പരസ്യപ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം Posted: 07 Apr 2014 11:59 PM PDT കൊല്ലം: ലോക്സഭാ തെരഞ്ഞെടുപ്പിന്‍െറ പരസ്യപ്രചാരണം ചൊവ്വാഴ്ച വൈകുന്നേരം അവസാനിക്കും. എല്‍.ഡി.എഫ്-യു.ഡി.എഫ് മുന്നണികളും ബി.ജെ.പിയും മണ്ഡലമാകെ ഇളക്കിമറിച്ചുള്ള പ്രചാരണമാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയത്. ദേശീയ നേതാക്കളടക്കമുള്ളവര്‍ എത്തിയിരുന്നു. റോഡ് ഷോയോട് കൂടിയാണ് എല്‍.ഡി.എഫിന്‍െറയും യു.ഡി.എഫിന്‍െറയും പ്രചാരണത്തിന് സമാപനം കുറിക്കുക. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.എ. ബേബിയുടെ റോഡ് ഷോ രാവിലെ 10ന് പുനലൂരില്‍തുടങ്ങും. അഞ്ചല്‍, കുളത്തൂപ്പുഴ, കടയ്ക്കല്‍, നിലമേല്‍, ആയൂര്‍, കണ്ണനല്ലൂര്‍, കൊട്ടിയം, പാരിപ്പള്ളി, പരവൂര്‍, അയത്തില്‍, കുണ്ടറ, അഞ്ചാലുംമൂട്, കലക്ടറേറ്റ്, ഇരവിപുരം, പോളയത്തോട് വഴി 5.30ന് ചിന്നക്കടയില്‍ സമാപിക്കും. സ്വീകരണം പൂര്‍ത്തിയാകാനുള്ള കരവാളൂര്‍ പഞ്ചായത്തിലെ പര്യടനം രാവിലെ 8.30 ന് ആരംഭിക്കും. യു.ഡി.എഫ് സ്ഥാനാര്‍ഥി എന്‍.കെ. പ്രേമചന്ദ്രന്‍ 6.30ന് പുനലൂരില്‍നിന്നാണ് സ്വീകരണ പരിപാടി ആരംഭിക്കുക. 10 ന് വെളിനല്ലൂരിലെ സ്വീകരണത്തിനുശേഷം 12ന് ഓയൂരില്‍നിന്ന് റോഡ് ഷോ ആരംഭിക്കും. വേളാമാനൂര്‍, പാരിപ്പള്ളി, പരവൂര്‍, ചാത്തന്നൂര്‍, കൊട്ടിയം, കണ്ണനല്ലൂര്‍, മുക്കട, അഞ്ചാലുംമൂട്, ഹൈസ്കൂള്‍ ജങ്ഷന്‍, കടപ്പാക്കട, പോളയത്തോട്, ചിന്നക്കട, ലക്ഷ്മിനട, മുളങ്കാടകം, കാവനാട്, കലക്ടറേറ്റ്, താലൂക്കോഫിസ് വഴി ചിന്നക്കടയിലെത്തി സമാപിക്കും. |
തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി –കലക്ടര്‍ Posted: 07 Apr 2014 11:56 PM PDT തിരുവനന്തപുരം: ജില്ലയില്‍ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള എല്ലാഒരുക്കങ്ങളും പൂര്‍ത്തിയായതായി കലക്ടര്‍ ബിജുപ്രഭാകര്‍ അറിയിച്ചു. പ്രചാരണം ചൊവ്വാഴ്ച വൈകുന്നേരം ആറിന് അവസാനിച്ചാല്‍ മറ്റ് ജില്ലകളില്‍നിന്ന് പ്രചാരണത്തിന് ഇവിടെവന്ന് താമസിക്കുന്നവര്‍ ജില്ലവിട്ട് പോകണം. ജില്ലയില്‍ ഫോട്ടോ വോട്ടേഴ്സ് സ്ലിപ്പ് വിതരണം ഏതാണ്ട് പൂര്‍ത്തിയായി. പോളിങ് സാമഗ്രികളുടെ വിതരണത്തിനായി ഉദ്യോഗസ്ഥര്‍ രാവിലെ ഒമ്പതിന് റിപ്പോര്‍ട്ട് ചെയ്യണമെന്നും തിരുവനന്തപുരത്തെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സംബന്ധിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കലക്ടര്‍ വിശദീകരിച്ചു. തിരുവനന്തപുരം മണ്ഡലത്തില്‍ രണ്ടാമത്തെ ബാലറ്റ് യൂനിറ്റില്‍ നാല് സ്ഥാനാര്‍ഥികളുടെ ചിഹ്നവും 21ാമത്തെ ബട്ടണായി 'ഇവരാരുമല്ല' എന്ന് രേഖപ്പെടുത്തിയ 'നോട്ട' ബട്ടണുമാണ് ഉണ്ടായിരിക്കുക. ആറ്റിങ്ങല്‍ മണ്ഡലത്തിലെ രണ്ടാമത്തെ ബാലറ്റ് യൂനിറ്റില്‍ നോട്ട ബട്ടണ്‍ മാത്രമേ ഉണ്ടാവൂ. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനായി ജില്ലയില്‍ ഓണ്‍ലൈനായി 73416 അപേക്ഷകള്‍ ലഭിച്ചു. അതില്‍ 63206 അപേക്ഷകള്‍ അംഗീകരിച്ച് തെരഞ്ഞെടുപ്പ് തിരിച്ചറിയില്‍ കാര്‍ഡുകള്‍ നല്‍കിയിട്ടുണ്ട്. ജില്ലയില്‍ ആകെ 2514010 വോട്ടര്‍മാരാണുള്ളത്. പുരുഷന്മാരുടെ എണ്ണം 1183006, സ്ത്രീവോട്ടര്‍മാരുടെ എണ്ണം 1331004. 18നും 22നുമിടയില്‍ പ്രായമുള്ള വോട്ടര്‍മാരുടെ എണ്ണം 190742 ആണ്. 70 വയസ്സിന് മുകളില്‍ പ്രായമുള്ള വോട്ടര്‍മാര്‍ 143044 പേരുണ്ട്. തിരുവനന്തപുരത്ത് 2120 ബാലറ്റ് യൂനിറ്റുകളും 1060 കണ്‍ട്രോള്‍ യൂനിറ്റുകളുമാണ് ഉപയോഗിക്കുക. ആറ്റിങ്ങല്‍ മണ്ഡലത്തില്‍ 2236 ബാലറ്റ് യൂനിറ്റുകളും 1118 കണ്‍ട്രോള്‍ യൂനിറ്റുകളുമുണ്ടാകും. കൂടാതെ 14 അസംബ്ളി മണ്ഡലങ്ങളിലോരോന്നിലും 12 മുതല്‍ 17 റിസര്‍വ് വോട്ടിങ് മെഷീനുകളുമുണ്ടാകും. പോളിങ് സറ്റേഷന്‍ ഡ്യൂട്ടിക്കായി ജില്ലയില്‍ ആകെ 10,271 ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. 2178 വീതം ആളുകള്‍ പ്രിസെഡിങ് ഓഫിസര്‍മാര്‍, ഫസ്റ്റ് പോളിങ് ഓഫിസര്‍മാര്‍, സെക്കന്‍ഡ് പോളിങ് ഓഫിസര്‍മാര്‍ എന്നീ വിഭാഗത്തിലുണ്ട്. തേഡ് പോളിങ് ഓഫിസര്‍മാര്‍, മൈക്രോ ഒബ്സര്‍വര്‍മാര്‍ ഇന്നിവരുള്‍പ്പെടുന്ന 2461 പേരും പോളിങ് ഉദ്യോഗസ്ഥരില്‍ പെടും. 14 നിയോജകമണ്ഡലങ്ങളിലേക്കായി സെക്ടറല്‍ ഓഫിസര്‍മാരുടെയും അസിസ്റ്റന്‍റ് സെക്ടറല്‍ ഓഫിസര്‍മാരുടെയും നേതൃത്വത്തില്‍ 168 ടീമിനെ നിയോഗിച്ചിട്ടുണ്ട്. പത്ത് മുതല്‍ 12 വരെ ബൂത്തുകളുടെ ചുമതല ഒരു സെക്ടറല്‍ മജിസ്ട്രേറ്റിന് നല്‍കിക്കൊണ്ടുള്ള ഉത്തരവ് ഉടന്‍ പുറത്തിറക്കും. ഏപ്രില്‍ ഒമ്പതിന് പോളിങ് സാമഗ്രികളുടെ വിതരണത്തിനായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് ചെയ്യേണ്ട സമയം രാവിലെ ഒമ്പത് ആയി നിജപ്പെടുത്തിയിട്ടുണ്ട്്. പോളിങ് സമയം ആറ് മണിവരെ നീട്ടിയതിനാല്‍ ഉദ്യോഗസ്ഥര്‍ തിരികെയെത്താന്‍ വൈകുമെന്നത് കണക്കാക്കി ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ക്ക് വിതരണകേന്ദ്രങ്ങളില്‍ പാര്‍ക്കിങ് ഗ്രൗണ്ട് ഒരുക്കിയിട്ടുണ്ട്. വിതരണകേന്ദ്രങ്ങളോട് ചേര്‍ന്ന് കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ഭക്ഷണകേന്ദ്രങ്ങള്‍ ആരംഭിക്കും. പാര്‍ക്കിങ് സ്ഥലങ്ങള്‍ വിതരണകേന്ദ്രങ്ങളില്‍ നിന്ന് അകലെയാണെങ്കില്‍ അവിടങ്ങളിലേക്ക് വാഹനസര്‍വീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ വിതരണകേന്ദ്രങ്ങളിലും ഡോക്ടറും പാരാമെഡിക്കല്‍ ജീവനക്കാരുമടങ്ങുന്ന ഫസ്റ്റ് എയ്ഡ് പ്രവര്‍ത്തിക്കും. പോളിങ്ദിവസം അടിയന്തര സഹായമെത്തിക്കാന്‍ 108 ആംബുലന്‍സും ദിശയുടെ 1056 നമ്പറിലേക്ക് വിളിച്ചാല്‍ വൈദ്യസഹായവും ഉറപ്പുവരുത്താനും നടപടികളെടുത്തിട്ടുണ്ടെന്നും കലക്ടര്‍ പറഞ്ഞു. |
കവര്‍ച്ചക്ക് വഴിവെച്ചത് ദേവസ്വത്തിന്‍െറ അനാസ്ഥ– എസ്.പി Posted: 07 Apr 2014 11:49 PM PDT കൊടുങ്ങല്ലൂര്‍: ദേവസ്വം ബോര്‍ഡിന്‍െറ അനാസ്ഥയാണ് കവര്‍ച്ചക്ക് വഴിവെച്ചതെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് എന്‍. വിജയകുമാര്‍ കുറ്റപ്പെടുത്തി. കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തില്‍ നടന്ന സ്ട്രോങ് റൂം കവര്‍ച്ച സംബന്ധിച്ച് അന്വേഷണത്തിനെത്തിയ എസ്.പി മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ദേവസ്വം ബോര്‍ഡിന്‍െറ അനാസ്ഥക്ക് നേരെ വിരല്‍ചൂണ്ടിയത്. ഇവിടെ പണവും സ്വര്‍ണവും സൂക്ഷിക്കുന്നുണ്ടെന്ന് പൊലീസിനെ അറിയിച്ചിരുന്നില്ലെന്ന് എസ്.പി പറഞ്ഞു. പ്രഫഷനല്‍ രീതിയാണ് കവര്‍ച്ചയില്‍ കാണുന്നത്. കാര്യങ്ങള്‍ നല്ലപോലെ മനസ്സിലാക്കിയവരാണ് കവര്‍ച്ചക്ക് പിന്നില്‍. സംഭവം സംബന്ധിച്ച് ഊര്‍ജിത അന്വേഷണം നടത്തിവരുന്നതായി എസ്.പി പറഞ്ഞു. |
കേരളത്തില്‍ ഇടതു വലത് അവിശുദ്ധ ബന്ധം -മോദി Posted: 07 Apr 2014 11:47 PM PDT കാസര്‍കോട്: കേരളത്തില്‍ എല്‍.ഡി.എഫ് -യു.ഡി.എഫ് മുന്നണികളുടെ അവിശുദ്ധ ബാന്ധവം നിലനില്‍ക്കുന്നതായി ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോദി. ഒരു മുന്നണി ചെയ്യുന്ന തെറ്റുകള്‍ മറു മുന്നണി മറച്ചുവെക്കുന്നതായി മോദി ചൂട്ടിക്കാട്ടി.കാസര്‍കോട് നഗരസഭാ സ്റ്റേഡിയത്തില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണ റാലി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു നരേന്ദ്രമോദി. കേരളം തീവ്രവാദികളെ സൃഷ്ടിക്കുന്ന സംസ്ഥാനമായി മാറി. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ സംസ്ഥാനം മുന്നിലത്തെി. കേരളം ദൈവത്തിന്‍്റെ സ്വന്തം നാടാണെങ്കിലും ഈ നാട്ടിലെ ജനങ്ങള്‍ മറ്റിടങ്ങളിലേക്ക് ചേക്കേറുന്ന സ്ഥിതിയാണുള്ളത്. വിനോദ സഞ്ചാര മേഖലയിലടക്കം പല രംഗത്തും കേരളത്തിന് മുന്നേറാമായിരുന്നു. പക്ഷേ അതിന് കഴിഞ്ഞിട്ടില്ല. കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ ബാധിതരോട് കേന്ദ്ര -സംസ്ഥാന സര്‍ക്കാറുകള്‍ ഒരുപോലെ കടുത്ത അനാസ്ഥയാണ് കാണിച്ചത് . എന്‍ഡോസള്‍ഫാന്‍ ദുരിതാശ്വാസ പാക്കേജുകള്‍ നടപ്പാക്കിയില്ല. പ്രതിരോധ രംഗത്ത് ഇന്ത്യ വന്‍ പരാജയമാണ്. കാലപ്പഴക്കം ചെന്ന ഉപയോഗ ശൂന്യമായ യുദ്ധോപകരണങ്ങളാണ് ഇന്ത്യക്കുള്ളത്. പ്രതിരോധ മന്ത്രി എ.കെ ആന്‍്റണി പാക്സൈന്യത്തെ സഹായിക്കുന്ന പ്രസ്താവന നടത്തി. പാക് സേന ഇന്ത്യന്‍ അതിര്‍ത്തി കടന്ന് ആക്രമണം നടത്തിയിട്ടും എ.കെ ആന്‍്റണി ആ കാര്യം മിണ്ടിയില്ല. പാക് പത്രങ്ങള്‍ അദ്ദേഹത്തെ പ്രശംസിച്ച് വാര്‍ത്ത നല്‍കി. മലയാളി പ്രവാസികള്‍ക്ക് വേണ്ടി എ.കെ ആന്‍്റണി ഒരു ചെറുവിരല്‍ പോലും അനക്കിയിട്ടില്ളെന്നും മോദി ആരോപിച്ചു. കടല്‍ക്കോലക്കേസിലും സര്‍ക്കാര്‍ നിസ്സംഗത പാലിക്കുകയാണുണ്ടായത്. കേരളത്തിലെ മത്സ്യത്തൊഴിലാളികളെ കൊലപ്പെടുത്തിയ ഇറ്റാലിയന്‍ നാവികരെ ഇപ്പോള്‍ ഏത് ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നതെന്ന് പ്രധാനമന്ത്രിക്കോ പ്രതിരോധമന്ത്രിക്കൊ പറയാനാവുമോ? എന്നും മോദി ചോദിച്ചു. മംഗലാപുരത്ത് നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗം11.30 ഓടെയാണ് മോദി കാസര്‍ക്കോട്ടത്തെിയത്. |
പരസ്യപ്രചാരണം ഇന്ന് അവസാനിക്കും Posted: 07 Apr 2014 11:33 PM PDT പത്തനംതിട്ട: തെരഞ്ഞെടുപ്പിന്‍െറ പരസ്യപ്രചാരണം ചൊവ്വാഴ്ച വൈകുന്നേരം ആറിന് അവസാനിക്കും. ഇത്തവണ പ്രചാരണത്തിന് ഒരു മണിക്കൂര്‍ അധിക സമയം അനുവദിച്ചിട്ടുണ്ട്. നേരത്തേ അഞ്ചു വരെയായിരുന്നു സമയം. ചൊവ്വാഴ്ചത്തെ അനൗണ്‍സ്മെന്‍റുകള്‍ പൊലിപ്പിക്കാന്‍ എല്ലാ പാര്‍ട്ടികളും പരമാവധി ശ്രമിക്കുന്നുണ്ട്. ഉച്ച കഴിയുന്നതോടെ വിവിധ മണ്ഡലങ്ങളിലെ പ്രധാന കേന്ദ്രങ്ങള്‍ കൊട്ടിക്കലാശത്തിന് വേദിയാകും. പത്തനംതിട്ട സെന്‍ട്രല്‍ ജങ്ഷനില്‍ പ്രമുഖ സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും അണിനിരക്കുന്നതോടെ ആവേശം ഉച്ചസ്്ഥായിലാകും. കൊട്ടിക്കലാശം കൊഴുപ്പിക്കാനുള്ള എല്ലാ തയാറെടുപ്പും പാര്‍ട്ടികള്‍ നടത്തിയിട്ടുണ്ട്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വിവിധ കേന്ദ്രങ്ങളില്‍ കൂടുതല്‍ പൊലീസിനെ നിയോഗിക്കും. വിവിധ കേന്ദ്രങ്ങളില്‍ കേരള, തമിഴ്നാട് ആംഡ് പൊലീസിനെയും നിയോഗിച്ചിട്ടുണ്ട്. പ്രമുഖ സ്ഥാനാര്‍ഥികള്‍ ചൊവ്വാഴ്ച റോഡ്ഷോയും നടത്തുന്നുണ്ട്. യു.ഡി.എഫ് സ്ഥാനാര്‍ഥി ആന്‍േറാ ആന്‍റണി ചൊവ്വാഴ്ച രാവിലെ ഏഴിന് ഈരാറ്റുപേട്ടയില്‍നിന്ന് പര്യടനം ആരംഭിച്ച് വൈകുന്നേരം പത്തനംതിട്ട സെന്‍ട്രല്‍ ജങ്ഷനില്‍ എത്തും. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ.പീലിപ്പോസ് തോമസിന്‍െറ റോഡ് ഷോ വൈകുന്നേരം പത്തനംതിട്ട ടൗണില്‍ സമാപിക്കും. പരസ്യ പ്രചാരണം ചൊവ്വാഴ്ച വൈകുന്നേരം അവസാനിക്കുമെങ്കിലും ബുധനാഴ്ച നിശ്ശബ്ദ പ്രചാരണം നടക്കും. പ്രവര്‍ത്തകര്‍ വീടുകയറി അവസാന വട്ടം കൂടി വോട്ടര്‍മാരെ കാണും. ബൂത്തുതല ഓഫിസര്‍മാര്‍ മുഖേന എല്ലാ വോട്ടര്‍മാരുടെയും വീടുകളില്‍ വോട്ടേഴ്സ് സ്ളിപ് എത്തിച്ചിട്ടുണ്ടെങ്കിലും സ്ഥാനാര്‍ഥിയുടെ ചിഹ്നങ്ങള്‍ ഉള്‍ക്കൊള്ളുന്ന സ്ളിപ്പുകളുടെ വിതരണം രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ ബുധനാഴ്ച വീടുകളില്‍ വിതരണം ചെയ്യും. പ്രമുഖ രാഷ്ട്രീയ കക്ഷികളെല്ലാം ബൂത്ത് കമ്മിറ്റികളുടെ ചുമതലയിലായിരിക്കും സ്ളിപ്പുകള്‍ വിതരണം ചെയ്യുക. ആടിനില്‍ക്കുന്നവരെയും നിഷ്പക്ഷ വോട്ടര്‍മാരെയും സ്വാധീനിക്കാനുള്ള ശ്രമവും ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ നടക്കും. ഒരോ ബൂത്ത് തലത്തിലും പരമാവധി വോട്ടുകള്‍ തങ്ങളുടെ പെട്ടികളില്‍ വീഴാനുള്ള എല്ലാ തന്ത്രവും രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രയോഗിക്കും. ഓരോബൂത്ത് തലത്തിലും ലഭിക്കാവുന്ന വോട്ടുകളുടെ കണക്കുകള്‍ ഇതിനകം പ്രമുഖ കക്ഷികളെല്ലാം തന്നെ മേല്‍ഘടകങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചില സ്ഥലങ്ങളില്‍ ഇപ്പോഴും ഇരുമുന്നണിയിലും ചെറിയ ആലസ്യം നിലനില്‍ക്കുന്നതായണ് സൂചന. വിവിധ പ്രാദേശിക വിഷയങ്ങളും മറ്റുമാണ് ഈ മന്ദതക്ക് കാരണം. ഇരുമുന്നണിക്കും ബി.ജെ.പിക്കും ആവേശം പകര്‍ന്ന് ദേശീയ-സംസ്ഥാന നേതാക്കള്‍ പ്രചാരണത്തിനായി മണ്ഡലത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ എത്തിയിരുന്നു. യു.ഡി.എഫിനുവേണ്ടി കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ. ആന്‍റണി, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, ആര്‍. ബാലകൃഷ്ണപിള്ള എന്നീ നേതാക്കള്‍ എത്തി. എല്‍.ഡി.എഫിനുവേണ്ടി സി.പി.എം അഖിലേന്ത്യാ സെക്രട്ടറി പ്രകാശ് കാരാട്ട്, സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍പിള്ള, സെക്രട്ടേറിയറ്റ് അംഗം എം.വി. ഗോവിന്ദന്‍, ജെ.എസ്.എസ് നേതാവ് ഗൗരിയമ്മ എന്നിവരെത്തി. ബി.ജെ.പിക്കുവേണ്ടി പി.കെ. കൃഷ്ണദാസ്, പി.എസ്. ശ്രീധരന്‍ പിള്ള തുടങ്ങിയവരും എത്തിയിരുന്നു. കണക്കുകള്‍ നിരത്തി ഇരുമുന്നണിയും വിജയ പ്രതീക്ഷയോടെയാണ് നീങ്ങുന്നത്.സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ജനറല്‍ വോട്ടര്‍മാരും സ്ത്രീവോട്ടര്‍മാരും ഉള്ള ലോക്സഭ മണ്ഡലം കൂടിയാണ് പത്തനംതിട്ട. മൊത്തം 13,23,906 വോട്ടര്‍മാരാണുള്ളത്. 631495 പേര്‍ പുരുഷന്മാരും 692411 പേര്‍ സ്ത്രീകളുമാണ്. വോട്ടര്‍മാര്‍ ഏറ്റവും കൂടുതലുള്ള അസംബ്ളി മണ്ഡലം ആറന്മുളയാണ്. 214235 വോട്ടര്‍മാര്‍.പത്തനംതിട്ട മണ്ഡലത്തില്‍ ഇക്കുറി 1,24,214 പുതിയ വോട്ടര്‍മാരാണുള്ളത്. പുതിയ വോട്ടര്‍മാരുടെ വിധിയെഴുത്ത് മണ്ഡലത്തില്‍ നിര്‍ണായകമാകുമെന്നും വിലയിരുത്തുന്നു. കഴിഞ്ഞ തവണ യു.ഡി.എഫിലെ ആന്‍േറാ ആന്‍റണി 1,11,206 വോട്ടിന്‍െറ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. |
മീനച്ചൂടിനെ നിഷ്പ്രഭമാക്കിയ പ്രചാരണ യുദ്ധം ഇന്നവസാനിക്കും Posted: 07 Apr 2014 11:25 PM PDT തൊടുപുഴ: മീനച്ചൂടിനെ നിഷ്പ്രഭമാക്കി കത്തിക്കയറിയ പ്രചാരണ യുദ്ധത്തിന് ചൊവ്വാഴ്ച വൈകുന്നേരത്തോടെ തിരശ്ശീല താഴും. വൈകുന്നേരം ആറരയോടെ പരസ്യ പ്രചാരണത്തിന് വിലക്ക് വീഴുന്നതോടെ ശേഷിക്കുന്നത് ഒരു ദിവസത്തെ നിശ്ശബ്ദ പ്രചാരണം മാത്രം. വ്യാഴാഴ്ചയാണ് വിധിയെഴുത്ത്. ഇരുമുന്നണി സ്ഥാനാര്‍ഥികളും ബി.ജെ.പിയും പലവട്ടം മണ്ഡലപര്യടനം പൂര്‍ത്തിയാക്കി. എസ്.ഡി.പി.ഐയും ആം ആദ്മിയും പ്രചാരണരംഗത്ത് സാന്നിധ്യമറിയിച്ചു. സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ വിവാദങ്ങളാല്‍ സമ്പന്നമായിരുന്ന ഇടുക്കിയിലെ തെരഞ്ഞെടുപ്പ് പ്രചാരണം ആരോപണ-പ്രത്യാരോപണങ്ങളാലും വെളിപ്പെടുത്തലുകളാലും വാര്‍ത്തകളില്‍ നിറഞ്ഞു. പഴുതടച്ച് അവസാനവട്ട പോരാട്ടത്തിലാണ് മുന്നണി സ്ഥാനാര്‍ഥികള്‍. പ്രചാരണ വാഹനങ്ങള്‍ നഗര-ഗ്രാമങ്ങളെ കീറിമുറിച്ച് ചീറിപ്പായുകയാണ്. പാര്‍ട്ടി പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും കുടുംബയോഗങ്ങളും തകൃതിയായി നടക്കുന്നു. ഓരോ ബൂത്തിലെയും വോട്ടുകള്‍ ഒത്തുനോക്കി ആരൊക്കെ എങ്ങോട്ടൊക്കെയാകുമെന്ന് മനസ്സിലാക്കി കണക്കുകൂട്ടലുകളും നടക്കുന്നു. ആടിനില്‍ക്കുന്ന വോട്ടുകള്‍ ഉറപ്പിക്കാനായി പ്രവര്‍ത്തകര്‍ വീടുകള്‍ കയറുന്നുണ്ട്. പ്രചാരണത്തിന്‍െറ പകിട്ട് കുറയാതിരിക്കാന്‍ പാര്‍ട്ടികള്‍ ശ്രമിക്കുന്നുണ്ട്. ഇരുചക്ര വാഹനങ്ങളിലും ഓട്ടോകളിലും സ്വകാര്യവാഹനങ്ങളിലുമെല്ലാം പ്രിയ സ്ഥാനാര്‍ഥിയുടെ സ്റ്റിക്കറുകള്‍ പതിച്ച് പലരും പ്രചാരണം അവസാനഘട്ടം കൊഴുപ്പിക്കുന്നു. സ്ഥാനാര്‍ഥികളുടെ കൂറ്റന്‍ കട്ടൗട്ടുകളും ഫ്ളക്സുകളും കൊടിതോരണങ്ങളുമായി നീങ്ങുന്ന പ്രചാരണ വാഹനങ്ങള്‍ അവസാന മണിക്കൂറുകളില്‍ നഗരം കൈയടക്കി. പ്രചാരണത്തിന് കൊഴുപ്പേകാന്‍ സ്ഥാനാര്‍ഥിയെയും പാര്‍ട്ടിയെയും പ്രകീര്‍ത്തിക്കുന്ന പാരഡിഗാനങ്ങള്‍ ഉപയോഗിക്കുന്നത് വ്യാപകമായി. മലമടക്കുകളില്‍ തീപടര്‍ത്തുന്ന ഇങ്ങനെയൊരു പോരാട്ടം ഇടുക്കിക്കാര്‍ക്ക് ആദ്യാനുഭവമാണ്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് വന്നത് മുതല്‍ പുകഞ്ഞ് തുടങ്ങിയ വിവാദങ്ങള്‍ ഏറ്റവുമൊടുവില്‍ ഇടത് മുന്നണി, ഹൈറേഞ്ച് സംരക്ഷണസമിതി സംയുക്ത സ്ഥാനാര്‍ഥി ജോയ്സ് ജോര്‍ജിന്‍െറ ഭൂമി വിവാദത്തില്‍ എത്തി നില്‍ക്കുന്നു. രാഷ്ട്രീയ സമവാക്യങ്ങള്‍ക്കൊപ്പം സമുദായ സമവാക്യങ്ങളും പാടേ മാറിയിരിക്കുന്നു. മുമ്പ് ഒരേ ചേരിയില്‍നിന്നവര്‍ തമ്മിലാണിപ്പോള്‍ മണ്ഡലത്തിലെ യഥാര്‍ഥ യുദ്ധം. |
വേനല്‍ മഴയോടൊപ്പം കനത്തകാറ്റ്; വീടുകള്‍ തകര്‍ന്നു Posted: 07 Apr 2014 11:21 PM PDT കോട്ടയം: വേവുന്ന മീനച്ചൂടില്‍ ആശ്വാസമായി എത്തിയ വേനല്‍ മഴക്കൊപ്പം വീശിയടിച്ച കനത്ത കാറ്റില്‍ വന്‍നാശനഷ്ടം. ജില്ലയിലെമ്പാടും മരങ്ങള്‍ കടപുഴകി വീടുകളും വൈദ്യുതി പോസ്റ്റുകളും തകര്‍ന്നു. തിങ്കളാഴ്ച ഉച്ചക്കുശേഷമാണ് മഴയോടൊപ്പം കാറ്റ് ആഞ്ഞുവീശിയത്. മിക്കയിടത്തും മുടങ്ങിയ വൈദ്യുതി രാത്രി വൈകിയും പുന$സ്ഥാപിക്കപ്പെട്ടില്ല. വ്യാപകമായി റബര്‍ മരങ്ങള്‍ മറിഞ്ഞിട്ടുണ്ട്. കോട്ടയം ഗുഡ്ഷെഡ് റോഡില്‍ തണല്‍മരം കടപുഴകി മൂന്നു വീടുകള്‍ തകര്‍ന്നു. ഇവിടെ പാര്‍ക്ക് ചെയ്തിരുന്ന ലോറിയും ബൈക്കും പിക് അപ് വാനും തകര്‍ന്നിട്ടുണ്ട്. എസ്.എച്ച് മൗണ്ട് സ്വദേശി ശശിധരന്‍, മുല്ലശേരില്‍ മോഹന്‍ദാസ് എന്നിവരുടെ വീടുകളാണ് തകര്‍ന്നത്. കുടുംബാംഗങ്ങള്‍ അകത്തുണ്ടായിരുന്നെങ്കിലും ശബ്ദം കേട്ട് ഉടന്‍ പുറത്തിറങ്ങിയതിനാല്‍ പരിക്കേറ്റില്ല. മുട്ടമ്പലം പി.എസ്.സി ഓഫിസിന് സമീപവും വീട് കാറ്റില്‍ തകര്‍ന്നു. ചെമ്പരത്തിമൂടിന് സമീപം പാറയില്‍ ഷാജിയുടെ വീട്ടുമുറ്റത്തെ മരം ഇടിവെട്ടേറ്റ് വീണ് വീടിന് നാശനഷ്ടം നേരിട്ടു. ഇദ്ദേഹത്തിന്‍െറ മാതാവും ഭാര്യയും വീട്ടില്‍ ഉണ്ടായിരുന്നെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വീടിന് പുറത്തുനില്‍ക്കുകയായിരുന്ന ഷാജിക്കും മറ്റും ചെറിയ തോതില്‍ മിന്നലേറ്റു. ഇവര്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കി. ഈരാറ്റുപേട്ടയിലും മുന്നുപേര്‍ക്ക് മിന്നലേറ്റു. നട്ടാശേരി സൂര്യകാലടി മനക്ക് സമീപം മരക്കൊമ്പ് വീണ് വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു. ഏറെ നേരം ഗതാഗതവും സ്തംഭിച്ചു. രണ്ടു മണിക്കൂറോളം കനത്തുപെയ്ത മഴയില്‍ കോട്ടയം നഗരം സ്തംഭിച്ചു. വന്‍ വാഹനക്കുരുക്ക് രൂപപ്പെട്ടു. ബേക്കര്‍ ജങ്ഷനില്‍ വൈ.ഡബ്ള്യു.സി.എക്ക് മുന്നിലായി നിര്‍മിച്ച ഓടയുടെ മുകളിലെ കമ്പികള്‍ കുത്തിയൊലിച്ച് വെള്ളത്തില്‍ ഒഴുകിപ്പോയി. ഇതോടെ ചെറുവാഹനങ്ങളുടെ ചക്രം ഓടയില്‍ പെട്ടു. ബേക്കര്‍ ജങ്ഷനില്‍നിന്ന് എം.സി റോഡിലൂടെ ഗതാഗതം മണിക്കൂറോളം നിലച്ചു. വാഹനങ്ങളുടെ നിര ശീമാട്ടി റൗണ്ടാന വരെ നീണ്ടു. എം.സി റോഡിലൂടെ ഏറ്റുമാനൂര്‍ ഭാഗത്തേക്ക് പോകേണ്ട കെ.എസ്.ആര്‍.ടി.സി ബസുകള്‍ അടക്കം ശാസ്ത്രി റോഡിലൂടെ തിരിച്ചുവിട്ടു. ഇതറിയാതെ ബേക്കര്‍ ജങ്ഷനില്‍ ബസിനായി കാത്തുനിന്നവര്‍ ഏറെ വലഞ്ഞു. ഞായറാഴ്ച വൈകുന്നേരം വീശിയടിച്ച കാറ്റിനെ തുടര്‍ന്ന് കോട്ടയത്തും പരിസരങ്ങളിലും വൈദ്യുതി വിച്ഛേദിക്കപ്പെട്ടിരുന്നു. പാമ്പാടി ഉള്‍പ്പെടെ പ്രദേശങ്ങളില്‍ തിങ്കളാഴ്ചയും വൈദ്യുതി പുന$സ്ഥാപിച്ചിട്ടില്ല. റബര്‍ മരങ്ങളും മറ്റുകാര്‍ഷിക വിളകളും പലയിടത്തും ഒടിഞ്ഞുവീണ് നശിച്ചിട്ടുണ്ട്. ചങ്ങനാശേരി: ശക്തമായ കാറ്റിലും മഴയിലും മേഖലയില്‍ പരക്കെ നാശനഷ്ടം. വാഴപ്പള്ളിയില്‍ വീടിനു മുകളിലേക്ക് മരം കടപുഴകി. സംഭവത്തില്‍ ഒരാള്‍ക്ക് നിസ്സാര പരുക്കേറ്റു. വാഴൂര്‍ റോഡില്‍ മരം വീണ് ഗതാഗതം മുടങ്ങി. വാഴപ്പള്ളി പത്മ നിവാസില്‍ ഗുരുനാഥന്‍െറ വീടിന് മുകളിലേക്കാണ് മരം മറിഞ്ഞു വീണത്. ഈ സമയം വീട്ടിലുണ്ടായിരുന്ന കണ്ണന്‍െറ (35) തലക്കാണ് നിസ്സാര പുരുക്കേറ്റത്. ഇദ്ദേഹത്തെ ജനറല്‍ ആശുപത്രയില്‍ ചികിത്സ നല്‍കി വിട്ടയച്ചു. വാഴൂര്‍ റോഡില്‍ തെങ്ങണക്ക് സമീപം പെരുമ്പനച്ചിയിലാണ് തിങ്കളാഴ്ച ഉച്ചക്കുശേഷം ആഞ്ഞിലി റോഡിന് കുറുകെ കടപുഴകിയത്. റോഡില്‍ വാഹനങ്ങള്‍ ഇല്ലാത്തതിനാല്‍ അപകടം ഒഴിവായി. ഇതത്തേുടര്‍ന്ന് ഒരു മണിക്കൂറിലേറെ നേരം ഗതാഗതം തടസ്സപ്പെട്ടു. അഗ്നിശമന സേനയും പൊലീസും സ്ഥലത്തെത്തി മരം മുറിച്ചുമാറ്റിയ ശേഷമാണ് ഗതാഗതം പുന$സ്ഥാപിച്ചത്. പ്രദേശത്ത് വിച്ഛേദിക്കപ്പെട്ട വൈദ്യുതി ബന്ധം രാത്രി വൈകിയും പുന$സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല. കടുത്തുരുത്തി: വേനല്‍ മഴയോടൊപ്പം ആഞ്ഞടിച്ച കാറ്റില്‍ വന്‍ നാശം. മുട്ടുചിറക്ക് സമീപം പറമ്പ്രം പ്രദേശത്താണ് നാശമേറെ. പ്രദേശത്തെ വന്‍ വൃക്ഷങ്ങള്‍ കടപുഴകി. കുറുപ്പന്തറ-കാപ്പുന്തല റോഡില്‍ മരംവീണ് ഗതാഗതം തടസ്സപ്പെട്ടു. ഇവിടെ വൈദ്യുതി പോസ്റ്റ് തകര്‍ന്നു. ഉപ്പാണിയില്‍ ജോയിയുടെ വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറിന്‍െറ മുകളിലേക്ക് മരംവീണ് കാര്‍ തകര്‍ന്നു. ഞീഴൂര്‍ പഞ്ചായത്ത് അംഗം കോട്ടുകാപള്ളി ജോണ്‍സന്‍െറ നൂറോളം ഏത്തവാഴ ഒടിഞ്ഞുനശിച്ചു. കാമ്പിടത്തില്‍ ജോയിയുടെ നൂറോളം റബര്‍ മരങ്ങള്‍ കടപുഴകി. ഇതോടൊപ്പം ആഞ്ഞിലി, പ്ളാവ് എന്നിവയും കടപുഴകി. പൂവത്തേട്ട് മാത്തച്ചന്‍െറ ആഞ്ഞിലി, പ്ളാവ് എന്നിവയും കടപുഴകി. കളപുരക്കല്‍ കുഞ്ഞപ്പന്‍െറ ഇരുന്നൂറോളം വാഴകളും നശിച്ചു. പ്രദേശത്ത് നിരവധി ആളുകളുടെ കൃഷി നശിച്ചിട്ടുണ്ട്. കുറവിലങ്ങാട്: ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. പലയിടത്തും വന്‍മരങ്ങള്‍ ഒടിഞ്ഞുവീണു. ഞായറാഴ്ച കാറ്റില്‍ വിച്ഛേദിക്കപ്പെട്ട വൈദ്യുതി തിങ്കളാഴ്ചയും പല സ്ഥലത്തും പുന$സ്ഥാപിച്ചിട്ടില്ല. കുറവിലങ്ങാട് ടൗണില്‍ പല പരസ്യബോര്‍ഡുകളും കാറ്റില്‍ നിലംപതിച്ചു. കുറവിലങ്ങാട്, കാളികാവ്, കളത്തൂര്‍, വയല, കടപ്ളാമറ്റം, വെമ്പള്ളി, ഇലക്കാട്, ഉഴവൂര്‍, മരങ്ങാട്ടുപിള്ളി പ്രദേശങ്ങളില്‍ റബര്‍ ഉള്‍പ്പെടെ മരങ്ങള്‍ കടപുഴകി വീണു. പല മരങ്ങളും വൈദ്യുതി ലൈനിന്‍െറ മുകളിലേക്കാണ് വീണത്. കാലഹരണപ്പെട്ട വൈദ്യുതി തൂണുകള്‍ ഒടിഞ്ഞു. കുറവിലങ്ങാട്, വയല, വൈദ്യുതി ഓഫിസുകളില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാലാണ് വൈദ്യുതി ബന്ധം പുന$സ്ഥാപിക്കാന്‍ ഏറെ താമസം നേരിടുന്നുണ്ട്. ഉഴവൂര്‍, വെളിയന്നൂര്‍ മേഖലകളില്‍ ശക്തമായ മഴക്കൊപ്പമുണ്ടായ ഇടിമിന്നലില്‍ ടി.വി. ഉള്‍പ്പെടെ ഇലക്ട്രിക് ഉപകരണങ്ങള്‍ക്ക് തകരാര്‍ സംഭവിച്ചു. |
തെരഞ്ഞെടുപ്പ്: അട്ടപ്പാടിയില്‍ മദ്യവേട്ട തുടരുന്നു Posted: 07 Apr 2014 11:15 PM PDT പാലക്കാട്: ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് അട്ടപ്പാടി മേഖലയില്‍ മദ്യ ഒഴുക്ക് തടയാന്‍ എക്സൈസ് രംഗത്ത്. പാലക്കാട് ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ കെ.എ. നെല്‍സന്‍െറ നിര്‍ദേശാനുസരണം അഗളി എക്സൈസ് റെയ്ഞ്ച്, അട്ടപ്പാടി ജനമൈത്രി സ്പെഷല്‍ സ്ക്വാഡ് എന്നിവ നടത്തിയ വ്യത്യസ്ത റെയ്ഡുകളിലായി 17 അബ്കാരി കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഊരുകള്‍ കേന്ദ്രീകരിച്ച് വ്യാജമദ്യ നിര്‍മാണവും ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യവില്‍പ്പനയും തകൃതിയായി നടക്കുന്നുവെന്ന രഹസ്യ വിവരത്തിന്‍െറ അടിസ്ഥാനത്തില്‍ ഊരുകള്‍, വനമേഖലകള്‍ എന്നിവിടങ്ങളില്‍ റെയ്ഡ് നടത്തി. കുളപ്പടിക ഊരില്‍ കാരമടയന്‍, പണലി നഞ്ചന്‍ എന്നിവര്‍ക്കെതിരെയും ചാളയൂരില്‍ ഗുണ്ടുമണി ശിവകുമാര്‍ എന്നിവര്‍ക്കെതിരെയും ചാരായം കൈവശം വെച്ചതിനും കുളപ്പടികയില്‍ ശിവരാജന്‍, താവളം ശൗരി, കാടവയല്‍ ചെല്ലന്‍, അബ്ദുല്‍റഹീം, പാലൂര്‍ പണിക്കന്‍, മുണ്ടന്‍പാറ ബിന്ദു, കക്കുപ്പടി ബാബു, താളവം മണികണ്ഠന്‍ എന്നിവര്‍ക്കെതിരെ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം കടത്തി കൊണ്ടുവന്നതിനും വിതരണം നടത്തിയതിനും കേസെടുത്തു. ചാരായം പാകപ്പെടുത്താനായി സൂക്ഷിച്ച 2300 ലിറ്റര്‍ വാഷ് കണ്ടെത്തി. നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഒപ്പം ഒമ്പത് ലിറ്റര്‍ ചാരായവും 38 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യവും തൊണ്ടിയായി ലഭിച്ചു. ഒറ്റപ്പാലം അമ്പലപ്പാറ മലപ്പുറം ദേശത്ത് ബാബു എന്ന മുഹമ്മദിനെ കഞ്ചാവ് കൈവശം വെച്ചതിന് അറസ്റ്റ് ചെയ്തു. തുടര്‍ന്നും റെയ്ഡുകള്‍ നടത്തുമെന്ന് ജനമൈത്രി സി.ഐ എം. രാകേഷ് അറിയിച്ചു. റെയ്ഡുകള്‍ക്ക് എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ വി. അനൂപ്, പ്രശോഭ്, എസ്. ഹരിഹരന്‍, ടി.എസ്. രാധാകൃഷ്ണന്‍ എന്നിവരും പ്രിവന്‍റീവ് ഓഫിസര്‍ അഷ്റഫും നേതൃത്വം നല്‍കി. |
ഉദ്യോഗസ്ഥരെ മാറ്റിയില്ളെങ്കില്‍ ബംഗാളിലെ തെരഞ്ഞെടുപ്പ് റദ്ദാക്കും -തെരഞ്ഞെടുപ്പ് കമ്മീഷന്‍ Posted: 07 Apr 2014 11:05 PM PDT കൊല്‍ക്കത്ത: തെരഞ്ഞെടുപ്പ് ജോലിയില്‍ നിന്ന് ജില്ലാ മജിസ്ട്രേറ്റ്, അഞ്ച് പൊലീസ് സബ് ഇന്‍സ്പെക്ടര്‍മാര്‍ എന്നിവരടക്കമുള്ള ഉദ്യോഗസ്ഥരെ മാറ്റണമെന്ന ഉത്തരവ് നടപ്പാക്കിയില്ളെങ്കില്‍ പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ് റദ്ദാക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇന്ന് 2.30 ന് മുമ്പ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റണമെന്ന ഉത്തരവ് നടപ്പാക്കണമെന്നും കമ്മീഷന്‍ അന്ത്യശാസനം നല്‍കിയിട്ടുണ്ട്. ജില്ലാ മജിസ്ട്രേറ്റ്, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ തെരഞ്ഞെടുപ്പ് ചട്ടലംഘനം തടയുന്നില്ളെന്നാരോപിച്ച് കോണ്‍ഗ്രസ്, സി.പി.എം., ബി.ജെ.പി. തുടങ്ങിയ പാര്‍ട്ടികള്‍ നല്‍കിയ പരാതിയത്തെുടര്‍ന്നാണ് ഇവരെ സ്ഥലംമാറ്റാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടത്. എന്നാല്‍, താന്‍ അധികാരത്തിലിരിക്കുമ്പോള്‍ ഏതെങ്കിലും ഉദ്യോഗസ്ഥനെ മാറ്റില്ളെന്നായിരുന്നു മമതയുടെ വെല്ലുവിളി. സംസ്ഥാന സര്‍ക്കാറിന്‍െറ അനുമതിയില്ലാതെ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റാനും നിയമിക്കാനും കമീഷന് എങ്ങനെ സാധിക്കുമെന്നും താന്‍ രാജിവെക്കേണ്ടി വന്നാലും ഒരു ഉദ്യോഗസ്ഥനെയും പുറത്താക്കില്ളെന്നും മമത വ്യക്തമാക്കിയിരുന്നു. |
പെരിന്തല്‍മണ്ണയില്‍ കലാശക്കൊട്ടിന് നിയന്ത്രണം Posted: 07 Apr 2014 11:00 PM PDT പെരിന്തല്‍മണ്ണ: നിയമസഭാ തെരഞ്ഞെടുപ്പിലെ അനിഷ്ട സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പെരിന്തല്‍മണ്ണയില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ കലാശക്കൊട്ടിന് പൊലീസ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. മലപ്പുറം-പാലക്കാട് റൂട്ടില്‍ ദേശീയ പാതയില്‍ ജങ്ഷനില്‍നിന്ന് കുറഞ്ഞത് 100 മീറ്റര്‍ അകലം പാലിച്ച് ഗതാഗതത്തിന് തടസ്സമില്ലാതെയാണ് പരിപാടി സംഘടിപ്പിക്കേണ്ടത്. യു.ഡി.എഫിന്‍െറ പരിപാടികള്‍ നഗരസഭയുടെ മുന്‍വശം മുതല്‍ ബൈപ്പാസ് ജങ്ഷന്‍ വരെയാണ് അനുവദിക്കുക. ഇടതുപക്ഷത്തിന്‍െറ കൊട്ടിക്കലാശ പരിപാടികള്‍ക്ക് പട്ടാമ്പിറോഡില്‍ പോസ്റ്റ് ഓഫിസിന് മുന്‍വശം മുതല്‍ സി.പി.എം ഏരിയ കമ്മിറ്റി ഓഫിസ് വരെയുള്ള ഭാഗമാണ് അനുവദിച്ചത്. കൊട്ടിക്കലാശത്തോടനുബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ പെരിന്തല്‍മണ്ണ ജങ്ഷന്‍ വഴി പ്രകടനങ്ങള്‍ നടത്താന്‍ പാടില്ല. കോടതികള്‍, പൊലീസ് സ്റ്റേഷന്‍, ഡിവൈ.എസ്.പി ഓഫിസ്, സി.ഐ ഓഫിസ്, താലൂക്ക് ഓഫിസ് തുടങ്ങിയ വിവിധ ഓഫിസുകളിലേക്ക് വാഹന തടസ്സം സൃഷ്ടിക്കരുത്. അനൗണ്‍സ്മന്‍റ് വാഹനങ്ങളും ജങ്ഷന്‍ വഴി കടന്നുപോകരുത്. റോഡ്ഷോകള്‍ നടത്താനും അനുമതിയില്ല. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഡിവൈ.എസ്.പി കെ.പി. വിജയകുമാര്‍ അറിയിച്ചു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് കലാശക്കൊട്ടിന് ഇരുപാര്‍ട്ടിക്കാരും ജങ്ഷനില്‍ സംഘടിക്കുകയും വലിയ തോതില്‍ സംഘര്‍ഷമുണ്ടാവുകയും ചെയ്തിരുന്നു. പൊലീസ് ലാത്തിചാര്‍ജിലും പാര്‍ട്ടിക്കാര്‍ തമ്മിലുണ്ടായ കല്ലേറിലും നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. |
No comments:
Post a Comment