പ്രധാനമന്ത്രി മന്‍മോഹന്‍സിങ് രാജി സമര്‍പിച്ചു Posted: 17 May 2014 12:43 AM PDT ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയമേറ്റു വാങ്ങിക്കൊണ്ട് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് രാജി സമര്‍പിച്ചു. രാഷ്ട്രപതി ഭവനിലത്തെി രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് അദ്ദേഹം രാജിക്കത്ത് നല്‍കി. കേന്ദ്രമന്ത്രി കമല്‍നാഥ് മിശ്രയും മന്‍മോഹന്‍സിങ്ങിനൊപ്പമുണ്ടായിരുന്നു. |
തെരഞ്ഞെടുപ്പ് പരാജയം: സോണിയയും രാഹുലും രാജിവെച്ചേക്കുമെന്ന് സൂചന Posted: 17 May 2014 12:13 AM PDT ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ കനത്ത തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തുനിന്ന് സോണിയാ ഗാന്ധിയും ഉപാധ്യക്ഷ സ്ഥാനത്തു നിന്ന് രാഹുല്‍ ഗാന്ധിയും രാജി വെച്ചേക്കുമെന്ന് സൂചന. പാര്‍ട്ടിക്ക് സംഭവിച്ച ചരിത്ര തോല്‍വി പരിശോധിക്കാന്‍ തിങ്കളാഴ്ച കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ചേരും. പ്രവര്‍ത്തക സമിതി യോഗത്തില്‍ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പാര്‍ട്ടി സ്ഥാനങ്ങള്‍ ഒഴിയുമെന്നാണ് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍്റെ ജയം രണ്ടക്കങ്ങളില്‍ ഒതുങ്ങിയത് പ്രവര്‍ത്തകര്‍ക്കിടയില്‍ അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ തോല്‍വിയുടെ ഉത്തരവാദിത്വം രാഹുല്‍ ഗാന്ധി ഏറ്റെടുത്തിരുന്നു. കോണ്‍ഗ്രസിന് വളരെ മോശം പ്രകടനമാണ് കാഴ്ചവെക്കാന്‍ കഴിഞ്ഞതെന്നും ജനവികാരം മനസിലാക്കുന്നുവെന്നും രാഹുല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. |
കോണ്‍ഗ്രസ് നേതാക്കളുടെ തീരുമാനം തെറ്റി -കെ.പി ധനപാലന്‍ Posted: 17 May 2014 12:09 AM PDT തൃശൂര്‍: നിയമസഭാ മണ്ഡലങ്ങള്‍ വെച്ചുമാറാനുള്ള കോണ്‍ഗ്രസ് നേതാക്കളുടെ തീരുമാനം തെറ്റായിരുന്നെന്ന് കെ.പി ധനപാലന്‍. മണ്ഡലം മാറേണ്ട സാഹചര്യം വന്നപ്പോള്‍ മത്സരിക്കുന്നില്ളെന്ന് ഹൈക്കമാന്‍റിനെ അറിയിച്ചതാണ്. എന്നാല്‍, സമ്മര്‍ദം ചെലുത്തിയാണ് തൃശൂരില്‍ മത്സരിപ്പിച്ചത്. തൃശൂരില്‍ നിന്ന് വിജയിപ്പിക്കുമെന്ന് മന്ത്രി സി.എന്‍ ബാലകൃഷ്ണന്‍ അടക്കമുള്ള നേതാക്കള്‍ ഉറപ്പുനല്‍കിയിരുന്നതായും ധനപാലന്‍ പറഞ്ഞു. ചാലക്കുടിയില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ താന്‍ നടത്തിയിരുന്നു. ചാലക്കുടി മത്സരിച്ചിരുന്നെങ്കില്‍ തന്‍െറ വിജയം ഉറപ്പായിരുന്നു. പരാജയത്തില്‍ ദുഃഖമുണ്ട്. തന്നെ ആശ്വസിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സാധിക്കില്ളെന്നും ധനപാലന്‍ വാര്‍ത്താലേഖകരോട് പറഞ്ഞു. |
മാറിമറിഞ്ഞ് ലീഡ് നില; ടി.വിയില്‍ നിന്ന് കണ്ണെടുക്കാതെ പ്രവാസി സമൂഹം Posted: 17 May 2014 12:06 AM PDT അബൂദബി: ഗള്‍ഫിലെ അവധി ദിനത്തില്‍ പ്രഖ്യാപിക്കപ്പെട്ട ഇന്ത്യയിലെ തെരഞ്ഞെടുപ്പ് ഫലത്തിനായി ടെലിവിഷന് മുന്നില്‍ കുത്തിയിരുന്ന് പ്രവാസി സമൂഹം. ഫ്ളാറ്റുകളിലെയും താമസ കേന്ദ്രങ്ങളിലെയും സംഘടനാ കേന്ദ്രങ്ങളിലെയും ടെലിവിഷനുകള്‍ക്കും വലിയ സ്ക്രീനുകള്‍ക്കും മുന്നിലായിരുന്നു ഇന്നലെ നല്ലൊരു ശതമാനം പ്രവാസികളും. അവധി ദിവസം വൈകിയെഴുന്നേല്‍ക്കുകയെന്ന ശീലം ഒഴിവാക്കി തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം അറിയാനിരുന്നവര്‍ ആകാംക്ഷയുടെ മണിക്കൂറുകളാണ് കാത്തിരുന്നത്. വോട്ടെണ്ണല്‍ തുടങ്ങി അധികം പിന്നിടും മുമ്പ് തന്നെ കേന്ദ്രത്തില്‍ ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എ സഖ്യം അധികാരത്തിലെത്തുമെന്ന് ഉറപ്പായതോടെ പ്രവാസി സമൂഹത്തിന്‍െറ ശ്രദ്ധ കേരളത്തിലേക്കായി. കേരളത്തിലെ വോട്ടെണ്ണലിന്‍െറ ഓരോ നിമിഷങ്ങളും പ്രവാസികള്‍ക്ക് ആകാംക്ഷയുടെയും ഉത്കണ്ഠയുടെയും നിമിഷങ്ങളാണ് സമ്മാനിച്ചത്. തലസ്ഥാന നഗരിയില്‍ ഹൈപ്പര്‍മാര്‍ക്കറ്റുകളിലും ഷോപ്പിങ് മാളുകളിലും മിനയിലെ പച്ചക്കറി, മീന്‍ മാര്‍ക്കറ്റുകളിലുമെല്ലാം ഇന്നലത്തെ പ്രധാന സംസാര വിഷയം തെരഞ്ഞെടുപ്പ് ഫലം തന്നെയായിരുന്നു. ടി.വി. കാണാന്‍ സൗകര്യം ലഭിക്കാതിരുന്നവരും വെള്ളിയാഴ്ച ജോലി ചെയ്യേണ്ടവരും പ്രധാനമായും റേഡിയോയെയാണ് ഫലം അറിയാന്‍ ആശ്രയിച്ചത്. ഇന്ത്യക്കാര്‍ക്കൊപ്പം തന്നെ മറ്റ് രാജ്യങ്ങളിലുള്ളവരും തെരഞ്ഞെടുപ്പ് ഫലം അറിയാനുള്ള കാത്തിരിപ്പിലായിരുന്നു. കടുത്ത പോരാട്ടം നടന്ന കണ്ണൂര്‍, വടകര, തിരുവനന്തപുരം മണ്ഡലങ്ങളില്‍ ഓരോ ബൂത്തിലെ വോട്ടെണ്ണുമ്പോഴും ലീഡ് നില മാറിമറിഞ്ഞത് ആവേശകരമായി. കണ്ണൂരില്‍ കെ.സുധാകരനും പി.കെ. ശ്രീമതിയും ലീഡ് മാറി മാറി നേടിയതോടെ കൂടുതല്‍ പേരുടെയും ശ്രദ്ധ കേരളത്തിന്‍െറ രാഷ്ട്രീയ തലസ്ഥാനത്തിലേക്കായി. 90 ശതമാനം വോട്ടുകള്‍ എണ്ണി പിന്നിട്ടപ്പോള്‍ കണ്ണൂരില്‍ അല്‍പ സമയം വോട്ടെണ്ണല്‍ നടക്കായതോടെ വിവരങ്ങള്‍ അന്വേഷിച്ച് നാട്ടിലേക്ക് വിളികളും തുടങ്ങി. 98 ശതമാനം വോട്ടുകള്‍ എണ്ണിത്തീര്‍ന്നപ്പോഴും ഇരുവരും ഒപ്പത്തിനൊപ്പം നിന്നതോടെ അവസാന നിമിഷങ്ങള്‍ ഉദ്വേഗം നിറഞ്ഞ കാത്തിരിപ്പിലായി. എന്നാല്‍, അവസാന ബൂത്തുകളിലെ വോട്ടുകള്‍ എണ്ണിയപ്പോഴേക്കും അഭിമാന പോരാട്ടം നടന്ന കണ്ണൂരില്‍ ഇടതുപക്ഷ അനുയായികള്‍ ജയാരവം മുഴക്കി. വടകരയില്‍ വിജയം ഉറപ്പെന്ന ഇടതു നേതാക്കളുടെ അവകാശ വാദങ്ങള്‍ വിശ്വസിച്ച പ്രവാസ ലോകത്തെ അനുയായികള്‍ക്ക് തുടക്കത്തില്‍ ഭേദപ്പെട്ട ലീഡ് നേടി എ.എന്‍. ഷംസീര്‍ പ്രതീക്ഷ നല്‍കിയെങ്കിലും അന്തിമ ഘട്ടത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ മുന്നിലെത്തിയതോടെ നിരാശരാകുകയായിരുന്നു. കേരളത്തിലും താമര വിരിയുമെന്ന പ്രതീക്ഷ പുലര്‍ത്തിയ തിരുവനന്തപുരത്തെ ഫലമറിയാന്‍ ഉച്ചക്ക് ഒരു മണിക്കും പ്രവാസി സമൂഹം കാത്തിരിക്കുകയായിരുന്നു. പകുതിയിലധികം വോട്ടുകളും എണ്ണിത്തീര്‍ന്നപ്പോള്‍ രാജഗോപാല്‍ നേടിയ 14000 വോട്ടിന്‍െറ ലീഡില്‍ കണ്ണും നട്ട് ടി.വിക്ക് മുന്നിലിരുന്നവര്‍ക്ക് 12 മണിയോടെയാണ് ശശി തരൂര്‍ ലീഡിലേക്ക് എത്തുന്ന വിവരം ലഭിക്കുന്നത്. എന്നാല്‍, 95 ശതമാനം വോട്ടുകള്‍ എണ്ണിത്തീര്‍ന്നപ്പോള്‍ 7000 വോട്ടിന്‍െറ ലീഡ് തരൂര്‍ നേടിയെങ്കിലും പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണാന്‍ സമയമെടുത്തത് പ്രവാസികളുടെ കാത്തിരിപ്പ് വര്‍ധിപ്പിച്ചു. അന്തിമ റൗണ്ടില്‍ തരൂര്‍ നടത്തിയ കുതിപ്പില്‍ രാജഗോപാലിന്‍െറ സ്വപ്നം തകര്‍ന്നപ്പോള്‍ പ്രവാസ ലോകത്തെ ബി.ജെ.പി അനുയായികളുടെ പ്രതീക്ഷകളും അവസാനിക്കുകയായിരുന്നു. കേരളത്തില്‍ താമര വിരിഞ്ഞില്ലെന്ന ആശ്വാസത്തിലായിരുന്നു മതേതരവാദികള്‍. ഉച്ചയോടെ കേന്ദ്രത്തിലെ കോണ്‍ഗ്രസിന്‍െറ പരാജയവും ബി.ജെ.പിയുടെ മുന്നേറ്റവും ചര്‍ച്ച ചെയ്യുന്ന തിരക്കിലായിരുന്നു മലയാളികള്‍. ഒപ്പം കേരളത്തിലെ ഓരോ മണ്ഡലങ്ങളിലെയും വിജയ- പരാജയ കാരണങ്ങളുടെ വിലയിരുത്തലും നടന്നുകൊണ്ടിരുന്നു. കോണ്‍ഗ്രസിന്‍െറ മോശം ഭരണത്തിനെതിരായ ജനവികാരത്തെ പ്രവാസി സമൂഹം നെഞ്ചിലേറ്റിയപ്പോഴും ഒറ്റക്കുള്ള ഭൂരിപക്ഷത്തോടെ ബി.ജെ.പി അധികാരത്തിലെത്തുന്നതിനെ നല്ലൊരു വിഭാഗം പ്രവാസികളും കടുത്ത ആശങ്കയോടെയാണ് കാണുന്നത്. |
തെരഞ്ഞെടുപ്പ് ഫലം: ആലസ്യം വിട്ടൊഴിഞ്ഞ പ്രഭാതം Posted: 17 May 2014 12:00 AM PDT മനാമ: സാധാരണ വെള്ളിയാഴ്ച രാവിലെ പ്രവാസികള്‍ക്ക് ഉറക്കിന്‍െറ സമയമാണ്. എന്നാല്‍, ഇന്നലെ ഫ്ളാറ്റുകളിലും ക്യാമ്പുകളിലും അവധിയുടെ പതിവ് ആലസ്യം വെടിഞ്ഞ് സടകുടഞ്ഞെഴുന്നേറ്റ് മിക്കവരും തെരഞ്ഞെടുപ്പ് റിസല്‍ട്ടിനു വേണ്ടി ടിവിക്കു മുന്നില്‍ കണ്ണും കാതും കൂര്‍പ്പിച്ചിരുന്നു. ലീഡുകള്‍ മാറിമറിയുന്നതിനനുസരിച്ച് ഒരു റൂമിനകത്തെ വ്യത്യസ്ത രാഷ്ട്രീയാനുഭാവികളുടെ ഭാവങ്ങളും മിന്നിമറിഞ്ഞു. ആശയും നിരാശയും നിറഞ്ഞ നിമിഷങ്ങളായിരുന്നു പിന്നീട്. ഇതിനിടയില്‍ കട്ടന്‍ചായയും പലഹാരങ്ങളുമൊക്കെ അകത്താക്കിക്കൊണ്ടിരുന്നു. അതോടൊപ്പം ചൂടേറിയ വാഗ്വാദങ്ങളും പന്തയവും അരങ്ങേറി. പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ അനുസ്മരിക്കും വിധം ലീഡുകള്‍ നേരിയ തോതില്‍ മാറിക്കൊണ്ടിരുന്നത് പിരിമുറുക്കത്തിനിടയാക്കി. സ്ഥാനാര്‍ഥികളുടെ വിജയ പ്രഖ്യാപനത്തോടൊപ്പം ആരവങ്ങള്‍ ഉച്ചത്തിലായി. 11 മണിയോടെ മുഴുവന്‍ ഫലവും അറിയാനായതോടെ ചിലയിടങ്ങളില്‍ ലഡു വിതരണവും നടന്നു. തിരിച്ചടി താല്‍ക്കാലികം; തെറ്റുകള്‍ തിരുത്തി തിരിച്ചുവരും -ഒ.ഐ.സി.സി മനാമ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിനേറ്റ കനത്ത പരാജയം സമ്മതിക്കുന്നുവെന്ന് ഒ.ഐ.സി.സി ദേശീയ കമ്മിറ്റി. ഇതില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് ശക്തമായ പ്രതിപക്ഷമായി രാജ്യതാല്‍പര്യം മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനത്തിലൂടെ ദേശീയ രാഷ്ട്രീയത്തില്‍ സോണിയ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും നേതൃത്വത്തില്‍ പ്രസ്ഥാനം അതിശക്തമായി തിരിച്ചുവരും. യൂ.പി.എ സര്‍ക്കാരിലെ സഖ്യകക്ഷികള്‍ നടത്തിയ അഴിമതിയും അനിവാര്യമായ ഘട്ടത്തിലാണെങ്കില്‍പോലും അടിക്കടിയുണ്ടായ വിലക്കയറ്റവും ജനങ്ങളെ പാര്‍ട്ടിയില്‍ നിന്നും അകറ്റി. ഒപ്പം നരേന്ദ്രമോദിക്ക് അനുകൂലമായുള്ള ഹൈന്ദവ വോട്ടുകളുടെ ഏകീകരണവും പരജായത്തിന് ആക്കംകൂട്ടി. 10 വര്‍ഷത്തെ യു.പി.എ സര്‍ക്കാരിന്‍െറ ഭരണനേട്ടങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടതായും യോഗം വിലയിരുത്തി. ഈ പ്രതികൂലമായ കാലാവസ്ഥയിലും കേരളത്തില്‍ 12 സീറ്റുകളില്‍ മികച്ച വിജയം നേടാനായത് ആഹ്ളാദകരമാണ്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍െറ വികസന നയങ്ങള്‍ക്കുള്ള അംഗീകാരമാണ് ഈ ജനവിധി. ഒപ്പം യു.ഡി.എഫ് പ്രവര്‍ത്തകരുടെ ഒറ്റക്കെട്ടായ പ്രവര്‍ത്തനവും ഇതിന് കാരണമാണ്. ഐക്യജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് നല്‍കുകയും വര്‍ഗീയവാദികള്‍ക്ക് അക്കൗണ്ട് തുറക്കാനുള്ള ശ്രമത്തെ ചെറുത്തു തോല്‍പിക്കുകയും ചെയ്ത കേരളത്തിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍ അഭിനന്ദനമര്‍ഹിക്കുന്നു. വിധി ആശങ്കാജനകം; ഉത്തരവാദി കോണ്‍ഗ്രസ് -പ്രതിഭ മനാമ: മോദി തരംഗമാണ് ഇന്ത്യയിലുണ്ടായതെന്ന് കരുതാനാവില്ലെന്ന് ‘പ്രതിഭ’. കോണ്‍ഗ്രസിന്‍െറ ജനവിരുദ്ധ നയങ്ങളോടുള്ള വികാരമാണ് ദേശീയ തലത്തില്‍ ബി.ജെ.പിയുടെ വിജയത്തിന് വഴിയൊരുക്കിയതെന്ന് പ്രതിഭ നേതാവ് സി.വി. നാരായണന്‍ പറഞ്ഞു. ഇതിന്‍െറ പൂര്‍ണ ഉത്തരവാദിത്തം കോണ്‍ഗ്രസിനാണ്. രൂക്ഷമായ വിലക്കയറ്റവും അഴിമതിയും മൂലം ജനം കോണ്‍ഗ്രസിനെ വെറുത്തു. ദേശീയ തലത്തില്‍ ഇടുതുപക്ഷം ദുര്‍ബലമായതിനാല്‍ ജനങ്ങള്‍ക്ക് മറ്റൊരു ബദലില്ലാത്തതുകൊണ്ടാണ് ബി.ജെ.പിക്ക് വോട്ടു ചെയ്തത്. ഒമ്പത് സംസ്ഥാനങ്ങളില്‍ ഒരു സീറ്റുപോലും കോണ്‍ഗ്രസിന് നേടാനായില്ല. നാം ലോകത്തിന് മുന്നില്‍ അഭിമാനം കൊണ്ടിരുന്ന ‘മതേതര ഭാരതം’ വര്‍ഗീയ ഫാഷിസ്റ്റ് ഭരണകൂടത്തിന് വഴിമാറിയത് ആശങ്കയോടെയല്ലാതെ വിലയിരുത്താനാകില്ല. രാജ്യത്തിന് ഇത് വലിയ വെല്ലുവിളിയും ഭയാനകമായ അവസ്ഥയുമാണ് രാജ്യത്തുണ്ടാക്കിയിരിക്കുന്നത്. ഗുജറാത്തില്‍ ന്യൂനപക്ഷങ്ങളെ കൂട്ടക്കശാപ്പു നടത്തിയ മോദിയുടെ ഭീകരത നമുക്ക് മുന്നിലുണ്ട്. ബി.ജെ.പി ഭരണമല്ല, മോദി ഭരണമാണ് രാജ്യത്ത് വരാനിരിക്കുന്നത്. കോര്‍പറേറ്റുകളുടെ സഹായത്തോടെയുള്ള മോദിയുടെ ഭരണം എങ്ങനെയാകുമെന്ന് കാത്തിരുന്ന് കാണാം. കേരളത്തില്‍ ഭരണത്തിന്‍െറ സ്വാധീനവും പണത്തിന്‍െറയും ചില മാധ്യമങ്ങളുടെയും സഹായവുമാണ് യു.ഡി.എഫിന് ഭൂരിപക്ഷം നേടിക്കൊടുത്തത്. എല്‍.ഡി.എഫിന് പ്രതീക്ഷിച്ച വിജയം കൈവരിക്കാനായില്ലെന്നത് ശരിയാണ്. കൊല്ലത്തെയും വടകരയിലെയും പരാജയം പാര്‍ട്ടി വിലയിരുത്തും. ദേശീയ പാര്‍ട്ടിയെന്ന പദവി സി.പി.എമ്മിന് നഷ്ടപ്പെടുന്ന അവസ്ഥ ദു:ഖകരമാണ്. കോണ്‍ഗ്രസ് ആത്മ പരിശോധന നടത്തണം -കെ.എം.സി.സി മനാമ: മോദി ഇഫക്ടിനോടൊപ്പം കോണ്‍ഗ്രസ് വിരുദ്ധ വികാരം കൂടിയാണ് ബി.ജെ.പി വന്‍ ഭൂരിഭക്ഷത്തില്‍ അധികാരത്തിലേറാന്‍ ഇടയാക്കിയതെന്ന് കെ.എം.സി.സി. രാജ്യത്ത് ഭരണ വിരുദ്ധ വികാരം അലയടിച്ചിട്ടുണ്ട്. അഴിമതി കുംഭകോണങ്ങളും വിലക്കയറ്റവുമാണ് കോണ്‍ഗ്രസ് വിരുദ്ധ വികാരമുണ്ടാക്കിയത്. ഇതിനെ തടയിടാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് കഴിഞ്ഞില്ല. അതോടൊപ്പം വര്‍ഗീയ പ്രചാരണങ്ങളിലൂടെ ഹൈന്ദവ വോട്ടുകളുടെ ഏകീകരണമുണ്ടാക്കാന്‍ ബി.ജെ.പിക്ക് സാധിച്ചു. എന്നാല്‍, മതേതര വോട്ടുകളുടെ ഏകീകരണത്തിന് ശ്രമങ്ങളുണ്ടായതുമില്ല. ഇടതുപക്ഷം തുടച്ചുനീക്കപ്പെടുന്ന അവസ്ഥയാണുണ്ടായത്. അവരുടെ നയവൈകല്യമാണ് ഇതിന് കാരണമായത്. കേരളത്തില്‍ മുന്നണി ഒറ്റക്കെട്ടായി നിന്നതുകൊണ്ടും ഭരണ നേട്ടം മൂലവും യു.ഡി.എഫിന് നേട്ടമുണ്ടാക്കാനായി. മലപ്പുറത്ത് വന്‍ ഭൂരിഭക്ഷം കിട്ടിയെങ്കിലും പൊന്നാനിയില്‍ ഇ.ടി. മുഹമ്മദ് ബഷീറിന് ഭൂരിപക്ഷം കുറയാനിടയായതിനുള്ള കാരണം നേതൃത്വം പരിശോധിക്കും. മറ്റുള്ള സംസ്ഥാനങ്ങളില്‍ വന്‍ തിരിച്ചടി നേരിട്ടപ്പോഴും കേരളത്തില്‍ കോണ്‍ഗ്രസ് അഭിമാനം കാത്തു എന്നത് ശ്രദ്ധേയമാണ്. |
ആകാംക്ഷയുടെയും ആഘോഷത്തിന്‍െറയും പകല്‍ Posted: 16 May 2014 11:54 PM PDT റിയാദ്: വാരാന്ത്യ അവധി ദിനത്തിലെത്തിയ ലോക്സഭാ വോട്ടെണ്ണലും ഫലപ്രഖ്യാപനവും തലസ്ഥാന നഗരിയായ റിയാദില്‍ ആകാംക്ഷയുടേയും ആഘോഷത്തിന്‍െറ മണിക്കൂറുകളാണ് സമ്മാനിച്ചത്. നാട്ടില്‍ വോട്ടെണ്ണല്‍ ആരംഭിച്ച രാവിലെ എട്ടിന് സൗദിയില്‍ പുലര്‍ച്ചെ അഞ്ചരയായിരുന്നിട്ടും പ്രവാസികള്‍ ടി.വിക്കും പുത്തന്‍ തലമുറ മൊബൈല്‍ ഫോണുകള്‍ക്കും മുന്നിലെത്തി. തത്സമയ സംപ്രേഷണം നടത്തുന്ന ചാനലുകള്‍ മാറി മാറി നോക്കിയും തെരഞ്ഞെടുപ്പ് കമീഷന്‍െറ നേരിട്ടുള്ള സൈറ്റില്‍ നോക്കിയുമെല്ലാം വോട്ടെണ്ണലിന്‍െറ ആകാംക്ഷകള്‍ക്കൊപ്പം പ്രവാസികളുമുണ്ടായിരുന്നു. ബത്ഹയില്‍ രണ്ടിടത്ത് ബിഗ് സ്ക്രീനില്‍ വോട്ടെണ്ണല്‍ തത്സമയ സംപ്രേഷണം നടത്തി. കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശിഫ അല്‍ജസീറ പോളിക്ളിനിക്ക് ഓഡിറ്റോറിയത്തിലും ഒ.ഐ.സി.സിയുടെ നേതൃത്വത്തില്‍ സഫമക്ക പോളിക്ളിനിക്ക് ഓഡിറ്റോറിയത്തിലുമാണ് സംപ്രേഷണമുണ്ടായിരുന്നത്. ശിഫ അല്‍ജസീറ ഓഡിറ്റോറിയത്തില്‍ ചായയും ലഘുഭക്ഷണവും മധുര പലഹാരങ്ങളുമായി ഉത്സവ പ്രതീതിയിലായിരുന്നു വോട്ടെണ്ണല്‍ കണ്ടത്. മുസ്ലിം ലീഗ് സ്ഥാനാര്‍ഥികളായ ഇ. അഹമ്മദും ഇ.ടി. മുഹമ്മ്ദ ബഷീറും വിജയം ഉറപ്പിച്ചതോടെ കെ.എം.സി.സി ഭാരവാഹികളുടെ നേതൃത്വത്തില്‍ പച്ച ലഡു വിതരണവും മറ്റു ആഘോഷങ്ങളും അരങ്ങേറി. എന്നാല്‍ കോണ്‍ഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങിയ തെരഞ്ഞെടുപ്പ് ഫലമായതിനാല്‍ കേരളത്തില്‍ പാര്‍ട്ടിയുടെ പ്രതിഛായ നിലനിര്‍ത്താനായെങ്കിലും അതിന്‍െറ ആഹ്ളാദാരവങ്ങള്‍ ഒ.ഐ.സി.സി പ്രവര്‍ത്തകരില്‍ കാര്യമായി പ്രതിഫലിച്ചിരുന്നില്ല. ബാച്ചിലര്‍ റൂമുകളിലും കമ്പനി അക്കമഡേഷനുകളിലും ലേബര്‍ ക്യാമ്പുകളിലും മറ്റും വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനൊപ്പം ചര്‍ച്ചകളും ചൂടുപിടിച്ചു. തിരുവനന്തപുരത്ത് വോട്ടെണ്ണല്‍ അവസാനം വരെ ലീഡു നിലനിര്‍ത്തിയ ബി.ജെ.പിയുടെ ഒ. രാജഗോപാലും ശശി തരൂരും തമ്മിലുള്ള ഇഞ്ചോടിഞ്ച് പോരാട്ടവും കണ്ണൂരിലെ സുധാകരന്‍-ശ്രീമതി മത്സരവുമാണ് ചര്‍ച്ചകളിലുടനീളം നിലനിന്നത്. കൂടാതെ സിനിമാ താരം ഇന്നസെന്‍റ്, കൊല്ലത്ത് പ്രേമചന്ദ്രന്‍െറ വിജയം എന്നിവ സംബന്ധിച്ചുമുള്ള ചര്‍ച്ചകളും സജീവമായിരുന്നു. കേന്ദ്രത്തില്‍ മോഡി അധികാരത്തിലെത്തിയാല്‍ പ്രവാസികള്‍ നാട്ടിലയക്കുന്ന പണത്തിന് നികുതി ചുമത്തിയേക്കുമെന്ന അഭ്യൂഹങ്ങളും ചര്‍ച്ചയുടെ കേന്ദ്രമായി. മോഡി വന്നാല്‍ പാകിസ്താനില്‍ പോകേണ്ടി വരുമെന്ന് തലേന്ന് വരെ തമാശ പറഞ്ഞിരുന്ന പ്രവാസികളില്‍ പലരും വര്‍ധിച്ച ഭൂരിപക്ഷത്തിലുള്ള മോഡിയുടെ വിജയം മുലം നിശബ്ദരാണ്. പ്രവാസികള്‍ ഒത്തുകൂടുന്ന സോഷ്യല്‍ മീഡയയിലെ ചുമരുകളിലും ഈ അര്‍ഥത്തിലുള്ള മൗനം കാണാമായിരുന്നു. |
മഹാരാഷ്ട്രയില്‍ രണ്ടു കോണ്‍ഗ്രസ് മന്ത്രിമാര്‍ രാജി നല്‍കി Posted: 16 May 2014 11:32 PM PDT മുംബൈ: മഹാരാഷ്ട്രയില്‍ പാര്‍ട്ടിക്കേറ്റ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ രണ്ട് കോണ്‍ഗ്രസ് മന്ത്രിമാര്‍ രാജിക്കത്ത് നല്‍കി. ഇതോടെ മുഖ്യന്ത്രി പൃഥ്വിരാജ് ചവാനുമേല്‍ രാജിക്കുള്ള സമ്മര്‍ദം ഏറി. വ്യവസായ മന്ത്രി നരായണ്‍ റാണെയും തൊഴിലുറപ്പ് മന്ത്രി നിധിന്‍ റാവത്തുമാണ് രാജിക്കത്തയച്ചത്. ശിവസേന സ്ഥാനര്‍ഥിക്കെതിരെ രത്നഗിരി-സിന്തുര്‍ഗ് മണ്ഡലത്തില്‍ നിന്ന് മല്‍സരിച്ച മകന്‍ നിലേഷ് റാണെയുടെ വിജയം ഉറപ്പാക്കാന്‍ തനിക്ക് കഴിഞ്ഞില്ളെന്ന് നാരായന്‍ റാണെ പ്രതികരിച്ചു. നാഗ്പൂര്‍ മണ്ഡലത്തില്‍ നിന്നും നിധിന്‍ ഗഡ്കരി ജയിച്ചു കയറിയത് അംബേദ്കറുടെ തത്വങ്ങള്‍ക്കുമേലുള്ള ആര്‍.എസ്.എസിന്‍റെ വിജയമായി നിതിന്‍ റാവത്ത് പറഞ്ഞു. വരുന്ന ഒക്ടോബറില്‍ മഹാരാഷ്ട്രയില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ശിവസേന-ബി.ജെ.പി സഖ്യം അധികാരത്തിലേറുമെന്ന ഭീതിയില്‍ ആണ് കോണ്‍ഗ്രസ്. അങ്ങനെ സംഭവിക്കുന്നപക്ഷം ചവാനുമേല്‍ കുറ്റം കെട്ടിവെച്ച് തലയൂരാനുള്ള ശ്രമത്തിലാണ് പാര്‍ട്ടി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഒരു സീറ്റു മാത്രമാണ് നേടാനായത്. അതേസമയം, ബി.ജെ.പി 23ഉം ശിവസേന 19ഉം സീറ്റുകള്‍ വാരിക്കൂട്ടി. |
മോദി ഡല്‍ഹിയിലെത്തി: ബി.ജെ.പി പാര്‍ലമെന്‍ററി ബോര്‍ഡ് യോഗം തുടങ്ങി Posted: 16 May 2014 11:32 PM PDT ന്യൂഡല്‍ഹി: നിയുക്ത പ്രധാനമന്ത്രി നര്രേന്ദ്രമോദി ഗുജറാത്തില്‍ നിന്ന് ഇന്നു രാവിലെ ഡല്‍ഹിയിലെ ത്തി. ഡല്‍ഹി അന്തരാഷ്ട്ര വിമാനത്താവളത്തിലെ ത്തിയ മോദിയെ പാര്‍ട്ടി അധ്യക്ഷന്‍ രാജ്നാഥ് സിങ് സ്വകീരിച്ചു. വിമാനത്താവളത്തില്‍ നിന്നും റോഡ് ഷോ ആയാണ് മോദി അശോക് റോഡിലെ ബി.ജെ.പി ആസ്ഥാനത്തേക്ക് പോയത്. മോദിയെ സ്വാഗതം ചെയ്യാനായി ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് റോഡ് ഷോ കടന്നുപോകുന്ന റോഡരികില്‍ തടിച്ചുകൂടിയിരുന്നത്. കനത്ത സുരക്ഷയാണ് ഡല്‍ഹിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദേശീയ സുരക്ഷാ സേനയുടെ കമാന്‍ഡോകളാണ് സുരക്ഷാ ചുമതലയേറ്റിരിക്കുന്നത്. നരേന്ദ്രമോദിയുടെ റോഡ് ഷോ എത്തിയശേഷം ബി.ജെ.പി പാര്‍ലമെന്‍ററി ബോര്‍ഡ് യോഗം തുടങ്ങി. യോഗത്തില്‍ മോദിയും പങ്കെടുക്കുന്നുണ്ട്. യോഗത്തിനത്തെിയ മോദിയെ മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനി ആലിംഗനം ചെയ്തുകൊണ്ട് സ്വീകരിച്ചു. യോഗത്തില്‍ മന്ത്രിമാരും വകുപ്പും സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകും. നരേന്ദ്രമോദിയുടെ സത്യപ്രതിഞ്ജ സംബന്ധിച്ച തീരുമാനവും ഇന്നുണ്ടാകും. |
പ്രവര്‍ത്തനവും ജീവിതവും തുറന്ന പുസ്തകം -മന്‍മോഹന്‍ സിങ് Posted: 16 May 2014 10:05 PM PDT ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന്‍്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് രാജ്യത്തെ അഭിസംബോധന ചെയ്ത് പടിയിറങ്ങി. രാജ്യത്തിന്‍്റെ പ്രധാനമന്ത്രിയായുള്ള തന്‍്റെ പ്രവര്‍ത്തനകാലയളവും ജീവിതം തുറന്ന പുസ്തകമാണെന്ന് മന്‍മോഹന്‍സിങ് രാജ്യത്തെ അഭിസംബോധന ചെയ്തു കൊണ്ടുള്ള വിടവാങ്ങല്‍ പ്രസംഗത്തില്‍ പറഞ്ഞു.രാജ്യത്തെ സേവിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നു. പ്രധാനമന്ത്രി അല്ലാതായാലും രാജ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കും. ഇന്ത്യ ഒരു സാമ്പത്തിക ശക്തിയായി വളര്‍ന്നുവെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു. തെരഞ്ഞെടുപ്പിലെ ജനവിധി മാനിക്കുന്നുവെന്നും രാജ്യത്തിന്‍്റെ ഭാവിയില്‍ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മന്‍മോഹന്‍ സിങ് ഇന്ന് 12 മണിയോടെ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് രാജിക്കത്ത് സമര്‍പ്പിക്കും. |
മോദിക്ക് അമേരിക്കയിലേക്ക് ക്ഷണം: ലോകനേതാക്കളുടെ അനുമോദനം Posted: 16 May 2014 09:45 PM PDT ലണ്ടന്‍: തെരഞ്ഞെടുപ്പ് വിജയത്തില്‍ ബി.ജെ.പിയുടെ പ്രധാനമന്ത്രിസ്ഥാനാര്‍ഥി നരേന്ദ്ര മോദിയെ ലോകനേതാക്കള്‍ അനുമോദിച്ചു. അമേരിക്കന്‍ പ്രസിഡന്‍്റ് ബരാക് ഒബാമ മോദിയെ ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി നരേന്ദ്രമോദിയെ വാഷിങ്ടണിലേക്ക് ഒബാമ ക്ഷണിച്ചതായും വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. പ്രധാനമന്ത്രി പദത്തിലത്തെി നില്‍ക്കുന്ന മോദി എ വണ്‍ വിസക്ക് അര്‍ഹനാണെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍്റ് വക്താവ് ജെന്‍ പസ്കി അറിയിച്ചു. 2002ലെ ഗുജറാത്ത് കലാപത്തെ തുടര്‍ന്ന് 2005ല്‍ അമേരിക്ക മോദിക്ക് വിസ നിഷേധിച്ചിരുന്നു. ഇന്ത്യയിലെ പുതിയ ഭരണകൂടവുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നതായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ ട്വിറ്റര്‍ സന്ദേശത്തില്‍ അറിയിച്ചു. ബ്രിട്ടീഷ് വിദേശകാര്യമന്ത്രി വില്യം ഹേഗും മോദിയെ അനുമോദിച്ചു. സുരക്ഷാരംഗത്തും സാമ്പത്തിക മേഖലയിലും ഇന്ത്യയുമായി സഹകരിക്കുമെന്ന് ഹേഗ് അറിയിച്ചു. തെരഞ്ഞെടുപ്പില്‍ നിര്‍ണായക ഭൂരിപക്ഷം നേടിയ ബി.ജെ.പി ചരിത്രവിജയം നേടിയതായി വൈറ്റ് ഹൗസ് സന്ദേശത്തില്‍ വിലയിരുത്തി. ബി.ജെ.പിയെ അനുമോദിക്കുന്നതായും ഇന്ത്യയുടെ ഭാവി ഭരണകൂടവുമായി ഊഷ്മള ബന്ധത്തിന് ഒരുക്കമാണെന്നും വൈറ്റ് ഹൗസ് വക്താവ് അറിയിച്ചു. ബംഗ്ളാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനയും പ്രതിപക്ഷ നേതാവ് ഖാലിദ സിയയും വ്യത്യസ്ത സന്ദേശങ്ങളില്‍ മോദിയെ അനുമോദിച്ചു. ശ്രീലങ്കന്‍ പ്രസിഡന്‍റ് മഹീന്ദ രാജപക്സെയും മോദിയെ അനുമോദിച്ച് സന്ദേശമയച്ചു. ശ്രീലങ്ക സന്ദര്‍ശിക്കാന്‍ അദ്ദേഹം മോദിയെ ക്ഷണിക്കുകയും ചെയ്തു. ഇന്ത്യയിലെ പുതിയ ഭരണകൂടവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും ഉഭയകക്ഷി ബന്ധം കൂടുതല്‍ ഉയരങ്ങളില്‍ എത്തിക്കാന്‍ പരിശ്രമിക്കുമെന്നും ചൈനീസ് വിദേശകാര്യ വക്താവ് ഹുവ ചുന്‍യിങ് സന്ദേശത്തില്‍ വ്യക്തമാക്കി. സാമ്പത്തിക വ്യാപാര ബന്ധങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്ന നേതാവായാണ് മോദിയെ ചൈന വിലയിരുത്തുന്നതെന്ന് നയതന്ത്ര കേന്ദ്രങ്ങള്‍ അറിയിച്ചു. അച്ചടക്കപൂര്‍ണമായ ശൈലിയാണ് മോദിയിലേക്ക് ജനങ്ങളെ ആകര്‍ഷിച്ചതെന്ന് ന്യൂയോര്‍ക്ക് ടൈംസ് ദിനപത്രം അഭിപ്രായപ്പെട്ടു. അഴിമതി തുടച്ചുനീക്കി സാമ്പത്തിക മേഖലയില്‍ ഉണര്‍വുണ്ടാക്കാന്‍ മോദിയന്‍ രീതി സഹായിച്ചേക്കുമെന്ന് പത്രം പ്രത്യാശ പ്രകടിപ്പിച്ചു. അതേസമയം, മുസ്ലിം കുരുതിയുടെ പേരില്‍ വിമര്‍ശിക്കപ്പെടുന്ന നേതാവാണെന്ന യാഥാര്‍ഥ്യവും പത്രം ചൂണ്ടിക്കാട്ടി. |
No comments:
Post a Comment