പ്രഖ്യാപനം വന്ന് മാസങ്ങളായി; ‘ഹൈടെക്’വത്കരണം കടലാസില്‍ Posted: 05 May 2014 12:24 AM PDT കൊല്ലം: കോര്‍പറേഷന് കീഴിലെ അറവുശാലയില്‍ മാംസാവശിഷ്ട സംസ്കരണത്തിന് അത്യാധുനിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും നടപടിയില്ല. മാസങ്ങള്‍ക്ക് മുമ്പ് കൗണ്‍സില്‍ യോഗത്തില്‍ അജണ്ട പാസാക്കിയെങ്കിലും പിന്നീട് അനക്കമൊന്നുമുണ്ടായില്ല. ഡി.പി.ആര്‍ തയാറാക്കാന്‍ വിദഗ്ധനെ ചുമതലപ്പെടുത്തിയെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും പദ്ധതിപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാത്തത് സംശയമുണര്‍ത്തുന്നു. പദ്ധതിക്ക് 25 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതില്‍ 50 ശതമാനം കേന്ദ്രവിഹിതമായി ലഭിക്കുമെന്നാണ് പറയുന്നത്. നിലവില്‍, നഗരഹൃദയത്തില്‍ സ്ഥിതി ചെയ്യുന്ന അറവുശാല മാലിന്യസംസ്കരണസംവിധാനങ്ങളുടെ അപര്യാപ്തത മൂലം പ്രദേശവാസികള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. രൂക്ഷമായ ദുര്‍ഗന്ധം കാരണം ഓലയില്‍ ഡിപ്പോ പുരയിടം നിവാസികള്‍ വര്‍ഷങ്ങളായി ദുരിതമനുഭവിക്കുന്നു. അഷ്ടമുടി കായലും കൊല്ലം തോടും സന്ധിക്കുന്ന ഭാഗത്താണ് അറവുശാല. ഇതിനാല്‍ കൊല്ലത്തിന്‍െറ ടൂറിസം സാധ്യതകള്‍ക്കും അറവുശാല മങ്ങലേല്‍പ്പിക്കുകയാണ്. ഈ സാഹചര്യം കണക്കിലെടുത്താണ് അറവുശാല നവീകരിക്കാനും ശാസ്ത്രീയ മാലിന്യ സംസ്കരണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനും തീരുമാനിച്ചത്. എന്നാല്‍ നടപടികള്‍ ഒന്നും നടന്നിട്ടില്ലെന്നതാണ് വാസ്തവം. അറവുശാല നവീകരണവുമായി ബന്ധപ്പെട്ട് കേരളത്തില്‍ നിന്ന് അപേക്ഷ സമര്‍പ്പിക്കുന്ന ആദ്യ സംരംഭമാണ് കൊല്ലം കോര്‍പറേഷനിലേത്.അത്യാധുനിക സ്ളാട്ടര്‍ സംവിധാനവും മൂന്നോളം അനുബന്ധസംസ്കരണ പ്ളാന്‍റുകളും അടങ്ങുന്നതാണ് പദ്ധതി. ദിവസം 250 വലിയ മൃഗങ്ങളെയും ഇരുന്നൂറോളം ചെറിയ മൃഗങ്ങളെയും കാശാപ്പു നടത്താന്‍ കഴിയുന്ന തരത്തില്‍ വിപുലമായ ക്രമീകരണമാണ് ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നത്. ഒരു മണിക്കൂറില്‍ 60 മുതല്‍ 80 വരെ കശാപ്പ് നടത്താവുന്ന സംവിധാനമാണ് ഏര്‍പ്പെടുത്തുക. അറവും തൊലിയുരിക്കലുമുള്‍പ്പെടെയുള്ളവ യന്ത്രസഹായത്താലാവും. മൃഗങ്ങളെ വേദനരഹിതമായി സെക്കന്‍റുകള്‍ക്കുള്ളില്‍ കൊല്ലാന്‍ കഴിയുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. തുടര്‍ന്ന് പ്രത്യേകം തയാറാക്കിയ ബെല്‍റ്റിലൂടെ മുന്നോട്ടു നീങ്ങുന്നതിനിടെ രക്തം ശേഖരിച്ചുമാറ്റാനുള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ക്രമീകരിക്കും. അനുബന്ധ പരിശോധനകള്‍ക്ക് ശേഷം 12 മണിക്കൂറോളം ലഘുവായി ശീതീകരിച്ചാണ് മാംസം പുറത്തേക്ക് നല്‍കുക. റെണ്ടറിങ് പ്ളാന്‍റ്, ബയോ മെത്തനേഷന്‍ പ്ളാന്‍റ്, ഇഫ്ളുവന്‍റ് ട്രീറ്റ്മെന്‍റ് പ്ളാന്‍റ് എന്നിവയാണ് അനുബന്ധമായി സ്ഥാപിക്കുന്നത്. നിക്ഷേപിക്കുന്ന മാലിന്യത്തിനനുസരിച്ച് പ്ളാന്‍റില്‍ നിന്ന് ശരാശരി 300 യൂനിറ്റ് വരെ വൈദ്യുതി ഉല്‍പാദിപ്പിക്കാനും പദ്ധതിയിട്ടിരുന്നു. അത്യാധുനിക സ്ളാട്ടര്‍ സംവിധാനത്തിന് പുറമേ ഈ മൂന്ന് പ്ളാന്‍റുകള്‍ കൂടി സ്ഥാപിക്കുന്നതിന് ഏതാണ്ട് രണ്ടേക്കര്‍ സ്ഥലമാണ് വേണ്ടി വരിക. എന്നാല്‍ പ്രഖ്യാപനത്തിലെ ശുഷ്കാന്തി തുടര്‍ന്നങ്ങോട്ട് കാണിക്കാന്‍ അധികൃതര്‍ തയാറായില്ല. ഇത് പദ്ധതിയുടെ ഭാവി തന്നെ സംശയത്തിന്‍െറ നിഴലിലാക്കിയിരിക്കുകയാണ്. |
ചുമട്ടുകൂലി വര്‍ധന: ചര്‍ച്ച ഇന്ന് Posted: 05 May 2014 12:05 AM PDT തിരുവനന്തപുരം: ചുമട്ടുകൂലി വര്‍ധനയുമായി ബന്ധപ്പെട്ട് ചാല കൊത്തുവാള്‍തെരുവില്‍ വ്യാപാരികളും തൊഴിലാളി യൂനിയനുകളും തമ്മിലുണ്ടായ പ്രശ്നം പരിഹരിക്കാന്‍ തിങ്കളാഴ്ച ചര്‍ച്ച നടക്കും. ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ ചെയര്‍മാനാണ് ബന്ധപ്പെട്ട പ്രതിനിധികളെ ചര്‍ച്ചക്ക് വിളിച്ചത്. രണ്ട് ദിവസത്തെ ചരക്ക് നീക്കം നിലച്ചതിലൂടെ ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായതായും തൊഴിലാളികളുടെ ഏകപക്ഷീയമായ നിലപാടാണ് പ്രശ്നങ്ങള്‍ക്ക് കാരണമായതെന്നും വ്യാപാരികള്‍ യോഗത്തില്‍ ആരോപിച്ചേക്കും. മാത്രമല്ല, കുറ്റക്കാരായ തൊഴിലാളികള്‍ക്കെതിരെ നടപടി സ്വീകരിക്കുകയും നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെടാനുമാണ് കൊത്തുവാള്‍ തെരുവ് വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റിന്‍െറ തീരുമാനം. ഇതോടൊപ്പം വര്‍ധിപ്പിച്ച ചുമട്ടുകൂലി നല്‍കാനാവില്ലെന്നും അവര്‍ തീരുമാനിച്ചിട്ടുണ്ട്. പതിനഞ്ച് ലക്ഷത്തിലധികം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് വ്യാപാരികള്‍ പറയുന്നത്. അതിനാല്‍ കുറ്റക്കാരായ തൊഴിലാളികള്‍ക്കെതിരെ നടപടി എടുത്തശേഷം മതി നിരക്ക് വര്‍ധനയെക്കുറിച്ചുള്ള ചര്‍ച്ചയെന്ന നിലപാടിലാണ് അവര്‍. വര്‍ധിപ്പിച്ച കൂലി നല്‍കാനാവില്ലെന്നാണ് യൂനിറ്റിന്‍െറ തീരുമാനമെന്ന് പ്രസിഡന്‍റ് കാലടി അജി അറിയിച്ചു. ജില്ലാ കമ്മിറ്റി എന്ത് നിലപാട് എടുക്കും എന്നതും പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, ക്ഷേമ ബോര്‍ഡിന്‍െറ നിര്‍ദേശവും ചര്‍ച്ചയില്‍ ഉണ്ടാ യ തീരുമാനവും അനുസരിക്കാന്‍ തൊഴിലാളി യൂനിയനുകള്‍ തയാറാകാത്തത് ബോഡിന് ക്ഷീണമുണ്ടാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ ബോര്‍ഡ് ജില്ലാ കമ്മിറ്റിയിലും ഈ വിഷയം പരാതിയായി ഉന്നയിക്കുമെന്നും ചര്‍ച്ച ചെയ്യുമെന്നും ചെയര്‍മാന്‍ അറിയിച്ചിട്ടുണ്ട്. ചുമട്ടുകൂലി വര്‍ധനയുമായി ബന്ധപ്പെട്ട് കൊത്തുവാള്‍തെരുവിലെ ഒരുവിഭാഗം വ്യാപാരികളും തൊഴിലാളികളും തമ്മിലുള്ള പ്രതിഷേധം ശക്തമായത് വെള്ളിയാഴ്ചയാണ്. ഡിമാന്‍റ് നോട്ടീസ് നല്‍കാതെ കൂലി വര്‍ധന ആവശ്യപ്പെട്ടതാണ് വ്യാപാരികളുടെ എതിര്‍പ്പിന് കാരണമായത്. തുടര്‍ന്ന് തൊഴിലാളി ക്ഷേമ ബോര്‍ഡ് വിഷയത്തില്‍ ഇടപെടുകയും അടുത്ത യോഗം ചേരുന്നതുവരെ പഴയകൂലി വാങ്ങിയാല്‍ മതിയെന്ന് നിര്‍ദേശം നല്‍കുകയും ചെയ്തു. എന്നാല്‍, ഇത് അംഗീകരിക്കാത്ത തൊഴിലാളികള്‍ കൂലി വര്‍ധനയില്‍ ഉറച്ചുനിന്നു. തുടര്‍ന്ന് രണ്ട് ദിവസം കടകളടച്ച് വ്യാപാരികള്‍ പ്രതിഷേധിച്ചപ്പോള്‍ കട തുറന്നിട്ടും ചരക്കിറക്കാതെ തൊഴിലാളികളും പ്രതിഷേധം അറിയിക്കുകയായിരുന്നു. |
രഞ്ജിത്ത് മഹേശ്വരിയുടെ അര്‍ജുന അവാര്‍ഡില്‍ ഇടപെടാനാകില്ല -സുപ്രീംകോടതി Posted: 04 May 2014 11:57 PM PDT ന്യൂഡല്‍ഹി: മലയാളി ട്രിപ്പിള്‍ ജംപ് താരം രഞ്ജിത്ത് മഹേശ്വരിക്ക് അര്‍ജുന അവാര്‍ഡ് നിരസിച്ചതില്‍ ഇടപെടാനാകില്ളെന്ന് സുപ്രീംകോടതി. അവാര്‍ഡ് നിഷേധിക്കുന്നത് ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനമല്ളെന്ന് കോടതി ചൂണ്ടിക്കാണിച്ചു. രഞ്ജിത്ത് മഹേശ്വരിക്ക് അര്‍ജുന അവാര്‍ഡ് നിഷേധിച്ച കേസില്‍ ഇപ്പോള്‍ ഇടപ്പെട്ടാല്‍ കോടതി രാജ്യത്തെ മറ്റു പരമോന്നത ബഹുമതികളിലും ഇടപെടേണ്ടി വരും. അതിനാല്‍ കേസില്‍ നിയമപരമായി ഇടപെടില്ളെന്നും സുപ്രീംകോടതി അറിയിച്ചു. രഞ്ജിത്തിനെ 2013 ല്‍ അര്‍ജുന അവാര്‍ഡിന് പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട കാര്യം കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. 2008ല്‍ ഉത്തേജക മരുന്ന് ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞവര്‍ഷം രഞ്ജിത് മഹേശ്വരിക്ക് അര്‍ജുന അവാര്‍ഡ് നിഷേധിച്ചിരുന്നു. ഇതിനെ ചോദ്യംചെയ്ത് നവലോകം സംഘടന സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രീംകോടതി പരാമര്‍ശം. |
കുടിവെള്ളത്തിന് നെട്ടോട്ടം; അധികൃതര്‍ക്ക് മൗനം Posted: 04 May 2014 11:57 PM PDT ചെറുതുരുത്തി: വള്ളത്തോള്‍ നഗര്‍ ഗ്രാമപഞ്ചായത്തിലെ 13ാം വാര്‍ഡില്‍ ഉള്‍പ്പെട്ട കോഴിമാംപറമ്പ് ക്ഷേത്രപരിസരത്തും കുംഭാര കോളനിയിലും ശുദ്ധജലക്ഷാമം മൂലം ജനം വലയുമ്പോള്‍ അധികൃതര്‍ക്ക് തികഞ്ഞ മൗനമെന്ന് ആരോപണം. ചെറുതുരുത്തി കുടിവെള്ള പദ്ധതിയായിരുന്നു മേഖലയിലെ നിരവധി കുടുംബങ്ങള്‍ക്ക് ആശ്രയം. എന്നാല്‍, പദ്ധതിയുടെ മോട്ടോര്‍ കത്തിയിട്ട് ആഴ്ച പിന്നിട്ടതോടെ ജനം കുടിവെള്ളത്തിന് വേണ്ടിയുള്ള നെട്ടോട്ടത്തിലാണ്. മുപ്പതോളം വീട്ടുകാര്‍ അനുഭവിക്കുന്ന ദുരിതത്തിന് പരിഹാരം ആവശ്യപ്പെട്ട് ശനിയാഴ്ച വീട്ടമ്മമാര്‍ രംഗത്തെത്തി. 2013ല്‍ 13ാം വാര്‍ഡില്‍ ആരംഭിച്ച കുടിവെള്ള പദ്ധതിയില്‍ നിന്ന് തങ്ങള്‍ക്കും വെള്ളം നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു വീട്ടമ്മമാരുടെ പ്രതിഷേധം. ഈ കുടിവെള്ള പദ്ധതിയില്‍ നിന്ന് 15ാം വാര്‍ഡിലേക്കാണ് വെള്ളം കൊണ്ടുപോകുന്നത്. മേഖലയിലെ പഞ്ചായത്ത് കിണറ്റില്‍ നിന്നും വെള്ളം ഇവിടുത്തെ ജനങ്ങള്‍ക്ക് ലഭിക്കാത്ത അവസ്ഥയാണ്. പുതുശേരി നിവാസികള്‍ വെള്ളം കൊണ്ടുപോകുന്നത് കൊണ്ടാണ് ഇവര്‍ക്ക് കിട്ടാത്തത്. ഇതിന് പരിഹാരം കണ്ടില്ലെങ്കില്‍ പഞ്ചായത്തോഫിസ് മാര്‍ച്ച് അടക്കമുള്ള പ്രതിഷേധ പരിപാടികള്‍ ആവിഷ്കരിക്കാനാണ് നാട്ടുകാരുടെ തീരുമാനം. |
ഗോവിന്ദാപുരം ചെക്പോസ്റ്റില്‍ വാഹന പരിശോധന പ്രഹസനം Posted: 04 May 2014 11:54 PM PDT ഗോവിന്ദാപുരം: ഗോവിന്ദാപുരം ചെക്പോസ്റ്റില്‍ വാഹന പരിശോധന നാമമാത്രമാവുന്നു. വാഹനങ്ങളെ ഒരു പരിശോധനയുമില്ലാതെയാണ് അധികൃതര്‍ കടത്തിവിടുന്നത്. പൊലീസ്, എക്സൈസ്, വില്‍പന നികുതി, മോട്ടോര്‍ വാഹന വകുപ്പ് ചെക്പോസ്റ്റുകള്‍ രണ്ട് പ്രദേശങ്ങളില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും രണ്ടിലും ബാരിക്കേഡില്ലാത്തത് വാഹനങ്ങള്‍ക്ക് പരിശോധനയില്‍നിന്ന് രക്ഷപ്പെടാന്‍ സഹായകമാവുന്നു. അമിത ഭാരം കയറ്റി വരുന്ന സിമന്‍റ് ലോറികളും മറ്റും വേബ്രിഡ്ജില്‍ തൂക്കംനോക്കാതെ പണം നല്‍കി അതിര്‍ത്തികടക്കുന്നത് വ്യാപകമായിട്ടുണ്ട്. ഭക്ഷ്യ എണ്ണ കയറ്റിവരുന്ന ലോറികള്‍ക്ക് മീനാക്ഷിപുരം ചെക്പോസ്റ്റിലൂടെ മാത്രമെ കേരളത്തിലേക്ക് കടക്കാവൂ. എന്നാല്‍, തമിഴ്നാട്ടില്‍നിന്ന് ഭക്ഷ്യഎണ്ണയുമായി ഗേവിന്ദാപുരം ചെക്പോസ്റ്റിലൂടെ വാഹനങ്ങള്‍ കടക്കുന്നുണ്ട്. ചെക്പോസ്റ്റ് അധികൃതരുടെ മൗനാനുവാദത്തോടെയാണിത്. മൂന്ന് വര്‍ഷങ്ങള്‍ക്കുമുമ്പ് ഉള്ളി കയറ്റിയ വാഹനങ്ങളിലും ചകിരി കയറ്റിവന്ന ലോറികളിലും സ്പിരിറ്റ് കടത്തിയത് ഗോവിന്ദാപുരം ചെക്പോസ്റ്റില്‍ പിടികൂടിയിരുന്നു. എന്നാല്‍ നിലവില്‍ ചെക്പോസ്റ്റില്‍ പരിശോധന പ്രഹസനമായത് സ്പിരിറ്റ് കടത്തുകാര്‍ക്ക് സഹായകമായി. നീളിപ്പാറ-കീഴവന്‍ പുതൂര്‍ വഴി തമിഴ്നാട്ടിലേക്ക് റബര്‍ കടത്തുന്നതിനെതിരെ മാസങ്ങള്‍ക്കു മുമ്പ് നാട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായിട്ടില്ല. ചെമ്മണാമ്പതി, നീളിപ്പാറ, ഗോവിന്ദാപുരം ചെക്പോസ്റ്റുകളില്‍ അവിഹിതമായി പണം കൈപ്പറ്റി വാഹനങ്ങളെ കടത്തിവിടുന്നതായ പരാതി ഗൗരവത്തിലെടുത്ത് കര്‍ശന നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്. |
പ്രതിഷേധവുമായി യുവജന –വിദ്യാര്‍ഥി സംഘടനകള്‍ Posted: 04 May 2014 11:44 PM PDT മലപ്പുറം: അരീക്കോട് സുല്ലമുസ്സലാം ഓറിയന്‍റല്‍ ഹൈസ്കൂള്‍ ഒമ്പതാം ക്ളാസ് വിദ്യാര്‍ഥിനി നിസ്ല രണ്ടാംതവണയും തോറ്റതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിദ്യാര്‍ഥി-യുവജന സംഘടനകളുടെ പ്രതിഷേധം വ്യാപകം. കുട്ടിയെ ഒമ്പതാം ക്ളാസില്‍ തോല്‍പ്പിച്ച് മാനസികമായി പീഡിപ്പിച്ചതായി ആരോപാണം ഉയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ചും സമഗ്ര അന്വേഷണം ആവശ്യപ്പെട്ടും തിങ്കളാഴ്ച എ.ഐ.വൈ.എഫ്, എ.ഐ.എസ്.എഫ് സംഘടനകള്‍ സംയുക്തമായി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്തും. നിസ്ലയുടെ മരണത്തില്‍ പ്രതിഷേധിച്ച് മതവിദ്യാര്‍ഥി സംഘടനകളും രംഗത്തിറങ്ങി. സുല്ലമുസ്സലാം സ്കൂള്‍ മാനേജ്മെന്‍റിനെതിരെ നിയമനടപടി ആവശ്യപ്പെട്ട് സമസ്ത കേരള സുന്നി സ്റ്റുഡന്‍റ്സ് ഫെഡറേഷന്‍ (എസ്.കെ.എസ്.എസ്.എഫ്) അരീക്കോട് മേഖലാ കമ്മിറ്റിയാണ് ശനിയാഴ്ച അരീക്കോട് പ്രകടനം സംഘടിപ്പിച്ചത്. അന്വേഷണം ആവശ്യപ്പെട്ട് എം.എസ്.എഫ് ഏറനാട് മണ്ഡലം കമ്മിറ്റിയും അരീക്കോട്ട് ശനിയാഴ്ച വന്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചിരുന്നു. യൂത്ത്കോണ്‍ഗ്രസ്, എ.ഐ.വൈ.എഫ്, എ.ഐ.എസ്.എഫ്, ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ തുടങ്ങിയ സംഘടനകള്‍ സ്കൂളിലേക്ക് പ്രതിഷേധ മാര്‍ച്ചും നടത്തിയിരുന്നു. പത്താം തരത്തില്‍ നൂറ് ശതമാനം വിജയം നേടിയെന്ന് പെരുമ കാട്ടാന്‍ ഒമ്പതില്‍ പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്നവരെ നിരന്തരം തോല്‍പ്പിക്കുകയോ സ്കൂള്‍ മാറാന്‍ പ്രേരിപ്പിക്കുകയോ ചെയ്യുന്ന പ്രവണത സ്കൂള്‍ മാനേജ്മെന്‍റുകള്‍ക്കിടയില്‍ വ്യാപകമാകുന്നതായി അധ്യാപകര്‍തന്നെ സമ്മതിക്കുന്നു. കൂടുതല്‍ കുട്ടികളെ ആകര്‍ഷിക്കാനുള്ള കച്ചവട തന്ത്രമാണിത്. പുരോഗമന വാദികളായ അധ്യാപകരും മാനേജ്മെന്‍റിന്‍െറ കച്ചവടതന്ത്രത്തിന് കൂട്ടുനില്‍ക്കുമ്പോള്‍ പഠനത്തിനപ്പുറം കുട്ടികളുടെ ഭിന്നശേഷികളും കഴിവുകളും കണ്ടെത്തി പ്രോത്സാഹിപ്പിക്കാന്‍ മാനേജ്മെന്‍േറാ സ്കൂള്‍ അധികൃതരോ തയാറാകുന്നില്ലെന്നതാണ് ഇത്തരം ആത്മഹത്യകള്‍ക്ക് കാരണമെന്നും അധ്യാപകര്‍തന്നെ ചൂണ്ടിക്കാട്ടുന്നു. |
മുഖ്യമന്ത്രിയും സലിംരാജും തമ്മില്‍ വഴിവിട്ട ബന്ധം -വി.എസ് Posted: 04 May 2014 11:29 PM PDT കടകംപള്ളി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ രൂക്ഷ വിമര്‍ശവുമായി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. മുഖ്യമന്ത്രിയും മുന്‍ ഗണ്‍മാന്‍ സലിം രാജു തമ്മില്‍ വളരെ മോശപ്പെട്ട ബന്ധമാണുള്ളത്. അതിന്‍്റെ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല. അതു കുടുംബ ബന്ധങ്ങളുമായി ബന്ധപ്പെട്ടതാണ്. അതുകൊണ്ടാണ് സലിം രാജിനെ താന്‍ ഗണ്‍മോന്‍ എന്നുവിളിക്കുന്നത്. തനിക്കു തന്നെ ദോഷമായിട്ടും മുഖ്യമന്ത്രി സലിം രാജിനെ സഹായിക്കാന്‍ ശ്രമിച്ചു. സലിം രാജിനെതിരായ തട്ടിപ്പു കേസുകള്‍ വൈകിക്കാനാണ് ഉമ്മന്‍ചാണ്ടി ശ്രമിച്ചതെന്നും വി.എസ് അച്യുതാനന്ദന്‍ കടകംപള്ളിയില്‍ പറഞ്ഞു. സമരത്തിന്‍്റെ അടുത്ത ഘട്ടം മുഖ്യമന്ത്രിയുടെ ഓഫിസ് പ്രവര്‍ത്തിക്കുന്ന സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാറ്റണമെന്നും എല്ലാ വിധ പിന്തുണയും തന്‍്റെ ഭാഗത്തു നിന്നുണ്ടാകുമെന്നും വി.എസ് പറഞ്ഞു. കരം സ്വീകരിക്കാത്തില്‍ പ്രതിഷേധിച്ച് കടകംപള്ളി ഭൂമി തട്ടിപ്പിന് ഇരയായവര്‍ ഏപ്രില്‍ 28 മുതല്‍ നടത്തി വന്ന അനിശ്ചിത കാല സമരത്തിന്‍്റെ സമാപന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കടകംപളളി വില്ളേജ് ഓഫീസിനു മുന്നില്‍ നടത്തി വന്ന ആദ്യ ഘട്ട സമരം അവസാനിപ്പിച്ചു. |
ഉപരിപഠനത്തിന് സൗകര്യമില്ല; ഹൈറേഞ്ചിലെ വിദ്യാര്‍ഥികള്‍ പ്രതിസന്ധിയില്‍ Posted: 04 May 2014 11:19 PM PDT അടിമാലി: ഉപരിപഠനത്തിന് ആവശ്യത്തിന് സൗകര്യമില്ലാത്തത് ഹൈറേഞ്ചിലെ വിദ്യാര്‍ഥികളെ പ്രതിസന്ധിയിലാക്കുന്നു. എസ്.എസ്.എല്‍.സിവരെ പഠിക്കാന്‍ മിക്ക പഞ്ചായത്തുകളിലും പര്യാപ്തമായ സൗകര്യങ്ങള്‍ ഉണ്ടെങ്കിലും തുടര്‍ന്നുള്ള പഠനമാണ് പലയിടത്തും ചോദ്യ ചിഹ്നമായി നില്‍ക്കുന്നത്. ഹൈറേഞ്ചിലെ പ്രധാന പട്ടണങ്ങളായ അടിമാലി, മൂന്നാര്‍, ഇടുക്കി, കട്ടപ്പന, നെടുങ്കണ്ടം, കുമളി, പീരുമേട് എന്നിവിടങ്ങളിലെ വിദ്യാലയങ്ങളില്‍ പ്ളസ്വണ്‍ പ്രവേശത്തിന് വേണ്ടത്ര സീറ്റുകളില്ല. ഈ മേഖലകളില്‍നിന്ന് എസ്.എസ്.എല്‍.സി വിജയിച്ചവര്‍ക്ക് ഉപരിപഠനം വിദൂര മേഖലകളിലെ സ്കൂളുകളെ ആശ്രയക്കേണ്ട സാഹചര്യമാണുള്ളത്.അടിമാലിയില്‍ രണ്ട് എയ്ഡഡ് സ്കൂളുകളിലാണ് പ്ളസ്ടു ഉള്ളത്. മേഖലയിലെ 15ലേറെ സ്കൂളുകളില്‍നിന്ന് ആയിരത്തിലേറെ വിദ്യാര്‍ഥികള്‍ പ്ളസ്വണ്‍ പ്രവേശത്തിന് അര്‍ഹരാണ്. ഇവര്‍ക്ക് സീറ്റ് ലഭിക്കണമെങ്കില്‍ വിദൂരസ്ഥലങ്ങളില്‍ പോകണം. ഈ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ദേവിയാര്‍കോളനി, അടിമാലി ഗവ.ഹൈസ്കൂളുകളിലും മാങ്കുളത്തും പ്ളസ്ടു അനുവദിക്കണമെന്ന ആവശ്യം ശക്തമാണ്. മാങ്കുളത്തെ കുട്ടികള്‍ 50 മുതല്‍ 100 കി.മീറ്റര്‍ സഞ്ചരിച്ചാണ് പഠനം തുടരുന്നത്. കര്‍ഷകരുടെയും ആദിവാസിക്കുട്ടികളുടെയും പഠനം മുടങ്ങുന്ന സാഹചര്യമാണ് ഇവിടെയുള്ളത്. കുട്ടികളുടെ അഭിരുചിക്കനുസരിച്ചുള്ള കോഴ്സുകള്‍ ലഭിക്കാത്ത അവസ്ഥയും നിലനില്‍ക്കുന്നു. ഹൈറേഞ്ചിലെ ഹയര്‍സെക്കന്‍ഡറി സ്കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്ക് ഏറെ താല്‍പര്യമുള്ള സയന്‍സ്, കോമേഴ്സ് ഗ്രൂപ്പുകള്‍ വേണ്ടത്ര ഇല്ലാത്തതും കുട്ടികള്‍ക്ക് വിനയായി മാറുകയാണ്. പെണ്‍കുട്ടികളുടെ താമസസൗകര്യത്തിന് ഹോസ്റ്റല്‍ സൗകര്യമുള്ള സ്കൂളുകള്‍ ജില്ലയില്‍ പരിമിതമാണെന്നതും എസ്.എസ്.എല്‍.സി വിജയികളുടെ ഉപരിപഠനം സങ്കീര്‍ണമാകാന്‍ കാരണമാണ്. തമിഴ്നാടിനോടു ചേര്‍ന്നുകിടക്കുന്ന ദേവികുളം, ഉടുമ്പന്‍ചോല, പീരുമേട് മേഖലകളിലെ തമിഴ് മീഡിയം സ്കൂളുകളിലേക്കു മലയാളം മീഡിയത്തില്‍നിന്ന് പത്താംക്ളാസ് വിജയിച്ചവര്‍ക്ക് പ്ളസ്വണ്‍ പ്രവേശം ലഭിച്ചാല്‍ത്തന്നെ ഇവിടങ്ങളില്‍ പഠനത്തിന് താല്‍പര്യം കുറവായാണ് കാണുന്നത്. ഇത് തമിഴ് മീഡിയം സ്കൂളുകളില്‍ പലപ്പോഴും പ്ളസ്വണ്‍ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കാന്‍ കാരണമാകുന്നു. ഇടുക്കിയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും യാത്രാസൗകര്യങ്ങളുടെ കുറവും കണക്കിലെടുത്ത് സ്കൂളുകളില്‍ കൂടുതല്‍ പ്ളസ്വണ്‍ കോഴ്സുകള്‍ അനുവദിക്കുന്നതോടൊപ്പം നിലവില്‍ പ്ളസ്വണ്‍ കോഴ്സുകളുള്ള സ്കൂളുകളില്‍ അധ്യയനവര്‍ഷം ആരംഭത്തില്‍ത്തന്നെ കൂടുതല്‍ ബാച്ചുകള്‍ അനുവദിക്കുന്നതിന് നടപടി വേണമെന്ന ആവശ്യം ശക്തമാണ്. |
അപ്പര്‍കുട്ടനാട്ടിലെ കര്‍ഷകര്‍ പ്രയാസത്തില്‍ Posted: 04 May 2014 11:14 PM PDT തിരുവല്ല: വേളൂര്‍-മുണ്ടകം റോഡിന്‍െറ ശോച്യാവസ്ഥ പരിഹരിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യത്തിന് ഇതുവരെ പരിഹാരമായില്ല. അപ്പര്‍കുട്ടനാട്ടിലെ കര്‍ഷകര്‍ക്ക് ഏറെ ഉപകാരപ്രദമായ വേങ്ങല്‍ പള്ളിപ്പടി വേളൂര്‍ -മുണ്ടകം റോഡിന്‍െറ കാര്യത്തില്‍ അധികൃതര്‍ അനാസ്ഥ തുടരുകയാണെന്ന് ആരോപണമുണ്ട്. പാടശേഖരങ്ങള്‍ക്ക് നടുവിലൂടെ കടന്നുപോകുന്ന വേളൂര്‍-മുണ്ടകം റോഡ് ഇവിടുത്തെ കര്‍ഷകരുടെ ഏക ആശ്രയമാണ്. റോഡ് ഗതാഗതയോഗ്യമല്ലാത്തത് ഈ കൊയ്ത്തുകാലത്തും അവരെ ബുദ്ധിമുട്ടിലാക്കുകയാണ്. വിത്തും വളവും നെല്ലും വയ്ക്കോലുമെല്ലാം തലച്ചുമടായി നടപ്പാലത്തിലൂടെ അക്കരെയിക്കരെ എത്തിക്കുകയാണ്. ആയിരക്കണക്കിന് ഏക്കര്‍ പാടശേഖരങ്ങളിലെ വിഭവങ്ങള്‍ മുഖ്യപാതയില്‍ എത്തിക്കാന്‍ മാര്‍ഗമില്ലാതെ നൂറുകണക്കിന് കര്‍ഷകര്‍ പ്രയാസമനുഭവിക്കുകയാണ്. നാല് കി.മീ.ദൂരത്തിലുള്ള ചെമ്മണ്‍പാതയില്‍ നിരവധി കലുങ്കുകളുണ്ട്. ഇതില്‍ ചിലത് തകര്‍ന്നത് കാരണം വലിയ വാഹനങ്ങള്‍ കടന്നുപോകില്ല. റോഡ് മുഴുവന്‍ പൂര്‍ത്തിയാകാന്‍ ചെറിയ പാലങ്ങള്‍ ഇനിയും നിര്‍മിക്കേണ്ടതുണ്ട്. റോഡിന്‍െറ ശോച്യാവസ്ഥ കാരണം കര്‍ഷകര്‍ക്ക് നഷ്ടങ്ങളും നിരവധിയാണ്. പാടശേഖരത്തിലേക്ക് സഞ്ചാരയോഗ്യമായ റോഡ് നിര്‍മിക്കണമെന്ന നാട്ടുകാരുടെയും കര്‍ഷകരുടെയും ആവശ്യത്തെ തുടര്‍ന്ന് 2001ല്‍ പുളിക്കീഴ് ബ്ളോക് പഞ്ചായത്ത് നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് റോഡ് നിര്‍മാണം ആരംഭിച്ചത്. എന്നാല്‍, കരാറുകാരന്‍ പണി പാതിവഴിയില്‍ ഉപേക്ഷിച്ചു. തുടര്‍ന്ന് കേസും കോടതി നടപടികളുമായി നിര്‍മാണം നീണ്ടുപോയി. കഴിഞ്ഞവര്‍ഷം റോഡിന്‍െറ പുനരുജ്ജീവനത്തിന് പുളിക്കീഴ് ബ്ളോക് വീണ്ടും നടപടികള്‍ ഊര്‍ജിതമാക്കി. പത്തനംതിട്ട, കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്ന നിര്‍ദിഷ്ട റോഡ് നബാര്‍ഡിന്‍െറ ആര്‍.ഐ.ഡി.എഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 9.22കോടി രൂപയുടെ ടെന്‍ഡര്‍ ക്ഷണിച്ചു. മാസങ്ങള്‍ കഴിഞ്ഞിട്ടും തുടര്‍ നടപടി ആയില്ല. ജനം തിങ്ങിപ്പാര്‍ക്കുന്ന കോളനികള്‍ക്ക് സമീപത്തുകൂടെ കടന്നുപോകുന്ന ഈ റോഡ് പൂര്‍ത്തിയായാല്‍ പൂവ്വം വഴി ചങ്ങനാശേരിയിലേക്കും വേഗത്തില്‍ എത്തിച്ചേരാം. |
വിവാഹ വാഹനങ്ങളുടെ പാര്‍ക്കിങ് ഗതാഗതം മുടക്കി Posted: 04 May 2014 11:12 PM PDT ചങ്ങനാശേരി: വിവാഹ സല്‍ക്കാരത്തിനെത്തിയവരുടെ വാഹനങ്ങളുടെ പാര്‍ക്കിങ് ആലപ്പുഴ-ചങ്ങനാശേരി റോഡില്‍ മണിക്കൂറുകള്‍ ഗതാഗതം മുടക്കി. ഞായറാഴ്ച രാത്രി ഏഴരക്ക് ആരംഭിച്ച ഗതാഗത തടസ്സം പൊലീസ് എത്തി രാത്രി പത്തോടെയാണ് പൂര്‍ണമായും പരിഹരിച്ചത്. ചങ്ങനാശേരി മനക്കച്ചിറ ഭാഗത്തെ സ്വകാര്യ റിസോര്‍ട്ടില്‍ നടന്ന വിവാഹസര്‍ക്കാരമാണ് വഴിയാത്രക്കാര്‍ക്ക് പൊല്ലാപ്പുണ്ടാക്കിയത്. റിസോര്‍ട്ടിനു പുറത്ത് എ.സി റോഡില്‍ ചെറുതും വലുതുമായ വാഹനങ്ങള്‍ തലങ്ങും വിലങ്ങുമായി ദീര്‍ഘദൂരത്തില്‍ പാര്‍ക്ക് ചെയ്തതാണ് ഗതാഗതക്കുരുക്കുണ്ടാക്കിയത്. പെരുന്ന മുതല്‍ മങ്കൊമ്പ് ജങ്ഷന്‍ വരെ ഏകദേശം 10 കിലോമീറ്റര്‍ മണിക്കൂറുകളോളം കെ.എസ്.ആര്‍.ടി.സി ബസുകള്‍ അടക്കമുള്ള വാഹനങ്ങള്‍ മുന്നോട്ടു പോകാനാവാതെ കിടന്നു. യാത്രക്കാര്‍ വിവരമറിയിച്ചെങ്കിലും തുടക്കത്തില്‍ പൊലീസ് എത്തിയതേയില്ല. ഗതാഗതക്കുരുക്ക് ഏറെനേരം തുടര്‍ന്നതോടെ അടുത്ത പ്രദേശങ്ങളിലേക്ക് ടിക്കറ്റെടുത്ത യാത്രക്കാര്‍ ബസുകളില്‍നിന്ന് ഇറങ്ങി നടക്കുകയായിരുന്നു. |
No comments:
Post a Comment