ഓപ്പറേഷന്‍ കുബേര തുടരും -ചെന്നിത്തല Madhyamam News Feeds |
- ഓപ്പറേഷന്‍ കുബേര തുടരും -ചെന്നിത്തല
- തിക്കിത്തിരക്കി ആദ്യദിനം, ഓട്ടോ-ടാക്സിക്കാര്‍ക്ക് പ്രതിഷേധം
- ‘തലയെണ്ണല്‍’ പൂര്‍ത്തിയായി; വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വന്‍ കുറവ്
- കരസേനാ മേധാവിയെ മാറ്റില്ല - അരുണ്‍ ജെയ്റ്റ് ലി
- ബാറുകള്‍ അടച്ചു പൂട്ടിയെങ്കിലും മദ്യഉപഭോഗം കുറഞ്ഞില്ല -കെ. ബാബു
- അനാഥാലയ വിവാദങ്ങള്‍ക്കിടെ മുസ്ലിംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി 14ന്
- മഴ: ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ പിടിമുറുക്കുന്നു
- 12 പേര്‍ക്ക് ഡെങ്കിപ്പനി;പനിക്കിടക്കയിലേക്ക് കോട്ടയം
- കാസര്‍കോട് മെഡിക്കല്‍ കോളജിന് നബാര്‍ഡ് ഫണ്ട് ലഭ്യമാക്കും –മന്ത്രി
- 108 ആംബുലന്‍സ് അഴിമതി; വയലാര്‍ രവിയുടെ മകനെതിരെ രാജസ്ഥാനില്‍ കേസ്
ഓപ്പറേഷന്‍ കുബേര തുടരും -ചെന്നിത്തല Posted: 11 Jun 2014 12:47 AM PDT Image: തിരുവനന്തപുരം: ബ്ളേഡ് മാഫിയക്കെതിരായ ഓപ്പറേഷന്‍ കുബേര തുടരുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പരാതികള്‍ സ്വീകരിക്കുന്നതിനായി പ്രത്യേക അദാലത്ത് നടത്തുമെന്നും അദ്ദേഹം പറഞ്ഞു. അദാലത്തില്‍ ലഭിക്കുന്ന പരാതികള്‍ക്ക് അനുസരിച്ച് നടപടികളുമായി മുന്നോട്ട് പോകുമെന്നും ചെന്നിത്തല പറഞ്ഞു. പതിനായിരത്തിലധികം പരാതികള്‍ ലഭിച്ചതിന്‍െറ ഭാഗമായി 1473 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 773 പേരെ ഇതുവരെ അറസ്റ്റ് ചെയ്തു. പലസ്ഥലങ്ങളില്‍ നിന്നായി ബ്ളാങ്ക് ചെക്കുകള്‍, മുദ്രപത്രങ്ങള്‍ എന്നിവ പിടിച്ചെടുത്തതായും ആഭ്യന്തര മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ആരോപണ വിധേയരായ പൊലീസുകാര്‍ നിരീക്ഷണത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. ക്യാമ്പസുകളെ ലഹരി മുക്തമാക്കുന്നതിന്‍െറ ഭാഗമായി നടപ്പാക്കുന്ന ക്ളീന്‍ ക്യാമ്പസ് സേവ് ക്യാമ്പസ് പദ്ധതിയുടെ ഭാഗമായി 6855 റെയ്ഡുകള്‍ നടത്തിയെന്നും ഇനിയും റെയ്ഡുകള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
|
തിക്കിത്തിരക്കി ആദ്യദിനം, ഓട്ടോ-ടാക്സിക്കാര്‍ക്ക് പ്രതിഷേധം Posted: 10 Jun 2014 11:52 PM PDT തൃശൂര്‍: നഗരത്തില്‍ പാട്ടുരായ്ക്കല്‍, അശ്വിനി ജങ്ഷനുകളിലെ തിരിക്കൊഴിവാക്കാനായി പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ ട്രാഫിക് പരിഷ്കരണത്തിന്‍െറ ആദ്യദിനം കുരുക്കും ആശയക്കുഴപ്പവും. |
‘തലയെണ്ണല്‍’ പൂര്‍ത്തിയായി; വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വന്‍ കുറവ് Posted: 10 Jun 2014 11:41 PM PDT പാലക്കാട്: വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ തലയെണ്ണല്‍ പൂര്‍ത്തീകരിച്ചതോടെ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വന്‍ കുറവുണ്ടായതായി പ്രാഥമിക കണക്കുകള്‍ സൂചിപ്പിക്കുന്നു. 1270ഓളം അധ്യാപകര്‍ പുറത്താവാനാണ് സാധ്യത. കഴിഞ്ഞ വര്‍ഷത്തെ തലയെണ്ണലനുസരിച്ച് ഇപ്പോള്‍ തന്നെ എയ്ഡഡ് മേഖലയില്‍ 685 പേരും സര്‍ക്കാര്‍ മേഖലയില്‍ 387 പേരും അധ്യാപക ബാങ്കിലേക്ക് മാറും. ഈ വര്‍ഷത്തെ വിദ്യാര്‍ഥികളുടെ പുതിയ കണക്ക് കൂടിയാവുന്നതോടെ ഇരുനൂറോളം പേര്‍ കൂടി പുറത്താവും. |
കരസേനാ മേധാവിയെ മാറ്റില്ല - അരുണ്‍ ജെയ്റ്റ് ലി Posted: 10 Jun 2014 11:36 PM PDT Image: ന്യുഡല്‍ഹി: കരസേനാ മേധാവിയെ മാറ്റില്ളെന്ന് പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റ് ലി രാജ്യസഭയില്‍ പറഞ്ഞു. സര്‍ക്കാര്‍ തീരുമാനത്തില്‍ മാറ്റമില്ളെന്നും ദര്‍ബീര്‍ സിങ് തന്നെയായിരിക്കും കരസേനാമേധാവിയെന്നും അദ്ദേഹം സഭയില്‍ പറഞ്ഞു. പ്രതിരോധ വകുപ്പില്‍ രാഷ്ട്രീയം കലര്‍ത്തില്ളെന്നും ജെയ്റ്റ്ലി തുറന്നടിച്ചു. പുതിയ കരസേനാ മേധാവി ലഫ്.ജനറല്‍ ദല്‍ബീര്‍ സിങിനെതിരെ രൂക്ഷ വിമര്‍ശവുമായി മുന്‍ കരസേനാ മേധാവിയും കേന്ദ്ര സഹമന്ത്രിയുമായ വി.കെ സിങ് രംഗത്തത്തെിയിരുന്നു. നിരപരാധികളെ കൊന്നൊടുക്കുകയും കൊള്ളയടിക്കുകയും ചെയ്ത സൈനിക യൂണിറ്റിന്‍െറ സംരക്ഷകനാണ് പുതിയ കരസേനാ മേധാവിയെന്നും അദ്ദഹേത്തെ എന്തിനാണ് സംരക്ഷിക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദഹേം ട്വിറ്ററില്‍ കുറിച്ചു. വി.കെ സിങ് കരസേനാ മേധാവിയായിരിക്കെ ദല്‍ബീര്‍ സിങ് സുഹാഗക്കെതിരെയെടുത്ത അച്ചടക്ക നടപടി തെറ്റാണെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലവും നല്‍കിയിരുന്നു.
|
ബാറുകള്‍ അടച്ചു പൂട്ടിയെങ്കിലും മദ്യഉപഭോഗം കുറഞ്ഞില്ല -കെ. ബാബു Posted: 10 Jun 2014 11:33 PM PDT Image: തിരുവനന്തപുരം: നിലവാരമില്ലാത്ത 418 ബാറുകള്‍ അടച്ചു പൂട്ടിയെങ്കിലും കേരളത്തില്‍ മദ്യഉപഭോഗം കുറഞ്ഞില്ളെന്ന് എക്സൈസ് മന്ത്രി കെ.ബാബു. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ വിറ്റതിലും ഏഴ് ലക്ഷം ലിറ്റര്‍ മദ്യത്തിന്‍െറ അധിക വില്‍പനയാണ് ഈ മാസത്തിലുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. 200 കോടിയോളം രൂപയുടെ അധികവരുമാനമാണ് ഇക്കാലയളവില്‍ ബിവറേജസ് കോര്‍പ്പറേഷന് ലഭിച്ചതെന്നും മന്ത്രി വ്യക്തമാക്കി. നിയമസഭയില്‍ ചോദ്യാത്തര വേളയില്‍ മറുപടി നല്‍കവേയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. |
അനാഥാലയ വിവാദങ്ങള്‍ക്കിടെ മുസ്ലിംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി 14ന് Posted: 10 Jun 2014 11:26 PM PDT മലപ്പുറം: ലോക്സഭ തെരഞ്ഞെടുപ്പിനു ശേഷമുള്ള ദേശീയ -സംസ്ഥാന രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്താനും പൊന്നാനി മണ്ഡലത്തില്‍ യു.ഡി.എഫിനുണ്ടായ വോട്ടുചോര്‍ച്ചയും മറ്റും ചര്‍ച്ച ചെയ്യാനായി ജൂണ്‍ 14ന് മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി മലപ്പുറം ലീഗ്ഹൗസില്‍ ചേരും. |
മഴ: ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ പിടിമുറുക്കുന്നു Posted: 10 Jun 2014 11:15 PM PDT തൊടുപുഴ: മഴ ആരംഭിച്ചതോടെ ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ പിടിമുറുക്കുന്നു. കഴിഞ്ഞ വര്‍ഷം മേയ് 31വരെ 34307 പേര്‍ക്ക് വൈറല്‍പനി ബാധിച്ചപ്പോള്‍ ഇത്തവണ ജൂണ്‍ ഒമ്പതുവരെ 30239 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പകര്‍ച്ചപ്പനിക്ക് നേരിയ കുറവ് വന്നിട്ടുണ്ടെങ്കിലും മഴ ശക്തിപ്രാപിക്കുന്നതോടെ പനിപടര്‍ന്നുപിടിക്കാന്‍ സാധ്യതയുള്ളതായി ആശങ്കയുണ്ട്. എന്നാല്‍, ആശങ്കക്ക് അടിസ്ഥാനമില്ലെന്നും പ്രതിരോധ നടപടി ആരംഭിച്ചതായും ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു. |
12 പേര്‍ക്ക് ഡെങ്കിപ്പനി;പനിക്കിടക്കയിലേക്ക് കോട്ടയം Posted: 10 Jun 2014 11:05 PM PDT കോട്ടയം: കാലവര്‍ഷം കനത്തതോടെ ജില്ലയില്‍ പനിബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ചൊവ്വാഴ്ച മാത്രം പനി ബാധിച്ച് 416 പേരാണ് ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികില്‍സതേടിയത്. |
കാസര്‍കോട് മെഡിക്കല്‍ കോളജിന് നബാര്‍ഡ് ഫണ്ട് ലഭ്യമാക്കും –മന്ത്രി Posted: 10 Jun 2014 10:57 PM PDT കാസര്‍കോട്: ബദിയടുക്ക ഉക്കിനടുക്കയില്‍ സ്ഥാപിക്കുന്ന കാസര്‍കോട് മെഡിക്കല്‍ കോളജ് നിര്‍മാണത്തിന് നബാര്‍ഡില്‍നിന്ന് ഫണ്ട് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വി.എസ്. ശിവകുമാര്‍ നിയമസഭയില്‍ അറിയിച്ചു. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ അവതരിപ്പിച്ച സബ്മിഷനുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2013 നവംബര്‍ 30നാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മെഡിക്കല്‍ കോളജിന് ശിലാസ്ഥാപനം നടത്തിയത്. 2012-13 ലെ ബജറ്റില്‍ 625 ലക്ഷം രൂപയും 2013-14 ബജറ്റില്‍ 250 ലക്ഷം രൂപയും 2014-15ലെ ബജറ്റില്‍ 250 ലക്ഷം രൂപയുമായി ആകെ 1125 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം 99,75,877 രൂപയുടെ ഭരണാനുമതി നല്‍കിയിട്ടുണ്ട്. പ്രോജക്ട് കണ്‍സള്‍ട്ടന്‍റായ കിറ്റ്കോക്ക് 19,95,000 രൂപ അഡ്വാന്‍സ് തുകയായി അനുവദിച്ചു. ഈ തുക പ്രോജക്ട് പ്രദേശത്തെ ഇന്‍േറണല്‍ റോഡുകള്‍ക്കും പ്രദേശത്തെ ജല ലഭ്യതക്കും വേണ്ടി വിനിയോഗിച്ചു. 2014-15 സാമ്പത്തിക വര്‍ഷം മെഡിക്കല്‍ കോളജിന്‍െറ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി വകയിരുത്തിയ 2.5 കോടി രൂപയുടെ വിനിയോഗത്തിന് അനുമതി നല്‍കിയിട്ടുണ്ട്. തുക മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ സ്പെഷല്‍ ടി.എസ്.ബി അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യുന്ന മുറക്ക് സ്പെഷല്‍ ഓഫിസര്‍ ആവശ്യപ്പെടുന്ന പ്രകാരം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കും. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ മാനദണ്ഡമനുസരിച്ച് മെഡിക്കല്‍ കോളജ് ആരംഭിക്കുന്നതിന് 300 കിടക്കകളോടുകൂടിയ പ്രവര്‍ത്തനക്ഷമമായ ആശുപത്രി ആവശ്യമാണ്. മെഡിക്കല്‍ കോളജിന്‍െറ പ്രവര്‍ത്തനങ്ങള്‍ക്കായി 500 കോടി രൂപ ചെലവാകുമെന്നാണ് കണക്കാക്കിയത്. |
108 ആംബുലന്‍സ് അഴിമതി; വയലാര്‍ രവിയുടെ മകനെതിരെ രാജസ്ഥാനില്‍ കേസ് Posted: 10 Jun 2014 10:53 PM PDT Image: Subtitle: അശോക് ഗെഹ്ലോട്ടും, സച്ചിന്‍ പൈലറ്റും, കാര്‍ത്തി ചിദംബരവും പ്രതിപ്പട്ടിയില്‍ ജയ്പൂര്‍: ദേശീയ ആരോഗ്യ മിഷന്‍റെ കീഴില്‍ 108 ആംബുലന്‍സുമായി ബന്ധപ്പെട്ട് നടത്തിയ അഴിമതിക്കേസില്‍ മുന്‍ കേന്ദ്രമന്ത്രി വയലാര്‍ രവിയുടെ മകനും മുന്‍ കേന്ദ്രമന്ത്രിമാരും അടക്കം നിരവധി പേര്‍ക്കെതിരെ കേസ്. രാജസ്ഥാന്‍ പൊലീസ് ആണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ട്,ആരോഗ്യ മന്ത്രിയായിരുന്ന എ.എ.ഖാന്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്, മുന്‍ കേന്ദ്ര മന്ത്രി പി.ചിദംബരത്തിന്‍റെ മകന്‍ കാര്‍ത്തി ചിദംബരം, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് ഷാഫി മത്തേര്‍ തുടങ്ങിയവരാണ് ഈ കേസില്‍ ഉള്‍പ്പെട്ട മറ്റ് പ്രമുഖര്‍. വിശ്വാസ വഞ്ചന, കുറ്റകരമായ ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് എടുത്തിരിക്കുന്നത്. വയലാര്‍ രവിയുടെ മകന്‍ എം.ഡിയായ ‘സ്വിഗിത്സ ഹെല്‍ത്ത്കെയര്‍’ എന്ന കമ്പനി മുന്‍ കോണ്‍ഗ്രസ് സര്‍ക്കാറിന്‍റെ കാലത്ത് രാജസ്ഥാന്‍,ബീഹാര്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ ഉടനീളം 108 ആംബുലന്‍സിന്‍റെ ടെന്‍ഡറുകള്‍ എടുത്തിരുന്നു. എന്നാല്‍, ആംബുലന്‍സിന്‍റെ പ്രവര്‍ത്തനത്തില്‍ വന്‍ ക്രമക്കേടുകള്‍ നടന്നതായി രാജസ്ഥാന്‍ സര്‍ക്കാറിന്‍റെ ആരോഗ്യവകുപ്പ് കണ്ടത്തെി. രാജസ്ഥാനില്‍ മാത്രം ഏകദേശം 2.56 കോടിയുടെ നഷ്ടം കമ്പനി സര്‍ക്കാറിനുണ്ടാക്കിയെന്നാണ് കണ്ടത്തെിയിരിക്കുന്നത്. രാഷ്ട്രീയ ബന്ധം ഉപയോഗിച്ച് കോണ്‍ഗ്രസ് സ്വിഗിത്സ ഹെല്‍ത്ത് കെയറിന് ടെന്‍ഡര്‍ നേടിക്കൊടുക്കുകയായിരുവെന്നും സച്ചിന്‍ പൈലറ്റും ചിദംബരവും കമ്പനിയുടെ ഡയറക്ടര്‍മാരായി ഇരുന്നുവെന്നത് ഇതിന്‍റെ തെളിവാണെന്നും ബി.ജെ.പി ആരോപിച്ചു. ജയ്പൂര്‍ മുന്‍ മേയര്‍ പങ്കജ് ജോഷിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ആണ് കേസ് എടുത്തത്. രാജസ്ഥാന്‍ പൊലീസിലെ ക്രൈംബ്രാഞ്ച്-ക്രിമിനല്‍ കുറ്റാന്വേഷക ടീം ആയ സി.ബി-സി.ഐ.ഡി ആണ് അഴിമതി കേസ് ഇപ്പോള്‍ അന്വേഷിക്കുന്നത്. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment