സ്വാഗതം
WELCOME

News Update..

Tuesday, May 20, 2014

മോദി സര്‍ക്കാര്‍ മെയ് 26ന് സത്യപ്രതിജ്ഞ ചെയ്യും Madhyamam News Feeds

മോദി സര്‍ക്കാര്‍ മെയ് 26ന് സത്യപ്രതിജ്ഞ ചെയ്യും Madhyamam News Feeds

Link to

മോദി സര്‍ക്കാര്‍ മെയ് 26ന് സത്യപ്രതിജ്ഞ ചെയ്യും

Posted: 20 May 2014 02:59 AM PDT

Image: 

ന്യൂഡല്‍ഹി: നരേന്ദ്ര മോദി പ്രധാനമന്ത്രിയായ പുതിയ ബി.ജെ.പി സര്‍ക്കാറിന്‍റെ സത്യ പ്രതിജ്ഞ മെയ് 26ന് നടക്കും. ബി.ജെ.പി നേതാവ് രാജ്നാഥ് സിങ്ങാണ് ഇതു സംബന്ധിച്ച വിവരം പുറത്തുവിട്ടത്. രാഷ്ട്രപതി ഭവന്‍ അങ്കണത്തില്‍ ആയിരിക്കും സത്യ പ്രതിജ്ഞാ ചടങ്ങ്. അതിനിടെ, മോദി രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ കാണാന്‍ രാഷ്ട്രപതി ഭവനില്‍ എത്തി.
 

ലോകക്കപ്പിനുള്ള പോര്‍ച്ചുഗല്‍ ടീമില്‍ നാനിയെ ഉള്‍പ്പെടുത്തി

Posted: 20 May 2014 02:43 AM PDT

Image: 

ലിസ്ബണ്‍: അടുത്ത മാസം ആരംഭിക്കുന്ന ലോകക്കപ്പ് ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള പോര്‍ച്ചുഗല്‍ ടീമിനെ പ്രഖ്യാപിച്ചു. പരുക്കേറ്റ് കഴിഞ്ഞ സീസണില്‍ ഏകദേശം മുഴുവനായും പുറത്തിരുന്ന വിംഗര്‍ നാനിയെ കോച്ച് പൗളോ ബെന്‍േറാ 23 അംഗ പട്ടികയില്‍ ഉള്‍പ്പെടുത്തി. കഴിഞ്ഞ സീസണില്‍ മാഞ്ചസ്റ്ററിനുവേണ്ടി വെറും 13 മത്സരങ്ങളാണ് നാനി കളിച്ചത്. ഒരു അന്താരാഷ്ട്ര മത്സരം കളിച്ച പരിചയം മാത്രമുള്ള റാഫയെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്പോര്‍ടിങ് ക്ളബ് ബ്രാഗക്കുവേണ്ടിയാണ് റാഫ കളിക്കുന്നത്. നാനിയുടെ ആരോഗ്യനില സാധാരണനിലയിലാവുന്നുണ്ടെന്ന് ബെന്‍േറാ പറഞ്ഞു. മിഡ്ഫീല്‍ഡിലും മുന്നേറ്റനിരയിലും ഒരുപോലെ കളിക്കാന്‍ കഴിയുന്നതുകൊണ്ടാണ് റാഫയെ ടീമിലെടുത്തത്. അത്ലറ്റികോ മാഡ്രിഡുമായുള്ള ഫൈനലിന് ശേഷം ക്രിസ്ത്യാനോ റൊണാള്‍ഡോയെ വൈദ്യപരിശോധനക്ക് വിധേയനാക്കുമെന്നും ബെന്‍േറാ അറിയിച്ചു. മൊറോക്കോ, മെക്സിക്കോ, അയര്‍ലന്‍റ് ടീമുകളുമായി  പോര്‍ച്ചുഗല്‍ പ്രദര്‍ശനമത്സരം കളിക്കുന്നുണ്ട്.
പോര്‍ച്ചുഗല്‍ ടീം:
ബെറ്റോ, എഡ്വാര്‍ഡോ, റൂയി പാട്രിസിയോ (ഗോള്‍കീപ്പര്‍മാര്‍)
ആന്‍്െരഡ അല്‍മെയ്ഡ, ബ്രൂണോ ആല്‍വസ്, ഫാബിയോ കോണ്‍ട്രാവോ, റിക്കാര്‍ഡോ കോസ്റ്റ, നെറ്റോ, പെപെ, ജോ പെരീര (ഡിഫന്‍ഡര്‍മാര്‍)
റൂബന്‍ അമോറിം, വില്യം കാര്‍വാലോ, റൗള്‍ മെറീലസ്, ജോ മുടീഞ്ഞോ, റാഫ, മിഗ്വെല്‍ വെലോസോ (മിഡ്ഫീല്‍ഡര്‍മാര്‍)
ഹ്യൂഗോ അല്‍മെയ്ഡ, എഡെര്‍, ഹെല്‍ഡര്‍ പോസ്റ്റ്റിഗ, ക്രിസ്ത്യാനോ റൊണാള്‍ഡോ, നാനി, സില്‍വസ്റ്റര്‍ വറേല, വെറീഞ്ഞ (ഫോര്‍വേഡ്)
 

ട്രാഫിക് സിഗ്നല്‍ പ്രവര്‍ത്തിക്കുന്നില്ല; കൊട്ടിയം ജങ്ഷനില്‍ അപകടങ്ങള്‍ പെരുകുന്നു

Posted: 20 May 2014 01:36 AM PDT

കൊട്ടിയം: ജങ്ഷനില്‍ തിങ്കളാഴ്ച നടന്നത് നാല് അപകടങ്ങള്‍. ജങ്ഷനിലെ ട്രാഫിക് സിഗ്നല്‍ ലൈറ്റിന്‍െറ പ്രവര്‍ത്തനം നിലച്ചിട്ട് മൂന്നുവര്‍ഷം കഴിഞ്ഞെങ്കിലും നടപടിയൊന്നും ഉണ്ടാകാത്തതിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്. സിഗ്നല്‍ പുന$സ്ഥാപിക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍ റോഡില്‍ കുത്തിയിരിപ്പ് സമരം നടത്തി. പ്രദേശവാസികളായ നവാസ്, ഷറഫുദ്ദീന്‍ എന്നിവരാണ് സമരം നടത്തിയത്. തിങ്കളാഴ്ച ജങ്ഷനില്‍ നാല് വ്യത്യസ്ത അപകടങ്ങളില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചെങ്കിലും ആര്‍ക്കും പരിക്കേറ്റില്ല. സിഗ്നല്‍ ലൈറ്റ് ആരാണ് സ്ഥാപിച്ചതെന്നറിയാത്തതിനാലാണ് ഇത് പുന$സ്ഥാപിക്കാന്‍ കഴിയാത്തതെന്നാണ് പൊലീസ് പറയുന്നത്. ആറുവര്‍ഷം മുമ്പാണ് കൊട്ടിയം ജങ്ഷനില്‍ സിഗ്നല്‍ സ്ഥാപിച്ചത്. അനൗണ്‍സ്മെന്‍റ് സിസ്റ്റവുംസ്ഥാപിച്ചിരുന്നു. എന്നാല്‍ ഇവ പ്രവര്‍ത്തിച്ചത് ഏതാനും മാസങ്ങള്‍ മാത്രമായിരുന്നു. സ്പോണ്‍സര്‍മാരെ കണ്ടെത്തിയായിരുന്നു സിഗ്നല്‍ ലൈറ്റ് സ്ഥാപിച്ചത്. ലൈറ്റ് സ്ഥാപിച്ചിരുന്ന പൈപ്പുകള്‍ തുരുമ്പിച്ച് ഏത് സമയവും നിലംപൊത്താവുന്ന നിലയിലാണ്. കൊട്ടിയം പൊലീസ്സ്റ്റേഷനില്‍ ഗതാഗത പരിഷ്കരണ കമ്മിറ്റി നിലവിലുണ്ടെങ്കിലും വിളിച്ചുകൂട്ടാറില്ല.
ഒരു ട്രാഫിക് വാര്‍ഡന്‍ മാത്രമാണ് പലപ്പോഴും ജങ്ഷനില്‍ ഡ്യൂട്ടിക്കുള്ളത്. കണ്‍ട്രോള്‍ റൂം പൊലീസിന്‍െറ വാഹനം ഡ്യൂട്ടിക്കായി എത്താറുണ്ടെങ്കിലും കാര്യക്ഷമമല്ല.
ട്രാഫിക് സിഗ്നല്‍ ലൈറ്റ് സ്ഥാപിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യവുമായി എന്‍.കെ. പ്രേമചന്ദ്രന് നിവേദനം നല്‍കുന്നതിനായി നാട്ടുകാര്‍ ഒപ്പുശേഖരണം ആരംഭിച്ചു.

പാര്‍ട്ടി അമ്മയെ പോലെയെന്ന് മോദി

Posted: 20 May 2014 12:58 AM PDT

Image: 

ന്യൂഡല്‍ഹി: പാര്‍ട്ടി തനിക്ക് അമ്മയെപോലെയെന്ന് നരേന്ദ്ര മോദി. പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്ത ശേഷം സംസാരിക്കവയെയാണ് മോദി ഇക്കാര്യം പറഞ്ഞത്. താന്‍ കഠിനാധ്വാനിയാണെന്നും ഒരു നിമിഷം പോലും പാഴാക്കില്ളെന്നും മോദി പറഞ്ഞു.

പാവപ്പെട്ടവരുടെ പ്രതീക്ഷകളാണ് തങ്ങളെ വിജയിപ്പിച്ചത്. അതിനാല്‍ അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കും. ദരിദ്ര ജനവിഭാഗത്തില്‍ ജനിച്ച വളര്‍ന്ന താന്‍ ഇന്നിവിടെ എത്തി നില്‍ക്കുന്നത് ജനാധിപത്യത്തിന്‍െറ ശക്തിയാണ്. യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും ദരിദ്രജനവിഭാഗങ്ങള്‍ക്കും വേണ്ടി സര്‍ക്കാര്‍ പ്രവര്‍ത്തിക്കും -മോദി പറഞ്ഞു.

അദ്വാനിയുടെ ആശീര്‍വാദം വിലപ്പെട്ടതാണെന്ന് പറഞ്ഞ മോദി തന്‍െറ കരുണയിലാണ് പാര്‍ട്ടിയുടെ വിജയമെന്ന അദ്വാനിയുടെ പരാമര്‍ശം തിരുത്തി. പ്രസംഗത്തിനിടയില്‍ മോദി വികാരനിര്‍ഭരനായി.

അവിശ്വാസം: വര്‍ക്കല നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ പുറത്തായി

Posted: 20 May 2014 12:27 AM PDT

വര്‍ക്കല: നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ എസ്. സുമയ്യയെ കൂറുമുന്നണി അവിശ്വാസത്തിലൂടെ പുറത്താക്കി. തിങ്കളാഴ്ച രാവിലെ 11ന് നഗരസഭാ കൗണ്‍സില്‍ ഹാളില്‍ നഗരകാര്യ വകുപ്പ് ദക്ഷിണമേഖലാ റീജനല്‍ ജോയന്‍റ് ഡയറക്ടറുടെ അധ്യക്ഷതയില്‍ നടന്ന ചര്‍ച്ചയും വോട്ടെടുപ്പും ഉച്ചക്ക് രണ്ടോടെ പൂര്‍ത്തിയായി. അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് 17 പേര്‍ വോട്ട് രേഖപ്പെടുത്തിയതിനാല്‍ പ്രമേയം പാസായതായും എസ്. സുമയ്യ പുറത്തായതായും റീജനല്‍ ജോയന്‍റ് ഡയറക്ടര്‍ സബീനാപോള്‍ അറിയിച്ചു.
33 അംഗ നഗരസഭാ കൗണ്‍സിലില്‍ 30 പേര്‍ ചര്‍ച്ചയിലും വോട്ടെടുപ്പിലും പങ്കെടുത്തു. കോണ്‍ഗ്രസ് വിമതര്‍, സി.പി.എം, സി.പി.ഐ, സി.പി.എം വിമതന്‍ എന്നിവരുള്‍പ്പെടെ 17 പേര്‍ അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ടു ചെയ്തു. കോണ്‍ഗ്രസിലെ 13 പേര്‍ എതിര്‍ത്തും വോട്ടു ചെയ്തു. അവിശ്വാസ പ്രമേയത്തില്‍ ഒപ്പിട്ടിരുന്ന ബി.ജെ.പി കൗണ്‍സിലര്‍ കോവിലകം മണികണ്ഠന്‍ പാര്‍ട്ടി വിപ്പ് പാലിച്ചുകൊണ്ട് പങ്കെടുത്തില്ല. സി.പി.എം സ്വതന്ത്രയായ ഷീല, യു.ഡി.എഫിലെ വര്‍ക്കല സജീവ് എന്നിവരും പങ്കെടുത്തില്ല.കോണ്‍ഗ്രസ് വിമതനായ എ. ദാവൂദാണ് പ്രമേയം അവതരിപ്പിച്ചത്. പി. ശ്രീദേവിയമ്മ അനുവാദകയായിരുന്നു. ഇവരെ കൂടാതെ ചെയര്‍മാന്‍ കെ. സൂര്യപ്രകാശ്, കെ.ജി. സുരേഷ്, ബീവിജാന്‍, വിനയകുമാരി, എന്‍. ഗോപിനാഥന്‍ നായര്‍ എന്നിവരാണ് അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് സംസാരിച്ചത്. കോണ്‍ഗ്രസില്‍ നിന്നും ബിജു ഗോപാലന്‍, കെ. ഓമന, എന്‍. അശോകന്‍, എ.എ. റഊഫ്, എസ്. സുമയ്യ എന്നിവര്‍ എതിര്‍ത്തും സംസാരിച്ചു.
അഴിമതി, അധികാര ദുര്‍വിനിയോഗം, നഗരസഭയുടെ പൊതുമുതല്‍ നശിപ്പിക്കല്‍ എന്നീ കാര്യങ്ങളാണ് സുമയ്യക്കെതിരെ അവിശ്വാസം കൊണ്ടുവരാന്‍ കാരണമായതെന്ന് ദാവൂദും ശ്രീദേവിയമ്മയും സി.പി.ഐയിലെ ബീവിജാനും പറഞ്ഞു. എന്നാല്‍, അഴിമതി കാണിച്ചതെങ്ങനെയെന്ന് പറയാന്‍ വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബിജുഗോപാലന്‍ വെല്ലുവിളിച്ചു. തുടര്‍ന്ന് സംസാരിച്ച കെ.ജി. സുരേഷ് മത്സ്യത്തൊഴിലാളികള്‍ക്കുള്ള യമഹ എന്‍ജിന്‍ വാങ്ങിച്ചതിലും ബാങ്ക്ലോണിലും വൈസ് ചെയര്‍പേഴ്സണ്‍ അഴിമതി കാണിച്ച് പണം തട്ടിയതായി ആരോപിച്ചു.
ആരോപണത്തിന് മറുപടി പറഞ്ഞ വൈസ് ചെയര്‍പേഴ്സണ്‍ 50,000 രൂപക്ക് മുകളിലുള്ള ഒരൊറ്റ ഫയലും ചെയര്‍മാന്‍ തന്നെ കാണിക്കാറില്ലെന്നും അത്തരം ഫയലുകളിലൊന്നും താന്‍ ഒപ്പുവെച്ചിട്ടില്ലെന്നും ഫയലുകള്‍ ഫിനാന്‍സ് കമ്മിറ്റിക്ക് വിടാതെ ചെയര്‍മാനും ഉപജാപക വൃന്ദവും വ്യാജരേഖകളുണ്ടാക്കിയാണ് പാസാക്കിയിരുന്നതെന്നും തുറന്നടിച്ചു. തന്നെ അഴിമതിക്കാരിയാക്കാന്‍ ശ്രമിക്കുന്നവരുടെ യഥാര്‍ഥ മുഖം പൊതുജനത്തിനറിയാമെന്നും സുമയ്യ പറഞ്ഞു.
വോട്ടെടുപ്പിന് ശേഷം വോട്ടെണ്ണി ഫലം പ്രഖ്യാപിക്കുമ്പോള്‍ വിനയകുമാരിയുടെ വോട്ട് അസാധുവാക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കൗണ്‍സിലറുടെ ഒപ്പ് രേഖപ്പെടുത്തേണ്ടിടത്ത് അത് ചെയ്യാതെ വരണാധികാരിയായ സബീനാപോളിന്‍െറ ഒപ്പിന് മുകളിലൂടെയാണ് വിനയകുമാരി ഒപ്പുവെച്ചത്.
കോണ്‍ഗ്രസിലെ ബിജുഗോപാലന്‍ ഇത് ചൂണ്ടിക്കാട്ടുകയും ചെയ്തു. ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് പരാതിയുണ്ടെന്നും അദ്ദേഹം വരണാധികാരിയെ അറിയിച്ചു. എന്നാല്‍, ഇതിന് മുമ്പുതന്നെ കൗണ്ടിങ് ഏജന്‍റുമാരുടെ അനുമതിയോടെ വരണാധികാരി ഫലം പ്രഖ്യാപിച്ചു.
എഴുതി തയാറാക്കിയ പരാതി എ.എ. റഊഫും ബിജുഗോപാലനും ചേര്‍ന്ന് നല്‍കിയത് വരണാധികാരി സ്വീകരിച്ചില്ല. ഇതേ തുടര്‍ന്നുള്ള തര്‍ക്കം നാല് വരെ നീണ്ടു. കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ അത്രയും സമയം വരണാധികാരിക്ക് മുന്നില്‍ വാദമുഖങ്ങളുമായി തര്‍ക്കിച്ചു. ഒടുവില്‍ തെരഞ്ഞെടുപ്പ് കമീഷനുമായി ബന്ധപ്പെട്ട വരണാധികാരി ബാലറ്റ് പേപ്പറുകള്‍ പ്രത്യേകം കവറിലാക്കി സീല്‍ ചെയ്ത് നഗരസഭാ സെക്രട്ടറിയെ ഏല്‍പിച്ചു. പരാതിയുള്ളവര്‍ക്ക് കോടതിയെ സമീപിക്കാമെന്നും അവര്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് കമീഷന്‍െറ ചട്ട പ്രകാരമാണ് താന്‍ പ്രവര്‍ത്തിച്ചതെന്നും താന്‍ ഒപ്പിട്ട് നല്‍കിയ ബാലറ്റില്‍ തന്നെയാണ് വിനയകുമാരി വോട്ട് ചെയ്തിരിക്കുന്നതെന്നും എന്നാല്‍, അവര്‍ ഒപ്പുവെച്ചിട്ടുള്ളത് തന്‍െറ ഒപ്പിന് മേലെയാണെന്നും സബീനാപോള്‍ 'മാധ്യമ'ത്തോട് പറഞ്ഞു.
ബാലറ്റുകള്‍ സീല്‍ ചെയ്ത കവറില്‍ സൂക്ഷിക്കുമെന്നും റിപ്പോര്‍ട്ട് ഉടന്‍ തന്നെ തെരഞ്ഞെടുപ്പ് കമീഷന് കൈമാറുമെന്നും അവര്‍ പറഞ്ഞു.

കാര്‍ഷിക വാഴ്സിറ്റിയില്‍ കേന്ദ്രനിയമം നടപ്പാക്കരുത് –ജോസഫ് ചാലിശേരി

Posted: 20 May 2014 12:13 AM PDT

തൃശൂര്‍: ജനാധിപത്യവിരുദ്ധമായ ഐ.സി.എ.ആര്‍ മോഡല്‍ ആക്ട് കേരള കാര്‍ഷിക സര്‍വകലാശാലയില്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ തയാറാകരുതെന്ന് യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ ജോസഫ് ചാലിശേരി ആവശ്യപ്പെട്ടു. വൈസ് ചാന്‍സലറുടെ ജനാധിപത്യവിരുദ്ധ നടപടികള്‍ക്കെതിരെ കേരള അഗ്രികള്‍ച്ചറല്‍ യൂനിവേഴ്സിറ്റി എംപ്ളോയീസ് യൂനിയന്‍െറ നേതൃത്വത്തില്‍ സര്‍വകലാശാല ആസ്ഥാനത്ത് നടന്ന ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സര്‍വകലാശാല ഓഫിസുകള്‍ നിര്‍ത്തലാക്കുക, ജീവനക്കാരുടെ തസ്തികകള്‍ വെട്ടിക്കുറക്കുക തുടങ്ങി വൈസ് ചാന്‍സലറുടെ നടപടികള്‍ യു.ഡി.എഫ് സര്‍ക്കാറിന്‍െറ നയപരിപാടികള്‍ക്ക് വിരുദ്ധമാണെന്നും ഇത്തരം നടപടികളുമായി മുന്നോട്ടുപോകുന്നതിനാലാണ് ഭരണ അനുകൂല സംഘടനയായ എംപ്ളോയീസ് യൂനിയന് സമരവുമായി മുന്നോട്ട് വരേണ്ടിവന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം നടപടികളുമായി അദ്ദേഹം മുന്നോട്ടു പോയാല്‍ ഈ സമരം കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്‍െറ അനുമതിയോടെ യു.ഡി.എഫ് ഏറ്റെടുക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. യൂനിയന്‍ പ്രസിഡന്‍റ് സി.ഐ. സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
ധര്‍ണയില്‍ ഐ.എന്‍.ടി.യു.സി നേതാവ് ജോസഫ് പെരുമ്പിള്ളി, എന്‍.ജി.ഒ അസോസിയേഷന്‍ വൈസ് പ്രസിഡന്‍റ് എന്‍.കെ. ബെന്നി, സര്‍വകലാശാല ഭരണസമിതിയംഗം ജോസ് ജോസഫ്, കെ.എസ്.യു സെല്‍ കണ്‍വീനര്‍ നിസാഖ്, ജനറല്‍ കൗണ്‍സില്‍ അംഗങ്ങളായ എന്‍.എല്‍. ശിവകുമാര്‍, കെ. ഗിരീന്ദ്രബാബു, ജനറല്‍ സെക്രട്ടറി കെ.ഡി. ബാബു എന്നിവര്‍ സംസാരിച്ചു.

ഡി.സി.സിക്കെതിരെ സി.എം.പിയും ആര്‍.എസ്.പിയും

Posted: 19 May 2014 11:59 PM PDT

പാലക്കാട്: പാലക്കാട്ടെ യു.ഡി.എഫ ്സ്ഥാനാര്‍ഥി എം.പി. വീരേന്ദ്രകുമാറിനെ തോല്‍പിക്കുന്നതിന് കോണ്‍ഗ്രസിലെ ചിലര്‍ അണിയറയില്‍ പ്രവര്‍ത്തിച്ചെന്ന ആരോപണവുമായി സി.എം.പിയും ആര്‍.എസ്.പിയും രംഗത്ത്.
കഴിഞ്ഞ അസംബ്ളി തെരഞ്ഞെുടുപ്പില്‍ നെന്മാറയില്‍ മത്സരിച്ച സി.എം.പി ജനറല്‍ സെക്രട്ടറി എം.വി. രാഘവനെ കോണ്‍ഗ്രസുകാര്‍ മനഃപൂര്‍വം തോല്‍പ്പിക്കുകയായിരുന്നെന്നും പരസ്യമായ വോട്ട് കച്ചവടം നടത്തിയ കോണ്‍ഗ്രസുകാര്‍ക്കെതിരെ നടപടിയെക്കാന്‍പോലും ജില്ലാകോണ്‍ഗ്രസ് നേതൃത്വം തയാറായില്ലെന്നും ആരോപണമുയര്‍ന്നു.
എം.വി.ആറിന്‍െറ ആരോഗ്യ പ്രശ്നമാണ് തോല്‍വിക്ക് കാരണമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തിയത്. കോണ്‍ഗ്രസ് നേതാക്കളില്‍ ചിലര്‍ ഇടത് സ്ഥാനാര്‍ഥിക്ക് വോട്ട് മറിച്ച് നല്‍കുകയാണ് ചെയ്തത്.
പാലക്കാട് പാര്‍ലമെന്‍റ് മണ്ഡലത്തില്‍ മത്സരിച്ച സോഷ്യലിസ്റ്റ് ജനത സംസ്ഥാനാധ്യക്ഷന്‍ എം.പി. വീരേന്ദ്രകുമാറിനോട് കോണ്‍ഗ്രസ് നേതൃത്വം ചെയ്തതും ചതിയാണ്. തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിന് ഘടകകക്ഷികളോട് കണക്ക് പറഞ്ഞ് പണം വാങ്ങിയശേഷം യാതൊരു തത്വദീക്ഷയുമില്ലാതെ വോട്ട് വില്‍പന നടത്തുകയായിരുന്നു കോണ്‍ഗ്രസിലെ ഒരു വിഭാഗം ചെയ്തതെന്ന് സി.എം.പി ജില്ലാ കൗണ്‍സില്‍ യോഗം ആരോപിച്ചു.
ഘടകകക്ഷികളെ രാഷ്ട്രീയമായി ഇല്ലാതാക്കാനാണ് ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. സോഷ്യലിസ്റ്റ് ജനത ഇത് തിരിച്ചറിഞ്ഞ് യു.ഡി.എഫ് ബന്ധം ഉപേക്ഷിച്ച് പുറത്തു വരണമെന്നും ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി മുരളി കെ. താരേക്കാട്, കെ.പി. ഉണ്ണി, യു. രാജഗോപാലന്‍ എന്നിവര്‍ സംസാരിച്ചു.
പാലക്കാട് മണ്ഡലത്തില്‍ യു.ഡി.എഫിന്‍െറ തോല്‍വി മുന്‍കൂട്ടിയുള്ള ആസൂത്രണമാണെന്ന് ആര്‍.എസ്.പി ജില്ലാ കമ്മിറ്റി ആരോപിച്ചു.
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വോട്ടര്‍മാരെ കാണുകയോ, വോട്ടു ചെയ്യിപ്പിക്കാനുള്ള പ്രവര്‍ത്തനം നടത്തുകയോ ചെയ്തിട്ടില്ല. ഓരോ മണ്ഡലത്തിലും കണക്കുകള്‍ പെരുപ്പിച്ച് കാണിച്ച് വിജയം ഉറപ്പാണെന്ന് വരുത്തിതീര്‍ത്ത് സാമ്പത്തിക നേട്ടമുണ്ടാക്കാനാണ് ചില നേതാക്കള്‍ ശ്രമിച്ചത്. ഇക്കാര്യം നേതൃത്വം പരിശോധിക്കണം. കൊല്ലത്ത് ആര്‍.എസ്.പിയുടെ വിജയത്തില്‍ വിറളിപിടിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തുടര്‍ച്ചയായുള്ള അസഭ്യവാക്കുകള്‍ പറഞ്ഞ് സംഘര്‍ഷ ഭരിതമാക്കാനുള്ള ഗൂഢാലോചന നടത്തുകയാണെന്നും ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. സംസ്ഥാന കമ്മിറ്റി അംഗം പി.ഡി. കാര്‍ത്തികേയന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ടി.എം.ചന്ദ്രന്‍, കെ.പി. സുന്ദരന്‍, കെ.രാജന്‍ എന്നിവര്‍ സംസാരിച്ചു.

കുടിവെള്ള പൈപ്പ് നന്നാക്കാത്തതിനെതിരെ വിമര്‍ശം

Posted: 19 May 2014 11:55 PM PDT

മലപ്പുറം: നഗരസഭാ പരിധിയിലെ കൈയേറ്റം ഒഴിപ്പിക്കാന്‍ നഗരസഭായോഗം തീരുമാനിച്ചു. ആദ്യഘട്ടമായി നഗരസഭാ കെട്ടിടങ്ങളിലെ കൈയേറ്റങ്ങള്‍ പരിശോധിച്ച് രണ്ട് ദിവസത്തിനകം നോട്ടിസ് നല്‍കും.
ഫുട്പാത്തിലും മാര്‍ക്കറ്റിലുമുള്ള അനധികൃത കച്ചവടങ്ങള്‍ക്കും കൈയേറ്റങ്ങള്‍ക്കും എതിരെ നടപടി സ്വീകരിക്കും. ഇക്കാര്യത്തില്‍ മുഖം നോക്കാതെയുള്ള കര്‍ശന നടപടിയെടുക്കുമെന്ന് നഗരസഭാ ചെയര്‍മാന്‍ കെ.പി. മുഹമ്മദ് മുസ്തഫ പറഞ്ഞു.
രാവിലെ 11ന് ആരംഭിച്ച യോഗം കുടിവെള്ളപ്രശ്നം സംബന്ധിച്ച ചര്‍ച്ച ഉയര്‍ന്നുവന്നതോടെ സജീവമായി.
ഭരണപ്രതിപക്ഷ ഭേദമന്യെ അംഗങ്ങള്‍ കുടിവെള്ള പ്രശ്നം നിരത്തി. പലയിടത്തും പൈപ്പുകള്‍ പൊട്ടി കുടിവെള്ളം പാഴായിട്ടും നഗരസഭ ഒന്നും ചെയ്യുന്നില്ലെന്നും മേലൂരില്‍ നാട്ടുകാരാണ് പൊട്ടിയ പൈപ്പ് നന്നാക്കിയതെന്നുമുള്ള വിമര്‍ശനത്തിന് ചെയര്‍മാന്‍ വിശദീകരണവുമായെത്തി. ജല അതോറിറ്റിക്ക് കീഴിലെ കരാറുകാര്‍ സമരത്തിലാണെന്നും ഇക്കാര്യത്തില്‍ നഗരസഭക്ക് ഒന്നും നേരിട്ട് ചെയ്യാനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സമരക്കാരുമായി ജലഅതോറിറ്റി എം.ഡി നടത്തുന്ന ചര്‍ച്ച പരാജയപ്പെടുന്ന പക്ഷം സമരം നീളുന്ന സ്ഥിതി വന്നാല്‍ പകരം സംവിധാനത്തെ കുറിച്ച് ആലോചിക്കാമെന്നാണ് കലക്ടര്‍ പറഞ്ഞത്. കലക്ടറുമായി കൂടിയാലോചിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
23ന് മുമ്പായി വാര്‍ഡുകളില്‍നിന്നുള്ള പുതിയ അപേക്ഷകള്‍ പരിഗണിക്കുന്നതോടൊപ്പം നിലവിലെ അപേക്ഷകളിലെ അപാകതകള്‍ പരിശോധിക്കണമെന്നും കൗണ്‍സിലര്‍മാരോട് നിര്‍ദേശിച്ചു. 110 അപേക്ഷകളാണ് ഇതുമായി ബന്ധപ്പെട്ട് നഗരസഭക്ക് ലഭിച്ചിരിക്കുന്നത്. ശിഹാബ് തങ്ങള്‍ ഭവന പദ്ധതിയില്‍ ഉള്‍പ്പെട്ടവരില്‍ പലരും നഗരസഭയില്‍ ഏല്‍പ്പിച്ച ആധാരം ആവശ്യപ്പെട്ട് വരുന്നുണ്ടെന്ന് ചെയര്‍മാന്‍ ചൂണ്ടിക്കാട്ടി. ബാങ്ക് വായ്പയുടെ ആവശ്യത്തിനായാണ് ആധാരം ആവശ്യപ്പെടുന്നതെന്നും അതിനാല്‍ നഗരസഭ നേരിട്ട് ബാങ്കുകള്‍ക്ക് ആധാരം കൈമാറുകയാണ് ഉചിതമെന്നും അദ്ദേഹം പറഞ്ഞു.
സാമൂഹിക സാമ്പത്തിക ജാതി സെന്‍സസിന്‍െറ കരട് ലിസ്റ്റ് പ്രത്യേക വാര്‍ഡ് സഭകള്‍ വിളിച്ചുചേര്‍ത്ത് പരിശോധനക്ക് വിധേയമാക്കണമെന്ന് കൗണ്‍സിലര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ജൂണ്‍ ആറ്, ഏഴ്, എട്ട് തിയതികളിലായി ഇതിനായി വാര്‍ഡ് സഭകള്‍ ചേരും. ഇതു സംബന്ധിച്ച പരാതികള്‍ 21 ദിവസത്തിനകം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നല്‍കണം. കോട്ടക്കുന്ന് അമ്യൂസ്മെന്‍റ് പാര്‍ക്കിന്‍െറ പുനരുദ്ധാരണം സംബന്ധിച്ച് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലുമായി ചര്‍ച്ചചെയ്യാന്‍ സബ്കമ്മിറ്റിക്ക് യോഗം രൂപം നല്‍കി.

നരേന്ദ്ര മോദി ബി.ജെ.പി പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവ്

Posted: 19 May 2014 11:53 PM PDT

Image: 

ന്യൂഡല്‍ഹി: പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവായി നരേന്ദ്ര മോദിയെ ബി.ജെ.പി പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം തെരഞ്ഞെടുത്തു. മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനിയാണ് മോദിയുടെ പേര് നിര്‍ദേശിച്ചത്.

തുടര്‍ന്ന് മുരളി മനോഹര്‍ ജോഷി, നിതിന്‍ ഗഡ്കരി, വെങ്കയ്യ നായിഡു തുടങ്ങിയ പ്രമുഖ നേതാക്കള്‍ ഈ നിര്‍ദേശത്തെ പിന്തുണച്ചു. സുഷമാ സ്വരാജ് മോദിയെ അനുമോദിച്ചു.  ഇത് ചരിത്ര നിമിഷമാണെന്ന് പാര്‍ട്ടി അധ്യക്ഷന്‍ രാജ് നാഥ്സിങ് പറഞ്ഞു. യോഗ ചടങ്ങുകള്‍ പുരോഗമിക്കുകയാണ്.

കുടിവെള്ളം കിട്ടാനില്ല; നാട്ടുകാര്‍ പമ്പ്ഹൗസ് ഉപരോധിച്ചു, ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ചു

Posted: 19 May 2014 11:48 PM PDT

തൊടുപുഴ: മണക്കാട് പഞ്ചായത്തില്‍ കുടിവെള്ളം കിട്ടാതായതിനെത്തുടര്‍ന്ന് നാട്ടുകാര്‍ പമ്പ് ഹൗസ് ഉപരോധിച്ചു.
വാട്ടര്‍ അതോറിറ്റി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍, അസി. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍, ഓവര്‍സിയര്‍ എന്നിവരെ നാട്ടുകാര്‍ ഒരു മണിക്കൂറോളം തടഞ്ഞുവെച്ചു.
മണക്കാട് പഞ്ചായത്ത് ആറാംവാര്‍ഡില്‍പ്പെട്ട കുന്നത്തുപാറ പ്രദേശവാസികളാണ് തിങ്കളാഴ്ച പത്തോടെ പമ്പ് ഹൗസ് ഉപരോധിച്ചത്. മാസങ്ങളായി പ്രദേശത്ത് കുടിവെള്ളം കിട്ടാനില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. മണക്കാട് പഞ്ചായത്തിലേക്ക് പമ്പിങ് നടത്തുന്ന മോട്ടോര്‍ അറ്റകുറ്റപ്പണിയുടെ പേരുപറഞ്ഞ് ദിവസവും പ്രവര്‍ത്തനരഹിതമാണെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു.
ആയിരത്തോളം പേര്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന പമ്പ് ഹൗസില്‍ ആഴ്ചയില്‍ എല്ലാ ദിവസങ്ങളിലും മോട്ടോര്‍ തകരാറിലാണ്.
നിരന്തരമായി മണക്കാട് പഞ്ചായത്തിലേക്കുള്ള പമ്പിങ് തകരാറിലാകുമ്പോഴും പുറപ്പുഴ പഞ്ചായത്തിലേക്ക് ഇവിടെനിന്ന് വെള്ളം പമ്പ് ചെയ്യാറുണ്ടെന്ന് പറയുന്നു.
മണക്കാട് പഞ്ചായത്ത് വാര്‍ഡ് അംഗങ്ങളായ ഷീന ഹരി, ദിലീപ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രദേശവാസികള്‍ ഉപരോധം സംഘടിപ്പിച്ചത്. സ്ഥലത്തെത്തിയ പ്രതിഷേധക്കാര്‍ പുറപ്പുഴ ഭാഗത്തേക്കുള്ള പമ്പിങ് നിര്‍ത്തിവെച്ചു. തുടര്‍ന്ന് സ്ഥലത്ത് തൊടുപുഴ പൊലീസ് എത്തി പ്രതിഷേധക്കാരെ നിയന്ത്രിക്കുകയായിരുന്നു.എന്നാല്‍, കാലപ്പഴക്കം ചെന്ന മോട്ടോറിന്‍െറ തകരാറാണ് മണക്കാട്ടേക്കുള്ള പമ്പിങ് തടസ്സപ്പെടാന്‍ കാരണമെന്ന് വാട്ടര്‍ അതോറിറ്റി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ മീരാന്‍കുട്ടി പറഞ്ഞു. ഉടന്‍ തകരാര്‍ പരിഹരിച്ച് പ്രദേശത്തേക്ക് കുടിവെള്ളം എത്തിക്കാന്‍ താല്‍ക്കാലിക സംവിധാനം ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP