റമദാനെ വരവേല്‍ക്കാന്‍ വിശ്വാസികള്‍ ഒരുങ്ങി Madhyamam News Feeds |
- റമദാനെ വരവേല്‍ക്കാന്‍ വിശ്വാസികള്‍ ഒരുങ്ങി
- ദേവസ്വം റിക്രൂട്ട്മെന്‍റ് ബോര്‍ഡ് രൂപീകരിക്കണമെന്ന് എന്‍.എസ്.എസ് പ്രമേയം
- റമദാന്‍ തിരക്കില്‍ മുങ്ങി നഗരങ്ങള്‍
- തിക്രിതില്‍ ആശുപത്രിവളപ്പില്‍ ബോംബ് സ്ഫോടനം
- ബംഗാളി പെണ്‍കുട്ടിയെ പീഡിപ്പിച്ച നാല് പ്രതികള്‍ കുറ്റക്കാര്‍
- സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 21,200 രൂപ
- ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്നു വീണ് നാല് മരണം
- പെട്രോള്‍ വില കുറഞ്ഞേക്കും
- കിളിമാനൂരില്‍ വാഹനാപകടം; അമ്മയും കുഞ്ഞും മരിച്ചു
- അധ്യാപികയോട് പ്രതികാര മനോഭാവമില്ലെന്ന് ഉമ്മന്‍ചാണ്ടി
റമദാനെ വരവേല്‍ക്കാന്‍ വിശ്വാസികള്‍ ഒരുങ്ങി Posted: 28 Jun 2014 12:09 AM PDT Image: ദോഹ: പുണ്യങ്ങള്‍ പൂക്കുന്ന വിശുദ്ധമാസത്തെ വരവേല്‍ക്കാന്‍ അകവും പുറവും ശുദ്ധീകരിച്ച് വിശ്വാസികള്‍ ഒരുങ്ങി. 30 ദിനരാത്രങ്ങള്‍ ആരാധനകളാല്‍ ധന്യമാക്കാനുള്ള പുറപ്പാടിലാണ് വിശ്വാസികളെല്ലാം. രാജ്യത്ത് ചുട് റെക്കോര്‍ഡ് ഭേദിച്ച ഈ വര്‍ഷം വിശ്വാസികള്‍ക്ക് വ്രതമാസം അത്ര സുഖപ്രദമാവില്ല. പ്രത്യേകിച്ച് പുറത്ത് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക്. |
ദേവസ്വം റിക്രൂട്ട്മെന്‍റ് ബോര്‍ഡ് രൂപീകരിക്കണമെന്ന് എന്‍.എസ്.എസ് പ്രമേയം Posted: 27 Jun 2014 11:32 PM PDT Image: കോട്ടയം: കേരളാ ദേവസ്വം റിക്രൂട്ട്മെന്‍റ് ബോര്‍ഡ് രൂപീകരിക്കണമെന്ന് എന്‍.എസ്.എസ് പ്രമേയം. എന്‍.എസ്.എസിന്‍െറ നൂറാം വാര്‍ഷിക ബജറ്റ് സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ അവതരിപ്പിച്ച പ്രമേയത്തിലാണ് ഇക്കാര്യം ആവശ്യപ്പെടുന്നത്. ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുന്നത് പ്രായോഗികമല്ല. ഹൈന്ദവര്‍ മാത്രം അടങ്ങുന്ന റിക്രൂട്ട്മെന്‍റ് ബോര്‍ഡ് രൂപീകരിച്ച് സംവരണം നടപ്പാക്കണമെന്നും എന്‍.എസ്.എസ് ആവശ്യപ്പെടുന്നു. ദേവസ്വം റിക്രൂട്ട്മെന്‍റ് ബോര്‍ഡ് ഓര്‍ഡിനന്‍സ് പ്രാബല്യത്തില്‍ വന്നെങ്കിലും ബോര്‍ഡ് രൂപീകരിച്ചിട്ടില്ല. പരാതികള്‍ കെട്ടികിടക്കുന്നതിനാല്‍ ഭരണം അവതാളത്തിലായിരിക്കുകയാണ്. മുന്നാക്ക സംവരണത്തിനായുള്ള എസ്.ആര്‍. സിന്‍ഹു കമ്മിഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ കേന്ദ്രസര്‍ക്കാര്‍ എത്രയും വേഗം നടപ്പാക്കണമെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു. 110 കോടി രുപയുടെ ബജറ്റാണ് വാര്‍ഷിക സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി അവതരിപ്പിച്ചത്. |
റമദാന്‍ തിരക്കില്‍ മുങ്ങി നഗരങ്ങള്‍ Posted: 27 Jun 2014 11:25 PM PDT Image: ദമ്മാം: റമദാനെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങിയതോടെ വിപണിയിലും വന്‍ തിരക്ക്. നോമ്പുതുറ വിഭവങ്ങള്‍ വാങ്ങാനായി കുടുംബ സമേതം സ്വദേശികളും വിദേശികളും ഒന്നിച്ചിറങ്ങിയതോടെ നഗരങ്ങള്‍ തിരക്കില്‍ വീര്‍പ്പുമുട്ടി. പലയിടങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമായി. പഴം, പച്ചക്കറി എന്നിവക്കാണ് ആവശ്യക്കാര്‍ കൂടുതലുള്ളതെന്ന് വ്യാപാരികള്‍ പറഞ്ഞു. സര്‍ക്കാര്‍ മാര്‍ക്കറ്റുകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും ജനബാഹുല്യം പ്രകടമായിരുന്നു. നഗരങ്ങളിലെ പ്രധാന കച്ചവട കേന്ദ്രങ്ങളിലെല്ലാം വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. വന്‍കിട സൂപ്പര്‍മാര്‍ക്കറ്റുകളുടെ അകത്ത് പ്രവേശിക്കാന്‍ കഴിയാത്തവരില്‍ പലരും പുറത്തെ തെരൂവു കച്ചവടക്കാരെ സമീപിച്ചതോടെ അവര്‍ക്കും കച്ചവടം പൊടിപൊടിച്ചു. കൊടും ചൂടില്‍ റമദാന്‍ എത്തുന്നതുകൊണ്ട് പഴ വര്‍ഗങ്ങള്‍ക്കാണ് വന്‍ ഡിമാന്‍റ്. |
തിക്രിതില്‍ ആശുപത്രിവളപ്പില്‍ ബോംബ് സ്ഫോടനം Posted: 27 Jun 2014 11:21 PM PDT Image: ബാഗ്ദാദ്: ഇറാഖിലെ തിക്രിത്തില്‍ മലയാളി നഴ്സുമാര്‍ ജോലിചെയ്യുന്ന ആശുപത്രിവളപ്പില്‍ ബോംബ് സ്ഫോടനം. അത്യാഹിതവിഭാഗത്തിനുമുന്നില്‍ കാറിലുണ്ടായ സ്ഫോടനത്തില്‍ മൂന്ന് രോഗികള്‍ മരിച്ചു. മലയാളി നഴ്സുമാരില്‍ ചിലര്‍ ബന്ധുക്കള്‍ മുഖേനയാണ് വിവരം നാട്ടിലറിയിച്ചത്. സുന്നി സായുധ വിമത വിഭാഗം കൈയടക്കിയ തിക്രീത് തിരിച്ചുപിടിക്കാന്‍ സൈന്യം നടപടി തുടങ്ങിയതോടെ വിമതരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ രൂക്ഷമായിരിക്കുകയാണ്. ഇറാഖ് സൈനിക ഹെലികോപ്ടര്‍ തിക്രീത് യൂനിവേഴ്സിറ്റി കാമ്പസില്‍ കഴിഞ്ഞദിവസം വെടിവെപ്പ് നടത്തിയിരുന്നു. മുന്‍ പ്രസിഡന്‍റ് സദ്ദാം ഹുസൈന്‍െറ ജന്മനാടായ തിക്രീത് അടക്കമുള്ള രാജ്യത്തിന്‍െറ പ്രധാന പ്രദേശങ്ങള്‍ കൈയടക്കി മുന്നേറുന്ന വിമത സുന്നി സായുധസേനയെ പുറത്താക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആക്രമണമെന്ന് റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.ഇതോടെ ഇറാഖിലുള്ള മലയാളികളില്‍ കൂടുതല്‍പേര്‍ നാട്ടിലേക്ക് മടങ്ങാന്‍ തയാറാവുന്നതായാണ് സൂചന. 31 മലയാളികള്‍ തിരിച്ചുവരാനുള്ള സന്നദ്ധത എംബസിയെ അറിയിച്ചിട്ടുണ്ട്. |
ബംഗാളി പെണ്‍കുട്ടിയെ പീഡിപ്പിച്ച നാല് പ്രതികള്‍ കുറ്റക്കാര്‍ Posted: 27 Jun 2014 11:00 PM PDT Image: തലശേരി: കണ്ണൂര്‍ ഇരുട്ടിയില്‍ ബംഗാളി പെണ്‍കുട്ടിയെ കൂട്ടമാനഭംഗ ചെയ്ത കേസിലെ നാല് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. ഇവര്‍ക്കുള്ള ശിക്ഷ ജൂണ്‍ 30ന് വിധിക്കുമെന്ന് തലശേരി ജില്ലാ സെഷന്‍സ് കോടതി പറഞ്ഞു. പ്രതികളുടെ ജാമ്യം റദ്ദാക്കിയ കോടതി അവരെ കണ്ണൂര്‍ സബ് ജയിലിലേക്ക് മാറ്റാന്‍ ഉത്തരവിട്ടു. ഉളിക്കല്‍ വയത്തൂര്‍ സ്വദേശികളായ പ്ളാത്തോട്ടത്തില്‍ വീട്ടില്‍ ബിജു (38), കൊമ്പന പറമ്പില്‍ മുഹമ്മദ് സാലി (25), കണ്ണോത്ത് വീട്ടില്‍ മുഹമ്മദ് ഷെരീഫ് (27), മണിപ്പാറ നുച്യാട് നടുതുടിയില്‍ എന്‍.കെ. ജംഷീര്‍ (23) എന്നിവരാണ് കേസിലെ പ്രതികള്‍. അന്യായമായി തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗം ചെയ്തെന്നാണ് പ്രതികള്‍ക്കെതിരെയുള്ള കേസ്. 2011 ഡിസംബര്‍ 24ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. കാമുകനെ തേടിയെത്തിയ ബംഗാളി പെണ്‍കുട്ടിയായിരുന്നു പീഡനത്തിന് ഇരയായത്. സഹോദരി ഭര്‍ത്താവ്, കാമുകന്‍െറ സുഹൃത്ത് എന്നിവരോടൊപ്പം വീരാജ്പേട്ടയിലെത്തി തിരിച്ച് വരുമ്പോഴാണിത്. വീരാജ്പേട്ടക്കടുത്ത പെരുമ്പാടി ചെക് പോസ്റ്റില്‍നിന്ന് മൂവരും ഇരിട്ടിയിലേക്ക് വരാന്‍ ലോറി കയറി. ഇരിട്ടി വയത്തൂരില്‍വെച്ച് ബന്ധുക്കളെ മര്‍ദിച്ച് അവശരാക്കിയശേഷം ലോറിയിലുള്ളവര്‍ യുവതിയെ പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷന്‍ കേസ്. പെണ്‍കുട്ടി, ജഡ്ജി, പരിഭാഷക, ഇരുവിഭാഗങ്ങളുടെയും അഭിഭാഷകര്‍ എന്നിവരുടെ മാത്രം സാന്നിധ്യത്തില്‍ ഇന്‍കാമറയായാണ് വിസ്താരം നടന്നത്. പെണ്‍കുട്ടിയുടെ ബന്ധുവും കേസിലെ ഒന്നാം സാക്ഷിയും ദൃക്സാക്ഷിയുമായ ദാറുല്‍ ഇസ് ലാമും സാക്ഷി വിസ്താരവേളയില്‍ പ്രതികളെ തിരിച്ചറിഞ്ഞിരുന്നു. |
സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 21,200 രൂപ Posted: 27 Jun 2014 10:00 PM PDT Image: കൊച്ചി: വാരം അവസാനിക്കുമ്പോഴും സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. പവന് 21,200 രൂപയിലും ഗ്രാമിന് 2,650 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. |
ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്നു വീണ് നാല് മരണം Posted: 27 Jun 2014 09:39 PM PDT Image: ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മൂന്ന് നില കെട്ടിടം തകര്‍ന്നു വീണ് നാലുപേര്‍ മരിച്ചു. ഡല്‍ഹിയിലെ തുളസി നഗറിലാണ് സംഭവം. ആറു പേരെ പരുക്കുകളോടെ രക്ഷപ്പെടുത്തി. ഗുരുതര പരിക്കേറ്റ മൂന്ന് പേര്‍ ആശുപത്രിയില്‍ വെച്ചും ഒരാള്‍ സംഭവ സ്ഥലത്ത് വെച്ചുമാണ്് മരിച്ചത്. കെട്ടിടത്തിന്‍്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങികിടക്കുന്നുണ്ടെന്ന് സംശയിക്കുന്നു. ഫയര്‍ഫോഴ്സിന്‍്റേയും പൊലീസിന്‍െറയും നേതൃത്വത്തില്‍ തെരച്ചില്‍ തുടരുകയാണ്. |
Posted: 27 Jun 2014 09:21 PM PDT Image: ന്യൂഡല്‍ഹി: പെട്രോള്‍ വില കുറയാന്‍ സാധ്യത. പെട്രോളിന്‍്റെയും ഡീസലിന്‍്റെയും എക്സൈസ് തീരുവ കുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. പെട്രോള്‍ വില രണ്ടു വരെ രൂപ കുറയാനാണ് സാധ്യത. വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നതിന്‍്റെ ഭാഗമായാണ് നടപടി. എന്നാല്‍ തീരുവ കുറഞ്ഞാലും ഡീസല്‍ വില കുറയാന്‍ സാധ്യതയില്ല. അതേസമയം, ഇന്ധനവില കുറക്കുന്നതിനോട് പെട്രോളിയം മന്ത്രാലയത്തിനു യോജിപ്പില്ളെന്ന് റിപ്പോര്‍ട്ടുണ്ട്. പെട്രോളിയം മന്ത്രാലയവും ധനമന്ത്രാലയവും കൂടിയാലോചിച്ച ശേഷമായിരിക്കും അന്തിമ തീരുമാനം. |
കിളിമാനൂരില്‍ വാഹനാപകടം; അമ്മയും കുഞ്ഞും മരിച്ചു Posted: 27 Jun 2014 08:50 PM PDT Image: തിരുവനന്തപുരം: കിളിമാനൂര്‍ ചാരൂപ്പാറയില്‍ കാര്‍ ആറ്റിലേക്ക് മറിഞ്ഞ് അമ്മയും കുഞ്ഞും മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കല്ലറ പള്ളിമുക്ക് പി.എം.വി ഹൗസില്‍ സാബിറിന്‍െറ ഭാര്യ ജസ്ന (26), ഏക മകന്‍ അലി (രണ്ടര) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. വാഹിദ് (50), സാഹിദ (45), ഡ്രൈവര്‍ ജാഫര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ വെഞ്ഞാറമൂട് ശ്രീ ഗോകുലം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജസ്നയുടെ സഹോദരന്‍ അസിം, ഭാര്യ ഷംന എന്നിവരെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ച ശേഷം മടങ്ങിവെയാണ് അപകടം. ഇവര്‍ സഞ്ചരിച്ച കാര്‍ തൊളിക്കുഴിക്ക് സമീപം ചാരുപ്പാറ ആറ്റിലേക്ക് മറിയുകയായിരുന്നു. |
അധ്യാപികയോട് പ്രതികാര മനോഭാവമില്ലെന്ന് ഉമ്മന്‍ചാണ്ടി Posted: 27 Jun 2014 08:10 PM PDT Image: കൊച്ചി: തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്കൂളില്‍ നിന്ന് സ്ഥലംമാറ്റിയ പ്രഥമാധ്യാപിക കെ.കെ. ഊര്‍മിള ദേവിയോട് പ്രതികാര മനോഭാവമില്ളെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അധ്യാപികയുടെ അപേക്ഷയെകുറിച്ച് വിദ്യാഭ്യാസ മന്ത്രിയുമായി സംസാരിച്ചു. വിഷയത്തില്‍ എത്രയും വേഗം നടപടിയെടുക്കും. നിയമപരമായ രീതിയിലാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതെന്നും ഉമ്മന്‍ചാണ്ടി വാര്‍ത്താലേഖകരോട് പറഞ്ഞു. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment