യു.എസ് കോണ്‍ഗ്രസില്‍ പ്രസംഗിക്കാന്‍ മോദിക്ക് അവസരം നല്‍കണമെന്ന് ആവശ്യം Posted: 21 Jun 2014 12:06 AM PDT വാഷിങ്ടണ്‍: യു.എസ് കോണ്‍ഗ്രസിന്‍െറ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിക്കണമെന്ന് രണ്ട് റിപ്പബ്ളിക്കന്‍പ്രതിനിധികള്‍ ആവശ്യപ്പെട്ടു. സെപ്റ്റംബറില്‍ യു.എസ് സന്ദര്‍ശനത്തിനിടെ മോദിക്ക് അവസരം നല്‍കണമെന്ന് പ്രതിനിധി സഭാ വിദേശകാര്യ സമിതി അധ്യക്ഷന്‍ എഡ് റോയിസും നോര്‍ത്ത് കരോലിനയില്‍ നിന്നുള്ള റിപ്പബ്ളിക്കന്‍ പ്രതിനിധി ജോര്‍ജ് ഹോള്‍ഡിങ്ങുമാണ് ആവശ്യപ്പെട്ടത്. ഇക്കാര്യം ചൂണ്ടിക്കാട്ടി എഡ് റോയിസ് സ്പീക്കര്‍ ജോണ്‍ ബോയ്നര്‍ക്ക് കത്തയച്ചു. ഇന്ത്യ അമേരിക്കയുടെ തന്ത്രപ്രധാന പങ്കാളിയാണെന്നും രാഷ്ട്രീയ, സാമ്പത്തിക, സുരക്ഷാ രംഗങ്ങളില്‍ ദക്ഷിണേഷ്യയിലെ മുഖ്യ പങ്കാളിയാണെന്നും എഡ് റോയിസ് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. മന്‍മോഹന്‍ സിങ്ങാണ് യു.എസ് കോണ്‍ഗ്രസിന്‍െറ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത അവസാനത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി. 2002ലെ ഗുജറാത്ത് കലാപത്തെ തുടര്‍ന്ന് കഴിഞ്ഞ ഒമ്പത് വര്‍ഷമായി അമേരിക്ക മോദിക്ക് വിസ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. |
തരുണ്‍ ഗൊഗോയിയെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് മാറ്റിയേക്കും Posted: 20 Jun 2014 11:54 PM PDT ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തത്തെുടര്‍ന്ന് അസം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയിയെ തല്‍സ്ഥാനത്തുനിന്നും മാറ്റിയേക്കും. കോണ്‍ഗ്രസ് നേതൃത്വവുമായി ഇതുസംബന്ധിച്ച് ചര്‍ച്ച നടത്താന്‍ ഗൊഗോയ് ഡല്‍ഹിയിലത്തെിയിട്ടുണ്ട്. ഗൊഗോയ് മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രിയായ ഹിമന്ദ ബിശ്വാസ് ശര്‍മയുടെ നേതൃത്വത്തിലുള്ള വിമതരുടെ സമ്മര്‍ദ്ദത്തിന് കോണ്‍ഗ്രസ് വഴങ്ങും എന്നാണ് സൂചനകള്‍. താന്‍ രാജിക്ക് തയാറാണെന്ന് ഗൊഗോയ് കഴിഞ്ഞ മാസം സോണിയാ ഗാന്ധിയെ അറിയിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രിസ്ഥാനത്ത് തന്നെ തുടരാന്‍ കോണ്‍ഗ്രസ് നേതൃത്വം ഗൊഗോയിയോട് അവശ്യപ്പെടുകയായിരുന്നു. 2001 മുതല്‍ അസമിന്‍െറ മുഖ്യമന്ത്രിയായ ഗൊഗോയ് കഴിഞ്ഞ രണ്ട് വര്‍ഷമായി വിമതശല്യം നേരിടുകയാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ പരാജയത്തിന് ശേഷം വിമതര്‍ നിലപാട് ശക്തമാക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് പരാജയത്തിന്‍െറ പശ്ചാത്തലത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാനെയും ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡയെയും മാറ്റുവാനും കോണ്‍ഗ്രസ് നേതൃത്വം ആലോചിക്കുന്നുണ്ട് എന്നും റിപ്പോര്‍ട്ടുകളുണ്ട്. |
അല്‍ ജസീറ റിപ്പോര്‍ട്ടര്‍മാരുടെ വിധി മറ്റന്നാള്‍ Posted: 20 Jun 2014 11:09 PM PDT ദോഹ: ഈജിപ്തില്‍ തടവില്‍ കഴിയുന്ന മൂന്ന് അല്‍ ജസീറ മാധ്യമപ്രവര്‍ത്തകരുടെ മോചനത്തിനായി ലോകം കാത്തിരിക്കുന്നു. അല്‍ജസീറ ഇംഗ്ളീഷ് ചാനലിലെ റിപ്പോര്‍ട്ടര്‍മാരായ ബാഹര്‍ മുഹമ്മദ്, മുഹമ്മദ് ഫഹ്മി, പീറ്റര്‍ ഗ്രെസേ്റ്റേ എന്നിവരാണ് മോചനം കാത്ത് ജയിലില്‍ കഴിയുന്നത്. 107 ദിവസത്തെ തടങ്കലിന് ശേഷം ഇവരുടെ കേസില്‍ കോടതി മറ്റന്നാള്‍ വിധി പറയും. അബ്ദുല്‍ ഫതാഹ് അല്‍ സീസിയുടെ നേതൃത്വത്തിലുള്ള പട്ടാളം ഭീകരമുദ്ര ചാര്‍ത്തി നിരോധിച്ച മുസ്ലിം ബ്രദര്‍ഹുഡിനെ സഹായിച്ചുവെന്ന കുറ്റം ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഡിസംബര്‍ 29നാണ് കൈറോയിലെ ഹോട്ടലില്‍ നിന്ന് മൂന്ന് പേരെയും അറസ്റ്റ് ചെയ്തത്. പ്രോസിക്യൂഷന്‍ ഉന്നയിച്ച എല്ലാ ആരോപണങ്ങളും മൂന്നു പേരും കോടതിയില്‍ നിഷേധിച്ചിട്ടുണ്ട്. എന്നാല്‍, ഇവര്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. ഫെബ്രുവരി 20നാണ് ഇവരുടെ വിചാരണ നടപടികള്‍ തുടങ്ങിയത്. കൈറോയിലെ തോറ ജയിലില്‍ കഴിഞ്ഞ അല്‍ ജസീറ അറബിക് റിപ്പോര്‍ട്ടര്‍ അബ്ദുല്ല അല്‍ ശാമിയെ ചൊവ്വാഴ്ച മോചിപ്പിച്ചിരുന്നു. അന്യായമായ തടങ്കലിനെതിരെ അഞ്ചു മാസം നിരാഹാരമനുഷ്ഠിച്ചതിനെ തുടര്‍ന്നാണ്, ആരോഗ്യ നില മോശമായതിനത്തെുടര്‍ന്ന് അബ്ദുല്ല അല്‍ ശാമിയെ വിട്ടയച്ചത്. 307 ദിവസം ജയിലില്‍ കഴിഞ്ഞ ശേഷമാണ് അല്‍ ശാമിയെ ചൊവ്വാഴ്ച മോചിപ്പിച്ചത്. പ്രസിഡന്‍റ് മുഹമ്മദ് മുര്‍സിയെ അട്ടിമറിച്ചതിനെതിരെ റാബിയ അദവിയയില്‍ നടന്ന സമരം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 14നാണ് 26 കാരനായ അല്‍ ശാമിയെ പട്ടാളം അറസ്റ്റ് ചെയ്തത്. ജയില്‍ മോചിതനായ അല്‍ ശാമിയെ സ്വീകരിക്കാന്‍ അന്താഷ്ട്ര മാധ്യമങ്ങള്‍ക്കൊപ്പം വന്‍ ജനാവലിയും എത്തിയിരുന്നു. വികാരഭരിതമായ രംഗങ്ങളാണ് കൈറോയിലെ പൊലീസ് സ്റ്റേഷന് പുറത്ത് അരങ്ങേറിയത്. ജയിലിന് പുറത്ത് ജനാവലിയെ അഭിവാദ്യം ചെയ്യവേ ജയിലിലുള്ള തന്‍െറ സഹപ്രവര്‍ത്തകരെ കൂടി ഉടന്‍ മോചിപ്പിക്കണമെന്ന ആവശ്യമാണ് അദ്ദേഹം ഉയര്‍ത്തിയത്. അടുത്തത് നിങ്ങളുടെ മോചനമാണെന്ന് ട്വിറ്ററിലും മൂന്നുപേര്‍ക്കും അദ്ദേഹം സന്ദേശമയച്ചു. അല്‍ ശാമിയുടെ മോചനം മറ്റ് മൂന്ന് മാധ്യമപ്രവര്‍ത്തകരുടെ മോചനവുമുണ്ടാവുമെന്ന പ്രതീക്ഷ ഉയര്‍ത്തിയിട്ടുണ്ട്. തങ്ങള്‍ക്ക് മോചനം ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്ന് മുഹമ്മദ് ഫഹ്മി പറഞ്ഞതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ആസ്ട്രേലിയക്കാരനായ പീറ്റര്‍ ഗ്രെസ്റ്റേയുടെ സഹോദരന്‍ മൈക് ഗ്രെസ്റ്റേയും മാതാപിതാക്കളും മോചന പ്രതീക്ഷ പങ്കുവെച്ചതായി ആസ്ട്രേലിയയിലെ എ.ബി.സി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. തടവിലുള്ള മൂന്ന് മാധ്യമ പ്രവര്‍ത്തകരും നിരപരാധികളാണെന്ന് ലോകത്തിനറിയാമെന്നും മൂന്ന് പേരും ഉടന്‍ തന്നെ അവരുടെ കുടുംബാംഗങ്ങള്‍ക്കടുത്തേക്ക് തിരിച്ചത്തെുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അല്‍ ജസീറ നെറ്റ്വര്‍ക് പ്രസ്താവനയില്‍ പറഞ്ഞു. |
കൃഷിത്തോട്ടങ്ങളിലും ഉള്‍നാടുകളിലും പുതിയ തെരച്ചില്‍ Posted: 20 Jun 2014 10:53 PM PDT റിയാദ്: നഗരപ്രാന്തങ്ങളിലുള്ള കൃഷിത്തോട്ടങ്ങളും മരുഭൂമിയിലെ ഉള്‍നാടന്‍ പ്രദേശങ്ങളും കേന്ദ്രീകരിച്ച് സൗദി ആഭ്യന്തരമന്ത്രാലയത്തിന്‍െറ മേല്‍നോട്ടത്തില്‍ ആരംഭിച്ച തെരച്ചില്‍ കാമ്പയിന്‍െറ ആദ്യദിനമായ വെള്ളിയാഴ്ച അനധികൃത താമസക്കാരായ 168 വിദേശികള്‍ പിടിയിലായി. ഇതില്‍ 38 പേര്‍ ഇന്ത്യന്‍ തൊഴിലാളികളാണ്. റിയാദ്, ദമ്മാം (കിഴക്കന്‍) പ്രവിശ്യാ ഭരണകൂടങ്ങളുടെ സംയുക്താഭിമുഖ്യത്തില്‍ പൊലീസിന്‍േറയും ഇതര സുരക്ഷാവിഭാഗങ്ങളുടേയും ഇരു പ്രവിശ്യകളിലേയും ഘടകങ്ങള്‍ ഒരുമിച്ച് നടത്തുന്ന പരിശോധനയാണ് വെള്ളിയാഴ്ച തുടങ്ങിയത്. റിയാദ് നഗരത്തിന്‍െറ പ്രാന്തങ്ങളിലും കിഴക്കന്‍പ്രവിശ്യയുടെ റിയാദിനോട് ചേര്‍ന്ന ഭാഗങ്ങളിലുമുള്ള കൃഷിത്തോട്ടങ്ങളിലും ഗ്രാമീണമേഖലയിലും വ്യാപകമായ പരിശോധന നടന്നു. വ്യോമസേനയുടെ സഹായത്തോടെ ആകാശനിരീക്ഷണം നടത്തി മനുഷ്യസാന്നിധ്യം തിരിച്ചറിഞ്ഞ് അടയാളപ്പെടുത്തിയ സ്ഥലങ്ങളിലൂടെയാണ് പരിശോധനാ വിഭാഗങ്ങള്‍ കടന്നുചെന്നത്. തൊഴില്‍-താമസ വിസാനിയമങ്ങള്‍ ലംഘിച്ച് കൃഷിത്തോട്ടത്തില്‍ ജോലി ചെയ്തിരുന്നവരും താമസിച്ചുവന്നവരുമാണ് പിടിയിലായത്. 38 ഇന്ത്യക്കാരെ കൂടാതെ എത്യോപ്യ (39), യമന്‍ (24), പാകിസ്താനി (19), സുഡാന്‍ (ഏഴ്), സോമാലിയ (നാല്), ബംഗ്ളാദേശ് (രണ്ട്), ഈജിപ്ത് (രണ്ട്), നേപ്പാള്‍ (രണ്ട്), സിറിയ (ഒന്ന്), ശ്രീലങ്ക (ഒന്ന്) എന്നീ രാജ്യക്കാരും പൗരത്വം തിരിച്ചറിയാത്ത ഒരാളുമാണ് പിടിയിലായത്. ഇവര്‍ക്ക് ഇഖാമയോ മറ്റ് രേഖകളോ ഉണ്ടായിരുന്നില്ല. തൊഴില്‍-താമസ വിസ നിയമങ്ങള്‍ ലംഘിച്ച് കഴിഞ്ഞുവന്നവര്‍ക്ക് പദവി ശരിയാക്കാന്‍ അനുവാദം നല്‍കിയ ഇളവുകാലം 2013 നവംബറില്‍ അവസാനിച്ച ശേഷവും വിദേശികള്‍ അനധികൃതരായി രാജ്യത്ത് തങ്ങുന്നുണ്ടെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആഭ്യന്തരമന്ത്രാലയം പുതിയ തെരച്ചിലിന് ഉത്തരവിട്ടത്. ഇളവുകാലാവധിക്കുശേഷം നിയമലംഘകരെ കണ്ടത്തെുന്നതിന് പഴുതടച്ച പരിശോധനകള്‍ രാജ്യവ്യാപകമായി നടന്നെങ്കിലും അത്തരം നടപടികളെല്ലാം നഗരകേന്ദ്രീകൃതമായതിനാല്‍ പിടിയില്‍പെടാതെ രക്ഷപ്പെട്ട അനധികൃതതാമസക്കാര്‍ മരുഭൂമിയുടെ ഉള്‍നാടുകളിലേക്കും കൃഷിത്തോട്ടങ്ങളിലേക്കും മാറുകയായിരുന്നു എന്നാണ് നിഗമനം. നേരത്തെ പരിശോധനസമയത്ത് ഗണ്യമായ തോതില്‍ അനധികൃതരെ കണ്ടത്തെിയിരുന്നു. അവരെയെല്ലാം കാലതാമസം കൂടാതെ അതത് രാജ്യങ്ങളിലേക്ക് നാടുകടത്തുകയും ചെയ്തു. പുതിയ തെരച്ചില്‍ തുടങ്ങിയ ദിവസം തന്നെ ഇത്രയേറെ നിയമലംഘകരെ കണ്ടത്തൊന്‍ കഴിഞ്ഞ സ്ഥിതിക്ക് ഉള്‍ഭാഗങ്ങളില്‍ കൂടുതലാളുകള്‍ ഉണ്ടാകും എന്ന ധാരണ ബലപ്പെട്ടിരിക്കുകയാണ്. വരും ദിവസങ്ങളില്‍ ഊര്‍ജിതമായ പരിശോധന നടക്കും. പിടിയിലായവരെ നാടുകടത്തല്‍ കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ശിക്ഷാനടപടികള്‍ക്കുശേഷം ഇവരെ സ്വദേശങ്ങളിലേക്ക് നാടുകടത്തും. |
കേരള സെക്ടറിലേക്ക് ഒമാന്‍ എയറും ജെറ്റും വേനല്‍ക്കാല ഓഫറുകള്‍ പ്രഖ്യാപിച്ചു Posted: 20 Jun 2014 10:29 PM PDT മസ്കത്ത്: കൊച്ചി, തിരുവന്തപുരം, മുംബൈ എന്നീ സെക്ടറുകളിലേക്ക് ഒമാന്‍ എയറും ജെറ്റ് എയര്‍വേയ്സും വേനല്‍ക്കാല ഓഫറുകള്‍ പ്രഖ്യാപിച്ചു. എന്നാല്‍ ഏറ്റവും കൂടുതല്‍ യാത്രക്കാരുള്ള കോഴിക്കോട് സെക്ടറില്‍ ഓഫറുകള്‍ ബാധകമല്ല. മസ്കത്തില്‍ നിന്ന് കോഴിക്കോട്ട് സെക്ടറിലേക്ക് എയര്‍ ഇന്ത്യ എക്പ്രസ്, ഒമാന്‍ എയര്‍ എന്നിവയൊഴികെ മറ്റ് വിമാന കമ്പനികള്‍ സര്‍വീസ് നടത്താത്തതാണ് ഓഫറുകള്‍ ലഭിക്കാതിരിക്കാന്‍ കാരണം. മറ്റ് വിമാന കമ്പനികള്‍ സര്‍വീസ് നടത്തുന്ന കൊച്ചി, തിരുവനന്തപുരം സെക്ടറില്‍ മത്സരം നിലനില്‍ക്കുന്നത് ഈ മേഖയിലെ യാത്രക്കാര്‍ക്ക് അനുഗ്രഹമാവുകയാണ്്. ജെറ്റ് എയര്‍വേയ്സ് കൊച്ചി, തിരുവനന്തപുരം സെക്ടറിലേക്ക് പ്രഖ്യാപിച്ച സമ്മര്‍ ഓഫര്‍ ജൂലൈ ആറ് മുതല്‍ നിലവില്‍ വരും. ഈ മാസം 30 ന് മുമ്പ് ടിക്കറ്റെടുക്കുന്നവര്‍ക്കാണ് ഓഫര്‍ ലഭിക്കുക. ഇത്തരം ടിക്കറ്റുകള്‍ക്ക് ഡിസംബര്‍ ഏഴ് വരെ യാത്രാ കാലാവധിയുണ്ടാവും. നിശ്ചിത സീറ്റുകള്‍ മാത്രം ഉള്ളതിനാല്‍ ആദ്യം ടിക്കറ്റെടുക്കുന്നവര്‍ക്കായിരിക്കും ആനുകൂല്യം ലഭിക്കുക. കൊച്ചി, തിരുവനന്തപുരം സെക്ടറില്‍ വണ്‍വേക്ക് 71 റിയാലിന് ടിക്കറ്റ് ലഭിക്കും. ഇതില്‍ 35 റിയാല്‍ ടിക്കറ്റ് ചാര്‍ജ്ജും ബാക്കി നികുതിയുമാണ്. റിട്ടണ്‍ ടിക്കറ്റിന് 159 റിയാല്‍ നല്‍കിയാല്‍ മതിയാവും. ഇതില്‍ ടിക്കറ്റ് ചര്‍ജ്ജ് 85 ഉം ബാക്കി 74 റിയാല്‍ നികുതിയുമാണ്. കോഴിക്കോട്ടേക്ക് ജെറ്റ് എയര്‍വേഴ്സിന് സര്‍വീസ് ഇല്ലാത്തതിനാല്‍ ഈ സെക്ടറിലെ യാത്രക്കാര്‍ക്ക് ഈ ആനുകൂല്യം ലഭിക്കില്ല. ഈദ്, ഓണം തുടങ്ങിയ ഉല്‍സവകാലങ്ങളില്‍ ടിക്കറ്റുകള്‍ ബ്ളാക് ഒൗട്ട് ചെയ്യാന്‍ സാധ്യതയുള്ളിനാല്‍ ഈ ആനുകൂല്യം ലഭിക്കില്ല. ഓഫര്‍ ടിക്കറ്റെടുക്കുന്നവര്‍ യാത്ര തീയ്യതി മാറ്റം, ടിക്കറ്റ് റദ്ദാക്കല്‍ എന്നിവക്ക് പെനാല്‍റ്റി നല്‍കേണ്ടി വരും. ഒമാന്‍ എയറിന്‍െറ വേനല്‍കാല ഓഫറും ജൂലൈ ആറ് മുതല്‍ ആരംഭിക്കും. ഈ മാസം 30 മുമ്പ് ടിക്കറ്റെടുക്കുന്നവര്‍ക്കാണ് ഈ ഓഫറും ലഭിക്കുക. ഡിസംബര്‍ ഏഴിന് മുമ്പ് യാത്ര ചെയ്തിരിക്കണം. ഓഫര്‍ ക്ളാസിലെ സീറ്റുകള്‍ പരിമിതമായതിനാല്‍ ആദ്യം ടിക്കറ്റെടുക്കുന്നവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. തിരുവന്തപുരത്തേക്ക് വണ്‍വേക്ക് 71 റിയാലാണ് ഓഫര്‍ നിരക്ക്. ഇതില്‍ ടിക്കറ്റ് നിരക്ക് 35 റിലാലും ബാക്കി നികുതിയുമാണ്. 159 റിയാലാണ് റിട്ടണ്‍ ടിക്കറ്റ് നിരക്ക്. കൊച്ചിയിലേക്ക് വണ്‍വേക്ക് 66 റിയാല്‍ നല്‍കിയാല്‍ മതിയാവും. 30 റിയാല്‍ ടിക്കറ്റ് നിരക്കും ബാക്കി നികുതിയുമാണ്. റിട്ടണ്‍ ടിക്കറ്റിന് 159 റിയാല്‍ നല്‍കേണ്ടി വരും. ഇതില്‍ 87 റിയാല്‍ ടിക്കറ്റും ബാക്കി നികുതിയുമാണ്. കോഴിക്കോട്ടേക്ക് ഓഫര്‍ ബാധകമല്ല. കോഴിക്കോട്ടേക്ക് വണ്‍വേക്ക് 90 റിയാല്‍ നല്‍കേണ്ടി വരും. റിട്ടണ്‍ ടിക്കറ്റിന് 170 റിയാലാണ് കുറഞ്ഞ നിരക്ക്. ട്രാവല്‍ ഏജന്‍സികള്‍ക്ക് സര്‍വീസ് ചാര്‍ജും നല്‍കേണ്ടി വരും. കടുത്ത മത്സരം നിലനില്‍ക്കുന്ന മുംബൈ സെക്ടറില്‍ ഒമാന്‍ എയര്‍ മികച്ച ഓഫറാണ് നല്‍കുന്നത്. വണ്‍വേക്കും റിട്ടണ്‍ ടിക്കറ്റിനും 25 റിയാല്‍ മാത്രമാണ് ടിക്കറ്റ് നിരക്ക്. എന്നാല്‍ വണ്‍വേക്ക് 35 റിയാല്‍ നികുതി നല്‍കേണ്ടി വരും. റിട്ടണ്‍ ടിക്കറ്റ് നിരക്ക് 25 റിയാലാണെങ്കിലും നികുതി 76 റിയാല്‍ നല്‍കേണ്ടി വരുന്നതിനാല്‍ മൊത്തം 101 റിയാല്‍ നല്‍കേണ്ടി വരും. ജെറ്റ് എയര്‍വേഴ്സ് മുംബൈ സെക്ടറിലേക്ക് വണ്‍വേക്ക് 22 റിയാലാണ് ഈടാക്കുന്നത്. നികുതി 36 റിയാല്‍ നല്‍കേണ്ടി വരുന്നതിനാല്‍ 58 റിയാലാണ് മൊത്തം നിരക്ക്. റിട്ടണ്‍ ടിക്കറ്റിന് 24 റിയാല്‍ നിരക്കും 78 റിയാല്‍ നികുതിയുമാണ്. മൊത്തം 102 റിയാല്‍ നല്‍കേണ്ടി വരും. ഓഫറുകള്‍ നിലവിലുണ്ടെങ്കിലും സീറ്റുകളുടെ ലഭ്യത അനുസരിച്ച് മാത്രം നിരക്കിളവുകള്‍ ലഭിക്കുന്നതിനാല്‍ പലപ്പോഴും ഓഫറുകള്‍ ആദ്യം ടിക്കറ്റെടുക്കുന്നവര്‍ക്ക് മാത്രമാണ് പ്രയോജനം ചെയ്യുക. വാരാന്ത്യങ്ങളിലും മറ്റും ഇവ ലഭ്യമല്ലാത്തതിനാല്‍ വാരാന്ത്യ അവധികള്‍ കണക്ക് കൂട്ടിയും ഉല്‍സവ അവധികള്‍ കണക്ക് കൂട്ടിയും നാട്ടില്‍ പോവുന്നവര്‍ക്ക് ഇവ പ്രയോജനപ്പെടില്ല. |
സെക്യൂരിറ്റി ജീവനക്കാരന്‍െറ കൊലപാതകം: മകനടക്കം മൂന്ന് പേര്‍ അറസ്റ്റില്‍ Posted: 20 Jun 2014 10:25 PM PDT തൊടുപുഴ: ഇടുക്കി ചിന്നക്കനാലില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ ഫ്രാന്‍സിസ് കൊല്ലപ്പെട്ട കേസില്‍ മകനടക്കം മൂന്ന് പേര്‍ അറസ്റ്റില്‍. ഫ്രാന്‍സിസിന്‍െറ മകന്‍ മണികണ്ഠന്‍, ഭാര്യയുടെ കാമുകന്‍ ദേവരാജന്‍, സുഹൃത്ത് റസല്‍ എന്നിവരാണ് അറസ്റ്റിലായത്. കുടുംബപ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. സൂര്യനെല്ലി സുബ്രഹ്മണ്യന്‍ കോളനിയിലെ ചന്ദ്രന്‍ എന്ന ഫ്രാന്‍സിസിനെ ബുധനാഴ്ചയാണ് നിര്‍മാണത്തിലിരുന്ന സ്വകാര്യ റിസോര്‍ട്ടിന് സമീപം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഭാര്യയുടെ അവിഹിതബന്ധം കണ്ടെത്തിയ ഫ്രാന്‍സിസ് വീട്ടില്‍ വഴക്ക് ഉണ്ടാക്കിയിരുന്നു. ബന്ധം തുടര്‍ന്നാല്‍ കൊല്ലുമെന്ന് ഭാര്യയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതേതുടര്‍ന്ന് മണിയുടെ നിര്‍ദേശപ്രകാരം ഫ്രാന്‍സിസിനെ കൊലപെടുത്താന്‍ ദേവരാജനാണ് പദ്ധതി ആസൂത്രണം ചെയ്തത്. കൊലപാതകത്തില്‍ സംശയം തോന്നിയ പൊലീസ് മണിയെയും ഫ്രാന്‍സിസിന്‍െറ ഭാര്യയെയും ചോദ്യംചെയ്തിരുന്നു. ഫോണ്‍ നമ്പര്‍ പിന്തുടര്‍ന്ന് പൊലീസ് നടത്തിയ വിശദ അന്വേഷണമാണ് പ്രതികളെ കുടുക്കാന്‍ സഹായിച്ചത്. |
പാചകവാതക വിലയും വര്‍ധിപ്പിക്കുന്നു Posted: 20 Jun 2014 10:13 PM PDT ന്യൂഡല്‍ഹി: റെയില്‍വേ നിരക്ക് ഗണ്യമായി വര്‍ധിപ്പിച്ചതിന് പിന്നാലെ പാചക വാതകത്തിനും വില വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. 7000 കോടി രൂപ അധികമായി സമാഹരിക്കാനെന്ന പേരില്‍ മാസം തോറും 10 രൂപ വര്‍ധിപ്പിക്കാനാണ് നീക്കം. ഇറാഖിലെ സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്ധനവിലയില്‍ വരുന്ന വന്‍ മാറ്റം സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന കണക്കുകൂട്ടലിലാണ് കേന്ദ്രസര്‍ക്കാര്‍. ഡീസലിന് ഇപ്പോള്‍ മാസം 50 പൈസ വെച്ച് വില കൂട്ടുന്നുണ്ട്. ഇതേരീതിയിലാണ് ഇപ്പോള്‍ പാചകവാതകത്തിന്‍െറ കാര്യത്തിലും സര്‍ക്കാര്‍ പരീക്ഷിക്കുന്നത്. രാജ്യത്തെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. |
സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 21,200 രൂപ Posted: 20 Jun 2014 10:02 PM PDT കൊച്ചി: സംസ്ഥാനത്ത് രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ മാറ്റമില്ല. പവന് 21,200 രൂപയിലും ഗ്രാമിന് 2,650 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. വാരാരംഭത്തില്‍ 20,920 രൂപയായിരുന്നു സ്വര്‍ണവില. ബുധനാഴ്ച 20,800 ആയി കുറഞ്ഞ വില വെള്ളിയാഴ്ച 400 രൂപ കൂടി 21,200 രൂപയിലെത്തി. അതേസമയം, ആഗോളവിപണിയില്‍ സ്വര്‍ണവില താഴ്ന്നു. ഒൗണ്‍സ് സ്വര്‍ണത്തിന് 2.49 ഡോളര്‍ താഴ്ന്ന് 1,314.11 ഡോളറിലെത്തി. |
യുക്രെയ്ന്‍ സൈനിക നടപടി താല്‍ക്കാലികമായി നിര്‍ത്തിവെച്ചു Posted: 20 Jun 2014 09:22 PM PDT കിയവ്: രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിന്‍െറ ആദ്യ പടിയെന്നോണം റഷ്യന്‍ അനുകൂല വിമതര്‍ക്കെതിരെയുള്ള സൈനിക നടപടി യുക്രെയ്ന്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. യുക്രെയ്ന്‍ പ്രസിഡന്‍റ് പെ¤്രടാ പെറോചെങ്കോയാണ് ഈ മാസം 27 വരെ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. എന്നാല്‍ വിഘടനവാദികള്‍ ആക്രമിക്കുകയാണെങ്കില്‍ തിരിച്ചടിക്കുമെന്ന് സൈന്യം അറിയിച്ചു. വിമതര്‍ക്ക് ആയുധങ്ങള്‍ താഴവെക്കാനും രാജ്യം വിടാനുമുള്ള അവസരമാണ് വെടിനിര്‍ത്തലെന്നും പോറോചെങ്കോ കൂട്ടിച്ചേര്‍ത്തു. സമാധാനശ്രമങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ യുക്രെയ്ന്‍ പ്രസിഡന്‍റും റഷ്യന്‍ പ്രസിഡന്‍റ് വ്ലാദ്മിര്‍ പുടിനും ഫോണില്‍ ചര്‍ച്ച നടത്തി. അതേസമയം, കിഴക്കന്‍ യുക്രെയ്നില്‍ റഷ്യയോട് അതിര്‍ത്തി പങ്കിടുന്ന ഭാഗങ്ങളില്‍ വിമത മിലീഷ്യകള്‍ നിയന്ത്രണത്തിലാക്കിയിരുന്ന ഭാഗങ്ങള്‍ രണ്ട് ദിവസത്തെ പോരാട്ടത്തിനൊടുവില്‍ യുക്രെയ്ന്‍ തിരിച്ചുപിടിച്ചു. യുക്രെയ്ന്‍ പ്രതിരോധ മന്ത്രി മിഖാലിയോ കൊവാലാണ് വെള്ളിയാഴ്ച ഇക്കാര്യം അറിയിച്ചത്. റഷ്യന്‍ അതിര്‍ത്തിയില്‍നിന്ന് 100 കിലോമീറ്റര്‍ മാറി വിമതര്‍ കൈയടക്കിവെച്ചിരിക്കുന്ന ഡോണെട്സ് മേഖലയിലെ യാംപില്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങളാണ് സൈന്യം തിരിച്ചുപിടിച്ചത്. രണ്ട് ദിവസത്തെ പോരാട്ടത്തില്‍ ഏഴ് സൈനികരും 300 മിലീഷ്യകളും കൊല്ലപ്പെട്ടതായി സൈനിക വക്താവ് വ്ളാദിസ്ലാവ് സെലസ്ന്യോവ് പറഞ്ഞു. |
മാന്ത്രിക ബൂട്ടിന്റെ ദേശസ്നേഹം Posted: 20 Jun 2014 08:44 PM PDT Subtitle: ഉറുഗ്വായ്- ഇറ്റലി മത്സരം നിര്‍ണായകം ലൂയി സുവാറസ് സമം പതിനൊന്ന് ഇംഗ്ളീഷുകാര്‍ എന്ന ഒരു പുത്തന്‍ സമവാക്യം ഫുട്ബാളില്‍ സമ്മാനിച്ചുകൊണ്ട്, മുന്‍ ജേതാക്കള്‍ കൂടിയായ ഉറുഗ്വായ് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ഫുട്ബാളിന്‍െറ ‘പിതൃഭൂമി’ ഇംഗ്ളണ്ടിനെ വിസ്മയിപ്പിച്ച് ഗ്രൂപ് ഡി മരണഗ്രൂപ്പാക്കി മാറ്റി. ഇന്നലെ രാത്രി നടന്ന മല്‍സരത്തില്‍ മുന്‍ ചാമ്പ്യന്‍മാരായ ഇറ്റലിയെ കോസ്റ്ററീക തോല്‍പിച്ചതോടെ ഒരു കളി ബാക്കി നില്‍ക്കെ ഇംഗ്ളണ്ടിന് മടക്ക ടിക്കറ്റായി. കോസ്റ്ററീകയോട് ആകസ്മിക പരാജയം ഏറ്റുവാങ്ങിയ ഉറുഗ്വായ് കോച്ച്, അഞ്ച് മാറ്റങ്ങളുമായിട്ടാണ് അണിനിരന്നത്. വമ്പന്മാരൊക്കെ പുറത്ത്. ചെറിയ പരിക്കുപറ്റിയ നായകന്‍ ലൂയി ലുഗാനോ അടക്കം നാല് ഡീഗോമാരെ, റിസര്‍വ് ലിസ്റ്റിലിരുത്തി. ഇതില്‍ കഴിഞ്ഞതവണത്തെ സൂപ്പര്‍സ്റ്റാര്‍ ഡീഗോ ഫോര്‍ലാനും പെടും. ടീം സുവാറസിന്‍െറ വീര്യത്തിലാണ് ത്രീ ലയണ്‍സിനെ നേരിടാനിറങ്ങിയത്. കോസ്റ്റാറീകയോട്, കാലിടറിയ ഉറുഗ്വായാണ് തങ്ങളുടെ മുന്നിലെന്ന് കാണികളെ സംശയിപ്പിച്ചുകൊണ്ട് സ്പെയിന്‍കാരന്‍ റഫറി വെയാസ്കോ കര്‍ബായുടെ വിസിലിനൊപ്പം കവായിയും സുവാറസും റോഡ്രിഗസും ഇംഗ്ളീഷ് പ്രതിരോധനിര വളഞ്ഞാക്രമിച്ചു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മുന്നില്‍ പിടഞ്ഞുവീണ സ്വീഡന്‍ പുറത്തായെങ്കിലും ആത്മമിത്രം എഡിന്‍സണ്‍ കവാനിയെ പ്രോത്സാഹിപ്പിക്കാനായി സ്ളാറ്റന്‍ ഇബ്രാഹീമോവിച്ച് നേരത്തേതന്നെ കാണികള്‍ക്കൊപ്പം ഇടംപിടിച്ചിരുന്നു. ഗോളടിച്ചില്ളെങ്കിലും സുവാറസിന്‍െറ രണ്ടു ഗോളുകള്‍ക്കും ചുക്കാന്‍പിടിച്ച കവാനി കളംനിറഞ്ഞു കളിച്ചു. പരിക്കും പരിശീലനവേദിയില്‍നിന്ന് മാറിനിന്നതിലുള്ള ആലസ്യവുമൊന്നും കൂടാതെ ആദ്യനിമിഷം മുതല്‍, ഗതിവേഗത്തിന്‍െറയും പന്തടക്കത്തിന്‍െറയും പ്രതീകമായി മാറിക്കഴിഞ്ഞിരുന്ന ലൂയി സുവാറസിന്‍െറ ഓരോ മുന്നേറ്റങ്ങളും ഇംഗ്ളീഷ് പ്രതിരോധനിരയില്‍ ആശങ്കയുണര്‍ത്തുന്നതായി. ഗ്ളെന്‍ ജോണ്‍സന് മാത്രമേ ഉറുഗ്വായ്ക്കെതിരെ എന്തെങ്കിലും ചെയ്യാനായുള്ളൂ. മാത്രമല്ല, ഡിഫന്‍സില്‍ ഇടതുപാര്‍ശ്വത്തിന്‍െറ പൂര്‍ണചുമതലയുള്ള ഈ ബാക്കില്‍നിന്നായിരുന്നു ഇംഗ്ളീഷുകാരുടെ മുന്നേറ്റങ്ങളൊക്കെ ഉടലെടുത്തത്. സമനില നേടാന്‍ റൂണിക്ക് പന്തത്തെിച്ചത് ജോണ്‍സണ്‍ ആയിരുന്നുവെന്നറിയുമ്പോഴേ ഈ അതുല്യ ഡിഫന്‍ഡറുടെ മികവറിയൂ. ജോണ്‍സന്‍െറ പാസ് സ്വീകരിച്ച് തന്ത്രപരമായി ഉറുഗ്വായുടെ പ്രതിരോധനിര കടന്ന് നായകന്‍ സ്റ്റീഫന്‍ ജെറാര്‍ഡ് കൗശലപൂര്‍വം ഉതിര്‍ത്ത ഒരു ഷോട്ട് അതിസമര്‍ഥമായി തട്ടിയകറ്റിയ ഗോളി മുസലേറയും കോസ്റ്ററീകക്കെതിരെ കൈവിട്ട കളി കണ്ടത്തെിയതോടെ മത്സരം അങ്ങേയറ്റം ആവേശകരമായി. 20ാമത് ലോകകപ്പിലെ ഏറ്റവും ആവേശകരമായ ഒരു പോരാട്ടമായി മത്സരം. ഇറ്റലിയോട് പരാജയപ്പെട്ടിട്ടും ആവേശത്തിമിര്‍പ്പില്‍ മുന്നിട്ടുനിന്നിരുന്ന ഇംഗ്ളീഷ് ആക്രമണനിര പ്രത്യേകിച്ചും റൂണി, വെല്‍ബെക്ക് സ്റ്റെര്‍ലിങ്, സ്റ്റട്ട്റിഡ്ജ് കൂട്ടുകെട്ടിന്‍െറ ശൗര്യം കോഡീന്‍, കസറസ്മാരുടെ മുന്നില്‍ വിലപ്പോയില്ല. 15ാം മിനിറ്റിലായിരുന്നു ഏറ്റവും ആവേശകരമായ മുന്നേറ്റം കണ്ടത്. കവാനി, നിക്കളസ് ലൊഡേറിയോ സുവാറസ് സംഘം ഗതിവേഗത്തിന്‍െറ പര്യായമായിക്കൊണ്ടത്തെിച്ച ഒരു മുന്നേറ്റം, റോഡ്രിഗസ് അതിശക്തമായ ഒരു ഷോട്ട് ജൊഹാര്‍ട്ടിനുനേരെ ഉതിര്‍ത്തത് പോസ്റ്റിലിടിച്ച് പുറത്തായി. 35ാം മിനിറ്റില്‍ ഇംഗ്ളണ്ടിന് ലഭിച്ച ഫൗള്‍കിക്ക് നായകന്‍ ജെറാഡ് നീട്ടിയടിച്ചതില്‍ തലവെച്ച്, റൂണി ആദ്യമായി ‘ഗോള്‍’ നേടുന്നതിനടുത്തത്തെി. തുടര്‍ന്നുണ്ടായ പ്രത്യാക്രമണമാണ് ഇംഗ്ളീഷ് ദുരന്തത്തിന് വഴിമരുന്നിട്ട ഉറുഗ്വായുടെ ഗോളിന് വഴിവെച്ചത്. ഒറ്റക്ക് പന്തു തട്ടിയെടുത്ത ലൊഡേറിയോ അത് ഓട്ടത്തിനിടയില്‍ത്തന്നെ കവാനിക്ക് കൈമാറി. കവാനി സുവാറസിനെ ലക്ഷ്യമാക്കി ചെറിയ ഒരു വോളി ഷോട്ടുയര്‍ത്തതില്‍, ഉയര്‍ന്നുചാടി സുവാറസ് തലവെച്ചുകൊടുത്തപ്പോള്‍ ബ്രസൂക്ക മൂളിപ്പറന്ന് ജൊഹാര്‍ട്ടിന്‍െറ വലയില്‍ ചെന്നുപതിച്ചു, ഇംഗ്ളണ്ട് 0-1ന് പിന്നില്‍. രണ്ടാം പകുതി തുടങ്ങിയത് സുവാറസിന്‍െറ അതിശക്തമായ മുന്നേറ്റത്തോടെയായിരുന്നു. എന്നാല്‍, നായകന്‍ ഗോഡിന്‍ നല്‍കിയ പന്ത് ഗോളി ജൊഹാര്‍ട്ടിനെ മാത്രം മുന്നില്‍നിര്‍ത്തി പുറത്തേക്കടിച്ചുകൊണ്ട് കവാനി പിഴവുവരുത്തി. തുടര്‍ന്ന് പിന്‍നിരയില്‍നിന്ന് ഗ്ളെന്‍ ജോണ്‍സണ്‍ നീട്ടിയടിച്ച മനോഹരമായ ഒരു ലോങ് റെയിഞ്ചും റൂണിയുടെ മുന്നില്‍ത്തന്നെ ചെന്നുവീണു. ലോകകപ്പ് ഫുട്ബാളില്‍ ഇതുവരെ ഗോള്‍ നേടാന്‍ ഭാഗ്യമുണ്ടാകാതെ പോയ റൂണി, കസേരിയാസിന് നന്ദിപറഞ്ഞുകൊണ്ട് മെല്ളെ തട്ടി മുസറേലയുടെ വലയിലത്തെിച്ച് ഇംഗ്ളണ്ടിന് ആശയും പ്രതീക്ഷയും നല്‍കി. എന്നാല്‍, എത്ര ദുര്‍ബലമായിരുന്നു ഇംഗ്ളീഷ് പ്രതിരോധനിരയെന്ന് വ്യക്തമാക്കുംവിധം പിന്‍നിരയില്‍നിന്ന് ഉറുഗ്വായുടെ ഗോളി മുസറേല നീട്ടിയടിച്ച പന്ത്, ഒറ്റ പോയന്‍റില്‍ എത്തിയതും ഗോളായി മാറി. അന്തരീക്ഷത്തിലൂടെ ഒഴുകിയത്തെിയ പന്ത് കവാനി മെല്ളെ ഇംഗ്ളീഷ് പെനാല്‍റ്റി ഏരിയയിലേക്കു മറിച്ചതിനു പിന്നാലെ ചാടിവീണ കൗശലക്കാരന്‍ സുവാറസ് കണ്ണഞ്ചിപ്പിക്കുന്ന ഗതിവേഗത്തില്‍ കഹീലിനെ മറികടന്ന്, ഇംഗ്ളീഷുകാരുടെ വലയുടെ ഒത്തനടുവില്‍ അടിച്ചുകയറ്റി, പിന്നെ ആനന്ദനൃത്തം മാത്രമായി, സാവോപോളോ അറീനയില്‍... ഉറുഗ്വായ്ക്കുവേണ്ടി അവശ്വസനീയമായ രണ്ടു ഗോളുകള്‍ നേടിയ സുവാറസിന്‍െറ പ്രകടനങ്ങള്‍, കാലം കരുതിവെക്കുന്ന അസുലഭ വീരഗാഥകളിലൊന്നായി ഈ വിജയം. ഇതാണ് യഥാര്‍ഥ ദേശസ്നേഹമെന്ന്, ഒരു മാസം മുമ്പ് ഗുരുതരമായ പരിക്കിനെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായി വിശ്രമത്തില്‍ കഴിഞ്ഞിരുന്ന സുവാറസ് തെളിയിച്ചു. ഉറുഗ്വായ് വിജയിച്ചു എന്നതിലേറെ അതിന് വഴിവെച്ച ഒരു മനസ്സിന്‍െറ മഹത്വവും സാഹസികമായ ആ തീരുമാനത്തിനു പിന്നിലുള്ള ധൈര്യവുമാണ് അഭിനന്ദനമര്‍ഹിക്കുന്നത്. വീരോചിതമായ ഈ പോരാട്ടം കാല്‍പന്തുകളിയുടൈ വിജയഗാഥകളോടൊപ്പം ചേര്‍ത്തുവായിക്കേണ്ടിവരും, പില്‍ക്കാലത്ത് ചരിത്രം വിശകലനം ചെയ്യുന്ന അവസരങ്ങളിലൊക്കെ. ദുര്‍ബലമായ പ്രതിരോധ നിരയും ലക്ഷ്യം കാണുന്നതില്‍ പിഴച്ച മുന്‍നിരയുമായിരുന്നു ഇംഗ്ളണ്ടിന് ദുരന്തമൊരുക്കിയത്. പ്രതിരോധനിരയില്‍ ഫില്‍ ജഗിയേല്‍കയും ഗാരി കാഹിലും ഒരു പോലെ നിറം മങ്ങി. സ്കൂള്‍ വിദ്യാര്‍ഥികളുടെ നിലവാരം പോലുമില്ലായിരുന്നു കഴിഞ്ഞ ദിവസം ഇംഗ്ളണ്ട് പ്രതിരോധത്തിനെന്ന് മുന്‍ ദേശീയ കോച്ച് ഗ്ളെന്‍ ഹോഡ്ല്‍ കുറ്റപ്പെടുത്തി. സമാനമായി, സുവാറസും കവാനിയും തുടരെ ആക്രമണവുമായി കളം നിറഞ്ഞപ്പോള്‍ സമാനമായ നീക്കങ്ങളൊന്നും ഇംഗ്ളണ്ട് ഭാഗത്തുനിന്നുണ്ടായില്ല. |
No comments:
Post a Comment