെന്ന് സെക്രട്ടേറിയറ്റ് വിലയിരുത്തിയതായി വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. പാര്‍ട്ടിയെ ആക്രമിക്കുന്നതിന് തക്കംപാര്‍ത്തിരിക്കുന്ന ശത്രുക്കള്‍ക്ക്, പാര്‍ട്ടിക്കെതിരെ ഏകീകരിച്ച് അക്രമം അഴിച്ചുവിടാന്‍ ഡി.വൈ.എഫ്.ഐ അവസരമുണ്ടാക്കിയെന്നും പാര്‍ട്ടി സഖാക്കള്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്ന് അന്വേഷണത്തില്‍ ബോധ്യമായാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും കുറിപ്പ് വ്യക്തമാക്കുന്നു. സംഭവത്തെ മറയാക്കി സി.പി.എം-ഡി.വൈ.എഫ്.ഐ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും വീടുകളില്‍ കയറി പൊലീസ് അതിക്രമം കാണിക്കുകയാണെന്നും ജില്ലാ സെക്രട്ടറി ഇന്‍ചാര്‍ജ് എം. ഭാസ്കരന്‍ ഇറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. നഗരത്തിലെ മൂന്നു സി.പി.എം ഏരിയ കമ്മിറ്റികളും ഡി.വൈ.എഫ്.ഐ ആക്രമണത്തിനെതിരെ പാര്‍ട്ടി വേദിയില്‍ വിമര്‍ശവുമായി വന്നിരുന്നു. ജില്ലയിലെ ചില മുതിര്‍ന്ന നേതാക്കന്മാരുടെ അറിവോടെയാണ് അക്രമം നടന്നതെന്നും ഏരിയ കമ്മിറ്റികള്‍ വിമര്‍ശിച്ചിരുന്നു. എന്നാല്‍, സംഭവത്തെ ന്യായീകരിക്കുന്ന മട്ടില്‍ വാര്‍ത്താക്കുറിപ്പുമായി ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി രംഗത്തുവന്നിട്ടുണ്ട്. രൂക്ഷമായ ഭാഷയിലാണ് ഡി.വൈ.എഫ്.ഐ പ്രതികരിച്ചിരിക്കുന്നത്. അഴിമതിവിരുദ്ധ സമിതി എന്ന പേരില്‍ ചില കടലാസ് സംഘടനകള്‍ നടത്തുന്ന നുണപ്രചാരണങ്ങളെ തുറന്നെതിര്‍ക്കണമെന്ന കാര്യത്തില്‍ ഡി.വൈ.എഫ്.ഐക്ക് അര്‍ത്ഥശങ്കയില്ളെന്നാണ് വാര്‍ത്താ കുറിപ്പ് വ്യക്തമാക്കുന്നത്. കോണ്‍ഗ്രസ്- ലീഗ്- ബി.ജെ.പി- എസ്.ഡി.പി.ഐ - ആര്‍.എം.പി തുടങ്ങിയ ഇടതുപക്ഷ വിരുദ്ധ സഖ്യത്തിന്‍െറ അവിശുദ്ധ കൂട്ടുകെട്ടാണ് അഴിമതിവിരുദ്ധ ജനകീയ മുന്നണിയെന്നും, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ പൊലീസ് വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്നും ജില്ലാ സെക്രട്ടറി എന്‍. രാജേഷ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. |
കോടതിവിധിയുടെ ബലത്തില്‍ ജപ്തിക്കെത്തിയ പലിശക്കാരന്‍ പ്രതിഷേധത്തിന് മുന്നില്‍ തോറ്റു Posted: 04 Jul 2014 11:54 PM PDT പൊന്നാനി: കോടതിവിധിയുടെ ബലത്തില്‍ വീട് ജപ്തിചെയ്യാനെത്തിയ പലിശക്കാരന് പ്രതിഷേധത്തിന് മുന്നില്‍ മുട്ടുമടക്കേണ്ടിവന്നു. പൊന്നാനി ഹൈവേയില്‍ തെയ്യങ്ങാട്ടാണ് സംഭവം. പൊന്നാനി കോട്ടത്തറ ഐ.ടി.സിക്കടുത്ത് താമസിക്കുന്ന വെട്ടം വീട്ടില്‍ ലക്ഷ്മിയുടെ വീടാണ് മജിസ്ട്രേറ്റ് കോടതി വിധി പ്രകാരം വെള്ളിയാഴ്ച രാവിലെ ജപ്തി ചെയ്തത്. ചമ്രവട്ടം-പള്ളപ്രം ഹൈവേയില്‍ തെയ്യങ്ങാട് കാരാട്ടയില്‍ അരവിന്ദന്‍ നല്‍കിയ അന്യായത്തിലായിരുന്നു കോടതി വിധി. ലക്ഷ്മി മൂന്ന് വര്‍ഷംമുമ്പ് അരവിന്ദനില്‍നിന്ന് 50,000 രൂപ വായ്പ വാങ്ങിയിരുന്നു. ഈ തുക തിരിച്ചു നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടി പൊന്നാനി കോടതിയില്‍ സമര്‍പ്പിച്ചിരുന്ന അന്യായത്തിലായിരുന്നു ജപ്തി നടപടി. ലക്ഷ്മിയും ഭര്‍ത്താവ് അച്യുതന്‍, മകള്‍, മരുമകള്‍ എന്നിവരും അയല്‍വാസികളും ചേര്‍ന്ന് അരവിന്ദന്‍െറ വീട്ടുപടിക്കല്‍ കുത്തിയിരിപ്പിനെത്തി. പിന്തുണയുമായി നാട്ടുകാരും എത്തി. പൊലീസും രാഷ്ട്രീയനേതാക്കളുമെത്തിയതിനെ തുടര്‍ന്ന് വൈകുന്നേരം നാലരയോടെ അരവിന്ദാക്ഷന് താക്കോല്‍ വീട്ടുടമക്ക് തിരിച്ചുനല്‍കേണ്ടിവന്നു. വായ്പ തിരിച്ചടക്കുന്നതില്‍ ലക്ഷ്മി വീഴ്ച വരുത്തിയതിനാലാണ് കോടതിയെ സമീപിച്ചതെന്ന് അരവിന്ദാക്ഷന്‍ പറഞ്ഞു. ലക്ഷ്മിക്ക് പണം തിരിച്ചടക്കാന്‍ സാധിക്കില്ലെന്നും പകരം വീട് ലേലത്തില്‍ പിടിക്കാന്‍ അനുവദിക്കണമെന്നുമാണ് അരവിന്ദാക്ഷന്‍ കോടതിയില്‍ ബോധിപ്പിച്ചത്. 30,000 രൂപ നല്‍കാമെന്നാണ് വ്യവസ്ഥയിലാണ് താക്കോല്‍ തിരിച്ചുനല്‍കിയത്. ഇതിന് രണ്ടുമാസം സാവകാശവും നല്‍കി. ലേലത്തില്‍ വീട് പിടിക്കാന്‍ അരവിന്ദാക്ഷന്‍ കെട്ടിവെച്ച 3,10,000 രൂപ കോടതിയില്‍നിന്ന് ലഭിക്കുന്ന മുറക്ക് തിരിച്ചു നല്‍കും. അരവിന്ദാക്ഷന്‍െറ വീട്ടുപടിക്കല്‍ നടന്ന സമരം പലഘട്ടത്തിലും സംഘര്‍ഷത്തിന്‍െറ വക്കിലെത്തി. പൊന്നാനി എ.എസ്.ഐ ദേവസ്യ, യൂത്ത് കോണ്‍ഗ്രസ് നേതാവ് കെ. ശിവരാമന്‍ എന്നിവരുടെ നേതൃത്വത്തിലാണ് മധ്യസ്ഥ ചര്‍ച്ച നടന്നത്. |
ഇറാഖില്‍ നിന്നുള്ള നഴ്സുമാര്‍ കൊച്ചിയിലെത്തി Posted: 04 Jul 2014 11:35 PM PDT കൊച്ചി: ഇറാഖില്‍ സുന്നി വിമതര്‍ ഇന്ത്യക്ക് കൈമാറിയ 46 മലയാളി നഴ്സുമാരുമായി പ്രത്യേക വിമാനം കൊച്ചിയിലെത്തി. 11.55 നാണ് വിമാനം നെടുമ്പാശേരിയില്‍ ഇറങ്ങിയത്. നഴ്സുമാര്‍ക്ക് പുറമെ ഇറാഖില്‍ കുടുങ്ങിക്കിടന്ന 137 ഇന്ത്യക്കാരും വിമാനത്തിലുണ്ട്. നഴസുമാരെ കൊച്ചിയില്‍ ഇറക്കിയ ശേഷം ബാക്കിയുള്ളവരുമായി വിമാനം ഹൈദരാബാദ് വഴി ഡല്‍ഹിയിലേക്ക് പോകും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായ കെ.ബാബു, ശിവകുമാര്‍ എന്നിവര്‍ ചേര്‍ന്ന് വിമാനത്താവളത്തില്‍ നഴ്സുമാരെ സ്വീകരിച്ചു. രാവിലെ 8.43 ന് മുംബൈയില്‍ ഇറങ്ങിയ വിമാനം ഇന്ധനം നിറച്ചതിനു ശേഷം കൊച്ചിയിലേക്ക് തിരിക്കുകയായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ 4.10 നാണ് ഇര്‍ബിലില്‍ നിന്നും എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനമായ ബോയിങ് 777 പുറപ്പെട്ടത്. നഴ്സുമാരില്‍ 17 പേര്‍ കോട്ടയം സ്വദേശികളാണ്. കണ്ണൂര്‍, ഇടുക്കി ജില്ലകളില്‍ നിന്ന് ഏഴു പേരും, പത്തനംതിട്ട -4,എറണാകുളം -3, തൃശൂര്‍, ആലപ്പുഴ, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ നിന്നും ഒരാള്‍ വീതവുമാണ് തിരിച്ചത്തെിയ നഴ്സുമാരുടെ സംഘത്തിലുള്ളത്. നെടുമ്പാശേരി വിമാനത്താവളത്തില്‍ നഴ്സുമാരെ സ്വീകരിക്കാന്‍ വിപുലമായ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്. നഴ്സുമാരെ കാത്ത് പുലര്‍ച്ചെ മുതല്‍ ബന്ധുക്കള്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. തിക്രീതിലെ ആശുപത്രിയില്‍ കുടുങ്ങിക്കിടക്കുകയായിരുന്ന നഴ്സുമാരെ വിമതര്‍ തങ്ങളുടെ നിയന്ത്രണത്തിലുള്ള മൂസിലിലെ ത്തിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രി ഇന്ത്യന്‍ സമയം 11 മണിയോടെ മൂസിലിലെ ത്തിച്ച നഴ്സുമാരെ അവിടെ ഒരു ആശുപത്രിയോട് ചേര്‍ന്നുള്ള പഴയ കെട്ടിടത്തില്‍ പാര്‍പ്പിച്ചു. കുര്‍ദ് സ്വയംഭരണ പ്രദേശമായ കുര്‍ദിസ്താന്‍ അതിര്‍ത്തിയില്‍ വെച്ച് സുന്നി വിമതര്‍ നഴ്സുമാരെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയായിരുന്നു. നേരത്തെ ആശയ വിനിമയത്തില്‍ വന്ന പിഴവിനെ തുടര്‍ന്ന് വിമാനത്തിന് ഇര്‍ബിലില്‍ ഇറങ്ങാന്‍ അനുമതി കിട്ടിയില്ല. തുടര്‍ന്ന് ദിശ തിരിച്ചു വിട്ട വിമാനം അനുമതി കിട്ടിയതിനു ശേഷം ഇര്‍ബില്‍ വിമാനത്താവളത്തിലിറങ്ങി. നഴ്സുമാരെയും മറ്റ് ഇന്ത്യക്കാരെയും നാട്ടിലെ ത്തിക്കാനായി വെള്ളിയാഴ്ച രാത്രിയാണ് എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം ഇര്‍ബിലിലേക്ക് പുറപ്പെട്ടത്. |
കെ.എസ്.ആര്‍.ടി.സി കക്കടവ് സര്‍വീസ് നിര്‍ത്തുന്നു; യാത്രക്കാര്‍ ദുരിതത്തിലാകും Posted: 04 Jul 2014 11:28 PM PDT മാനന്തവാടി: വെള്ളമുണ്ട പഞ്ചായത്തിലെ കക്കടവ്, പാലിയണ, കരിങ്ങാരി പ്രദേശത്തുകാരുടെ ഏക ആശ്രയമായ കെ.എസ്.ആര്‍.ടി.സി സര്‍വീസ് നിര്‍ത്തുന്നു. ഇതോടെ വിദ്യാര്‍ഥികളുള്‍പ്പെടെയുള്ള നിരവധി യാത്രക്കാര്‍ ദുരിതത്തിലാകും. ഒമ്പതുവര്‍ഷം മുമ്പാണ് അന്നത്തെ എം.എല്‍.എ മുന്‍കൈയെടുത്ത് സര്‍വീസ് ആരംഭിച്ചത്. വിദ്യാര്‍ഥികള്‍ക്ക് ഉപകാരപ്പെടുന്ന തരത്തില്‍ രാവിലെയും വൈകുന്നേരവും ഓരോ സര്‍വീസാണ് നടത്തുന്നത്. നഷ്ടത്തിന്‍െറ പേരിലാണ് സര്‍വീസ് നിര്‍ത്താന്‍ അധികൃതര്‍ തീരുമാനിച്ചത്. മാനന്തവാടിയില്‍നിന്ന് 14 കി.മീ. ദൂരം മാത്രമാണ് കക്കടവിലേക്കുള്ളത്. ബസില്ലാത്തപ്പോള്‍ കക്കടവ്, പാലിയണ, കുന്നുമ്മലങ്ങാടി, തരുവണകുന്ന്, കരിങ്ങാരി, മഴുവന്നൂര്‍ പ്രദേശത്തുകാര്‍ ഓട്ടോറിക്ഷകളാണ് ആശ്രയിക്കുന്നത്. ഏറെ യാത്രാക്കൂലി വരുന്നതിനാല്‍ വിദ്യാര്‍ഥികളാണ് ഏറെലയലുന്നത്. രാവിലെയും വൈകുന്നേരവും മൂന്നു കി.മീ. നടന്ന് തരുവണ എത്തി ബസ് കയറേണ്ട അവസ്ഥയാണ്. മഴക്കാലമാകുന്നതോടെ കൂടുതല്‍ ദുരിതത്തിലാകും. കക്കടവ് പാലം നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ കൂടുതല്‍ സര്‍വീസ് ലഭിക്കുമെന്ന പ്രതീക്ഷിച്ചിരിക്കെയാണ് അധികൃതര്‍ ഏക സര്‍വീസും നിര്‍ത്തുന്നത്. സര്‍വീസ് നിര്‍ത്തുന്നതിനെതിരെ ജനങ്ങള്‍ പ്രക്ഷോഭത്തിന് തയാറെടുക്കുകയാണ്. |
ഡി.വൈ.എഫ്.ഐ അക്രമം: സി.പി.എം സെക്രട്ടേറിയറ്റില്‍ രൂക്ഷ വിമര്‍ശം Posted: 04 Jul 2014 10:58 PM PDT കോഴിക്കോട്: അഴിമതി വിരുദ്ധ ജനകീയ മുന്നണി പ്രവര്‍ത്തകരുടെ സമരപ്പന്തലില്‍ കയറി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ട സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.പി. കുഞ്ഞമ്മദ്കുട്ടി മാസ്റ്ററെ കമീഷനായി നിയോഗിച്ചു. ചൂടുപിടിച്ച വാഗ്വാദങ്ങള്‍ക്ക് വേദിയായ ജില്ലാ സെക്രട്ടേറിയറ്റിലാണ് ഏകാംഗ കമീഷനെ നിയോഗിക്കാന്‍ തീരുമാനമായത്. പാര്‍ട്ടിക്കും ഡി.വൈ.എഫ്.ഐക്കും ഏറെ ചീത്തപ്പേര് കേള്‍ക്കേണ്ടിവന്ന സംഭവം നടന്നത് കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു. സെന്‍ട്രല്‍ ലൈബ്രറിക്ക് സമീപം വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളടക്കം പങ്കെടുത്ത അഴിമതി വിരുദ്ധ ജനകീയ മുന്നണിയുടെ സമരപ്പന്തലിലേക്ക് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അപ്രതീക്ഷിതമായി ഇരച്ചുകയറി അക്രമം നടത്തുകയായിരുന്നു. ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് പി. രഘുനാഥ് അടക്കമുള്ളവര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റിരുന്നു. ഡി.വൈ.എഫ്.ഐ നടത്തിയ അക്രമത്തെക്കുറിച്ച് ജില്ലാ സെക്രട്ടേറിയറ്റില്‍ രൂക്ഷമായ വാഗ്വാദമാണ് നടന്നത്. ജില്ലാ സെക്രട്ടറി ടി.പി. രാമകൃഷ്ണന്‍ ചികിത്സക്കായി അവധിയില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന മുന്‍ മേയര്‍ എം. ഭാസ്കരനെതിരെയാണ് സെക്രട്ടേറിയറ്റംഗങ്ങള്‍ ആഞ്ഞടിച്ചത്. കൗണ്‍സിലര്‍ കെ. സിനി രാജിവെക്കണമെന്നാവശ്യപ്പെട്ട് നടന്ന സമ്മേളനവേദിയില്‍ എം. ഭാസ്കരന്‍െറ മകനും ഡി.വൈ.എഫ്.ഐ ജില്ലാ ജോ. സെക്രട്ടറിയുമായ വരുണ്‍ ഭാസ്കറിന്‍െറ നേതൃത്വത്തിലാണ് അക്രമം അഴിച്ചുവിട്ടത്. ഇക്കഴിഞ്ഞ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന് വന്‍ പരാജയം നേരിടേണ്ടിവന്ന മണ്ഡലങ്ങളില്‍ ഒന്നായ കോഴിക്കോട്ട്, പാര്‍ട്ടി തെറ്റുതിരുത്തല്‍ നടപടികള്‍ സ്വീകരിച്ചുവരുന്ന ഘട്ടത്തില്‍ നടത്തിയ അതിക്രമം സി.പി.എമ്മിനെയും ഡി.വൈ.എഫ്.ഐയെയും ജനമധ്യത്തില്‍ ഒറ്റപ്പെടുത്തിയെന്നും ഇതിന് കാരണക്കാരായവര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും സെക്രട്ടേറിയറ്റില്‍ ആവശ്യമുയര്‍ന്നു. എന്നാല്‍, കൗണ്‍സിലര്‍ കെ. സിനിക്കെതിരെ വ്യക്തിഹത്യക്കൊരുങ്ങുകയായിരുന്നു സമരക്കാരെന്ന മറുവാദമുയര്‍ത്തി സംഭവത്തെ ലഘൂകരിക്കാന്‍ ശ്രമിച്ച എം. ഭാസ്കരനെതിരെ അംഗങ്ങള്‍ ശക്തമായ വിമര്‍ശമാണ് ഉയര്‍ത്തിയത്. യോഗത്തില്‍ ഭാസ്കരന്‍ തികച്ചും ഒറ്റപ്പെട്ടു. മറ്റു പാര്‍ട്ടികളുടെ നേതാക്കള്‍ പങ്കെടുത്ത സമ്മേളന പന്തലില്‍ അതിക്രമിച്ചുകടന്നത് സി.പി.എമ്മിന്‍െറ സംസ്കാരത്തിന് ചേര്‍ന്നതല്ലെന്നും ഇത് പാര്‍ട്ടിയെക്കുറിച്ച് ജനങ്ങളില്‍ അവമതി ഉളവാക്കിയെന്നും പാര്‍ട്ടിയെ നശിപ്പിക്കാനുള്ള ചിലരുടെ നീക്കമാണ് സംഭവത്തിന് പിന്നിലെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ശക്തമായ വാഗ്വാദങ്ങള്‍ക്കൊടുവിലാണ് സെക്രട്ടേറിയറ്റ് അംഗവും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റുമായ കെ.പി. കുഞ്ഞമ്മദ്കുട്ടി മാസ്റ്ററെ ഏകാംഗ കമീഷനായി നിയോഗിക്കാന്‍ യോഗം തീരുമാനിച്ചത്. കുറ്റക്കാരെ കണ്ടെത്തിയാല്‍ കടുത്ത നടപടി സ്വീകരിക്കണമെന്നാണ് സെക്രട്ടേറിയറ്റില്‍ ഉയര്‍ന്ന ഏകകണ്ഠമായ അഭിപ്രായം. തുടര്‍ന്ന്, അംഗങ്ങളുടെ ശക്തമായ ആവശ്യത്തെ മാനിച്ച് ഡി.വൈ.എഫ്.ഐ അക്രമത്തെ അപലപിച്ച് ജില്ലാ കമ്മിറ്റി വാര്‍ത്താക്കുറിപ്പ് ഇറക്കി. ഡി.വൈ.എഫ്.ഐ നടത്തിയ അക്രമം തെറ്റായ നടപടിയാണെന്ന് സെക്രട്ടേറിയറ്റ് വിലയിരുത്തിയതായി വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. പാര്‍ട്ടിയെ ആക്രമിക്കുന്നതിന് തക്കംപാര്‍ത്തിരിക്കുന്ന ശത്രുക്കള്‍ക്ക്, പാര്‍ട്ടിക്കെതിരെ ഏകീകരിച്ച് അക്രമം അഴിച്ചുവിടാന്‍ ഡി.വൈ.എഫ്.ഐ അവസരമുണ്ടാക്കിയെന്നും പാര്‍ട്ടി സഖാക്കള്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്ന് അന്വേഷണത്തില്‍ ബോധ്യമായാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും കുറിപ്പ് വ്യക്തമാക്കുന്നു. സംഭവത്തെ മറയാക്കി സി.പി.എം-ഡി.വൈ.എഫ്.ഐ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും വീടുകളില്‍ കയറി പൊലീസ് അതിക്രമം കാണിക്കുകയാണെന്നും ജില്ലാ സെക്രട്ടറി ഇന്‍ചാര്‍ജ് എം. ഭാസ്കരന്‍ ഇറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. നഗരത്തിലെ മൂന്നു സി.പി.എം ഏരിയ കമ്മിറ്റികളും ഡി.വൈ.എഫ്.ഐ ആക്രമണത്തിനെതിരെ പാര്‍ട്ടി വേദിയില്‍ വിമര്‍ശവുമായി വന്നിരുന്നു. ജില്ലയിലെ ചില മുതിര്‍ന്ന നേതാക്കന്മാരുടെ അറിവോടെയാണ് അക്രമം നടന്നതെന്നും ഏരിയ കമ്മിറ്റികള്‍ വിമര്‍ശിച്ചിരുന്നു. എന്നാല്‍, സംഭവത്തെ ന്യായീകരിക്കുന്ന മട്ടില്‍ വാര്‍ത്താക്കുറിപ്പുമായി ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി രംഗത്തുവന്നിട്ടുണ്ട്. രൂക്ഷമായ ഭാഷയിലാണ് ഡി.വൈ.എഫ്.ഐ പ്രതികരിച്ചിരിക്കുന്നത്. അഴിമതിവിരുദ്ധ സമിതി എന്ന പേരില്‍ ചില കടലാസ് സംഘടനകള്‍ നടത്തുന്ന നുണപ്രചാരണങ്ങളെ തുറന്നെതിര്‍ക്കണമെന്ന കാര്യത്തില്‍ ഡി.വൈ.എഫ്.ഐക്ക് അര്‍ത്ഥശങ്കയില്ലെന്നാണ് വാര്‍ത്താ കുറിപ്പ് വ്യക്തമാക്കുന്നത്. കോണ്‍ഗ്രസ്- ലീഗ്- ബി.ജെ.പി- എസ്.ഡി.പി.ഐ - ആര്‍.എം.പി തുടങ്ങിയ ഇടതുപക്ഷ വിരുദ്ധ സഖ്യത്തിന്‍െറ അവിശുദ്ധ കൂട്ടുകെട്ടാണ് അഴിമതിവിരുദ്ധ ജനകീയ മുന്നണിയെന്നും, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ പൊലീസ് വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്നും ജില്ലാ സെക്രട്ടറി എന്‍. രാജേഷ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. |
ഹറമില്‍ തീര്‍ഥാടകലക്ഷങ്ങളുടെ സംഗമമൊരുക്കി റമദാനിലെ ആദ്യജുമുഅ Posted: 04 Jul 2014 10:41 PM PDT മക്ക: വിശുദ്ധ റമദാനിലെ ആദ്യ ജുമുഅ നമസ്കാരത്തില്‍ ഇന്നലെ മസ്ജിദുല്‍ഹറാമില്‍ തീര്‍ഥാടകലക്ഷങ്ങള്‍ പങ്കെടുത്തു. ആഭ്യന്തര, വിദേശ ഉംറ തീര്‍ഥാടകര്‍ക്ക് പുറമെ മക്കയിലും പരിസരപ്രദേശങ്ങളില്‍ നിന്നുമായി ആയിരക്കണക്കിനാളുകളാണ് ഹറമിലെ ആദ്യ ജുമുഅ നമസ്കാരത്തില്‍ പങ്കെടുക്കാന്‍ എത്തിയത്്. വ്യാഴാഴ്ച രാത്രി മുതലേ മക്കയിലേക്ക് ആളുകളുടെ പ്രവാഹം തുടങ്ങിയിരുന്നു. ഹറമിലെ ജുമുഅയിലും തറാവീഹിലും ഇഫ്താറിലും പങ്കെടുത്ത ആത്മ നിര്‍വൃതിയോടെയാണ് അവര്‍ മടങ്ങിയത്. ജുമുഅക്ക് മണിക്കൂറുകള്‍ മുമ്പേ ഹറം നിറഞ്ഞുകവിഞ്ഞു. തിരക്ക് കാരണം റോഡുകളിലേക്കും നമസ്കരിക്കുന്നവരുടെ നിര നീണ്ടു. മക്ക ഗവര്‍ണര്‍ മിശ്അല്‍ ബിന്‍ അബ്ദുല്ലയുടെ നിര്‍ദേശത്തെ തുടര്‍ന്ന് തീര്‍ഥാടകര്‍ക്ക് മികച്ച സേവനം നല്‍കാനാവശ്യമായ ഒരുക്കങ്ങള്‍ എല്ലാ വകുപ്പുകളും നേരത്തെ പൂര്‍ത്തിയാക്കിയിരിക്കുന്നു. വെള്ളിയാഴ്ചത്തെ തിരക്ക് കണക്കിലെടുത്ത് ആവശ്യമായ മുന്‍കരുതലുകള്‍ സുരക്ഷാവിഭാഗം എടുത്തിരുന്നു. ഹറമിലേക്ക് എത്തുന്ന റോഡുകളിലും പരിസരങ്ങളിലും ഹറം മുറ്റങ്ങളിലും പദ്ധതികള്‍ നടപ്പിലാക്കുന്നതിനടുത്തും തീര്‍ഥാടകരുടെ പോക്കുവരവുകള്‍ വ്യവസ്ഥാപിതമാക്കാന്‍ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വ്യന്യസിച്ചിരുന്നു. കാല്‍നടക്കാര്‍ക്ക് കുടുതല്‍ സൗകര്യമൊരുക്കുന്നതിന് ഹറമിലേക്ക് എത്തുന്ന റോഡുകളിലും ഹറം പരിസരങ്ങളിലും കൂടുതല്‍ ഉദ്യോഗസ്ഥരെ ട്രാഫിക് വകുപ്പിന് കീഴിലും നിയോഗിച്ചു. താത്ക്കാലിക ചെക്ക്പോയിന്‍റുകള്‍ ഏര്‍പ്പെടുത്തി ഹറമിനടുത്തേക്ക് വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി. മക്കക്ക് പുറത്തുനിന്നെത്തുന്ന വാഹനങ്ങള്‍ പ്രവേശന കവാടങ്ങള്‍ക്കടുത്ത് സജ്ജമാക്കിയ പാര്‍ക്കിങ് കേന്ദ്രങ്ങളിലേക്ക് തിരിച്ചുവിട്ടു. ഇവിടങ്ങളില്‍ നിന്ന് ഹറമിലേക്കും തിരിച്ചും യാത്രക്ക് ബസ്സുകളും ടാക്സികളും പൊതുഗതാഗത വകുപ്പ് ഒരുക്കിയിരുന്നു. ഇരുഹറം കാര്യാലയത്തിന് കീഴിലും വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയത്. വിവിധ വകുപ്പുകള്‍ക്ക് കീഴില്‍ സ്ഥിരവും താത്കാലികവുമായി 6000ത്തോളം ജീവനക്കാരെ തീര്‍ഥാടകരുടെ സേവനത്തിന് നിയോഗിച്ചിട്ടുണ്ട്. 2000 പേര്‍ ശുചീകരണത്തിനാണ്്. നമസ്കാരത്തിന് 30000ത്തിലധികം പരവതാനികള്‍ ഒരുക്കി. തിരക്ക് കാരണം ഹറമിന്‍െറ മുഴുവന്‍ കവാടങ്ങളും തുറന്നിരുന്നു. പ്രവേശനകവാടങ്ങളില്‍ തിരക്ക് നിയന്ത്രിക്കാന്‍ കൂടുതലാളുകളെ നിയോഗിച്ചു. ചൂടില്‍ നിന്ന് ആശ്വാസമേകാന്‍ മുറ്റങ്ങളിലെ 250 ഓളം ഫാനുകളും പ്രവര്‍ത്തിപ്പിച്ചു. കിങ് അബ്ദുല്ല ഹറം വികസനത്തിന് കീഴില്‍ പൂര്‍ത്തിയായ ഭാഗങ്ങള്‍ തീര്‍ഥാടകര്‍ക്ക് തുറന്നു കൊടുത്തത്് തിരക്ക് കുറക്കാന്‍ സഹായകമായി. മതാഫ് വികസനം നടക്കുന്നതിനാല്‍ തിരക്ക് നിയന്ത്രിക്കാന്‍ ആ ഭാഗങ്ങളില്‍ കൂടുതല്‍ പൊലീസുകാരെ ഹറം സുരക്ഷ വിഭാഗം ഒരുക്കിയിരുന്നു. തിരക്കിനനുസരിച്ച് ആളുകളെ ഹറമിന്‍െറ മറ്റ് നിലകളിലേക്ക് തിരിച്ചുവിട്ടു. സിവില്‍ ഡിഫന്‍സ്, ട്രാഫിക്, ആരോഗ്യം , റെഡ് ക്രസന്‍റ്, മതകാര്യം, മുനിസിപ്പാലിറ്റി, ജല വൈദ്യുതി എന്നീ വകുപ്പുകള്‍ക്ക് കീഴിലും സേവനത്തിന് നിരവധിയാളുകള്‍ സേവന രംഗത്തുണ്ടായിരുന്നു. മക്ക ഹറമിലെ ജുമുഅ ഖുതുബക്കും നമസ്കാരത്തിനും ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസ് നേതൃത്വം നല്‍കി. നോമ്പിന് മഹത്തായ ലക്ഷ്യമുണ്ടെന്നും അനുവദനീയമായ ചില കാര്യങ്ങള്‍ തല്‍ക്കാലത്തേക്ക് വെടിയുന്നതിലുപരി ആത്മസംസ്കരണവും ആത്മീയവും വിശ്വാസപരവുമായ ഉയര്‍ച്ചയുമാണ് റമദാനിലൂടെ വിശ്വാസികള്‍ കരഗതമാക്കേണ്ടതെന്നും ഹറം ഇമാം പറഞ്ഞു. ദേഹേഛകളില്‍ നിന്നും ചീത്ത സ്വഭാവങ്ങളില്‍ നിന്നും പ്രവര്‍ത്തനങ്ങളില്‍ നിന്നും അകന്ന് ആരാധനകളിലേര്‍പ്പെട്ടും ഖുര്‍ആന്‍ പരായണം ചെയ്തും ദൈവസ്മരണകളില്‍ മുഴുകിയും ദൈവികമാര്‍ഗത്തില്‍ കൂടുതല്‍ വ്യയം ചെയ്തും കൂടുതല്‍ ദൈവഭക്തരായി തീരുകയുമാണ് നോമ്പിന്‍െറ പ്രധാന തേട്ടം. ഇതിനു പ്രവാചകന്‍െറ മാര്‍ഗനിര്‍ദേശങ്ങള്‍ പിന്തുടരല്‍ അനിവാര്യമാണ്. ഇസ്ലാമിന്‍െറ ഉന്നതമായ അര്‍ഥതലങ്ങള്‍ മനസ്സിലാക്കാനുള്ള അവസരം കൂടിയാണ് റമദാനെന്നും ഹറം ഇമാം പറഞ്ഞു. മദീനയിലെ മസ്ജിദുന്നബവിയില്‍ നടന്ന ജുമുഅ നമസ്കാരത്തിനും ഖുതുബക്കും ഡോ. അബ്ദുല്‍ ബാരി ബിന്‍ അവാദ് അല്‍സുബൈത്തി നേതൃത്വം നല്‍കി. വിദേശികളും സ്വദേശികളുമായ സന്ദര്‍ശകരടക്കം ആയിരക്കണക്കിന് തീര്‍ഥാടകര്‍ മദീന ഹറമിലെ ജുമുഅ നമസ്കാരത്തില്‍ പങ്കെടുത്തു. |
ഷാര്‍ജയില്‍ വന്‍ തീപിടിത്തം; തൊഴിലാളികളുടെ താമസകേന്ദ്രങ്ങള്‍ ചാമ്പലായി Posted: 04 Jul 2014 10:35 PM PDT ഷാര്‍ജ: ഷാര്‍ജ വ്യവസായ മേഖല 10ല്‍ വന്‍ അഗ്നിബാധ. തൊഴിലാളികളുടെ താമസ കേന്ദ്രങ്ങളും ഫര്‍ണിച്ചര്‍ നിര്‍മാണ സ്ഥാപനവും ആക്രികച്ചവടക്കാരുടെ ഗുദാമുകളും കത്തിച്ചാമ്പലായി. വന്‍ സാമ്പത്തിക നഷ്ടം കണക്കാക്കുന്നു. ആളപായമില്ല. അപകട കാരണം വ്യക്തമായിട്ടില്ല. വെള്ളിയാഴ്ച ഉച്ചക്ക് മൂന്ന് മണിക്ക് ശേഷമായിരുന്നു അപകടം. ഇന്ത്യ, പാക്, ബംഗ്ളാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് ഇവിടെയുള്ളത്. സമീപത്തായി മലയാളികളുടെ ഗ്രോസറികളും കഫ്ത്തീരിയകളുമുണ്ട്. എന്നാല്‍ ഇവക്കൊന്നും നഷ്ടമുണ്ടായിട്ടില്ലെന്ന്് കച്ചവടക്കാര്‍ പറഞ്ഞു. ഷാര്‍ജയിലെ മിക്ക സിവില്‍ ഡിഫന്‍സ് കേന്ദ്രങ്ങളില്‍ നിന്നും തീ അണക്കാനുള്ള സന്നാഹങ്ങള്‍ എത്തി. സിവില്‍ഡിഫന്‍സുകാരുടെ സമയോചിതമായ ഇടപെടല്‍ കാരണമാണ് വന്‍ ദുരന്തം വഴി മാറിയതെന്ന് ഇവിടെ താമസിക്കുന്നവര്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. ഷാര്‍ജ റിങ് റോഡിലെ ചൈന ടൗണിനും വ്യവസായ മേഖല പൊലീസ് സ്റ്റേഷനും ഇടയിലുള്ള 27ാം നമ്പര്‍ റോഡിന് സമീപത്ത് പ്രവര്‍ത്തിക്കുന്ന പാകിസ്താനിയുടെ ഉടമസ്ഥതയിലുള്ള അല്‍ ജുമേര ഫര്‍ണിച്ചര്‍ സ്ഥാപനത്തിലാണ് ആദ്യം തീ കണ്ടതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. എന്നാല്‍ തൊഴിലാളികളുടെ താമസ കേന്ദ്രങ്ങളില്‍ നിന്നാണ് ആദ്യം തീ കണ്ടതെന്ന് മറ്റ് ചിലര്‍ പറഞ്ഞു. ആളിക്കത്തിയ തീ ഉടനെ തന്നെ തൊട്ടടുത്ത് പ്രവര്‍ത്തിക്കുന്ന ആക്രി സാധനങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന ഗുദാമുകളിലേക്കും സമീപത്തുള്ള തൊഴിലാളികളുടെ താമസ കേന്ദ്രങ്ങളിലേക്കും പടരുകയായിരുന്നു. പെട്ടെന്ന് കത്തുന്ന വസ്തുക്കളാണ് ആക്രി സാധനങ്ങളുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നത്. സംഭവ സമയം നിരവധി പേര്‍ താമസ സ്ഥലത്ത് ഉണ്ടായിരുന്നു. അവധി ആയതിനാല്‍ പലരും ഇഫ്താറിനുള്ള വിഭവങ്ങള്‍ ഒരുക്കുന്ന തിരക്കിലായിരുന്നു. തീയും പുകയും കണ്ട ഉടന്‍ ഇവര്‍ കൈയില്‍ കിട്ടിയ വസ്ത്രങ്ങളും പെട്ടികളും പുതപ്പും എ.സികളും എടുത്ത് പുറത്തേക്ക് പായുകയായിരുന്നുവെന്ന് അപകടത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട ബംഗ്ളാദേശ് സ്വദേശി ഗുലാം ആലം ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. സംഭവ സമയം കാറ്റും കൊടും ചൂടും ഉണ്ടായിരുന്നത് തീ പെട്ടെന്ന് പടരാന്‍ കാരണമായി. തൊഴിലാളികളുടെ 10ല്‍പരം താമസ കേന്ദ്രങ്ങള്‍ കത്തി നശിച്ചിട്ടുണ്ട്. പലര്‍ക്കും ഉടുതുണിക്ക് മറുതുണിയില്ലാത്ത അവസ്ഥയാണെന്ന് ഇവിടെ താമസിക്കുന്നവര്‍ പറഞ്ഞു. തീപിടിച്ച താമസ കേന്ദ്രങ്ങളില്‍ നിന്ന് പൊട്ടിത്തെറിച്ച ഗ്യാസ് സിലിണ്ടറുകള്‍ പല ഭാഗത്തും ചിതറി വീണതാണ് തീ പടര്‍ന്ന് പിടിക്കാന്‍ കാരണമായത്. സിലിണ്ടര്‍ പൊട്ടുന്ന ശബ്ദം വളരെ അകലേക്ക് പോലും കേള്‍ക്കാന്‍ കഴിഞ്ഞതായി നാഷണല്‍ പെയിന്‍റ് ഭാഗത്ത് താമസിക്കുന്ന വിനോദ് പറഞ്ഞു. കൈയില്‍ കിട്ടിയ സാധനങ്ങളുമായി ജീവന്‍ തിരിച്ച് കിട്ടിയ ആശ്വാസവുമായി പൊരിവെയിലത്തിരിക്കുന്ന തൊഴിലാളികളെ സമീപത്തുള്ള ക്യാമ്പുകളിലെ സുഹൃത്തുക്കള്‍ കൂട്ടിക്കൊണ്ട് പോകുന്നത് കാണാമായിരുന്നു. കൂട്ടുകാരില്ലാത്തവര്‍ മരത്തിന്‍െറ ചുവട്ടിലും കടത്തിണ്ണയിലും അഭയം തേടി. അപകടത്തെ കുറിച്ചറിയാന്‍ വിദഗ്ധര്‍ സംഭവ സ്ഥലത്ത് എത്തി തെളിവെടുപ്പ് നടത്തി. അപകടം നടന്ന ഭാഗത്ത് പ്രധാന റോഡുകള്‍ ഇല്ലാത്തത് കാരണം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടില്ല. മാസങ്ങള്‍ക്ക് മുമ്പും ഇവിടെ തീപിടിത്തമുണ്ടായിരുന്നു. |
ബഹ്റൈന്‍ ഡിഫന്‍സ് ഫോഴ്സിനെ ആധുനികവത്കരിക്കും -കിരീടാവകാശി Posted: 04 Jul 2014 10:30 PM PDT മനാമ: ബഹ്റൈന്‍ ഡിഫന്‍സ് ഫോഴ്സിനെ നൂതന സാങ്കേതിക വിദ്യകളിലൂടെ ആധുനികവത്കരിക്കുമെന്ന് കിരീടാവകാശിയും ഡപ്യൂട്ടി സുപ്രീം കമാന്‍ഡറും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ഖലീഫ പറഞ്ഞു. സൈന്യത്തിന്‍െറ എല്ലാ മേഖലയിലും ആധുനികവത്കരണം സാധ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബി.ഡി.എഫിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നടത്തിയ ഇഫ്താറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ജനങ്ങളുടെ സുരക്ഷക്കായി ബി.ഡി.എഫ് ചെയ്യുന്ന സേവനങ്ങളെ കിരീടാവകാശി പ്രശംസിച്ചു. ബി.ഡി.എഫ് ഓഫീസേഴ്സ് ക്ളബില്‍ ഒരുക്കിയ ഇഫ്താറിന് എത്തിയ അദ്ദേഹത്തെ കമാന്‍ഡര്‍ ഇന്‍-ചീഫ് ഫീല്‍ഡ് മാര്‍ഷല്‍ ശൈഖ് ഖലീഫ ബിന്‍ അഹ്മദ് ആല്‍ഖലീഫ, പ്രതിരോധകാര്യ മന്ത്രി ലഫ്റ്റനന്‍റ് ജനറല്‍ ഡോ. ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല ആല്‍ഖലീഫ, ചീഫ് ഓഫ് സ്റ്റാഫ് മേജര്‍ ജനറല്‍ ശൈഖ് ദൈജ് ബിന്‍ സല്‍മാന്‍ ആല്‍ഖലീഫ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. കിരീടാവകാശി ബി.ഡി.എഫിന് ചെയ്യുന്ന സേവനങ്ങള്‍ക്ക് കമാന്‍ഡര്‍ ഇന്‍-ചീഫും ഉന്നത ഉദ്യോഗസ്ഥരും നന്ദി പ്രകാശിപ്പിച്ചു. ശൈഖ് നാസര്‍ ബിന്‍ ഹമദ് ആല്‍ഖലീഫയും പങ്കെടുത്തു. |
No comments:
Post a Comment