ഓഹരി വിപണിയില്‍ കുതിപ്പ്; സെന്‍സെക്സ് 25,000 കടന്നു Madhyamam News Feeds |
- ഓഹരി വിപണിയില്‍ കുതിപ്പ്; സെന്‍സെക്സ് 25,000 കടന്നു
- ഗവ. എക്സലന്‍സ് അവാര്‍ഡ് ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അവാര്‍ഡാക്കാന്‍ ഉത്തരവ്
- എന്‍.ഡി.എ അധികാരത്തിലേക്ക്
- കുവൈത്ത് റെഡ്ക്രസന്‍റ് മേധാവി ബര്‍ജീസ് അല്‍ ബര്‍ജീസ് അന്തരിച്ചു
- വരവേല്‍ക്കാന്‍ പാര്‍ലമെന്‍റ് ഒരുങ്ങി
- മെഡിക്കല്‍ പ്രവേശന പരീക്ഷ; ആദ്യ മൂന്ന് റാങ്കുകള്‍ ആണ്‍കുട്ടികള്‍ക്ക്
ഓഹരി വിപണിയില്‍ കുതിപ്പ്; സെന്‍സെക്സ് 25,000 കടന്നു Posted: 15 May 2014 11:46 PM PDT മുംബൈ: പൊതുതെരഞ്ഞെടുപ്പിലെ ബി.ജെ.പി തരംഗത്തിന് പിന്‍പറ്റി ഓഹരി വിപണിയില്‍ വന്‍ കുതിപ്പ്. തെരഞ്ഞെടുപ്പ് ഫലം എന്‍.ഡി.എ വ്യക്തമായ ഭൂരിപക്ഷം നേടുമെന്ന് സൂചന നല്‍കിയതോടെ ബോംബെ ഓഹരി വില സൂചിക 1000 പോയന്‍റിലേറെ മുന്നേറി ചരിത്രത്തില്‍ ആദ്യമായി 25,000 പോയന്‍റ് കടന്നു. ഒരവസരത്തില്‍ 25,375.63 പോയന്‍റ് വരെ സൂചിക എത്തുകയും ചെയ്തു. 7400 പോയന്‍റ് കടന്ന ദേശീയ ഓഹരി വില സൂചികയും (നിഫ്റ്റി) ചരിത്ര നേട്ടത്തിലേക്ക് കുതിച്ചു. ഐ.സി.ഐ.സി.ഐ ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.ടി.സി, എല്‍ ആന്‍റ് ടി, ഒ.എന്‍.ജി.സി, മാരുതി തുടങ്ങിയ ഓഹരികളെല്ലാം ശക്തമായ മുന്നേറ്റമാണ് നടത്തിയത്. ഡോളറിനെതിരെ രൂപ മുന്നേറിയെങ്കിലും ഐ.ടി ഓഹരികള്‍ക്കും നേട്ടത്തിന്‍െറ ദിനമായിരുന്നു. |
ഗവ. എക്സലന്‍സ് അവാര്‍ഡ് ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അവാര്‍ഡാക്കാന്‍ ഉത്തരവ് Posted: 15 May 2014 10:20 PM PDT Image: അബൂദബി: സര്‍ക്കാര്‍ മേഖലയിലെ മികച്ച സേവനങ്ങള്‍ക്ക് നല്‍കുന്ന ഗവണ്‍മെന്‍റ് എക്സലന്‍സ് അവാര്‍ഡിന്‍െറ പേര് ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് എക്സലന്‍സ് അവാര്‍ഡ് എന്നാക്കി മാറ്റി യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ ഉത്തരവിട്ടു. യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം സര്‍ക്കാര്‍ മേഖലയിലെ വളര്‍ച്ചയില്‍ നല്‍കുന്ന നിര്‍ണായക പങ്ക് പരിഗണിച്ചാണ് അവാര്‍ഡിന് അദ്ദേഹത്തിന്‍െറ പേര് നല്‍കാന്‍ ശൈഖ് ഖലീഫ ഉത്തരവിട്ടത്. സര്‍ക്കാര്‍ മേഖലയിലെ പ്രവര്‍ത്തനങ്ങളുടെ വികസനത്തില്‍ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് നല്‍കുന്ന സേവനങ്ങളെ പ്രകീര്‍ത്തിച്ച ശൈഖ് ഖലീഫ അദ്ദേഹത്തിലുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുകയും ചെയ്യുന്ന സന്ദേശത്തിലൂടെയാണ് അവാര്‍ഡിന്‍െറ പേര് മാറ്റിയത്. ശൈഖ് ഖലീഫയുടെ സന്ദേശം ഉപ പ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ ആണ് അവാര്‍ഡ് ദാന ചടങ്ങില്‍ വായിച്ചത്. യു.എ.ഇ സര്‍ക്കാര്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച സര്‍ക്കാറുകളിലൊന്നാണ്. യു.എ.ഇ പൗരന്‍മാര്‍ ലോകത്തെ ഏറ്റവും സന്തോഷവാന്‍മാരുമാണ്. ശൈഖ് മുഹമ്മദിന്‍െറയും മന്ത്രിസഭയുടെയും ഓരോ നേട്ടവും അവരിലുള്ള വിശ്വാസം വര്‍ധിപ്പിക്കുകയാണ് ചെയ്തതെന്നും ശൈഖ് ഖലീഫ പറഞ്ഞു. രാജ്യത്തിന്‍െറ വിവിധ മേഖലകളില്‍ മികച്ച സേവനം അര്‍പ്പിച്ചവരെയും അദ്ദേഹം അഭിനന്ദിച്ചു. അബൂദബിയിലെ എമിറേറ്റ്സ് പാലസ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം അവാര്‍ഡ് ജേതാക്കളെ അനുമോദിച്ചു. വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥവര്‍ക്ക് പുരസ്കാരങ്ങളും സമ്മാനിച്ചു. |
Posted: 15 May 2014 10:19 PM PDT Image: ന്യൂദല്‍ഹി: കോണ്‍ഗ്രസിന് ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി സമ്മാനിച്ച് രാജ്യത്ത് മോദി തരംഗം അലയടിക്കുന്നു. ബി.ജെ.പി ക്ക് തനിച്ച് രാജ്യം ഭരിക്കാന്‍ കഴിയുന്ന ഫലമാണ് പുറത്തുവരുന്നുകൊണ്ടിരിക്കുന്നത്. എക്സിറ്റ് പോള്‍ ഫലങ്ങളെ പോലും പിന്നിലാക്കിയാണ് കാല്‍നൂറ്റാണ്ടിനു ശേഷം രാജ്യം ഒറ്റക്കക്ഷി ഭരണത്തിലേക്ക് നീങ്ങുന്നത്. 1984ല്‍ കോണ്‍ഗ്രസ് നേടിയ വിജയത്തിന് സമാനമാണിത്. ഏറ്റവും ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ബി.ജെ.പി 280 സീറ്റില്‍ മുന്നിട്ടുനില്‍ക്കുകയാണ്. കോണ്‍ഗ്രസ് 52 സീറ്റില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എ 335 ലേറെ സീറ്റുകളില്‍ ലീഡ് ചെയ്യുകയാണ്. ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദി വഡോദരയില്‍ നാല് ലക്ഷത്തിലേറെ വോട്ടിന്‍െറ ഭൂരിപക്ഷത്തില്‍ തെരഞ്ഞെടുക്കപ്പെട്ടു. വരാണസിയിലും മോദി വിജയിച്ചു. അതേസമയം, ബി.ജെ.പിയുടെ അരുണ്‍ ജെയ്റ്റ്ലി അമൃത്സര്‍ മണ്ഡലത്തില്‍ പരാജയപ്പെട്ടു. ബി.ജെ.പിയിലെ സുഷമ സ്വരാജ്, എല്‍.കെ അദ്വാനി, എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവര്‍ക്ക് വ്യക്തമായ ലീഡ് ഉണ്ട്. അതേസമയം കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ 68 സീറ്റുകളില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. മറ്റു പാര്‍ട്ടികള്‍ 146 സീറ്റുകളിലും മുന്നിലാണ്. കേരളത്തില്‍ വോട്ടെണ്ണല്‍ അന്തിമഘട്ടത്തിലേക്ക് കടക്കവെ യു.ഡി.എഫ് 12 സറ്റിലും എല്‍.ഡി.എഫ് എട്ടിലും മുന്നേറുകയാണ്. തൃശൂരില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സി.എന്‍. ജയദേവനും, കണ്ണൂരില്‍ എല്‍.ഡി.എഫിലെ പി.കെ. ശ്രീമതി ടീച്ചറും വിജയിച്ചു. കൊല്ലത്ത് യു.ഡി.എഫിലെ എന്‍.കെ. പ്രേമചന്ദ്രനും മലപ്പുറത്ത് യു.ഡി.എഫിലെ ഇ. അഹമ്മദും പൊന്നാനിയില്‍ യു.ഡി.എഫിലെ ഇ.ടി. മുഹമ്മദ് ബഷീറും വിജയം ഉറപ്പിച്ചിരിക്കുകയാണ്. ലീഡ് മാറിമറിഞ്ഞ തിരുവനന്തപുരത്തും വടകരയിലും വയനാട്ടിലും യു.ഡി.എഫിന് വ്യക്തമായ മുന്‍തൂക്കം ലഭിച്ചു. കാസര്‍കോഡ്-പി.കരുണാകരന്‍, കോഴിക്കോട്-എം.കെ രാഘവന്‍, പാലക്കാട്-എം.ബി രാജഷ്, ആലത്തൂര്‍-പി.കെ ബിജു, ചാലക്കുടി-ഇന്നസെന്‍്റ്-എറണാകുളം-കെ.വി തോമസ്, ഇടുക്കി-ജോയ്സ് ജോര്‍ജ്, കോട്ടയം-ജോസ് കെ മാണി, ആലപ്പുഴ-കെ.സി വേണുഗോപാല്‍, മാവേലിക്കര-കൊടിക്കുന്നില്‍ സുരേഷ്, പത്തനംതിട്ട-ആന്‍്റോ ആന്‍്റണി, ആറ്റിങ്ങല്‍-എ. സമ്പത്ത്, എന്നിവര്‍ ലീഡ് ചെയ്യുകയാണ്. ഇന്ദിരാ ഗാന്ധിയുടെ വധത്തെ തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ 295 സീറ്റ് നേടി 1984ല്‍ കോണ്‍ഗ്രസ് ഒറ്റക്ക് കേവല ദേശീയ തലത്തില്‍ കോണ്‍ഗ്രസ് തൂത്തെറിയപ്പെടുമെന്ന് കരുതുന്ന ഈ തെരഞ്ഞെടുപ്പില്‍ മായാവതിക്കും മുലായം സിങിനും ലാലു പ്രസാദ് യാദവിനും തിരിച്ചടി നേരിട്ടപ്പോള്‍ ജയലളിതയും മമതയും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ദല്‍ഹി നിയസഭ തെരഞ്ഞെടുപ്പില്‍ തരംഗം സൃഷ്ടിച്ച എ.എ.പിക്ക് ഇത്തവണ വലിയ ചലനമുണ്ടാക്കില്ളെന്നാണ് സൂചന. |
കുവൈത്ത് റെഡ്ക്രസന്‍റ് മേധാവി ബര്‍ജീസ് അല്‍ ബര്‍ജീസ് അന്തരിച്ചു Posted: 15 May 2014 08:42 PM PDT Image: Subtitle: വിടപറഞ്ഞത് ജനസേവന മേഖലകളിലെ നിറസാന്നിധ്യം കുവൈത്ത് സിറ്റി: പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനും കുവൈത്ത് റഡ്ക്രസന്‍റ് ഭരണ സമിതി മേധാവിയുമായ ബര്‍ജീസ് അല്‍ ബര്‍ജീസ് അന്തരിച്ചു. 83 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് അന്ത്യം. |
വരവേല്‍ക്കാന്‍ പാര്‍ലമെന്‍റ് ഒരുങ്ങി Posted: 15 May 2014 07:12 PM PDT Image: ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പുഫലം വെള്ളിയാഴ്ച പുറത്തുവരാനിരിക്കെ, പുതിയ അംഗങ്ങളെ വരവേല്‍ക്കാന്‍ പാര്‍ലമെന്‍റ് ഒരുങ്ങി. പുതിയ എം.പിമാരെ സ്വീകരിക്കാനും പാര്‍ലമെന്‍റ് സമ്മേളന നടത്തിപ്പിനുമായി വിപുലമായ മുന്നൊരുക്കങ്ങളാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഇതിന് ചുക്കാന്‍ പിടിക്കുന്നത് കഴിഞ്ഞ 2009ലെപ്പോലെതന്നെ, ഇക്കുറിയും ഒരു മലയാളി. 15ാം ലോക്സഭ പിറന്നപ്പോള്‍ സെക്രട്ടറി ജനറല്‍ പി.ഡി.ടി ആചാരിയായിരുന്നു. 16ാം ലോക്സഭയുടെ പിറവിയില്‍ പാര്‍ലമെന്‍റിലെ ക്രമീകരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് സെക്രട്ടറി ജനറല്‍ പി. ശ്രീധരനാണ്. |
മെഡിക്കല്‍ പ്രവേശന പരീക്ഷ; ആദ്യ മൂന്ന് റാങ്കുകള്‍ ആണ്‍കുട്ടികള്‍ക്ക് Posted: 15 May 2014 04:09 AM PDT Image: തിരുവനന്തപുരം: മെഡിക്കല്‍ പ്രവേശന പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ആദ്യ പത്ത് സ്ഥാനങ്ങളില്‍ എട്ടും ആണ്‍കുട്ടികള്‍ കരസ്ഥമാക്കി. എറണാകുളം സ്വദേശി ബേസില്‍ കോശി സജീവ് ഒന്നാം റാങ്ക് നേടി. അരുണ്‍ അശോകന്‍-മുവാറ്റുപുഴ, ആബിദ് അലി ഖാന്‍- പത്തനംതിട്ട എന്നിവര്‍ രണ്ടും മൂന്നും റാങ്കുകള്‍ നേടി. പട്ടികാജാതി വിഭാഗത്തില്‍ പത്തനംതിട്ട സ്വദേശി സ്നേഹ എസ്. ഒന്നും കോഴികോട് സ്വദേശി നവീന്‍ എന്‍. രണ്ടും സ്ഥാനം നേടി. പട്ടിക വര്‍ഗ വിഭാഗത്തില്‍ കോഴികോട് സ്വദേശി പ്രസീദ വി. ഒന്നും വയനാട് സ്വദേശി ബിബിയ രണ്ടും സ്ഥാനം കരസ്ഥമാക്കി. മുഹമ്മദ് റയീസ്- വയനാട്, നിതിന്‍ എസ്.ആര്‍- തിരുവനന്തപുരം, അരവിന്ദ് സുബ്രഹ്മണ്യന്‍-കോഴികോട്, സമാന്‍-കോഴികോട്, അഭിരാം-വയനാട്, എസ്. രാജലക്ഷ്മി- എറണാകുളം, ഷിനിയ കെ. -കോഴികോട് എന്നിവരാണ് നാല് മുതല്‍ പത്ത് വരെ റാങ്ക് നേടിയവര്‍. ബിഹാര്‍ സ്വദേശി ശിവശങ്കര്‍ ശര്‍മ, കോട്ടയം സ്വദേശി അനില അന്‍സി മോന്‍സി എന്നിവര്‍ യഥാക്രമം ഡല്‍ഹി, ദുബായ് സ്ഥലങ്ങളില്‍ നടത്തിയ പരീക്ഷയില്‍ ഒന്നാം സ്ഥാനത്ത് എത്തി. മുംബൈ നടത്തിയ പ്രവേശന പരീക്ഷയുടെ ഫലം പുറത്തുവിട്ടില്ല. പി.ആര്‍ ചേംബറില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് ഫലം പ്രസിദ്ധീകരിച്ചത്. എന്‍ജിനീയറിങ് പ്രവേശന പരീക്ഷയുടെ സ്കോര്‍ പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റ് എന്‍ജിനീയറിങ് എന്‍ട്രന്‍സ് പരീക്ഷ എഴുതിയവരുടെ ഹയര്‍ സെക്കന്‍ഡറി മാര്‍ക്ക് കൂടി ചേര്‍ത്ത ശേഷം പ്രസിദ്ധപ്പെടുത്തുമെന്ന് അബ്ദുറബ്ബ് പറഞ്ഞു. പരീക്ഷാഫലം പരീക്ഷാഫലം:- www.cee.kerala.gov.in, www.keralaresults.nic.in, www.results.kerala.nic.in പരീക്ഷാഫലം www.cee.kerala.gov.in, www.keralaresults.nic.in, www.results.kerala.nic.in - See more at: http://180.179.171.131/news/287047/140515#sthash.2yIFmlh3.dpuf
പരീക്ഷാഫലം www.cee.kerala.gov.in, www.keralaresults.nic.in, www.results.kerala.nic.in - See more at: http://180.179.171.131/news/287047/140515#sthash.2yIFmlh3.dpuf പരീക്ഷാഫലം www.cee.kerala.gov.in, www.keralaresults.nic.in, www.results.kerala.nic.in - See more at: http://180.179.171.131/news/287047/140515#sthash.2yIFmlh3.dpuf
|
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment