സ്വാഗതം
WELCOME

News Update..

Saturday, May 3, 2014

മുദൈബിയില്‍ ബസ് നിര്‍മാണ യൂനിറ്റിന് ഖത്തറുമായി ധാരണ Madhyamam News Feeds

മുദൈബിയില്‍ ബസ് നിര്‍മാണ യൂനിറ്റിന് ഖത്തറുമായി ധാരണ Madhyamam News Feeds

Link to

മുദൈബിയില്‍ ബസ് നിര്‍മാണ യൂനിറ്റിന് ഖത്തറുമായി ധാരണ

Posted: 02 May 2014 11:58 PM PDT

Image: 

മസ്കത്ത്: ഒമാനില്‍ വിപുലമായ ബസ് നിര്‍മാണ യൂനിറ്റ് തുടങ്ങാന്‍ ഖത്തറുമായി ധാരണയിലത്തെി. 160 ദശലക്ഷം ഡോളര്‍ ചെലവില്‍ ഒരുദശലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ഫാക്ടറി ശര്‍ഖിയയിലെ മുദൈബിയിലാണ് നിര്‍മിക്കുന്നത്.
ഇതു സംബന്ധിച്ച് ഒമാന്‍ ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ടും ഖത്തറിലെ ദേശീയ ഗതാഗത സ്ഥാപനമായ മവസലാത്തും ധാരണ പത്രം ഒപ്പിട്ടു. ഒമാനില്‍ ആദ്യമായാണ് ഇത്തരമൊരു യൂനിറ്റ് വരുന്നത്.
ബസുകള്‍ അസംബിള്‍ ചെയ്യുന്ന ഫാക്ടറിയായിട്ടാണ് ആദ്യം പ്രവര്‍ത്തനം തുടങ്ങുന്നത്. പിന്നീട് സമഗ്രമായ ബസ് നിര്‍മാണ സംവിധാനമായി മാറുമെന്ന് ഒമാന്‍ ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ട് ജനറല്‍ മാനേജര്‍ ഖാലിദ് അല്‍ യഹ്മദി പറഞ്ഞു.
പ്രതിവര്‍ഷം രണ്ടായിരത്തോളം ബസുകളാകും ഇവിടെ നിര്‍മിക്കുക. ഒമാന്‍, മറ്റ് ജി.സി.സി രാജ്യങ്ങള്‍, ഉത്തര ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കാകും ഇവിടെ നിര്‍മിക്കുന്ന ബസുകള്‍ വില്‍ക്കുക.
മൊത്തം നിര്‍മാണ ചെലവിന്‍െറ 30 ശതമാനം ഒമാന്‍ ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ട് വഹിക്കും. ഏതാണ്ട് 48 ദശലക്ഷം ഡോളര്‍ വരുമിത്.
112 ദശലക്ഷം ഡോളറാണ് മവസലാത്തിന്‍െറ വിഹിതം. ആറുമാസത്തിനുള്ളില്‍ ഫാക്ടറി നിര്‍മാണം തുടങ്ങും. രണ്ടുവര്‍ഷത്തിനുള്ളില്‍ പ്രവര്‍ത്തന സജ്ജമാക്കാനാണ് ലക്ഷ്യമിടുന്നത്.
500 ലേറെ തദ്ദേശീയര്‍ക്ക് ഈ യൂനിറ്റില്‍ തൊഴില്‍ നല്‍കാനാകും. നിര്‍മാണ ദശയില്‍ 200 പേര്‍ക്കും തൊഴില്‍ ലഭ്യമാക്കും.
ഖത്തര്‍-ഒമാന്‍ സഹകരണ രംഗത്തെ നാഴികക്കല്ലാണ് ഈ പദ്ധതിയെന്ന് മവസലാത്ത് സി.ഇ.ഒ ഖാലിദ് അല്‍ ഹായില്‍ പറഞ്ഞു. പ്രതിവര്‍ഷം 2000 ബസുകളാണ് ലക്ഷ്യമിടുന്നതെങ്കിലും ഷിഫ്റ്റ് ക്രമീകരണം വഴി അത് 2500 ആയി വര്‍ധിപ്പിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

കിങ് അബ്ദുല്ല സ്പോര്‍ട്സ് സിറ്റി രാജ്യത്തിനു സമര്‍പ്പിച്ചു

Posted: 02 May 2014 11:45 PM PDT

Image: 

ജിദ്ദ: നിറഞ്ഞ സദസിനെ സാക്ഷി നിര്‍ത്തി സൗദി ഭരണാധികാരി കിങ് അബ്ദുല്ല സ്പോര്‍ട്സ് സിറ്റി രാജ്യത്തിനു സമര്‍പ്പിച്ചു. കിങ് അബ്ദുല്ല കപ്പ് ഫുട്ബാള്‍ ഫൈനല്‍ മത്സര വേളയില്‍ സൗദി ഭരണാധികാരി അബ്ദുല്ല രാജാവാണ് സ്പോര്‍ട്സ് സിറ്റി ജനങ്ങള്‍ക്ക് തുറന്നു കൊടുത്തത്. സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ ആയിരക്കണക്കിനാളുകളെ സാക്ഷിനിര്‍ത്തി സ്പോര്‍ട്സ് സിറ്റി ദൈവാനുഗ്രഹത്താല്‍ രാജ്യത്തിന് സമര്‍പ്പിക്കുന്നുവെന്ന രാജാവിന്‍െറ പ്രഖ്യാപനത്തെ രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്ന് ഒഴുകിയത്തെിയ കായികപ്രേമികള്‍ ഹര്‍ഷാരവത്തോടെയാണ് വരവേറ്റത്. ഇതോടെ ജിദ്ദയിലേയും പരിസര പ്രദേശങ്ങളിലേയും കായിക പ്രേമികളുടെ ചിരകാലാഭിലാഷം പൂവണിയുകയായിരുന്നു. സൗദി കായിക ചരിത്രത്തിലെ അഭിമാന സ്തംഭമായി മാറിക്കഴിഞ്ഞ കിങ് അബ്ദുല്ല സ്പോര്‍ട്സ് സിറ്റി 300 ദശലക്ഷം ചതുരശ്ര മീറ്ററില്‍ ജിദ്ദ വിമാനത്താവളത്തിന് സമീപമാണ് നിര്‍മിച്ചിരിക്കുന്നത്. അത്യാധുനിക സംവിധാനത്തോടെ രണ്ട് വര്‍ഷം കൊണ്ട് ഏകദേശം 532 മില്യന്‍ യൂറോ ചെലവഴിച്ചാണ് പണി തീര്‍ത്തത്. രത്നത്തിന്‍െറ രൂപത്തില്‍ പണികഴിപ്പിച്ച ‘ജൗഹറത്ത് ജിദ്ദ’ എന്ന പേരില്‍ അറിയപ്പെടുന്ന പ്രധാന സ്റ്റേഡിയത്തില്‍ 60000 തോളം പേര്‍ക്ക് കളി കാണാനുള്ള സൗകര്യമുണ്ട്. ഇതിനുപുറമെ ചെറുതും വലുതുമായി ആറ് സ്റ്റേഡിയങ്ങളും മറ്റ് സൗകര്യങ്ങളും സേവന കേന്ദ്രങ്ങളും സിറ്റിയിലുണ്ട്. മത്സര ഫലവും കളിയുടെ ദ്യശ്യങ്ങളും കാണിക്കാന്‍ സ്റ്റേഡിയത്തില്‍ രണ്ട് ഭീമന്‍ ഇലക്ട്രോണിക് സ്ക്രീനുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
ഉദ്ഘാടന ദിവസം അരങ്ങേറിയ കിങ് അബ്ദുല്ല കപ്പ് ഫൈനല്‍ ഫുട്ബാള്‍ മത്സരത്തില്‍ അല്‍അഹ്ലി ക്ളബും ശബാബ് ക്ളബും ഏറ്റുമുട്ടി. മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ശബാബ് ടീം അല്‍ അഹ്ലിയെ പരാജയപ്പെടുത്തി. വിജയിച്ച ടീമിന് അബ്ദുല്ല രാജാവ് കപ്പ് സമ്മാനിച്ചു. ലോകത്ത് കുറഞ്ഞ സമയത്തിനുള്ളില്‍ ഏറ്റവും മികച്ച സൗകര്യങ്ങളോടെ പണിത സിറ്റിയാണിതെന്ന് ഉദ്ഘാട ചടങ്ങില്‍ സംബന്ധിച്ച പെട്രോളിയം മന്ത്രി എന്‍ജിനീയര്‍ അലി നഈമി പറഞ്ഞു. കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായ അമീര്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ്, രണ്ടാം കിരീടാവകാശി അമീര്‍ മുഖ്രിന്‍ ബിന്‍ അബ്ദുല്‍ അസീസ്, മക്ക ഗവര്‍ണര്‍ അമീര്‍ മിശ്അല്‍ ബിന്‍ അബ്ദുല്ല, ജിദ്ദ ഗവര്‍ണര്‍ അമീര്‍ മിശ്അല്‍ ബിന്‍ മാജിദ്, യുവജനക്ഷേമ വകുപ്പ് മേധാവി അമീര്‍ നവാഫ് ബിന്‍ ഫൈസല്‍, സൗദി അരാംകോ മേധാവി എന്‍ജിനീയര്‍ ഖാലിദ് അല്‍ഫാലിഹ്, മുതിര്‍ന്ന ഉദ്യേഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

പുതിയ കരസേനാമേധാവിയുടെ നിയമനത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍്റെ വിലക്ക്

Posted: 02 May 2014 11:37 PM PDT

Image: 

ന്യൂഡല്‍ഹി: പുതിയ കരസേനാമേധാവിയുടെ നിയമനത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍്റെ വിലക്ക്. തെരഞ്ഞെടുപ്പ് കാലത്ത് തിരക്കിട്ട നിയമനം വേണ്ടെന്ന് കേന്ദ്രത്തെ കമ്മീഷന്‍ ഇന്ന് പ്രതിരോധ മന്ത്രാലയത്തെ അറിയിക്കും. ഇന്നലെ ചേര്‍ന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍്റെ യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.

നിലവിലുള്ള കരസേനാമേധാവി ജന. ബിക്രം സിങ് ജൂലായ് 31ന് വിരമിക്കും. സാധാരണ, നിലവിലുള്ള മേധാവി വിരമിക്കുന്നതിന് രണ്ടുമാസംമുമ്പുതന്നെ പുതിയ മേധാവിയെ നിയമിക്കാറുണ്ട്. ജന. വി.കെ. സിങ് വിരമിക്കുന്നതിന് മൂന്നുമാസം മുമ്പേ ബിക്രം സിങ്ങിനെ നിയമിച്ചിരുന്നു.

ബിക്രംസിങ്ങിന് പിന്‍ഗാമിയായി നിര്‍ദേശിക്കപ്പെട്ടത് കരസേനാ ഉപമേധാവി ലെഫ്. ജനറല്‍ ദല്‍ബീര്‍ സിങ് സുഹാഗ് ആണ്.

അതെ സമയം യുവതിയെ നിരീക്ഷിച്ച സംഭവത്തില്‍ ഗുജറാത്ത് സര്‍ക്കാരിനെതിരായ അന്വേഷണത്തില്‍ ജഡ്ജിയുടെ നിയമനം വിലക്കേണ്ടതില്ലന്നെും തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു.

വയനാട്ടില്‍ കുടിയൊഴിപ്പിക്കുന്നതിനിടയില്‍ സംഘര്‍ഷം

Posted: 02 May 2014 09:59 PM PDT

Image: 

കല്‍പറ്റ: വയനാട്ടിലെ അരിപ്പറ്റയില്‍ ഹാരിസണ്‍ തോട്ടങ്ങളില്‍ കുടില്‍കെട്ടി സമരം നടത്തിയവരെ കുടിയൊഴിപ്പിക്കുന്നതിനിടയില്‍ സംഘര്‍ഷം.  കുടിയോഴിപ്പിക്കലില്‍ പ്രതിഷേധിച്ച് രണ്ടുപേര്‍ ആത്മഹത്യക്ക് ശ്രമിച്ചു. ആത്മഹത്യാഭീഷണിയുമായി പ്രതിഷേധക്കാര്‍ മരത്തില്‍ കയറി. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. തുടര്‍ന്ന് പ്രദേശത്ത് സി.പി.എമ്മിന്‍െറയും സമരക്കാരുടെയും നേതൃത്വത്തില്‍ പ്രതിഷേധം നടന്നു. എന്നാല്‍ സമരം താല്‍കാലികമായി നിര്‍ത്തി. പ്രതിഷേധക്കാരുമായി കലക്ടര്‍ ചര്‍ച്ച നടത്തും.

നെടുമ്പാലയില്‍ നിന്നു കുടിയിറക്കിയവരെയാണ് റവന്യൂ- പൊലീസ് സംഘം രാവിലെ കുടിയൊഴിപ്പിക്കാന്‍ ശ്രമിച്ചത്.  സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവരെ ബലമായി കുടിലുകളില്‍ നിന്നും ഇറക്കി. ഏഴു കുടുംബങ്ങളാണ് ഇവിടെ താമസിച്ചിരുന്നത്. 

ഹാരിസണ്‍ തോട്ടങ്ങളില്‍ കുടില്‍ കെട്ടി സമരം നടത്തുന്നവര്‍ ഒഴിഞ്ഞുപോകണമെന്ന് വൈത്തിരി തഹസീല്‍ദാര്‍ നിര്‍ദേശം നല്‍കിയിരുന്നു. സമരക്കാരുടെ ശക്തമായ പ്രതിഷേധങ്ങള്‍ക്കിടെയാണ് കുടിയൊഴിപ്പിക്കല്‍ നടന്നത്.

വയനാട്ടിലെ ഹാരിസണ്‍ പ്ളാന്‍്റേഷന്‍്റെ ഉടമസ്ഥതയിലുള്ള അഞ്ചു തോട്ടങ്ങളിലായി രണ്ടു വര്‍ഷമായി 415 കുടുംബങ്ങളാണ് കുടില്‍ കെട്ടി സമരം നടത്തുന്നത്.  നിയമപോരാട്ടത്തിനൊടുവില്‍ മുഴുവന്‍ കുടിയേറ്റക്കാരെയും ഒഴിപ്പിക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു.

മതേതരത്വത്തിന്‍െറ മരണമണി

Posted: 02 May 2014 08:37 PM PDT

Image: 

ക്ഷേമ സാമ്പത്തികശാസ്ത്രത്തിന്‍െറ പ്രണേതാവും നൊബേല്‍  ജേതാവുമായ അമര്‍ത്യ സെന്‍ ജീവിതത്തില്‍ ആദ്യമായി 2001ല്‍ വോട്ടവകാശം വിനിയോഗിച്ചശേഷം നീണ്ട പതിമൂന്ന് വര്‍ഷത്തെ ഇടവേളക്കൊടുവില്‍ ഇത്തവണ ബംഗാളിലെ ഭോല്‍പൂര്‍ മണ്ഡലത്തിലെ ഒരു ബൂത്തില്‍ വോട്ട് രേഖപ്പെടുത്താനത്തെി. അതുകൊണ്ടല്ല പക്ഷേ, അമര്‍ത്യയുടെ വോട്ട് വാര്‍ത്തയായത്; മതേതരത്വമാണ് ഈ തെരഞ്ഞെടുപ്പിലെ മുഖ്യ ഇഷ്യൂ എന്നതിനാലാണ് താന്‍ സ്വദേശത്തത്തെി വോട്ട് ചെയ്തതെന്ന അദ്ദേഹത്തിന്‍െറ പ്രഖ്യാപനം മൂലമാണ്. നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായാല്‍ മതേതരത്വത്തിന്‍െറ അന്ത്യംകുറിക്കുമെന്നദ്ദേഹം വിശ്വസിക്കുന്നു. മോദി അധികാരത്തിലേറുമെന്ന ഭീതി മതന്യൂനപക്ഷങ്ങള്‍ക്കുണ്ട്, അതിന് മതിയായ കാരണങ്ങളുമുണ്ടെന്ന് ചൂണ്ടിക്കാട്ടുന്ന അമര്‍ത്യ സെന്‍ അദ്ദേഹത്തില്‍ വ്യവസായ സമൂഹത്തിനു താല്‍പര്യമുണ്ടായിരിക്കാമെങ്കിലും താനദ്ദേഹത്തെ ഇഷ്ടപ്പെടുന്നില്ളെന്നും തുറന്നടിക്കുന്നു. മറ്റേത് പൗരന്‍െറ വോട്ടിനുള്ള വിലയേ ഈ ലോകപ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞന്‍െറ വോട്ടിനുമുള്ളൂ. അദ്ദേഹത്തിന്‍െറ വോട്ട് കൊണ്ടുമാത്രം നരേന്ദ്ര മോദി രാജ്യത്തിന്‍െറ പ്രധാനമന്ത്രിയാവുകയോ ആവാതിരിക്കുകയോ ഇല്ല. പക്ഷേ അമര്‍ത്യ  സെന്‍, തന്നെ സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ നിര്‍ബന്ധിച്ച കാരണമെന്തെന്ന് വ്യക്തമാക്കിയതാണ് പ്രധാനം. തീവ്രവലതുപക്ഷ ഫാഷിസത്തിന്‍െറ നോമിനിയായ മോദി രാജ്യത്തിന്‍െറ പ്രധാനമന്ത്രി പദത്തിലത്തെിയാല്‍ സംഭവിക്കാന്‍പോകുന്നത് മതേതര ഇന്ത്യയുടെ അന്ത്യമാണെന്ന് ഭയക്കുന്നവര്‍ മതന്യൂനപക്ഷങ്ങള്‍ മാത്രമല്ല വര്‍ഗീയ ഫാഷിസത്തിന്‍െറ  ശത്രുക്കള്‍ മുഴുവനുമാണ്. ഇന്ത്യയെ മുക്കാലും വിഴുങ്ങിക്കഴിഞ്ഞ കോര്‍പറേറ്റ് ഭീമന്മാരുടെ സമ്പൂര്‍ണ രക്ഷാകര്‍തൃത്വത്തില്‍ മീഡിയയുടെ പ്രചണ്ഡമായ പ്രചാരണത്തിലൂടെ വിഗ്രഹവത്കരിക്കപ്പെട്ട നരേന്ദ്ര മോദി, ഓരോ ദിവസം കഴിയുന്തോറും രണോത്സുക ഹിന്ദുത്വത്തിന്‍െറ ആക്രോശങ്ങളാണ് പുറപ്പെടുവിച്ചുകൊണ്ടിരിക്കുന്നത്. ഇതിലടങ്ങിയ ആപത്ത് തിരിച്ചറിഞ്ഞ് രാഷ്ട്രീയ പാര്‍ട്ടികളെയും സമ്മതിദായകരെയും ബോധവത്കരിക്കേണ്ട മതേതര ബുദ്ധിജീവി സമൂഹവും മനുഷ്യാവകാശ പ്രസ്ഥാനങ്ങളും സാംസ്കാരിക നായകരും കുറ്റകരമായ മൗനംപാലിക്കുന്നുവെന്ന് മാത്രമല്ല, ഭാവി ഇന്ത്യ ഹിന്ദുത്വശക്തികളുടെ നിയന്ത്രണത്തിലായിരിക്കുമെന്ന കണക്കുകൂട്ടലില്‍ മോദി പക്ഷം ചേരാന്‍ പലരും വ്യഗ്രത കാട്ടുന്നുമുണ്ട്. പ്രമുഖ മതേതര വാദിയും ഹൈന്ദവ സാമൂഹിക പരിഷ്കരണത്തിന്‍െറ ശക്തനായ വക്താവുമായ സ്വാമി അഗ്നിവേശ്പോലും അക്കൂട്ടത്തിലുള്‍പ്പെടുന്നുവെന്ന വാര്‍ത്ത അമ്പരപ്പിക്കുന്നതാണ്. ഇതിനിടയിലും സത്യം തുറന്നുപറയാനും മതേതരത്വം നേരിടുന്ന ഭീഷണിയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാനും ധീരമായി രംഗത്തിറങ്ങുന്ന സാംസ്കാരിക പ്രവര്‍ത്തകരെ സംഘ്പരിവാര്‍ കൈയേറ്റംചെയ്യുന്നതായ റിപ്പോര്‍ട്ടുകളും വന്നുകൊണ്ടിരിക്കുന്നു. വാരാണസിയില്‍ മോദിയെ വിറപ്പിക്കുന്ന അരവിന്ദ് കെജ്രിവാളുടെ ആം ആദ്മി പാര്‍ട്ടിക്കാരും കാവിപ്പടയുടെ ആക്രമണത്തിനിരയാവുകയാണ്. ഫാഷിസത്തിന്‍െറ ചിരപരിചിത ശൈലി തന്നെ അതാണല്ളോ.
സ്വതേ അബല, പോരാഞ്ഞ് ഗര്‍ഭിണിയും എന്നുപറഞ്ഞതുപോലുള്ള അവസ്ഥയിലാണ് ഇന്ത്യന്‍ മതേതരത്വം. ഭരണഘടനയില്‍ എന്തെഴുതിവെച്ചാലും രാജ്യത്തെ വര്‍ഗീയതയില്‍നിന്നും ഫാഷിസത്തില്‍നിന്നും മുക്തമാക്കാനുള്ള നിശ്ചയദാര്‍ഢ്യം നാളിതുവരെ നയിച്ചവരും ഭരിച്ചവരുമായ പാര്‍ട്ടികള്‍ക്കോ നേതാക്കള്‍ക്കോ ഉണ്ടായില്ല. 2013ല്‍പോലും യു.പി, മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍, ബിഹാര്‍, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ ക്രമാതീതമായി വര്‍ധിച്ചുവെന്ന ആഭ്യന്തര മന്ത്രാലയത്തിന്‍െറ റിപ്പോര്‍ട്ട് സാന്ദര്‍ഭികമായി അനുസ്മരിക്കണം. ദേശീയതയുടെ പേരില്‍ ആസൂത്രിതമായി വളര്‍ത്തിയെടുത്ത സവര്‍ണ ഫാഷിസത്തോട് പ്രത്യക്ഷമോ പരോക്ഷമോ ആയി ബാന്ധവം സ്ഥാപിച്ചവരാണ് നമ്മുടെ മതേതര രാഷ്ട്രീയ നേതാക്കളിലും ഭരണാധികാരികളിലും വലിയൊരു വിഭാഗം. ശരിയായോ തെറ്റായോ പാകിസ്താനാണ് ഇന്ത്യയുടെ മുഖ്യ ശത്രു എന്ന പൊതുബോധം സൃഷ്ടിക്കപ്പെട്ടത് തീവ്രദേശീയതയുടെ വക്താക്കള്‍ക്ക് ന്യൂനപക്ഷ വിരോധം വളര്‍ത്താന്‍ മതിയായ അവസരമൊക്കുകയും ചെയ്തു. ഏതെങ്കിലും അളവില്‍ മതേതര പക്ഷത്ത് നിലയുറപ്പിച്ചവര്‍ തങ്ങളുടെ നിലപാടിന് കണ്ടത്തെിയ ന്യായീകരണമാവട്ടെ മതന്യൂനപക്ഷങ്ങളുടെ നിലനില്‍പും ഭാവിയും മാത്രമാണ്. ഇത് സ്വാഭാവികമായും മതന്യൂനപക്ഷങ്ങളില്ലായിരുന്നെങ്കില്‍ ഇന്ത്യ സമ്പദ്സമൃദ്ധമായ ഹിന്ദു രാഷ്ട്രമാവുമായിരുന്നു എന്ന അബദ്ധജടിലവും തീര്‍ത്തും അവാസ്തവികവുമായ ധാരണക്കവസരം സൃഷ്ടിച്ചു. പരസഹസ്രം ജാതികളും അതിനിന്ദ്യമായ ഉച്ചനീചത്വങ്ങളും അന്യാദൃശമായ സാമ്പത്തികാസമത്വങ്ങളും നടമാടുന്ന ഇന്ത്യയെ ഏക രാഷ്ട്രമാക്കി നിലനിര്‍ത്താനും പുരോഗതിയിലേക്ക് നയിക്കാനും മതനിരപേക്ഷ ജനാധിപത്യത്തെ പരമാവധി ഭദ്രമാക്കിയാലേ സാധിക്കൂ എന്ന സത്യമാണിവിടെ തമസ്കരിക്കപ്പെട്ടത്. തദ്ഫലമായി,  മതേതര ഇന്ത്യയുടെ മരണമണിയാണോ മുഴങ്ങുന്നതെന്ന് ന്യായമായും ആശങ്കിക്കണം.
 

മോദിക്കു കീഴിലെ മുസ്ലിം

Posted: 02 May 2014 08:31 PM PDT

Image: 

കഴിഞ്ഞമാസം ഓണ്‍ലൈനായി ഒരു ഇന്ത്യന്‍ ബാലപ്രസിദ്ധീകരണം വാങ്ങിയിരുന്നു. ’80കളുടെ മധ്യത്തിനുശേഷം ആദ്യമായാണ് ഇതുപോലൊന്ന് സ്വന്തമാക്കുന്നത്. കുട്ടിയായിരുന്ന അന്ന് കശ്മീരിലെ വീട്ടില്‍നിന്ന് സ്ഥിരമായി പുസ്തകശാലയിലത്തെി അമര്‍ചിത്രകഥയുടെയും മാര്‍വല്‍ കോമിക്സിന്‍െറയും ഡി.സിയുടെയും കൊച്ചുപുസ്തകങ്ങള്‍ വാങ്ങുക പതിവാണ്. അമര്‍ചിത്രകഥക്ക് സമാനമായി തയാറാക്കിയ ബാല്‍ നരേന്ദ്ര എന്ന പുസ്തകമാണ് കഴിഞ്ഞമാസം  ഞാന്‍ വാങ്ങിയത്. പാതി പ്രതീക്ഷയും മറ്റേ പാതി ഉത്കണ്ഠയും മനസ്സിലിരുത്തി വായന തുടങ്ങി. രാജ്യത്തെ സമ്പന്ന സംസ്ഥാനങ്ങളിലൊന്നായ ഗുജറാത്തിന്‍െറ മുഖ്യമന്ത്രിയും വിഘടന ഹിന്ദുത്വത്തിന്‍െറ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുമായ നരേന്ദ്ര  മോദിയുടെ ബാല്യകാല കഥകളാണ് പുസ്തകത്തിന്‍െറ പ്രമേയം. സദ്ഭരണത്തിന്‍െറയും വികസനത്തിന്‍െറയും കാര്യക്ഷമതയുടെയും മഹാപുരുഷനായി മോദിയെ ഉയര്‍ത്തിക്കാട്ടുകയെന്ന തെരഞ്ഞെടുപ്പ് പ്രചാരണ തന്ത്രത്തിന്‍െറ ഭാഗംതന്നെ ഇതും.
ഗുജറാത്തിലെ കൊച്ചുഗ്രാമങ്ങളിലൊന്നില്‍ ചായക്കച്ചവടക്കാരന്‍െറ മകനായി പിറന്ന ബാല നരേന്ദ്രന്‍ ധൈര്യം, നര്‍മം, സഹാനുഭൂതി, നന്മ, സാമര്‍ഥ്യം തുടങ്ങി എല്ലാ നന്മകളുടെയും പ്രതീകമാണ്. വെള്ളപ്പൊക്ക ദുരിതബാധിതര്‍ക്ക് സഹായമത്തെിക്കാന്‍ നാട്ടുചന്തയില്‍ അവനും ചായവില്‍പന നടത്തുന്നു. ഗ്രാമത്തിന്‍െറ മത പൈതൃകം പിന്തുടര്‍ന്ന് നിറയെ മുതലകളുള്ള ഒരു കായല്‍ കുറുകെ നീന്തുകയും ദ്വീപിന് നടുക്കുള്ള ക്ഷേത്രത്തിനു മുകളില്‍ കൊടിനാട്ടുകയും ചെയ്യുന്നുണ്ട്. ക്ളാസിലൊരിക്കല്‍ മുതിര്‍ന്ന കുട്ടികള്‍ സഹപാഠിയെ അപമാനിക്കുമ്പോള്‍ അവരുടെ ശരീരത്തില്‍ മഷികുടഞ്ഞ് പ്രതിഷേധിക്കുകയും തുടര്‍ന്ന് പ്രധാനാധ്യാപകന്‍െറ അടുത്ത് പരാതി എത്തിക്കുകയും ചെയ്യുന്നു.
മോദിയുടെ ഉറ്റ സുഹൃത്തായ ഗുജറാത്ത് വ്യവസായിയുടെ ഓണ്‍ലൈന്‍ കമ്പനി ഇന്‍ഫിബീം പുസ്തകം വിപണിയിലിറക്കിയത്, ബാല്യത്തിലുണ്ടെന്നു പ്രചരിപ്പിക്കുന്ന സകല നന്മകളും ഇപ്പോഴും അതേ അളവില്‍ മോദിയില്‍ നിലനില്‍ക്കുന്നുവെന്ന് വിശ്വസിപ്പിക്കാന്‍ തന്നെയാകണം. പക്ഷേ, ജനത്തിന്‍െറ കാഴ്ചപ്പാടില്‍ മോദി കടുത്ത വിഘടനവാദിയും വര്‍ഗീയവാദിയുമാണ്. ഗോധ്രയില്‍ ഓടുന്ന ട്രെയിനില്‍ 60 ഹിന്ദുക്കള്‍ കൊല്ലപ്പെട്ടതിന് പ്രതികാരമായി 2002ല്‍ സംസ്ഥാനത്തുടനീളം 1000ത്തിലേറെ മുസ്ലിംകളെ കൂട്ടക്കൊല നടത്തിയത് മോദി എല്ലാം കണ്ടുകൊണ്ടിരിക്കെയായിരുന്നു. നരഹത്യയില്‍ സര്‍ക്കാറിനും പൊലീസിനും പങ്കാളിത്തമുണ്ടെന്ന് മനുഷ്യാവകാശ കമീഷന്‍ റിപ്പോര്‍ട്ടും വ്യക്തമാക്കുന്നു.
നാടും വീടും വിടേണ്ടിവന്നവരെ അഭയാര്‍ഥി ക്യാമ്പുകളില്‍ സന്ദര്‍ശിക്കാനോ ന്യൂനപക്ഷത്തെ സംരക്ഷിക്കുന്നതില്‍ സര്‍ക്കാറിന് പറ്റിയ വീഴ്ചയില്‍ മാപ്പുപറയാനോ ഒരിക്കലും അദ്ദേഹം തയാറായിട്ടില്ല. മറിച്ച്, ഒരു ആക്രമണത്തിന് തിരിച്ചടി സ്വാഭാവികമാണെന്നും കാറിനടിയില്‍ നായക്കുഞ്ഞ് കുടുങ്ങിയാല്‍ തോന്നുന്ന സഹതാപം മാത്രമേ ഉള്ളൂവെന്നുമായിരുന്നു പ്രതികരണം. മാധ്യമങ്ങളെ നിയന്ത്രിക്കാനായില്ളെന്നു മാത്രമാണ് തന്‍െറ ഖേദമെന്നും ഒരിക്കല്‍ അദ്ദേഹം പ്രതികരിച്ചുകണ്ടു. പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായിട്ടുപോലും വിഘടനത്തിന്‍െറ രീതികള്‍ അദ്ദേഹം ഉപേക്ഷിച്ചില്ളെന്നതാണ് സത്യം. അദ്ദേഹത്തിന്‍െറ കക്ഷിയായ ഭാരതീയ ജനതാപാര്‍ട്ടിയും അതേവഴിയില്‍ തന്നെ. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ മത്സര രംഗത്തുള്ള 449 ബി.ജെ.പി സ്ഥാനാര്‍ഥികളില്‍ എട്ടുപേരൊഴികെ എല്ലാവരും ഹിന്ദുക്കള്‍. പാര്‍ട്ടി പുറത്തിറക്കിയ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ രാമക്ഷേത്ര പുനര്‍നിര്‍മാണം വീണ്ടും അവതരിക്കുന്നു. 1992ല്‍ അയോധ്യയിലെ മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ടു നടന്ന വര്‍ഗീയ സംഘര്‍ഷങ്ങളില്‍ ആയിരക്കണക്കിന് പേരാണ് രാജ്യം മുഴുക്കെ പൊട്ടിപ്പുറപ്പെട്ട വര്‍ഗീയ കലാപങ്ങളില്‍ കുരുതിക്കിരയായത്. മോദിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന വ്യാജേന മൂന്നു പേര്‍ അറുകൊല ചെയ്യപ്പെട്ട സംഭവത്തില്‍ മുന്‍ ഗുജറാത്ത് മന്ത്രിയും മോദിയുടെ വിശ്വസ്തനുമായ അമിത് ഷാ വിചാരണ കാത്തുകഴിയുകയാണ് (ആരോപണങ്ങള്‍ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് അദ്ദേഹം പറയുന്നു). കഴിഞ്ഞ സെപ്റ്റംബറില്‍ വര്‍ഗീയ സംഘട്ടനങ്ങളുടെ പരമ്പരതന്നെ നടന്ന യു.പിയില്‍ വരെ ഹിന്ദുക്കള്‍ക്കിടയില്‍ മുസ്ലിം വിരുദ്ധ വികാരം ആളിപ്പടര്‍ത്തുകയാണ് അമിത് ഷായുടെ പ്രസംഗങ്ങള്‍.
വാചാടോപങ്ങളില്‍ തീരുന്നില്ല പ്രശ്നം. 2001 മുതല്‍ മോദി മുഖ്യമന്ത്രിയായി തുടരുന്ന ഗുജറാത്തിന്‍െറ അനുഭവംവെച്ചു വായിച്ചാല്‍, പൊതുതെരഞ്ഞെടുപ്പിലെ വിജയം ഇന്ത്യയിലെ 16.5 കോടി മുസ്ലിംകളുടെ പാര്‍ശ്വവത്കരണവും പിന്നാക്കവും ഒന്നുകൂടി വര്‍ധിപ്പിക്കും, തീര്‍ച്ച. 60 ലക്ഷം ജനങ്ങളും 30 ലക്ഷം സ്വകാര്യ വാഹനങ്ങളുമായി ഗുജറാത്തിലെ ഏറ്റവും വലിയ മെട്രോ നഗരമാണിന്ന് അഹ്മദാബാദ്. ഓഫിസ് സമുച്ചയങ്ങള്‍, ആകാശം ചുംബിച്ചുനില്‍ക്കുന്ന രമ്യഹര്‍മ്യങ്ങള്‍, തിരക്കുപിടിച്ച തെരുവോരങ്ങള്‍, ഷോപിങ് മാളുകള്‍ തുടങ്ങിയവ പഴയ നഗരപ്രാന്തങ്ങളെ വിഴുങ്ങിക്കഴിഞ്ഞു. ജനങ്ങളുടെ പാത എന്നു പേരിട്ട്, ബസുകള്‍ക്കു മാത്രം പ്രത്യേക ഇടനാഴികള്‍ തീര്‍ത്ത് മുന്തിയ പൊതുഗതാഗത സംവിധാനവും ഇവിടെ പ്രവര്‍ത്തിക്കുന്നു.
പക്ഷേ, നഗരത്തിന്‍െറ എല്ലാ പ്രൗഢിയും ജുഹാപുരയില്‍ അവസാനിക്കും, അഹ്മദാബാദിന്‍െറ മധ്യത്തില്‍ നാലു ലക്ഷം പേര്‍ ഞെരുങ്ങിക്കഴിയുന്ന ഈ മുസ്ലിം ഗെറ്റോവില്‍. കഴിഞ്ഞ ദിവസം സുഹൃത്തിനൊപ്പം സ്കൂട്ടറില്‍ അവിടെ പോയിരുന്നു. പൊടിയില്‍ കുതിര്‍ന്ന പ്രധാന വീഥിയോടുചേര്‍ന്ന് വെളുപ്പിലും ഇളം മഞ്ഞയിലുമായി ചില താമസ കെട്ടിടങ്ങളും കച്ചവട കേന്ദ്രങ്ങളുമുണ്ടിവിടെ. ഒരു ബഹുനില കെട്ടിടവും ശ്രദ്ധിച്ചു, നിയോണ്‍ വെളിച്ചത്തില്‍ കമ്യൂണിറ്റി ഹാള്‍ ആണിതെന്നു വ്യക്തം. ശീതീകരണ സംവിധാനത്തോടുകൂടിയെന്ന് എഴുതിവെച്ച ഒരു റസ്റ്റാറന്‍റുമുണ്ട്... അവസാനിച്ചു. ഉള്ളിലേക്ക് കടന്നുചെല്ലുന്തോറും റോഡുകള്‍ വീതികുറഞ്ഞും കെട്ടിടങ്ങള്‍ അഴുക്കുപുരണ്ടും  ജനസാന്ദ്രത ഇരട്ടിച്ചും പിന്നാക്കം മുഖത്തെഴുതിവെച്ചുമിരിക്കുന്നു. പെട്ടെന്നാണ് ഗെറ്റോവിന്‍െറ അവസാന ഭാഗത്തത്തെിയത്. അടര്‍ന്നുപൊളിഞ്ഞ പെയിന്‍റുമായി ചെറിയ ഒറ്റനില കെട്ടിടങ്ങളുടെ നീണ്ട വരികള്‍. തൊട്ടുമുന്നില്‍ ഒരു ഫുട്ബാള്‍ മൈതാനത്തോളം വലുപ്പത്തിലുള്ള ഒഴിഞ്ഞ സ്ഥലത്ത് പൊട്ടിയ ഇഷ്ടികകള്‍ക്കുമേല്‍ ചാടി തൊട്ടുകളിക്കുന്ന നിരവധി കുട്ടികള്‍. ‘അതിര്‍ത്തി ഇതാണ്’ സുഹൃത്ത് പറഞ്ഞു. അപ്പുറം വലിയ ഒരു കോണ്‍ക്രീറ്റ് ഭിത്തി ഉയര്‍ന്നുനില്‍ക്കുന്നു, മുറിച്ചുകടക്കാനുള്ള പഴുതടച്ച് മുകളില്‍ കമ്പിവേലിയും നിരീക്ഷണ കാമറകളും. അതിനുമപ്പുറം മധ്യവര്‍ഗ ഹിന്ദുകുടുംബങ്ങള്‍ താമസിക്കുന്ന ശീതീകരിച്ച ആഡംബര ഭവനങ്ങള്‍.
കൊട്ടിഗ്ഘോഷിച്ച മോദിയുടെ വികസനവണ്ടി അതിര്‍ത്തിയില്‍ അവസാനിച്ചതായി തോന്നി. ബസ് ശൃംഖല ജുഹാപുരയുടെ കിലോമീറ്ററുകള്‍ അകലെ അവസാനിക്കുന്നു. പദ്ധതിയിട്ട മെട്രോ പാതയും ഇവിടെ വഴിതെറ്റിയാണ് പോകുക. മോദിയുടെ അടുത്ത സുഹൃത്തായ വന്‍ വ്യവസായി നടത്തുന്ന ഗ്യാസ് വിതരണ പൈപ്ലൈനുകള്‍ക്കും ജുഹാപുരയില്‍ ‘സ്റ്റോപി’ല്ല. ‘വെയിലും മഴയും കാറ്റും ജുഹാപുരയിലുള്ളവര്‍ക്കു മാത്രം പറഞ്ഞതാണ്’ പ്രദേശവാസിയായ ആസിഫ് പത്താന്‍ പറയുമ്പോള്‍ വാക്കുകള്‍ക്ക് പരിഹാസച്ചുവ. ‘ജല നികുതി ബില്‍ പതിവായി കിട്ടും അടക്കുകയും ചെയ്യും. പക്ഷേ, കുടിവെള്ള വിതരണത്തിന് ഇവിടെ പൈപ്പില്ല. പകരം ആശ്രയിക്കുന്ന കുഴല്‍ക്കിണറുകള്‍ ചുരത്തുന്നതാകട്ടെ  ഉപ്പുവെള്ളവും.’
പത്താന്‍ 1988 മുതല്‍ ജുഹാപുരയില്‍ വസിക്കുന്നുണ്ട്. വിരമിച്ച ജില്ലാ ജഡ്ജിയായ പിതാവ് ഒരു ഹിന്ദുവില്‍നിന്ന് വീടുവാങ്ങുമ്പോള്‍ പറഞ്ഞത്, ‘കൊടുങ്കാറ്റ് വന്നാല്‍ വീടണയാന്‍ 10 മിനിറ്റിലേറെ വരില്ളെ’ന്നാണ്. അന്ന് ശക്തമായിരുന്ന വര്‍ഗീയ സംഘട്ടനങ്ങളില്‍നിന്ന് ഇതു രക്ഷാകവചമാണെന്നര്‍ഥം. ’70കളിലും ’80കളിലും ഹിന്ദുവും മുസ്ലിമും ഒന്നിച്ചാണ് ജുഹാപുരയില്‍ വസിച്ചിരുന്നത്. പക്ഷേ, 1985ലും 1992ലും പിന്നീട് 2002ലും കലാപങ്ങള്‍ അഹ്മദാബാദിനെ പിടിച്ചുകുലുക്കിയതോടെ മുസ്ലിംകള്‍ കൂട്ടമായി ഇവിടെ കുടിയേറിത്തുടങ്ങി ഒന്നിച്ചായാല്‍ കൂടുതല്‍ സുരക്ഷിതത്വം തോന്നുമല്ളോ. മുന്‍വിധികള്‍ കലാപങ്ങളെ സൃഷ്ടിക്കുന്നു. കലാപങ്ങളാകട്ടെ, മുന്‍വിധികളെ ഇരട്ടിയാക്കുകയും ചെയ്യുന്നു. ജുഹാപുരയില്‍ 2002നുശേഷം ജനസംഖ്യ ഇരട്ടിയായതിന് കാരണവും വേറെയല്ല.
കലാപത്തിനുശേഷം അധ്യാപകനായ പത്താന്‍ ജുഹാപുരയിലെ കുട്ടികളെ പഠിപ്പിച്ചുതുടങ്ങി. ആ ജോലി ഏറെ വൈകാതെ രാജിവെച്ച ശേഷം പരിസരത്തെ വിശാലമായ ഭൂമി വാങ്ങി സ്വന്തമായി വിദ്യാലയം പണിതു. ഗുജറാത്തി, ഇംഗ്ളീഷ് ഭാഷകളില്‍ വിദ്യനല്‍കുന്ന ഇവിടെ 1,300 കുട്ടികള്‍ പഠിക്കുന്നു. ‘ഞങ്ങള്‍ക്കു ഞങ്ങളെ സഹായിക്കാതെ വയ്യ’ പത്താന്‍ പറയുന്നു. പക്ഷേ, ഈ സ്വയംസഹായം ഇവിടെ ജുഹാപുരയിലേ നടക്കൂ. അഹ്മദാബാദിന്‍െറ തെക്കേ അറ്റത്തുള്ള വിശാലമായ നരോല്‍ മേഖലയിലത്തെണം. ഒരു കാലത്ത്,  അതിസമ്പന്നമായ ഒരു രാഷ്ട്രീയ കുടുംബം കൈവശംവെച്ച ഭൂപ്രദേശമാണിത്. കലാപത്തിനിരയായവരെ പുനരധിവസിപ്പിക്കാന്‍ മോദി സര്‍ക്കാര്‍ വിസമ്മതിച്ചപ്പോള്‍ മതനിരപേക്ഷ, ഇസ്ലാമിക സംഘടനകളും മുസ്ലിം നിര്‍മാതാക്കളും സംഘടിച്ച് ഭൂമിവാങ്ങി ആസ്ബെസ്റ്റോസ് ഷീറ്റ് വിരിച്ച 120ഓളം കൊച്ചുവീടുകള്‍ ഒരുക്കി. അഹ്മദാബാദിനടുത്തുള്ള നരോദപാട്യയില്‍ വീടും താമസവും നഷ്ടമായവരെ താമസിപ്പിച്ച ഇവിടെ പൗരന്മാരുടെ പട്ടണം എന്നാണ് അറിയപ്പെടുന്നത്. ഇതിനു തൊട്ടുചേര്‍ന്ന് ഒരു കൂറ്റന്‍ മാലിന്യക്കൂമ്പാരവും കാണാം.
കഴിഞ്ഞ ആഴ്ച ഈ മാലിന്യക്കൂനക്കരികില്‍ ചെന്നപ്പോള്‍ അത് പുകഞ്ഞുകത്തുന്നുണ്ട്. കടുത്ത വേനല്‍ച്ചൂടില്‍ ഇതില്‍നിന്നുയരുന്ന പുകച്ചുരുളുകള്‍ ചാരവര്‍ണത്തിലുള്ള മേഘങ്ങളായി ആകാശത്തേക്കു മാത്രമല്ല, താല്‍ക്കാലികമായി കെട്ടിയുയര്‍ത്തിയ താമസകേന്ദ്രങ്ങളിലേക്കും ചുരുണ്ടുകയറുന്നുണ്ട്. എനിക്ക് ശ്വാസം മുട്ടുന്നതായി തോന്നി. ഛര്‍ദിക്കാതിരിക്കാന്‍ പാടുപെട്ടു. ഇവിടെ താമസം തുടങ്ങി ഓരോ വര്‍ഷവും ശരീരം കൂടുതല്‍ ക്ഷീണംപിടിക്കുകയാണെന്ന് നരോദപാട്യയില്‍നിന്ന് വന്ന മുഹ്സിന്‍ സയിദ് പറയുന്നു. തൊട്ടടുത്ത ഫാക്ടറിയില്‍ ആശാരിയായി ജോലി നോക്കുകയാണ് ഈ 25 കാരന്‍. ‘പഴയതുപോലെ ഓടാനാകുന്നില്ല, ഭക്ഷണം കഴിക്കാനും. സന്ധികളില്‍ വേദന കലശലാണ്. വൃക്കകളിലെ കല്ലിന് ശസ്ത്രക്രിയ പറഞ്ഞിട്ടുണ്ട്’ മുഹ്സിന്‍ പരിഭവം പങ്കുവെച്ചു. ഈ ഗെറ്റോയില്‍ കഴിയാന്‍ വിധിക്കപ്പെട്ട ഓരോരുത്തരുടെയും ആയുസ്സിന്‍െറ പുസ്തകത്തില്‍നിന്ന് ഒരു പതിറ്റാണ്ട് നഷ്ടമാകുകയാണെന്നും അവന്‍ പറഞ്ഞു.
ജീവിത സാഹചര്യം മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ട് പലതവണ നല്‍കിയ പരാതികള്‍ക്കൊന്നും മറുപടിപോലുമുണ്ടായില്ളെന്ന് മുഹ്സിന്‍െറ  പിതാവ് വ്യക്തമാക്കി. ആഴ്ചയിലൊരിക്കല്‍ അഹ്മദാബാദിലെ ഹോസ്പിറ്റലുകളില്‍നിന്നുള്ള മാലിന്യങ്ങള്‍ പരിസരത്തെ മാലിന്യക്കൂനയില്‍ കൊണ്ടുവന്ന് തള്ളും. ബാന്‍ഡേജുകള്‍, മരുന്നുകള്‍ തുടങ്ങി കാലാവധി കഴിഞ്ഞതെല്ലാം. ഇവ തള്ളിയ അടുത്ത നിമിഷം ഞങ്ങളറിയും ആശുപത്രി മാലിന്യമാണെന്ന്, അത്രയും രൂക്ഷമാണ് അവയില്‍നിന്നുള്ള ദുര്‍ഗന്ധം. ചില ദിവസങ്ങളില്‍ ചത്ത ജീവികളുടെ ജഡങ്ങളും ഇവിടെ തള്ളും. അന്നു വൈകീട്ട്, റൂമിലത്തെിയപ്പോള്‍ ‘ബാല്‍ നരേന്ദ്ര’യിലെ ഒരു കഥകൂടി ഞാന്‍ വായിച്ചു. നാഷനല്‍ കാഡറ്റ് കോര്‍പ്സ് ക്യാമ്പിലായിരിക്കെ, ഒരു ദിവസം മരത്തില്‍ പട്ടത്തിന്‍െറ ചരടില്‍ കുടുങ്ങിയ പ്രാവിനെ അവന്‍ കാണുന്നു. വായില്‍ ബ്ളേഡ് കടിച്ചുപിടിച്ച്, മരത്തില്‍ പിടിച്ചുകയറിയ അവന്‍ പരിക്കേറ്റ കിളിയെ രക്ഷിക്കുന്നു. ഇതുവായിച്ചപ്പോള്‍ ജുഹാപുരയിലെ മലിനജലവും നരോദിലെ മാലിന്യക്കൂനയും ഓര്‍ത്തുപോയി, പ്രധാനമന്ത്രിയായ നരേന്ദ്രന്‍ ആ ബ്ളേഡ് എങ്ങനെ ഉപയോഗിക്കുമെന്നും.
(ന്യയോര്‍ക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ പത്രപ്രവര്‍ത്തകനാണ് ലേഖകന്‍)

എ.പി. അബ്ദുല്‍ ഖാദര്‍ മൗലവി അന്തരിച്ചു

Posted: 02 May 2014 07:51 PM PDT

Image: 

കോട്ടക്കല്‍: കേരള നദ് വത്തുല്‍ മുജാഹീദിന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും ഇസ്ലാമിക പണ്ഡിതനുമായ എ.പി. അബ്ദുല്‍ ഖാദര്‍ മൗലവി(81) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോട്ടക്കല്‍ അല്‍മാസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹം ശനിയാഴ്ച്ച രാവിലെ ഏഴുമണിയോടെയാണ് അന്തരിച്ചത്. ഖബറടക്കം ഇന്ന് വൈകുന്നേരം അഞ്ചിന് എടവണ്ണ പത്തപിരിയം എരൂല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
ഏപ്രില്‍ 28-നായിരുന്നു അസുഖത്തെ തുടര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രമേഹവുമുണ്ടായിരുന്ന ഇദ്ദേഹത്തെ രോഗം മൂര്‍ഛിച്ചതോടെ വെള്ളിയാഴ്ച  വൈകുന്നേരത്തോടെ ഐ.സി.യു വിലേക്ക് മാറ്റുകയായിരുന്നു. എടവണ്ണ പത്തപിരിയം സ്വദേശി പരേതനായ അടത്തില്‍ പറമ്പില്‍ സൈനുദ്ദീന്‍ മുസ്ലിയാരുടെയും കിളിയം കുന്നത്ത് ഫാത്തിമയുടെയും മകനാണ്.
71 മുതല്‍ 96 വരെ കെ.എന്‍.എം സെക്രട്ടറിമാരില്‍ ഒരാളായിരുന്നു. പിന്നീട് 1996 മുതല്‍ കെ.എന്‍.എം സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്. കേരള ഹിലാല്‍ കമ്മിറ്റി ചെയര്‍മാന്‍, കെ.എന്‍.എം മുഖപത്രമായ അല്‍-മനാറിന്‍െറ മുഖ്യപത്രാധിപര്‍, എടവണ്ണ ജാമിഅ നദ്വിയ സ്ഥാപനങ്ങളുടെ മാനേജിങ് ട്രസ്റ്റി, കേരള ഹജ്ജ്കമ്മിറ്റിയംഗം, പാവിട്ടപ്പുറം അല്‍സബാഹ് എഡ്യുക്കേഷന്‍ ട്രസ്റ്റ് ചെയര്‍മാന്‍, പുളിക്കല്‍ ജാമിഅ സലഫിയ വൈസ് ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
കോഴിക്കോട് വിവിധയിടങ്ങളില്‍ പളളിദര്‍സുകളിലായിരുന്നു പ്രാഥമിക പഠനം. പിന്നീട് ഫാറൂഖ് കോളജ് റൗദത്തുല്‍ ഉലൂം അറബിക് കോളജില്‍ നിന്ന് അഫ്ദലുല്‍ ഉലമാ ബിരുദം നേടി. ബിരുദമെടുത്ത ശേഷം വിളയില്‍ പറപ്പൂര്‍ സ്കൂളില്‍ അറബിക് അധ്യാപകനായി ജോലിയില്‍ കയറി. തുടര്‍ന്ന് എടവണ്ണ ഇസ്ലാഹിയ ഓറിയന്‍്റല്‍ ഹൈസ്കൂള്‍, അരീക്കോട് സുല്ലമുസലാംറബിക് കോളജ്,  വളവന്നൂര്‍ അന്‍സാര്‍  അറബിക് കോളജ് എന്നിവിടങ്ങളില്‍ അധ്യാപകനായി. വളവന്നൂര്‍ അറബിക് കോളജില്‍ നിന്നും പ്രിന്‍സിപ്പലായി വിരമിച്ചു. പിന്നീട് 93 മുതല്‍ എടവണ്ണ ജാമിഅ നദ്വിയ അറബിക് കോളജിന്‍െറ പ്രിന്‍സിപ്പലായിരുന്നു.
ഭാര്യ: ഒതായി കാരപ്പഞ്ചേരി ഹലീമ.
മക്കള്‍: ആരിഫ് സെയ്ന്‍(അധ്യാപകന്‍, അരീക്കോട് സുല്ലമുസലാം കോളജ്),  ജൗഹര്‍ സാദത്ത്(പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് എടവണ്ണ ഓറിയന്‍റല്‍ ഹയര്‍ സെക്കസ്കൂള്‍), ബുഷ്റ ആമയൂര്‍, ലൈല, ഷുഹൂദ ചങ്ങരംകുളം,
മരുമക്കള്‍: കെ.സി ഷാഹിന, ഇ.കെ.നുബ്ല, ഉമര്‍ മണ്ണിശ്ശേരി(ദമാം), എം.എം. അക്ബര്‍( ഡയറക്ടര്‍ നിച്ച് ഓഫ് ട്രൂത്ത്), ആഷിഖ് ചങ്ങരം കുളം.
 

ചെന്നൈക്ക് 34 റണ്‍സ് ജയം

Posted: 02 May 2014 12:25 PM PDT

Image: 

റാഞ്ചി: രവീന്ദ്ര ജദേജയും ആര്‍. അശ്വിനും ചേര്‍ന്നൊരുക്കിയ സ്പിന്‍ കുരുക്കില്‍ കൊല്‍ക്കത്ത വീണു. യു.എ.ഇയില്‍നിന്ന് ഇന്ത്യയിലേക്ക് കൂടുമാറിയ ഐ.പി.എല്‍ പ്രഥമ മത്സരത്തില്‍ ചെന്നൈക്ക് 34 റണ്‍സ് അനായാസ ജയം. 149 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ യൂസുഫ് പത്താന്‍െറ അവസാന വെടിക്കെട്ടും റോബിന്‍ ഉത്തപ്പയുടെ 47 റണ്‍സും രക്ഷിച്ചില്ല. നാല് ഓവറില്‍ 12 റണ്‍സ് മാത്രം വിട്ടുനല്‍കിയാണ് ജദേജ നാലു വിക്കറ്റ് വീഴ്ത്തിയത്. മോഹിത് ശര്‍മ മൂന്നു വിക്കറ്റെടുത്തു.
മഴ തടസ്സപ്പെടുത്തിയതിനെ തുടര്‍ന്ന് 17 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റുചെയ്ത ചെന്നൈ മൂന്നു വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് 148 റണ്‍സ് എന്ന ഭേദപ്പെട്ട സ്കോറിലത്തെിയത്. അര്‍ധ സെഞ്ച്വറി നേടിയ ബ്രണ്ടന്‍ മക്കല്ലം, 31 റണ്‍സെടുത്ത സുരേഷ് റെയ്ന എന്നിവര്‍ ചെന്നൈക്കുവേണ്ടി മെച്ചപ്പെട്ട പ്രകടനം നടത്തിയപ്പോള്‍ കൊല്‍ക്കത്തയുടെ ഷകീബുല്‍ ഹസന്‍ രണ്ടു വിക്കറ്റെടുത്തു. ആന്ദ്രെ റസലിനാണ് അവശേഷിച്ച ഏക വിക്കറ്റ്.
ചെന്നൈ നിരയില്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണി പുറത്താകാതെ 22 റണ്‍സും രവീന്ദ്ര ജദേജ 17 റണ്‍സും നേടി മികച്ച പിന്തുണ നല്‍കി. ഓപണര്‍ ഡ്വെിന്‍ സ്മിത്ത് 16 റണ്‍സെടുത്തു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP