ഇടുക്കിയിലെ പരാജയത്തിന് കാരണം പാര്‍ട്ടിയുടെ പ്രവര്‍ത്തന വൈകല്യം -പി.ടി തോമസ് Madhyamam News Feeds |
- ഇടുക്കിയിലെ പരാജയത്തിന് കാരണം പാര്‍ട്ടിയുടെ പ്രവര്‍ത്തന വൈകല്യം -പി.ടി തോമസ്
- ഇന്ത്യയടക്കം 29 രാജ്യങ്ങള്‍ ഫോണ്‍ ചോര്‍ത്താന്‍ സമീപിച്ചതായി വോഡഫോണ്‍
- കേരളത്തിലേയും ബംഗാളിലെയും ബി.ജെ.പിയുടെ വളര്‍ച്ച ആശങ്കാജനകം -സി.പി.എം
- മുസഫര്‍നഗറിലെ കൂട്ടമാനഭംഗം: ആറ് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍
- യു.എ.ഇയിലെ രണ്ടാമത്തെ വലിയ പള്ളി പൂര്‍ത്തിയാകുന്നു
- മോദിയുടെ യു.എസ് സന്ദര്‍ശനത്തിന്‍െറ തീയ്യതി തീരുമാനിച്ചിട്ടില്ളെന്ന് അമേരിക്ക
- ജിദ്ദ ഫെസ്റ്റിവല്‍ തുടങ്ങി; ഇനി ആഘോഷങ്ങളുടെ നാളുകള്‍
- ഷൂട്ടൗട്ട് പുറത്തിറങ്ങി
- എന്‍.കെ പ്രേമചന്ദ്രന്‍െറ വീടിനു നേരെ കല്ലേറ്
- ഹസാര്‍ഡ് എന്ന ‘അത്യാഹിതം’
ഇടുക്കിയിലെ പരാജയത്തിന് കാരണം പാര്‍ട്ടിയുടെ പ്രവര്‍ത്തന വൈകല്യം -പി.ടി തോമസ് Posted: 07 Jun 2014 12:33 AM PDT Image: ഇടുക്കി: ഇടുക്കിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കൊസിന്‍െറ പരാജയത്തിന് കാരണം പാര്‍ട്ടിയുടെ പ്രവര്‍ത്തന വൈകല്യമെന്ന്് മുന്‍ എം.പി പി. ടി തോമസ്. കസ്തൂരിരംഗന്‍ വിഷയം തെരഞ്ഞെടുപ്പില്‍ ദോഷകരമായി വന്നില്ല. സഭാനേതൃത്വത്തിന്‍െറ കള്ള പ്രചരണങ്ങളെ അതിജീവിക്കാനായില്ല. പ്രചാരണത്തില്‍ നിന്നും തന്നെ മാറ്റിയത് ജില്ലാ നേതൃത്വത്തിന്‍റെ ആവശ്യപ്രകാരമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഗാഡ്ഗില്‍ റിപ്പോര്‍ട്ടാണ് കാരണമെങ്കില്‍ ബിജെപിയുടെ വോട്ട് കുറയുകയാണ് വേണ്ടത്. ജയിക്കാമായിരുന്ന സീറ്റ് നഷ്ടപ്പെടുത്തിയത് ഡി.സി.സി നേതൃത്വത്തിന്‍്റെ പിടിപ്പുകേട് കൊണ്ടാണെന്നും പി.ടി തോമസ് ആരോപിച്ചു.
|
ഇന്ത്യയടക്കം 29 രാജ്യങ്ങള്‍ ഫോണ്‍ ചോര്‍ത്താന്‍ സമീപിച്ചതായി വോഡഫോണ്‍ Posted: 07 Jun 2014 12:09 AM PDT Image: ലണ്ടന്‍: ഇന്ത്യയടക്കം 29 രാജ്യങ്ങള്‍ ഉപഭോക്താക്കളുടെ ഫോണ്‍ ചോര്‍ത്താന്‍ തങ്ങളെ സമീപിച്ചതായി ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ സേവന ദാതാക്കളായ വോഡഫോണ്‍ വ്യക്തമാക്കി. ഉപഭോക്താക്കളുടെ ഫോണ്‍ കോളുകള്‍, മെസേജുകള്‍, എന്നിവ ചോര്‍ത്താന്‍ കഴിഞ്ഞ യു.പി.എ സര്‍ക്കാറിന്‍െറ കാലത്താണ് തങ്ങളെ സമീപിച്ചതെന്നും കമ്പനി വെളിപ്പെടുത്തി. വോഡഫോണ്‍ പുറത്തു വിട്ട 'ലോ എന്‍ഫോഴ്സമെന്‍റ്' റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. എന്നാല്‍ എത്ര ഉപഭോക്താക്കളുടെ ഫോണ്‍ ചോര്‍ത്താന്‍ ഇന്ത്യ ആവശ്യപ്പെട്ടുവെന്ന് കമ്പനി പറയുന്നില്ല. വോഡഫോണിന്‍െറ ഏറ്റവും വലിയ മാര്‍ക്കറ്റുകളിലൊന്നാണ് ഇന്ത്യ. |
കേരളത്തിലേയും ബംഗാളിലെയും ബി.ജെ.പിയുടെ വളര്‍ച്ച ആശങ്കാജനകം -സി.പി.എം Posted: 07 Jun 2014 12:08 AM PDT Image: ന്യുഡല്‍ഹി: കേരളത്തിലേയും ബംഗാളിലെയും ബി.ജെ.പിയുടെ വളര്‍ച്ച ആശങ്കാജനകമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ വിലയിരുത്തല്‍. ബി.ജെ.പിയുടെ വളര്‍ച്ച തടയാന്‍ സി.പി.എമ്മിനായില്ല. മതേതര ബദല്‍ രൂപപ്പെടുത്തുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടു. ജനവികാരം മനസ്സിലാക്കുന്നതില്‍ സി.പി.എം പരാജയപ്പെട്ടെന്നും പി.ബിയുടെ അവലോകന റിപ്പോര്‍ട്ടിലുണ്ട്. സിപി.എം കേന്ദ്രകമ്മിറ്റി യോഗത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അവതരിപ്പിച്ച തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിലാണ് ബിജെപിയുടെ വളര്‍ച്ച ആശങ്കാജനകമാണെന്ന വിലയിരുത്തല്‍ ഉണ്ടായത്. ജനവികാരം മനസിലാക്കാന്‍ കഴിയാത്തതും മതേതര മുന്നണി രൂപീകരിക്കാന്‍ കഴിയാത്തതും തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് തിരിച്ചടിയായി. കേരളത്തിലും പശ്ചിമ ബംഗാളില്‍ ബി.ജെ.പി വന്‍ മുന്നേറ്റമാണ് നടത്തിയത്. പശ്ചിമ ബംഗാളില്‍ ബി.ജെ.പിക്ക് രണ്ട് സീറ്റ് നേടാനായി. പതിനേഴ് ശതമാനം വോട്ടുകളാണ് ഇത്തവണ ബി.ജെ.പിക്ക് ലഭിച്ചത്. കേരളത്തില്‍ തിരുവനന്തപുരത്ത് ബി.ജെ.പി സ്ഥാനാര്‍ത്ഥി രണ്ടാംസ്ഥാനത്തത്തെി. പല മണ്ഡലങ്ങളിലും ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ ഒരു ലക്ഷത്തിലധികം വോട്ടുകള്‍ നേടി. കഴിഞ്ഞ തവണ ബി.ജെ.പിക്ക് 7 ശതമാനം വോട്ടുകളാണ് ലഭിച്ചതെങ്കില്‍ ഇത്തവണ പത്ത് ശതമാനത്തിലധികം വോട്ടുകള്‍ ലഭിച്ചു തുടങ്ങിയ നിരീക്ഷണങ്ങളും തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിലുണ്ട്.
|
മുസഫര്‍നഗറിലെ കൂട്ടമാനഭംഗം: ആറ് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍ Posted: 06 Jun 2014 11:35 PM PDT Image: മുസഫര്‍നഗര്‍: ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ മെയ് നാലിന് യുവതിയെ അഞ്ചുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ച സംഭവത്തില്‍ ആറ് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തു. പീഡനത്തിന് ഒത്താശ ചെയ്തതിനാണ് ആറ് പോലീസുകാരെ അന്വേഷണവിധേയമായി സസ്പന്‍ഡ് ചെയ്തത്. അഞ്ചുപേര്‍ ചേര്‍ന്ന് സ്ത്രീയെ തട്ടിക്കൊണ്ടുപോയി വിജനപ്രദേശത്തുള്ള ശ്മശാനത്തില്‍ വെച്ചാണ് പീഡനത്തിന് ഇരയാക്കിയത്. സ്ത്രീ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതികള്‍ ഒളിവിലാണ്. രോഷാകുലരായ ഗ്രാമീണര്‍ സ്ഥലത്തെ പോലീസ് സ്റ്റേഷന് നേരെ കല്ളെറിഞ്ഞു. പോലീസിന്‍്റെ ലാത്തിച്ചാര്‍ജില്‍ പലര്‍ക്കും പരിക്കേറ്റു. |
യു.എ.ഇയിലെ രണ്ടാമത്തെ വലിയ പള്ളി പൂര്‍ത്തിയാകുന്നു Posted: 06 Jun 2014 11:29 PM PDT Image: ഷാര്‍ജ: രാഷ്ട്രപിതാവിന്‍െറ നാമഥേയത്തിലുള്ള രാജ്യത്തെ രണ്ടാമത്തെ പള്ളിയുടെ നിര്‍മാണം ഫുജൈറയില്‍ പുരോഗമിക്കുന്നു. പള്ളി ഉടന്‍ പ്രാര്‍ഥനക്ക് തുറക്കുമെന്നാണ് അറിയുന്നത്. 1,82,885 ചതുരശ്ര മീറ്ററില്‍ ഒട്ടോമന്‍ ശില്‍പ ചാരുതയിലാണ് പള്ളി നിര്‍മിക്കുന്നത്. പ്രശസ്ത വാസ്തുശില്‍പി സിനാന്‍ രൂപകല്‍പന ചെയ്ത തുര്‍ക്കിയിലെ സുലൈമാന്‍ മസ്ജിദിന്‍െറ രൂപഭംഗിയാണിതിന്. 190 ദശലക്ഷം ദിര്‍ഹം ചിലവിട്ട് നിര്‍മിക്കുന്ന പള്ളിയുടെ പണി 90 ശതമാനത്തിലേറെ പിന്നിട്ടു കഴിഞ്ഞു. യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍െറ പ്രത്യേക നിര്‍ദേശ പ്രകാരമാണ് സഞ്ചാരികളുടെ പറുദീസയില്‍ പള്ളി നിര്‍മാണം ആരംഭിച്ചത്. |
മോദിയുടെ യു.എസ് സന്ദര്‍ശനത്തിന്‍െറ തീയ്യതി തീരുമാനിച്ചിട്ടില്ളെന്ന് അമേരിക്ക Posted: 06 Jun 2014 10:47 PM PDT Image: വാഷിംഗ്ടണ്‍: നരേന്ദ്രമോദിയുടെ യു.എസ് സന്ദര്‍ശനത്തിന്‍െറ തീയതി തീരുമാനിച്ചിട്ടില്ളെന്ന് അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.യു.എസ് പ്രസിഡന്‍റ് ബാറക്ക് ഒബാമയും സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയും മോദിയുടെ വാഷിംഗ്ടണ്‍ സന്ദര്‍ശനത്തെ കാത്തിരിക്കുകയാണ്.എന്നാല്‍ സന്ദര്‍ശന തീയതി സംബന്ധിച്ച് നിരവധി റിപ്പോര്‍ട്ടുകള്‍ വാര്‍ത്തയായി വരുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഒൗദ്യാഗിക തീരുമാനമുണ്ടായിട്ടില്ളെന്ന് അമേരിക്കന്‍ വിദേശകാര്യ വക്താവ് മേരി ഹാര്‍ഫ് മാധ്യമങ്ങളോട് പറഞ്ഞു. |
ജിദ്ദ ഫെസ്റ്റിവല്‍ തുടങ്ങി; ഇനി ആഘോഷങ്ങളുടെ നാളുകള്‍ Posted: 06 Jun 2014 10:37 PM PDT Image: ജിദ്ദ: ആഘോഷങ്ങള്‍ നാളുകളുടെ വരവറിയിച്ച് ജിദ്ദ ഫെസ്റ്റിവലിന് വര്‍ണാഭ തുടക്കം. ജിദ്ദ ഗവര്‍ണര്‍ അമീര്‍ മിശ്അല്‍ ബിന്‍ മാജിദ് ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തു. കോര്‍ണിഷിലെ ഹോഴ്സ് ക്ളബിനടുത്തൊരുക്കിയ ഉദ്ഘാടന ചടങ്ങില്‍ സംസ്കാരിക വാര്‍ത്ത മന്ത്രി ഡോ. അബ്ദുല്‍ അസീസ് ബിന്‍ മുഹ്യുദ്ദീന്‍ ഖോജയെ കൂടാതെ വിവിധ വകുപ്പ് മേധാവികളും ഉദ്യോഗസ്ഥരും ചേംബര്‍ അധികൃതരും വ്യവസായ പ്രമുഖരും സ്വദേശികളുമടക്കം നിരവധി പേര്‍ പങ്കെടുത്തു. തുടര്‍ന്ന് കരിമരുന്നു പ്രയോഗവും വിവിധ കലാവിനോദ പരിപാടികളും അരങ്ങേറി. വേനലവധിയോടനുബന്ധിച്ച് ‘വേറിട്ട ജിദ്ദ 35’ എന്ന തലക്കെട്ടില്‍ നടക്കുന്ന ഫെസ്റ്റിവല്‍ 24 ദിവസം നീണ്ടു നില്‍ക്കും.100 ലധികം വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഇത്തവണയും മേളയിലുണ്ടാകും. 70ഓളം വിനോദ കേന്ദ്രങ്ങളും 360 ഓളം കച്ചവട കേന്ദ്രങ്ങളും കോംപ്ളക്സുകളും മേളയില്‍ പങ്കെടുക്കുന്നുണ്ട്. സമ്മാന പദ്ധതിയില്‍ 15 കാറുകള്‍, മൂന്ന് കിലോ സ്വര്‍ണ്ണം, 30 ലക്ഷം റിയാല്‍ വരുന്ന 5000 സമ്മാനങ്ങള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. 1500 ഓളം കച്ചവട കേന്ദ്രങ്ങളില്‍ ആകര്‍ഷകമായ വിലക്കിഴിവുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ വര്‍ഷത്തെ മേളയില്‍ 30 ലക്ഷം സന്ദര്‍ശകരത്തെുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.സ്ക്കൂള്‍ അടച്ചതോടെ രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്ന് ജിദ്ദയിലേക്ക് കുടുംബ സമേതം ആളുകളുടെ വരവ് തുടങ്ങി. ഇതോടെ റോഡുകളിലും ലോഡ്ജുകളിലും തിരക്കേറിയിട്ടുണ്ട്. |
Posted: 06 Jun 2014 09:25 PM PDT Image: തിരുവനന്തപുരം: സാംബ സംഗീതത്തിലേക്ക് ലോകത്തെ സ്വാഗതം ചെയ്യുന്ന ഫിഫ കപ്പിന്‍െറ വിശേഷങ്ങളുമായി ‘മാധ്യമം’ പുറത്തിറക്കുന്ന ‘ഷൂട്ടൗട്ട്’ സ്പോര്‍ട്സ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രകാശനം ചെയ്തു. |
എന്‍.കെ പ്രേമചന്ദ്രന്‍െറ വീടിനു നേരെ കല്ലേറ് Posted: 06 Jun 2014 09:19 PM PDT Image: കൊല്ലം : ആര്‍.എസ്.പി നേതാവ് എന്‍.കെ പ്രേമചന്ദ്രന്‍െറ വീടിനു നേരെ കല്ലേറ്. കൊല്ലം റെയില്‍വേ സ്റ്റേഷനു സമീപത്തുള്ള അദ്ദേഹത്തിന്‍െറ വീടിനു നേരെ ഇന്നലെ രാത്രിയാണ് കല്ളേറുണ്ടായത്.പത്തോളം പേര്‍ ഉള്‍പ്പെട്ട സംഘം കല്ളെറിയുന്നത് കണ്ട അയല്‍വാസികളാണ് സംഭവം പോലീസില്‍ അറിയിച്ചത്. |
Posted: 06 Jun 2014 08:16 PM PDT Image: ഒരു ഗോള്‍കീപ്പറുടെ മികവില്‍ ഒരു ഗോള്‍കീപ്പറുടെ മികവില്‍ മാത്രം, ഇത്തവണ ബെല്‍ജിയത്തിന്‍െറ മുന്നേറ്റം ഒതുങ്ങുമെന്ന് കരുതേണ്ട; അര്‍ജന്‍റീനയെയും ബ്രസീലിനെയും സ്പെയിനിനെയും അസൂയപ്പെടുത്തുംവിധം അതിശക്തമായ ഒരു ഫുട്ബാള്‍ സമ്പത്താണ് ബെല്‍ജിയം എന്ന ചെറുരാജ്യം നാളത്തേക്കായി കരുതിവെച്ചിരിക്കുന്നത്.
|
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment