അമൃതാനന്ദമയി മഠത്തിനെതിരായ ഹരജി സുപ്രീംകോടതി തള്ളി Madhyamam News Feeds |
- അമൃതാനന്ദമയി മഠത്തിനെതിരായ ഹരജി സുപ്രീംകോടതി തള്ളി
- ഭൂരിപക്ഷം ലഭിച്ചില്ളെങ്കില്‍ പ്രതിപക്ഷത്തിരിക്കും -രാഹുല്‍ ഗാന്ധി
- മോദിക്കെതിരെ പ്രചാരണത്തിന് ശങ്കരാചാര്യന്‍മാര്‍
- അസമില്‍ ബോഡോ ആക്രമണം; 10 പേര്‍ കൊല്ലപ്പെട്ടു
- ഐ.പി.എല്‍ മത്സരങ്ങള്‍ ഇനി ഇന്ത്യയില്‍, ഇന്ന് ചെന്നൈ കൊല്‍ക്കത്തയെ നേരിടും
- തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ മോദി പ്രധാനമന്ത്രിക്കസേരയില്‍ ഇരിക്കുന്നു -സോണിയാഗാന്ധി
- മോദിയെ പാകിസ്താനിലേക്ക് അയക്കണം -ലാലു പ്രസാദ് യാദവ്
- നൈജീരിയയില്‍ കാര്‍ ബോംബ് സ്ഫോടനം; 9 മരണം
- സ്വര്‍ണവില കുറഞ്ഞു; പവന് 22,520 രൂപ
- താന്‍ രാജീവിന്റെ മകള്‍; മോദിക്ക് മറുപടിയുമായി പ്രിയങ്ക
അമൃതാനന്ദമയി മഠത്തിനെതിരായ ഹരജി സുപ്രീംകോടതി തള്ളി Posted: 02 May 2014 12:11 AM PDT Image: ന്യൂഡല്‍ഹി: അമൃതാനന്ദമയി മഠത്തിനെതിരായ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തില്‍ മഠത്തിനെതിരെ കേസെടുക്കണമെന്ന ഹരജി സുപ്രീംകോടതി തള്ളി. 20 വര്‍ഷം മുമ്പു നടന്ന സംഭവത്തില്‍ ഇപ്പോള്‍ കേസ് എടുക്കാനാവില്ളെന്ന് വ്യക്തമാക്കിയാണ് ഹരജി തള്ളിയത്. മുന്‍ ശിഷ്യ ഗെയ്ല്‍ ട്രെഡ് വെല്ലിന്‍റെ വെളിപ്പെടുത്തലില്‍ മഠത്തിനെതിരെ കേസെുക്കാന്‍ തെളിവില്ളെന്ന് കേരളം സുപ്രീംകോടതിയില്‍ പറഞ്ഞിരുന്നു. പ്രാഥമിക അന്വേഷണം നടത്തിയതില്‍ കേസെടുക്കാന്‍ മാത്രമുള്ള തെളിവുകള്‍ ലഭിച്ചില്ളെന്നായിരുന്നു കേരളത്തിന്‍റെ വാദം. അഡ്വ.ദീപക് പ്രകാശ് ആണ് മഠത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ചത്. മഠത്തിനെതിരെ കേസെടുക്കാത്തതിന് ഡി.വൈ.എസ്.പി കെ.എസ് ബാല സുബ്രഹ്മണ്യം,മുന്‍ ആഭ്യന്തര സെക്രട്ടറി എല്‍. രാധാകൃഷ്ണന്‍, കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ ദേവേഷ് കുമാര്‍ ബെഹ്റ എന്നിവര്‍ക്കെതിരെ കോടതിയലക്ഷ്യത്തിന് നടപടിയെടുക്കണമെന്നായിരുന്നു ദീപക് പ്രകാശിന്‍റെ ആവശ്യം. ട്രെഡ് വെല്ലിന്‍റെ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ മഠത്തിനെതിരെ കേസെടുക്കാനാവില്ളെന്ന പൊലീസ് നിലപാട് ചോദ്യം ചെയ്താണ് സുപ്രീംകോടതിയില്‍ ഹരജി സമര്‍പിച്ചത്. |
ഭൂരിപക്ഷം ലഭിച്ചില്ളെങ്കില്‍ പ്രതിപക്ഷത്തിരിക്കും -രാഹുല്‍ ഗാന്ധി Posted: 01 May 2014 11:30 PM PDT Image: Subtitle: മൂന്നാം മുന്നണിയെ പിന്തുണക്കുന്നതില്‍ അതൃപ്തി ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിച്ചില്ളെങ്കില്‍ പ്രതിപക്ഷത്തിരിക്കുമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബി.ജെ.പി അധികാരത്തിലത്തെുന്നത് തടയാന്‍ മൂന്നാം മുന്നണിയെ പിന്തുണക്കുമെന്ന മുതിര്‍ന്ന നേതാക്കളുടെ പ്രസ്താവനയില്‍ രാഹുല്‍ അതൃപ്തി രേഖപ്പെടുത്തി. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെയാണ് അദ്ദേഹം അതൃപ്തി അറിയിച്ചത്. വിവിധ പാര്‍ട്ടികളുമായി ചേര്‍ന്ന് സ്ഥിരതയുള്ള സര്‍ക്കാറുണ്ടാക്കാന്‍ കഴിയില്ളെന്നും അതിനാല്‍ പ്രതിപക്ഷത്തിരിക്കാനാണ് താല്‍പര്യമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞതായി പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടു ചെയ്തു. |
മോദിക്കെതിരെ പ്രചാരണത്തിന് ശങ്കരാചാര്യന്‍മാര്‍ Posted: 01 May 2014 11:07 PM PDT Image: വാരാണസി: ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ പ്രചാരണത്തിനിറങ്ങാന്‍ തീരുമാനിച്ച് പുരി,ദ്വാരക ശങ്കരാചാര്യന്‍മാര്‍. 2002ലെ ഗുജറാത്ത് കലാപത്തില്‍ കൈകളില്‍ പാപക്കറ പുരണ്ടയാളാണ് മോദിയെന്ന് ഇവര്‍ പറഞ്ഞു. പുരി ശങ്കരാചാര്യ സ്വാമി അധോക്ഷ ജാനന്ദ ദേവ തീര്‍ഥ്,ദ്വാരക ശങ്കരാചാര്യ സ്വാമി സ്വരൂപാനന്ദ സരസ്വതി എന്നിവരാണ് പരസ്യമായി മോദിക്കെതിരെ രംഗത്തിറങ്ങുന്നത്. അനാരോഗ്യം കാരണം യാത്ര ചെയ്യാന്‍ കഴിയാത്തതിനാല്‍ സ്വാമി സ്വരൂപാനന്ദ തന്‍റെ അനുയായി സ്വാമി അവി മുക്തേശ്വരാനന്ദയെയാണ് പ്രചാരണത്തിനയക്കുന്നത്. നേരത്തെ ‘ഹര ഹര മോദി’ എന്ന മുദ്രാവാക്യത്തിനെതിരെ സ്വാമി സ്വരൂപാനന്ദ രംഗത്തത്തെിയിരുന്നു. ഇത് മനുഷ്യാരാധനയാണെന്നും ദൈവം തന്നെ ഇത് നിര്‍ത്തിക്കൊള്ളുമെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു. മോദിയെ തുറന്നുകാണിക്കുന്നതിനാണ് തന്‍റെ യാത്രയെന്നും മോദി അധികാരത്തില്‍ വന്നാല്‍ ജനങ്ങളെ ഭിന്നിപ്പിക്കുമെന്നും സ്വാമി അധോക്ഷ ജാനന്ദ പറഞ്ഞു. കലാപത്തിനുശേഷമുള്ള ഗുജറാത്തില്‍ താന്‍ സന്ദര്‍ശനം നടത്തിയതായും അവിടുത്തെ സാഹചര്യം നേരില്‍ കണ്ട് മനസ്സിലാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹിന്ദു മതം ഏറ്റവും വലിയ പാപമായി കാണുന്ന നരഹത്യ നടത്തിയാളാണ് മോദിയെന്ന് പുരി ശങ്കരാചാര്യ പറഞ്ഞു.
|
അസമില്‍ ബോഡോ ആക്രമണം; 10 പേര്‍ കൊല്ലപ്പെട്ടു Posted: 01 May 2014 10:12 PM PDT Image: കൊക്രജര്‍(അസം): അസമിലെ കോക്രജര്‍ ജില്ലയില്‍ വ്യാഴാഴ്ച രണ്ട് സ്ഥലങ്ങളിലുണ്ടായ ആക്രമണങ്ങളില്‍ 10 പേര്‍ കൊല്ലപ്പെട്ടു. നിരോധിത സംഘടനയായ നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍്റാണ് ആക്രമണം നടത്തിയതെന്ന് സംശയിക്കുന്നു. |
ഐ.പി.എല്‍ മത്സരങ്ങള്‍ ഇനി ഇന്ത്യയില്‍, ഇന്ന് ചെന്നൈ കൊല്‍ക്കത്തയെ നേരിടും Posted: 01 May 2014 09:44 PM PDT Image: റാഞ്ചി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ ഇനി ഇന്ത്യയില്‍ നടക്കും. ദുബൈയിലെ മത്സരങ്ങള്‍ ബുധനാഴ്ചയോടെ അവസാനിച്ചു. റാഞ്ചിയിലാണ് ഐ.പി.എല്ലിന്‍്റെ ഇന്ത്യയിലെ ആദ്യ പോരാട്ടം. ഇന്ത്യയിലെ ആദ്യമത്സരം ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സ് കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ ഇറങ്ങും. ശനിയാഴ്ച രണ്ടു മത്സരങ്ങള്‍ നടക്കും. മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ മുംബൈ ഇന്ത്യന്‍സും പഞ്ചാബ് കിംഗ്സ് ഇലവനും തമ്മിലും ഡല്‍ഹി ഫിറോസ്ഷായില്‍ ഡെയര്‍ ഡെവിള്‍സും രാജസ്ഥാന്‍ റോയല്‍സും ഏറ്റുമുട്ടും. ദുബൈയില്‍ നടന്ന ആദ്യഘട്ട പോരാട്ടത്തില്‍ എല്ലാ മത്സരങ്ങളും വിജയിച്ച് പോയിന്‍്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തത്തെി നില്‍ക്കുന്നത് പഞ്ചാബ് കിംഗ്സ് ഇലവനാണ്. ഒരു മത്സരത്തില്‍ പരാജയപ്പെടുകയും നാലു മത്സരത്തില്‍ വിജയിച്ച ചെന്നൈ സൂപ്പര്‍ കിംഗ്സ് എട്ടു പോയിന്‍്റുമായി രണ്ടാമതുണ്ട്്. |
തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ മോദി പ്രധാനമന്ത്രിക്കസേരയില്‍ ഇരിക്കുന്നു -സോണിയാഗാന്ധി Posted: 01 May 2014 09:27 PM PDT Image: ഫൈസാബാദ്: തെരഞ്ഞെടുപ്പ് ഫലം വരും മുമ്പ് തന്നെ നരേന്ദ്ര മോദി പ്രധാനമന്ത്രിക്കസേരയില്‍ ഇരിക്കുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി. മോദിക്ക് അധികാരക്കൊതി മൂലം മത്ത് പിടിച്ചിരിക്കുകയാണെന്നും സോണി കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ രൂപവത്കരിക്കേണ്ടത് ആരാണെന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണെന്ന കാര്യം മോദി മറന്നിരിക്കുകയാണ്. ഗുജറാത്ത് മോഡല്‍ രാജ്യത്തെങ്ങും വില്‍പന നടത്തുകയാണ്. എന്നാല്‍ , അവിടെ കുട്ടികള്‍ പോഷകാഹാരക്കുറവ് കൊണ്ട് മരിക്കുകയാണ് എന്നതാണ് യാഥാര്‍ഥ്യം -സോണിയ പറഞ്ഞു. |
മോദിയെ പാകിസ്താനിലേക്ക് അയക്കണം -ലാലു പ്രസാദ് യാദവ് Posted: 01 May 2014 08:41 PM PDT Image: പട്ന: നരേന്ദ്ര മോദിയെ പാക്കിസ്ഥാനിലേക്ക് അയക്കണമെന്ന് ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ്. അതാണ് അദ്ദേഹത്തിന്‍െറ അസുഖത്തിനുള്ള മരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മോദിയുടെ ആള്‍ക്കാര്‍ പറയുന്നത് മറ്റുള്ളവരെ പാക്സ്താനിലേക്ക് അയക്കണമെന്നാണ്. അതിന് പകരം മോദിയെ തന്നെ അയക്കണം -ലാലു മാധ്യമങ്ങളോട് പറഞ്ഞു. ലാലുപ്രസാദിന്‍റെ മനസ്സിന് തകരാറ് സംഭവിച്ചത് കൊണ്ടാണ് ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതെന്നും തെരഞ്ഞെടുപ്പ് കഴിയുമ്പോഴേക്കും അസുഖം മുഴുവനായി മാറുമെന്നും ബി.ജെ.പി നേതാവ് എം.ജെ. അക്ബര്‍ പ്രതികരിച്ചു. |
നൈജീരിയയില്‍ കാര്‍ ബോംബ് സ്ഫോടനം; 9 മരണം Posted: 01 May 2014 08:12 PM PDT Image: അബുജ: നൈജീരിയയുടെ തലസ്‌ഥാനമായ അബുജയിലുണ്ടായ കാര്‍ബോംബ് സ്‌ഫോടനത്തില്‍ ഒന്‍പതു പേര്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ഏപ്രില്‍ 14ന് ഇതേസ്ഥലത്ത് തന്നെയുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ 70 പേര്‍ കൊല്ലപ്പെട്ടിരുന്നു. |
സ്വര്‍ണവില കുറഞ്ഞു; പവന് 22,520 രൂപ Posted: 01 May 2014 07:30 PM PDT Image: കൊച്ചി: സ്വര്‍ണ വില പവന് 80 രൂപ കുറഞ്ഞു. ഇതോടെ പവന് 22,520 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,815 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ആഗോള വിപണിയിലെ മാറ്റമാണ് ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചത്. ബുധനാഴ്ച പവന് വില 22,600 രൂപയിലത്തെിയിരുന്നു. ഗ്രാമിന് 2,825 രൂപയായിരുന്നു. |
താന്‍ രാജീവിന്റെ മകള്‍; മോദിക്ക് മറുപടിയുമായി പ്രിയങ്ക Posted: 01 May 2014 04:39 AM PDT Image: അമത്തേി: പ്രിയങ്ക തനിക്ക് മകളെപ്പോലെയാണെന്ന നരേന്ദ്ര മോദിയുടെ പ്രസ്താവനക്ക് മറുപടിയുമായി പ്രിയങ്ക.താന്‍ രാജീവിന്‍റെ മകളാണെന്നായിരുന്നു പ്രിയങ്കയുടെ പ്രതികരണം. അമത്തേിയിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment