പത്മനാഭസ്വാമി ക്ഷേത്രം: ഭരണത്തില്‍ രാജകുടുംബം ഇടപെടരുതെന്ന് അമിക്കസ് ക്യൂറി Posted: 18 Apr 2014 01:42 AM PDT ന്യൂഡല്‍ഹി: ശ്രീപത്മനാഭസ്വാമി ക്ഷേത്ര ഭരണത്തില്‍ രാജകുടുംബാംഗങ്ങള്‍ ഇടപെടരുതെന്ന് സുപ്രീംകോടതി നിയോഗിച്ച അമിക്കസ് ക്യൂറി. അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഭരണത്തെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ രാജകുടുംബത്തിന് രേഖാമൂലം അറിയിക്കാം. ക്ഷേത്രത്തിലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാനായി ഇടക്കാല ഭരണസമിതിയെ നിയമിക്കണമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ക്ഷേത്രനടത്തിപ്പില്‍ ഗുരുതര വീഴ്ച സംഭവിക്കുന്നുണ്ട്. സ്വകാര്യസ്വത്ത് എന്ന നിലയിലാണ് ക്ഷേത്രസ്വത്ത് രാജകുടുംബം കൈകാര്യം ചെയ്യുന്നത്. രാജകുടുംബത്തിന് ക്ഷേത്രത്തിന് മേലുള്ള പ്രത്യേക അവകാശങ്ങള്‍ എടുത്ത് കളയണം. ക്ഷേത്രത്തിലെ എക്സിക്യൂട്ടീവ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍മാരെ നീക്കണം. ക്ഷേത്ര കണക്കുകള്‍ മുന്‍ സി.എ.ജി വിനോദ് റായിയെ കൊണ്ട് പരിശോധിപ്പിക്കണമെന്നും റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്യുന്നു. ഏപ്രില്‍ 23ന് കേസ് സുപ്രീംകോടതി വീണ്ടും പരിഗണിക്കും. |
കാഞ്ഞങ്ങാട്, തലശ്ശേരി ഉപജില്ലകളില്‍ മുന്നേറ്റം Posted: 18 Apr 2014 01:35 AM PDT കണ്ണൂര്‍: എസ്.എസ്.എല്‍.സി പരീക്ഷയില്‍ വടക്കേ മലബാറിലെ കാഞ്ഞങ്ങാട് , തലശ്ശേരി ഉപജില്ലകളില്‍ വലിയമുന്നേറ്റമുണ്ടായതായി പരീക്ഷാഫലം സൂചിപ്പിക്കുന്നു. കാഞ്ഞങ്ങാട് ഉപജില്ല 98.32 ശതമാനം വിജയം നേടി. തലശ്ശേരിയില്‍ 98.43 ശതമാനമാണ് വിജയം. വടകര 98.34, മൂവാറ്റുപുഴ 98.48, പാലായി 98.33, കടുത്തുരുത്തി 98.68, കുട്ടനാട് 98.15 എന്നിങ്ങനെയാണ് മികച്ച മറ്റു ഉപജല്ലാതല പരീക്ഷാഫലങ്ങള്‍. ഉപജില്ലകളില്‍ കടുത്തുരുത്തി യാണ് ഏറ്റവും മികച്ച വിജയശതമാനം നേടിയത് (98.68). 4005 വിദ്യാര്‍ഥികളെ പരീക്ഷയ്ക്കിരുത്തിയ കടുത്തുരുത്തി 3952 പേരെ വിജയിപ്പിച്ചു. കാഞ്ഞങ്ങാട് ഉപജില്ല 4691 ആണ്‍കുട്ടികളെയും 4491 പെണ്‍കുട്ടികളെയും പരീക്ഷക്കിരുത്തി. ഇതില്‍ 4611 പെണ്‍കുട്ടികളും 4417 ആണ്‍കുട്ടികളും വിജയിച്ചു. ആകെ 9028 കുട്ടികളാണ് കാഞ്ഞങ്ങാട് സബ്ജില്ലയില്‍ വിജയിച്ചത്. കാസര്‍കോട് ഉപജില്ലക്ക് 95.33 ശതമാനമാണ് വിജയം. 5697 ആണ്‍കുട്ടികളും 5398 പെണ്‍കുട്ടികളുമാണ് കാസര്‍കോട് ഉപജില്ലയില്‍ പരീക്ഷയെഴുതിത്. ഇതില്‍ 5374 ആണ്‍കുട്ടികളെയും 5203 പെണ്‍കുട്ടികളെയും വിജയിപ്പിക്കാനായി. ആകെ 10577 കുട്ടികള്‍. തലശ്ശേരി ഉപജില്ലയില്‍ 7626 ആണ്‍കുട്ടികളും 7271 പെണ്‍കുട്ടികളും പരീക്ഷയെഴുതി. ഇതില്‍ 7499 ആണ്‍ട്ടികളും 7164 പെണ്‍കുട്ടികളും വിജയിച്ചു. ആകെ 14663 കുട്ടികള്‍. കണ്ണൂര്‍ ഉപജില്ലയില്‍ 10301 ആണ്‍കുട്ടികളും 10127 പെണ്‍കുട്ടികളുമാണ് പരീക്ഷയെഴുതിയത്. ഇതില്‍ 10076 ആണ്‍കുട്ടികളും 9974 പെണ്‍കുട്ടികളും വിജയിച്ചു. തളിപറമ്പ് സബ് ജില്ല ഇത്തവണ പ്രഖ്യാപിച്ചതാണ്. എസ്.എസ്.എല്‍.സി പരീക്ഷയില്‍ തളിപറമ്പ് സബ്ജില്ല ഉള്‍പെട്ടിട്ടില്ല. തിരൂരാണ് ഏറ്റവും കുടുതല്‍ ആണ്‍കുട്ടികളെ പരീക്ഷക്കിരുത്തിയത്-18641. പെണ്‍കുട്ടികളിലും 17364 പേരെ പരീക്ഷക്കിരുത്തി തിരൂര്‍ തന്നെയാണ് മുന്നില്‍. 93.98 ശതമാനമാണ് തിരൂര്‍ ഉപജില്ലയുടെ വിജയം. |
അമിത് ഷായുടെ വിലക്ക് നീക്കി; അസംഖാന്റേത് തുടരും Posted: 18 Apr 2014 12:10 AM PDT ന്യൂദല്‍ഹി: യു.പിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങാന്‍ ബി.ജെ.പി നേതാവ് അമിത് ഷാക്ക് ഇലക്ഷന്‍ കമീഷന്‍ അനുമതി നല്‍കി. അധിക്ഷേപകരമായ പരാമര്‍ശം നടത്തുകയോ സമൂഹത്തിലെ ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമിക്കുകയോ ചെയ്യില്ളെന്ന് കമീഷന് രേഖാമൂലം ഉറപ്പുനല്‍കിയ സാഹചര്യത്തിലാണ് മോദിയുടെ അടുത്ത അനുയായി ആയ അമിത് ഷാക്ക് പ്രചാരണത്തിന് അനുമതി നല്‍കിയത്. മുസഫര്‍നഗര്‍ കലാപത്തിന് പ്രതികാരം ചെയ്യാനുള്ള അവസരമാണ് ഈ തെരഞ്ഞെടുപ്പെന്ന് ഈ മാസം 11ന് അമിത് ഷാ പ്രസംഗിച്ചത് വിവാദമായിരുന്നു. ഇതേതുടര്‍ന്ന് അദ്ദേഹത്തെ കമീഷന്‍ ശാസിക്കുകയും പൊതുപരിപാടികളില്‍ പ്രസംഗിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തുകയുമായിരുന്നു. വിലക്ക് നീക്കിയയേതാടെ റാലികളും പൊതുയോഗങ്ങളും നടത്തുവാന്‍ ഷാക്ക് അനുമതിയുണ്ടാവും. ഷായുടെ റാലികളും പ്രസംഗങ്ങളും കമ്മീഷന്‍ നിരീക്ഷിക്കുമെന്ന് ഇലക്ഷന്‍ കമീഷന്‍ അറിയിച്ചു. അതേസമയം, നരേന്ദ്ര മോദിക്കെതിരെ വിവാദ പ്രസംഗം നടത്തിയ യു.പി മന്ത്രി അസംഖാനെതിരായ പ്രചാരണ വിലക്ക് തുടരുമെന്ന് കമീഷന്‍ അറിയിച്ചു. അമിത് ഷാ താന്‍ ചെയ്ത തെറ്റ് മനസ്സിലാക്കുകയും വിദ്വേഷം ജനിപ്പിക്കുന്ന പ്രസംഗം ഇനി നടത്തില്ളെന്ന് അറിയിക്കുകയും ചെയ്ത സാഹചര്യത്തിലാണ് അദ്ദേഹത്തിന് പ്രചാരണത്തിന് അനുമതി നല്‍കിയത്. എന്നാല്‍, അസംഖാന്‍ തന്‍െറ പ്രസംഗത്തില്‍ ഉറച്ചുനില്‍ക്കുകയും കമീഷനെതിരെ കോടതിയെ സമീപിക്കുമെന്നും അറിയിച്ചതിനാലാണ് വിലക്ക് തുടരുന്നതെന്ന് കമ്മീഷന്‍ വെളിപ്പെടുത്തി. |
വാരാണസിയില്‍ കെജ്രിവാളിനുനേരെ വീണ്ടും കല്ളേറ് Posted: 18 Apr 2014 12:05 AM PDT വാരാണസി: ബനാറസ് ഹിന്ദു സര്‍വകലാശാലയുടെ പരിസരത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഏര്‍പെട്ട അരവിന്ദ് കെജ് രിവാളിനുനേരെ കല്ളേറ്. ഇത് നാലാമത് തവണയാണ് പൊതു ജനമധ്യത്തില്‍ കെജ് രിവാളിന് നേരെ ആക്രമണം നടക്കുന്നത്. ചുറ്റുംകൂടി നിന്ന ഡസനോളം യുവാക്കള്‍ ആണ് കെജ് രിവാളിനു നേരെ കല്ളെറിഞ്ഞത്. ഇവര്‍ നരേന്ദ്രമേദിക്ക് അനുകൂലമായി മുദ്രാവക്യങ്ങള്‍ വിളിച്ചതായും ഐ.എ.എന്‍.എസ് വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. വാരാണസിയില്‍ മോദിക്കെതിരെ ജനവിധി തേടുന്നത് കെജ് രിവാള്‍ ആണ്. നേരത്തെ റോഡ്ഷോയുടെ ഇടയില്‍ കെജ് രിവാളിനെ ഒരു കൂട്ടംപേര്‍ തല്ലിയിരുന്നു. ഈ മാസം ആദ്യത്തില്‍ ഓട്ടോ റിക്ഷാഡ്രൈവറും അദ്ദേഹത്തെ പ്രഹരിച്ചു. മറ്റൊരിക്കല്‍ മഷി പ്രയോഗവും ഉണ്ടായി. |
നിയമസഭാ ഉറപ്പ് നടപ്പാക്കാന്‍ തദ്ദേശസ്വയംഭരണ വകുപ്പ് മുന്ന് വര്‍ഷം വൈകിച്ചു Posted: 17 Apr 2014 11:45 PM PDT കാസര്‍കോട്: ഗ്രാമകേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് നിയമസഭയില്‍ നല്‍കിയ ഉറപ്പ് നടപ്പാക്കാന്‍ തദ്ദേശസ്വയംഭരണ വകുപ്പ് മുന്ന് വൈകിച്ചു. നടപ്പ് സഭയുടെ രണ്ടാം സമ്മേളനത്തില്‍ 2011 ഒക്ടോബര്‍ നാലിനാണ് ഗ്രാമസഭകളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന് ആസൂത്രിതവും ശാസ്ത്രീയവുമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നതാണെന്ന ഉറപ്പ് നല്‍കിയത്. ഇതിന്മല്‍േ വകുപ്പ് നടപടിയാരംഭിച്ചത് കഴിഞ്ഞ മാസം 28ന് മാത്രമാണ്. നക്ഷത്രമിടാത്ത 1,812ആം ചോദ്യത്തിനുള്ള മറുപടിയായാണ് സഭയില്‍ 46ആമത് ഉറപ്പ് നല്‍കിയിരുന്നത്. ഇതനുസരിച്ച് കരട് മാര്‍ഗരേഖ തയാറാക്കാന്‍ സര്‍ക്കാര്‍ 'കില'ക്ക് നിര്‍ദ്ദേശം നല്‍കി. അധികാര വികേന്ദ്രീകരണത്തില്‍ സംസ്ഥാനം കൈവരിച്ച നേട്ടങ്ങള്‍ ലോകത്തിന് പരിചയപ്പെടുത്താനുള്ള സെമിനാര്‍, ആഗോള സംഗമം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതിനാല്‍ നിര്‍ദേശം പാലിക്കാന്‍ കില രണ്ട് വര്‍ഷമെടുത്തു. 2013 മാര്‍ച്ച് ഒന്നിനാണ് കില ഡയറക്ടര്‍ മാര്‍ഗരേഖയുടെ കരട് സമര്‍പിക്കുന്നത്. ഇത് നടപ്പാക്കുന്നത് സംബന്ധിച്ച റിപ്പോര്‍ട്ട് പഞ്ചായത്ത് ഡയരക്ടര്‍ കഴിഞ്ഞ ഡിസംബര്‍ 23ന് സര്‍ക്കാറിന് സമര്‍പ്പിച്ചു. അനന്തര നടപടിയായാണ് തദ്ദേശസ്വയംഭരണ സെക്രട്ടറി രാജന്‍ ഖോബ്രാഗഡേ കഴിഞ്ഞ മാസാവസാനം സര്‍കുലര്‍ ഇറക്കിയത്. 'സേവാഗ്രാം' ഗ്രാമകേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് സര്‍കുലറിലെ നിര്‍ദേശങ്ങള്‍ ഏപ്രില്‍ 13ന് 'മാധ്യമം' പ്രസിദ്ധീകരിച്ചിരുന്നു. പ്രാദേശിക ഭരണസംവിധാനത്തെ ശാക്തീകരിക്കുന്നതിനും കൂടുതല്‍ ജനാധിപത്യവത്കരിക്കുന്നതിനും അധികാര വികേന്ദ്രീകരണം അര്‍ഥപൂര്‍ണമാക്കുന്നതിനും ജനങ്ങള്‍ നിരന്തരമായി കൂടിച്ചരേുകയും വികസന-ക്ഷേമ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും വേണം. അതിനുള്ള വേദിയാണ് ഗ്രാമസഭ-വാര്‍ഡ് സഭ എന്നാല്‍ ഈ സഭകള്‍ക്ക് അതത് വാര്‍ഡുകളില്‍ ആസ്ഥാനമില്ലാത്തത് പരിമിതിയാണ് എന്നാണ് മാര്‍ഗരേഖയുടെ ആമുഖത്തില്‍ പറയുന്നത്. ഉദ്ദശ്യേം, പ്രവര്‍ത്തനങ്ങള്‍, ഉത്തരവാദിത്തം, ഓഫീസ് തുടങ്ങിയവ രേഖയില്‍ വിശദീകരിക്കുന്നുണ്ട്. പ്രാദേശിക സര്‍ക്കാറുകളുടെ ഭരണം അവസാനഘട്ടത്തിലത്തെിനില്‍ക്കെയാണ് നടപടിയെന്നത് ശ്രദ്ധേയമാണ്. ഗ്രാമസഭ വിളിക്കാത്തതിന് അയോഗ്യരാക്കിയ രണ്ട് ഗ്രാമപഞ്ചായത്ത് ജനപ്രതിനി ധികളെ രക്ഷി ക്കാന്‍ ഈ സര്‍ക്കാര്‍ പഞ്ചായത്തീരാജ് നിയമത്തില്‍ ഭേഗഗതി വരുത്തിയിരുന്നു. ഇത് പ്രകാരം ഗ്രാമസഭ ഒന്‍പത് മാസത്തിലൊരിക്കല്‍ മതി. |
തലശ്ശേരി, കാഞ്ഞങ്ങാട് ഉപജില്ലകളില്‍ മുന്നേറ്റം Posted: 17 Apr 2014 11:31 PM PDT കണ്ണൂര്‍: എസ്.എസ്.എല്‍.സി പരീക്ഷയില്‍ വടക്കേ മലബാറിലെ കാഞ്ഞങ്ങാട് , തലശ്ശേരി ഉപജില്ലകളില്‍ വലിയമുന്നേറ്റമുണ്ടായതായി പരീക്ഷാഫലം സൂചിപ്പിക്കുന്നു. തലശ്ശേരി ഉപജില്ലയില്‍ 7626 ആണ്‍കുട്ടികളും 7271 പെണ്‍കുട്ടികളും പരീക്ഷയെഴുതി. ഇതില്‍ 7499 ആണ്‍ട്ടികളും 7164 പെണ്‍കുട്ടികളും വിജയിച്ചു. ആകെ 14663 കുട്ടികള്‍. കണ്ണൂര്‍ ഉപജില്ലയില്‍ 10301 ആണ്‍കുട്ടികളും 10127 പെണ്‍കുട്ടികളുമാണ് പരീക്ഷയെഴുതിയത്. ഇതില്‍ 10076 ആണ്‍കുട്ടികളും 9974 പെണ്‍കുട്ടികളും വിജയിച്ചു. തളിപറമ്പ് സബ് ജില്ല ഇത്തവണ പ്രഖ്യാപിച്ചതാണ്. എസ്.എസ്.എല്‍.സി പരീക്ഷയില്‍ തളിപറമ്പ് സബ്ജില്ല ഉള്‍പെട്ടിട്ടില്ല. തിരൂരാണ് ഏറ്റവും കുടുതല്‍ ആണ്‍കുട്ടികളെ പരീക്ഷക്കിരുത്തിയത്-18641. പെണ്‍കുട്ടികളിലും 17364 പേരെ പരീക്ഷക്കിരുത്തി തിരൂര്‍ തന്നെയാണ് മുന്നില്‍. 93.98 ശതമാനമാണ് തിരൂര്‍ ഉപജില്ലയുടെ വിജയം. കാഞ്ഞങ്ങാട് ഉപജില്ല 98.32 ശതമാനം വിജയം നേടി. തലശ്ശേരിയില്‍ 98.43 ശതമാനമാണ് വിജയം. വടകര 98.34, മൂവാറ്റുപുഴ 98.48, പാലായി 98.33, കടുത്തുരുത്തി 98.68, കുട്ടനാട് 98.15 എന്നിങ്ങനെയാണ് മികച്ച മറ്റു ഉപജല്ലാതല പരീക്ഷാഫലങ്ങള്‍. ഉപജില്ലകളില്‍ കടുത്തുരുത്തി യാണ് ഏറ്റവും മികച്ച വിജയശതമാനം നേടിയത് (98.68). 4005 വിദ്യാര്‍ഥികളെ പരീക്ഷയ്ക്കിരുത്തിയ കടുത്തുരുത്തി 3952 പേരെ വിജയിപ്പിച്ചു. കാഞ്ഞങ്ങാട് ഉപജില്ല 4691 ആണ്‍കുട്ടികളെയും 4491 പെണ്‍കുട്ടികളെയും പരീക്ഷക്കിരുത്തി. ഇതില്‍ 4611 പെണ്‍കുട്ടികളും 4417 ആണ്‍കുട്ടികളും വിജയിച്ചു. ആകെ 9028 കുട്ടികളാണ് കാഞ്ഞങ്ങാട് സബ്ജില്ലയില്‍ വിജയിച്ചത്. കാസര്‍കോട് ഉപജില്ലക്ക് 95.33 ശതമാനമാണ് വിജയം. 5697 ആണ്‍കുട്ടികളും 5398 പെണ്‍കുട്ടികളുമാണ് കാസര്‍കോട് ഉപജില്ലയില്‍ പരീക്ഷയെഴുതിത്. ഇതില്‍ 5374 ആണ്‍കുട്ടികളെയും 5203 പെണ്‍കുട്ടികളെയും വിജയിപ്പിക്കാനായി. ആകെ 10577 കുട്ടികള്‍. |
ജില്ലയില്‍ ഉപരിപഠനത്തിന് അര്‍ഹത നേടിയത് 38,907 പേര്‍ Posted: 17 Apr 2014 11:27 PM PDT പാലക്കാട്: ജില്ലയില്‍ പത്താംക്ളാസ് വിജയിച്ച് ഉപരിപഠനത്തിന് അര്‍ഹത നേടിയത് 38,907 വിദ്യാര്‍ഥികള്‍. ജില്ലയില്‍ നിലവിലെ പ്ളസ്വണ്‍ സീറ്റുകളുടെ എണ്ണം 29,100ഉം. ഇതിനുപുറമെ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി, പോളി, ഐ.ടി.ഐ സീറ്റുകള്‍ കൂടി വന്നാലും ആയിരകണക്കിന് വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠനം അപ്രാപ്യമാവും. പുതിയ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളും ബാച്ചുകളും അനുവദിക്കുക മാത്രമാണ് പഠനസൗകര്യം വര്‍ധിപ്പിക്കാനുള്ള ഏക പോംവഴി. കഴിഞ്ഞ വര്‍ഷം രണ്ട് തവണയായി പത്ത് ശതമാനം വീതം ആനുപാതിക സീറ്റുവര്‍ധന വരുത്തി ബാച്ചില്‍ 60 മുതല്‍ 65 വരെ കുട്ടികളെ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍, ലബ്ബാ കമീഷന്‍ ശിപാര്‍ശയുടെ വെളിച്ചത്തില്‍ ഇത്തവണ ബാച്ചിലെ വിദ്യാര്‍ഥികളുടെ എണ്ണം പരമാവധി 50ന് മീതെ ഉയര്‍ത്തേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ട്. ഇതിനാല്‍, നിലവിലെ ബാച്ചുകളില്‍ സീറ്റുകള്‍ കൂട്ടി വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുക അസാധ്യമാണ്. നിലവിലെ സ്ഥിതിയില്‍ കഴിഞ്ഞ വര്‍ഷത്തെ എണ്ണം വിദ്യാര്‍ഥികള്‍ക്ക് ഇത്തവണ ഏകജാലകം വഴി പ്രവേശം നല്‍കാനാവില്ല. സീറ്റുകളുടെ എണ്ണത്തില്‍ ഇനിയും കുറവ് വരികയാവും ഫലം. അതേസമയം, കോടതി അനുമതി പ്രകാരം ഹയര്‍ സെക്കന്‍ഡറി ഇല്ലാത്ത പഞ്ചായത്തുകളില്‍ പുതിയ സ്കൂളുകളും അധിക ബാച്ചുകളും അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് ജില്ലക്ക് പ്രതീക്ഷയേകുന്നുണ്ട്. സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് പ്രാമുഖ്യം നല്‍കിയാവും തീരുമാനം ഉണ്ടാവുക. എന്നാല്‍, എത്രത്തോളം സ്കൂളുകളും സീറ്റുകളും അനുവദിക്കുമെന്നത് സംബന്ധിച്ച് വ്യക്തത ആയിട്ടില്ല. സി.ബി.എസ്.ഇ ഉള്‍പ്പെടെയുള്ള ഇതര സിലബസുകളില്‍നിന്ന് വിദ്യാര്‍ഥികള്‍ വരുന്നത് ജില്ലയില്‍ പ്ളസ് വണ്‍ പ്രവേശത്തില്‍ കടുത്ത മത്സരത്തിന് കാരണമാവും. ഉയര്‍ന്ന മാര്‍ക്കുള്ളവര്‍ക്ക് മാത്രം പ്രവേശം പരിമിതപ്പെടും. കുറേയേറെ വിദ്യാര്‍ഥികള്‍ക്ക് വി.എച്ച്.എസ്.ഇ, പോളി, ഐ.ടി.ഐ കോഴ്സുകളില്‍ ചേരേണ്ടിവരും. സര്‍ക്കാര്‍, എയ്ഡഡ്, സ്വകാര്യ മേഖലകളിലായി നിരവധി സ്ഥാപനങ്ങള്‍ ജില്ലയിലുണ്ട്. വി.എച്ച്.എസ്.ഇക്ക് ജില്ലയില്‍ 27 സ്കൂളുകളിലായി 2325 സീറ്റുണ്ട്. സര്‍ക്കാര്‍ മേഖലയില്‍ 24 സ്കൂളുകളിലായി 2150 സീറ്റും എയ്ഡഡില്‍ മൂന്ന് സ്കൂളുകളിലായി 175 സീറ്റും. സര്‍ക്കാര്‍ മേഖലയില്‍ ആറ് ഐ.ടി.ഐ ഉണ്ട്. മലമ്പുഴ, മലമ്പുഴ വനിത, കുഴല്‍മന്ദം, നെന്മാറ, വാണിയംകുളം, അട്ടപ്പാടി എന്നിവിടങ്ങളിലാണിത്. പട്ടികജാതി വിഭാഗത്തിനായി ചിറ്റൂര്‍, മംഗലം, പാലപ്പുറം എന്നിവിടങ്ങളിലും ഐ.ടി.ഐയുണ്ട്. 35 സ്വകാര്യ ഐ.ടി.ഐകളും ജില്ലയിലുണ്ട്. അഞ്ച് മുതല്‍ 19 വരെ ട്രേഡുകള്‍ ഒരോ ഐ.ടി.ഐയിലുമുണ്ട്. ഒരു വര്‍ഷം മുതല്‍ രണ്ട് വര്‍ഷം വരെ ദൈര്‍ഘ്യമുള്ളതാണ് കോഴ്സുകള്‍. പാലക്കാട്, ഷൊര്‍ണൂര്‍ എന്നിവിടങ്ങളിലെ സര്‍ക്കാര്‍ പോളികളില്‍ എട്ടു ട്രേഡുകളിലായി 580 സീറ്റുണ്ട്. ചെര്‍പ്പുളശ്ശേരി, വടക്കഞ്ചേരി, അട്ടപ്പാടി, മണ്ണാര്‍ക്കാട് എന്നിവിടങ്ങളിലെ എയ്ഡഡ് പോളികളിലായി 987 സീറ്റുകളുണ്ട്. സ്വകാര്യ പോളിടെക്നിക്കുകളില്‍ 2000ഓളം സീറ്റുകളുണ്ട്. ഹയര്‍ സെക്കന്‍ഡറിയില്‍തന്നെ ചേര്‍ന്ന് പഠിക്കണമെന്നുള്ളവര്‍ക്ക് പ്ളസ് വണിന് പ്രവേശം കിട്ടാതെ വന്നാല്‍ സ്റ്റേറ്റ് ഓപണ്‍ സ്കൂളില്‍ ശരണം പ്രാപിക്കേണ്ടിവരും. |
കോഴിക്കാട്ടു കുന്നില്‍ ജല അതോറിറ്റി മിനി ജലവിതരണ പദ്ധതി പൂട്ടി Posted: 17 Apr 2014 11:24 PM PDT മഞ്ചേരി: നഗരസഭയില്‍ കോഴിക്കാട്ടുകുന്ന് ഭാഗത്ത് നേരത്തെ ഉപയോഗത്തിലുണ്ടായിരുന്ന ശുദ്ധജല പദ്ധതി സാങ്കേതികതയുടെ പേരുപറഞ്ഞ് ജല അതോറിറ്റി പൂട്ടിയതോടെ കുടിവെള്ളം ലഭിക്കാതെ 35 കുടുംബങ്ങള്‍. ഇവര്‍ ശുദ്ധജലത്തിനായി അലയേണ്ട സ്ഥിതിയാണിപ്പോള്‍. നിലമ്പൂര്‍ റോഡില്‍ ചെട്ടിയാര്‍കുളത്തിന് സമീപം കുഴല്‍കിണര്‍ നിര്‍മിച്ച് കുന്നിന്‍ പ്രദേശത്ത് വെള്ളമെത്തിച്ചാണ് കഴിഞ്ഞ 25 വര്‍ഷത്തോളമായി ജനങ്ങള്‍ ഉപയോഗിച്ചിരുന്നത്. ഈ പദ്ധതിയാണ് മുന്‍വിചാരമില്ലാതെ അടച്ചുപൂട്ടിയത്. 15 വര്‍ഷം മുമ്പാണ് ചാലിയാര്‍ പുഴയില്‍ കിണറും പമ്പ് ഹൗസും നിര്‍മിച്ച് മഞ്ചേരിയിലേക്ക് ശുദ്ധജലമെത്തിക്കാന്‍ പദ്ധതി വന്നത്. രണ്ടു പദ്ധതികളും വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചതാണ്. ജല അതോറിറ്റി ഇപ്പോള്‍ പറയുന്ന ന്യായം മേജര്‍ പദ്ധതിയുള്ളിടത്ത് ചെറിയ പദ്ധതി കൊണ്ടു നടക്കാന്‍ കഴിയില്ലെന്നാണ്. നിലവിലെ പദ്ധതിയില്‍നിന്ന് വെള്ളം ലഭ്യമാക്കാതെയാണ് വാട്ടര്‍ അതോറിറ്റി ചെറിയ പദ്ധതി നിര്‍ത്തി പ്രദേശത്തെ 35 കുടുംബങ്ങളുടെ വെള്ളംകുടിമുട്ടിച്ചത്. മഞ്ചേരിനഗരസഭയിലെ കോഴിക്കാട്ടുകുന്നിലും പരിസരങ്ങളിലുമുള്ള മൂന്ന് കൗണ്‍സിലര്‍മാരോടും ഭരിക്കുന്നവരോടും പ്രശ്നങ്ങള്‍ പറഞ്ഞെങ്കിലും ഇടപെടാന്‍ തയാറായില്ല. സാധാരണക്കാരും കൂലിവേലക്കാരുമായ കുടുബങ്ങള്‍ കഴിഞ്ഞ മൂന്നുമാസമായി വെള്ളം പണം നല്‍കി വാങ്ങുകയാണ്. ആഴ്ചയില്‍ രണ്ടു ദിവസം പരിമിതമായ സമയം മാത്രമാണ് ജല അതോറിറ്റിയുടെ ചാലിയാര്‍ പദ്ധതിയില്‍ നിന്ന് വെള്ളം ലഭിക്കുന്നതെന്നും പണം നല്‍കി വാങ്ങുകയല്ലാതെ നിര്‍വാഹമില്ലെന്നും സ്ത്രീകള്‍ പറഞ്ഞു. പ്രശ്നത്തിന് പരിഹാരം തേടി വീട്ടമ്മമാരും കുടുംബനാഥന്‍മാരും യോഗം ചേര്‍ന്നു. കാക്കേക്കങ്ങല്‍ ആഷിഖ്, അബ്ദുല്ലമാന്‍, സുബൈര്‍ എന്നിവര്‍ സംസാരിച്ചു. നടന്നുവരുന്ന ശുദ്ധജല പദ്ധതിനിര്‍ത്തും മുമ്പ് പ്രദേശത്ത് കുടിവെള്ളം എത്തുന്നു എന്ന് ഉറപ്പാക്കാത്ത ജല അതോറിറ്റി ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് സ്ത്രീകള്‍ ആവശ്യപ്പെട്ടു. രണ്ടു പദ്ധതിയും ജല അതോറിറ്റിക്ക് നടത്തിക്കൊണ്ടു പോകാന്‍ പറ്റില്ലെന്നത് തെറ്റായ വാദമാണ്. ചെറിയ പദ്ധതി നിലനില്‍ക്കെ തന്നെ കഴിഞ്ഞ 15 വര്‍ഷമായി ഇത് പ്രവര്‍ത്തിച്ചുവന്നതാണ്. വെള്ളം പണം നല്‍കി വാങ്ങുന്ന കുടുംബങ്ങളുടെ ദുരിതം തീര്‍ക്കണമെന്നും പ്രശ്നം പരിഹരിക്കണമെന്നും കോഴിക്കാട്ട് കുന്നിലെ വെല്‍ഫെയര്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. വെള്ളത്തിന് ബുദ്ധിമുട്ടുന്ന കുടുംബങ്ങള്‍ക്ക് പ്രവര്‍ത്തകര്‍ ടാങ്കറില്‍ വെള്ളമെത്തിച്ച് നല്‍കി. പി.ടി. സുലൈമാന്‍, ഒ. അബ്ദുല്‍ വഹാബ്, ഒ. മുനീര്‍ എന്നിവര്‍ നേതൃത്വം നല്‍കി. കുടുബങ്ങളെ സംഘടിപ്പിച്ച് ജല അതോറിറ്റി ഉദ്യോഗസ്ഥരെയും നഗരസഭാ ഭരണസമിതിയെയും കാണും. പരിഹാരമുണ്ടായില്ലെങ്കില്‍ ജനകീയ സമരപരിപാടികള്‍ നടത്തുമെന്നും ഇവര്‍ അറിയിച്ചു. |
മോദി വിരുദ്ധ പ്രസംഗം: ഉമാഭാരതി തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കി Posted: 17 Apr 2014 11:15 PM PDT ന്യൂഡല്‍ഹി: തന്‍്റെ പഴയ പ്രസംഗ സി.ഡി കോണ്‍ഗ്രസ് പ്രചരണ ആയുധമാക്കുന്നതിനെതിരെ ഉമാഭാരതി തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കി. നരേന്ദ്ര മോദി വികസന പുരുഷനല്ളെന്നും വിനാശ പുരുഷനാണെന്നുമുള്ള ഉമാഭാരതിയുടെ പ്രസംഗത്തിന്‍െറ വിഡിയോ ആണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്. അത് തന്‍െറ അന്നത്തെ നിലപാടാണെന്നും അമേരിക്ക പോലും മോദിയെ കുറിച്ച് നിലപാട് മാറ്റിയിട്ടില്ളേയെന്നും ബി.ജെ.പിയുടെ തീപ്പൊരി പ്രസംഗകയായ ഉമാഭാരതി ചോദിച്ചു. അതേസമയം, സി.ഡി പഴയതാണെന്ന് തങ്ങള്‍ക്ക് അറിയാമെന്നും എന്നാല്‍, തങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി ഇത്തരം വ്യാജ പ്രഖ്യാപനങ്ങള്‍ നടത്തുന്ന ഏകാധിപതിയാണെന്ന് കരുതുന്ന ആയിരങ്ങള്‍ ബി.ജെ.പിയില്‍ തന്നെയുണ്ടെന്നതിന് തെളിവാണ് ഈ സി.ഡിയെന്നും കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിങ് വി പ്രതികരിച്ചു. എല്‍.കെ അദ്വാനിയുമായുള്ള അഭിപ്രായഭിന്നതയെ തുടര്‍ന്ന് 2005ല്‍ ഉമാ ഭാരതിയെ ബി.ജെ.പിയില്‍ നിന്ന് പുറത്താക്കിയ ശേഷമാണ് അവര്‍ മോദിക്കെതിരെ ആഞ്ഞടിച്ചത്. മോദി മാധ്യമങ്ങള്‍ ഊതിവീര്‍പ്പിച്ച ബലൂണാണെന്നും ഗുജറാത്തില്‍ രാമനുമില്ല റൊട്ടിയുമില്ളെന്നും സി.ഡിയില്‍ ഉമാഭാരതി പറയുന്നുണ്ട്. ഗുജറാത്തിലെ കൊട്ടി ഘോഷിക്കുന്ന വികസനം കഴമ്പില്ലാത്തതാണെന്നും സംസ്ഥാനം ഭീമമായ കടത്തിലാണെന്നും അവര്‍ ആരോപിക്കുന്നു. 2011ല്‍ പാര്‍ട്ടിയില്‍ തിരിച്ചത്തെിയ ഉമ ഭാരതി, 16ാം ലോക്സഭയിലേക്ക് ഝാന്‍സിയില്‍ നിന്ന് വീണ്ടും ജനവിധി തേടുന്നുണ്ട്. |
മെട്രോ റെയില്‍ നിര്‍മാണം പ്രതിസന്ധിയില്‍ Posted: 17 Apr 2014 11:12 PM PDT കൊച്ചി: സീവേജ് പൈപ്പുകളുടെ ആധിക്യവും സര്‍ക്കാറിന്‍െറ അനാസ്ഥയും മൂലം മെട്രോ റെയില്‍ നിര്‍മാണം പലയിടത്തും പ്രതിസന്ധിയില്‍. ആലുവ മുട്ടം യാര്‍ഡില്‍ ഭൂമി വിട്ടുനല്‍കിയവര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടര്‍ച്ചയായി സ്തംഭിപ്പിക്കുന്നതിനൊപ്പം കടവന്ത്ര-വൈറ്റില ഭാഗത്തും നിര്‍മാണം പ്രതിസന്ധിയിലായിരിക്കുകയാണ്. റോഡിനടിയിലെ സീവേജ് പൈപ്പുകളും ജല അതോറിറ്റിയുടെ പൈപ്പുകളും ടെലിഫോണ്‍, വൈദ്യുതി കേബിളുകളും എവിടെയെല്ലാമാണെന്നതു സംബന്ധിച്ച കൃത്യമായ ധാരണ ലഭ്യമാക്കാത്തതാണ് മെട്രോയുടെ പ്രധാനപ്രതിസന്ധി. സര്‍ക്കാറില്‍നിന്ന് ഇതിന്‍െറ വ്യക്തമായ ചിത്രം ലഭ്യമാകാത്തത് നിര്‍മാണത്തെ കാര്യമായി ബാധിച്ചെന്നും കരാര്‍ ഏജന്‍സികള്‍ ചൂണ്ടിക്കാട്ടുന്നു. നിലവില്‍ സൗത് മേല്‍പ്പാലം മുതല്‍ കടവന്ത്ര വരെയുള്ള ഭാഗത്താണ് പുതുതായി ബാരിക്കേഡിങ് നടത്തി നിര്‍മാണം തുടങ്ങിയത്. എന്നാല്‍, ഇവിടങ്ങളിലെല്ലാം പൈപ്പുകളുടെ ആധിക്യംമൂലം ഉദ്ദേശിച്ച രൂപത്തില്‍ ജോലികള്‍ പുരോഗമിക്കാത്ത സാഹചര്യമാണ്്. എസ്.എ റോഡില്‍ പൈലിങ് ആരംഭിച്ചിട്ട് മാസങ്ങളായെങ്കിലും 33 പൈലുകള്‍ മാത്രമാണ് പൂര്‍ത്തിയാക്കാനായത്. സീവേജ് പൈപ്പുകള്‍ കണ്ടെത്തി മാറ്റി സ്ഥാപിക്കാതെ നിര്‍മാണം നടത്തിയാല്‍ ഗുരുതരമായ പ്രശ്നങ്ങളാവും നഗരത്തില്‍ സംഭവിക്കുക. സ്ഥലം വിട്ടുനല്‍കിയതിനുള്ള നഷ്ടപരിഹാര വിതരണത്തില്‍ ജില്ലാ ഭരണകൂടം വാക്കുപാലിക്കാത്തതാണ് മുട്ടം യാര്‍ഡിന്‍െറ നിര്‍മാണപ്രവര്‍ത്തനം സ്തംഭിക്കാന്‍ കാരണം. മണ്ണിടിക്കലും തുരങ്കപാതയുടെ നിര്‍മാണവും മഴക്കുമുമ്പ് പൂര്‍ത്തിയാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെയാണ് സ്ഥലം ഉടമകള്‍ സമരവുമായി രംഗത്തുവന്നിരിക്കുന്നത്. പണം നല്‍കിയിട്ട് നിര്‍മാണം നടത്തിയാല്‍ മതിയെന്ന നിലപാടിലാണ് ഭൂ ഉടമകള്‍. തങ്ങള്‍ക്ക് നല്‍കിയ ഉറപ്പിന് വിരുദ്ധമായി ഏറ്റെടുത്ത സ്ഥലത്തെ തോട് മൂടിയതാണ് ഭൂ ഉടമകളെ പ്രകോപിപ്പിച്ചത്. ഈ മാസം 15നകം നഷ്ടപരിഹാരം കൊടുത്തുതീര്‍ക്കുമെന്നായിരുന്നു നേരത്തേ കലക്ടര്‍ നല്‍കിയിരുന്ന ഉറപ്പ്. ഇത് ലംഘിക്കപ്പെട്ടതായി ഭൂ ഉടമകള്‍ ചൂണ്ടിക്കാട്ടി. സ്ഥലം വിട്ടുനല്‍കിയ 78പേര്‍ക്ക് തുകയുടെ പകുതി പോലും ലഭിച്ചിട്ടില്ല. മുട്ടത്ത് 58.33 ഏക്കര്‍ സ്ഥലത്താണ് മെട്രോയുടെ റെയില്‍ കോച്ചുകള്‍ കൊണ്ടിടാനുള്ള യാര്‍ഡ് നിര്‍മിക്കുന്നത്. ഇപ്പോള്‍തന്നെ ഉദ്ദേശിച്ചതിലും വളരെ വൈകിയാണ് നിര്‍മാണം നടക്കുന്നത്. പുതിയ പ്രതിസന്ധികള്‍ നിര്‍മാണ പ്രവര്‍ത്തനം പൂര്‍ത്തിയാക്കുന്നതിന് ഏറെ കാലതാമസമുണ്ടാക്കും. |
No comments:
Post a Comment