സ്വാഗതം
WELCOME

News Update..

Sunday, June 15, 2014

ജപ്പാനെതിരെ ഐവറി കോസ്റ്റിന് ജയം Madhyamam News Feeds

ജപ്പാനെതിരെ ഐവറി കോസ്റ്റിന് ജയം Madhyamam News Feeds

Link to

ജപ്പാനെതിരെ ഐവറി കോസ്റ്റിന് ജയം

Posted: 15 Jun 2014 12:42 AM PDT

Image: 
Subtitle: 
ഐവറികോസ്റ്റ് -2 ജപ്പാന്‍-1

സാവോപോളോ: ആഫ്രിക്കന്‍ കരുത്തിനു മുന്നില്‍ ഏഷ്യന്‍ ശക്തികള്‍ക്ക് പിടിച്ചു നില്‍ക്കാനായില്ല. ലോകകപ്പ് ഫുട്ബാളിലെ  ഗ്രൂപ്പ് സി മത്സരത്തില്‍ ജപ്പാനെതിരെ ഐവറികോസ്റ്റിന് ജയം. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ആനപ്പട ജപ്പാനെ കീഴടക്കിയത്.
പതിനാറാം മിനിട്ടില്‍  കെയിസുകി ഹോണ്ടയുടെ ഗോളിലൂടെ  ജപ്പാന്‍ മുന്നിലത്തെി. ഇരു ടീമുകളും മികച്ച നീക്കങ്ങളിലൂടെ മുന്നേറിയെങ്കിലും പകുതി സമയം വരെ ഗോള്‍ പിറന്നില്ല.

പരിക്ക് കാരണം ഇറങ്ങാതിരുന്ന സൂപ്പര്‍ സ്ട്രൈക്കര്‍  ദ്രോഗ്ബെ കളത്തിലത്തെിയയോടെ ആനപ്പട വീര്യം വീണ്ടെടുത്തു.  66-ാം മിനിറ്റില്‍  വലതു വിങ്ങില്‍ നിന്ന് സെര്‍ജി ഓറിയര്‍ കൊടുത്ത ക്രോസ് വലയിലത്തെിച്ച് വില്‍ഫ്രഡ് ബോണിയി ഐവറി കോസ്റ്റിന്‍്റെ സമനില ഗോള്‍ നേടി. രണ്ടു മിനിട്ടിനുള്ളില്‍ വീണ്ടും ജപ്പാന്‍ ഗോളി കവാഷിമയെ കബളിപ്പിച്ച് ആനപ്പട ലീഡുയര്‍ത്തി.

കുവൈത്തും ലോകകപ്പ് ലഹരിയില്‍

Posted: 14 Jun 2014 11:46 PM PDT

Image: 

കുവൈത്ത് സിറ്റി: ലോകം മുഴുവന്‍ തുകല്‍പന്തിന് പിന്നാലെ ഓടിത്തുടങ്ങിയതോടെ കുവൈത്തും ഫുട്ബാള്‍ ലഹരിയിലമര്‍ന്നു. ലോകകപ്പിന് കിക്കോഫ് കുറിച്ച് സാവോപോളോ അരീനയില്‍ വ്യാഴാഴ്ച രാത്രി വിസില്‍ ഉയര്‍ന്നതോടെ തന്നെ കുവൈത്തിലെ കളിപ്രേമികളുടെ രാവുകള്‍ പകലായിത്തുടങ്ങിയിരുന്നു. ആദ്യദിനം ആതിഥേയരായ ബ്രസീല്‍ ജയത്തോടെ തുടക്കമിടുകയും രണ്ടാംദിനം കൊമ്പന്മാരായ സ്പെയിനിനെ ഹോളണ്ട്് നിലംപരിശാക്കുകയും ചെയ്തതോടെ ലോകകപ്പ് ജ്വരം രാജ്യത്താകമാനം പടര്‍ന്നുപിടിച്ചുകഴിഞ്ഞു.
രാജ്യത്തെ സ്വദേശികളും വിദേശികളും ഒന്നാകെ ഇപ്പോള്‍ ബ്രസൂക്കക്ക് പിറകെയാണ്. നാലാള്‍ കൂടുന്നിടത്തെല്ലാം ചര്‍ച്ച ഇതൊന്നുമാത്രം. ആദ്യ രണ്ട് ദിനങ്ങളിലെ കളികള്‍ ഒഴിവുദിവസങ്ങള്‍ക്ക് മുമ്പുള്ള രാത്രികളിലായതിനാല്‍ രാജ്യത്തെ ഓഫീസുകളിലെ ഹാജര്‍ നിലയെ എങ്ങനെ ബാധിക്കുമെന്ന് പറയാറായിട്ടില്ല. ഇന്ന് മുതല്‍ ഓഫീസുകളില്‍ സ്വദേശി ഹാജര്‍ നില നന്നേ കുറയാനാണ് സാധ്യത. ഗ്രൂപ്പ് ഘട്ടം തീരുന്നതുവരെ മിക്ക ദിവസങ്ങളിലും മൂന്ന് കളികള്‍ വരെയുള്ളതിനാല്‍ എല്ലാ കളിയും കാണണമെങ്കില്‍ രാത്രി മുഴുവന്‍ ഉറക്കമിളക്കണം. ഇത് ഓഫീസുകളിലെ ഹാജര്‍ നിലയെ ബാധിക്കും. സ്വദേശികളില്‍ പലരും പിറ്റേന്ന് അവധി തന്നെയെടുക്കുമെങ്കില്‍ വരുന്നവരില്‍ തന്നെ ഭൂരിഭാഗവും വൈകിയാവും എത്തുക.
സ്വദേശികളില്‍ മിക്കവരും വീടുകളില്‍ വലിയ ടെലിവിഷന്‍ അടക്കമുള്ള സൗകര്യങ്ങളുള്ളവരാണെങ്കിലും മറ്റു സ്ഥലങ്ങളില്‍ കൂടിയിരുന്ന് കളി ആസ്വദിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. ഉദ്ഘാടന ദിവസം രാജ്യത്തിന്‍െറ മിക്ക ഭാഗത്തെയും ശീശകളിലും മഖ്ഹകളിലും വന്‍തിരക്കാണ് അനുഭവപ്പെട്ടത്. ഒഴിവുദിവസത്തിന്‍െറ തലേന്നായ വ്യാഴാഴ്ച രാത്രിയായിരുന്നു കളിയെന്നതിനാല്‍ മിക്കവരും പുറത്തിറങ്ങി കളി കാണാനാണ് താല്‍പര്യപ്പെട്ടത്. നാട്ടിലെ പോലെ ബിഗ് സ്ക്രീനില്‍ കളി കാണാന്‍ പ്രത്യേക സൗകര്യമൊരുക്കുന്ന പതിവില്ളെങ്കിലും മിക്ക കടകളിലെയും ടെലിവിഷനുകള്‍ ബിഗ് സ്ക്രീനിന് തുല്യംതന്നെ.
മലയാളികള്‍ കൂടുതലും താമസയിടങ്ങളില്‍തന്നെയിരുന്നാണ് കളികള്‍ ആസ്വദിക്കുന്നത്. ബാച്ചിലര്‍ റൂമുകളിലാണ് കളി കാണല്‍ ആഘോഷമാവുക. വിവിധ രാജ്യങ്ങളുടെ ആരാധകര്‍ അവരവുടെ ജഴ്സികളണിഞ്ഞ് ആരവങ്ങളുമായാണ് രംഗം കൊഴുപ്പിക്കുന്നത്. ചൂടുപിടിച്ച വാഗ്വാദങ്ങളും തലനാരിഴ കീറിയുള്ള ചര്‍ച്ചകളുമൊക്കെയായി ആസ്വാദനം പലപ്പോഴൂം കളി വിട്ട് കാര്യമാവുന്നു. സൂക്ഷ്മ വിശകലനങ്ങളുമായി കളി വിശാരദന്മാരാവുന്നവരും തന്ത്രങ്ങള്‍ക്ക് മറുതന്ത്രങ്ങളോതി കോച്ചുകളാവുന്നവരുമൊക്കെ സജീവം.
കളി നടക്കുന്നത് ബ്രസീലിലും കാണുന്നത് ടെലിവിഷനിലുമാണെങ്കിലും അതിലും വലിയ കളി നടക്കുന്നത് സോഷ്യല്‍ മീഡിയയിലാണ്. നാട്ടിലെപ്പോലെ ഇഷ്ടതാരങ്ങളുടെയും ടീമുകളുടെയും ഫ്ളക്സുകളയര്‍ത്തിയും റോഡ് ഷോ നടത്തിയും ആവേശം കാണിക്കാന്‍ അവസരമില്ലാത്തതിനാല്‍ മലയാളികള്‍ ഇവയുടെയെല്ലാം സങ്കടം തീര്‍ക്കുന്നത് സോഷ്യല്‍ മീഡിയയില്‍ തന്നെ. കുവൈത്തികളുടെ ‘എറ്റുമുട്ടല്‍’ തങ്ങളുടെ ഇഷ്ടതോഴനായ ട്വിറ്ററിലാണെങ്കില്‍ മലയാളികളുടെ ‘കളിമൈതാനം’ ഫെയ്സ്് ബുക്കും വാട്സ്ആപ്പുമാണ്. ടീമുകളുടെ ആരാധകര്‍ തമ്മിലുള്ള കൊമ്പുകോര്‍ക്കലും ഇഷ്ട കളിക്കാര്‍ക്ക് അഭിവാദ്യമര്‍പ്പിക്കലുമൊക്കെയായി ലോകകപ്പിന് പന്തുരുണ്ട് തുടങ്ങുംമുമ്പെ തുടങ്ങിയ സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളിലെ ‘യുദ്ധം’ കളി തുടങ്ങിയതോടെ വിജയിച്ച ടീമുകള്‍ക്കുവേണ്ടി വീരവാദം മുഴക്കലും തോറ്റ ടീമുകള്‍ തിരിച്ചുവരുമെന്ന വീമ്പുപറച്ചിലുമായി മുന്നേറുകയാണ്. ഒരുമാസക്കാലം നീളുന്ന ടൂര്‍ണമെന്‍റിനോളം തന്നെ നീ്ളും വെര്‍ച്വല്‍ വേള്‍ഡിലെ ലോകകപ്പും.
 

കശ്മീരില്‍ ‘ജിഹാദി’നായി അല്‍ഖാഇദയുടെ ആഹ്വാനം

Posted: 14 Jun 2014 11:09 PM PDT

Image: 

ലണ്ടന്‍: കശ്മീരിലെ മുസ്ലിംകള്‍ ‘ജിഹാദി’ന് തയ്യാറാകണമെന്ന് അല്‍ഖാഇദ ആഹ്വാനം ചെയ്തു. അല്‍ഖാഇദയുടെ മാധ്യമവിഭാഗമായ  ‘അല്‍സഹാബിലാ’ണ് വീഡിയോ ദൃശ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടത്.ഇക്കാര്യത്തില്‍ ഇറാഖികളുടെയും സിറിയക്കാരുടെയും മാതൃക കശ്മീരികളും പിന്തുടരണമെന്നും ആഹ്വാനം ചെയ്യുന്നു.
അഫ്ഗാനിസ്ഥാനില്‍ നിന്ന് ഒരു കാരവന്‍ നിറയെ പോരാളികള്‍ കശ്മീരില്‍ എത്തുമെന്നും വീഡിയോയില്‍ പറയുന്നുണ്ട്. സാധാരണ അല്‍ഖാഇദ മുന്നറിയിപ്പുകള്‍ നല്‍കാറുള്ള വെബ്സൈറ്റില്‍ തന്നെയാണ് ഈ മുന്നറിയിപ്പും വന്നിരിക്കുന്നത്.
 

ഇംഗ്ലണ്ടിനെതിരെ ഇറ്റലിക്ക് ജയം

Posted: 14 Jun 2014 10:49 PM PDT

Image: 

മനാസ്: ആവേശകരമായ മത്സരത്തിനൊടുവില്‍ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഇറ്റലി പരാജയപ്പെടുത്തി.  ആദ്യപകുതിയില്‍ ഇരു ടീമുകളും ഓരോഗോളിടിച്ച് സമനിലയില്‍   പിരിഞ്ഞെങ്കിലും സൂപ്പര്‍ സ്ട്രൈക്കര്‍ ബലോട്ടെല്ലിയുടെ ഗോളില്‍ അസൂറികള്‍ മത്സരം സ്വന്തമാക്കുകയായിരുന്നു.
അറീന ആമസോണിയയില്‍ നടന്ന മത്സരത്തില്‍ മുപ്പത്തിയഞ്ചാം മിനിറ്റില്‍ മാര്‍ക്കിസോയിലൂടെ ഇറ്റലി ആദ്യ ഗോള്‍ നേടി. എന്നാല്‍ രണ്ടു മിനുട്ടിനുള്ളില്‍ റൂണിയുടെ ക്രോസ് ഗോള്‍ വലയിലത്തെിച്ച് സ്റ്റുര്‍ഡിച്ച് ഇംഗ്ലണ്ടിന്‍്റെ സമനില ഗോള്‍ നേടി.
രണ്ടാം പകുതി തുടങ്ങി അഞ്ചാം മിനിറ്റിലായിരുന്നു ഇറ്റലിയുടെ വിജയഗോള്‍. ബലോട്ടെല്ലി സുന്ദരമായ ഒരു ഹെഡറിലൂടെ ഇംഗ്ലണ്ടിന്‍്റെ വല ചലിപ്പിക്കുകയായിരുന്നു. ലീഡ് നേടിയതോടെ കളിയുടെ വേഗം കുറച്ച ഇറ്റലി പ്രതിരോധത്തില്‍  ശ്രദ്ധ കേന്ദ്രീകരിച്ചു. കിണഞ്ഞ് പരിശ്രമിച്ചിട്ടും ഇറ്റാലിയന്‍ കോട്ട തകര്‍ക്കാന്‍ ഇംഗ്ലണ്ടിന് കഴിഞ്ഞില്ല.

കൊച്ചുമകള്‍ക്കെങ്കിലും നീതി ലഭിക്കണം -ഗോപിനാഥപിള്ള

Posted: 14 Jun 2014 09:54 PM PDT

Image: 

കോഴിക്കോട്: മലയാളിയായ പ്രാണേഷ്കുമാറും (ജാവേദ്)  ഇശ്റത്ത് ജഹാനും ഗുജറാത്തില്‍  വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിട്ട്  ഇന്നേക്ക് 10വര്‍ഷം. മുഖ്യപ്രതി മോദി പ്രധാനമന്ത്രിയായ സാഹചര്യത്തില്‍ നീതി ലഭിക്കുമോയെന്ന ആശങ്കയിലാണ് പ്രാണേഷ്കുമാറിന്‍െറ പിതാവ് ഗോപിനാഥപിള്ള.
2004 ജൂണ്‍ 15ന് അഹമ്മദാബാദ് ക്രൈംബ്രാഞ്ച്  ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ അഹമ്മദാബാദിലാണ് വ്യാജ ഏറ്റുമുട്ടലില്‍ ഇവര്‍ കൊലപ്പെട്ടത്. നരേന്ദ്ര മോഡിയെ വധിക്കാന്‍ ശ്രമിച്ച ലഷ്കറെ തൊയ്ബ പ്രവര്‍ത്തകരെന്ന് ആരോപിച്ചാണ് പൊലീസ് നാലംഗ സംഘത്തെ വെടിവെച്ചുകൊന്നത്. പ്രാണേഷ് കുമാറിന്‍െറ പിതാവ് സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതോടെയാണ്  കേസില്‍ വഴിത്തിരിവായത്. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ഡി.ജി.പി ഡി.ഐ.ജി,  തുടങ്ങിയ 12 പോരെ പ്രതി ചേര്‍ത്തായിരുന്നു ഹര്‍ജി.2004 ആഗസ്റ്റില്‍ കേസ് ഫയല്‍ ചെയ്തു.
കേസ് ദേശീയ ശ്രദ്ധയിലത്തെുന്നത് ജാവേദിനൊപ്പം കൊല്ലപ്പെട്ട ഇശ്റത്ത് ജഹാന്‍െറ മാതാവ് ഷമീമ കൗസര്‍ ഗുജറാത്ത ഹൈക്കോടതിയെ സമീപിച്ചതോടെയാണ്. ഇതിനിടയില്‍ ഗുജറാത്ത് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്. അഹമ്മദാബാദ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ്  എസ്.പി താങ് അന്വേഷണം നടത്തി. 2009 സെപ്റ്റംബര്‍ ഏഴിന് അദ്ദേഹം നല്‍കിയ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്ന വിവരങ്ങളടങ്ങിയതായിരുന്നു. തുടര്‍ന്ന് സി.ബി.ഐ. അന്വേഷണം പ്രഖ്യാപിച്ചു. ഡി.ഐ.ജി വന്‍സാലെ സംഭവം നടക്കുന്നതിന്‍െറ 14 മണിക്കൂര്‍ മുമ്പ് നരേന്ദ്ര മോദിയുമായി ബന്ധപ്പെട്ടിരുന്നതായി സി.ബി.ഐ കണ്ടത്തെി. ഏറ്റുമുട്ടല്‍ നടക്കുന്നതിന് മൂന്നു ദിവസം മുമ്പ് അമിത് ഷാക്ക് അറിവുണ്ടായിരുന്നുവെന്നും സി.ബി.ഐ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.  
ഈ റിപ്പോര്‍ട്ട് പ്രധാന മന്ത്രി നരേന്ദ്രമോദിയെ ഇപ്പോഴും വേട്ടയാടുകയാണ്. ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത് അതിനാലാണ്. ഈ പുതിയ രാഷ്ട്രീയ സാഹചര്യത്തിലാണ് ജാവേദിന്‍െറ പിതാവ് ഗോപിനാഥപിള്ളക്ക്  സി.ബി.ഐ റിപ്പോര്‍ട്ട് ലക്ഷ്യംനേടുമോയെന്ന കാര്യത്തില്‍ സംശയമുണ്ട്. നരേന്ദ്രമോദി 31 ശതമാനം വോട്ടിന്‍്റെ പിന്‍ബലത്തില്‍ പ്രധാന മന്ത്രിയത്തെങ്കിലും ്മോദി തരംഗത്തിലും പ്രഭാവത്തിലും ഉയര്‍ന്ന ഉദ്യോഗസ്ഥരില്‍ പലരും നിലപാട് മാറ്റുക സ്വാഭാവികമാണ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍്റെ നിര്‍ദേശങ്ങള്‍ക്ക സി.ബി.ഐ ഡയറക്ടര്‍പോലും കീഴടങ്ങിയേക്കാമെന്നാണ് അദ്ദേഹത്തിന്‍െറ അഭിപ്രായം. നിയമവിദഗ്ധരുമായി ആലോചിച്ച് ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കണമെന്ന് ഡയറക്ടര്‍ പറഞ്ഞത് ഇതുകൊണ്ടാവും. ഇത്രയൊക്കെ ഭൂരിപക്ഷം നേടി അധികാരത്തിലത്തെിയ മോദിയുടെ അപ്രീതി നേടാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ ശ്രമിക്കില്ളെന്നും ഗോപിനാഥപിള്ള സൂചിപ്പിച്ചു.
മോദി ഏകാധിപതിയാണ്. അദ്ദേഹത്തിന്‍െറ അധികാരകസേരക്ക് ഇളക്കം തട്ടിയപ്പോഴൊക്കെ ഗുജറാത്തില്‍ പൊലീസിനെ ഉപയോഗിച്ച് വ്യാജ ഏറ്റുമുട്ടല്‍ നടത്തിയിട്ടുണ്ട്. മുസ്ലിംകളെ പിടിച്ച് തീവ്രവാദ ഗ്രൂപ്പിന്‍െറ ചരിത്രമുണ്ടാക്കി വ്യാജ ഏറ്റുമുട്ടലില്‍ കൊന്നിട്ടുണ്ട്. ഇതായിരുന്നു ഗുജറാത്ത് പൊലീസിന്‍െറ പ്രധാന ജോലി. തീവ്രാദിയെന്ന മുദ്രകുത്തി കൊലചെയ്തവരുടെ ഉറ്റവരായ സ്ത്രീകളുടെയും കുട്ടികളുടെയും കണ്ണീര്‍ മോദി കാണുന്നില്ളേയെന്ന് ഗോപിനാഥപിള്ള ചോദിക്കുന്നു. മകന്‍ നഷ്ടപ്പെട്ട വേദനയില്‍ ഇടനെഞ്ചുപൊട്ടി തകരുമ്പോഴും അദ്ദേഹം നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ ഉറച്ചുതന്നെ.  തന്‍െറ കൊച്ചുമക്കള്‍ക്കെങ്കിലും നീതി ലഭിക്കണമെന്നാണ്  ഗോപിനാഥപിള്ളയുടെ ആഗ്രഹം.
 

എല്ലാ ദുഖവുമൊതുക്കി

Posted: 14 Jun 2014 09:53 PM PDT

Image: 

‘എല്ലാ ദുഖവും എനിക്കുതരൂ.. എന്‍െറ പ്രിയസഖീ പോയി വരൂ...’
എത്രയോ യുവകാമുകരെ കരയിച്ച ഗാനമാണിത്. എം.കെ അര്‍ജ്ജുനന്‍െറ ഈണത്തില്‍ തീവ്രദുഖത്തിന്‍െറ ആവരണം ചാര്‍ത്തിയ ഭാവമധുരമായ ശബ്ദത്തില്‍ യേശുദാസ് ആലപിച്ച ഈ ഗാനം എഴുതിയതാരാണെന്ന് ഒരുപക്ഷേ പലര്‍ക്കും അറിയില്ല. എതാനും മനോഹരഗാനങ്ങളെഴുതി സ്വയം ഒതുങ്ങിയ ടി.വി.ഗോപാലകൃഷ്ണന്‍െറതാണ് ഈ രചന. അവഗണനയും ദുഖങ്ങളും ഉള്ളിലൊതുക്കി അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞിട്ട് ഏതാനും ദിവമേ ആയുള്ളൂ. തിരക്കഥാകൃത്തായാണ് കൊല്ലം മുളങ്കാടകം സ്വദേശിയായ ഗോപാലകൃഷ്ണന്‍ സിനിമാരംഗത്തെന്നത്. മുമ്പ് നാടകപ്രവര്‍ത്തകനായിരുന്നു. ഒപ്പം ആരോഗ്യവകുപ്പില്‍ ജീവനക്കാരനുമായിരുന്നു. 1978ല്‍  ‘മുക്കുവനെ സ്നേഹിച്ച ഭൂതം’ എന്ന ചിത്രത്തിന്‍െറ തിരക്കഥയും ഗാനങ്ങളുമെഴുതിയാണ് സിനിമാ രംഗത്തേക്ക് വരുന്നത്. ഈ ചിത്രം വന്‍വിജയമായി. തുടര്‍ന്ന്1979ല്‍ പുറത്തിറങ്ങിയ ‘ലൗലി’യില്‍ ഗാനങ്ങളെഴുതി. ഇതിലെ ഗാനമാണ് എല്ലാദുഖവും.. കൂടാതെ എസ്.ജാനകി പാടിയ ‘ഇന്നത്തെ രാത്രിക്കെന്തു ചന്തം ചന്തനത്തെന്നലിനെന്തു സുഗന്ധം’ എന്ന ഗാനവും ശ്രദ്ധേയമായി. തുടര്‍ന്ന് രവീന്ദ്രന്‍ ആദ്യമായി ഈണമൊരുക്കിയ ചൂള, ലജ്ജാവതി എന്നീ ചിത്രങ്ങള്‍ക്കുവേണ്ടിയും പാട്ടുകളെഴുതി.  ‘രാത്രി ശിശിരരാത്രി’,‘അമ്പാടിയൊന്നുണ്ടെന്‍’ തുടങ്ങിയ ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടു.  പിന്നീട് നിരവധി ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതി. എന്നാല്‍ 1981ല്‍ സംവിധായകന്‍െറ വേഷമണിഞ്ഞതോടെ ജീവിതം മാറിമറിഞ്ഞു. ആദ്യമായി സംവിധാനം ചെയ്ത ചിത്രം നിര്‍മാതാവിന്‍െറ മരണത്തോടെ പുറതിറങ്ങാതാവുകയും അതിന്‍െറ സാമ്പത്തികബാധ്യത ഏറ്റെടുക്കേണ്ടി വരികയും ചെയ്ത്തോടെ അദ്ദേഹം സിനിമാ രംഗത്തുനിന്ന് പിന്‍വാങ്ങുകയായിരുന്നു. ജോലിയില്‍ നിന്ന് സ്വയം വിരമിച്ചശേഷം നാടകങ്ങളും നൃത്തനാടകങ്ങളുമായി അദ്ദേഹത്തിന്‍െറ മേഖല. ചില വാരികകളില്‍ പത്രാധിപരായും ചിത്രകാരനായും സേവനമനുഷ്ഠിച്ചു.

ലീഗിലെ ചരടുവലി വഖഫ് ബോര്‍ഡ് രൂപവത്കരണം അനിശ്ചിതത്വത്തില്‍

Posted: 14 Jun 2014 09:44 PM PDT

Image: 

കോഴിക്കോട്: കാലാവധി കഴിഞ്ഞ് എട്ടു മാസം കഴിഞ്ഞിട്ടും സംസ്ഥാന വഖഫ് ബോര്‍ഡ് രൂപവത്കരണം അനിശ്ചിതത്വത്തില്‍.  മുസ്ലിംലീഗിനകത്തെ ചരടുവലിമൂലമാണ് വഖഫ് ബോര്‍ഡ് രൂപവത്കരണം അനിശ്ചിതമായി വൈകുന്നത്. അഡ്വ. സൈതാലിക്കുട്ടി ചെയര്‍മാനായ ബോര്‍ഡിന്‍െറ കാലാവധി 2013 ഒക്ടോബറില്‍ കഴിഞ്ഞിരുന്നു. അതിനുശേഷം അഡ്മിനിസ്ട്രേറ്റര്‍ ഭരണത്തിലാണ് ബോര്‍ഡ്.
 ഫെബ്രുവരിയില്‍ പുതിയ ബോര്‍ഡ് രൂപവത്കരിക്കുമെന്നാണ് അറിയിച്ചിരുന്നത്. ഇതനുസരിച്ച് തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിക്കുകയും ചെയ്തു.
10 അംഗങ്ങളുള്ള ബോര്‍ഡില്‍ ആറംഗങ്ങളെയാണ് തെരഞ്ഞെടുക്കേണ്ടത്. നാലുപേരെ സര്‍ക്കാര്‍ നോമിനേറ്റ് ചെയ്യണം. ആറു പേരുടെ തെരഞ്ഞെടുപ്പ് നേരത്തേ പൂര്‍ത്തിയാവുകയും ചെയ്തു. മുതവല്ലി ക്വോട്ടയില്‍നിന്ന് രണ്ടുപേരെയാണ് തെരഞ്ഞെടുക്കേണ്ടത്.
 എം.സി. മായിന്‍ ഹാജി, പി.വി. സൈനുദ്ദീന്‍ എന്നിവരാണ് ഈ വിഭാഗത്തില്‍ ബോര്‍ഡിലത്തെിയത്. എം.എല്‍.എ മണ്ഡലത്തില്‍നിന്ന് ടി. അഹമ്മദ് കബീറും എന്‍. ഷംസുദ്ദീനും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. എം.പി ക്വോട്ടയില്‍നിന്ന് എം.ഐ. ഷാനവാസും ബോര്‍ഡിലത്തെിയിട്ടുണ്ട്. ബാര്‍കൗണ്‍സില്‍ ക്വോട്ടയില്‍നിന്ന് അഡ്വ. ഷറഫുദ്ദീനുമാണുള്ളത്. അവശേഷിക്കുന്ന നാല് സീറ്റിലേക്കുള്ള അംഗങ്ങളെയാണ് സര്‍ക്കാര്‍ നോമിനേറ്റ് ചെയ്യേണ്ടത്. ഇവരില്‍ രണ്ടു പേര്‍ മുസ്ലിം മതപണ്ഡിതരും ഒരു സാമൂഹിക പ്രവര്‍ത്തകനും മറ്റൊരാള്‍ ഗവ. ജോയന്‍റ് സെക്രട്ടറി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനുമാവണം.
10 അംഗ ബോര്‍ഡില്‍ രണ്ടു പേര്‍ സ്ത്രീകളായിരിക്കണമെന്ന് വഖഫ് ഭേദഗതി നിയമത്തില്‍ നിഷ്കര്‍ഷിക്കുന്നുണ്ട്. ലീഗ് നേതൃത്വത്തെ ഈ വ്യവസ്ഥ കുഴക്കിയിരിക്കയാണ്.  വഖഫ് ബോര്‍ഡില്‍ ഇക്കാലമത്രയും  വനിതാ പ്രാതിനിധ്യം ഉണ്ടായിരുന്നില്ല.  യോഗ്യതയുള്ള വനിതകളെ നല്‍കാന്‍ മതനേതൃത്വവും മുന്നോട്ടുവരുന്നില്ല.
വഖഫ് ബോര്‍ഡ് ചെയര്‍മാനായി ആരെ നിയോഗിക്കണമെന്ന കാര്യത്തില്‍ തീരുമാനമാവാത്തതാണ് നോമിനേഷന്‍ വൈകിപ്പിക്കുന്നതായി അറിയുന്നത്്. ഇതിനായി ലീഗില്‍ ചരടുവലികള്‍ സജീവമായിട്ടുണ്ട്. എം.സി. മായിന്‍ഹാജിയും പി.വി. സൈനുദ്ദീനുമാണ് ചെയര്‍മാന്‍പദവിക്കായി  രംഗത്തുള്ളത്. എന്നാല്‍, ഇവര്‍ക്കെതിരെ പാര്‍ട്ടി നേതൃത്വത്തില്‍ ഒരു വിഭാഗം സജീവമായുണ്ട്. മായിന്‍ ഹാജി നിലവില്‍ കേരളാ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്‍റര്‍പ്രൈസസില്‍ ചെയര്‍മാനാണ്. സൈനുദ്ദീനെ ചെയര്‍മാനാക്കുന്നതില്‍ കണ്ണൂര്‍ ജില്ലയിലെ ലീഗ് നേതൃത്വത്തിന് വിയോജിപ്പുണ്ട്.  വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ യശശ്ശരീരനായ പണക്കാട് ഉമറലി ശിഹാബ് തങ്ങളുടെ മകന്‍ റഷീദലി ശിഹാബ് തങ്ങളെ ബോര്‍ഡിലേക്ക് നോമിനേറ്റ് ചെയ്ത് ചെയര്‍മാന്‍ ആക്കണമെന്ന അഭിപ്രായവും പാര്‍ട്ടിക്കകത്ത് ഉയര്‍ന്നിട്ടുണ്ട്. പണ്ഡിതനും ഐ.ടി വിദഗ്ധനുമായ റഷീദലിതങ്ങള്‍ക്കു വേണ്ടി ലീഗിലെ ഒരു വിഭാഗവും സമസ്ത നേതൃത്വവുമാണ്  രംഗത്തുള്ളത്. ഈ ചരടുവലികള്‍ക്കിടയില്‍ തീരുമാനമെടുക്കാനാവാതെ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും ലീഗ് നേതൃത്വവും കുഴങ്ങുകയാണ്.
ഇതിനാല്‍, വഖഫ് ബോര്‍ഡ് രൂപവത്കരണവും അനിശ്ചിതമായി നീളുന്നു.
 

അര്‍ജന്‍റീന ഇന്ന് കളിതുടങ്ങുന്നു

Posted: 14 Jun 2014 09:00 PM PDT

Image: 
Subtitle: 
ആദ്യമത്സരം ബോസ്നിയക്കെതിരെ തിങ്കളാഴ്ച പുലര്‍ച്ചെ 3.30ന്

റിയോ ഡെ ജനീറോ: കളരി ഗുരുക്കന്മാരുടെയും ഇഷ്ടക്കാരുടെയും അനുഗ്രഹം വാങ്ങി, ദൈവത്തോട് മനമുരുകി പ്രാര്‍ഥിച്ച് പ്രതീക്ഷയുടെ പൊന്‍കൊട്ടാരത്തിലേറി സാക്ഷാല്‍ അര്‍ജന്‍റീന ഇന്ന് അങ്കത്തട്ടിലേക്ക്.
ആദ്യ അങ്കംവെട്ട് പൂര്‍ത്തിയാക്കിയ വമ്പന്മാരുടെ ഓര്‍മകള്‍ മനസ്സുനിറയെ ഉണ്ട്. മുറിവേറ്റ് പിടഞ്ഞ ലോകചാമ്പ്യന്‍ സ്പെയിനിന്‍െറ വേദന, അങ്കക്കലിതീര്‍ത്ത് സംഹാരതാണ്ഡവമാടിയ ഹോളണ്ടിന്‍െറ സന്തോഷം, തുടക്കംപിഴക്കാതെ ഒരുവിധം രക്ഷപ്പെട്ട ബ്രസീല്‍... ആദ്യ അങ്കത്തിനിറങ്ങും മുമ്പ് ലയണല്‍ മെസ്സിയുടെ സ്വപ്നസംഘത്തിന്‍െറ മനംനിറയെ ബ്രസൂക്കയും മുന്നോട്ടുള്ള പാതകളും.
 സ്വന്തം വന്‍കരയില്‍, പാരമ്പര്യവൈരികളായ അയല്‍ക്കാരുടെ കളത്തിലത്തെിയ ലോകകപ്പില്‍ ലോകമെങ്ങുമുള്ള ആരാധകരുടെ പ്രതീക്ഷക്കൊത്ത തുടക്കമാണ് അര്‍ജന്‍റീനയുടെ കണക്കുകൂട്ടല്‍. ഗ്രൂപ് എഫിലെ ആദ്യ മത്സരത്തില്‍ ഇന്ന് അത്രയൊന്നും അപകടകാരികളല്ലാത്ത ബോസ്നിയ ഹെര്‍സഗോവിനയാണ് അര്‍ജന്‍റീനയുടെ എതിരാളി. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.30ന് റിയോ ഡെ ജനീറോയിലെ കാല്‍പന്തിന്‍െറ തറവാടുമണ്ണായ മാറക്കാനയില്‍ പന്തുരുണ്ട് തുടങ്ങും.
ബോസ്നിയക്കൊപ്പം ഇറാനും നൈജീരിയയും അണിനിരക്കുന്ന ഗ്രൂപ്പില്‍ അര്‍ജന്‍റീനതന്നെയാണ് കേമന്‍. ഗ്രൂപ് റൗണ്ടില്‍നിന്ന് അനായാസേന മെസ്സിയും പടയും പ്രീക്വാര്‍ട്ടറിലത്തെുമെന്ന് ഫുട്ബാള്‍ പണ്ഡിറ്റുകളും ആരാധകരും ഉറച്ചുവിശ്വസിക്കുന്നു. കിരീടനേട്ടങ്ങളുടെ ഭാരവും താരപ്പകിട്ടും വ്യക്തിഗത മികവുകളും മറ്റു പ്രവചനങ്ങളെയെല്ലാം അസ്ഥാനത്താക്കുന്നു. എന്നാല്‍, കഴിഞ്ഞ നാലു വര്‍ഷം ഒരു സ്വപ്നംപോലെ കാത്തുസൂക്ഷിച്ച തുടക്കം, അതാവും ഇന്നത്തെ കിക്കോഫിനു മുമ്പ് മെസ്സിയുടെയും കോച്ച് അലസാന്ദ്രോ സബെല്ലയുടെയും മനംനിറയെ. മെസ്സിക്ക് മൂന്നാം ലോകകപ്പാണിതെങ്കിലും മെസ്സിയുടെ ലോകകപ്പ് ഇതാണെന്നാണ് ആരാധക മതം. 2006ല്‍ 18കാരനായ താരത്തിന് ടീമില്‍ കാര്യമായ ജോലിയൊന്നുമില്ലായിരുന്നു.
2010ല്‍ ഡീഗോ മറഡോണയുടെ കളി സമവാക്യങ്ങള്‍ നിലംതൊടാതെ പോയപ്പോള്‍ മെസ്സി കാഴ്ചക്കാരനായി. എന്നാല്‍, ഇക്കുറി സബെല്ളെക്കു കീഴില്‍ സര്‍വം മെസ്സി മയമാക്കിയാണ് അര്‍ജന്‍റീന ബ്രസീല്‍ മണ്ണില്‍ വിമാനമിറങ്ങിയത്.
ബാഴ്സലോണയുടെ കളിശൈലി മാറ്റിവെച്ച്, സെര്‍ജിയോ അഗ്യൂറോ, ഗോണ്‍സാലോ ഹിഗ്വെ്ന്‍ എന്നിവര്‍ക്കു പിന്നിലായാവും മെസ്സിയുടെ സ്ഥാനം. എതിര്‍പ്രതിരോധത്തിന്‍െറ അടവുകള്‍ക്ക് കൂടുതല്‍ വഴങ്ങാതെ സുരക്ഷിതമായ ഇടത്തില്‍നിന്ന് ടീമിന്‍െറ തന്ത്രപ്രധാന നീക്കങ്ങള്‍ക്ക് ചുക്കാന്‍പിടിക്കല്‍. ബ്രസീല്‍ താരം നെയ്മര്‍ ആദ്യ മത്സരത്തില്‍ വിജയം കാണിച്ച സമവാക്യം കൂടിയാണിത്.
അതേസമയം, പരിശീലനത്തിനിടെ പരിക്കേറ്റ നാപോളി സ്ട്രൈക്കര്‍ ഹിഗ്വെ്ന്‍ ഇന്ന് കളത്തിലിറങ്ങുന്ന കാര്യവും സംശയത്തിലാണ്.
അങ്ങനെയെങ്കില്‍, പി.എസ്.ജി താരം കൂടിയായ എസിക്വെ ലാവെസ്സിയാവും അഗ്യൂറോക്കൊപ്പം മുന്‍ നിരയുടെ ആക്രമണത്തിന് നേതൃത്വം വഹിക്കുക. എയ്ഞ്ചല്‍ ഡി മരിയ, മാക്സി റോഡ്രിഗസ്, യാവിയര്‍ മഷറാനോ, അഗസ്റ്റോ ഫെര്‍ണാണ്ടസ് എന്നിവര്‍ അണിനിരക്കുന്ന മധ്യനിരയും പുകള്‍പ്പെറ്റവര്‍. പ്രതിരോധത്തിലാണ് അല്‍പമെങ്കിലും ആശങ്ക. എന്നാല്‍, തങ്ങളുടെ പ്രതിരോധത്തിന് വീഴ്ചയോ വിള്ളലോ ഇല്ളെന്ന് അര്‍ജന്‍റീനയുടെ സ്വപ്നങ്ങള്‍ക്ക് കാവല്‍കോട്ടയൊരുക്കുന്ന എസിക്വേല്‍ ഗാരി വ്യക്തമാക്കുന്നു.
എതിരാളികളായ ബോസ്നിയയുടെ ആദ്യ ലോകകപ്പ് പ്രവേശമാണിത്. യൂറോപ്യന്‍ മേഖലയില്‍ ഗ്രൂപ് ജിയില്‍നിന്ന് ഒന്നാം സ്ഥാനക്കാരായി ബ്രസീലിലേക്ക് ടിക്കറ്റെടുത്തവരെ എഴുതിത്തള്ളാനാവില്ല. ഗ്രീസിനെയും സ്ലോവാക്യയെയും പിന്തള്ളിയാണ് ബോസ്നിയ ഗ്രൂപ്പില്‍ ഒന്നാമതത്തെിയത്. 30 ഗോളുകള്‍ ബ്രസീലിലേക്കുള്ള യാത്രക്കിടയില്‍ അടിച്ചുകൂട്ടിയവര്‍ ഗോളടിയില്‍ ജര്‍മനിക്കും നെതര്‍ലന്‍ഡ്സിനും ഇംഗ്ളണ്ടിനും പിന്നില്‍ നാലാം സ്ഥാനത്തായിരുന്നു.
മാഞ്ചസ്റ്റര്‍ സിറ്റി താരം എഡിന്‍ സെകോ നയിക്കുന്ന ആക്രമണനിരയില്‍ യൂറോപ്യന്‍ ക്ളബുകളിലെ ഒട്ടനവധി താരങ്ങളും അണിനിരക്കുന്നു. 2-0ത്തിന് മെസ്സിയുടെ സംഘം ജയിക്കുമെന്ന് പ്രവചനങ്ങള്‍.
 

മക്കളെ അയച്ചവര്‍ അറസ്റ്റ് ഭീതിയില്‍

Posted: 14 Jun 2014 08:35 PM PDT

Image: 

ഝാര്‍ഖണ്ഡിലെ മഹാഗാമ ബ്ളോക്കിലെ ലാഗോയ് ഗ്രാമത്തില്‍ വെള്ളിയാഴ്ച രാത്രി ഝാര്‍ഖണ്ഡ് പൊലീസത്തെി. കേരളത്തില്‍ അറസ്റ്റിലായ മുഹമ്മദ് ഷക്കീലിനൊപ്പം കുട്ടികളെ പഠിക്കാന്‍ വിട്ട ചില രക്ഷിതാക്കളുടെ പട്ടികയുമായായിരുന്നു വരവ്. ഒരു മകനെ കേരളത്തില്‍ കൊണ്ടുവന്നാക്കി തിരിച്ചുപോന്ന ഷാജഹാന്‍െറ വീടിന്‍െറ വാതിലില്‍ മുട്ടിവിളിച്ച് ഝാര്‍ഖണ്ഡ് പൊലീസ് അയാളെ അറസ്റ്റ് ചെയ്തു. ഈ വര്‍ഷം പഠിക്കാന്‍ പോയ 89 മക്കളെയും പ്രത്യേക എ.സി കോച്ചില്‍ തിരിച്ചുകൊണ്ടുവന്ന് രക്ഷിതാക്കള്‍ക്ക് കൈമാറിയതിന്‍െറ ഞെട്ടല്‍ മാറും മുമ്പായിരുന്നു രാത്രികാല പൊലീസ് റെയ്ഡ്.
ഈ അറസ്റ്റോടെ കേരളത്തിലെ വലതുപക്ഷ തീവ്രവാദികള്‍ സൃഷ്ടിച്ച മനുഷ്യക്കടത്ത് വിവാദത്തിലെ മഹാഗാമ ബ്ളോക്കിലെ ആദ്യ ഇരയായി ആ രക്ഷിതാവ് മാറി. കേരളത്തിലേക്ക് മക്കളെ പഠിക്കാന്‍ വിടുന്നത് കുറ്റകരവും അങ്ങനെ വിടുന്ന രക്ഷിതാക്കള്‍ കുറ്റവാളികളുമാണെന്ന മുന്നറിയിപ്പ് നല്‍കാന്‍ ഇതിലൂടെ കഴിഞ്ഞു. കുട്ടികള്‍ മതവിദ്യാഭ്യാസം തേടി അന്യസംസ്ഥാനങ്ങളില്‍ പോകുന്നത് പതിവായ ഝാര്‍ഖണ്ഡില്‍ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസോടെ കേരളത്തിലേക്ക് കുട്ടികളെ അയച്ച രക്ഷിതാക്കളെല്ലാം മനുഷ്യക്കടത്ത് റാക്കറ്റിലെ അംഗങ്ങളാകുന്ന തരത്തിലേക്കാണ് കാര്യങ്ങളുടെ പോക്ക്. കുട്ടികളെ കൊണ്ടുവന്ന മുഹമ്മദ് ഷക്കീലിനെ മനുഷ്യക്കടത്ത് റാക്കറ്റിന്‍െറ ഏജന്‍റാക്കി തിരക്കഥ രചിച്ച കേരള പൊലീസ് ആ റാക്കറ്റിന് കണ്ണികളെ സൃഷ്ടിച്ചെടുക്കാന്‍ ഝാര്‍ഖണ്ഡ് പൊലീസിന്‍െറ സഹായം തേടുകയാണ്. ഷക്കീലിന്‍േറത് അന്തര്‍ദേശീയ ബന്ധങ്ങളുള്ള അന്തര്‍ സംസ്ഥാന റാക്കറ്റാക്കി വലുതാക്കണമെങ്കില്‍ കണ്ണികളായി കുറെ പേരെ കുരുക്കേണ്ടതുണ്ട്. അതിന് ഝാര്‍ഖണ്ഡ് പൊലീസിന്‍െറ സഹായത്തോടെ വലവീശിയിരിക്കുകയാണ് കേരള പൊലീസെന്ന് മഹാഗാമയിലെ ഗ്രാമീണര്‍ പറയുന്നു.
മഹാഗാമയില്‍നിന്ന് ഷാജഹാനെ പിടികൂടിയ പൊലീസ് മറ്റൊരു രക്ഷിതാവായ ഖുര്‍ശിദിനെയും തേടിയത്തെി. ഖുര്‍ശിദിനെ നേരില്‍ കാണാന്‍ കഴിയാതെ മടങ്ങിയ പൊലീസ് വീണ്ടും വരുമെന്ന് പറഞ്ഞാണ് തിരിച്ചുപോയിരിക്കുന്നത്.
ഏതവസരത്തിലും ഖുര്‍ശിദിന്‍െറ  അറസ്റ്റ് നടന്നേക്കാമെന്ന ഭീതി ഗ്രാമത്തില്‍ നിലനില്‍ക്കുകയാണ്. അറസ്റ്റിലായ ഷാജഹാന്‍െറയും അറസ്റ്റ് ഭീഷണിയിലായ ഖുര്‍ശിദിന്‍െറയും കാര്യത്തില്‍ ഒരേയൊരു കാരണമാണ് ഝാര്‍ഖണ്ഡ് പൊലീസ് പറഞ്ഞത്. കേരളത്തില്‍ അറസ്റ്റിലായ മുഹമ്മദ് ഷക്കീല്‍ കേരള പൊലീസിനോട് പറഞ്ഞ പേരുകളാണ് ഇവരുടേത് രണ്ടും. കേരള പൊലീസിന്‍െറ കേസില്‍ അവര്‍ക്ക് വേണ്ടിയാണ് അറസ്റ്റ്. ഇനിയേതെല്ലാം പേരുകള്‍ ഷക്കീല്‍ പറഞ്ഞിട്ടുണ്ടെന്ന ആധിയിലാണ് മക്കളെ കൂടെ വിട്ടിരുന്ന ഓരോ രക്ഷിതാവും.
അതേസമയം, മനുഷ്യക്കടത്തെന്നു പറഞ്ഞ് യതീംഖാനയിലേക്കുള്ള യാത്രാമധ്യേ പിടിച്ചുവെച്ച പല കുരുന്നുകളെയും ഇനിയും അവരുടെ ഗ്രാമങ്ങളിലേക്ക് തിരിച്ചയച്ചിട്ടില്ളെന്നും ഷക്കീല്‍ അറസ്റ്റിലായതോടെ മക്കള്‍ എവിടെയാണെന്ന വിവരംപോലും ആര്‍ക്കുമറിയില്ളെന്നും ഗ്രാമീണര്‍ പറയുന്നു. ഝാര്‍ഖണ്ഡിലെ സ്വന്തം അമ്മാവനൊപ്പം രണ്ട് വര്‍ഷമായി മക്കളെ കോഴിക്കോട്ടേക്ക് പഠിക്കാന്‍ പറഞ്ഞയക്കുന്ന ഇസ്റാഈല്‍ ആണ് ഈ വിവരം ‘മാധ്യമ’ത്തോട് പറഞ്ഞത്. ചില ചാനലുകള്‍ ഗ്രാമങ്ങളില്‍ വന്ന് പൊലീസ് പിടികൂടിയ കുട്ടികളെല്ലാം ജയിലുകളിലാണെന്ന് പറഞ്ഞതോടെ ഉമ്മമാരെല്ലാം നിലവിളിച്ച സംഭവവും ഇസ്റാഈല്‍ പങ്കുവെച്ചു. കേരളത്തില്‍ ഒരു കുട്ടിയും ജയിലിലില്ളെന്നും പൊലീസ് പിടിച്ച കുട്ടികളെ വിവിധ സ്ഥാപനങ്ങളില്‍ താമസിപ്പിച്ചിരിക്കുകയാണെന്നും ഇസ്റാഈലിനെ വിശ്വസിപ്പിക്കാന്‍ ഏറെ സമയമെടുത്തു. എങ്കില്‍ നിങ്ങള്‍ ഇക്കാര്യം ഒരു രക്ഷിതാവിനോടെങ്കിലും നേരിട്ട് പറയണമെന്ന് വാശിപിടിച്ച് ഇസ്റാഈല്‍ പൊലീസ് പിടികൂടിയ മക്കളെക്കുറിച്ച് ഒരു വിവരവുമില്ലാത്ത മഖ്സൂദ് ആലത്തിന്‍െറ വീട്ടിലേക്ക് കൊണ്ടുപോയി.
ശക്കീലിനൊപ്പം കേരളത്തിലേക്ക് രണ്ട് മക്കളെയാണ് മഖ്സൂദ് ആലം ഈ വര്‍ഷം പറഞ്ഞയച്ചത്. സിദ്ദീഖ് ആലവും ഷാനവാസ് ആലവും. എട്ടും ആറും വയസ്സുള്ള ജ്യേഷ്ഠാനുജന്മാര്‍. പാലക്കാട്ട് ഷക്കീലിനൊപ്പം ഇവര്‍ പൊലീസ് പിടിയിലായി എന്ന വിവരമല്ലാതെ മറ്റൊന്നും അറിയാതെയിരിക്കുകയായിരുന്നു.
അറസ്റ്റിലായ കുട്ടികളെല്ലാം ജയിലിലാണെന്ന പ്രചാരണം പടര്‍ന്നതോടെ വീട്ടിലെ കരച്ചിലടക്കാന്‍ പാടുപെട്ടുവെന്ന് മഖ്സൂദ് പറഞ്ഞു. ശക്കീലിനൊപ്പമുണ്ടായിരുന്ന കുട്ടികളില്‍ ചിലരെ യതീംഖാനകളിലേക്ക് വിട്ടുവെന്നും അവശേഷിക്കുന്നവര്‍ പാലക്കാട്, മലപ്പുറം ജില്ലകളിലെ യതീംഖാനകളിലുണ്ടെന്നും പറഞ്ഞ് ഫോണ്‍ നമ്പര്‍ കൊടുത്തപ്പോഴാണ് അതു വരെയുണ്ടായിരുന്ന ധാരണ തിരുത്താന്‍ മഖ്സൂദിന്‍െറ  കുടുംബം തയാറായത്.
എങ്കില്‍ ഇത്രയും നാളായിട്ടും എന്തുകൊണ്ടാണ് അവര്‍ മക്കളെയും വെച്ചുകൊണ്ടിരിക്കുന്നതെന്ന് മഖ്സൂദ് ചോദിച്ചു. കേരളത്തിലേക്ക് വണ്ടി കയറാനുള്ള കാശില്ലാത്തതുകൊണ്ടാണ് ശക്കീലിനൊപ്പം മക്കളെ പറഞ്ഞയച്ചത്. പിടിച്ചുവെച്ചവര്‍ തിരിച്ചുകൊണ്ടാക്കിയില്ളെങ്കില്‍ തങ്ങള്‍ക്കെന്തുചെയ്യാന്‍ കഴിയുമെന്ന് മഖ്സൂദ് നിസ്സഹായതയോടെ കൈമലര്‍ത്തി.

(തുടരും)
 

ബ്ളേഡുകാര്‍ തിരിച്ചത്തെി; കുബേര റെയ്ഡ് മുടന്തുന്നു

Posted: 14 Jun 2014 08:29 PM PDT

Image: 

കൊച്ചി: കേരള പൊലീസ് രണ്ടാഴ്ച തകര്‍ത്ത് ആഘോഷിച്ച ‘കുബേര റെയ്ഡ്’ നിറം മങ്ങിയ പര്യവസാനത്തിലേക്ക്. നാട്ടില്‍ അറിയപ്പെടുന്ന ബ്ളേഡ് പലിശക്കാരുടെ വീടുകളില്‍ റെയ്ഡിനത്തെുന്ന പൊലീസുകാര്‍ നിരാശരായി മടങ്ങുകയാണ്. പലിശക്കെണിയില്‍പെട്ട് തിരുവനന്തപുരത്ത് അഞ്ചംഗ കുടുംബം ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് രണ്ടാഴ്ച മുമ്പ് ആരംഭിച്ച ‘ഓപറേഷന്‍ കുബേര’യുടെ ആദ്യദിനങ്ങളില്‍ പൊലീസ് അത്യാവേശത്തിലായിരുന്നു. അന്ന് കുടുങ്ങിയതെല്ലാം ചെറുമീനുകളാണെന്നും വന്‍സ്രാവുകള്‍ വലക്ക് പുറത്താണെന്നും ആരോപണമുയര്‍ന്നപ്പോള്‍ അറിയപ്പെടുന്ന നോണ്‍ ബാങ്കിങ് പലിശ സ്ഥാപനങ്ങളില്‍വരെ പൊലീസ് കയറിയിറങ്ങി. ഈ പ്രശ്നം പിന്നീട് ഹൈകോടതി മുമ്പാകെയും എത്തി. ഇപ്പോള്‍ ‘ഓപറേഷന്‍ കുബേര’ റെയ്ഡില്‍ പിടിയിലാകുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞു. ചില ദിവസങ്ങളില്‍ ഒരാളുടെ ചിത്രം പുറത്തുവിടാനായാല്‍ ഭാഗ്യം എന്ന നിലയിലായി കാര്യങ്ങള്‍.  റെയ്ഡ് ശക്തമായപ്പോള്‍ ഒളിവില്‍ പോയവരെല്ലാം  തിരിച്ചത്തെി ‘ബിസിനസില്‍’ സജീവമായിട്ടുണ്ട്. റെയ്ഡ് നടത്തുമ്പോള്‍ പ്രോമിസറി നോട്ട്, തുകയെഴുതിയതും എഴുതാത്തതുമായ ചെക് ലീഫുകള്‍, ഒന്നും എഴുതാതെ ഒപ്പിട്ടുവാങ്ങിയ മുദ്രപ്പത്രം എന്നിവ കണ്ടെടുത്താലേ ശക്തമായി കേസ് ചാര്‍ജ് ചെയ്യാന്‍ കഴിയുകയുള്ളൂ. എന്നാല്‍, പലിശക്കാര്‍ ഇത്തരം രേഖകളെല്ലാം മാറ്റിയിരിക്കുകയാണ്.  അതിനിടെ, പൊലീസിനുള്ളില്‍ നിന്നുതന്നെ റെയ്ഡ് വിവരം ചോരുന്നുവെന്ന സംശയവും നിലനില്‍ക്കുന്നുണ്ട്.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP