തിരുവനന്തപുരത്തെ കൂട്ട ആത്മഹത്യ: കുടുംബത്തിന്‍െറ പരാതി പൊലീസ് ഒത്തുതീര്‍പ്പാക്കി Madhyamam News Feeds |
- തിരുവനന്തപുരത്തെ കൂട്ട ആത്മഹത്യ: കുടുംബത്തിന്‍െറ പരാതി പൊലീസ് ഒത്തുതീര്‍പ്പാക്കി
- മലൈസ്വാമിയെ എ.ഐ.എ.ഡി.എം.കെയില്‍ നിന്ന് പുറത്താക്കി
- രോഹിത്തിന്റെ അമ്മ ഇനി തിവാരിയുടെ ഭാര്യ
- ദക്ഷിണ കൊറിയന്‍ കപ്പല്‍ അപകടം; ജീവനക്കാര്‍ക്കുമേല്‍ കുറ്റം ചുമത്തി
- സ്പോണ്‍സര്‍ഷിപ്പ് സമ്പ്രദായം നിര്‍ത്തും; എക്സിറ്റ് പെര്‍മിറ്റ് അധികൃതര്‍ നേരിട്ട് നല്‍കും
- ദുബൈ ക്രീക്ക് വികസന പദ്ധതിക്ക് ശൈഖ് മുഹമ്മദിന്‍െറ അംഗീകാരം
- അച്ഛന്‍െറ ഓര്‍മയില്‍ വിതുമ്പി ആന്‍ അഗസ്റ്റിന്
- നിലക്കാതിരിക്കട്ടെ, സെപ്റ്റയുടെ ജീവഗാനം
- തുര്‍ക്കി ഖനിയപകടം: പ്രതിഷേധവുമായി തൊഴിലാളി യൂനിയന്‍
- സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 22,320 രുപ
തിരുവനന്തപുരത്തെ കൂട്ട ആത്മഹത്യ: കുടുംബത്തിന്‍െറ പരാതി പൊലീസ് ഒത്തുതീര്‍പ്പാക്കി Posted: 15 May 2014 12:59 AM PDT Image: തിരുവനന്തപുരം: കിഴക്കേമുക്കോലയില്‍ അഞ്ചംഗ കുടുംബം കൂട്ട ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുടുംബത്തിന്‍്റെ പരാതി രണ്ടുമാസം മുമ്പ്് പൊലീസ് ഒത്തുതീര്‍പ്പാക്കിയതായി റിപ്പോര്‍ട്ട്. താമസിക്കുന്ന വീടൊഴിപ്പിക്കാന്‍ ശ്രമിക്കുന്നു എന്നായിരുന്നു മനോഹരന്‍ ആശാരിയുടെ പരാതി. ഭൂമി രജിസ്റ്റര്‍ ചെയ്ത് കൈവശപ്പെടുത്തിയ പേട്ടയിലെ രാജന്‍ ബാബുവിനെതിരെ ആയിരുന്നു പരാതി. കേസെടുക്കാന്‍ പൊലിസ് തയ്യാറായില്ല. ഇരുകക്ഷികളെയും വിളിച്ചുവരുത്തിയപ്പോള്‍ 2014 ഡിസംബര്‍ വരെ താമസിക്കാന്‍ മനോഹരന്‍ ആശാരിക്ക് അവകാശം നല്‍കിയാണ് 2012ല്‍ ഭൂമി റജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് വ്യക്തമായി. ഇതുപ്രകാരം ഒത്തുതീര്‍പ്പ് കരാറുണ്ടാക്കി അന്ന് പൊലീസ് പ്രശ്നം തീര്‍പ്പാക്കുകയായിരുന്നു. രഹസ്യ വിവരത്തെ തുടര്‍ന്ന് മണ്ണന്തല പൊലീസ് സ്റ്റേഷനില്‍ പരിശോധന നടത്തിയാണ് പ്രത്യേക അന്വേഷണ സംഘം പഴയ പരാതി കണ്ടത്തെിയത്. |
മലൈസ്വാമിയെ എ.ഐ.എ.ഡി.എം.കെയില്‍ നിന്ന് പുറത്താക്കി Posted: 15 May 2014 12:08 AM PDT Image: ചെന്നൈ: എ.ഐ.എ.ഡി.എം.കെ നേതാവ് മലൈസ്വാമിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. നരേന്ദ്ര മോദിയെയും ബി.ജെ.പിയെയും പിന്തുണക്കാന്‍ എ.ഐ.എ.ഡി.എം.കെ ഒരുക്കമാണെന്ന് പറഞ്ഞതിനാണ് നടപടി. എ.ഐ.എ.ഡി.എം.കെയുടെ രാജ്യസഭാംഗമാണ് മലൈസ്വാമി. മോദിയും ജയലളിതയും സുഹൃത്തുക്കളാണെന്നും ഫലപ്രഖ്യാപനാനന്തരം ആവശ്യമെങ്കില്‍ മോദിയെയും ബി.ജെ.പിയും പിന്തുണക്കാന്‍ ഒരുക്കമാണെന്നുമായിരുന്നു മലൈസ്വാമി കഴിഞ്ഞദിവസം പറഞ്ഞത്. ഫലപ്രഖ്യാപനത്തിന് ശേഷം ഭാവിപരിപാടികള്‍ ആലോചിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷ ജയലളിത കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. |
രോഹിത്തിന്റെ അമ്മ ഇനി തിവാരിയുടെ ഭാര്യ Posted: 14 May 2014 11:59 PM PDT Image: ലക്നൗ: കോണ്‍ഗ്രസ് നേതാവും ആന്ധ്രപ്രദേശ് മുന്‍ ഗവര്‍ണറുമായ എന്‍.ഡി തിവാരി വീണ്ടും വിവാഹിതനായി. ഡി.എന്‍.എ പരിശോധനയിലൂടെ ദല്‍ഹി ഹൈകോടതി മകനായി സ്ഥിരീകരിച്ച 34കാരനായ രോഹിത് ശേഖറിന്‍െറ അമ്മ ഉജ്വല ശര്‍മയെയാണ് നിയമപ്രകാരം 88കാരന്‍ തിവാരി വിവാഹം കഴിച്ചത്. നേരത്തെ രോഹിത് ശേഖറിനെയും അമ്മ ഉജ്വല ശര്‍മയെയും തിവാരി അംഗീകരിച്ചിരുന്നില്ല. ഇതേതുടര്‍ന്ന് 2008ല്‍ രോഹിത് കോടതിയെ സമീപിക്കുകയും ഡി.എന്‍.എ പരിശോധന നടത്തണമെന്ന ആവശ്യം ഉന്നയിക്കുകയും ചെയ്തു. തുടര്‍ന്ന് സുപ്രീംകോടതിയുടെ നിര്‍ദേശം പ്രകാരം തിവാരി ഡി.എന്‍.എ പരിശോധനക്ക് വിധേയനായി. ആറ് വര്‍ഷം നീണ്ട നിയമ പോരാട്ടത്തിന് ശേഷം 2012 ജൂലൈ 27ന് രോഹിത് ശര്‍മയുടെ പിതാവ് തിവാരിയാണെന്ന് സ്ഥിരീകരിച്ച് ഹൈകോടതി ഉത്തരവ് പുറപ്പെടുവിച്ചു. തുടര്‍ന്ന് രോഹിത്തിനെ തന്‍െറ വസതിയിലേക്ക് ക്ഷണിച്ച തിവാരി ആദ്യമായി മകനുമായി സംസാരിച്ചു. അതേസമയം, 2009ല്‍ മൂന്ന് സ്ത്രീകളുമായി ബന്ധപ്പെട്ടുണ്ടായ ലൈംഗികാപവാദ കേസിനെ തുടര്‍ന്ന് ആന്ധ്രപ്രദേശ് ഗവര്‍ണര്‍ സ്ഥാനം ഒഴിയാന്‍ തിവാരി നിര്‍ബന്ധിതനാവുകയായിരുന്നു. |
ദക്ഷിണ കൊറിയന്‍ കപ്പല്‍ അപകടം; ജീവനക്കാര്‍ക്കുമേല്‍ കുറ്റം ചുമത്തി Posted: 14 May 2014 11:52 PM PDT Image: സിയോള്‍: കഴിഞ്ഞ മാസം ദക്ഷിണ കൊറിയയില്‍ നടന്ന കപ്പല്‍ അപകടത്തില്‍ കപ്പല്‍ ജീവനക്കാരായ 15 പേര്‍ക്കുമേല്‍ കുറ്റം ചുമത്തി. ഇതില്‍ നാലു പേര്‍ക്കുമേല്‍ നരഹത്യാ കുറ്റമാണ് ചുമത്തിയത്. ഇവര്‍ക്കെതിരിലുള്ള വിചാരണ ഏതാനും ദിവസങ്ങള്‍ക്കകം തുടങ്ങുമെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. കൃത്യ നിര്‍വഹണം നടത്തി കപ്പലിലെ യാത്രക്കാരെ രക്ഷിക്കാതിരുന്നതിനാണ് ക്യാപ്റ്റനടക്കം നാലു പേര്‍ക്കെതിരില്‍ നരഹത്യാ കുറ്റം ചുമത്തിയത്. ക്യാപ്റ്റനും ജീവനക്കാരും അപകട മുനമ്പില്‍ യാത്രക്കാരെ ഉപേക്ഷിച്ചു രക്ഷപ്പെട്ടു എന്ന ആരോപണം നേരത്തെ ശക്തമായിരുന്നു. ഏപ്രില്‍ 16 നാണ് ജെജു ദ്വീപിലേക്ക് പുറപ്പെട്ട 476 പേരുമായി കപ്പല്‍ മുങ്ങിയത്. ഇതില്‍ ഭൂരിഭാഗവും വിദ്യാര്‍ഥികള്‍ ആയിരുന്നു. നൂറോളം പേരെ ഇനിയും കണ്ടത്തൊനായിട്ടില്ല. രാജ്യത്തുണ്ടായിട്ടുള്ള കപ്പല്‍ അപകടങ്ങളില്‍ ഏറ്റവും വലുതാണിത്. |
സ്പോണ്‍സര്‍ഷിപ്പ് സമ്പ്രദായം നിര്‍ത്തും; എക്സിറ്റ് പെര്‍മിറ്റ് അധികൃതര്‍ നേരിട്ട് നല്‍കും Posted: 14 May 2014 11:44 PM PDT Image: ദോഹ: ഖത്തറില്‍ സമഗ്ര പരിഷ്കാരങ്ങള്‍ക്ക് വിധേയമായ, പുതിയ തൊഴില്‍ നിയമം ഉടന്‍ നടപ്പില്‍വരുമെന്ന് ആഭ്യന്തര-തൊഴില്‍ മന്ത്രാലയം അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നിലവിലുളള സ്പോണ്‍സര്‍ഷിപ്പ് സമ്പ്രദായം നിര്‍ത്തലാക്കുന്നതും വിദേശികള്‍ക്ക് രാജ്യത്ത് നിന്ന് പുറത്തുപോകാനുളള എക്സിറ്റ് അനുമതി നല്‍കാനുളള അധികാരം സ്പോണ്‍സര്‍മാരില്‍ നിന്ന് എടുത്തുമാറ്റുമെന്നതുമാവും പുതിയ നിയമമെന്ന് അധികൃതര്‍ വ്യക്തമാക്കി. നിലവിലുളള സ്പോണ്‍സര്‍ഷിപ്പ് (കഫാല) സമ്പ്രദായത്തിന് പകരം കരാര്‍ സമ്പ്രദായമാണ് നടപ്പിലാക്കുക. ഇതനുസരിച്ച് തൊഴിലാളിയും സ്പോണ്‍സറും തമ്മിലുളള തൊഴില്‍ കരാറില്‍ എത്ര വര്‍ഷമാണോ രേഖപ്പെടുത്തുന്നത്, അത് പൂര്‍ത്തിയായാല്‍ തൊഴിലാളികള്‍ക്ക് മറ്റ് കമ്പനിയിലേക്കോ സ്പോണ്‍സര്‍മാരുടെ കീഴിലേക്കോ ജോലി മാറാം. ഇതിന് നിലവിലുളള സ്പോണ്‍സറില്‍ നിന്ന് രേഖകളൊന്നും ആവശ്യമില്ല. തൊഴില്‍ കാലവധി വ്യക്തമാക്കാത്ത കരാറാണെങ്കില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയായാല്‍ തൊഴിലാളിക്ക് ജോലി മാറാമെന്നും പുതിയ നിയമം അനുവദിക്കുന്നു. ശൂറ കൗണ്‍സിലും ചേംബര്‍ ഓഫ് കൊമേഴ്സും കരട് രൂപം പരിശോധിച്ച ശേഷമാണ് നിയമം നടപ്പില്‍വരുത്തുക. |
ദുബൈ ക്രീക്ക് വികസന പദ്ധതിക്ക് ശൈഖ് മുഹമ്മദിന്‍െറ അംഗീകാരം Posted: 14 May 2014 11:29 PM PDT Image: ദുബൈ: 200 കോടി ദിര്‍ഹം ചെലവ് വരുന്ന ദുബൈ ക്രീക്ക് നവീകരണ പദ്ധതിക്ക് യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം അംഗീകാരം നല്‍കി. അല്‍ ഫഹീദി മുതല്‍ അല്‍ സീഫ് വരെ 1.8 കിലോമീറ്റര്‍ ദൂരമാണ് നവീകരിക്കുന്നത്. വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന റെസ്റ്റോറന്‍റ്, ഹോട്ടലുകള്‍, ആര്‍ട്ട് ഗാലറി, കരകൗശല വസ്തു കടകള്‍ തുടങ്ങിയവയാണ് ഇതിന്‍െറ ഭാഗമായി നിര്‍മിക്കുക. റിയല്‍ എസ്റ്റേറ്റ് കമ്പനിയായ മീരാസ് ഹോള്‍ഡിങ് നടപ്പാക്കുന്ന പദ്ധതി 2016 അവസാനം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. |
അച്ഛന്‍െറ ഓര്‍മയില്‍ വിതുമ്പി ആന്‍ അഗസ്റ്റിന്‍ Posted: 14 May 2014 10:33 PM PDT Image: കോഴിക്കോട്: ജീവിതത്തിന്‍െറ തിരശ്ശീലക്ക് അപ്പുറത്തേക്ക് മറഞ്ഞ സുഹൃത്തിന്‍െറ മകള്‍ക്ക് കിട്ടിയ ബഹുമതി സ്വന്തം കുടുംബത്തിലേക്ക് വന്ന അംഗീകാരംപോലെയായിരുന്നു അവര്‍ക്ക്. അഭിനയത്തില്‍ മികവിന്‍െറ പട്ടം ചൂടിയ മകളെ അവര്‍ അഭിനന്ദനങ്ങള്‍കൊണ്ട് മൂടി. ഈ നേരം ഇതൊക്കെ കാണാന്‍ അച്ഛനില്ലാതെ പോയതിന്‍െറ വിങ്ങലില്‍ തിരക്കഥയില്ലാതെ അവള്‍ ഈറനണിഞ്ഞു.
|
നിലക്കാതിരിക്കട്ടെ, സെപ്റ്റയുടെ ജീവഗാനം Posted: 14 May 2014 10:31 PM PDT Image: കോഴിക്കോട്: ജൂണില്‍ സ്കൂള്‍ തുറക്കുമ്പോള്‍ അണിയേണ്ട വസ്ത്രങ്ങള്‍ എല്ലാം ഒരുക്കിവെച്ചിട്ടുണ്ടായിരുന്നു. പുതുപുത്തന്‍ പുസ്തകങ്ങളും വാങ്ങി. എട്ടിലത്തെിയതിന്‍െറ ആഹ്ളാദം കണ്ണില്‍നിന്ന് മാഞ്ഞിട്ടില്ല. പക്ഷേ, ആശുപത്രിക്കിടക്കയില്‍ ജീവിതത്തോട് പൊരുതുകയാണ് സെപ്റ്റ സുമോള്‍. |
തുര്‍ക്കി ഖനിയപകടം: പ്രതിഷേധവുമായി തൊഴിലാളി യൂനിയന്‍ Posted: 14 May 2014 10:03 PM PDT Image: അങ്കാറ: ഖനിയപകടത്തെ തുടര്‍ന്ന് പ്രതിഷേധവുമായി തുര്‍ക്കിയിലെ തൊഴിലാളി യൂനിയനുകള്‍ രംഗത്ത്. പണിമുടക്ക് അടക്കമുള്ള പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനാണ് രാജ്യത്തെ വലിയ തൊഴിലാളി യൂനിയനായ തുര്‍ക്കീസ് പബ്ളിക് വര്‍ക്കേഴ്സ് യൂനിയന്‍സ് കോണ്‍ഫെഡറേഷന്‍ (കെ.ഇ.എസ്.കെ) തീരുമാനം. സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പുവരുത്താതെയാണ് ഖനികളില്‍ തൊഴിലാളികള്‍ പണിയെടുക്കുന്നതെന്നും യൂനിയന്‍ ആരോപിച്ചു. സ്വകാര്യവത്കരണ നയങ്ങളാണ് രാജ്യത്ത് തുടരുന്നതെന്നും കുറഞ്ഞ വേതനത്തിലാണ് തൊഴിലാളികള്‍ ജീവിതം മുന്നോട്ടു നയിക്കുന്നത്. സോമയിലുണ്ടായ ഖനിയപകടത്തിന്‍െറ ഉത്തരവാദിത്വം അധികൃതര്‍ക്കാണെന്നും യൂനിയന്‍ ആരോപിച്ചു. കൂടാതെ സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി ജനങ്ങള്‍ തെരുവിലിറങ്ങി. അങ്കാറ, ഇസ്താംബൂളിലെ തക്സിന്‍ ചത്വരം എന്നിവിടങ്ങളില്‍ പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടി. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിചാര്‍ജ് നടത്തുകയും കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിക്കുകയും ചെയ്തു. |
സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 22,320 രുപ Posted: 14 May 2014 10:00 PM PDT Image: കൊച്ചി: സംസ്ഥാനത്ത് രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ മാറ്റമില്ല. പവന് 22,320 രുപയും ഗ്രാമിന് 2,790 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ചൊവ്വാഴ്ച പവന്‍വില 22,400 രൂപയായിരുന്നു. തുടര്‍ന്ന് ബുധനാഴ്ച വില 80 കുറഞ്ഞ് 22,320ല്‍ എത്തി. അതേസമയം, അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഉയര്‍ന്നു. ഒൗണ്‍സിന് 8.43 ഡോളര്‍ കൂടി 1,303 ഡോളറിലെത്തി. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment