സ്വാഗതം
WELCOME

News Update..

Thursday, June 5, 2014

ഐ ലീഗിലും പന്തു തട്ടാനൊരുങ്ങി സചിന്‍െറ കൊച്ചി ടീം Madhyamam News Feeds

ഐ ലീഗിലും പന്തു തട്ടാനൊരുങ്ങി സചിന്‍െറ കൊച്ചി ടീം Madhyamam News Feeds

Link to

ഐ ലീഗിലും പന്തു തട്ടാനൊരുങ്ങി സചിന്‍െറ കൊച്ചി ടീം

Posted: 05 Jun 2014 01:06 AM PDT

Image: 
കൊച്ചി: സചിന്‍ ടെണ്ടുല്‍കറുടെ കേരള ബ്ളാസ്റ്റേഴ്സ് ഫുട്ബാള്‍ ക്ളബ് ദേശീയ ഐ ലീഗ് ഫുട്ബാളിലും പന്തു തട്ടാനൊരുങ്ങുന്നു. കൊച്ചി ആസ്ഥാനമായി ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ടീമിനെ സ്വന്തമാക്കിയ സചിനും സഹഉടമസ്ഥരായ പി.വി.പി വെഞ്ചേഴ്സും പുതിയ സീസണ്‍ ഐ ലീഗിലും ടീമിനെ ഇറക്കാനാണ് ശ്രമിക്കുന്നത്. ഇതിന് ദേശീയ ഫുട്ബാള്‍ ഫെഡറേഷന്‍ അധികൃതരെ കേരള ബ്ളാസ്റ്റേഴ്സ് ഉടമകള്‍ സമീപിച്ചതായാണ് റിപ്പോര്‍ട്ട്. പുതിയ സീസണില്‍ ടീമുകളെ ഇറക്കുന്നതിന് എ.ഐ.എഫ്.എഫ് മേയ് ആദ്യവാരത്തില്‍ അപേക്ഷ ക്ഷണിച്ചിരുന്നു. കോടികള്‍ ചെലവഴിച്ച് സൂപ്പര്‍ താരങ്ങളെ അണിനിരത്തിയും ഫുട്ബാള്‍ അക്കാദമി ഉള്‍പ്പെടെ വമ്പന്‍ പദ്ധതികളുമായും കേരളഫുട്ബാളിന് പുതു ഉണര്‍വ് നല്‍കാനൊരുങ്ങുന്നതിനിടെയാണ് ഏറെ പ്രതീക്ഷയോടെ ഐ ലീഗിലും കളിക്കാന്‍ ശ്രമം. സെപ്റ്റംബര്‍-നവംബറിലെ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മാത്രം ഒതുങ്ങിനില്‍ക്കേണ്ടെന്ന തീരുമാനത്തിന്‍െറ ഭാഗമായാണ് ഈ നീക്കം.
കോര്‍പറേറ്റ് ഗ്രൂപ്പുകളെ പ്രഫനഷല്‍ ഫുട്ബാളിലേക്കിറക്കാനാണ് അഖിലേന്ത്യ ഫെഡറേഷന്‍ താല്‍പര്യം. ഇതിന്‍െറ അടിസ്ഥാനത്തില്‍ ജാംഷഡ്പുര്‍ ആസ്ഥാനമായി ടാറ്റയും ചെന്നൈയില്‍നിന്ന് നേതാജി സ്പോര്‍ട്സ് ക്ളബ്, മുംബൈയില്‍നിന്ന് യുണിലേസര്‍ വെഞ്ചേഴ്സ് എന്നിവര്‍ ഐ ലീഗ് ടീമിന് താല്‍പര്യം പ്രകടിപ്പിച്ച് രംഗത്തിറങ്ങിയിരുന്നു. ഇതിനുപിന്നാലെയാണ് കേരളത്തില്‍നിന്ന് സചിന്‍െറ സംഘവും ഒരുങ്ങുന്നത്.
നിലവില്‍ ടീമൊന്നുമില്ലാത്ത സംസ്ഥാനമെന്ന നിലയില്‍ കേരളത്തിന് ടീമിനെ അനുവദിക്കാനാണ് അഖിലേന്ത്യ ഫെഡറേഷന് താല്‍പര്യം. ഫെഡറേഷന്‍ കപ്പിലെ വന്‍ ജനപിന്തുണ എ.ഐ.എഫ്.എഫിന് കേരളത്തെ ഇഷ്ട വേദിയാക്കിയെങ്കിലും കോടികള്‍ കെട്ടിവെച്ച് ടീമിനെ ഇറക്കാന്‍ ശേഷിയുള്ളവരില്ളെന്നത് കഴിഞ്ഞ സീസണില്‍ ഐ ലീഗ് സ്വപ്നങ്ങള്‍ തകര്‍ത്തു. എന്നാല്‍, ഇക്കുറി കാര്യങ്ങള്‍ ഏറക്കുറെ എളുപ്പമാവുമെന്നാണ് സൂചന. ഐ.എസ്.എല്‍ ടീമെന്ന നിലയില്‍ കേരള ബ്ളാസ്റ്റേഴ്സിന്‍െറ വിജയം അഖിലേന്ത്യ ഫെഡറേഷന്‍െറയും ആവശ്യമാണ്. കേരള ബ്ളാസ്റ്റേഴ്സിന്‍െറ മുഴുവന്‍ ശ്രമങ്ങള്‍ക്കും പിന്തുണ നല്‍കി സംസ്ഥാന ഫുട്ബാള്‍ അസോസിയേഷനും രംഗത്തുണ്ട്. 
ലൈസന്‍സിങ്ങിന്‍െറ പേരില്‍ ചര്‍ച്ചില്‍ ബ്രദേഴ്സ്, റാങ്ദജീദ് എഫ്.സി, യുനൈറ്റഡ് എസ്.സി എന്നിവര്‍ പുതു സീസണില്‍ സസ്പെന്‍ഷനിലാണ്. മുഹമ്മദന്‍സ് സ്പോര്‍ട്ടിങ് തരംതാഴ്ത്തപ്പെട്ടപ്പോള്‍ ഷില്ളോങ്ങിലെ വാഹിങ്ദോ യോഗ്യത നേടി. ടീമുകളുടെ എണ്ണം 14 ആക്കി ഉയര്‍ത്താനാണ് ഫെഡറേഷന്‍ നീക്കം.

കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍െറ വധം: രണ്ടുപേര്‍ അറസ്റ്റില്‍

Posted: 05 Jun 2014 12:29 AM PDT

കൊല്ലം: കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഹാരിസനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ 19 വര്‍ഷങ്ങള്‍ക്ക് ശേഷം ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. സേവാദള്‍ കിളികൊല്ലൂര്‍ മണ്ഡലം പ്രസിഡന്‍റ് മങ്ങാട് കുന്നത്ത് പുത്തന്‍വീട്ടില്‍ ഹാരിസണ്‍ (29) കൊല്ലപ്പെട്ട കേസിലെ പ്രതികളായ പനയം സംഗീതാ ഭവനില്‍ സജീവ് (42), അയത്തില്‍ കോറക്കാട്ട് വയലില്‍ വീട് വിനുവിഹാറില്‍ അനില്‍കുമാര്‍ (40) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇതില്‍ സജീവ് ഒന്നാംപ്രതിയും, അനില്‍കുമാര്‍ രണ്ടാംപ്രതിയുമാണ്. മൂന്നാംപ്രതി ഷാജി വിദേശത്താണ്.
1995 മാര്‍ച്ച് 27ന് മൂന്നാംകുറ്റിക്ക് സമീപത്തായാണ് സംഭവം. ചില പ്രശ്നങ്ങളുമായി ബന്ധപ്പെട്ട കുടിപ്പകയാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. ഒന്നാംപ്രതി സജീവിന്‍െറ സുഹൃത്തിന് യുവതിയുമായുള്ള അടുപ്പം വീട്ടില്‍ അറിഞ്ഞതും യുവതിയുടെ വീട്ടുകാര്‍ ഹാരിസനെ ക്വട്ടേഷനേല്‍പ്പിച്ചതുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങളുടെ തുടക്കം. ഹാരിസനെ പലവട്ടം പതിയിരുന്നു അക്രമിക്കാന്‍ സജീവ് ശ്രമിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഹാരിസണ്‍ സജീവിന്‍െറ വീട്ടില്‍ കയറി മാതാവിനെയടക്കം അക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. സംഭവദിവസം സജീവും അനില്‍കുമാറും ഹാരിസനെ പിന്തുടരുകയും മൂന്നാംകുറ്റിക്ക് സമീപംവെച്ച് പിന്നില്‍ നിന്ന് വെട്ടിപ്പരിക്കേല്‍പ്പിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
സംഭവശേഷം സജീവ് കര്‍ണാടകയിലടക്കം ഒളിവില്‍ കഴിഞ്ഞിരുന്നു. സജീവ് അയത്തില്‍ സന്തോഷ് വധക്കേസില്‍ വിചാരണ നേരിടുന്നയാളും അനില്‍കുമാര്‍ ഇതേകേസില്‍ ജീവപര്യന്ത്യം ശിക്ഷ അനുഭവിച്ച് വരുന്നയാളുമാണ്. 1996 ജൂണിലാണ് ക്രൈംബ്രാഞ്ച് കേസേറ്റെടുക്കുന്നത്. 2001ല്‍ കേസ് അവസാനിപ്പിച്ചിരുന്നു. തുടര്‍ന്ന് രഹസ്യ വിവരം കിട്ടിയതിന്‍െറ അടിസ്ഥാനത്തില്‍ 2013 അവസാനം അന്വേഷണം പുനരാരംഭിക്കുകയായിരുന്നു. ഒന്നാംപ്രതിയെ ചൊവ്വാഴ്ച വൈകുന്നേരം അഞ്ചാലുംമൂടിന് സമീപത്തുനിന്നാണ് പിടികൂടിയത്.
രണ്ടാംപ്രതി അനില്‍കുമാറിനെ സന്തോഷ് വധക്കേസുമായി ബന്ധപ്പെട്ട പരോളില്‍ കഴിയുന്നതിനിടെ കഴിഞ്ഞ ദിവസം ചെമ്മക്കാടിന് സമീപത്ത് നിന്നും കസ്റ്റഡിയിലെടുത്തു. ക്രൈംബ്രാഞ്ച് എസ്.പി സാബു.പി.ഇടിക്കുളയുടെ നേതൃത്വത്തില്‍ ഡിവൈ.എസ്.പി എസ്. അനില്‍കുമാര്‍, എസ്.ഐമാരായ എ.വിജയകുമാര്‍, എം.സോളമന്‍, പ്രത്യേക അന്വേഷണ സംഘത്തില്‍പെട്ട ഗ്രേഡ് എസ്.ഐ വി.ആര്‍ രാജീവന്‍, എന്‍. മധുസൂദനന്‍ പിള്ള, എ. വിജയരാജന്‍, എസ്.ഐമാരായ സ്റ്റാലി, സുരേഷ്ലാല്‍, ഫ്രാന്‍സിസ്, അബ്ദുല്‍ കലാം, എസ്.സി.പി.ഒ സുഭാഷ്, വിനോദ്, കെ.എ. ഹരികുമാര്‍, കബീര്‍, രാജീവ്, ബി.സാഗര്‍, റോയ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

താരങ്ങള്‍ സംവിധായകരെ സൃഷ്ടിക്കുന്നത് സിനിമയുടെ അധ$പതനം –ശ്രീകുമാരന്‍ തമ്പി

Posted: 05 Jun 2014 12:11 AM PDT

തിരുവനന്തപുരം: താരങ്ങള്‍ സംവിധായകരെ സൃഷ്ടിക്കുന്ന പ്രവണത മലയാള സിനിമയെ അധ$പതനത്തിലേക്ക് നയിക്കുമെന്ന് ചലച്ചിത്ര സംവിധായകന്‍ ശ്രീകുമാരന്‍ തമ്പി. 21 വര്‍ഷത്തിനുശേഷം താന്‍ സംവിധാനം ചെയ്യുന്ന 'അമ്മത്തൊട്ടില്‍' എന്ന സിനിമയുടെ ഔദ്യാഗിക പ്രഖ്യാപനം നടത്തുകയായിരുന്നു അദ്ദേഹം.
ദീര്‍ഘകാലം മലയാള സിനിമയില്‍നിന്ന് വിട്ടുനിന്നതിന് താരാധിപത്യവും കാരണമാണ്. മമ്മൂട്ടിയും മോഹന്‍ലാലും ഇല്ലാത്ത സിനിമകള്‍ വേണ്ടെന്ന് തിയറ്റര്‍ ഉടമകള്‍ വരെ തീരുമാനിച്ച 90കളിലാണ് താന്‍ സിനിമയില്‍നിന്ന് പിന്‍വാങ്ങിയത്.
വളരെ കാലത്തിനുശേഷം തിരിച്ചെത്തുമ്പോള്‍ സിനിമാരംഗത്ത് ഒരുപാട് മാറ്റങ്ങളുണ്ട്. വ്യത്യസ്തമായ പ്രമേയമാണ് അവതരിപ്പിക്കുന്നത്. പുതിയ തലമുറയുടെ ന്യൂജനറേഷന്‍ ചിന്തകളെ പഴയ തലമുറയിലൂടെ കാഴ്ചയാക്കുകയാണിവിടെ.
കൂടാതെ ഒരു കാലഘട്ടത്തിന്‍െറ താരജോടികളായിരുന്ന മധുവും ശാരദയും തിരിച്ചുവരികയാണ്. കേരളത്തിന്‍െറ തനത് സംസ്കാരം 'അമ്മത്തൊട്ടിലി'ലൂടെ കൂട്ടുകുടുംബ വ്യവസ്ഥയെ തിരിച്ചുവിളിക്കാനാണ് താന്‍ ശ്രമിക്കുന്നത്.
സാഹചര്യങ്ങള്‍ കൊണ്ട് വിവാഹിതരാകാന്‍ കഴിയാതെപോയവരാണ് കവി ജോസഫ് പുഷ്പവനം എന്ന മധു അവതരിപ്പിക്കുന്ന കഥാപാത്രവും സുലക്ഷണ എന്ന ശാരദയുടെ കഥാപാത്രവും. വാര്‍ധക്യത്തില്‍ അവര്‍ വീണ്ടും കണ്ടുമുട്ടുന്നതാണ് കഥാതന്തു.
സുരാജ് വെഞ്ഞാറമൂടിനെ മഹാനടനായി ഉയര്‍ത്തുന്ന ചിത്രമായിരിക്കുമിതെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു.ഒട്ടേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ചിലര്‍ മനസ്സില്‍ തങ്ങിനില്‍ക്കുമെന്നും അത്തരമൊരാളാണ് ശ്രീകുമാരന്‍ തമ്പിയെന്നും മധു പറഞ്ഞു. വര്‍ഷങ്ങളുടെ ഇടവേളക്കുശേഷം തനിക്കിത് പുനര്‍ജന്മമാണെന്ന് ശാരദ പറഞ്ഞു.
ചിത്രം ആഗസ്റ്റില്‍ തുടങ്ങി ഡിസംബറില്‍ പൂര്‍ത്തിയാക്കും. തിരുവനന്തപുരമാണ് പ്രധാന ലൊക്കേഷന്‍. ഇന്ദ്രന്‍സ്, മുംബൈയില്‍ നിന്നുള്ള താരാവര്‍മ, നിര്‍മാണ പങ്കാളി റോയ്ജോണ്‍ മാത്യു എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.

കുട്ടികളെ കൊണ്ടുവരല്‍: സര്‍ക്കാരിന് ഹൈകോടതിയുടെ രൂക്ഷവിമര്‍ശം

Posted: 05 Jun 2014 12:05 AM PDT

Image: 

കൊച്ചി: ഝാര്‍ഖണ്ഡില്‍ നിന്ന് കുട്ടികളെ കേരളത്തിലെത്തിച്ച സംഭവത്തില്‍ സ്വീകരിച്ച നടപടി സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിനെതിരെ ഹൈകോടതിയുടെ രൂക്ഷവിമര്‍ശം. വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടി തൃപ്തികരമല്ല. കുട്ടികളെ കൊണ്ടുവരുന്നത് സംബന്ധിച്ച വാര്‍ത്ത ഞെട്ടിപ്പിക്കുന്നതാണ്. ഇതുവരെയുള്ള നടപടികള്‍ വിശ്വസനീയമല്ളെന്ന് നിരീക്ഷിച്ച കോടതി ഇത്തരം സംഭവം സര്‍ക്കാരിന് നാണക്കേടല്ളേയെന്നും ചോദിച്ചു.

ഇത്രയും കുട്ടികളെ എങ്ങനെയാണ് തീവണ്ടിയില്‍ കൊണ്ടുവരുന്നത്. യാത്രാരേഖകള്‍ അടിസ്ഥാനമാക്കിയാണോ കുട്ടികളെ എത്തിക്കുന്നത്. ഉന്നതരെ സംരക്ഷിക്കുകയല്ല വേണ്ടത്. സംഭവത്തിന് പിന്നില്‍ ഉന്നതരുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കണം. കുട്ടികളെ എത്തിച്ചത് സംബന്ധിച്ച എല്ലാ രേഖകളും കോടതിയില്‍ സമര്‍പ്പിക്കണമെന്നും ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ അധ്യക്ഷയായ ബെഞ്ച് നിര്‍ദേശിച്ചു. കേസില്‍ ഝാര്‍ഖണ്ഡ്, ബിഹാര്‍, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളെ കക്ഷിചേര്‍ക്കാനും ഹൈകോടതി ഉത്തരവിട്ടു.

സംസ്ഥാനത്തെ അനാഥാലയങ്ങളിലേക്ക് വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവന്ന കുട്ടികളെ സ്വദേശത്തേക്ക് മടക്കിയയക്കാന്‍ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയിലാണ് ഹൈകോടതി പരാമര്‍ശം.

ഒറ്റ മഴയില്‍ നഗരം വെള്ളത്തില്‍

Posted: 04 Jun 2014 11:45 PM PDT

തൃശൂര്‍: കാലവര്‍ഷം വരവറിയിച്ചപ്പോഴേക്കും നഗരം കുളമായി. വരാനിരിക്കുന്ന പെരുമഴക്കാലം നഗരത്തില്‍ രൂക്ഷമായ വെള്ളക്കെട്ട് സൃഷ്ടിക്കുമെന്ന് ഉറപ്പായി. മഴക്കുമുമ്പ് നഗരത്തിലെ കാനകളും തോടുകളും വൃത്തിയാക്കുമെന്നും റോഡുകളുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കുമെന്നുമുള്ള കോര്‍പറേഷന്‍ ഭരണനേതൃത്വത്തിന്‍െറ പാഴ്വാക്കിന്‍െറ ഫലമാണ് ഒറ്റ മഴകൊണ്ട് നഗരം ബുധനാഴ്ച രാവിലെ അനുഭവിച്ചത്. വെള്ളക്കെട്ടിനെക്കാള്‍ ഭീഷണിയാവുക നഗരത്തില്‍ അങ്ങിങ്ങ് കൂടിക്കിടക്കുന്ന മാലിന്യക്കൂമ്പാരമായിരിക്കും.
പൂരത്തിന് മുമ്പ് പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുമെന്നായിരുന്നു കോര്‍പറേഷന്‍െറ വാക്ക്. പൂരം കഴിഞ്ഞിട്ടും കാര്യം നടന്നില്ല. കാനകളിലും വെള്ളമൊഴുകുന്ന ചാലുകളിലും മണ്ണും മാലിന്യവും നിറഞ്ഞ് കിടക്കുകയാണ്. കോരിയിട്ട ഭാഗത്താകട്ടെ ഒരു മഴക്ക് ഒലിച്ചിറങ്ങാന്‍ പാകത്തിലാണ് മാലിന്യം കൂമ്പാരമിട്ടത്. നടപ്പാതകളില്‍ പലയിടത്തും സ്ളാബുകള്‍ തകര്‍ന്നു. നഗരത്തിലെ വെള്ളം ഒഴുകിയെത്തുന്ന കോവിലകത്തും പാടവും അരണാട്ടുകര പാടശേഖരവും പുഴക്കല്‍ പാടവുമെല്ലാം മണ്ണിട്ടും നിര്‍മാണ പ്രവൃത്തികള്‍ നടത്തിയും തടസ്സപ്പെട്ടിരിക്കുകയാണ്. ഇപ്പോള്‍ ചെറിയൊരു മഴക്ക് പുഴ പോലെയാകും സ്വരാജ് റൗണ്ട്. റൗണ്ടിലേക്കുള്ള ചെറുവഴികളുടെ അവസ്ഥയും അതുതന്നെ. റൗണ്ടിലെ നവീകരണമാണ് വെള്ളക്കെട്ട് സമ്മാനിച്ചത്.
നഗരവാസികള്‍ക്ക് മാത്രമല്ല ജനറല്‍ ആശുപത്രിയില്‍ എത്തുന്നവര്‍ക്കും വെള്ളക്കെട്ട് ഭീഷണിയാണ്. ആശുപത്രിക്ക് മുന്നിലെ വളവിലാണ് സ്വരാജ് റൗണ്ടില്‍ പെയ്തിറങ്ങുന്ന വെള്ളം മുഴുവന്‍ എത്തുന്നത്. രാജഭരണ കാലത്ത് വിദഗ്ധമായി തയാറാക്കിയതാണ് ഈ വളവിലെ ജലനിര്‍ഗമന സംവിധാനം. തേക്കിന്‍കാട്ടില്‍ നിന്നുള്ള വെള്ളം സ്വരാജ് റൗണ്ടില്‍ കയറാതെ നഗരത്തിലെ ജലസ്രോതസ്സുകളായ വടക്കേച്ചിറ, പടിഞ്ഞാറേച്ചിറ, കിഴക്കേച്ചിറ, പള്ളിക്കുളം, വഞ്ചിക്കുളം, അമ്പാടിക്കുളം എന്നിവയില്‍ എത്താവുന്ന വിധത്തില്‍ ടണലുകളുണ്ട്. ജനറല്‍ ആശുപത്രി വളവിലെ കാനയിലേക്ക് വടക്കുനിന്നും പടിഞ്ഞാറുനിന്നുമുള്ള കാനകളിലൂടെ വെള്ളം ഒഴുകിയെത്തും. ഇത് പള്ളിക്കുളത്തിലേക്കാണ് പോകേണ്ടത്. ഷൊര്‍ണൂര്‍ റോഡിലേക്കും വടക്കേ സ്റ്ററാന്‍ഡിലേക്ക് തിരിയുന്നിടത്തും പെരിഞ്ചേരി റോഡിലെ വളവിലും എത്തുന്ന വെള്ളം വടക്കേച്ചിറയിലാണ് ചേരുക. എം.ജി റോഡിലേക്ക് തിരിയുന്നിടത്തും കുറുപ്പം റോഡ്, ബ്രഹ്മസ്വം മഠം റോഡ് എന്നിവിടങ്ങളിലും എത്തുന്ന കാനയിലെ വെള്ളം പടിഞ്ഞാറേ ചിറയിലെത്തും. വെള്ളത്തിനൊപ്പം അടിഞ്ഞുകൂടുന്ന മാലിന്യം വേര്‍തിരിക്കുന്ന വിധത്തിലാണ് സംവിധാനം ഒരുക്കിയിരുന്നത്. എന്നാല്‍, നഗര സൗന്ദര്യവത്കരണവും നവീകരണവും ഇതെല്ലാം തകര്‍ത്തു. സ്വരാജ് റൗണ്ടില്‍ കോര്‍പറേഷന്‍ നിര്‍മിച്ച കാന മണ്ണ് നിറഞ്ഞും മാലിന്യം മൂടിയും ഒഴുക്ക് നഷ്ടപ്പെട്ട അവസ്ഥയിലാണ്. മഴ പെയ്താല്‍ വെള്ളത്തിനൊപ്പം മാലിന്യവും ഇവിടെ അടിയും. പഴയകാലത്ത് ചായ്ച്ചും ചരിച്ചും കാന നിര്‍മിച്ചതിന്‍െറ ഗുണമെന്തെന്ന് ആശുപത്രിപ്പടിക്കല്‍ നല്ല മഴയത്ത് കണ്ടാല്‍ ഇപ്പോഴും അറിയാനാകും.
കഴിഞ്ഞ കുറേ കാലമായി മഴയൊന്നു വീണാല്‍ നഗരത്തില്‍ വെള്ളക്കെട്ടാണ്. നഗരം ഭരിക്കുന്നവരെല്ലാം അശാസ്ത്രീയ നവീകരണം പതിവാക്കിയതോടെ ഭീഷണി നാള്‍ക്കുനാള്‍ രൂക്ഷമാവുകയാണ്. സ്വരാജ് റൗണ്ടിലെ ഇന്നര്‍ കാന ആഴംകൂട്ടാതെയും വൃത്തിയാക്കാതെയുമാണ് നവീകരണം. ആശുപത്രി മൂലയില്‍നിന്ന് വെള്ളം ഒഴുകിപ്പോകുന്നതത്രയും ഹൈറോഡിലേക്കാണ്. ഇതുവഴി നഗരത്തിലേക്ക് കടക്കുന്ന വാഹനങ്ങളുടെ കാര്യവും പ്രശ്നമാണ്. ശക്തന്‍ നഗറിലെ വെള്ളക്കെട്ടിന് പരിഹാരം കാണുമെന്ന് ചിട്ടക്ക് പ്രസ്താവനകള്‍ ഇറങ്ങുന്നുണ്ട്. അടുത്ത കാലത്ത് പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയ ശക്തന്‍ -കെ.എസ്.ആര്‍.ടി.സി ബൈപാസ് ജങ്ഷനില്‍ പുതുതായി രൂപംകൊണ്ട വെള്ളക്കെട്ടിന്‍െറ കാരണം കണ്ടെത്താന്‍ കോര്‍പറേഷന് കഴിഞ്ഞിട്ടില്ല.

ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയിലെ പരിസ്ഥിതി സംരക്ഷണം പ്രഹസനം

Posted: 04 Jun 2014 11:41 PM PDT

ആനക്കര:ലോകമെമ്പാടും ഇന്ന് പരിസ്ഥിതി ദിനം ആചരിക്കുമ്പോള്‍ ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയില്‍ പരിസ്ഥിതി സംരക്ഷണം പ്രഹസനമാവുന്നു.
കുറച്ചു വര്‍ഷം മുമ്പാണ് പാലക്കാട് ജില്ലയില്‍ കുന്നിടിക്കലും വയല്‍നികത്തലും കലക്ടര്‍ നിരോധിച്ചത്. എന്നാല്‍ തൃത്താലമേഖലയില്‍ മാത്രം ചെറുതും വലുതുമായ അമ്പതോളം കുന്നുകള്‍ ഉണ്ടായിരുന്നിടത്ത് ഒരെണ്ണംപോലും ശേഷിക്കുന്നില്ല.
എട്ടുപഞ്ചായത്തുകളിലായി നിരവധി ഹെക്ടര്‍ വയലുകള്‍ മിക്കതും നികത്തി.
വയലുകള്‍ക്ക് നടുവിലൂടെയുണ്ടായിരുന്ന ജലസേചനത്തിനുപയോഗിച്ചിരുന്ന കൈതോടുകള്‍ നികത്തി റോഡുകള്‍ നിര്‍മിക്കുകയും മറ്റുചിലര്‍ സ്വന്തം ഭൂമിയോട് ചേര്‍ക്കുകയും ചെയ്തു. മിക്ക വയലുകളിലും വീടുകളും കെട്ടിടങ്ങളും നിര്‍മിച്ചുകഴിഞ്ഞു. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ സമ്മതത്തോടെയാണ് പല അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങളും നടക്കുന്നത്. നിയമവിരുദ്ധമായി നിര്‍മിച്ച കെട്ടിടങ്ങള്‍ക്ക് പഞ്ചായത്തുകളില്‍ നിന്ന് നമ്പര്‍ അനുവദിച്ചിട്ടുണ്ട്.
നിയമലംഘനത്തിന് കൂട്ടുനില്‍ക്കാത്ത പഞ്ചായത്ത് സെക്രട്ടറിമാരെ സ്ഥലംമാറ്റി ഭരണസമിതികള്‍ തങ്ങള്‍ക്കിഷ്ടമുള്ള സെക്രട്ടറിമാരെ നിയമിച്ച പഞ്ചായത്തുകളും തൃത്താല പരിധിയിലുണ്ട്. വയലിലേക്ക് കല്ലുംമണ്ണും ഇറക്കുന്നത് നിയമലംഘനമാണെന്ന് കാണിച്ച് റവന്യൂവകുപ്പ് നടപടിയെടുക്കുന്നുണ്ടെങ്കിലും ആര്‍ക്കെതിരെയും ഇതുവരെ കേസ് എടുത്തിട്ടില്ല. നികത്തിയ വയലുകളില്‍ നിന്ന് മണ്ണ് നീക്കം ചെയ്യാനുള്ള റവന്യൂഅധികൃതരുടെ നടപടിക്കെതിരെ ചിലര്‍ കോടതിയില്‍നിന്നും സ്റ്റോപ് മെമോ തരപ്പെടുത്തിയിരുന്നു. പുഴയുടെസംരക്ഷണവും കടലാസിലാണ്. വ്യാജ പാസുകള്‍ ഉപയോഗിച്ച് മണലെടുപ്പ് പ്രദേശത്ത് രൂക്ഷമാണ്. ഉദ്യോഗസ്ഥ-രാഷട്രീയ തൊഴിലാളി പിന്‍ബലത്തിലാണ് അനധികൃത മണല്‍ക്കടത്ത്.

ലോക്സഭാ ഡെപ്യൂട്ടി സ്പീക്കര്‍ പദവി എ.ഐ.എ.ഡി.എം.കെക്ക്

Posted: 04 Jun 2014 11:32 PM PDT

Image: 

ന്യൂഡല്‍ഹി: പതിനാറാം ലോക്സഭയിലെ ഡെപ്യൂട്ടി സ്പീക്കര്‍ പദവി എ.ഐ.എ.ഡി.എം.കെക്ക് ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. രാജ്യസഭയില്‍ ബി.ജെ.പിക്ക് ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യത്തില്‍ ജയലളിതയുടെ പിന്തുണ ഉറപ്പാക്കാന്‍ വേണ്ടിയാണ് ബി.ജെ.പിയുടെ പുതിയ നീക്കമെന്ന് സൂചന. തീരുമാനമായാല്‍ എ.ഐ.എ.ഡി.എം.കെ നേതാവ് എം. തമ്പിദുരൈ ഡെപ്യൂട്ടി സ്പീക്കറാകും.

കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തിയ എ.ഐ.എ.ഡി.എം.കെ നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായ ജയലളിത പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയില്‍ രാജ്യസഭയിലെ എ.ഐ.എ.ഡി.എം.കെ എം.പിമാരുടെ പിന്തുണ മോദി ഉറപ്പിച്ചതായി റിപ്പോര്‍ട്ടുണ്ട്. കോണ്‍ഗ്രസ് കഴിഞ്ഞാല്‍ ലോക്സഭയിലെ രണ്ടാമത്തെ വലിയ കക്ഷിയാണ് എ.ഐ.എ.ഡി.എം.കെ.

ലോക്സഭാ സ്പീക്കറായി മുതിര്‍ന്ന ബി.ജെ.പി നേതാവ് സുമിത്രാ മഹാജനെ തീരുമാനിച്ചതായി കേന്ദ്ര പാര്‍ലമെന്‍ററികാര്യ മന്ത്രി വെങ്കയ്യ നായിഡു സ്ഥിരീകരിച്ചു. ലോക്സഭാ ചരിത്രത്തില്‍ സ്പീക്കര്‍ പദവി വഹിക്കുന്ന രണ്ടാമത്തെ വനിതയാകും സുമിത്രാ മഹാജന്‍. മുന്‍ സ്പീക്കര്‍ മീരാ കുമാറാണ് ആദ്യ വനിതാ സ്പീക്കര്‍.

1987മുതല്‍ പാര്‍ലമെന്‍ററി രംഗത്തുള്ള സുമിത്രാ മഹാജന്‍ 4.67 ലക്ഷം വോട്ടിനാണ് എട്ടാം തവണ ലോക്സഭയിലേക്ക് വിജയിച്ചത്. 1999-2004ലെ വാജ്പേയ് സര്‍ക്കാരില്‍ സഹമന്ത്രിയായിരുന്നു.
 

വള്ളുവനാട് വികസന അതോറിറ്റിക്ക് അഞ്ച് കോടി

Posted: 04 Jun 2014 11:30 PM PDT

പെരിന്തല്‍മണ്ണ: വള്ളുവനാട് അടിസ്ഥാന വികസന അതോറിറ്റിക്ക് അഞ്ച് കോടി രൂപ അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി നഗരകാര്യ മന്ത്രി മഞ്ഞളാംകുഴി അലി അറിയിച്ചു. 15 പുതിയ തസ്തികകള്‍ അനുവദിക്കാനും തീരുമാനമായി. വിവിധ വികസന പദ്ധതികള്‍ക്കായാണ് അഞ്ച് കോടി അനുവദിച്ചത്. തിരുവനന്തപുരം, വിശാല കൊച്ചി, കോഴിക്കോട്, തൃശൂര്‍, കൊല്ലം വികസന അതോറിറ്റികള്‍ക്ക് 45 കോടി രൂപ നടപ്പു സാമ്പത്തികവര്‍ഷം അനുവദിച്ചിരുന്നു. എന്നാല്‍, വള്ളുവനാട് അതോറിറ്റിക്ക് തുക നീക്കിവെച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് മന്ത്രിസഭയുടെ തീരുമാനം.
ടൗണ്‍ പ്ളാനര്‍, അക്കൗണ്ട്സ് ഓഫിസര്‍, അസിസ്റ്റന്‍റ് എന്‍ജിനീയര്‍, സര്‍വെയര്‍ (ഗ്രേഡ് രണ്ട്) ഡ്രാഫ്റ്റ്സ്മാന്‍ (ഗ്രേഡ് രണ്ട്) യു.ഡി ക്ളര്‍ക്ക്, എല്‍.ഡി ടൈപ്പിസ്റ്റ്, ഡ്രൈവര്‍ (ഗ്രേഡ് രണ്ട്) നൈറ്റ് വാച്ച്മാന്‍ എന്നിവയുടെ ഓരോ തസ്തികകളും എല്‍.ഡി ക്ളര്‍ക്ക്, പ്യൂണ്‍ എന്നിവരുടെ മൂന്ന് വീതം തസ്തികകളുമാണ് അനുവദിച്ചത്.
പെരിന്തല്‍മണ്ണ നഗരസഭക്ക് പുറമെ പുലാമന്തോള്‍, ആലിപ്പറമ്പ്, വെട്ടത്തൂര്‍, താഴെക്കോട്, മേലാറ്റൂര്‍, പുലാമന്തോള്‍, ഏലംകുളം, അങ്ങാടിപ്പുറം എന്നീ പഞ്ചായത്തുകളാണ് വികസന അതോറിറ്റിയുടെ പരിധിയില്‍ വരുന്നത്. നഗരത്തോടൊപ്പം സമീപ പഞ്ചായത്തുകളിലും വികസന പദ്ധതികള്‍ നടപ്പാക്കാനും പദ്ധതികള്‍ ഏകീകരിക്കാനും അതോറിറ്റിക്ക് സാധിക്കുമെന്നാണ് കരുതുന്നത്.
നഗരത്തിന്‍െറ സൗന്ദര്യവത്കരണം ഉള്‍പ്പെടെയുള്ള വികസന പ്രവര്‍ത്തനങ്ങളാണ് ആദ്യഘട്ടത്തില്‍ നടപ്പാക്കുന്നതെന്ന് ചെയര്‍മാന്‍ അഡ്വ. നാലകത്ത് സൂപ്പി അറിയിച്ചു.

പമ്പാനദിയിലെ പച്ചത്തുരുത്തുകള്‍ അപ്രത്യക്ഷമാകുന്നു

Posted: 04 Jun 2014 11:25 PM PDT

വടശേരിക്കര: ജൈവവൈവിധ്യങ്ങളുടെ കലവറയായി പമ്പാനദിയിലുടനീളം കാണപ്പെട്ടിരുന്ന തുരുത്തുകള്‍ പരിസ്ഥിതി ചൂഷണത്തിന്‍െറ ആഘാതത്തില്‍ അപ്രത്യക്ഷമാകുന്നു. തീര്‍ഥാടനകേന്ദ്രമായ പമ്പമുതല്‍ റാന്നിവരെ ഭാഗങ്ങളില്‍ പച്ചവിരിച്ച് പൂവണിഞ്ഞ നിരവധി തുരുത്തുകള്‍ ഇന്ന് പേരിനു മാത്രമായി. മണിമരുതും ആറ്റുവഞ്ചിയും നിരവധിയായ ഓര്‍ക്കിഡുകളും ഔധ പ്രാധാന്യമുള്ള കല്ലൂര്‍വഞ്ചിയും കാണാമറയത്തായി. അനിയന്ത്രിത മണല്‍ വാരലും നദീതീരങ്ങളുടെ സമീപപ്രദേശത്തെ പാറ ഖനനവും തകര്‍ച്ചക്ക് കാരണമായിട്ടുണ്ട്. ക്രഷര്‍ യൂനിറ്റുകളില്‍നിന്ന് പാറപ്പൊടി കലര്‍ന്ന വെള്ളം നദിയിലേക്ക് ഒഴുകിയെത്തുന്നതും പാറപ്പൊടി നദികളിലെ സസ്യങ്ങളുടെ മുകളില്‍ ആവരണം പോലെ പറ്റിപ്പിടിക്കുന്നതും ജൈവസമ്പത്തിന് ഭീഷണിയായി മാറി.
വൈവിധ്യമേറിയ ഓര്‍ക്കിഡുകളും വാന്‍റ ഇനത്തില്‍പ്പെടുന്ന മരവാഴകളും കുറഞ്ഞ കാലംകൊണ്ട് വംശനാശത്തിന് അടിപ്പെട്ടു.
ശബരിമല വനത്തിലും വെള്ളച്ചാട്ടങ്ങളിലും ഉപേക്ഷിക്കുന്ന പ്ളാസ്റ്റിക് മാലിന്യങ്ങളും പമ്പയില്‍ മാലിന്യനിര്‍മാജ്ജനത്തിനായി നടത്തിയ രാസപ്രയോഗവും പമ്പയുടെ സ്വാഭാവികതയെ തകര്‍ത്ത് സൂക്ഷ്മജീവികളും മത്സ്യസമ്പത്തും അന്യമായി. ഒപ്പം പടിഞ്ഞാറന്‍ ജലാശയങ്ങളില്‍ മാത്രം കണ്ടുവന്ന പോളയും ആഫ്രിക്കന്‍ പായലുമൊക്കെ നദിക്ക് പുതിയ ഭീഷണിയായി.
തുരുത്തുകള്‍ ക്ഷയിച്ചുതുടങ്ങിയതോടെ നദിയുടെ കിഴക്കന്‍ ഭാഗങ്ങളില്‍ കണ്ടുവന്ന കുളക്കോഴിയും കരിമുണ്ടിയും ഒക്കെ വംശനാശത്തിന് കീഴടങ്ങിയ മട്ടാണ്.
മുന്‍കാലങ്ങളിലെ വൈവിധ്യമാര്‍ന്ന ചിത്രശലഭങ്ങള്‍ കാണാനില്ല.
ഈ പരിസ്ഥിതി ദിനത്തിലും പമ്പാനദിയുടെ ദുരവസ്ഥ കാണാന്‍ മരം വെപ്പു ത്സവം നടത്തുന്ന പരിസ്ഥിതി സ്നേഹികള്‍ക്കുപോലും താല്‍പര്യമില്ല.

പരിസ്ഥിതി ദിനാഘോഷത്തിന് ക്ളബുകള്‍ ഒരുങ്ങി

Posted: 04 Jun 2014 11:23 PM PDT

തൊടുപുഴ: ലോക പരിസ്ഥിതി ദിനാഘോഷങ്ങളുടെ ജില്ലാതല ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 11ന് തൊടുപുഴ ഗവ. ബോയ്സ് ഹൈസ്കൂളില്‍ മന്ത്രി പി.ജെ. ജോസഫ് നിര്‍വഹിക്കും. മുനിസിപ്പല്‍ ചെയര്‍മാന്‍ എന്‍.എം. ഹാരിദ് അധ്യക്ഷത വഹിക്കും. കലക്ടര്‍ അജിത് പാട്ടീല്‍ തൈ വിതരണം ഉദ്ഘാടനം ചെയ്യും. സാമൂഹിക വനവത്കരണ വിഭാഗം അസി. കണ്‍സര്‍വേറ്റര്‍ കെ.എസ്. സജി ആമുഖ പ്രസംഗം നടത്തും.
ജില്ലയില്‍ സാമൂഹിക വനവത്കരണ വിഭാഗം മുഖേന നാലുലക്ഷം വൃക്ഷത്തൈകളാണ് വിതരണത്തിന് തയാറായിട്ടുള്ളത്. ഇതില്‍ 166109 തൈകള്‍ സ്കൂള്‍, കോളജ്, വിവിധ സംഘടനകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവക്ക് നല്‍കി. രാവിലെ 10.30 മുതല്‍ 11.30 നകം ജില്ലയൊട്ടാകെ വൃക്ഷത്തൈകള്‍ നടും. സ്കൂള്‍ ഹെഡ്മാസ്റ്റര്‍മാര്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍ യഥാക്രമം സ്കൂള്‍തല പഞ്ചായത്തുതല നോഡല്‍ ഓഫിസര്‍മാരായിരിക്കും.
തൊടുപുഴ: പരിസ്ഥിതി ദിനം ശുചിത്വ ദിനമായി ആചരിക്കാന്‍ ജില്ലാ ശുചിത്വ മിഷന്‍ വിവിധ പരിപാടികള്‍ ഒരുക്കി. ജില്ലയിലെ സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കായി ശുചിത്വം, മാലിന്യ പരിപാലനം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് പ്രസംഗം, പ്രബന്ധരചന മത്സരങ്ങള്‍ എന്നിവ സംഘടിപ്പിക്കും. ജൂണ്‍ 12ന് ബ്ളോക് തലത്തിലും 19ന് ജില്ലാതലത്തിലും മത്സരങ്ങള്‍ നടത്തും. ജില്ലാതലത്തില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ ലഭിക്കുന്നവര്‍ക്ക് യഥാക്രമം 5000, 4000, 3000 എന്നിങ്ങനെ കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കും.
ദിനാചരണഭാഗമായി വ്യാഴാഴ്ച എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ശുചിത്വസന്ദേശ റാലിയും തുടര്‍ന്ന് ശുചിത്വദീപം തെളിക്കല്‍, ശുചിത്വ പ്രതിജ്ഞ എന്നിവയും നടത്തണമെന്ന് കലക്ടര്‍ അജിത് പാട്ടീല്‍ അറിയിച്ചു. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ചെറുതോണിയില്‍ റോഷി അഗസ്റ്റ്യന്‍ എം.എല്‍.എ നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എം.ടി. തോമസ് അധ്യക്ഷത വഹിക്കും. ശുചിത്വ സന്ദേശ റാലി കലക്ടര്‍ അജിത് പാട്ടീല്‍ ഫ്ളാഗ് ഓഫ് ചെയ്യും.
മറയൂര്‍: ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് പങ്കാളിത്ത പരിസ്ഥിതി പരിപാലനത്തിന്‍െറ ഭാഗമായി മറയൂര്‍ സാന്‍ഡല്‍ ഡിവിഷന്‍ മറയൂര്‍ സെന്‍റ് മേരീസ് യു.പി സ്കൂളില്‍ വനവാടി-14 ന് തുടക്കം കുറിച്ചു.
മറയൂര്‍ സാന്‍ഡല്‍ ഡിവിഷനും സെന്‍റ് മേരീസ് യു.പി സ്കൂള്‍, മറയൂര്‍ പ്രകൃതി സ്നേഹികള്‍, പൊതു പ്രവര്‍ത്തകര്‍ എന്നിവരുടെ സഹകരണത്തോടെയാണ് വനവാടി നടപ്പാക്കുന്നത്. നൂറ് വൃക്ഷത്തൈകള്‍ സ്കൂള്‍ ഗ്രൗണ്ടില്‍ നട്ടു. ഇവയുടെ സംരക്ഷണത്തിനായി ടി ഗാര്‍ഡുകള്‍ ഘടിപ്പിക്കും.
സ്കൂളില്‍ എട്ട് കുട്ടികള്‍ക്ക് ഒരു മരത്തിന്‍െറ ചുമതലയെന്ന രീതിയിലും ഒരു അധ്യാപികക്ക് അഞ്ച് മരത്തിന്‍െറ ചുമതലയും ഏല്‍പിച്ച് വൃക്ഷത്തൈ പരിപാലിക്കും. കുട്ടികള്‍ ദിവസേന വീടുകളില്‍നിന്ന് ഒരുലിറ്റര്‍ വെള്ളം ശേഖരിച്ച് വൃക്ഷത്തൈയുടെ അരികില്‍ സ്ഥാപിച്ചിരിക്കുന്ന മണ്‍കുടത്തില്‍ നിക്ഷേപിക്കും. സെന്‍റ് മേരീസ് യു.പി സ്കൂളില്‍നിന്ന് ആരംഭിക്കുന്ന വിളംബരറാലി ജില്ലാ പഞ്ചായത്ത് മെംബര്‍ കെ.പി. രാജന്‍ നിര്‍വഹിക്കും. വൃക്ഷത്തൈ നടീല്‍ മറയൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് ഉഷ ഹെന്‍ട്രി ജോസഫ് നിര്‍വഹിക്കും. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് മറയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഉഷ തമ്പിദുരൈ വൃക്ഷത്തൈ വിതരണം ചെയ്യും. കേരളത്തിലെ പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ സതീഷ് ചന്ദ്രന്‍ കുട്ടികള്‍ക്ക് പരിസ്ഥിതി സംരക്ഷണ സന്ദേശം നല്‍കും.
കട്ടപ്പന: ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ദര്‍ശനയുടെ ആഭിമുഖ്യത്തില്‍ കട്ടപ്പന പുതിയ ബൈപാസ് മുതല്‍ കാല്‍വരിമൗണ്ട് അല്‍ഫോന്‍സ നഗര്‍വരെ ആയിരം വൃക്ഷത്തൈകള്‍ നടും.
വ്യാഴാഴ്ച രാവിലെ ഏഴിന് പാറക്കടവ്-പള്ളിക്കവല ബൈപാസ് തണലണിയിക്കലിന്‍െറ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്‍റ് ജോണി കുളമ്പള്ളി നിര്‍വഹിക്കും. വൈകുന്നേരം അഞ്ചിന് പരിസ്ഥിതി ദിന റാലിയും തുടര്‍ന്ന് ഈറക്കല്‍ ബില്‍ഡിങ്ങില്‍ പരിസ്ഥിതി ചലച്ചിത്ര മേളയും നടക്കും. വെള്ളിയാഴ്ച കട്ടപ്പന പുതിയ സ്റ്റാന്‍ഡിലും ശനിയാഴ്ച ഹൗസിങ് ബോര്‍ഡ് കോളനിയിലും തൈകള്‍ നടും. ഞായറാഴ്ച രാവിലെ ഒമ്പതുമുതല്‍ കാല്‍വരിമൗണ്ട് അല്‍ഫോന്‍സ നഗറില്‍ ജൈവവൈവിധ്യ ഉദ്യാനത്തിന്‍െറ സംരക്ഷണ പ്രവര്‍ത്തനങ്ങളും നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
വള്ളക്കടവ്: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വള്ളക്കടവ് എക്കോ ഡെവലപ്മെന്‍റ് റീജ്യന്‍െറ നേതൃത്വത്തില്‍ പരിസ്ഥിതി വാരാചരണം ആരംഭിച്ചു. പെരിയാര്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ ഫൗണ്ടേഷന്‍ പരിസ്ഥിതി സംരക്ഷണത്തിന് ഭാവി തലമുറയെ സജ്ജമാക്കല്‍ എന്ന പദ്ധതിയുള്‍പ്പെടുത്തി കമ്പ്യൂട്ടറുകള്‍ വിതരണം ചെയ്തു. എ.സി.എഫ് സജ്ജയന്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ഇ.ഡി.സി കോണ്‍ഫെഡറേഷന്‍ ചെയര്‍മാന്‍ ഹൈദ്രോസ് മീരാന്‍ അധ്യക്ഷത വഹിച്ചു. ഹൈസ്കൂളിലെ സ്ഥലപരിമിതി മൂലം വിദ്യാര്‍ഥികള്‍ക്ക് ക്ളാസ് നടത്തിവന്ന താല്‍ക്കാലിക ഷെഡ് വനം വകുപ്പിന്‍െറയും ഇ.ഡി.സി കമ്മിറ്റികളുടെയും നേതൃത്വത്തില്‍ പുനര്‍ നിര്‍മിച്ച് നല്‍കി. വള്ളക്കടവ് റേഞ്ച് ഓഫിസര്‍ എം. അജീഷ്, വി. സെബാസ്റ്റ്യന്‍, ഷാജി കുരിശുംമൂട്, പി.എസ്. വിക്രമന്‍ നായര്‍, രാധാകൃഷ്ണന്‍, എം.പി. ബാലന്‍, വി. ഗുരുദാസ്, സെബാസ്റ്റ്യന്‍, ഹൈസ്കൂള്‍ പ്രധാനാധ്യാപിക സി. പ്രേമ എന്നിവര്‍ സംസാരിച്ചു.
തൊടുപുഴ: ലോക പരിസ്ഥിതി ദിനത്തില്‍ കെ.എസ്.എസ്.പി.എ തൊടുപുഴ ബ്ളോക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തൊടുപുഴ മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് തൈകള്‍ നടും.
കരിമണ്ണൂര്‍: പരിസ്ഥിതി സംരക്ഷണത്തിന്‍െറ ഭാഗമായി ഇളംദേശം ബ്ളോക്കിന് കീഴിലെ മുഴുവന്‍ സാക്ഷരത തുടര്‍ വിദ്യാകേന്ദ്രങ്ങള്‍ വഴി വൃക്ഷത്തൈകള്‍ നടീലും വിതരണവും ശുചിത്വ പ്രതിജ്ഞയും നടത്തുമെന്ന് ബ്ളോക് പ്രേരക് പി.എന്‍. നാസര്‍ അറിയിച്ചു.
തൊടുപുഴ: ഫാര്‍മേഴ്സ് ക്ളബിന്‍െറയും ജെ.സി.ഐ തൊടുപുഴ ഗോള്‍ഡന്‍െറയും ആഭിമുഖ്യത്തില്‍ തൊടുപുഴ ഗോള്‍ഡന്‍ ജേസീസ് ഹാളില്‍ വ്യാഴാഴ്ച വൈകുന്നേരം ഏഴിന് പരിസ്ഥിതി ദിനം ആചരിക്കും. മികച്ച പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്കുള്ള അവാര്‍ഡ് തൊടുപുഴയെ തണലണിയിക്കുന്നതിന് മുന്‍കൈയെടുത്ത എന്‍. രവീന്ദ്രനും സമ്മിശ്ര കൃഷിയിലും ജൈവകൃഷിയിലും മാതൃകയാണ്. യുവ കര്‍ഷകന്‍ ജോളി ആനച്ചാലില്‍ എന്നിവരെ ആദരിക്കും. സെമിനാറും ഉണ്ടാകും.
നെടുങ്കണ്ടം: കല്ലാര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വ്യാഴാഴ്ച പരിസ്ഥിതി ദിനാഘോഷവും ക്ളബ് ഉദ്ഘാടനവും നടക്കും. ഇടുക്കി വൈല്‍ഡ്ലൈഫ് അസിസ്റ്റന്‍റ് വാര്‍ഡന്‍ ജി. ജയചന്ദ്രന്‍ മുഖ്യാതിഥിയായിരിക്കും. സുഹൃത്തിനൊരു മരം പദ്ധതിയും മുണ്ടിയെരുമയെ തണലണിയിക്കല്‍, മരമുത്തശ്ശിയെ ആദരിക്കല്‍ എന്നിവയും നടക്കും.
മണക്കാട്: ലോക പരിസ്ഥിതി ദിനാചരണത്തിന്‍െറ ഭാഗമായി വ്യാഴാഴ്ച മണക്കാട് ഗവ. എല്‍.പി സ്കൂള്‍ പരിസ്ഥിതി ക്ളബ് നേതൃത്വത്തില്‍ കോലാനി അമരംകാവിലേക്ക് പരിസ്ഥിതി സന്ദേശ യാത്രയും കൂട്ടായ്മയും നടക്കും. പെരുവന്താനം ജോണ്‍ ഉദ്ഘാടനം ചെയ്യും.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP