സ്വാഗതം
WELCOME

News Update..

Thursday, May 1, 2014

മലപ്പുറത്ത് കനത്ത മഴ; നാശനഷ്ടം, വൈദ്യുതി വിതരണം തകരാറിലായി Madhyamam News Feeds

മലപ്പുറത്ത് കനത്ത മഴ; നാശനഷ്ടം, വൈദ്യുതി വിതരണം തകരാറിലായി Madhyamam News Feeds

Link to

മലപ്പുറത്ത് കനത്ത മഴ; നാശനഷ്ടം, വൈദ്യുതി വിതരണം തകരാറിലായി

Posted: 01 May 2014 12:39 AM PDT

മലപ്പുറം: ബുധനാഴ്ച വൈകീട്ടോടെ മലപ്പുറത്തും സമീപപ്രദേശങ്ങളിലും കനത്ത മഴയും കാറ്റും ശക്തമായ ഇടിമിന്നലും. കാറ്റില്‍ പലയിടത്തും മരം റോഡിലേക്ക് വീണ് ഗതാഗതം സ്തംഭിച്ചു. കാവുങ്ങല്‍, മഹേന്ദ്രപുരി ഹോട്ടലിനു സമീപം, വടക്കേമണ്ണ, തിരുവാലി ജാമിഅ കോളജിനു സമീപം, എടവണ്ണപ്പാറ തുടങ്ങിയിടങ്ങളിലാണ് മരം റോഡിലേക്ക് വീണത്. മരങ്ങള്‍ കടപുഴകിയതോടെ പലയിടത്തും ഗതാഗതം സ്തംഭിച്ചു. ഫയര്‍ഫോഴ്സ് എത്തി മരങ്ങള്‍ മുറിച്ചുമാറ്റിയാണ് ഗതാഗതം പുന$സ്ഥാപിച്ചത്.
കാറ്റിലും മഴയിലും മിക്കയിടങ്ങളിലും വൈദ്യുതിബന്ധം തകരാറിലായി. ലൈനിലേക്ക് മരക്കമ്പുകള്‍ ഒടിഞ്ഞുവീണതാണ് വൈദ്യുതി മുടങ്ങാന്‍ കാരണമായത്. കെ.എസ്.ഇ.ബി ജീവനക്കാര്‍ രാത്രി വൈകിയും വൈദ്യുതി പുന$സ്ഥാപിക്കുന്നതിനുള്ള ശ്രമത്തിലാണ്. വേനല്‍മഴ ജില്ലയിലെ പലഭാഗങ്ങളിലും നേരത്തെ ലഭിച്ചിരുന്നുവെങ്കിലും നഗരസഭ പരിധിയില്‍ ആദ്യമായാണ് കനത്തമഴ ഉണ്ടായത്.
മങ്കട: മങ്കടയിലും പരിസരങ്ങളിലുമുണ്ടായ ശക്തമായ കാറ്റില്‍ വ്യാപക കൃഷിനാശം. കടന്നമണ്ണ വഴിക്കടവില്‍ റോഡിലേക്ക് മരം വീണ് ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. മങ്കടയില്‍ മണിയറയില്‍ ഷാജിമോന്‍െറ വീടിന് മുകളില്‍ മരം വീണ് വീട് തകര്‍ന്നു. ബുധനാഴ്ച ആറരയോടെയാണ് ശക്തമായ കാറ്റ് വീശിയത്. മങ്കട, കൂട്ടില്‍, കടന്നമണ്ണ, ചേരിയം, പുളിക്കല്‍പറമ്പ്, വെള്ളില എന്നിവിടങ്ങളിലായി ഏട്ടായിരത്തോളം വാഴകള്‍ നശിച്ചു. കടന്നമണ്ണ പൂവമ്പാടത്ത്മാത്രം രണ്ടായിരത്തോളം വാഴകള്‍ നശിച്ചു. ഇവയിലേറെയുംകുലച്ച വാഴകളാണ്. കോതങ്ങതൊടി ഉസ്മാന്‍, പൂന്തോട്ടത്തില്‍ കോയ, എന്നിവരുടെ വാഴകള്‍ മുഴുവനായൂം നശിച്ചു. പൂന്തോട്ടത്തില്‍ അബൂബക്കര്‍, മൂത്തേടത്ത് ദാസന്‍, കറുമൂക്കില്‍ സിറാജ്, കക്കാട്ടുകുന്നമ്മല്‍ പത്മനാഭന്‍, വാഴയില്‍ ഹരിദാസന്‍, കറുമൂക്കില്‍ സിറാജ്, എന്നിവരുടേതാണ് നശിച്ച വാഴകള്‍. കൂടാതെ ചേരിയം, വെള്ളില, വേരുമ്പിലാവ് എന്നിവിടങ്ങളിലായി അയ്യായിരത്തോളം വാഴകള്‍ നശിച്ചു. കൂടാതെ മരങ്ങളും കവുങ്ങുകളും വൈദ്യുതി പോസ്റ്റുകളും വ്യാപകമായി പൊട്ടിവീണു. പ്രദേശത്ത് വൈദിതി പൂണമായും തടസ്സപ്പെട്ടു.
ഓണം വിപണി മുന്നില്‍ കണ്ട് ചെയ്ത കൃഷി വന്‍ നഷ്ടത്തിലായതായി കര്‍ഷകര്‍ പറഞ്ഞു.
കൂടാതെ മരച്ചീനി, പച്ചക്കറി കൃഷികളും വ്യാപകമായി നശിച്ചിട്ടുണ്ട്.

ബാവിക്കര കോണ്‍ക്രീറ്റ് തടയണ സ്ഥാനം മാറ്റാന്‍ നീക്കം

Posted: 01 May 2014 12:30 AM PDT

കാസര്‍കോട്: ചന്ദ്രഗിരി പുഴയിലെ ബാവിക്കരയില്‍ നിര്‍മിക്കുന്ന കോണ്‍ക്രീറ്റ് തടയണയുടെ സ്ഥാനം മാറ്റാന്‍ നീക്കം നടക്കുന്നതായി ആക്ഷേപം. കാസര്‍കോട് നഗരസഭയിലും സമീപ പഞ്ചായത്തുകളിലും ശുദ്ധജല വിതരണം നടത്താനുപയോഗിക്കുന്ന ജല അതോറിറ്റിയുടെ സംഭരണിയില്‍ ഉപ്പുവെള്ളം കയറുന്നത് തടയുക എന്ന ഉദ്ദേശത്തോടെയാണ് കോണ്‍ക്രീറ്റ് ബണ്ട് നിര്‍മിക്കാന്‍ തീരുമാനിച്ചത്.
പാലത്തോടുകൂടിയ ബണ്ട് നിര്‍മിക്കണം എന്ന ആവശ്യമുന്നയിച്ച് ബണ്ടിന്‍െറ സ്ഥാനം പുഴയുടെ മുകള്‍ഭാഗത്ത് പയസ്വിനി പുഴയിലെ മറ്റൊരിടത്തേക്ക് മാറ്റാനാണ് ഇപ്പോള്‍ നീക്കം നടക്കുന്നത്.
പയസ്വിനി, കരിച്ചേരി പുഴകളില്‍ കൂടുതല്‍ പ്രദേശത്ത് ഉപ്പുവെള്ളം വ്യാപിച്ച് കൃഷി, പരിസ്ഥിതി നാശത്തിനും ഇത് കാരണമായേക്കുമെന്ന ആശങ്കയുണ്ട്.
ആം ആദ്മി പാര്‍ട്ടി ജില്ലാ കമ്മിറ്റി നിയോഗിച്ച പഠനസംഘമാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചത്.
പയസ്വിനി, കരിച്ചേരി, പുഴകളുടെ സംഗമ സ്ഥാനത്തിന് താഴെ 119 മീറ്റര്‍ വീതിയിലുള്ള സ്ഥിരം ബണ്ടിന്‍െറ നിര്‍മാണം 2012ലാണ് തുടങ്ങിവെച്ചത്. 2.63 കോടിരൂപ എസ്റ്റിമേറ്റ് നിശ്ചയിച്ച പദ്ധതി സാങ്കേതിക കാരണങ്ങളാല്‍ ഓരോ വര്‍ഷവും തുക വര്‍ധിപ്പിച്ച് പല കരാറുകാര്‍ക്ക് കൈമാറി. ഇപ്പോള്‍ എസ്റ്റിമേറ്റ് 11.05 കോടിയിലെത്തി നില്‍ക്കുകയാണ്.
അനിയന്ത്രിതമായ മണല്‍വാരല്‍ കാരണം പുഴയുടെ ആഴം അനുദിനം വര്‍ധിക്കുന്നതിനാല്‍ വേലിയേറ്റത്തില്‍ കയറുന്ന ഉപ്പുവെള്ളം പുഴയില്‍ വന്‍തോതില്‍ സംഭരിക്കപ്പെടുകയാണ്.
1978 മുതല്‍ മണല്‍ചാക്കുകള്‍ കൊണ്ട് താല്‍ക്കാലിക തടയണ നിര്‍മിച്ച് ജലവിതരണം നടത്തുന്ന വാട്ടര്‍ അതോറിറ്റി ഓരോവര്‍ഷവും ഇതിനായി വലിയ സംഖ്യ ചെലവിടുന്നുണ്ട്. തുടക്കത്തില്‍ രണ്ടുലക്ഷം രൂപയാണ് ചെലവിട്ടതെങ്കില്‍ ഈവര്‍ഷം മണല്‍ചാക്ക് തടയണക്ക് ചെലവഴിച്ചത്് പത്തുലക്ഷമാണ്. മണല്‍വാരല്‍ പുഴയുടെ അടിത്തട്ടിനെ ദുര്‍ബലമാക്കുന്നതിനാല്‍ ഉപ്പുവെള്ളം ജലസംഭരണിയിലേക്ക് ഇറങ്ങുന്ന അവസ്ഥയാണ്.
പയസ്വിനി, കരിച്ചേരി പുഴകളുടെ സംഗമ സ്ഥാനമായ മുനമ്പത്തുനിന്നും അഞ്ച് കി.മീറ്റര്‍ മുകളില്‍ പയസ്വിനി പുഴയില്‍ മുളിയാര്‍, ബേഡടുക്ക പഞ്ചായത്തുകളെ ബന്ധിപ്പിച്ച് 104.2 മീറ്റര്‍ വീതിയില്‍ 20.80 കോടി രൂപ ചെലവ് വരുന്ന ബണ്ട് നിര്‍മാണം നടക്കുന്നുണ്ട്.
കുടിവെള്ളം, ജലസേചനം ആവശ്യങ്ങള്‍ക്കായുള്ള ഈ ബ്രിഡ്ജ് കം റഗുലേറ്റര്‍ പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ കാസര്‍കോട് മുനിസിപ്പാലിറ്റിയടക്കം വിവിധ പ്രദേശങ്ങളിലേക്ക് ശുദ്ധജല വിതരണം ഉദ്ദേശിച്ച് നിര്‍മിക്കുന്ന ബാവിക്കര ബണ്ടിലേക്കുള്ള ജലലഭ്യത കുറയും.
കരിച്ചേരി പുഴയില്‍ മുനിക്കല്‍ ഭാഗത്ത് ബേക്കല്‍ ടൂറിസത്തിനുവേണ്ടി 105 മീറ്റര്‍ വീതിയിലും 4.7 മീറ്റര്‍ ഉയരത്തിലുമായി മറ്റൊരു സ്ഥിരം ബണ്ട് നിലവിലുണ്ട്.
ബാവിക്കര ജലസംഭരണിയില്‍നിന്ന് ചെങ്കള പഞ്ചായത്ത്, കാസര്‍കോട് നഗരസഭാ പ്രദേശങ്ങളില്‍ വിന്യസിച്ചിരിക്കുന്ന ജലവിതരണ സംവിധാനം കാലഹരണപ്പെട്ടതാണ്. പഴകി ദ്രവിച്ചതും അടഞ്ഞുപോയതുമായ പൈപ്പുകള്‍ കാരണം പലപ്പോഴും ജലവിതരണം അവതാളത്തിലുമാണ്.
ഇതിന്‍െറ നവീകരണത്തിനായി ജവഹര്‍ലാല്‍ നെഹ്റു അര്‍ബന്‍ റിന്യൂവല്‍ മിഷന്‍ മുഖേന 69 കോടി രൂപ അനുവദിച്ചുകിട്ടാന്‍ വാട്ടര്‍ അതോറിറ്റി സമര്‍പ്പിച്ച പദ്ധതി ഇനിയും പ്രാവര്‍ത്തികമായിട്ടില്ല.
തടയണയുടെ സ്ഥാനം മാറ്റാന്‍ ജലസേചന വകുപ്പിലെ ഉന്നതന്മാരും രാഷ്ട്രീയ സ്വാധീനമുള്ള സ്ഥാപിത താല്‍പ്പര്യക്കാരും ഒത്തുകളിക്കുകയാണെന്ന് ആം ആദ്മി പാര്‍ട്ടി ജില്ലാ കമ്മിറ്റി ആരോപിച്ചു.

മുട്ടുമാറ്റിയില്‍ കാട്ടാന ആക്രമണം തുടര്‍ക്കഥ

Posted: 01 May 2014 12:26 AM PDT

കേളകം: ആറളം വനാതിര്‍ത്തിയോട് ചേര്‍ന്ന മുട്ടുമാറ്റിയില്‍ കാട്ടാന ശല്യം തുടര്‍കഥയാകുന്നു.
ബുധനാഴ്ച പുലര്‍ച്ചെയുണ്ടായ കാട്ടാന ആക്രമണത്തില്‍ മുട്ടുമാറ്റിയിലെ വാടയില്‍ ജോസഫിന്‍െറ തെങ്ങുകളും മറ്റ് കാര്‍ഷിക വിളകളും നശിച്ചു.
40 റബര്‍ തൈകളാണ് നശിപ്പിച്ചത്. ആറളം വനാതിര്‍ത്തിയിലെ കരിയംകാപ്പ്, പടത്തുപാറ, വാളുമുക്ക്, നരിക്കടവ്, പൂക്കുണ്ട്, വളയഞ്ചാല്‍ എന്നിവിടങ്ങളിലാണ് കാട്ടാനശല്യം തുടരുന്നത്.
വനാതിര്‍ത്തിയില്‍ സ്ഥാപിച്ച വൈദ്യുതി കമ്പിവേലി തകര്‍ത്തും സമീപത്തുള്ള മരങ്ങള്‍ വേലിക്ക് മീതെ മറിച്ചിട്ടുമാണ് കാട്ടാനകള്‍ കൃഷിയിടങ്ങളിലേക്ക് കടക്കുന്നത്. കഴിഞ്ഞ ആറ് മാസത്തിനിടെ ആറളം വനാതിര്‍ത്തിലെ നൂറോളം കര്‍ഷകരുടെ ഏക്കര്‍ കണക്കിന് കൃഷിയിടങ്ങളിലെ തെങ്ങ്, കവുങ്ങ്, റബര്‍, വാഴ, കശുമാവ് കൃഷികളാണ് കാട്ടാനകളുടെ ആക്രമണത്തില്‍ നശിച്ചത്.
വനാതിര്‍ത്തിയോട് ചേര്‍ന്ന ജനവാസ കേന്ദ്രങ്ങളിലും കാട്ടാനകള്‍ പകല്‍ സമയത്ത് പോലും താവളമാക്കിയതോടെ ജനങ്ങള്‍ കടുത്ത ഭീതിയിലാണ്.
വന്യജീവി ശല്യത്തിന് ശാശ്വത പരിഹാരമുണ്ടാക്കാന്‍ വനാതിര്‍ത്തികളില്‍ സുരക്ഷാമതില്‍ നിര്‍മിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതല്ലാതെ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ ഇതുവരെ തയ്യാറായിട്ടില്ല.

മൂന്നാം മുന്നണി അധികാരത്തിലെത്തും -പ്രകാശ് കാരാട്ട്

Posted: 30 Apr 2014 11:48 PM PDT

Image: 

ന്യൂഡല്‍ഹി: കേന്ദ്രത്തില്‍ മൂന്നാം മുന്നണി അധികാരത്തിലത്തെുമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. കേന്ദ്രത്തില്‍ വര്‍ഗീയ ശക്തികള്‍ അധികാരത്തിലത്തെുന്നത് തടയാന്‍ കോണ്‍ഗ്രസിന്‍െറ പിന്തുണ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷം കോണ്‍ഗ്രസ്സുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസോ ബി.ജെ.പിയോ അധികാരത്തില്‍ വരാന്‍ സാധ്യതയില്ല - കാരാട്ട് മാധ്യമങ്ങളോട് പറഞ്ഞു.

മദ്യലോബികള്‍ക്കെതിരെ വി.എം സുധീരന്‍

Posted: 30 Apr 2014 11:43 PM PDT

Image: 

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യലോബികള്‍ക്കെതിരെ ആഞ്ഞടിച്ച് കെ.പി.സി.സി പ്രസിഡന്‍്റ് വി.എം സുധീരന്‍. തൊളിലാളികളുടെ ബാനറില്‍ മുതലാളിമാര്‍ ജാഥ നടത്തുകയാണ്. മുതലാളിമാരുടെ പിന്നണിയാളുകളായി തൊഴിലാളികള്‍ മാറരുതെന്നും സുധീരന്‍ പറഞ്ഞു. തിരുവനന്തപുരത്ത് മെയ്ദിന റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അധ്വാനിക്കുന്നവരുടെ കൂലി വീട്ടിലത്തെണം. അല്ലാതെ അതിന്‍്റെ ഉപഭോക്താവ് മദ്യവില്‍പ്പനക്കാരാവരുത്. മദ്യത്തിനടിമപ്പെട്ട തൊഴിലാളികളില്‍ ഭൂരിഭാഗവും കുടുംബത്തെ നോക്കാനാവാത്ത സ്ഥിതിയിലാണെന്നും സുധീരന്‍ പറഞ്ഞു.
 

ബാര്‍ ലൈസന്‍സ്: ചര്‍ച്ചകള്‍ തുടരുമെന്ന് ചെന്നിത്തല

Posted: 30 Apr 2014 11:19 PM PDT

Image: 

തിരുവനന്തപുരം: പൂട്ടിക്കിടക്കുന്ന ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നതു സംബന്ധിച്ച് ചര്‍ച്ചകള്‍ തുടരുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സംസ്ഥാനത്ത് മദ്യത്തിന്‍്റെ ലഭ്യത കുറക്കുകയെന്നതാണ് സര്‍ക്കാരിന്‍്റെയും പാര്‍ട്ടിയുടെയും നിലപാട്. സംസ്ഥാനത്തെ ഒരു മദ്യാലയം ആക്കാന്‍ ഉദ്ദേശിക്കുന്നില്ല. പാര്‍ട്ടിയിലും സര്‍ക്കാരിലും ഇക്കാര്യത്തില്‍ അഭിപ്രായ ഭിന്നത ഇല്ല. ബാര്‍ ലൈസന്‍സ്  പ്രശ്നത്തില്‍ നിലനില്‍ക്കുന്ന ഭിന്നാഭിപ്രായം സവാഭാവികമാണ്. അത് ചര്‍ച്ചകളിലൂടെ പരിഹരിക്കും. വിഷയത്തില്‍  താന്‍ മുന്നോട്ടുവച്ച ഫോര്‍മുലയില്‍ ചര്‍ച്ച തുടരുമെന്നും ചെന്നിത്തല മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ധാന്യ വിഹിതം വെട്ടിക്കുറച്ചെന്ന്; കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം ഡി.വൈ.എഫ്.ഐ ഉപരോധിച്ചു

Posted: 30 Apr 2014 11:12 PM PDT

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ അന്തേവാസികള്‍ക്ക് നല്‍കുന്ന ധാന്യവിഹിതം വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ ടൗണ്‍ ബ്ളോക് കമ്മിറ്റി ആശുപത്രി ഉപരോധിച്ചു. ബുധനാഴ്ച രാവിലെ 11നാണ് സംഭവം. ഉച്ചക്ക് രണ്ടുവരെ തുടര്‍ന്ന ഉപരോധം, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. എ. സുജാത, ഡെപ്യൂട്ടി കലക്ടര്‍ സമീറ എന്നിവരുടെ നേതൃത്വത്തില്‍ സമരക്കാരുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് പിന്‍വലിച്ചത്. മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികള്‍ക്ക് അനുവദിച്ച ഭക്ഷണസാധനങ്ങള്‍ വാങ്ങാനുള്ള വിഹിതം വെട്ടിക്കുറച്ചെന്നാരോപിച്ചായിരുന്നു സമരം. 611 അന്തേവാസികളുള്ള മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രതിമാസം 7500 കിലോ അരിയാണ് ലഭിച്ചിരുന്നത്. എന്നാല്‍, ഇത് ഈ മാസം മുതല്‍ 2500 കിലോ അരിയായി വെട്ടിക്കുറച്ചു. 3000 കിലോഗ്രാം ഗോതമ്പ് വേണ്ടിടത്ത് 700 കി.ഗ്രാം മാത്രമാണ് ഇത്തവണ അനുവദിച്ചത്.പച്ചക്കറി വാങ്ങിയ ഇനത്തില്‍ ഒരു കോടിയോളം രൂപ നല്‍കാനുണ്ട്. മത്സ്യം വാങ്ങിയതിന് 15 ലക്ഷത്തോളം രൂപ കടമാണ്. ഹൈകോടതി ജഡ്ജിക്കാണ് ചുമതലയെങ്കിലും ആറുമാസമായി അദ്ദേഹം ഇവിടെ എത്തുന്നില്ല. ആശുപത്രി വികസന സമിതിയുടെ ചെയര്‍മാനായ ജില്ലാ കലക്ടറും വരുന്നില്ല. കേന്ദ്രത്തിലേക്ക് അനുവദിച്ച ഡിജിറ്റല്‍ ബ്ളഡ് അനലൈസര്‍ എയര്‍ കണ്ടീഷന്‍ ഇല്ലാത്തതിനാല്‍ താല്‍ക്കാലികമായി കോട്ടപ്പറമ്പ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും പിന്നീട് തിരിച്ചു കൊണ്ടുവന്നിട്ടില്ല. ഇത് ഇപ്പോള്‍ വടകര താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ശ്രമം നടക്കുകയാണെന്നും സമരക്കാര്‍ പറഞ്ഞു. പ്രതിഷേധത്തെതുടര്‍ന്ന് സൂപ്രണ്ട് ജില്ലാ കലക്ടറുമായി ബന്ധപ്പെട്ടെങ്കിലും സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കുക മാത്രമാണ് ചെയ്തതെന്നായിരുന്നു പ്രതികരണം. ഇതത്തേുടര്‍ന്നാണ് സ്ഥലത്തെത്തിയ ഡെപ്യൂട്ടി കലക്ടര്‍, ഡെപ്യൂട്ടി ഡി.എം.ഒ എന്നിവര്‍ സമരക്കാരുമായി ചര്‍ച്ച നടത്തിയത്. തുടര്‍ന്ന്, ഡി.എം.ഒ അടിയന്തര ആവശ്യങ്ങള്‍ക്ക് മൂന്നു ലക്ഷം രൂപ അനുവദിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്. ഡി.വൈ.എഫ്.ഐ ടൗണ്‍ ബ്ളോക് കമ്മിറ്റി സെക്രട്ടറി കെ.വി. പ്രമോദ്, ഇ.പി. ബിജു, എന്‍.പി. സജീവന്‍, എന്‍.ടി. പിങ്കി, എ. ശ്രീജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി. അതേസമയം, കഴിഞ്ഞ വര്‍ഷം ലഭിച്ച തുകയില്‍ 53 ശതമാനം മാത്രമേ സ്ഥാപനം ചെലവഴിച്ചുള്ളൂവെന്നും അതുകൊണ്ടാണ് പുതിയ വിഹിതത്തില്‍ കുറവുവന്നതെന്നും ഡി.എം.ഒ പി.കെ. മോഹനന്‍ പറഞ്ഞു. വിഹിതം പൂര്‍ണമായി ചെലവഴിച്ച മറ്റു സ്ഥാപനങ്ങളുടെയും സ്ഥിതി ഇതുതന്നെയാണ്. ബാക്കിയുള്ള തുകയില്‍നിന്ന് ആവശ്യമായ തുക സ്ഥാപനത്തിന് ചെലവഴിക്കാവുന്നതേയുള്ളൂ. ഇപ്പോള്‍ 10 ദിവസത്തേക്കുള്ള ഭക്ഷണസാധനങ്ങള്‍ ആശുപത്രിയിലുണ്ട്. ഇത് തീരുമ്പോള്‍ തുടര്‍ന്നും ആവശ്യമായ തുക ലഭിക്കാന്‍ നടപടിയുണ്ടാകും. ഇതുസംബന്ധിച്ച് ആരോഗ്യമന്ത്രിയുമായി ചര്‍ച്ച നടന്നുവരുകയാണെന്നും അദ്ദേഹം പറഞ്ഞു.

റെയില്‍വെ സ്റ്റേഷനുകളില്‍ സുരക്ഷ കര്‍ശനമാക്കി -ചെന്നിത്തല

Posted: 30 Apr 2014 11:10 PM PDT

Image: 

തിരുവനന്തപുരം: ചെന്നൈ റെയില്‍വെ സ്റ്റേഷനിലെ ബോംബ് സ്ഫോടനത്തിന്‍െറ പശ്ചാത്തലത്തില്‍ സുപ്രധാന റെയില്‍വെ സ്റ്റേഷനുകളിലും പൊതു സ്ഥലങ്ങളിലും വിമാനത്താവളങ്ങളിലും സുരക്ഷ കര്‍ശനമാക്കാന്‍ നിര്‍ദേശം നല്‍കിയതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ആശങ്കപ്പെടാനുള്ള സാഹചര്യമില്ളെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഗാര്‍ഹിക തൊഴില്‍ കരാര്‍: ദ്വിദിന ഇന്ത്യ-സൗദി ചര്‍ച്ച തുടങ്ങി

Posted: 30 Apr 2014 10:54 PM PDT

Image: 

റിയാദ്: ഇന്ത്യയില്‍ നിന്ന് സൗദിയിലേക്ക് ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള തൊഴില്‍കരാറിന്‍െറ തുടര്‍നടപടികള്‍ കൈക്കൊള്ളുന്നത് സംബന്ധിച്ച ദ്വിദിന ചര്‍ച്ചകള്‍ക്ക് റിയാദില്‍ തുടക്കമായി. ഇന്ത്യന്‍ പ്രവാസികാര്യ മന്ത്രാലയത്തിന് കീഴിലുള്ള സംഘം സൗദി തൊഴില്‍ മന്ത്രാലയ അധികൃതരുമായാണ് ചര്‍ച്ച നടത്തുന്നത്. പ്രൊട്ടക്ടര്‍ ജനറല്‍ ഓഫ് എമിഗ്രന്‍റ്സ് ആര്‍. ബുര്‍ഹിലിന്‍െറ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സംഘം ബുധനാഴ്ച റിയാദിലെ സൗദി തൊഴില്‍കാര്യ ആസ്ഥാനത്താണ് ചര്‍ച്ചകള്‍ നടത്തിയത്. അന്താരാഷ്ട്ര കാര്യങ്ങള്‍ക്കായുള്ള സൗദി തൊഴില്‍കാര്യ സഹമന്ത്രി ഡോ. അഹ്മദ് അല്‍ഫുഹൈദിന്‍െറ നേതൃത്വത്തിലുള്ള സംഘവുമായാണ് ചര്‍ച്ച നടത്തിയത്. ഇരു രാജ്യങ്ങളും തമ്മില്‍ കരാര്‍ ഒപ്പിട്ട ശേഷം സ്വീകരിച്ച സംയുക്ത നടപടിക്രമങ്ങളും തുടര്‍പ്രവര്‍ത്തനങ്ങളുമാണ് ചര്‍ച്ച ചെയ്യുന്നത്.
റിക്രൂട്ട്മെന്‍റ്, സേവന-വേതന വ്യവസ്ഥകള്‍, തൊഴില്‍ സാഹചര്യം തുടങ്ങിയവും റിക്രൂട്ട്മെന്‍റ് നടപടിക്രമങ്ങള്‍ എന്തായിരിക്കണം എന്നിവ സംബന്ധിച്ചും ഇതുവരെ ഇരുരാജ്യങ്ങളും സ്വീകരിച്ച നടപടികളാണ് ബുധനാഴ്ച പ്രധാനമായും ചര്‍ച്ച ചെയ്തത്. തൊഴിലാളിയുടേയും തൊഴിലുടമയുടേയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും നിയമപരമായ നടപടി ക്രമങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നതിനുമുള്ള നിര്‍ദേശങ്ങള്‍ ചര്‍ച്ചയാകും. വ്യാഴാഴ്ച കൂടി തുടരുന്ന ചര്‍ച്ചകള്‍ക്ക് ശേഷമേ ഇക്കാര്യത്തിലുള്ള പുരോഗതി എന്താണെന്ന് പറയാനാവൂ എന്ന് ഇന്ത്യന്‍ എംബസി ഡി.സി.എം സിബി ജോര്‍ജ് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. ജനുവരിയില്‍ കരാര്‍ ഒപ്പിട്ട ശേഷം കരാര്‍ യാഥാര്‍ഥ്യമാക്കുന്നതിനായി ഇരു രാജ്യങ്ങളും സ്വീകരിച്ച നടപടിക്രമങ്ങള്‍ സംബന്ധിച്ച ചര്‍ച്ചയാണ് പ്രധാനമായും നടന്നത്. ഭാവികാര്യങ്ങള്‍ സംബന്ധിച്ച ചര്‍ച്ച വ്യാഴാഴ്ച നടക്കുമെന്നും ഡി.സി.എം പറഞ്ഞു.
ചര്‍ച്ചയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ഡി.സി.എം. സിബി ജോര്‍ജ്, പ്രവാസികാര്യ മന്ത്രാലയം ജോയന്‍റ് സെക്രട്ടറി ഇഖ്ബാല്‍ സിങ് ബെയിന്‍സ്, എംബസി ഫസ്റ്റ് സെക്രട്ടറി ഐ.പി. ലാഖ്റ, തേര്‍ഡ് സെക്രട്ടറി ഡോ. മുഹമ്മദ് അലീം എന്നിവര്‍ സംബന്ധിച്ചു.

കളി കാണാന്‍ ശൈഖ് മുഹമ്മദും; ഐ.പി.എല്ലിന് രാജകീയ വിട

Posted: 30 Apr 2014 10:36 PM PDT

Image: 

ദുബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന്‍െറ ഏഴാം സീസണിനോട് യു.എ.ഇ രാജകീയമായി തന്നെ വിടചൊല്ലി. ബുധനാഴ്ച ദുബൈ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന അവസാന മത്സരം കാണാന്‍ യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം തന്നെ എത്തി.
വന്‍ ജനപങ്കാളിത്തത്തോടെ ദുബൈയിലും അബൂദബിയിലും ഷാര്‍ജയിലും ആവേശം വിതറിയ ഐ.പി.എല്‍ നേരിട്ട് കാണാന്‍ ശൈഖ് മുഹമ്മദ് എത്തിയത് സംഘാടകര്‍ക്കും കാണികള്‍ക്കും ഇരട്ടിമധുരമായി. മുംബൈ ഇന്ത്യന്‍സും സണ്‍റൈസേഴ്സ ഹൈദരബാദും തമ്മിലുള്ള കളി കാണാന്‍ കാല്‍ ലക്ഷത്തോളം കാണികളാണ് എത്തിയത്. ഐ.പി.എല്ലിനെ രണ്ടു കൈയും നീട്ടി സ്വീകരിച്ച് ആതിഥ്യമൊരുക്കിയ ദുബൈ ഭരണാധികാരിയെ അവര്‍ ഒന്നടങ്കം അഭിവാദ്യം ചെയ്തു. ഇത്രയധികം കാണികളെ ആകര്‍ഷിക്കുന്ന ആവേശകരമായ മത്സരം നേരിട്ട് കാണാനായതില്‍ ശൈഖ് മുഹമ്മദ് സന്തുഷ്ടി പ്രകടിപ്പിച്ചു. അബൂദബിയിലെ മത്സരങ്ങള്‍ മിക്കതും കാണാനത്തെിയിരുന്ന യു.എ.ഇ യുവജന,സാംസ്കാരിക മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക്ക് ആല്‍ നഹ്യാനും ശൈഖ് മുഹമ്മദിനൊപ്പമുണ്ടായിരുന്നു. ദുബൈ സപോര്‍ട്സ് കൗണ്‍സില്‍ ഉപാധ്യക്ഷന്‍ മതാര്‍ മുഹമ്മദ് അല്‍ തായര്‍, ദുബൈ പ്രോട്ടോക്കോള്‍ വകുപ്പ് ഡയറകട്ര്‍ ജനറല്‍ ഖലീഫ സഈദ് സുലൈമാന്‍ തുടങ്ങിയരും വി.ഐ.പി പവലിയനിലുണ്ടായിരുന്നു. ഇന്ത്യയില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് ഐ.പി.എല്ലിലെ ആദ്യ 20 മത്സരങ്ങള്‍ യു.എ.ഇ ആതിഥ്യം വഹിച്ചത്. അവശേഷിക്കുന്ന മത്സരങ്ങള്‍ നാളെ മുതല്‍ ഇന്ത്യയിലെ 10 നഗരങ്ങളിലായി നടക്കും.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP