നിതീഷ് കുമാര്‍ രാജി പിന്‍വലിക്കില്ല -ശരത് യാദവ് Madhyamam News Feeds |
- നിതീഷ് കുമാര്‍ രാജി പിന്‍വലിക്കില്ല -ശരത് യാദവ്
- ലിബിയന്‍ പാര്‍ലമെന്‍റിനു നേരെ ആക്രമണം
- അഞ്ച് എം.പിമാരുടെ രാജി: റമദാന് മുമ്പ് ഉപതെരഞ്ഞെടുപ്പിന് സാധ്യത
- തൊഴിലാളികളോട് അനുഭാവപൂര്‍വമായ സമീപനം തുടരും -മന്ത്രിസഭാ യോഗം
- പാര്‍ട്ടി പുന:സംഘടന ഉടന്‍ -ചെന്നിത്തല
- കൊളംബിയയില്‍ സ്കൂള്‍ ബസിന് തീപിടിച്ച് 30 കുട്ടികള്‍ മരിച്ചു
- പിണറായി വിജയന്‍െറ 'പരനാറി' പ്രയോഗം തിരിച്ചടിയായി -സി.പി.ഐ
- ഓഹരി വിപണിയില്‍ വന്‍ കുതിപ്പ്; രൂപയും ഉയര്‍ന്നു
- സ്റ്റാലിന്‍െറ വീടിനു പുറത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് ആക്രമണം; 11 പേര്‍ അറസ്റ്റില്‍
- എം.എ ബേബി രാജിവെക്കുമെന്ന വാര്‍ത്ത മാധ്യമ സൃഷ്ടി -കോടിയേരി
നിതീഷ് കുമാര്‍ രാജി പിന്‍വലിക്കില്ല -ശരത് യാദവ് Posted: 19 May 2014 12:24 AM PDT Image: പാട്ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജി പിന്‍വലിക്കില്ളെന്ന് ജെ.ഡി.യു അധ്യക്ഷന്‍ ശരത് യാദവ്. ലോക്സഭാ തെരഞ്ഞെടുപ്പ് പരാജയത്തിന്‍്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് നിതീഷ് കുമാര്‍ ശനിയാഴ്ചയാണ് രാജി വെച്ചത്. നിതീഷ് രാജി പിന്‍വലിക്കില്ളെന്നും അദ്ദേഹത്തിന്‍്റെ തീരുമാനം അന്തിമമാണെന്നും ശരത് യാദവ് പറഞ്ഞു. |
ലിബിയന്‍ പാര്‍ലമെന്‍റിനു നേരെ ആക്രമണം Posted: 19 May 2014 12:08 AM PDT Image: ട്രിപളി: ലിബിയന്‍ പാര്‍ലമെന്‍റിനു നേര്‍ക്ക് സായുധ ആക്രമണം നടന്നതായി അല്‍ജസീറ റിപോര്‍ട്ടു ചെയ്തു. പാര്‍ലമെന്‍റിനു മുന്നില്‍ തോക്കും റോക്കറ്റും ഗ്രനേഡുകളുമായി ഒരു സംഘം ട്രക്കില്‍ വന്നിറങ്ങിയതായും കെട്ടിടത്തില്‍ ഉണ്ടായിരുന്ന രാഷ്ട്രീയ നേതാക്കളോട് ജീവന്‍ വേണമെങ്കില്‍ രക്ഷപ്പെടാന്‍ നിര്‍ദേശിച്ചതായും പറയുന്നു. കനത്ത വെടിവെപ്പിനിടെ എം.പിമാര്‍ പാര്‍ലമെന്‍റില്‍ നിന്ന് രക്ഷപ്പെട്ടു. ആക്രമണത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടതായും 50തിലേറെ പേര്‍ക്ക് പരിക്കേറ്റതായും പറയുന്നു. ജനറല്‍ ഖാലിഫ ഹിഫ്തര്‍ നേതൃത്വം നല്‍കുന്ന ഗ്രൂപ് ആണ് ഇതിന് പിന്നിലെന്ന് ലിബിയന്‍ സൈനിക പൊലീസ് കമാന്‍റര്‍ ആരോപിച്ചു. മുന്‍ സ്വേഛാധിപതി മുഹമ്മര്‍ ഖദ്ദാഫിയെ 1990കളില്‍ അധികാര ഭ്രഷ്ടനാക്കുന്നതിന് യു.എസ് പിന്തുണ നല്‍കിയ സംഘമാണ് ഹിഫ്തറുടേതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. രാജ്യത്തെ വിമതന്‍മാരെ നിയന്ത്രിക്കുന്നതില്‍ നിലവിലെ ലിബിയന്‍ സര്‍ക്കാറും പാര്‍ലമെന്‍റും സൈന്യവും പരാജയമടയുകയാണ്. |
അഞ്ച് എം.പിമാരുടെ രാജി: റമദാന് മുമ്പ് ഉപതെരഞ്ഞെടുപ്പിന് സാധ്യത Posted: 18 May 2014 11:19 PM PDT Image: കുവൈത്ത് സിറ്റി: ഒരു വര്‍ഷത്തിനിടെ രാജ്യത്ത് വീണ്ടും തെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നു. അഞ്ച് പാര്‍ലമെന്‍റംഗങ്ങള്‍ രാജിവെച്ചതോടെ ഒഴിവുവന്ന സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പാണ് ഉടന്‍ നടക്കുക. തിയതി ഒൗദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ളെങ്കിലും റമദാനുമുമ്പ് ജൂണ്‍ 24ന് വോട്ടെടുപ്പ് ഉണ്ടായേക്കുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന സൂചന. |
തൊഴിലാളികളോട് അനുഭാവപൂര്‍വമായ സമീപനം തുടരും -മന്ത്രിസഭാ യോഗം Posted: 18 May 2014 11:06 PM PDT Image: തൊഴിലാളി യൂനിയനുകളുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര തലത്തില്‍ നടന്നുകൊണ്ടിരിക്കുന്ന പുതിയ ചലനങ്ങളെക്കുറിച്ച് മന്ത്രിസഭയില്‍ ചര്‍ച്ച. തൊഴിലാളി യൂനിയനുകള്‍ നിലനിര്‍ത്തുന്നതിന് സര്‍ക്കാര്‍ നല്‍കിക്കൊണ്ടിരിക്കുന്ന സഹായങ്ങളും ശ്രമങ്ങളും ഞായറാഴ്ച പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫ അധ്യക്ഷതയില്‍ ചേര്‍ന്ന കാബിനറ്റില്‍ വിഷയീഭവിച്ചു. |
പാര്‍ട്ടി പുന:സംഘടന ഉടന്‍ -ചെന്നിത്തല Posted: 18 May 2014 11:01 PM PDT Image: തിരുവനന്തപുരം: കേരളത്തില്‍ പാര്‍ട്ടി പുന:സംഘടന ഉടന്‍ നടത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പാര്‍ട്ടി പുന:സംഘടനയെ സ്വാഗതം ചെയ്യുന്നു. താന്‍ പ്രസിഡന്‍്റായിരിക്കെ പുന:സംഘടന സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ മന്ത്രിസഭാ പുന:സംഘടനയെ കുറിച്ച് തനിക്കൊന്നും അറിയില്ളെന്നും ചെന്നിത്തല വ്യക്തമാക്കി.
|
കൊളംബിയയില്‍ സ്കൂള്‍ ബസിന് തീപിടിച്ച് 30 കുട്ടികള്‍ മരിച്ചു Posted: 18 May 2014 10:55 PM PDT Image: ബൊഗോട്ട: സ്കൂള്‍ ബസിന് തീപിടിച്ച് 30 വിദ്യാര്‍ഥികള്‍ മരിച്ചു. വടക്കന്‍ കൊളംബിയയില്‍ ആണ് ദാരുണമായ ദുരന്തം. 14 വയസ്സിനു താഴെയുള്ളവരാണ് മരിച്ചവര്‍ എല്ലാം. നഗരത്തിലെ ഇവാഞ്ചലിക്കന്‍ ക്രിസ്റ്റ്യന്‍ ചര്‍ച്ചില്‍ പരിപാടിയില്‍ പങ്കെടുത്ത് തിരിച്ചുവരവെയാണ് അപകടം. തീയുടെ ഉല്‍ഭവം അറിവായിട്ടില്ല. പെട്രോള്‍ കള്ളക്കടത്തു നടത്തുന്നതിന് ഈ ബസ് ഉപയോഗിക്കുന്നുണ്ടാവാമെന്ന് പ്രദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ടു ചെയ്തു. മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് പൊലീസ് അറിയിച്ചു. കത്തിക്കരിഞ്ഞ ശരീരങ്ങളുടെയും പുക പടലങ്ങളുടെയും ദൃശ്യങ്ങള്‍ പ്രാദേശിക മാധ്യമങ്ങള്‍ പുറത്തുവിട്ടു. സംഭവ സ്ഥലത്ത് ഉടന്‍ സന്ദര്‍ശനം നടത്തുമെന്ന് കൊളംബിയന്‍ പ്രസിഡന്‍റ് ജുവാന്‍ മാന്വല്‍ അറിയിച്ചു. |
പിണറായി വിജയന്‍െറ 'പരനാറി' പ്രയോഗം തിരിച്ചടിയായി -സി.പി.ഐ Posted: 18 May 2014 10:44 PM PDT Image: കൊല്ലം: സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍്റെ പരനാറി പദപ്രയോഗത്തെ വിമര്‍ശിച്ച് സി.പി.ഐ. കൊല്ലത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എന്‍ കെ പ്രേമചന്ദ്രനെ അധിക്ഷേപിച്ചു കൊണ്ടുള്ള പിണറായിയുടെ പരനാറി പ്രയോഗം തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായതായി സി.പി.ഐയുടെ വിലയിരുത്തല്‍. സിപിഐ കൊല്ലം ജില്ലാകമ്മറ്റിയിലാണ് ജില്ലാ സെക്രട്ടറി ആര്‍ രാമചന്ദ്രനാണ് പിണറായിയുടെ പദപ്രയോഗത്തെ വിമര്‍ശിച്ചത്. പ്രേമചന്ദ്രന്‍ മികച്ച പാര്‍ലമെന്‍്റേറിയനാണെന്നും രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പ് വേളയില്‍ ഇത്തരം വിവാദ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്ന് രാമചന്ദ്രന്‍ പറഞ്ഞു. പരാമര്‍ശം തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായി. വിഷയം എല്‍ഡിഎഫ് യോഗത്തില്‍ ഉന്നയിക്കുമെന്നും രാമചന്ദ്രന്‍ പറഞ്ഞു. |
ഓഹരി വിപണിയില്‍ വന്‍ കുതിപ്പ്; രൂപയും ഉയര്‍ന്നു Posted: 18 May 2014 10:41 PM PDT Image: മുംബൈ: ഓഹരി വിപണിയില്‍ മുന്നേറ്റം തുടരുന്നു. തിങ്കളാഴ്ച സെന്‍സെക്സ് 287.56 പോയിന്‍്റ് ഉയര്‍ന്ന് 24,409.30 ലത്തെി. നിഫ്റ്റി 86.20 പോയിന്‍്റ് ഉയര്‍ന്ന് 7,289.20 വരെയത്തെി. 619 ഓഹരികള്‍ ലാഭമുണ്ടാക്കിയപ്പോള്‍ 109 എണ്ണം നഷ്ടത്തിലായി. 27 ഓഹരികള്‍ക്ക് വിപണിയില്‍ മാറ്റമുണ്ടായില്ല. സെസ സ്റ്റര്‍ലൈറ്റ്, മാരുതി എന്നിവയുടെ ഓഹരികള്‍ നാലുശതമാനത്തോളം ഉയര്‍ന്നു. എസ്.ബി.ഐ, ടാറ്റാ പവര്‍, എച്ച്.ഡി.എഫ്.സി എന്നിവയുടെ ഓഹരികളും ലാഭത്തിലത്തെി. ടി.സി.എസ്, എച്ച്.യു.എല്‍, ഐ.ടി.സി എന്നിവക്ക് നഷ്ടത്തിലായി. വിദേശഫണ്ടിന്‍്റെ ഒഴുക്കും പുതിയ രാഷ്ട്രീയകാലാവസ്ഥയും ഇന്ത്യന്‍ വിപണിക്ക് ഗുണകരമാണെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. |
സ്റ്റാലിന്‍െറ വീടിനു പുറത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് ആക്രമണം; 11 പേര്‍ അറസ്റ്റില്‍ Posted: 18 May 2014 10:34 PM PDT Image: ചെന്നൈ: ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിന്‍െറ വൂട്ടില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ 11 ഡി.എംകെ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച സ്റ്റാലിന്‍ രാജിവെച്ചുവെന്ന അഭ്യൂഹം പരന്നതിനെ തുടര്‍ന്ന് രാജി സ്വീകരിക്കരുതെന്നാവശ്യപ്പെട്ട് ചെന്നൈ ഗോപാലപുരത്തെ വസതിയിലേക്ക് നിരവധി പാര്‍ട്ടിപ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി എത്തിയിരുന്നു. ഇവര്‍ വീടിനുമുന്നിലുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കുകയായിരുന്നു. അക്രമത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പില്‍ പരാജയം ഏറ്റുവാങ്ങിയതിന്‍െറ ഉത്തരവാദിത്തം ഏറ്റടെുത്തുകൊണ്ടായിരുന്നു സ്റ്റാലിന്‍ രാജിക്കൊരുങ്ങിയത്. എന്നാല്‍, രാജിക്കത്ത് പാര്‍ട്ടി നേതൃത്വം സ്വീകരിച്ചില്ല. പാര്‍ട്ടി അധ്യക്ഷന്‍ കരുണാനിധിയുടെ ഇടപെടലിനെ തുടര്‍ന്ന് സ്റ്റാലിന്‍ രാജിപിന്‍വലിക്കുകയായിരുന്നു. |
എം.എ ബേബി രാജിവെക്കുമെന്ന വാര്‍ത്ത മാധ്യമ സൃഷ്ടി -കോടിയേരി Posted: 18 May 2014 10:09 PM PDT Image: തിരുവനന്തപുരം: സി.പി.എം പൊളിറ്റ് ബ്യൂറോ അംഗവും എം.എല്‍.എയുമായ എം.എ ബേബി രാജിക്കൊരുങ്ങുന്നു എന്ന വാര്‍ത്ത മാധ്യമ സൃഷ്ടി മാത്രമാണെന്ന് പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. അത്തരം രാജി നാടകം സി.പി.എമ്മില്‍ നിന്നുണ്ടാകില്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
|
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment