സ്വാഗതം
WELCOME

News Update..

Wednesday, June 4, 2014

കുട്ടികളെ കൊണ്ടുവന്നത് മനുഷ്യക്കടത്തല്ല -സര്‍ക്കാര്‍ Madhyamam News Feeds

കുട്ടികളെ കൊണ്ടുവന്നത് മനുഷ്യക്കടത്തല്ല -സര്‍ക്കാര്‍ Madhyamam News Feeds

Link to

കുട്ടികളെ കൊണ്ടുവന്നത് മനുഷ്യക്കടത്തല്ല -സര്‍ക്കാര്‍

Posted: 04 Jun 2014 01:59 AM PDT

Image: 

തിരുവനന്തപുരം : അന്യ സംസ്ഥാനത്തു നിന്നും കുട്ടികളെ കൊണ്ടു വന്ന സംഭവം  മനുഷ്യക്കടത്തല്ളെന്ന് സംസ്ഥാന സര്‍ക്കാര്‍. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തര വകുപ്പു മന്ത്രി രമേശ് ചെന്നിത്തല, വ്യവസായ വകുപ്പു മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്ത ഉന്നത തല യോഗത്തിലാണ് ഈ തീരുമാനം. കുട്ടികളെ കൊണ്ടു വന്ന സംഭവത്തെ മനുഷ്യക്കടത്തിന്‍െറ നിര്‍വചനത്തില്‍ ഉള്‍പെടുത്താനാകില്ളെന്നും നടപടി ക്രമങ്ങളില്‍ യതീംഖാന അധികൃതര്‍ക്ക് വീഴ്ച പറ്റിയതായും സര്‍ക്കാര്‍ വിലയിരുത്തി.
എന്നാല്‍ ആഭ്യന്തര വകുപ്പിന് സംഭവത്തില്‍ വീഴ്ച പറ്റിയിട്ടില്ല. പാലക്കാട് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ  റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണ് ആഭ്യന്തര വകുപ്പ് ഇക്കാര്യത്തില്‍ നടപടിയെടുത്തത്, മുക്കം അനാഥാലയത്തിന് തെറ്റായ ലക്ഷ്യങ്ങളില്ളെന്നും  യോഗം വിലയിരുത്തി.

തീവ്രവാദം: പാകിസ്താന് 13 വര്‍ഷത്തിടെ നഷ്ടമായത് എട്ടര ലക്ഷം കോടി രൂപ

Posted: 04 Jun 2014 01:48 AM PDT

Image: 

ഇസ്ലാമാബാദ്: രാജ്യം അഭിമുഖീകരിക്കുന്ന തീവ്രവാദ പ്രശ്നം മൂലം കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ നഷ്ടമായത് 7001 കോടി രൂപയെന്ന് പാകിസ്താന്‍. 2013-14 വര്‍ഷങ്ങളില്‍ ഇതുവരെയായുള്ള നഷ്ടക്കണക്കുകളുടെ സര്‍വെ ഫലം ആണ് പാക് മന്ത്രാലയം തിങ്കളാഴ്ച പുറത്തുവിട്ടത്. എന്നാല്‍, മുന്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്ന് 32.9ശതമാനമായി ഈ നഷ്ടം കുറഞ്ഞുവെന്ന ശ്രദ്ധേയമായ കണക്കും ഇതിനൊപ്പമുണ്ട്. 2010-11 വര്‍ഷങ്ങളില്‍ ഈ നഷ്ടം  200,370കോടി രൂപയായിരുന്നു.
കഴിഞ്ഞ 13 വര്‍ഷത്തിനിടെ തീവ്രവാദം മൂലം രാജ്യത്തിന് നഷ്ടമായത് എട്ടര ലക്ഷത്തോളം കോടി രൂപയാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ധന മന്ത്രാലയത്തിന്‍റെ കീഴില്‍ ഉള്ള ആഭ്യന്തര മന്ത്രിതല കമ്മിറ്റിയയാണ് ഈ കണക്കുകള്‍ തിട്ടപ്പെടുത്തിയത്. തീവ്രവാദം സാമ്പത്തിക വളര്‍ച്ചയെ മന്ദീഭവിപ്പിക്കുന്നതായും നികുതി ശേഖരണം കുറയ്ക്കുന്നതായും വിദേശ നിക്ഷേപം ഇല്ലാതാക്കുന്നതായും റിപോര്‍ട്ടില്‍ പറയുന്നു.
പാകിസ്താനില്‍ തീവ്രവാദം വളര്‍ന്നു വരുന്നതിന്‍റെ കാരണമായി കുറ്റപ്പെടുത്തുന്നത് അഫ്ഗാനിനെയാണ്. രാജ്യത്ത് അസ്ഥിരതയും സംഘര്‍ഷവും വളര്‍ത്താന്‍ അഫ്ഗാന്‍ ശ്രമിക്കുന്നതായി പാകിസ്താന്‍ ആരോപിച്ചു. രാജ്യത്തെ സാമ്പത്തിക നില മെച്ചപ്പെടുത്തുന്നതിന് അഫ്ഗാനിസ്താനുമായുള്ള സംഘര്‍ഷം എത്രയും പെട്ടെന്ന് അവസാനിപ്പിക്കുന്നതിലേക്കാണ് ഈ സര്‍വെ വിരല്‍ ചൂണ്ടുന്നത്.

കുഞ്ഞുങ്ങളടക്കം ഏഴംഗസംഘം തിരയിലകപ്പെട്ടു; ലൈഫ്ഗാര്‍ഡുകള്‍ രക്ഷപ്പെടുത്തി

Posted: 04 Jun 2014 01:42 AM PDT

കൊല്ലം: ബീച്ചില്‍ കാല്‍നനക്കുന്നതിനിടെ കുഞ്ഞുങ്ങളടക്കം ഡല്‍ഹിയില്‍ നിന്നുള്ള ഏഴംഗസംഘം തിരയിലകപ്പെട്ടു.
ലൈഫ്ഗാര്‍ഡുകളുടെ സമയോജിത ഇടപെടല്‍ കാരണം ഏഴ് പേരെയും രക്ഷപ്പെടുത്തി. ചൊവ്വാഴ്ച വൈകുന്നേരം 6.30 ഓടെയാണ് സംഭവം. മൂന്ന് കുട്ടികളും നാല് മുതിര്‍ന്നവരുമാണ് തിരയില്‍പെട്ടത്. ഡല്‍ഹി സ്വദേശികളായ ഷബ്നം, സൗമ്യ, നിസ്ന, ത്വാഹ, ഹിറ, സന, സോഫിയ എന്നിവരാണ് അപകടത്തില്‍പെട്ടത്. വൈകുന്നേരം അഞ്ചിന് മുമ്പേ സംഘം ബീച്ചിലെത്തിയിരുന്നതായി ലൈഫ് ഗാര്‍ഡുകള്‍ പറയുന്നു. നിരവധി പ്രാവശ്യം അപകടം സംബന്ധിച്ച മുന്നറിയിപ്പും നല്‍കിയിരുന്നത്രേ. ശക്തമായി അടിച്ച് കയറിയ തിരയില്‍ ഏഴുപേരും ഒരു പോലെ അകപ്പെടുകയായിരുന്നു. പ്രഥമശുശ്രൂഷ നല്‍കിയ ശേഷം ഏഴുപേരെയും കൊല്ലത്തെ സ്വകാര്യ ആശുപത്രിലെത്തിച്ചു. തുടര്‍ന്ന് രാത്രി ഒമ്പതോടെ ഇവരെ ഡിസ്ചാര്‍ജ് ചെയ്തു.
വിവാഹത്തിനാണ് സംഘം കൊല്ലത്തെത്തിയത്. തുടര്‍ന്നായിരുന്നു ബന്ധുക്കള്‍ക്കൊപ്പം ബീച്ച് കാണാനിറങ്ങിയത്. ലൈഫ് ഗാര്‍ഡുകളായ എം.കെ. പൊന്നപ്പന്‍ , എസ്. അനില്‍കുമാര്‍, ആര്‍. സതീഷ്, ആന്‍റണി ജോണ്‍സണ്‍ എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.
മറ്റ് ബീച്ചുകളെ അപേക്ഷിച്ച് ശക്തമായ തിരയാണ് കൊല്ലത്ത്. അപായസൂചന നല്‍കി വിവിധ ഭാഷയില്‍ മുന്നറിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന് ഏറെ നാളായി ആവശ്യമുയരുന്നുണ്ടെങ്കിലും നടപ്പായില്ല. കൂടുതല്‍ ലൈഫ്വാര്‍ഡന്‍മാരെ നിയമിക്കണമെന്ന ആവശ്യവും എങ്ങുമെത്തിയിട്ടില്ല.

പാര്‍ക്കിങ് ഗ്രൗണ്ട് കച്ചവടത്തിന് നല്‍കുന്നതില്‍ പ്രതിഷേധം ശക്തം

Posted: 04 Jun 2014 12:04 AM PDT

പാലക്കാട്: സ്റ്റേഡിയം ബസ് സ്റ്റാന്‍ഡിന് മുന്നിലെ വാഹന പാര്‍ക്കിങ് ഗ്രൗണ്ട് സ്വകാര്യ കച്ചവടക്കാര്‍ക്ക് വിട്ടുനല്‍കുന്നതില്‍ ബസ് സ്റ്റാന്‍ഡിനകത്തുളള കച്ചവടക്കാര്‍ക്ക് പ്രതിഷേധം.
പുറത്തുനിന്നുള്ള കച്ചവടക്കാര്‍ക്ക് പ്രത്യേകം ടെന്‍റടിച്ച് കച്ചവടം നടത്താന്‍ നഗരസഭാ അധികൃതര്‍ വിട്ടുനല്‍കുന്നതിനാല്‍ ഇരുചക്ര വാഹങ്ങള്‍ നിര്‍ത്തിയിടാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. സ്റ്റാളുകളിലെ കച്ചവടക്കാര്‍ക്ക് ആവശ്യമായ സാധനങ്ങള്‍ ചെറുവാഹനങ്ങളില്‍ കൊണ്ടുവരാന്‍ കഴിയാത്ത അവസ്ഥയുണ്ട്.
ഇതിന് മുന്നിലെ റോഡില്‍ ഓട്ടോറിക്ഷകളും അനധികൃത പാര്‍ക്കിങ് കൂടിയായപ്പോള്‍ യാത്രക്കാര്‍ക്കും സ്റ്റാളില്‍ കച്ചവടം നടത്തുന്നവര്‍ക്കും ദുരിതമേറുകയാണ്.
സ്റ്റേഡിയം സ്റ്റാന്‍ഡിനകത്തേക്ക് പടിഞ്ഞാറ് ഭാഗത്തുകൂടി പ്രവേശിച്ച് കിഴക്കുഭാഗത്തുകൂടിയാണ് സ്വകാര്യ ബസുകള്‍ ഇറങ്ങിപ്പോവുന്നത്.
ബസുകളുടെ ആധിക്യം മൂലം ചെറു വാഹനങ്ങള്‍ക്ക് സ്റ്റാന്‍ഡിനകത്തേക്ക് കടക്കാന്‍ പറ്റില്ല. സ്റ്റാന്‍ഡിന് മുന്നിലുളള പാര്‍ക്കിങ് ഗ്രൗണ്ടില്‍ താല്‍ക്കാലിക ടെന്‍റടിച്ച് കച്ചവടം നടത്തുന്നതിനാല്‍ ഇവിടെയും വാഹനങ്ങള്‍ നിര്‍ത്താനാവില്ല.
സ്റ്റാന്‍ഡിന്‍െറ കിഴക്കുവശത്താണ് ഓട്ടോ സ്റ്റാന്‍ഡിനായി സ്ഥലം നീക്കി വെച്ചിട്ടുള്ളത്. എന്നാല്‍, മിക്ക ഓട്ടോകളും തെക്കുഭാഗത്ത് റോഡോരത്ത് പാര്‍ക്കിങ് ഗ്രൗണ്ടിനോട് ചേര്‍ന്നാണ് നിര്‍ത്തിയിടുന്നത്. രാത്രി സമയത്ത് ഇവിടെ വെളിച്ചമില്ലാത്തതിനാല്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് കാണാനും കഴിയാറില്ല.
പാര്‍ക്കിങ് ഗ്രൗണ്ട് മറ്റ് കച്ചവടക്കാര്‍ക്ക് നല്‍കുന്നതിന് പിന്നില്‍ നഗരസഭയിലെ ചില ജനപ്രതിനിധികളുടെ താല്‍പര്യ പ്രകാരമാണെന്ന ആരോപണവുമുണ്ട്.

മനുഷ്യക്കടത്ത് നടത്തുന്നുവെന്ന പ്രചാരണം നീചമെന്ന് പി.സി ജോര്‍ജ്

Posted: 03 Jun 2014 11:36 PM PDT

Image: 

കോഴിക്കോട്: അനാഥാലയങ്ങള്‍ മനുഷ്യക്കടത്ത് നടത്തുന്നുവെന്ന പ്രചാരണം നീചമെന്ന് ചീഫ് വിപ്പ് പി.സി ജോര്‍ജ്. മനുഷ്യക്കടത്തെന്ന ആരോപണം തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ പൊലീസ് തെറ്റിദ്ധരിപ്പിച്ചതാവാം. നീതിമാനായ ചെന്നിത്തല അനീതി കാണിക്കില്ളെന്നും പി.സി ജോര്‍ജ് പറഞ്ഞു.

ഇത് ആശുപത്രിയോ അതോ കൊള്ളസംഘമോ?

Posted: 03 Jun 2014 11:25 PM PDT

പത്തനംതിട്ട: ഡോക്ടര്‍മാരുടേയും ജീവനക്കാരുടേയും അനാസ്ഥമൂലം പത്തനംതിട്ട ജനറല്‍ ആശുപത്രി രോഗികള്‍ക്ക് ദുരിതാശുപത്രിയായി മാറുന്നു. വിദഗ്ധ ഡോക്ടര്‍മാരും ആധുനിക ചികില്‍സാ രീതികളും ഇവിടെ ഉണ്ടെങ്കിലും പാവപ്പെട്ട രോഗികള്‍ക്ക് അത് നല്‍കില്ലെന്ന വാശിയിലാണ് ഒരു സംഘം ഡോക്ടര്‍മാരും ജീവനക്കാരും. ഇനി ചികില്‍സ നിര്‍ബന്ധമാണെങ്കില്‍ ഡോക്ടര്‍, അറ്റഡര്‍, തൂപ്പുകാരി എന്നിവര്‍ക്ക് കൈയറിഞ്ഞ് കിമ്പളം നല്‍കണമെന്ന് മാത്രം.
ഡോക്ടര്‍മാരുടെ താമസസ്ഥലത്ത് മുന്‍കൂര്‍ പണം എത്തിച്ചാല്‍ മാത്രമേ പലരും ശസ്ത്രക്രിയ തീയതിപോലും നിശ്ചയിക്കുകയുള്ളൂ. ഇതുസംബന്ധിച്ച് രോഗികളില്‍ നിന്ന് ലഭിച്ച നിരവധി പരാതികള്‍ ആരോഗ്യവിഭാഗം വിജിലന്‍സിന് കൈമാറിയെങ്കിലും വിവരം ചോര്‍ന്നതോടെ വിജിലന്‍സിന്‍െറ പരിശോധന പ്രഹസനമാവുകയായിരുന്നു.
സ്വകാര്യമേഖലാ ആശുപത്രികളെ സഹായിക്കുന്ന നിലപാടുകളാണ് ഡോക്ടര്‍മാരുടെയും ജീവനക്കാരുടേയും ഭാഗത്തുനിന്നു ഉണ്ടാകുന്നതെന്ന് രോഗികള്‍ ആരോപിക്കുന്നു. നിത്യേന ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി 1200-ഓളം രോഗികളാണ് ചികിത്സതേടി എത്തുന്നത്. പല ഡോക്ടര്‍മാരും കൃത്യസമയത്ത് എത്താറില്ല. വരുന്ന ഡോക്ടര്‍മാര്‍ ഒന്നോ രണ്ടോ മണിക്കൂര്‍ മാത്രം ഡ്യൂട്ടി നിര്‍വഹിച്ച് വേഗത്തില്‍ മടങ്ങുന്നു. 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ലബോറട്ടറിയുണ്ടെന്നാണ് അധികൃതരുടെ അവകാശവാദം. എന്നാല്‍ മതിയായ ജീവനക്കാരില്ലെന്നതിന്‍െറ പേരില്‍ ഉച്ചയോടെ ലാബ് അടച്ചുപൂട്ടുകയാണ് ചെയ്യുന്നത്. ഇതോടെ സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ് സാധാരണക്കാര്‍.
ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗങ്ങളായ ഐ.സി.യുവും സി.സി.യുവും അടച്ചിട്ടിട്ട് കാലം ഏറെയായി. അറ്റകുറ്റപണികള്‍ക്കായാണ് ഇവ അടച്ചിട്ടിരിക്കുന്നതെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും പണികള്‍ ഇവിടെ ആരംഭിച്ചിട്ടില്ല. നിലവില്‍ തീവ്രപരിചരണം ആവശ്യമായി വരുന്ന രോഗികളെ കോട്ടയം മെഡിക്കല്‍ കോളജിലേക്കും മറ്റു സ്വകാര്യആശുപത്രികളിലേക്കും അയക്കുകയാണ്. രണ്ട് ദിവസം മുമ്പ് ഡയാലിസിസ് യൂനിറ്റിന്‍െറയും മാലിന്യ സംസ്കാരണ പ്ളാന്‍റിന്‍െറയും ഉദ്ഘാടനത്തിന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ എത്തിയപ്പോഴും ആശുപത്രി അധികൃതര്‍ ഇക്കാര്യങ്ങള്‍ ഒന്നും മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയില്ലെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ആശുപത്രിയില്‍ കുടിവെള്ളം മുടങ്ങുന്നത് നിത്യസംഭവമായതോടെ കഴിഞ്ഞ ദിവസം സഹികെട്ട് രോഗികളും കൂട്ടിരിപ്പുകാരും രാത്രി ടി.കെ. റോഡ് ഉപരോധിച്ചിരുന്നു.

അല്‍താഫ് ഹുസൈന്‍റെ അറസ്റ്റില്‍ പാകിസ്താനില്‍ പ്രതിഷേധം

Posted: 03 Jun 2014 11:24 PM PDT

Image: 

കറാച്ചി: മുത്തഹിദ ക്വൗമി മൂവ്മെന്‍റ് നേതാവ് അല്‍താഫ് ഹുസൈനെ ബ്രിട്ടനില്‍ അറസ്റ്റു ചെയ്തതില്‍ ഹുസൈന്‍റെ ജന്മ നഗരമായ കറാച്ചിയില്‍ ശക്തമായ പ്രതിഷേധം. എം.ക്യൂ.എം പ്രവര്‍ത്തകരും റാബിത്ത കമ്മിറ്റിയിലെ അംഗങ്ങളും അടങ്ങുന്ന വന്‍ ജനക്കൂട്ടം കറാച്ചിയിലെ നുമൈശ് ചൗരംഗിയില്‍ കുത്തിയിരിപ്പ് സമരം തുടങ്ങി. ചിലയിടങ്ങളില്‍ വാഹനങ്ങള്‍ക്ക് തീയിട്ടു. ഹുസൈന്‍റെ ശബ്ദം പുറംലോകത്ത് കേള്‍ക്കുന്നതുവരെ തങ്ങള്‍ സമരം തുടരുമെന്ന് അവര്‍ അറിയിച്ചു. 

പണം വെളുപ്പിക്കല്‍ കുറ്റത്തിനാണ് ഹുസൈനെ ലണ്ടനില്‍ അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞാണ് അറസ്റ്റു വിവരം പുറത്തത്തെിയത്. ഉടന്‍ തന്നെ കറാച്ചി നഗരത്തിലെ ഷോപുകളും വ്യവാസായ സ്ഥാപനങ്ങളും അടച്ചു. അക്രമസാധ്യത നിലനില്‍ക്കുന്നതിനാല്‍ അക്രമം ഭയന്നാണ് ഉടമകള്‍ കടകള്‍ അടച്ചതെന്നും റിപോര്‍ട്ട് ഉണ്ട്. സോഷ്യല്‍ മീഡിയയിലും ശക്തമായ പ്രതിഷേധം അലയടിക്കുന്നതായി ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.

ഇറാഖില്‍ വിവിധയിടങ്ങളിലുണ്ടായ ആക്രമണങ്ങളില്‍ 33 പേര്‍ കൊല്ലപ്പെട്ടു

Posted: 03 Jun 2014 11:05 PM PDT

Image: 

ബാഗ്ദാദ്: ഇറാഖില്‍ വിവിധയിടങ്ങളിലുണ്ടായ സ്ഫോടനത്തില്‍ 33 പേര്‍ കൊല്ലപ്പെട്ടു. ഇറാഖി നഗരമായ ഫല്ലൂജയില്‍ ഒരു മാര്‍ക്കറ്റിനു നേരെയുണ്ടായ ഷെല്ലാക്രമണത്തില്‍ 18 പേര്‍ കൊല്ലപ്പെടുകയും 43 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഒരു വര്‍ഷമായി  സര്‍ക്കാര്‍ വിരുദ്ധരുടെ നിയന്ത്രണത്തിലാണ് ഫല്ലൂജ നഗരം.വിമതരില്‍ നിന്നും നഗരം പിടിച്ചടക്കാന്‍ സൈന്യം ശ്രമം നടത്തുന്നതിന്‍െറ ഭാഗമായാണ് ഷെല്ലാക്രമണം.ഫല്ലൂജ നഗരത്തില്‍ സൈന്യവും വിമതരും തമ്മിലുള്ള ഏറ്റുമുട്ടല്‍ സമീപകാലത്ത് വര്‍ദ്ധിച്ചു വരികയാണ്.

ബാഗ്ദാദിനു സമീപ പ്രദേശങ്ങളില്‍ ഉണ്ടായ വ്യത്യസ്ത ഏറ്റുമുട്ടലുകളില്‍  9 പേരാണ് കൊല്ലപ്പെട്ടത്. ഇശ്കന്ത്രിയയില്‍ ആയുധധാരി നടത്തിയ വെടിവെപ്പില്‍ അഞ്ച് പേരും വടക്കന്‍ മേഖലയിലുണ്ടായ മോട്ടോര്‍ ആക്രമണത്തില്‍ രണ്ടു പേരുമാണ് കൊല്ലപ്പെട്ടത്.തര്‍മിയ്യയില്‍ ഒരു പോലീസുകാരനും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.
സാലാദീന്‍,നിന്‍വെ,കിര്‍കുക്ക് പ്രവിശ്യകളിലുണ്ടായ ആക്രമണങ്ങളില്‍  ആറുപേര്‍ കൊല്ലപ്പെട്ടു.

ഐക്യരാഷ്ട്ര സംഘടനയുടെയും ഇറാഖ് സര്‍ക്കാറിന്‍െറയും കണക്കുകള്‍ പ്രകാരം കഴിഞ്ഞ മാസം മാത്രം ഇറാഖില്‍ വിവിധ ആക്രമണങ്ങളില്‍  900 പേരാണ് കൊല്ലപ്പെട്ടത്.

വീടുവെക്കാന്‍ വഴികാണാതെ 65 ദരിദ്രകുടുംബങ്ങള്‍

Posted: 03 Jun 2014 11:03 PM PDT

മുണ്ടക്കയം: സര്‍ക്കാര്‍ നല്‍കിയ ഭൂമിയില്‍ കൂരവെക്കാന്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതെ നട്ടം തിരിയുകയാണ് 65ഓളം ദരിദ്രകുടുംബങ്ങള്‍. ഭൂമിയില്ലാത്തവര്‍ക്ക് വീട് വെക്കുവാന്‍ സ്ഥലം നല്‍കുകയെന്ന സര്‍ക്കാറിന്‍െറ ഭൂരഹിതരില്ലാത്ത കേരളം പദ്ധതിപ്രകാരമാണ് കോരുത്തോട് പഞ്ചായത്തിലെ ചകിരമേട്ടില്‍ മൂന്ന് സെന്‍റ് വീതം 65 കുടുംബങ്ങള്‍ക്ക് ലഭിച്ചത്. എന്നാല്‍ അസൗകര്യങ്ങളുടെ നടുവിലാണ് ഇവര്‍. മുണ്ടക്കയം-കോരുത്തോട് പാതയില്‍ മടുക്കയില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ സഞ്ചരിച്ചുവേണം ചകിരിമേട്ടിലെത്താന്‍.
അടിസ്ഥാന സൗകര്യങ്ങളായ വെളിച്ചം, വെള്ളം, സഞ്ചരിക്കാനുള്ള വഴി എന്നിവയില്ലാതെയാണ് കുടുംബങ്ങള്‍ വലയുന്നത്. കോരുത്തോട് പഞ്ചായത്തിലെ ഏറ്റവും ഉയരം കൂടിയ സ്ഥലമായ ചകിരിമേട്ടില്‍ മഴക്കാലത്ത് ഇടിമിന്നല്‍ നിത്യസംഭവമാണ്.
സ്ഥലത്തെ ഇടിവെട്ടുംപാറയെന്ന പേരിലും അറിയുന്നു. താമസിക്കുവാനും സ്വന്തം കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാനും കഴിയാതെ കേഴുകയാണ് നിവാസികള്‍. ഇഴജന്തുക്കളുടെ ശല്യം കാരണം മിക്കവരും സ്ഥലംവിട്ട് മറ്റിടങ്ങളില്‍ വാടകക്ക് താമസിക്കേണ്ട ഗതികേടിലാണ്.
ബുദ്ധിമുട്ടുകള്‍ സഹിച്ച് ജീവിക്കാമെന്ന് കരുതി കൈയിലുള്ള കാശിന് കുടിലുകള്‍ നിര്‍മിച്ചവര്‍ക്കും ജീവിതം വഴിമുട്ടി. ഇക്കഴിഞ്ഞ വേനല്‍മഴയിലും കാറ്റിലും കുടിലുകളുടെ മേല്‍ക്കൂര തകര്‍ന്നതോടെ വീടെന്ന സ്വപ്നം തകര്‍ന്നു. പദ്ധതിയില്‍ ഭൂമി മാത്രം നല്‍കുകയായിരുന്നു സര്‍ക്കാറിന്‍െറ തീരുമാനം. കൂലിവേലയെടുത്ത് കുടുംബം നോക്കുന്ന ഇവര്‍ക്ക് സ്ഥലം ലഭിച്ചത് ആശ്വാസമായെങ്കിലും വീടെന്നത് സ്വപ്നമായി അവശേഷിക്കുകയാണ്.
കുലിവേലക്കാരായ ഇവര്‍ ദിവസം ലഭിക്കുന്ന ശമ്പളത്തിന്‍െറ നല്ലൊരു പങ്ക് ഓട്ടോക്കൂലിക്കായി മാറ്റിവെക്കേണ്ട അവസ്ഥയാണ്. കൊടും മഴയത്തും ദാഹജലമില്ലാതെ അലയുകയാണ് ചകിരിമേട് നിവാസികള്‍.
മഴ ശക്തമായാല്‍ റോഡിലെ മണ്ണുകള്‍ ഒലിച്ച് വാഹനങ്ങള്‍ക്ക് പോലും ചകിരിമേട്ടിലെത്താന്‍ പറ്റാത്ത അവസ്ഥയാണ്. അധികൃതര്‍ മേഖലയെ അവഗണിക്കുമ്പോഴും തങ്ങളെ പരിഗണിക്കുമെന്ന പ്രതീക്ഷ ഇവര്‍ കൈവിടുന്നില്ല.

മുണ്ടെക്ക് ആദരാഞ്ജലി അര്‍പിച്ച് ലോക്സഭ പിരിഞ്ഞു

Posted: 03 Jun 2014 10:53 PM PDT

Image: 

ന്യൂഡല്‍ഹി: അന്തരിച്ച കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെക്ക് ആദരാഞ്ജലികള്‍ അര്‍പിച്ച് 16ാമത് ലോക്സഭാ സമ്മേളനത്തിന്‍റെ ആദ്യദിനം പിരിഞ്ഞു.  മറ്റു നടപടികളിലേക്ക് കടക്കാതെയാണ് സഭ പിരിഞ്ഞത്. ആദരസൂചകമായി സഭ രണ്ടു മിനിറ്റ് മൗനം ആചരിച്ചു.  പ്രോടെം
സ്പീക്കര്‍  കമല്‍നാഥ് ആദാഞ്ജലിക്ക് നേതൃത്വം നല്‍കി.

മുണ്ടെയുടെ ആകസ്മിക വേര്‍പാടിന്‍െറ ദുഃഖാന്തരീക്ഷത്തിലാണ് ഡല്‍ഹിയിലെ രാഷ്ട്രീയ കേന്ദ്രങ്ങള്‍. അംഗങ്ങളുടെ സത്യപ്രതിഞ്ജാ ചടങ്ങ് ഇന്നു നടക്കേണ്ടതായിരുന്നുവെങ്കിലും അത് മാറ്റിവെച്ചു. ആദ്യരണ്ടു ദിനങ്ങളില്‍ അംഗങ്ങളുടെ സത്യപ്രതിജ്ഞയും ജൂണ്‍ ആറിന് സ്പീക്കര്‍ തെരഞ്ഞെടുപ്പുമാണ് നേരത്തേ നിശ്ചയിച്ചിരുന്നത്.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP