സ്വാഗതം
WELCOME

News Update..

Saturday, May 31, 2014

ചത്തീസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ പോലീസുകാരന്‍ കൊല്ലപ്പെട്ടു Madhyamam News Feeds

ചത്തീസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ പോലീസുകാരന്‍ കൊല്ലപ്പെട്ടു Madhyamam News Feeds

Link to

ചത്തീസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ പോലീസുകാരന്‍ കൊല്ലപ്പെട്ടു

Posted: 31 May 2014 04:04 AM PDT

Image: 

റായ്പൂര്‍: ചത്തീസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ പോലീസുകാരന്‍ കൊല്ലപ്പെടുകയും മറ്റൊരു കോണ്‍സ്റ്റബിളിന് പരിക്കേല്‍ക്കുകയും ചെയ്തു.പങ്കജ് സൂര്യവന്‍ഷി(22) എന്ന കോണ്‍സ്റ്റബിള്‍ ആണ് കൊല്ലപ്പെട്ടത്.രമേശ് കുമാര്‍ നാഗിനാണ് പരിക്കേറ്റത്.
ചത്തീസ്ഗഢിലെ നാരായണ്‍പൂര്‍ ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്.സ്പെഷ്യല്‍ ടാസ്ക് ഫോഴ്സും ജില്ലാ സേനയും ഓര്‍ച്ച പോലീസ് സ്റ്റേഷനു സമീപത്തെ കാടുകളില്‍ പെ¤്രടാളിംഗ് നടത്തുമ്പോഴായിരുന്നു മാവോയിസ്റ്റ് ആക്രമണം

അനാഥാലയങ്ങളിലേക്ക് കുട്ടികളെ കൊണ്ടുവരുന്നത് മനുഷ്യക്കടത്തല്ല -ലീഗ്

Posted: 31 May 2014 03:06 AM PDT

Image: 

മലപ്പുറം: അനാഥാലയങ്ങളിലേക്ക് കുട്ടികളെ കൊണ്ട് വരുന്നത് മനുഷ്യക്കടത്തായി ചിത്രീകരിക്കുന്നത് അപലപനീയമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. ഇത്തരം പ്രചരണങ്ങള്‍ക്കു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും മനുഷ്യക്കടത്തെന്ന പേരില്‍ സ്വീകരിച്ച നടപടികള്‍ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഏറ്റവും നല്ല നിലയില്‍ അനാഥശാലകള്‍  പ്രവര്‍ത്തിക്കുന്നത് കേരളത്തിലാണ്. മറ്റു സംസ്ഥാനങ്ങളില്‍  ആവശ്യമായ ഭൗതിക സൗകര്യമില്ലാത്ത സാഹചര്യത്തിലാണ് കേരളത്തിലെ യതീംഖാനകളില്‍ അനാഥകുരുന്നുകള്‍ പ്രവേശനം തേടുന്നത്. ഇത് രാജ്യദ്രോഹകുറ്റമായി ചിത്രീകരിക്കുന്നത് ക്രൂരമാണ്. ഇത്തരം കുപ്രചരണങ്ങള്‍ക്ക് പിന്നിലെ ഗൂഢാലോചന തിരിച്ചറിയണം- കെ.പി.എ മജീദ് ആവശ്യപ്പെട്ടു.
വിവിധ സംസ്ഥാനങ്ങളിലുള്ള വിദ്യാര്‍ത്ഥികള്‍ കേരളത്തിലെ യതീംഖാനകളില്‍ പഠിച്ച് ഉന്നത സ്ഥാനങ്ങള്‍ കൈവരിച്ചിട്ടുണ്ട്. ഇത് കണ്ടാണ് വിദ്യാര്‍ത്ഥികളെ കേരളത്തിലേക്ക് അയക്കാന്‍ രക്ഷിതാക്കള്‍ തയ്യാറാകുന്നത്. ഇത്തരം സ്ഥാപനങ്ങളെ സംശയമുനയില്‍ നിര്‍ത്തുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം അന്യസംസ്ഥാനങ്ങളില്‍ നിന്നും വരുന്ന വിദ്യാര്‍ത്ഥികളുടെ രേഖകള്‍ ഉറപ്പ് വരുത്താന്‍ യതീംഖാനകള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

ദലിത് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത് കെട്ടിത്തൂക്കിയ കേസ് സി.ബി.ഐക്ക്

Posted: 31 May 2014 02:23 AM PDT

Image: 

ലഖ്നോ: ഉത്തര്‍പ്രദേശിലെ ബദാവുനില്‍ ബന്ധുക്കളായ ദലിത് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത് കെട്ടിത്തൂക്കിയ കേസിന്‍െറ അന്വേഷണം സി.ബി.ഐക്ക് കൈമാറാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. കേസ് അന്വേഷണം സംബന്ധിച്ച് വിവാദങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് അഖിലേഷ് യാദവ് സര്‍ക്കാര്‍ സി.ബി.ഐക്കുവിടാന്‍ തീരുമാനിച്ചത്.

അതിനിടെ, ഇരകളുടെ വീട് സന്ദര്‍ശിച്ച കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്ന് യു.പി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ക്രൂര സംഭവത്തില്‍ നഷ്ടപരിഹാരം ഒരു മാര്‍ഗമല്ല. ഇരകളുടെ ബന്ധുക്കള്‍ നീതിയാണ് ആവശ്യപ്പെടുന്നത്. ഇതിന് സി.ബി.ഐ നടത്തണമെന്ന് പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ ആവശ്യപ്പെട്ടതായി രാഹുല്‍ വാര്‍ത്താലേഖകരോട് പറഞ്ഞു.

കേസിന്‍െറ വിചാരണക്കായി അതിവേഗ കോടതി രൂപവത്കരിക്കാന്‍ തീരുമാനിച്ചതായി യു.പി മുഖ്യമന്ത്രി അഖിലേഷ് യാദവ് ഇന്നലെ വ്യക്തമാക്കിയിരുന്നു. കൂടാതെ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് ആശ്വാസധനമായി അഞ്ചു ലക്ഷം രൂപ വീതം സര്‍ക്കാര്‍ അനുവദിക്കുകയും ചെയ്തു.

ഏഴുപേര്‍ പ്രതികളായ കേസില്‍ ഇതുവരെ അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പൊലീസ് കോണ്‍സ്റ്റബ്ളുമാരായ ഛത്രപാല്‍ യാദവ്, സര്‍വേശ് യാദവ്, ബന്ധുക്കളായ ഉര്‍വേശ് യാദവ്, സര്‍വേശ് യാദവ്, പപ്പു യാദവ്, അവാധേഷ് യാദവ് എന്നിവരാണ് പിടിയിലായത്.

പെണ്‍കുട്ടികളുടെ ബന്ധുക്കള്‍ നല്‍കിയ പരാതി സ്വീകരിക്കാത്ത സംഭവത്തില്‍ രണ്ട് പൊലീസുകാര്‍ക്കെതിരെ കേസെടുത്തു. ബലാത്സംഗ കേസില്‍ ഉള്‍പ്പെട്ട പൊലീസ് കോണ്‍സ്റ്റബ്ള്‍മാരെ യു.പി സര്‍ക്കാര്‍ പിരിച്ചുവിട്ടിരുന്നു.

അടുത്ത ബന്ധുക്കളായ 14ഉം 15ഉം വയസ്സുള്ള പെണ്‍കുട്ടികളെ മേയ് 27ന് രാത്രി ഒമ്പതു മുതലാണ് കാണാതായത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഇവരുടെ മൃതശരീരം വീട്ടില്‍ നിന്ന് 250 മീറ്റര്‍ അകലെയുള്ള മാവില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. വീട്ടില്‍ ശൗചാലയമില്ലാത്തതിനാലാണ് രാത്രി കുട്ടികള്‍ പുറത്തിറങ്ങിയത്. ഇവര്‍ തിരിച്ചുവരാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസിനെ സമീപിച്ചെങ്കിലും ഒരു നടപടിയുമുണ്ടായില്ല. തുടര്‍ന്ന് നാട്ടുകാര്‍ തന്നെയാണ് തിരച്ചില്‍ നടത്തിയത്.

മുന്‍കരുതലോടെ ആരോഗ്യവകുപ്പ്

Posted: 31 May 2014 02:06 AM PDT

കോട്ടയം: മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാന്‍ ആരോഗ്യവകുപ്പ് മുന്‍കരുതല്‍ നടപടികള്‍ പൂര്‍ത്തിയാക്കി.
വരും മാസങ്ങളില്‍ നടപ്പാക്കേണ്ട വിവിധ പദ്ധതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ടെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ എന്‍.എം. ഐശാഭായി അറിയിച്ചു. കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍, സ്കൂളുകളും ഓഫിസുകളും കേന്ദ്രീകരിച്ചുള്ള ശുചീകരണ-ബോധവത്കരണ പരിപാടികള്‍ എന്നിവയാണ് പ്രധാനമായും ആസൂത്രണം ചെയ്തിരിക്കുന്നത്.
പൊതുസ്ഥലങ്ങള്‍ ശുചീകരിക്കുന്നതിനായി ഈ മാസം 22 മുതല്‍ ആരോഗ്യ വിഭാഗം പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. ജലസ്രോതസ്സുകളില്‍ ക്ളോറിനേഷന്‍ വഴി ശുദ്ധീകരണം, മാലിന്യം നിക്ഷേപിക്കുന്ന സ്ഥലങ്ങളില്‍ ബ്ളീച്ചിങ് പൗഡര്‍ വിതറി രോഗാണു നശീകരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ഇതിന്‍െറ ഭാഗമായി നടത്തിയത്. ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലായി മൂന്നാഴ്ചയോളം ഡ്രൈ ഡേ ആചരിക്കും. ഇതിന്‍െറ ഭാഗമായി കൊതുകുകള്‍ പെറ്റുപെരുകാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ അവയുടെ പ്രജനനം തടയുന്നതിന് നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും.
ജില്ലയിലെ എല്ലാ ആശുപത്രികളിലും രണ്ട് മാസത്തേക്കുള്ള മരുന്നുകള്‍ സ്റ്റോക്ക് ചെയ്തിട്ടുണ്ടെന്ന് ഡി.എം.ഒ അറിയിച്ചു. സ്റ്റോക്കില്ലാത്ത മരുന്നുകള്‍ വിവിധ ഫണ്ടുകളില്‍നിന്നുള്ള തുക ഉപയോഗിച്ച് വാങ്ങാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വേനല്‍ക്കാലത്തും മഴക്കാലത്തും സാധാരണ കണ്ടുവരുന്ന രോഗങ്ങളെ പ്രതിരോധിക്കാനാവശ്യമായ നടപടികളെക്കുറിച്ച് മാര്‍ച്ചിന് മുമ്പുതന്നെ ഡോക്ടര്‍മാര്‍ക്കും ഫീല്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്കുമായി പ്രത്യേക പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.
സ്കൂളുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് ദേശീയ ഗ്രാമീണ ആരോഗ്യ പദ്ധതിയിലെ ജീവനക്കാരും ആരോഗ്യ വകുപ്പില്‍ നിന്നുള്ളവരുമാണ് നേതൃത്വം നല്‍കുന്നത്. ബുധനാഴ്ചകളില്‍ പ്രത്യേക അസംബ്ളി വിളിച്ചുചേര്‍ത്ത് സാധാരണ കണ്ടുവരുന്ന രോഗങ്ങള്‍ക്കെതിരെ പ്രാഥമികമായി സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് വിദ്യാര്‍ഥികളെ ബോധവത്കരിക്കുകയാണ് പ്രധാന പരിപാടി. വെള്ളിയാഴ്ചകളില്‍ വിദ്യാര്‍ഥികളുടെ സഹകരണത്തോടെ ഡ്രൈ ഡേ ആചരിക്കാനും സ്കൂളുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനകം ജില്ലയില്‍ ഡെങ്കിപ്പനി, ചിക്കന്‍പോക്സ് തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു. കഴിഞ്ഞമാസം ചങ്ങനാശേരിയിലെ ചില പ്രദേശങ്ങളില്‍ നിന്നാണ് പ്രധാനമായും ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഡെങ്കിപ്പനി എന്ന് സംശയിക്കുന്ന ചില കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ഡി.എം.ഒ അറിയിച്ചു.

കൊച്ചി-കൊല്ലം-തിരുവനന്തപുരം യാത്രാകപ്പല്‍ ആരംഭിക്കാന്‍ നടപടി പുരോഗമിക്കുന്നു

Posted: 31 May 2014 01:51 AM PDT

കൊല്ലം: കൊച്ചി-കൊല്ലം-വിഴിഞ്ഞം തുറമുഖങ്ങളെ ബന്ധിപ്പിച്ച് യാത്രാകപ്പല്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ആഗസ്റ്റ് അവസാനത്തോടെ സര്‍വീസ് ആരംഭിക്കുമെന്നാണ് സൂചന. വിഴിഞ്ഞം മൈനര്‍ പോര്‍ട്ടില്‍ സര്‍വീസ് ബന്ധിപ്പിക്കാന്‍ സാങ്കേതിക തടസ്സങ്ങളുണ്ടെങ്കില്‍ വലിയ തുറയെയാണ് പകരം ആലോചിക്കുന്നത്. ടൂറിസവുമായി ബന്ധപ്പെട്ടായിരിക്കും പ്രാഥമികഘട്ടത്തില്‍ സര്‍വീസ് തുടങ്ങുകയത്രേ. 20-25 നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍ സഞ്ചരിക്കുന്ന കപ്പല്‍ മൂന്ന് മണിക്കൂര്‍ കൊണ്ട് കൊല്ലത്ത് നിന്ന് കൊച്ചിയിലെത്തും. ഓണക്കാലത്തോടനുബന്ധിച്ച് യാത്രാകപ്പല്‍ കൊല്ലത്തെത്തുമെന്ന് കഴിഞ്ഞ ദിവസം പോര്‍ട്ടില്‍ നടന്ന കണ്ടെയ്നര്‍ ക്രെയ്നിന്‍െറ ഉദ്ഘാടന ചടങ്ങില്‍ മന്ത്രി കെ.ബാബു പറഞ്ഞിരുന്നു.
സ്വകാര്യ കപ്പലുകളാകും സര്‍വീസ് നടത്തുകയെന്നാണറിയുന്നത്. ഇതിനായി ടെന്‍ഡര്‍ ക്ഷണിക്കും. സംസ്ഥാനത്തിനകത്തെ സര്‍വീസുകള്‍ക്ക് പുറമേ രണ്ടാംഘട്ടമെന്ന നിലയില്‍ കൊല്ലം-മിനിക്കോയി, കൊല്ലം-മാലിദ്വീപ് സര്‍വീസുകള്‍ക്കും നീക്കമുണ്ട്. നിലവില്‍ മിനിക്കോയി ദ്വീപില്‍നിന്ന് കൊച്ചിയിലേക്ക് കപ്പല്‍ സര്‍വീസുണ്ട്. കൊച്ചിയില്‍ നിന്ന് മിനിക്കോയിലേക്ക് 16 മണിക്കൂറാണ് വേണ്ടിവരിക.
കൊച്ചിയില്‍ നിന്ന് 18 മണിക്കൂറെടുക്കും മിനിക്കോയിലെത്താന്‍. ഈ സാഹചര്യത്തില്‍ കൊല്ലത്തുനിന്നുള്ള മിനിക്കോയ് സര്‍വീസിന് സാധ്യത ഏറെയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. മാലദ്വീപില്‍ നിന്ന് നൂറ് കണക്കിനാളുകള്‍ ചികിത്സക്കും മറ്റുമായി തിരുവനന്തപുരത്തെത്തുന്നുണ്ട്. ഇവരധികവും വിമാനമാര്‍ഗമാണ് ആശ്രയിക്കുന്നത്. എന്നാല്‍, കൊല്ലത്തെ നിലവിലെ ചികിത്സാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തിയാല്‍ മാലിദ്വീപില്‍ നിന്നുള്ളവരെ ആകര്‍ഷിക്കാനാകും. കൊല്ലം-മാലി കപ്പല്‍സര്‍വീസ് ആരംഭിച്ചാല്‍ വിമാനമാര്‍ഗത്തേക്കാള്‍ യാത്രാച്ചെലവ് കുറയുമെന്നതിനാല്‍ നിരവധിപേരെത്തും. കപ്പല്‍യാത്രക്ക് ഫസ്റ്റ് ക്ളാസ് ട്രെയിന്‍ ടിക്കറ്റിന് സമാനമായ നിരക്ക് ഏര്‍പ്പെടുത്താനാണ് ആലോചിക്കുന്നത്. ഭാവിയില്‍ അഴീക്കല്‍-ബേപ്പൂര്‍-കൊടുങ്ങല്ലൂര്‍-കൊച്ചി-കൊല്ലം-തിരുവനന്തപുരം യാത്രാകപ്പല്‍ ആരംഭിക്കാനും നീക്കമുണ്ട്.
ഇതില്‍ കൊടുങ്ങല്ലൂര്‍ പോര്‍ട്ടിന്‍െറ വികസനപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാവാനുണ്ട്. ഇതിനുപുറമേ ആഫ്രിക്കയില്‍ നിന്ന് കപ്പല്‍ വഴി തോട്ടണ്ടി ഇറക്കുമതിചെയ്യാനും ആലോചനയുണ്ട്.
ബംഗാളില്‍നിന്ന് മണലുമായി മാസത്തില്‍ രണ്ടുവീതം കപ്പലുകളെത്തും. നദിയില്‍നിന്നുള്ള മണലുമായി കപ്പല്‍ കഴിഞ്ഞദിവസം തുറമുഖത്തെത്തിയിരുന്നു. മലേഷ്യയില്‍നിന്ന് മണലുമായി വലിയ കപ്പല്‍ എത്തുന്നതിന് ധാരണയായിട്ടുണ്ട്. വലിയ കപ്പല്‍ അടുക്കാന്‍ സൗകര്യമില്ലാത്തതിനാല്‍ പുറംകടലില്‍ നങ്കൂരമിട്ടശേഷം ചെറിയ യാനങ്ങളില്‍ തുറമുഖത്തെത്തിക്കുകയാണ് ലക്ഷ്യം.

ശ്രീചിത്ര പുവര്‍ ഹോമിന് ദുഷ്കീര്‍ത്തിയെന്ന് ചെയര്‍മാന്‍

Posted: 31 May 2014 01:41 AM PDT

തിരുവനന്തപുരം: ശ്രീചിത്രപുവര്‍ഹോമിന് അനാഥരും പാവപ്പെട്ടവരുമായ കുട്ടികള്‍ക്ക് മാത്രമായുള്ള സ്ഥാപനമെന്ന 'ദുഷ്കീര്‍ത്തി'യുണ്ടെന്ന് സ്ഥാപനത്തിന്‍െറ മാനേജിങ് കമ്മിറ്റിയോഗത്തിന്‍െറ മിനുട്സ്.
ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ബിജു പ്രഭാകര്‍ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് വിശദീകരിക്കുന്ന ഭാഗത്താണ് ഈ പരാമര്‍ശം. മേയ് 21ന് വൈകുന്നേരം അഞ്ചിന് തൈക്കാട് ഗെസ്റ്റ് ഹൗസില്‍ മന്ത്രിമാരായ എം.കെ. മുനീര്‍, വി.എസ് .ശിവകുമാര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് യോഗം ചേര്‍ന്നത്.
പുവര്‍ഹോമിലെ 18 വയസ്സ് പൂര്‍ത്തിയായ വരുമാനമുള്ള പെണ്‍കുട്ടികളെ മഹിളാമന്ദിരത്തിലേക്ക് മാറ്റാന്‍ യോഗത്തില്‍ തീരുമാനമെടുത്തതായി മിനുട്സ് വ്യക്തമാക്കുന്നു. തങ്ങളെ മാറ്റരുതെന്ന ആവശ്യം കുട്ടികള്‍ ഉയര്‍ത്തിയിരിക്കെയാണ് ഈ നീക്കം. അട്ടക്കുളങ്ങര സ്കൂളിലെ കുട്ടികളെക്കൂടി ഉള്‍പ്പെടുത്തി പുവര്‍ ഹോം പരിസരത്ത് റസിഡന്‍ഷ്യല്‍ സ്കൂള്‍ സ്ഥാപിക്കാനും തീരുമാനമുണ്ട്. അട്ടക്കുളങ്ങര സ്കൂള്‍ അടച്ചു പൂട്ടുന്ന നീക്കത്തിനെതിരെ സമരം ശക്തമായപ്പോള്‍ സ്കൂളിന്‍െറ പ്രവര്‍ത്തനത്തെ ഒരു തരത്തിലും ബാധിക്കില്ലെന്ന് അധികൃതര്‍ ഉറപ്പുനല്‍കിയിരുന്നു. ട്രിഡ ചെയര്‍മാന്‍ ഇത് ആവര്‍ത്തിക്കുകയും ചെയ്തു.
എന്നാല്‍ സ്കൂള്‍ മാറ്റുമെന്ന് വ്യക്തമാക്കുന്നതാണ് പുവര്‍ഹോം മാനേജിങ് കമ്മിറ്റിയുടെ മിനുട്സ്. പുവര്‍ ഹോം സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്‍െറ 'വാണിജ്യപ്രാധാന്യം' മിനുട്സില്‍ എടുത്തുപറയുന്നു.
അനാഥരും പാവപ്പെട്ടവരുമായ കുട്ടികള്‍ക്ക് മാത്രമായുള്ള സ്ഥാപനം എന്ന 'ദുഷ്കീര്‍ത്തി' പുവര്‍ഹോമിനുണ്ട്. അത് മാറ്റണം. പുവര്‍ഹോമിലെ ഭൗതിക സാഹചര്യങ്ങള്‍ മോശമാണ്. അടിസ്ഥാന സൗകര്യങ്ങളില്ല. കുട്ടികള്‍ പുറത്തെ സ്കൂളുകളില്‍ പോയി പഠിക്കുന്നത് സുരക്ഷാഭീഷണി ഉയര്‍ത്തുന്നു. ഇത് പരിഹരിക്കാന്‍ പുവര്‍ ഹോമില്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ പണിയണം. അട്ടക്കുളങ്ങര സ്കൂള്‍ ഇവിടേക്ക് മാറ്റി, അവിടത്തെ 64 കുട്ടികളെയും ഈ സ്ഥാപനത്തിലെ 250ലധികം കുട്ടികളെയും ഉള്‍പ്പെടുത്തി ഒന്നാം ക്ളാസ് മുതല്‍ പ്ളസ് ടു വരെ പഠിക്കാന്‍ സൗകര്യമൊരുക്കണം. സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് ചെറിയ കെട്ടിടങ്ങള്‍ പണിയുന്നതിന് പകരം സ്ഥലത്തിന്‍െറ വാണിജ്യപ്രാധാന്യം കണക്കിലെടുത്ത് ഏഴുനില കെട്ടിടമെങ്കിലും പണിയുന്നതാണ് ഉചിതമെന്ന് മിനുട്സില്‍ പറയുന്നു.
പ്രധാനപ്പെട്ട ചില തീരുമാനങ്ങളും യോഗത്തില്‍ എടുത്തിട്ടുണ്ട്. സ്വന്തമായി വരുമാനമുള്ള 18 വയസ്സുപൂര്‍ത്തിയായ പെണ്‍കുട്ടികളെ പൂജപ്പുര മഹിളാമന്ദിരത്തിലേക്ക് മാറ്റും. വാര്‍ഡന്‍മാരായി പുറത്തുനിന്നുള്ളവരെ നിയമിക്കും. പഴവങ്ങാടി ഓവര്‍ബ്രിഡ്ജ് റോഡില്‍നിന്ന് ഒഴിപ്പിക്കുന്ന കച്ചവടക്കാര്‍ക്ക് മൂന്ന് നിലയില്‍ ഷോപ്പിങ് കോംപ്ളക്സ് പണിയും. പുവര്‍ ഹോം ഇരിക്കുന്ന സ്ഥലത്തിന്‍െറ വാണിജ്യ പ്രാധാന്യം കണക്കിലെടുത്ത് ഇപ്പോള്‍ നിര്‍മിച്ചുകൊണ്ടിരിക്കുന്ന വ്യാപാരി-വ്യവസായി സമിതിയുടെ ഒഴികെ ഇനി നിര്‍മിക്കുന്ന ഹോസ്റ്റല്‍ കെട്ടിടങ്ങള്‍ അഞ്ചോ ഏഴോ നിലയില്‍ പണിയും. നിലവിലെ ഓഫിസ് കെട്ടിടം പൊളിച്ച് റോഡിന് അഭിമുഖമായി ഷോപ്പിങ് കോംപ്ളക്സ് കം ഓഫിസ് കെട്ടിടം നിര്‍മിക്കും. സ്ഥാപനത്തിന്‍െറ സുഗമമായ പ്രവര്‍ത്തനത്തിന് ചെയര്‍മാന്‍, സൂപ്രണ്ട്, വാര്‍ഡ് കൗണ്‍സിലര്‍, മന്ത്രിയുടെ പ്രതിനിധി, സര്‍ക്കാര്‍ നോമിനേറ്റ് ചെയ്ത രണ്ട് വിദഗ്ധര്‍ എന്നിവരടങ്ങിയ എക്സിക്യൂട്ടീവ് കമ്മിറ്റി രൂപവത്കരിക്കാനുള്ള ശിപാര്‍ശ സര്‍ക്കാറിന് സമര്‍പ്പിക്കും.

ഹോട്ടല്‍ ബില്ലടക്കാതെ പതിവായി മുങ്ങുന്ന വിരുതനെ അഞ്ചു വര്‍ഷത്തേക്ക് ജയിലിലടച്ചു

Posted: 31 May 2014 12:53 AM PDT

Image: 

ബാള്‍ട്ട്മോര്‍: നഗരത്തിലെ ഹോട്ടലുകളില്‍ പതിവായി ഭക്ഷണം കഴിക്കാനത്തെി ബില്ലടക്കാന്‍ നേരത്ത് ഹോട്ടല്‍ അധികൃതരെ കബളിപ്പിച്ച് മുങ്ങുന്ന വിരുതനെ കോടതി അഞ്ചു വര്‍ഷത്തേക്ക് തടവിന് ശിക്ഷ വിധിച്ചു.അമേരിക്കയിലെ ബാള്‍ട്ട്മോര്‍ നഗരത്തിലെ ആന്‍ഡ്ര്യൂ പാല്‍മറെയാണ് ജയിലിലടച്ചത്. 47 കാരനായ ഇദ്ദേഹം നഗരത്തിലെ നിരവധി ഹോട്ടലുകളിലാണ് തന്‍െറ തട്ടിപ്പ് തുടര്‍ന്നത്.നഗരത്തിലെ മുന്തിയ ഹോട്ടലുകള്‍ മാത്രമല്ല , ഇടത്തരം ഹോട്ടലുകളിലും ഇദ്ദേഹം പോകാറുണ്ട്. 1985 മുതല്‍ ഇദ്ദേഹത്തെ കളവ് കേസ് ചുമത്തി 80 തവണ അറസ്റ്റ് ചെയ്യുകയും 40 തവണ ശിക്ഷ വിധിച്ചിട്ടുമുണ്ട്.ഡൈന്‍ ആന്‍റ് ഡാഷര്‍ എന്നാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ ഇയാളെ വിളിക്കാറുള്ളത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഇദ്ദേഹത്തെ അവസാനമായി പിടികൂടിയത്. 90 യു.എസ് ഡോളറിനു ഭക്ഷണ-പാനീയങ്ങള്‍ കഴിച്ചതിനു ശേഷം  ബില്‍ കൊണ്ടു വന്നപ്പോള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. " എന്‍െറ കയ്യില്‍ ബിയര്‍ കുടിച്ചതിനും ഭക്ഷണം കഴിച്ചതിനും പണമില്ല.ഞാന്‍ നിങ്ങളെ പറ്റിച്ചതാണ്.." പാല്‍മര്‍ പോലീസിനോട് വ്യക്തമാക്കി. തെറ്റുകള്‍ തുടര്‍ച്ചയായി ആവര്‍ത്തിക്കുന്നതിനാലാണ് ഇദ്ദേഹത്തെ അഞ്ചു വര്‍ഷം തടവിലിടാന്‍ വിധിച്ചത്. "ഏറ്റവും അസഹ്യമായ വ്യക്തിയാണയാള്‍" ബാള്‍ട്ടിമോര്‍ പ്രോസിക്യൂട്ടറുടെ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.വിധിയില്‍ ബാള്‍ട്ട്മോറിലെ ഹോട്ടലുടമകള്‍ സന്തോഷം പ്രകടിപ്പിച്ചു.

 

നെന്മാറ മേഖലയില്‍ കാറ്റിലും മഴയിലും കനത്ത നാശം

Posted: 31 May 2014 12:23 AM PDT

നെന്മാറ: കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിലും കാറ്റിലും നെന്മാറ മേഖലയില്‍ വന്‍ നാശനഷ്ടം. പലയിടത്തും വൈദ്യുതി കാലുകള്‍ മുറിയുകയും മരക്കൊമ്പുകള്‍ പൊട്ടിവീഴുകയും ചെയ്തു. പോത്തുണ്ടി-നെന്മാറ റോഡില്‍ അളുവാശ്ശേരിക്ക് സമീപം മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. വ്യാഴാഴ്ച വൈകീട്ട് തടസ്സപ്പെട്ട ഗതാഗതം വെള്ളിയാഴ്ച രാവിലെയാണ് പൂര്‍ണമായി പുനഃസ്ഥാപിച്ചത്. വൈദ്യുതി കാലുകള്‍ തകര്‍ന്നതിനെ തുടര്‍ന്ന് മുടങ്ങിയ വൈദ്യുതി വിതരണം കൊല്ലങ്കോട്, മേലാര്‍ക്കോട്, വടുതല ഭാഗങ്ങളില്‍ വെള്ളിയാഴ്ചയും പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല. രണ്ട് പോസ്റ്റുകള്‍ തകര്‍ന്നതിനാല്‍ മാറ്റി സ്ഥാപിക്കാതെ വിതരണം നടത്താന്‍ കഴിയില്ലെന്ന് അധികൃതര്‍ പറഞ്ഞു.
അയിനംപാടം, ഫോറസ്റ്റ് ഓഫിസ് ജങ്ഷന്‍ എന്നിവിടങ്ങളിലും കഴിഞ്ഞ ദിവസം മരം വീണ് വൈദ്യുതി തടസ്സപ്പെട്ടിരുന്നു. അയിലൂര്‍ പാളയമംഗലം ഭാഗത്ത് മൂന്ന് ദിവസത്തിലേറെയായിട്ടും വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല. കനത്ത മഴയും കാറ്റും കാരണം കയറാടി കൈതച്ചിറ ബാബുവിന്‍െറ അഞ്ച് സെന്‍റ് സ്ഥലത്തെ വാഴകൃഷി നശിച്ചു. ഒലിപ്പാറ, കരിമ്പാറ എന്നിവിടങ്ങളില്‍ മരച്ചീനി, റബര്‍ വിളകള്‍ക്ക് നാശമുണ്ടായി. നെല്ലിയാമ്പതി ഭാഗത്ത് കാരപ്പാറ, പോത്തുപാറ, കൂനമ്പാലം എന്നിവിടങ്ങളിലും വൈദ്യുതി ലൈന്‍ പൊട്ടിവീണ് വൈദ്യുതി തടസ്സപ്പെട്ടു.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും രോഗികളും ഓഫിസ് ഉപരോധിച്ചു

Posted: 31 May 2014 12:04 AM PDT

മഞ്ചേരി: എഴുന്നൂറില്‍പരം രോഗികളെ കിടത്തിച്ചികിത്സിക്കുന്ന മഞ്ചേരി ജനറല്‍ ആശുപത്രിയില്‍ ആറു ദിവസമായി ശുദ്ധജലവിതരണം മുടങ്ങിയതിന്‍െറ ദുരിതം അനുഭവിക്കുന്നവരും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ആശുപത്രി ഓഫിസില്‍ തള്ളിക്കയറി മുദ്രാവാക്യം മുഴക്കി.
മോട്ടോര്‍ തകരാറിലായതിനാല്‍ പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ പോലും കഴിയാതെ രോഗികള്‍ ബുദ്ധിമുട്ടി.
രാവിലെ പത്തോടെ യൂത്ത് കോണ്‍ഗ്രസ് മഞ്ചേരി മണ്ഡലം കമ്മിറ്റി പ്രസിഡന്‍റ് അക്ബര്‍ മിനായി, സെക്രട്ടറി ഷബീര്‍ കുരിക്കള്‍ എന്നിവരുടെ നേതൃത്വത്തില്‍ ലേ സെക്രട്ടറി രാമദാസിനെ ഓഫിസില്‍ ഉപരോധിക്കലായിരുന്നു ലക്ഷ്യം.
അദ്ദേഹം എത്തിയിരുന്നില്ല. തുടര്‍ന്ന് സൂപ്രണ്ടിന്‍െറ മുറിയില്‍ കയറി കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു.
വെള്ളമില്ലാത്ത വിഷയത്തിലാണ് സമരമെന്നറിഞ്ഞതോടെ രോഗികളും കൂടെ നില്‍ക്കുന്നവരും ഒപ്പം കൂടി.
ഇതോടെ പൊലീസെത്തി. വാടകക്ക് മോട്ടോര്‍ സ്ഥാപിച്ച് പ്രശ്നം പരിഹരിക്കാമെന്ന് ആശുപത്രി സൂപ്രണ്ട് സമരക്കാരോട് പറഞ്ഞു. രോഗികളുടെ ദുരിതം കണ്ടില്ലെന്ന് നടിച്ച ആശുപത്രി സൂപ്രണ്ട് ഡോ. നന്ദകുമാര്‍, റെസിഡന്‍റ് മെഡിക്കല്‍ ഓഫിസര്‍ ഡോ. സൈതാലിക്കുട്ടി, ലേ സെക്രട്ടറി രാമദാസ്, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. റോഷ് എന്നിവരുടെ അനാസ്ഥക്കെതിരെയാണ് സമരം നടന്നത്.
തകരാറായ മോട്ടോറിന് പകരം സംവിധാനം ഏര്‍പ്പെടുത്താതെ ആശുപത്രിയുടെ അഡ്മിനിസ്ട്രേഷന്‍ വിഭാഗത്തിലെ നാലു പേരും ഒഴിഞ്ഞുമാറിയെന്ന് സമരക്കാര്‍ ആരോപിച്ചു. സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ ജില്ലാ കലക്ടര്‍ തയാറാവണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു. മോട്ടോര്‍ തകരാറിലായതിനെ തുടര്‍ന്ന് മുറ്റത്ത് സ്ഥാപിച്ച ടാങ്കില്‍ നിറച്ചായിരുന്നു വെള്ളം നല്‍കിയിരുന്നത്. അഞ്ചു നിലകളുള്ള ബ്ളോക്കുകളുടെ മുകള്‍ നിലയില്‍ വരെയുള്ളവര്‍ വെള്ളം ബക്കറ്റില്‍ കൊണ്ടുപോയായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ കഴിഞ്ഞത്. വെള്ളമില്ലാത്തതിനാല്‍ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികളുടെ ഹോസ്റ്റല്‍ പൂട്ടി. സമരത്തിന് രാമദാസ് പട്ടര്‍കുളം, ഫൈസല്‍ ചുങ്കത്ത്, അബ്ദുല്ല മേലാക്കം, എം. ദീപു, എം. സുബ്രഹ്മണ്യന്‍, ശ്രീനിവാസന്‍ മാങ്ങോട്ട്, അനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥ അടുത്തയാഴ്ച ഇന്ത്യയിലെത്തും

Posted: 30 May 2014 11:47 PM PDT

Image: 

വാഷിംഗ്ടണ്‍: അമേരിക്കയിലെ മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥ നിഷ ദേശായ് ബിസ്വാള്‍ അടുത്തയാഴ്ച ഇന്ത്യ സന്ദര്‍ശിക്കും. ജൂണ്‍ ആറിന് എത്തുന്ന അവര്‍ ഇന്ത്യന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും മേഖലയിലെ പ്രശ്നങ്ങളും ചര്‍ച്ചയിലെ വിഷയങ്ങളാകും. യു.എസ് പ്രസിഡന്‍റ് ബാറക് ഒബാമയുടെ മധ്യ-ദക്ഷിണ ഏഷ്യന്‍ രാജ്യങ്ങളുടെ ചുമതലയുള്ള അസിസ്റ്റന്‍റ് സെക്രട്ടറിയാണ്  ഇന്ത്യന്‍ വംശജ കൂടിയായ നിഷ ദേശായ്.

നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം അമേരിക്കയില്‍ നിന്നും വരുന്ന ആദ്യ നയതന്ത്ര ഉദ്യോഗസ്ഥയാണ് ഇവര്‍. ചൈനിസ് സന്ദര്‍ശനത്തിനു ശേഷമാണ് അവര്‍ ഇന്ത്യയിലെത്തുന്നത്.

 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP