സ്വാഗതം
WELCOME

News Update..

Monday, April 28, 2014

കാറ്റിലും മഴയിലും വടകരയില്‍ കനത്ത നാശം Madhyamam News Feeds

കാറ്റിലും മഴയിലും വടകരയില്‍ കനത്ത നാശം Madhyamam News Feeds

Link to

കാറ്റിലും മഴയിലും വടകരയില്‍ കനത്ത നാശം

Posted: 28 Apr 2014 01:21 AM PDT

വടകര: ഞായറാഴ്ച വൈകുന്നേരം വടകരയിലും പരിസരപ്രദേശങ്ങളിലും കാറ്റിലും മഴയിലും കനത്ത നാശനഷ്ടം. മണിയൂര്‍ തൈക്കൂല്‍ ചാലില്‍ ഗോപാലന്‍െറ വീട് ഇടിമിന്നലേറ്റ് തകര്‍ന്നു.
മൂന്ന് മുറികളുടെ ചുമരുകള്‍ക്ക് വിള്ളലുണ്ടായി. ഇലക്ട്രിക്കല്‍ സംവിധാനം തകര്‍ന്നു. ഇടിയുടെ ആഘാതമേറ്റ് ഗോപാലന്‍െറ ഭാര്യ ശാരദ ബോധമറ്റു.
വടകര പുത്തൂരില്‍ എടയത്ത് ശശീന്ദ്രന്‍െറ വീട്ടിലെ തെങ്ങ് വീണ് മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷ തകര്‍ന്നു.
വടകര ടൗണില്‍ ബോര്‍ഡുകളും പരസ്യ ബാനറുകളും പാടേ തകര്‍ന്നു.
പുതിയ ബസ്സ്റ്റാന്‍ഡില്‍ തൊഴിലാളികളുടെ വിശ്രമകേന്ദ്രം കാറ്റില്‍ നിലംപൊത്തി. റോഡില്‍ മരം വീണതിനെ തുടര്‍ന്ന് വിവിധ റൂട്ടുകളിലെ ഗതാഗതം താറുമാറായി.
ഇതത്തേുടര്‍ന്ന് ലക്ഷ്യസ്ഥാനത്തെത്താന്‍ കഴിയാതെ യാത്രക്കാര്‍ കുഴങ്ങി. ബസ് സര്‍വീസ് നിലച്ചതോടെ വടകര പുതിയ ബസ്സ്റ്റാന്‍ഡിലും പഴയ ബസ്സ്റ്റാന്‍ഡിലുമുണ്ടായിരുന്ന യാത്രക്കാര്‍ വലഞ്ഞു.
വടകര ലിങ്ക് റോഡില്‍ വെള്ളം കയറിയത് കാരണം വാഹനങ്ങള്‍ പോകാന്‍ ബുദ്ധിമുട്ടി. തറോപ്പൊയിലില്‍ റഹ്മാനിയ ഹൈസ്കൂളിന് സമീപം കുനിയില്‍ കുഞ്ഞന്‍ ഗുരുക്കളുടെ വീടിന് മുകളില്‍ തെങ്ങ് വീണു.
ആയഞ്ചേരി ഈയ്യക്കല്‍ ബാബുവിന്‍െറ വീടിന്‍െറ മുകള്‍വരാന്തയിലെ പില്ലര്‍ ഇടിമിന്നലില്‍ തകര്‍ന്നു.

ഈജിപ്തില്‍ ബ്രദര്‍ഹുഡ് നേതാവടക്കം 638 പേര്‍ക്ക് വധശിക്ഷ

Posted: 28 Apr 2014 01:11 AM PDT

Image: 

കൈറോ: മുസ്ലിം ബ്രദര്‍ഹുഡ് നേതാവ് മുഹമ്മദ് ബദീഅ് അടക്കം 638 പേര്‍ക്ക് വധശിക്ഷ വിധിച്ചു. പൊലീസ് സ്റ്റേഷന്‍ ആക്രമണം, കൊലപാതകം വധശ്രമം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇവര്‍ക്ക് വധശിക്ഷ വിധിച്ചത്.  ഈജിപ്തിലെ ദക്ഷിണ പ്രവിശ്യയായ മിന്യയിലെ കോടതിയാണ് ശിക്ഷ വിധിച്ചത്.
മറ്റൊരു കേസില്‍ മാര്‍ച്ചില്‍ വധശിക്ഷ വിധിച്ച 529 പേരില്‍ 492 പേരുടെ ശിക്ഷ ജീവപര്യന്തമായി കുറച്ചു.ഈജിപ്തില്‍ ജനാധിപത്യ മാര്‍ഗത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട മുര്‍സി  സര്‍ക്കാറിനെ അട്ടിമറിച്ച സൈന്യം മുര്‍സി അനുകൂലികളെ അടിച്ചമര്‍ത്തുന്നത് തുടരുകയാണ്

ചെങ്കോട്ട ആക്രമണത്തിലെ പ്രതിയെ തല്‍ക്കാലം തൂക്കിക്കൊല്ലരുത് -സുപ്രീംകോടതി

Posted: 28 Apr 2014 12:29 AM PDT

Image: 

ന്യൂഡല്‍ഹി: തൂക്കുമരം വിധിച്ച ഡല്‍ഹിയിലെ ചെങ്കോട്ട ആക്രമണത്തിലെ പ്രതിയെ തല്‍ക്കാലം തൂക്കിക്കൊല്ലരുതെന്ന് സുപ്രീംകോടതി. 2000ത്തില്‍ നടന്ന ആക്രമണത്തിലെ പ്രതിയും ലശ്കറെ ത്വയ്യിബ അംഗവുമായ മുഹമ്മദ് ആരിഫിന്‍റെ കാര്യത്തില്‍ ആണ് പരമോന്നത കോടതിയുടെ ഇടപെടല്‍. 2011ല്‍ ആണ് മുഹമ്മദ് ആരിഫിന് വധശിക്ഷ വിധിക്കുന്നത്. ഇതിനകം 14 വര്‍ഷം തടവുശിക്ഷ അനുഭവിച്ചെന്ന് ചൂണ്ടിക്കാണിച്ച് ആരിഫ് നല്‍കിയ ഹരജി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. തന്‍റെ മൗലികാവകാശം ലംഘിക്കപ്പെട്ടതായും ഹരജിയില്‍ ചൂണ്ടിക്കാട്ടി. ഹരജി പരിഗണിച്ച ജഡ്ജുമാര്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ ഭരണഘടനാ ബെഞ്ചിന് വിട്ടു. 2000 ഡിസംബര്‍ 22ന് ചെങ്കോട്ടയില്‍ നടത്തിയ ആക്രമണത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടിരുന്നു.

ബാര്‍ലൈസന്‍സ്: സുധീരന്‍ പ്രായോഗിക നിലപാട് സ്വീകരിക്കണമെന്ന് വെള്ളാപ്പള്ളി

Posted: 27 Apr 2014 11:55 PM PDT

Image: 

ആലപ്പുഴ: ബാര്‍ ലൈസന്‍സ് പ്രശ്നത്തില്‍  കെ.പി.സി.സി പ്രസിഡന്‍്റള വി.എം സുധീരന്‍ പ്രായോഗിക നിലപാട് സ്വീകരിക്കണമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.
മോശം നിലവാരമുള്ള  ബാറുകളുടെ നിലവാരം ഉയര്‍ത്താന്‍ ഒരു വര്‍ഷം സമയം നല്‍കണം. ബാറുകളുടെ നേരെയുള്ള ആക്രമണം ആരെയോ ലക്ഷ്യം വച്ചാണ്. ലൈസന്‍സ് നല്‍കുന്നതില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആര്‍ജവത്തോടെയുള്ള തീരുമാനമെടുക്കണം.
പ്രശ്നത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ട് സുധീരന്  കാര്യങ്ങള്‍  വ്യക്തമാക്കി കൊടുക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. സര്‍ക്കാരിന്‍്റെ  പ്രതിച്ഛായ നഷ്ടപ്പെടുത്താനാണ് സുധീരന്‍്റെ ശ്രമിക്കുന്നതെന്നും  വെള്ളാപ്പള്ളി ആരോപിച്ചു.
പത്മനാഭസ്വാമി ക്ഷേത്രത്തിലെ ക്രമക്കേടുകള്‍ സംബന്ധിച്ച അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് ആധികാരികമാണെന്നും സത്യം തെളിയിക്കാനുള്ള ബാധ്യത രാജകുടുംബത്തിനാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

സരിത മെയ് അഞ്ചിന് അബ്ദുള്ളക്കുട്ടിക്കെതിരെ മൊഴി നല്‍കും

Posted: 27 Apr 2014 11:39 PM PDT

Image: 

തിരുവനന്തപുരം: എ.പി. അബ്ദുള്ളക്കുട്ടിക്കെതിരെ എം.പിക്കെതിരെ മെയ് 5-ന് കോടതി മുമ്പാകെ രഹസ്യ മൊഴി നല്‍കുമെന്ന് സോളാര്‍ തട്ടിപ്പ് കേസ് പ്രതി സരിത എസ് നായര്‍. മജിസ്ട്രേറ്റ് അവധിയായതിനാലാണ് മൊഴിയെടുക്കല്‍ മാറ്റിയത്. തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് രണ്ടാം കോടതിക്ക് മുമ്പാകെയാകെയായിരുന്നു  സരിത രഹസ്യമൊഴി നല്‍കേണ്ടത്.
എ.പി. അബ്ദുള്ളക്കുട്ടിക്കെതിരെ താന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായും മൊബൈല്‍ ഫോണ്‍ സന്ദേശങ്ങള്‍ ഉള്‍പ്പെടെയുള്ള  തെളിവുകളുമായിട്ടാണ് എത്തിയതെന്നും സരിത മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തെളിവുകള്‍ മൊഴി രേഖപ്പെടുത്തുമ്പോള്‍  കോടതിക്ക് മുമ്പാകെ ഹാജരാക്കുമെന്നും സരിത പറഞ്ഞു.
സോളാര്‍ കമ്മീഷനു മുന്നില്‍ ഹാജരായി പല ഉന്നതര്‍ക്കുമെതിരെയുള്ള തെളിവുകള്‍ സമര്‍പ്പിക്കാന്‍ തയാറാണെന്ന് താന്‍ നേരത്തെ വ്യക്തമാക്കിയിരുന്നതായും സരിത പറഞ്ഞു.
സി.ആര്‍.പി.സി 164 വകുപ്പ് പ്രകാരമാണ് സരിത മജിസട്രേറ്റിന്  മൊഴി നല്‍കുക. തിരുവനന്തപുരം എ.സി.ജെ.എം കോടതിയാണ് കേസ് പരിഗണിക്കുന്നത്.

സജയിലെ ഇരട്ടക്കൊല: ക്രിമിനല്‍ സംഘങ്ങളെ ഒതുക്കാന്‍ പൊലീസ് രംഗത്ത്

Posted: 27 Apr 2014 11:24 PM PDT

Image: 

ഷാര്‍ജ: കഴിഞ്ഞ ദിവസം ഷാര്‍ജയിലെ സജ വ്യവസായ മേഖലയില്‍ നടന്ന ഇരട്ട കൊലപാതകം കണക്കിലെടുത്ത് മേഖലയിലെ ക്രിമിനല്‍ സംഘങ്ങളെ കണ്ടെത്താന്‍ പൊലീസ് ശക്തമായ നിരീക്ഷണം ആരംഭിച്ചു. രഹസ്യാന്വേഷണ വിഭാഗത്തിന്‍െറ നിരീക്ഷണം ഇപ്പോള്‍ തന്നെ ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഡീസല്‍ വില്‍പ്പനയുമായി ബന്ധപ്പെട്ട് നടന്ന തര്‍ക്കം രണ്ട് പേരുടെ മരണത്തിനും അഞ്ച് പേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കാനും കാരണമായിരുന്നു. വളരെ സൗഹാര്‍ദത്തില്‍ കഴിഞ്ഞിരുന്നവരാണ് പരസ്പരം പോരടിച്ചത്. ഇതില്‍ ബന്ധുക്കളുമുണ്ടെന്ന് ഇവിടെ പ്രവര്‍ത്തിക്കുന്നവര്‍ ‘ഗള്‍ഫ് മാധ്യമത്തോട'് പറഞ്ഞു.
അതേസമയം പരിക്കേറ്റവരില്‍ നാല് പേരുടെ നില ഇപ്പോഴും അതീവഗുരുതരമായി തുടരുകയാണെന്നാണ് ആശുപത്രി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഒരാള്‍ അപകട നില തരണം ചെയ്തതായി അറിയുന്നു. അനധികൃത മദ്യവില്‍പ്പനക്കാരുടെ താവളമായി സജ മാറിയതായി ഇവിടെ കഴിയുന്നവര്‍ പറഞ്ഞു. മദ്യവില്‍പ്പനയുമായി ബന്ധപെട്ട് തല്ലും തര്‍ക്കവും ഇവിടെ പതിവാണത്രെ. മുമ്പ് ഇത്തരത്തില്‍ മദ്യ വില്‍പ്പനയുമായി ബന്ധപെട്ട് നടന്ന തര്‍ക്കത്തിലാണ് പാകിസ്താന്‍ സ്വദേശിയെ 17 ഇന്ത്യക്കാര്‍ ചേര്‍ന്ന് കൊലപെടുത്തിയത്. ഇതിനെ തുടര്‍ന്ന് ഇവര്‍ക്ക് ഷാര്‍ജ ശരിഅത്ത് കോടതി വധശിക്ഷ വിധിച്ചിരുന്നു. അപ്പീല്‍ കോടതി ശിക്ഷ ശരിവെച്ചു. തുടര്‍ന്ന് കൊല്ലപ്പെട്ടവന്‍െറ കുടുംബവുമായി ഇന്ത്യന്‍ അധികൃതര്‍ ബന്ധപെടുകയും എട്ട് കോടിയിലധികം രൂപ ദിയാധനം നല്‍കുകയും ചെയ്താണ് 17 പേരെ ജയില്‍ മോചിതരാക്കിയത്. ഇതിന് ശേഷവും ഇവിടെ തര്‍ക്കങ്ങളും തല്ലും നടന്നിരുന്നു. പാകിസ്താനികളും പഞ്ചാബികളുമാണ് ഇതില്‍ മുന്നില്‍ നില്‍ക്കുന്നത്. മറ്റ് വ്യവസായ മേഖലകളെ അപേക്ഷിച്ച് നിരവധി പ്രത്യേകതകളുണ്ട് സജക്ക്. ഷാര്‍ജയിലെ വിവിധ പ്രദേശങ്ങളിലേക്ക് പ്രകൃതി വാതകം വിതരണം ചെയ്യുന്നത് ഇവിടെ നിന്നാണ്.
കേബിള്‍ ഫാക്ടറി, സിമന്‍റ് ഫാക്ടറി, ശ്മശാനം, ബിയയുടെ മാലിന്യ സംസ്ക്കരണ യൂണിറ്റ് എന്നിവ ഇവിടെയാണ് പ്രവര്‍ത്തിക്കുന്നത്. അത് കൊണ്ട് തന്നെ വിവിധ മേഖലകളിലുള്ള നിരവധി തൊഴിലാളികള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഷാര്‍ജയിലെ ദൈദ് മേഖലയുമായി ബന്ധപെട്ട് കിടക്കുന്ന പ്രദേശവുമാണിത്. അധിക ദൂരത്തിലല്ലാതെ ഷാര്‍ജ അന്തര്‍ദേശിയ വിമാനത്താവളവുമുണ്ട്. ഇവിടെ പ്രവര്‍ത്തിക്കുന്ന കച്ചവട സ്ഥാപനങ്ങളില്‍ അധികവും മലയാളികളുടേതാണ്. എന്നാല്‍ നിര്‍മാണ മേഖലയില്‍ മലയാളികള്‍ കുറവാണ്. കൂടുതലും പേരും ബംഗ്ളാദേശികളാണ്.

സാഹിത്യ ശില്‍പശാല സമാപിച്ചു

Posted: 27 Apr 2014 10:57 PM PDT

Image: 

ദോഹ: കേരള സാഹിത്യ അകാദമി ഫ്രന്‍റ്സ് കള്‍ചറല്‍ സെന്‍ററുമായി സഹകരിച്ച് സംഘടിപ്പിച്ച ‘അക്ഷര പ്രവാസം 2014’ ത്രിദിന സാഹിത്യ ശില്‍പശാലക്ക് സമാപനം. സംഘാടന മികവിലും ക്യാമ്പംഗങ്ങളുടെ പങ്കാളിത്തത്തിലും മികവ് പുലര്‍ത്തിയ ശില്‍പാല വ്യാഴം, വെളളി, ശനി ദിവസങ്ങളിലായാണ് നടന്നത്. ഖത്തര്‍ ചാരിറ്റി ഹാളില്‍ നടന്ന സമാപന സമ്മേളനത്തില്‍ മലയാളത്തിന്‍െറ പ്രിയ എഴുത്തുകരുടെ പ്രഭാഷണം ശ്രവിക്കാന്‍ നിരവധി പേരാണെത്തിയത്. ഇന്ത്യക്ക് പുറത്ത് കേരള സാഹിത്യ അകാദമി സംഘടിപ്പിച്ച ആദ്യപരിപാടിയായ അക്ഷര പ്രവാസത്തിന് ഖത്തറിലെ മലയാളി സമൂഹവും സാഹിത്യപ്രവര്‍ത്തകരും നിറഞ്ഞ പിന്തുണയാണ് നല്‍കിയത്.
സമാപന സമ്മേളനം നോര്‍ക്ക റൂട്ട്സ് വൈസ് ചെയര്‍മാന്‍ പത്മശ്രീ അഡ്വ. സി.കെ. മേനോന്‍ ഉദ്ഘാടനം ചെയ്തു. മലയാളം ഇപ്പോള്‍ വളരുന്നത് കേരളത്തിന് പുറത്താണെന്ന് പറഞ്ഞ അദ്ദേഹം ഇത്തരമൊരു സാഹിത്യ ശില്‍പശാലക്ക് മുന്‍കയ്യെടുത്ത സാഹിത്യ അകാദമിയെയും നേതൃത്വം നല്‍കിയ ഫ്രന്‍റ്സ് കള്‍ചറല്‍ സെന്‍റിനെയും അഭിനന്ദിച്ചു.
കേരളത്തിന്‍െറ സമ്പദ്ഘടനയുടെ നട്ടെല്ല് ഗള്‍ഫ് രാജ്യങ്ങളായത് പോലെ കേരളത്തിന്‍െറ സാമൂഹിക സാംസ്കാരിക പ്രവര്‍ത്തനങ്ങളുടെയും നട്ടെല്ലായി ഗള്‍ഫ് മാറാന്‍ പോകുകയാണെന്ന സന്ദേശമാണ് ശില്‍പശാലക്ക് ലഭിച്ച പിന്തുണ തെളിയിക്കുന്നതെന്ന് അകാദമി പ്രവര്‍ത്തക സമിതി അംഗം പി.കെ പാറക്കടവ് പറഞ്ഞു. മലയാള ഭാഷയുമായി പുതിയ തലമുറ അകന്നു പോകുന്നുവെന്ന ആശങ്കയാണ് ക്യാമ്പില്‍ മുഖ്യമായി ഉയര്‍ന്നുവന്നതെന്നും ആശങ്ക സാഹിത്യ അകാദമി ഗൗരവത്തില്‍ കാണുമെന്നും വൈസ് പ്രസിഡന്‍റ് അക്ബര്‍ കക്കട്ടില്‍ പറഞ്ഞു. ജീവിതത്തിന്‍െറ യാന്ത്രികതയാണ് ഇന്ന് മലയാളി സമൂഹം നേരിടുന്ന വിലയ പ്രതിസന്ധിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മലയാള നാട്ടില്‍ നിന്നും അകലെയായിരിക്കെ മലയാളത്തെ ഏറെ സ്നേഹിക്കുന്ന ഒരു സമൂഹമുണ്ടെന്ന കണ്ടെത്തലാണ് ക്യാമ്പിലൂടെ സാഹിത്യ അകാദമിക്ക് ലഭിച്ചതെന്നും തുടര്‍ പ്രവര്‍ത്തനത്തിന് ക്യാമ്പിലെ അനുഭവങ്ങള്‍ ഏറെ സഹായകമാകുമെന്നും അകാദമി അംഗം ജോസ് പനച്ചിപ്പുറം പറഞ്ഞു.
‘അക്ഷര പ്രവാസം 2014’ കേരള സാഹിത്യ അകാദമിയുടെ ചരിത്രത്തിലെ സുപ്രധാന സംഭവമാണെന്ന് സമാപന പ്രസംഗം നിര്‍വഹിച്ച കേരള സാഹിത്യ അകാദമി പ്രസിഡന്‍റ് പൊരുമ്പടവം ശ്രീധരന്‍ പറഞ്ഞു. ഒരു ജനതയെ ഒരു സമൂഹമായി മാറ്റുന്നതിന്‍െറ വൈകാരികമായ ഘടകമാണ് ഭാഷയെന്നും ഈ വൈകാരികതയെ തകര്‍ക്കാന്‍ ഒരു ശക്തിക്കും സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. അകാദമിയുടെ പ്രവര്‍ത്തനം ഏറെ സ്വതന്ത്രമായാണ് ഇപ്പോള്‍ നടക്കുന്നതെന്നും ഒരു രാഷ്ട്രീയ ഇടപെടലുകളും ഇപ്പോള്‍ നടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഫ്രന്‍റ് കള്‍ച്ചറല്‍ സെന്‍റര്‍ ഗവേണിങ് ബോഡി ചെയര്‍മാന്‍ മുഹമ്മദ് ഖുതുബ് അധ്യക്ഷത വഹിച്ചു. ഖത്തര്‍ ചാരിറ്റി പ്രതിനിധി ഇബ്രാഹിം ഫാളില്‍ ദുബൈലി സംസാരിച്ചു. ഖത്തറും ഇന്ത്യയും തമ്മിലുളള സാംസ്കാരിക ബന്ധത്തിന് നൂറ്റാണ്ടുകളുടെ ചരിത്രമുണ്ടെന്നും അത് പരിപോഷിക്കാനുളള എല്ലാ ശ്രമങ്ങള്‍ക്കും ഖത്തര്‍ ചരിറ്റി പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. സമാപന സമ്മേളനത്തില്‍ ഐ.സി.ബി.എഫ് പ്രസിഡന്‍റ് കരീം അബ്ദുല്ല, ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍ പ്രസിഡന്‍റ് കെ.സി. അബ്ദുല്ലത്തീഫ്, അബൂബക്കര്‍ മാടപ്പാട്, ഷംസുദ്ധീന്‍ ഒളകര, കെ. മുഹമ്മദ് ഈസ, ആവണി വിജയകുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ശിപല്‍ശാലയില്‍ പങ്കെടുത്തവര്‍ക്കുളള സര്‍ട്ടിഫിക്കറ്റുകള്‍ സാഹിത്യകാരന്‍മാര്‍ വിതരണം ചെയ്തു. എഫ്.സി.സി ഡയരക്ടര്‍ ഹബീബ് റഹ്മാന്‍ കിഴിശ്ശേരി സ്വാഗതവും പ്രോഗാം കമ്മറ്റി അസിസ്റ്റന്‍റ് കണ്‍വീനര്‍ തന്‍സീം കുറ്റ്യാടി നന്ദിയും പറഞ്ഞു.

തിരുവനന്തപുത്ത് കനത്തമഴയില്‍ 10 കോടി രൂപയുടെ നഷ്ടം

Posted: 27 Apr 2014 10:34 PM PDT

Image: 

തിരുവനന്തപുരം: തിരുവനന്തപുത്ത് ഇന്നലെയുണ്ടായ കാറ്റിലും മഴയിലും  പത്തുകോടി രൂപയുടെ നഷ്ടമുണ്ടായെന്ന് പ്രാഥമിക വിലയിരുത്തല്‍. നഗരത്തിലും പരിസരപ്രദേശങ്ങളിലും വൈദ്യുതി ബന്ധങ്ങള്‍ പുനസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല. മഴക്കെടുതി വിലയിരുത്താന്‍ മന്ത്രി വി.എസ് ശിവകുമാര്‍ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു.

ഇന്നലെയുണ്ടായ ശക്തമായ കാറ്റില്‍ വന്‍മരങ്ങള്‍ കടപുഴകി വീണ് അനേകം വാഹനങ്ങള്‍ തകര്‍ന്നിരുന്നു.  റോഡില്‍ വീണ മരങ്ങള്‍ വെട്ടിമാറ്റിക്കൊണ്ടിരിക്കുകയാണ്. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍  വെള്ളത്തിനടിയിലായിരുന്നു. ശക്തമായ കാറ്റില്‍ കെട്ടിടങ്ങളുടെ മേല്‍ക്കൂരകളും തകര്‍ന്നിരുന്നു.

മെയ് 16 ന് രാജ്യം വിടാന്‍ ഒരുങ്ങിക്കൊള്ളാന്‍ ബംഗ്ളാദേശ് കുടിയേറ്റക്കാരോട് മോദി

Posted: 27 Apr 2014 10:30 PM PDT

Image: 

സെറാംപൂര്‍: അധികാരത്തിലത്തെിയാല്‍ ബംഗ്ളാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുമെന്ന് നരേന്ദ്ര മോദി. വോട്ടുകള്‍ക്കു വേണ്ടി രാഷ്ട്രീയ പാര്‍ട്ടികള്‍ അനധികൃത കുടിയേറ്റക്കാര്‍ക്ക് പരവതാനി വിരിക്കുകയാണെന്നും മോദി പറഞ്ഞു. മെയ് 16 ന് ശേഷം ബംഗ്ളാദേശികള്‍ രാജ്യം വിടാന്‍ തയാറായിരിക്കൊള്ളണമെന്നും മോദി മുന്നറിയിപ്പു നല്‍കി. ബംഗ്ളാദേശുമായി അതിര്‍ത്തി പങ്കിടുന്ന സെറാംപൂരിലാണ് മോദി കഴിഞ്ഞ ദിവസം സംസാരിച്ചത്.
വോട്ട് ബാങ്കിനു വേണ്ടി രാഷ്ട്രീയക്കാര്‍  കുടിയേറ്റക്കാര്‍ക്ക് പരവതാനി വിരിക്കുകയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസിനെ ലക്ഷ്യം വെച്ച് മോദി പറഞ്ഞു. ബിഹാറില്‍ നിന്നോ ഒഡിഷയില്‍ നിന്നോ വരുന്നവരെ അന്യരായി കാണുന്നവര്‍ ബംഗ്ളാദേശികള്‍ വന്നാല്‍ സന്തോഷിക്കുകയാണെന്നും മോദി പറഞ്ഞു. വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി രാജ്യത്തെ തകര്‍ക്കാനാവില്ളെന്നും ഇടതുപക്ഷം 35 വര്‍ഷം കൊണ്ട് വരുത്തിയ നഷ്ടത്തേക്കാള്‍ നഷ്ടം മമതാ ബാനര്‍ജി സര്‍ക്കാര്‍ മുപ്പത്തഞ്ച് മാസം കൊണ്ട് വരുത്തിവെച്ചെന്നും മോദി ആരോപിച്ചു.
1971 ന് ശേഷം അസമിലേക്കും ബംഗാളിലേക്കും കുടിയേറിയവരെ അനധികൃത കുടിയേറ്റക്കാരായി പരിഗണിക്കുമെന്നും അവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും ബി.ജെ.പി അധ്യക്ഷന്‍ രാജ്നാഥ് സിങ്ങും നേരത്തെ വ്യക്തമാക്കിയിരുന്നു.

നരേന്ദ്രമോദി ഗുജറാത്തിന്‍്റെ കശാപ്പുകാരന്‍ -തൃണമൂല്‍ കോണ്‍ഗ്രസ്

Posted: 27 Apr 2014 10:14 PM PDT

Image: 

കൊല്‍കത്ത: ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശവുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ്. നരേന്ദ്രമോദി ഗുജറാത്തിന്‍്റെ കശാപ്പുകാരനാണെന്നാണ് തൃണമൂല്‍ നേതാവ് ഡെറക് ഒബ്രയിന്‍ ട്വീറ്റ് ചെയ്തത്. സ്വന്തം ഭാര്യയെ പോലും സംരക്ഷിക്കാന്‍ കഴിവില്ലാത്തയാളാണ് മോദി. ബംഗാളിലെ വികസന മാതൃകയെ കുറിച്ച് പറയാന്‍ മോദിക്ക് ഉത്തരമില്ല. അതുകൊണ്ടാണ് അദ്ദേഹം വ്യക്തിപരമായ ആക്രമണങ്ങള്‍ നടത്തുന്നതെന്നും ഒബ്രയിന്‍  ട്വിറ്ററിലൂടെ പരാമര്‍ശിച്ചു.
ഇടതുപക്ഷം ബംഗാളില്‍ ഉണ്ടാക്കിയ നാശത്തേക്കാള്‍ കൂടുതലാണ് മുഖ്യമന്ത്രിയായ മമത ബാനാര്‍ജി്യുടെ ഭരണമുണ്ടാക്കിയതെന്ന് നരേന്ദ്രമോദി നേരത്തെ വിമര്‍ശിച്ചിരുന്നു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP