വ്യാജരേഖ ചമച്ച് പുറമ്പോക്ക് ഭൂമി മറിച്ച് വില്‍ക്കാന്‍ ശ്രമം Posted: 12 Jun 2014 12:21 AM PDT പാലക്കാട്: നഗരത്തോട് ചേര്‍ന്ന് കിടക്കുന്ന കോടികള്‍ വിലയുള്ള പുറമ്പോക്ക് ഭൂമി വ്യാജ രേഖകള്‍ ചമച്ച് മറിച്ച് വില്‍ക്കാന്‍ ശ്രമം. സംഭവത്തെ കുറിച്ച് റവന്യു അധികൃതര്‍ അന്വേഷണം തുടങ്ങി. ചന്ദ്രനഗര്‍ റൈഫിള്‍ ക്ളബിന് സമീപം മരുതറോഡ് വില്ലേജ് ഓഫിസ് പരിധിയില്‍ വരുന്ന പത്തര സെന്‍റ് ഭൂമിയാണ് വില്‍ക്കാന്‍ ശ്രമം നടന്നത്. ജലസേചന വകുപ്പിന്‍െറ പുറമ്പോക്ക് ഭൂമിയാണിത്. കൈയേറിയ ഭൂമി 2010ല്‍ സ്വകാര്യ ഭൂമിയെന്ന് വരുത്തി ഒരാള്‍ വാങ്ങിയിരുന്നതായി ഇതിനകം നടന്ന അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഭൂമി പുറമ്പോക്കാണെന്ന സംശയത്തെ തുടര്‍ന്ന് നാലുവര്‍ഷമായിട്ടും പോക്കുവരവ് നടത്തികൊടുക്കാന്‍ ബന്ധപ്പെട്ട ഓഫിസുകാര്‍ തയാറായിരുന്നില്ല. വില്ലേജ് ഓഫിസര്‍ കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ തയാറായില്ല. എന്നാല്‍, ഒരുമാസം മുമ്പ് ഈ ഭൂമി മറിച്ച് വില്‍ക്കാന്‍ തകൃതിയായ ശ്രമം ആരംഭിച്ചു. സമ്മര്‍ദത്തെ തുടര്‍ന്ന് മറ്റൊരു വില്ലേജ് ഓഫിസറാണ് രേഖ തരപ്പെടുത്തി കൊടുത്തതെന്നും ആരോപണമുണ്ട്. റവന്യു വകുപ്പില്‍ നിന്ന് തന്നെ ഇതിന് സമ്മര്‍ദമുണ്ടായതായി പറയപ്പെടുന്നു. എന്നാല്‍, രജിസ്ട്രേഷന്‍ പ്രക്രിയ തുടങ്ങിയപ്പോള്‍ രേഖകളിലെ കൃത്രിമം വ്യക്തമാവുകയായിരുന്നു. സര്‍വേ നമ്പറില്‍ വരെ തിരുത്തല്‍ നടന്നതായി ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ രജിസ്ട്രേഷന് തയാറായില്ല. വിവരം പുറത്തായതിനെ തുടര്‍ന്ന് അധികൃതര്‍ അന്വേഷണം ആരംഭിക്കുമെന്ന് മുന്‍കൂട്ടി അറിഞ്ഞ് ഇതുസംബന്ധിച്ച ചില രേഖകളില്‍ തിരുത്തല്‍ വരുത്തിയതായും പരാതിയുണ്ട്. |
രാജ്യത്തെ വിമതരെ ആക്രമിക്കാന്‍ യു.എസിനോട് ഇറാഖിന്‍റെ അഭ്യര്‍ഥന Posted: 12 Jun 2014 12:21 AM PDT ബഗ്ദാദ്: മേഖലയില്‍ പുതിയ പ്രതിസന്ധി രൂക്ഷമാവുന്നതിന്‍റെ സൂചനകള്‍ നല്‍കി രാജ്യത്തെ നിലവിലെ പ്രശ്നത്തില്‍ ഇടപെടണമെന്ന് യു.എസിനോട് ഇറാഖ്. കഴിഞ്ഞ ദിവസം ഐ.സി.ഐ.എല്‍ എന്ന വിമത സായുധ സംഘം തന്ത്രപ്രധാന മേഖലകള്‍ കയ്യടക്കിയ സാഹചര്യത്തില്‍ ആണ് ഇവരെ ആക്രമിക്കണമെന്ന് ഇറാഖ് പ്രസിഡന്‍റ് നൂരി അല്‍മാലികിയുടെ അഭ്യര്‍ഥന എന്ന് റിപോര്‍ട്ട് പറയുന്നു. എന്നാല്‍, ഈ ആവശ്യം യു.എസ് നിരസിച്ചതായാണ് പ്രാഥമിക റിപോര്‍ട്ട്. ഇക്കാര്യത്തില്‍ ഒൗദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ളെന്ന് അല്‍ ജസീറ പറയുന്നു. ഇറാഖിലെ രണ്ടാമത്തെ ഏറ്റവും വലിയ നഗരമായ മൂസില്‍ വിമതര്‍ കയ്യടക്കിയതോടെയാണ് ഭരണകൂടത്തിന് നെഞ്ചിടിപ്പേറിയത്. മൂസിലില്‍ ചെക്പോസ്റ്റുകളില്‍ അടക്കം തോക്കുമായി ഐ.സി.ഐ.എല്‍ ഭടന്‍മാര്‍ കാവല്‍ നില്‍ക്കുകയാണെന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ടു ചെയ്തു. തിക്രിത് നഗരത്തിന്‍റെ ഓരോ ഇഞ്ചും വിമതരുടെ അധീനതയില്‍ ആയിക്കഴിഞ്ഞെന്നും സലാഹുദ്ദീന്‍ പ്രവിശ്യയിലെ ജയിലില്‍ നിന്ന് 300റോളം തടവുകാരെ ഇവര്‍ മോചിപ്പിച്ചതായും ഒരു പൊലീസ് ഓഫീസര്‍ പറഞ്ഞു. ഇറാഖിലെ വന്‍ എണ്ണ ശേഖരമുള്ള കിര്‍കുക് മേഖലയും ഐ.എസ്.ഐ.എല്‍ കീഴടക്കിയിക്കഴിഞ്ഞു. തിക് രിത്തില്‍ നിന്നും 500,000 പേരെങ്കിലും കുടിയൊഴിഞ്ഞുപോയാതായി ബി.ബി.സി റിപോര്‍ട്ട് ചെയ്തു. അതിനിടെ,ഇറാഖിലെ സംഭവവികാസങ്ങളില്‍ യു.എന്‍ അപലപിച്ചു. 2003ലെ യു.എസ് അധിനിവേശത്തെ തുടര്‍ന്ന്, രാജ്യത്ത് രൂപപ്പെട്ടതും ശക്തമായതുമായ ചെറുത്തുനില്‍പ് സംഘടനകളുടെ കൂട്ടത്തിലൊന്നായിരുന്നു ഐ.എസ്.ഐ.എല്‍. ഇതിലെ ലെവന്ത് എന്ന പദം കൊണ്ടുദ്ദേശിക്കുന്നത് സിറിയയാണ്. സിറിയയിലെയും ഇറാഖിലെയും ഏതാനും പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള ഇസ്ലാമിക രാഷ്ട്രമാണ് സംഘടനയുടെ ലക്ഷ്യം. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ ഈ മേഖലകളില്‍ പലതിലും സ്വാധീനമുറപ്പിക്കാന്‍ ഇവര്‍ക്കായി. ഇറാഖില്‍ മുസില്‍ ഉള്‍ക്കൊള്ളുന്ന നിനെവെ പ്രവിശ്യക്ക് പുറമെ, അല്‍ അന്‍ബാര്‍, കിര്‍കുക് എന്നിവിടങ്ങളിലും സംഘടനക്ക് കാര്യമായ വേരോട്ടമുണ്ട്. കൂടാതെ ബാബില്‍, ദിയാല തുടങ്ങിയിടങ്ങളിലും ഇവരുടെ സാന്നിധ്യമുണ്ട്. സിറിയയില്‍ അലപ്പോ, ഇദ്ലിബ് എന്നീ പ്രവിശ്യകളാണ് ഇവരുടെ ശക്തി കേന്ദ്രങ്ങള്‍. ഇവിടെ ബശ്ശാര്‍ സേനക്കെതിരായ പോരാട്ടത്തിന്‍െറ മുന്‍പന്തിയിലുണ്ട് ഇവര്‍. |
പുതിയ പോളിടെക്നിക്കില്‍ പ്രതീക്ഷവെച്ച് മഞ്ചേരി Posted: 12 Jun 2014 12:13 AM PDT മഞ്ചേരി: സംസ്ഥാനത്ത് പുതിയ അഞ്ച് പോളിടെക്നിക്കുകള്‍ അനുവദിക്കുന്നതില്‍ മഞ്ചേരിയെക്കൂടി പരിഗണിക്കുന്നതോടെ അറുതിയാവുന്നത് മൂന്നു പതിറ്റാണ്ടിന്‍െറ കാത്തിരിപ്പ്. മഞ്ചേരിയില്‍നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികളുടെ നിരന്തര അവഗണനയും ഉദാസീനതയും കാരണമാണ് 52 വര്‍ഷം പഴക്കമുള്ള സംസ്ഥാനത്തെ ഏറ്റവും പഴക്കംചെന്ന ടെക്നിക്കല്‍ ഹൈസ്കൂള്‍ ഇപ്പോഴും ഈ സ്ഥിതിയില്‍ തുടരുന്നത്. ഇവിടെ നേരത്തേ എം.എല്‍.എയായിരുന്ന മന്ത്രി പി.കെ. അബ്ദുറബ്ബ് താല്‍പര്യമെടുത്തണ് പോളിടെക്നിക് പ്രഖ്യാപനം. മുക്കം, മാനന്തവാടി, കണ്ണൂര്‍ ജില്ലയിലെ നടുവില്‍, ഹരിപ്പാട്, മഞ്ചേരി എന്നിവിടങ്ങളിലെ ടെക്നിക്കല്‍ ഹൈസ്കൂളുകള്‍ ഉള്ളിടത്ത് പുതുതായി അഞ്ച് പോളിടെക്നിക്കുകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചതായാണ് വിദ്യാഭ്യാസ മന്ത്രി അറിയിച്ചത്. 14.13 ഏക്കര്‍ ഭൂമിയുള്ള മഞ്ചേരിയില്‍ നിലവില്‍ എന്‍ജിനീയറിങ് കോളജിനുള്ള സൗകര്യങ്ങളുണ്ട്. പേരിനു പോലും ഒരു സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളജില്ലാത്ത മലപ്പുറം ജില്ലയില്‍ മഞ്ചേരി കേന്ദ്രീകരിച്ച് എന്‍ജിനീയറിങ് കോളജ് വേണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെട്ടിരുന്നത്. സമീപ ജില്ലകളിലെല്ലാം സര്‍ക്കാര്‍ മേഖലയില്‍ ഈ സംവിധാനമുണ്ടായിട്ടും മലപ്പുറം അവഗണിക്കപ്പെടുകയായിരുന്നുവെന്നാണ് പരാതി. മഞ്ചേരി, കുറ്റിപ്പുറം, നന്നംമുക്ക് എന്നിവിടങ്ങളിലാണ് ജില്ലയില്‍ ടെക്നിക്കല്‍ ഹൈസ്കൂള്‍. അങ്ങാടിപ്പുറം, തിരൂരങ്ങാടി, എന്നിവിടങ്ങളില്‍ സര്‍ക്കാര്‍ പോളിടെക്നിക്കുകളും കോട്ടക്കലില്‍ വനിതാ പോളിടെക്നിക്കുമുണ്ട്. എന്നാല്‍, ഒരു എന്‍ജിനീയറിങ് കോളജിന് വര്‍ഷങ്ങളായി മുറവിളിയാണ്. മഞ്ചേരിയില്‍ ടെക്നിക്കല്‍ ഹൈസ്കൂളില്‍ 360 വിദ്യാര്‍ഥികളും 40 ഓളം അധ്യാപകരുമുണ്ട്. പത്താം ക്ളാസില്‍ നൂറുശതമാനം വിജയം നേടി മുന്‍പന്തിയിലെത്തിയിരുന്നു. ടെക്നിക്കല്‍ ഹൈസ്കൂളില്‍ പഠിച്ചവര്‍ക്ക് പോളിടെക്നിക്കില്‍ പ്രവേശത്തിന് നേരത്തേ 20 ശതമാനം സംവരണമുണ്ടായിരുന്നത് ഇപ്പോള്‍ പത്തു ശതമാനമായി കുറച്ചു. സാങ്കേതിക വിദ്യാഭ്യാസം ക്രമമായി നടക്കാന്‍ ടെക്നിക്കല്‍ ഹൈസ്കൂളും പോളിടെക്നിക്കും എന്‍ജിനീയറിങ് കോളജും ഒരേ കോമ്പൗണ്ടില്‍ വരണമെന്നാണ് സര്‍ക്കാര്‍ താല്‍പര്യം. കോഴിക്കോട് വെസ്റ്റ്ഹില്ലില്‍ ഇതേ മാതൃകയിലാണ്. മഞ്ചേരിയില്‍ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ കോമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ടെക്നിക്കല്‍ ഹൈസ്കൂള്‍, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നിവ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്‍െറ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പോളിടെക്നിക്കും എന്‍ജിനീയറിങ് കോളജും കുറഞ്ഞത് 30 വര്‍ഷം മുമ്പെങ്കിലും വരേണ്ടിയിരുന്നെന്നാണ് നിരീക്ഷണം. സര്‍ക്കാര്‍ മേഖലയില്‍ വേണ്ടത്ര സ്ഥാപനങ്ങളില്ലെങ്കില്‍ ആശ്രയിക്കാവുന്ന എയ്ഡഡ്, അണ്‍ എയ്ഡഡ് മേഖലയിലും സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വേണ്ടത്ര മലപ്പുറത്തില്ല. ഇപ്പോള്‍ പ്രഖ്യാപിച്ച രീതിയില്‍ 13 വര്‍ഷം മുമ്പ് കേന്ദ്ര ഫണ്ടുകൊണ്ട് മഞ്ചേരിയില്‍ പോളിടെക്നിക് പ്രഖ്യാപിച്ചിരുന്നു. അത് പ്രഖ്യാപനത്തിലൊതുങ്ങി. മഞ്ചേരിയില്‍ അടുത്തവര്‍ഷമെങ്കിലും ക്ളാസ് തുടങ്ങണമെന്നാണ് ജനങ്ങളുടെ താല്‍പര്യം. |
രാഹുല്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണം; ഡി.ജി.പിക്ക് പരാതി നല്‍കി Posted: 12 Jun 2014 12:05 AM PDT പത്തനംതിട്ട: ജില്ലാ പൊലീസ് മേധാവി രാഹുല്‍ ആര്‍. നായര്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിലെ ദൂരൂഹതകള്‍ നീക്കണമെന്നാവശ്യപ്പെട്ട് പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതി സംസ്ഥാന കണ്‍വീനര്‍ എം.ജി. സന്തോഷ് കുമാര്‍ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി. രാഹുല്‍ ആര്‍.നായര്‍ പാറമട ഉടമയില്‍ നിന്ന് 17 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്. രാഹുല്‍ ചുമതലയേറ്റ ശേഷം അനധികൃത കരിങ്കല്‍ ക്വാറികള്‍, മണ്ണ്, മണല്‍ ഖനനങ്ങള്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചിരുന്നു. ജില്ലാ പൊലീസ് മേധാവി എന്ന രീതിയില്‍ ഉദ്യോഗസ്ഥന്‍െറ പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങള്‍ക്കും പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും സ്വീകാര്യത ഉളവാക്കിയിരുന്നു. ഏനാദിമംഗലം പഞ്ചായത്തിലെ കുന്നിട പാറമടയില്‍ രണ്ട് പേര്‍ മരിച്ച അപകടത്തില്‍ 304 വകുപ്പ് ചുമത്തി ക്വാറി ഉടമക്കെതിരെ കേസെടുത്തു. മൂന്ന് പേര്‍ മരിച്ച മണ്ണടി ഇഷ്ടിക കളം അപകടത്തില്‍ ഉചിതമായ നടപടിയെടുത്തു. സംസ്ഥാനത്തെ ഏറ്റവും വലിയ ക്വാറി യൂനിറ്റായ റാന്നി താലൂക്കിലെ വടശ്ശേരിക്കര വിംറോക് പാറമടയില്‍ പൊലീസ് റെയ്ഡ് നടത്തി 32 കിലോ സ്ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തതിനെ തുടര്‍ന്ന് പാറമട അടപ്പിച്ചു. ജില്ലാ പൊലീസ് മേധാവി അടച്ചു പൂട്ടാന്‍ നിര്‍ദേശിച്ച പാറമട സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍െറ നിര്‍ദേശ പ്രകാരം വീണ്ടും തുടന്നു കൊടുത്തു. ഇതിനെതിരെ പത്തനംതിട്ട ജില്ലയിലെ പരിസ്ഥിതി പ്രവര്‍ത്തകര്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. പത്തനംതിട്ട എസ്.പി രാഹുല്‍ ആര്‍. നായര്‍ക്കെതിരായ കൈക്കൂലി ആരോപണ കേസ് സുതാര്യവും നിഷ്പക്ഷവുമായ അന്വേഷണത്തിന് വിടണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു. |
പരാധീനതകളില്‍ നട്ടംതിരിഞ്ഞ് പാലാ ജനറല്‍ ആശുപത്രി Posted: 11 Jun 2014 11:48 PM PDT പാലാ: കോട്ടയം, ഇടുക്കി ജില്ലകളിലെ രോഗികള്‍ക്ക് ആശ്വാസമായി തുടക്കംകുറിച്ച പാലാ ജനറല്‍ ആശുപത്രി പരാധീനതകളില്‍ വീര്‍പ്പുമുട്ടുന്നു. മെഡിക്കല്‍ കോളജ് ആശുപത്രിക്ക് റഫറലായി ഉയര്‍ത്തിയാണ് പാലാ ജനറല്‍ ആശുപത്രിയില്‍ സൗകര്യങ്ങള്‍ ഒരുക്കിയത്. എന്നാല്‍, പ്രഖ്യാപനത്തിന് ശേഷം മൂന്നുവര്‍ഷം കഴിഞ്ഞിട്ടും ജനറല്‍ ആശുപത്രിക്ക് മുന്നോട്ടുപോകാന്‍ സാധിച്ചിട്ടില്ല. വേണ്ടത്ര ഡോക്ടര്‍മാരും മരുന്നുമില്ലാതെ നട്ടംതിരിയുന്ന ആശുപത്രി ഇപ്പോള്‍ രോഗികളെ സമീപത്തെ സ്വകാര്യ ആശുപത്രികളിലേക്കും മെഡിക്കല്‍ കോളജിലേക്കും പറഞ്ഞയക്കാനുള്ള റഫറലായാണ് പ്രവര്‍ത്തിക്കുന്നത്. 2004ല്‍ മീനച്ചില്‍ താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് സംസ്ഥാനത്തെ ആറാമത്തെ ജനറല്‍ ആശുപത്രിയായും സാധാരണക്കാര്‍ക്ക് ആധുനിക ചികിത്സസൗകര്യം സൗജന്യമായി ലഭ്യമാക്കുന്ന ജില്ലയിലെ രണ്ടാമത്തെ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രമായും ഉയര്‍ത്തിയിരുന്നു. എല്ലാ വിഭാഗങ്ങളിലും 24 മണിക്കൂറും സൂപ്പര്‍ സ്പെഷ്യാലിറ്റി രോഗനിര്‍ണയ-ചികിത്സസൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിന് 21 പുതിയ തസ്തികകള്‍ അനുവദിക്കുകയും ചെയ്തു. 183 മെഡിക്കല്‍, പാരാമെഡിക്കല്‍ തസ്തികകളുള്ള പ്രമുഖ ആശുപത്രി അധികൃതരുടെ കെടുകാര്യസ്ഥത മൂലം നാശാവസ്ഥയിലാണ്. 149 കിടക്കകളുള്ള ഇവിടെ ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്ത അവസ്ഥയാണ്. സൈക്യാട്രി, ത്വഗ് രോഗങ്ങള്‍, ഫോറന്‍സിക്, ഇ.എന്‍.ടി വിഭാഗങ്ങളും അനുവദിച്ചെങ്കിലും ആഴ്ചയിലൊരിക്കല്‍ പോലും ഡോക്ടര്‍മാര്‍ ഡ്യൂട്ടിക്കെത്തുന്നില്ല. ഇവര്‍ ലീവെടുത്ത് സ്വാകാര്യ ആശുപത്രികളില്‍ പാര്‍ട്-ടൈം ജോലിക്ക് പോകുന്നതായി വ്യാപക പരാതിയുണ്ട്. ചികിത്സക്ക് പ്രത്യേകം പടി വാങ്ങുന്ന ഡോക്ടര്‍മാരാണ് ഏറെയും. അത്യാഹിത സാഹചര്യങ്ങളില്‍ പോലും രക്തം, ഇ.സി.ജി, എക്സ്റേ തുടങ്ങിയ പരിശോധനകള്‍ക്ക് പോലും സ്വകാര്യ ലാബുകളിലേക്ക് പറഞ്ഞയക്കുന്നതായി പരാതിയുണ്ട്. ജനറല്‍ ആശുപത്രിയുടെ പഴഞ്ചന്‍ ആംബുലന്‍സാണ് ഇപ്പോഴും രോഗികളുമായി പായുന്നത്. ഇത് വഴിയില്‍ പണിമുടക്കുന്നതും പതിവാണ്. ദിനംപ്രതി ആയിരക്കണക്കിന് രോഗികളാണ് ഒ.പിയിലും അത്യാഹിതത്തിലുമായി എത്തുന്നത്. മണിക്കൂറുകള്‍ കാത്തുനിന്നാണ് പലരും മരുന്നുമായി മടങ്ങുന്നത്. പലപ്പോഴും തിരക്കുമൂലം പുലര്‍ച്ചെ ആശുപത്രിയിലെത്തി ക്യൂ നില്‍ക്കുന്ന രോഗികള്‍ക്ക് 10മണിയോടെയാണ് ആ വിഭാഗത്തില്‍ ഡോക്ടറില്ലെന്ന അറിയിപ്പ് ബന്ധപ്പെട്ടവരില്‍നിന്ന് ലഭിക്കുന്നത്. മരുന്ന് ലഭിക്കാതെ മണിക്കൂറുകളോളം ക്യൂവില്‍നിന്ന് മടങ്ങുന്നവരും ഏറെയാണ്. മീനച്ചില്‍ താലൂക്കിന് പുറമെ പീരുമേട്, കാഞ്ഞിരപ്പള്ളി, തൊടുപുഴ, കോട്ടയം താലൂക്കുകളില്‍ നിന്നുള്ള രോഗികളും പാലാ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്നുണ്ട്. |
ആര്യാടന് മന്ത്രിപ്പണിയിലല്ല താല്‍പര്യമെന്ന് വി.എസ് Posted: 11 Jun 2014 11:37 PM PDT തിരുവനന്തപുരം: വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദിനു മന്ത്രിപ്പണിയിലല്ല മറ്റു പണികളിലുമാണു താല്‍പര്യമെന്നു പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. മന്ത്രി സ്ഥാനം രാജിവച്ച് തനിക്ക് ഷൈന്‍ ചെയ്യാവുന്ന മറ്റു വല്ല പണിയും ആര്യാടന്‍ നോക്കണമെന്നും വി.എസ് പറഞ്ഞു. അപ്രഖ്യാപിത പവര്‍കട്ട് ചര്‍ച്ചയിലാണ് ആര്യാടനെ രൂക്ഷമായി വിമര്‍ശിച്ച് വി.എസ് രംഗത്തുവന്നത്. വൈദ്യുതിയുണ്ടെന്ന് ആര്യാടന്‍ മുഹമ്മദ് ജനത്തെ ബോധ്യപ്പെടുത്തണമെന്നും വി.എസ്.പറഞ്ഞു. ഉറങ്ങിയെണീറ്റപ്പോള്‍ കേരളത്തിന്‍്റെ നാല് അണക്കെട്ടുകള്‍ തമിഴ്നാട് കൊണ്ടു പോയി നിലവിലെ സാഹചര്യത്തില്‍ കേരളത്തിന്‍്റെ മുഖ്യമന്ത്രിയെയും വൈദ്യുതി മന്ത്രിയെയും തമിഴ്നാട് കൊണ്ടു പോയാലും ആരും അറിയില്ളെന്നും വി.എസ് പരിഹസിച്ചു. |
അരുവിക്കുഴി ഇക്കോ ടൂറിസ്റ്റ് കേന്ദ്രം സഞ്ചാരികള്‍ക്ക് അപകടക്കെണിയാകുന്നു Posted: 11 Jun 2014 11:29 PM PDT കട്ടപ്പന: ചെല്ലാര്‍കോവില്‍ അരുവിക്കുഴി ഇക്കോ ടൂറിസ്റ്റ് കേന്ദ്രം സഞ്ചാരികള്‍ക്ക് അപകടക്കെണിയാകുന്നു. തേക്കടിയില്‍നിന്ന് എട്ട് കിലോമീറ്റര്‍ അകലെ കേരള-തമിഴ്നാട് അതിര്‍ത്തിയിലാണ് ടൂറിസ്റ്റ് കേന്ദ്രം. സമുദ്രനിരപ്പില്‍നിന്ന് രണ്ടായിരം അടി ഉയരത്തിലാണ് ഈ സ്ഥലം. കേരളത്തില്‍ ഉല്‍ഭവിക്കുന്ന കുങ്കിരിപ്പെട്ടി നദി പശ്ചിമഘട്ടത്തില്‍നിന്ന് കുത്തനെ തമിഴ്നാട്ടിലേക്ക് പതിക്കുന്ന സ്ഥലമാണ് അരുവിക്കുഴി. ചെങ്കുത്തായ പാറക്കെട്ടിലേക്കാണ് വെള്ളം പതിക്കുന്നത്. ഈ കാഴ്ച കാണാനാണ് സഞ്ചാരികള്‍ എത്തുന്നത്. പാറക്കെട്ടില്‍ എപ്പോഴും വഴുക്കലുള്ളതിനാല്‍ വെള്ളത്തില്‍ ഇറങ്ങുന്നത് അപകടമാണ്. പത്ത് വര്‍ഷത്തിനിടെ നിരവധിപേര്‍ ഇവിടെ പൊലിഞ്ഞിട്ടുണ്ട്. പലരും ആത്മഹത്യക്ക് ഈ സ്ഥലം തെരഞ്ഞെടുത്തതിനാല്‍ ആത്മഹത്യ മുനമ്പെന്നും പേര് വീണിട്ടുണ്ട്. വിവാഹവീട്ടിലെത്തിയ അതിഥികളോടൊപ്പം അരുവിക്കുഴി ടൂറിസ്റ്റ് കേന്ദ്രം സന്ദര്‍ശിക്കാന്‍ പോയ യുവാവ് കാല്‍ തെന്നി വീണ് മരിച്ചതാണ് അരുവിക്കുഴിയില്‍ ഏറ്റവും ഒടുവിലത്തെ ദുരന്തം. കഴിഞ്ഞ രണ്ടിന് ഉച്ചക്കായിരുന്നു അപകടം. പുറ്റടി രാജാക്കണ്ടം കല്ലോലിക്കല്‍ ഉണ്ണിക്കുട്ടനാണ് (17) മരിച്ചത്. വെള്ളച്ചാട്ടം കണ്ട് തിരികെ പോരുമ്പോള്‍ കാല്‍ കഴുകാന്‍ ഇറങ്ങിയ ഉണ്ണിക്കുട്ടന്‍ വഴുതി പാറക്കെട്ടിലേക്ക് പതിക്കുകയായിരുന്നു. 200 അടി താഴ്ചയില്‍ കുരുങ്ങിക്കിടന്ന ഉണ്ണിക്കുട്ടനെ ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് സാഹസികമായാണ് മുകളിലെത്തിച്ചത്. അപകടത്തില്‍പ്പെടുന്നവര്‍ 1500 അടി താഴ്ചയില്‍ തമിഴ്നാട്ടിലേക്കാണ് പതിക്കുന്നത്. തമിഴ്നാട് പൊലീസാണ് ഇക്കാര്യത്തില്‍ നടപടിയെടുക്കേണ്ടത്. തന്മൂലം അപകടത്തില്‍പ്പെടുന്നവരെ രക്ഷിക്കാന്‍ നടത്തുന്ന ശ്രമം രണ്ട് സംസ്ഥാനങ്ങളിലെ പൊലീസ് വിഭാഗം ഏകോപിച്ച് ചെയ്യേണ്ടിവരും. പലപ്പോഴും തമിഴ്നാട് പൊലീസ് നിസ്സഹകരിക്കുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ഏറെ വൈകുന്നു. തന്മൂലം രക്ഷിക്കാനുള്ള ശ്രമം ഇതുവരെ വിജയിച്ചിട്ടില്ല. അരുവിക്കുഴിയിലെ അപകടക്കെണി സംബന്ധിച്ച് മുന്നറിയിപ്പ് ബോര്‍ഡും സ്ഥാപിച്ചിട്ടില്ല. അപകടമുഖത്ത് വേലികെട്ടി സംരക്ഷണമേര്‍പ്പെടുത്തണമെന്ന പ്രദേശവാസികളുടെ ആവശ്യം സര്‍ക്കാര്‍ ചെവിക്കൊണ്ടില്ല. ചെല്ലാര്‍കോവില്‍ ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായി ഇവിടെ ഇന്‍ഫര്‍മേഷന്‍ കൗണ്ടര്‍ പ്രവര്‍ത്തിച്ചിരുന്നു. ഇപ്പോള്‍ ഇത് അടച്ചിട്ടിരിക്കുകയാണ്. പ്രദേശത്ത് സ്ഥിരം കാവല്‍ക്കാരെ നിയമിക്കുകയും മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്താല്‍ ഒരുപരിധി വരെ അപകടം ഒഴിവാക്കാം. സീസണില്‍ നൂറുകണക്കിന് ടൂറിസ്റ്റുകളാണ് പ്രതിദിനം ഇവിടെ എത്തുന്നത്. തേക്കടിയില്‍ എത്തുന്ന വിദേശ ടൂറിസ്റ്റുകളില്‍ പലരും ചെല്ലാര്‍കോവില്‍ അരുവിക്കുഴി ഇക്കോ ടൂറിസ്റ്റ് കേന്ദ്രവും സന്ദര്‍ശിച്ചാണ് മടങ്ങാറ്. |
തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ ക്ളര്‍ക്ക് നിയമനം വിവാദത്തില്‍ Posted: 11 Jun 2014 11:28 PM PDT തൊടുപുഴ: തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ പുതുതായി ആരംഭിക്കുന്ന സി.ടി സ്കാന്‍ യൂനിറ്റില്‍ ചട്ടങ്ങള്‍ ലംഘിച്ച് ഇല്ലാത്ത തസ്തികയിലേക്ക് നിയമനം നടത്താനുള്ള നീക്കം വിവാദമാകുന്നു. ഗസറ്റഡ് റാങ്കില്‍ വിരമിച്ച ഉദ്യോഗസ്ഥയെയാണ് പ്രവൃത്തിപരിചയത്തിന്‍െറ പേരില്‍ എല്‍.ഡി ക്ളര്‍ക്ക് തസ്തികയിലേക്ക് നിയമിക്കാന്‍ നീക്കം നടക്കുന്നത്. ഇതിന് പിന്നില്‍ വന്‍ അഴിമതിയുണ്ടെന്നാണ് ആരോപണം.അഭ്യസ്തവിദ്യരായ നൂറുകണക്കിന് യുവാക്കള്‍ ജോലിക്കായി അലയുമ്പോഴാണ് പ്രതിമാസം 20,000 രൂപ ശമ്പളം വാങ്ങുന്ന റിട്ട. ഉദ്യോഗസ്ഥയെ ആശുപത്രി ഭരണസസമിതി മുന്‍കൈയെടുത്ത് നിയമിക്കാന്‍ ഒരുങ്ങുന്നത്. സി.ടി സ്കാന്‍ യൂനിറ്റില്‍ എല്‍.ഡി ക്ളര്‍ക്കിന്‍െറ ആവശ്യം തന്നെയില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈ സാഹചര്യത്തില്‍ ഇവരെ നിയമിക്കാന്‍ കൃത്രിമമായി തസ്തിക സൃഷ്ടിച്ചെന്നാണ് ആരോപണം. അതേസമയം, സി.ടി സ്കാന്‍ യൂനിറ്റില്‍ ക്ളര്‍ക്കിന്‍െറ സേവനം അനിവാര്യമാണെന്നും പ്രവൃത്തിപരിചയം കണക്കിലെടുത്താണ് വിരമിച്ച ഉദ്യോഗസ്ഥയെ നിയമിക്കുന്നതെന്നും താലൂക്ക് ആശുപത്രി സൂപ്രണ്ട് സജീവ് 'മാധ്യമ'ത്തോട് പറഞ്ഞു. സി.ടി സ്കാന്‍ യൂനിറ്റില്‍ പുതിയ ആളെ നിയമിച്ചാല്‍ കാര്യങ്ങള്‍ പഠിച്ചെടുക്കാന്‍ കൂടുതല്‍ സമയമെടുക്കും. യൂനിറ്റിന്‍െറ പ്രവര്‍ത്തനം എത്രയും വേഗം സുഗമമാക്കുകയാണ് ലക്ഷ്യം. ആശുപത്രി ഭരണസമിതിയുടെ തീരുമാനം നടപ്പാക്കുക മാത്രമേ തനിക്ക് ചെയ്യാനുള്ളൂ എന്നും മറിച്ചൊരു തീരുമാനമുണ്ടായാല്‍ നടപ്പാക്കുന്നതില്‍ തടസ്സമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനിടെ, നിയമനനീക്കം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ രംഗത്തെത്തിയിട്ടുണ്ട്. ഭരണസമിതിയുടെ തീരുമാനം എന്തുവന്നാലും നടപ്പാക്കുമെന്ന സൂപ്രണ്ടിന്‍െറ നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് ഡി.വൈ.എഫ്.ഐ ബ്ളോക് പ്രസിഡന്‍റ് കെ.കെ. ഷിംനാസും സെക്രട്ടറി ആര്‍. പ്രശോഭും പറഞ്ഞു. ഉടന്‍ ആശുപത്രി ഭരണസമിതി യോഗം വിളിച്ചുചേര്‍ത്ത് തീരുമാനം പുന$പരിശോധിച്ചില്ലെങ്കില്‍ പ്രത്യക്ഷ സമരപരിപാടികള്‍ ആരംഭിക്കുമെന്നും അവര്‍ അറിയിച്ചു. |
10 നഗരസഭകളിലെ റോഡ് നവീകരണ തടസ്സം നീങ്ങി Posted: 11 Jun 2014 11:20 PM PDT കാസര്‍കോട്: മുഖ്യമന്ത്രിയും മൂന്ന് മന്ത്രിമാരും ചേര്‍ന്ന സമിതി ഭരിക്കുന്ന തദ്ദേശ സ്വയംഭരണ വകുപ്പിന്‍െറ കെടുകാര്യസ്ഥതയില്‍ കുടുങ്ങിയ 10 നഗരസഭകളിലെ റോഡ് നവീകരണ തടസ്സം നീങ്ങി. മലപ്പുറം, കണ്ണൂര്‍, നിലമ്പൂര്‍, കോട്ടക്കല്‍, തൊടുപുഴ, പാല, കോട്ടയം, ആലപ്പുഴ, പാലക്കാട്, കാസര്‍കോട് എന്നീ നഗരസഭകളില്‍ നടക്കേണ്ട 37.6 കോടി രൂപയുടെ റോഡ് നവീകരണ പദ്ധതികളാണ് മുടങ്ങിക്കിടന്നത്. റോഡുകളുടെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി കഴിഞ്ഞ വര്‍ഷം മേയ് അഞ്ചിന് പൊതുമരാമത്ത് വകുപ്പ് ചീഫ് എന്‍ജിനീയര്‍ സര്‍ക്കാറിന് കത്ത് നല്‍കിയിരുന്നു. എന്നാല്‍, സാമ്പത്തിക വര്‍ഷാവസാനമായ 2014 മാര്‍ച്ച് മൂന്നിനാണ് നടപടിയുണ്ടായത്. മലപ്പുറം 15 കോടി, കണ്ണൂര്‍ അഞ്ച് കോടി, നിലമ്പൂര്‍, കോട്ടക്കല്‍ 4.50 കോടി വീതം, തൊടുപുഴ 1.45 കോടി, പാല, കോട്ടയം, ആലപ്പുഴ, പാലക്കാട്, കാസര്‍കോട് 1.43 കോടി വീതം എന്നിങ്ങനെ റോഡ് നവീകരണ ഫണ്ട് അനുവദിക്കുന്നതിന് ഭരണാനുമതി നല്‍കിയായിരുന്നു ഉത്തരവ്. എന്നാല്‍, നിര്‍വഹണ ഏജന്‍സിയെ സംബന്ധിച്ച് വ്യക്തത ഇല്ലാത്തതിനാല്‍ പ്രവൃത്തി തുടങ്ങാനായില്ല. പൊതുമരാമത്ത് വഴിയാണ് നിര്‍വഹണം നടത്തേണ്ടതെന്ന് വ്യക്തമാക്കി തദ്ദേശ സ്വയംഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജെയിംസ് വര്‍ഗീസ് ഈ മാസം രണ്ടിന് ഇറക്കിയ ഉത്തരവ് ബന്ധപ്പെട്ട നഗരസഭകളില്‍ ലഭിച്ചു. തുക നഗരസഭകള്‍ പൊതുമരാമത്ത് വകുപ്പിന്‍െറ ബന്ധപ്പെട്ട ശീര്‍ഷകത്തില്‍ നിക്ഷേപിക്കണമെന്ന വ്യവസ്ഥ ഉത്തരവില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. അനുവദിച്ച തുക നടപ്പു സാമ്പത്തിക വര്‍ഷത്തെ റോഡ്സംരക്ഷണ ഫണ്ടില്‍ സര്‍ക്കാര്‍ കുറവ് വരുത്തും. റോഡുകളുടെ നവീകരണം പൊതുമരാമത്ത് വകുപ്പ് നടത്തി നഗരസഭകളെ ഏല്‍പിക്കുന്ന നടപടിയാണ് ഇനി വേണ്ടത്. ചീഫ് എന്‍ജിനീയറുടെ റിപ്പോര്‍ട്ടിന്മേലുള്ള നടപടി പ്രാവര്‍ത്തികമാകുന്നത് മൂന്നാം സാമ്പത്തിക വര്‍ഷത്തില്‍ പ്രതികൂല കാലാവസ്ഥയിലാണ്. തദ്ദേശ സ്വയംഭരണ വകുപ്പ് ചുമതല ഒരു മന്ത്രിക്ക് നല്‍കാതെയുള്ള ഉമ്മന്‍ചാണ്ടി മന്ത്രിസഭാ ക്രമീകരണം പ്രശ്നങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. തദ്ദേശസ്വയംഭരണം വകുപ്പായി നിലനിര്‍ത്തുകയും ഭരണത്തിന് മന്ത്രിതല സമിതിയുണ്ടാക്കുകയും ചെയ്ത് ഉത്തരവിറക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. മുഖ്യമന്ത്രി, ഗ്രാമവികസനം, പഞ്ചായത്ത്, നഗരകാര്യം എന്നീ വകുപ്പ് മന്ത്രിമാര്‍ ചേര്‍ന്ന സമിതിയാണ് തദ്ദേശ സ്വയംഭരണ വകുപ്പ് ഭരിക്കുന്നത്. ഗ്രാമവികസന, പഞ്ചായത്ത്, നഗരകാര്യ വകുപ്പുകള്‍ക്ക് സെക്രട്ടറിമാറില്ല. ഈ വകുപ്പുകളുടെ തീരുമാനങ്ങള്‍ തദ്ദേശ സ്വയംഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ മുന്നിലെത്തിച്ചാണ് ഉത്തരവിറങ്ങുന്നത്. ഇതിലുണ്ടാവുന്ന സ്വാഭാവിക കാലതാമസം പദ്ധതികളെ ബാധിക്കുന്നു. |
അണക്കെട്ടുകള്‍ കേരളത്തിന് നഷ്ടപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി Posted: 11 Jun 2014 11:11 PM PDT തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അടക്കം നാലു അണക്കെട്ടുകള്‍ കേരളത്തിന് നഷ്ടമായെന്ന ആരോപണം തെറ്റാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നാഷനല്‍ ഡാം രജിസ്റ്റര്‍ പ്രകാരം മുല്ലപ്പെരിയാര്‍, പറമ്പിക്കുളം, പെരുവാരിപള്ളം, തുണക്കടവ് അണക്കെട്ടുകളുടെ ഉടമസ്ഥാവകാശം കേരളത്തിനാണെന്നും അദ്ദേഹം പറഞ്ഞു. ഡാമുകളുടെ ഉടമാസ്ഥാവകാശം കേരളത്തിന് നഷ്ടപ്പെട്ടകാര്യം കഴിഞ്ഞ ദിവസം പ്രതിപക്ഷമാണ് നിയമസഭയില്‍ ഉന്നയിച്ചത്. മുഖ്യമന്ത്രിയുടെ മറുപടി തൃപ്തികരമല്ളെന്ന് പ്രതിപക്ഷം വ്യക്തമാക്കി. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ നിര്‍ത്തിവച്ചു. |
No comments:
Post a Comment