സ്വാഗതം
WELCOME

News Update..

Wednesday, June 18, 2014

പാകിസ്താനില്‍ യു.എസ് ഡ്രോണ്‍ ആക്രമണത്തില്‍ ആറ് വിമതര്‍ കൊല്ലപ്പെട്ടു Madhyamam News Feeds

പാകിസ്താനില്‍ യു.എസ് ഡ്രോണ്‍ ആക്രമണത്തില്‍ ആറ് വിമതര്‍ കൊല്ലപ്പെട്ടു Madhyamam News Feeds

Link to

പാകിസ്താനില്‍ യു.എസ് ഡ്രോണ്‍ ആക്രമണത്തില്‍ ആറ് വിമതര്‍ കൊല്ലപ്പെട്ടു

Posted: 18 Jun 2014 12:11 AM PDT

Image: 
ഇസ് ലാമാബാദ്: പാകിസ്താനിലെ വടക്കന്‍ വസീറിസ്താനില്‍ യു.എസ് നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ വിമതരെന്ന് കരുതുന്ന ആറ് പേര്‍ കൊല്ലപ്പെട്ടു. ഡ്രോണ്‍ വിമാനത്തില്‍ നിന്നും ആറ് മിസൈലുകളാണ് തൊടുത്തുവിട്ടത്.  എന്നാല്‍ കൊല്ലപ്പെട്ടവരെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 
 
ഒരു മാസത്തിനിടെ മൂന്നാമത്തെ  േഡ്രാണ്‍ ആക്രമണമാണ് ഇന്നുണ്ടായത്. ഇതിന് മുമ്പുണ്ടായ രണ്ട് ആക്രമണങ്ങളിലായി 16 പേര്‍ കൊല്ലപ്പെട്ടിരുന്നു. 

ബിഹാറി കുട്ടികള്‍ മടങ്ങി

Posted: 18 Jun 2014 12:07 AM PDT

തൃശൂര്‍: രേഖകളില്ലാതെ കഴിഞ്ഞ ചൊവ്വാഴ്ച തൃശൂരിലെത്തിയ ബിഹാര്‍ സ്വദേശികളായ കുട്ടികള്‍ നാട്ടിലേക്ക് മടങ്ങി. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സംരക്ഷണത്തില്‍ രാമവര്‍മപുരം ചില്‍ഡ്രന്‍സ് ഹോമില്‍ കഴിയുകയായിരുന്ന 28 കുട്ടികളും രണ്ടുമാസം മുമ്പ് ഏറ്റെടുത്ത ഒരു കുട്ടിയും ഉള്‍പ്പെടെ 29 പേരാണ് തൃശൂരില്‍ നിന്ന് യാത്രയായത്. ചൊവ്വാഴ്ച 6.35നുള്ള എറണാകുളം-പട്ന എക്സ്പ്രസില്‍ ഇവര്‍ക്ക് പ്രത്യേക കമ്പാര്‍ട്ട്മെന്‍റ് ഏര്‍പ്പെടുത്തിയിരുന്നു. ചില്‍ഡ്രന്‍സ് ഹോം സൂപ്രണ്ട് വി.ടി. രാധാകൃഷ്ണന്‍െറ നേതൃത്വത്തില്‍ സാമൂഹ്യ നീതി വകുപ്പിലെ എട്ട് ഉദ്യോഗസ്ഥരും എ.എസ്.ഐയുടെ നേതൃത്വത്തില്‍ ആറ് പൊലീസുകാരും കുട്ടികളെ അനുഗമിക്കുന്നുണ്ട്.
കോഴിക്കോട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സംരക്ഷണത്തില്‍ കഴിയുകയായിരുന്ന രണ്ട് കുട്ടികളും പാലക്കാട് കണ്ടെത്തിയ 13കുട്ടികളും പാലക്കാട് സ്റ്റേഷനില്‍ നിന്ന് സംഘത്തോടൊപ്പം ചേര്‍ന്നു. 44പേരടങ്ങുന്ന സംഘം വ്യാഴാഴ്ച രാത്രി പട്നയിലെത്തും. പട്ന സ്റ്റേഷനില്‍ ബിഹാര്‍ സാമൂഹ്യ നീതിവകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കാണ് കുട്ടികളെ കൈമാറുകയെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ പി.ഒ.ജോര്‍ജ് അറിയിച്ചു. സാമൂഹ്യ നീതിവകുപ്പ് സൂപ്രണ്ട് കെ.ജി.വിന്‍സന്‍റ്, ചൈല്‍ഡ് വെല്‍ഫെയര്‍ ഇന്‍സ്പെക്ടര്‍ പി.നാരായണന്‍, കെയര്‍ടേക്കര്‍മാരായ ടിന്‍സി ജോഷി, പി.ഹരിദാസ്, കെ.വി. പ്രജിത്ത്, ഉണ്ണിമാമു, ഷീജ, ബിന്‍സി എന്നീ ഉദ്യോഗസ്ഥരാണ് കുട്ടികളോടൊപ്പമുള്ളത്. കുട്ടികളുടെ യാത്രാ ചെലവ് സംസ്ഥാന സാമൂഹ്യ നീതി വകുപ്പാണ് വഹിക്കുന്നത്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ പി.ഒ.ജോര്‍ജ്, അഡ്വ.ഷീന രാജഗോപാല്‍, റെയില്‍വേ സ്റ്റേഷന്‍ മാനേജര്‍ ജോസഫ് നൈനാന്‍ തുടങ്ങിയവര്‍ കുട്ടികളെ യാത്രയയക്കാന്‍ ഉണ്ടായിരുന്നു. നാട്ടില്‍ നിന്നെത്തിയ ആറ് കുട്ടികളുടെ രക്ഷാകര്‍ത്താക്കളും പാലക്കാട്ടുനിന്ന് കയറും. കഴിഞ്ഞ ഒമ്പതിന് തൊടുപുഴയിലെ യതീംഖാനയില്‍ നിന്ന് എറണാകുളം സൗത് സ്റ്റേഷനിലെത്തി പട്നയിലേക്ക് യാത്രപുറപ്പെട്ട കുട്ടികളുടെ സംഘത്തെയാണ് തൃശൂരില്‍ കണ്ടെത്തിയത്. ഇവരെ കൊണ്ടുവന്ന സദ്ദാം അന്‍സാരിയെ(23) ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 31പേരടങ്ങുന്ന സംഘത്തില്‍ മൂന്നുപേര്‍ മുതിര്‍ന്നവരായിരുന്നു. കുട്ടികളെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഏറ്റെടുക്കുകയും സുരക്ഷിതമായി നാട്ടിലേക്കെത്തിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തുകയുമായിരുന്നു. പാലക്കാട് പരിശോധനയുണ്ടാകുമെന്നു ഭയന്നാണ് ഇവരെ തൃശൂരില്‍ ഇറക്കിയതെന്നാണ് സദ്ദാം അന്‍സാരി പൊലീസിന് നല്‍കിയ മൊഴി. പൊലീസ് അന്വേഷണം നടത്തുകയാണ്. ബിഹാറിലെ ഭാഗല്‍പുര്‍ ജില്ലയില്‍ നിന്നുള്ളവരാണ് കുട്ടികള്‍.

എം.എസ്.പി കമാന്‍ഡന്‍റിന്‍െറ വരവും പോക്കും വിവാദച്ചുഴിയില്‍

Posted: 17 Jun 2014 11:56 PM PDT

മലപ്പുറം: മലപ്പുറം എം.എസ്.പി കമാന്‍ഡന്‍റായി രാഹുല്‍ ആര്‍. നായര്‍ ചുമതലയേല്‍ക്കുന്നതും തല്‍സ്ഥാനത്തുനിന്ന് യു. ഷറഫലി സ്ഥലം മാറിപ്പോകുന്നതും വിവാദച്ചുഴിയില്‍. എം.എസ്.പിയിലെ ക്രമക്കേടിന്‍െറ പേരില്‍ യു. ഷറഫലിക്കെതിരായ വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോയുടെ അന്വേഷണം അന്തിമഘട്ടത്തിലാണ്. രാഹുല്‍ ആര്‍. നായരാകട്ടെ, പത്തനംതിട്ടയില്‍ എസ്.പി ആയിരിക്കെ പാറമട ഉടമയില്‍നിന്ന് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിന്‍െറ പേരില്‍ വിജിലന്‍സ് അന്വേഷണം നേരിടുകയുമാണ്.
യു. ഷറഫലി മലപ്പുറം എം.എസ്.പി കമാന്‍ഡന്‍റ് ആയിരിക്കെ, 2013 ആഗസ്റ്റ് 21ന് എം.എസ്.പി ആസ്ഥാനത്ത് നടത്തിയ വിജിലന്‍സ് പരിശോധനയില്‍ ഒട്ടേറെ ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു. 27 ലക്ഷം രൂപയുടെ എസ്റ്റിമേറ്റില്‍ 5,000 ചതുരശ്ര അടിയില്‍ കാന്‍റീന്‍ കെട്ടിടം നിര്‍മിച്ചത് സര്‍ക്കാര്‍ ഫണ്ട് വിനിയോഗത്തിനായുള്ള നടപടിക്രമങ്ങള്‍ പാലിക്കാതെയായിരുന്നു. പ്ളാനിന് നഗരസഭയുടെ അനുമതി തേടിയിരുന്നില്ല. തുക മുഴുവന്‍ ചെലവഴിച്ച തായി രേഖയുണ്ടെങ്കിലും പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടായിരുന്നില്ല. സ്കൂള്‍ മാനേജ്മെന്‍റിന്‍െറ ഫണ്ട് വിനിയോഗത്തില്‍ വ്യാപക കൃത്രിമം നടന്നതായും കണ്ടെത്തി. കോഷന്‍ ഡെപ്പോസിറ്റ്, പി.ടി.എ ഫണ്ട് എന്നിവ സ്വീകരിക്കുന്നതും വിനിയോഗിക്കുന്നതും ചട്ടവിരുദ്ധമായിട്ടായിരുന്നു. കൂടാതെ, സ്കൂളിലെ വിവിധ തസ്തികകളില്‍ നിയമനത്തിന് ലക്ഷങ്ങള്‍ കോഴ വാങ്ങിയെന്ന പരാതിയും വിജിലന്‍സിന് മുമ്പാകെയുണ്ട്. എം.എസ്.പി ഫ്ളാറ്റിന് സമീപം റോഡ് നിര്‍മിച്ചത് മേലധികാരികളുടെ അനുമതിയില്ലാതെയായിരുന്നു. ഇത് റിയല്‍ എസ്റ്റേറ്റ് ലോബിയെ സഹായിക്കാനാണെന്ന് ആരോപണമുണ്ട്. കാന്‍റീന്‍ നിര്‍മാണത്തിനും എല്‍.പി സ്കൂള്‍ മൈതാനം നിരത്താനും പൊലീസ് ട്രെയിനികളെ കൊണ്ട് നിയമവിരുദ്ധമായി പണിയെടുപ്പിക്കുകയും കൂലി എഴുതിയെടുക്കുകയും ചെയ്തെന്ന ആരോപണവും ഷറഫലിക്കെതിരെയുണ്ടായിരുന്നു. അന്നത്തെ വിജിലന്‍സ് ഡയറക്ടര്‍ മഹേഷ്കുമാര്‍ സിംഗ്ളയുടെ നിര്‍ദേശപ്രകാരം മലപ്പുറം വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോയുടെ നേതൃത്വത്തിലുള്ള അന്വേഷണം അവസാനഘട്ടത്തിലാണ്.
കൈക്കൂലി ആരോപണത്തെ തുടര്‍ന്നാണ് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി സ്ഥാനത്തുനിന്ന് രാഹുലിനെ നീക്കിയത്. ഇതേക്കുറിച്ച് വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം. പോള്‍ അന്വേഷണം ആരംഭിച്ചിട്ടുമുണ്ട്. വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയായ ശേഷം നടപടി സ്വീകരിച്ചാല്‍ മതിയെന്ന സര്‍ക്കാര്‍ നിലപാടിലാണ് അദ്ദേഹത്തെ മലപ്പുറം എം.എസ്.പി കമാന്‍ഡന്‍റായി നിയമിച്ചത്.
പത്തനംതിട്ടയില്‍ ക്വാറികള്‍ക്കും മറ്റുമെതിരെ രാഹുല്‍ കര്‍ശന നിലപാട് സ്വീകരിച്ചിരുന്നു.
ഇതിന് പ്രതികാരമായി ക്വാറി ഉടമകളും ചില പൊലീസ് ഉദ്യോഗസ്ഥരും ഒത്തുകളിച്ച് അദ്ദേഹത്തെ കൈക്കൂലികേസില്‍ പെടുത്തുകയായിരുന്നെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിക്കുന്നുണ്ട്.

ഇടുക്കി പനിച്ച് വിറക്കുന്നു

Posted: 17 Jun 2014 11:36 PM PDT

തൊടുപുഴ: കാലവര്‍ഷം ശക്തിപ്പെട്ടില്ലെങ്കിലും ജില്ലയില്‍ മഴക്കാല രോഗങ്ങള്‍ വ്യാപകമായി. പകര്‍ച്ചപ്പനിയാണ് ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത്. ചൊവ്വാഴ്ച മാത്രം പനി ബാധിച്ച 464 പേര്‍ ജില്ലയിലെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. ജൂണ്‍ ഒന്നുമുതല്‍ ചൊവ്വാഴ്ചവരെ ചികിത്സ തേടിയവരുടെ എണ്ണം 4827 ആണ്.
ഇതില്‍ 217 പേരെ കിടത്തിച്ചികിത്സക്ക് വിധേയരാക്കി. കട്ടപ്പന കാഞ്ചിയാര്‍ മേഖലയില്‍നിന്നാണ് പകര്‍ച്ചപ്പനി ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത്. തൊടുപുഴ താലൂക്ക് ആശുപത്രി ഉള്‍പ്പെടെ ജില്ലയിലെ ആശുപത്രികളിലെല്ലാം ചൊവ്വാഴ്ചയും രോഗികളുടെ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ഡോക്ടറെ കാണാനും മരുന്ന് വാങ്ങാനും രാവിലെ മുതല്‍ നീണ്ട നിരയായിരുന്നു. രോഗികളുടെ എണ്ണം കൂടിയതോടെ പല ആശുപത്രികളിലെയും വാര്‍ഡുകളും സ്ഥലപരിമിതി മൂലം വീര്‍പ്പുമുട്ടുകയാണ്.
വരാന്തകളില്‍ വരെ രോഗികളെക്കൊണ്ട് നിറഞ്ഞു. ശനിയാഴ്ച 350ഉം തിങ്കളാഴ്ച 508 ഉം പേരാണ് പനി ബാധിച്ച് ജില്ലയിലെ ആശുപത്രികളില്‍ ചികിത്സ തേടിയത്. ചൊവ്വാഴ്ച പനിക്ക് ചികിത്സ തേടിയ 464 പേരില്‍ 22 പേരെ കിടത്തിച്ചികിത്സക്ക് വിധേയരാക്കി. ഡെങ്കിപ്പനിയെന്ന് സംശയിക്കുന്ന ഒരു കേസ് ചൊവ്വാഴ്ച വെള്ളത്തൂവലില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തു. നേരത്തേ ഇത്തരം 29 കേസുകള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇവയില്‍ നാലെണ്ണം ഡെങ്കിയാണെന്ന് സ്ഥിരീകരിച്ചു. ഏലപ്പാറയില്‍നിന്ന് ഒരാള്‍ക്ക് ടൈഫോയ്ഡും ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തു.
ഈ വര്‍ഷം ഇതുവരെ ജില്ലയില്‍നിന്ന് 1200 പേര്‍ക്ക് ചിക്കന്‍ പോക്സ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച ആറുപേര്‍ക്കാണ് ചിക്കന്‍ പോക്സ് റിപ്പോര്‍ട്ട് ചെയ്തത്. ചെമ്പകപ്പാറ, ഉപ്പുതോട്, സേനാപതി, രാജാക്കാട്, മറയൂര്‍, ദേവികുളം എന്നിവിടങ്ങളില്‍നിന്നാണിത്.
ഈ വര്‍ഷം 19 പേര്‍ക്ക് ഹെപ്പറ്റൈറ്റിസ് എ യും 45 പേര്‍ക്ക് ഹെപ്പറ്റൈറ്റിസ് ബിയും 31 പേര്‍ക്ക് ടൈഫോയ്ഡും സ്ഥിരീകരിച്ചു. ഫെബ്രുവരിയില്‍ ജില്ലയില്‍ ഒരു എലിപ്പനി മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഛര്‍ദ്യതിസാര രോഗങ്ങളും പല മേഖലകളിലും കുറവല്ല.ജില്ലയില്‍ പനി ബാധിതരുടെ എണ്ണം കൂടുമ്പോഴും ആരോഗ്യ മേഖലയില്‍ ഒട്ടേറെ പ്രശ്നങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ആവശ്യത്തിന് ഡോക്ടര്‍മാരില്ല എന്നതാണ് പ്രധാന പ്രശ്നം. സ്പെഷലിസ്റ്റുകളടക്കം 40 ഓളം ഡോക്ടര്‍മാരുടെ കുറവ് ഇപ്പോഴും ജില്ലയിലുണ്ട്.
നിലവിലുള്ളവര്‍ കൂടുതല്‍ ജോലി ചെയ്താണ് കുറവ് പരിഹരിക്കുന്നത്. തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ ദിവസവും ചികിത്സ തേടിയെത്തുന്ന ആയിരത്തോളം രോഗികളില്‍ മൂന്നിലൊന്നും പനി ബാധിതരാണെന്നാണ് കണക്ക്. എന്നാല്‍, ദേശീയ ഗ്രാമീണ ആരോഗ്യ പദ്ധതിക്ക് (എന്‍.ആര്‍.എച്ച്.എം) കീഴില്‍ ഇവിടെ ജോലി ചെയ്തിരുന്ന നാല് ഡോക്ടര്‍മാരെ പിന്‍വലിച്ചത് പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.
ശമ്പളം നല്‍കാന്‍ ഫണ്ടില്ലെന്ന് പറഞ്ഞാണ് ഇവരെ പിന്‍വലിച്ചത്. ഒഴിവുകള്‍ക്കൊപ്പം ഇത്തരം നടപടികള്‍ കൂടിയാകുമ്പോള്‍ ഡോക്ടര്‍മാരുടെ കുറവ് മൂലമുള്ള പ്രശ്നങ്ങള്‍ കൂടുതല്‍ രൂക്ഷമാവുകയാണ്.
പനി ബാധിതര്‍ക്ക് മതിയായ ചികിത്സ നല്‍കുന്നതിന് ജില്ലയിലെ എല്ലാ ആശുപത്രികളിലും മരുന്ന് ലഭ്യമാക്കിയിട്ടുണ്ടെന്ന് ഡി.എം.ഒ ഡോ. അനില്‍ പറഞ്ഞു. പനി ബാധിച്ചെത്തുന്നവര്‍ക്ക് മരുന്ന് കിട്ടാത്ത സാഹചര്യം കാരണവശാലും ഉണ്ടാകരുതെന്നാണ് അധികൃതര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.
ആവശ്യമെങ്കില്‍ പ്രദേശിക തലത്തില്‍ മരുന്ന് വാങ്ങനും ആശുപത്രികള്‍ക്ക് അനുമതി നല്‍കും. ഇതിനായി ജില്ലാ ആശുപത്രി വികസന സമിതിയോട് പത്ത് ലക്ഷം രൂപയുടെ ധനസഹായം ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ലഭിക്കുന്നമുറക്ക് ആശുപത്രികള്‍ക്ക് വീതിച്ച് നല്‍കാനാണ് തീരുമാനം.

വൈറല്‍പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു

Posted: 17 Jun 2014 11:24 PM PDT

അടൂര്‍: അടൂരും പരിസര ഗ്രാമങ്ങളിലും വൈറല്‍പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു.
ചൊവ്വാഴ്ച അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പനിബാധിച്ച് 1600 പേര്‍ ചികിത്സ തേടിയെത്തി. ഏറെ നേരം കാത്തുനിന്നാണ് രോഗികള്‍ ടിക്കറ്റ് എടുത്ത് ഡോക്ടറെ കാണുന്നത്. കഠിനമായ ചൂട്, ശരീരവേദന, ഇടക്കിടെയുണ്ടാകുന്ന വിറയല്‍, കുളിര്, ചുമ എന്നിവയാണ് രോഗലക്ഷണങ്ങള്‍.
പകര്‍ച്ചവ്യാധികള്‍ തടയാന്‍ മഴക്കാലപൂര്‍വ ശുചീകരണം ഊര്‍ജിതപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് അവകാശപ്പെടുമ്പോഴും കാര്യമായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുന്നില്ലെന്ന് പരാതിയുണ്ട്. അടൂര്‍ താലൂക്ക് പരിധിയിലുള്ള പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ ചികിത്സക്കാവശ്യമായ സൗകര്യങ്ങള്‍ പരിമിതമാണ്.
ഏനാദിമംഗലം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പനിബാധിതര്‍ കൂടുതലായി എത്തുന്നുണ്ട്. ഇവിടെ ലബോറട്ടറിയില്‍ ഒരു ടെക്നീഷ്യന്‍ മാത്രമാണുള്ളത്. കിടത്തിചികിത്സയും കാര്യക്ഷമമല്ല.
മിക്ക പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ഒരു ഡോക്ടര്‍ മാത്രമാണുള്ളത്. നൂറുകണക്കിന് വരുന്ന രോഗികളെ ചികിത്സിക്കാന്‍ യാതൊരു സൗകര്യവും ഒരുക്കിയിട്ടില്ല. പള്ളിക്കല്‍ പി.എച്ച്.സിയില്‍ ഡോക്ടര്‍ കഴിഞ്ഞ രണ്ടു ദിവസമായി അവധിയിലായിരുന്നു. എന്നാല്‍ ഈ സമയത്ത് പകരം ഡോക്ടര്‍ ഇല്ലാത്തതിനാല്‍ സ്റ്റാഫ് നഴ്സാണ് ഡോക്ടറുടെ പണി ചെയ്തത്. മിക്ക പി.എച്ച്.സികളിലും സ്ഥിതി ഇതു തന്നെയാണ്.
മുന്നൂറോളം രോഗികള്‍ എത്തുന്ന കടമ്പനാട് നിലക്കമുകളിലെ ആശുപത്രിയില്‍ രണ്ടു ഡോക്ടര്‍മാര്‍ മാത്രമാണുള്ളത്. ഇവിടെ ഒരു സ്റ്റാഫ് നഴ്സ് മാത്രമേയുള്ളു.
കിടത്തിചികിത്സക്കായി വാര്‍ഡ് പണിതിട്ടുണ്ടെങ്കിലും കിടത്തിചികിത്സ ആരംഭിച്ചിട്ടില്ല.

വിജിലന്‍സ് അന്വേഷണത്തിന് പഞ്ചായത്ത് കമ്മിറ്റി ശിപാര്‍ശ

Posted: 17 Jun 2014 11:19 PM PDT

കാഞ്ഞിരപ്പള്ളി: പേട്ട ഗവ. ഹൈസ്കൂളില്‍ വോളിബാള്‍ പവലിയന്‍ തകര്‍ന്നുവീണ സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തുന്നതിന് ശിപാര്‍ശ ചെയ്യാന്‍ കാഞ്ഞിരപ്പള്ളി പഞ്ചായത്തു കമ്മിറ്റി തീരുമാനിച്ചു. ഒട്ടേറെ വാദ കോലാഹലങ്ങള്‍ക്ക് ശേഷം ഭരണ പ്രതിപക്ഷ അംഗങ്ങള്‍ ഐകകണ്ഠ്യേനയാണ് അന്വേഷണ തീരുമാനം എടുത്തത്.
ആന്‍േറാ ആന്‍റണി എം.പിയുടെ പ്രദേശിക വികസന ഫണ്ടില്‍നിന്ന് 12 ലക്ഷം രൂപ ചിലവില്‍ നിര്‍മിച്ച പവലിയന്‍ ഞായറാഴ്ച ഉച്ചക്കാണ് തകര്‍ന്നു വീണത്. പവലിയന്‍ തകര്‍ന്നതോടെ നിര്‍മാണത്തില്‍ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് വിവിധ സംഘടനകള്‍ രംഗത്തു വന്നിരുന്നു.
തകര്‍ന്ന പവലിയന്‍ കരാറുകാരന്‍െറ ചിലവില്‍ തന്നെ പുനര്‍നിര്‍മിക്കുന്നതിന് വേണ്ട അടിയന്തര നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. പി.എ. ഷെമീര്‍ അറിയിച്ചുവെങ്കിലും ഇത് അംഗീകരിക്കുന്നതിന് യുവജന സംഘടനാ നേതാക്കള്‍ തയാറായില്ല. തുടര്‍ന്നാണ് ചൊവ്വാഴ്ച ചേര്‍ന്ന പഞ്ചായത്തു കമ്മിറ്റിയും വിജിലന്‍സ് അന്വേഷണത്തില്‍ ഉറച്ചു നിന്നത്.

ജനപ്രതിനിധികള്‍ സമരത്തിനായി കൊച്ചിയിലേക്ക്

Posted: 17 Jun 2014 11:00 PM PDT

തൃക്കരിപ്പൂര്‍: മാടക്കാല്‍ തൂക്കുപാലം തകര്‍ച്ചയുടെ ഒന്നാം വാര്‍ഷികത്തില്‍ വലിയപറമ്പ ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികള്‍ കെലിന്‍െറ എറണാകുളത്തെ ഓഫിസിനു മുന്നില്‍ ധര്‍ണാ സമരം നടത്താന്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു.
തൂക്കുപാലത്തിന്‍െറ ചരമ വാര്‍ഷികം എന്നാണ് ഭരണസമിതി സമരത്തെ രേഖപ്പെടുത്തിയത്. 2013 ജൂണ്‍ 27നാണ് പാലം തകര്‍ന്ന് വീണത്. പാലം തുറന്ന് രണ്ട് മാസം പിന്നിട്ടതോടെയാണ് നിര്‍മാണത്തിലെ പിഴവുമൂലം കായലില്‍ പതിച്ചത്. 3.95 കോടി ചെലവിട്ട് കേന്ദ്ര ദുരന്ത നിവാരണ വകുപ്പാണ് പാലം നിര്‍മിച്ചത്.
24 കീലോമീറ്റര്‍ നീളത്തില്‍ കിടക്കുന്ന വലിയപറമ്പിന്‍െറ തെക്കന്‍ മേഖലയിലെ പ്രത്യേക സാഹചര്യം പരിഗണിച്ചാണ് മാടക്കാലിനെയും തൃക്കരിപ്പൂര്‍ കടപ്പുറത്തിനെയും ബന്ധിപ്പിക്കുന്ന പാലം നിര്‍മിച്ചത്. 340 മീറ്റര്‍ നീളമുള്ള ഏഷ്യയിലെ ഏറ്റവും നീളം കൂടിയ പാലം കൂടിയായിരുന്നു. പഞ്ചായത്ത് പ്രസിഡന്‍റ് പി. ശ്യാമളയുടെ നേതൃത്വത്തില്‍ 12 മെംബര്‍മാര്‍ പ്രത്യേക വാഹനത്തില്‍ എറണാകുളത്ത് എത്തിയാണ് സമരം സംഘടിപ്പിക്കുന്നത്.
പാലം തകര്‍ന്നതിനെ തുടര്‍ന്ന് റവന്യൂ മന്ത്രി അടൂര്‍ പ്രകാശ്, ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ എന്നിവര്‍ ജനപ്രതിനിധികളുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയില്‍ രണ്ട് മാസം കൊണ്ട് പാലത്തിന്‍െറ അവശിഷ്ടങ്ങള്‍ മാറ്റി താല്‍കാലിക പരിഹാരമാക്കാന്‍ ധാരണയായിരുന്നു.
ഫൈബര്‍ തോണിയും എന്‍ജിനും നല്‍കുമെന്ന് കെല്‍ വാഗദാനവും നല്‍കി. ഒരു വര്‍ഷമായിട്ടും തോണിയും എന്‍ജിനും എത്തിച്ചില്ല. അവശിഷ്ടങ്ങള്‍ നീക്കാത്തതുമൂലം മത്സ്യബന്ധനം പോലും പ്രതിസന്ധിയിലായി. ആറ് മാസം കൊണ്ട് പാലം പുതുക്കി പണിയുമെന്ന വാഗ്ദാനവും നടപ്പായില്ല.
ഗുണനിലവാരം കുറഞ്ഞ കമ്പി ഉപയോഗിച്ചതാണ് അപകടത്തിന് കാരണമായതെന്ന് വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. വലിയപറമ്പിന്‍െറ തെക്കന്‍മേഖലയിലുള്ളവരുടെ ചിരകാലഭിലാഷമായ പാലം തകര്‍ന്നതില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പോലും കഴിഞ്ഞില്ല.
നിര്‍മാണ പ്രവര്‍ത്തി ഏറ്റെടുത്ത കെല്‍ സ്വകാര്യ കമ്പനികള്‍ക്ക് ഉപകരാര്‍ നല്‍കിയാണ് പാലം പൂര്‍ത്തിയാക്കിയത്.
സമാനമായി നിര്‍മാണം ആരംഭിച്ച തെക്കെക്കാട് പടന്നകടപ്പുറം പാലത്തിന്‍െറയും പ്രവൃത്തി നിര്‍ത്തിവെച്ചിട്ട് ഒരു വര്‍ഷം പിന്നിടുകയാണ്. ഇതിന്‍െറ സുരക്ഷ പരിശോധിച്ച് നിര്‍മാണം ആരംഭിക്കുമെന്ന വാഗ്ദാനവും ജലരേഖയായി.

അനധികൃത മണല്‍കൊള്ള തകൃതി

Posted: 17 Jun 2014 10:54 PM PDT

ശ്രീകണ്ഠപുരം: മഴക്കാലത്ത് അംഗീകൃത കടവുകളിലടക്കം മണല്‍വാരല്‍ നിര്‍ത്തിവെച്ച് ഉത്തരവിറങ്ങിയിട്ടും മണല്‍കൊള്ളക്കാര്‍ക്ക് അതൊന്നും ബാധകമായില്ല. കണ്ണൂര്‍ ജില്ലയിലെ ഉള്‍ഗ്രാമങ്ങളിലടക്കം വന്‍തോതില്‍ മണല്‍വാരി കടത്തല്‍ വ്യാപകമായിട്ടുണ്ട്. നിരോധം മറയാക്കി വന്‍ വിലക്ക് മണല്‍ വാരിക്കൊടുക്കുകയാണ് ചെയ്യുന്നത്.
കഴിഞ്ഞദിവസം ചെങ്ങളായി പഞ്ചായത്തിലെ തേര്‍ളായി കടവില്‍നിന്നും അനധികൃത മണല്‍ കടത്തിയ ലോറി ഫുട്ബാള്‍ കാണാനെത്തിയ യുവാക്കള്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചിരുന്നു. തേര്‍ളായി എ.കെ.ജി വായനശാലയില്‍ ഫുട്ബാള്‍ കണ്ട് പുറത്തിറങ്ങിയ യുവാക്കളാണ് പുലര്‍ച്ചെ 3.30ന് മണല്‍വാരി കടത്തുകയായിരുന്നു കെ.എല്‍ 13 എന്‍ 633 മിനിലോറി പിടികൂടിയത്. ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ശ്രീകണ്ഠപുരം എസ്.ഐ സി.എച്ച്. ഉണ്ണികൃഷ്ണന്‍ ലോറിയും മണലും കസ്റ്റഡിയിലെടുത്ത് മോഷണ കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.
നാറാത്ത് കല്ലൂരിക്കടവില്‍ അനധികൃതമായി മണല്‍ വാരി കടത്തുന്നതിനിടെ രണ്ട് തോണിയും മണലും മയ്യില്‍ എസ്.ഐ ഇ.വി. ഫായിസ് അലി പിടിച്ചെടുത്തു. മണല്‍ നിര്‍മിതി കേന്ദ്രത്തിന് കൈമാറുകയും തോണി അടിച്ച് തകര്‍ക്കുകയും ചെയ്തു. അര്‍ധരാത്രിയിലാണിവിടെയും മണല്‍കൊള്ള പിടികൂടിയത്. മണല്‍വാരല്‍ സംഘം നീന്തി രക്ഷപ്പെടുകയാണുണ്ടായത്.
അംഗീകൃത കടവുകളില്‍ പോലും നിരോധം വന്നിട്ടും മണല്‍കൊള്ളക്കാര്‍ മണല്‍വാരി കടത്തല്‍ തുടരുന്നുണ്ട്. അധികൃതരുടെ ഒത്താശയില്‍ തന്നെയാണെന്ന ആക്ഷേപവും വ്യാപകമാണ്. ചിലയിടങ്ങളില്‍ മണല്‍ മാഫിയകള്‍ക്ക് പൊലീസും കടവ് കമ്മിറ്റി സൂപ്പര്‍വൈസര്‍മാരും ഒത്താശ ചെയ്യുന്നതായാണ് ആക്ഷേപം.
ചെങ്ങളായി പഞ്ചായത്തിന്‍െറ വിവിധ ഭാഗങ്ങളിലെ അംഗീകൃതവും അല്ലാത്തതുമായ കടവുകളില്‍നിന്നെല്ലാം നിലവിലും മണല്‍ വാരി കടത്ത് തകൃതിയാണ്. രാത്രിയില്‍ മണല്‍ ലോറിക്ക് മുന്നില്‍ ബൈക്കില്‍ രണ്ടുപേര്‍ സഞ്ചരിച്ച് പരിശോധനയില്ലെന്ന് ഉറപ്പ് വരുത്തിയാണ് മണല്‍ കടത്ത്. 12000 രൂപ മുതല്‍ 15000 രൂപ വരെയാണ് ഒരു മിനി ലോറി മണലിന് ചെറിയ ദൂരം ഓടി എത്തിച്ചാല്‍ ഈടാക്കുന്നത്. കരിഞ്ചന്തയില്‍ പോലും മണല്‍ വാങ്ങാന്‍ സമ്പന്നര്‍ മത്സരിക്കുമ്പോള്‍ മണല്‍ ലോബികള്‍ക്ക് കൊയ്ത്തുകാലം തന്നെയാണിത്. സാധാരണക്കാര്‍ ഇ-മണല്‍ ബുക് ചെയ്ത് കാത്തിരുന്നിട്ടും ലഭിക്കുന്നുമില്ല. പയ്യാവൂര്‍, വളപട്ടണം, നാറാത്ത്, പരിയാരം, ഇരിക്കൂര്‍, പഴശ്ശി മേഖലകളിലും മണല്‍കൊള്ള നടക്കുന്നുണ്ട്.
മണല്‍വാരി കടത്ത് മോഷണ കുറ്റമാക്കിയിട്ടും മണല്‍കൊള്ളക്ക് കുറവില്ലാത്തത് പൊലീസ് സേനയില്‍ തന്നെ ചര്‍ച്ചക്കിടയാക്കിയിട്ടുണ്ട്. ചില സ്റ്റേഷന്‍ പരിധിയില്‍ മണല്‍കൊള്ളക്കെതിരെ പൊലീസ് കര്‍ശന നടപടി തുടരുമ്പോഴും ചില പൊലീസുകാര്‍ മണല്‍കൊള്ള അറിയാത്ത സ്ഥിതിയും നിലവിലുണ്ട്.

ജാമ്യമെടുക്കാന്‍ തയാറായി, യശ്വന്ത് സിന്‍ഹ ജയില്‍മോചിതനാകും

Posted: 17 Jun 2014 10:52 PM PDT

Image: 

ഹസാരിബാഗ് (ഝാര്‍ഖണ്ഡ്): മുതിര്‍ന്ന ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹ ജയില്‍ മോചിതനാകും. ജാമ്യമെടുക്കാന്‍ തയാറായതിനെ തുടര്‍ന്നാണ് നടപടി. ബുധനാഴ്ച വൈകുന്നേരത്തോടെ സിന്‍ഹ ജയില്‍മോചിതനാകും. ഝാര്‍ഖണ്ഡ് സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് (ജെ.എസ്.ഇ.ബി) ഉദ്യോഗസ്ഥനെ കൈയേറ്റം ചെയ്യന്‍ ശ്രമിച്ച കേസില്‍ ജാമ്യമെടുക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് യശ്വന്ത് സിന്‍ഹയെയും മറ്റ് 54 പേരെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്ത് ജയിലിലയച്ചത്. ജാമ്യമെടുക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് യശ്വന്ത് സിന്‍ഹയുടെ കസ്റ്റഡി കാലാവധി കഴിഞ്ഞദിവസം നീട്ടിയിരുന്നു.

ജെ.എസ്.ഇ.ബി ഹസാരിബാഗ് ശാഖാ ജനറല്‍ മാനേജരായ ധനേഷ് ഷായുടെ പരാതിയെ തുടര്‍ന്നായിരുന്നു സിന്‍ഹയെയും 54 ബി.ജെ.പി പ്രവര്‍ത്തകരേയും അറസ്റ്റ് ചെയ്തത്. വൈദ്യുതിക്ഷാമത്തിനെതിരെ ബി.ജെ.പി ജില്ലാ യൂനിറ്റ് സംഘടിപ്പിച്ച പ്രകടനത്തിനിടെ ധനേഷ് ഷായെ കയറുപയോഗിച്ച് കെട്ടിവരിയാന്‍ സിന്‍ഹ സ്ത്രീകളോട് ആഹ്വാനം ചെയ്യകയായിരുന്നു. വൈദ്യുതിക്ഷാമത്തിന്‍െറ ഏറ്റവും വലിയ ഇരകള്‍ സ്ത്രീകളായതിനാല്‍ താന്‍ പാര്‍ട്ടിയിലെ വനിതാ പ്രവര്‍ത്തകരോട് ജനറല്‍ മാനേജരെ കെട്ടിവരിയാന്‍ ആഹ്വാനം ചെയ്തതായി സിന്‍ഹ മാധ്യമങ്ങള്‍ക്കുമുന്നില്‍ സമ്മതിച്ചു. പൊലീസാണ് ഷായെ സ്ത്രീകളില്‍നിന്ന് രക്ഷിച്ചത്.

പ്രതിരോധ നടപടികള്‍ക്കിടയിലും ജില്ലയില്‍ മഴപ്പനി കൂടുന്നു

Posted: 17 Jun 2014 10:45 PM PDT

കൊച്ചി: നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ സജീവമാകുമ്പോഴും ജില്ലയില്‍ പനിബാധിതരുടെ എണ്ണം കുതിക്കുന്നു. കഴിഞ്ഞ തവണ കാലവര്‍ഷം തുടക്കത്തില്‍ ഉണ്ടായിരുന്നത്ര കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നുണ്ടെങ്കിലും ജില്ലയിലെ ആശുപത്രികളില്‍ ചികിത്സതേടിയെത്തുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ട്. മഴ ശക്തമാകുന്നതോടെ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. മലിനീകരണം വലിയ തോതിലായതും നിയന്ത്രണ നടപടികള്‍ എങ്ങുമെത്താത്തതുമാണ് മുഖ്യകാരണം. കൊച്ചി നഗരസഭയിലടക്കം പനിക്ക് കാരണമാകുന്ന കൊതുകുനശീകരണ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാണ്.
കൊതുകുനിവാരണ പ്രവര്‍ത്തനങ്ങളില്‍ വരെ ആരോഗ്യവകുപ്പും കോര്‍പറേഷനും രണ്ടുതട്ടിലാണ്. മാത്രമല്ല നഗരസഭയുടെ കൊതുകുനിവാരണ പദ്ധതിയില്‍ വന്‍ അഴിമതിയും നടന്നു കഴിഞ്ഞു.
ആരോഗ്യവകുപ്പിന്‍െറ നിര്‍ദേശങ്ങള്‍ മുഖവിലക്കെടുക്കാന്‍ കോര്‍പറേഷന്‍ അധികൃതര്‍ തയാറാകാത്തതാണ് കാരണം.
ജില്ലയിലെ മറ്റ് നഗരസഭകളിലും ഇതൊക്കെ തന്നെയാണ് സ്ഥിതി.
എറണാകുളം ജില്ലാ ആശുപത്രിയില്‍ ഓരോ ദിവസവും ഒ.പിയിലെത്തുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. തിങ്കളാഴ്ച മാത്രം പനിയും മറ്റു ജലജന്യരോഗങ്ങളുമായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് ജനറല്‍ ആശുപത്രിയിലെത്തിയവര്‍ 2484 പേരാണ്. ഇതില്‍ പുതിയ രോഗികളായി വന്നവര്‍ 1422 പേരാണ്. സാധാരണ ദിവസങ്ങളില്‍ 1000 മുതല്‍ 1400 പേര്‍ വരെ സ്ഥിരമായി ഒ.പിയിലെത്തുന്നുണ്ടെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ഇതില്‍ സാധാരണ പനിക്കാരാണ് കൂടുതലും. ചികുന്‍ഗുനിയ, ഡെങ്കി, ടൈഫോയിഡ് തുടങ്ങിയ പനികള്‍ക്കെതിരെ നടക്കുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലം കണ്ടു തുടങ്ങിയിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ അവകാശപ്പെട്ടു. അതേസമയം ഫോര്‍ട്ടുകൊച്ചി, മട്ടാഞ്ചേരി തുടങ്ങിയ സ്ഥലത്തുനിന്ന് ഈ വര്‍ഷവും എലിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രതിരോധപ്രവര്‍ത്തനങ്ങളെ വിലയിരുത്താന്‍ എല്ലാ ആഴ്ചകളിലും പ്രത്യേക സ്ക്വാഡുകളുടെ യോഗവും ചേരുന്നുണ്ട്. അതേസമയം മഴ കനത്താല്‍ പനിബാധിതര്‍ ഇനിയും വര്‍ധിക്കുമെന്ന ആശങ്ക അധികൃതര്‍ക്കുണ്ട്.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP