സുവാറസ് എതിര്‍ കളിക്കാരനെ കടിച്ച സംഭവം ഫിഫ അന്വേഷിക്കുന്നു Madhyamam News Feeds |
- സുവാറസ് എതിര്‍ കളിക്കാരനെ കടിച്ച സംഭവം ഫിഫ അന്വേഷിക്കുന്നു
- ജില്ലാ ഭരണകൂടത്തിനും പൊലീസിനും രൂക്ഷവിമര്‍ശം
- കെ.എസ്.ആര്‍.ടി.സി ബസിനുപിന്നില്‍ സ്വകാര്യബസിടിച്ച് 20 പേര്‍ക്ക് പരിക്ക്
- മലങ്കര–തെക്കുംഭാഗം പാലം നിര്‍മാണം നിലച്ചു
- കേരളത്തിലൂടെ പറമ്പിക്കുളത്തേക്ക് റോഡ് വിദൂര സ്വപ്നം
- സ്റ്റാര്‍ അലയന്‍സ് അംഗത്വം; എയര്‍ ഇന്ത്യക്ക് നേട്ടം
- ഓപറേഷന്‍ കുബേര: ജില്ലയില്‍ 114 കേസ്; 60 അറസ്റ്റ്
- പുതുക്കിയ നിരക്ക് പട്ടിക റെയില്‍വേ സ്റ്റേഷനുകളില്‍ എത്തിയില്ല
- ലിബിയയില്‍ തെരഞ്ഞെടുപ്പ് ആരംഭിച്ചു
- പ്രതിരോധമേഖലയില്‍ വിദേശനിക്ഷേപം: മോദി സര്‍ക്കാരിന്റേത് രാജ്യദ്രോഹമെന്ന് ആന്‍റണി
സുവാറസ് എതിര്‍ കളിക്കാരനെ കടിച്ച സംഭവം ഫിഫ അന്വേഷിക്കുന്നു Posted: 25 Jun 2014 12:13 AM PDT Image: ബ്രസീലിയ: ലോകകപ്പ് മത്സരത്തിനിടെ ഉറുഗ്വായ് താരം ലൂയി സുവാറസ് എതിര്‍ കളിക്കാരനെ കടിച്ചത് ഫിഫ അന്വേഷിക്കുന്നു. ഇറ്റാലിയന്‍ പ്രതിരോധ താരം ഗിയോര്‍ജിയോ ചെല്ലിനിയെയാണ് സുവാറസ് മത്സരത്തിനിടെ കടിച്ചത്. എന്നാല്‍ ഇതിനെതിരെ റഫറി നടപടിയൊന്നും എടുത്തിരുന്നില്ല. ഫിഫ നടപടിയെടുക്കുകയാണെങ്കില്‍ പരമാവധി 24 മത്സരങ്ങളില്‍ നിന്നോ രണ്ട് വര്‍ഷമോ സുവാറസിന് വിലക്ക് ലഭിച്ചേക്കും. പരുക്കന്‍ അടവുകള്‍ ഏറെക്കണ്ട മത്സരമായിരുന്നു ഇറ്റലിയും ഉറുഗ്വായും തമ്മില്‍ നടന്നത്. മത്സരത്തില്‍ ഉറുഗ്വായ് ഒരു ഗോളിന് ജയിച്ചിരുന്നു. ഏഷണിയുണ്ടാക്കുന്നവനാണ് സുവാറസെന്ന് മത്സരശേഷം ചെല്ലിനി വിശേഷിപ്പിച്ചിരുന്നു. വീഡിയോ തെളിവാക്കി ഫിഫ നടപടിയെടുക്കുമോ എന്നറിയാന്‍ കൗതുകമുണ്ടെന്നും ചെല്ലിനി പറഞ്ഞു. കടിച്ചതിന് ശേഷം തനിക്ക് ചെല്ലിനിയുടെ മുട്ടിന്‍ കൈകൊണ്ട് കുത്തേറ്റു എന്ന മട്ടില്‍ വായ പൊത്തി സുവാറസ് മൈതാനത്ത് കിടന്നിരുന്നു. |
ജില്ലാ ഭരണകൂടത്തിനും പൊലീസിനും രൂക്ഷവിമര്‍ശം Posted: 24 Jun 2014 11:58 PM PDT തൃശൂര്‍: പാട്ടുരായ്ക്കലില്‍ പൊലീസ് നടപ്പാക്കിയ വണ്‍വേ ട്രാഫിക് പരിഷ്കാരത്തിനെതിരെ കടുത്ത പ്രതിഷേധം. പൊലീസിന്‍െറ ഏകപക്ഷീയ ട്രാഫിക് പരിഷ്കാരം പിന്‍വലിക്കണമെന്ന് മേയര്‍ രാജന്‍ ജെ.പല്ലന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. |
കെ.എസ്.ആര്‍.ടി.സി ബസിനുപിന്നില്‍ സ്വകാര്യബസിടിച്ച് 20 പേര്‍ക്ക് പരിക്ക് Posted: 24 Jun 2014 11:54 PM PDT കോട്ടയം: കെ.എസ്.ആര്‍.ടി.സി ബസിനുപിന്നില്‍ സ്വകാര്യബസിടിച്ച് 20 യാത്രക്കാര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ 9.50ന് കോട്ടയം താന്നിക്കല്‍പടിക്ക് സമീപമാണ് അപകടം. |
മലങ്കര–തെക്കുംഭാഗം പാലം നിര്‍മാണം നിലച്ചു Posted: 24 Jun 2014 11:49 PM PDT തൊടുപുഴ: മലങ്കര-തെക്കുംഭാഗം പാലത്തിന്‍െറ നിര്‍മാണം നിലച്ചു. മലങ്കര ജലാശയത്തിന് താഴെ തൊടുപുഴയാറിന് കുറുകെ എം.വി.ഐ.പിയുടെ മേല്‍നോട്ടത്തില്‍ നിര്‍മാണം നടക്കുന്ന പാലത്തിന്‍െറ ജോലികളാണ് പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് നിലച്ചത്. മലങ്കര-തെക്കുംഭാഗം പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന ഗതാഗതമാര്‍ഗമാണ് മലങ്കര പാലം. |
കേരളത്തിലൂടെ പറമ്പിക്കുളത്തേക്ക് റോഡ് വിദൂര സ്വപ്നം Posted: 24 Jun 2014 11:44 PM PDT നെല്ലിയാമ്പതി: നെല്ലിയാമ്പതിയെയും പറമ്പിക്കുളത്തെയും ബന്ധിപ്പിച്ച് കേരളത്തിലൂടെയുള്ള റോഡെന്നത് വിദൂര സ്വപ്നമായി. നെല്ലിയാമ്പതി വനമേഖലയിലൂടെ 20 കിലോമീറ്റര്‍ ദൂരം മാത്രമേ പറമ്പിക്കുളത്തേക്കുള്ളൂ. ഇപ്പോഴുള്ള വനപാത വികസിപ്പിച്ചാല്‍ ഇത് സാധ്യമാകും. |
സ്റ്റാര്‍ അലയന്‍സ് അംഗത്വം; എയര്‍ ഇന്ത്യക്ക് നേട്ടം Posted: 24 Jun 2014 11:44 PM PDT Image: മുംബൈ: 26 വിമാന കമ്പനികളുടെ രാജ്യാന്തര ക്ളബായ സ്റ്റാര്‍ അലയന്‍സില്‍ അംഗമായത് ഇന്ത്യയുടെ പൊതുമേഖലാ വിമാന കമ്പനിയായ എയര്‍ ഇന്ത്യക്ക് ഏറെ നേട്ടമാകും. ഏറെ നാളായുള്ള ശ്രമ ഫലമായാണ് എയര്‍ ഇന്ത്യക്ക് സ്റ്റാര്‍ അലയന്‍സില്‍ അംഗമായകാന്‍ കഴിഞ്ഞത്. ലുഫ്താന്‍സ, എയര്‍ കനഡ, എയര്‍ ചൈന, തായ് എയര്‍വേയ്സ്, എയര്‍ ന്യൂസിലണ്ട് തുടങ്ങിയ വിമാന കമ്പികള്‍ നിലവില്‍ ഈ രാജ്യാന്തര സഖ്യത്തില്‍ അംഗങ്ങളാണ്. സ്റ്റാര്‍ അലയന്‍സില്‍ അംഗമായയോടെ എയര്‍ ഇന്ത്യയുടെ ആഭ്യന്തര, രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തില്‍ കുറഞ്ഞത് അഞ്ചു ശതമാനം വീതം വര്‍ധന ഉണ്ടാകും. ഈ സഖ്യത്തില്‍ അംഗത്വം നേടുന്ന ഇന്ത്യയിലെ ആദ്യ വിമാന കമ്പനിയാണ് എയര്‍ ഇന്ത്യ. 2007 മുതല്‍ അംഗത്വത്തിന് എയര്‍ ഇന്ത്യ ശ്രമിച്ചു വരികയായിരുന്നു. എന്നാല്‍ നിശ്ചിത മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കഴിയാത്തതിനാല്‍ അപേക്ഷ ഇതു വരെ അംഗീകരിച്ചിരുന്നില്ല. അംഗത്വത്തിന് അംഗീകാരമായതോടെ ജൂലൈ 11 മുതല്‍ സ്റ്റാര്‍ അലയന്‍സില്‍ അംഗമാകുന്നതിന്‍െറ നേട്ടങ്ങള്‍ എയര്‍ ഇന്ത്യക്കും എയര്‍ ഇന്ത്യയുടെ ഉപഭോക്താക്കള്‍ക്കും ലഭിച്ചു തുടങ്ങും. ഇതോടെ ഇന്ത്യയിലെ ഏത് വിമാനത്താവളത്തില്‍ നിന്നും എയര്‍ ഇന്ത്യയില്‍ സീറ്റ് ബുക്ക് ചെയ്ത് രാജ്യാന്തര വിമാനത്താവളങ്ങളില്‍ എത്തി സ്റ്റാര്‍ അലയന്‍സില്‍ അംഗമായ വിമാന കമ്പനികളുടെ സേവനം ഉപയോഗിച്ച് ലക്ഷ്യത്തില്‍ എത്താന്‍ യാത്രക്കാര്‍ക്ക് കഴിയും. സ്റ്റാര്‍ അലയന്‍സിന്‍െറ ശൃംഖലയില്‍ പ്രതിദിനം 195 രാജ്യങ്ങളിലെ 1,328 നഗരങ്ങളിലേക്ക് 21,900 ഫൈ്ളറ്റുകളാണുള്ളത്. 4,700 ഓളം വിമാനങ്ങള്‍ ഈ ശൃംഖലയില്‍ ഉപയോഗിക്കപ്പെടുന്നു. |
ഓപറേഷന്‍ കുബേര: ജില്ലയില്‍ 114 കേസ്; 60 അറസ്റ്റ് Posted: 24 Jun 2014 11:38 PM PDT മലപ്പുറം: ബ്ളേഡ് മാഫിയക്കെതിരെ സംസ്ഥാന വ്യാപകമായി നടക്കുന്ന റെയ്ഡിന്‍െറ തുടര്‍ച്ചയായി ജില്ലാതല അദാലത്തിന് തുടക്കമായി. ജില്ലാ പൊലീസ് സൂപ്രണ്ടിന്‍െറ കാര്യാലയത്തില്‍ നടന്ന അദാലത്ത് എസ്.പി എസ്. ശശികുമാര്‍ ഉദ്ഘാടനം ചെയ്തു. |
പുതുക്കിയ നിരക്ക് പട്ടിക റെയില്‍വേ സ്റ്റേഷനുകളില്‍ എത്തിയില്ല Posted: 24 Jun 2014 11:32 PM PDT കാസര്‍കോട്: വര്‍ധിപ്പിച്ച റെയില്‍വേ യാത്രാനിരക്ക് ബുധനാഴ്ച നിലവില്‍ വരുമ്പോള്‍ റെയില്‍വേ സ്റ്റേഷനുകളില്‍ പുതിയ നിരക്കിന്‍െറ പട്ടിക ഇതുവരെ എത്തിയില്ല. യാത്രക്കാരുടെ അന്വേഷണത്തിന് വ്യക്തമായ മറുപടി നല്‍കാന്‍ കഴിയാത്ത അവസ്ഥയിലാണ് റെയില്‍വേ സ്റ്റേഷന്‍ അധികൃതര്‍. കഴിഞ്ഞ മേയ് മാസത്തില്‍ റെയില്‍വേ അസോസിയേഷന്‍ പുറത്തിറക്കിയ കൈപ്പുസ്തകത്തെ ആശ്രയിച്ച് യാത്രാനിരക്ക് കണക്ക്കൂട്ടി നിശ്ചയിക്കേണ്ട സ്ഥിതിയിലാണ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥര്‍. യു.പി.എ സര്‍ക്കാറിന്‍െറ കാലത്ത് റെയില്‍വേ മന്ത്രാലയം നിരക്ക് വര്‍ധിപ്പിക്കാന്‍ നീക്കം നടത്തിയപ്പോള്‍ തയാറാക്കിയതാണിത്. ഒന്നുമുതല്‍ 5000 വരെ കി.മീറ്ററുകളുടെ അടിസ്ഥാനത്തിലുള്ള വര്‍ധനയാണ് ഇതില്‍ വിവിധ പട്ടികകളാക്കി പ്രസിദ്ധീകരിച്ചിട്ടുള്ളത്. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് നിരക്ക് വര്‍ധന മാറ്റിവെച്ചതിനാല്‍ പൂഴ്ത്തിവെച്ചിരുന്ന കൈപ്പുസ്തകം മോദി സര്‍ക്കാര്‍ നിരക്ക് വര്‍ധിപ്പിച്ചതോടെ താല്‍ക്കാലിക ഉപയോഗത്തിന് അധികൃതര്‍ പുറത്തെടുക്കുകയാണ് ചെയ്തത്. ഇതല്ലാതെ റെയില്‍വേ മന്ത്രാലയം ഔദ്യാഗികമായി തയാറാക്കിയ പട്ടിക ഇതേവരെ ലഭ്യമായിട്ടില്ല. കമ്പ്യൂട്ടര്‍ സംവിധാനമുള്ള റെയില്‍വേ സ്റ്റേഷനുകളില്‍ ദക്ഷിണ റെയില്‍വേ ആസ്ഥാനത്തുനിന്ന് ബുധനാഴ്ച നിരക്ക് അപ്ഡേറ്റ് ചെയ്യുമെന്നതിനാല്‍ ടിക്കറ്റ് വിതരണത്തിന് പ്രയാസമുണ്ടാകില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കമ്പ്യൂട്ടര്‍ ഇല്ലാത്ത ചെറുകിട സ്റ്റേഷനുകളിലാണ് പ്രയാസം നേരിടുക. നിരക്ക് അറിയാന്‍ മറ്റു സ്റ്റേഷനുകളുമായി ബന്ധപ്പെടേണ്ട സ്ഥിതിയാണിവിടെ.പാലക്കാട് ഡിവിഷനിലെ പ്രധാന റെയില്‍വേ സ്റ്റേഷനുകളിലൊക്കെയും പഴയനിരക്ക് രേഖപ്പെടുത്തിയ ബോര്‍ഡുകളാണ് പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. എക്സ്പ്രസ് ട്രെയിന്‍ നിരക്കുകളില്‍ 50 കി.മീറ്റര്‍ ദൂരം വരെ കാര്യമായ മാറ്റമുണ്ടായിട്ടില്ല. കാസര്‍കോട് നിന്ന് മംഗലാപുരത്തേക്കും പഴയങ്ങാടിക്കും പഴയനിരക്ക് മതിയാകും. |
ലിബിയയില്‍ തെരഞ്ഞെടുപ്പ് ആരംഭിച്ചു Posted: 24 Jun 2014 11:28 PM PDT Image: ട്രിപളി: കനത്ത സുരക്ഷാ ഭീഷണിക്കിടെ പുതിയ പാര്‍ലമെന്‍്റിനെ തെരഞ്ഞെടുക്കാന്‍ ലിബിയ ഇന്ന് പോളിങ് ബൂത്തിലേക്ക്. കേണല്‍ മുഹമ്മര്‍ ഖദ്ദാഫിയെ വധിച്ചശേഷം രണ്ടാമത്തെ തെരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നത്. പാര്‍ലമെന്‍്റിലെ 200 സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കനത്ത അരക്ഷിതാവസ്ഥയില്‍ നിന്ന് ലിബിയക്ക് കരകയറാനുള്ള പ്രധാന ചുവടുവെപ്പാണ് തെരഞ്ഞെടുപ്പെന്ന് ഐക്യരാഷ്ട്രസഭ അഭിപ്രായപ്പെട്ടു. ഒരു മാസം മുമ്പാണ് ലിബിയയില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. പാര്‍ലമെന്‍്റിനെ അട്ടിമറിക്കാന്‍ വിമതനായ ജനറല്‍ ഖലീഫ ഹഫ്താര്‍ ശ്രമിക്കുന്നു എന്ന ആരോപണത്തിനിടയിലാണ് സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. 15 ലക്ഷത്തിലധികം വോട്ടര്‍മാരാണ് ലിബിയയില്‍ ഇത്തവണ സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. 2012ല്‍ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ 30 ലക്ഷത്തോളം വോട്ടര്‍മാരാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. 2000 സ്ഥാനാര്‍ഥികള്‍ ജനവിധി തേടുന്നുണ്ട്. |
പ്രതിരോധമേഖലയില്‍ വിദേശനിക്ഷേപം: മോദി സര്‍ക്കാരിന്റേത് രാജ്യദ്രോഹമെന്ന് ആന്‍റണി Posted: 24 Jun 2014 11:23 PM PDT Image: തിരുവനന്തപുരം: പ്രതിരോധ മേഖലയില്‍ വിദേശ നിക്ഷേപം നടപ്പാക്കാനുള്ള നരേന്ദ്ര മോദി സര്‍ക്കാര്‍ തീരുമാനം തെറ്റായ നയമാണെന്ന് മുന്‍ കേന്ദ്രമന്ത്രി എ.കെ. ആന്‍റണി. ഇത് ഇന്ത്യയെ ബഹുരാഷ്ട്ര കുത്തകളുടെ കൈകളില്‍ എത്തിക്കും. മോദി സര്‍ക്കാരിന്‍െറ നടപടി രാജ്യദ്രോഹമാണെന്നും ആന്‍റണി ചൂണ്ടിക്കാട്ടി. ത്രിതല പഞ്ചായത്ത് അംഗങ്ങളുടെ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മദ്യനയത്തില്‍ കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരനെ പിന്തുണക്കുന്നതായി എ.കെ ആന്‍റണി പറഞ്ഞു. മദ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളുമായി പാര്‍ട്ടി മുന്നോട്ടുപോകണം. ഇത് ജനങ്ങള്‍ക്കിടയില്‍ കോണ്‍ഗ്രസിന്‍െറ പ്രതിച്ഛായ വര്‍ധിപ്പിക്കും. മദ്യത്തിന്‍െറ ദൂഷ്യഫലങ്ങള്‍ നേരിട്ട് കണ്ടിട്ടുണ്ട്. അതു കൊണ്ടാണ് മദ്യത്തിനെതിരെ താന്‍ നിലപാട് ശക്തമാക്കിയതെന്നും ആന്‍റണി പറഞ്ഞു. തെരഞ്ഞെടുപ്പില്‍ തോല്‍വി ഉണ്ടാകുന്നത് സ്വാഭാവികമാണ്. മുന്‍പും കോണ്‍ഗ്രസ് പരാജയം രുചിച്ചിട്ടുണ്ട്. എന്നാല്‍, കോണ്‍ഗ്രസിന് പകരമായി അധികാരത്തില്‍ വന്നവര്‍ക്ക് ഭരണത്തില്‍ തുടരാന്‍ സാധിച്ചിട്ടില്ല. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരുടെ നേതൃത്വത്തില്‍ തന്നെ പാര്‍ട്ടി ശക്തമായി തിരിച്ചുവരും. തോല്‍വിയുടെ ആഘാതത്തില്‍ കഴിയാതെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനായി കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും ആന്‍റണി ആവശ്യപ്പെട്ടു. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment