പ്രവാസികള്‍ക്ക് "തപാല്‍ വോട്ട്" അനുവദിക്കാനാവില്ല -തെരഞ്ഞെടുപ്പ് കമീഷന്‍ Posted: 06 Apr 2014 12:53 AM PDT ന്യൂഡല്‍ഹി: പ്രവാസി ഇന്ത്യക്കാര്‍ക്ക് "തപാല്‍ വോട്ട്" അനുവദിക്കാനാവില്ളെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍. പ്രവാസി വോട്ട് വിഷയത്തില്‍ നിലപാടറിയിച്ചു കൊണ്ടുള്ള സത്യവാങ്മൂലം തെരഞ്ഞെടുപ്പ് കമീഷന്‍ നാളെ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കുമെന്ന് റിപ്പോര്‍ട്ട്. തപാല്‍ വോട്ട് അനുവദിക്കണമെങ്കില്‍ ജനപ്രാതിനിധ്യ നിയമം കേന്ദ്രസര്‍ക്കാര്‍ ഭേദഗതി ചെയ്യണം. അതിനാല്‍ തപാല്‍ വോട്ട് തല്‍കാലം അനുവദിക്കാനാവില്ളെന്നും തെരഞ്ഞെടുപ്പ് കമീഷന്‍ സുപ്രീംകോടതിയെ അറിയിക്കും. വിദേശ രാജ്യത്തുള്ള പ്രവാസികള്‍ക്ക് വോട്ട് ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്ന് ചൂണ്ടിക്കാട്ടി പ്രവാസി വ്യവസായി ഡോ. ഷംസീര്‍ വയലിലാണ് സുപ്രീംകോടതിയെ സമീപിച്ചത്. രജിസ്റ്റര്‍ ചെയ്ത 12,000 വരുന്ന പ്രവാസികള്‍ക്ക് എങ്കിലും തപാല്‍ വോട്ട് ചെയ്യാന്‍ അവസരം നല്‍കണമെന്നാണ് ആവശ്യം. ഹരജി പരിഗണിച്ച സുപ്രീംകോടതി വിഷയത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനും കേന്ദ്രസര്‍ക്കാരും നിലപാടറിക്കണമെന്ന് നിര്‍ദേശിച്ചു. കേന്ദ്രത്തിന്‍െറ നിലപാട് നാളെ സുപ്രീംകോടതിയെ അറിയിക്കും. ജസ്റ്റിസ് കെ.എസ് രാധാകൃഷ്ണന്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗിക്കുന്നത്. |
ആദര്‍ശ് ഫ്ളാറ്റ്: ദേവയാനി കോബ്രഗഡെ അന്വേഷണം നേരിടേണ്ടി വരും Posted: 06 Apr 2014 12:36 AM PDT മുംബൈ: ഇന്ത്യ-യു.എസ് നയതന്ത്ര പ്രശ്നത്തിനുശേഷം ദേവയാനി കോബ്രഗഡെ പുതിയ കുരുക്കിലേക്ക്. വിവാദമായ ആദര്‍ശ് ഫ്ളാറ്റുമായി ബന്ധപ്പെട്ടാണ് പുതിയ വിവാദം. ഈ വിഷയത്തില്‍ അന്വേഷണം അഭിമുഖീകരിക്കാനിരിക്കുകയാണ് ഇന്ത്യന്‍ ഫോറിന്‍ സര്‍വീസിലെ ഈ ഓഫീസര്‍. മുംബൈയിലെ കൊളാബ മേഖലയിലെ ആദര്‍ശ് സൊസൈറ്റിയില്‍ ദേവയാനി ഫ്ളാറ്റ് സ്വന്തമാക്കിയിരുന്നു. എന്നാല്‍, തനിക്ക് സര്‍ക്കാര്‍ ക്വാട്ടയില്‍ ലഭിച്ച ഫ്ളാറ്റിനെ കുറിച്ച് മറച്ചുവെച്ചും തെറ്റായ വിവരം നല്‍കിയുമായിരുന്നു ദേവയാനി ആദര്‍ശ് ഫ്ളാറ്റ് നേടിയെടുത്തതെന്ന് സി.ബി.ഐയുടെ പക്കല്‍ തെളിവുണ്ടെന്ന് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു. അതേസമയം, ഫ്ളാറ്റുമായി ബന്ധപ്പെട്ട രേഖകള്‍ എല്ലാം നല്‍കിയത് താന്‍ ആയിരുന്നുവെന്നും ഇക്കാര്യം തനിക്ക് അറിയില്ലായിരുന്നുവെന്നും ദേവയാനിയുടെ പിതാവ് ഉത്തം കോബ്രഗഡെ പറഞ്ഞു. 2004 ജൂണ്‍ 29 തിനാണ് സത്യവാങ്മൂലത്തില്‍ താന്‍ ഒപ്പുവെച്ചത്. ആ സമയം തങ്ങള്‍ മറ്റൊരു ഫ്ളാറ്റിന്‍റെയും ഉടമസ്ഥരല്ല. അപേക്ഷയില്‍ എഴുതിയ കാര്യങ്ങളെകുറിച്ച് ദേവയാനിക്ക് അറിയില്ലായിരുന്നു. അതിനാല്‍ അക്കാര്യത്തില്‍ അവര്‍ക്ക് പങ്കില്ളെന്നും പിതാവ് പറയുന്നു. |
വേനല്‍ചൂട് സര്‍വകാല റെക്കോഡില്‍ Posted: 05 Apr 2014 11:50 PM PDT പത്തനാപുരം: വേനല്‍ചൂട് സര്‍വകാല റെക്കോഡിലെത്തിയതോടെ കിഴക്കന്‍ മേഖല വെന്തുരുകുന്നു. കാര്‍ഷികമേഖലയും നിശ്ചലമായി. കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് ഉയര്‍ന്ന ചൂടാണ് മേഖലയില്‍ അനുഭവപ്പെടുന്നത്. കുടിവെള്ളക്ഷാമവും രൂക്ഷമാണ്. കിലോമീറ്ററുകള്‍ സഞ്ചരിച്ച് തലച്ചുമടായി ജലം കൊണ്ടുവരേണ്ട അവസ്ഥയാണ് കിഴക്കന്‍ നിവാസികള്‍ക്ക്. ഫലപ്രദമായ പദ്ധതികളോ ജലക്ഷാമം പരിഹരിക്കാനാവശ്യമായ നടപടികളോ ഇല്ലാത്തത് ജനങ്ങളെയും കര്‍ഷകരെയും ഏറെ പ്രതിസന്ധിയിലാക്കുന്നു. ചൂടിന്‍െറ കാഠിന്യം കൊണ്ട് പുറത്തിറങ്ങാന്‍ കഴിയാത്തതിനാല്‍ രാവിലെ 11 മുതല്‍ വൈകുന്നേരം മൂന്ന് വരെ നഗരം വിജനമാണ്. ചൂട് വര്‍ധിച്ചതോടെ നിര്‍മാണമേഖലയും പ്രതിസന്ധിയിലാണ്. സൂര്യാതപമേറ്റ് അപകടങ്ങള്‍ സംഭവിക്കുന്നതിനാല്‍ കര്‍ശന നിര്‍ദേശങ്ങളാണ് ആരോഗ്യവകുപ്പ് നല്‍കിയിരിക്കുന്നത്. കാര്‍ഷികാവശ്യങ്ങള്‍ക്ക് കല്ലട ജലസേചന പദ്ധതിയുടെ ഭാഗമായി കനാലുകള്‍ തുറന്നിട്ടുണ്ടെങ്കിലും സബ്കനാലുകള്‍ വഴി കാര്‍ഷിക മേഖലകളിലേക്ക് ജലം എത്താത്തത് കര്‍ഷകരെ വലക്കുന്നു. പ്രദേശത്തെ ജലസ്രോതസ്സുകളെല്ലാം വറ്റിവരണ്ടു. കല്ലടയാറ്റില്‍ ജലം ക്രമാതീതമായി താഴ്ന്നു. കഴിഞ്ഞതവണ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ടാങ്കറുകളില്‍ ജലവിതരണം നടത്തിയിരുന്നുവെങ്കില്‍ ഇത്തവണ അതും നടന്നിട്ടില്ല. തെരഞ്ഞെടുപ്പ് ജോലികളെന്ന പേരില്‍ കെ.ഐ.പി കനാലുകളുടെ അറ്റകുറ്റപ്പണി നടത്താനോ കുടിവെള്ള വിതരണം ഫലപ്രദമായി നടത്താനോ അധികൃതര്‍ തയാറാകുന്നില്ലെന്ന് ആക്ഷേപമുണ്ട്. |
കൂടുതല്‍ കേന്ദ്രനേതാക്കളെത്തുന്നു; വാശിയേറി പ്രചാരണരംഗം Posted: 05 Apr 2014 11:38 PM PDT തിരുവനന്തപുരം: വരുംദിവസങ്ങളില്‍ പ്രധാന രാഷ്ട്രീയകക്ഷികളുടെ കേന്ദ്രനേതാക്കള്‍ കൂടി എത്തുന്നതോടെ പ്രചാരണം മൂര്‍ധന്യത്തിലേക്ക്. വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രം ശേഷിക്കെ മിക്ക സ്ഥാനാര്‍ഥികളും രണ്ടാംഘട്ട പ്രചാരണം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. യു.ഡി.എഫ് സ്ഥാനാര്‍ഥി ഡോ. ശശിതരൂര്‍ ശനിയാഴ്ച പാറശാല ചെങ്കല്‍ ബ്ളോക്കിലാണ് പ്രചാരണം നടത്തിയത്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഡോ. ബെനറ്റ് എബ്രഹാം നേമം, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളിലും ബി.ജെ.പി സ്ഥാനാര്‍ഥി ഒ. രാജഗോപാല്‍ കോവളം നിയോജകമണ്ഡലത്തില്‍ രണ്ടാംഘട്ട പര്യടനവും പൂര്‍ത്തിയാക്കി. ശശിതരൂരിന്‍െറ ചെങ്കല്‍ബ്ളോക് പര്യടനം ഉദിയന്‍കുളങ്ങരയില്‍ മന്ത്രി വി.എസ്. ശിവകുമാര്‍ ഉദ്ഘാടനം ചെയ്തു. ടി.പി. ചന്ദ്രശേഖരന്‍ വധത്തില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളാനും അക്രമം ഉപേക്ഷിക്കാനും സി.പി.എം തയാറാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. സോളമന്‍ അലക്സ്് അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് കൊറ്റാമം, മര്യാപുരം, പ്ളാമൂട്ടുക്കട, ആവണക്കിന്‍വിള, കുന്നന്‍വിള, ഉച്ചക്കട എന്നിവിടങ്ങളില്‍ പര്യടനം നടത്തി ചെങ്കലില്‍ സമാപിച്ചു. കരമന ബ്ളോക്കില്‍ ഇന്നുനടക്കുന്ന പര്യടനത്തിലൂടെ തരൂരിന്‍െറ പര്യടനം സമാപിക്കും. ഇന്‍ഫോസിസ് സഹസ്ഥാപകനും യു.ഐ.ഡി.എ.ഐ മുന്‍ ചെയര്‍മാനുമായ നന്ദന്‍ നിലേകാനി തരൂരിന് പിന്തുണ അറിയിച്ചു. ഡോ. ബെനറ്റ് എബ്രഹാമിന്‍െറ നേമം മണ്ഡലത്തിലെ രണ്ടാംഘട്ട പര്യടനം നെല്ലിയോട് ജങ്ഷനില്‍ വി. ശിവന്‍കുട്ടി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എല്‍.ഡി.എഫ് നേതാക്കളായ കെ.എസ്. മധുസൂദനന്‍നായര്‍, കുറ്റയാനിക്കാട് മധു, തിരുവല്ലം ശിവരാജന്‍, കരമനഹരി, വി.എസ്. സുലോചനന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഉച്ചക്കുശേഷം വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ പര്യടനം എ.എസ്. ആനന്ദ്കുമാര്‍ ഉദ്ഘാടനം ചെയ്തു. സുരേഷ്കുമാര്‍ അധ്യക്ഷത വഹിച്ചു. നാലാഞ്ചിറ, അമ്പലത്തുനട, കിഴക്കേമുലേ, ഇരപ്പക്കുഴി, കുടപ്പനക്കുന്ന് ലക്ഷംവീട്, ചൂഴമ്പാല, വയലിക്കട, കെക്കോട്, പൈപ്പിന്‍മൂട്, ശാസ്തമംഗലം, ശ്രീരംഗലെയിന്‍, ജവഹര്‍ നഗര്‍, വെള്ളയമ്പലം, കനകനഗര്‍, ചാറാച്ചിറ, നന്തന്‍കോട്, പ്ളാമൂട് ഉള്‍പ്പെടെ അറുപതോളം കേന്ദ്രങ്ങളില്‍ പ്രചാരണം നടത്തി. ഇന്ന് കോവളം നിയോജകമണ്ഡലത്തിലാണ് പര്യടനം. ഡോ. ബെനറ്റ് എബ്രഹാമിന്‍െറ പ്രചാരണാര്‍ഥം ജനതാദള്‍( എസ്) ദേശീയ ജനറല്‍ സെക്രട്ടറി എ. നീലലോഹിതദാസ് പര്യടനം നടത്തും. ബി.ജെ.പി സ്ഥാനാര്‍ഥി ഒ. രാജഗോപാല്‍ കോവളം നിയോജക മണ്ഡലത്തിലെ രണ്ടാംഘട്ട പര്യടനം പൂര്‍ത്തിയാക്കി. രാവിലെ കരമന തെലുങ്കുചെട്ടി തെരുവിലെ കാമാക്ഷിയമ്മന്‍ ഏകാംബരേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിനു ശേഷമാണ് പര്യടനത്തിന് തുടക്കം കുറിച്ചത്. പെരിങ്ങമ്മല ജങ്ഷനില്‍ പര്യടനത്തിന്‍െറ ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി ജെ.ആര്‍. പദ്മകുമാര്‍ നിര്‍വഹിച്ചു.ക്ഷേത്രാങ്കണത്തില്‍ തെലുങ്കുചെട്ടി സമുദായം പ്രസിഡന്‍റ് എ. രാമസ്വാമി, സെക്രട്ടറി മനോഹരന്‍, ട്രഷറര്‍ മണിയന്‍ എന്നിവര്‍ രാജഗോപാലിന് സ്വീകരണം നല്‍കി. ആനത്താനം, ഇലങ്കം, സോമന്‍ നഗര്‍ എന്നിവിടങ്ങളില്‍ പര്യടനം നടത്തിയതിനു ശേഷം കോവളം മണ്ഡലത്തിലെ പെരിങ്ങമ്മല നെയ്ത്തു കോളനിയില്‍ രാജഗോപാലിന് സ്വീകരണം നല്‍കി. ഇന്ന് നേമം മണ്ഡലത്തിലാണ് പര്യടനം. രാവിലെ 8.30ന് കൈമനം ആനന്ദ് നഗറില്‍ പര്യടനം ആരംഭിക്കും. രാജഗോപാലിന് വാധ്യാര്‍ മഹാസഭ പിന്തുണ പ്രഖ്യാപിച്ചു. പ്രചാരണത്തിനായി ബി.ജെ.പി ദേശീയ നിര്‍വാഹകസമിതി അംഗം ഡോ. സുബ്രഹ്മണ്യം സ്വാമി ഇന്ന് തലസ്ഥാനത്തെത്തും. വൈകുന്നേരം 3.30ന് മുട്ടത്തറ വടുവത്ത് നടക്കുന്ന പൊതുയോഗത്തില്‍ അദ്ദേഹം സംസാരിക്കും. |
കൊയ്ത്ത് കഴിഞ്ഞിട്ട് മാസങ്ങള്‍; നെല്ല് സംഭരണം പാതിവഴിയില്‍ Posted: 05 Apr 2014 11:20 PM PDT കുഴല്‍മന്ദം: കൊയ്തു കഴിഞ്ഞിട്ട് മാസങ്ങളായിട്ടും സര്‍ക്കാറിന്‍െറ നെല്ല് സംഭരണം പാതി വഴിയില്‍. കൊയ്ത്തുയന്ത്രം ഉപയോഗിച്ച് വിളവെടുപ്പ് നടത്തിയതിനാല്‍ പാടത്ത് നിന്ന് തന്നെ വില്‍പന നടക്കും എന്ന പ്രതീക്ഷയിലായിരുന്നു കര്‍ഷകര്‍. അതിനാല്‍ നെല്ല് ചാക്കിലാക്കി പാടത്ത് സൂക്ഷിച്ചെങ്കിലും ദിവസങ്ങള്‍ കഴിഞ്ഞിട്ടും നെല്ല് സംഭരണം നടക്കാത്തതിനാല്‍ ഇവ വീട്ടിലേക്ക് മാറ്റുകയാണ് ഉണ്ടായത്. സ്ഥലത്തിന്‍റ കുറവ് കാരണം മുറ്റത്തും പുറത്തുമാണ് കര്‍ഷകര്‍ നെല്ല് സൂക്ഷിച്ചിരിക്കുന്നത്. ചില കര്‍ഷകര്‍ സാമ്പത്തിക ഞെരുക്കം കാരണം പൊതുമാര്‍ക്കറ്റിലേക്ക് നെല്ല് വില്‍ക്കുകയും ചെയ്തു. സംഭരണ വിലയേക്കാള്‍ കിലോക്ക് രണ്ട് രൂപ കുറവാണ് പൊതുവിപണിയില്‍ കര്‍ഷകര്‍ക്ക് കിട്ടുന്നത്. പാഡികോ നെല്ല് സംഭരണത്തിന് സ്വാകര്യ മില്ലുകളെയാണ് ഏല്‍പിച്ചിരിക്കുന്നത്. മില്ലുകളാവട്ടെ കര്‍ഷകരില്‍ നിന്ന് നെല്ല് സംഭരണത്തിനായി ഏജന്‍റുമാരെയും. പ്രതീക്ഷിച്ചതിലും കൂടുതന്‍ വിളവ് ലഭിച്ചതും നെല്ല് സംഭരണം ഏറ്റെടുത്ത മില്ലുകളും കാര്യശേഷി കുറവുമാണ് സംഭരണം ഇഴഞ്ഞുനീങ്ങാന്‍ കാരണം. അതേസമയം, കര്‍ഷകരുടെ നെല്ല് ഒരു സ്ഥലത്തും കെട്ടിക്കിടക്കുന്നില്ലന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്ന മുറക്ക് സംഭരണം നടക്കുന്നു എന്നുമാണ് പാഡികോ നിലപാട്. അതേസമയം ഏറ്റടുത്ത നെല്ലിന് ഇപ്പോഴൂം 18 രൂപയാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. പ്രഖ്യാപിച്ച ഒരു രൂപയുടെ വര്‍ധന കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു. |
ഇടതുക്യാമ്പില്‍ ഉണര്‍വ് പകര്‍ന്ന് വി.എസ് Posted: 05 Apr 2014 11:16 PM PDT പെരിന്തല്‍മണ്ണ/നിലമ്പൂര്‍: തെരഞ്ഞെടുപ്പ് പ്രചാരണവേദിയില്‍ ജനത്തെ കൈയിലെടുക്കുന്നതില്‍ താരം താന്‍ തന്നെയെന്ന് തെളിയിച്ച് ജില്ലയില്‍ വി.എസ്. അച്യുതാനന്ദന്‍െറ പര്യടനം. കൂര്‍ത്ത വാക്കുകളും പരിഹാസങ്ങളുമായി യു.ഡി.എഫ് നേതാക്കളെ വി.എസ് പ്രതിക്കൂട്ടില്‍ നിര്‍ത്തിയപ്പോള്‍ ഇടതുചേരിയില്‍ ആവേശത്തിരയിളക്കം. അങ്ങാടിപ്പുറം ഓരാടംപാലത്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ. സൈനബയുടെ തെരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനത്തോടെയായിരുന്നു ശനിയാഴ്ച അദ്ദേഹത്തിന്‍െറ പരിപാടികള്‍ തുടങ്ങിയത്. വെള്ളിയാഴ്ച രാത്രി പെരിന്തല്‍മണ്ണയിലെത്തിയ പ്രതിപക്ഷ നേതാവ് പെരിന്തല്‍മണ്ണ ടി.ബിയിലാണ് വിശ്രമിച്ചത്. രാവിലെ 11.10ഓടെ ഓരാടംപാലത്തെ വേദിക്കരികിലെത്തിയ പ്രിയനേതാവിനെ പാര്‍ട്ടിപ്രവര്‍ത്തകര്‍ 'കണ്ണേ കരളേ വി.എസ്സേ' തുടങ്ങിയ മുദ്രാവാക്യം വിളികളോടെ വരവേറ്റു. ഒന്നുതൊടാനായി പലരും അടുത്തുകൂടി. പ്രവര്‍ത്തകരുടെ ആവേശത്തിരയില്‍നിന്ന് വി.എസിനെ സ്റ്റേജിലെത്തിക്കാന്‍ അംഗരക്ഷകരും വളണ്ടിയര്‍മാരും ഏറെ പാടുപെട്ടു. സ്ഥാനാര്‍ഥിയെയും ചിഹ്നത്തെയും കുറിച്ച് ആമുഖമായി പറഞ്ഞ ശേഷം നേരെ ബാബരി മസ്ജിദ് തകര്‍ത്ത ചരിത്രത്തിലേക്കാണ് വി.എസ് പോയത്. പള്ളി തകര്‍ക്കപ്പെടുമ്പോള്‍ നിസ്സംഗത പാലിച്ച കോണ്‍ഗ്രസിനെയും അധികാരം വിടാന്‍ തയാറാകാതിരുന്ന ലീഗിനെയും വിമര്‍ശിച്ച അദ്ദേഹം എതിര്‍സ്ഥാനാര്‍ഥിയെ കുറിച്ചായി പിന്നെ സംസാരം. ഇ. അഹമ്മദ് എം.എല്‍.എ ആയ കാലവും എം.പിയായ കാലവും കൂടി അരനൂറ്റാണ്ടായെന്ന് അദ്ദേഹം പറഞ്ഞു. ഈ മാറാപ്പ് ഇനിയും പേറണമോയെന്ന് മലപ്പുറത്തുകാര്‍ തീരുമാനിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശേഷം പ്രതിരോധമന്ത്രി എ.കെ. ആന്‍റണി, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവരെയും തുറന്നുകാട്ടിയാണ് മുക്കാല്‍ മണിക്കൂറോളം നീണ്ട പ്രസംഗം അവസാനിപ്പിച്ചത്. നീട്ടിയും കുറുക്കിയും ആടിയും ചരിഞ്ഞുമുള്ള വി.എസിന്‍െറ വാക്കുകളെ നിറഞ്ഞ കൈയടികളോടെ സദസ്സ് വരവേറ്റു. കെ.പി. അബ്ദുല്‍ മജീദ് അധ്യക്ഷത വഹിച്ചു. പാലോളി മുഹമ്മദ്കുട്ടി സംസാരിച്ചു. കുഞ്ഞുമോന്‍ സ്വാഗതവും എം.പി. അലവി നന്ദിയും പറഞ്ഞു. തുടര്‍ന്ന് നിലമ്പൂരിലേക്ക് പുറപ്പെട്ട വി.എസ് കോണ്‍ഗ്രസ് ഓഫിസില്‍ കൊല്ലപ്പെട്ട രാധയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ട ശേഷം നിലമ്പൂരില്‍ പൊതുയോഗത്തിലും സംബന്ധിച്ചു. പിന്നീട് എടവണ്ണപ്പാറയിലും മലപ്പുറത്തും പരിപാടികളില്‍ സംബന്ധിച്ചു. |
പെരിയാറില്‍ വീണ്ടും മത്സ്യങ്ങള്‍ ചത്തുപൊങ്ങി Posted: 05 Apr 2014 10:52 PM PDT കളമശേരി: കമ്പനികളില്‍നിന്നുള്ള രാസമാലിന്യം ഒഴുക്കിയതിനെ തുടര്‍ന്ന് പെരിയാറില്‍ വീണ്ടും മത്സ്യങ്ങള്‍ ചത്തുപൊങ്ങി. മത്സ്യക്കുരുതിക്ക് കാരണം ചോദ്യംചെയ്ത് ഏലൂരിലെ മലിനീകരണ നിയന്ത്രണബോര്‍ഡിലെത്തിയ പരിസ്ഥിതി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയതു. പെരിയാറിന്‍െറ കൈവഴിയായ പാതാളം പുഴയില്‍ കരിമീന്‍, കൊഞ്ച് തുടങ്ങിയ വില കൂടിയ മത്സ്യങ്ങളും പുഴയുടെ അടിത്തട്ടില്‍ വളരുന്ന മധുരാന്‍, മഞ്ഞക്കൂരി, ചെമ്പല്ലി, പള്ളത്തി, പൂളാന്‍ തുടങ്ങിയവയും വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ആരോന്‍ തുടങ്ങിയ മത്സ്യങ്ങളുമാണ് കൂട്ടത്തോടെ ചത്തത്. കമ്പനികളില്‍നിന്ന് രാസമാലിന്യം ഒഴുക്കിയതാണ് മത്സ്യക്കുരുതിക്ക് കാരണമെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. വെള്ളത്തില്‍ ഓക്സിജന്‍െറ അളവ് കുറഞ്ഞതാണ് മീന്‍ ചാകാന്‍ കാരണമെന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍െറ വിശദീകരണം. ശനിയാഴ്ച പുലര്‍ച്ചെ മുതലാണ് മത്സ്യങ്ങള്‍ ചത്തുപൊങ്ങാന്‍ തുടങ്ങിയത്. പെരിയാറില്‍ വെള്ളത്തിന്‍െറ അളവ് കൂടിയപ്പോള്‍ പുറപ്പിള്ളിക്കാവിലെ ബണ്ടിന് മുകളിലൂടെ കവിഞ്ഞെഴുകാന്‍ തുടങ്ങി. ഇതോടെ ബണ്ട് പൊട്ടുമെന്ന ഭീഷണിയായി. ഇറിഗേഷന്‍ വകുപ്പ് ഉന്നത വിഭാഗം ഇടപെട്ട് പാതാളത്ത് സ്ഥിരം ബണ്ട് നിര്‍മാണം നടക്കുന്നതിനാല്‍ താല്‍ക്കാലിക ബണ്ടിന്‍െറ ഒരു ഭാഗം കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം 3.30 ഓടെ തുറന്ന് വിടുകയായിരുന്നു. ഇതിന്‍െറ മറവില്‍ എടയാര്‍ മേഖലയിലെ കമ്പനികളില്‍നിന്ന് രാസമാലിന്യം പുഴയുടെ അടിത്തട്ടിലൂടെ ഒഴുക്കിയതായാണ് ആരോപണം. സംഭവം അറിഞ്ഞ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥരെത്തി വെള്ളത്തിന്‍െറ സാമ്പിള്‍ ശേഖരിച്ചു. മത്സ്യക്കുരുതിക്ക് കാരണം ചോദ്യചെയ്ത് ഏലൂരിലെ മലിനീകരണ നിയന്ത്രണ ബോര്‍ഡിലെത്തിയ പരിസ്ഥിതി പ്രവര്‍ത്തകരായ ഷിബു മാനുവല്‍ (40), മുഹമ്മദ് ഇഖ്ബാല്‍ (41), ഷബീര്‍ (41) എന്നിവര്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ബഹളം വെച്ചെന്നുമുള്ള പരാതിയില്‍ അറസ്റ്റ് ചെയ്തു. ബോര്‍ഡിലെ അസി. എന്‍ജിനീയര്‍ സജീഷ് ജോയിയുടെ പരാതിയില്‍ മേലാണ് അറസ്റ്റെന്ന് ഏലൂര്‍ എസ്.ഐ സുരേഷ് പറഞ്ഞു. ഇവരെ പിന്നീട് കോടതിയില്‍ ഹാജരാക്കി. 10 വര്‍ഷത്തിനിടെ നടന്ന നിരവധി മത്സ്യക്കുരുതികളെക്കാള്‍ രൂക്ഷമേറിയ കുരുതിയാണ് പെരിയാറില്‍ ശനിയാഴ്ച നടന്നത്. സംഭവം അറിഞ്ഞ് കുസാറ്റില്‍നിന്നുള്ള സംഘം വെള്ളത്തിന്‍െറയും മത്സ്യത്തിന്‍െറയും സാമ്പിള്‍ എടുക്കാന്‍ ഏലൂരിലെത്തിയെങ്കിലും നാട്ടുകാര്‍ സമ്മതിച്ചില്ല. പരിസ്ഥിതി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതറിഞ്ഞ് നിരവധി പരിസ്ഥിതി പ്രവര്‍ത്തകരും ആം ആദ്മി, ബി.ജെ.പി പ്രവര്‍ത്തകരും സ്റ്റേഷന് മുന്നില്‍ പ്രതിഷേധവുമായെത്തി. |
തീരദേശത്ത് ആവേശത്തിരയിളക്കി ആന്‍റണി Posted: 05 Apr 2014 10:46 PM PDT ആലപ്പുഴ: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടുപകരാന്‍ കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്‍റണി ജന്മനാട്ടിലെത്തി. എല്ലാ തെരഞ്ഞെടുപ്പിലും ആന്‍റണിയുടെ സാന്നിധ്യം ആലപ്പുഴക്ക് ഒഴിച്ചുകൂടാനാവാത്തതാണ്. നാട്ടുവര്‍ത്തമാനങ്ങള്‍ പറഞ്ഞും സൗഹൃദം പങ്കുവെച്ചും രാഷ്ട്രീയത്തിന്‍െറ അകമ്പടിയോടെ പ്രചാരണത്തില്‍ നീങ്ങുന്ന ആന്‍റണി ഇത്തവണ റോഡ് ഷോയിലൂടെയാണ് നാട്ടുകാരുടെ മുന്നിലെത്തിയത്. ശനിയാഴ്ച രാവിലെ ഒമ്പതിന് അരൂരില്‍ നിന്നായിരുന്നു റോഡ് ഷോയുടെ തുടക്കം. അരൂര്‍ സെന്‍റ് അഗസ്റ്റിന്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന് എതിര്‍വശം മണക്കാട്ട് വീട്ടിലായിരുന്നു വേദിയും പന്തലും. 9.30ഓടെ വേദി നിറഞ്ഞു. കെ.പി.സി.സി സെക്രട്ടറി എം.കെ. അബ്ദുല്‍ ഗഫൂര്‍ ഹാജി അധ്യക്ഷനായി യോഗം തുടങ്ങി. കെ. രാജീവന്‍ സംസാരിച്ചു. തുടര്‍ന്ന് മന്ത്രി കെ. ബാബുവായിരുന്നു സംസാരിച്ചത്. ദേശീയ രാഷ്ട്രീയത്തില്‍ സി.പി.എമ്മിന് പ്രസക്തിയില്ലെന്ന് ബാബു പറഞ്ഞു. പശ്ചിമബംഗാളിലെയും മറ്റും സി.പി.എമ്മിന്‍െറ ദുരവസ്ഥ ബാബു ചൂണ്ടിക്കാട്ടി. തുടര്‍ന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ സംസാരിച്ചു. ഇതിനിടെ എ.കെ. ആന്‍റണിയുടെ വരവ് അറിയിച്ചുകൊണ്ടുള്ള മുദ്രാവാക്യമുയര്‍ന്നു. ആദര്‍ശത്തിന്‍െറയും നന്മയുടെയും പരിവേഷം നിറഞ്ഞ വിശേഷണങ്ങള്‍ ഒന്നൊന്നായി പറഞ്ഞുകൊണ്ടാണ് പ്രവര്‍ത്തകര്‍ ആന്‍റണിയെ വരവേറ്റത്. മന്ത്രിയെ സ്വീകരിക്കേണ്ടവര്‍ക്ക് പേര് വിളിക്കാതെ തന്നെ അത് ചെയ്യാമെന്ന് അബ്ദുല്‍ ഗഫൂര്‍ ഹാജിയുടെ നിര്‍ദേശം. ഷാളുകളും മാലകളും കൊണ്ട് ആന്‍റണിയുടെ കഴുത്തുമൂടി. ഇതിനിടെ സ്ഥാനാര്‍ഥി കെ.സി. വേണുഗോപാലും എത്തി. ഗൃഹാതുരത്വത്തിന്‍െറ ഓര്‍മകള്‍ അയവിറക്കിയാണ് ആന്‍റണി പ്രസംഗം തുടങ്ങിയത്. അരൂരില്‍ എത്തുമ്പോള്‍ വീട്ടില്‍ എത്തിയതുപോലെ തോന്നും. പലരെയും തനിക്ക് അറിയാം. ഇവിടെ താന്‍ കളിച്ചുവളര്‍ന്ന സ്ഥലമാണ്. വെളുത്തുള്ളി കായല്‍ സമരം ഓര്‍മിച്ചു. അന്ന് തല്ലുകൊണ്ട കാര്യം അനുസ്മരിച്ചു. പല വീടുകളിലും കഴിഞ്ഞിട്ടുണ്ട്. രാഷ്ട്രീയം പറയുന്നില്ലെന്ന് പറഞ്ഞ് തുടങ്ങി. പിന്നീട് രാഷ്ട്രീയത്തിലേക്ക് വന്നു. കുരുക്ഷേത്ര യുദ്ധമാണ് നടക്കുന്നത്. എതിര്‍ക്കുന്നത് വര്‍ഗീയ മോഹമുള്ള കൗരവപ്പട. നരേന്ദ്രമോദിയോട് വ്യക്തിപരമായി എതിര്‍പ്പില്ല. എന്നാല്‍, അദ്ദേഹത്തിന്‍െറ നയങ്ങള്‍ ശരിയല്ല. ടി.പി വധത്തില്‍ സി.പി.എമ്മിന് കൈയൊഴിയാന്‍ കഴിയില്ല. കൃഷ്ണപിള്ളയുടെയും എ.കെ.ജിയുടെയും ഇ.എം.എസിന്‍െറയും പാര്‍ട്ടിയല്ല ഇന്ന് സി.പി.എം. കേഴ്വിയില്ലാത്ത, സ്പര്‍ശനശേഷി ഇല്ലാത്ത, ചോരമണിക്കുന്ന പാര്‍ട്ടി. പ്രസംഗം കഴിഞ്ഞ് അവിടെനിന്ന് ആന്‍റണി കാറില്‍ കയറി ചാവടിയിലേക്ക് നീങ്ങി. അവിടെനിന്ന് തുറന്ന വാഹനത്തില്‍ തീരദേശമേഖലയിലെ പര്യടനത്തിന് തുടക്കമായി. ചാവടിയില്‍നിന്ന് തുടങ്ങി എരമല്ലൂര്‍, തുറവൂര്‍, അന്ധകാരനഴിയില്‍ എത്തി. ചുട്ടുപൊള്ളുന്ന വെയിലിനെ അവഗണിച്ചുള്ള യാത്രയായിരുന്നു. ചേര്‍ത്തല നിയമസഭ മണ്ഡലത്തിലെ പര്യടനം അന്ധകാരനഴിയിലെ അഴീക്കലില്‍നിന്നാണ് ആരംഭിച്ചത്. തുറന്ന ജീപ്പില്‍ ഏറെസമയം സഞ്ചരിച്ച് ക്ഷീണിതനായ ആന്‍റണി പിന്നീട് കാറിലായി യാത്ര. ഒറ്റമശേരി, തൈക്കല്‍ തീരദേശ റോഡിലൂടെ ആന്‍റണി അര്‍ത്തുങ്കല്‍ ബസലിക്കയുടെ സമീപത്ത് ഒരുക്കിയ സമ്മേളന പന്തലില്‍ എത്തി. ഇവിടെ 20 മിനിറ്റോളം ആന്‍റണി സംസാരിച്ചു. വി.എം. ജോയി അധ്യക്ഷത വഹിച്ചു. രണ്ടുമണിയോടെ പാതിരാപ്പള്ളിയില്‍ എത്തി. ഡി.സി.സി പ്രസിഡന്‍റ് എ.എ. ഷുക്കൂര്‍, സ്ഥാനാര്‍ഥി കെ.സി. വേണുഗോപാല്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി സി.ആര്‍. ജയപ്രകാശ് എന്നിവര്‍ക്കൊപ്പമാണ് ആന്‍റണി എത്തിയത്. വേദിയില്‍ അഡ്വ. ഡി. സുഗതന്‍, അഡ്വ. പി.ജെ. മാത്യു, ഡോ. പാപ്പച്ചന്‍, കെ.വി. മേഘനാഥന്‍, എ.എം. നസീര്‍ തുടങ്ങിയ നേതാക്കള്‍ ഉണ്ടായിരുന്നു. എന്‍.എസ്.യു ദേശീയ സെക്രട്ടറി എസ്. ശരത്തും ആന്‍റണിയെ അനുഗമിച്ചു. ഉച്ചക്കുശേഷം ആന്‍റണി പുന്നപ്രയില്‍ സംസാരിച്ചു. പി. നാരായണന്‍കുട്ടി, ഷാജിമോഹന്‍, എം. ലിജു, കെ.എഫ്. തോബിയാസ്, സാദിഖ് എം. മാക്കിയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പുന്നപ്രയില്‍നിന്ന് ചാരുംമൂട്, കായംകുളം പാര്‍ക്ക് മൈതാനം, ഹരിപ്പാട് വഴി ചെങ്ങന്നൂര്‍ ഉളുന്തിയിലായിരുന്നു സമാപനം. |
കളനാടിലെ കിണറുകള്‍ വറ്റുന്നു Posted: 05 Apr 2014 10:40 PM PDT ഉദുമ: കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് പ്രോജക്ടിന്‍െറ (കെ.എസ്.ടി.പി) റോഡുപണിയാവശ്യങ്ങള്‍ക്ക് തോട്ടില്‍നിന്ന് വെള്ളമെടുക്കുന്നത് കളനാട്ടുകാര്‍ക്ക് ദുരിതമാവുന്നു. റോഡു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും സംസ്ഥാന പാതയില്‍ കാസര്‍കോട് മുതല്‍ പാലക്കുന്ന് വരെയുള്ള റോഡില്‍ പൊടിശല്യം തടയാനുമുള്ള വെള്ളമെടുക്കുന്നത് കളനാട് പാലത്തിനടുത്തുള്ള തോട്ടില്‍ നിന്നാണ്. വറ്റിയ തോട്ടില്‍ എക്സ്കവേറ്റര്‍ ഉപയോഗിച്ച് കുഴിയെടുത്ത് മോട്ടോര്‍ ഉപയോഗിച്ച് പമ്പു ചെയ്യുകയാണ് ചെയ്യുന്നത്. വെള്ളം കെ.എസ്.ടി.പിയുടെ ടാങ്കര്‍ ലോറികളില്‍ നിറച്ചാണ് കൊണ്ടുപോകുന്നത്. വറ്റിയ തോട്ടില്‍ കുഴിയെടുത്ത് വെള്ളമെടുക്കാന്‍ തുടങ്ങിയതോടെ കളനാടിലെയും സമീപ സ്ഥലങ്ങളിലെയും കിണറുകള്‍ വറ്റിത്തുടങ്ങി. അത്യുഷ്ണമായതിനാല്‍ പ്രദേശത്ത് കടുത്ത കുടിവെള്ള ക്ഷാമം നേരിടേണ്ടിവരുമെന്ന ഭീതിയിലാണ് നാട്ടുകാര്‍. |
അഴീക്കലിലെ കപ്പല്‍പൊളി നാട്ടുകാര്‍ തടയും Posted: 05 Apr 2014 10:35 PM PDT കണ്ണൂര്‍: അഴീക്കലിലെ കപ്പല്‍പൊളിക്കെതിരെ ജനകീയ പ്രതിരോധവുമായി നാട്ടുകാരും പരിസ്ഥിതി പ്രവര്‍ത്തകരും. പ്രദേശത്ത് വന്‍ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ച് പ്രദേശവാസികളെ മാരകരോഗത്തിലേക്ക് തള്ളിവിടുന്ന കപ്പല്‍പൊളിക്കെതിരെയാണ് ശക്തമായ പ്രതിരോധം ഉയരുന്നത്. മണ്ണിനും മനുഷ്യനും കടലിലെ മത്സ്യസമ്പത്തടക്കം മറ്റ് ജീവജാലങ്ങള്‍ക്കും ഏറെ ദുരിതം സമ്മാനിക്കുന്ന കപ്പല്‍പൊളി കേന്ദ്രം സ്ഥാപിതമായതോടെ അഴീക്കല്‍ വന്‍ പാരിസ്ഥിതിക ദുരന്തത്തിന്‍െറ വക്കിലാണ്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് ജനങ്ങളെ മാറാരോഗികളാക്കുന്നതും പ്രകൃതിയെ വിഷമയമാക്കുന്നതുമായ പ്രവൃത്തിയാണ് കപ്പല്‍പൊളി വഴി ഉണ്ടാകുന്നത്. കപ്പല്‍പൊളി കേന്ദ്രത്തിനെതിരെ നാട്ടുകാര്‍ ഏറെ സമരങ്ങള്‍ നടത്തിയിട്ടും നിരന്തരം അധികൃതരോട് പരാതിപ്പെട്ടിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല. പ്രദേശവാസികളെ വെല്ലുവിളിച്ച് കപ്പല്‍പൊളി തുടരുകയാണ്. അധികൃതരുടെ നിസ്സംഗതക്കെതിരെ ശക്തമായ സമരപരിപാടി ആവിഷ്കരിച്ചിരിക്കുകയാണ് ജനങ്ങള്‍. ഇതിന്‍െറ ഭാഗമായി അഴീക്കല്‍ കപ്പല്‍പൊളികേന്ദ്രം വിരുദ്ധസമിതിയുടെ നേതൃത്വത്തില്‍ ഏപ്രില്‍ ഏഴിന് നാട്ടുകാര്‍ അഴീക്കല്‍ 'സില്‍ക്കി'നോടനുബന്ധിച്ച കപ്പല്‍പൊളി കേന്ദ്രം ഉപരോധിച്ച് പ്രവൃത്തി തടയും. തിങ്കളാഴ്ച രാവിലെ ഒമ്പതിന് അഴീക്കല്‍ ബസ്സ്റ്റാന്‍ഡില്‍നിന്ന് ആരംഭിക്കുന്ന ജനകീയ പ്രക്ഷോഭജാഥ 9.30ഓടെ കപ്പല്‍പൊളി കേന്ദ്രത്തിലെത്തി പ്രവൃത്തി തടയും. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ ഡോ. ഡി. സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. ഗുജറാത്തിലെ അലാംഗ് കപ്പല്‍പൊളിശാല സമരത്തില്‍ പങ്കെടുത്ത പ്രമുഖ ശാസ്ത്ര ഗവേഷകന്‍ വി.ടി. പത്മനാഭന്‍, കൂടംകുളം ആണവവിരുദ്ധ സമരസഹായ സമിതി ചെയര്‍മാന്‍ എന്‍. സുബ്രഹ്മണ്യന്‍, പരിസ്ഥിതി പ്രവര്‍ത്തക എന്‍. സുല്‍ഫത്ത് തുടങ്ങിയവര്‍ പങ്കെടുക്കും. |
No comments:
Post a Comment