പ്രധാനധ്യാപികയെ സ്ഥലം മാറ്റിയത് ശിക്ഷാ നടപടിയല്ളെന്ന് മന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് Madhyamam News Feeds |
- പ്രധാനധ്യാപികയെ സ്ഥലം മാറ്റിയത് ശിക്ഷാ നടപടിയല്ളെന്ന് മന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്
- വിദേശതൊഴിലാളികളെ ആവശ്യപ്പെട്ട് പരസ്യം നല്‍കുന്നത് നിയമലംഘനം - തൊഴില്‍ മന്ത്രാലയം
- റമദാന്‍ ഫോറം ജുലൈ മുന്നു മുതല്‍
- എന്‍.ശ്രീനിവാസന്‍ ഐ.സിസി ചെയര്‍മാന്‍
- മലേഷ്യന്‍ വിമാനം: പുതിയ കണ്ടത്തലുമായി ആസ്ട്രേലിയ
- കടകംപള്ളി ഭൂമിതട്ടിപ്പ് കേസ്: സര്‍ക്കാറിനെതിരായ പരാതി സി.ബി.ഐ പിന്‍വലിച്ചു
- ഹിദ്ദ് സീവേജ് വാട്ടര്‍ ട്രീറ്റ്മെന്‍റ് പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
- അമിത്ഷാ ബി.ജെ.പി അധ്യക്ഷനായേക്കും
- ദേശീയപാത വികസനം: പന്ത് വീണ്ടും കേരളത്തിന്‍െറ കളത്തില്‍
- വരുന്നു; സര്‍ക്കാര്‍ കുപ്പിവെള്ളം, ഹിലി അക്വാ
പ്രധാനധ്യാപികയെ സ്ഥലം മാറ്റിയത് ശിക്ഷാ നടപടിയല്ളെന്ന് മന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് Posted: 26 Jun 2014 12:57 AM PDT Image: തിരുവനന്തപുരം: കോട്ടണ്‍ഹില്‍ സ്കൂളിലെ പ്രധാനധ്യാപികയെ സ്ഥലം മാറ്റിയത് ഒരു ശിക്ഷാ നടപടിയായി വ്യാഖ്യാനിക്കാന്‍ കഴിയില്ളെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ്. തന്‍െറ ഫെയ്സ്ബുക്ക് പേജിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സ്കൂളിലെ പരിപാടി 11 മണിക്കാണ് നിശ്ചയിച്ചിരുന്നത്. പങ്കെടുക്കാമെന്ന് സമ്മതിക്കുമ്പോള്‍ തന്നെ കൃത്യസമയം പാലിക്കാന്‍ കഴിയില്ളെന്ന് സംഘാടകരെ അറിയിച്ചിരുന്നു. ചടങ്ങ് നടക്കുന്ന ദിവസവും താമസിച്ചു വരുന്നത് സംഘാടകരെ അറിയിച്ചിരുന്നു. 12 മണിക്ക് സ്കൂളില്‍ എത്തുമ്പോള്‍ ഗേറ്റ് അടഞ്ഞു കിടക്കുന്നതാണ് കണ്ടത്. തുടര്‍ന്ന് തന്‍െറ ഗണ്‍മാനാണ് ഗേറ്റു തുറന്നതെന്നും ഫെയ്സ്ബുക്ക് പോസ്റ്റിലുണ്ട്. |
വിദേശതൊഴിലാളികളെ ആവശ്യപ്പെട്ട് പരസ്യം നല്‍കുന്നത് നിയമലംഘനം - തൊഴില്‍ മന്ത്രാലയം Posted: 26 Jun 2014 12:22 AM PDT Image: റിയാദ്: ചില പ്രത്യേക ാജ്യക്കാരെ ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയ വഴി തൊഴിലവസരങ്ങള്‍ അറിയിക്കുന്ന പരസ്യങ്ങള്‍ തൊഴില്‍മന്ത്രാലയത്തിന്‍െറ നിരീക്ഷണത്തില്‍. വിദേശ തൊഴിലാളികളെ ആവശ്യപ്പെട്ട് പരസ്യം നല്‍കുന്നത് രാജ്യത്തെ തൊഴില്‍വ്യവസ്ഥയുടെ ലംഘനമാണെന്നും ഇത്തരം പരസ്യങ്ങള്‍ പ്രസിദ്ധീകരണത്തിന് നല്‍കുന്ന കമ്പനികളെ കണ്ടത്തെി നിയമലംഘനത്തിന് കേസെടുക്കുമെന്നും തൊഴില്‍ മന്ത്രാലയം പരിശോധന വിഭാഗം മേധാവി ഡോ. അബ്ദുല്ല അബൂസുനൈന്‍ പറഞ്ഞു. സ്വദേശി തൊഴിലാളികളെ ആവശ്യപ്പെടുന്ന പരസ്യങ്ങള്‍ക്ക് മാത്രമാണ് മന്ത്രാലയത്തിന്‍െറ അനുമതി ഉള്ളത്. വ്യവസ്്ഥകള്‍ ലംഘിക്കുന്നതു സംബന്ധിച്ച വിശദവിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന വെബ്സൈറ്റ് ഉടനെ പുറത്തിറക്കും. കൂടാതെ സ്മാര്‍ട്ട് ഫോണുകളും ഇതിനായി ഉപയോഗപ്പെടുത്തും. സ്ത്രീകളുടെ സ്വകാര്യവസ്ത്രങ്ങളും സൗന്ദര്യവര്‍ധക വസ്തുക്കളും വില്‍പന നടത്തുന്ന ഷോപ്പുകളില്‍ പരിശോധന സ്കോഡുകള്‍ സന്ദര്‍ശിച്ചുവരികയാണ്. സ്ത്രീകള്‍ക്ക് ജോലിചെയ്യാനുള്ള സാഹചര്യം ഒരുക്കുന്നതില്‍ അത്തരം സ്ഥാപനങ്ങള്‍ വീഴ്ചവരുത്തുന്നില്ളെന്ന് ഉറപ്പുവരുത്തുകയാണ് സ്കോഡുകളുടെ ലക്ഷ്യം. തൊഴില്‍ രംഗത്ത് സ്ത്രീകള്‍ നേരിടുന്ന പ്രതിസന്ധികളും പരിശോധനാസംഘം മനസ്സിലാക്കും. |
റമദാന്‍ ഫോറം ജുലൈ മുന്നു മുതല്‍ Posted: 26 Jun 2014 12:07 AM PDT Image: 1ദുബൈ: 13ാമത് റമദാന്‍ ഫോറം ജൂലൈ മൂന്നിന് ആരംഭിക്കും. പ്രമുഖര്‍ അണിനിരക്കുന്ന 12 ദിവസത്തെ പ്രഭാഷണ പരമ്പരയാണ് ഈ വര്‍ഷവും റമദാന്‍ ഫോറത്തിന്‍െറ മുഖ്യ ആകര്‍ഷണം. ഒപ്പം റമദാന്‍െറ വിശുദ്ധിയും പ്രാധാന്യവും പ്രചരിപ്പിക്കുന്ന വിദ്യഭ്യാസ പ്രവര്‍ത്തനങ്ങളും പരിശീലന ശില്പശാലകളും നടക്കും. |
എന്‍.ശ്രീനിവാസന്‍ ഐ.സിസി ചെയര്‍മാന്‍ Posted: 25 Jun 2014 11:59 PM PDT Image: മെല്‍ബണ്‍: അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്‍െറ (ഐ.സി.സി) പുതിയ ചെയര്‍മാനായി മുന്‍ ബി.സി.സി.ഐ അധ്യക്ഷന്‍ എന്‍.ശ്രീനിവാസനെ തെരഞ്ഞെടുത്തു. മെല്‍ബണില്‍ ചേര്‍ന്ന ഐ.സി.സിയുടെ വാര്‍ഷിക യോഗത്തില്‍ 52 അംഗ കൗണ്‍സില്‍ ആണ് ഈ തീരുമാനം എടുത്തത്. ബി.സി.സി.ഐയാണ് അദ്ദേഹത്തെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. യോഗത്തില്‍ സമിതിയുടെ ഭരണഘടനയില്‍ പരിഷ്കാരങ്ങള്‍ വരുത്തിയതായി ഐ.സി.സി പത്രക്കുറിപ്പില്‍ വ്യക്തമാക്കി. ഐ.സി.സി ചെയര്‍മാന്‍ സ്ഥാനത്ത് എത്താന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നെന്നും ക്രിക്കറ്റിനെ ആഗോള വ്യാപകമാക്കി വളര്‍ച്ചത്താന്‍ പരിശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബംഗ്ളാദേശില്‍ നിന്നുള്ള മുസ്തഫ കമാലിനെ ഐ.സി.സിയുടെ പുതിയ പ്രസിഡഡന്‍റായും തെരഞ്ഞെടുത്തു. |
മലേഷ്യന്‍ വിമാനം: പുതിയ കണ്ടത്തലുമായി ആസ്ട്രേലിയ Posted: 25 Jun 2014 11:56 PM PDT Image: സിഡ്നി: 239 യാത്രക്കാരുമായി കാണാതായ മലേഷ്യന്‍ വിമാനം എം.എച്ച് 370 തകരുന്നതിന് മുമ്പ് പൈലറ്റ് ഇല്ലായിരുന്നെന്ന് ആസ്ട്രേലിയ. വിമാനം ഓട്ടോ പൈലറ്റിങ്ങിലായിരുന്നെന്നും ആസ്ട്രേലിയന്‍ അധികൃതര്‍ പറഞ്ഞു. സമുദ്രതീരത്ത് നേരത്തെ തെരച്ചില്‍ നടത്തിയിരുന്ന ഭാഗത്തുനിന്നും തെക്കോട്ടു മാറി 800 കിലോമീറ്ററര്‍ അകലെയാണ് ഇപ്പോള്‍ വിമാനത്തിന്‍െറ അവശിഷ്ടങ്ങള്‍ക്കായുള്ള തെരച്ചില്‍ നടത്തുന്നത്. തെരച്ചിലില്‍ സമുദ്രത്തിന്‍െറ അടിത്തട്ടില്‍ 60,000 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ പരിശോധന നടത്തും.
|
കടകംപള്ളി ഭൂമിതട്ടിപ്പ് കേസ്: സര്‍ക്കാറിനെതിരായ പരാതി സി.ബി.ഐ പിന്‍വലിച്ചു Posted: 25 Jun 2014 10:59 PM PDT Image: തിരുവനന്തപുരം: സലീംരാജ് ഉള്‍പെട്ട കടകംപള്ളി ഭൂമിതട്ടിപ്പ് കേസില്‍ സര്‍ക്കാറിനെതിരായ പരാതി സി.ബി.ഐ പിന്‍വലിച്ചു. അന്വേഷണത്തിന് ആവശ്യമായ സഹകരണവും സൗകര്യങ്ങളും നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകുന്നില്ളെന്നായിരുന്നു സി.ബി.ഐയുടെ പരാതി. ന്യൂനതകള്‍ പരിഹരിക്കാനെന്ന പേരിലാണ് സി.ബി.ഐ പരാതി പിന്‍വലിച്ചത്. സര്‍ക്കാര്‍ നിലപാടിനെതിരെ ഹൈകോടതിയില്‍ സമര്‍പ്പിച്ച ഉപഹരജിയിലാണ് സി.ബി.ഐ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നത്. കേസ് അന്വേഷണത്തിന് വേണ്ട സഹകരണം ലഭ്യമാക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നും ഹരജിയില്‍ സി.ബി.ഐ ആവശ്യപ്പെട്ടിരുന്നു. കടകംപള്ളി, കളമശേരി ഭൂമിതട്ടിപ്പ് കേസുകളുടെ അന്വേഷണം ഒമ്പത് മാസത്തിനകം പൂര്‍ത്തിയാക്കണമെന്നാണ് ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദിന്‍െറ ബെഞ്ച് ഉത്തരവിട്ടിരിക്കുന്നത്.
|
ഹിദ്ദ് സീവേജ് വാട്ടര്‍ ട്രീറ്റ്മെന്‍റ് പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു Posted: 25 Jun 2014 10:28 PM PDT Image: മനാമ: ഹിദ്ദിലെ മലിനജല സംസ്കരണ പ്ളാന്‍റ് പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫ കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തു. 250 ദശലക്ഷം ദിനാര്‍ ചെലവില്‍ പൂര്‍ത്തിയാക്കിയ പദ്ധതി 16.5 കിലോമീറ്റര്‍ നീളത്തില്‍ പൈപ്പ് സ്ഥാപിക്കുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുന്നതാണ്. കടലിലേക്ക് 1.5 കിലോമീറ്റര്‍ നീളത്തില്‍ പൈപ്പ് സ്ഥാപിച്ചിട്ടുണ്ട്. |
അമിത്ഷാ ബി.ജെ.പി അധ്യക്ഷനായേക്കും Posted: 25 Jun 2014 10:16 PM PDT Image: ന്യൂഡല്‍ഹി: നരേന്ദ്രമോദിയുടെ വിശ്വസ്തന്‍ അമിത് ഷാ ബി.ജെ.പി ദേശീയ അധ്യക്ഷനായേക്കും. ഇക്കാര്യത്തില്‍ ആര്‍.എസ്.എസ് താല്‍പര്യം കാണിച്ചതായാണ് വാര്‍ത്തകള്‍. ബജറ്റ് സമ്മേളനത്തിന് മുമ്പ് ഇതു സംബന്ധിച്ച് തീരുമാനമുണ്ടാകും. ബി.ജെ.പി ദേശീയ പ്രസിഡന്‍റായിരുന്ന രാജ്നാഥ് സിംഗ് ആഭ്യന്തര മന്ത്രിയായതിനെ തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് ഷായെ പരിഗണിക്കുന്നത്. നേരത്തേ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന ജെ.പി നഡ്ഡ പിന്മാറിയേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ ബി.ജെ.പിയുടെ ചരിത്ര വിജയത്തിന് നേതൃത്വം നല്‍കിയത് അമിത് ഷാ ആയിരുന്നു.ഗുജറാത്തില്‍ നിന്ന് രണ്ടു പേര്‍ പ്രധാന അധികാര സ്ഥാനങ്ങളില്‍ എത്തുന്നതിനെ ചിലര്‍ എതിര്‍ത്തെങ്കിലും മോദിയുടെ പിന്തുണ അമിത്ഷാക്കായിരുന്നു. മോദിയുടെ വലംകൈ എന്നറിയപ്പെടുന്ന അമിത്ഷാ അധ്യക്ഷ സഥാനത്ത് എ്ത്തുന്നതോടെ മോദിക്ക് പാര്‍ട്ടിയില്‍ സ്വാധീനം വര്‍ദ്ധിക്കും. ഇപ്പോള്‍ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളായ അമിത്ഷാ വ്യാജ ഏറ്റുമുട്ടല്‍ കേസ്, യുവതിയെ നിരീക്ഷിച്ച സംഭവം എന്നിവയടക്കം നിരവധി കേസുകളില്‍ പ്രതിയാണ്. |
ദേശീയപാത വികസനം: പന്ത് വീണ്ടും കേരളത്തിന്‍െറ കളത്തില്‍ Posted: 25 Jun 2014 08:21 PM PDT Image: Subtitle: പുതിയ സര്‍ക്കാറും സംസ്ഥാനത്തിന്‍െറ ആവശ്യം തള്ളി മലപ്പുറം: കേരളത്തിന്‍െറ ആവശ്യം പുതുതായി അധികാരത്തിലേറിയ എന്‍.ഡി.എ സര്‍ക്കാറും തള്ളിയതോടെ ദേശീയപാത വികസനത്തില്‍ പന്ത് വീണ്ടും സംസ്ഥാനത്തിന്‍െറ കളത്തില്‍. നേരത്തെ, യു.പി.എ സര്‍ക്കാര്‍ അംഗീകരിക്കാനാകില്ളെന്ന് പറഞ്ഞ ആവശ്യങ്ങളാണ് കേന്ദ്രം വീണ്ടും തള്ളിയത്. ഭൂമിയേറ്റെടുക്കുന്നതിന് കൂടുതല്‍ നഷ്ടപരിഹാര തുക നല്‍കണമെന്നും പ്രത്യേക പുനരധിവാസ പാക്കേജ് അനുവദിക്കണമെന്നുമായിരുന്നു സംസ്ഥാനത്തിന്‍െറ ആവശ്യങ്ങള്‍. ഇവ രണ്ടിലും യു.പി.എ സര്‍ക്കാറിന്‍െറ നിലപാട് പുതിയ സര്‍ക്കാറും ആവര്‍ത്തിച്ചു. ടോള്‍ പിരിവില്ളെങ്കില്‍ വികസനവുമില്ളെന്നാണ് മോദി സര്‍ക്കാറിന്‍െറ നിലപാട്. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന യോഗത്തിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. |
വരുന്നു; സര്‍ക്കാര്‍ കുപ്പിവെള്ളം, ഹിലി അക്വാ Posted: 25 Jun 2014 08:16 PM PDT Image: Subtitle: സര്‍ക്കാറിന്‍െറ ആദ്യ കുപ്പിവെള്ള കമ്പനി തൊടുപുഴയില്‍ പ്രവര്‍ത്തനസജ്ജം തൊടുപുഴ: സംസ്ഥാന സര്‍ക്കാറിന്‍െറ ആദ്യ കുപ്പിവെള്ള കമ്പനി തൊടുപുഴയില്‍ പ്രവര്‍ത്തനസജ്ജം. കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്‍റ് കോര്‍പറേഷന് കീഴില്‍ തൊടുപുഴ മലങ്കര ഡാമിന് സമീപത്താണ് കുപ്പിവെള്ള ഫാക്ടറി പ്രവര്‍ത്തന സജ്ജമായത്. ട്രയല്‍ റണ്‍ ഒരാഴ്ചക്കകം ഉണ്ടാകും. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment