ക്യൂ മറികടന്ന ചിരഞ്ജീവിയെ വോട്ടര്‍ തടഞ്ഞു Madhyamam News Feeds |
- ക്യൂ മറികടന്ന ചിരഞ്ജീവിയെ വോട്ടര്‍ തടഞ്ഞു
- മോദി പ്രധാനമന്ത്രിയാകുന്നതിനെ ന്യൂനപക്ഷങ്ങള്‍ ഭയപ്പെടുന്നു -അമര്‍ത്യ സെന്‍
- ചിറ്റൂര്‍–തത്തമംഗലം നഗരസഭാ യോഗത്തില്‍ ബഹളം
- കാസര്‍കോട് നഗരത്തിലെ വോള്‍ട്ടേജ് ക്ഷാമത്തിന് പരിഹാരം
- സംസ്ഥാന തൈക്വാന്‍ഡോ ചാമ്പ്യന്‍ഷിപ് 15 മുതല്‍ കരിങ്കുന്നത്ത്
- ഇറാഖില്‍ വോട്ടെടുപ്പ് തുടങ്ങി; രാജ്യം അതീവ സുരക്ഷയില്‍
- കാറ്റും മഴയും; മലയോരത്ത് കനത്ത നാശം
- ബാര്‍ ലൈസന്‍സ് : ചെന്നിത്തലയുടെ ഫോര്‍മുല സ്വീകാര്യമല്ളെന്ന് സുധീരന്‍
- മാലിന്യരഹിത ഗ്രാമത്തിന് മണിമലയില്‍ തുടക്കം
- മാലിന്യരഹിത ഗ്രാമത്തിന് മണിമലയില്‍ തുടക്കം
ക്യൂ മറികടന്ന ചിരഞ്ജീവിയെ വോട്ടര്‍ തടഞ്ഞു Posted: 30 Apr 2014 12:22 AM PDT Image: ഹൈദരാബാദ്: നടനും രാഷ്ട്രീയ നേതാവുമായ ചിരഞ്ജീവി വോട്ടു ചെയ്യാന്‍ ക്യൂ മറികടന്നത് വിവാദമായി. പോളിങ് സ്റ്റേഷനില്‍ ക്യൂവിലേക്ക് അനധികൃതമായി ചാടിക്കയറാന്‍ ശ്രമിക്കുകയായിരുന്നു. 58 കാരനായ ഈ നേതാവ് മകനോടും ഭാര്യയോടുമൊപ്പമാണ് ഹൈദരാബാദിലെ ഖൈറത്താബാദ് നിയമ സഭാ മണ്ഡലത്തിലെ പോളിങ് സ്റ്റേഷനില്‍ വോട്ടു ചെയ്യാന്‍ എത്തിയത്. വോട്ടര്‍മാരുടെ നീണ്ടനിര കണ്ട ചിരഞ്ജീവി നേരെ മുന്നിലേക്ക് ചെന്ന് ക്യൂവില്‍ ചാടിക്കയറാന്‍ ശ്രിക്കുകയായിരുന്നു. ഇതോടെ വരി നില്‍ക്കുന്നവരില്‍ കാര്‍ത്തിക് എന്ന യുവാവ് ‘താങ്കള്‍ക്കെന്താ പ്രത്യേക പരിഗണന വേണമോ? കേന്ദ്ര മന്ത്രിയൊക്കെ ആയിരിക്കാം. പക്ഷെ, താങ്കള്‍ ഒരു മുതിര്‍ന്ന പൗരന്‍ അല്ല എന്നോര്‍ക്കണം. കുടുംബത്തെയും കൂട്ടി ക്യൂവിലേക്ക് ചാടിക്കയറാനുള്ള അധികാരം താങ്കള്‍ക്കില്ല ’എന്നു പറഞ്ഞ് അദ്ദേഹത്തെ തടഞ്ഞു. എന്നാല്‍, താന്‍ ലണ്ടനില്‍ നിന്ന് വരികയാണെന്നും ഒരു മണിക്കൂറിലേറെയായി ഇവിടെ കാത്തു നില്‍ക്കുകയാണെന്നും പറഞ്ഞ് കാര്‍ത്തികിനെ അനുനയിപ്പിക്കാനും ക്ഷമാപണം നടത്താനും ചിരഞ്ജീവി ശ്രമിച്ചു. ഇതേ സമയം, ചിരഞ്ജീവിയെ ആലിംഗനം ചെയ്യാന്‍ അവിടെ കൂടിയവരില്‍ ചിലര്‍ ശ്രമിച്ചപ്പോള്‍ മറ്റു ചിലര്‍ യുവാവിനെ കയ്യടിച്ച് പ്രോല്‍സാഹിപ്പിക്കുന്നതും കാണാമായിരുന്നു. ഇവയെല്ലാം കഴിഞ്ഞപ്പോള്‍ ചിരഞ്ജീവി പതിയെ നടന്നു അവസാന നിരയില്‍ പോയി നിന്നു. ഇദ്ദേഹത്തിന്‍റെ മകനും നടനുമായ രാമചന്ദ്രന്‍ തേജ ഇതെല്ലാം കണ്ട് വോട്ടു ചെയ്യാന്‍ നില്‍ക്കാതെ മടങ്ങിയെങ്കിലും പിന്നീട് തിരികെ വന്ന് വോട്ടു രേഖപ്പെടുത്തി. താന്‍ ഒരിക്കലും ചട്ടം ലംഘിച്ചിച്ചിട്ടില്ളെന്നും വോട്ടിങ് ലിസ്റ്റില്‍ പേര് നോക്കാന്‍ വേണ്ടിയാണ് ആദ്യം നിന്നിടത്തു നിന്ന് മുന്നോട്ടു വന്നതെന്നും പിന്നീട് ചിരഞ്ജീവി മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. താന്‍ ചിരഞ്ജീവിയെ ബഹുമാനിക്കുന്നുവെന്നും എന്നാല്‍, അദ്ദേഹം ക്യൂ പാലിച്ചേ പറ്റു. കാരണം അദ്ദേഹം 65 വയസ്സിനു മുകളിലുള്ള പൗരനോ വികലാംഗനോ അല്ളെന്നും കാര്‍ത്തിക് പ്രതികരിച്ചു. |
മോദി പ്രധാനമന്ത്രിയാകുന്നതിനെ ന്യൂനപക്ഷങ്ങള്‍ ഭയപ്പെടുന്നു -അമര്‍ത്യ സെന്‍ Posted: 30 Apr 2014 12:21 AM PDT Image: ന്യൂഡല്‍ഹി: ബി.ജെ.പി നേതാവ് നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുന്നതിനെ മുസ് ലിംകള്‍ ഉള്‍പ്പെടുന്ന ന്യൂനപക്ഷ വിഭാഗങ്ങള്‍ ഭയപ്പെടുന്നതിന് കാരണമുണ്ടെന്ന് സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേല്‍ പുരസ്കാര ജേതാവുമായ അമര്‍ത്യ സെന്‍. മോദിയെ കോടതി കുറ്റവിമുക്തനാക്കിയിട്ടുണ്ട്. എന്നാല്‍, നിരവധി ആരോപണങ്ങള്‍ മോദിക്കെതിരെ നിലവിലുണ്ടെന്നും സെന്‍ ചൂണ്ടിക്കാട്ടി. രാജ്യത്തിന്‍െറ സാമ്പത്തിക ഭാവിയെയും മതേതര കാഴ്ചപ്പാടിനെയും നിശ്ചയിക്കുന്ന തെരഞ്ഞെടുപ്പാണ് നടക്കുന്നത്. അതിനാലാണ് ഇത്തവണ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാകാന്‍ തീരുമാനിച്ചത്. ഗുജറാത്തില്‍ വലിയ നേട്ടങ്ങള്‍ കൈവരിച്ചെന്നാണ് മോദിയുടെ അവകാശവാദം. എന്നാല്‍ നേട്ടത്തിന്‍െറ തോത് വളരെ താഴെയാണ്. മാനവ മൂലധനത്തിന്‍െറ കാര്യത്തില്‍ ഗുജറാത്ത് വളരെ പിന്നിലാണ്. രാജ്യത്തെ ജനങ്ങള്‍ മോദി പ്രധാനമന്ത്രിയായി കാണാന്‍ ആഗ്രഹിക്കുന്നില്ളെന്നും സെന്‍ പറഞ്ഞു. 13 വര്‍ഷത്തിന് ശേഷം ആദ്യമായാണ് അമര്‍ത്യ സെന്‍ വോട്ട് രേഖപ്പെടുത്തിയത്. പശ്ചിമ ബംഗാള്‍ ബോല്‍പുരിലെ പോളിങ് സ്റ്റേഷനിലാണ് സെന്‍ വോട്ട് ചെയ്തത്. 2001ലാണ് അമര്‍ത്യ സെന്‍ അവസാനമായി വോട്ട് ചെയ്തത്. |
ചിറ്റൂര്‍–തത്തമംഗലം നഗരസഭാ യോഗത്തില്‍ ബഹളം Posted: 29 Apr 2014 11:56 PM PDT ചിറ്റൂര്‍: ചിറ്റൂര്‍-തത്തമംഗലം നഗരസഭയില്‍ 2014-15 വര്‍ഷത്തേക്കുള്ള സോഷ്യല്‍ ഓഡിറ്റ് കമ്മിറ്റി രൂപവത്കരണത്തെചൊല്ലി കൗണ്‍സില്‍ യോഗത്തില്‍ തര്‍ക്കം. |
കാസര്‍കോട് നഗരത്തിലെ വോള്‍ട്ടേജ് ക്ഷാമത്തിന് പരിഹാരം Posted: 29 Apr 2014 11:42 PM PDT കാസര്‍കോട്: വിദ്യാനഗര്‍ 110 കെ.വി സബ്സ്റ്റേഷന്‍െറ ശേഷി കൂട്ടുന്നതിനായി ഏര്‍പ്പെടുത്തിയ വൈദ്യുതി നിയന്ത്രണം പിന്‍വലിച്ചതായി ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ അറിയിച്ചു. |
സംസ്ഥാന തൈക്വാന്‍ഡോ ചാമ്പ്യന്‍ഷിപ് 15 മുതല്‍ കരിങ്കുന്നത്ത് Posted: 29 Apr 2014 11:37 PM PDT തൊടുപുഴ: 16ാമത് സംസ്ഥാന തൈക്വാന്‍ഡോ ചാമ്പ്യന്‍ഷിപ് മേയ് 15 മുതല്‍ 18 വരെ കരിങ്കുന്നം സെന്‍റ് അഗസ്റ്റിന്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. ഇടുക്കി ജില്ലാ തൈക്വാന്‍ഡോ അസോസിയേഷന്‍ നേതൃത്വത്തില്‍ നടത്തുന്ന ചാമ്പ്യന്‍ഷിപ്പിന്‍െറ വിജയകരമായ നടത്തിപ്പിനായി 101 അംഗ സംഘാടക സമിതി രൂപവത്കരിച്ചു. |
ഇറാഖില്‍ വോട്ടെടുപ്പ് തുടങ്ങി; രാജ്യം അതീവ സുരക്ഷയില്‍ Posted: 29 Apr 2014 11:32 PM PDT Image: ബഗ്ദാദ്: അമേരിക്കന്‍ അധിനിവേശ സേന പിന്‍മാറിയതിനുശേഷം നടക്കുന്ന പ്രഥമ പൊതു തെരഞ്ഞെടുപ്പിന് ഇറാഖില്‍ തുടക്കമായി. പ്രാദേശിക സമയം ഏഴു മണിക്ക് തന്നെ പോളിങ് ആരംഭിച്ചു. വൈകിട്ട് ആറു മണിവരെയാണ് പോളിങ്. 328 പാര്‍ലമെന്‍റ് സീറ്റുകളിലേക്ക് 2.2 കോടി വോട്ടര്‍മാര്‍ ആണ് വിധിയെഴുതുന്നത്. 50000ത്തോളം പോളിങ് സ്റ്റേഷനുകള്‍ രാജ്യത്തുടനീളം ഒരുക്കിയിട്ടുണ്ട്. |
കാറ്റും മഴയും; മലയോരത്ത് കനത്ത നാശം Posted: 29 Apr 2014 11:26 PM PDT ആലക്കോട്: ചൊവ്വാഴ്ച വൈകീട്ട് മലയോരത്തുണ്ടായ കാറ്റിലും മഴയിലും കനത്ത നാശനഷ്ടം. വിമലശേരി, ബാലപുരം, ആലക്കോട്, കരുവന്‍ചാല്‍, തടിക്കടവ് ഭാഗങ്ങളിലായി 10ലേറെ വീടുകള്‍ തകര്‍ന്നു. കനത്ത കൃഷിനാശവുമുണ്ടായി. |
ബാര്‍ ലൈസന്‍സ് : ചെന്നിത്തലയുടെ ഫോര്‍മുല സ്വീകാര്യമല്ളെന്ന് സുധീരന്‍ Posted: 29 Apr 2014 11:23 PM PDT Image: തിരുവനന്തപുരം: ബാര്‍ ലൈസന്‍സ് പ്രശ്നത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മുന്നോട്ടുവെച്ച ഫോര്‍മുല സ്വീകാര്യമല്ളെന്ന് കെ.പി.സി.സി പ്രസിഡന്‍്റ് വി.എം സുധീരന്‍. ചെന്നിത്തലയുടെ തീരുമാനത്തോട് യോജിക്കുന്നില്ളെന്ന കാര്യം നേരത്തെ അറിയിച്ചിട്ടുള്ളതാണ്. പ്രശ്നത്തില്‍ തന്‍്റെ നിലപാടില്‍ വിട്ടുവീഴ്ചയില്ളെന്നും സുധീരന്‍ വ്യക്തമാക്കി. |
മാലിന്യരഹിത ഗ്രാമത്തിന് മണിമലയില്‍ തുടക്കം Posted: 29 Apr 2014 11:17 PM PDT മണിമല : മാലിന്യരഹിത ഗ്രാമത്തിന് മണിമലയില്‍ തുടക്കമായി. സംസ്ഥാന ശുചിത്വ മിഷന്‍െറയും മണിമല പഞ്ചായത്തിന്‍െറയും ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന പദ്ധതി പ്രകാരം ബയോഗ്യാസ് പ്ളാന്‍റ് നിര്‍മാണം, മണ്ണിര കമ്പോസ്റ്റ്, ബയോ ഫെഡസ്റ്റല്‍ കമ്പോസ്റ്റ്, കക്കൂസ് നിര്‍മാണം, എന്നീ പദ്ധതികള്‍ക്കായി ശുചിത്വ മിഷനില്‍നിന്ന് 19 ലക്ഷം രൂപ അനുവദിച്ചു. |
മാലിന്യരഹിത ഗ്രാമത്തിന് മണിമലയില്‍ തുടക്കം Posted: 29 Apr 2014 11:16 PM PDT മണിമല : മാലിന്യരഹിത ഗ്രാമത്തിന് മണിമലയില്‍ തുടക്കമായി. സംസ്ഥാന ശുചിത്വ മിഷന്‍െറയും മണിമല പഞ്ചായത്തിന്‍െറയും ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന പദ്ധതി പ്രകാരം ബയോഗ്യാസ് പ്ളാന്‍റ് നിര്‍മാണം, മണ്ണിര കമ്പോസ്റ്റ്, ബയോ ഫെഡസ്റ്റല്‍ കമ്പോസ്റ്റ്, കക്കൂസ് നിര്‍മാണം, എന്നീ പദ്ധതികള്‍ക്കായി ശുചിത്വ മിഷനില്‍നിന്ന് 19 ലക്ഷം രൂപ അനുവദിച്ചു. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment