സ്വാഗതം
WELCOME

News Update..

Tuesday, June 10, 2014

കറാച്ചിയില്‍ വീണ്ടും തീവ്രവാദി ആക്രമണം Madhyamam News Feeds

കറാച്ചിയില്‍ വീണ്ടും തീവ്രവാദി ആക്രമണം Madhyamam News Feeds

Link to

കറാച്ചിയില്‍ വീണ്ടും തീവ്രവാദി ആക്രമണം

Posted: 10 Jun 2014 01:25 AM PDT

Image: 

ഇസ്ലാമാബാദ് : കറാച്ചിയില്‍ വിമാനത്താവളത്തിനു മുമ്പിലെ സുരക്ഷാ ചെക്ക് പോസ്റ്റിനു നേരെ തീവ്രവാദി ആക്രമണം.എയര്‍പോര്‍ട്ടിനു പുറത്തുള്ള സുരക്ഷാ ചെക്ക് പോസ്റ്റിനും എയര്‍പോര്‍ട്ട് സെക്ക്യൂരിറ്റി ഫോഴ്സിനും (എ.എസ്.എഫ്) നേരെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. ഇപ്പോള്‍ എയര്‍പോര്‍ട്ട് കോംപ്ളക്സില്‍ തീവ്രവാദികളും പാക് സൈന്യവുമായി ഏറ്റുമുട്ടല്‍ തുടരുകയാണ്. ആക്രമണ സ്ഥലത്തു നിന്നും വെടിയൊച്ചകളും സ്ഫോടന ശബ്ദങ്ങളും കേള്‍ക്കുന്നുണ്ടെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പെഹല്‍വാന്‍ ഗോത്ത് മേഖലയില്‍ നിന്നാണ് ഭീകരര്‍ വന്നതെന്ന്് കരുതുന്നു. ഇന്നലെ കറാച്ചി എയര്‍പോര്‍ട്ടില്‍ നടന്ന ശക്തമായ ആക്രമണത്തിന്‍െറ ഞെട്ടല്‍ മാറും മുമ്പേയാണ് ഇന്നും അതേ സ്ഥലത്ത് വീണ്ടും ആക്രമണം ഉണ്ടായിരിക്കുന്നത്.

അവര്‍ മടങ്ങി, തെളിഞ്ഞ മുഖവും നിറഞ്ഞ മനസ്സുമായി

Posted: 10 Jun 2014 12:22 AM PDT

പാലക്കാട്: ഉത്തരേന്ത്യയില്‍നിന്ന് വിരുന്നുകാരായി എത്തിയ കുരുന്നു മനസ്സുകള്‍ പേഴുംകരയിലെ പാലക്കാട് ഓര്‍ഫനേജിനെ ഒരിക്കലും മറക്കില്ല. അപ്രതീക്ഷിതമായി എത്തിപ്പെട്ട അതിഥികള്‍ മടങ്ങിയത് തെളിഞ്ഞ മുഖവും നിറഞ്ഞ മനസ്സുമായാണ്. ഭാഷയുടെ പ്രശ്നവും മറ്റും തുടക്കത്തില്‍ ഉണ്ടായെങ്കിലും ജീവനക്കാരുമായി കുട്ടികള്‍ ഇടപഴകിയത് തീര്‍ത്തും സൗഹൃദാന്തരീക്ഷത്തിലായിരുന്നു.
രണ്ടാഴ്ചയോളം ഈ കുട്ടികളെ യതീംഖാന ജീവനക്കാര്‍ വിരുന്നൂട്ടിയത് ഒരു പരിഭവത്തിനും ഇടവരുത്താതെയാണ്.
പൊലീസ് തടഞ്ഞുവെച്ചതുമുതല്‍ കുട്ടികള്‍ക്കുണ്ടായ ദുരിതങ്ങളെല്ലാം ഓര്‍ഫനേജിലെ ജീവനക്കാരുടെ സ്നേഹപൂര്‍വമായ പെരുമാറ്റത്തിലും പരിപാലനത്തിലും അലിഞ്ഞില്ലാതായി. ഓര്‍ഫനേജിലെ വിശാലമായ മുറ്റത്തും പാര്‍ക്കിലുമായി കുട്ടികള്‍ കളിച്ചുതിമിര്‍ക്കുകയായിരുന്നു. ഉത്തരേന്ത്യന്‍ കുട്ടികള്‍ക്ക് അവര്‍ക്ക് ഇഷ്ടപ്പെട്ട ഭക്ഷണമൊരുക്കാനും ഓര്‍ഫനേജുകാര്‍ പ്രത്യേകം ശ്രദ്ധിച്ചു. തുടക്കത്തില്‍ ഇവിടുത്തെ ഭക്ഷണത്തോടും കറികളോടും വിരക്തി കാണിച്ച കുട്ടികള്‍ പതുക്കെ ഇതിനോട് പൊരുത്തപ്പെട്ടതായി മാനേജര്‍ ശാക്കിര്‍ മൂസ പറഞ്ഞു. യതീംഖാനയിലെ അന്തേവാസികള്‍ക്ക് ഉച്ചക്ക് ഒരു മണിക്കാണ് ചോറ് നല്‍കുന്നത്. എന്നാല്‍, വിരുന്നുകാരായ കുട്ടികള്‍ക്ക് എല്ലാ ദിവസവും 12.30ന് ഭക്ഷണം വിളമ്പി. ദാരിദ്ര്യത്തില്‍നിന്ന് വന്ന കുട്ടികള്‍ ഓര്‍ഫനേജ് കാന്‍റീനില്‍ വിളമ്പിയ നെയ്ച്ചോറും ബിരിയാണിയും നന്നായി കഴിച്ചു. രാത്രി ചപ്പാത്തിയും ദാലുമാണ് നല്‍കിയത്. ദാല്‍ അവര്‍ക്ക് ഇഷ്ടപ്പെട്ട വിഭവമായിരുന്നു.
നേരത്തെ ചോറിനോടൊപ്പം ഉപ്പും അച്ചാറും മാത്രംചോദിച്ചിരുന്ന കുട്ടികള്‍ പിന്നീടാണ് വിഭവങ്ങളുടെ രുചി ആദ്യമായി അറിഞ്ഞത്. കേരളീയ വിഭവങ്ങളെ അവര്‍ ഇഷ്ടപ്പെട്ടുതുടങ്ങി. ഇതോടെ ഉപ്പും അച്ചാറും മാത്രം ചോദിച്ചിരുന്ന പതിവ് നിര്‍ത്തി.
മെലിഞ്ഞൊട്ടിയ കുട്ടികള്‍ രണ്ടാഴ്ചത്തെ ഓര്‍ഫനേജ് വാസത്തിനുശേഷം വീട്ടിലേക്ക് പോകുന്നത് തെളിഞ്ഞ മുഖവുമായാണ്.
കുട്ടികള്‍ക്ക് സഹായഹസ്തവുമായി നിരവധി ഉദാരമനസ്കര്‍ യതീംഖാനയെ സമീപിച്ചിരുന്നു. ഇവരുടെയെല്ലാം സഹായം കുട്ടികള്‍ക്ക് നല്ല ഭക്ഷണമൊരുക്കാന്‍ സഹായകമായി. കുട്ടികളെ തേടി എത്തിയ 30ഓളം രക്ഷിതാക്കള്‍ക്ക് ദിവസങ്ങളോളം ഭക്ഷണംനല്‍കിയതും താമസിപ്പിച്ചതും ഈ ഓര്‍ഫനേജാണ്. ഇത്രയധികം കുട്ടികള്‍ ഒരുമിച്ച് താമസിച്ചിട്ടും ഓര്‍ഫനേജില്‍ കുട്ടികള്‍ ഒരുതരത്തിലുള്ള കേടുപാടുകളും വരുത്തിവെച്ചില്ളെന്നത് ഇവരുടെ മനസ്സിന്‍െറ പാകതയായാണ് കരുതുന്നതെന്ന് ശാക്കിര്‍ മൂസ പറഞ്ഞു.
ഏഴ് വയസ്സുവരെയുള്ളവര്‍ ഉണ്ടായിട്ടും ഒരു കുട്ടിപോലും കരഞ്ഞില്ല. പറഞ്ഞുകൊടുത്താന്‍ അത് ഉള്‍ക്കൊള്ളാനുള്ള മാനസിക പക്വത ഇവര്‍ക്കുണ്ടായിരുന്നു. ജീവനക്കാരുമായും മറ്റു കുട്ടികളുമായും സൗഹൃദം സ്ഥാപിച്ച് ഇവര്‍ വേഗത്തില്‍ ഇണങ്ങുകയും ചെയ്തു.
മടക്കദിവസം ഉച്ചക്ക് കുട്ടികള്‍ക്ക് ഓര്‍ഫനേജ് അധികൃതര്‍ നെയ്ച്ചോറും മട്ടന്‍കറിയും ഒരുക്കിയിരുന്നു. കുരുന്നുകള്‍ മടങ്ങുമ്പോള്‍ അവര്‍ക്ക് ഓര്‍ഫനേജിന്‍െറ വക ബാഗും നോട്ട്ബുക്കും പേനയും പെന്‍സിലും ബിസ്കറ്റും നല്‍കിയാണ് യാത്രയാക്കിയത്.

മത്സ്യബന്ധന ബോട്ടില്‍ ഇടിച്ച വിദേശകപ്പല്‍ പിടിച്ചെടുക്കണം -ഹൈകോടതി

Posted: 10 Jun 2014 12:12 AM PDT

Image: 

കൊച്ചി: നീണ്ടകരയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടില്‍ ഇടിച്ച ചരക്ക് കപ്പല്‍ എം.വി മിലെറ്റസ് പിടിച്ചെടുക്കാന്‍ ഹൈകോടതി നിര്‍ദേശം. നിലവില്‍ ഗുജറാത്ത് ഭാവ്നഗറിലുള്ള കപ്പല്‍ തീരംവിട്ട് പോകരുതെന്നും കോടതി ഉത്തരവിട്ടു. ഡയറക്ടര്‍ ജനറല്‍ ഓഫ് പോര്‍ട്ട് ട്രസ്റ്റ്, കോസ്റ്റ് ഗാര്‍ഡ്, കൊച്ചിന്‍ തുറമുഖ ട്രസ്റ്റ് എന്നിവര്‍ക്കാണ് നിര്‍ദേശം നല്‍കിയത്. കപ്പലിടിച്ച സംഭവത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബോട്ട് ഉടമ നല്‍കിയ ഹരജിയിലാണ് കോടതി നടപടി.

ജൂണ്‍ രണ്ടാം തീയതി പുലര്‍ച്ചെയാണ് നീണ്ടകര പുത്തന്‍തുറ സ്വദേശി യോഗേഷിന്‍െറ ഉടമസ്ഥതയിലുള്ള കൈരളി- നമ്പര്‍ രണ്ട് എന്ന ബോട്ടില്‍ ഇടിച്ച് വിദേശകപ്പല്‍ കടന്നുകളഞ്ഞത്. ആലപ്പുഴ തീരത്തുനിന്ന് കടലില്‍ 11 നോട്ടിക്കല്‍ മൈല്‍ അകലെ ഫോര്‍ട്ട് കൊച്ചിക്ക് സമീപമായിരുന്നു അപകടം. ലഭിച്ച വിവരത്തിന്‍െറ അടിസ്ഥാനത്തില്‍ മുംബൈ, കൊച്ചി എന്നിവിടങ്ങളിലെ റിമോട്ട് ഓപറേറ്റിങ് സ്റ്റേഷനുകളുമായി ബന്ധപ്പെട്ട് സാറ്റലൈറ്റ് ട്രാക്കിങ് സംവിധാനത്തിന്‍െറ സഹായത്തോടെ കപ്പല്‍ കണ്ടെത്തി. തുടര്‍ന്ന് കോസ്റ്റ് ഗാര്‍ഡിന്‍െറ കപ്പലുകളായ സാവിത്രിബായി ഫൂലെയും സി-144 ഇന്‍റര്‍സെപ്റ്റര്‍ ബോട്ടും നടത്തിയ അന്വേഷണത്തില്‍ കപ്പല്‍ കോഴിക്കോടിന് സമീപമുണ്ടെന്ന് സ്ഥിരീകരിച്ചു.

എം.വി മിലെറ്റസ് ക്യാപ്റ്റന്‍ ഇന്ത്യക്കാരനായ സാജന്‍ കെ. ലിയോണ്‍ മത്സ്യബന്ധന ബോട്ടില്‍ ഇടിച്ചതായി സമ്മതിച്ചു. സംഭവം കപ്പലിന്‍െറ ലോഗ് ബുക്കില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും കപ്പലിന്‍െറ ഉടമസ്ഥരെയും ബന്ധപ്പെട്ട ഏജന്‍സികളെയും വിവരമറിയിച്ചിട്ടുണ്ടെന്നും ക്യാപ്റ്റന്‍ വ്യക്തമാക്കിയിരുന്നു.

അപകടത്തില്‍ നിന്ന് സ്രാങ്ക് ബിജു, മത്സ്യബന്ധന തൊഴിലാളികളായ ഉല്ലാസ് ബേബി, ജോയി, സുബ്രഹ്മണ്യന്‍, സജി, സജീവന്‍, സെറാഫിന്‍, വിനീത് എന്നിവര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. ആഭ്യന്തര കപ്പല്‍ ചാലില്‍ പന്ത്രണ്ട് നോട്ടിക്കല്‍ മൈല്‍ അകലെ കൂടി പോകാനാണ് വലിയ കപ്പലുകള്‍ക്ക് അനുമതിയുള്ളത്.

സ്വത്ത് തട്ടിയെടുക്കാന്‍ പിതാവിനെ കൊലപ്പെടുത്തിയ മക്കള്‍ അറസ്റ്റില്‍

Posted: 10 Jun 2014 12:11 AM PDT

Image: 

കോഴിക്കോട്: സ്വത്ത് തട്ടിയെടുക്കാന്‍ പിതാവിനെ കൊലപ്പെടുത്തിയ മക്കള്‍ അറസ്റ്റില്‍. കോഴിക്കോട് താമരശ്ശേരി സ്വദേശിയായ വ്യവസായി അബ്ദുല്‍ കരീമിനെ കാണാതായ സംഭവമാണ് കൊലപാതകമെന്ന് തെളിഞ്ഞത്. സംഭവത്തില്‍ മക്കളായ മിദ്ലാജ്(26), ഫിര്‍ദൗസ് (23) എന്നിവരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. സ്വത്ത് ലഭിക്കാത്തതിലുള്ള  വിരോധം കാരണമാണ് കൊല നടത്തിയത്. കൊലപ്പെടുത്തിയ ശേഷം മൃതദേഹം മൈസൂരിലെ കനാലില്‍ തള്ളുകയായിരുന്നു.
 ഇദ്ദേഹത്തെ കാണാതായത് സംബന്ധിച്ചുള്ള കേസ് അന്വേഷിക്കുന്നതിന്‍െറ ഭാഗമായി മക്കളെ ചോദ്യം ചെയ്തപ്പോള്‍ ഇരുവരുടെയും മൊഴികളിലെ വൈരുദ്ധ്യം കണക്കിലെടുത്ത് കൂടുതല്‍ അന്വേഷണം നടത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. കരീമിനെ കാണാതായി ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് അറസ്റ്റുണ്ടാകുന്നത്.

ബസുകളില്‍ സുരക്ഷാ വാതില്‍ ഇല്ല; മോട്ടോര്‍ വാഹന വകുപ്പ് മൗനത്തില്‍

Posted: 09 Jun 2014 11:59 PM PDT

തൃശൂര്‍: അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗിക്കേണ്ട സുരക്ഷാ വാതിലുകളില്ലാത്ത ബസുകളുടെ കാര്യത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് കണ്ണടക്കുന്നു. സ്പീഡ് ഗവേണറിന്‍െറ പേരില്‍ ഇപ്പോഴും പരിശോധന തുടരുമ്പോഴാണ് 'എമര്‍ജന്‍സി എക്സിറ്റിന്‍െറ' കാര്യം അവഗണിക്കുന്നത്.
ഇത്തരത്തില്‍ നിരവധി ബസുകള്‍ നിരത്തിലുണ്ടെന്നാണ് ബസ് പാസഞ്ചേഴ്സ് അസോസിയേഷന്‍ നടത്തിയ സര്‍വേയില്‍ വ്യക്തമായത്.
ബസുകളുടെ ഉള്‍ഭാഗം സ്റ്റീരിയോയും കര്‍ട്ടനുമൊക്കെയിട്ട് മോടി പിടിപ്പിക്കുമ്പോഴും സുരക്ഷാ വാതില്‍ ഉണ്ടായിരിക്കണമെന്ന നിബന്ധന പരസ്യമായി ലംഘിക്കുന്നു. പരിശോധനകളില്‍ മോട്ടോര്‍ വാഹന വകുപ്പ് ഇത് അവഗണിക്കുകയാണ്. അധ്യാപന വര്‍ഷം ആരംഭിച്ചതോടെ കുട്ടികളടക്കമുള്ളവരെ കുത്തിനിറച്ച് മത്സരിച്ചോടുന്ന ബസുകളില്‍ ഭൂരിഭാഗവും സുരക്ഷാ വാതില്‍ ഇല്ലാത്തവയാണ്.
എമര്‍ജന്‍സി എക്സിറ്റിന് പുറത്ത് കമ്പികള്‍ ഘടിപ്പിച്ച് കൂടുതല്‍ യാത്രക്കാര്‍ക്ക് ബസിനകത്ത് നില്‍ക്കാന്‍ സൗകര്യം ഒരുക്കുകയാണ് ചെയ്യുന്നതത്രെ. ബസില്‍ അഗ്നിബാധയോ മറ്റോ ഉണ്ടായാല്‍ എളുപ്പത്തില്‍ പുറത്തു കടക്കാനാണ് സുരക്ഷാ വാതില്‍. 120 സെ.മീ ഉയരത്തിലും 100 സെ.മീ വീതിയിലും പെട്ടെന്ന്് തുറക്കാവുന്ന വിധത്തില്‍ വാതില്‍ ഘടിപ്പിച്ചതോ ചില്ലിട്ടതോ ആയിരിക്കണമെന്നാണ് വ്യവസ്ഥ. ഇതിന് മറ്റു തടസ്സങ്ങള്‍ പാടില്ളെന്നും ഗതാഗത വകുപ്പ് നിഷ്കര്‍ഷിക്കുന്നുണ്ട്. 2004ന് ശേഷമുളള വാഹനങ്ങള്‍ക്ക് മാത്രമാണ് ഇത് ബാധകമെങ്കിലും ഇതിന് മുമ്പുള്ള വാഹനങ്ങള്‍ ബോഡി ഓള്‍ട്ടറേഷന്‍ നടത്തുമ്പോള്‍ എമര്‍ജന്‍സി എക്സിറ്റ് സ്ഥാപിക്കണമെന്നും ഗതാഗത വകുപ്പ് നിര്‍ദേശിക്കുന്നു. ബസിന്‍െറ അകത്തുനിന്നും പുറത്തുനിന്നും വായിക്കാന്‍ കഴിയുന്ന വിധത്തില്‍ വെളുത്ത പ്രതലത്തില്‍ ചുവന്ന അക്ഷരത്തില്‍ എമര്‍ജന്‍സി എക്സിറ്റ് എന്നെഴുതണമെന്നാണ് പറയുന്നത്. ഇതില്ലാത്ത വാഹനങ്ങള്‍ പിടിക്കപ്പെട്ടാല്‍ പിഴയടക്കമുള്ള ശിക്ഷാ നടപടികളിലേക്ക് കടക്കാമെന്നിരിക്കെ അധികൃതര്‍ മൗനത്തിലാണ്.

പാകിസ്താനില്‍ 15 തീവ്രവാദികളെ സൈന്യം കൊലപ്പെടുത്തി

Posted: 09 Jun 2014 11:43 PM PDT

Image: 

പെഷാവര്‍: പാക്-അഫ്ഗാന്‍ അതിര്‍ത്തിയില്‍  15 തീവ്രവാദികളെ വ്യോമാക്രമണത്തിലൂടെ കൊലപ്പെടുത്തിയതായി പാക് സൈന്യം അവകാശപ്പെട്ടു. ഇന്ന് രാവിലെ അഫ്ഗാന്‍ അതിര്‍ത്തിയിലെ ഖൈബര്‍ ഗോത്ര മേഖലയില്‍ സൈന്യം നടത്തിയ ആകാശ നിരീക്ഷണത്തിനിടെ തിരാഹ് താഴ്വരയില്‍ തീവ്രവാദികളുടെ ഒളിസങ്കേതം കണ്ടത്തെുകയും തുടര്‍ന്ന് ഏറ്റുമുട്ടലിലൂടെ വധിക്കുകയുമായിരുന്നു .അല്‍ഖാഇദ ബന്ധമുള്ള പ്രാദേശിക തീവ്രവാദികളെയാണ് വധിച്ചതെന്ന് സൈന്യം വ്യക്തമാക്കി.

ലഹരിപദാര്‍ഥങ്ങളുടെ വില്‍പന: സംയുക്ത പരിശോധനക്ക് നിര്‍ദേശം

Posted: 09 Jun 2014 11:37 PM PDT

മല്ലപ്പള്ളി: സ്കൂളുകള്‍ കേന്ദ്രീകരിച്ച് ലഹരി പദാര്‍ഥങ്ങളുടെ ലഭ്യത ഇല്ലായ്മ ചെയ്യാന്‍ ഹെല്‍ത്ത്, എക്സൈസ്, പഞ്ചായത്ത് വകുപ്പുകള്‍ സംയുക്ത പരിശോധന നടത്തുന്നതിന് താലൂക്ക് വികസന സമിതിയില്‍ തീരുമാനം. മടുക്കോലി-കടുവാക്കുഴി റോഡിലെ കൊടും വളവില്‍ വെള്ളം കെട്ടിക്കിടക്കുന്നത് സംബന്ധിച്ച് ഉണ്ടായ പരാതിയില്‍ സമീപത്തെ ഓട വൃത്തിയാക്കാനും സി.എ. ഓഫിസ് പടി മുതല്‍ റോഡിന്‍െറ സൈഡില്‍ ടാറിങ് ഇല്ലാത്തതുകാരണം വാഹനങ്ങള്‍ റോഡിലേക്കിറക്കി പാര്‍ക്ക് ചെയ്യുന്നതുമൂലം ഗതാഗതത്തിരക്ക് ഉണ്ടാകുന്നതിനാല്‍ ടൗണിലേക്ക് 20 മീറ്ററോളം റോഡിന്‍െറ സൈഡില്‍ ടൈലിനും നടപടി സ്വീകരിക്കണമെന്ന് പി.ഡബ്ള്യു.ഡി അധികൃതര്‍ക്ക് യോഗത്തില്‍ നിര്‍ദേശം നല്‍കി. മല്ലപ്പള്ളി പഴയ തിയറ്റര്‍പടിയില്‍നിന്നുള്ള വണ്‍വേ റോഡില്‍ വാഹനങ്ങള്‍ അമിത വേഗത്തില്‍ വരുന്നത് അപകടത്തിനിടയാക്കുന്നതിനാല്‍ പൊലീസ്, മോട്ടോര്‍ വാഹനവകുപ്പ്, പി.ഡബ്ള്യു.ഡി എന്നിവ സംയുക്ത പരിശോധന നടത്തി നടപടി സ്വീകരിക്കാന്‍ ചുമതലപ്പെടുത്തി. മാര്‍ക്കറ്റില്‍ പഴയ മത്സ്യം വിതരണം ചെയ്യുന്നത് സംബന്ധിച്ച പരാതിയില്‍ നടപടി സ്വീകരിക്കാന്‍ ഫുഡ് സേഫ്റ്റി ഇന്‍സ്പെക്ടറെ അറിയിക്കാനും തീരുമാനിച്ചു. താലൂക്ക് ആശുപത്രിയിലെ ഓപറേഷന്‍ തിയറ്ററിന് വൈദ്യുതി കണക്ഷന് ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കാന്‍ ഫണ്ട് അനുവദിച്ചതായി എം.എല്‍.എ അറിയിച്ചു.മാത്യു ടി. തോമസ് എം.എല്‍.എയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കോട്ടാങ്ങല്‍ പഞ്ചായത്ത് പ്രസിഡന്‍റ് ജോസഫ് ജോണ്‍, കല്ലൂപ്പാറ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഇ.കെ. സോമന്‍, ആനിക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് തോമസ് മാത്യു, മല്ലപ്പള്ളി പഞ്ചായത്ത് അംഗം റജി പണിക്കമുറി, വാളകം ജോണ്‍, പ്രഫ. ജേക്കബ് എം. എബ്രഹാം, ഹബീബ് റാവുത്തര്‍, വിശ്വനനാഥന്‍ നായര്‍, ശശികുമാര്‍ ചെമ്പുകുഴി, വകുപ്പുതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

ജില്ലയില്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ കുറവ്

Posted: 09 Jun 2014 11:35 PM PDT

കോട്ടയം: ജില്ലയില്‍ ഒന്നാംക്ളാസില്‍ എത്തിയവരുടെ എണ്ണത്തില്‍ നേരിയ വര്‍ധന. 12,607 പേരാണ് സര്‍ക്കാര്‍-എയ്ഡഡ്-സര്‍ക്കാര്‍ അംഗീകൃത അണ്‍ എയ്ഡഡ് സ്കൂളുകളിലായി ഇക്കുറി ഒന്നില്‍ ചേര്‍ന്നത്. കഴിഞ്ഞവര്‍ഷം 12,557 പേരാണ് ഒന്നാംക്ളാസിലത്തെിയത്. അതേസമയം, മൊത്തം കുട്ടികളുടെ എണ്ണത്തില്‍ 3607 പേരുടെ കുറവുണ്ട്. ഒന്നുമുതല്‍ പത്തുവരെ ക്ളാസുകളിലായി ജില്ലയില്‍ 1,76,938 വിദ്യാര്‍ഥികളാണ് പഠിക്കുന്നത്. പത്താം ക്ളാസിലത്തെിയത് 23019 പേരാണ്. ആറാം പ്രവൃത്തിദിനമായ തിങ്കളാഴ്ച സ്കൂളുകളില്‍ നടത്തിയ തലയെണ്ണലിലാണ് കണക്കുകള്‍. ഈ കണക്കിന്‍െറ അടിസ്ഥാനത്തിലാണ് അധ്യാപകനിര്‍ണയം നടത്തുന്നത്. രണ്ടില്‍ 13086 പേരും മൂന്നില്‍ 14084ഉം നാലില്‍14569 പേരുമാണ് പഠിക്കുന്നത്. അഞ്ചാം ക്ളാസില്‍ 17484 പേര്‍ പഠിക്കുമ്പോള്‍ ആറില്‍ 18033 പേരും ഏഴില്‍ 19,320 പേരും വിദ്യ അഭ്യസിക്കാനത്തെി. എട്ട്, ഒമ്പത് ക്ളാസുകളിലായി യഥാക്രമം 21286, 23450 പേരാണ് പഠിക്കുന്നത്. ഭൗതികസൗകര്യങ്ങളിലെ വര്‍ധനയും പഠനനിലവാരം ഉയര്‍ന്നതുമാണ് കൂടുതല്‍ വിദ്യാര്‍ഥികള്‍ ഒന്നാംക്ളാസിലത്തൊന്‍ കാരണമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍െറ വിലയിരുത്തല്‍. പ്രൈമറി സ്കൂളുകളിലെ കണക്ക് പ്രധാനാധ്യാപകര്‍ എ.ഇ.ഒമാര്‍ക്കും ഹൈസ്കൂളുകളിലെ കണക്ക് ഡി.ഇ.ഒമാര്‍ക്കുമാണ് നല്‍കിയത്. ഇവ ക്രോഡീകരിച്ച് വൈകുന്നേരം അഞ്ചോടെ ഡി.ഡി കണക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക ്സമര്‍പ്പിച്ചു. ഈ കണക്ക് അടിസ്ഥാനപ്പെടുത്തി പുതിയ തസ്തിക നിര്‍ണയം നടത്തും. പൊതുവിദ്യാഭ്യാസ വകുപ്പിന്‍െറ നിര്‍ദേശമനുസരിച്ച് കഴിഞ്ഞ അധ്യയനവര്‍ഷത്തെ വിദ്യാര്‍ഥികളുടെ എണ്ണത്തിന്‍െറ അടിസ്ഥാനത്തില്‍ നേരത്തേ നടത്തിയ കണക്കെടുപ്പില്‍ ആയിരത്തോളം അധ്യാപകര്‍ അധികമാണെന്ന് കണ്ടത്തെി. ഓരോ വര്‍ഷവും വിദ്യാര്‍ഥികളുടെ എണ്ണം കുറയുന്നതാണ് അധ്യാപകരുടെ എണ്ണം അധികരിക്കാന്‍ കാരണം.

മണല്‍ കടത്ത്: ലോറി ഉടമയും ഡ്രൈവറും അറസ്റ്റില്‍

Posted: 09 Jun 2014 11:31 PM PDT

കാഞ്ഞങ്ങാട്: അനധികൃതമായി മണല്‍ കടത്തുകയായിരുന്ന ലോറിയുടെ ഉടമയും ഡ്രൈവറും അറസ്റ്റില്‍. ലോറിയുടമ ആറങ്ങാടിയിലെ ഫൈസല്‍ (27), ഡ്രൈവര്‍ മടിക്കൈ ചുള്ളിമൂലയിലെ സന്തോഷ് (23) എന്നിവരെയാണ് ഹോസ്ദുര്‍ഗ് പൊലീസ് പിടികൂടിയത്. തിങ്കളാഴ്ച പുലര്‍ച്ചെ മാവുങ്കാലിലാണ് സംഭവം. രേഖകളില്ലാതെ മണല്‍ കടത്തുകയായിരുന്ന കെ.എല്‍ 03-സി 7023 നമ്പര്‍ ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു. പടന്നക്കാടുനിന്ന് മാവുങ്കാലിലേക്ക് മണല്‍ കടത്തുന്നതിനിടയില്‍ വാഹനം പരിശോധിക്കുമ്പോഴാണ് ലോറി പിടിയിലായത്.

ഗവര്‍ണര്‍ പട്ടികയില്‍ ഒ. രാജഗോപാലും

Posted: 09 Jun 2014 11:30 PM PDT

Image: 

ന്യൂഡല്‍ഹി: പുതിയ ഗവര്‍ണര്‍മാരുടെ പട്ടികയില്‍ കേരളത്തില്‍ നിന്ന് ബി.ജെ.പി മുതിര്‍ന്ന നേതാവ് ഒ. രാജഗോപാലും ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ട്. ഗവര്‍ണര്‍മാരാകാനുള്ള നേതാക്കളുടെ അന്തിമ പട്ടിക ബി.ജെ.പി കേന്ദ്രനേതൃത്വം തയാറാക്കിയതായി സൂചന. മുരളി മനോഹര്‍ ജോഷി, കല്യാണ്‍ സിങ്, വി.കെ. മല്‍ഹോത്ര എന്നിവരുടെ പേരും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. ബി.ജെ.പിയില്‍ നിന്ന് പുറത്താക്കപ്പെട്ട ജസ് വന്ത് സിങ്, ലാല്‍ജി ടണ്ടന്‍, കൈലാഷ് ജോഷി, കേസരി നാഥ് ത്രിപാഠി എന്നിവയാണ് ബി.ജെ.പി പരിഗണിക്കുന്ന മറ്റ് പ്രമുഖര്‍.   

ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥിയായിരുന്ന രാജഗോപാല്‍ കോണ്‍ഗ്രസിന്‍െറ ശശി തരൂരിനോട് പരാജയപ്പെട്ടിരുന്നു. എന്നാല്‍, എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ബെനറ്റ് എബ്രാഹിമിനെ പിന്തള്ളി രാജഗോപാല്‍ രണ്ടാംസ്ഥാനം പിടിച്ചു. വാജ്പേയ് മന്ത്രിസഭയില്‍ റെയില്‍വേ സഹമന്ത്രിസ്ഥാനം രാജഗോപാല്‍ വഹിച്ചിരുന്നു.

എച്ച്.ആര്‍ ഭരദ്വാജ് (കര്‍ണാടക), ദേവാനന്ദ് കോന്‍വാര്‍ (ത്രിപുര), മാര്‍ഗരറ്റ് ആല്‍വ (രാജസ്ഥാന്‍), ജഗനാഥ് പഹാഡിയ (ഹരിയാന) എന്നിവരുടെ അഞ്ച് വര്‍ഷ ഭരണകാലാവധി മൂന്ന് മാസത്തിനകം പൂര്‍ത്തിയാകും. കമല ബെഹിവാല്‍ (ഗുജറാത്ത്), ജെ.ബി പട്നായിക് (അസം), എം.കെ നാരായണന്‍ (പശ്ചിമ ബംഗാള്‍), ഊര്‍മിള സിങ് (ഹിമാചല്‍ പ്രദേശ്) ശിവരാജ് പാട്ടീല്‍ (പഞ്ചാബ്) എന്നിവര്‍ ആറ്, എട്ട് മാസത്തിനുള്ളില്‍ കാലാവധി പൂര്‍ത്തിയാക്കും.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP