എംബസിയുടെ സുരക്ഷക്ക് യു.എസ് സേന ഇറാഖിലേക്ക് Madhyamam News Feeds |
- എംബസിയുടെ സുരക്ഷക്ക് യു.എസ് സേന ഇറാഖിലേക്ക്
- ബേബി ഹാജര്‍ ബുക്കില്‍ ഒപ്പുവെക്കാത്തത് ചട്ടവിരുദ്ധം -സ്പീക്കര്‍
- മദ്യനയം; സര്‍ക്കാറിന് കോടതിയുടെ വിമര്‍ശം
- കപ്പിലേക്കുള്ള ജര്‍മന്‍ തുടക്കം
- അല്‍ജസീറ ലേഖകനെ ഈജിപ്ത് മോചിപ്പിക്കും
- റോഡ് സുരക്ഷ : അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു
- കേരളമടക്കം സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് നിയമിച്ച ഗവര്‍ണര്‍മാരെ മാറ്റും
- സ്വര്‍ണ വിലയില്‍ മാറ്റമില്ല
- ഇനിയെന്തൊക്കെ കേള്‍ക്കാനിരിക്കുന്നുവെന്ന് മലികാ ബാനു
- വേണം ‘കടുത്ത നടപടികള്‍’
എംബസിയുടെ സുരക്ഷക്ക് യു.എസ് സേന ഇറാഖിലേക്ക് Posted: 17 Jun 2014 01:15 AM PDT Image: വാഷിങ്ടണ്‍: ഇറാഖിന്‍െറ വടക്കന്‍ മേഖലയില്‍ വിമതര്‍ പിടിമുറുക്കുന്നതിനിടെ തങ്ങളുടെ എംബസിക്കും ഉദ്യോഗസ്ഥര്‍ക്കും സംരക്ഷണം നല്‍കാന്‍ യു.എസ് 275 സൈനികരെ ഇറാഖിലേക്ക് അയക്കുന്നു. യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സുരക്ഷാ ഭീഷണിയുള്ള സമയം വരെ പട്ടാളം അവിടെ തുടരുമെന്നും ഒബാമ അറിയിച്ചു. ഡ്രോണ്‍ ആക്രമണത്തിനായി അമേരിക്കന്‍ കപ്പലുകള്‍ ഇതിനകം തന്നെ ഗള്‍ഫ് മേഖലയില്‍ നങ്കൂരമിട്ടിട്ടുണ്ട്. 170 സൈനികര്‍ ഇതിനകം തന്നെ ഇറാഖിലത്തെിയിട്ടുണ്ട്. ബാക്കിയുള്ളവര്‍ കുവൈത്തുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ക്യാമ്പ് ചെയ്തിരിക്കുകയാണ്. അതിനിടെ, സംയുക്ത സൈനിക നീക്കം ഉണ്ടാവി െല്ലന്ന് ഇറാനും യു.എസും അറിയിച്ചു. അതേസമയം, ഇറാഖില്‍ നിന്ന് തങ്ങളുടെ സേനയെ പിന്‍വലിക്കുമെന്ന് യു.എന്‍ അറിയിച്ചു. കുര്‍ദ് പ്രവിശ്യയുടെ തലസ്ഥാനമായ എര്‍ബിലില്‍ ആയിരിക്കും യു.എന്‍ സേന ഇനി ക്യാമ്പ് ചെയ്യുക. തലസ്ഥാനമായ ബാഗ്ദാദ് വിമതരുടെ കടന്നുകയറ്റ ഭീഷണി നേരിടുന്നില്ല എന്നാണ് യു.എന്നിന്‍െറ നിലപാട്. |
ബേബി ഹാജര്‍ ബുക്കില്‍ ഒപ്പുവെക്കാത്തത് ചട്ടവിരുദ്ധം -സ്പീക്കര്‍ Posted: 17 Jun 2014 12:13 AM PDT Image: തിരുവനന്തപുരം : നിയമസഭയില്‍ ഹാജരായ എം.എ ബേബി ഹാജര്‍ ബുക്കില്‍ ഒപ്പുവെക്കാത്തത് ചട്ടവിരുദ്ധമാണെന്ന് സ്പീക്കറുടെ റൂളിങ്. ഹാജര്‍ ബുക്കില്‍ ഒപ്പുവെച്ചില്ളെങ്കിലും വോട്ടെടുപ്പില്‍ പങ്കെടുക്കാമെന്നും സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ റൂളിങ് നല്‍കി. |
മദ്യനയം; സര്‍ക്കാറിന് കോടതിയുടെ വിമര്‍ശം Posted: 17 Jun 2014 12:10 AM PDT Image: കൊച്ചി: ബാര്‍ ലൈസന്‍സ് വിഷയത്തില്‍ നയപരമായ തീരുമാനം എടുക്കുന്നതിന് നാലാഴ്ച സമയം അനുവദിക്കണമെന്ന് സര്‍ക്കാര്‍ ഹൈകോടതിയില്‍ അറിയിച്ചു. ബാര്‍ ലൈസന്‍സ് വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ ഹൈകോടതി ഡിവിഷന്‍ ബെഞ്ച് സര്‍ക്കാറിന് നിര്‍ദേശം നല്‍കിയിരുന്നു. ഹരജി പരിഗണിച്ച കോടതി ഈ വിഷയത്തില്‍ സര്‍ക്കാറിന്‍റെ നിലപാടിനെ കുറ്റപ്പെടുത്തുകയും ചെയ്തു. മദ്യത്തിന്‍റെ ഉപയോഗം കുറച്ചുകൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെങ്കില്‍ പുതിയ ബാറുകള്‍ക്ക് ലൈസന്‍സ് എന്തിനാണെന്ന് കോടതി ചോദിച്ചു. സര്‍ക്കാറിന്‍റെ വാക്കും പ്രവര്‍ത്തിയും രണ്ടാണ്. സമ്പൂര്‍ണ മദ്യ നിരോധനമാണ് ലക്ഷ്യമെന്ന് പറയുമ്പോഴും നടപടി അതിനു വിരുദ്ധമാണ്. സുതാര്യമായി മദ്യം ലഭ്യമാവുന്ന അവസ്ഥയാണ്. സ്ത്രീകളും കുട്ടികളും അടക്കമുള്ളവരുടെ മദ്യ ഉപഭോഗത്തില്‍ വരുന്ന വര്‍ധന ഇതാണ് കാണിക്കുന്നത്. ടൂറിസം പ്രമേഷന്‍ ആണ് ലക്ഷ്യമെങ്കില്‍ ടൂറിസം മേഖലയില്‍ മാത്രം ബാറുകള്‍ പോരെയെന്നും ജസ്റ്റിസ് ഹാറുണ്‍ അല്‍ റഷീദ്, അനില്‍ നരേന്ദ്രന്‍ എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു. ബാറുകളുടെ എണ്ണം കുറഞ്ഞതുകൊണ്ടും കാര്യമില്ല. ഒൗട്ട്ലെറ്റുകളില്‍ മദ്യം യഥേഷ്ടം ലഭിക്കുന്ന സാഹചര്യമുണ്ട്. സമ്പന്നരായ ബാര്‍ ഉടമകള്‍ക്ക് സ്റ്റാര്‍ പദവി നേടിയെടുക്കുന്നതിന് തടസ്സം ഉണ്ടാവില്ല. അതുകൊണ്ടു തന്നെ സര്‍ക്കാറിന്‍റെ നടപടികള്‍ ലക്ഷ്യം കാണില്ളെന്നും കോടതി ചൂണ്ടിക്കാട്ടി. ജൂലൈ ഏഴാം തിയതിക്കകം മദ്യ നയം അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
|
കപ്പിലേക്കുള്ള ജര്‍മന്‍ തുടക്കം Posted: 16 Jun 2014 11:59 PM PDT Image: ബ്രസീല്‍ ലോകകപ്പിനത്തെുന്ന ടീമുകളില്‍ ഏറ്റവും സമതുലിതമായ നിര ജര്‍മനിയുടേതാണെന്ന നിഗമനങ്ങള്‍ക്ക് സാല്‍വദോറിലെ മോണ്ടെ നോവ അറീനയില്‍ അലമാനിയക്കാര്‍ ആദ്യ കളിയില്‍തന്നെ അടിവരയിട്ടു. കരുത്തരായ പോര്‍ചുഗലിന്‍െറ വലയില്‍ നാലു ഗോളുകള്‍ അടിച്ചുകൂട്ടിയ ജര്‍മന്‍ നിര കപ്പിലേക്കുള്ള സാധ്യതകള്‍ വര്‍ണാഭമാണെന്ന് വരച്ചുകാട്ടുകയായിരുന്നു. ഗോളെന്നുറച്ച ഒരു മനോഹര നീക്കം പോലും മെനഞ്ഞെടുക്കാനാവാതെ പോയ ലോക ഫുട്ബാളര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പകിട്ടും പ്രതാപവുമൊക്കെ ഒരൊറ്റ മത്സരത്തിലേക്കെങ്കിലും ഹാട്രിക്കുമായി തോമസ് മ്യൂളര്‍ കവര്‍ന്നെടുത്തു. പ്രതിരോധവും മധ്യനിരയും മുന്നേറ്റവുമടക്കം മുഴുവന്‍ ഡിപാര്‍ട്മെന്‍റുകളിലും കൈയൊപ്പുചാര്‍ത്തിയാണ് ജര്‍മനി ആധികാരികജയം നേടിയത്. മധ്യനിരയില്‍ ഫിലിപ്ലാം, ടോണി ക്രൂസ്, സമി ഖെദീര, മെസൂത് ഒസീല്‍, മാരിയോ ഗ്വെ്സേ എന്നിവര്‍ പിടിമുറുക്കിയതോടെ കാര്യങ്ങള്‍ ജര്‍മനിയുടെ വഴിക്കുവന്നു. ഫുള്‍ബാക്കിന്‍െറ പൊസിഷനില്‍നിന്ന് ലാമിനെ മധ്യനിരയിലേക്കു മാറ്റിയ കോച്ച് യൊവാക്വിം ലോയ്വിന്‍െറ തീരുമാനം ജര്‍മന്‍ മുന്നേറ്റങ്ങളെ ഗുണപരമായി സ്വാധീനിച്ചു.
|
അല്‍ജസീറ ലേഖകനെ ഈജിപ്ത് മോചിപ്പിക്കും Posted: 16 Jun 2014 10:51 PM PDT Image: കൈറോ: ഈജിപ്ത് വിചാരണ കൂടാതെ തടവില്‍ വെച്ചുപോന്ന അല്‍ ജസീറ ലേഖകനെ വിട്ടയക്കാന്‍ പ്രൊസിക്യൂട്ടര്‍ ഉത്തരവിട്ടു. ഒരു വര്‍ഷത്തോളമായി തടവില്‍ കഴിയുന്ന അബ്ദുല്ല അല്‍ശാമിയെ മോചിപ്പിക്കാനാണ് ഈജിപിത് പ്രൊസിക്യൂട്ടര്‍ ഉത്തരവിട്ടത്. കഴിഞ്ഞ 148 ദിവസമായി ജയിലില്‍ നിരാഹാരം കിടക്കുന്ന അല്‍ശാമിയുടെ ആരോഗ്യ നില വഷളായതിനാലാണ് വിട്ടയക്കുന്നതെന്ന് ഒൗദ്യോഗിക അറിയിപ്പില്‍ പറയുന്നു. അല്‍ശാമിയോടൊപ്പം മറ്റ് 13 പേരെയും ഇതേ കാരണത്താല്‍ വിട്ടയക്കും. പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് മുര്‍സിയെ നിഷ്കാസിതനാക്കിയതിന് ശേഷമുണ്ടായ സംഘര്‍ഷം റിപ്പോര്‍ട്ടു ചെയ്യുന്നതിനിടിലാണ് അല്‍ശാമിയെ അറസ്റ്റുചെയ്തത്. അല്‍ശാമിയെക്കൂടാതെ അല്‍ജസീറയുടെ മറ്റ് മൂന്ന് പേരുള്‍പ്പെടെ 16 മാധ്യമപ്രവര്‍ത്തകര്‍ ഇപ്പോള്‍ ഈജിപ്തിലെ ജയിലുകളില്‍ കഴിയുന്നുണ്ട്. |
റോഡ് സുരക്ഷ : അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു Posted: 16 Jun 2014 10:33 PM PDT Image: തിരുവനന്തപുരം: കാട്ടാക്കട അപകടത്തിന്‍്റെ പശ്ചാത്തലത്തില്‍ റോഡ് സുരക്ഷയെ കുറിച്ച് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് അടിയന്തര പ്രമേയം. പ്രതിപക്ഷത്ത് നിന്ന് ഇ.പി ജയരാജന്‍ എം.എല്‍.എയാണ് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയത്. |
കേരളമടക്കം സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് നിയമിച്ച ഗവര്‍ണര്‍മാരെ മാറ്റും Posted: 16 Jun 2014 09:57 PM PDT Image: ന്യൂഡല്‍ഹി: യു.പി.എ സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണര്‍മാരെ മാറ്റാന്‍ മോദി സര്‍ക്കാര്‍ നീക്കം ആരംഭിച്ചു. ഇതിന്‍െറ ഭാഗമായി കേന്ദ്ര ആഭ്യന്തരവകുപ്പ് സെക്രട്ടറി അനില്‍ ഗോസ്വാമി ആറ് ഗവര്‍ണര്‍മാരോട് രാജിവെക്കാന്‍ ആവശ്യപ്പെട്ടതായി സൂചന. ഷീലാ ദീക്ഷിത് (കേരളം), കെ.ശങ്കരനാരായണന്‍ (മഹാരാഷ്ട്ര), എം.കെ നാരായണന്‍ (പശ്ചിമബംഗാള്‍), മാര്‍ഗരറ്റ് ആല്‍വ (രാജസ്ഥാന്‍), കമലാ ബെനിവാള്‍ (ഗുജറാത്ത്), ദേവേന്ദ്ര കന്‍വാര്‍ (ത്രിപുര) എന്നിവരോടാണ് അനൗദ്യോഗികമായി രാജി ആവശ്യപ്പെട്ടത്. യു.പി ഗവര്‍ണര്‍ ബി.എല്‍ ജോഷി ഇതിനിടെ രാജിവെച്ചതായി റിപ്പോര്‍ട്ടുണ്ട്. നിയമപരമായി ആവശ്യപ്പെടുകയോ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കുകയോ ചെയ്താല്‍ സ്ഥാനമൊഴിയാമെന്നാണ് ഗവര്‍ണര്‍മാരില്‍ ചിലര്‍ ആഭ്യന്തര സെക്രട്ടറിക്ക് മറുപടി നല്‍കിയത്. ഗവര്‍ണര്‍മാര്‍ കേന്ദ്രര്‍്രക്കാര്‍ ജീവനക്കാര്‍ അല്ലാത്തതിനാല്‍ ഉത്തരവിലൂടെ ഇവരെ നീക്കാന്‍ കഴിയില്ല. നിയമനാധികാരം രാഷ്ട്രപതിക്കായതിനാല്‍ കേന്ദ്ര സര്‍ക്കാറിന് രാഷ്ടപതിയോട് ശുപാര്‍ശ ചെയ്യാം. ഗവര്‍ണര്‍മാര്‍ സ്വമേധയാ രാജിവെച്ചില്ളെങ്കില്‍ രാഷ്ട്രപതിയെക്കൊണ്ട് അവരെ നീക്കം ചെയ്യിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാവുമെന്നാണ് വിവരം. യു.പി.എ സര്‍ക്കാര്‍ സ്ഥാനമേറ്റപ്പോഴും ബി.ജെ.പി നിയമിച്ച ഗവര്‍ണര്‍മാരെ മാറ്റിയിരുന്നു. ഗവര്‍ണര്‍മാരില്‍ ഏറ്റവും ജൂനിയര്‍ ഷീലാ ദീക്ഷിതാണ്. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്കു ശേഷമാണ് അവരെ കേരള ഗവര്‍ണറായി നിയമിച്ചത്. കേരളത്തില്‍ നിന്ന് ഒ. രാജഗോപാല്‍ അടക്കം മുതിര്‍ന്ന ബി.ജെ.പി നേതാക്കളെ ഗവര്‍ണര്‍മാരാക്കാനാണ് നരേന്ദ്ര മോദിയുടെ ശ്രമം. മോദിയുമായി നേരത്തെ ഇടഞ്ഞ പ്രമുഖ ബി.ജെ.പി നേതാക്കന്‍മാര്‍ ഗവര്‍ണര്‍ പട്ടികയിലുണ്ട്.
|
Posted: 16 Jun 2014 09:41 PM PDT Image: കൊച്ചി: സ്വര്‍ണവിലയില്‍ മാറ്റമില്ല. പവന് 20,920 രൂപയും ഗ്രാമിന് 2615 രൂപയുമാണ് ഇന്നത്തെ വില. കഴിഞ്ഞ ദിവസം രണ്ടു തവണയായി പവന് 280 രൂപ കൂടിയിരുന്നു. |
ഇനിയെന്തൊക്കെ കേള്‍ക്കാനിരിക്കുന്നുവെന്ന് മലികാ ബാനു Posted: 16 Jun 2014 08:42 PM PDT Image: ഓര്‍മയുണ്ടോ കാല്‍ നൂറ്റാണ്ട് മുമ്പ് കേരളം കേട്ട മലികാ ബാനുവിനെ? ഭഗല്‍പൂര്‍ കലാപം അതിന്‍െറ ഭീകരത ഏറ്റവും വെളിവാക്കിയ ഒക്ടോബറിലെ അര്‍ധരാത്രി വര്‍ഗീയ ഭീകരര്‍ വെട്ടിനുറുക്കി, മരിച്ചെന്നു കരുതി നൂറോളം കബന്ധങ്ങള്‍ക്കൊപ്പം ചന്ദേരിയിലെ ചളിക്കുണ്ടില്‍ തള്ളിയ പതിനാലുകാരിയെ ? അതുവഴി വന്ന ബി.എസ്.എഫുകാര്‍ ഒരു ഞരക്കം കേട്ടില്ലായിരുന്നെങ്കില്‍ ചന്ദേരിയിലെ ചളിക്കുണ്ടില്‍നിന്ന് കോരിയെടുത്ത മൃതദേഹങ്ങള്‍ക്കൊപ്പം മറമാടിപ്പോകുമായിരുന്നു ആ പെണ്‍കുട്ടിയെയും. എന്നാല്‍, ഒരു നിയോഗം കണക്കെ ദൈവം അവരെ ബാക്കിവെച്ചു. അന്യസംസ്ഥാനക്കാര്‍ക്ക് സേവനം ചെയ്യണമെങ്കില്‍ അങ്ങോട്ടു പോയ്ക്കൂടേ എന്ന ചോദ്യമുയര്‍ത്തുന്നവര്‍ക്കുള്ള ഭഗല്‍പൂരിന്‍െറ ഉത്തരം കൂടിയാണ്, ബിഹാറിന് പുറത്തുള്ള വര്‍ഗീയ കലാപങ്ങളിലെ ഇരകളെ സ്വന്തം കാലില്‍ പോരാടാന്‍ പ്രാപ്തരാക്കുന്ന മലികാബാനു. ചന്ദേരിയിലെ ചേറില്‍ നിന്ന് തനിക്കൊരു ജീവിതം തന്നുവെന്ന് കരുതിയ കശ്മീരി ഭര്‍ത്താവ് തന്നെയും മക്കളെയും തനിച്ചാക്കി ജന്മനാട്ടിലേക്ക് മടങ്ങി മറ്റൊരു കുടുംബജീവിതം തുടങ്ങിയതൊന്നും മലികയെ അലട്ടുന്നില്ല. വ്യക്തിപരമായി അനുഭവിച്ച കഷ്ടനഷ്ടങ്ങളെ കുറിച്ചുമല്ല മലികയുടെ ആവലാതി. പാദം ഛേദിച്ചുകളഞ്ഞ കാലില്‍ വര്‍ഷം തോറും കൃത്രിമക്കാല്‍ മാറ്റി വെച്ചുകെട്ടിക്കൊണ്ടിരിക്കുമ്പോഴും കലാപത്തില്‍ തകര്‍ന്നടിഞ്ഞ സമുദായത്തെ നിലനില്‍പിന്‍െറ ബാലപാഠങ്ങള്‍ അഭ്യസിപ്പിക്കുകയാണ് അവര്‍. കലാപം നടന്ന പ്രദേശങ്ങളിലൊന്നും ഇരകള്‍ പിന്നീട് പഴയ പ്രതാപങ്ങളിലേക്ക് തിരിച്ചു വന്നിട്ടില്ളെന്ന് മലിക പറഞ്ഞു. ഭഗല്‍പൂരിന്‍െറ കാര്യം പരമദയനീയമാണ്. കലാപത്തിന് കാല്‍ നൂറ്റാണ്ടായിട്ടും അന്ന് പ്രഖ്യാപിച്ച 5000 രൂപ നഷ്ടപരിഹാരം പോലും ഇനിയും കിട്ടാത്ത ഇരകളേറെയുണ്ട്. അവര്‍ക്കുവേണ്ടി ഭഗല്‍പൂര്‍ ജില്ലാ മജിസ്ട്രേറ്റിന് മുന്നില്‍ വര്‍ഷങ്ങളായി കയറിയിറങ്ങുമ്പോഴും കിട്ടുന്നത്, അതിനുള്ള പണം ഇനിയും വന്നില്ളെന്ന മറുപടി. കലാപത്തോടെ വീടും മണ്ണും അന്യാധീനപ്പെട്ടുപോയ ഭഗല്‍പുരിലെ ഒരാള്‍ക്കും അത് തിരിച്ചുകിട്ടിയിട്ടില്ല. നഷ്ടപ്പെടാത്തവര്‍ക്കുതന്നെ തുച്ഛവിലക്ക് ആ ഗ്രാമങ്ങള്‍ ഉപേക്ഷിച്ചുപോകേണ്ടി വന്നു. ചന്ദേരിക്കാരായ തന്നെ പോലുള്ളവരുടെ ഗതിയും ഇത് തന്നെയായിരുന്നു. നൂറ് കണക്കിനാളുകളെ കലാപകാലത്ത് കൊന്നൊടുക്കിയ ചന്ദേരി ഗ്രാമത്തില്‍ ഇന്ന് ഒരേ ഒരു മുസ്ലിം കുടുംബം മാത്രമേയുള്ളൂ. മൃതശരീരങ്ങള്‍ക്കൊപ്പം തന്നെ തള്ളിയ ആ രാത്രിക്ക് ശേഷം ആ ഗ്രാമത്തിലേക്ക് താന്‍ പോലും പോയിട്ടില്ല. വീടും പുരയിടവും ജീവിതോപാധികളും നഷ്ടപ്പെട്ട് രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന ഇവര്‍ക്ക് സ്വന്തം മക്കളുടെ വിദ്യാഭ്യാസം ഒരിക്കലും ഉറപ്പുവരുത്താന്‍ കഴിയില്ളെന്ന് മലിക പറഞ്ഞു. അതിനിടയില്‍ അവര്‍ക്ക് വീണുകിട്ടിയ അവസരമായിരുന്നു അന്യസംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ അവരം. ഹയര്‍സെക്കന്‍ഡറി തലം വരെ പഠിപ്പിച്ച താനും സ്വന്തം മകള്‍ക്ക് നല്ല വിദ്യാഭ്യാസം കിട്ടാന്‍ അന്യസംസ്ഥാനത്തേക്ക് അയക്കാനിരിക്കുകയാണ്. ഉമ്മയെ പോലെ, കലാപങ്ങളില്‍ മുറിവേറ്റ് വരുന്നവര്‍ക്ക് സമാധാനം നല്‍കാന്‍ കഴിയുന്ന ഒരു ഡോക്ടറാകണം എന്നതാണ്് അവളുടെ ലക്ഷ്യം. ആ വാശിയിലാണ് ഹയര്‍ സെക്കന്‍ഡറി തലം വരെ അവള്‍ പഠനത്തില്‍ മുന്നേറിയത്. ഇപ്പോള്‍ ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലും അലീഗഢ് മെഡിക്കല്‍ കോളജിലും പ്രവേശന പരീക്ഷയെഴുതി കാത്തിരിക്കുകയാണവള്‍. രണ്ടിടത്തും കിട്ടിയില്ളെങ്കില്‍ ആരോഗ്യമേഖലയില്‍ മികച്ചുനില്‍ക്കുന്ന കേരളത്തിലേക്ക് അയച്ച് ഡോക്ടറാക്കണമെന്നും ആഗ്രഹിക്കുന്നു. ദേശീയ ഉപദേശക സമിതിയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ഉപദേശകരിലൊരാളായിരുന്ന ഹര്‍ഷ് മന്ദിറാണ്, തുല്യതക്ക് വേണ്ടിയുള്ള പോരാട്ടത്തിന് അവരെ പ്രാപ്തയാക്കിയത്. കഴിഞ്ഞ യു.പി.എ സര്‍ക്കാര്‍ പാര്‍ലമെന്‍റിന്‍െറ പരിഗണനക്ക് വെക്കാതെ കൈയില്‍ വെച്ച വര്‍ഗീയ കലാപ നിരോധ ബില്ലിന്‍െറ കരട് നിര്‍മാണത്തില്‍ നിര്‍ണായക പങ്ക് വഹിച്ചയാളാണ് ഹര്‍ഷ് മന്ദിര്‍. ഹര്‍ഷ് മന്ദിര്‍ ഡയറക്ടറായ സെന്‍റര്‍ ഫോര്‍ ഇക്വിറ്റി സ്റ്റഡീസ് കലാപത്തിലെ ഇരകളുടെ പുനരധിവാസത്തിനും നിയമസഹായത്തിനും തയറാക്കിയ പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു കഴിഞ്ഞ മാസം വരെ നടത്തിയ പ്രവര്‍ത്തനം. എന്നാല്‍ കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ വന്നതോടെ, കലാപബാധിതര്‍ക്കായുള്ള ആ പദ്ധതി നിലച്ചതായി ഹര്‍ഷ് മന്ദിര്‍ അറിയിച്ചിരുന്നു. പുതിയ സാഹചര്യത്തില്‍ സി.ഇ.എസിന് മറ്റു പദ്ധതികളില്ലാത്തതിനാല്‍ മലികയുടെ സേവനം തല്‍ക്കാലം ആവശ്യമില്ളെന്നും ഹര്‍ഷ് മന്ദിര്‍ വ്യക്തമാക്കിയെന്ന് മലിക പറഞ്ഞു. കേരളത്തിലേക്കുള്ള കുട്ടികളുടെ വഴിയടക്കുന്ന കാര്യം കൂടി കേട്ടപ്പോള്‍ , ഇനിയുമെന്തൊക്കെയോ കേള്‍ക്കാനിരിക്കുന്നു എന്ന തോന്നലാണുള്ളതെന്ന് മലിക പറഞ്ഞുനിര്‍ത്തി. (അവസാനിച്ചു) |
Posted: 16 Jun 2014 08:28 PM PDT Image: ജൂലൈയില്‍ കേന്ദ്ര ബജറ്റ് വരാനിരിക്കെ, ‘കടുത്ത നടപടികളെ’പ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയ മുന്നറിയിപ്പ് ശരിക്കുമൊരു മുന്നറിയിപ്പുതന്നെയാണ്. പനാജിയില്‍ ബി.ജെ.പി പ്രവര്‍ത്തകരോടുള്ള പ്രസംഗത്തിലെ ഈ പരാമര്‍ശം, ഇതുവരെ ശുഭചിന്തകള്‍ മാത്രം പങ്കുവെച്ചുകൊണ്ടിരുന്ന പ്രധാനമന്ത്രി വല്ല നിവൃത്തിയുമുണ്ടായിരുന്നെങ്കില്‍ ഒഴിവാക്കുമായിരുന്നു. പക്ഷേ, അദ്ദേഹം പറഞ്ഞതുപോലെ, മുന്‍ സര്‍ക്കാര്‍ ഖജനാവ് കാലിയാക്കിയിരിക്കുന്നു; നാടിന്‍െറ സാമ്പത്തിക സ്ഥിതി നെല്ലിപ്പടി കണ്ടിരിക്കുന്നു. കടുത്ത നടപടിയെടുക്കുമ്പോള്‍ തന്‍െറ പ്രതിച്ഛായ ഇടിഞ്ഞെന്നുവരും. എന്നാല്‍, വളരെ വേഗം സാമ്പത്തിക സുസ്ഥിതി വീണ്ടെടുക്കുന്നതോടെ ജനപ്രീതി വീണ്ടെടുക്കാന്‍ തനിക്കാവും -മോദി പ്രത്യാശിച്ചു. കുറച്ചുകാലം സാമ്പത്തിക അച്ചടക്കം പാലിച്ചാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ രാജ്യത്തിന് അത് ഗുണംചെയ്യുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞതിന്‍െറയും അര്‍ഥം മറ്റൊന്നല്ല: വരാന്‍ പോകുന്ന ബജറ്റും ബജറ്റിന് പുറത്തുള്ള സാമ്പത്തിക നടപടികളും അല്‍പം കര്‍ക്കശമായേക്കും. കൗതുകകരമായ കാര്യം, കാല്‍നൂറ്റാണ്ടോളം മുമ്പ് ഇന്ത്യയുടെ നവ ലിബറല്‍ സാമ്പത്തികനയം ഉദ്ഘാടനം ചെയ്യവെ ഡോക്ടര്‍ മന്‍മോഹന്‍ സിങ് പറഞ്ഞതും ഇതൊക്കെയായിരുന്നു എന്നതാണ്. കുറച്ചുവര്‍ഷം നാം ഞെരുങ്ങേണ്ടിവരും; മറ്റു വഴികള്‍ നമുക്ക് മുന്നിലില്ല; പക്ഷേ, പേടിക്കാനില്ല, ആദ്യത്തെ ചില വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ രാജ്യം സമ്പന്നമാകും എന്നെല്ലാമായിരുന്നു നരസിംഹറാവുവിന്‍െറ കീഴില്‍ ധനമന്ത്രിയായിരിക്കെ സിങ് പറഞ്ഞത്. ഇപ്പോള്‍ 23 കൊല്ലം കഴിഞ്ഞ്, രണ്ടുകുറി പ്രധാനമന്ത്രിപദം വരെ വഹിച്ച് സിങ് ഇറങ്ങിപ്പോകുമ്പോള്‍ രാജ്യം പാപ്പരായിരിക്കുന്നു എന്നാണ് പിന്‍ഗാമി സാക്ഷ്യപ്പെടുത്തുന്നത്. വളര്‍ച്ചാനിരക്ക് അഞ്ചു ശതമാനത്തിലും താഴെയാണിന്ന്. വിലക്കയറ്റം, രൂപയുടെ വിലയിടിവ്, തൊഴിലില്ലായ്മ, കര്‍ഷക ദുരിതം തുടങ്ങി വല്ലായ്മകളുടെ വലിയൊരു പട്ടിക 1991ലെപ്പോലെ 2014ലും നാം കേള്‍ക്കുന്നു. സാമ്പത്തിക പ്രതിസന്ധിക്കുള്ള പരിഹാരം ജനങ്ങള്‍ കുറച്ച് ഭാരം വഹിക്കുകയാണ് എന്നതും അന്നത്തെ പഴയ ഫോര്‍മുലതന്നെ. രാജ്യത്തിന്‍െറ സമ്പന്നതയില്‍ പങ്കുകിട്ടാത്ത പൊതുജനമാണ് എപ്പോഴും അതിന്‍െറ പരാധീനതയുടെ ഭാരം വഹിക്കേണ്ടത്. നവ ലിബറല്‍ സാമ്പത്തിക നയങ്ങളുടെ നേട്ടം ഏറ്റവും കൂടുതല്‍ ലഭ്യമായി എന്നു പറയുന്ന 2007ല്‍ മൊത്തം ആഭ്യന്തരോല്‍പാദനം ഒമ്പത് ശതമാനമത്തെിയിരുന്നു. ലോക രാഷ്ട്രങ്ങളില്‍ വെച്ച് ഏറ്റവും വേഗം വളര്‍ച്ച കാണിക്കുന്നവയില്‍ രണ്ടാം സ്ഥാനത്തായി അന്ന് ഇന്ത്യ. പക്ഷേ, ഇന്ത്യ കണ്ട കര്‍ഷക ആത്മഹത്യകളുടെ എണ്ണം ഏറ്റവും പെരുകിയ വര്‍ഷങ്ങളിലൊന്നുമായിരുന്നു അത്. നാം ഊറ്റംകൊള്ളുന്നതും ലക്ഷ്യമിടുന്നതുമായ സാമ്പത്തിക വളര്‍ച്ചയുടെ സ്വഭാവം വിശകലനം ചെയ്യാതെ, അതിന്‍െറ ഗുണഭോക്താക്കള്‍ ആരാവണമെന്ന് നിശ്ചയിക്കാതെ, ഏതുതരം ‘കടുത്ത നടപടി’ സ്വീകരിച്ചാലും അത് അന്യായമേ ആകൂ-യു.പി.എയുടെ അതേ മാര്‍ഗം സ്വീകരിക്കലും. രാജ്യത്ത് വളര്‍ച്ചയുണ്ടായി എന്നത് വസ്തുതയാണ്. എന്നാല്‍, വര്‍ധിച്ച സമ്പത്ത് ഏതാനും പേരില്‍ കേന്ദ്രീകരിക്കുകയാണുണ്ടായത്. കര്‍ഷകര്‍ക്കും പൊതുവിതരണ സംവിധാനത്തിനുമുള്ള സബ്സിഡികള്‍ കുറച്ചും എണ്ണവില നിശ്ചയിക്കാനുള്ള അധികാരം കമ്പനികള്‍ക്ക് വിട്ടുകൊടുത്തും ധനക്കമ്മി കുറക്കാന്‍ നടപടി സ്വീകരിച്ചവര്‍തന്നെ വന്‍ കോര്‍പറേറ്റുകള്‍ക്ക് ലക്ഷക്കണക്കിന് കോടി രൂപയുടെ മുന്‍കൂര്‍ ഇളവുകള്‍ നല്‍കി. ഇന്ന് തെരഞ്ഞെടുപ്പ് ജയം പോലും അത്തരം കോര്‍പറേറ്റുകളെ പ്രീണിപ്പിച്ചുകൊണ്ടേ സാധിക്കൂ എന്നായിരിക്കുന്നു. ചങ്ങാത്ത മുതലാളിത്തം സര്‍ക്കാര്‍ നയങ്ങളെ നിര്‍ണയിക്കുന്നു എന്നതിന്‍െറ സൂചനയാണല്ളോ മോദി സര്‍ക്കാറിന്‍െറതന്നെ ചില നീക്കങ്ങള്‍. സമ്പത്ത് ഇല്ലാത്തതല്ല, അതിന്‍െറ വിതരണത്തിലുള്ള അസമത്വമാണ് പ്രശ്നം എന്ന് എത്ര നേരത്തേ നാം മനസ്സിലാക്കുന്നോ അത്രയും നല്ലത്. നമ്മുടെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാസൂചികകള്‍ പരിശോധിച്ചാല്‍ കാണും, തൊഴിലില്ലായ്മ ഏറ്റവും കൂടുതലും വളര്‍ച്ചയുടെ അതേസമയത്താണ് എന്ന്. കാരണം, വിദേശ നിക്ഷേപം ഇവിടെ വളര്‍ച്ചയുണ്ടാക്കുന്നു -തൊഴിലുണ്ടാക്കുന്നില്ല. ഇപ്പോള്‍ യു.എസ് നിക്ഷേപ ബാങ്കായ ഗോള്‍ഡ്മന്‍ സാക്സിന്‍െറ അധിപന്‍ വരെ പറയുന്നു, വരുമാനത്തിലെ അസമത്വമാണ് അസ്ഥിരതയുടെ പ്രഭവമെന്ന്. ഇന്ത്യന്‍ സമ്പദ്സ്ഥിതി തകര്‍ന്ന അവസ്ഥയിലാണെങ്കിലും ഇവിടത്തെ 10 വന്‍കിട കമ്പനികള്‍ വമ്പിച്ച പണക്കൂമ്പാരത്തിലാണ്; 126 കമ്പനികള്‍ വന്‍ ലാഭത്തിലാണ്. 10 ലക്ഷം കോടിയിലേറെ രൂപ വന്‍ കമ്പനികള്‍ കൂട്ടിവെച്ചിരിക്കുന്നു എന്ന് റിസര്‍വ് ബാങ്ക് 2012ല്‍ ചൂണ്ടിക്കാട്ടി. പക്ഷേ, ഒന്നിലും ‘പൊതുജന’ത്തിന് പങ്കില്ല. വിദേശങ്ങളില്‍ ഇന്ത്യക്കാര്‍ പൂഴ്ത്തിവെച്ച കള്ളപ്പണം വീണ്ടെടുക്കുന്നതുപോലെ, പണം പൂഴ്ത്തിവെച്ച് രാജ്യത്തെ മുടിക്കുന്ന കമ്പനികളെ മോദി സര്‍ക്കാര്‍ പിടികൂടുമോ എന്ന് അറിയാനിരിക്കുന്നു. അത് സാധിക്കുമെങ്കില്‍, ജനങ്ങളെ പിഴിയുന്ന ‘കടുത്ത നടപടികള്‍’ ഇല്ലാതത്തെന്നെ പിടിച്ചുനില്‍ക്കാന്‍ നമുക്ക് കഴിയും. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment