ശമനമില്ലാതെ പനി: ആശുപത്രികളില്‍ തിരക്ക് കൂടുന്നു Madhyamam News Feeds |
- ശമനമില്ലാതെ പനി: ആശുപത്രികളില്‍ തിരക്ക് കൂടുന്നു
- ആരോഗ്യ സര്‍വകലാശാല ആസ്ഥാനത്തിന്‍െറ ചില്ല് തകര്‍ത്തു
- ഇറാഖില്‍ നിന്ന് 15 ഇന്ത്യക്കാര്‍ മടങ്ങിയെത്തി
- പോത്തുണ്ടി–നെല്ലിയാമ്പതി റോഡില്‍ മരങ്ങള്‍ വീണ് ഗതാഗതം തടസ്സപ്പെട്ടു
- ജയം അല്ളെങ്കില്‍ മരണം; ഇറ്റലി- ഉറുഗ്വായ് ‘ഫൈനല്‍’ ഇന്ന്
- ചേളാരി ഐ.ഒ.സി പ്ളാന്‍റില്‍ അനിശ്ചിതകാല സമരം ആരംഭിച്ചു
- ഷൂമാക്കറിന്‍െറ മെഡിക്കല്‍ റിപ്പോര്‍ട്ട് മോഷണംപോയി
- പ്രവാസി നിക്ഷേപം 5676 കോടി; വായ്പ–നിക്ഷേപ അനുപാതം കുറഞ്ഞു
- മലയോരത്ത് പകര്‍ച്ചപ്പനി പടരുന്നു
- കേരളത്തിന്‍െറ ‘എയിംസ്’ വയനാട്ടിലെത്തിക്കാന്‍ ശ്രമം
ശമനമില്ലാതെ പനി: ആശുപത്രികളില്‍ തിരക്ക് കൂടുന്നു Posted: 24 Jun 2014 12:29 AM PDT തിരുവനന്തപുരം: പനി ശമനമില്ലാതെ ജനത്തെ ദുരിതത്തിലാഴ്ത്തുന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ തിരക്ക്. ജില്ലയിലെ പ്രധാന ആശുപത്രിയായ ജനറല്‍ ആശുപത്രിയില്‍ നിന്നുതിരിയാനാകാത്ത തിരക്കായിരുന്നു തിങ്കളാഴ്ച. രണ്ടായിരത്തോളം പേരാണ് വിവിധ സര്‍ക്കാര്‍ ആശുപത്രികളിലായി ഇന്നലെ ചികിത്സതേടിയത്. ഇതില്‍ എട്ടുപേര്‍ക്ക് ഡെങ്കിപ്പനിയും നാലുപേര്‍ക്ക് ചിക്കന്‍പോക്സും ഒരാള്‍ക്ക് വീതം മഞ്ഞപ്പിത്തവും എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. |
ആരോഗ്യ സര്‍വകലാശാല ആസ്ഥാനത്തിന്‍െറ ചില്ല് തകര്‍ത്തു Posted: 24 Jun 2014 12:13 AM PDT മുളങ്കുന്നത്തുകാവ്: ആരോഗ്യ സര്‍വകലാശാല ആസ്ഥാന മന്ദിരത്തിന്‍െറ മുന്‍വാതിലിന്‍െറ ചില്ല് സാമൂഹികവിരുദ്ധര്‍ തകര്‍ത്തു. ഞായറാഴ്ച വൈകീട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്ത ശേഷം അര്‍ധരാത്രിയോടെയാണ് മന്ദിരത്തിന്‍െറ ഓട്ടോമാറ്റിക് ഡോറിന്‍െറ ചില്ല് ഇരുമ്പ് പൈപ് പോലുള്ളവ കൊണ്ട് തകര്‍ത്ത നിലയില്‍ കാണപ്പെട്ടത്. |
ഇറാഖില്‍ നിന്ന് 15 ഇന്ത്യക്കാര്‍ മടങ്ങിയെത്തി Posted: 24 Jun 2014 12:05 AM PDT Image: ന്യൂഡല്‍ഹി: ആഭ്യന്തര യുദ്ധം രൂക്ഷമായി തുടരുന്ന ഇറാഖില്‍ നിന്ന് 15 ഇന്ത്യക്കാര്‍ മടങ്ങിയെത്തി. സ്വന്തം ചെലവില്‍ ടിക്കറ്റ് എടുത്താണ് രാവിലെ ഡല്‍ഹി വിമാനത്താവളത്തില്‍ ഇവരെത്തിയത്. ഇറാഖിലെ ഇന്ത്യന്‍ എംബസിയുടെ ഭാഗത്ത് നിന്ന് ഒരു സഹായവും ലഭിക്കുന്നില്ളെന്ന് മടങ്ങിയെത്തിയവര്‍ പറഞ്ഞു. എംബസി അധികൃതര്‍ ഫോണ്‍ കോള്‍ പോലും എടുക്കുന്നില്ളെന്ന് യാത്രക്കാര്‍ ആരോപിച്ചു. അതേസമയം, ഇന്ത്യക്കാരെ മോചിപ്പിക്കാന്‍ ഇറാഖിലേക്ക് സൈന്യത്തെ അയക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ളെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റ് ലി വാര്‍ത്താലേഖകരോട് പറഞ്ഞു. |
പോത്തുണ്ടി–നെല്ലിയാമ്പതി റോഡില്‍ മരങ്ങള്‍ വീണ് ഗതാഗതം തടസ്സപ്പെട്ടു Posted: 23 Jun 2014 11:59 PM PDT നെല്ലിയാമ്പതി: നെല്ലിയാമ്പതി റോഡില്‍ പാറക്കഷ്ണങ്ങളും മരങ്ങളും മണ്ണും ഇടിഞ്ഞ് വീണ് വാഹന ഗതാഗതം തടസ്സപ്പെടുന്നത് പതിവായി. തിങ്കളാഴ്ച രാവിലെ പോത്തുണ്ടി ഡാമിന് സമീപത്ത് ലോഡുമായി വന്ന ലോറി റോഡരികില്‍ ചക്രങ്ങള്‍ താഴ്ന്നതിനെ തുടര്‍ന്ന് നിര്‍ത്തിയിടുകയും ഉച്ചക്ക് ഒന്നോടെ ക്രെയിന്‍ കൊണ്ടുവന്ന് റോഡില്‍ നിന്ന് പൊക്കിയെടുക്കുകയുമായിരുന്നു. നെല്ലിയാമ്പതിയില്‍ എസ്റ്റേറ്റില്‍ നിന്ന് തേയില ഉല്‍പ്പന്നങ്ങള്‍ വഹിച്ചുകൊണ്ട് നെന്മാറയിലേക്ക് വന്നതായിരുന്നു ലോറി. നാല് മണിക്കൂറോളം നെല്ലിയാമ്പതി റോഡില്‍ ഗതാഗതം സ്തംഭിച്ചു. |
ജയം അല്ളെങ്കില്‍ മരണം; ഇറ്റലി- ഉറുഗ്വായ് ‘ഫൈനല്‍’ ഇന്ന് Posted: 23 Jun 2014 11:58 PM PDT Image: നതാല്‍: അസൂറികളുടെ വലനിറച്ച് സുവാറസിന്‍െറ മാന്ത്രിക കാലുകള്‍ ഉറുഗ്വായ്ക്ക് ഒരിക്കല്‍കൂടി സ്വപ്നവിജയം സമ്മാനിക്കുമോ? ആന്ദ്രെ പിര്‍ലോയുടെ കളി മിടുക്കും മരിയോ ബലോട്ടെല്ലിയുടെ ഫിനിഷിങ്ങും ഇറ്റലിയെ കരകയറ്റുമോ? മരണഗ്രൂപ്പില്‍ ഇന്നത്തെ ‘ഫൈനല്‍’ പോരാട്ടത്തിന്‍െറ ഫലമെന്തായാലും മുന്‍ലോക ചാമ്പ്യന്മാരിലൊരാള്‍ ആദ്യറൗണ്ടില്‍ പുറത്താകുമെന്നുറപ്പ്. ഡി ഗ്രൂപ്പില്‍ കോസ്റ്റാറീകയുടെ അപ്രതീക്ഷിത മുന്നേറ്റമാണ് കിരീട ഫേവറിറ്റുകളായി എണ്ണപ്പെട്ട ഇരുടീമുകളുടെയും നിലനില്‍പ് അപകടത്തിലാക്കിയത്. ഇറ്റലി, ഉറുഗ്വായ് എന്നിവരെ അട്ടിമറിച്ച കോസ്റ്ററീക തുടര്‍ച്ചയായ രണ്ട് ജയത്തോടെ പ്രീക്വാര്‍ട്ടറില്‍ ഇടംപിടിച്ചപ്പോള്‍ ഗ്രൂപില്‍ നിന്ന് ആദ്യം പുറത്തായത് രണ്ട് കളികളില്‍നിന്ന് ഒരു ജയം പോലും സ്വന്തമാക്കാനാകാതെ പോയ ഇംഗ്ളണ്ടായിരുന്നു. ആദ്യകളിയില്‍ ഇംഗ്ളണ്ടിനെ 1-2ന് തകര്‍ത്ത് കരുത്തുകാട്ടിയ ഇറ്റലിക്ക് ഏകപക്ഷീയ ഒരു ഗോളിന് കോസ്റ്ററീകക്കു മുന്നില്‍ അടിതെറ്റി. മറുവശത്ത്, കോസ്റ്ററീകയോട് 2-1ന്‍െറ അട്ടിമറി തോല്‍വി ഏറ്റുവാങ്ങേണ്ടിവന്നുവെങ്കിലും രണ്ടാം മത്സരത്തില്‍, പരിക്കില്‍നിന്ന് മോചിതനായി തിരിച്ചുവരവ് ആഘോഷിച്ച സുവാറസിന്‍െറ ഇരട്ടഗോള്‍ മികവില്‍ 2-1ന് ഇംഗ്ളണ്ടിന്‍െറ കഥ കഴിച്ച് ഉറുഗ്വായ് നോക്കൗട്ട് പ്രതീക്ഷ വീണ്ടെടുത്തു. ഇന്ന് തങ്ങളുടെ അവസാന ഗ്രൂപ് പോരില്‍ ജീവിതത്തിനും മരണത്തിനുമിടയിലാണ് ഇരുടീമുകളും. മത്സരം സമനിലയിലായാല്‍ ഗോള്‍ ശരാശരിയുടെ പിന്‍ബലത്തില്‍ ഇറ്റലിക്ക് പ്രീക്വാര്‍ട്ടര്‍ ടിക്കറ്റ് ലഭിക്കുമെങ്കിലും വിജയത്തില്‍ കുറഞ്ഞൊന്നും ഉറുഗ്വായ് സ്വപ്നങ്ങള്‍ സഫലമാക്കില്ല. കോസ്റ്ററീകക്കെതിരെ സ്വാഭാവിക കളി പുറത്തെടുക്കാനാവാതെ പോയതാണ് ഇറ്റലിയുടെ തോല്‍വിക്ക് വഴിവെച്ചത്. ഉറുഗ്വായ്ക്കെതിരെ മികവ് തിരിച്ചുപിടിക്കണമെന്നാണ് കോച്ച് സെസാര്‍ പ്രാന്‍ഡെല്ലി ഇറ്റാലിയന്‍ താരങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. അകത്തോ പുറത്തോ എന്നറിയാനുള്ള പോരാട്ടമാണിത്. ടീം വ്യത്യസ്തത നിറഞ്ഞ കളി പുറത്തെടുക്കുമെന്നു തന്നെയാണ് പ്രതീക്ഷ - അദ്ദേഹം പറഞ്ഞു. എന്നാല്‍, എതിര്‍ നിരയിലേക്ക് ഗോള്‍ ശ്രമങ്ങള്‍ നടത്തുമ്പോള്‍, പ്രതിരോധപ്പിഴവ് സംഭവിക്കാതെ സൂക്ഷിക്കണമെന്നും അദ്ദേഹം ഇറ്റാലിയന്‍ താരങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മത്സരത്തിന്‍െറ ഗൗരവം ഉള്‍ക്കൊണ്ട് ഇറ്റലിക്കെതിരെ ടീം പൊരുതിക്കളിക്കുമെന്ന് ഉറുഗ്വായ് കോച്ച് ഓസ്കര്‍ ടെബറസ് പറഞ്ഞു. ഇംഗ്ളണ്ടിനെതിരെ പ്രയോഗിച്ച തന്ത്രം തന്നെയാവും അവര്‍ ഇറ്റലിക്കെതിരെയും പ്രയോഗിക്കുകയെന്നാണ് സൂചന. മറുവശത്ത് കഴിഞ്ഞ കളികളില്‍ നിന്ന് വ്യത്യസ്തമായി ഇറ്റലി ശൈലിയില്‍ മാറ്റം വരുത്തിയേക്കുമെന്നാണ് വിലയിരുത്തല്‍. കോസ്റ്ററീകക്കെതിരെ പരിക്കേറ്റ ഡാനിയല്‍ ഡി റോസി ഉറുഗ്വായ്ക്കെതിരെ കളത്തിലിറങ്ങാന്‍ സാധ്യതയില്ല. മധ്യനിരയില്‍ പിര്‍ലോവിന്‍െറ തന്ത്രങ്ങള്‍ തന്നെയായിരിക്കും മത്സരത്തിന്‍െറ ഗതി നിര്‍ണയിക്കുക. അര്‍ധാവസരങ്ങള്‍ മുതലാക്കുന്നതില്‍ ബലോട്ടെല്ലി വിജയംകണ്ടാല്‍ എതിര്‍ വലയില്‍ തുടക്കത്തില്‍ തന്നെ ഗോള്‍ നിറക്കാനാവുമെന്നാണ് അവരുടെ പ്രതീക്ഷ. ലൂയി സുവാറസ് ഫോമിലേക്കുയരുന്നതിനെ ആശ്രയിച്ചിരിക്കും ഉറുഗ്വായ് സാധ്യതകള്‍. മധ്യനിരയില്‍ ഫോര്‍ലാനാണ് അവരുടെ ശക്തിയെങ്കിലും, കഴിഞ്ഞ മത്സരങ്ങളില്‍ അദ്ദേഹത്തിന് ഫോം കണ്ടത്തൊനാവാതെ പോയത് ആശങ്കപ്പെടുത്തുന്നുണ്ട്. എങ്കിലും, എഡിസന്‍ കവാനി മികവിലേക്കത്തെിയാല്‍ ഈ കുറവ് പരിഹരിക്കാനാവുമെന്നും അവര്‍ കരുതുന്നു. |
ചേളാരി ഐ.ഒ.സി പ്ളാന്‍റില്‍ അനിശ്ചിതകാല സമരം ആരംഭിച്ചു Posted: 23 Jun 2014 11:48 PM PDT വള്ളിക്കുന്ന്: ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ചേളാരി എല്‍.പി.ജി ബോട്ട്ലിങ് പ്ളാന്‍റില്‍ സിലിണ്ടര്‍ ഹാന്‍ഡ്ലിങ് ആന്‍ഡ് ഹൗസ്കീപ്പിങ് തൊഴിലാളികളുടെ അനിശ്ചിതകാല സമരം ആരംഭിച്ചു. വേതന വര്‍ധന ആവശ്യപ്പെട്ടാണ് കരാര്‍ തൊഴിലാളികള്‍ തിങ്കളാഴ്ച മുതല്‍ സമരം ആരംഭിച്ചത്. ഇതോടെ പ്ളാന്‍റില്‍ ഫില്ലിങും ചരക്ക് നീക്കവും പൂര്‍ണമായി തടസ്സപ്പെട്ടു. തൊഴിലാളികളുടെ സമരം ഒത്തുതീര്‍ക്കാന്‍ ചൊവ്വാഴ്ച രാവിലെ ചേംബറില്‍ ജില്ലാ കലക്ടര്‍ ചര്‍ച്ച വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ചര്‍ച്ചയില്‍ തൊഴിലാളികളുടെ ആവശ്യം അംഗീകരിക്കാന്‍ കരാറുകാരന്‍ തയാറായില്ലെങ്കില്‍ സമരം നീളാനും മലബാര്‍ മേഖലയില്‍ പാചക വാതക ക്ഷാമം രൂക്ഷമാകാനും സാധ്യതയുണ്ട്. മൂന്നുമാസം മുമ്പ് തൊഴിലാളികള്‍ ഈ ആവശ്യം ഉന്നയിച്ച് അനിശ്ചിതകാല സമരം ആരംഭിച്ചിരുന്നു. ഒടുവില്‍ കെ.എന്‍.എ ഖാദര്‍ എം.എല്‍.എ പ്രശ്നത്തിലിടപെട്ട് ജില്ലാ കലക്ടറുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയതിന്‍െറ ഫലമായാണ് സമരം ഒത്തുതീര്‍ന്നത്. മൂന്നുമാസത്തേക്ക് ഓരോ മാസവും 13,000 രൂപയും ഇന്‍സെന്‍റീവും നല്‍കാനും ധാരണയായിരുന്നു. എന്നാല്‍, ഓരോ കാരണങ്ങള്‍ പറഞ്ഞ് കരാറുകാരന്‍ തീരുമാനം നടപ്പാക്കിയില്ല. നിരവധി തവണ അസിസ്റ്റന്‍റ് ലേബര്‍ കമീഷണറുമായി ചര്‍ച്ച നടത്തിയെങ്കിലും പരിഹാരമായില്ല. പുതിയ കരാറുകാരന്‍ ശമ്പളം പുതുക്കി നല്‍കാത്തതിനാലാണ് തൊഴിലാളികള്‍ സമരം തുടങ്ങിയത്. ദിവസങ്ങള്‍ക്കുമുമ്പ് തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്ന് കാണിച്ച് അസിസ്റ്റന്‍റ് ലേബര്‍ കമീഷണര്‍, പ്ളാന്‍റ് അധികൃതര്‍, കരാറുകാരന്‍ എന്നിവര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, പ്രശ്നപരിഹാരത്തിന് നടപടിയില്ലാതായതോടെ സമരം ആരംഭിക്കുകയായിരുന്നു. |
ഷൂമാക്കറിന്‍െറ മെഡിക്കല്‍ റിപ്പോര്‍ട്ട് മോഷണംപോയി Posted: 23 Jun 2014 11:29 PM PDT Image: ജനീവ: അപകടത്തത്തെുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ഫോര്‍മുല വണ്‍ ഇതിഹാസ താരം മൈക്കല്‍ ഷൂമാക്കറിന്‍െറ മെഡിക്കല്‍ റിപ്പോര്‍ട്ട് മോഷണം പോയി. മോഷ്ടാക്കള്‍ ഇത് വില്‍പനക്ക് വെച്ചെന്ന് ഷൂമാക്കറിന്‍െറ മാനേജര്‍ സബിന്‍ കേം അറിയിച്ചു. അതീവ രഹസ്യ സ്വഭാവമുള്ള രേഖകള്‍ വാങ്ങുന്നതിനും പരസ്യപ്പെടുത്തുന്നതിനും എതിരെ ക്രിമിനല്‍ കേസുമായി മുന്നോട്ടുപോവുമെന്നും മാനേജര്‍ മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ഡിസംബറിലാണ് സ്കീയിങ്ങിനിടെ തെറിച്ചുവീണ് തലക്ക് ഗുരുതരമായി പരിക്കേറ്റ ഷൂമാക്കറിനെ ഫ്രാന്‍സിലെ ഗ്രെനോബില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തലക്ക് പരിക്കേറ്റ ഷൂമാക്കറിനെ നിരവധി തവണ ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു. ഗുതുരാവസ്ഥ തരണം ചെയ്ത ഷൂമാക്കറിനെ കഴിഞ്ഞയാഴ്ച ഫ്രാന്‍സിലെ ആശുപത്രിയില്‍ നിന്ന് സ്വിറ്റസര്‍ലന്‍ഡിലേക്ക് മാറ്റി. കാറോട്ട മത്സരങ്ങളിലെ എക്കാലത്തെയും മികച്ച താരമായ ഷൂമാക്കര്‍, ഏഴു തവണ ഫോര്‍മുല വണ്‍ ലോകകിരീടം നേടിയിട്ടുണ്ട്. 2006ല്‍ ഷൂമാക്കര്‍ രംഗത്തുനിന്നും വിരമിച്ചിരുന്നു. എന്നാല്‍ 2010ല്‍ തിരിച്ചുവന്ന് 2012ല്‍ വിരമിക്കുകയായിരുന്നു. |
പ്രവാസി നിക്ഷേപം 5676 കോടി; വായ്പ–നിക്ഷേപ അനുപാതം കുറഞ്ഞു Posted: 23 Jun 2014 11:28 PM PDT കണ്ണൂര്‍: ജില്ലയിലെ ബാങ്കുകളിലെ പ്രവാസി നിക്ഷേപം 5676.63 കോടി രൂപയായി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 33 ശതമാനം വളര്‍ച്ചയാണ് പ്രവാസി നിക്ഷേപത്തിലുണ്ടായത്. |
മലയോരത്ത് പകര്‍ച്ചപ്പനി പടരുന്നു Posted: 23 Jun 2014 11:28 PM PDT ശ്രീകണ്ഠപുരം: മഴക്കാലം തുടങ്ങിയതോടെ മലയോര ഗ്രാമങ്ങളിലടക്കം പകര്‍ച്ചപ്പനി വ്യാപിച്ചു. കോളനി പ്രദേശങ്ങളിലടക്കം നിരവധി പേര്‍ക്ക് പകര്‍ച്ചപ്പനി ബാധിച്ചിട്ടും ആരോഗ്യ വകുപ്പധികൃതര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടില്ല. |
കേരളത്തിന്‍െറ ‘എയിംസ്’ വയനാട്ടിലെത്തിക്കാന്‍ ശ്രമം Posted: 23 Jun 2014 11:21 PM PDT കല്‍പറ്റ: കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് അനുവദിച്ച ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) സ്ഥാപിക്കുന്നതിന് ഏറ്റവും അനുയോജ്യമായ സ്ഥലം വയനാടാണെന്നും ഇതിനായി രംഗത്തിറങ്ങുമെന്നും അഡ്വ. പി. വേണുഗോപാല്‍, അഡ്വ. ടി.എം. റഷീദ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment