താലിബാന്‍ തടവിലായിരുന്ന യു.എസ് സൈനികനെ വിട്ടയച്ചു Posted: 01 Jun 2014 12:35 AM PDT Subtitle: അഞ്ച് അഫ്ഗാന്‍ പൗരന്മാരെ അമേരിക്കയും വിട്ടയച്ചു വാഷിങ്ടണ്‍: അഞ്ച് വര്‍ഷമായി അഫ്ഗാനില്‍ തടവിലായിരുന്ന യു.എസ് സൈനികനെ താലിബാന്‍ വിട്ടയച്ചു. ഖത്തറിന്‍െറ മധ്യസ്ഥതയില്‍ ഉണ്ടാക്കിയ കരാര്‍ പ്രകാരമാണ് ബോ ബെര്‍ഗ്ദാഹി എന്ന സൈനികനെ താലിബാന്‍ വിട്ടയച്ചത്. യു.എസ്. സൈനികനെ വിട്ടതിനു പകരമായി ഗ്വാണ്ടനാമോയില്‍ തടവിലായിരുന്ന അഞ്ച് അഫ്ഗാന്‍ പൗരന്മാരെ അമേരിക്കയും വിട്ടയച്ചു. 2009 ജൂണ്‍ 30നാണ് ബോ ബെര്‍ഗ്ദാഹി താലിബാന്‍ തടവിലാക്കിയത്. അ്ഗാനിസ്ഥാനിലുള്ള യു.എസ് സൈന്യത്തിന് കൈമാറിയ സൈനികന്‍ പൂര്‍ണ ആരോഗ്യവാനാണെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.താലിബാന്‍ തടവിലായിരുന്ന ഏക അമേരിക്കന്‍ സൈനികനാണ് 28 കാരനായ ബോ ബെര്‍ഗ്ദാഹി. അതേസമയം ഗ്വാണ്ടനാമോ തടവറയില്‍ നിന്നും മോചിപ്പിക്കപ്പെട്ട അഫ്ഗാന്‍ പൗരന്മാരെ ഖത്തറിലത്തെിച്ചു. മുഹമ്മദ് ഫസ്ല്‍, മുല്ല നൂറുല്ല നൂരി, മുഹമ്മദ് നബി, ഖൈറുല്ല ഖൈര്‍ഖ്വ, അബ്ദുല്‍ ഹഖ് വാസിഖ് എന്നിവരാണ് മോചിതരായത്. അഫ്ഗാനിസ്താനിലെ താലിബാന്‍ ഭരണകാലത്ത് സര്‍ക്കാറില്‍ ഉയര്‍ന്ന തസ്തികകള്‍ കൈകാര്യം ചെയ്തിരുന്നവരാണ് ഇവര്‍. ഫസ്ല്‍ ഉപപ്രതിരോധ മന്ത്രിയും നൂരി ബാള്‍ക്ക പ്രവിശ്യയിലെ ഗവര്‍ണറുമായിരുന്നു. 2001ലാണ് ഇവരെ യു.എസ് തടവിലാക്കിയത്. മോചിപ്പിക്കപ്പെട്ടെങ്കിലും കരാര്‍ പ്രകാരം ചുരുങ്ങിയത് ഒരു വര്‍ഷമെങ്കിലും ഇവര്‍ക്ക് ഖത്തറില്‍ കഴിയേണ്ടിവരും. യു.എസിനും താലിബാനും ഇടയില്‍ മധ്യസ്ഥനായി പ്രവര്‍ത്തിച്ചതിന് ഖത്തര്‍ അമീര്‍ ശൈഖ് തമീം അല്‍താനിക്ക് ബറാക് ഒബാമ നന്ദി പറഞ്ഞു. |
ഖത്തറിന് ലോകകപ്പ് അനുവദിച്ചതില്‍ അഴിമതി ആരോപണം Posted: 31 May 2014 11:21 PM PDT ലണ്ടന്‍: 2022 ലെ ഫുട്ബാള്‍ ലോകകപ്പ് വേദി ഖത്തറിന് അനുവദിച്ചതില്‍ അഴിമതിയുണ്ടെന്ന ആരോപണം വീണ്ടും പുകയുന്നു. വേദി അനുവദിച്ചതിന് ഫിഫ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയതിന്‍റെ രഹസ്യ രേഖകള്‍ സണ്‍ഡേ ടൈംസ് പത്രം പുറത്തുവിട്ടതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു. ഖത്തറിനു വേണ്ടി മുഹമ്മദ് ബിന്‍ ഹമ്മാം ഫിഫയിലെ ആഫ്രിക്കന്‍ ഫുട്ബാള്‍ പ്രതിനിധികള്‍ക്ക് കൈക്കൂലി നല്‍കിയതിന് തെളിവായി കത്തുകള്‍, ഇമെയിലുകള്‍, ബാങ്ക് ഇടപാട് രേഖകള്‍ എന്നിവയാണ് പുറത്തുവിട്ടിരിക്കുന്നത്. ഖത്തറിന് വേദി അനുവദിക്കാന്‍ മുഹമ്മദ് ബിന്‍ ഹമ്മാം അഞ്ച് ദശലക്ഷം ഡോളര്‍ കൈക്കൂലി നല്‍കിയെന്നാണ് ആരോപണം. അതേസമയം കൈക്കൂലി സംബന്ധിച്ച വാര്‍ത്തകള്‍ ഖത്തര്‍ നിഷേധിച്ചു. ലോകകപ്പ് വേദിക്കായുള്ള ശ്രമങ്ങളില്‍ മുഹമ്മദ് ബിന്‍ ഹമ്മാമിന് ഒൗദ്യോഗിക ചുമതലകളുണ്ടായിരുന്നില്ളെന്നും ഖത്തര്‍ വ്യക്തമാക്കി. |
പവര്‍കട്ടും വൃത്തിയില്ലായ്മയും; ഉത്തര്‍പ്രദേശില്‍ സ്ത്രീ ജീവിതം നരകതുല്യം Posted: 31 May 2014 11:18 PM PDT ബദൗന്‍ (ഉത്തര്‍പ്രദേശ്): സ്ഥിരമായ പവര്‍കട്ടും ശുചിത്വമില്ലായ്മയും ചേര്‍ന്ന് ഉത്തര്‍പ്രദേശില്‍ സ്ത്രീകളുടെ ജീവിതം അതീവ ദുഷ്കരമാവുന്നതായി റിപ്പോര്‍ട്ട്. ഒരാഴ്ച മുമ്പ് രണ്ട് സഹോദരിമാരും കൂട്ടബലാത്സംഗത്തിനിരയാക്കി കൊല ചെയ്ത സംഭവത്തിന്‍െറ പശ്ചാത്തലത്തിലാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. സംഭവത്തത്തെുടര്‍ന്ന് അഖിലേഷ് യാദവ് സര്‍ക്കാറിനെതിരെ സംസ്ഥാനത്ത് രൂക്ഷമായ പ്രതിഷേധമാണ് ഉയരുന്നത്. ഉത്തര്‍പ്രദേശില്‍ നിയമത്തെ നോക്കുകുത്തിയാക്കി കുറ്റകൃത്യങ്ങള്‍ വ്യാപകമാവുകയാണ്. വികസനം എത്തിനോക്കാത്ത ഗ്രാമങ്ങളില്‍ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാനുള്ള സൗകര്യം പോലുമില്ല. ദിവസങ്ങളോളമാണ് പവര്‍കട്ട്. ഇതുമൂലം വലിയ തോതിലുള്ള അരക്ഷിതാവസ്ഥയാണ് ഗ്രാമവാസികള്‍, പ്രത്യേകിച്ച് കുട്ടികളും സ്ത്രീകളും നരിടുന്നത്- റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പ്രതികള്‍ക്ക് കര്‍ശനമായ ശിക്ഷ നല്‍കണമെന്ന് കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു. പ്രതികളെ പരസ്യമായി തൂക്കിക്കൊല്ലണമെന്നാണ് ഇരകളുടെ കുടുംബം ആവശ്യപ്പെടുന്നത്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കുപിന്നാലെ ബി.എസ്.പി അധ്യക്ഷ മായാവതിയും മുന്‍ ലോക്സഭാ സ്പീകര്‍ മീരാ കുമാറും ഇരകളുടെ വീട് സന്ദര്‍ശിക്കും. സംഭവത്തില്‍ സി.ബി.ഐ അന്വേഷണത്തിന് യു.പി സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. |
‘നമ്മുടെ കണ്ടലുകള്‍ സംരക്ഷിക്കാന്‍’ Posted: 31 May 2014 10:21 PM PDT ദോഹ: മരുഭൂമിയിലെ അനുഗ്രഹത്തുരുത്തുകളായി നിലനില്‍ക്കുന്ന കണ്ടല്‍ കാടുകളുടെ രക്ഷിക്കാനായി എരിയുന്ന വെയിലിനെ കൂസാതെ നൂറുക്കണക്കിന് വളണ്ടിയര്‍മാര്‍ മണ്ണിലേക്കിറങ്ങി. ഐ ലവ് ഖത്തറിന്‍െറ ആഭിമുഖ്യത്തില്‍ നാനൂറോളം വളണ്ടിയര്‍മാര്‍ രംഗത്തിറങ്ങിയപ്പോള്‍ രാജ്യത്തെ പ്രകൃതി സംരക്ഷണ ചരിത്രത്തില്‍ പുതിയ അധ്യായം കുറിച്ചു. വെള്ളിയാഴ്ച അല്‍ ഖോറിലെയും ദഖീറയിലേയും കണ്ടല്‍ കാടുകള്‍ വൃത്തിയാക്കാനിറങ്ങിയത്. ‘നമ്മുടെ കണ്ടലുകള്‍ സംരക്ഷിക്കുക’ എന്ന പേരില്‍ നടത്തുന്ന കാമ്പയിന്‍െറ ഭാഗമായാണ് ശുചീകരണം നടത്തിയത്. രാജ്യത്ത് എട്ടോളം കണ്ടല്‍ വനങ്ങള്‍ 2006ലെ അമീരി ഉത്തരവ് പ്രകാരം സംരക്ഷിത പ്രദേശങ്ങളാണ്. എന്നാല്‍ കഴിഞ്ഞ കുറേകാലങ്ങളായി ഇവ അവഗണനയിലാണ്. സന്ദര്‍ശകര്‍ നിക്ഷേപിക്കുന്ന മാലിന്യങ്ങളും മറ്റും കണ്ടല്‍ വനങ്ങളുടെ സ്വാഭാവികതയെയും നിലനില്‍പ്പിനെയും തന്നെ ബാധിക്കുമെന്ന് തിരിച്ചറിഞ്ഞാണ് ഇവയുടെ സംരക്ഷണത്തിനായി സന്നദ്ധസേവകര്‍ രംഗത്തിറിങ്ങിയത്. ഖത്തറിലെ ഏറ്റവും പഴക്കം ചെന്ന കണ്ടല്‍ക്കാടുകളായ അല്‍ ഖോറിലും ദഖീറയിലുമാണ് കഴിഞ്ഞ ദിവസം ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ദോഹയില്‍ നിന്ന് ഏകദേശം 50 കിലോമീറ്ററോളം അകലെയാണ് കണ്ടല്‍ക്കാടുകള്‍. ദോഹയിലെ പ്രമുഖ കമ്യൂണിറ്റി ഫോറമായ ഐ ലൗ ഖത്തറാണ് ശുദ്ധീകരണത്തിന് മുന്‍കൈയെടുത്തത്. വെള്ളിയാഴ്ച രാവിലെ നടന്ന ശുചീകരണത്തില്‍ പകല്‍ സമയത്തെ കടുത്ത ചൂടിനെ അവഗണിച്ച് കുട്ടികളും സ്ത്രീകളുമടക്കം നിരവധി പേരത്തെി. പഴയ ഖത്തര്‍ യൂനിവേഴ്സിറ്റിക്കടുത്ത പെട്രോള്‍ സ്റ്റേഷനടുത്ത് ഒരുമിച്ച് അവിടെനിന്നാണ് ശുചീകരണത്തിനായി വളണ്ടിയര്‍മാര്‍ നീങ്ങിയത്. രാവിലെ ഏഴ് മണിക്ക് തുടങ്ങിയ പരിപാടി 10 മണിക്ക് മുമ്പേ അവസാനിച്ചു. വാഹനങ്ങളുടെ ടയറുകള്‍ അടക്കം ടണ്‍ കണക്കിന് മാലിന്യമാണ് കണ്ടലുകള്‍ക്കിടയില്‍ നിന്ന് നീക്കിയത്. പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്കായി ഗ്ളൗസുകളും ടീ ഷര്‍ട്ടും ലഘുഭക്ഷണവും മാലിന്യം ശേഖരിക്കാനുള്ള വലിയ കവറും സംഘാടകര്‍ നല്‍കി. ശുചീകണ പ്രവൃത്തികളില്‍ സ്വദേശികള്‍ക്കൊപ്പം വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളും പങ്കാളികളായി. ശ്രീലങ്ക, അമേരിക്ക, പാകിസ്താന്‍, ദക്ഷിണാഫ്രിക്ക, ഇംഗ്ളണ്ട്, കാമറൂണ്‍, ഇന്ത്യ, ഫിലിപൈന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള നിരവധി പേരാണത്തെിയതെന്ന് സംഘാടകനായ ഖലീഫ ഹാറൂണ്‍ സാലിഹ് അല്‍ ഹാറുണ്‍ പറഞ്ഞു. 200 വളണ്ടിയര്‍മാരായിരുന്നു കണക്കാക്കിയതെങ്കിലും അഞ്ഞൂറിലേറെ പേര്‍ രജിസ്റ്റര്‍ ചെയ്തതായും അദ്ദേഹം പറഞ്ഞു. നേരത്തെ കണ്ടല്‍ കാടുകള്‍ സന്ദര്‍ശിച്ച വ്യക്തി തയാറാക്കിയ ഷോര്‍ട്ട് ഫിലിം സോഷ്യല്‍ നെറ്റ്വര്‍ക് സൈറ്റുകളില്‍ പോസ്റ്റ് ചെയ്തതാണ് ശുചീകരണത്തിന് വഴിതെളിച്ചത്. പീറ്റര്‍ എന്നയാളാണ്നേരിട്ടുകണ്ട കാഴ്ചകള്‍ വീഡിയോയില്‍ പകര്‍ത്തി സോഷ്യല്‍നെറ്റ് വര്‍കുകളില്‍ പോസ്റ്റ് ചെയ്തത്. തീര്‍ത്തും വൃത്തിഹീനമായ അവസ്ഥയിലാണ് കണ്ടല്‍ക്കാടുകള്‍ സ്ഥിതിചെയ്യുന്നതെന്ന് ഈ വീഡിയോയില്‍ നിന്ന് വ്യക്തമായിരുന്നു. ഇതത്തേുടര്‍ന്നാണ് ഖത്തറിന്‍െറ പ്രകൃതിസമ്പത്ത് നശിക്കാതെ കാത്തുസൂക്ഷിക്കണമെന്ന അഭിപ്രായം വിവിധ കോണുകളില്‍നിന്നുയര്‍ന്നത്. ഖത്തറിലെ കാലാവസ്ഥ വ്യതിയാനം ഗണ്യമായി കുറക്കുന്നതില്‍ കണ്ടല്‍ക്കാടുകള്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്. ഉഷ്ണമേഖല കാടുകള്‍ ആഗിരണം ചെയ്യുന്ന കാര്‍ബണിനേക്കാള്‍ അമ്പതിരട്ടി കാര്‍ബണ്‍ വലിച്ചെടുക്കാനുള്ള ശേഷി ഇത്തരം കണ്ടല്‍ക്കാടുകള്‍ക്കുണ്ട്. വ്യത്യസ്തയിനം മത്സ്യസങ്ങളടക്കമുള്ള ജലജീവികള്‍ക്ക് സുരക്ഷിതതമായി പ്രജനനം നടത്താനും ഈ പ്രദേശങ്ങളാണ് അഭയം. |
‘സഹ്യശ്രീ’ സ്വയം തൊഴില്‍ പദ്ധതി ഉദ്ഘാടനം നാളെ Posted: 31 May 2014 10:06 PM PDT കല്‍പറ്റ: മലയോര വികസന ഏജന്‍സി (ഹാഡ)യുടെ സ്വയം സഹായ സംഘങ്ങള്‍ക്കുള്ള സ്വയം തൊഴില്‍ പദ്ധതിയുടെ ഉദ്ഘാടനം തിങ്കളാഴ്ച നടക്കും. ഉച്ചക്ക് രണ്ടിന് നഗരസഭാ ടൗണ്‍ ഹാളില്‍ മന്ത്രി കെ.സി. ജോസഫ് പദ്ധതി ഉദ്ഘാടനം ചെയ്യുമെന്ന് ഏജന്‍സി വൈ. ചെയര്‍മാന്‍ എന്‍.ഡി. അപ്പച്ചന്‍, പി.എ.യു പ്രോജക്ട് ഡയറക്ടര്‍ കെ.പി. വേണുഗോപാലന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മന്ത്രി പി.കെ. ജയലക്ഷ്മി അധ്യക്ഷത വഹിക്കും. ചടങ്ങില്‍ എം.ഐ. ഷാനവാസ് എം.പി മുഖ്യപ്രഭാഷണം നടത്തും. എം.വി. ശ്രേയാംസ്കുമാര്‍ എം.എല്‍.എ, ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ എന്നിവര്‍ പങ്കെടുക്കും. 'സഹ്യശ്രീ' എന്ന പേരിലാണ് ഏജന്‍സി സ്വയം തൊഴില്‍ പദ്ധതി നടത്തുന്നത്. മലയോര പ്രദേശങ്ങളിലെ വികസനം ലക്ഷ്യമാക്കി സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കിയ സ്ഥാപനമാണ് മലയോര വികസന ഏജന്‍സി. 25 ശതമാനമെങ്കിലും 600 മീ. പ്രദേശമുള്‍ക്കൊള്ളുന്ന പഞ്ചായത്തുകളും നഗരസഭകളും മലയോര വികസന ഏജന്‍സിയുടെ ഭാഗമാണ്്. കല്‍പറ്റ നഗരസഭയും ഇതില്‍ ഉള്‍പ്പെടും. കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം എന്നിവയും അനുബന്ധ മേഖലകളും ഭക്ഷ്യസംസ്കരണം, മൂല്യവര്‍ധിത ഉല്‍പന്നനിര്‍മാണം, ആയുര്‍വേദമരുന്ന് നിര്‍മാണം എന്നിവയുമാണ് 'സഹ്യശ്രീ' പദ്ധതിക്ക് കീഴില്‍ വരുന്നത്. അഞ്ചുകോടി രൂപയാണ് 2013-14 വര്‍ഷം പദ്ധതിക്കായി അനുവദിച്ചിരിക്കുന്നത്. ഗ്രാമപ്രദേശങ്ങളില്‍ നിലവിലുളള സ്വയം സഹായ സംഘങ്ങള്‍ക്ക് സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കാനാണ് വായ്പ നല്‍കുക. ബാങ്ക് വായ്പക്ക് ആനുപാതിക സബ്സിഡിയായാണ് ധസസഹായം ലഭിക്കുക. ഒരു സംരംഭക ഗ്രൂപ്പിന് പരമാവധി രണ്ടു ലക്ഷം രൂപ ലഭിക്കും.ഗ്രൂപ്പിലെ വ്യക്തികളുടെ എണ്ണത്തിന് ആനുപാതികമായാണ് തുക അനുവദിക്കുക. ഒരു വ്യക്തിക്ക് പരമാവധി 10,000 രൂപ ലഭിക്കും. ബി.പി.എല്‍ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് മാത്രമാണ് സബ്സിഡിക്ക് അര്‍ഹതയുണ്ടാകുക. സ്ത്രീകളും പുരുഷന്മാരും അംഗങ്ങളായ സംരംഭക ഗ്രൂപ്പുകള്‍ക്കും അപേക്ഷിക്കാം. ബാങ്കുകള്‍ വായ്പ അനുവദിച്ച 14 ഗ്രൂപ്പുകള്‍ക്കുളള ധനസഹായമാണ് ഉദ്ഘാടന ചടങ്ങില്‍ വിതരണം ചെയ്യുക. |
കാട്ടുവയല്‍ പദ്ധതി അട്ടിമറിച്ചു Posted: 31 May 2014 10:00 PM PDT കോഴിക്കോട്: നടക്കാവ് അശോകപുരം കൊട്ടാരം റോഡിലെ കാട്ടുവയല്‍ അംബേദ്കര്‍ കോളനിയുടെ വികസനത്തിനുള്ള ഒരു കോടി പദ്ധതി അട്ടിമറിച്ചു. കോളനിക്ക് തൊട്ടടുത്ത ഒരേക്കര്‍ കളിസ്ഥലം കോര്‍പറേഷന്‍ വില്‍ക്കുകയും ചെയ്തു. സ്വയം പര്യാപ്ത പട്ടികജാതി കോളനികള്‍ക്കായി സര്‍ക്കാര്‍ അനുവദിച്ച പദ്ധതി പലയിടത്തും പൂര്‍ത്തിയാക്കിയപ്പോള്‍ കാട്ടുവയലില്‍ തുടങ്ങിയിട്ടില്ല. ഇനി തുടങ്ങുമെന്ന ഉറപ്പുമില്ല. പട്ടികജാതി കോളനി വികസന പദ്ധതി നടപ്പാക്കുന്നതിനുള്ള പ്രധാന ചുമതല സര്‍ക്കാര്‍ സ്ഥലം എം.എല്‍.എമാര്‍ക്കാണ് നല്‍കിയത്. സ്ഥലം എം.എല്‍.എയായ എ. പ്രദീപ്കുമാര്‍ ഒരുതവണ കോളനിയിലെത്തി സര്‍ക്കാര്‍ തുക അനുവദിച്ച വിവരം അറിയിച്ചെങ്കിലും പിന്നീട് തിരിഞ്ഞുനോക്കിയിട്ടില്ലെന്നാണ് കോളനിവാസികളുടെ ആരോപണം. 'കില' നടത്തിയ പട്ടികജാതി സര്‍വേയില്‍നിന്ന് 50ലധികം പട്ടികജാതി കുടുംബങ്ങളുള്ള കോളനികളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. ഇതനുസരിച്ച് ഒന്നാംഘട്ട പട്ടികയില്‍ കോഴിക്കോട് കോര്‍പറേഷനില്‍ കല്ലുത്താന്‍ കടവ്, കാട്ടുവയല്‍ അംബേദ്കര്‍ കോളനി, ശാന്തിനഗര്‍ കോളനി തുടങ്ങിയവയാണ് തെരഞ്ഞെടുത്തത്. സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട പട്ടികജാതി കോളനികളില്‍ ഒരുകോടിയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ട് വര്‍ഷം രണ്ടായി. എന്നാല്‍, കാട്ടുവയലില്‍ ഇപ്പോഴും പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. ഉന്നതരുടെ ഫ്ളാറ്റുകള്‍ക്ക് നടുവിലുള്ള മാലിന്യകേന്ദ്രമായ ഈ കോളനി മാറ്റിസ്ഥാപിക്കണമെന്ന് ചിലര്‍ക്ക് ആഗ്രഹമുണ്ട്. ഇവരാണ് പദ്ധതി നടപ്പാക്കാന്‍ തടസ്സം നില്‍ക്കുന്നത്. ഇവിടെനിന്ന് കാട്ടുവയല്‍ തുടച്ചുനീക്കാന്‍ ശ്രമിക്കുന്നവരാണ് പദ്ധതി അട്ടിമറിച്ചതെന്ന് ഗ്രൗണ്ട് സംരക്ഷണ സമിതി സെക്രട്ടറി കെ.വി. അരവിന്ദാക്ഷന്‍ ആരോപിക്കുന്നു. പദ്ധതി തടഞ്ഞതിനൊപ്പം കോളനിക്ക് പുറത്തുണ്ടായിരുന്ന കുട്ടികളുടെ കളിസ്ഥലമായ ഒരു ഏക്കര്‍ ഭൂമി മേയര്‍ പ്രഫ. എ.കെ പ്രേമജത്തിന്‍െറ നേതൃത്വത്തില്‍ കോസ്റ്റ് ഗാര്‍ഡ് ക്വാര്‍ട്ടേഴ്സിന് കൈമാറി. സ്ഥലം കോര്‍പറേഷന് കൈമാറിയിട്ട് രണ്ടുവര്‍ഷം കഴിഞ്ഞാണ് കോളനിവാസികള്‍ അറിയുന്നത്. കോളനിക്ക് മുന്നിലുണ്ടായിരുന്ന കളിസ്ഥലം നിവാസികള്‍ക്ക് സ്വതന്ത്രമായി ഒത്തുചേരാനുള്ള ഏകയിടമാണ്. ഇതാണ് കോര്‍പറേഷന്‍ വിറ്റത്. പണ്ട് ഇവിടം വയലായിരുന്നു. അന്ന് ആര്‍ക്കും വേണ്ടാത്ത പുറമ്പോക്ക് ഭൂമി. വാസയോഗ്യമല്ലാത്ത ഈ സ്ഥലത്ത് അന്ന് കോര്‍പറേഷനിലെ മാലിന്യം എടുക്കുന്ന പട്ടികജാതിക്കാരായ തൊഴിലാളികളെ പാര്‍പ്പിക്കുകയായിരുന്നു. 1960കളില്‍ ഇവരില്‍ 56 കുടുംബങ്ങള്‍ക്ക് മൂന്ന് സെന്‍റ് ഭൂമിയുടെ പട്ടയവും നല്‍കി. അടുത്തകാലത്താണ് നഗരത്തിലെ പ്രധാന ഫ്ളാറ്റുകളെല്ലാം ഇതിനു ചുറ്റും ഉയര്‍ന്നത്. |
അബൂദബിയില്‍ വാഹനങ്ങളുടെ പിഴ രണ്ടുഘട്ടമായി അടക്കാന്‍ അവസരം Posted: 31 May 2014 09:36 PM PDT അബൂദബി: തലസ്ഥാന എമിറേറ്റില്‍ ഗതാഗത നിയമ ലംഘനത്തിനും പാര്‍ക്കിങ് ലംഘനത്തിനും ലഭിച്ച പിഴകള്‍ രണ്ട് ഘട്ടമായി അടക്കുന്നതിന് അബൂദബി ട്രാഫിക് ആന്‍റ് പട്രോള്‍സ് ഡയറക്ടറേറ്റും ഗതാഗത വകുപ്പും ചേര്‍ന്ന് സൗകര്യമൊരുക്കുന്നു. ജൂണ്‍ ഒന്ന് മുതല്‍ ആഗസ്റ്റ് 31 വരെയാണ് അബൂദബി, അല്‍ഐന്‍, പശ്ചിമ മേഖല എന്നിവിടങ്ങളില്‍ ഗതാഗത നിയമ ലംഘന പിഴകള്‍ അടക്കാന്‍ അവസരം ലഭിക്കുക. പിഴയുടെ പകുതി ഈ കാലയളവിനുള്ളില്‍ ബാക്കി ഒരു വര്‍ഷത്തിനകവും അടക്കണം. ഒന്നില്‍ കൂടുതല്‍ ഗതാഗത നിയമ ലംഘന പിഴകള്‍ ലഭിച്ചവര്‍ക്കും ആയിരം ദിര്‍ഹത്തില്‍ കൂടുതല്‍ പിഴ ഒടുക്കാനുള്ളവര്‍ക്കുമാണ് ഈ അവസരം ഉപയോഗിക്കാന്‍ സാധിക്കുക. സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ഒരു പോലെ ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരമാവധി കുറക്കാന്‍ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. അബൂദബി, അല്‍ഐന്‍, പശ്ചിമ മേഖല എന്നിവിടങ്ങളിലെ ട്രാഫിക് ആന്‍റ് പട്രോള്‍സ് ഡയറക്ടറേറ്റിന്‍െറയും വെഹിക്കിള്‍സ് ആന്‍റ് ഡ്രൈവേഴ്സ് ലൈസന്‍സ് വിഭാഗത്തിന്‍െറയും പേയ്മെന്‍റ് ശാഖകളില്‍ പിഴ രണ്ട് ഘട്ടമായി ഒടുക്കാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. ഗതാഗത നിയമ ലംഘനത്തിന്‍െറയും മവാക്കിഫിന്‍െറയും പിഴകള്‍ വ്യത്യസ്തമായി ഒടുക്കാനാണ് അവസരമുള്ളത്. അബൂദബി പൊലീസും ഗതാഗത വകുപ്പും പിഴകള്‍ നല്‍കുന്നത് സന്തോഷത്തോടെയല്ളെന്നും സുരക്ഷ ഉറപ്പാക്കുന്നതിന്‍െറ ഭാഗമായാണ് നടപടികള്‍ എടുക്കുന്നതെന്നും ട്രാഫിക് ആന്‍റ് പട്രോള്‍സ് ഡയറക്ടറേറ്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഹുസൈന്‍ അഹമ്മദ് അല്‍ ഹാര്‍ത്തി പറഞ്ഞു. പിഴകള്‍ ഒടുക്കുന്നതിന് അവസരം ഒരുക്കുന്നതിനൊപ്പം വാഹന ലൈസന്‍സ് പുതുക്കാനും ജനങ്ങള്‍ സൗകര്യമൊരുക്കുകയാണെന്ന് ഗതാഗത വിഭാഗത്തിലെ മവാക്കിഫ് ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് ഹമദ് അല്‍ മുഹൈരി പറഞ്ഞു. നിയമ ലംഘനങ്ങള്‍ സംബന്ധിച്ച് ജനങ്ങളുടെ പരാതികളും അന്വേഷണങ്ങളും അഭിപ്രായങ്ങളും ഉന്നയിക്കാന്‍ മവാക്കിഫിന്‍െറ ഓഫിസുകളില്‍ സൗകര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിവിധ എമിറേറ്റുകളിലെയും ദുബൈ റോഡ്സ് ആന്‍റ് ട്രാന്‍സ്പോര്‍ട്ട് അതോിറ്റിയുടെയും യു.എ.ഇയിലെയും ജി.സി.സി രാജ്യങ്ങളിലെയും മുനിസിപ്പാലിറ്റികളുടെയും പിഴകള്‍ വാഹന ഉടമകള്‍ ഒടുക്കണം. പിഴ നിലനില്‍ക്കുന്ന വാഹനങ്ങള്‍ വില്‍ക്കാനോ കയറ്റുമതി ചെയ്യാനോ യു.എ.ഇയിലെ എമിറേറ്റുകളില്‍ മാറ്റാനോ അനുവദിക്കില്ളെന്നും അദ്ദേഹം വ്യക്തമാക്കി. |
വനിത തൊഴിലാളികള്‍ക്ക് നിഖാബ് നിര്‍ബന്ധമെന്ന് പറഞ്ഞിട്ടില്ല -തൊഴില്‍ മന്ത്രാലയം Posted: 31 May 2014 09:24 PM PDT ജിദ്ദ: സ്ത്രീകളുടെ സ്വകാര്യ വസ്ത്രങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന വനിത തൊഴിലാളികള്‍ക്ക് മുഖം മറക്കുന്ന വസ്ത്രം (നിഖാബ്) നിര്‍ബന്ധമാണെന്ന് നിഷ്കര്‍ഷിച്ചിട്ടില്ളെന്ന് തൊഴില്‍ മന്ത്രാലയം. സുതാര്യമല്ലാത്തതും ശരീരം മറയുന്നതും മാന്യവുമായ വസ്ത്രം ധരിക്കണമെന്നാണ് മന്ത്രലായം നല്‍കിയ നിര്‍ദേശമെന്ന് തൊഴില്‍ വകുപ്പ് മീഡിയ സെന്‍റര്‍ ഡയറക്ടര്‍ തൈസീര്‍ അല്‍മുഫരിജ് പറഞ്ഞു. ഇസ്ലാമിക ശരീഅത്ത് നിര്‍ദേശിക്കുന്ന വസ്ത്രധാരണ രീതി പിന്തുടരണമെന്നാണ് നിര്‍ദേശം. എന്നാല്‍ പൂര്‍ണമായി മുഖം മറക്കുന്ന നിഖാബ് ധരിക്കണമെന്ന നിര്‍ബന്ധമായ നിര്‍ദേശം മന്ത്രാലയം നല്‍കിയിട്ടില്ല. ശരീര വടിവ് വെളിപ്പെടുത്തന്ന തരത്തിലുള്ള ലോലമായ വസ്ത്രങ്ങള്‍ ധരിക്കരുതെന്ന് നിര്‍ദേശമുണ്ട്. തൊഴില്‍ മേഖലയില്‍ മാന്യമായ വസ്ത്രവും മാന്യമായ പെരുമാറ്റവുമാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, നിഖാബ് ധരിക്കുന്നത് സംബന്ധിച്ച് എന്തെങ്കിലും നിര്‍ദേശം തൊഴില്‍ മന്ത്രാലയത്തിന് നല്‍കിയിട്ടില്ളെന്ന് ‘ഹൈഅ’ മേധാവി ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് പറഞ്ഞു. സമൂഹത്തിന്‍െറ ധാര്‍മിക നിലവാരം ഉറപ്പാക്കുകയും ശരീഅത്തനുസരിച്ച് ഉദ്ബോധനം നടത്തുകയുമാണ് ഹൈഅയുടെ ചുമതല. എന്നാല്‍ ശരീഅത്ത് നിര്‍ദേശിക്കുന്ന ‘ഹിജാബി’ല്‍ മുഖം മറക്കുന്നതും ഉള്‍പ്പെടുമെന്നാണ് പണ്ഡിതന്മാരുടെ അഭിപ്രായമെന്ന് അദ്ദേഹം പറഞ്ഞു. നിഖാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട് കടയുടമ വനിതാ തൊഴിലാളിയോട് എന്തെങ്കിലും നിര്‍ബന്ധിക്കുന്ന പക്ഷം അക്കാര്യം തൊഴില്‍ മന്ത്രാലയത്തെ അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു. |
ബ്രസീല്‍ ലോകകപ്പിലെ യുവതുര്‍ക്കികള്‍ Posted: 31 May 2014 09:21 PM PDT ഡീഗോ റേയസ് റിയോ ഡെ ജനീറോ: ബ്രസീലിനെ ഞെട്ടിച്ച് 2012ലെ ലണ്ടന്‍ ഒളിമ്പിക്സില്‍ മെക്സികോക്ക് സ്വര്‍ണം നേടിക്കൊടുത്ത ടീമില്‍ അംഗമായ ഡീഗോ അന്‍േറാണിയോ റേയസ് റൊസാലെസ് എന്ന 22കാരന്‍ ബ്രസീല്‍ ലോകകപ്പിലൂടെ ലോകം കീഴടക്കാനുള്ള പുറപ്പാടിലാണ്. സബ് ജൂനിയര്‍ തലം മുതല്‍ ദേശീയകുപ്പായമണിഞ്ഞ ഡീഗോ 22 മത്സരങ്ങളിലേ ഇതിനകം സീനിയര്‍ ടീമില്‍ കളിച്ചിട്ടുള്ളൂവെങ്കിലും ബൂട്ടുകെട്ടിയ കളികളിലൊക്കെയും സ്വന്തം മുദ്ര പതിച്ചിട്ടുണ്ടെന്നത് വേറെകാര്യം. 2011ലെ കോപാ അമേരിക്കയില്‍ ഗോള്‍ നേടിയ ഡീഗോ റേയസ് കഴിഞ്ഞ കോണ്‍ഫെഡറേഷന്‍സ് കപ്പില്‍ ജപ്പാനെതിരെ മെക്സികോയുടെ വിജയഗോള്‍ കുറിച്ച് അദ്ഭുതമായിരുന്നു. ആരെയും കൊതിപ്പിക്കുന്ന ആ ഗോളാണ് ഡീഗോക്ക് മെക്സിക്കന്‍ ആരാധകരുടെ മനസ്സില്‍ ഇടംനല്‍കിയത്. മെക്സികോക്കാരനെങ്കിലും ഡീഗോ കളിപഠിച്ചത് പോര്‍ചുഗലില്‍നിന്നാണ്. എഫ്.സി പോര്‍ട്ടോയില്‍നിന്ന് കഴിഞ്ഞ വര്‍ഷമാണ് ഈ മധ്യ അമേരിക്കന്‍ പ്രതിഭ ‘ക്ളബ് അമേരിക്ക’യിലത്തെിയതും മെക്സികോയുടെ യോഗ്യതാ മത്സരങ്ങളില്‍ പകരക്കാരനായത്തെി ടീമിലെ നിറസാന്നിധ്യമായതും. ഇത്തവണയും പകരക്കാരനായായിരിക്കും ഡീഗോക്ക് അവസരം ലഭിക്കുക. വില്യം കാര്‍വായോ 1992ല്‍ അംഗോളയില്‍ ജനിച്ച വില്യം കാര്‍വായോ എന്ന കരുത്തന്‍ പയ്യന്‍സാണ് യുസേബിയോയുടെ പിന്‍ഗാമിയായി പ്രവചിക്കപ്പെട്ടിരിക്കുന്നത്. പോര്‍ചുഗീസ് ടീമിന്‍െറ മധ്യനിരയില്‍ മിറാലസിന്‍െറ പകരക്കാരനായായിരുന്നു അരങ്ങേറ്റം, അതും രണ്ടാം പകുതിയില്‍. പിന്നീടങ്ങോട്ട് പോര്‍ചുഗലിന്‍െറ കളിതന്നെ മാറിയെന്ന് അവരുടെ അവസാന മൂന്നു യോഗ്യതാ മത്സരങ്ങളും സാക്ഷ്യപ്പെടുത്തുന്നു. കരുത്താണ് കര്‍വായോയുടെ കൈമുതല്‍. വയസ്സ് ഇരുപത്തിരണ്ടേ ആയുള്ളൂവെങ്കിലും കളിക്കളത്തില്‍ അചഞ്ചലനാണ്. കൃത്യമായി നല്‍കുന്ന പാസുകള്‍, പ്രതിയോഗിക്ക് പരിക്കേല്‍ക്കാതെ തന്ത്രപൂര്‍വം പന്ത് കൈക്കലാക്കുന്ന ശൈലി, പെപ്പേയുടെയും കൊണ്‍സേന്‍േറാറോയുടെയും നാട്ടുകാരനായ പയ്യന്‍സിനെ വേര്‍തിരിച്ചുനിര്‍ത്തുന്നു. സ്പോര്‍ട്ടിങ് ലിസ്ബണിന്‍െറ ഈ സെന്‍റര്‍ മിഡ്ഫീല്‍ഡര്‍ക്കുവേണ്ടി ചെല്‍സിയും ചാമ്പ്യന്‍സ് ലീഗ് രണ്ടാംസ്ഥാനക്കാരായ അത്ലറ്റികോ മഡ്രിഡും വിലപറഞ്ഞുകഴിഞ്ഞു.പകരക്കാരനായി വന്ന് രംഗം കൈയടക്കിയേക്കാവുന്ന രണ്ടാമനായാണ് കമ്പ്യൂട്ടര്‍ കര്‍വായോക്ക് സ്ഥാനം നല്‍കിയിരിക്കുന്നത്. റഹീം സ്റ്റെര്‍ലിങ് ജമൈക്കയില്‍ ജനിച്ച് ഇംഗ്ളണ്ടില്‍ വളര്‍ന്ന് വെസ്റ്റ്ഹാം യുനൈറ്റഡിലൂടെ ഇംഗ്ളീഷ് ടീമിലത്തെിയ പവര്‍ ഫുട്ബാളിന്‍െറ പ്രതിനിധിയാണ് പുതുമുഖം റഹീം ഷക്കീല്‍ സ്റ്റെര്‍ലിങ്. നിലവില്‍ ലിവര്‍പൂളില്‍ കളിക്കുന്ന സ്റ്റെര്‍ലിങ് 2012 സെപ്റ്റംബര്‍ പത്തിനാണ് ആദ്യമായി ത്രീ ലയണ്‍സിന്‍െറ വെള്ളക്കുപ്പായമണിഞ്ഞത്. അതേവര്‍ഷം തന്നെ സ്വീഡനെതിരെയുള്ള മത്സരത്തിലും പങ്കാളിയായി. അതിവേഗമാണ് ഈ മുന്‍ ജമൈക്കക്കാരന്‍െറ കൈമുതല്‍. എന്നാല്‍, കളിക്കളത്തിലെ മറ്റൊരു ബാലോറ്റെല്ലിയായതുകൊണ്ട് അണ്ടര്‍ 16 ടീമില്‍ അംഗമായിരുന്ന നാളുകളിലേ സ്റ്റെര്‍ലിങ് ഇംഗ്ളീഷ് അധികൃതര്‍ക്ക് തലവേദനയാണ്. 17ാം വയസ്സില്‍തന്നെ ഒരു പെണ്‍കുഞ്ഞിന്‍െറ പിതാവായിത്തീര്‍ന്നുവെന്ന് മാത്രമല്ല, തന്‍െറ കുഞ്ഞിന്‍െറ മാതാവിനെയും മറ്റൊരു യുവതിയെയും മാരകമായി പരിക്കേല്‍പിച്ചതിന് നിയമനടപടി നേരിടുകയുമാണ്. കളത്തിന് പുറത്ത് അനുകരണീയമല്ലാത്ത മാതൃകയാണെങ്കിലും കളത്തിലെ മികവ് പ്രത്യേകിച്ച് പന്തിനോടുള്ള ചങ്ങാത്തം പരിഗണിച്ചാല്‍ ഇംഗ്ളീഷ് ഫുട്ബാളിന്‍െറ വാഗ്ദാനമാണ് റഹീം ഷക്കീല്‍. |
ഇടതുപക്ഷ രാഷ്ട്രീയവും മുസ്ലിംകളും Posted: 31 May 2014 09:07 PM PDT Byline: സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി എല്‍.ഡി.എഫിന് കേരളത്തില്‍ ഏഴുമുതല്‍ 12 വരെ സീറ്റുകള്‍ ലഭിച്ചേക്കാമെന്ന നിരീക്ഷണമാണ് ലോക്സഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനുശേഷം എഴുതിയ ലേഖനങ്ങളില്‍ നടത്തിയിരുന്നത്. എല്‍.ഡി.എഫ് ജയിക്കുമെന്ന് ഉറപ്പുള്ള മണ്ഡലങ്ങളില്‍ ചാലക്കുടിയെയും കണ്ണൂരിനെയും ഉള്‍പ്പെടുത്തിയിരുന്നു. എക്സിറ്റ്പോള്‍ ഫലങ്ങളും പ്രീ എക്സിറ്റ്പോള്‍ ഫലങ്ങളും മേല്‍പറഞ്ഞ നിരീക്ഷണത്തിന് കടകവിരുദ്ധമായി പുറത്തുവന്നുകൊണ്ടേയിരുന്നപ്പോഴും നിരീക്ഷണത്തില്‍ പുന$പരിശോധന നടത്തേണ്ടതുണ്ടെന്ന് തോന്നിയില്ല. അതേസമയം, തെരഞ്ഞെടുപ്പ് തീയതി അടുത്തുവരുംതോറും എല്‍.ഡി.എഫിന് കൂടുതല്‍ സീറ്റുകള്‍ ലഭിക്കാനിടയുണ്ടെന്ന പ്രതീക്ഷ വര്‍ധിച്ചുവന്നു. കൊല്ലം, മാവേലിക്കര, ആലപ്പുഴ, കോഴിക്കോട്, വടകര സീറ്റുകളാണ് പ്രതീക്ഷ ഉളവാക്കിയത്. ആര്‍.എസ്.പി ഇടതുപാളയം വിട്ട് അപ്രതീക്ഷിതമായി യു.ഡി.എഫില്‍ ചേക്കേറിയെങ്കിലും സി.എം.പിയുടെ ഒരു വിഭാഗവും ജെ.എസ്.എസ് ഗൗരിയമ്മ വിഭാഗവും എല്‍.ഡി.എഫുമായി സഹകരിക്കാന്‍ തയാറായത് ആര്‍.എസ്.പിയുടെ വിട്ടുപോക്കിനെ മറികടക്കാന്‍ എല്‍.ഡി.എഫിനെ സഹായിക്കുമെന്നും കരുതി. എന്നാല്‍, ഫലം പുറത്തുവന്നപ്പോള്‍ എല്‍.ഡി.എഫ് എട്ട് സീറ്റ് നേടിയെങ്കിലും ജയപ്രതീക്ഷ ഉണര്‍ത്തിയ അഞ്ച് സീറ്റുകളില്‍ പരാജയപ്പെട്ടു. കോഴിക്കോട് സി.പി.എം കേന്ദ്രകമ്മിറ്റി അംഗമായ എ. വിജയരാഘവനും കൊല്ലത്ത് പോളിറ്റ്ബ്യൂറോ അംഗം എം.എ. ബേബിയും കനത്ത തോല്‍വി ഏറ്റുവാങ്ങി. ഈ തോല്‍വിയെ സി.പി.എമ്മിലെ കരിയറിസ്റ്റുകളുടെ പതനമെന്നു വിലയിരുത്തുന്നവരും പാര്‍ട്ടിക്കുള്ളില്‍തന്നെയുണ്ടെന്നാണ് പറയപ്പെടുന്നതെന്നും സൂചിപ്പിക്കട്ടെ. മാവേലിക്കര, ആലപ്പുഴ, വടകര, വയനാട് മണ്ഡലങ്ങളില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥികളുടെ ഭൂരിപക്ഷം വളരെ വലിയ അളവില്‍ കുറഞ്ഞു. എങ്കിലും ജയസാധ്യത ഉണര്‍ത്തിയ കൊല്ലം, ആലപ്പുഴ, മാവേലിക്കര, കോഴിക്കോട്, വടകര സീറ്റുകളില്‍ എന്തുകൊണ്ട് എല്‍.ഡി.എഫ് പരാജയപ്പെടാനിടയായി എന്നത് പരിശോധന അര്‍ഹിക്കുന്നു. മേല്‍പറഞ്ഞ സീറ്റുകളില്‍ എല്‍.ഡി.എഫ് പരാജയപ്പെട്ടതിനും കാസര്‍കോട് എല്‍.ഡി.എഫ് ഭൂരിപക്ഷം നിരാശജനകമാംവിധം കുറഞ്ഞതിനും ബി.ജെ.പിക്ക് വോട്ട് ആശങ്കജനകമാംവിധം വര്‍ധിച്ചതിനും നിരവധി കാരണങ്ങളുണ്ട്. ഹിന്ദു യുവവോട്ടര്‍മാരില്‍ ബഹുഭൂരിപക്ഷവും സൈബര്‍ മീഡിയകളിലെ നരേന്ദ്ര മോദി അനുകൂല പ്രചാരണങ്ങളില്‍ മതിമയക്കപ്പെട്ടത് എല്‍.ഡി.എഫിന്‍െറ വോട്ടുബാങ്കില്‍ ഗണ്യമായ ഇടിവ് വരുത്തിയിട്ടുണ്ട്. ഇതൊരു കാരണമാണ്. കൈരളി-പീപ്പ്ള്‍ ചാനലില്‍ ജോണ്‍ ബ്രിട്ടാസ് ഗെയ്ല്‍ ട്രെഡ്വെലുമായി നടത്തിയ അഭിമുഖം ധീവര സമുദായത്തിന്‍െറ വോട്ട് ഇടതുപക്ഷത്തിന് എതിരാവുന്നതിനു കാരണമായെന്ന് സി.പി.എം ആലപ്പുഴ ജില്ലാകമ്മിറ്റി അംഗങ്ങളില്‍ ബഹുഭൂരിപക്ഷവും കരുതുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. പക്ഷേ, ഗെയ്ല്‍ ട്രെഡ്വെലുമായി കൈരളി ചാനല്‍ നടത്തിയ അമൃതാനന്ദമയി വിരുദ്ധ അഭിമുഖം ഇടതുപക്ഷത്തെ തോല്‍പിക്കാവുന്ന വിധം വോട്ടിങ്ങില്‍ പ്രതിഫലിച്ചു എന്നു തറപ്പിച്ചു വിലയിരുത്തിക്കൂടാ. കാരണം, സന്തോഷ്മാധവന്‍െറ അറസ്റ്റിനെ തുടര്‍ന്ന് കേരളത്തില്‍ ഇടതുഭരണ കാലത്തുണ്ടായ ആള്‍ദൈവങ്ങള്‍ക്കെതിരായ നിയമ നടപടികളെക്കൊണ്ട് കേരളത്തില്‍ ഇടതുവിരുദ്ധ രാഷ്ട്രീയ തരംഗമൊന്നും ഉണ്ടായിട്ടില്ലല്ളോ. അങ്ങനെ ഉണ്ടായിരുന്നെങ്കില്‍ ഇത്രയും കുറഞ്ഞ ഭൂരിപക്ഷത്തിലാകുമായിരുന്നില്ല ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അധികാരത്തിലേറേണ്ടിയിരുന്നത്. ഇങ്ങനെ പരാമര്‍ശവും പരിചിന്തനയും അര്‍ഹിക്കുന്ന നിരവധി ഘടകങ്ങള്‍ എല്ലാ രാഷ്ട്രീയ സാഹചര്യങ്ങളും അനുകൂലമായിരുന്നിട്ടും ഇടതുപക്ഷം പ്രതീക്ഷക്കൊത്ത വിജയം നേടാതെപോയതിനു കാരണമായി പറയാനുണ്ട്. എങ്കിലും എല്‍.ഡി.എഫിനുണ്ടായ പരാജയത്തിന് മുഖ്യകാരണം എല്‍.ഡി.എഫ് അവലംബിച്ചുവരുന്ന മുസ്ലിംവിരുദ്ധ സമീപനങ്ങളാണ്. കോഴിക്കോട്, വടകര, കാസര്‍കോട് മണ്ഡലങ്ങളില്‍ എല്‍.ഡി.എഫിന് പരാജയവും പരീക്ഷണാവസ്ഥയും ഉണ്ടാക്കിയത് മുസ്ലിംകളില്‍ അവിശ്വാസം വളര്‍ത്തുന്ന തരത്തില്‍ എല്‍.ഡി.എഫില്‍നിന്നുണ്ടായ നടപടികളാണ്. ഇക്കാര്യം ആത്മവിമര്‍ശപരമായി പൊതുവെ എല്‍.ഡി.എഫും പ്രത്യേകിച്ച് സി.പി.എമ്മും ചര്‍ച്ചചെയ്തേ പറ്റൂ. കാവി പ്രസ്ഥാനങ്ങളുടെ അക്രമാസക്തമായ മുസ്ലിംവിരുദ്ധ നടപടികള്‍ക്കെതിരെ, അധികാരക്കസേരയില്‍ അഭിരമിച്ചുകഴിയുന്ന ആഢ്യനേതൃത്വങ്ങളുള്ള മുസ്ലിംലീഗ് ചെറുവിരല്‍ അനക്കുന്നില്ല എന്നത് ഉള്‍പ്പെടെയുള്ള നിലപാടുകളില്‍ പ്രതിഷേധിച്ചാണ് മുസ്ലിംലീഗിലെ ഏറ്റവും ജനസ്വാധീനമുള്ള നേതാവായിരുന്ന ഇബ്രാഹീം സുലൈമാന്‍ സേട്ട് പാര്‍ട്ടിയില്‍നിന്ന് രാജിവെച്ച് ഇന്ത്യന്‍ നാഷനല്‍ ലീഗ് രൂപവത്കരിക്കുന്നത്. അക്കാലത്ത് സി.പി.എമ്മിന്‍െറ ദേശീയ നേതാക്കളില്‍ പ്രധാനിയായിരുന്ന ഹര്‍കിഷന്‍ സിങ് സുര്‍ജിത്തിന്‍െറ അറിവും അഭിവാദനങ്ങളും സുലൈമാന്‍ സേട്ടിന്‍െറ നടപടിക്കു പിന്നിലുണ്ടായിരുന്നു. എന്നാല്‍, ഐ.എന്‍.എല്ലിന്‍െറ രൂപവത്കരണത്തെ രാഷ്ട്രീയമായി പ്രയോജനപ്പെടുത്താനുള്ള തുടര്‍നടപടികളൊന്നും ഇടതുമുന്നണി നേതൃത്വം യഥാസമയം കൈക്കൊണ്ടില്ല. ഐ.എന്‍.എല്ലിന്‍െറ ഇടതുമുന്നണി പ്രവേശം ഇന്ത്യന്‍ മിത്തോളജിയുടെ സങ്കേതം ഉപയോഗിച്ച് പറഞ്ഞാല്‍ ഗണപതി കല്യാണം പോലെ ‘നാളെ നാളെ’ എന്നിങ്ങനെ നീണ്ടുപോവുകയാണുണ്ടായത്. ഈ അലംഭാവത്തിലുള്ള പ്രതിഷേധം പരസ്യമായി പ്രഖ്യാപിച്ചുകൊണ്ടാണ് ഐ.എന്‍.എല്‍ ഒറ്റക്ക് മത്സരിക്കാനുള്ള തീരുമാനം ലോക്സഭാ തെരഞ്ഞെടുപ്പില്‍ വാര്‍ത്താസമ്മേളനം നടത്തി അറിയിച്ചത്. എന്തായാലും ‘ഐ.എന്‍.എല്ളോ, അവര്‍ പോകുന്നെങ്കില്‍ പോകട്ടെ -പോയാലും ഇടതുമുന്നണിക്കൊരു ചുക്കും ഇല്ല’ എന്നിങ്ങനെ പ്രതികരിക്കാനുള്ള മാടമ്പിത്തം കാട്ടാതെ തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ ഐ.എന്‍.എല്ലിന്‍െറ ഇടതുമുന്നണി പ്രവേശത്തില്‍ സത്വര നടപടികള്‍ ഉണ്ടാക്കാമെന്നു പറഞ്ഞ് ഐ.എന്‍.എല്ലിനെ അനുനയിപ്പിക്കാന്‍ പിണറായി വിജയന്‍ ശ്രമിച്ചത് അനുമോദനീയമാണ്. ഐ.എന്‍.എല്ലിനുശേഷം മുസ്ലിംലീഗിന് കനത്ത വെല്ലുവിളി ഉയര്‍ത്തിയത് അബ്ദുന്നാസിര്‍ മഅ്ദനിയും പി.ഡി.പിയും ആയിരുന്നു. തെളിയിക്കാനാവാത്ത കുറ്റങ്ങളെ പ്രതി ഒമ്പതര വര്‍ഷം കോയമ്പത്തൂര്‍ ജയിലില്‍ അന്യായത്തടങ്കല്‍ അനുഭവിക്കേണ്ടിവന്ന മഅ്ദനി കോടതി നിരുപാധികം വിട്ടയച്ചതിനെ തുടര്‍ന്ന് കേരളത്തിലത്തെിയപ്പോള്‍, ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള സി.പി.എം നേതാക്കള്‍ ഉജ്ജ്വലമായ വരവേല്‍പാണ് മഅ്ദനിക്ക് നല്‍കിയത്. തുടര്‍ന്ന്, 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പിണറായി വിജയന്‍ മഅ്ദനിയുമായി അത്യാവേശത്തോടെ വേദി പങ്കിടുകയും ചെയ്തു. എന്നാല്‍, മഅ്ദനി ബാന്ധവത്തിനെതിരെ സി.പി.ഐ നേതൃത്വവും വി.എസും ഉയര്‍ത്തിയ വിവാദങ്ങളും തെരഞ്ഞെടുപ്പില്‍ ഏല്‍ക്കേണ്ടിവന്ന കനത്ത പരാജയവും മഅ്ദനിയെ ഇടതുമുന്നണിയുമായി തുടര്‍ന്ന് സഹകരിപ്പിക്കുന്നതില്‍ എന്തെങ്കിലും നടപടിയെടുക്കാന്‍ പിണറായി വിജയനുപോലും സാധിക്കാത്ത സ്ഥിതിയാണ് ഉണ്ടാക്കിയത്. ബാംഗ്ളൂര്‍ ബോംബ് സ്ഫോടനകേസില്‍ മഅ്ദനിയെ പ്രതിയാക്കി കെട്ടിച്ചമച്ച മറ്റൊരു കുറ്റപത്രവുമായി ബി.ജെ.പി ഭരിക്കുന്ന കര്‍ണാടകയിലെ പൊലീസ് കേരളത്തില്‍വന്ന് മഅ്ദനിയെ അറസ്റ്റ്ചെയ്തപ്പോള്‍, ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന് ഇടപെടാനും കഴിഞ്ഞില്ല. ഇതൊക്കെ മഅ്ദനിയോട് ആശയവും ആവേശവും വെച്ചുപുലര്‍ത്തുന്ന സാധാരണക്കാരായ പതിനായിരക്കണക്കിന് മുസ്ലിംകളില്‍ ഉണ്ടാക്കിയ നിരാശ വലുതായിരുന്നു. ഇങ്ങനെ ഐ.എന്‍.എല്‍, പി.ഡി.പി തുടങ്ങിയ കക്ഷികളുമായുള്ള രാഷ്ട്രീയ ബന്ധത്തില്‍ ഇടതുമുന്നണി അവലംബിച്ച അടിയുറപ്പില്ലാത്തതും ആടി ഉലയുന്നതുമായ സമീപനങ്ങള്‍ മുസ്ലിംലീഗിന് ബദലായൊരു രാഷ്ട്രീയ മുന്നേറ്റം ആഗ്രഹിക്കുന്ന മുസ്ലിംകള്‍ക്കിടയില്‍ ഇടതിനെ വിശ്വസിക്കുന്നതെങ്ങനെ എന്ന സന്ദേഹമാണ് പരക്കെ വളര്‍ത്തിയത്. ഇത്തരം അവിശ്വാസം മുസ്ലിംകളില്‍ നിലനില്‍ക്കേതന്നെയാണ് ഇടതുപക്ഷത്തിന് രാഷ്ട്രീയ പിന്തുണ നല്‍കാറുള്ള ജമാഅത്തെ ഇസ്ലാമിയെ ആര്‍.എസ്.എസുപോലെ അപകടകാരിയായ വര്‍ഗീയപ്രസ്ഥാനം എന്നു വിശേഷിപ്പിച്ച് ഹമീദ് ചേന്ദമംഗലൂരിന്‍െറ ശൈലിയില്‍ പിണറായി വിജയന്‍ കടന്നാക്രമിച്ചത്. അത്തരമൊരു വിലയിരുത്തല്‍ പിണറായി വിജയന്‍ നടത്തിയത് കാന്തപുരത്തെ പോലുള്ള മുഖ്യധാരാ മുസ്ലിംകളെ ഇടതിനോട് ചേര്‍ത്തുനിര്‍ത്താനാണെന്നു വാദിച്ചവരുണ്ട്. പക്ഷേ, കാന്തപുരം പക്ഷവും ഇടതിനെ തുണച്ചില്ളെന്നുവേണം കരുതാന്‍. 2014ലെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ അത് തെളിയിക്കുന്നു. കാന്തപുരം വിഭാഗത്തിന്‍െറ രാഷ്ട്രീയ പിന്തുണ ഇടതുപക്ഷത്തിനുണ്ടായിരുന്നെങ്കില്‍ കാസര്‍കോടും വടകരയിലും കോഴിക്കോട്ടും താരതമ്യേന നല്ല ഭൂരിപക്ഷത്തില്‍തന്നെ ഇടതുപക്ഷം ജയിക്കുമായിരുന്നു -പൊന്നാനിയില്‍ ഇ.ടി. മുഹമ്മദ് ബഷീര്‍ തോല്‍ക്കാനുള്ള സാധ്യതയും ഉണ്ടായിരുന്നു. അതൊന്നും സംഭവിച്ചില്ല എന്നതിനാല്‍ കാന്തപുരം വിഭാഗത്തെ ആകര്‍ഷിക്കാന്‍വേണ്ടി ജമാഅത്തെ ഇസ്ലാമിയെ തള്ളിപ്പറഞ്ഞതാണെന്ന വാദത്തില്‍ യാഥാര്‍ഥ്യമുണ്ടെങ്കില്‍ അതിന്‍െറ ഫലം കനത്ത നഷ്ടക്കച്ചവടമാണെന്നുതന്നെ പറയേണ്ടിവരുന്നു. എന്നാല്‍, ജമാഅത്തെ ഇസ്ലാമിക്ക് താരതമ്യേന എണ്ണത്തില്‍ കുറവെങ്കിലും വിശ്വാസയോഗ്യമായ വോട്ടുകള്‍ ഉണ്ടെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്ക് കിട്ടിയ വോട്ടുകള്‍ തെളിയിക്കുന്നു. ഇപ്പറഞ്ഞ കാര്യങ്ങള്‍ കണക്കിലെടുത്ത്, മുസ്ലിം ജനവിഭാഗങ്ങളെ മുഖ്യധാരയില്‍ കൊണ്ടുവരുന്നതിനു സഹായകമായ രാഷ്ട്രീയബാന്ധവങ്ങള്‍ ഇടതുമുന്നണി വളര്‍ത്തിയെടുക്കേണ്ടിയിരിക്കുന്നു. ഇത് കേരളത്തിലും ബംഗാളിലും ചെയ്യാതെ, അഥവാ ചുകന്ന ആര്‍.എസ്.എസ് എന്നു തെറ്റിദ്ധരിച്ച് അകന്നു നില്‍ക്കുന്ന മതന്യൂനപക്ഷങ്ങളുടെ തെറ്റിദ്ധാരണകള്‍ നീക്കാന്‍ വേണ്ട പ്രായോഗിക നടപടികള്‍ അവലംബിക്കാതെ, ഇടതുപക്ഷത്തിന് മേല്‍ക്കൈ നേടാന്‍ സാധിക്കുമെന്ന് കരുതിക്കൂടാ. |
No comments:
Post a Comment