ഞാന്‍ മനുഷ്യനാണ്,എനിക്കും തെറ്റുകള്‍ പറ്റും -കെജ് രിവാള്‍ Madhyamam News Feeds |
- ഞാന്‍ മനുഷ്യനാണ്,എനിക്കും തെറ്റുകള്‍ പറ്റും -കെജ് രിവാള്‍
- നഗരത്തില്‍ നാളെ മുതല്‍ ഗതാഗത പരിഷ്കാരം
- അകമലവാരം വനമേഖലയില്‍ വേട്ട നടക്കുന്നതിന് തെളിവ്
- കാര്‍ഷിക വികസനം, വിദേശ നിക്ഷേപം എന്നിവക്ക് ഊന്നല്‍; എല്ലാവര്‍ക്കും വൈദ്യുതിയും ജലവും ഉറപ്പാക്കും
- ഡറാഡൂണ്‍ വ്യാജ ഏറ്റുമുട്ടല്‍: 17 പൊലീസുകാര്‍ക്ക് ജീവപര്യന്തം
- കളിയാവേശത്തിന്‍െറ മലവെള്ളപ്പാച്ചില്‍
- അംബേദ്കറുടെ ചിത്രമുപയോഗിച്ച് ഫേസ്ബുക് പോസ്റ്റ്; മഹാരാഷ്ട്രയില്‍ സംഘര്‍ഷം
- ടിയാനെന്‍മെന്‍ കൂട്ടക്കൊലക്കുമുമ്പ് എടുത്ത ചിത്രങ്ങള്‍ പുറത്ത്
- ആവേശത്തിരയിളക്കം
- തിരുവല്ലയില്‍ ബസുകള്‍ കൂട്ടിയിടിച്ച് 48 പേര്‍ക്ക് പരിക്ക്
ഞാന്‍ മനുഷ്യനാണ്,എനിക്കും തെറ്റുകള്‍ പറ്റും -കെജ് രിവാള്‍ Posted: 09 Jun 2014 01:00 AM PDT Image: ന്യൂഡല്‍ഹി: ‘ഞാന്‍ ഒരു മനുഷ്യനാണ്, തെറ്റുകള്‍ പറ്റും’. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിലെ തോല്‍വിയില്‍ വിമര്‍ശന ശരങ്ങള്‍ ഏറ്റുവാങ്ങിയ ആപ് നേതാവ് കെജ് രിവാളിന്‍റേതാണ് ഈ വാക്കുകള്‍. പാര്‍ട്ടിയുടെ ത്രിദിന ദേശീയ എക്സിക്യൂട്ടിവ് യോഗത്തില്‍ ആണ് കെജ് രിവാള്‍ ഇതു പറഞ്ഞത്. പാര്‍ട്ടിക്കകത്ത് ജാനാധിപത്യം ഇല്ളെന്നു പറഞ്ഞത് ആപ് നേതാക്കളായ യോഗേന്ദ്ര യാദവും ഷാസിയ ഇല്‍മിയും രാജി വെച്ചിരുന്നുവെങ്കിലും ഇരുവരുടെയും രാജി പാര്‍ട്ടി ദേശീയ എക്സിക്യൂട്ടിവ് നിരാകരിച്ചിരുന്നു. ഇപ്പോള്‍ പാര്‍ട്ടിയെ പുനര്‍ നിര്‍മിക്കേണ്ട സമയമാണ്. ബൂത്ത് തലം തൊട്ട് ദേശീയ തലം വരെ പാര്‍ട്ടിയെ അഴിച്ചു പണിയും. പുതു മുഖങ്ങളെ കൊണ്ടു വരും. ഗ്രാമങ്ങളിലേക്ക് കടന്നു ചെന്ന് കൂടുതല്‍ പേരെ പാര്‍ട്ടിയില്‍ ചേര്‍ക്കും. ഈ ദൗത്യത്തിന് ‘മിഷന്‍ വിസ്താര്‍’ എന്ന് നാമകരണം ചെയ്യുമെന്നും കെജ് രിവാള്‍ അറിയിച്ചു. നാലു സീറ്റുകള്‍ മാത്രമാണ് നേടാനായതെങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആപ് മെച്ചപ്പെട്ട പ്രകടനം കാഴ്ച വെച്ചതായും പ്രഥമ തെരഞ്ഞെടുപ്പില്‍ തന്നെ പുതിയതും ചെറുതുമായ ഒരു പാര്‍ട്ടി ഇത്ര സീറ്റുകള്‍ നേടുന്നത് എവിടെയെങ്കിലും സംഭവിച്ചതായി കേട്ടിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. പാര്‍ട്ടിയെ പുനസംഘടിപ്പിക്കുന്നതിന് ആറംഗ കമ്മിറ്റിയെ നിയോഗിക്കുമെന്നും കര്‍ണാടക യൂണിറ്റിന്‍റെ പാര്‍ട്ടി കണ്‍വീനര്‍ പൃഥ്വി റെഡ്ഢി കമ്മിറ്റിയെ നയിക്കുമെന്നും കെജ് രിവാള്‍ കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയ കാര്യ കമ്മിറ്റിയെയും പുനസംഘടിപ്പിക്കും. ഡല്‍ഹിയില്‍ വൈദ്യുതി പ്രതിസന്ധി സൃഷ്ടിക്കുകയാണ് ബി.ജെ.പിയെന്നു പറഞ്ഞ കെജ് രിവാള്‍ പാചക വാതക വില വര്‍ധിപ്പിക്കുന്നതിന്‍ നിന്ന് കേന്ദ്രം പിന്‍മാറണമെന്നും ആവശ്യപ്പെട്ടു. |
നഗരത്തില്‍ നാളെ മുതല്‍ ഗതാഗത പരിഷ്കാരം Posted: 09 Jun 2014 12:26 AM PDT തൃശൂര്‍: നഗരത്തില്‍ ചൊവ്വാഴ്ച മുതല്‍ ഗതാഗത പരിഷ്കാരം പ്രാബല്യത്തില്‍ വരും. സ്ഥിരം സംവിധാനമാക്കുന്നതിനായി പരീക്ഷണാടിസ്ഥാനത്തിലാണ് ഗതാഗത പരിഷ്കാരം നടപ്പാക്കുന്നത്. |
അകമലവാരം വനമേഖലയില്‍ വേട്ട നടക്കുന്നതിന് തെളിവ് Posted: 09 Jun 2014 12:02 AM PDT പാലക്കാട്: മലമ്പുഴ അകമലവാരത്തെ അടുപ്പുകൂട്ടിമലയുടെ താഴ്വാരത്തെ പട്ടിവെളിയില്‍നിന്ന് ഞായറാഴ്ച വനം വകുപ്പിന്‍െറ ഫ്ളയിങ് സ്ക്വാഡ് ഒരു കാട്ടുപോത്തിന്‍െറ കൊമ്പോടു കൂടിയ തല ഭാഗം കണ്ടെടുത്തു. |
കാര്‍ഷിക വികസനം, വിദേശ നിക്ഷേപം എന്നിവക്ക് ഊന്നല്‍; എല്ലാവര്‍ക്കും വൈദ്യുതിയും ജലവും ഉറപ്പാക്കും Posted: 09 Jun 2014 12:02 AM PDT Image: ന്യൂഡല്‍ഹി: കാര്‍ഷിക വികസനത്തിനും ദാരിദ്ര്യ നിര്‍മാര്‍ജനത്തിനും പരമാവധി മേഖലകളില്‍ വിദേശ നിക്ഷേപത്തിനും നരേന്ദ്രമോദി സര്‍ക്കാര്‍ പ്രത്യേക ഊന്നല്‍ നല്‍കുമെന്ന് രാഷ്ട്രപതിയുടെ നയപ്രഖ്യാപനം. ചൈനയുമായുള്ള ബന്ധം ശക്തിപ്പെടുത്തും. രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും വീട് യാഥാര്‍ഥ്യമാക്കും. നിയമനിര്‍മാണ സഭകളില്‍ വനിതകള്‍ക്ക് മൂന്നിലൊന്ന് സംവരണം ഉറപ്പാക്കും. വിദ്യാഭ്യാസ, ആരോഗ്യ മേഖലകള്‍ക്ക് മുന്തിയ പരിഗണന നല്‍കുമെന്നും രാഷ്ട്രപതി പ്രണബ് മുഖര്‍ജി നയപ്രഖ്യാപന പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. ഭക്ഷവിലക്കയറ്റം തടയും. നികുതിഘടന ലഘൂകരിക്കും. പരമാവധി മേഖലകളില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം. വടക്ക് കിഴക്കന്‍ മേഖലയിലെ നുഴഞ്ഞുകയറ്റം ശക്തിയായി തടയും. കശ്മീരി പണ്ഡിറ്റുകള്‍ക്ക് സ്വദേശത്തേക്ക് മടങ്ങാന്‍ അവസരമൊരുക്കും. അഴിമതി തടയാന്‍ ലോക്പാല്‍ ബില്‍ ശക്തിപ്പെടുത്തും. കാര്‍ഷിക മേഖലയില്‍ പൊതു-സ്വകാര്യ പങ്കാളിത്തം നടപ്പിലാക്കും. ടെലികോം സ്പെക്ട്രം, കല്‍ക്കരി, ധാതുക്കള്‍ എന്നിവ അനുവദിക്കുവാന്‍ സുതാര്യ നിയമം നടപ്പാക്കുമെന്നും നയപ്രഖ്യാപനത്തില്‍ പറയുന്നു. കാര്‍ഷിക വികസനത്തിന് പ്രത്യേക ഊന്നല്‍. ഗ്രാമീണ ജനതയുടെ ജീവിത നിലവാരം മെച്ചപ്പെടുത്തും. അടിസ്ഥാന സൗകര്യ വികസനത്തിന് മുന്‍തൂക്കം നല്‍കും. കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാന്‍ കര്‍ശന നടപടി സ്വീകരിക്കും. അഴിമതിക്ക് ഇനി സ്ഥാനമുണ്ടാകില്ളെന്നും രാജ്യത്ത് ഇനി കാര്‍ഷിക ആത്മഹത്യ ഉണ്ടാകില്ളെന്നും നയപ്രഖ്യാപനം ഉറപ്പുനല്‍കുന്നു. "സര്‍വര്‍ക്കുമൊപ്പം സര്‍വരുടേയും വികാസം" എന്നത് മുദ്യാവാക്യവും "ചെറിയ സര്‍ക്കാര്‍ വിപുലമായ ഭരണം" എന്നത് ലക്ഷ്യവുമാണെന്ന് നയപ്രഖ്യാപനം വ്യക്തമാക്കുന്നു. നല്ല ഭരണത്തിനുള്ള ഉറച്ച ജനവിധിയാണ് ലഭിച്ചതെന്ന് പ്രസംഗത്തിന്‍െറ ആമുഖമായി രാഷ്ട്രപതി പറഞ്ഞു. രാജ്യത്തിന് പ്രതീക്ഷ നല്‍കുന്ന ജനവിധിയാണിത്. സഭാ പ്രവര്‍ത്തനം ക്രിയാത്മകമാക്കണം. രണ്ടാം തവണയും വനിതയെ ലോക്സഭാ സ്പീക്കറായി തെരഞ്ഞെടുത്തത് ചരിത്രമാണ്. ജനങ്ങള്‍ സുസ്ഥിരതക്ക് വേണ്ടിയാണ് വോട്ട് ചെയ്തതെന്നും പ്രസംഗത്തില്‍ പറയുന്നു. നല്ല ഭരണത്തിലൂടെ വികസനമാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 30 വര്‍ഷത്തിന് ശേഷമാണ് ഏകകക്ഷി ഭരണം രാജ്യത്ത് വരുന്നതെന്നും പ്രസംഗത്തില്‍ പറയുന്നു. നയപ്രഖ്യാപന പ്രസംഗത്തില്‍ നിന്ന്:
|
ഡറാഡൂണ്‍ വ്യാജ ഏറ്റുമുട്ടല്‍: 17 പൊലീസുകാര്‍ക്ക് ജീവപര്യന്തം Posted: 08 Jun 2014 11:54 PM PDT Image: ന്യൂഡല്‍ഹി: 22കാരനായ എം.ബി.എ ബിരുദധാരി രണ്‍ബീര്‍ സിങിനെ വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ കേസില്‍ 17 പൊലീസുകാര്‍ക്ക് ജീവപര്യന്തം തടവ്. 17 പേര്‍ക്കും 20,000 രൂപ വീതം പിഴയും കോടതി വിധിച്ചു. കുറ്റക്കാരനല്ളെന്ന് കണ്ടത്തെിയ ഒരാളെ കേസില്‍ വെറുതെ വിട്ടു. ഡല്‍ഹിയിലെ സി.ബി.ഐ കോടതിയാണ് ഉത്തരാഖണ്ഡ് പൊലീസിലെ ഉ േദ്യാഗസ്ഥര്‍ക്കെതിരെ ശിക്ഷ വിധിച്ചത്. ഡൂണ്‍ വാലിയിലെ പിടിച്ചുപറി സംഘത്തില്‍ കണ്ണിയാണ് രണ്‍ബീര്‍ സിങ് എന്നായിരുന്നു പൊലീസിന്‍െറ ആരോപണം. പൊലീസുകാര്‍ക്കെതിരെ കുറ്റം തെളിയിക്കാന്‍ പ്രൊസിക്യൂഷന് കഴിഞ്ഞു. രണ്‍ബീര്‍ സിങിന് വെടിയേറ്റത് എ.കെ 47 തോക്കുപയോഗിച്ചാണെന്നും തെളിയിക്കപ്പെട്ടു. കേസില്‍ അറസ്റ്റിലായ 18ല്‍ 17 പേരും കുറ്റക്കാരാണെന്ന് കോടതി കണ്ടത്തെിയിരുന്നു. കൊലപാതകം, തെളിവ് നശിപ്പിക്കല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നിവയാണ് ഇവര്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍. |
കളിയാവേശത്തിന്‍െറ മലവെള്ളപ്പാച്ചില്‍ Posted: 08 Jun 2014 11:47 PM PDT മലപ്പുറം: റോഡ്ഷോകള്‍ക്ക് പിന്നാലെ അര്‍ജന്‍റീന-ബ്രസീല്‍ 'സ്വപ്ന ഫൈനല്‍' കൂടി അരങ്ങേറിയതോടെ മലപ്പുറത്ത് ആവേശത്തിന്‍െറ മലവെള്ളപ്പാച്ചില്‍. ലോകകപ്പിന് പന്തുരുളാന്‍ മൂന്നുനാള്‍ മാത്രം ശേഷിക്കെ ബ്രസീലിലൊഴിച്ച് മറ്റെങ്ങും കാണാന്‍ സാധ്യതയില്ലാത്ത ആഘോഷമാണ് ഇവിടെ നടക്കുന്നത്. ഞായറാഴ്ച വൈകുന്നേരം കോട്ടപ്പടി മൈതാനത്ത് കളി കാണാനെത്തിയത് അഭൂതപൂര്‍വമായ ജനക്കൂട്ടം. രാവിലെയും ഉച്ചക്കും പെയ്ത ചാറ്റല്‍മഴകള്‍ വൈകുന്നേരം മാറിനിന്നത് കാണികള്‍ക്ക് അനുഗ്രഹമായി. |
അംബേദ്കറുടെ ചിത്രമുപയോഗിച്ച് ഫേസ്ബുക് പോസ്റ്റ്; മഹാരാഷ്ട്രയില്‍ സംഘര്‍ഷം Posted: 08 Jun 2014 11:29 PM PDT Image: മുംബൈ: ഇന്ത്യന്‍ ഭരണഘടനാ ശില്‍പിയും ദലിത് നേതാവുമായ ഡോ.ബി.ആര്‍ അംബേദ്കറുടെ ചിത്രം മോശമായ തരത്തില്‍ ഉപയോഗിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടതിനെ ചൊല്ലി മഹാരാഷ്ട്രയില്‍ സംഘര്‍ഷം. ശനിയാഴ്ച രാത്രിയാണ് ഒൗറംഗാബാദിലും സോലാപൂരിലും സംഘര്‍ഷം തുടങ്ങിയത്. ഇതിന്‍റെ പിന്നിലുള്ള ‘അജ്ഞാതര്‍’ക്കുമേല്‍ പുണെ പൊലീസിന്‍റെ സൈബര്‍സെല്‍ കേസ് രജിസ്റ്റര്‍ ചെയ്തു. മറാത്ത രാജാവ് ശിവജിയുടെ അപകീര്‍ത്തികരമായ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ മുഹ്സിന്‍ ശൈഖ് എന്ന ഐ.ടി വിദഗ്ധനെ തല്ലിക്കൊന്ന് ദിവസങ്ങള്‍ക്കകമാണ് പുതിയ സംഭവം. കൊലക്കു പിന്നില്‍ തീവ്ര ഹിന്ദുത്വ സംഘടനയായ ഹിന്ദു രാഷ്ട്ര സേന പ്രവര്‍ത്തകര്‍ ആണെന്നാണ് പുണെ പൊലീസ് പറയുന്നത്. സംഭവത്തില്‍ മുഹ്സിന്‍ ശൈഖ് നിരപരാധിയാണെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി ആര്‍. ആര്‍. പാട്ടീലും വ്യക്തമാക്കിയിരുന്നു. പുതിയ സംഘര്‍ഷത്തില്‍ അഞ്ചു സര്‍ക്കാര്‍ ബസുകള്‍ അക്രമികള്‍ കത്തിച്ചതായും ഒൗറംഗാബാദിലും സോലാപൂരിലും കല്ളേറുകള്‍ നടന്നതായും പൊലീസ് പറഞ്ഞു. അപകീര്‍ത്തികരമായ ചിത്രം ഡിലീറ്റ് ചെയ്തിട്ടുണ്ടെങ്കിലും ഇത് പോസ്റ്റ് ചെയ്ത സെര്‍വറിന്‍റെ ഐ.പി അഡ്രസും വിശദാംശങ്ങളും പുണെ പൊലീസ് ഫേസ്ബുക്ക് അധികൃതരോട് തേടിയിട്ടുണ്ട്. അതേസമയം, മുഹ്സിന്‍ ശൈഖിന്‍റെ കൊലയുമായി ബന്ധപ്പെട്ട പ്രാഥമികാന്വേഷണ റിപോര്‍ട്ട് സംസ്ഥാന ആഭ്യന്തര വകുപ്പ് കേന്ദ്ര സര്‍ക്കാറിന് കൈമാറി. എന്നാല്‍, ഇത് ഒരു സാമുദായിക കലാപമെന്ന തരത്തില്‍ അന്വേഷിക്കണമെന്നാണ് കേന്ദ്രം സംസ്ഥാനത്തിന് നല്‍കിയ നിര്‍ദേശമെന്ന് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. |
ടിയാനെന്‍മെന്‍ കൂട്ടക്കൊലക്കുമുമ്പ് എടുത്ത ചിത്രങ്ങള്‍ പുറത്ത് Posted: 08 Jun 2014 11:23 PM PDT Image: ന്യൂയോര്‍ക്ക്: ചൈനയിലെ ടിയാനെന്‍മെന്‍ സ്ക്വയറിലെ പ്രക്ഷോഭത്തെ ചൈനീസ് ഭരണകൂടം അടിച്ചമര്‍ത്തുന്നതിന് തൊട്ടുമുമ്പുള്ള ചിത്രങ്ങള്‍ പുറത്ത്. ന്യൂയോര്‍ക്കില്‍ സ്ഥിരതാമസമാക്കിയ ഷെല്ലി ഴാങ് എന്ന ചൈനീസ് സ്ത്രീക്കാണ് ചിത്രങ്ങള്‍ ലഭിച്ചത്. തന്‍െറ പിതാവിനെയും ടിയാനെന്‍മെന്‍ സ്ക്വയറിനെയും പറ്റി ലേഖനം എഴുതാന്‍ വേണ്ടി പഴയ കുടുംബ ചിത്രങ്ങള്‍ പരതുമ്പോള്‍ ഒരു ഷൂബോക്സില്‍ നിന്നാണ് ഇവര്‍ക്ക് ചിത്രത്തിന്‍െറ നെഗറ്റീവ് ഫിലിം ലഭിച്ചത്. ഇത് പരിശോധിച്ചപ്പോഴാണ് ചൈനീസ് ചരിത്രത്തിലെ കറുത്ത ദിനങ്ങളായ 1989 ജൂണ്‍ 3, 4 തീയതികളില്‍ പ്രക്ഷോഭകര്‍ സൈനിക ടാങ്കറുകള്‍ക്ക് ഇരയാവുന്നതിന് മുമ്പുള്ള അപൂര്‍വ ഫോട്ടോകളാണെന്ന് മനസ്സിലായത്. ടിയാനെന്‍മെന്‍ പ്രക്ഷോഭത്തിന്‍െറ വളരെ പരിമിതമായ ചിത്രങ്ങളും വിവരങ്ങളും മാത്രമാണ് പുറം ലോകത്തിന് ലഭിച്ചിരുന്നത്. പ്രക്ഷോഭം അടിച്ചമര്‍ത്തിയതിനെപ്പറ്റി പുറംലോകമറിയാതിരിക്കാന്‍ മാധ്യമ സെന്‍സര്‍ഷിപ്പ് ഉള്‍പ്പടെ ഭരണകൂടം ഏര്‍പ്പെടുത്തിയിരുന്നു. ചാങാന്‍ അവന്യൂവില്‍ നിന്ന് ടിയാനെന്‍മെന്‍ സ്ക്വയറിലേക്ക് നടത്തിയ മാര്‍ച്ചും ചിത്രങ്ങളിലുണ്ട്. തങ്ങള്‍ക്ക് വരാന്‍ പോവുന്ന ദുരന്തം അറിയാതെ സന്തോക്ഷത്തോടെയും പ്രതീക്ഷയോടെയുമാണ് സമരക്കാരെ ചിത്രങ്ങളില്‍ കാണുന്നത്. 1989 ഏപ്രിലിലാണ് ഹൂ യോബാങ് എന്ന കമ്യൂണിസ്റ്റ് നേതാവിന്‍െറ കൊലയില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ പ്രക്ഷോഭം ആരംഭിച്ചത്. രാജ്യത്തെ അഴിമതി ഇല്ലാതാക്കുക, ജനാധിപത്യം സ്ഥാപിക്കുക എന്നീ ആവശ്യങ്ങളും പ്രക്ഷോഭകര്‍ ഉയര്‍ത്തിയിരുന്നു. ലക്ഷണക്കണക്കിന് പ്രക്ഷോഭകരാണ് ടിയാനെന്‍മെന്‍ ചത്വരത്തില്‍ തടിച്ചുകൂടിയത്. നിരായുധരായ ജനങ്ങളുടെ ഇടയിലേക്ക് സൈന്യം ടാങ്കറുകള്‍ കയറ്റുകയായിരുന്നു. എന്നാല്‍, മരണ സംഖ്യ എത്രയെന്ന് ഭരണകൂടം ഒൗദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ആയിരക്കണക്കിന് പേരാണ് കൊല്ലപ്പെട്ടു എന്നാണ് അനൗദ്യോഗികമായ കണക്ക്. സംഭവം പൊതു ചര്‍ച്ചക്ക് വിധേയമാക്കുന്നതുപോലും ചൈനയില്‍ നിരോധിച്ചിരിക്കുകയാണ്. കൂട്ടക്കൊല നടന്നതിന്‍െറ 25ാം വാര്‍ഷികത്തിന്‍െറ സമയത്താണ് ചിത്രങ്ങള്‍ കണ്ടത്തെിയത്. ഷെല്ലി ഴാങിന്‍െറ അമ്മാവന്‍ ആണ് ഫോട്ടോകളെടുത്തത് എന്നാണ് കരുതുന്നത്.
|
Posted: 08 Jun 2014 11:06 PM PDT കോട്ടയം: മഴയിലും ഗോളാരവം നിറഞ്ഞാടി. ലോക കാല്‍പന്ത് മേളയുടെ ആവേശത്തിരയുമായി കോട്ടയത്തെത്തിയ മാധ്യമം-മീഡിയവണ്‍-എസ്.ബി.ടി സോക്കര്‍ കാര്‍ണിവല്‍ നഗരത്തിലും ഫുട്ബാള്‍ ലഹരി വിതറി. മഴയിലും ആവേശം കൈവിടാതെയെത്തിയ പഴയകാലതാരങ്ങളും വിശിഷ്ടാതിഥികളും കോട്ടയം നെഹ്റു സ്റ്റേഡിയത്തില്‍ ആരവം തീര്‍ത്തു. വൈകുന്നേരം നാലോടെ ചെണ്ടമേളത്തിന്‍െറ അകമ്പടിയോടെ മുതിര്‍ന്ന താരങ്ങളെയും വിശിഷ്ടാതിഥികളെയും മാധ്യമം കോട്ടയം ന്യൂസ് എഡിറ്റര്‍ സി.എ.എം. കരീം, റസിഡന്‍റ ്മാനേജര്‍ വി.കെ. അലി, അസി. പി.ആര്‍ മാനേജര്‍ റഹ്മാന്‍ കുറ്റിക്കാട്ടൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ച് മൈതാനമധ്യത്തിലേക്ക ്ആനയിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി ലതിക സുഭാഷിന്‍െറ വകയായിരുന്നു ഷൂട്ടൗട്ടിലെ ആദ്യഷോട്ട്. കോട്ടയം നഗരസഭാ ചെയര്‍മാന്‍ എം.പി. സന്തോഷ് കുമാര്‍, സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി ബിനു ജോര്‍ജ് വര്‍ഗീസ്, എം.ജി സര്‍വകലാശാല മുന്‍ രജിസ്ട്രാര്‍ ഡോ. ജോസ് ജയിംസ്, സോക്കര്‍ കാര്‍ണിവല്‍ സ്വാഗതസംഘം ചെയര്‍മാനും മുന്‍ എം.ജി സര്‍വകലാശാല ഫുട്ബാര്‍ കോച്ചുമായ ടി.കെ. ഇബ്രാഹീംകുട്ടി ,കോട്ടയം നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.കെ. അനില്‍ കുമാര്‍, കോട്ടയം ജില്ലാ ഫുട്ബാള്‍ അസോസിയേഷന്‍ സെക്രട്ടറി വിനോജ്, കെ.പി.എസ്.ടി.യു ജില്ലാ പ്രസിഡന്‍റ് സാബു മാത്യു തുടങ്ങിയവരും പോസ്റ്റിലേക്ക് പന്ത് പായിച്ചു. സെല്‍ഫ് ഗോളടിച്ച് ഏറെ പരിചയമുള്ള നേതാവെന്ന, കാര്‍ണിവല്‍ അവതാരകനും സിനിമതാരവുമായ രവീന്ദ്രന്‍െറ പരിചയപ്പെടുത്തലിനിടെ സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ് മൈതാനത്തെത്തി. പി.സി. തൊടുത്ത ഷോട്ടുകള്‍ രണ്ടും ഗോളി തടഞ്ഞിട്ടു. അവന്‍ മിടുക്കനാണെന്നായിരുന്നു ഗോളിയെക്കുറിച്ച് പി.സി. ജോര്‍ജിന്‍െറ കമന്‍റ്. തുടര്‍ന്ന് മുന്‍ കേരള ടീം ക്യാപ്റ്റന്‍ ജോയി ഉലഹന്നാന്‍, മുന്‍ സന്തോഷ് ട്രോഫി താരം ജി.ജോസഫ്, ഫിഫ റഫറി എം.ബി. സന്തോഷ് കുമാര്‍, ദേശീയ റഫറി അഡ്വ. എം.ഇ. ഇസ്മായില്‍ എന്നിവരെ ആദരിച്ചു. പി.സി. ജോര്‍ജ് പൊന്നാട അണിയിച്ചു. സി.എഫ്.സി ക്ളബ് ചൂരക്കാട്, ടിഫ കേരള ആര്‍പ്പൂക്കര, പോളോ എഫ്.സി, എയ്ഞ്ചല്‍ ഫുട്ബാള്‍ ക്ളബ്, ഫ്രണ്ടസ് എഫ്.സി, ആനന്ദ് വിന്നേഴ്സ് എഫ്.സി, വെര്‍ട്ടിഗോ കുടമാളൂര്‍, എം.ജി യൂനിവേഴ്സിറ്റി താരങ്ങള്‍ പങ്കെടുത്തു. മാധ്യമം ബിസിനസ് ഡെവലപ്മെന്‍റ് ഓഫിസര്‍ അന്‍വര്‍ ബാഷ, ഫുട്ബാള്‍ കോച്ചുമാരായ റൊസാരിയോ, ജോബി, മിഥുന്‍ഘോഷ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. |
തിരുവല്ലയില്‍ ബസുകള്‍ കൂട്ടിയിടിച്ച് 48 പേര്‍ക്ക് പരിക്ക് Posted: 08 Jun 2014 10:49 PM PDT തിരുവല്ല: എം.സി. റോഡില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂട്ടിയിടിച്ച് 48 പേര്‍ക്ക് പരിക്ക്. ഞായറാഴ്ച ഉച്ചക്ക് 12.45 ഓടെ തിരുവല്ല മുത്തൂര്‍ ആല്‍ത്തറ ജങ്ഷന് സമീപമായിരുന്നു അപകടം. കോട്ടയത്തുനിന്ന് പത്തനംതിട്ടയിലേക്ക് വരികയായിരുന്ന ഫാസറ്റ് പാസഞ്ചറും തിരുവനന്തപുരത്തുനിന്ന് തൃശൂരിലേക്കുള്ള കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റുമാണ് അപകടത്തില്‍പ്പെട്ടത്. മുന്നില്‍ സഞ്ചരിച്ച കാറിനെ മറികടക്കാനുള്ള ശ്രമത്തില്‍ സൂപ്പര്‍ ഫാസ്റ്റ് നിയന്ത്രണം വിട്ട് എതിരെ വന്ന ബസുമായി ഇടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment