വേനല്‍ മഴ കനത്തു; ജില്ലയില്‍ 20.77 കോടിയുടെ കൃഷിനാശം Posted: 08 May 2014 11:58 PM PDT കണ്ണൂര്‍: വേനല്‍ മഴ ശക്തമായതോടെ ജില്ലയില്‍ ഒരാഴ്ചക്കകം 116.84 ഹെക്ടറില്‍ കൃഷിനാശമുണ്ടായി. മൊത്തം 20.77 കോടിയുടെ നഷ്ടം കണക്കാക്കുന്നതായി കൃഷി വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ പറഞ്ഞു. വാഴ, റബര്‍, തെങ്ങ് എന്നീ ഇനങ്ങളിലാണ് നഷ്ടം കൂടുതലായി ഉണ്ടായിട്ടുള്ളത്. 36 ഷെഡുകള്‍ തകര്‍ന്നു. നാല് പശുക്കള്‍, രണ്ട് കന്നുകുട്ടികള്‍ എന്നിവ ചത്തു. 12,85,000 രൂപയുടെ നഷ്ടമാണ് ഈയിനത്തില്‍ കണക്കാക്കുന്നത്. സംസ്ഥാനതല ദുരന്ത ലഘൂകരണ വിഭാഗം ജില്ലയില്‍ ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലത്തെുന്നവരും നദികള്‍, കടല്‍തീരങ്ങള്‍ എന്നിവിടങ്ങളിലുള്ളവരും ജാഗ്രത പാലിക്കാന്‍ നിര്‍ദേശമുണ്ട്. ഫയര്‍ ആന്‍റ് റസ്ക്യൂ, പൊലീസ്, ആരോഗ്യ വകുപ്പ് എന്നിവക്കും സംസ്ഥാന ദുരന്ത ലഘൂകരണ വിഭാഗം ദുരന്ത സാധ്യതാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വേനല്‍ മഴ തുടങ്ങിയതോടെ ജില്ലയില്‍ 162 വീടുകള്‍ ഭാഗികമായും മൂന്ന് വീടുകള്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. ഈയിനത്തില്‍ 38,25,400 രൂപയുടെ നഷ്ടം കണക്കാക്കുന്നു. തളിപ്പറമ്പ് താലൂക്കില്‍ തോംസണ്‍ വില്‍സണ്‍ എന്നയാളും തലശ്ശേരി താലൂക്കില്‍ മാലതി ഈരായി എന്നവരും മഴക്കെടുതിയില്‍ മരിച്ചു. ജില്ലയില്‍ 27 റോഡുകളും ഒരു പാലവും തകര്‍ന്നു. |
കൃഷിനാശം: 12,208 കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ലഭിച്ചില്ല Posted: 08 May 2014 11:42 PM PDT മലപ്പുറം: മഴയില്‍ കൃഷിനാശം സംഭവിച്ച ജില്ലയിലെ 12,208 കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം മാസങ്ങളായിട്ടും ലഭിച്ചില്ല. 8,55,93,780 രൂപയാണ് സര്‍ക്കാറില്‍നിന്ന് ജില്ലയിലെ കര്‍ഷകര്‍ക്ക് ലഭിക്കാനുള്ളത്. ജില്ല ഭരണകൂടവും കൃഷിവകുപ്പും റിപ്പോര്‍ട്ടുകളെല്ലാം കൃത്യമായി സമര്‍പ്പിച്ചിട്ടും സര്‍ക്കാറില്‍നിന്ന് നഷ്ടപരിഹാരം ലഭ്യമായിട്ടില്ല. 2013-2014ല്‍ കാലവര്‍ഷകെടുതിയിലും വേനല്‍ മഴയിലും കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്കുള്ള തുകയാണ് മാസങ്ങളായിട്ടും മുടങ്ങിയിരിക്കുന്നത്. കര്‍ഷകര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ജില്ലയിലെ വിവിധ കൃഷിഭവനുകളില്‍ നിന്ന് ലഭിച്ച റിപ്പോര്‍ട്ടുകളെ ആധാരമാക്കിയാണ് വിള നഷ്ടത്തിന്‍െറ കണക്ക് തയാറാക്കിയത്. നഷ്ടപരിഹാര തുക ലഭിക്കുന്നതിനായി 10 ദിവസത്തിനകം അതാത് കൃഷി ഓഫിസുകളില്‍ അപേക്ഷ നല്‍കണമെന്നാണ് ചട്ടം. എന്നാല്‍, ഈ സമയത്തിനകം തന്നെ കര്‍ഷകര്‍ നഷ്ടം സംഭവിച്ച വിളകളുടെ കണക്ക് കൃത്യമായി നല്‍കിയെങ്കിലും പണം ലഭിച്ചിട്ടില്ല. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. അതേസമയം, ഈ വര്‍ഷത്തെ വേനല്‍ മഴയില്‍ 4.8 കോടി രൂപയുടെ കൃഷിനാശമുണ്ടായതായി കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 3448 കര്‍ഷകര്‍ക്കാണ് വേനല്‍ മഴയില്‍ കൃഷിനാശമുണ്ടായത്. 331.87 ഹെക്ടറിലായി 15ലധികം വിളകളാണ് നശിച്ചത്. കഴിഞ്ഞ ദിവസത്തെ മഴയിലുണ്ടായ നാശനഷ്ടങ്ങളുടെ കണക്ക് ഇതിലുള്‍പ്പെട്ടിട്ടില്ല. |
പറവൂര്‍ പീഡനക്കേസ് റദ്ദാക്കാനാവില്ല -സുപ്രീംകോടതി Posted: 08 May 2014 11:26 PM PDT ന്യൂഡല്‍ഹി: പറവൂര്‍ പീഡനക്കേസ് റദ്ദാക്കണമെന്ന ഏഴാം പ്രതിയുടെ ആവശ്യം സുപ്രീംകോടതി തള്ളി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ് റദ്ദാക്കാനാവില്ളെന്ന് കോടതി വ്യക്തമാക്കി. ഏഴാം പ്രതി പി.വി മധു സമര്‍പ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവ്. 2010 ഏപ്രില്‍ മുതല്‍ പിതാവും മാതാവും മറ്റ് വാണിഭക്കാരും ചേര്‍ന്ന് നുറ്റമ്പതോളം പേര്‍ക്ക് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കാഴ്ചവെച്ചെന്നാണ് കേസ്. പിതാവിനെതിരെ 2011ല്‍ പെണ്‍കുട്ടി നല്‍കിയ പരാതിയെ തുടര്‍ന്നാണ് പറവൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പൊലീസ് രജിസ്റ്റര്‍ ചെയ്ത 42 കേസുകളില്‍ ആറെണ്ണത്തിന്‍െറ വിചാരണയാണ് ഇതുവരെ പൂര്‍ത്തിയായത്. പെണ്‍കുട്ടിയുടെ മാതാപിതാക്കളായ പറവൂര്‍ വാണിയക്കാട് ചൗഡിപ്പറമ്പില്‍ സുധീര്‍, സുബൈദ എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികള്‍. ഇവര്‍ക്ക് പുറമെ ഇടനിലക്കാരായ കോഴിക്കോട് കോടഞ്ചരേി ചെമ്പ് കടവ് പുത്തന്‍കോട്ടക്കല്‍ സ്വദേശിനി ഖദീജ (50), ചേര്‍ത്തല തൈക്കാട്ടുശേരി കോലുത്തറ വീട്ടില്‍ സീനത്ത് (36), പെണ്‍കുട്ടിയെ പീഡിപ്പിച്ച ചാലക്കുടി പ്ളാവറ വീട്ടില്‍ വില്‍സണ്‍ (40) എന്നിവരാണ് മറ്റു പ്രതികള്‍. |
കാറ്റിലും മഴയിലും വ്യാപക നാശം: നാലു വീടുകള്‍ പൂര്‍ണമായും തകര്‍ന്നു Posted: 08 May 2014 11:23 PM PDT കല്‍പറ്റ: ഇടമുറിയാതെ പെയ്ത മഴയിലും കനത്ത കാറ്റിലും ജില്ലയില്‍ പരക്കെ നാശനഷ്ടം. കാര്‍ഷിക മേഖലയില്‍ ഏറെ നാശംവിതച്ച കാറ്റും മഴയും മേപ്പാടി മൂപ്പൈനാട് ശേഖരന്‍കുണ്ട് ആദിവാസി കോളനിയിലെ നാലു വീടുകള്‍ പൂര്‍ണമായി തകര്‍ത്തു. രാവിലെ മുതല്‍ രാത്രി വരെ നിര്‍ത്താതെ തുടരുന്ന മഴയില്‍ പത്തിലേറെ സ്ഥലങ്ങളിലാണ് മരം വീണ് ഗതാഗതം തടസ്സപ്പെട്ടത്. സുല്‍ത്താന്‍ ബത്തേരി, മേപ്പാടി മേഖലകളിലാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍. ചീരാല്‍ വില്ളേജില്‍ നാലു വീടുകളും മൂപ്പൈനാട് പഞ്ചായത്തില്‍ പുല്ലൂര്‍കുന്ന്, വടുവഞ്ചാല്‍, ചെല്ലങ്കോട് എന്നിവിടങ്ങളിലായി അഞ്ചു വീടുകളും ഭാഗികമായിതകര്‍ന്നിട്ടുണ്ട്. മാനന്തവാടിയില്‍ സ്കൂളിന്‍െറ സംരക്ഷണഭിത്തി തകര്‍ന്ന് ഒരു വീടിന് കേടുപാട് പറ്റി. മൂപ്പൈനാട് നല്ലന്നൂരിലെ അങ്കണവാടിക്കു മുകളില്‍ കമുക് വീണ് മേല്‍ക്കൂര തകര്‍ന്നു. ചുള്ളിയോട്ട് സഹ. ബാങ്ക് പരിസരത്ത് രണ്ട് വൃക്ഷങ്ങള്‍ കടപുഴകി വീണതിനെ തുടര്‍ന്ന് ബത്തേരി-താളൂര്‍-ഊട്ടി അന്തര്‍ സംസ്ഥാന പാതയില്‍ ഒരുമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. സ്വകാര്യ വ്യാപാര സ്ഥാപനത്തിന്‍െറ ഒരുഭാഗം തകര്‍ന്നു. ഫയര്‍ഫോഴ്സ് എത്തി മരങ്ങള്‍ മുറിച്ചുമാറ്റി ഗതാഗതം പുന$സ്ഥാപിച്ചു. മുത്തങ്ങയില്‍ മുളങ്കൂട്ടങ്ങള്‍ മറിഞ്ഞുവീണ് ദേശീയപാതയില്‍ മൂന്നിടങ്ങളില്‍ ഗതാഗതം സ്തംഭിച്ചു. വനമേഖലയില്‍ പലയിടങ്ങളിലും ദേശീയപാതയില്‍ മരച്ചില്ലകള്‍ പൊട്ടിവീണതും ഗതാഗതക്കുരുക്കിന് കാരണമായി. ഫയര്‍ഫോഴ്സ് എത്തി നാട്ടുകാരുടെ സഹായത്തോടെ മുളകള്‍ മുറിച്ചുമാറ്റി. മണിച്ചിറയിലും ദൊട്ടപ്പന്‍കുളത്തും ബത്തേരി കെ.എസ്.ആര്‍.ടി.സി ഗാരേജിനടുത്തും വീണ മരങ്ങളും ഫയര്‍ഫോഴ്സ് മുറിച്ചുനീക്കി. കടുത്ത വേനലിനു ശേഷമത്തെിയ കനത്ത മഴ കൃഷിയിടങ്ങളില്‍ വ്യാപക നാശം വിതച്ചു. വാഴത്തോട്ടങ്ങള്‍ ഒട്ടുമുക്കാലും നിലംപൊത്തി. മരച്ചില്ലകള്‍ പൊട്ടിവീണും മരങ്ങള്‍ കടപുഴകിയും കൃഷിനാശം വ്യാപകമാണ്. താഴ്ന്ന പ്രദേശങ്ങളിലെ ഷീറ്റ് മേഞ്ഞ വീടുകള്‍ പലതും ഭാഗികമായി തകര്‍ന്നിട്ടുണ്ട്. ശക്തമായ കാറ്റില്‍ ഓടിട്ട വീടുകള്‍ക്കും നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. എട്ടു മുതല്‍ 10 കിലോമീറ്റര്‍ വരെ വേഗത്തിലാണ് കാറ്റ് ചീറിയടിച്ചതെന്ന് അമ്പലവയല്‍ ആര്‍.എ.ആര്‍.എസ് അധികൃതര്‍ പറഞ്ഞു. ചീരാല്‍ വില്ളേജില്‍ അതിരാറ്റുകുന്നില്‍ രാജന്‍, മുത്താച്ചിക്കുനി കണ്ണോത്ത് അബ്ദുല്ല, കല്ലിന്‍കര വലങ്ങാട്ടില്‍ ശിവരാമന്‍, ഉമ്മളത്ത് രാജമണി എന്നിവരുടെ വീടുകള്‍ക്ക് കേടുപാടു പറ്റി. കനത്ത വേനല്‍മഴയില്‍ മാനന്തവാടി എരുമത്തെരുവ് എം.ജി.എം സ്കൂളിന്‍െറ സംരക്ഷണഭിത്തി തകര്‍ന്ന് സ്കൂളിനു സമീപത്തെ പുത്തന്‍പുരക്കല്‍ മാനുവലിന്‍െറ വീടിനാണ് നാശനഷ്ടം സംഭവിച്ചത്. മൂപ്പൈനാട് ചെല്ലങ്കോട് രണ്ട് തൊഴുത്ത് കാറ്റില്‍ തകര്‍ന്നു. വടുവഞ്ചാലിലും പുത്തൂര്‍വയലിലും വ്യാഴാഴ്ച ഉച്ചയോടെ മരം വീണ് ഗതാഗത തടസ്സം നേരിട്ടു. കല്‍പറ്റ ഫയര്‍ഫോഴ്സ് എത്തിയാണ് മരം മുറിച്ചുനീക്കിയത്. മേപ്പാടി മേഖലയില്‍ പതിനായിരക്കണക്കിന് വാഴകളാണ് കാറ്റില്‍ ഒടിഞ്ഞുവീണത്. കമുക്, കുരുമുളക്, കാപ്പി കൃഷികള്‍ക്കും വ്യാപകമായി നാശം സംഭവിച്ചിട്ടുണ്ട്. |
പാമോലിന്‍ കേസില്‍ തെളിവുകള്‍ ഹാജരാക്കാന്‍ വി.എസിന് സമയം അനുവദിച്ചു Posted: 08 May 2014 11:18 PM PDT ന്യൂഡല്‍ഹി: പാമോലിന്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ കൂടുതല്‍ തെളിവു നല്‍കാന്‍ പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന് സുപ്രീംകാടതി സമയം അനുവദിച്ചു. ഉമ്മന്‍ചാണ്ടിയുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വി.എസ് നല്‍കിയ ഹരജി സുപ്രീംകോടതി ജൂലൈയിലേക്ക് മാറ്റി. ചീഫ് ജസ്റ്റിസ് ആര്‍.എം. ലോധ അധ്യക്ഷനായ ബെഞ്ചാണ് ഇന്ന് ഹരജി പരിഗണിച്ചത്. കേസില്‍ കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കാനുണ്ടെന്ന വിഎസിന്‍റെ അഭിഭാഷകന്‍റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. കേസില്‍ കൂടുതല്‍ തെളിവുകള്‍ സമര്‍പ്പിക്കാന്‍ സുപ്രീംകോടതി വി.എസിനു അനുമതി നല്‍കുകയായിരുന്നു. പാമോലിന്‍ ഇടപാടില്‍ അന്നത്തെ ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ പങ്ക് അന്വേഷിക്കണമെന്ന വി.എസിന്‍റെ ആവശ്യം നേരത്തെ ഹൈകോടതി തള്ളിയിരുന്നു. വിജിലന്‍സ് രണ്ടുതവണ അന്വേഷിച്ചിട്ടും ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവ് ലഭിച്ചില്ലന്നൊയിരുന്നു ഹൈകോടതിയുടെ നിരീക്ഷണം. സംസ്ഥാന സര്‍ക്കാരിനു വേണ്ടി മുതിര്‍ന്ന അഭിഭാഷകനായ വി. ഗിരിയാണ് കോടതിയില്‍ ഹാജരായത്. |
മാഫിയാ ബന്ധം: മുന്‍ ഇറ്റാലിയന്‍ മന്ത്രി അറസ്റ്റില്‍ Posted: 08 May 2014 11:10 PM PDT റോം: മാഫിയ ഗ്രൂപ്പുമായി അടുത്തബന്ധം പുലര്‍ത്തിയെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് ഇറ്റാലിയന്‍ മുന്‍ മന്ത്രി ക്ളോഡിയോ സ്കാജോല (66) അറസ്റ്റിലായി. കുപ്രസിദ്ധ മാഫിയ തലവനായ അമേദിയോയും ഭാര്യയുമായുള്ള ബന്ധമാണ് ക്ളോഡിയോയെ കുടുക്കിയത്. അന്വേഷണത്തില്‍ അമേദിയോയുമായി അടുത്ത ബന്ധം പുലര്‍ത്തിയെന്ന് കണ്ടത്തെിയതായി പബ്ളിക് പ്രോസിക്യൂട്ടര്‍ ഫെഡേറിയോ കാഫിയേറോ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇവരുമായി മന്ത്രി ഫോണില്‍ സംസാരിച്ചതടക്കമുള്ള തെളിവുകള്‍ അന്വേഷണ സംഘത്തിനു ലഭിച്ചു. മാഫിയ ബന്ധം വ്യക്തമായതോടെ ക്ളോഡിയോക്കെതിരെ എട്ടു വാറണ്ടുകള്‍ പുറപ്പെടുവിച്ചതായും ഫെഡേറിയോ പറഞ്ഞു. റോമിലെ ഒരു ഹോട്ടലില്‍ നിന്നാണ് പോലീസ് മുന്‍മന്ത്രിയെ അറസ്റ്റ് ചെയ്തത്. മുന്‍ ഇറ്റാലിയന്‍ സര്‍ക്കാറിലെ സാമ്പത്തിക-ആഭ്യന്തര വകുപ്പ് മന്ത്രിയായിരുന്നു സാമ്പത്തിക വിദഗ്ധനായ ക്ളോഡിയോ. സില്‍വിയോ ബെര്‍ലുസ്കോണിയുടെ ഫോയ്സ ഇറ്റാലിയ പാര്‍ട്ടി അംഗമാണ്. വാര്‍ത്തയറിഞ്ഞപ്പോള്‍ ഏറെ വേദന തോന്നുന്നതായും എന്ത് കാരണത്താലാണ് ക്ളോഡിയോയെ അറസ്റ്റ് ചെയ്തതെന്ന് അറിയില്ളെന്നും ബെര്‍ലുസ്കോണി പ്രതികരിച്ചു. |
മരം വീണ് ഗതാഗതം തടസ്സപ്പെട്ടു; 18 വീടുകള്‍ ഭാഗികമായും ഒരു വീട് പൂര്‍ണമായും നശിച്ചു Posted: 08 May 2014 11:05 PM PDT കോഴിക്കോട്: മേടമാസത്തില്‍ അപ്രതീക്ഷിതമായത്തെിയ മഴ ജില്ലയില്‍ വിതച്ചത് കനത്ത നാശനഷ്ടങ്ങള്‍. ആളപായവും പരിക്കുകളും വരുത്തിയ പേമാരി ഒട്ടേറെ വീടുകളാണ് തകര്‍ത്തത്. 10.88 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചെന്നാണ് പ്രാഥമിക നിഗമനം. വ്യാഴാഴ്ച രാവിലെ മുതല്‍ തുടങ്ങിയ ശക്തമായ മഴ വൈകീട്ട് ആറുമണിയോടെയാണ് അല്‍പമൊന്ന് ശമിച്ചത്. മരം വീണ് പലയിടത്തും നിരത്തുകളില്‍ ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതി വിതരണവും താറുമാറായി. വന്‍ കൃഷിനാശവും സംഭവിച്ചു. ഇരുവഴിഞ്ഞിപ്പുഴയിലാണ് ആള്‍നാശമുണ്ടായത്. ഒഴുക്കില്‍പെട്ടെന്ന് സംശയിക്കുന്ന ഓമശ്ശേരി വേനപ്പാറ സ്വദേശി കുര്യനെ മുക്കം പാലത്തിനു താഴെ മരിച്ചനിലയില്‍ കണ്ടത്തെി. ഇരുവഴിഞ്ഞിപ്പുഴയില്‍ തന്നെ കാഞ്ഞിരമുഴി കടവില്‍ മീന്‍പിടിക്കാനത്തെിയ പൂളപ്പൊയില്‍ സ്വദേശി അബ്ദുല്‍ലത്തീഫും (32) ഒഴുക്കില്‍പെട്ട് മരിച്ചു. ഇരു സംഭവങ്ങളും മലയോരമേഖലയെ ദു$ഖത്തിലാഴ്ത്തി. ജില്ലയില്‍ 18 വീടുകള്‍ ഭാഗികമായും ഒരു വീട് പൂര്‍ണമായും നശിച്ചെന്നാണ് ഒൗദ്യോഗിക കണക്ക്. ബാലുശ്ശേരി ശിവപുരം വില്ളേജില്‍ കൃഷ്ണന്‍കുട്ടി നായരുടെ വീടാണ് പൂര്‍ണമായും തകര്‍ന്നത്. മൂന്ന് ലക്ഷത്തിന്‍െറ നഷ്ടം കണക്കാക്കുന്നു. മാവൂര്‍ മലപ്രം കല്ലുള്ളതൊടിയില്‍ ഗംഗാധരന്‍ നായരുടെ ടെറസിട്ട വീടിന്‍െറ ഒരു ഭാഗം തകര്‍ന്നു. കോഴിക്കോട് താലൂക്കില്‍ കുറ്റിക്കാട്ടൂര്‍, എലത്തൂര്‍, ചേളന്നൂര്‍, കക്കോടി, നെല്ലിക്കോട് എന്നീ വില്ളേജുകളിലാണ് വീടുകള്‍ തകര്‍ന്നത്. തകര്‍ന്ന വീടുകളുടെ ഉള്ളില്‍പെട്ട് ചിലര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വീടിന്‍െറ മേല്‍ക്കൂര വീഴുന്നതിനിടെ വെള്ളിപ്പറമ്പ് ഉമ്മളത്തൂര്‍ ഗോപാലന്‍ വൈദ്യര്‍ (85), നെല്ലിക്കോട് സ്വദേശി അജീബ, മുഹമ്മദ് ഫാറൂഖ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. പുല്ലൂരാംപാറ- ആനക്കാം പൊയില്‍ റോഡില്‍ മരംവീണ് രണ്ടു മണിക്കൂര്‍ ഗതാഗതം മുടങ്ങി. ഈ ഭാഗത്ത് വീശിയടിച്ച ശക്തമായ കാറ്റില്‍ വീടുകള്‍ക്കുമേല്‍ മരം വീണു. ബാലുശ്ശേരി വൈകുണ്ഠം ഭാഗത്ത് റോഡില്‍ വെള്ളം കയറി. വടകര പുതിയ ബസ്സ്റ്റാന്‍ഡിലെ കടകളിലേക്ക് അഴുക്കുചാലുകളിലെ വെള്ളം കയറി. ഇതത്തേുടര്‍ന്ന് ഈ ഭാഗത്തെ കടകള്‍ അടച്ചിട്ടു. കൊയിലാണ്ടിയില്‍ ലൈന്‍ അറ്റുവീണ് വൈദ്യുതി തടസ്സപ്പെട്ടു. മാവൂരില്‍ വന്‍ കൃഷിനാശമാണുണ്ടായത്. വാഴ, നെല്ല്, പച്ചക്കറി എന്നിവയാണ് നശിച്ചത്. ആയഞ്ചേരി ടൗണില്‍ വെള്ളം കയറി. അത്തോളി അന്നശ്ശേരി നിസാസ് ഹൗസില്‍ കെ.ടി. യൂസുഫിന്‍െറ വീട്ടുമുറ്റത്തെ കിണര്‍ താഴ്ന്നു. ബീച്ച് ലോറി സ്റ്റാന്‍ഡില്‍ മരം വീണ് അല്‍പനേരം ഗതാഗതം മുടങ്ങി. ഇവിടെ നിര്‍ത്തിയിട്ട ബൈക്കുകള്‍ക്കു മേലാണ് വലിയ മരം നിലം പൊത്തിയത്. ഫറോക്ക് കരുവന്‍തിരുത്തി, ചെറുവണ്ണൂര്‍ സ്രാമ്പ്യ എന്നിവിടങ്ങളിലായി രണ്ട് കിണറുകള്‍ പൂര്‍ണമായും താഴ്ന്നു. ബേപ്പൂര്‍ വനശ്രീക്കു മുന്നില്‍ മരം വീണ് ഒരുമണിക്കൂര്‍ ഗതാഗതം മുടങ്ങി. നല്ലളം പൊലീസ് സ്റ്റേഷന്‍ മുതല്‍ അരീക്കാട് വരെ റോഡില്‍ വെള്ളം കയറി. കോഴിക്കോട് ജാഫര്‍ഖാന്‍ കോളനിക്കു സമീപം ചെറൂട്ടി നഗറില്‍ മരം പൊട്ടിവീണ് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. വ്യാഴാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. മരക്കൊമ്പ് വീണ് സമീപത്തെ വൈദ്യുതി തൂണ്‍ ചരിഞ്ഞു. ബീച്ചില്‍നിന്നത്തെിയ ഫയര്‍ഫോഴ്സ് സംഘം വൈദ്യുതി കട്ടര്‍ ഉപയോഗിച്ചാണ് മരക്കൊമ്പ് മാറ്റിയത്. ജില്ലയിലെ പുഴകളിലെ ജലനിരപ്പ് ഉയര്‍ന്നു. തിമിര്‍ത്തുപെയ്യുന്ന മഴയില്‍ പുഴയോര നിവാസികളും ഭീതിയിലാണ്. |
സാമ്പത്തിക വളര്‍ച്ചക്ക് നിക്ഷേപം പുനരുജ്ജീവിപ്പിക്കണം -ചിദംബരം Posted: 08 May 2014 10:58 PM PDT ന്യൂഡല്‍ഹി: രാജ്യത്തെ സാമ്പത്തിക വളര്‍ച്ച മെച്ചപ്പെടുത്താന്‍ ആഭ്യന്തര-വിദേശ നിക്ഷേപം ത്വരിതപ്പെടുത്തണമെന്ന് കേന്ദ്ര ധനമന്ത്രി പി.ചിദംബരം. ഈ സാമ്പത്തിക വര്‍ഷം പൊതുമേഖലാ സ്ഥാപനങ്ങള്‍ മാത്രം 1.33 ലക്ഷം കോടി രൂപയുടെ നിക്ഷേപങ്ങള്‍ നടത്തുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. എ.ഐ.സി.സി ആസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉയര്‍ന്നതോതിലുള്ള സാമ്പത്തിക വളര്‍ച്ചക്ക് കൂടുതല്‍ മൂലധന നിക്ഷേപം അനിവാര്യമാണ്. 1.25 ലക്ഷം കോടിയായിരിക്കുമെന്ന് പ്രതീക്ഷിച്ച 23 പൊതുമേഖലാ സ്ഥാപനങ്ങളുടെ മൂലധന നിക്ഷേപ പദ്ധതികള്‍ 1.33 ലക്ഷം കോടിയാകുമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 14,000 കോടി രൂപയായിരുന്ന ബാങ്കുകളുടെ മൂലധന ആവശ്യം ഇത്തവണ 45,528 കോടിയാകുമെന്നാണ് കണക്കാക്കുന്നത്. ഇടക്കാല ബജറ്റില്‍ 11,200 കോടി രൂപയുടെ മൂലധനനിക്ഷേപം പൊതുമേഖലാ ബാങ്കുകളിലേക്ക് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം നേരിട്ടുള്ള വിദേശ നിക്ഷേപം 2700 കോടി ഡോളര്‍ കവിയുമെന്നും ചിദംബരം പറഞ്ഞു. 2012-13ല്‍ ഇത് 2695 കോടി ഡോളറായിരുന്നു. ഏറ്റവും ഒടുവിലെ കണക്കനുസരിച്ച് കഴിഞ്ഞ ഏപ്രില്‍ -ഫെബ്രുവരി കാലയളവില്‍ ഇത് 2690 കോടിയായിട്ടുണ്ട്. പണപ്പെരുപ്പത്തെ പ്രധാനമായും സ്വാധീനിക്കുന്നത് ഭക്ഷ്യവസ്തുക്കളാണെന്നും പൊതുവിപണിയില്‍ ഭക്ഷ്യധാന്യങ്ങള്‍ വിറ്റഴിക്കുന്നത് വിലപ്പെരുപ്പം താഴാന്‍ സഹായിക്കുമെന്നും ചിദംബരം പറഞ്ഞു. പണപ്പെരുപ്പം നിയന്ത്രണ വിധേയമാക്കുമ്പോള്‍ തന്നെ സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്താനും റിസര്‍വ് ബാങ്ക് ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. 20,000 കോടി രൂപയുടെ നികുതി തര്‍ക്കം സംബന്ധിച്ച് ബ്രിട്ടീഷ് കമ്പനിയായ വോഡാഫോണിന്‍െറ അന്താരാഷ്ട്ര തര്‍ക്കപരിഹാര നോട്ടീസുകളെ സര്‍ക്കാര്‍ വേണ്ടരീതിയില്‍ പ്രതിരോധിക്കും. രൂപ ഡോളറിനെതിരെ 60 നിലവാരത്തില്‍ തുടരുമെന്നാണ് പ്രതീക്ഷയെന്നും ചിദംബരം പറഞ്ഞു. |
ശാരദാ ചിട്ടി തട്ടിപ്പ് കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് സുപ്രീംകോടതി Posted: 08 May 2014 10:57 PM PDT ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ബന്ധമുണ്ടെന്ന് ആരോപണം ഉയര്‍ന്ന ബംഗാളിലെ ശാരദാ ചിട്ടി തട്ടിപ്പ് കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് സുപ്രീംകോടതി. ചിട്ടി തട്ടിപ്പില്‍ രാഷ്ട്രീയ നേതാക്കള്‍, പണമിടപാടുകാര്‍ അടക്കം ഉന്നതര്‍ക്കുള്ള പങ്കാണ് സി.ബി.ഐ അന്വേഷിക്കേണ്ടത്. കൂടാതെ സമാന രീതിയില്‍ ഒഡിഷ, അസം എന്നീ സംസ്ഥാനങ്ങളില്‍ നടന്ന തട്ടിപ്പുകളും അന്വേഷിക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. ഈ വര്‍ഷം ഏപ്രിലിലാണ് ശാരദ ചിട്ടിക്കമ്പനികള്‍ പൊളിഞ്ഞത്. തുടര്‍ന്ന് ശാരദ ഗ്രൂപ്പിന്‍െറ നാല് കമ്പനികള്‍ക്കെതിരെ 560 പരാതികള്‍ രജിസ്റ്റര്‍ ചെയ്തു. പരാതിയുടെ അടിസ്ഥാനത്തില്‍ ബംഗാള്‍ പൊലീസും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും സംയുക്തമായി നടത്തിയ അന്വേഷണത്തില്‍ 2,460 കോടി രൂപയുടെ തട്ടിപ്പ് നടന്നതായും 80 ശതമാനം ഇടപാടുകാര്‍ക്കും ഇതുവരെ പണം തിരികെ ലഭിച്ചിട്ടില്ളെന്നും കണ്ടെത്തി. നിക്ഷേപങ്ങളെല്ലാം ശാരദ ചെയര്‍മാന്‍ സുദിപ്ത സെന്നിന്‍െറ പൂര്‍ണ നിയന്ത്രണത്തിലാണെന്നും അന്വേഷണത്തില്‍ തെളിഞ്ഞു. ഇതിനിടെ, നിക്ഷേപകരെയും കലക്ഷന്‍ ഏജന്‍റുമാരെയും വഞ്ചിച്ച് മുങ്ങിയ ചിട്ടി കമ്പനി ചെയര്‍മാന്‍ സുദീപ്ത സെന്‍, സഹായികളായ ദേബ്ദാനി മുഖര്‍ജി, അരവിന്ദ് സിങ് ചൗഹാന്‍ എന്നിവരെ ജമ്മു കശ്മീരില്‍ നിന്ന് ബംഗാള്‍ പൊലീസ് അറസ്റ്റ് ചെയ്തു. ശാരദാ ചിട്ടി തട്ടിപ്പ് കേസ് സി.ബി.ഐ അന്വേഷിക്കേണ്ടെന്ന നിലപാടാണ് മമത സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. മമതയുടെ ഭരണത്തിന്‍െറ അരികുപറ്റി വളര്‍ന്ന ശാരദാ ഗ്രൂപ്പിന്‍െറ ഏജന്‍റുമാരില്‍ ഭൂരിപക്ഷവും തൃണമൂല്‍ പ്രവര്‍ത്തകരായിരുന്നു. ഏജന്‍റുമാരുടെ യൂനിയന്‍ നേതാവ് ബംഗാള്‍ ഗതാഗത മന്ത്രി മദന്‍ മിത്രയാണ്. തൃണമൂല്‍ കോണ്‍ഗ്രസിന്‍െറ രാജ്യസഭാ എം.പി കുനാല്‍ ഘോഷാണ് കമ്പനിയുടെ പബ്ളിക് റിലേഷന്‍ മേധാവി. |
കോടതിയും നിയമനിര്‍മാണസഭയും തമ്മില്‍ നിഴല്‍യുദ്ധം നല്ലതല്ല -സപീക്കര്‍ Posted: 08 May 2014 10:55 PM PDT റിയാദ്: ജനാധിപത്യത്തിന്‍െറ സുപ്രധാന തൂണുകളായ കോടതിയും നിയമനിര്‍മാണസഭയും തമ്മില്‍ നിഴല്‍ യുദ്ധം നല്ലതല്ളെന്ന് കേരള നിയമസഭാ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍. റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം സംഘടിപ്പിച്ച മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരള നിയമസഭ ഏകകണ്ഠമായി നിയമം പാസാക്കിയിട്ടുണ്ട്. അതിനെ ജുഡീഷ്യറിക്ക് മറികടക്കാന്‍ കഴിയുമോ എന്ന കാര്യം പരിശോധിക്കേണ്ടതുണ്ട്. നിയമനിര്‍മാണസഭകള്‍ ഭരണഘടനാവിരുദ്ധമായ തരത്തില്‍ ബില്ലുകള്‍ പാസാക്കുമ്പോഴും മറ്റുമാണ് കോടതികള്‍ക്ക് അതിനെ ചോദ്യം ചെയ്യാന്‍ അവകാശമുള്ളത്. ഇന്ത്യന്‍ ജനതയുടെ ജനാധിപത്യ അവകാശങ്ങള്‍ നിലനില്‍ക്കുന്നതിന് ജനാധിപത്യത്തിന്‍െറ നാലു തൂണുകള്‍ ശക്തമായി തന്നെ നിലനില്‍ക്കേണ്ടതുണ്ട്. സൗദിയിലെ സ്വദേശിവത്കരണവുമായി ബന്ധപ്പെട്ട് കേരളത്തില്‍ ഉയര്‍ന്ന ആശങ്കകള്‍ ഏറക്കുറെ പരിഹരിക്കപ്പെട്ടിരിക്കുന്നു. കേരളത്തെ വന്‍തോതില്‍ ബാധിക്കുമായിരുന്ന അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടതിന് ഇവിടുത്തെ ഭരണകൂടത്തോട് നന്ദി രേഖപ്പെടുത്തണം. ഇക്കാര്യത്തില്‍ സൗദിയിലെ ഇന്ത്യന്‍ എംബസിയും ഇവിടെയുള്ള മാധ്യമപ്രവര്‍ത്തകരും വലിയ പങ്കാണ് വഹിച്ചത്. അഭ്യസ്തവിദ്യരായ സൗദി യുവാക്കള്‍ക്ക് തൊഴില്‍ നല്‍കാനുള്ള ഉത്തരവാദിത്തം ഭരണകൂടത്തിനുണ്ട്. തൊഴില്‍ തേടിയത്തെുന്ന രാജ്യത്തോടും അവിടുത്തെ ഭരണസംവിധാനത്തോടും ജീവിത രീതികളോടും കൂറു പുലര്‍ത്താന്‍ നാം ബാധ്യസ്ഥരാണ്. കേരളത്തില്‍ ലഭിക്കുന്ന സ്വാതന്ത്ര്യത്തിന്‍െറ അടിസ്ഥാനത്തില്‍ ഇവിടുത്തെ ജീവിത സാഹചര്യങ്ങളെ താരതമ്യം ചെയ്യുന്നതില്‍ അര്‍ഥമില്ല. കേരളത്തിലെ ദേശസാല്‍കൃത ബാങ്കുകളിലും ഷെഡ്യൂള്‍ഡ് ബാങ്കുകളിലുമായി പ്രവാസികളുടേതായി കോടിക്കണക്കിന് രൂപയുണ്ട്. ഫലപ്രദമായ ആസൂത്രണമില്ലാത്തതുകൊണ്ടാണ് ഈ പണം ഉപയോഗിക്കാന്‍ കഴിയാത്തത്. ഇതില്‍ എല്ലാ സര്‍ക്കാറുകളും ഉത്തരവാദികളാണ്. അന്യരാജ്യങ്ങളില്‍ നിന്ന് മടങ്ങിയത്തെുന്ന എല്ലാവര്‍ക്കും കേരളത്തില്‍ ജോലി നല്‍കുക എന്നത് പ്രായോഗികമല്ല. എന്നാല്‍ കഴിയുന്നത്ര പേര്‍ക്ക് തൊഴിലവസരങ്ങള്‍ തുറന്നു കൊടുക്കാന്‍ സര്‍ക്കാറുകള്‍ക്ക് കഴിയേണ്ടതുണ്ട്. ഈ സമ്പത്ത് രാജ്യ നിര്‍മാണത്തിന് ഉതകുന്ന വിധത്തിലേക്ക് മാറ്റിയെടുക്കാന്‍ കൂട്ടായ ശ്രമം അനിവാര്യമാണ്. ഒന്നില്‍ നിന്ന് ഒന്നിനേയും മറച്ചുവെക്കാന്‍ കഴിയാത്ത ഇക്കാലത്ത് പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ നല്‍കാതിരിക്കുക എന്നത് പ്രായോഗികമല്ല. മൊബൈല്‍ ഇല്ലാത്തത് കൊണ്ട് പെണ്‍കുട്ടി അറിയേണ്ടവ അറിയാതിരിക്കുന്നില്ല. അച്ചടി മാധ്യമങ്ങളിലടക്കം പ്രലോഭന ഉള്ളടക്കങ്ങള്‍ വരുന്നുണ്ട്. അതിനെ തടയാതെ മൊബൈല്‍ മാത്രം തടഞ്ഞതുകൊണ്ട് ഗുണമില്ല. വസ്ത്രധാരണ രീതികളിലൂടെ പെണ്‍കുട്ടിയാവാന്‍ ആണ്‍കുട്ടികളും ആണായി തീരാന്‍ പെണ്‍കുട്ടികളും ശ്രമിച്ചു കൊണ്ടിരിക്കുന്ന സവിശേഷ കാലമാണിത്. പരസ്യമായി പറയാന്‍ മടിക്കുന്ന ആണിന്‍േറയും പെണ്ണിന്‍േറയും ശരീര ഭാഗങ്ങളെ കുറിച്ച് പച്ചയായി പറയുന്ന സിനിമകള്‍ ഇറങ്ങികൊണ്ടിരിക്കുന്നു. ഇതിനെയെല്ലാം തിരിച്ചറിയുന്ന സാമൂഹിക അവബോധമാണ് വളരേണ്ടത്. നേരിട്ടുള്ള രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ കഴിയുന്നില്ളെങ്കിലും രാഷ്ട്രീയ പ്രവര്‍ത്തനത്തിന്‍െറ മറ്റു മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ സ്പീക്കര്‍ പദവി അവസരം നല്‍കുന്നു എന്നതില്‍ സംതൃപ്തനാണ്. ആറുതവണ എം.എല്‍.എയും രണ്ടു തവണ മന്ത്രിയുമായിട്ടുണ്ട്. ഇവയേക്കാള്‍ സവിശേഷത സ്പീക്കര്‍ പദവിക്കുണ്ട്. നിയമസഭ ഇങ്ങിനെ കൊണ്ടുപോകാന്‍ കഴിയുന്നത് പ്രതിപക്ഷത്തിന്‍െറ സഹകരണം കൊണ്ടുകൂടിയാണെന്ന് അദ്ദേഹം പറഞ്ഞു. മുഖാമുഖത്തില്‍ റിംഫ് പ്രസിഡന്‍റ് ബഷീര്‍ പാങ്ങോട് സ്വാഗതവും ആക്ടിങ് സെക്രട്ടറി വി.ജെ. നസ്റുദ്ദീന്‍ നന്ദിയും പറഞ്ഞു. സഫ മക്ക മാനേജിങ് ഡയറക്ടര്‍ ഷാജി അരിപ്ര, മുഹമ്മദലി മണ്ണാര്‍ക്കാട് എന്നിവര്‍ സംബന്ധിച്ചു. |
No comments:
Post a Comment